অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പരാതി

നിങ്ങളുടെ പരാതി കേന്ദ്ര വിവരാവകാശ കമ്മീഷന് സമര്‍പ്പിക്കുക

എപ്പോഴാണ് പരാതി സമര്‍പ്പിക്കേണ്ടത്?

വിവരാവകാശ നിയമം എല്ലാ പൌരന്മാര്‍ക്കും പൊതു അധികാരിയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുവാനുള്ള നിയമം ഉറപ്പുവരുത്തുന്നു. താഴെ പറയുന്ന ഏതെങ്കിലും സാഹചര്യങ്ങളാല്‍ അവന്‍/അവള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകാതെ വന്നാല്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് അല്ലെങ്കില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് അപ്പീല്‍/പരാതി നല്കാനുള്ള അവകാശമുണ്ട്.

അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ സാഹചര്യം

  • കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഓഫീസര്‍ക്ക് മുന്നില്‍ ഒരു പക്ഷേ താഴെ പറയുന്ന കാര്യങ്ങള്‍ കൊണ്ട് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നേക്കാം.:
    • ഈ നിയമപ്രകാരം അങ്ങനെ ഒരു ഓഫീസര്‍ നിയമിക്കപ്പെട്ടിട്ടില്ലെങ്കില്‍
    • വിവരങ്ങള്‍ അറിയുന്നതിനായി അവന്‍/അവള്‍ സമര്‍പ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫീസര്‍ നിരസിച്ചെങ്കില്‍
  • പരാതി മുന്നോട്ടു നീക്കാന്‍ ഈ നിയമപ്രകാരം കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഓഫീസര്‍ക്കോ സെക്ഷന്‍ 19ന്‍റെ ഉപ വകുപ്പ് (1) പ്രകാരമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനോ  അപ്പീല്‍ നല്കാം.
  • ഈ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കാന്‍ വിസമ്മതിച്ചെങ്കില്‍
  • ഈ നിയമപ്രകാരമുള്ള നിശ്ചിത സമയ പരിധിക്കുള്ളില്‍ വിവരങ്ങള്‍ക്കായുള്ള അപേക്ഷയില്‍ പ്രതികരിക്കാതിരിക്കുന്നെങ്കില്‍.
  • അവന്‍/അവള്‍ ന്യായമല്ല എന്നു കരുതുന്ന ഫീസ് അടയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചതുകൊണ്ട്.
  • ഈ നിയമപ്രകാരം അപൂര്‍ണ്ണവും, തെറ്റിദ്ധാരണാജനകവും, അസത്യവുമായ വിവരങ്ങള്‍ക്ക് നടപടികള്‍ ഉള്ളതുകൊണ്ട്.
  • ഈ നിയമപ്രകാരം അപേക്ഷിക്കുന്നതിനും രേഖകള്‍ പരിശോധിക്കുന്നതിനുമായി ബന്ധപ്പെട്ട് മറ്റ് ഏതെങ്കിലും വസ്തുതകള്‍ ഉള്ളതുകൊണ്ട്.

നിങ്ങളുടെ പരാതി സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

അവസാനം പരിഷ്കരിച്ചത് : 7/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate