অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അറിയാനുള്ള അവകാശ നിയമം 2005

അറിയാനുള്ള അവകാശ നിയമം 2005

എന്ത് ? എന്തിന്?

രാജഭരണം ,പ്രഭുഭരണം ,ഏകാധിപത്യ ഭരണം ,ജനാധിപത്യഭരണം എന്നിങ്ങനെ ലോകത്ത്  വിവിധ തരത്തിലുള്ള ഭരണ സമ്പ്രതായങ്ങൾ  ഉണ്ട് .ഇവയിൽ ഏറ്റവും പുരോഗമന പരവും പരക്കെ അംഗീക്കരിക്കപ്പെട്ടതുമായ ഭരണ സമ്പ്രതായമാണ് ജനാധിപത്യം . ജനങ്ങൾ, ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ ഭരിക്കുന്ന സംവീധാനം . ജനങ്ങളുടെ ആധിപത്യം ആണത് . ജനങ്ങളുടെ മേലുള്ള ആധിപത്യമല്ല ,ജനങ്ങളാണ് രാഷ്ട്രത്തിന്റെ പരമധികാരികൾ .സർക്കാരിനു അധികാരം ലഭിക്കുന്നത് ജനങ്ങളിൽ നിന്നാണ് ഈ അധികാരം ഒരു നിശ്ചിത കാലം ഇടവിട്ട് ഏല്പ്പിക്കുന്നതിനാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് .ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് .

ജനാധിപത്യം,പൊതു ജനഭിപ്രായത്തിൽ അധിഷ്ടിതമാണ് .ഒരു പോതുക്കര്യത്തെ കുറിച്ച് അഭിപ്രായം പറയണമെങ്കിൽ അക്കാര്യത്തെ കുറിച്ച് ശരിയായ വിവരം ജനങ്ങൾക്ക്‌ ലഭിക്കണം. പൊതുകാര്യങ്ങളിൽ ആധികാരികമായ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ഊഹാപോഹങ്ങൾ ആയിരിക്കും സമൂഹത്തിൽ പരക്കുക. നമ്മുടെ ഭരണ ഘടന പ്രകാരമുള്ള മൗലിക അവകാശങ്ങളിൽ 19(1)(എ ) അനുഛെധം ആശയ അഭിപ്രായ സ്വതന്ത്രം പൌരനു അനുവദിച്ചു നല്കുന്നു . ഈ ഈ മൗലിക അവകാശം ശരിയായി വിനിയോഗിക്കണമെങ്കിൽ ആവശ്യമായ കാര്യങ്ങളെ കുറിച്ച് വേണ്ടത്ര അറിവ് ലഭിക്കണം .അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും വിവരങ്ങൾ അറിയാനുള്ള അവകാശം ഇല്ലെങ്കിൽ ഒരു കാര്യത്തെ കുറിച്ച് എങ്ങനെ സ്വതന്ത്രവും യുക്തവുമാ യ അഭിപ്രായം പറയാനാകും ? സർക്കാരും പൊതു സ്ഥാപനങ്ങളും എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയില്ലെങ്കിൽ അവയുടെ പ്രവർത്തനത്തെ കുറിച്ച് എങ്ങനെ ആധികാരികമായ അഭിപ്രായം രേഖപ്പെടുതാനാകും . ജനങ്ങൾക്ക്‌ വേണ്ടി ഭരണം നടത്തുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെകുറിച്ച് ശരിയായ അറിവ് ലഭിക്കുന്നില്ലെങ്കിൽ ജനാധിപത്യാധികാരം അർഥ പൂർണമായി വിനിയോഗിക്കനാവില്ല .

സർക്കാരും സർക്കാർ ഓഫീസുകളും പൊതു മേഖല സ്ഥാപനങ്ങളും സർക്കാരിന്റെ സാമ്പത്തിക സഹായം കൈപറ്റുന്ന സർക്കാരിതര സ്ഥാപനങ്ങളും ജനങ്ങളുടെ നികുതി പണം കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഈ പണം എങ്ങിനെ വിനിയോഗിക്കപ്പെടുന്നു എന്നറിയാനുള്ള പൂർണാവകാശം ഏതൊരു പൌരനുമുണ്ട്.

ഇപ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ധന സഹായം നൽകുന്ന സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും വിവരം ലഭിക്കുന്നതിനുള്ള വിപ്ലവകരവും പുരോഗമനപരവുമായ നിയമമാണ് പാർലമെന്റ് പാസാക്കിയിട്ടുള്ള വിവരാവകാശ നിയമം . ഈ നിയമം നമ്മുടെ മൗലിക അവകാശമായ ആശയ അഭിപ്രായ സ്വതന്ത്രത്തിൽ നിന്ന് ഉയിർക്കൊണ്ടതാണ്. പൌരന്മാർക്ക് അറിയാനുള്ള അവകാശം നൽകുന്ന 55 മത് രാജ്യമാണ് ഇന്ത്യ . സ്വതന്ത്രലബ്ധി മുതൽ തന്നെ ജനങ്ങളും പൊതു പ്രവർത്തകരും ആവശ്യപ്പെട്ടു പോന്ന അവകാശം ആണിത് . സ്വീഡൻ,കാനഡ,അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങൾ എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ ജനങ്ങൾക്ക് ഈ അവകാശം നല്കിയിരുന്നു.

നിയമം എന്ന് നിലവിൽ വന്നു ?

2002 ൽ അറിയാനുള്ള സ്വാതന്ത്ര്യ നിയമം ലോക സഭ പാസ്സാക്കിയെങ്കിലും നടപ്പായില്ല . തുടർന്ന് 2005 മെയ്‌ 11 ന് ലോകസഭ പാസ്സാക്കിയ അറിയാനുള്ള അവകാശ നിയമത്തിനു ജൂണ്‍ 15 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു . വിജ്ഞാപനം ചെയ്ത ജൂണ്‍ 21 മുതൽ നിയമത്തിന്റെ പല പ്രധാന വകുപ്പുകളും നിലവിൽ വന്നു . നിയമം പൂർണമായി ഒക്ടോബർ 12 മുതൽ (ജമ്മു കശ്മീർ ഒഴികെ )രാജ്യത്തെങ്ങും പ്രാബല്യത്തിൽ വരികയുണ്ടായി .

എന്താണ് നിയമം

പൊതു അധികാര സ്ഥാപങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൌരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിർത്തുന്നതിനും അഴിമതി നിർമാർജനം ചെയ്യുന്നതിനുമാണ് ഈ നിയമമെന്ന് അതിന്റെ പീഠികയിൽ പറയുന്നു . രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതും ചില താല്പര്യങ്ങളുടെ പ്രത്യേക സംരക്ഷണത്തിനുള്ളതും ഒഴിച്ച് എല്ലാ വിവരങ്ങളും ജനങ്ങൾക്ക്‌ നൽകേണ്ടതാണെന്ന് നിയമം അനുശാസിക്കുന്നു .ഏതെല്ലാം വിവരങ്ങളാണ് പൗരന് നൽകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്‌ എന്നാ കാര്യങ്ങൾ നിയമത്തിന്റെ എട്ടും ഒമ്പതും വകുപ്പുകളിൽ പറഞ്ഞിരിക്കുന്നു . നിയമപ്രകാരം പൊതു അധികാരികൾ സ്വമേധയാലോ പൗരൻ ആവശ്യപ്പെടുന്നതിനനുസരിച്ചോ വിവരങ്ങൾ നല്കണം .

ആരാണ് പൊതു അധികാരി ?

പൊതു അധികാരിയെന്നാൽ ഭരണ ഘടന പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെ യോ നിയമം വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്നതോ രൂപീകരിക്കപെട്ടതോ ആയ അധികാരിയോ സ്ഥാപനമോ ആണ്  സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുന്ന സർക്കാരിതര സംഘടനകളും പൊതു അധികാരി എന്നതിന്റെ നിർവചനത്തിൽപെടും. വില്ലെജു് - പഞ്ചായത്ത്‌ ഓഫീസ് മുതൽ സുപ്രീം കോടതി വരെയുള്ള ഏതു പൊതു അധികാര സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ അറിയാൻ പൗരന് അവകാശമുണ്ട് .

എന്താണ് വിവരം ?

'വിവരം ' എന്ന് നിയമത്തിൽ നിർവചിചിട്ടുള്ളത് ഒരു പൊതു അധികാരിക്ക് ഏതു രൂപത്തിലും ലഭിക്കാവുന്ന രേഖകൾ, ആധാരങ്ങൾ , ഇ - മെയിലുകൾ , അഭിപ്രായ കുറിപ്പുകൾ, പ്രസ്‌ റിലീസുകൾ ,സർക്കുലറുകൾ ,ഉത്തരവുകൾ , ലോഗ് ബുക്കുകൾ , കരാറുകൾ ,റിപ്പോർട്ടുകൾ ,കടലാസുകൾ ,സാമ്പിളുകൾ ,മാതൃകകൾ ,ഇലെക്ട്രോനിക്സ് രൂപത്തിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന വിവരങ്ങൾ എന്നിവയാണ് .

അറിയാനുള്ള അവകാശം എന്തൊക്കെയാണ് ?

പൊതു അധികാരിയുടെ കൈവശമോ നിയന്ത്രണത്തിലോ ഉള്ള വിവരങ്ങൾ അറിയുന്നതിന് പൌരനുള്ള അവകാശമാണ് അറിയാനുള്ള അവകാശം . സർക്കാർ സ്ഥാപനങ്ങൾ ,സർക്കാർ ധനസഹായം നൽകുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ ,പ്രമാണമോ ,രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം , രേഖയുടെയോ പ്രമാണതിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കൽ ,സാക്ഷ്യപെടുത്തിയ പകർപ്പുകൾ എടുക്കൽ ,ഏതു പദാർത്ഥത്തിന്റെയും സാക്ഷ്യപെടുത്തിയ സാമ്പിളുകൾ എടുക്കൽ, പ്രിന്റ്‌ ഔട്ടുകൾ ,ഫ്ലോപ്പികൾ , ഡിസ്കുകൾ,  വീഡിയോ കസെറ്റുകൾ , മുതലായ രൂപത്തിൽ പകര്ത്തിയെടുക്കാനുള്ള അവകാശം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

നിഷേധിക്കാവുന്ന വിവരങ്ങൾ

നിയമത്തിന്റെ എട്ടും ഒമ്പതും വകുപ്പുകളിൽ പറയുന്ന വിവരങ്ങൾ നല്കേണ്ടതില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട് .

