ശുദ്ധജല കൊഞ്ച് (ഇന്ത്യയിലെ ആറ്റുകൊഞ്ച്)കൃഷി
ബംഗാൾ ഉൾകടലിലേക്ക് ഒഴുകിയെത്തുന്ന ഇന്ത്യയിലെ നദികളിലാണ് ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ കൊഞ്ചിനമായ ശുദ്ധജല കൊഞ്ച് സാധാരണ കാണപ്പെടുന്നത്. ഒറ്റത്തവണ സംസ്ക്കരണത്തിലൂടെ 8 മാസംകൊണ്ട് ഹെക്ടറിന് 750 - 1,500 കിലോ വരെ കൊഞ്ചുല്പാ്ദിപ്പിക്കാം. കൂടാതെ ഈ ഇനം കൊഞ്ച് ഇന്ത്യയിലെ പ്രമുഖ കരിമീന്‍ ഇനങ്ങളോടും ചൈനീസ് കരിമീന്‍ ഇനങ്ങളോടുമൊപ്പം യോജിപ്പിച്ച് ബഹുവിധകൃഷി നടത്താവുന്നതും ഇതിലൂടെ പ്രതിവര്ഷം ഹെക്ടറിന് 400 കിലോ കൊഞ്ചും 3000 കിലോ കരിമീനും ഉല്പാദിപ്പിക്കാവുന്നതുമാണ്. ഈ ഇനം കൊഞ്ചിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് സ്വാഭാവിക സ്രോതസ്സുകളില്‍ നിന്നു മാത്രം ലഭിക്കുന്ന വിത്ത് മതിയാകില്ല. അതിനാല്‍ വര്ഷം മുഴുവനുമുള്ള ആവശ്യത്തിന് പരിമിതമായ സൗകര്യങ്ങളില്‍ നിന്നും വൻതോതിലുള്ള വിത്തുല്പാദനം വളരെ പ്രധാനമാണ്. വന്കിട വിത്തുല്പാദനം, വളര്ത്തിയെടുക്കുക എന്നിവയുടെ സാങ്കേതികതകള്‍ കര്ഷകരുടെയും സംരംഭകരുടെയും ശ്രദ്ധപിടിച്ചുപറ്റുകയും അവരുടെ കൃഷിരീതിയില്‍ മാറ്റം വരുത്തുകയും ചെയ്തു.
വിത്ത് പരിചരണം
വിത്തുല്പാദനം തടസ്സമില്ലാതെ കൊണ്ടുപോകാന്‍ അവശ്യം വേണ്ട ഘടകങ്ങളാണ് മത്സ്യക്കുഞ്ഞുങ്ങളും ഗര്ഭം ധരിച്ച മത്സ്യങ്ങളും. ജൈവാന്തരീക്ഷത്തിലെ അവസ്ഥയനുസരിച്ച് മത്സ്യവര്ഗത്തിന്റെ ലൈംഗികകോശങ്ങളുടെ പൂര്ണവളര്ച്ച യുടെ സ്വഭാവം വ്യത്യസ്തപ്പെട്ടിരിക്കും. ഗംഗ, ഹൂഗ്ലി, മഹാനദി എന്നീ നദികളില്‍ മത്സ്യ വളര്ച്ച പ്രജനനവും മേയ് മാസത്തിലാരംഭിച്ച ഒക്ടോബര്‍ വരെ നീളുന്നു. എന്നാല്‍ ഗോദാവരി, കൃഷ്ണ, കാവേരി എന്നിവിടങ്ങളില്‍ ഇത് ഏപ്രിലില്‍ തുടങ്ങി നവംബര്‍ വരെ നീളുന്നു. കുളങ്ങളിലെ സാഹചര്യങ്ങളില്‍ സാധാരണ 60-70 മില്ലിമീറ്റര്‍ വളര്ച്ചയെത്തിക്കഴിഞ്ഞാണ് പൂര്ണ ലൈംഗികവളര്ച്ച പ്രാപിക്കുന്നത്. ചില കുളങ്ങളില്‍ ഗര്ഭം ധരിച്ച മത്സ്യങ്ങള്‍ വര്ഷം മുഴുവനും ലഭ്യമാകുന്നു. ഗര്ഭം ധരിച്ച മത്സ്യങ്ങളും ആകെയുള്ള മത്സ്യങ്ങളുടെ സംഖ്യയും തമ്മിലുള്ള അനുപാതം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നു. ഈ കാലത്താണ് മത്സ്യങ്ങള്‍ ഏറ്റവും കൂടുതല്‍ അളവ് മുട്ടകള്‍ ഗര്ഭം ധരിക്കുന്നത് (8000-80,000). കൊഞ്ച് ഒരു സീസണില്‍ 3-4 പ്രാവശ്യം പ്രജനനം നടത്തുന്നു. കൂട്ടിലോ മറ്റോ അടച്ചു വളര്ത്തുന്ന സാഹചര്യങ്ങളില്‍ എയര്ലി്ഫ്റ്റ് ബയോഫില്റ്റ്ര്‍ റീസര്ക്കു ലേറ്ററി സമ്പ്രദായമുപയോഗിച്ച് വിജയകരമായ കൂട്ട പ്രജനനവും വര്ഷം മുഴുവനും വിത്തുല്പാദനവും സാധ്യമാണ്.
ഇന്ത്യയിലെ ആറ്റുകൊഞ്ച് ഹാച്ചറിയുടെ മാതൃക
പ്രായമെത്തിയ പെണ്മെത്സ്യത്തില്‍ ഇണചേരാനുള്ള ലക്ഷണം കണ്ട ഉടനെതന്നെ ഇണചേരല്‍ നടക്കുകയും മണിക്കൂറുകള്ക്കു ശേഷം മുട്ടയിടുകയും ചെയ്യുന്നു. 28-30 ഡിഗ്രി സെല്ഷ്യസ് വരെയുള്ള അനുകൂല താപനിലയനുസരിച്ച് മുട്ടകളുടെ അടവെയ്പു സമയം 10-15 ദിവസം വരെ നീളുന്നു. എന്നാല്‍, കുറഞ്ഞ താപനിലയില്‍ ഇത് 21 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്നു. മുട്ടത്തോടിനുള്ളില്‍ പൂര്ണമായി ശരീരം നിവര്ത്തുമ്പോള്‍ സമ്മര്ദ്ദത്താല്‍ തോടുപൊട്ടിയാണ് പൂര്ണവളര്ച്ച യെത്തിയ ആദ്യ zoea പുറത്തുവരുന്നത്. ഇത് ഒരു പ്ലവകത്തെപ്പോലെ നീന്താനും തുടങ്ങുന്നു.
വിവധതരം ലാര്വം പോഷണ സാങ്കേതികതകളുണ്ട് – നിശ്ചലമായത്, ഒഴുകുന്നത്, തെളിഞ്ഞതോ പച്ചനിറത്തിലുള്ളതോ ആയ വെള്ളം, അടച്ചതോ പകുതി അടച്ചതോ, ചംക്രമണ സംവിധാനമുള്ളതോ ഇല്ലാത്തതോ ആയവ എന്നിങ്ങനെ വ്യത്യസ്തമായ നിലകളില്‍ വിജയിച്ചിട്ടുള്ള രീതികള്‍ ഹാച്ചറി അവസ്ഥയിലുള്ള കൊഞ്ചുവര്ഗ്ത്തില്പ്പെട്ട ലാര്വതയുടെ പോഷണത്തിനായി വികസിപ്പിച്ചിട്ടുണ്ട്. മറ്റു സാങ്കേതികതകളെ അപേക്ഷിച്ച് പച്ചനിറമുള്ള വെള്ളത്തിലുള്ള