অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രണ്ടാം അപ്പീല്‍ അപേക്ഷ

രണ്ടാം അപ്പീല്‍ അപേക്ഷ

രണ്ടാം അപ്പീല്‍ അപേക്ഷ എപ്പോള്‍ സമര്‍പ്പിക്കാം:

ആദ്യ അപ്പലേറ്റ് ഓഫീസറുടെ വിധിന്യായത്തില്‍ നിങ്ങള്‍ തൃപ്തനല്ലെങ്കില്‍,

  1. പൊതു അധികാരി നല്കിയ വിവരങ്ങള്‍ അപൂര്‍ണ്ണവും തെറ്റിദ്ധാരണാജനകവും അസത്യവുമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍,
  2. പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോ (പിഐഒ), ആദ്യ അപ്പലേറ്റ് അതോറിറ്റിയോ (എഎ) വിവരങ്ങള്‍ നല്കാന്‍ വിസമ്മതിച്ച് നിങ്ങളുടെ അപേക്ഷ നിരസിക്കുകയാണെങ്കില്‍,
  3. അനുവദനീയമായ സമയപരിധിക്കുള്ളില്‍ അപ്പലേറ്റ് അതോറിറ്റി വിധിന്യായം നല്കിയില്ലെങ്കില്‍,
  4. അസിസ്റ്റന്‍റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷ സ്വീകരിക്കുവാനും സംസ്ഥാന/കേന്ദ്ര പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കോ സംസ്ഥാന/കേന്ദ്ര വിവരാവകാശ കമ്മീഷനോ കൈമാറുവാനും വിസമ്മതിക്കുകയാണെങ്കില്‍,
  5. പൊതുഅധികാരി അപേക്ഷാഫീസ് ഈടാക്കിയത് വിവരാവകാശനിയമം-2005 പ്രകാരം അന്യായമായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍

രണ്ടാം അപ്പീല്‍ അപേക്ഷ എവിടെ സമര്‍പ്പിക്കാം


  1. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ (എസ്ഐസി) ഓഫീസില്‍ (സംസ്ഥാന പൊതു അധികാരിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍),
  2. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി) ഓഫീസില്‍ (കേന്ദ്ര പൊതു അധികാരിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍).

രണ്ടാം അപ്പീലിനുള്ള സമയപരിധി


നിര്‍ദ്ദേശിച്ചിരിക്കുന്ന കാലാവധി അവസാനിക്കുന്നതു മുതലോ അല്ലെങ്കില്‍ ആദ്യ അപ്പലേറ്റ് അതോറിറ്റിയില്‍ നിന്നുള്ള ആശയ വിനിമയം (വിധി/അപേക്ഷ നിരസിക്കല്‍) കൈപ്പറ്റിയതു മുതലോ ഉള്ള 90 ദിവസത്തിനുള്ളില്‍

  1. അപ്പീല്‍വാദി തൃപ്തമായ കാരണത്താലാണ് അപ്പീല്‍ നല്കാന്‍ വൈകിയതെന്ന് സംസ്ഥാന/കേന്ദ്ര വിവരാവകാശ കമ്മീഷനു ബോധ്യപ്പെട്ടാല്‍ 30 ദിവസത്തിനു ശേഷവും അപ്പീല്‍ സ്വീകരിക്കപ്പെടും.

രണ്ടാം അപ്പീല്‍ അപേക്ഷയുടെ രൂപരേഖ എങ്ങനെ തയ്യാറാക്കാം


അപേക്ഷ വെള്ള പേപ്പറിലോ  പോര്‍ട്ടലില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്തോ തയ്യാറാക്കാം.

  1. അപേക്ഷ കൈ കൊണ്ട് എഴുതാം അല്ലെങ്കില്‍ ടൈപ്പ് ചെയ്യാം,
  2. അപേക്ഷ ഇംഗ്ളീഷിലോ ഹിന്ദിയിലോ ( കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ കാര്യത്തില്‍) ഏതെങ്കിലും സംസ്ഥാന ഭാഷകളിലോ (സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ കാര്യത്തിലാണെങ്കില്‍) സമര്‍പ്പിക്കാം.

അപേക്ഷാ ഫോറം എങ്ങനെ തയ്യാറാക്കാം


ആവശ്യമുള്ള വിവരങ്ങള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ വ്യക്തമായി നല്കുക,

  1. അനുബന്ധങ്ങളുടെ പട്ടിക അടങ്ങിയ ഒരു വിഷയസൂചിക തയ്യാറാക്കുക,
  2. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ അഞ്ച് പകര്‍പ്പുകള്‍ (അതായത്, രണ്ടാം അപ്പീല്‍ അപേക്ഷ, വിവരങ്ങള്‍ക്കായുള്ള അപേക്ഷ, ആദ്യ അപ്പീല്‍ അപേക്ഷ, പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഫീസടച്ചതിന്‍റെ തെളിവ് എന്നിവ) തയ്യാറാക്കുക. ഒരു അധിക കോപ്പി നിങ്ങള്‍ക്കായും സൂക്ഷിക്കാം.

അപേക്ഷ അയയ്ക്കേണ്ടത് എങ്ങനെ:

    രജിസ്റ്റേര്‍ഡ് തപാലില്‍ അഞ്ച് പകര്‍പ്പുകളോടെ അപേക്ഷ അയയ്ക്കാം.

    അപേക്ഷയോടൊപ്പം ഒരു രശീത് കാര്‍ഡും വച്ചിരിക്കണം.

    കേന്ദ്ര വിവരാവകാശ കമ്മീഷനുള്ള അപേക്ഷ ഓണ്‍ ലൈന്‍ ആയി സമര്‍പ്പിക്കാം. നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

വിവരങ്ങള്‍ നല്കുന്നതിനുള്ള സമയ പരിധി:

    സാധാരണ കേസുകളില്‍ തീരുമാനം 30 ദിവസത്തിനുള്ളില്‍ നല്കും, ചിലപ്പോള്‍ അത് 45 ദിവസം വരെയാകാം.

    കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അപേക്ഷ കൈപ്പറ്റുന്നതു മുതല്‍ തീരുമാനം നല്കുവാനുള്ള സമയ പരിധി കണക്കാക്കും.

കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ വിധിന്യായം രണ്ട് കക്ഷികളെയും ബന്ധിപ്പിക്കുന്നതായിരിക്കും. പക്ഷേ, അതൃപ്തിയുണ്ടെങ്കില്‍ പൊതു അധികാരിക്ക് കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ വിധിന്യായത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാവുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 7/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate