അലങ്കാരമത്സ്യം സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും പലര്‍ക്കും താല്പര്യമുള്ള പ്രവൃത്തിയായിരിക്കുകയാണ്. ഇത് മാനസികോല്ലാസത്തിനൊപ്പം സാമ്പത്തികനേട്ടവും നല്കുന്നു. ഏകദേശം 600 അലങ്കാരമത്സ്യ ഇനങ്ങള്‍ ലോകമെങ്ങുമുള്ള ജലാശയങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ജലാശയങ്ങള്‍ വ്യത്യസ്ത ഇനം അലങ്കാരമത്സ്യങ്ങളാല്‍ സമ്പന്നമാണ്. നൂറോളം തനത് മത്സ്യ ഇനങ്ങളും ആകര്‍ഷകങ്ങളായ അത്രയും തന്നെ മറ്റിനങ്ങളും വളര്‍ത്തപ്പെടുന്നു.
മത്സ്യക്കൃഷിയിലെ തുടക്കക്കാരന്‍സങ്കരം നടത്തിയ മത്സ്യത്തെയും കുഞ്ഞിനെയും കൈകാര്യം ചെയ്യുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച നടപടികളുമായി പരിചിതനാകാന്‍ ആദ്യം കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഏതെങ്കിലും മത്സ്യവും ഗോള്‍ഡ്ഫിഷ് പോലെയുള്ള മുട്ടയിടുന്ന ഇനവും തമ്മിലുള്ള സങ്കരണത്തില്‍ തുടങ്ങണം. മത്സ്യങ്ങളുടെ ജീവശാസ്ത്രം, ആഹാരരീതികള്‍, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള നല്ല അറിവ് മത്സ്യോല്പാദനം ആരംഭിക്കുന്നതിനു മുമ്പ് ഉണ്ടായിരിക്കണം. അടയിരിക്കുന്ന മത്സ്യങ്ങള്‍ക്കും ലാര്‍വകള്‍ക്കുമുള്ള ജീവനുള്ള ആഹാരങ്ങളായ ട്യൂബിഫെക്സ് വിരകള്‍, മോയ്ന, മണ്ണിരകള്‍ എന്നിവയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍ഫുസോറിയ, ആര്ടീമിയ നോപ്ലി, റോറ്റിഫര്‍, ഡാഫ്നിയ തുടങ്ങിയ ചെടികള്‍ ആദ്യകാലങ്ങളില്‍ത്തന്നെ ലാര്‍വയ്ക്ക് ആവശ്യമാണ്. ഇത്തരം ആഹാരം തുടര്‍ച്ചയായി ഉല്പാദിപ്പിക്കുന്ന ഒരു യൂണിറ്റ് ഇതിന്റെ വിജയകരമായ പരിപാലനത്തിന് ആവശ്യമാണ്. മിക്കവാറും സാഹചര്യങ്ങളില്‍ മത്സ്യോല്പാദനം എളുപ്പമാണെങ്കിലും ലാര്‍വ വളര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അനുബന്ധ ആഹാരമായി കര്‍ഷകര്‍ക്ക് സാധാര ണ കാര്ഷികോല്പന്നങ്ങളില്നിന്ന് പെല്ലറ്റ് രൂപത്തിലുള്ള ആഹാരമുണ്ടാക്കാവുന്നതാണ്. മത്സ്യക്കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് നല്ല ഗുണനിലവാരമുള്ള ജലം ലഭ്യമാക്കാന്‍ ജൈവ അരിപ്പകള്‍ സ്ഥാപിക്കണം. വര്‍ഷത്തില്‍ പലസമയങ്ങളിലും അലങ്കാരമത്സ്യങ്ങളെ ഉല്പാദിപ്പിക്കാവുന്നതാണ്.
തനതായതും ആകര്‍ഷകങ്ങളുമായ ശുദ്ധജല മത്സ്യ ഇനങ്ങളില്‍ ആവശ്യക്കാരേറെയുള്ളതിനെ വാണിജ്യാവശ്യങ്ങള്‍ക്കായി സങ്കരം ചെയ്ത് വളര്‍ത്തുന്നു. എളുപ്പത്തില്‍ ഉല്‍പാദിപ്പിക്കാവുന്നയും വാണിജ്യാടിസ്ഥാനത്തില്‍ പ്രിയമുള്ളതുമായ മത്സ്യങ്ങളെ മുട്ടയിടുന്നവയെന്നും കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയെന്നും രണ്ടായി തിരിക്കാം.
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന വര്‍ഗ്ഗം
മുട്ടയിടുന്നവ
മറ്റുള്ളവ
|
|||||||||||||||||||||||||||||||||||||||||||||||||||||
മത്സ്യക്കൃഷിയിലെ തുടക്കക്കാരന്‍സങ്കരം നടത്തിയ മത്സ്യത്തെയും കുഞ്ഞിനെയും കൈകാര്യം ചെയ്യുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച നടപടികളുമായി പരിചിതനാകാന്‍ ആദ്യം കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഏതെങ്കിലും മത്സ്യവും ഗോള്‍ഡ്ഫിഷ് പോലെയുള്ള മുട്ടയിടുന്ന ഇനവും തമ്മിലുള്ള സങ്കരണത്തില്‍ തുടങ്ങണം. മത്സ്യങ്ങളുടെ ജീവശാസ്ത്രം, ആഹാരരീതികള്‍, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള നല്ല അറിവ് മത്സ്യോല്പാദനം ആരംഭിക്കുന്നതിനു മുമ്പ് ഉണ്ടായിരിക്കണം. അടയിരിക്കുന്ന മത്സ്യങ്ങള്‍ക്കും ലാര്‍വകള്‍ക്കുമുള്ള ജീവനുള്ള ആഹാരങ്ങളായ ട്യൂബിഫെക്സ് വിരകള്‍, മോയ്ന, മണ്ണിരകള്‍ എന്നിവയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍ഫുസോറിയ, ആര്ടീമിയ നോപ്ലി, റോറ്റിഫര്‍, ഡാഫ്നിയ തുടങ്ങിയ ചെടികള്‍ ആദ്യകാലങ്ങളില്‍ത്തന്നെ ലാര്‍വയ്ക്ക് ആവശ്യമാണ്. ഇത്തരം ആഹാരം തുടര്‍ച്ചയായി ഉല്പാദിപ്പിക്കുന്ന ഒരു യൂണിറ്റ് ഇതിന്റെ വിജയകരമായ പരിപാലനത്തിന് ആവശ്യമാണ്. മിക്കവാറും സാഹചര്യങ്ങളില്‍ മത്സ്യോല്പാദനം എളുപ്പമാണെങ്കിലും ലാര്‍വ വളര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അനുബന്ധ ആഹാരമായി കര്‍ഷകര്‍ക്ക് സാധാര ണ കാര്ഷികോല്പന്നങ്ങളില്നിന്ന് പെല്ലറ്റ് രൂപത്തിലുള്ള ആഹാരമുണ്ടാക്കാവുന്നതാണ്. മത്സ്യക്കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് നല്ല ഗുണനിലവാരമുള്ള ജലം ലഭ്യമാക്കാന്‍ ജൈവ അരിപ്പകള്‍ സ്ഥാപിക്കണം. വര്‍ഷത്തില്‍ പലസമയങ്ങളിലും അലങ്കാരമത്സ്യങ്ങളെ ഉല്പാദിപ്പിക്കാവുന്നതാണ്. |
CIFA യുടെ അലങ്കാര മത്സ്യോല്പാദന യൂണിറ്റ്
|
അവലംബം : കേന്ദ്ര ശുദ്ധജല അക്വാകള്ച്ചര്സ്ഥാപനം, ഭുവനേശ്വര്‍, ഒറീസ
തെക്കേ അമേരിയ്ക്കയും ആഫ്രിക്കയും കഴിഞ്ഞാല്‍ ഏറ്റവും വൈരുദ്ധ്യവും വൈവിദ്ധ്യവും വര്‍ണ്ണപ്പൊലിമയുമുള്ള തദ്ദേശീയ അലങ്കാരമത്സ്യങ്ങളുള്ള രാജ്യമാണ് ഭാരതം. ഇന്ത്യയില്‍ നിന്നുള്ള അലങ്കാരമത്സ്യങ്ങളുടെ കയറ്റുമതി 2.3 കോടിയും ആഭ്യന്തര വിപണി 10 കോടിയില്‍ മുകളിലുമാണ്. ഭാരതത്തില്‍ നിന്നുള്ള കയറ്റുമതി പ്രധാനമായും ജപ്പാന്, യു.എസ്.എ, ജര്‍മ്മനി, ഇംഗ്ലണ്ട്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കാണ്. കേരളത്തിലെ മൊത്തം അലങ്കാരമത്സ്യവ്യവസായം രണ്ടു കോടിരൂപയോളം വരും. ഇന്ത്യയിലെ അലങ്കാരമത്സ്യ വ്യവസായത്തിന്റെ 15% ഇന്ത്യന്‍ ഇനങ്ങളിലാണ്.
ഇന്ത്യയില്‍ 1920 കളില്‍ ഒരു ഒഴിവുകാല വിനോദമായി അലങ്കാരമത്സ്യകൃഷി നിലവില്‍ വന്നു. വിദേശ ഇനങ്ങളും ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. നമ്മുടെ തോടുകളിലും കാട്ടരുവികളിലും പുഴകളിലും വര്‍ണ്ണപകിട്ടുള്ള ധാരാളം നാടന്‍ അലങ്കാര മത്സ്യങ്ങളെ കാണാം. കല്ലടമുട്ടി, പൂവാലന് പരല്‍, മാനത്തുകണ്ണന്‍, ആരല്‍, പള്ളുത്തി, കരുവാത്തിപ്പെടി എന്നിവയ്ക്ക് വിദേശത്ത് വളരെ പ്രിയമുണ്ട്. എറണാകുളം, തൃശൂര്‍, ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ഗോള്‍ഡ് ഫിഷ്, ഏഞ്ചല്‍ഫിഷ്, കോയികാര്‍പ്പ്, ഷാര്‍ക്ക്, സക്കര്‍ഫിഷ്, ഗൗരാമി എന്നീ ഇനങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ പ്രജനനം നല്കിവരുന്നു. ഓര്‍ക്കിഡും അലങ്കാരമത്സ്യങ്ങളും ചേര്‍ന്ന കൃഷി തൃശ്ശൂര്‍ ജില്ലയില്‍ ഒരു വ്യവസായമായി മാറിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ഏഞ്ചല്‍ ഫിഷും പ്രസവിക്കുന്ന അലങ്കാരമത്സ്യങ്ങളും ധാരാളമായി ഉല്പാദിപ്പിക്കുന്നുണ്ട്. കൊതുകുനിവാരണത്തിന് വളരെ ഫലപ്രദമായ ഒരു മത്സ്യമാണ് ജയന്റ് ഗൗരാമി. വിദേശ അലങ്കാരമത്സ്യങ്ങളെ പ്രജനനം നടത്തുന്നവര്‍ അവയെ ഒരിക്കലും നമ്മുടെ തോടുകളിലോ പുഴകളിലോ കടത്തി വിടരുത്. നമ്മുടെ നാടന്‍ മത്സ്യങ്ങളെ അവ നശിപ്പിച്ച് വംശനാശത്തിന് ഇടവരുത്തും. വിദേശ സക്കര്‍ഫിഷുകള്‍ തോടുകളില്‍ അടത്തകാലത്ത് കണ്ടത് വളരെയധികം ഭീതി പരത്തുന്ന ഒന്നാണ്.
അലങ്കാരമത്സ്യങ്ങളുടെ ഉല്പാദനം പോലെ വിപണിയുള്ള ഒരു മേഖലയാണ് അക്വേറിയത്തിലെ ചെടികളുടെ ഉത്പാദനം. ഹൈഡ്രില്ലാ, ബനാന ചെടി, ആമസോ ലില്ലി, വാലിസ്നേറിയ, കബന്പാ തുടങ്ങിയ പലതരം ചെടികളും വാണിജ്യാടിസ്ഥാനത്തില്‍ ഉണ്ടാക്കുന്നുണ്ട്. അതുപോലെ അക്വോറിയം നിര്‍മ്മാണവും ബയോഫില്‍ട്ടര്‍ സംവിധാനവും, അക്വോറിയം സജ്ജീകരിക്കലും അക്വോറിയം പരിപാലനവും വളരെയധികം പേര്‍ക്ക് തൊഴിലവസരം നല്കുന്നു.
നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന ഇവ വെള്ളത്തിലും, അടിത്തട്ടിലും, ചെടികള്‍ക്കിടയിലും മുട്ടകള്‍ ചിതറിപ്പിക്കുന്ന കൂട്ടത്തിലുള്ളവയാണ്. സാധാരണയായി ആഹാരം കഴിക്കുന്നത് അടിത്തട്ടില്‍ നിന്നാണ്. ഗോള്‍ഡ് ഫിഷ്, കോയ്കാര്‍പ്പ്, പരലുകള്‍, ഡാനിയോകള്‍, ഷാര്‍ക്കുകള്‍, ലോച്ചുകള്‍ എന്നിവയാണ് ഈ കൂട്ടത്തില്‍ വരുന്നത്.
ഗോള്‍ഡ്ഫിഷ്
കോയ്കാര്‍പ്പ് / ബാര്‍ബുകള്‍
ഷാര്‍ക്കുകള്‍ , ലോച്ചുകള്‍
ആയിരത്തിലധികം വര്‍ഷം മുന്‍പ് ചൈനക്കാരാണ് ആദ്യത്തെ ഗോള്ഡ്ഫിഷിനെ വേര്‍തിരിച്ചെടുത്തത്. വ്യത്യസ്ത രൂപഭംഗിയുള്ള ഗോള്‍ഡ്ഫിഷുകളെ മത്സ്യപ്രേമികള്‍ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവ ശരാശരി മുപ്പതു സെന്റീമീറ്റര്‍ വലിപ്പം വയ്ക്കും. 6-7 വര്‍ഷത്തെ ആയുസ്സാണുള്ളത്. പൊതുവേ കൂടുതല്‍ ഓക്സിജനും തണുപ്പുമുള്ള വെളളവുമാണ് ഇവയ്ക്കിഷ്ടം. കോമറ്റ്, ഫാന്‍ടെയില്‍, ഒറാന്ഡോ, സെയില്ടെയല്, ലയഹെഡ്, ഷുബിങ്കിന്, ടെലസ്കോപ്പ്ഐസ്, ബ്ലാക്ക് മൂര്‍, ആബിനോ തുടങ്ങിയവയാണ് പ്രധാന സ്വര്‍ണ്ണമത്സ്യങ്ങള്‍. സസ്യാഹാരത്തിനൊപ്പം പുഴുക്കളെയും പ്രാണികളെയും ഇവ ഭക്ഷിക്കും. വേവിക്കാത്ത സേമിയയും തരിരൂപത്തിലുള്ള ഉണങ്ങിയ കൃത്രിമാഹാരങ്ങളുമാണ് ഇവയ്ക്കു പ്രിയം.
വാലിനു നീളം കൂടിയ സ്വര്‍ണ്ണ മത്സ്യങ്ങളാണ് കോമറ്റ്. ഉരുണ്ട ശരീരമുള്ളവയാണ് ഫാന്‍ടെയില്‍. പരമാവധി ആയുസ്സ് 13 വര്‍ഷം. രണ്ടു വര്‍ഷം കൊണ്ട് പ്രായപൂര്‍ത്തിയെത്തും. ഉരുണ്ട ശരീരപ്രകൃതിയും വാലിനു നീളക്കൂടുതലുമുള്ള ഇനമാണ് സെയില്ടെയില്. ഇതേ രീതിയിലുള്ള ശരീരവും തലയില്‍ കട്ടിയുള്ള മുഴകളുമുള്ള ഇനമാണ് ലയഹെഡ്. നന്നായി ഓക്സിജന്‍ കലര്‍ന്ന ശുദ്ധിയുള്ള വെള്ളത്തിലാണിവ ജീവിക്കുന്നത്. നാലു വര്‍ഷത്തില്‍ പ്രായപൂര്‍ത്തിയെത്തും. ചെതുന്പലില്ലാത്ത സ്വര്ണ്ണമത്സ്യമാണ് ഹുബിങ്കിന്. ഇവയ്ക്ക് പല നിറത്തിലുള്ള പൊട്ടുകളാണ് ശരീരത്തിലുള്ളത്. കടും കറുപ്പു നിറമുള്ള ശരീരത്തോടു കൂടിയ മീനുകളാണ് ബ്ലാക്ക് മൂര്‍. പിളര്ന്നവാലും ടെലസ്ക്കോപ്പിക്ക് കണ്ണുകളുമുണ്ടിവയ്ക്ക്. കാഴ്ച ശക്തി തീരെക്കുറവാണ്. അതിനാല്‍ നല്ല വെളിച്ചമുള്ള ടാങ്കുകളില്‍ മാത്രമേ ഇവയെ വളര്‍ത്താവു. പായല്‍ സസ്യങ്ങളാണ് ഇവയുടെ ഇഷ്ടാഹാരം. അടുത്തകാലത്ത് കേരളത്തില്‍ പ്രചാരം കിട്ടിയ ഗോള്ഡ്ഫിഷാണ് ബബിള്‍ ഐ. രണ്ടു കണ്ണുകളുടെയും വശങ്ങളിലേക്ക് ബലൂ പോലെയൊരു ഭാഗം തൂങ്ങിക്കിടക്കുന്ന ഇനമാണിത്. ഇവയ്ക്ക് മുതുകില്‍ ചിറകില്‍.
ഒറാന്റാ |
റെഡ് ക്യാപ്പ് ഒറാന്റാ |
---|---|
ബബിള്‍ ഐ |
ബ്ലാക്ക് മൂര്‍ |
ഹുബിങ്കിന്. |
ഗോള്‍ഡ് ഫിഷ് |
പല നിറങ്ങളിലും, വൈവിദ്ധ്യമാര്‍ന്ന കുത്തുകളും പാടുകളുമായി കാണപ്പെടുന്ന ഇവയെ സൈപ്രിനസ് കാര്പ്പിയോയില് നിന്ന് വേര്തിരിച്ചെടുത്തിട്ടുള്ളതാണ്. ബാര്‍ബുകള്‍ - ഗോള്‍ഡന്‍ ബാര്‍ബ്, റോസിബാര്‍ബ്, സീബ്രാ, ഡാനിയോ മുതലായവയാണ് .
കോയ്കാര്പ്പ |
റോസിബാര്‍ബ് |
---|---|
ഡാനിയോ |
റ്റൈഗര് ബാര്‍ബ് |
മിസ് കേരളാ (പുന്‍ഡിയസ് ഡെനിസോനി) |
ലേബിയോ ഇനത്തില്‍ വരുന്ന സില്‍വര്‍ ഷാര്‍ക്കുകള്‍ക്ക് സ്രാവുകളുമായി യാതൊരു ബന്ധവുമില്ല. കോബിറ്റിഡേ കുടുംബത്തില്‍പ്പെടുന്ന ലോച്ചുകളും നല്ല അലങ്കാര മത്സ്യങ്ങളാണ്. ഇവ സാധാരണയായി അക്വേറിയത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന മത്സ്യങ്ങളാണ്. മറ്റു മത്സ്യങ്ങളുടെ വിസര്‍ജ്ജന വസ്തുക്കള്‍ ഭക്ഷിക്കുന്നതുകാരണം ഇവയെ സാധാരണ ക്ലീനേഴ്സ് എന്ന അറിയപ്പെടുന്നു.
ലോച്ച് |
സില്‍വര്‍ ഷാര്‍ക്ക് |
---|
മോളികള്‍, ഗപ്പികള്‍, മാനത്തുകണ്ണി മുതലായ മത്സ്യങ്ങളാണ് ഈ കൂട്ടത്തിലുള്ളത്. ജീവിതദൈര്‍ഘ്യം 1-2 വര്‍ഷമാണ്.
ഗപ്പി, മോളി, പ്ലാറ്റി, സ്വേര്ഡുടെയില് എന്നീ മത്സ്യങ്ങളുടെ പ്രത്യേകത ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു എന്നുള്ളതാണ്. അതിനാല്‍ തന്നെ ഇവയുടെ ആണ്‍മത്സ്യങ്ങളും പെണ്‍മത്സ്യങ്ങളും തമ്മില്‍ വളരെ രൂപവ്യത്യാസങ്ങളുണ്ട്. ഇത് ഇണയെ കണ്ടുപിടിനും ഇണചേരലിനും സഹായിക്കുന്നു. ഇവയ്ക്ക് വെള്ളത്തിന്റെ പല തട്ടുകളില്‍ നിന്നും ആഹാരം കഴിക്കാന്‍ സാധിക്കും.
ഗപ്പി
സെയില്‍ ഫിന് മോളി
സ്വേര്ഡുടെയില്
പ്ലാറ്റി
ഗപ്പി
ആണ്‍മീനുകള്‍ക്ക് പെണ്മീനുകളുടെ പകുതിയോളമേ വലുപ്പം കാണു. സാധാരണയായി വലുപ്പം പെണ്ണിന് ആറുസെന്റീമീറ്ററും ആണിന് മൂന്നു സെന്റീമീറ്ററുമാണ്. ആണിനാണ് കൂടുതല്‍ സൗന്ദര്യം. പെണ്മത്സ്യങ്ങളല് വെള്ളികലര്‍ന്ന ചാരനിറമോ സുതാര്യമായ ഇളം മഞ്ഞനിറമോ ആയിരിക്കും ഇവയെ വളര്‍ത്താനും പ്രജനനം നടത്താനും വളരെയെളുപ്പമാണ്. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഗപ്പികള്‍ പലയിനമുണ്ട്. ഗോള്‍ഡന്‍ ഗപ്പി, ലേസ് ഗപ്പി, ലയണ്ടെയല്ഗപ്പി എന്നിങ്ങനെ. ഏഞ്ചല്‍ഫിഷ് ടാങ്കിലുണ്ടെങ്കില്‍ അവ ഗപ്പിയുടെ കുഞ്ഞുങ്ങളെ തിന്നു തീര്‍ക്കും.
സെയില്‍ ഫിന് മോളി
ആണിനും പെണ്ണിനും പൊതുവേ ഒലീവു കലര്‍ന്ന മഞ്ഞ നിറമാണ്. ഉടലിന്‍െറ ഒരറ്റം മുതല്‍ വാലിന്‍െറ തുടക്കം വരെയെത്തുന്ന തവിട്ടുനിറത്തിലുള്ള നാലോ അഞ്ചോ വളഞ്ഞ വരകള്‍ ഇവയുടെ പ്രത്യേകതയാണ്. വാലിലും കീഴ്ഭാഗത്തെ ചിറകിലുമൊക്കെ ആണ്‍മീനുകള്‍ക്ക് ചില വരകള്‍ കാണാന്‍ കഴിയും. അതുപോലെ ഇവയ്ക്ക് കീഴ്ഭാഗത്തെ രണ്ടാമത്തെ ചിറകിനു വലിപ്പക്കൂടുതലുണ്ടായിരിക്കും. ബ്ലാക്ക്മോളി, ഗോള്‍ഡന്‍മോളി, സില്വര്മോളി, ഓറഞ്ച് മോളി എന്നിവ മറ്റിനങ്ങളാണ്.
ഇഹശരസ വലൃല ീേ ്ശലം വേല ശാമഴല
മുകളിലേക്ക്
സ്വേര്‍ഡ് ടെയില്‍
ആണ്മീനുകളുടെ വാലിന്‍െറ ഒരു വശം വാളുപോലെയിരിക്കുന്നതുകൊണ്ടാണ് ഈ പേരു കിട്ടിയത്. പല നിറങ്ങളിലുള്ള സ്വേര്‍ഡ് ടെയില്‍ ഉണ്ട്. നിറത്തിനനുസരിച്ച് ഇനത്തിനു പേരും കിട്ടിയിരിക്കുന്നു. ഏതു ആഹാരവും കഴിക്കും. ഒരു ടാങ്കില്‍ ഒന്നില്‍ക്കൂടുതല്‍ ആണ്മീനുകളെ ഇട്ടാല്‍ അവ തമ്മില്‍ പൊരുതും.
പ്ലാറ്റി
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന മറ്റൊരിനമാണ് പ്ലാറ്റി. ചുവപ്പ്, കറുപ്പ്, നീല, സ്വര്ണ്ണനിറം എന്നിങ്ങനെ വിവിധ നിറത്തിലുള്ള പ്ലാറ്റികളുണ്ട്. നിറത്തിനനുസരിച്ച് ഇവയ്ക്കോരോന്നിനും പ്രത്യേക പേരുകളാണുള്ളത്. പെണ്‍മീനുകള്‍ക്ക് സാധാരണ അഞ്ചു സെന്റീമീറ്ററും ആണ്‍മീനുകള്‍ക്ക് മൂന്നര സെന്റീമീറ്ററും നീളം വയ്ക്കും.