വെളിപ്പെടുത്തിയാൽ രാജ്യത്തിന്റെ അഖണ്ടത,സുരക്ഷിതത്വം ,പരമാധികാരം ,ശാസ്ത്ര സാമ്പത്തിക താല്പര്യം എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിവരങ്ങൾ ,കോടതിവിലക്കുള്ള കാര്യങ്ങൾ ,നിയമ നിർമാണ സഭകളുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമായി കണക്കാക്കാവുന്ന വിവരങ്ങൾ ,വ്യാപാര രഹസ്യങ്ങൾ ,ബൌദ്ധിക സ്വത്തുക്കൾ മൂന്നാം കക്ഷിയുടെ മത്സരാധിഷ്ടിത സ്ഥാപനത്തിന് ഹാനികരമായേക്കാവുന്ന  വ്യാപാര രഹസ്യങ്ങൾ ,ഒരാൾക്ക്‌ അയാളുടെ പരസ്പര വിശ്വാസാധിഷ്ട്ടിതമായ ബന്ധത്തിലൂടെ ലഭിച്ച വിവരങ്ങൾ (വിദേശ രാജ്യത്ത് നിന്നും സ്വീകരിച്ചവയും ),ഏതെങ്കിലും വ്യക്തിയുടെ ജീവനോ ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്ന വിവരങ്ങൾ ,കുറ്റവാളികളുടെ വിചാരണയെയോ,അറെസ്ടിനെയോ,അന്വേഷണപ്രക്രിയയെയോ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ ,മന്ത്രി സഭ സെക്രട്ടറിമാർ ,മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നിരൂപണങ്ങൾ ഉൾപ്പെടുന്ന മന്ത്രി സഭാ രേഖകൾ, സ്വകാര്യതയിൽ കടന്നു കയറുന്ന വ്യക്തിപരമായ കാര്യങ്ങൾ എന്നിവയാണ് നല്കെണ്ടാതില്ലാത്തത്.എന്നാൽ മന്ത്രി സഭാ തീരുമാനങ്ങൾ എടുക്കാൻ ആധാരമായ വസ്തുതകളും കാരണങ്ങളും തീരുമാനങ്ങൾ എടുത്ത ശേഷം പരസ്യമാക്കെണ്ടാതാണ് .

ഒരു വ്യക്തിയുടെ പകർപ്പവകാശ ലംഘനമാകാവുന്ന വിവരങ്ങൾ നിഷേധിക്കാവുന്നതാണ് .സര്ക്കാര് നിശ്ചയിക്കുന്ന രഹസ്യ കുറ്റാന്വേഷണ - സുരക്ഷ ഏജൻസികളുടെ കൈവശമുള്ള വിവരങ്ങളും വെളിപ്പെടുതെണ്ടതില്ല. എന്നാൽ ഈ ഏജൻസികളെ സംബന്ധിച്ച അഴിമതി ആരോപണങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വിവരങ്ങൾ ഇൻഫർമേഷൻ കമ്മീഷന്റെ അനുമതിയോടെ 45 ദിവസത്തിനകം നല്കേണ്ടതാണ് .

