മത്സ്യക്കൃഷി വിജയത്തിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് നമുക്കാവശ്യമുള്ള ഇനം മത്സ്യവിത്തിന്റെ ആവശ്യമായ അളവിലുള്ള ലഭ്യതയാണ് . കരിമീന്‍ കുഞ്ഞുങ്ങളെ വിരിയിക്കുന്നതില്‍ വര്‍ഷങ്ങളായി ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ വലുപ്പത്തിലുള്ള വിത്തുകളുടെ ലഭ്യത ഇപ്പോഴും ബുദ്ധിമുട്ടിലാണ്. 72-96 മണിക്കൂര്‍ പ്രായമുള്ളതും ആഹാരം കഴിക്കാന്‍ തുടങ്ങിയിട്ടുള്ളതും മാത്രമായ വിരിഞ്ഞ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുകയാണ് നഴ്സറി പരിപാലനത്തില്‍ ചെയ്യുന്നത്ത്. ഇത് 15-20 ദിവസം തുടരുന്നു. ഈ കാലം കൊണ്ട് ഇവ 25-30 മില്ലീമീറ്റര്‍ വലുപ്പമുള്ള കുഞ്ഞുങ്ങളാകുന്നു. ഈ കുഞ്ഞുങ്ങളെ വീണ്ടും 2-3 മാസം മറ്റൊരു കുളത്തില്‍ 100 മില്ലീമീറ്റര്‍ വലുപ്പമുള്ള ഫിങ്കര്ലിംഗ്സ് ആകുന്നതുവരെ വളര്‍ത്തുന്നു.
നഴ്സറിക്കുളം പരിപാലനം
0.5 ഹെക്ടര്‍ വരെയുള്ള പ്രദേശങ്ങള്‍ വാണിജ്യ ഉല്പാദനത്തിന് ഉപയോഗിക്കാമെങ്കിലും 0.02-0.10 ഹെക്ടറും 1.0-1.5 മീറ്റര്‍ ആഴവുമുള്ള ചെറിയ ജലാശയങ്ങളാണ് നഴ്സറികള്‍ക്ക് നല്ലത്. പരല്‍മീനുകളെ പരിപോഷിപ്പിക്കാന്‍ വെള്ളം വാര്‍ന്നു പോകുന്നതോ അല്ലാത്തതോ ആയ മണ്കു്ളങ്ങളും സിമന്റിട്ട ടാങ്കുകളും ഉപയോഗിക്കുന്നു. പരല്‍മീനുകളെ പരിപോഷിപ്പിക്കാനുള്ള വിവിധ രീതികള്‍ താഴെ പറയുന്നു.
ജലസസ്യങ്ങള്‍ നീക്കംചെയ്യല്‍ :മത്സ്യക്കുളങ്ങളില്‍ സസ്യങ്ങള്‍ തഴച്ചു വളരുന്നത് നല്ലതല്ല. എന്തെന്നാല്‍ അവ കുളത്തിലെ പോഷകം വലിച്ചെടുത്ത് കുളത്തിന്റെ ഉല്പാദനക്ഷമതയെ തടയുകയും പരഭോജി മത്സ്യങ്ങള്‍ക്കും കളമത്സ്യങ്ങള്ക്കും പ്രാണികള്‍ക്കും അഭയംകൊടുത്ത് മത്സ്യക്കൃഷിസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും വലയിടുന്നതിനും തടസമുണ്ടാക്കുന്നു. അതിനാല്‍ ജലത്തിലെ കള നീക്കം ചെയ്യുക എന്നതാണ് കുളമൊരുക്കലിലെ ആദ്യപടി. സാധാരണ കൈകൊണ്ടുള്ള വൃത്തിയാക്കല്‍ നഴ്സറിക്കുളങ്ങളിലും വളര്‍ത്താനുപയോഗിക്കുന്ന കുളങ്ങളിലും മാത്രമേ ചെയ്യാറുള്ളൂ. കാരണം അവ ചെറുതും ആഴം കുറഞ്ഞവയുമാണ്. വലിയ കുളങ്ങളില്‍ യന്ത്രമുപയോഗിച്ചും രാസ ജൈവ പ്രക്രിയകളിലൂടെയും ജലത്തിലെ കളകളെ നശിപ്പിക്കാവുന്നതാണ്.
സിമന്റു ചെയ്ത നഴ്സറി മാതൃക
പരഭോജികളായ മത്സ്യങ്ങളെയും കളമത്സ്യങ്ങളെയും നശിപ്പിക്കുക: പാമ്പ്, ആമ, തവള, നീര്‍പക്ഷികള്‍ , ഓന്ത് തുടങ്ങിയ പരജന്തുഭോജികള്ക്കു പുറമേ കുളത്തിലുള്ള വിവിധയിനം പരഭോജി/ കളമത്സ്യങ്ങള്‍ എന്നിവയും സ്ഥലത്തിനും പ്രാണവായുവിനും വേണ്ടി മത്സ്യക്കുഞ്ഞുങ്ങളോടു മത്സരിക്കുന്നതോടൊപ്പം കുഞ്ഞുമത്സ്യങ്ങളുടെ നില നില്പ്പിനും പ്രശ്നമുണ്ടാക്കുന്നു. കുളം വറ്റിച്ച് ഉണക്കുകയോ അനുയോജ്യമായ മത്സ്യനാശിനികള് ഉപയോഗിക്കുകയോ ചെയ്യുക എന്നിവയാണ് പരഭോജി/ കളമത്സ്യങ്ങളെ നശിപ്പിക്കാനുള്ള വഴികള്‍. മത്സ്യവിത്തു സംഭരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് ഹെക്ടര്‍ - ന് 2,500 കിലോ എന്ന തോതില്‍ mahua oil cake പ്രയോഗിക്കുന്നത് നല്ലതാണ്. ഒരു മത്സ്യനാശിനി എന്നതിനു പുറമേ ചീഞ്ഞുകഴിഞ്ഞാല്‍ ഒരു ജൈവവളമായും പ്രവര്‍ത്തിച്ച് സ്വാഭാവിക ഫലഭൂയിഷ്ഠതയ്ക്ക് സഹായിക്കുന്നു. ഇങ്ങനെയുള്ള മത്സ്യങ്ങളെ നശിപ്പിക്കാന്‍ ഹെക്ടര്‍ - ന് 350 കിലോ എന്ന തോതില്‍ വ്യാവസായികാവശ്യങ്ങള്‍ക്കുള്ള ബ്ളീച്ചിംങ് പൗഡര്‍ (30ശതമാനം ക്ലോറിന്‍) ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഹെക്ടര്‍ - ന് 100 കിലോ യൂറിയയുമായി ചേര്‍ത്ത് ഉപയോഗിച്ചാല്‍ ബ്ളീച്ചിങ് പൗഡറിന്റെ ഉപയോഗം പകുതിയായി കുറയ്ക്കാവുന്നതാണ്. ഇത് ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കുന്നതിന് 18-24 മണിക്കൂര്‍ മുമ്പ് പ്രയോഗിക്കണം.
കുളം പുഷ്ടിപ്പെടുത്തല്‍:
കൃഷിചെയ്യുന്ന കുളം പുഷ്ടിപ്പെടുത്തുന്നതിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന സസ്യജന്തുജാലമാണ് സ്വാഭാവികമായി മത്സ്യക്കുഞ്ഞുങ്ങള്‍ക്കു നല്കാവുന്ന ഭക്ഷണം. അനാവശ്യമായ പരഭോജികളായ മത്സ്യങ്ങള്‍ , കളമത്സ്യങ്ങള്‍ എന്നിവയെ നീക്കംചെയ്ത് മണ്ണിന്റെ അമ്ളത്വമനുസരിച്ച് വിത്തുല്പാദനത്തിനുപയോഗിക്കുന്ന കുളങ്ങളില്‍ ചുണ്ണാമ്പിടുന്നു. അതിനു ശേഷം ചാണകം, കോഴിക്കാഷ്ഠം തുടങ്ങിയ ജൈവവളങ്ങളോ രാസവളങ്ങളോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ഒന്നൊന്നായി ഈ കുളങ്ങളില്‍ പ്രയോഗിക്കുന്നു. 750 കിലോ കപ്പലണ്ടിപ്പിണ്ണാക്ക്, 200 കിലോ ചാണകം, ഹെക്ടറിന് 50 കിലോ സിങ്കിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ് എന്നിവയുടെ മിശ്രിതം ആവശ്യാനുസരണമുള്ള സസ്യങ്ങള്‍ വളരാന്‍ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. മേല്പ്പ്റഞ്ഞതിന്റെയെല്ലാം പകുതി അളവ് മിശ്രിതം വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി കുഴമ്പു പരുവത്തിലാക്കി മത്സ്യക്കുഞ്ഞുങ്ങളെ സംഭരിക്കുന്നതിനു 2-3 ദിവസം മുമ്പ് നഴ്സറി മുഴുവനും തളിക്കുന്നു. ബാക്കിയുള്ളത് കുളത്തിലെ സസ്യങ്ങളുടെ അളവനുസരിച്ച് 2-3 വേറിട്ട ഡോസുകളായി പ്രയോഗിക്കുന്നു.
