ആമുഖം
തീരക്കടലുകളിലും, അഴിമുഖങ്ങളിലും ഓരുവെള്ളത്തിലും കണ്ടുവരുന്ന കട്ടിയുള്ള ഇരട്ടതോടുകള്ക്കുള്ളില് ജീവിക്കുന്ന കക്ക വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളാണ് ചിപ്പികള്‍. ഭാരതത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ചിപ്പികള്‍ കടലില്‍ നിന്നും ചൂഷണം ചെയ്തു തുടങ്ങിയത് അടുത്ത കാലത്താണ്. ആഴം കുറഞ്ഞ സ്ഥലങ്ങളിലും, പാറകൂട്ടങ്ങളിലും-- മുങ്ങിത്തപ്പിയും, ആഴമുള്ളയിടങ്ങളില് വലകള്‍ ഉപയോഗിച്ചുമാണ് ഇവയെ ശേഖരിക്കുന്നത്. ഇതുകൂടാതെ ഇന്ത്യയില്‍ പലഭാഗത്ത് ചിപ്പികൃഷി പ്രചാരത്തില്‍ വന്നിട്ടുണ്ട്. കടല്‍ വെള്ളത്തില്‍ ധാരാളമായി കാണപ്പെടുന്ന അതിസൂഷ്മങ്ങളായ സസ്യപ്ലവകങ്ങളും, സൂഷ്മാണുജീവികളും, ചെളിയിലെ ജൈവ അംശവും ഭക്ഷിച്ചു ജീവിക്കുന്നവ ആയതുകൊണ്ട് ഇവയുടെ കൃഷി രീതികള്‍ വളരെ എളുപ്പവും ചെലവ് കുറഞ്ഞതുമാണ്.
ഇന്ത്യയില്‍ പ്രതിവര്‍ഷം 3000 ടണ്‍ കല്ലുമ്മേക്കായകളും, കടല്‍ മുരിങ്ങകളും ഉല്‍പ്പാദിപ്പിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇതു 10,000 ടണ്‍ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത.് സ്വാഭാവിക വാസസ്ഥലം, ജീവിതരീതി, ശരീരഘടന, ആകൃതി എന്നിവ അടിസ്ഥാനമാക്കി ചിപ്പികളെ മൂന്നായി തിരിച്ചിരിക്കുന്നു
ഇന്ത്യയില്‍ പ്രധാനമായും രണ്ടിനം കല്ലുമ്മേക്കായകളാണുള്ളത.് പച്ച നിറത്തിലുള്ള പെര്‍ണാ വിര്ഡിസും, തവിട്ടു നിറത്തിലുള്ള പെര്‍ണാ ഇണ്ടികയാണ് ഈ കല്ലുമ്മേക്കായ ഇനങ്ങള്‍. പച്ച കല്ലുമ്മേക്കായ ഉത്തരകേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കാണുന്പോള്‍ തവിട്ട് കല്ലുമ്മേക്കായ കൊല്ലം മുതല്‍ കന്യാകുമാരി വരെ ധാരാളമായി കാണുന്നു. ശാസ്ത്രീയകൃഷി രീതികളിലുടെ ഒരു ഹെക്ടറില്‍ നിന്ന് 150 ടണ്‍ വരെ വിളയിക്കാന്‍ കഴിയും. 2004 ലെ എഫ്.എ.ഓ കണക്കനുസരുച്ച് ലോകത്തില്‍ മൊത്തം 18.6 ലക്ഷം ടണ്‍ കല്ലുമ്മേക്കായ കൃഷി ചെയ്തു ഉല്പ്പാദിക്കുന്നു. സ്പെയിന്, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്, ന്യൂസിലാന്റ്, ഡെന്മാര്ക്ക്, ചൈന മുതലായ രാജ്യങ്ങളാണ് വന്‍തോതില്‍ കല്ലുമ്മേല്ായ കൃഷി ചെയ്യുന്നത്.
പെര്‍ണാ വിര്‍ഡിസ് പെര്‍ണാ ഇണ്ടിക
തീരക്കടലില്‍ 10 മുതല്‍ 15 മീറ്റര്‍ വരെ ആഴമുള്ളതും ചെളി കലങ്ങാത്തതും തിര കുറവുള്ളതും മാലിന്യരഹിതവുമായ പ്രദേശങ്ങളാണ്് കൃഷിക്ക് ഏറ്റവും അനുയോജ്യം. തടിയോ, മുളയോ കൊണ്ട് കെട്ടി ഉണ്ടാക്കിയതും ഫ്ളോട്ടുകളുടെ സഹായത്താല്‍ ജലോപരിതലത്തില്‍ പൊങ്ങി കിടക്കുന്നതുമായ വലിയ ചങ്ങാടങ്ങളില്‍ നിന്നും തൂക്കിയിടുന്ന കയറുകളിലും കന്പുകളിലുമാണ് സാധാരണ കല്ലുമ്മേക്കായ വളര്‍ത്തുന്നത്.
തേക്കിന്‍കഴകളും മുഴകളും കൊണ്ട് കെട്ടി ഉണ്ടാക്കുന്ന 6 മീ ഃ ---6 മീ വലിപ്പമുള്ള ചങ്ങാടങ്ങള്‍ നിരനിരയായി കെട്ടിയാണ് കൃഷിപ്പാടങ്ങള്‍ ഉണ്ടാക്കുന്നത്. ചങ്ങാടങ്ങള്‍ക്കു പകരം നീളമുള്ള നൈലോണ്‍ കയറുകള്‍ ഫ്ളോട്ടുകളുടേയും നങ്കൂരങ്ങളുടേയും സഹായത്തോടെ സമുദ്രോപരിതലത്തില്‍ വലിച്ചുകെട്ടി അവയില്‍ നിന്നും തൂക്കിയിടുന്ന കയറുകളില്‍ കല്ലുമ്മേക്കായ വളര്‍ത്തുന്ന രീതിയെ ലോങ്ങ് ലൈന്‍ കള്‍ച്ചര്‍ എന്ന് പറയുന്നു. അഴിമുഖത്തോട് അടുത്തുള്ള കായല്‍പ്രദേശങ്ങളില്‍ രണ്ടര മീറ്റര്‍ അകലത്തില്‍ നിരനിരയായി കുറ്റികള്‍ അടിപ്പിച്ചുറപ്പിച്ച് അതിനുമുകളില്‍ നിര്‍മ്മിച്ച മുളംചങ്ങാടങ്ങളില് അരമീറ്റര്‍ ഇടവിട്ട് കയറുകള്‍ കെട്ടിതൂക്കിയും കല്ലുമ്മേക്കായ കൃഷിചെയ്യാവുന്നതാണ്.
ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് കല്ലുമ്മേല്ക്കായുടെ പ്രജനനം നടക്കുന്നത്. ഒക്ടോബര്‍ മാസം ആകുന്നതോടെ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പാറക്കെട്ടില്‍ പറ്റിപിടിച്ച് നിബിഡമായി വളരുന്നു. ഈ കുഞ്ഞുങ്ങള്‍ 15 മുതല്‍ 25 മി.മീ വരെ വലിപ്പമെത്തുന്പോള് വേണ്ട അളവില്‍ ശേഖരിച്ച് കൃഷിക്ക് ഉപയോഗിക്കാം. ഇവ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ലഭ്യമാണ്. 20 മുതല്‍ 25 സെ.മി വീതിയുള്ളതും ആവശ്യത്തിന് നീളമുള്ളതുമായ കൊതുകുവല, തുണികള്‍ ഇവ ഉപയോഗിച്ചാണ് കുഞ്ഞുങ്ങളെ കയറില്‍ പിടിപ്പിക്കുന്നത്. നിരപ്പുള്ള സ്ഥലത്ത് കൊതുകുവല, തുണികള്‍ എന്നിവ നീളത്തില്‍ വിരിച്ചിട്ട ശേഷം വൃത്തിയാക്കിയ കല്ലുമ്മേക്കായ കുഞ്ഞുങ്ങള്‍ അതില്‍ പരത്തി വെയ്ക്കണം.
ഒരു മീറ്റര്‍ കയറില്‍ 750 ഗ്രാം കുഞ്ഞുങ്ങള്‍ എന്ന തോതില്‍ നിരത്തിയാല്‍ മതിയാകും. അതിനു ശേഷം 25 മുതല്‍ 30 മി.മീ ഡയാമീറ്റര്‍ ഉള്ള ചകിരി കയറുകളോ, നൈലോണ്‍ കയറുകളോ കുഞ്ഞുങ്ങള്‍ക്കു മുകളില്‍ നീളത്തില്‍ വെയ്ക്കണം. ഇത്തരത്തില്‍ തയ്യാറാക്കിയ കയറിനു ചുറ്റും കുഞ്ഞുങ്ങളോടുകൂടി തുണി പൊതിഞ്ഞു തുന്നി പിടിപ്പിക്കണം. കൃഷിയിടത്തിന്റെ ആഴം അനുസരിച്ച് കയറിന്റെ നീളം ക്രമീകരിക്കേണ്ടതാണ്. ഇങ്ങനെ കുഞ്ഞുങ്ങളെ തുന്നി പിടിപ്പിച്ച കയറുകള്‍ ചങ്ങാടങ്ങളില്‍ നിന്നോ ലോങ്ങ് ലൈനുകളില്‍ നിന്നോ തട്ടുകളില്‍ നിന്നോ ശ്രദ്ധയോടെ വെള്ളത്തില്‍ കെട്ടിതൂക്കണം.
കുഞ്ഞുങ്ങള്‍ ആറു മാസത്തിനകം പൂര്ണ്ണവളര്ച്ചയെത്തിക്കൊള്ളും. 25 മുതല്‍ 35 വരെ പി.പി.റ്റി ലവണാംശവും 21 മുതല്‍ 31 ഡിഗ്രിവരെ ഊഷ്മാവുള്ള തെളിഞ്ഞ വെള്ളമാണ് ചിപ്പി കൃഷിക്കുവേണ്ടത്. ജലത്തിലുള്ള സൂക്ഷമ പ്ലവകങ്ങളാണ് വളര്‍ച്ചക്കാലത്ത് അവയുടെ പഥ്യാഹാരം. ഇടക്കിടെ കല്ലുമ്മേക്കായ വളരുന്ന കയറുകള്‍ വെള്ളത്തില്‍ നിന്നും ഉയര്‍ത്തി ഒട്ടിച്ചിരിക്കുന്ന ചെളി കഴുകി വൃത്തിയാക്കണം. ആറു മാസത്തിനുള്ളില്‍ ചിപ്പികള്‍ ശരാശരി 80 മി. മീ വലുപ്പം എത്തുന്നു. ഇവിടെ തോടോടുകൂടിയ ശരാശരി തൂക്കം 40 ഗ്രാം ആയിരിക്കും. സാധാരണയായി ഒരു ഹെക്ടര്‍ വരുന്ന കൃഷിയിടത്തില്‍ നിന്നും 500 മുതല്‍ 600 വരെ കല്ലുമ്മേല്‍ക്കായ ഉല്പ്പാദിപ്പിക്കുവാന് സാധിക്കും.
ക്രാസ്സോസ്റ്റ്രിയ മദ്രാസ്സന്‍സിസ്സ്
ജൈവഅവശിഷ്ടങ്ങളും സസ്യപ്ലവകങ്ങളും ആഹരിക്കുന്ന മുരിങ്ങകള്‍ വര്‍ഷം തോറും 80-90 മി.മീ. വളരുന്നു. മുരിങ്ങയില്‍ ആണും പെണ്ണും വെവ്വേറെയാണെങ്കിലും രണ്ടും ഒരുമിച്ചുള്ളവയും വിരളമല്ല. കേരളത്തില്‍ ഏപ്രില്‍ - മെയ്, സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഇവ ഏറ്റവും കൂടുതലായി മുട്ടയിടുന്നത്.
കടല്‍ മുരിങ്ങയുടെ വളര്‍ച്ച അവ പറ്റിപിടിക്കുന്ന പ്രതലത്തേയും ആഹാരലഭ്യതയേയും വെള്ളത്തിന്റെ ഗുണനിലവാരത്തേയും ആശ്രയിച്ചിരിക്കുന്നു.
കുഞ്ഞുങ്ങളുടെ ഉല്പാദനവും അവയെ ഫാമുകളില്‍ വളര്‍ത്തലുമാണ് കടല്‍ മുരിങ്ങകൃഷിയുടെ രണ്ടു പ്രധാന ഘട്ടങ്ങള്‍.