വിവരങ്ങൾ സ്വമേധയ വെളിപ്പെടുത്തണം

നിയമം നിലവില വന്നു 120 ദിവസങ്ങൾക്കകം ഓരോ പൊതു അധികാരിയും തന്റെ ഓഫീസിന്റെ ഘടന,ചുമതല ,കർത്തവ്യങ്ങൾ, ഉധ്യോഗസ്ഥരുടെ അധികാരങ്ങൾ ,കടമകൾ ,ചുമതലകൾ ,നിർവഹിക്കുന്നതിനുള്ള വ്യവസ്ഥകൾ,ചട്ടങ്ങൾ,രേഗുലെഷനുകൾ,സൂക്ഷിക്കുന്ന ആധാരങ്ങളുടെയും മറ്റും വിവരങ്ങൾ ,ബോർഡുകളുടെയും കമ്മിറ്റികളുടെയും വിവരങ്ങൾ ,ജീവനക്കാരുടെ പ്രതിമാസ ശമ്പളം ,ഓഫീസിനും അതിന്റെ കീഴിലുള്ള ഓരോ ഏജൻസിക്കും ലഭിച്ച ബജെറ്റ് വിഹിതം ,സബ്സിഡി,പദ്ധതികളുടെ പൂർണവിവരങ്ങൾ ,ആനുകൂല്യങ്ങൾ ലഭിച്ചവരുടെ വിശദാംശങ്ങൾ ,ലഭിച്ച തുക ,പൌരന്മാർക്ക് വിവരങ്ങൾ അറിയുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സൌകര്യങ്ങൾ ,പൊതു ഇൻഫർമേഷൻ ഓഫീസർമാരുടെ പേര് ,ഔദ്യോഗിക പദവി ,തുടങ്ങിയവ പരസ്യപ്പെടുതെണ്ടതും വർഷാ വർഷം അവ പുതുക്കെണ്ടാതുമാണ് .ഇവയൊക്കെ ജനങ്ങൾക്ക്‌ എളുപ്പത്തിൽ ഗ്രഹിക്കാവുന്ന തരത്തിലാണ് പരസ്യപ്പെടുതെണ്ട്ത്.   തടസപ്പെടുത്തുന്ന വിവരങ്ങൾ ,മന്ത്രി സഭാ-സെക്രട്ടറിമാർ മറ്റ് ഉദ്ധ്യോഗസ്ഥർ തുടങ്ങിയവരുടെ നിരൂപണങ്ങൾ ഉൾപ്പെടുന്ന മന്ത്രി സഭ രേഖകൾ,സ്വകാര്യതയിൽ കടന്നു കയറുന്ന വ്യക്തിപരമായ കാര്യങ്ങൾ എന്നിവയാണ് നൽകേണ്ടതില്ലാത്തത്.എന്നാൽ മന്ത്രി സഭാ തീരുമാനങ്ങൾ എടുക്കാൻ ആധാരമായ വസ്തുതകളും കാരണങ്ങളും തീരുമാനങ്ങൾ എടുത്ത ശേഷം പരസ്യമാക്കേണ്ടാതാണ്.

ഒരു വ്യക്തിയുടെ പകർപ്പവകാശ ലംഘനമാകാവുന്ന വിവരങ്ങൾ നിഷേധിക്കുന്നതാണ് . സർക്കാർ നിശ്ചയിക്കുന്ന രഹസ്യ കുറ്റാന്വേഷണ -സുരക്ഷ ഏജൻസികളുടെ കൈവശമുള്ള വിവരങ്ങളും വെളിപ്പെടുതെണ്ടാതില്ല .എന്നാൽ ഈ ഏജൻസികളെ സംബദ്ധിച്ച അഴിമതി ആരോപണങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വിവരങ്ങൾ ഇൻഫർമേഷൻ കമ്മീഷന്റെ അനുമതിയോടെ 45 ദിവസത്തിനകം നല്കേണ്ടതാണ് .

വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തണം

നിയമം നിലവില വന്നു 120 ദിവസങ്ങൾക്കകം ഓരോ പൊതു അധികാരിയും തന്റെ ഓഫീസിന്റെ ഘടന , ചുമതല ,കർത്തവ്യങ്ങൾ,ഉധ്യോഗസ്ഥരുടെ അധികാരങ്ങൾ,കടമകൾ,ചുമതലകൾ നിർവഹിക്കുന്നതിനുള്ള വ്യവസ്ഥകൾ,ചട്ടങ്ങൾ,രേഗുലെഷനുകൾ ,സൂക്ഷിക്കുന്ന ആധാരങ്ങളുടെയും മറ്റും വിവരങ്ങൾ ,ബോർഡുകളുടെയും കമ്മിറ്റികളുടെയും വിവരങ്ങൾ ,ജീവനക്കാരുടെ പ്രതിമാസ ശമ്പളം, ഓഫീസിനും അതിന്റെ കീഴിലുള്ള ഓരോ ഏജൻസിക്കും ലഭിച്ച ബജെറ്റ് വിഹിതം ,സബ്സിഡി ,പദ്ധതികളുടെ പൂർണ വിവരങ്ങൾ ,ആനുകൂല്യങ്ങൾ ലഭിച്ചവരുടെ വിശദാംശങ്ങൾ ,ലഭിച്ച തുക ,പൌരന്മാർക്കു വിവരങ്ങൾ അറിയുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സൌകര്യങ്ങൾ ,പൊതു ഇൻഫർമേഷൻ ഓഫീസർ മാരുടെ പേര് ,ഔദ്യോഗിക പദവി ,തുടങ്ങിയ പരസ്യപ്പെടുതെണ്ടതും വർഷാവർഷം അവ പുതുക്കെണ്ടതുമാണ്.ഇവയൊക്കെ ജനങ്ങൾക്ക്‌ എളുപ്പത്തിൽ ഗ്രഹിക്കാവുന്ന തരത്തിലാണ് പരസ്യപ്പെടുതെണ്ടത് .