കരിമീന്‍ പരലുകള്‍
ജലപ്രാണികളുടെ നിയന്ത്രണം: ജലപ്രാണികളും അവയുടെ കുഞ്ഞുങ്ങളും നഴ്സറിയില്‍ വളര്‍ന്നു വരുന്ന മത്സ്യക്കുഞ്ഞുങ്ങളുമായി ആഹാരത്തിനു വേണ്ടി മത്സരമുണ്ടാകുകയും നഴ്സറികളിലെ മുട്ടവിരിക്കുന്നതിന് വന്തോകതില് നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. ജലവായു ശ്വസിക്കുന്ന പ്രാണികളെ നശിപ്പിക്കാനുള്ള ലളിതവും ഫലപ്രദവുമായ മാര്ഗെമാണ് സോപ്പും എണ്ണയും കലര്‍ന്ന മിശ്രിതം (വിലകുറഞ്ഞ സസ്യഎണ്ണയും അതിന്റെ മൂന്നിലൊന്നളവ് ഏതെങ്കിലും വിലകുറഞ്ഞ സോപ്പും ചേര്‍ത്ത് ഹെക്ടറിന് 56 കിലോ അളവില്‍ പ്രയോഗിക്കണം). ഇതിനു പകരം ഒരു ഹെക്ടര്‍ ജലപ്രദേശത്ത് 100-200 ലിറ്റര്‍ മണ്ണെണ്ണയോ 75 ലിറ്റര്‍ ഡീസലോ 560 മില്ലീലിറ്റര്‍ സോപ്പുലായനിയോ 2 കിലോ സോപ്പുപൊടിയോ ഉപയോഗിക്കാവുന്നതാണ്.
സംഭരണം
കുഞ്ഞുങ്ങള്‍ പുറത്തുവന്നു മൂന്നു ദിവസം കഴിയുമ്പോള്‍ അവയെ നഴ്സറിയിലേക്ക് മാറ്റുന്നു. അവ പുതിയ അന്തരീക്ഷവുമായി ഇണങ്ങിച്ചേരുന്നതിന് ഈ സംഭരണം അതിരാവിലെയാകുന്നതാണ് നല്ലത്. മണ്കുളങ്ങളിലാണെങ്കില് ഹെക്ടറിന് 3-5 ദശലക്ഷം കുഞ്ഞുങ്ങളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. സിമെന്റുകൊണ്ടുള്ള നഴ്സറികളില്‍ ഉയര്‍ന്ന തോതിലുള്ള ,അതായത് ഹെക്ടറിന് 10-20 ദശലക്ഷം വരെ കുഞ്ഞുങ്ങളെ വളര്‍ത്താം . നഴ്സറികളില്‍ കരിമീന്‍കൃഷി മാത്രം ഏകകൃഷിയായി സാധാരണ നിര്‍ദ്ദേശിക്കപ്പെടുന്നു.
