ചിപ്പിയില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഒരു പ്രകൃതിദത്തമായ അമൂല്യവസ്തുവാണ് മുത്ത്. ഇന്ത്യയിലും മറ്റുസ്ഥലങ്ങളിലുമൊക്കെ മുത്തിനോടുള്ള പ്രിയം കൂടിവരുമ്പോള്‍ അമിതമായ ഉപയോഗവും മലിനീകരണവും നിമിത്തം പ്രകൃതിയില്‍ നിന്നുമുള്ള മുത്തിന്റെ ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ ആവശ്യക്കാരേറെയുള്ളതിനാല്‍ വിദേശത്തുനിന്നും സംസ്ക്കരിച്ച മുത്തുകള്‍ വര്‍ഷംപ്രതി വലിയതോതില്‍ ഇവിടെ ഇറക്കുമതി ചെയ്യപ്പെടുന്നു. ഭുവനേശ്വറിലുള്ള കേന്ദ്ര ശുദ്ധജലമത്സ്യകൃഷി കേന്ദ്രം സാധാരണ ശുദ്ധജല ചിപ്പികളില്നിന്നും ശുദ്ധജല മുത്തു സംസ്ക്കരണ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നു. ഇത് രാജ്യം മുഴുവനുമുള്ള ശുദ്ധജല മത്സ്യ ആവാസകേന്ദ്രങ്ങളില്‍ വ്യാപകമായി പ്രയോഗിക്കുകയാണ്.
അലങ്കാരങ്ങളുള്ള മുത്ത്
സ്വാഭാവികമായരീതിയില്‍ മുത്തുണ്ടാകുന്നത് ഇങ്ങനെയാണ്, പുറത്തുനിന്നുള്ള ഒരു വസ്തു, അതായത് ഒരു മണ്‍തരിയോ , പ്രാണിയോ മറ്റോ യാദൃശ്ചികമായി ചിപ്പിയിക്കുള്ളില് പ്രവേശിക്കുമ്പോള്‍ , അത് പുറത്തു കളയാനാകാതെ അതിനുചുറ്റും തിളങ്ങുന്ന പല പാളികളുള്ള ഒരു ആവരണമുണ്ടാക്കുന്നു. ലളിതമായ ഈ പ്രതിഭാസമാണ് മുത്തു സംസ്ക്കരണത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
‘മുത്തിന്റെ അമ്മ’ (‘mother of pearl layer’) അല്ലെങ്കില്‍ മുത്തുച്ചിപ്പി എന്നറിയപ്പെടുന്ന ചിപ്പിയുടെ തോടിന്റെ തിളക്കമുള്ള ഉള്‍വശം പോലെതന്നെയാണ് മുത്തും തിളങ്ങുന്നത്. കാല്‍സ്യം കാര്‍ബണേറ്റ്, ജൈവ മെട്രിക്സ്, വെള്ളം എന്നിവ ചേര്‍ന്നതാണ് ഇത്. വിപണിയില്‍ ലഭിക്കുന്ന മുത്തുകള്‍ കൃത്രിമമോ, സ്വാഭാവികമോ, സംസ്ക്കരിച്ചതോ ആകാം. കൃത്രിമമോ അനുകരിക്കപ്പെടുന്നതോ ആയ മുത്തുകള്‍ മുത്തുകളല്ല, മുത്തുപോലെയുള്ള വസ്തുക്കളാണ്. ഇവയില്‍ ദൃഢമായ ഉരുണ്ട അന്തര്‍ഭാഗവും പുറമേയുള്ള മുത്തുപോലെയുള്ള ആവരണവുമാണുള്ളത്. പ്രകൃതിദത്തമായവയില് അന്തര്‍ഭാഗം സൂക്ഷ്മവും കട്ടിയുള്ള മുത്തുച്ചിപ്പിയുള്ളതുമായിരിക്കും. സാധാരണ, ഒരു പ്രകൃതിദത്ത മുത്ത് ചെറിയതും കൃത്യമായ ആകാരമില്ലാത്തതുമാണ്. സംസ്ക്കരിച്ച മുത്തും പ്രകൃതിദത്തമാണ്. വ്യത്യാസം ഇത്രമാത്രം. ഇഷ്ടമുള്ള വലുപ്പത്തിലും രൂപത്തിലും നിറത്തിലും ശോഭയിലുമുള്ള മുത്തിന്റെ രൂപീകരണം ത്വരിതപ്പെടുത്താന്‍ മനുഷ്യന് ഒരു ആവരണവും അണുകേന്ദ്രവും ശസ്ത്രക്രിയിലൂടെ ഒട്ടിച്ചുചേര്‍ക്കുന്നു എന്നതുതന്നെ. മികച്ച ഗുണമുള്ള മുത്തുല്പാദിപ്പിക്കാന് യോജിച്ച മൂന്നു തരം ശുദ്ധജല മുത്തുച്ചിപ്പികള്‍ ഇന്ത്യയില്‍ സാധാരണയായി കണ്ടുവരുന്നു- ലാമെല്ലിഡെന്സ് മാര്‍ജിനാലിസ്, ല. കൊറിയാനസ്, പരേഷ്യ കൊറുഗാറ്റ എന്നിവ.
ശുദ്ധജല മുത്തുകൃഷി രീതിയില്‍ അനുക്രമമായി ആറ് ഘട്ടങ്ങളുണ്ട്- മുത്തുച്ചിപ്പി ശേഖരണം, ശസ്ത്രക്രിയയ്ക്കു മുമ്പുള്ള സ്ഥിതി, ശസ്ത്രക്രിയ, ശസ്ത്രക്രിയാനന്തര പരിപാലനം, കുളമൊരുക്കല്‍ , മുത്തിന്റെ വിളവെടുപ്പ് എന്നിവ.
i) മുത്തുച്ചിപ്പി ശേഖരണം
കുളം, പുഴ എന്നിവ പോലെയുള്ള ശുദ്ധജല ഉറവിടങ്ങളില്നിന്നുമാണ് ആരോഗ്യമുള്ള മുത്തുച്ചിപ്പികളെ ശേഖരിക്കുന്നത്. അവയെ വെള്ളത്തോടുകൂടി ബക്കറ്റുകളിലോ മറ്റു പാത്രങ്ങളിലോ ആക്കുന്നു. മുന്‍ഭാഗം മുതല്‍ പിന്‍ഭാഗം വരെ 8 സെ. മീറ്ററോളം നീളമുള്ള മുത്തുച്ചിപ്പികളാണ് സംസ്ക്കരണത്തിന് ഉത്തമം.
ii) ശസ്ത്രക്രിയയ്ക്കു മുമ്പുള്ള പതംവരുത്തല്
ശേഖരിച്ച ചിപ്പികള്‍ ശസ്ത്രക്രിയയ്ക്കു മുമ്പുള്ള പതംവരുത്തലിനായി രണ്ടുമൂന്നു ദിവസം വരെ കൂട്ടത്തോടെ പഴകിയ പൈപ്പുവെള്ളത്തില്‍ സൂക്ഷിക്കണം. 1 ചിപ്പി/l ശസ്ത്രക്രിയയ്ക്കു മുമ്പുള്ള പതംവരുത്തലില് എന്ന അഡക്ടര്‍ പേശികളുടെ അയവുവരുത്തി അങ്ങനെ ശസ്ത്രക്രിയ എളുപ്പമാക്കാന്‍ സഹായിക്കുന്നു.
iii) മുത്തുച്ചിപ്പി ശസ്ത്രക്രിയ
ശസ്ത്രക്രിയ ചെയ്യാവുന്ന സ്ഥലത്തെ ആശ്രയിച്ച് മൂന്നു തരത്തില്‍ മുത്തുകള്‍ പിടിപ്പിക്കാം - ആവരണ അറ, ആവരണ കോശം, ലൈംഗികകോശം എന്നിവയിലൊന്നില്‍ . ശസ്ത്രക്രിയയിലൂടെ മുത്തു സ്ഥാപിക്കുമ്പോള്‍ പ്രധാനമായും ആവശ്യമുള്ളത് ചിപ്പിത്തോടില് നിന്നോ ഈ വര്‍ഗത്തില്‍പ്പെട്ട മറ്റേതെങ്കിലും ജീവികളില്‍ നിന്നോ ഉള്ള മുത്തുകള്‍ അല്ലെങ്കില്‍ അണുകേന്ദ്രം ആണ്.
ആവരണ അറയില്‍ സ്ഥാപിക്കല്‍: ഈ പ്രക്രിയയില്‍ ഉരുണ്ടതോ (46 മി.മീ വ്യാസം) അലങ്കാരപ്പണികളുള്ളതോ ആയ (ഗണപതി, ബുദ്ധന് എന്നീ രൂപങ്ങള്‍) മുത്തുകള്‍ ചിപ്പിയുടെ മൂടികള്‍ തുറന്ന്, മുന്‍വശത്തെ ആവരണങ്ങള്‍ ശസ്ത്രക്രിയാ ഉപകരണമുപയോഗിച്ച് വേര്‍പെടുത്തി ആവരണ അറയുടെ പ്രദേശത്ത് (ചിപ്പിയുടെ രണ്ടറ്റത്തും ക്ഷതമൊന്നും ഏല്ക്കാതെ) നിക്ഷേപിക്കുന്നു. രണ്ടു മൂടികളുടെയും ആവരണ അറകളില്‍ മുത്ത് പിടിപ്പിക്കാം . അലങ്കാരപ്പണികളുള്ള മുത്തുകള്‍ പിടിപ്പിക്കുമ്പോള്‍ മുത്തിന്റെ ഭാഗം ആവരണത്തിന് അഭിമുഖമായിരിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമുള്ള സ്ഥലത്ത് മുത്തുകള്‍ പിടിപ്പിച്ച ശേഷം ഉണ്ടാകുന്ന വിടവുകള്‍ അടയ്ക്കാന്‍ ആവരണം തോടിനു മുകളിലേക്ക് തള്ളിവയ്ക്കുക.
ആവരണ കോശത്തില്‍ സ്ഥാപിക്കല്‍: ഇവിടെ ചിപ്പികള്‍ രണ്ടായി തരംതിരിക്കപ്പെടുന്നു. ആവരണ കോശം നല്കുന്ന ചിപ്പി, സ്വീകരിക്കുന്ന ചിപ്പി എന്നിങ്ങനെ. ഗ്രാഫ്റ്റ് തയാറാക്കുക എന്നതാണ് ഇതിന്റെ ആദ്യ പടി (ആവരണ കോശത്തിന്റെ ചെറിയ കഷണങ്ങള്‍). ഇതിനായി മറ്റൊരു ചിപ്പിയില്‍ (ദാതാവ് ) നിന്നും ഒരു ആവരണ റിബണ്‍ തയ്യറാക്കണം (കീഴ്ഭാഗത്തു നിന്നും ആവരണത്തിന്റെ ഒരു ഭാഗമെടുക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ചിപ്പി നശിക്കുന്നു). ഇത് 2ഃ2 മില്ലീമീറ്ററുള്ള ചെറിയ കഷണങ്ങളായി മുറിക്കുന്നു. ഇത് രണ്ടുതരം ചിപ്പികള്‍ സ്വീകരിക്കുന്നു – അണുകേന്ദ്രമുള്ളതും ഇല്ലാത്തതും . ആദ്യത്തേതില്‍ ചിപ്പിയുടെ അടിഭാഗത്തുള്ള പാലിയല് ആവരണ അറയില്‍ ഗ്രാഫ്റ്റ് ചെയ്ത കഷണങ്ങള്‍ മാത്രം സ്ഥാപിക്കുന്നു. രണ്ടാമത്തേതില്‍ ഗ്രാഫ്റ്റും 2 മില്ലീമീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു ചെറിയ അണുകേന്ദ്രവും (ന്യൂക്ലിയസ്) അറകളില്‍ സ്ഥാപിക്കുന്നു. ഈ രണ്ടു രീതികളിലും ഗ്രാഫ്റ്റോ അണുകേന്ദ്രമോ അറയ്ക്കുള്ളില്‍ നിന്നും പുറത്തുവരാതെ ശ്രദ്ധിക്കണം. രണ്ടു വാല്‍വുകളുടെയും (മൂടികളുടെയും) ആവരണ റിബണില്‍ മുത്തു പിടിപ്പിക്കാവുന്നതാണ്.