നിയമമനുസരിച്ച് പൊതു അധികാര സ്ഥാപനങ്ങൾ അവയുടെ എല്ലാ റെക്കോർഡ്കളും രേഖകളും ക്രമമായി അടുക്കി നമ്പർ ഇട്ട് സൂക്ഷിക്കണം .ഇലെക്ട്രോണിക് രൂപത്തിലാക്കാവുന്ന വിവരങ്ങൾ അങ്ങനെ ആക്കുകയും ഇന്റർനെറ്റ്‌  വഴി രാജ്യത്ത് എല്ലായിടത്തും കിട്ടത്തക്കവിധം സജ്ജമാക്കുകയും വേണം .ഇതിനു പുറമേ പൊതു ജനങ്ങളെ ബാധിക്കുന്ന നയങ്ങൾ രൂപീകരിക്കുമ്പോഴും തീരുമാനങ്ങൾ അറിയിക്കുമ്പോഴും അവയെ സംബന്ധിക്കുന്ന പ്രസക്തമായ എല്ലാ വസ്തുതകളും പരസ്യമാക്കണം . ഭരണ പരമായവയോ   അർദ്ധ നീതിന്യായ സ്വഭാവമുള്ളവയോ ആയ തീരുമാനങ്ങൾ എടുക്കുമ്പോൾ ,അത് ബാധിക്കുന്ന വ്യക്തികളോട് അതിന്റെ കാര്യ കാരണങ്ങൾ വ്യക്തമാകണം .

വിവരം ലഭിക്കാൻ ആർക്കു അപേക്ഷ നൽകണം?

എല്ലാ സർക്കാർ ഓഫീസുകളിലും ഇതിനകം പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർമാരെയും അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട് .ഏതെങ്കിലും വിവരം ലഭിക്കേണ്ടവർ 10 രൂപ അപേക്ഷ ഫീസ്‌ സഹിതം ബന്ധപെട്ട പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസെർക്ക് അപേക്ഷ നൽകണം . രേഖ മൂലമോ ഇലെക്ട്രോനിക് മാധ്യമം വഴിയോ അപേക്ഷ നല്കാം .അപേക്ഷ എഴുതി നല്കാൻ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിന് പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ സഹായിക്കണം . അപേക്ഷ വാങ്ങി പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസെർക്ക് കൈമാറുന്ന ജോലിയാണ് അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസെർക്കുള്ളത്.അപേക്ഷകാൻ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുതെണ്ടതില്ല .ബന്ധപ്പെടുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയിൽ കാണിക്കേണ്ടത് ഉള്ളു . സർക്കാർ വകുപ്പുകളിൽ കോർട്ട് ഫീസ്‌ സ്റ്റാംബ് ആയോ ഡി ഡി യോ ചെലനയോ നേരിട്ട് പണമായോ അപേക്ഷ ഫീസ്‌ അടക്കവുന്നതാണ് . കേന്ദ്ര സ്ഥാപനങ്ങൾ ആണെങ്കിൽ ഡി ഡി യോ നേരിട്ട് പണമായോ മാത്രമേ അപേക്ഷ ഫീസ്‌ സ്വീകരിക്കുകയുള്ളൂ .

അപേക്ഷകന് വിവരങ്ങൾ എ 4 വലിപ്പത്തിലുള്ള പേപ്പറിൽ ആണ് ലഭിക്കേണ്ടതെങ്കിൽ ഓരോ പേജിനും രണ്ടു രൂപ വീതം നൽകണം .സാമ്പിളുകളും മോടെലുകളുംലഭിക്കുന്നതിനുള്ള യഥാർത്ഥ ചെലവ് നല്കേണ്ടതാണ് .രേഖകളുടെ പരിശോധനക്ക് ആദ്യത്തെ ഒരു മണിക്കൂറിനു ഫീസില്ല . അതിനു ശേഷമുള്ള ഓരോ 30 മിനിറ്റിനും അതിന്റെ അംശത്തിനും 10 രൂപ വീതമാണ് നല്കേണ്ടത് .സി ഡി ,ഫ്ലോപ്പി ,തുടങ്ങിയ ഇലെക്ട്രോനിക് രൂപത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നതിനു 50 രൂപ ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവരെ അത് തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാകുന്ന പക്ഷം ഫീസും പകർപ്പ് ലഭിക്കുന്നതിനുള്ള ചെലവും  അടക്കുന്നതിൽ നിന്നും ഒഴിവാക്കേണ്ടതാണ് . എട്ടാം വകുപ്പ് ഒഴിവാക്കിയിട്ടുള്ള ഏതാനും വിവരങ്ങൾ അപേക്ഷ സമർപ്പിച്ച തിയതിക്ക് 20 വർഷം മുമ്പ് നടന്നതോ സംഭവിച്ചതോ ആയ കാര്യങ്ങളെ കുറിച്ചുള്ളതാണെങ്കിൽ നല്കേണ്ടതാണ് .