രീതി ലാര്വയ്ക്കു ശേഷമുള്ള അവസ്ഥയുടെ ഉല്പാദന ശതമാനം 10-20 ശതമാനമാക്കി ഉയര്ത്തുമെന്ന് വാദിക്കുന്നു. എന്നാല്‍ അമ്ലത്തിന്റെ (pH) അളവു കൂടുന്നതും അനിയന്ത്രിതമായി പായല്‍ പൂക്കുന്നതും മത്സ്യനാശനിരക്ക് ഉയരാന്‍ കാരണമാകുന്നു. കൂടാതെ, ഈ വെള്ളത്തില്‍ ആഹാരം സുലഭമായതിനാല്‍ മുതിര്ന്നെ ആര്റ്റീകമിയയുടെ എണ്ണം കൂടുകയും അതിനാല്‍ കൃഷിചെയ്യുന്ന മാധ്യമത്തില്‍ അമോണിയ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. എയര്ലി്ഫ്റ്റ് ബയോഫില്റ്റയര്‍ റീസര്ക്കു ലേറ്ററി സമ്പ്രദായമുപയോഗിച്ച് ലാര്വതയ്ക്കു ശേഷമുള്ള അവസ്ഥയുടെ (PL) വന്തോതിലുള്ള ഉല്പാദനം സാധ്യമായേക്കും. PL അവസ്ഥയ്ക്കുമുമ്പ് ലാര്വസ 11 zoeal അവസ്ഥകളിലൂടെ കടന്നുപോകുന്നു. ഉപ്പുവെള്ളത്തില്‍ 39-60 ദിവസം വരെ, യഥാക്രമം 18-20 ശതമാനത്തിനും 28-31 ശതമാനത്തിനുമിടയ്ക്ക് താപനിലയില്‍ ലിറ്ററിന് 10-20 വരെ PL ഉല്പാLദിപ്പിക്കുന്നു.
വ്യത്യസ്ത പോഷണ മാധ്യമങ്ങളില്‍ അനുകൂലമായ ജലഗുണം നിലനിര്ത്തി ലാര്വതയ്ക്കു ശേഷമുള്ള അവസ്ഥയുടെ (PL) വന്തോീതിലുള്ള ഉല്പാദനം കൈവരിച്ചുകൊണ്ട് ബയോഫില്റ്ററുള്ള എയര്ലിുഫ്റ്റ് റീസര്ക്കു ലേഷന്‍ സമ്പ്രദായം നല്ല ഫലമാണ് നല്കിവയിരിക്കുന്നത്. പോഷണമാധ്യമത്തിന്റെറ വിവിധ ഭൌതിക-രാസ സവിശേഷതകളില്‍ താപനില, അമ്ലത്വം, വെള്ളത്തിലെ ഓക്സിജന്‍ , വെള്ളത്തിന്റെ ആകെയുള്ള കാഠിന്യം, ക്ഷാരസ്വഭാവം, ഉപ്പിന്റെ അളവ്, അമോണിക്കല്‍ നൈട്രജന്‍ എന്നിവ ശക്തമായ സവിശേഷതകളായി കണക്കാക്കുന്നു. ഇവ അടച്ചുവളര്ത്തുന്ന അവസ്ഥയിലുള്ള ലാര്വയുടെ വളര്ച്ച, രൂപപരിണാമം, നിലനില്പ് എന്നിവയെ വളരെയധികം സ്വാധീനിക്കുന്നു. യഥാക്രമം 28-30°C, 7.8-8.2, 3000-4500 ppm, 80-150 ppm, 18-20‰, 0.02-0.12 ppm എന്നീ ശ്രേണികളിലുള്ള ഘടകങ്ങള്‍ ലാര്വപോഷണ സമയത്തുള്ള അനുകൂല സവിശേഷതകളായി കണക്കാക്കപ്പെടുന്നു.
