ചെളിഞണ്ട്
കയറ്റുമതി വിപണിയില്‍ ആവശ്യമേറെയായതുകൊണ്ട് ചെളിഞണ്ട് വളരെ പ്രിയപ്പെട്ടതാണ്. ഓണിഡ്. അടിസ്ഥാനത്തില്‍ ചെളിഞണ്ട് വളര്ത്തുല്‍ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, കര്ണാെടകം എന്നിവയുടെ തീരപ്രദേശങ്ങളില്‍ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നു.
ചെളിഞണ്ടിന്റെ ഇനങ്ങള്
സ്കൈല ഇനത്തില്‍പ്പെട്ട ചെളിഞണ്ട് തീരപ്രദേശങ്ങള്‍, അരുവികള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.
i. വലിയ ഇനം :
- പച്ച ചെളിഞണ്ട്' എന്നാണ് ഇത് അറിയപ്പെടുന്നത്.
- സെ. മീ കട്ടിയുള്ള പുറന്തോടും 2 കിലോ തൂക്കവുമാണ് പൂര്ണവളര്ച്ചയെത്തിയ ചെളിഞണ്ട്.
- സ്വതന്ത്രമായി ജീവിക്കുകയും എല്ലാ കാലുകളിലും ബഹുഭുജചിഹ്നം കൊണ്ട് തിരിച്ചറിയാന്‍ കഴിയുന്നവയുമാണ് ഇവ.
ii. ചെറിയ ഇനം :
- ചെറിയ ഇനം ഭൃലറ രഹമം' എന്നറിയപ്പെടുന്നു.
- പൂര്ണ വളര്ച്ചയെത്തുമ്പോള്‍ പുറന്തോടിന് 12.7 സെ. മീ കട്ടിയും ആകെ തൂക്ക 1.2 കിലോയുമായിരിക്കും.
- ബഹുഭുജചിഹ്നം ഇല്ലാത്തവയും മാളമുണ്ടാക്കുന്നവയുമാണ് ഇവ.
ഈ രണ്ടിനങ്ങള്ക്കും സ്വദേശത്തും വിദേശവിപണിയിലും വന്പ്രിയമാണ്.
വളര്ച്ചയെത്തിയ ചെളിഞണ്ട്
സംസ്ക്കരണ രീതികള്
i. വളര്ത്തിയെടുക്കുന്ന രീതി
- ഈ രീതിയില്‍ ഇളം ഞണ്ടുകളെ ആവശ്യമുള്ള വലുപ്പമെത്തുന്നതുവരെ 5 മുതല്‍ 6 മാസം വരെ വളര്ത്തു ന്നു.
- ചെളിഞണ്ടുകളെ വളര്ത്തി യെടുക്കുന്ന രീതി കണ്ടല്ച്ചെെടികള്‍ പിടിപ്പിച്ചതോ അല്ലാത്തതോ ആയ കുളങ്ങളില്‍ വച്ചാണ്.
- ശരിയായ രീതിയിലുള്ള മടകളും വെള്ളം പൊങ്ങുമ്പോള്‍ മാറ്റാനുള്ള സൌകര്യം എന്നിവയുള്ള കുളത്തിന്റെ വലുപ്പം 0.52 വമ വരെയാകാം.
- ചെറിയ കുളമാണെങ്കില്‍ വേലികെട്ടുന്നത് നന്നായിരിക്കും. വലിയ കുളങ്ങളില്‍ സ്വാഭാവിക സാഹചര്യങ്ങളുള്ളപ്പോള്‍ വെള്ളം പുറത്തേക്കൊഴുകുന്ന പ്രദേശം ദൃഢമാക്കേണ്ടത് ആവശ്യമാണ്.
- കാട്ടില്‍ നിന്നും ശേഖരിച്ച 10100 ഗ്രാം വരെ വലുപ്പമുള്ള ഇളം ഞണ്ടുകളെയാണ് സംഭരിക്കുന്നത്.
- സംസ്ക്കരണ കാലയളവ് 36 മാസം വരെയാകാം.
- അധികമായി നല്കുളന്ന തീറ്റയുള്‍പ്പെടെ 13 ഞണ്ടുകള്‍/ാ2 എന്ന നിരക്കിലാണ് സംഭരണം.
- നാട്ടില്‍ ലഭ്യമായുള്ള മറ്റു സാധനങ്ങള്ക്കൊ്പ്പം മത്സ്യമാണ് തീറ്റയായി സാധാരണ നല്കുെന്നത് (ഒരു ദിവസം ജൈവതൂക്കത്തിന്റെ 5% ആഹാരത്തിന്റെ നിരക്ക്).
- നിത്യവും പരിശോധിക്കുന്നത് വളര്ച്ചറയും പൊതുവേയുള്ള ആരോഗ്യവും മനസ്സിലാക്കാനും അതനുസരിച്ച് ഭക്ഷണനിരക്ക ക്രമീകരിക്കാനും കഴിയും.
- മൂന്നാം മാസം മുതല്‍ വില്ക്കാന്‍ പാകമായ വലുപ്പത്തിലുള്ള ഞണ്ടുകളുടെ വിളവെടുപ്പ് ഭാഗികമായി തുടങ്ങാം. ഇങ്ങനെ സംഭരിച്ചിരിക്കുന്നവയുടെ അളവു കുറയുമ്പോള്‍ പരസ്പരാക്രമണവും നശീകരണവും കുറച്ച് മെച്ചപ്പെട്ട രീതിയില്‍ നിലനില്പ് സാധ്യമാകുന്നു.
ii. തോടുറപ്പിക്കല്
കട്ടികുറഞ്ഞ പുറംതോടുള്ള ഞണ്ടുകളെ കുറച്ചു ദിവസം തോടിനു കട്ടിയുണ്ടാകുന്നതുവരെ പ്രത്യേകമായി സൂക്ഷിക്കുന്നു. ഇങ്ങനെ 'കട്ടിയുള്ള' ഞണ്ടുകളെ 'ചെളിഞണ്ട്' എന്നു വിളിക്കുന്നു. ഇവയ്ക്ക് മൃദുവായ ഞണ്ടുകളെക്കാള് 34 മടങ്ങ് വില ലഭിക്കുന്നു.
a. തോടുറപ്പിക്കല് കുളങ്ങളില്‍
- 1.5 മീറ്റര്‍ ആഴത്തില്‍ ജലവും 0.0250.2 ha നും മദ്ധ്യേയുള്ള ചെറിയ കുളങ്ങളില്‍ ഇതു നടത്താം.
- മൃദുവായ തോടുള്ള ഞണ്ടുകളെ കുളത്തില്‍ നിക്ഷേപിക്കും മുമ്പ്, കുളത്തിന്റെ അടിത്തട്ട് ഒരുക്കേണ്ടതുണ്ട്. ഇതിനായി കുളത്തിലെ വെള്ളം മുഴുവനും വാര്ത്തുകളഞ്ഞ് വെയിലേറ്റ് ഉണക്കി ആവശ്യത്തിന് ചുണ്ണാമ്പിടണം.
- കുളത്തിന്റെ മടയില്‍ ദ്വാരമോ വിള്ളലോ ഇല്ലാതെ ദൃഢമായിരിക്കണം. ജലനിയന്ത്രണ വാല്വ പ്രത്യേകം ശ്രദ്ധിക്കണം കാരണം ഇതിനു സമീപത്തുള്ള പ്രദേശം വഴി ഞണ്ടുകള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. ജലം ഉള്ളിലേക്കു വരുന്ന പ്രദേശത്ത് മടയുടെ ഉള്വശശം മുളംപായകൊണ്ട് ദൃഢപ്പെടുത്തണം.
- മടയുടെ വശങ്ങളിലൂടെ മുളങ്കമ്പുകളും വലകളും ഉപയോഗിച്ച് കുളത്തിന് നന്നായി വേലികെട്ടണം. ഇത് കുളത്തിലേക്ക് ചരിഞ്ഞിരിക്കുന്നതിനാല്‍ ഞണ്ടുകള്‍ രക്ഷപ്പെടുന്നത് തടയാം.
- തദ്ദേശത്തുള്ള മത്സ്യക്കച്ചവടക്കാരില്‍ നിന്നോ ഞണ്ടുവില്പകനക്കാരില്‍ നിന്നോ വാങ്ങുന്ന മൃദുവായ തോടുള്ള ഞണ്ടുകളെ വലുപ്പമനുസരിച്ച 0.52 ഞണ്ടുകള്‍/ ാ2 എന്ന രീതിയില്‍ അതിരാവിലെ തന്നെ കുളത്തില്‍ നിക്ഷേപിക്കണം.
- 550 ഗ്രാം മുതല്‍ കൂടുതല്‍ തൂക്കമുള്ള ഞണ്ടുകള്ക്ക്ി വിപണിയില്‍ ആവശ്യം അധികമാണ്. അതിനാല്‍ ഈ വലുപ്പത്തിലുള്ള ഞണ്ടുകളെ സംഭരിക്കുന്നത് നല്ലതാണ്. ഇവിടെ സംഭരണ തോത് 1ഞണ്ട്/ m2. എന്നതില്‍ കൂടരുത്.
- സ്ഥലവും ജലഞണ്ടുകളുടെ ലഭ്യതയുമനുസരിച്ച് ഒരു കുളത്തില്‍ ആവര്ത്തി ച്ചുള്ള സംഭരണത്തിലും വിളവെടുപ്പിലും കൂടി 6-8 പ്രാവശ്യം വരെ 'തോടുറപ്പിക്കല്‍' നടത്താവുന്നതാണ്.
- സംസ്ക്കരിക്കാനുപയോഗിക്കുന്ന കുളം വലുതാണെങ്കില്‍ പല വലുപ്പത്തിലുമുള്ള ഞണ്ടുകളെയും വലുപ്പമനുസരിച്ച് സംഭരിക്കാനായി കുളം പല ഭാഗങ്ങളായി തിരിക്കുന്നതാണ് നല്ലത്. തീറ്റ കൊടുക്കാനും നിരീക്ഷിക്കാനും വിളവെടുക്കാനുമെല്ലാം ഈ രീതി വളരെ എളുപ്പവും സഹായകവുമാണ്.
- സംഭരണകാലങ്ങള്‍ തമ്മില്‍ വളരെ അന്തരമുണ്ടെങ്കില്‍ ഏകദേശം ഒരേ വലുപ്പമുള്ള ഞണ്ടുകളെ അറയില്‍ സംഭരിക്കാം.
- ആണ്‍പെണ്‍ വിഭാഗങ്ങളെ തരംതിരിച്ച് സംഭരിക്കുകയാണെങ്കില്‍ ആക്രമണസ്വഭാവമുള്ള ആണ്ഞആണ്ടുകളുടെ ആക്രമണം കുറയ്ക്കാന്‍ കഴിയും. പഴയ ടയറുകള്‍, കുട്ടകള്‍, ഓടുകള്‍ എന്നിവകൊണ്ട് മറയുണ്ടാക്കി പരസ്പരാക്രമണവും നശീകരണവും കുറയ്ക്കാം.
ഞണ്ടിനെ തോടുറപ്പു വരാനായി കുളത്തില്നിക്ഷേപിക്കല്‍
|
കുളത്തിലേക്കുള്ള ഇടത്തോട് ബലപ്പെടുത്താന്മുനള കൊണ്ടുള്ള പായ |
|
|
b. തോടുറപ്പിക്കാന് പെട്ടികള്‍ കൂടുകള്‍ എന്നിവയ്ക്കുള്ളിലാക്കി സൂക്ഷിക്കല്
- ആഴമില്ലാത്ത നദികളിലും വേലിയേറ്റസമയത്ത് വെള്ളം പ്രവഹിക്കുന്ന വലിയ ചെമ്മീന്കുിളങ്ങളിലും പെട്ടികളിലോ വലകൊണ്ടുള്ള പൊങ്ങിക്കിടക്കുന്ന കൂടുകളിലോ ഞണ്ടുകളെ തോടുറയ്ക്കാനായി നിക്ഷ്പിക്കാവുന്നതാണ്.
- HDPE, നെറ്റ്ലണ്‍ അല്ലെങ്കില്‍ മുള കൊണ്ടോ കൂടുണ്ടാക്കാം.
- കൂടിന്റെ, വലുപ്പം 3 മീ x 2 മീ x 1 മീ ആണെങ്കില്‍ നന്ന്.
- കൂടുകള്‍ ഒരേ നിരയിലാണെങ്കില്‍ തീറ്റ കൊടുക്കാനും നിരീക്ഷിക്കാനും എളുപ്പമാണ്.
- കൂടുകളില്‍10 ഞണ്ട്/m2 പെട്ടികളില്‍ 5 ഞണ്ട്/m2 എന്നിങ്ങനൊണ് സംഭരിക്കേണ്ടത്. കൂടുകളിലെ സംഭരണ തോത് കൂടുതലായതിലനാല്‍ പരസ്പരമുള്ള ആക്രമണം കുറയ്ക്കാനായി സംഭരിക്കുന്നതിനു മുമ്പ് പല്ലുകളുള്ള അഗ്രഭാഗം നീക്കം ചെയ്യുന്നു.
- കുളങ്ങളില്തോ്ടുറയ്ക്കാന്നിയക്ഷേപിക്കുന്നതുപോലെ ഈ രീതികള്പാാലിക്കുന്നത് വാണിജ്യമനോഭാവത്തോടെല്ല.
ഈ രണ്ടു രീതികളിലും തൊടുറപ്പു വരുത്തുക എന്ന പ്രക്രിയയ്ക്കാണ് കൂടുതല്1 നേട്ടം. കാരണം ആവശ്യത്തിന് സംഭരിച്ചിട്ടുണ്ടെങ്കില്ഇതിന് ചുരുങ്ങിയ കാലമേ വേണ്ടൂ, അതോടൊപ്പം ലാഭകരവുമാണ്. വളര്ത്തിയെടുക്കുക എന്നത് ഇന്ത്യയില്പ്രചാരത്തിലില്ല. ഇതിനു മുഖ്യ കാരണം ഞണ്ടുവിത്തുകളുടെയും തീറ്റയുടെ ദൗര്ലിഭ്യവുമാണ്.
ആഹാരം കൊടുക്കല്
ഞണ്ടുകള്ക്ക് ദിവസവും അവയുടെ ശരീരഭാരത്തിന്റെ 5-8% വരെ മത്സ്യാവശിഷ്ടം, നത്തയ്ക്ക, അല്ലെങ്കില്ചിലക്കന്റെ അവശിഷ്ടം എന്നിവ തീറ്റയായി നല്കരണം. ദിവസേന രണ്ടുനേരവും തീറ്റ നല്കുന്നെങ്കില്‍ കൂടുതല്തീറ്റ വൈകുന്നേരങ്ങളില്നല്കണം.
വെള്ളത്തിന്റെ ഗുണമേന്മ
വെള്ളത്തിന്റെല ഗുണമേന്മയുടെ അളവുകള്‍ താഴെക്കൊടുത്തിരിക്കുന്ന രീതിയില്‍ നിലനിര്ത്ത ണം:
ഉപ്പുരസം
|
15-25%
|
ഊഷ്മാവ്
|
26-30° C
|
ഓക്സിജന്‍
|
3 ppm
|
pH
|
7.8-8.5
|
വിളവെടുപ്പും വിപണനവും
- കാലാകാലങ്ങളില്ഞണ്ടുകളുടെ ഉറപ്പ് പരിശോധിക്കുക.
- വിളവെടുപ്പ് അതിരാവിലെയോ വൈകുന്നേരമോ ആയിരിക്കണം.
- വിളവെടുത്ത ഞണ്ടുകളെ അഴുക്കും ചെളിയും കളയാന്നില്ല ഉപ്പുവെള്ളത്തില്കഴുകണം. കാലുകള്ഒടിഞ്ഞുപോകാതെ ശ്രദ്ധയോടെ കെട്ടുകയും വേണം.