സംഭരണത്തിനു മുമ്പുള്ള കുളം പരിപാലനം
മുമ്പു സൂചിപ്പിച്ച പോലെ 15 ദിവസത്തെ സംസ്ക്കരണകാലത്താണ് 2-3 വേറിട്ട ഡോസുകളായി പുഷ്ടിപ്പെടുത്തല്‍ ഘട്ടം നടത്തുന്നത്. അനുബന്ധ ആഹാരമായി കപ്പലണ്ടിപ്പിണ്ണാക്ക് നന്നായി പൊടിച്ചതും തവിടും ചേര്‍ത്ത് മിശ്രിതം 1:1 എന്ന അനുപാതത്തില്‍ ആദ്യത്തെ 5 ദിവസം ദശലക്ഷം കുഞ്ഞുങ്ങള്‍ക്ക് 6 കിലോ എന്ന തോതിലും പിന്നീടുള്ള ദിവസങ്ങളില്‍ 12 കിലോ എന്ന തോതിലും ദിവസം രണ്ടു തുല്യ തവണകളായി നല്‍കണം. ശാസ്ത്രീയമായ രീതികളില്‍ വളര്‍ത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ 15 ദിവസത്തെ വളര്‍ച്ചാ കാലം കൊണ്ട് 20-25 മില്ലീമീറ്റര്‍ വളരുകയും 4060% അതിജീവിക്കുകയും ചെയ്യന്നു. നഴ്സറിയിലെ വളര്‍ച്ചാ കാലം 15 ദിവസം മാത്രമായതിനാല്‍ , ഒരേ നഴ്സറി തന്നെ ഒന്നിലധികം കൃഷിക്കായി ഉപയോഗിക്കാം. അതായത് മണ്‍കുളങ്ങളില്‍ 2-3 കൃഷിയും സിമന്റിട്ട കുളങ്ങളില്‍ 4-5 കൃഷിയും ചെയ്യാം.
മീന്‍കുഞ്ഞുങ്ങളെയും ചെറുമത്സ്യങ്ങളെയും എന്നിവ വളര്‍ത്തുന്ന കുളത്തിന്റെ പരിപാലനം
നഴ്സറികളെക്കാളും വലുപ്പമുള്ള 0.2 ഹെക്ടര്‍ വരെ വിസ്തീര്‍മുള്ള കുളങ്ങളാണ് മത്സ്യം വളര്‍ത്താന്‍ ഉപയോഗിക്കുന്നത്, അതായത് മീന്കുെഞ്ഞുങ്ങള് മുതല്‍ ചെറുമത്സ്യങ്ങള്‍ വരെയുള്ളവ. ഇതിനുള്ള വിവിധ ഘട്ടങ്ങള്‍ ഇവയാണ്:
സംഭരണത്തിനു മുമ്പുള്ള കുളമൊരുക്കല്‍
സംഭരണത്തിനു മുമ്പുള്ള കുളമൊരുക്കല്‍ രീതികളായ ജലസസ്യങ്ങളെ നീക്കം ചെയ്യല്‍, പരഭോജികളായ മത്സ്യങ്ങളെയും കളമത്സ്യങ്ങളെയും നശിപ്പിക്കുക എന്നിവയെല്ലാം നഴ്സറിക്കുളം പരിപാലിക്കുന്നതു പോലെ തന്നെയാണ് . എന്നാല്‍ മീന്‍ വളര്‍ത്തു ന്ന കുളം പരിപാലിക്കുന്ന കാര്യത്തില്‍ പ്രാണികളെ നിയന്ത്രിക്കേണ്ട ആവശ്യമില്ല. ജൈവവളവും രാസവളവും ഉപയോഗിച്ച് കുളം പുഷ്ടിപ്പെടുത്തുന്നു. ഇതിന്റെ അളവ് മത്സ്യവിഷത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും. mahua oil cake ആണ് മത്സ്യവിഷമായി ഉപയോഗിക്കുന്നതെങ്കില്‍ ചാണകം ഹെക്ടറിന് 5 ടണ്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ. വളത്തിന്റെ ഗുണമില്ലാത്ത മറ്റു വിഷങ്ങളുപയോഗിക്കുമ്പോള് ചാണകം ഹെക്ടറിന് 10 ടണ്‍ ഉപയോഗിക്കുന്നു. ഈ മരുന്നിന്റെ മൂന്നിലൊന്നുഭാഗം അടിസ്ഥാനമായി മത്സ്യം സംഭരിക്കുന്നതിനു 15 ദിവസം മുമ്പ് പ്രയോഗിക്കുകയും ബാക്കി രണ്ടാഴ്ച കൂടുമ്പോള്‍ പ്രയോഗിക്കുകയും ചെയ്യുന്നു. യൂറിയയും സിംഗിള്‍ സപ്പര്‍ ഫോസ്ഫെയ്റ്റും പ്രതിവര്ഷംന ഹെക്ടറിന് യഥാക്രമം 200 കിലോ, 300 കിലോ എന്ന തോതില്‍ രണ്ടാഴ്ചയിലൊരിക്കല്‍ വെവ്വേറെ ഡോസുകളായി രാസവള സ്രോതസ്സായി പ്രയോഗിക്കാവുന്നതാണ്.