ലാര്വാകള്ക്ക് ആഹാരം നല്കല്
വിവിധയിനം ആഹാരങ്ങളായ ആര്റ്റീ മിയ നൌപ്ളി, സൂക്ഷ്മ ജലജീവികള്‍ പ്രത്യേകിച്ച് ക്ലാഡോസെറാനുകള്‍ , കോപിപോഡുകള്‍ , റോറ്റിഫറുകള്‍, കൊഞ്ച്, മത്സ്യം എന്നിവയുടെ മാംസം , കക്കയിറച്ചി, മണ്ണിരകള്‍, ട്യൂബിഫിസിഡ് വിര , മുട്ടകൊണ്ടുള്ള , ആട്/ കോഴി എന്നിവയുടെ ആന്തരികാവയവങ്ങള്‍ കഷണങ്ങളാക്കിയത്, എന്നിവയാണ് ലാര്വ,കള്ക്ക് പോഷക ആഹാരമായി നല്കുതന്നത്. ഇവയില്‍ കൊഞ്ചു ലാര്വങകള്ക്ക് ഏറ്റവും അനുയോജ്യമായ ആഹാരമാണ് ആര്റ്റീ മിയ നൌപ്ളി. തുടക്കത്തില്‍ വിരിഞ്ഞ ഉടനെയുള്ള ആര്റ്റീ മിയ നൌപ്ളി ഒന്നാം ഘട്ടത്തില്‍ 30,000 ലാര്വകള്ക്ക് ഒരു ഗ്രാം എന്ന തോതില്‍ 15 ദിവസം വരെ ദിവസത്തില്‍ രണ്ടു പ്രാവശ്യമോ ലാര്വ്കള്‍ ആറാംഘട്ട വളര്ച്ച എത്തുന്നതു വരെയോ നല്കുന്നു. അതിനു ശേഷം ഈ ആഹാരം ദിവസേന ഒരുതവണ മുട്ട കസ്റ്റാഡിനൊപ്പവും കക്കയിറച്ചി/ ട്യൂബിഫിസിഡ് വിരയ്ക്കൊപ്പം നാലു തവണയും നല്കുേന്നു.
ലാര്വs അവസ്ഥ പിന്നിട്ട കുഞ്ഞുങ്ങളുടെ വിളവെടുപ്പ്
ലാര്വി അവസ്ഥ പിന്നിട്ട കൊഞ്ചിന്റെ വിളവെടുപ്പ് അവയുടെ crawling സ്വഭാവം മൂലം വളരെ ദുഷ്കരമാണ്. ആയതിനാല്‍ ഒഴുക്കു നിയന്ത്രിച്ചും അരിപ്പകൊണ്ട് വെള്ളം വാര്ക്കു ന്ന രീതിയാണ് ഇവയുടെ വിളവെടുപ്പിന് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ ലാര്വള അവസ്ഥ പിന്നിടുന്നതിന് വളരെക്കൂടുതല്‍ കാലം ആവശ്യമായതിനാല്‍ മുകളില്‍ പറഞ്ഞ രീതി സുരക്ഷിതവും ഉപയോഗപ്രദവുമല്ല . മാത്രവുമല്ല , ലാര്വമടാങ്കിലുള്ള ലാര്വത അഴസ്ഥ കഴിഞ്ഞ കുഞ്ഞുങ്ങളുടെ സാന്നിധ്യം , ആഹാരത്തിനു വേണ്ടിയുള്ള മത്സരവും cannibalism. മൂലം വളരുന്ന ലാര്വകളുടെ വളര്ച്ചയ്ക്കും നിലനില്പിനും ഭീഷണിയാകുന്നു . അതിനാല്‍ ലാര്വ് അവസ്ഥ പിന്നിട്ട കുഞ്ഞുങ്ങളെ ടാങ്കില്‍ നിന്നും ക്രമമായി വിളവെടുക്കുന്നതിനു യോജിച്ച ഒരുപകരണം അത്യന്താപേക്ഷിതമാണ് . സ്ട്രിങ് ഷെല്‍ എന്ന ഉപകരണം ഉപയോഗിച്ച് പോഷണത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള കുഞ്ഞുങ്ങളെ വിജയകരമായി വിളവെടുക്കുന്നു. ലാര്വ അവസ്ഥ പിന്നിട്ട കുഞ്ഞുങ്ങളുടെ നിലനില്പ്പും ഉല്പാദനനിരക്കും എയര്ലിനഫ്റ്റ് ബയോഫില്റ്റ്ര്‍ റീസര്കുത ലേറ്ററി സമ്പ്രദായ പ്രകാരം ലിറ്ററിന് 10-20 എണ്ണം എന്ന കണക്കിനാണ്.
ലാര്വ് അവസ്ഥ പിന്നിട്ട കുഞ്ഞുങ്ങളുടെ പരിപോഷണം
ലാര്വ് അവസ്ഥ പിന്നിട്ട ഇന്ത്യന്‍ ആറ്റുകൊഞ്ച്
വളര്ത്തു കുളങ്ങളില്‍ കൊഞ്ചിന്റെ മികച്ച രീതിയിലുള്ള വളര്ച്ചാ, ഉല്പാദനം, നിലനിപ്പ് എന്നിവ നേടുന്നതിന് പുതുതായി രൂപപരിണാമം സംഭവിച്ച ലാര്വംയെക്കാളും നഴ്സറികളില്‍ വളര്ത്തിയ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതാണ് നല്ലത്. ഈ ലാര്വള ശുദ്ധജലവുമായി സാവധാനം ഇഴുകിച്ചേരുന്നു. 10 ശതമാനം ഉപ്പുചേര്നന ജലത്തിലാണ് ആരോഗ്യമുള്ള കുഞ്ഞുങ്ങളുടെ ലാര്വാിനന്തര ഘട്ടത്തിലെ മികച്ച രീതിയിലുള്ള വളര്ച്ചയും നിലനില്പ്പും കൈവരിക്കുന്നത്.
നല്ല രീതിയില്‍ തയാറാക്കിയിട്ടുള്ള ആവശ്യത്തിന് വായുസഞ്ചാരമുള്ളതുമായ മണ്കുളങ്ങളിലും ബയോഫില്റ്റ്ര്‍ റീസര്ക്കു ലേറ്ററി സമ്പ്രദായപ്രകാരമുള്ള ഹാച്ചറിക്കുള്ളിലും ലാര്വാതനന്തര ഘട്ടത്തിലെ പോഷണം നല്കാവുന്നതാണ്. പോഷണഘട്ടത്തില്‍ ആരോഗ്യമുള്ള മത്സ്യക്കുഞ്ഞുങ്ങളെ വളര്ത്തി യെടുക്കുന്നതില്‍ സംഭരണതോത്, ആഹാരം, ജലത്തിന്റെ ഗുണനിലവാരം എന്നിവ പ്രധാന പങ്കു വഹിക്കുന്നു. ലിറ്ററിന് 10-15 വരെ മത്സ്യക്കുഞ്ഞുങ്ങളാണ് അനുയോജ്യമായ സംഭരണതോത്. വിവിധ ആഹാര ഇനങ്ങളില്‍ വച്ച് മുട്ട കസ്റ്റാഡും ശുദ്ധജല കക്കയിറച്ചി നുറുക്കിയതും മത്സ്യക്കുഞ്ഞുങ്ങളുടെ കാര്യക്ഷമമായ വളര്ച്ചക നിലനിര്ത്താ ന്‍ ഏറ്റവും അനുയോജ്യമാണ് . നുറുജലത്തിന്റെ് ഗുണനിലവാരഘടകങ്ങളായ ജലത്തിന്റെ താപനില, അമ്ളത , ലയിച്ചുചേര്ന്നിചട്ടുള്ള ഓക്സിജന്‍, അമോണിയ എന്നിവ യഥാക്രമം 27.530 ºC, 7.88.3, 4.45.2 ppm 0.020.03 ppm എന്നതാണ് അനുകൂലം.
