കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഏറ്റവും കൂടുതലായി കൃഷി ചെയ്യപ്പെടുന്ന ഒന്നാണ് ചെമ്മീന്‍. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കടല്‍ കൊഞ്ചിന്റെ കൃഷി താരതമേന്യ വളരെ കുറവാണ്. എന്നിരുന്നാലും 2005-06 ല്‍, ഇന്ത്യയില്‍ നിന്ന് ഏകദേശം 72 കോടി രൂപയുടെ കടല്‍ കൊഞ്ച് കയറ്റുമതി ചെയ്തിരുന്നു. ഞണ്ടുകളെ പോലെ കടല്‍ കൊഞ്ചിനും കൃഷിയും പോഷിപ്പിക്കലും ചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കൂടുകളാണ് ഉപയോഗിക്കാറുള്ളത്.
വ്യാവസായികാടിസ്ഥാനത്തില്‍ കടല്‍ കൊഞ്ചിന്റെ കൃഷി ഇന്ത്യയില്‍ നടക്കാത്തതിന്റെ പ്രധാന കാരണങ്ങള്‍ ലാഭകരമല്ലാത്ത വിത്തുല്പ്പദന രീതിയും, ഇവ തമ്മില്‍ പിടിച്ചു തിന്നുന്ന സ്വഭാവമുള്ളതു കൊണ്ടും ആണ്. എന്നിരുന്നാലും കടല്‍ കൊഞ്ചിന് ആഗോളമത്സ്യക്കയറ്റുമതിയിലും വിപണിയിലും ഒരു പ്രധാന പങ്കുണ്ട്. ഇന്ത്യയില്‍ കടല്‍ കൊഞ്ചിന്റെ കൃഷിയ്ക്ക് അനുയോജ്യമായ സംസ്ഥാനങ്ങളാണ് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക.
കടല്‍ കൊഞ്ചുകള്‍ രണ്ടു തരത്തിലാണുള്ളത്: പാറ കൊഞ്ചും, മണല്‍ കൊഞ്ചും. പാറ കൊഞ്ച് പെട്ടെന്ന് വളരുന്നതും കൃഷിക്കു അനുയോജ്യവുമായ ഒരു ഇനമാണ്. പോഷിപ്പിക്കുന്പോള് ഇവയ്ക്ക് 1.5 മുതല്‍ 3.5 കിലോ വരെ ഭാരം വെക്കുന്നു. അതുകൊണ്ട് മണല്‍ കൊഞ്ചിനെ അപേക്ഷിച്ചു പാറ കൊഞ്ചിന് കൂടുതല്‍ വില ലഭിക്കുന്നു.
പാറകൊഞ്ച് മണല്‍ കൊഞ്ച്
വ്യാവസായിക അടിസ്ഥാനത്തില്‍ പാറ കൊഞ്ചിന്റെ വിത്തുല്പാദനം പൂര്‍ണ്ണമായിട്ടും സ്വായത്തമാക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചിയിലെ കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനം, മണല്‍ കൊഞ്ചിന്റെ വിത്തുല്പാദനം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാറ കൊഞ്ചിന്റെ കൃഷിക്ക് ഗുജറാത്ത് തീരത്തു നിന്നു പിടിച്ചെടുക്കുന്ന കൊഞ്ചിന് കുഞ്ഞുങ്ങളെയാണ് ഉപയോഗിക്കാറുള്ളത്. പോഷിപ്പിക്കുന്നതിനായി കുഞ്ഞുങ്ങള്‍ക്ക് 175 ഗ്രാം തൂക്കമെങ്കിലും ഉണ്ടായിരിക്കണം.
തുറന്ന കുളങ്ങളിലേക്കാള് അടച്ചിട്ട ടാങ്കുകളില്‍ കടല്‍ കൊഞ്ച് കൃഷി നടത്തുന്നതാണ് സൗകര്യം. വട്ടത്തിലോ, ചതുരത്തിലോ ഉള്ള സിമെന്റ് ടാങ്കുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കടല്‍ കൊഞ്ച് കൃഷിക്ക് അനുയോജ്യമായ വെള്ളത്തിന്റെ ഗുണനിലവാരം ഇതാണ്, താപം: 26--33ീഇ, ഉപ്പ്: 25-35 പി.പി.റ്റി., അമ്ലം: 6.8--8.5, ജീവവായു: 3.5 നു മുകളില്‍.
നിക്ഷേപണനിരക്കും, വളര്‍ച്ചയുടെ കാലാവധിയും കടല്‍ കൊഞ്ചിന്റെ കൃഷിക്കും പോഷിപ്പിക്കലിനും വ്യത്യസ്തമാണ്. കൃഷിക്കു ഒരു ചതുരശ്ര മീറ്ററില്‍ 10-15 കൊഞ്ചുകള്‍ എന്നും പോഷിപ്പിക്കലിന് 5 കൊഞ്ചുകള്‍ എന്നും ആണ് നിരക്ക്. വളര്‍ച്ച കൂട്ടുവാന്‍ ടാങ്കുകളില്‍ ഒളിത്താവളങ്ങള്‍ നല്‍കണം. ഇതിനായി ഓടുകളോ, പൈപ്പുകളോ ഉപയോഗിക്കാം. കക്ക ഇറച്ചിയാണ് കടല്‍ കൊഞ്ചുകള്‍ക്ക് പ്രിയമേറിയ ആഹാരം. കക്ക ഇറച്ചിയോടൊപ്പം പെട്ടെന്ന് അലിയാത്ത ക്രിത്രിമ തീറ്റയും ഇവക്കു നല്‍കാം.