ചെറുകരിമീനുകള്
മീന്‍കുഞ്ഞുങ്ങളുടെ സംഭരണം
കുളത്തിന്റെ ഉല്പാദനക്ഷമത, ശ്രദ്ധിക്കേണ്ട പരിപാലനരീതികള്‍ എന്നിവയെ ആശ്രയിച്ചാണ് സംഭരണതോത് തീരുമാനിക്കുന്നത്. ഹെക്ടറിന് 0.1-0.3 ദശലക്ഷം എന്നതാണ് കൃഷിക്കുളങ്ങളില് നിര്‍ദ്ദേശിച്ചിട്ടുള്ള മീന്‍കുഞ്ഞുങ്ങളുടെ സാധാരണ സംഭരണതോത്. നഴ്സറിഘട്ടം ഏകകൃഷി മാത്രമാണെങ്കില്‍ വളര്‍ച്ചാ ഘട്ടം ബഹുകൃഷിയാണ്. ഇതില്‍ വളര്‍ച്ചയെത്തിയ ഉല്പന്നത്തിനു തുല്യമായ പലയിനം കരിമീനുകള്‍ ഉള്‍പ്പെടും.
സംഭരണത്തിനു ശേഷമുള്ള കുള പരിപാലനം
ചെറുമത്സ്യങ്ങള്‍ വളര്‍ത്തുന്നതിന് 510% എന്ന തോതിലാണ് ആഹാരം നല്‍കേണ്ടത്. മിക്കവാറും തൂക്കത്തിന്റെ 1:1 അനുപാതത്തില്‍ കപ്പലണ്ടിപ്പിണ്ണാക്കും തവിടും ചേര്‍ന്ന മിശ്രിതം മാത്രമാണ് അനുബന്ധ ആഹാരമായി നല്‍കുന്നത്. എന്നാല്‍ ഈ കീഴ്വഴക്കത്തില് നിന്നും വ്യത്യസ്തമായ ചേരുവകളും ആഹാരമിശ്രിതത്തില് ഉള്‍പ്പെടുത്താം. ഗ്രാസ് കാര്പ്ണ എന്നയിനം സംഭരിക്കുമ്പോള്‍ വുള്‍ഫിയ, ലെംന, സ്പൈറോഡുല എന്നീ നീര് ച്ചെടികളും ഒപ്പം വളര്‍ത്തേണ്ടതുണ്ട്. 1.5 മീറ്റര്‍ ആഴത്തില്‍ വെള്ളം നിലനിര്‍ത്തുക, മുമ്പു സൂചിപ്പിച്ചതുപോലെ ഇടയ്ക്കിടെ കുളം പുഷ്ടിപ്പെടുത്തുക എന്നിവയാണ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റു പരിപാലന നടപടികള്‍. ശാസ്ത്രീയമായ രീതികളില്‍ വളര്‍ത്തുന്നതിലൂടെ ചെറുമത്സ്യങ്ങള്‍ 810 ഗ്രാമിന് 80100 മില്ലീമീറ്റര്‍ വരെ വളരുകയും വളര്‍ത്തു ന്ന കുളത്തിന്റെ അന്തരീക്ഷത്തില്‍ 70-90% അതിജീവിക്കുകയും ചെയ്യും.
മഴക്കാലത്ത് (ജൂണ്‍- ഓഗസ്റ്റ്) രണ്ടു വിളകളെങ്കിലും നടത്താവുന്നതാണ്. ഇങ്ങനെ, ഒരു ഹെക്ടര്‍ ജലപ്രദേശത്തെ രണ്ടു വിളകളില്‍ നിന്നുള്ള മിച്ചവരുമാനം ` 92,000 ആയിരിക്കും.
|
ചെറുമത്സ്യം വളര്‍ത്തുന്നതിന്റെ വരവുചെലവു കണക്ക്
|
അവസാനം പരിഷ്കരിച്ചത് : 6/9/2020
അക്വേറിയം - വിശദ വിവരങ്ങൾ
കേരളത്തിലെ പൊക്കാളി നിലങ്ങള്‍ ഉള്‍പ്പടെയുള്ള ചെമ്മീന...
അലങ്കാരമത്സ്യം സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നത...
തീരക്കടലുകളിലും, അഴിമുഖങ്ങളിലും ഓരുവെള്ളത്തിലും കണ...