മുരിങ്ങകുഞ്ഞുങ്ങളെ ഹാച്ചറികളില്‍ നിന്നോ പ്രകൃതിയില്‍ നിന്നോ ശേഖരിക്കാവുന്നതാണ്. മുട്ടയിട്ടു പെരുകുന്ന കാലങ്ങളില്‍ മുരിങ്ങത്തോട്, കക്കയുടെ തോട്, ചിരട്ട, ആസ്ബറ്റോസ് കഷ്ണങ്ങള്‍, മേച്ചില്‍ ഓടുകള്‍, ശിഖരമുള്ള മുളവടി മുതലായവ ജലത്തില്‍ താഴ്ത്തിയിട്ട് ഇവയില്‍ പറ്റിപ്പിടിച്ചുവളരുന്ന കുഞ്ഞുങ്ങളെ ശേഖരിച്ച് കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്.
തൂത്തുക്കുടുയിലുള്ള സി. എം. എഫ്. ആര്. ഐയുടെ ഹാച്ചറിയില്‍ കടല്‍ മുരിങ്ങകുഞ്ഞുങ്ങളെ വന്‍തോതില്‍ ഉല്പാദിപ്പിക്കുവാനുള്ള സാങ്കോതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ആണും പെണ്ണും ഉള്‍പ്പെടുന്ന ഒരു കൂട്ടം മുരിങ്ങകളെ ഹാച്ചറിയിലെ ടാങ്കുകളില്‍ 20-22ീഇ താപത്തില്‍ പായല്‍ ആഹാരമായി കൊടുത്തുവളര്ത്തുന്നു.
ടാങ്കിലെ പരിസഥിതിയുമായി ഇണങ്ങിച്ചേരുന്പോള് വെള്ളത്തിന്റെ താപം 34-35ീഇ വരെ വര്‍ദ്ധിപ്പിച്ച് മുരിങ്ങകളെ ഉത്തേജിപ്പിക്കുകയും മുട്ടയിടുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.
14 ദിവസങ്ങള്‍ക്കുശേഷം പ്രതലങ്ങളില്‍ പറ്റിപ്പിടിച്ച് തുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് സൂക്ഷ്മ സസ്യപ്ലവകങ്ങള്‍ ആഹാരമായി നല്കുന്നു.
മൂന്ന് ആഴ്ചകള്‍ക്കുശേഷം ഹാച്ചറിയില്‍ നിന്നും നേഴ്സറികളിലേയ്ക്കും പിന്നെ ഫാമുകളിലേക്കും മാറ്റി വില്പനയ്ക്കായി വളര്‍ത്തുന്നു.
ഫാമിനു തിറഞ്ഞെടുക്കുന്നസ്ഥലം വലിയ തിരമാലകളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതും 2-5 മീറ്റര്‍ ആഴമുള്ളതും മാലിന്യമില്ലാത്തതും ആയിരിക്കണം. ജലത്തിലെ ലവണാംശം 22-35 പി.പി.ടി യും താപം 21-31ീഇ ആയിരിക്കണം.
വെള്ളത്തിനടിത്തട്ടിലും വെള്ളത്തില്‍ തൂങ്ങികിടക്കുന്ന രീതിയിലും കടല്‍ മുരിങ്ങ കൃഷി ചെയ്യാം. അടിത്തട്ടിലുള്ള കൃഷിരീതിയേക്കാളും താരതമ്യേന വേഗം വളരുന്നതിനാല്‍ വെള്ളത്തില്‍ തൂങ്ങികിടക്കുന്ന രീതിയാണ് കൂടുതല്‍ ആദായകരം. ചങ്ങാടം, തട്ടുകള്‍, കയര്‍, കുറ്റികള്‍, ലോങ്ങ്ലൈന്‍ യൂണിറ്റുകള്‍ എന്നിവയാണ് തൂങ്ങികിടക്കുന്ന കൃഷിക്ക് ഉപയോഗിക്കുന്ന സാമഗ്രികള്‍. ആ വ്യത്യാസത്തിനനുസരിച്ച് ഉപയോഗിക്കുന്ന സാമഗ്രികളും വളര്‍ത്തുന്ന രീതിയും വ്യത്യാസമായിരിക്കും.