പ്രധാനമായും കൊഞ്ചിന്റെ പോഷിപ്പിക്കലിനാണ് കൂടുകള്‍ പ്രയോജനപ്പെടുത്തുന്നത്. കൂടുകള്‍ സ്ഥപിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടുകളുടെ സ്ഥലം എളുപ്പത്തില്‍ എത്താവുന്നതും മലിനീകരണം കുറഞ്ഞതും ശാന്ത തീരപ്രദേശവും മത്സ്യബന്ധനം താരതമ്യേന കുറഞ്ഞ പ്രദേശവും ആയിരിക്കണം.
കൂടുകളുടെ ഫ്രൈം രണ്ടര ഇഞ്ച് വണ്ണമുള്ള ജി.ഐ പൈപ്പുപയോഗിച്ച് നിര്‍മ്മിക്കാം. 2 $ 2 $ 1.2 മീ വലുപ്പമുള്ള കൂടിന്റെ ചുറ്റും സ്റ്റീല്‍ വല ഉപയോഗിച്ചിരിക്കണം. കൂടിന്റെ ഉള്‍വശത്ത് രണ്ടു വരി നൈലോണ്‍ വലകള്‍ ഉപയോഗിക്കണം. ഇതില്‍ പുറത്തെ വലയുടെ കണ്ണി 15 $ 15 മി. മീ. ഉം അകത്തെ വലയുടെ കണ്ണി 5 $ 5 മി. മീ. ഉം ആകണം. ഇങ്ങനെ തയ്യാറാക്കിയ കൂട്ടില്‍ കടല്‍ കൊഞ്ചിന് കുഞ്ഞുങ്ങളെ ചതുരശ്രമീറ്ററിന് 25- - 30 എന്ന തോതില്‍ നിക്ഷേപിക്കാം.
കൊഞ്ച് കൃഷിക്കുള്ള കൂടുകള്‍
കടല്‍ കൊഞ്ചുകള്‍ക്ക് ചെമ്മീനും, ചെറു മത്സ്യങ്ങളുമാണ് പ്രിയ ആഹാരം. പോഷിപ്പിക്കലിന് കക്ക ഇറച്ചി, കല്ലുമ്മേക്കായ, കണവ ഇറച്ചി എന്നിവ നല്‍കാവുന്നതാണ്. ഇതിനായി കൊഞ്ചിന്റെ ശരീര തൂക്കത്തിന്റെ 3% തൂക്കത്തില്‍ തീറ്റ ദിവസേന രണ്ടു നേരം നല്‍കണം. വിളവെടുപ്പ് നേരത്ത് കൂടിന്റെ ഉള്‍വശത്തെ വലകള്‍ പൊക്കി കൊഞ്ചിനെ പിടിക്കാം. അഞ്ചു മാസം കൊണ്ട് 70- - 80 ഗ്രാം തൂക്കം ഉള്ള കൊഞ്ചുകള്‍ 250 ഗ്രാം തൂക്കം കൈവരിക്കുന്നു.
കടല്‍ കൊഞ്ചുകള്‍ക്ക് പൊതുവെ രോഗങ്ങള്‍ കുറവാണ്. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന വ്യത്യാസങ്ങള്‍ കാരണം ഇവയില്‍ മൊള്ട്ട് ഡെത്ത് സിന്‍ഡ്രം കാണാറുണ്ട്. ഈ രോഗം ബാധിക്കുന്ന കൊഞ്ചുകള്‍ പടം പൊഴിക്കല്‍ കഴിഞ്ഞാലുടന്‍ ചാവുന്നു. പോഷകക്കുറവ് കൊണ്ട് കൊഞ്ചുകള്‍ക്ക് വളര്‍ച്ച മുരടിക്കല്‍, പടം പൊഴിക്കലിന് കാലതാമസം എന്നിവ സാധാരണമാണ്. പ്രൊട്ടൊസോവകളും, ബാക്ടീരിയകളും കൊഞ്ചുകളില്‍ രോഗബാധയുണ്ടാക്കാം. ഇതിന് പ്രതിവിധിയായി തുടര്‍ച്ചയായി മൂന്ന് ദിവസം കൊഞ്ചുകളെ 30 പി.പി.എം ഫോര്‍മാലിന്‍ ലായനിയില്‍ 2 മിനിട്ട് മുക്കി എടുക്കുകയോ ഒക്സിട്ടെട്ട്രാസൈക്ലിന് വെള്ളത്തില്‍ കലക്കി കൊടുക്കുകയോ ചെയ്യാവുന്നതാണ്. രോഗങ്ങള്‍ വരാതിരിക്കാന്‍ കൂടുകള്‍ നിരന്തരം വൃത്തിയാക്കി സൂക്ഷിക്കണം.
അവസാനം പരിഷ്കരിച്ചത് : 3/13/2020
അലങ്കാരമത്സ്യം സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നത...
കേരളത്തിലെ പൊക്കാളി നിലങ്ങള്‍ ഉള്‍പ്പടെയുള്ള ചെമ്മീന...
തീരക്കടലുകളിലും, അഴിമുഖങ്ങളിലും ഓരുവെള്ളത്തിലും കണ...
അക്വേറിയം - വിശദ വിവരങ്ങൾ