ലൈംഗികകോശത്തില് സ്ഥാപിക്കല്‍: ഇവിടെയും നേരത്തേ വിശദീകരിച്ചതുപോലെ (ആവരണകോശത്തിലെ രീതി) ഗ്രാഫ്റ്റ് തയാറാക്കണം. ആദ്യം ചിപ്പിയുടെ ലൈംഗികകോശത്തിന്റെ വക്കിലായി ഒന്നു മുറിക്കുക. പിന്നെ അതിലേക്ക് ഗ്രാഫ്റ്റ്, അതുകഴിഞ്ഞ് അണുകേന്ദ്രം (2-4 മി. mm dia) എന്നിവ തമ്മില്‍ തൊട്ടുതൊട്ടിരിക്കത്തക്ക രീതിയില്‍ കടത്തിവയ്ക്കുക. അണുകേന്ദ്രം ഗ്രാഫ്റ്റിന്റെ പുറം എപ്പിത്തീലിയല്‍ പാളിയെ തൊട്ടിരിക്കാനും ചെറുകുടല്‍ ശസ്ത്രക്രിയയില്‍ മുറിയാതെയും ശ്രദ്ധിക്കണം.
iv) ശസ്ത്രക്രിയാനന്തര പരിപാലനം
മുത്തുപിടിപ്പിച്ച ചിപ്പികള്‍ 10 ദിവസത്തേക്ക് ശസ്ത്രക്രിയാനന്തര പരിപാലന യൂണിറ്റില്‍ നൈലോണ്‍ ബാഗുകളില്‍ സൂക്ഷിക്കണം. ആന്റിബയോട്ടിക്കും സ്വാഭാവിക ഭക്ഷണവും നല്‍കണം. യൂണിറ്റ് എന്നും പരിശോധിച്ച് ചത്തുപോയവ, അണുകേന്ദ്രത്തെ തള്ളിക്കളഞ്ഞവ എന്നിവയെ നീക്കം ചെയ്യണം.
v) കുളം തയാറാക്കല്‍
ശുദ്ധജല മുത്തുച്ചിപ്പിക്കൃഷി
മുത്തുപിടിപ്പിച്ച ചിപ്പികളെ ശസ്ത്രക്രിയാനന്തര പരിപാലനത്തിനു ശേഷം കുളങ്ങളില്‍ സംഭരിക്കുന്നു. ചിപ്പികളെ നൈലോണ്‍ ബാഗുകളിലാക്കി (ഒരു ബാഗില്‍ രണ്ടെണ്ണം) മുളയോ പിവിസി പൈപ്പോ ഉപയോഗിച്ച് കുളങ്ങളില്‍ 1 മീറ്റര്‍ ആഴത്തില്‍ വയ്ക്കുന്നു. ഹെക്ടറിന് 20,000-30,000 എന്ന സംഭരണതോതിലാണ് ചിപ്പികളെ കൃഷിചെയ്യുന്നത്. പ്ലവകങ്ങളുടെ (വെള്ളത്തില്‍ ഒഴുകിനടക്കുന്ന സസ്യജന്തുജാലം ) ഉല്പാദനം നിലനിര്‍ത്താന്‍ കാലാകാലങ്ങളില്‍ ജൈവ രാസ വളങ്ങളുപയോഗിച്ച് കുളങ്ങള്‍ പുഷ്ടിപ്പെടുത്തുന്നു. 12- 18 മാസം വരെയുള്ള കൃഷിസമയത്തുടനീളം ചിപ്പികളെ ഇടയ്ക്കിയട്ക്ക് പരിശോധിക്കുകയും ചത്തുപോയവയെ നീക്കം ചെയ്ത് ബാഗുകള്‍ വൃത്തിയാക്കുകയും വേണം.