വളര്ച്ച്യെത്തിക്കാനുള്ള കൃഷി
ഇന്ത്യയിലെ ആറ്റുകൊഞ്ചിന്റെ കൂട്ടം
കൊഞ്ചിന്റെ വളര്ച്ചാ രീതി ശുദ്ധജലമത്സ്യത്തിന്റേനതുപോലെ തന്നെ. ഇഴയുന്ന പ്രകൃതമായതിനാല്‍ കൊഞ്ച് ഒരു കുളത്തില്‍ നിന്നു മറ്റൊന്നിലേക്കു പോകാന്‍ സാധ്യതയുണ്ട് . അതിനാല്‍ ജലനിരപ്പില്‍ നിന്നും 0.5 മീറ്റര്‍ ഉയരത്തില്‍ ഭിത്തിയുണ്ടാകണം. മെച്ചപ്പെട്ട വളര്ച്ചയ്ക്ക് ചെളിമണ്ണിന്റെ അടിത്തട്ടുള്ള കുളങ്ങളാണ് നല്ലത്. വെള്ളം ഒഴുകിപ്പോകാത്ത കുളങ്ങളില്‍ പരഭോജിമത്സ്യങ്ങളെയും കളമത്സ്യങ്ങളെയും നശിപ്പിക്കാന്‍ പരമ്പരാഗത മത്സ്യക്കീടനാശിനികള്‍ ഉപയോഗിക്കണം. അര്ദ്ധ് ഊര്ജ്ജി്തകൃഷിക്ക് ഹെക്ടറിന് 30,000 മുതല്‍ 50,000 വരെ സംഭരണതോത് നിര്‍ദ്ദേശിച്ചിരിക്കുന്നു. വെള്ളം മാറ്റാനും വായുസഞ്ചാരത്തിനും സൌകര്യമുള്ള കുളങ്ങളില്‍ ഊര്ജ്ജിതതകൃഷി നടത്താവുന്നതാണ്. ഇവിടെ സംഭരണതോത് ഹെക്ടറിന് 1 ലക്ഷമായി ഉയര്ത്താ വുന്നതുമാണ്. കൊഞ്ചിന്റെ വളര്ച്ചയെയും നിലനില്പിനെയും നേരിട്ടു നിയന്ത്രിക്കുന്ന ഒരു പ്രധാനഘടകം താപനിലയാണ്. 35 ഡിഗ്രി സെല്ഷ്യസിനു മുകളിലും 14 ഡിഗ്രി സെല്ഷ്യസിനു താഴെയുമുള്ള താപനില പൊതുവെ അപകടകരമാണ് . 29-31 ഡിഗ്രി സെല്ഷ്യ്സിലുള്ള താപനിലയാണ് അനുകൂലം.
ആണ്മത്സ്യങ്ങള്‍ പെണ്മത്സ്യങ്ങളെക്കാള്‍ വേഗത്തില്‍ വളരുന്നു. അനുബന്ധ ആഹാരമായി കപ്പലണ്ടിപ്പിണ്ണാക്കും മത്സ്യാഹാരവും എന്ന അനുപാതത്തില്‍ നല്കുന്നു. ഒറ്റകൃഷിയായി നടത്തുമ്പോള്‍ 30,000-50,000 എന്ന സംഭരണതോതില്‍ ആറുമാസത്തെ പരിപോഷണകാലം കൊണ്ട് ഹെക്ടറിന് 500-1000 കിലോ വരെ ഉല്പാതദിപ്പിക്കാം. ബഹുവിധകൃഷിയില്‍ ഹെക്ടറിന് 2,500-3,500 കരിമീനോടൊപ്പം 10,000-20,000 സംഭരണതോതില്‍ M. malcolmsonii കൃഷി ചെയ്യുമ്പോള്‍ 300-400 കിലോ കൊഞ്ചും 2000-3000 കിലോ കരിമീനും ഉല്പാ്ദിപ്പിക്കാം.