- വിളവെടുത്ത ഞണ്ടുകളെ ഈര്പ്പമുള്ള പരിസരങ്ങളില്സൂക്ഷിക്കണം. സൂര്യപ്രകാശത്തെ അതിജീവിക്കാന്കഴിയാത്തതിനാല്അവയെ വെയിലുകൊള്ളിക്കരുത്.
വിളവെടുത്ത ഞണ്ടുകള്‍
ചെളിഞണ്ട് വിളവെടുത്ത ശേഷം (1 kg)
|
|
ചെളിഞണ്ടിന് തോടുറപ്പു വരുത്തുന്നതിന്റെ വരവു ചെലവു കണക്ക് (വര്ഷുത്തില്‍ 10 വിളകള്‍), (0.1 ഹെക്ടര്‍ കുളം)
A. വാര്ഷി ക സ്ഥിര ചെലവ്
|
Rs
|
കുളം (വാടക)
|
10,000
|
ജലനിയന്ത്രണ വാല്വ്ട
|
5,000
|
കുളം തയാറാക്കാനും വേലിയുണ്ടാക്കാനും മറ്റും
|
10,000
|
|
|
B. പ്രവര്ത്താനച്ചെലവ് (ഒറ്റ വിളയ്ക്ക്)
|
|
1. ജലഞണ്ടിന്റെ് വില (400 ഞണ്ട് കിലോ `120)
|
36,000
|
2. തീറ്റച്ചെലവ്
|
10,000
|
3. കൂലി
|
3,000
|
ഒറ്റ വിളവെടുപ്പില്ആവകെത്തുക
|
49,000
|
6 വിളവെടുപ്പുകള്ക്ക്് ആകെത്തുക
|
2,94,000
|
|
|
C. ആകെ വാര്ഷിളക ച്ചെലവ്
|
3,19,000
|
|
|
D. ആദായവും വരുമാനവും
|
|
ഒരാവൃത്തിയില്ഉവല്പാവദിപ്പിക്കപ്പെടുന്ന ഞണ്ടുകള്‍
|
240 kg
|
6 ആവൃത്തികളിലുള്ള മൊത്ത വരുമാനം (`320/Kg)
|
4,60,800
|
|
|
E. മിച്ച ആദായം
|
1,41,800
|
- • ചെറുകിട കര്ഷ്കര്ക്ക് കൃഷിചെയ്യാന്‍ പാകത്തിന് വലുപ്പമുള്ള കുളങ്ങള്ക്ക് ധനസഹായം ലഭ്യമാണ്. ഇതിനെക്കാള്‍ ചെറിയ കുളങ്ങളിലും അവര്ക്ക് കൃഷിചെയ്യാവുന്നതാണ്. ഒരു ഞണ്ടിന് 750 ഗ്രാമാണ് വലുപ്പം നിശ്ചയിച്ചിരിക്കുന്നത്. അതിനാല്സംഞഭരണ തോത് കുറവാണ് (0.4 no./m2).
- Stocking density is low (0.4 no./m2), since the suggested stocking size of the crab is about 750g.
- • ആകെയുള്ള ജൈവാവസ്ഥയുടെ 10% ആണ് ആദ്യത്തെ ആഴ്ചയിലെ ഭക്ഷണ അനുപാതം. അതിനുശേഷമുള്ള കാലം 5% ആണ്. തീറ്റ പാഴായിപ്പോകാതിരിക്കാനു വെള്ളം മോശമാകാതിരിക്കാനും ഫീഡിങ് ട്രേകളുപയോഗിക്കുന്നത് നല്ലതാണ്.
നല്ലതുപോലെ പരിപാലിക്കപ്പെടുന്ന കുളങ്ങളില്‍, 80-85% വരെ അതിജീവിച്ചെത്തിയ 8 ആവൃത്തി 'സമൃദ്ധമായി' വിളവെടുക്കാവുന്നതാണ് (ഇവിടെ 75% മാത്രം അതിജീവിച്ച 6 ആവൃത്തികളാണ് പരിഗണിച്ചിരിക്കുന്നത്).
|
|
അവലംബം : കേന്ദ്ര സമുദ്രജലമത്സ്യ ഗവേഷണ സ്ഥാപനം, കൊച്ചി