vi) മുത്ത് വിളവെടുപ്പ്
വിളയിച്ചെടുത്ത ഉരുണ്ട മുത്തുകളുടെ ശേഖരണം
സംസ്ക്കരണകാലം കഴിയുമ്പോള്‍ ചിപ്പികളുടെ വിളവെടുക്കുന്നു. ചിപ്പിക്ക് നാശം വരുത്താതെ തന്നെ ആവരണകോശത്തിലും നിന്നും ലൈംഗിക കോശത്തിലും സ്ഥാപിച്ച മുത്തുകള്‍ പുറത്തെടുക്കാവുന്നതാണ്. എന്നാല്‍ ആവരണ അറയില്‍ സ്ഥാപിക്കുന്ന മുത്തുകള്‍ പുറത്തെടുക്കുമ്പോള്‍ ചിപ്പിയുടെ നാശം സംഭവിക്കുന്നു . ഈ രീതിയില്‍ വിവിധ ശസ്ത്രക്രിയാ നടപടികളിലൂടെ സ്ഥാപിക്കുന്നവയാണ് തോടിനോട് ചേര്‍ന്നുള്ള അര്ദ്ധഗോളാകൃതിയിലുള്ളവ , തോടിനോട് ചേര്ന്നുുള്ള വിവിധ രൂപത്തിലുള്ളവ എന്നിവ . ആവരണകോശത്തിലൂടെ തോടില്‍ നിന്നും വേര്‍പെട്ട് ഉരുണ്ടതും പ്രത്യേകിച്ച് ആകൃതിയില്ലാത്തവയും ലഭ്യമാകുന്നു. ലൈംഗികകോശത്തിലൂടെ തോടില്‍ നിന്നും വേര്‍പെട്ട് പ്രത്യേകിച്ച് ആകൃതിയില്ലാത്ത വലിയ മുത്തുകളോ ഉരുണ്ട മുത്തുകളോ ലഭിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
i.ആകെ പ്രദേശം : 0.4 ഹെക്ടര്‍
|
ഇനം |
തുക |
I. |
ചെലവ് |
|
A. |
സ്ഥിര മൂലധനം |
|
1. |
പ്രവര്‍ത്തന ഷെഡ് shed (12 m x 5 m) |
1.00 |
2. |
ചിപ്പി വളര്‍ത്താനുള്ള ടാങ്കുകള്‍ (20 ferro-cement/FRP tanks of 200 ലിറ്റര്‍ ശേഷിയുള്ള 20 ഫെറോ സിമെന്റ്/FRP ടാങ്കുകള്‍ ഒരു ടാങ്കിന് ` 1,500) |
0.30 |
3. |
സംസ്ക്കരണ യൂണിറ്റുകള്‍ (PVC പൈപ്പും ഫ്ലോട്ടുകളും) |
1.50 |
4. |
ശസ്ത്രക്രിയാ സെറ്റ് (4 സെറ്റ് ഒന്നിന് ` 5,000) |
0.20 |
5. |
ശസ്ത്രക്രിയാ സൌകര്യത്തിനുള്ള ഫര്‍ണിച്ചര്‍(4 സെറ്റ്) |
0.10 |
|
Sub-total |
3.10 |
|
|
|
B. |
വില വ്യതിയാനം |
|
1. |
കുളത്തിന്റെ വാടക ( 11/2 വര്‍ഷ വിളയ്ക്ക്) |
0.15 |
2. |
ചിപ്പി (25,000 എണ്ണം, ഒന്നിന് ` 0.5) |
0.125 |
3. |
അലങ്കാര മുത്തിന്റെ അണു (50,000 എണ്ണം രണ്ടു തവണ സ്ഥാപിക്കാന്‍, ഒന്നിന് ` 4) |