കറുത്തിരുണ്ട ദേഹവും പുറത്തേക്കുന്തി നില്ക്കുന്ന ബലൂണ്‍ കണ്ണുകളുമുള്ള ബ്ലാക്ക് മൂറുകള്‍, യഥാര്‍ത്തില്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ തന്നെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ സംഗതി ശരിയാണ്. ഇരുവശങ്ങളിലേക്കും തള്ളിനില്ക്കുന്ന വലിയ കണ്ണുകളുള്ള മത്സ്യങ്ങളാണ് പോപ്ഐസ് (Pop-eyes). സ്വര്‍ണ്ണമത്സ്യങ്ങളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച പോപ്ഐ മത്സ്യങ്ങളാണ് ബ്ലാക്ക് മൂര്‍ (Black moor) അഥവാ കരിങ്കുമിളക്കണ്ണന്മാര്‍. മറ്റു സ്വര്ണ്ണമത്സ്യയിനങ്ങളിലൊന്നും ദൃശ്യമല്ലാത്ത മെറ്റാലിക് കരി നിറം കൊണ്ടു തന്നെയാകാം, കോടിക്കണക്കിനു ഹോബിയിസ്റ്റുകളെ ബ്ലാക്ക് മൂറുകള്‍ ആകര്‍ഷിച്ചത്! ഇവ സ്വര്ണ്ണമത്സ്യങ്ങളായതിനാല് ശാസ്ത്രീയനാമം കരേസിയസ് ഒറേറ്റസ് (Carassius auratus) എന്ന് തന്നെ. ജപ്പാനില്‍ കുറോ ഡെമക്കിന്‍ എന്നും ചൈനയില്‍ ഡ്രാഗണ്‍ ഐ എന്നും അറിയപ്പെടുന്ന ബ്ലാക്ക് മൂറുകള്‍ക്ക് കറുത്ത മെറ്റാലിക് നിറത്തിലുള്ള, വെല്‍വറ്റു പോലെ തിളങ്ങുന്ന ചെതുമ്പലുകളാണുള്ളത്. ഇവയുടെ ഒഴുകിനടക്കുന്ന ചിറകുകള്, കറുത്ത ശരീര ഭംഗിക്ക് മാറ്റുകൂട്ടുന്നു. കണ്ണുകള്‍ താരതമ്യേന വലുതാണെങ്കിലും കാഴ്ചശക്തി തുലോം കുറവാണ് ബ്ലാക്ക് മൂറുകള്‍ക്ക്.
പൂര്‍ണ്ണവളര്‍ച്ചയെത്തിയ ബ്ലാക്ക് മൂര്‍ മത്സ്യങ്ങള്‍ക്ക് 10 ഇഞ്ച് വരെ നീളം കാണും . സാഹചര്യങ്ങള്‍ക്കനുസരിച്ച്, ആറു മുതല്‍ ഇരുപത്തിയഞ്ച് വര്‍ഷം വരെ ആയുസ്സുണ്ടിവയ്ക്ക്. പക്ഷെ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള പ്രജനനം (കിയൃലലറശിഴ) വഴി സൃഷ്ടിച്ചെടുത്ത മത്സ്യങ്ങള്‍ പൊതുവെ ആറ് ഏഴ് വര്ഷങ്ങളില്ക്കൂടുതല് ജീവിച്ചിരിക്കാറില്ല. പ്രായം കൂടുന്തോറും ബ്ലാക്ക് മൂറുകളുടെ കറുത്ത നിറം, നരച്ചു പൊടിപിടിച്ചതു പോലെയുള്ള ഇളം കറുപ്പായിത്തീരും. ചൂടുള്ള കാലാവസ്ഥയില്‍ നല്ല സൂര്യ പ്രകാശമുള്ള ടാങ്കില്‍ വളര്‍ത്തിയാല്‍, ഇവയുടെ മെറ്റാലിക് നിറം കൂടുതല്‍കാലം നിലനിര്‍ത്താം. ഓര്‍ത്തിരിക്കേണ്ട മറ്റൊരു സവിശേഷത, ബ്ലാക്ക് മൂറുകള്‍ അവയുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കറുപ്പ് നിറത്തിലുള്ളവയായിരിക്കില്ല എന്നതാണ്. ജലത്തിന്റെ ഗുണമേന്മ, പ്രകാശത്തിന്റെ സവിശേഷതകള്‍ എന്നിവയനുസരിച്ച് മത്സ്യങ്ങളുടെ നിറത്തിലും വ്യത്യാസം പ്രകടമാകാം. കുഞ്ഞു മത്സ്യങ്ങള്‍ക്ക് മറ്റു സ്വര്‍ണ്ണമത്സ്യയിനങ്ങളിലേതുപോലെ പിച്ചളനിറമോ തവിട്ടു നിറമോ ആയിരിക്കും. പ്രായം കൂടുമ്പോള്‍ മാത്രമേ കറുപ്പ് നിറവും ഉന്തിയ കണ്ണുകളും ഇവയില്‍ പ്രകടമാകൂ. വളര്‍ച്ചാഘട്ടങ്ങളില്‍ ചിലതിലെങ്കിലും ഈ മത്സ്യങ്ങള്‍ക്ക് ഓറഞ്ചു നിറമോ തുരുമ്പിന്റെ നിറമോ കാണാറുണ്ട്. ശരീരത്തില്‍ ഓറഞ്ചു കുത്തുകളുള്ള മത്സ്യങ്ങളും വിരളമല്ല.
പല നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുള്ള, വാലുകളും ശരീരവുമനുസരിച്ചു പല തരത്തിലുള്ള മൂര്‍ മത്സ്യങ്ങള്‍ പ്രചാരത്തിലുണ്ട്. ഞൊറിവാലന്മാരും, റിബണ്‍ പോലെയോ പൂമ്പാറ്റകള്‍ പോലെയോ ഒക്കെ വാലകളുള്ള സുന്ദരന്മാരും എല്ലാമുണ്ട് ബ്ലാക്ക് മൂറുകളില്‍. കറുപ്പിന് പകരം വെളുത്ത നിറത്തിലുള്ള മത്സ്യങ്ങളാണ് വൈറ്റ് മൂറുകള്‍ (White moor) അഥവാ വെണ്‍കുമിളക്കണ്ണന്മാര്‍. പാന്‍ഡ മൂറുകളാകട്ടെ കറുപ്പും വെളുപ്പും കലര്‍ന്നവയും. ബ്ലാക്ക് മൂറുകളുടെയത്ര തിളക്കമില്ലാത്ത കറുത്ത നിറത്തിലുള്ള മറ്റു സ്വര്ണ്ണമത്സ്യയിനങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. കറുത്ത പേള്‍ സ്കെയില്‍, ഒറാന്റ, ഹിബ്യൂണകള് തുടങ്ങിയവയൊക്കെ ചൈനയില്‍ നിന്നും മറ്റും നമ്മുടെ രാജ്യത്തേക്ക് എത്തിയിട്ടുണ്ട്. ചെറിയ വ്യത്യാസങ്ങളൊഴിച്ചാല്‍ ബ്ലാക്ക് മൂറുകളെപ്പോലെ തന്നെയാണ് ബ്ലാക്ക് ഡെമെക്കിനുകളും . ഡെമെക്കിനുകള്‍ക്ക് തടിച്ച ശരീരവും കുറുകിയ വാലുകളുമാണുള്ളത്. കണ്ണുകള്‍ മുകളിലേക്ക് നോക്കുന്നത് പോലെ കാണപ്പെടുന്ന സ്വര്ണ്ണമത്സ്യയിനമായ വിണ്മിഴികളിലും (Celestial eyes) ഇപ്പോള്‍ കറുത്തനിറമുള്ളവയുണ്ടെങ്കിലും, ഇവയെ ബ്ലാക്ക് മൂറുകളായി കണക്കാക്കാറില്ല.
തുടക്കക്കാര്‍ക്ക് യോജിച്ച സ്വര്‍ണ്ണമത്സ്യയിനമാണ് ബ്ലാക്ക് മൂറുകള്‍. ഇവയ്ക്ക് മറ്റു സ്വര്‍ണ്ണമത്സ്യങ്ങളെ അപേക്ഷിച്ച് പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് കൂടുതലാണ്. കാഴ്ചശക്തി കുറവായതിനാല്‍ ബ്ലാക്ക് മൂറുകളെ സാധാരണഗതിയില്‍ ആരും കുളങ്ങളില്‍ വളര്‍ത്താറില്ല. വലിയ കുളത്തില്‍ ഇര തേടാനും ഭക്ഷണം സ്വീകരിക്കാനും കാഴ്ചക്കുറവ് തടസ്സം സൃഷ്ടിക്കും. മാത്രമല്ല , ഇരപിടിയന്മാരായ പക്ഷികളില്‍ നിന്നും മറ്റും രക്ഷ നേടാന്‍, പൊതുവെ കഴിവ് കുറവാണ് ബ്ലാക്ക് മൂറുകള്‍ക്ക് .
പുതുതായി വാങ്ങുന്ന ബ്ലാക്ക് മൂര്‍ മത്സ്യങ്ങളില്‍ നേത്രരോഗങ്ങളില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്. പലപ്പോഴും നേത്ര രോഗങ്ങള്‍ക്ക് കാരണക്കാരായ സൂക്ഷ്മാണുക്കള്‍, ശരീരത്തെയും ബാധിച്ചുവെന്നുവരാം. മാത്രമല്ല ഇത്തരം രോഗങ്ങള്‍ എളുപ്പം പകരുന്നവയുമായിരിക്കും. സാധിക്കുമെങ്കില്‍ പുതിയ മത്സ്യങ്ങളെ ഒരു ക്വാരന്റൈന് ടാങ്കിലിട്ടു നിരീക്ഷിച്ചശേഷം മറ്റു മത്സ്യങ്ങളോടൊപ്പം നിക്ഷേപിക്കാവുന്നതാണ്. സമാധാനപ്രിയരും ഒരുമിച്ചു നീന്താനിഷ്ടപ്പെടുന്ന (Schooling) വയുമായതിനാല്, പെരുവിരലിന്റെ വലിപ്പമുള്ള ഒരു ജോടി മത്സ്യങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 40 ലിറ്റര്‍ എന്ന തോതിലെങ്കിലും വെള്ളം കൊള്ളുന്ന അക്വേറിയം വേണം. മത്സ്യങ്ങളുടെ നീളം ഈ വലിപ്പത്തില്‍ നിന്ന് കൂടുന്തോറും ഒരിഞ്ചിന് 5 ലിറ്റര്‍ എന്ന തോതില്‍ ടാങ്കിന്റെ വലിപ്പം വര്‍ധിപ്പിക്കണം. ചെറിയ ഗോളാകൃതിയിലുള്ള കണ്ണാടിപ്പാത്രങ്ങളില്‍ ബ്ലാക്ക് മൂറുകളെ വളര്‍ത്തുന്നത് ക്രൂരതയാണ്. മറ്റു സ്വര്‍ണ്ണമത്സ്യങ്ങളെപ്പോലെ വിസര്‍ജ്ജ്യം സൃഷ്ടിക്കുന്നവയായതിനാല്‍, ടാങ്കിന്റെ വലിപ്പം കൂട്ടുന്നതില്‍ തെറ്റില്ല. കൂര്‍ത്ത വശങ്ങളുള്ള അലങ്കാരവസ്തുക്കളും കല്ലുകളും പ്ലാസ്റ്റിക് ചെടികളും അക്വേറിയത്തില്‍ ഉപയോഗിക്കരുത്. ബ്ലാക്ക് മൂറുകളുടെ വലിയ കണ്ണുകള്‍ ദ്രാവകം നിറഞ്ഞവയും മൃദുലമായ ത്വക്കിനാല്‍ സംരക്ഷിക്കപ്പെട്ടവയുമാണ്. അതിനാല്‍ തന്നെ കൂര്‍ത്ത വസ്തുക്കളില്‍ തട്ടി കണ്ണുകള്‍ക്ക് ക്ഷതമേല്‍ക്കാന്‍ സാധ്യതയുണ്ട്. ചില അവസരങ്ങളില്‍ ഇത്തരം അപകടങ്ങള്‍ ബ്ലാക്ക് മൂറുകളുടെ കണ്ണുകള്‍ തന്നെ പൊഴിച്ച് കളയാറുമുണ്ട്. പലപ്പോഴും അക്വേറിയം സസ്യങ്ങളുടെ കൂര്‍ത്ത ഇലകള്‍ പോലും ഈ മത്സ്യങ്ങള്‍ക്ക് ക്ഷതമേല്‍പ്പിച്ചെന്ന് വരാം .
അക്വേറിയത്തില്‍ ഒരു എയറേറ്റര്‍ ഉപയോഗിച്ച് വായുകുമിളകള്‍ സൃഷ്ടിക്കുന്നത് കൂടുതല്‍ ഓക്സിജന്‍ വെള്ളത്തില്‍ ലയിക്കാന്‍ സഹായകമാണ്. പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍ ഇത്തരത്തില്‍ അധിക വായുകുമിളകള്‍ പ്രദാനം ചെയ്യാന്‍ ശ്രദ്ധിക്കണം. തണുപ്പ് കൂടിയ വെള്ളം ഇഷ്ടപ്പെടുന്നതിനാല് (യോജിച്ച താപനില 10 21 ഡിഗ്രി സെല്‍ഷ്യസ്) അക്വേറിയത്തില്‍ ഹീറ്ററിന്റെ ആവശ്യമില്ല. പകരം ടാങ്കില്‍ ഒരു ഫാന്‍ ഘടിപ്പിച്ചു ജലതാപം കുറയ്ക്കുന്നത് ഗുണം ചെയ്യും. അനുയോജ്യമായ ുഒ 6 8 ആണ്. ജലത്തിന്റെ കാഠിന്യം വലിയ പ്രശനമല്ല (ഏഒ 5 19). യഥാസമയമുള്ള ജല പരിശോധന, വെള്ളം മാറ്റല്‍ തുടങ്ങിയവ കൊണ്ട് അക്വേറിയത്തിന്റെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുകയും വേണം. 20 25 ശതമാനം വെള്ളം ആഴ്ചയില്‍ രണ്ടു തവണ വീതം മാറ്റുന്നത് വളരെ നല്ലതാണ്. അക്വേറിയത്തിന്റെ അടിത്തട്ടില്‍, ചരല് മുന്‍വശത്തേക്ക് ചെരിച്ചു വിരിക്കുന്നത് വിസര്‍ജ്ജ്യവും അഴുക്കും നീക്കം ചെയ്യാന്‍ സഹായിക്കും. ടാങ്കില്‍ ഒരു നല്ല ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ മറക്കരുത്. സ്വര്‍ണ്ണമത്സ്യങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും ബ്ലാക്ക് മൂറുകള്‍ക്കും ബാധകമാണ് .
ബ്ലാക്ക് മൂറുകളെ മറ്റിനം മത്സ്യങ്ങളുമായി ഒന്നിച്ചു പാര്പ്പിക്കാതിരിക്കുന്നതാണ് നല്ലത്. സാധാരണ സ്വര്ണ്ണമത്സ്യയിനങ്ങളോടൊപ്പം ഇവയെ വളര്‍ത്താമെങ്കിലും ചടുലമായി നീന്തുന്ന കോമെറ്റ്, കാര്‍പ്പ് , ഷുബുണ്‍കിന്‍ തുടങ്ങിയവയെ ഒഴിവാക്കണം. ഈയിനം മത്സ്യങ്ങള്‍ വളരെ വേഗം നീന്തി ദ്രുതഗതിയില്‍ തീറ്റയെടുക്കുന്നവയാണ്. അതിനാല്‍ ഇട്ടു കൊടുക്കുന്ന തീറ്റ മുഴുവന്‍ ഈ മത്സ്യങ്ങള്‍ ക്ഷണനേരം കൊണ്ട് അകത്താക്കുകയും ബ്ലാക്ക് മൂറുകള്‍ പലപ്പോഴും പട്ടിണിയിലാകുകുകയും ചെയ്യും. ഭക്ഷണ ദൌര്‍ലഭ്യവും അസ്വസ്ഥതയും അവയെ അല്പായുസ്സുക്കളാക്കും. സാരിവാലന്‍ ബ്ലാക്ക് മൂറുകള്‍ക്ക് യോജിച്ചത് സാരിവാലന്‍ സ്വര്‍ണ്ണമത്സ്യങ്ങളും, കുറുകിയ വാലുകളുള്ള ബ്ലാക്ക് ഡെമെക്കിനുകള്‍ക്ക് യോജിച്ചത് കുറുകിയ വാലുകളുള്ള സ്വര്ണ്ണമത്സ്യങ്ങളുമാണ്. ഉരുണ്ട ശരീര പ്രകൃതിയുള്ള ഫാന്‍ടെയില്‍, റിയുകിന്‍, പേള്‍ സ്കെയില്‍ തുടങ്ങിയ സ്വര്‍ണ്ണമത്സ്യങ്ങളെയും ബ്ലാക്ക് മൂറുകള്‍ക്ക് കൂട്ടായി വളര്‍ത്താം. എന്നാല്‍ ഈയിനങ്ങള്‍ തുടക്കക്കാര്‍ക്ക് യോജിച്ചവയല്ലെന്ന് ഓര്‍ക്കണം .
എല്ലാ സ്വര്ണ്ണമത്സ്യത്തീറ്റകളും ബ്ലാക്ക് മൂറുകള്‍ക്ക് യോജിച്ചവയാണ്. വായ്ഭാഗം താഴേക്കും കണ്ണുകള്‍ വശങ്ങളിലേക്കും ആയതിനാല്‍, പൊങ്ങിക്കിടക്കുന്ന മത്സ്യത്തീറ്റ മുകളില്‍ വന്നു കഴിക്കാന്‍ താരതമ്യേന പ്രയാസമാണ് ഇവയ്ക്ക്. അക്വേറിയത്തിന്റെ മധ്യഭാഗത്ത് കൂടുതല്‍നേരം ചെലവഴിക്കുന്ന ബ്ലാക്ക് മൂറുകള്‍ക്ക് പെല്ലെറ്റു രൂപത്തിലുള്ള, അക്വേറിയത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോകുന്ന തീറ്റയാണ് അനുയോജ്യം. അതോടൊപ്പം തന്നെ ശീതീകരിച്ച ഡാഫ്നിയ, ബ്ലഡ് വേംസ്, വേവിച്ചരച്ച ചെമ്മീന്‍ എന്നിവയും ആഴ്ച്ചയിലൊരിക്കല്‍ നല്‍കാവുന്നതാണ്. എന്നാല്‍ തീറ്റയില്‍ 30 ശതമാനത്തിലധികം പ്രോട്ടീന്‍ കൂടുന്നത് ദഹനസംബന്ധിയായ അസുഖങ്ങള്‍ വരുത്തും. മാസത്തില്‍ രണ്ടു മൂന്നു പ്രാവശ്യമെങ്കിലും വേവിച്ചു തൊലികളഞ്ഞ പഠാണിപ്പയര്‍, വേവിച്ച സുക്കിനി, വെള്ളരിക്ക, ലെട്ട്യൂസ്, സ്പിനാച്ച് എന്നിവ കൊടുക്കുന്നത് ദഹനത്തെ സഹായിക്കും. മാസത്തില്‍ ഒരു ദിവസമെങ്കിലും മത്സ്യങ്ങളെ ഉപവസിപ്പിക്കുന്നതും നല്ലതാണ്. അടിത്തട്ടില്‍ വീഴുന്ന തീറ്റ തപ്പിപ്പിടിച്ചു കഴിക്കാന്‍ വിരുതുണ്ടെങ്കിലും ബ്ലാക്ക് മൂര്‍ മത്സ്യങ്ങള്‍ ചെടികളെ വേരോടെ പിഴുതുകളയാറുണ്ട്. മൃദുസസ്യങ്ങളാണെങ്കില് ഭക്ഷണമാക്കി എന്നും വരാം.
മറ്റിനം ഫാന്‍സി സ്വര്‍ണ്ണമത്സ്യങ്ങളെ ബാധിക്കുന്ന സ്വിം ബ്ലാഡര്‍ രോഗം ബ്ലാക്ക് മൂറുകളെയും ബാധിക്കാറുണ്ട്. നൈട്രേറ്റിന്റെ അളവ് കൂടുതലുള്ള അക്വേറിയത്തില്‍ ഇവയ്ക്ക് നേത്രരോഗങ്ങള്‍ പതിവാണ് . കുമിള്‍രോഗം ബാധിച്ച് ബ്ലാക്ക് മൂറുകളുടെ കാഴ്ചശക്തി ക്ഷയിക്കാറുണ്ട്. കണ്ണില്‍ തിമിരം വന്നത് പോലുള്ള വെളുത്തനിറം കാണുന്നുണ്ടെങ്കില്‍ കുമിള്ബാധയാകാനാണ് സാധ്യത. അതുപോലെ മറ്റൊരു നേത്രരോഗമാണ് പോപ്ഐ. അക്വേറിയത്തിന്റെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നതിലൂടെ രോഗങ്ങളെ വലിയൊരളവു വരെ ചെറുക്കാം.
മറ്റു സ്വര്‍ണ്ണമത്സ്യങ്ങളിലെ പ്രജനനരീതി ബ്ലാക്ക് മൂറുകളുടെ കാര്യത്തിലും അവലംബിക്കാം. പ്രജനനസമയത്ത് ആണ്‍മത്സ്യങ്ങളില്‍, ചെകിളപ്പൂക്കളിലും അംസച്ചിറകുകളിലും (Pectoral fins) ബ്രീഡിംഗ് സ്റ്റാര്‍സ് അഥവാ ട്യൂബെര്ക്കിള്സ് പ്രത്യക്ഷപ്പെടാറുണ്ട്. മുട്ടകള്‍ നിറഞ്ഞുരുണ്ട വയര്‍, പെണ്‍മത്സ്യങ്ങളെ വ്യത്യസ്തരാക്കുന്നു. ബ്ലാക്ക് മൂറുകളെ പ്രജനനം ചെയ്യിക്കുമ്പോള്‍, മത്സ്യക്കുഞ്ഞുങ്ങളില്‍ കുറച്ചെണ്ണമെങ്കിലും ബലൂണ്‍ കണ്ണുകളില്ലാത്ത സാധാരണ സ്വര്‍ണ്ണമത്സ്യങ്ങളായിരിക്കും. അല്പകാലം വളര്‍ത്തിയതിനുശേഷം, കുമിളക്കണ്ണുള്ള മത്സ്യങ്ങളെ മാത്രം തെരഞ്ഞെടുത്തു വലുതാക്കി വിപണനം ചെയ്യുകയാണ് പതിവ് .
ഒറ്റനോട്ടത്തില്‍ :
മറ്റ് പേരുകള്‍
കരിങ്കുമിളക്കണ്ണന്മാര്‍ , കുറോ ഡെമക്കിന്‍, ഡ്രാഗണ്‍ ഐ , ബ്ലാക്ക് പിയോണി ഗോള്‍ഡ് ഫിഷ്
നിറം
വെല്‍വറ്റ് പോലെയുള്ള മെറ്റാലിക് കറുപ്പ്
പ്രത്യേകത
ഇരുവശങ്ങളിലേക്കും തള്ളി നില്ക്കുന്ന കണ്ണുകള്‍
നീളം
10 ഇഞ്ച് വരെ
ആയുസ്സ്
6 25 വര്‍ഷം
ജല താപനില
10 21 ഡിഗ്രി സെല്‍ഷ്യസ്
അക്വേറിയത്തിന്റെ വലിപ്പം
പെരുവിരലിന്റെ വലിപ്പമുള്ള മത്സ്യത്തിന് ഏറ്റവും കുറഞ്ഞത് 40 ലിറ്റര്‍. ഈ വലിപ്പത്തില്‍ നിന്ന് മത്സ്യത്തിന്റെ നീളം ഓരോ ഇഞ്ച് കൂടുമ്പോഴും 5 ലിറ്റര്‍ എന്ന തോതില്‍ വലിപ്പം കൂട്ടണം
pH 6 8
ജലത്തിന്റെ കാഠിന്യം 5 19
അലങ്കാര വസ്തുക്കള്‍
കൂര്‍ത്ത അറ്റങ്ങള്‍ / വശങ്ങളുള്ളവ ഒഴിവാക്കുക
സസ്യങ്ങള്‍
പിഴുതു കളയും എന്നതിനാല്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്
രോഗങ്ങള്‍
പോപ്ഐ, കണ്ണിനെ ബാധിക്കുന്ന കുമിള്‍ രോഗം, സ്വിം ബ്ലാഡര്‍ രോഗം
മറ്റ് നിര്‍ദ്ദേശങ്ങള്‍
തുടക്കക്കാര്‍ക്ക് യോജിച്ച സ്വര്‍ണ്ണമത്സ്യം
ചില്ലുകൂട്ടിന്റെ ഹരിതാഭയും, അതില്‍ നീന്തിത്തുടിക്കുന്ന വര്‍ണ്ണമത്സ്യങ്ങളും, ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കും. പക്ഷെ, അതുപോലെയൊരെണ്ണം സ്വന്തമാക്കാന്‍ ധൃതിപ്പെടുന്ന തുടക്കക്കാര്‍ക്ക്, പലപ്പോഴും നിരാശയായിരിക്കും ഫലം. ശരിയായ സാങ്കേതിക പരിജ്ഞാനമില്ലാതെ തുനിഞ്ഞിറങ്ങിയാല്‍, ദിവസങ്ങള്‍ക്കകം മത്സ്യങ്ങളെല്ലാം ചത്തുപോകുകയും, 'ഇനി ഈ പണിക്കില്ല' എന്ന് കരുതി, വളരെ വിജ്ഞാനപ്രദമായ ഈ ഹോബി നിങ്ങള്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്യും.
പ്രത്യേകിച്ച് തുടക്കക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന, അപ്രതീക്ഷിത അക്വേറിയം പരാജയങ്ങളെ ഒഴിവാക്കാന്‍, ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം.
1. അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്താന്‍ തുടങ്ങുന്നതിന് മുന്‍പ്, അക്വേറിയം പരിപാലനത്തെക്കുറിച്ചുള്ള ഒരു അടിസ്ഥാന പുസ്തകമെങ്കിലും വായിക്കാന്‍ ശ്രമിക്കുക.
2. ഇന്റര്‍നെറ്റില്‍ അലങ്കാര മത്സ്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ തരുന്ന ധാരാളം വെബ്സൈറ്റുകളും ഫോറങ്ങളുമുണ്ട്. പക്ഷേ മിക്കപ്പോഴും ഇത്തരം സൈറ്റുകളില്‍ തെറ്റായ പല വിവരങ്ങളും കടന്നു കൂടുന്നതായി കണ്ടുവരുന്നു. (എന്നുവെച്ച് എല്ലാ വെബ്സൈറ്റുകളും മോശമാണെന്നല്ല). അതുകൊണ്ട്, ഇന്റര്‍നെറ്റില്‍ കണ്ട രീതികള്‍ പ്രാവര്‍ത്തികമാക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം. തുടക്കക്കാര്‍ക്കു പുസ്തകം തന്നെയാണ് അഭികാമ്യം.
3. നിങ്ങളുടെ പരിചയക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അക്വേറിയമുണ്ടെങ്കില്‍ അവരുടെ വീടുകളില്‍ സ്ഥാപിച്ച ടാങ്കുകള്‍ കാണുകയും, അവരുടെ അനുഭവങ്ങളില്‍ നിന്നു കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
4. പരിചയസമ്പന്നനും, ലാഭം മാത്രം ലക്ഷ്യം വക്കാതെ താന്‍ നേടിയ അറിവുകള്‍ പങ്കുവെക്കാന്‍ തയ്യാറുമുള്ള അക്വേറിയം കടയുടമയെ കണ്ടെത്തി, അദ്ദേഹത്തില്‍ നിന്ന് മാത്രം മത്സ്യങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുക.
5. അക്വേറിയത്തിനു വേണ്ട ശുദ്ധജലം യഥേഷ്ടം ലഭിക്കുമെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തണം.
6. അക്വേറിയത്തിനെത്ര വലിപ്പം വേണം, എവിടെ സ്ഥാപിക്കണം, ഏതെല്ലാം മത്സ്യങ്ങളെയും ജലസസ്യങ്ങളെയും വളര്‍ത്തണം തുടങ്ങിയവ മുന്‍കൂട്ടി തീരുമാനിച്ച്, കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം മാത്രം സാധനങ്ങള്‍ വാങ്ങാന്‍ അക്വേറിയം കടയിലേക്ക് പോകുക.
7. അക്വേറിയത്തിലെ പ്രധാന ഭാഗങ്ങളായ ഫില്‍റ്റര്‍, ഹീറ്റര്‍, എയര്‍ പമ്പ്, ലാമ്പ് തുടങ്ങിയവ, വിശ്വസിക്കാവുന്ന കമ്പനികളുടേതാണെന്ന് ഉറപ്പുവരുത്തുക. വില അല്പം കൂടുതല്‍ കൊടുക്കേണ്ടി വന്നാലും, ഇവയായിരിക്കും ഭാവിയില്‍ കൂടുതല്‍ സുരക്ഷിതവും ലാഭകരവും.
8. വിവിധയിനം മത്സ്യങ്ങളെയും ജലസസ്യങ്ങളെയും, പലതവണകളിലായി വേണം അക്വേറിയത്തില്‍ സ്റ്റോക്ക് ചെയ്യാന്‍. പലപ്പോഴും നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന എല്ലാ മത്സ്യങ്ങളും ജലസസ്യങ്ങളും, ഒരേ സമയം കടയില്‍ ലഭ്യമായി എന്നു വരില്ല.
9. നിക്ഷേപിക്കുന്ന മത്സ്യങ്ങള്‍ക്കു ജീവിക്കാന്‍ പര്യാപ്തമായിരിക്കണം, ടാങ്കിന്റെ വലിപ്പം, പരിധിയില്‍ കൂടുതല്‍ മത്സ്യങ്ങളെ നിക്ഷേപിക്കുന്നത് അഭിലഷണീയമല്ല.
10. അക്വേറിയം കടയിലെ പല വര്‍ണ്ണമത്സ്യങ്ങളും നിങ്ങളുടെ ശ്രദ്ധയാകര്ഷിച്ചെന്നുവരാം. എടുത്തു ചാടി അവയെ വാങ്ങാനുള്ള ആഗ്രഹം മാറ്റിനിര്‍ത്തി, മുന്‍കൂട്ടി തീരുമാനിച്ചവയെ മാത്രം വാങ്ങുക.
11. അസുഖങ്ങളില്ലാത്ത ആരോഗ്യമുള്ള മത്സ്യങ്ങളെ തിരഞ്ഞെടുക്കുക.
12. മത്സ്യയിനങ്ങളിലെ ആണ്-പെണ് അനുപാതം മനസ്സിലാക്കി, അതനുസരിച്ചു മാത്രം മത്സ്യങ്ങളെ വാങ്ങുക.
13. പുതുതായി വാങ്ങുന്ന മത്സ്യങ്ങളെ രണ്ടാഴ്ചയെങ്കിലും ക്വാറന്റൈന് ടാങ്കിലിട്ട് ( രോഗ-കീട ബാധിത മത്സ്യങ്ങളെ നിരീക്ഷിക്കാനും ചികിത്സിക്കാനുമുള്ള പ്രത്യേകം അക്വേറിയം) നിരീക്ഷിച്ച്, അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം, പ്രധാന ടാങ്കിലേക്കു മാറ്റുക.
14.അക്വേറിയത്തിലെ വെള്ളത്തിന്റെ ഗുണമേന്മ, കാലാകാലങ്ങളില്‍ വിവിധ ജല-പരിശോധന കിറ്റുകളോ, സ്ട്രിപ്പുകളോ ഉപയോഗിച്ച് ഉറപ്പുവരുത്തുക.
15. ആദ്യമായി അക്വേറിയം തുടങ്ങുന്നവര്‍, ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ ഒരു ഡയറിയില്‍ കുറിച്ചുവയ്ക്കുന്നത്, പിന്നീട് അവലോകനം നടത്തുവാനും, അങ്ങനെ അറിവു വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
16. മത്സ്യങ്ങളിലെ രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കുമെതിരെ, വിവിധ മരുന്നുകള്‍ ഉപയോഗിക്കുന്നതിനുമുമ്പ് അവയുടെ അനുവദനീയമായ അളവ്, പാര്‍ശ്വഫലങ്ങള്‍ (മൃതുശരീരികളായ മത്സ്യങ്ങള്‍, ജലസസ്യങ്ങള്‍, ചെമ്മീന്‍, മറ്റ് അകശേരുകികള്‍, ഒച്ചുകള്‍ എന്നിവയെ എങ്ങനെ ബാധിക്കുന്നു) തുടങ്ങിയവയെക്കുറിച്ചു മനസ്സിലാക്കുക.
17. കൃത്യസമയത്ത് മിതമായ തോതില്‍ ഭക്ഷണം നല്‍കുക, കാലാകാലങ്ങളില്‍ അക്വേറിയത്തിലെ അഴുക്കു നീക്കം ചെയ്തു വെള്ളത്തിന്റെ ഗുണമേന്മ നിലനിര്‍ത്തുക തുടങ്ങിയ കാര്യങ്ങളില്‍ അലംഭാവമരുത്.
18. അത്യാവശ്യം വേണ്ട മരുന്നുകള്‍, വാട്ടര്‍ സ്റ്റബിലൈസേര്‍സ് (വെള്ളത്തിന്റെ ഗുണമേന്മ നിലനിര്‍ത്താന്‍), ടാപ്പ് വെള്ളത്തിലെ ക്ലോറിന്‍ നിര്‍വീര്യമാക്കുന്ന സംയുക്തങ്ങള്‍ തുടങ്ങിയവ കൈവശം വച്ചിരുന്നാല്‍, അപ്രതീക്ഷിത ദുരന്തങ്ങള്‍ ഒഴിവാക്കാം.
ഒരല്പം ശ്രദ്ധ വെച്ചാല്‍ സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താനെളുപ്പമാണ്. എപ്പോഴും എന്തെങ്കിലുമൊക്കെ പുതുതായി പഠിക്കാനുണ്ടാകും സ്വര്‍ണ്ണമത്സ്യങ്ങളുടെ കാര്യത്തില്‍. കൂടുതലന്വേഷിച്ച് അപ്പപ്പോള്‍ സംശയങ്ങള്‍ ദുരീകരിച്ചാല്‍, 'മത്സ്യദുരന്ത' ങ്ങളൊഴിവാക്കാം. കുറച്ചുകാലം കൊണ്ടുതന്നെ ഉടമസ്ഥരെ തിരിച്ചറിയാനും പ്രതികരിക്കാനും സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കാകും. അല്പം ക്ഷമയുണ്ടെങ്കില്‍ താരതമ്യേന വിവേകികളായ ഇവയെ പല വിദ്യകളും പരിശീലിപ്പിക്കുകയുമാകാം. ശരിയായി പരിപാലിക്കുകയാണെങ്കില്‍ പത്തു വര്‍ഷങ്ങളോ അതില്‍ കൂടുതലോ ഇവ അക്വേറിയത്തില്‍ ജീവിച്ച് വളര്‍ത്തുന്നയാള്‍ക്ക് ആനന്ദവും ഉന്മേഷവും പോസിറ്റീവ് മനോഭാവവും പ്രധാനം ചെയ്യും.
സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താന്‍ ഒരു വലിയ അക്വേറിയം തന്നെ തിരഞ്ഞെടുക്കണം. ഒരിക്കലും അവയെ ഗോളാകൃതിയിലുള്ള കണ്ണാടിപ്പാത്ര (Goldfish bowl) ങ്ങളില്‍ വളര്‍ത്തരുത്. അക്വേറിയങ്ങളെ അപേക്ഷിച്ച് വ്യാപ്തവും ഉപരിതല വിസ്തീര്‍ണ്ണവും കുറവായതിനാല്‍, ഇത്തരം കണ്ണാടിപ്പാത്രങ്ങളിലെ ജലത്തില്‍ ലയിച്ചു ചേര്‍ന്ന ഓക്സിജന്റെ അളവും താരതമ്യേന കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെ വളര്‍ത്തുന്ന മത്സ്യങ്ങള്‍, പലപ്പോഴും ജലനിരപ്പിനു മുകളില്‍ വന്ന് വായു വലിച്ചെടുക്കുന്നതായി കാണാറുണ്ട്. യഥേഷ്ടം നീന്തിക്കളിക്കാനിഷ്ടപ്പെടുന്ന ഒരു സ്വര്‍ണ്ണമത്സ്യത്തിന്റെ ചലനങ്ങള്‍ക്ക്, ഗോളാകൃതിയിലുള്ള കണ്ണാടിപ്പാത്രം സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ ചെറുതല്ല. ഭക്ഷണകാര്യത്തില്‍ മറ്റു മത്സ്യങ്ങളെക്കാള്‍ ആര്‍ത്തി കാണിക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍, കൂടുതലളവില്‍ വിസര്‍ജ്ജ്യങ്ങള്‍ പുറത്തുവിടുന്നവയുമാണ്. അതിനാല്‍ കണ്ണാടിപ്പാത്രത്തിനകത്തെ വെള്ളം അതിവേഗം മലിനമാകുകയും വിസര്‍ജ്ജ്യങ്ങളില്‍ നിന്നുണ്ടാകുന്ന നൈട്രജന്‍ സംയുക്തങ്ങളിലെ വിഷലിപ്തത, മത്സ്യങ്ങളെ ബാധിക്കുകയും ചെയ്യും. മേല്‍പ്പറഞ്ഞവയൊക്കെ മത്സ്യങ്ങളെ എളുപ്പത്തില്‍ സമ്മര്‍ദ്ദത്തിലാഴ്ത്തും. ഒട്ടും സന്തുലിതമല്ലാത്ത ഇത്തരം സാഹചര്യങ്ങളില്‍ അതീവ ശ്രദ്ധതയോടെ പരിചരിച്ചില്ലെങ്കില്‍ മത്സ്യങ്ങള്‍ ചത്തുപോകാനിടവരും. ഇനി അഥവാ പരിചരിച്ചാല്‍ തന്നെ, വളരെ ചെറിയ പാത്രങ്ങളിലിട്ടു വളര്‍ത്തുന്നത് സ്വര്‍ണ്ണമത്സ്യങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കും.
ഒരിഞ്ചു വലിപ്പമുള്ള ഒരു മത്സ്യത്തിന് സ്വസ്ഥമായി ജീവിക്കാന്‍ മൂന്നര ലിറ്റര്‍ വെള്ളമെങ്കിലും വേണമെന്നാണ് സാമാന്യമായ കണക്കെങ്കിലും, സ്വര്‍ണ്ണമത്സ്യങ്ങളുടെ കാര്യത്തില്‍ നാം കുറച്ചുകൂടി ശ്രദ്ധിക്കണം. പെരുവിരലിന്റെ വലിപ്പമുള്ള (ഏകദേശം ഒരിഞ്ച് ) രണ്ടു സ്വര്‍ണമത്സ്യങ്ങള്‍ക്ക് കുറഞ്ഞതു 30 ലിറ്റര്‍ വെള്ളമെങ്കിലും വേണം. ഈ വലിപ്പത്തില്‍ നിന്ന് മത്സ്യങ്ങളുടെ നീളം ഓരോ ഇഞ്ച് കൂടുമ്പോഴും, 4-5 ലിറ്റര്‍ എന്ന തോതില്‍ കൂടുതല്‍ വെള്ളം വേണ്ടിവരും. അതായത് ഒരു കുഞ്ഞുമത്സ്യത്തെയാണു വാങ്ങുന്നതെങ്കില്‍, മത്സ്യത്തിന്റെ അപ്പോഴുള്ള നീളം മാത്രം നോക്കി അക്വേറിയത്തിന്റെ വലിപ്പം കണക്കാക്കിയാല്‍ മതിയാവില്ല. സ്വര്‍ണ്ണമത്സ്യങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോഴുള്ള ഏകദേശ വലിപ്പം കൂടി കണക്കിലെടുത്ത് അക്വേറിയം വാങ്ങുന്നതാണ് ഉത്തമം.
സ്വര്‍ണ്ണമത്സ്യ അക്വേറിയങ്ങള്‍ സ്ഥാപിക്കാന്‍ മുറിയുടെ ശാന്തമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണം. വാസ്തു അനുസരിച്ച് ധനമൂലമായ തെക്ക്~കിഴക്ക് മൂലയില്‍ ഫിഷ് ടാങ്ക് വെച്ചാല്‍ ഏറ്റവും ഉത്തമം. ചൂട്, തണുപ്പ് എന്നിവ കൂടുതലുള്ള ഭാഗങ്ങള്‍, ആള്പെരുമാറ്റം അധികമുള്ള വാതിലുകളുടെ സമീപം, നേരിട്ട് സൂര്യപ്രകാശമോ വെയിലോ ലഭിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. എന്നാല്‍ നേരിട്ടല്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന വിധത്തില്‍ ജനാലകള്‍ അടുത്തുള്ളത് പ്രശ്നമല്ല. എയറേറ്ററും ബള്‍ബും മറ്റും പ്രവര്‍ത്തിപ്പിക്കാന്‍, അക്വേറിയത്തിനു സമീപം തന്നെ പ്ലഗ്ഗ് പോയിന്റ് സൗകര്യം ഉണ്ടായിരിക്കണം. സ്വര്‍ണ്ണമത്സ്യ അക്വേറിയം വയ്ക്കുന്ന മുറിയില്‍ കൊതുകുകള്‍ക്കെതിരെ തിരി കത്തിക്കുന്നത്, ലിക്വിഡേറ്റര്‍ ഉപയോഗിക്കുന്നത്, സാമ്പ്രാണി പുകയ്ക്കുന്നത് തുടങ്ങിയവ കഴിവതും ഒഴിവാക്കണം.
കോമെറ്റ് ഒഴികെയുള്ള ഫാന്‍സി സ്വര്‍ണ്ണമത്സ്യങ്ങള്‍ ടാങ്കില്‍ നിന്നും ചാടുക പതിവില്ലെങ്കിലും, സ്വര്‍ണ്ണമത്സ്യ അക്വേറിയത്തിനൊരു മേല്‍ക്കൂര(Hood) വയ്ക്കുന്നത് നന്നായിരിക്കും. ഇത് പൊടിയും പ്രാണികളും മറ്റും വെള്ളത്തില്‍ വീഴുന്നത് തടയും. സ്വര്‍ണ്ണമത്സ്യങ്ങളുടെ ജീവിതക്രമം മറ്റെല്ലാ ജീവികളെയും പോലെ വെളിച്ചവും ഇരുട്ടും ഇടവിട്ടുള്ള സെര്‍ക്കേഡിയന്‍ താല (Circadian rhythm) ത്തിലായതിനാല്‍, അവയ്ക്ക് ഏകദേശം 10 മണിക്കൂറെങ്കിലും വെളിച്ചം നല്‍കണം. ഉഷ്ണമേഖലാ സാഹചര്യങ്ങളില്‍ അധികം താപമുല്പാദിപ്പിക്കാത്ത കൂള്‍ വൈറ്റ് ട്യൂബ് ലൈറ്റുകളാണ് അനുയോജ്യം. അക്വേറിയത്തിന്റെ മേല്‍ക്കൂരയില്‍തന്നെ ഇവ ഘടിപ്പിക്കുകയും ചെയ്യാം. കൂടുതല്‍ വൈദ്യുതി ഉപയോഗിച്ച് അധികതാപവും കുറഞ്ഞ വെളിച്ചവും ഉത്പാദിപ്പിക്കുന്ന സാധാരണ ബള്‍ബുകള്‍ (Incandescent light) ഒഴിവാക്കുകയാണു നല്ലത്.
കുറഞ്ഞ താപനില (20 മുതല്‍ 22 ഡിഗ്രിസെല്‍ഷ്യസ്) യുള്ള വെള്ളത്തില്‍ ജീവിക്കാനിഷ്ടപ്പെടുന്നവ (Cold water fish) യാണ് സ്വര്‍ണ്ണമത്സ്യങ്ങളെങ്കിലും, 10 മുതല്‍ 30 ഡിഗ്രി വരെ ചൂട് താങ്ങാനിവയ്ക്കു കഴിവുണ്ട്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണമത്സ്യ അക്വേറിയങ്ങളില്‍ ഹീറ്റര്‍ ഉപയോഗിക്കേണ്ടതില്ല. വേനല്‍ക്കാലങ്ങളില്‍ പറ്റുമെങ്കില്‍ ഒരു അക്വേറിയം കൂളെര്‍ (ഇവയ്ക്കു പൊതുവെ വില വളരെ കൂടുതലാണ്) ഉപയോഗിക്കുകയോ, ടാങ്കിന്റെ മേല്‍ക്കൂരയില്‍ ഫാന്‍ ഘടിപ്പിക്കുകയോ, മുറി ശീതീകരിക്കുകയോ ചെയ്ത് ജലോഷ്മാവു താഴ്ത്തുന്നത് ഗുണം ചെയ്യും.
ചൂടു കൂടുതലുള്ള കേരളം പോലെയുള്ള സ്ഥലങ്ങളില്‍, തെന്നിന്ത്യയില്‍ തന്നെ പ്രജനനം ചെയ്യിച്ച് നമ്മുടെ പരിതസ്ഥിതികളോട് ചേര്‍ന്ന് വളരാന്‍ കഴിവുള്ള സ്വര്‍ണ്ണ മത്സ്യങ്ങളാണ് അനുയോജ്യം. ജലോഷ്മാവിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ മത്സ്യങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാക്കി അവയുടെ രോഗപ്രതിരോധശക്തി കുറക്കുമെന്നതിനാല്‍, സ്വര്‍ണ്ണമത്സ്യങ്ങളുള്ള ടാങ്കില്‍ ഒരു തെര്‍മോമീറ്റര്‍ സ്ഥാപിച്ച് ഊഷ്മാവിലെ വ്യതിയാനങ്ങള്‍ നിരീക്ഷിക്കണം. ചൂട് കൂടുന്തോറും വെള്ളത്തില്‍ ലയിച്ചു ചേരുന്ന ഓക്സിജന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കും. അതിനാല്‍ വേനല്‍ക്കാലത്ത്, സ്വര്‍ണ്ണമത്സ്യടാങ്കുകളില്‍ എയറേറ്റര്‍ (Aquarium air pump) നിര്‍ബന്ധമായും ഉപയോഗിക്കണം. ചൂടുകൂടുതലുള്ള രാത്രികളില്‍ എയറേറ്റര്‍ ഓണ്‍ ചെയ്തിടാനും മറക്കരുത്. ഒരു എയര്‍ സ്റ്റോണ്‍ ഉപയോഗിച്ച് ചെറിയ വായുകുമിളകള്‍ കടത്തിവിടുന്നതാണ് ഉചിതം.
സ്വര്‍ണ്ണ മത്സ്യ അക്വേറിയങ്ങളുടെ അടിത്തട്ടില്‍ ചരലിടുന്നത്, അവയ്ക്ക് സ്വന്തം ആവാസവ്യവസ്ഥയുടെ പ്രതീതി നല്‍കും. പൊതുവെ ഇരുണ്ട നിറത്തിലുള്ള ചരല് ഉപയോഗിക്കുന്നത് മത്സ്യങ്ങളുടെ നിറം വര്‍ദ്ധിപ്പിക്കും. സ്വര്‍ണ്ണമത്സ്യങ്ങള്‍ പൊതുവെ ചരല് വായിലാക്കി ഭക്ഷ്യവസ്തുക്കള്‍ക്കായി തിരച്ചില്‍ നടത്താറുള്ളതിനാല്‍, അടിത്തട്ടിലെ ചരല് വലിപ്പം കുറഞ്ഞവയും കൂര്‍ത്ത വശങ്ങളില്ലാത്തവയുമായിരിക്കണം. ഗുണമേന്മയില്ലാത്ത നിറമുള്ള ചരലുപയോഗിച്ചാല്‍, അവയിലെ നിറം വെള്ളത്തില്‍ ചേര്‍ന്ന് അക്വേറിയത്തെ വിഷലിപ്തമാക്കും. ഏതുതരം ചരലായാലും പലവട്ടം നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം വേണം, അക്വേറിയത്തില്‍ നിക്ഷേപിക്കാന്‍, ചെടികളുള്ള അക്വേറിയത്തിന്റെ അടിത്തട്ടില്‍ 3 ഇഞ്ച് (6 സെ.മീ) കനത്തില്‍ വരെ ചരലിടാവുന്നതാണ്. ചെടികളില്ലാത്ത ടാങ്കിലാണെങ്കില്‍, ഇത് അരയിഞ്ചു മുതല്‍ ഒരിഞ്ചു വരെ മാത്രം മതിയാകും.
നമ്മുടെ നാട്ടില്‍ സുലഭമായ, ചരലിനടിയില്‍ വയ്ക്കുന്ന ഫില്‍റ്ററുകള്‍ (Under gravel filter) സ്വര്‍ണ്ണ മത്സ്യടാങ്കുകളില്‍ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം. ഇത്തരം ഫില്‍റ്ററുകളില്‍ അടിത്തട്ടിലെ പ്ലേറ്റിനകത്തെ ചരലിലാണ്, നൈട്രജന്‍ ബാക്ടീരിയകളുടെ വാസം. പലപ്പോഴും ഇത്തരം പ്ലേറ്റുകള്‍ ചെറുതായതിനാല്‍, ഭൂരിഭാഗം നൈട്രജന്‍ ബാക്ടീരിയകളുടെ വാസം. പലപ്പോഴും ഇത്തരം പ്ലേറ്റുകള്‍ ചെറുതായതിനാല്‍, ഭൂരിഭാഗം നൈട്രജന്‍ ബാക്ടീരിയകളും ഫില്‍റ്ററിനു പുറത്തുള്ള ചരലിലായിരിക്കും. ഈ ബാക്ടീരിയകള്‍ക്ക് ഓക്സിജന്‍ ആവശ്യമായതിനാല്‍, അക്വേറിയത്തിന്റെ അടിത്തട്ടില്‍ 1-2 സെ.മീ. ആഴത്തില്‍ മാത്രമേ ഇവ ജീവിക്കുകയുള്ളൂ. ചരലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയകള്‍, വെള്ളം മാറ്റുമ്പോഴോ അക്വേറിയം വൃത്തിയാക്കുമ്പോഴോ ഇളകിപ്പോരില്ല. പക്ഷെ അടിത്തട്ടിന്റെ മേല്‍ഭാഗത്തെ, നൈട്രജന്‍ ബാക്ടീരിയകള്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചരല്, സൈഫണ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ അടിത്തട്ടിന്റെ കീഴ്ഭാഗത്തേക്ക് പോകാനിടവരും. ഓക്സിജന്റെ അളവ് ഈ ഭാഗത്ത് കുറവായതിനാല്‍, നൈട്രജന്‍ ബാക്ടീരിയകള്‍ വളരാതെയാകുന്നു. മുകളില്‍ പുതുതായി എത്തിച്ചേരുന്ന ചരലില്‍, ബാക്ടീരിയകള്‍ കോളനികള്‍ സ്ഥാപിച്ച് നൈട്രജന്‍ ചംക്രമണം തുടങ്ങാന്‍ സമയമെടുക്കും. ഇത് അക്വേറിയത്തില്‍ ഹാനികരങ്ങളായ നൈട്രജന്‍ സംയുക്തങ്ങള്‍ കുമിഞ്ഞുകൂടാനും വെള്ളം വിഷലിപ്തമാകാനും കാരണമാകും. അക്വേറിയത്തിന്റെ അടിത്തട്ടു മുഴുവന്‍ പരന്നു കിടക്കുന്ന വലിയ പ്ലേറ്റുകളുള്ള അണ്ടര്‍ ഗ്രാവെല്‍ ഫില്റ്റെര് ഉപയോഗിക്കുകയാണ് ഒരു പരിഹാരം. പക്ഷെ സ്വര്‍ണ്ണമത്സ്യ അക്വേറിയങ്ങള്‍ക്ക് ഏറ്റവും യോജിച്ചത് സ്പോഞ്ച് ഫില്‍റ്റെറുകള്‍ ആണെന്നു നിസ്സംശയം പറയാം. അക്വേറിയത്തിന്റെ വലിപ്പം, മത്സ്യങ്ങളുടെ എണ്ണം എന്നിവയനുസരിച്ച്, ഫില്‍റ്റെറിന്റെ കഴിവും വലിപ്പവും നിശ്ചയിക്കാം.
പലപ്പോഴും വളരെ കാലത്തിനു ശേഷം സ്വര്‍ണ്ണമത്സ്യ അക്വേറിയത്തിന്റെ അടിത്തട്ട് സൈഫണ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍, നൈട്രജന്‍ ബാക്ടീരിയകളില്‍ വരുന്ന കുറവ്, അമോണിയ, നൈട്രേറ്റ് എന്നിവയുടെ അളവു കൂട്ടാം. പ്രത്യേകിച്ച് ഒരു സ്പോഞ്ച് ഫില്റ്റെര് സ്ഥാപിച്ചിട്ടില്ലാത്ത അക്വേറിയത്തില്‍ ഇത് സംഭവിക്കാവുന്നതാണ്. ഒരുപാടുകാലം വെള്ളം മാറ്റാതിരുന്ന ഒരു സ്വര്‍ണ്ണമത്സ്യ അക്വേറിയത്തില്‍, ചരല് വൃത്തിയാക്കി വെള്ളം മാറ്റിയതിനു തൊട്ടടുത്ത ദിവസങ്ങളില്‍ മത്സ്യങ്ങള്‍ ചത്തുപോകുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. ഉയര്‍ന്ന ശേഷിയുള്ള സ്പോഞ്ച് ഫില്റ്റെര് ഉപയോഗിക്കുന്ന ഒരു ടാങ്കില്‍, ഫില്റ്റെര് മധ്യമത്തിലെ ബാക്ടീരിയകള്‍, ചരല് വൃത്തിയാക്കിയതു കൊണ്ടുണ്ടായ നൈട്രജന്‍ ചംക്രമണത്തിലെ കുറവു തീര്‍ത്തുകൊള്ളും. അതുകൊണ്ടുതന്നെ ഫില്റ്റെര് മാധ്യമം കഴുകുന്നതും ചരല് വൃത്തിയാക്കുന്നതും, ഒറ്റദിവസത്തിലോ അടുത്തടുത്ത ദിവസങ്ങളിലോ ആകരുത്. അക്വേറിയത്തില്‍ നിന്നുമെടുത്ത വെള്ളത്തില്‍ ഫില്റ്റെര് മാധ്യമം മൃദുവായി ഞെക്കി, അഴുക്കു കളഞ്ഞ് തിരികെ സ്ഥാപിക്കാം. നാലു സ്വര്‍ണ്ണമത്സ്യങ്ങളുള്ള ഒരു അക്വേറിയത്തിലെ സ്പോഞ്ച് ഫില്‍റ്റെറിന്, മണിക്കൂറില്‍ 600 മുതല്‍ 700 ലിറ്റര്‍ വരെ വെള്ളം ഫില്റ്റെര് ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കണം.
പൊതുവെ നീന്തല്‍ പ്രിയരാണെങ്കിലും,സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കും വിശ്രമം ആവശ്യമാണ്. അതിനാല്‍, നമ്മുടെ കണ്ണില്‍ നിന്നും അക്വേറിയത്തിലെ തിരക്കില്‍ നിന്നും ഒതുങ്ങിമാറി സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് വിശ്രമിക്കാനായി, ചില ഒളിസ്ഥലങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. പാറക്കഷണങ്ങള്‍, ഡ്രിഫ്റ്റ് വുഡ്, ഗുഹകള്‍ പോലെ ദ്വാരങ്ങളുള്ള അലങ്കാരവസ്തുക്കള്‍ തുടങ്ങിയവയുപയോഗിച്ച് ഇത്തരം സാഹചര്യങ്ങളൊരുക്കാം. മാത്രമല്ല, കലാപരമായ രീതിയില്‍ ഒതുക്കിവെച്ച പാറക്കല്ലുകളും ഡ്രിഫ്റ്റ് വുഡും, അക്വേറിയത്തിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളാകുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ന്നാല്‍ നിറം പോകാത്ത, ഗുണമേന്മയുള്ള അലങ്കാരവസ്തുക്കള്‍ മാത്രമെ അക്വേറിയത്തില്‍ വയ്ക്കാനായി വാങ്ങാവൂ. ചുണ്ണാമ്പുകല്ല്, പവിഴപ്പുറ്റ് തുടങ്ങിയ, ജലരസതന്ത്രത്തെ ബാധിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കേണ്ടതാണ്.
ശുദ്ധമായ കിണറുവെള്ളം, മഴവെള്ളം എന്നിവ ലഭിക്കാത്ത സാഹചര്യങ്ങളില്‍, ക്ലോറിന്‍ വിമുക്തമായ ടാപ്പുവെള്ളം ഉപയോഗിച്ച് സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താം. പക്ഷെ നമ്മുടെ നാട്ടിലെ ടാപ്പുവെള്ളത്തില്‍ എപ്പോഴാണു ക്ലോറിന്‍ ഉണ്ടാവുക എന്നത് പ്രവചനാതീതമാണ്. അതിനാല്‍ പരന്ന പാത്രങ്ങളില്‍ ടാപ്പുവെള്ളം നിറച്ച്, ഒരു രാത്രി മുഴുവന്‍ തുറന്നുവെച്ച് എയറേറ്റര്‍ ഉപയോഗിച്ച് കുമിളകളുണ്ടാക്കി, ക്ലോറിന്‍ വിമുക്തമാക്കിയതിനുശേഷം വേണം ഉപയോഗിക്കാന്‍. മെട്രോ നഗരങ്ങളിലും മറ്റും ക്ലോറിനു പകരം ക്ലോറമിന്‍ ഉപയോഗിക്കുന്നുണ്ടോ എന്ന്, ജല അതോറിറ്റി ഓഫീസില്‍ നിന്നും ചോദിച്ചറിയണം. വെള്ളം തുറന്നു വച്ചിരുന്നാലും ക്ലോറമിന്‍ നിര്‍വീര്യമാകാത്തതിനാല്‍, ആന്റിക്ലോറിന്‍ സംയുക്തങ്ങള്‍ ഉപയോഗിക്കേണ്ടി വരും. pH7 മുതല്‍ 8 വരെയുള്ള വെള്ളമാണ് സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് അഭികാമ്യം. GH(കാഠിന്യം) 10 മുതല്‍ 16 വരെയുള്ള ജലത്തിലും സ്വര്‍ണ്ണ മത്സ്യങ്ങളെ വളര്‍ത്താം.
മത്സ്യവിസര്‍ജ്ജ്യങ്ങളുടെ വിഘടനം മൂലമുണ്ടാകുന്ന, നൈട്രേറ്റ് മുതലായ ഹാനികരങ്ങളായ സംയുക്തങ്ങള്‍, യഥാസമയമുള്ള വെള്ളം മാറ്റല്‍ വഴി അക്വേറിയത്തില്‍ നിന്നും നീക്കം ചെയ്യപ്പെടും. അതിനാല്‍ സ്വര്‍ണ്ണ മത്സ്യ അക്വേറിയങ്ങളില്‍, വെള്ളം മാറ്റുന്നതിലും വൃത്തിയാക്കുന്നതിലും അലംഭാവമരുത്. ആഴ്ചയിലൊരിക്കല്‍ ഒരു സൈഫണ് ഹോസ് ഉപയോഗിച്ച് 20-25 ശതമാനം വെള്ളം മാറ്റുകയാണ് ഏറ്റവും ഫലപ്രദം. സൈഫണ് ഹോസ് ഉപയോഗിക്കുന്നതിന്റെ ഗുണം, വെള്ളം മാറ്റുന്നതോടൊപ്പം ഹോസിന്റെ അറ്റം അടിത്തട്ടില്‍ വച്ചാല്‍, അവിടെ അടിഞ്ഞിരിക്കുന്ന ജൈവമാലിന്യങ്ങളെയും നീക്കം ചെയ്ത് ചരല് വൃത്തിയാക്കാമെന്നതാണ്.
സ്വര്‍ണ്ണമത്സ്യം വളര്‍ത്തലിലെ തുടക്കക്കാര്‍, മണ്ണിര, പുഴുക്കള്‍ തുടങ്ങിയ ജീവനുള്ള ഭക്ഷണം(Live food) ഒഴിവാക്കി, ഗുണമേന്മയുള്ള ഉണങ്ങിയ മത്സ്യത്തീറ്റ ഉപയോഗിക്കുന്നതാണ് നല്ലത്. പലപ്പോഴും ആര്‍ത്തിക്കാരായതിനാല്‍, നിശ്ചിത അളവു തീറ്റയേ സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കു നല്‍കാവൂ. അക്വേറിയത്തില്‍ നിക്ഷേപിച്ച്, 2 മുതല്‍ 5 മിനുട്ട് സമയത്തിനുള്ളില്‍ തിന്നു തീര്‍ക്കാവുന്നത്ര തീറ്റ നല്‍കുകയാണ് ഉത്തമം. മതിയാവോളം ഭക്ഷിച്ചശേഷം ബാക്കി വരുന്ന തീറ്റ വായിലാക്കി സ്വര്‍ണ്ണമത്സ്യങ്ങള്‍ പുറത്തേക്ക് തുപ്പിക്കളയുന്നതു കണ്ടാല്‍, നല്കുന്ന തീറ്റ അമിതമാെന്ന് മനസ്സിലാക്കാം. ഭക്ഷണം ഇഷ്ട്പ്പെടാതെ വരുമ്പോഴും മത്സ്യങ്ങള്‍ ഇങ്ങനെ ചെയ്തെന്നു വരാം. ടാങ്കില്‍ തീററ അവശേഷിക്കുകയാണെങ്കില്‍ അപ്പപ്പോള്‍ തന്നെ സൈഫണ് ചെയ്തു കളയണം. വെളിച്ചമുള്ള സമയത്ത് ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് രാവിലെയും വൈകുന്നേരവുമോ, അല്ലെങ്കില്‍ ചെറിയ അളവില്‍ ദിവസത്തില്‍ മൂന്നു നേരങ്ങളിലായോ തീറ്റ കൊടുക്കാവുന്നതാണ്. എല്ലാത്തരം മത്സ്യത്തീറ്റയും നല്‍കാമെങ്കിലും, മാംസ്യം (Protein) അധികമുള്ള ഭക്ഷണം സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് കൂടുതലായി കൊടുക്കരുത്. എന്നാല്‍ ശരിയായ വളര്‍ച്ചയ്ക്കും, രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യങ്ങള്‍ക്കാവശ്യമായ അന്നജം, മാംസ്യം, വൈറ്റമിനുകള്‍ എന്നിവ തീറ്റയിലുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി ഉത്പാദിപ്പിക്കുന്ന ചെറിയ ഗുളിക (Pellet) രൂപത്തിലുള്ള മത്സ്യത്തീറ്റ, വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ്, ഹികാരി(Hikari) എന്ന ജപ്പാനീസ് കമ്പനിയുടേത്. ആര്‍ട്ടീമിയ (Artemia) ട്യൂബിഫെക്സ് (Tubifex), ബ്ലഡ് വേംസ് (Blood worms), മണ്ണിര തുടങ്ങിയ ജീവനുള്ള മത്സ്യത്തീറ്റകള്‍, ആഴ്ചയിലൊരിക്കലേ സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് നല്‍കാവൂ. മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും വേവിച്ച് തൊലി കളഞ്ഞ പഠാണി പയര്‍ (Green peas) കൊടുക്കുന്നത് അവയുടെ ദഹനപ്രക്രിയ ക്രമീകരിക്കും. മാസത്തില്‍ ഒരു ദിവസം ഭക്ഷണമൊന്നും നല്‍കാതെ സ്വര്‍ണ്ണമത്സ്യങ്ങളെ ഉപവസിപ്പിക്കുന്നതും നല്ലതാണ്.
ഭക്ഷണം നല്കുമ്പോഴോ മറ്റോ പതിവായി നിരീക്ഷിക്കുന്നത്, സ്വര്‍ണ്ണമത്സ്യങ്ങളെ അടുത്തറിയുന്നതിനും, അസുഖലക്ഷണങ്ങള്‍ യഥാസമയം കണ്ടുപിടിക്കുന്നതിനും സഹായിക്കും. തുടക്കത്തില്‍ തന്നെ ഫലപ്രദമായ ചികിത്സ നല്കിയാല് സ്വര്‍ണ്ണമത്സ്യങ്ങളെ രോഗ-കീടങ്ങളില്‍ നി്ന്നും രക്ഷിക്കാം. പതിവായി തീറ്റ നല്‍കുന്നയാളെ അവ തിരിച്ചറിയും. നല്ല കേള്‍വിശക്തിയും താരതമ്യേന ബുദ്ധിശക്തിയുള്ളതിനാല്‍, അക്വേറിയത്തിന്റെ കണ്ണാടിയില്‍ വിരല്‍കൊണ്ട് കൊട്ടുന്നതും മറ്റും സ്വര്‍ണ്ണ മത്സ്യങ്ങളെ പെട്ടെന്ന് അസ്വസ്ഥരാക്കും.
വിവിധ തരത്തിലുള്ള സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍, ഏകദേശം ഒരേ സ്വഭാവമുള്ള ഇനങ്ങളെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് വളരെ ചടുലമായി നീങ്ങുകയും വേഗത്തില്‍ ഭക്ഷണം കഴിച്ചു തീര്‍ക്കുകയും ചെയ്യുന്ന കോമെറ്റ്, ഷുബുണ്‍കിന്‍ എന്നീ ഇനങ്ങളോടൊപ്പം, പതുക്കെ സഞ്ചരിക്കുകയും സാവധാനം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കുമിള്‍ക്കണ്ണന്‍മാര്‍, വിണ്മിഴികള്‍, ബ്ലാക്ക്മൂര്‍, പേള്‍ സ്കെയില്‍ തുടങ്ങിയ ഇനങ്ങളെ വളര്‍ത്തരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ തീറ്റ ലഭിക്കാതിരിക്കുന്നതും സമ്മര്‍ദ്ദവും മൂലം അക്വേറിയത്തിലെ കുറച്ച് സ്വര്‍ണ്ണ മത്സ്യങ്ങളുടെ വളര്‍ച്ച മുരടിക്കാനിടവരും.
ഒരു സമൂഹ അക്വേറിയത്തില്‍ (Community aquarium) സ്വര്‍ണ്ണമത്സ്യങ്ങളെ നിക്ഷേപിക്കാമോ എന്നത്, പലരുടെയും സംശയമാണ്. വളരെ ചെറിയ ഇനം മത്സ്യങ്ങളെ വലിയ സ്വര്‍ണ്ണമത്സ്യങ്ങള്‍ വിഴുങ്ങാന്‍ സാധ്യതയുണ്ട്. ഒരു സാധാരണ സമൂഹ അക്വേറിയത്തിലെ മറ്റു മത്സ്യങ്ങളാകട്ടെ, സ്വര്‍ണ്ണമത്സ്യങ്ങളെ ഉപദ്രവിക്കുകയും ചെയ്യും. വലിയ വായും ഭക്ഷണത്തോട് ആര്‍ത്തിയുള്ള സ്വര്‍ണ്ണമത്സ്യങ്ങള്‍ തീറ്റ തിന്നുതീര്‍ക്കാന്‍ മറ്റ് മത്സ്യങ്ങളുമായി മത്സരിക്കും. സ്വര്‍ണ്ണമത്സ്യങ്ങളുടെ ശരീരത്തിലെ ശ്ലേഷ്മം(Mucus) കൊത്തിത്തിന്നാന്‍, താരതമ്യേന നിരുപദ്രവികളായ ഗപ്പികള്‍ക്ക് വരെ ഇഷ്ടമാണ്. എയ്ഞ്ചെല്‍ മത്സ്യങ്ങള്‍ അടങ്ങുന്ന സിക്ലിഡുകള്‍, ബാര്‍ബുകള്‍ മുതലായവ, സ്വര്‍ണ്ണ മത്സ്യങ്ങളെ തീര്‍ച്ചയായും ഉപദ്രവിക്കും. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് സമ്മര്‍ദ്ദത്തിലാഴ്ന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍ അല്പായുസ്സുകളായാല്ഡ അത്ഭുതപ്പെടാനില്ല. വാങ്ങുമ്പോള്‍ വളരെ ചെറുതും കാണാന്‍ ഭംഗിയുള്ളതും, പായലും മറ്റവശിഷ്ടങ്ങളും ഭക്ഷണമാക്കി ജീവിക്കുന്നതുമായ ഒരു സക്കര്‍ക്യാറ്റ് മത്സ്യം, അല്പം വലുതാകുന്നതോടെ (ഇവ രണ്ടടി വരെ നീളം വയ്ക്കും) സ്വര്‍ണ്ണമത്സ്യങ്ങളെ ശല്യപ്പെടുത്താന്‍ തുടങ്ങും.അള്ളിപ്പിടിക്കാനുള്ള വായ് കൊണ്ട് സ്വര്‍ണ്ണമത്സ്യങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിക്കാന്‍ ശ്രമിക്കുന്ന വലിയ സക്കര്‍ക്യാറ്റുകള്‍, വിണ്മിഴികളെ പോലെയുള്ള ശക്തി കുറഞ്ഞ മത്സ്യങ്ങള്‍ ചാകുന്നതിനിടയാക്കും. വളരെ വലിയ ടാങ്കാണെങ്കില്‍ മാത്രം ചടുലമായി നീന്തുന്നയിനം സ്വര്‍ണ്ണമത്സ്യങ്ങളോടൊപ്പം സമൂഹമായി സഞ്ചരിക്കുന്ന സീബ്ര മത്സ്യങ്ങള്‍, നിയോണ്‍ ടെട്രകള്‍, കോറിഡോറസുകള്‍, വിവിധയിനം ഒച്ചുകള്‍ എന്നിവയെ വളര്‍ത്താവുന്നതാണ്. പക്ഷെ സ്വര്‍ണ്ണമത്സ്യങ്ങളുടെ കൂട്ടത്തില്‍ മറ്റു മത്സ്യങ്ങളെ ഇടുന്നത്, പിന്നീടെപ്പോഴെങ്കിലും ഒരു ബാധ്യതയായി തീരാമെന്നുള്ളതിനാല്‍, ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്.
ഒറ്റനോട്ടത്തില്‍
ജലതാപനില: 20 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ്
pH: 7-8
ജലത്തിന്റെ കാഠിന്യം (GH): 10-16
പൂര്‍ണ്ണവളര്‍ച്ചയെത്തിയ മത്സ്യങ്ങളുടെ വലിപ്പം:ഇനത്തിനനുസരിച്ച് 40 സെ.മീ. വരെ
അക്വേറിയത്തിന്റെ വലുപ്പം:പെരുവിരലിന്റെ വലിപ്പമുള്ള രണ്ടു സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് കുറഞ്ഞതു 30 ലിറ്റര്‍, ഓരോ ഇഞ്ചു നീളം കൂടുംതോറും 4-5 ലിറ്റര്‍ അധികം
ഒരുമിച്ചിടാവുന്ന മറ്റു മത്സ്യങ്ങള്‍:ചടുലമായി നീന്തുന്ന ഇനങ്ങളോടൊപ്പം മാത്രം സീബ്ര മത്സ്യങ്ങള്‍, നിയോണ്‍ ടെട്രകള്‍, കോറിഡോറസുകള്‍
ആഹാരക്രമം: ഉണങ്ങിയ മത്സ്യത്തീറ്റ, ജീവനുള്ള മത്സ്യത്തീറ്റകള്‍, വേവിച്ച് തൊലി കളഞ്ഞ പഠാണിപയര്‍
ആയുര്‍ദൈര്‍ഘ്യം:10-15 വര്‍ഷങ്ങള്‍ (അപൂര്‍വമായി 20 വര്‍ഷങ്ങള്‍ വരെ)
അടിത്തട്ടിലെ മാധ്യമം: ചരല്
അക്വേറിയത്തിലെ അലങ്കാര വസ്തുക്കള്‍:ഗുണമേന്മയുള്ള നിറം പോകാത്ത കൂര്‍ത്ത വശങ്ങളില്ലാത്ത വസ്തുക്കള്‍, ഡ്രിഫ്റ്റ് വുഡുകള്‍, പാറക്കല്ലുകള്‍
മറ്റുനിര്‍ദ്ദേശങ്ങള്‍:യഥാസമയമുള്ള അക്വേറിയം പരിപാലനം പ്രധാനം, തുടക്കക്കാര്‍ ധാരാളം വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം മാത്രം വളര്‍ത്താന്‍ തുടങ്ങു
അവസാനം പരിഷ്കരിച്ചത് : 3/12/2020
കേരളത്തിലെ പൊക്കാളി നിലങ്ങള്‍ ഉള്‍പ്പടെയുള്ള ചെമ്മീന...
തീരക്കടലുകളിലും, അഴിമുഖങ്ങളിലും ഓരുവെള്ളത്തിലും കണ...
കയറ്റുമതി വിപണിയില്‍ ആവശ്യമേറെയായതുകൊണ്ട് ചെളിഞണ്ട്...
അക്വേറിയം - വിശദ വിവരങ്ങൾ