വിവരം 30 ദിവസത്തിനകം നൽകണം

അപേക്ഷ ലഭിച്ച് പരമാവധി 30 ദിവസത്തിനകം പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷ ആണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകണം .എന്നാൽ വ്യക്തിയുടെ ജീവനേയോ സ്വതന്ത്രതെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നല്കിയിരിക്കണം .വിവരങ്ങൾ നല്കുന്നതിനു പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ കൂടുതൽ ഫീസ്‌ തുക അതിന്റെ ചെലവിനത്തിൽ വാങ്ങിക്കാൻ തീരുമാനം എടുക്കുന്ന പക്ഷം ആ വിവരം അപേക്ഷകനെ അറിയിക്കണം .അപ്രകാരം അറിയിപ്പ് നല്കിയത് മുതൽ ഫീസ്‌ ഒടുക്കുന്നത് വരെയുള്ള സമയം 30 ദിവസത്തെ കാലയളവ്‌ കണക്കാക്കുമ്പോൾ ഒഴിവാക്കേണ്ടതാണ് .വിവരം നിഷേധിക്കുകയാണെങ്കിൽ അതിനുള്ള കാരണവും അപ്പീൽ ബോധിപ്പിക്കുന്നതിനുള്ള കാലയളവും അപ്പീൽ അധികാരിയുടെ വിവരങ്ങളും പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനെ അറിയിക്കണം .നിശ്ചിത സമയ പരിധിക്കുള്ളിൽ വിവരം നല്കാൻ കഴിയാതെ പോയാൽ യാതൊരു ഫീസും ഈടാക്കാതെ വിവരം നല്കേണ്ടതാണ് .

അപേക്ഷകാൻ ആവശ്യപ്പെട്ടിട്ടുള്ള വിവരം മറ്റൊരു പൊതു അധികാരിയുടെ കൈവശമാണ് ഉള്ളതെങ്കിൽ അപേക്ഷയോ അപേക്ഷയുടെ പ്രസക്ത ഭാഗമോ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ അഞ്ചു ദിവസത്തിനകം ആ പൊതു അധികാരിക്ക്‌ അയച്ചു കൊടുക്കണം..വിവരം അപേക്ഷകനെ അറിയിക്കുകയും വേണം.അപേക്ഷകൻ ആവശ്യപ്പെട്ടിരിക്കുന്ന വിവരം ഏതെങ്കിലും മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ടതും അദ്ദേഹം അത് രഹസ്യമാക്കി സൂക്ഷിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതും ആണെങ്കിൽ വിവരം നല്കുന്നതിനായി അപേക്ഷ ലഭിച്ച് അഞ്ചു ദിവസത്തിനകം പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ മൂന്നാം കക്ഷിക്ക് നോട്ടീസ് നല്കേണ്ടതാണ് . വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ മൂന്നാം കക്ഷി അത് 10 ദിവസത്തിനകം അറിയിക്കേണ്ടതാണ് . എന്നാൽ നിയമപ്രകാരം സംരക്ഷണമുള്ള വ്യാപാര വ്യവസായ രഹസ്യങ്ങൾ ഒഴിച്ചുള്ള സംഗതികളിൽ മൂന്നാം കക്ഷിക്ക് സംഭവിക്കാവുന്ന ദോഷങ്ങളെക്കാളും ഉപദ്രവങ്ങളെക്കാളും കൂടുതൽ പ്രാധാന്യം പൊതു താല്പര്യത്തിനു ആണെങ്കിൽ അത്തരം വിവരങ്ങൾ നല്കാവുന്നതാണ് . പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസെർക്ക് തന്റെ കർത്തവ്യം ശരിയായ വിധം നിർവഹിക്കുന്നതിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം മറ്റു ഉദ്യോഗസ്ഥരോട് സഹായം തേടാവുന്നതാണ് .ഇപ്രകാരം സഹായം തേടിയാൽ പ്രസ്തുത ഉധ്യോഗസ്ഥാൻ ആവശ്യമായ എല്ലാ സഹായങ്ങളും നല്കേണ്ടതാണ് .ഇതിനു വിപരീതമായി പ്രവർത്തിച്ചാൽ ആ ഉദ്യോഗസ്ഥനെ ചട്ട ലംഘനം നടത്തിയ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ ആയി കണക്കാക്കാവുന്നതാണ് .

പിഴ ശിക്ഷ

ന്യായമായ കാരണങ്ങൾ കൂടാതെ നിശ്ചിത സമയത്തിനുള്ളിൽ വിവരം നല്കാതിരിക്കുകയോ  അപേക്ഷ നിരസിക്കുകയോ ബോധപൂർവ്വം തെറ്റായതോ അപൂർണമോ തെറ്റിധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നല്കുകയോ ചെയ്താൽ 250 രൂപ മുതൽ 25,000 രൂപ വരെ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ പിഴ ഒടുക്കേണ്ടി വരും . ഇതിനു പുറമേ വകുപ്പുതല അന്വേഷണവും അച്ചടക്ക നടപടിയും ഏറ്റു വാങ്ങേണ്ടി വരുകയും ചെയ്യും . പരാതിക്കാരന് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു പൊതു അധികാരി  നഷ്ടപരിഹാരം നല്കെണ്ടിയും വരും .