ഹാച്ചറിയുടെ വരവുചെലവു കണക്ക് (2 ദശലക്ഷം ശേഷിയുള്ളത്)
ക്രമ നമ്പര് |
ഇനം |
തുക |
I. |
ചെലവ് |
|
A. |
സ്ഥിര മൂലധനം |
|
1. |
കുഞ്ഞുങ്ങളെ സൂക്ഷിക്കാനുള്ള കുള നിര്മ്മാണം(0.2 ha, 2 എണ്ണം) |
50,000 |
2. |
ഹാച്ചറി ഷെഡ് (10 m x 6 m) |
2,20,000 |
3. |
ലാര്വറ വളര്ത്താല്ടാങ്ക് (സിമന്റി2ട്ട 12 യൂണിറ്റുകള്‍, 1000 ലിറ്റര്‍) |
1,00,000 |
4. |
PVC പൈപ്പുപയോഗിച്ചുള്ള ഡ്രെയിനേജ് സമ്പ്രദായം |
20, 000 |
5. |
കുഴല്ക്കിണര്‍ |
40, 000 |
6. |
വെള്ളം സംഭരിക്കാനുള്ള ടാങ്ക് (20,000 ലിറ്റര്ശേhഷിയുള്ളത്) |
40, 000 |
7. |
വൈദ്യുതിസംബന്ധമായ കാര്യങ്ങള്ക്ക് |
30, 000 |
8. |
എയര് ബ്ലോവറുകള്‍ (5 hp, 2 എണ്ണം) |
1,50,000 |
9. |
വായുനിറയ്ക്കാനുള്ള പൈപ്പ് ശൃംഖലാ സമ്പ്രദായം |
40,000 |
10. |
ജനറേറ്റര്‍ (5 KVA) |
60,000 |
11. |
ജല പമ്പുകള്‍ (2 hp) |
30,000 |
12. |
|
10,000 |
13. |
|
30,000 |
|
ആകെ |
8,20,000 |
|
|
|
B. |
വില വ്യതിയാനം |
|
1. |
തീറ്റയുള്‍പ്പെടെ കുഞ്ഞുങ്ങളെ വളര്ത്തിയെടുക്കാന്‍ |
50,000 |
2. |
കടല്വെയള്ളം കൊണ്ടുവരാന്‍ |
20,000 |
3. |
തീറ്റ (അര്റ്റീടമിയയും തയാറാക്കിയ തീറ്റയും) |
2,30,000 |
4. |
രാസവസ്തുക്കളും മരുന്നുകളും |
10,000 |
5. |
വൈദ്യുതിയും ഇന്ധനവും |
40,000 |
6. |
കൂലി (ഒരു ഹാച്ചറി മാനേജറും 4 വിദഗ്ദ്ധ തൊഴിലാളികളും) |
1,80,000 |
7. |
മറ്റു ചെലവുകള് |
50,000 |
|
ആകെ |
5,80,000 |
|
|
|
C. |
ആകെ ചെലവ് |
|
1. |
വില വ്യതിയാനം |
5,80,000 |
2. |
വര്ഷത്തില്‍10% നിരക്കില്‍ സ്ഥിര മൂലധനത്തിന്റെ് മൂല്യച്യുതി |
82,000 |
3. |
വര്ഷത്തില്‍15% നിരക്കില്‍ സ്ഥിര മൂലധനത്തിന്റെ് പലിശ |
1,23,000 |
|
ആകെ തുക |
785,000 |
|
|
|
II. |
ആകെ വരുമാനം |
|
|
2 ദശലക്ഷം വിത്ത് വില്പന (` 500/1000 PL എന്ന നിരക്കില്‍) |
10,00,000 |
|
|
|
III. |
മിച്ച ആദായം (ആകെ വരുമാനം – ആകെ ചെലവ്) |
2,15,000 |
Economics of semi-intensive grow-out culture of freshwater prawn (1.0 ha കുളം)
ക്രമ നമ്പര് |
ഇനം |
തുക |
I. |
ചെലവ് |
|
A. |
വില വ്യതിയാനം |
|
1. |
കുളത്തിന്റെ വാടക |
10,000 |
2. |
രാസവളങ്ങളും ചുണ്ണാമ്പും |
6,000 |
3. |
കൊഞ്ച് വിത്ത് (50,000/ha; ` 500/1000) |