ചങ്ങാടത്തില്‍ വളര്‍ത്തുന്ന രീതി
മുളയോ തടിയോ കൊണ്ടുള്ള ചങ്ങാടങ്ങളില്‍ പൊങ്ങി കിടക്കാനായി ഫ്ളോട്ട് ഘടിപ്പിച്ചാണ് മുരിങ്ങകൃഷിക്ക് ഉപയോഗിക്കുന്നത്. അഞ്ച് മീറ്ററില്‍ കൂടുതല്‍ ആഴമുള്ളതും മുരിങ്ങകൃഷിക്ക് അനുയോജ്യമായതുമായ സ്ഥലങ്ങളില്‍ ഈ ചങ്ങാടങ്ങള്‍ ഉറപ്പിക്കുന്നു. നേരത്തെമുരിങ്ങ കുഞ്ഞുങ്ങളെ പിടിപ്പിച്ച മുരിങ്ങത്തോടുകള്‍ കയറില്‍ കോര്‍ത്ത് വളരാനായി ചങ്ങാടങ്ങളില്‍ നിന്നും തൂക്കിയിടുന്നു.
ചങ്ങാടത്തില്‍ വളര്‍ത്തുന്ന രീതി
കുറ്റികളില്‍ വളര്‍ത്തുന്ന രീതി
ആഴം കുറവുള്ള സ്ഥലങ്ങളില്‍ ഈ രീതിയാണ് പ്രചാരത്തിലുള്ളത്. അര മീറ്റര്‍ നീളമുള്ള കുറ്റികളുടെ അറ്റത്ത് അഞ്ച് സെ.മീ. നീളമുള്ള മൂന്നോ, നാലോ ആണികള്‍ തറച്ച് അതില്‍ കുഞ്ഞുങ്ങളെ പിടിപ്പിച്ച മുരിങ്ങതോടുകള് ഓരോന്നായി തൂക്കിയിട്ടുവളര്ത്തുന്നു.
കുറ്റികളില്‍ വളര്‍ത്തുന്ന രീതി
ലോങ്ങ് ലൈന്‍ കൃഷി
ആവശ്യാനുസരണം ഫ്ളോട്ടുകള്‍ ഘടിപ്പിച്ച് വെള്ളത്തില്‍ പൊക്കിനിര്‍ത്തിയ രണ്ടു സാമാന്തര ലോങ്ങ് ലൈനുകളുടെ രണ്ടറ്റവും നങ്കൂരമിട്ട് ഉറപ്പിക്കുന്നു. ഈ ലൈനുകളില്‍ മുരിങ്ങ കുഞ്ഞുങ്ങളെ പിടിപ്പിച്ച തോടുകള്‍ ചരടില്‍ കോര്‍ത്ത് കെട്ടി തൂക്കിയിടുന്നു.
ലോങ്ങ് ലൈന്‍ കൃഷി
തട്ടും കയറും
ഒന്നുമുതല്‍ രണ്ടര മീറ്റര്‍ വരെ ആഴമുള്ള സ്ഥലങ്ങളില്‍ വരിവരിയായി കുറ്റികള്‍ നാട്ടിയ ശേഷം അവയ്ക്കു മുകളില്‍ കുറുകെ വടിവെച്ചുകെട്ടി തട്ടുകള്‍ നിര്‍മ്മിക്കുന്നു.
ഈ വടികളില്‍ നിന്നും 10 സെ.മീ. അകലത്തില്‍ 5 മി.മീ. ഘനമുള്ള നൈലോണ്‍ കയറുകളില്‍ 5-6 മുരിങ്ങ തോടുകള്‍ കെട്ടിയിട്ട് കുഞ്ഞുങ്ങളെ ശേഖരിക്കുകയും അവയെ വളര്‍ത്തുകയും ചെയ്യാം.
ഒരു ഹെക്ടര്‍ പ്രദേശത്ത് 125-145 തട്ടുകള്‍ വരെ (300 ച.മീ. വിസ്തീര്‍ണ്ണമുള്ള 24 യൂണിറ്റുകള്‍) നിര്‍മ്മിക്കാം.
ഹെക്ടറിന് 80-105 ടണ്‍ ആണ് ശരാശരി ഉല്പാദനം.
തട്ടും കയറും
കുഞ്ഞുങ്ങള്‍ പറ്റിപ്പിടിച്ചശേഷം വിളവെടുക്കുന്നതിനായി ഇന്ത്യയുടെ കിഴക്കന്‍ കടല്‍ തീരത്ത് 12 മാസവും പടിഞ്ഞാറന്‍ തീരത്ത് 7-9 മാസവും വേണ്ടിവരും.
മാംസ ലഭ്യത ഏറ്റവും കൂടിയിരിക്കുന്ന അവസ്ഥയിലാണ് മുരിങ്ങ വിളവെടുക്കേണ്ടത്. ഇത് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലും ആഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലുമാണ്.
ആന്ധ്രാപ്രദേശില്‍ കാക്കിനാടയിലും, തമിഴ്നാട്ടില്‍ തൂത്തുകുടിയിലും, കേരളത്തില്‍ അഷ്ടമുടിയിലും, ധര്‍മടത്തും, കര്‍ണ്ണാടകയില്‍ കാര്‍വാറിലും സി.എം.എഫ്. ആര്.ഐ കടല്‍ മുരിങ്ങകൃഷി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.
കടപ്പാട്: കേന്ദ്ര സമുദ്രമത്സൃ ഗവേഷണ സ്ഥാപനം, കോച്ചി
തീരക്കടലിന്റേയും അഴിമുഖങ്ങളുടേയും കായലുകളുടെയും അടിത്തട്ടില്‍ 2 മുതല്‍ 5 സെ.മി ആഴത്തില്‍ മണ്ണില്‍ പൂണ്ടു ജീവിക്കുന്നവയാണ്. കക്കകള്‍ ഇവയെ കൃഷി ചെയ്യുന്നത് കായലുകളുടെ അടിത്തട്ടിലാണ്. ഓരോയിനം കക്കയും വളര്‍ന്നു വലുതായി പ്രജജനം നടത്തുന്ന സ്ഥലങ്ങളാണ് കൃഷിക്കനുയോജ്യം. കക്കയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ചിപ്പിവര്ഗ്ഗം. കടലോരപ്രദേശങ്ങളിലെ ഒരു വിഭാഗം ആളുകളുടെ ഉപജീവനമാര്‍ഗ്ഗമാണ് കക്കവാരല്‍. കക്ക ഇറച്ചി വളരെ പോഷകഗുണമുള്ളതാണ്. ഇന്ത്യയില്‍ നിന്നും കയറ്റി അയക്കുന്നവയില്‍ പ്രധാനപ്പെട്ട ഒന്നാണ് കക്ക ഇറച്ചി. ഇന്ത്യയില്‍ ഏകദേശം 766000 ടണ്‍ കക്ക ഉത്പാദിപ്പിക്കപ്പെടുന്നു.
മഴക്കാലം കഴിഞ്ഞ് സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലങ്ങളിലാണ് ഇവ മുട്ടയിടുന്നത്. മുട്ടകള്‍ വിരിഞ്ഞ് ചിപ്പിതരികള് കൂട്ടം കൂട്ടമായി അടിത്തട്ടില്‍ അടിഞ്ഞുകൂടുന്നു. ഇങ്ങനെ അടിഞ്ഞുകൂടുന്ന ചിപ്പിതരികളെ ചെറുകണ്ണികളുള്ള അരിപ്പകള്‍ കൊണ്ട് കോരി എടുത്ത് ശേഖരിക്കുന്നു. കുഞ്ഞുങ്ങളെ ശേഖരിച്ച ശേഷം അവയേ വളര്‍ത്തുവാന്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ ഓരോഘനത്തില് വിതറണം. ചിപ്പിതരികള് വിതറിയ സ്ഥലത്തിന്റെ അതിരുകള്‍ മുളകള്‍ കൊണ്ടോ മറ്റു മരകന്പുകള് നാട്ടിയോ അടയാളപ്പെടുത്തേണ്ടതാണ്. ഏതാണ്ട് 8 - 10 മാസം കഴിയുന്പോള്‍ കക്ക വളര്‍ന്ന് വിളവെടുപ്പിന് പാകമാകുന്നു.
കക്കവര്‍ഗ്ഗങ്ങള്‍
കൃഷിക്കനുയോജ്യമായ കക്കയിനങ്ങള്‍ ആര്ക്കിഡേ, കോര്ബിക്യുലീസേ, ടൈഡാക്നിഡേ എന്നീ വര്ഗ്ഗങ്ങളില്പ്പെട്ടവയാണ്. കറുത്തയിനത്തില്പ്പെട്ട കരികക്കയാണ് കക്ക ഉല്പാദനത്തിന്റെ 64% വും. പൂവന്‍കക്ക, എളന്പക്ക അഥവാ കല്ലിക്കക്ക, ഞവളകക്ക അഥവാ ഓരികക്ക, വെള്ളകക്ക തുടങ്ങിയ വെനറിഡ് കക്കകള്‍ 30%, ചിരവകക്ക 5% ആകുന്നു.
ചിരവകക്ക പൂവന്‍കക്ക
ഞവളകക്ക കരികക്ക
പ്രകൃതിയില്‍ നിന്നും കക്കകുഞ്ഞുങ്ങളെ സംഭരിച്ച് അനുയോജ്യമായ സ്ഥലങ്ങളില്‍ നിക്ഷേപിച്ച് വില്‍പ്പനയ്ക്കായി വളര്‍ത്തിയെടുക്കുന്ന രീതിയാണ് കക്ക കൃഷി. കക്ക കൃഷി വളരെ ലളിതവും ചിലവുകുറഞ്ഞതുമാണ്. വ്യവസായിക അടിസ്ഥാനത്തില്‍ കക്ക കൃഷി നടത്തുന്ന രാജ്യങ്ങളിലെല്ലാം തന്നെ പ്രകൃതിയില്‍ നിന്നും വിത്തു ശേഖരണം നടത്തിയാണ് ഫാമുകളില്‍ നിക്ഷേപിക്കുന്നത്. കൈകൊണ്ടു വലിക്കാവുന്ന 2- -5 ാാ കണ്ണിവലിപ്പമുള്ള കോരുവലയോ, ഡ്രഡ്ജറോ ഉപയോഗിച്ച് വിത്തുശേഖരണം നടത്താവുന്നതാണ്.
കക്കഹാച്ചറി
ചിരവകക്ക, കല്ലിക്കക്ക, ഞവളകക്ക, വെള്ളകക്ക എന്നിവയുടെ കുഞ്ഞുങ്ങളെ ഹാച്ചറികളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഇങഎഞക വികസിച്ചെടുത്തിട്ടുണ്ട്. കക്ക ഹാച്ചറികളില്‍ വളര്‍ത്തുന്നതിനായി 25 മുതല്‍ 30 വരെ ഉപ്പിന്റെ സാന്ദ്രതയും 22 മുതല്‍ 24 ഡിഗ്രി വരെ താപനിലയും ഉള്ള കടല്‍ വെള്ളം ആണ് ഉപയോഗിക്കാറുള്ളത്.
ഫാമിന് സ്ഥലം തിരഞ്ഞെടുക്കല്‍
കക്കകളെ വളര്‍ത്തുന്നത് കടലോരപ്രദേശത്തെ കായലുകളിലോ, നദീമുഖത്തിലോ, ഉള്ക്കടലുകളിലോ ആണ്. പരിസരപ്രദേശത്ത് പ്രകൃത്യാ കക്കകള്‍ ലഭ്യമാണെങ്കില്‍ കക്ക വളര്‍ത്താന്‍ പറ്റിയ സ്ഥലമായി അനുമാനിക്കാം. വേലിയിറക്കസമയത്ത് വെള്ളം വറ്റുന്ന ഭാഗമാണെങ്കില്‍ കൃഷിപ്പണി നടപ്പിലാക്കാന്‍ എളുപ്പമായിരിക്കും.
ഓരോയിനം കക്കകള്‍ക്കും ഓരോതരം മണ്ണുള്ള അടിത്തട്ടാണ് ഇഷ്ടം. ഉദാഹരണത്തിന് വെള്ളകക്ക മണ്ണോ, ചരളോ നിറഞ്ഞ അടിത്തട്ടില്‍ സമൃദ്ധമായി വളരുന്നു. എന്നാല്‍ ചിരവകക്ക എക്കലും, കളിമണ്ണും നിറഞ്ഞ ചെളിത്തട്ടുകളാണ് ഇഷ്ടം. ശക്തമായ തിരമാലയും ഒഴുക്കും വെള്ളത്തിനടിത്തട്ടില്‍ പതിയിരിക്കുന്നു. കക്കകളെ ഇളക്കി മറിക്കുന്നതിനാല്‍ ശക്തി കുറഞ്ഞ തിരമാലകള്‍ ഉള്ള സ്ഥലത്താണ് ഫാമിനായി തിരഞ്ഞെടുക്കേണ്ടത്. വെള്ളത്തിന്റെ അടിത്തട്ടിന്റെ ഘടന അടിക്കടി മാറിക്കൊണ്ടിരിക്കുന്നതും മലിനീകരണമുള്ളതുമായ പ്രദേശം ഒഴിവാക്കേണ്ടതാണ്.
ഫാമുകളില്‍ നൈലോണ്‍ വല ഉപയോഗിച്ചുള്ള കൂടുകള്‍ക്കുളളില്‍ കക്ക കൃഷി ചെയ്യുന്നതു മൂലം ശക്തിയായ ഒഴുക്കില്‍ നിന്നും ഹിംസ്ര ജന്തുക്കളില്‍ നിന്നും രക്ഷ നേടാവുന്നതാണ്. കൃഷിക്കുവേണ്ട വിത്തിന്റെ എണ്ണം ഇനത്തേയും വിത്തിന്റെ വലുപ്പത്തേയും ആശ്രയിച്ചിരിക്കുന്നു. ചതുരശ്രമീറ്ററിന് 300 മുതല്‍ 600 വരെ എണ്ണമാണ് ഏറ്റവും അനുയോജ്യം.
കക്ക കൃഷിയില്‍ നിന്ന് 5-7 ഗ്രാം തൂക്കമുള്ളതുമായ ചിരവകക്ക വിത്തുകള്‍ ചതുരശ്രമീറ്ററിന് 140 മുതല്‍ 175 എന്ന തോതില്‍ ശേഖരിക്കുകയും 5-6 മാസം കഴിഞ്ഞ് കൊയ്ത്ത് നടത്തുന്പോള്‍ 25-30 ഗ്രാം തൂക്കം ലഭിക്കും. കൂടുകളില്‍ വളര്‍ത്തിയാല്‍ ഹെക്ടറിന് 5.5 മാസത്തില്‍ 40 ടണ്‍ ഉല്‍പ്പാദനവും കൂടില്ലാതെ വളര്‍ത്തിയാല്‍ 6 മാസം കൊണ്ട് ഹെക്ടറിന് 21 ടണ്‍ എന്ന തോതില്‍ ഉല്പാദനം ലഭിക്കും. അതായത് കൂടുപയോഗിക്കുന്പോള് ഉല്‍പ്പാദനം 50 ശതമാനം വര്‍ദ്ധിക്കുന്നു.
സംസ്കരണം
പലരാജ്യങ്ങളിലും കക്കയിറച്ചി പച്ചയായോ, വേവിച്ചോ ഭക്ഷിക്കുന്നു. കക്കയിറച്ചി വലിയ ബ്ലോക്കുകളായും ഓരോന്നായോ മരവിപ്പിച്ചോ, ടിന്നുകളിലാക്കിയും പുകകയറ്റിയും സൂക്ഷിക്കുന്നു. കക്ക ജ്യൂസ്, കക്ക സ്ട്രൈപ്സ്, കക്ക സ്ട്രിക്സ്, കക്ക സ്റ്റഫ് ചെയ്തത്, കക്ക അച്ചാര്‍, പൗഡര്‍ മുതലായവയാണ് കക്ക ഉല്‍പ്പന്നങ്ങള്‍.
അവസാനം പരിഷ്കരിച്ചത് : 3/29/2020
കയറ്റുമതി വിപണിയില്‍ ആവശ്യമേറെയായതുകൊണ്ട് ചെളിഞണ്ട്...
കേരളത്തിലെ പൊക്കാളി നിലങ്ങള്‍ ഉള്‍പ്പടെയുള്ള ചെമ്മീന...
അക്വേറിയം - വിശദ വിവരങ്ങൾ
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഏറ്റവും കൂടുതലായി കൃ...