അപ്പീൽ നല്കുന്നതിനുള്ള അവകാശം

ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലങ്കിലോ അപൂർണവും അവാസ്തവുമായ വിവരമാണ് കിട്ടിയതെങ്കിലോ പൌരനു രണ്ടു തരത്തിൽ അപ്പീൽ പോകാം . ആദ്യത്തെ അപ്പീൽ ,പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസെരുടെ ഉയർന്ന റാങ്കിലുള്ള ,അപ്പീൽ സ്വീകരിക്കുന്നതിനു നിയുക്തനായ ഉധ്യോഗസ്ഥനാണ് നല്കേണ്ടത് .പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസെരുടെ തീരുമാനം ലഭിച്ച് 30 ദിവസത്തിനകം ഒന്നാം അപ്പീൽ നല്കണം .അപ്പീൽ ഹർജിക്കാരന് യഥാസമയം അപ്പീൽ നൽകാൻ കഴിയാത്തത് മതിയായ കാരണങ്ങൾ മൂലമാണെന്ന് ബോധ്യമാകുന്ന പക്ഷം പ്രസ്തുത ഉദ്യോഗസ്ഥന് (അപ്പലെട് അതോറിറ്റിക് )കാല പരിധിക്കു ശേഷം ലഭിക്കുന്ന അപ്പീലും സ്വീകരിക്കാവുന്നതാണ് . ഒന്നാംഅപ്പീൽ 30 ദിവസങ്ങൾക്കകവും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ 45 ദിവസങ്ങൾക്കകവും തീർപ്പാക്കണം.ആദ്യ അപ്പീൽ തീരുമാനത്തിനെതിരെ 90 ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ അപ്പീൽ ഇൻഫർമേഷൻ കമ്മീഷന് സമർപ്പിക്കണം.അപ്പീലുകൾക്ക് ഫീസ്‌ അടക്കേണ്ടതില്ല .

ഇൻഫർമേഷൻ കമ്മീഷനുകൾ

കേന്ദ്ര സർക്കാർ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനെയും സംസ്ഥാന സർക്കാരുകൾ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനുകലെയും നിയമിക്കേണ്ടതാണ്‌ .കമ്മീഷനിൽ ചീഫ് ഇൻഫർമേഷൻ കമ്മീഷനരും പത്തിൽ കൂടാതെ ഉള്ള ഇൻഫർമേഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കേണ്ടതാണ് .

പ്രധാന മന്ത്രിയും ,ലോക് സഭയിലെ പ്രതിപക്ഷനേതാവും പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കാബിനറ്റ്‌മന്ത്രിയും ഉൾപ്പെടുന്ന സമിതിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണർമാരെയും നിയമിക്കുന്നത് . മുഖ്യ മന്ത്രിയും നിയമ സഭയിലെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കാബിനറ്റ്‌ മന്ത്രിയും ഉൾപ്പെടുന്ന സമിതിയുടെ ശുപാർശപ്രകാരം സംസ്ഥാന ഗവർണർ ആണ് സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷനരെയും സംസ്ഥാന  ഇൻഫർമേഷൻ കമ്മീഷണർമാരെയും നിയമിക്കുന്നത് . ഈ നിയമത്തിലെ വകുപ്പുകൾക്ക് വിധേയമായി ഏതൊരാളിൽ നിന്നും പരാതി സ്വീകരിക്കുന്നതും അതിന്മേൽ അന്വേഷണം നടത്തുന്നതും ഇൻഫർമേഷൻ കമ്മീഷന്റെ ചുമതലയായിരിക്കും . ഇലക്ഷൻ കമ്മീഷനെ പോലെ സ്വതന്ത്ര ചുമതലകൾ ഉള്ളതാണ് ഇൻഫർമേഷൻ കമ്മീഷനും .

പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസെരും അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസെരും സ്ഥാന നിർദേശം ചെയ്യപ്പെടാത്ത സാഹചര്യമുണ്ടെങ്കിൽ ഇൻഫർമേഷൻ കമ്മീഷന് നേരിട്ട് പരാതി നല്കാം .കേന്ദ്രത്തിലെ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസെര്മാർ,അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസിർമാർ,എന്നിവർക്കെതിരെ ഉള്ള പരാതികൾ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനും സംസ്ഥാന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസെര്മാർ,അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസിർമാർ എന്നിവർക്കെതിരെ ഉള്ള പരാതികൾ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനും അന്വേഷിക്കേണ്ടതും നടപടി സ്വീകരിക്കെണ്ടാതുമാണ് . വിവരങ്ങൾക്കായി അപേക്ഷ സമർപ്പിച്ചിട്ടും നിർധിഷ്ട്ട സമയ പരിധിക്കുള്ളിൽ വിവരം ലഭിചില്ലെങ്കിലോ തെറ്റായതോ അപൂർണമായതോ തെറ്റിധരിപ്പിക്കുന്നതോ ആയ വിവരമാണ് ലഭിച്ചതെങ്കിലോ അന്യായമായ ഫീസ്‌ ആണ് ആവശ്യപ്പെടുന്നതെങ്കിലോ ,ഒരു പൌരനു ഇൻഫർമേഷൻ കമ്മീഷന് പരാതി നല്കാവുന്നതാണ് .കമ്മീഷൻ ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഇൻഫർമേഷൻ കമ്മീഷണർക്ക് സിവിൽ കോടതിയുടെ അധികാരങ്ങൾ നല്കിയിട്ടുണ്ട് .ഈ നിയമത്തിനു കീഴിൽ വരുന്ന രേഖകൾ  അവ ഏതു സ്ഥാപനത്തിന്റെ കീഴിലാണെങ്കിലും പരിശോധിക്കുന്നതിനുള്ള അധികാരം കമ്മീഷനുകൾക്ക് ഉണ്ട് .