2.00 |
4. |
മുത്ത് സ്ഥാപിക്കാന്‍ വിദഗ്ദ്ധരായ തൊഴിലാളികളുടെ കൂലി (3 പേര്‍ക്ക് 3 മാസത്തേക്ക്, ഒരാള്‍ക്ക് ഒരു മാസം ` 6,000) |
0.54 |
5. |
കൂലി (കൃഷിസ്ഥലം കാവലിനും സൂക്ഷിക്കാനും 2 പേര്‍ക്ക് 1½ വര്‍ഷം, ഒരാള്‍ക്ക് ഒരു മാസം 3,000) |
1.08 |
6. |
രാസവളം,ചുണ്ണാമ്പ്, മറ്റു ചെലവ് |
0.30 |
7. |
വിളവെടുപ്പു കഴിഞ്ഞുള്ള മുത്തുകളുടെ സംസ്ക്കരണം (9,000 അലങ്കാര മുത്തുകള്‍, ഒന്നിന് .5) |
0.45 |
|
ആകെ |
4.645 |
|
|
|
C. |
ആകെ ചെലവ് |
|
1. |
ആകെ വില വ്യതിയാനം |
4.645 |
2. |
വില വ്യതിയാനത്തതിന്മേലുള്ള പലിശ (പകുതി വര്‍ഷത്തേക്ക് 15%) |
0.348 |
3. |
സ്ഥിര മൂലധനത്തിന്റെ മൂല്യച്യുതി (വര്‍ഷത്തില്‍10% നിരക്കില്‍1 ½ വര്‍ഷത്തേക്ക്) |
0.465 |
4. |
സ്ഥിര മൂലധനത്തിന്റെ പലിശ (വര്‍ഷത്തില്‍15% നിരക്കില്‍1 ½ വര്‍ഷത്തേക്ക്) |
0.465 |
|
ആകെത്തുക |
5.923 |
|
|
|
II. |
ആകെ വരുമാനം |
|
1. |
മുത്തു വില്പനയിലൂടെയുള്ള വരവ് (pearls from 15,000 ചിപ്പി കളില്‍നിന്നും 30,000 ചിപ്പികള്‍60% അതിജീവിച്ച കണക്കില്‍) |
|
|
അലങ്കാര മുത്തുകള്‍ (ഗ്രേഡ്-A) (ആകെയുള്ളതിന്റെ 10%) ഒന്നിന് ` 150 നിരക്കില്‍3,000 എണ്ണം |
4.50 |
|
അലങ്കാര മുത്തുകള്‍ (ഗ്രേഡ്-B) (ആകെയുള്ളതിന്റെ 20% ) 6,000 ഒന്നിന് ` 60 നിരക്കില്‍ 6,000 എണ്ണം |
3.60 |
|
ആകെ വരവ് |
8.10 |
|
|
|
III. |
മിച്ച വരുമാനം (ആകെ വരുമാനം - ആകെ ചെലവ്) |
2.177 |
അവലംബം : കേന്ദ്ര ശുദ്ധജല അക്വാകള്ച്ചര്സ്ഥാപനം, ഭുവനേശ്വര്‍, ഒറീസ
അവസാനം പരിഷ്കരിച്ചത് : 6/10/2020
തീരക്കടലുകളിലും, അഴിമുഖങ്ങളിലും ഓരുവെള്ളത്തിലും കണ...
കേരളത്തിലെ പൊക്കാളി നിലങ്ങള്‍ ഉള്‍പ്പടെയുള്ള ചെമ്മീന...
അക്വേറിയം - വിശദ വിവരങ്ങൾ
അലങ്കാരമത്സ്യം സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നത...