25,000 |
4. |
Supplementary feed (കിലോയ്ക്ക് ` 20 നിരക്കില്‍) |
40,000 |
5. |
കൂലി (ഒരാള്ക്ക് ഒരു പ്രവൃത്തിദിവസം ` 50 നിരക്കില്‍) |
14,000 |
6. |
വിളവെടുപ്പിന്റെ്യും വിപണനത്തിന്റെയും ചെലവ് |
5,000 |
7. |
മറ്റു ചെലവ് |
5,000 |
|
ആകെ |
1,05,000 |
|
|
|
B. |
ആകെ ചെലവ് |
|
1. |
വില വ്യതിയാനം |
1,05,000 |
2. |
വര്ഷിത്തില്‍15% നിരക്കില്‍6 മാസത്തേക്ക് വില വ്യതിയാനത്തിന്മേിലുള്ള പലിശ |
7,875 |
|
ആകെത്തുക |
1,12,875 |
|
|
|
II. |
ആകെ വരുമാനം |
|
|
കിലോയ്ക്ക് ` 150 നിരക്കില്‍1000 കിലോ കൊഞ്ചു വില്പന |
1,50,000 |
|
|
|
III. |
മിച്ച വരുമാനം (ആകെ വരുമാനം - ആകെ ചെലവ്) |
37,225 |
ശുദ്ധജല കൊഞ്ചിന്റെ് പകുതി വളര്ച്ച യെത്തിക്കാനുള്ള ബഹുവിധകൃഷിയുടെ വരവുചെലവ് കണക്ക്
ക്രമ നമ്പര് |
ഇനം |
തുക |
I. |
ചെലവ് |
|
A. |
വില വ്യതിയാനം |
|
1. |
കുളത്തിന്റെ വാടക |
10,000 |
2. |
രാസവളങ്ങളും ചുണ്ണാമ്പും |
6,000 |
3. |
കൊഞ്ചു വിത്ത് (10,000/ha; `. 500/1000) |
5,000 |
4. |
മത്സ്യവിത്ത് (3,500/ha) |
1,500 |
5. |
Supplementary feed |
50,000 |
6. |
കൂലി (ഒരാള്ക്ക് ഒരു പ്രവൃത്തിദിവസം ` 50 നിരക്കില്‍) |
15,000 |
7. |
വിളവെടുപ്പ് കൂലി |
5,000 |
8. |
മറ്റു ചെലവ് |
10,000 |
|
ആകെ |
1,02,500 |
|
|
|
B. |
ആകെ ചെലവ് |
|
1. |
വില വ്യതിയാനം |
1,02,500 |
2. |
വര്ഷത്തില്‍15% നിരക്കില്‍6 മാസത്തേക്ക് വില വ്യതിയാനത്തിന്മേിലുള്ള പലിശ |
7,688 |
|
ആകെത്തുക |
1,10,188 |
|
|
|
II. |
ആകെ വരുമാനം |
|
1. |
കൊഞ്ചു വില്പന (കിലോയ്ക്ക് ` 150 നിരക്കില്‍400 കിലോ) |
60,000 |
2. |
മത്സ്യ വില്പന (കിലോയ്ക്ക് ` 30 നിരക്കില്‍3000 കിലോ) |
90,000 |
|
മൊത്തം |
1,50,000 |
|
|
|
III. |
മിച്ച വരുമാനം (ആകെ വരുമാനം - ആകെ ചെലവ്) |
39,812 |
അവലംബം : കേന്ദ്ര ശുദ്ധജല അക്വാകള്ച്ചജര്‍ സ്ഥാപനം, ഭുവനേശ്വര്‍, ഒറീസ
അവസാനം പരിഷ്കരിച്ചത് : 3/13/2020
അക്വേറിയം - വിശദ വിവരങ്ങൾ
തീരക്കടലുകളിലും, അഴിമുഖങ്ങളിലും ഓരുവെള്ളത്തിലും കണ...
അലങ്കാരമത്സ്യം സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നത...
കേരളത്തിലെ പൊക്കാളി നിലങ്ങള്‍ ഉള്‍പ്പടെയുള്ള ചെമ്മീന...