ഈ നിയമ പ്രകാരം ഉണ്ടായ ഉത്തരവ് സംബന്ധിച്ച കേസോ അപേക്ഷയോ നടപടിയോ ഒരു കോടതിയും സ്വീകരിക്കാൻ പാടില്ല എന്ന് നിയമത്തിൽ അനുശാസിച്ചിട്ടുണ്ട്.നിയമപ്രകാരമുള്ള അപ്പീലുകളിൽ മാത്രമേ അവ ചോദ്യം ചെയ്യാനാവൂ .നിലവിലുള്ള മറ്റു നിയമങ്ങളിൽ ഈ നിയമത്തിനു വിരുദ്ധമായി എന്തൊക്കെ ഉണ്ടായിരുന്നാലും ഇതിലെ വകുപ്പുകൾക്ക്‌ മുൻഗണന ഉണ്ടായിരിക്കും .ഭരണം സുതാര്യമാക്കുന്നതിനും സർക്കാരിനു ജനങ്ങളോടുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നതിനും  വേണ്ടി രൂപം നല്കിയിട്ടുള്ള ഈ നിയമം പൊതുജനങ്ങള്ക്ക് നല്കുന്ന സാധ്യതകൾ അനന്തമാണ്‌ .തങ്ങൾ  എങ്ങനെയാണ് ഭരിക്കപ്പെടുന്നത് എന്നുള്ള ശരിയായ വിവരങ്ങൾ അവര്ക്ക് ഇനി ലഭിച്ചുതുടങ്ങും .വിവരങ്ങളും അറിവുകളും ലഭിക്കുന്നതിലൂടെ സര്ക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തീരുമാനങ്ങളിലും നയ രൂപീകരനങ്ങളിലും സ്വാധീനം ചെലുത്തുന്നതിനും ജനങ്ങൾക്ക്‌ കഴിയും.അഴിമതിയും സ്വജന പക്ഷപാതവുമെല്ലം കുറയും .രാജ്യത്ത് കൂടുതൽ ജനപങ്കാളിത്തതോടെ ഉള്ള വികസനം ഉണ്ടാകും .പൊതു കാര്യങ്ങളിൽ ആധികാരികമായ വിവരം ലഭിക്കുന്നതോടെ ശരിയായ ദിശയിലുള്ള പൊതു ജനാഭിപ്രായങ്ങൾ ഉയര്ന്നു വരും .ജനങ്ങളുടെ പ്രശ്നങ്ങള പരിഹരിക്കാൻ സര്ക്കാര് സദാ ജാഗരൂകരാകും .അർത്ഥപൂരണവും വികസിതവുമായ ജനാധിപത്യത്തിനു ഇത് വഴി തുറക്കും .

രാജ്യത്തെ പൊതുഭരണ രംഗത്തും സമൂഹത്തിലും വിപ്ലവകരംമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ നിയമം നടപ്പിലാക്കുവാൻ സർക്കാർ പ്രതിങ്ങ്ജ ബന്ധരാണ് .അതോടൊപ്പം നിയമം ഫലപ്രദമായി നടപ്പിലാക്കുവാൻ സര്ക്കാര് സ്ഥാപനങ്ങളുടെയും ഉധ്യൊഗസ്തരുദെയും സന്നദ്ധ സംഘടനകളുടെയും മാധ്യമങ്ങളുടെയും പങ്കു പരമപ്രധാനമാണ് .   നിയമത്തെ കുറിച്ചുള്ള ചർച്ചകൾ സന്നദ്ധ സംഘനകൾ ആവോളം ഏറ്റ് എടുക്കണം .പുതിയ നിയമം നമുക്ക് തുറന്നു തരുന്ന സ്വാതന്ത്രത്തെ കുറിച്ച് മാധ്യമങ്ങൾ ജനങ്ങളെ പഠിപ്പിക്കണം .കാരണം ,ഏതൊരു നിയമത്തിന്റെയും ജയ പരാജയങ്ങൾ തീരുമാനിക്കുന്നത് നിയമത്തെ കുറിച്ചുള്ള ജനങ്ങളുടെ ബോധമാണ് .

കടപ്പാട് :

ഇൻഫർമേഷൻ & പബ്ലിക്‌ റിലേഷൻസ് വകുപ്പ്

കേരള സർക്കാർ

അവസാനം പരിഷ്കരിച്ചത് : 5/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate