অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആർ ടി ഐ

വിവരാവകാശ നിയമം-2005

വിവരാവകാശ നിയമം 2005 പ്രകാരം വിവരങ്ങള്‍ക്കായുള്ള അപേക്ഷ

ഏതെങ്കിലും പൊതു അധികാരിയില്‍ (സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍) നിന്ന് ആര്‍ടിഐ നിയമം 2005 പ്രകാരം നിങ്ങള്‍ക്ക് വിവരങ്ങള്‍ ആരായാം.

  1. അപേക്ഷ കൈകൊണ്ട് എഴുതുകയോ ടൈപ്പ് ചെയ്യുകയോ ആവാം.പോര്‍ട്ടലില്‍ നിന്ന് അപേക്ഷാ ഫോറം ഡൌണ്‍ലോഡ് ചെയ്യാം.
  2. അപേക്ഷ ഹിന്ദിയിലോ ഇംഗ്ളീഷിലോ മറ്റേതെങ്കിലും സംസ്ഥാന ഭാഷകളിലോ സമര്‍പ്പിക്കാം.
  3. അപേക്ഷാ ഫോറം
  4. നിങ്ങളുടെ അപേക്ഷയില്‍ താഴെ പറയുന്ന വിവരങ്ങള്‍ നല്കുക.
  1. അസിസ്റ്റന്‍റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയോ (എപിഐഒ) പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയോ (പിഐഒ) പേരും ഓഫീസ് വിലാസവും.
  2. വിഷയം: വിവരാവകാശ നിയമം-2005 ലെ സെക്ഷന്‍ 6(1) പ്രകാരമുള്ള അപേക്ഷ.
  3. പൊതു അധികാരിയില്‍ നിന്ന് നിങ്ങള്‍ക്ക് അറിയേണ്ടതായ വിവരങ്ങളുടെ വിശദാംശം
  4. അപേക്ഷകന്‍റെ പേര്.
  5. പിതാവിന്‍റെ/ഭര്‍ത്താവിന്‍റെ പേര്
  6. വിഭാഗം-എസ്സി/എസ്ടി/ഒബിസി
  7. അപേക്ഷാ ഫീസ്
  8. ബിപിഎല്‍ കുടുംബത്തിലെ അംഗമാണോ- അതെ/അല്ല
  9. തപാല്‍ വിലാസം, മൊബൈല്‍ നംബറും ഇ-മെയില്‍ വിലാസവും സഹിതം (മൊബൈല്‍ നംബറും ഇ-മെയില്‍ വിലാസവും നിര്‍ബ്ബന്ധമില്ല).
  10. സ്ഥലവും തിയതിയും
  11. അപേക്ഷകന്‍റെ ഒപ്പ്
  12. അനുബന്ധമായി ചേര്‍ത്തിട്ടുള്ളവയുടെ പട്ടിക
  1. അപേക്ഷിക്കുന്നതിനു മുന്‍പ്, അസിസ്റ്റന്‍റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍/ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരുടെ പേരുകള്‍, നിര്‍ദ്ദിഷ്ട ഫീസ്, ഫീസ് അടയ്ക്കേണ്ട രീതി എന്നിവ പരിശോധിക്കുക.
  2. ആര്‍ടിഐ നിയമപ്രകാരം വിവരങ്ങള്‍ അറിയുന്നതിന് അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്. എന്നാല്‍ എസ്സി/എസ്ടി വിഭാഗങ്ങള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഫീസ് അടയ്ക്കേണ്ടതില്ല.
  3. ഫീസ് ഒഴിവാക്കി കിട്ടേണ്ട ആളുകള്‍,  എസ്സി/എസ്ടി/ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കേണ്ടതാണ്.
  4. അപേക്ഷ നേരിട്ടോ തപാലിലോ ഇ-മെയിലിലോ സമര്‍പ്പിക്കാവുന്നതാണ്. തപാല്‍ മുഖേന അയയ്ക്കുമ്പോള്‍ രജിസ്റ്റേര്‍ഡ് ആയി അയയ്ക്കുക. കുറിയര്‍ സേവനം എല്ലായ്പോഴും ഒഴിവാക്കുക.
  5. പിന്നീടുള്ള പരിശോധനയ്ക്കായി അപേക്ഷയുടെ (അതായത്, പ്രധാന അപേക്ഷ, ഫീസ് അടച്ചതിനുള്ള തെളിവ്, നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിച്ചതിനുള്ള തെളിവ്). 2 പകര്‍പ്പുകള്‍ സൂക്ഷിക്കുക.

10.  നേരിട്ടാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ വ്യക്തമായി തിയതിയും ഓഫീസ് മുദ്രയും രേഖപ്പെടുത്തിയ രശീത് വാങ്ങുക. തപാല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍, രജിസ്റ്റേര്‍ഡ് പോസ്റ്റ് മുഖേന മാത്രം അയയ്ക്കുക, തപാല്‍ രശീത് സൂക്ഷിക്കുക.

11.  വിവരങ്ങള്‍ നല്കുന്നതിനുള്ള തിയതി, പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷ സ്വീകരിച്ച തിയതി മുതല്‍ കണക്കാക്കുന്നതാണ്.

താഴെ പറയുന്ന കാര്യങ്ങളും പ്രത്യേകം ഓര്‍ക്കുക.

ക്രമ നം.

(S.No.)

സാഹചര്യം

(Situation)

വിവരങ്ങള്‍ നല്കുന്നതിനുള്ള സമയപരിധി

(Time limit for supplying Information)

1

സാധാരണ ഗതിയില്‍ വിവരങ്ങളുടെ വിതരണം

30 ദിവസങ്ങള്‍

2

വ്യക്തിയുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തേയും ബാധിക്കുന്ന വിവരങ്ങളുടെ വിതരണം

48 മണിക്കൂര്‍

3

അപേക്ഷ, അസിസ്റ്റന്‍റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (എപിഐഒ) മുഖേന ലഭിച്ചതാണെങ്കില്‍ വിവരങ്ങളുടെ വിതരണം

മുകളില്‍ പറഞ്ഞ കാലാവധിയില്‍ 5 ദിവസങ്ങള്‍ കൂടി ചേര്‍ക്കുന്നതാണ്.

വിവരാവകാശ നിയമത്തെക്കുറിച്ച്

പതിവായി ഉന്നയിക്കുന്ന ചോദ്യങ്ങള്‍

  1. 1. എപ്പോഴാണ് ഇത് പ്രാബല്യത്തില്‍ വന്നത്?

2005 ഒക്ടോബര്‍ 12 നാണ് (2005 ജൂണ്‍ 15ന് നിയമനിര്‍മ്മാണത്തിന്‍റെ 120ാമത്തെ ദിവസം) ഇത് പ്രാബല്യത്തിലായത്. ചില വ്യവസ്ഥകള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വന്നു, അതായത്, പൊതു അധികാരികളുടെ കര്‍ത്തവ്യങ്ങള്‍ [സെ. 4(1)], പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസിസ്റ്റന്‍റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരുടെ പദവി [സെ. 5(1), 5(2)], കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഭരണഘടന [സെ. 12, 13], സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ ഭരണഘടന [സെ. 15, 16], ഇന്‍റലിജന്‍സ്, സെക്യൂരിറ്റി സംഘടനകളുടെ നിയമത്തിന്‍റെ അപ്രായോഗികത [സെ. 24], നിയമത്തിന്‍റെ വ്യവസ്ഥകളുടെ നിര്‍വ്വഹണത്തിനാവശ്യമായ ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അധികാരം [സെ. 27, 28].

  1. 2. ആര്‍ക്കാണ് സംരക്ഷണം ലഭിക്കുക?

ജമ്മു കാശ്മീര്‍ ഒഴികെയുള്ള [സെ. (12)]മുഴുവന്‍ ഇന്താക്കാര്‍ക്കും ഈ നിയമത്തിന്‍റെ സംരക്ഷണം ലഭിക്കും.

  1. 3. വിവരം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്?

വിവരം എന്നാല്‍ പൊതു അധികാരിക്ക് പ്രാപ്യമായ പ്രമാണങ്ങള്‍, ആധാരങ്ങള്‍, , കുറിപ്പുകള്‍, ഇ-മെയിലുകള്‍, അഭിപ്രായങ്ങള്‍, അറിയിപ്പുകള്‍, പത്രങ്ങള്‍ക്കു നല്കുന്ന ഔദ്യോഗിക പ്രസ്താവനകള്‍, വിജ്ഞാപനങ്ങള്‍, ഉത്തരവുകള്‍, കണക്കു പുസ്തകങ്ങള്‍, കരാറുകള്‍, റിപ്പോര്‍ട്ടുകള്‍, പത്രങ്ങള്‍, മാതൃകകള്‍, ഇലക്ട്രോണിക് രൂപത്തിലുള്ള വസ്തുതകള്‍, സ്വകാര്യ സംഘടനകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയ എന്തുമാകാം. അവ, “ഫയല്‍ നത്തിംഗ്” [സെ. 2(എഫ്)] എന്നതില്‍ ഉള്‍പ്പെടാത്തവയും പ്രസ്തുത കാലയളവില്‍ പ്രാബല്യത്തിലിരിക്കുന്ന ഏതു നിയമത്തിന്‍റ പരിധിയില്‍ വരുന്നവയുവാകാം.

  1. 4. അറിയുവാനുള്ള അവകാശം എന്നാല്‍ എന്താണ് അര്‍ഥമാക്കുന്നത്?

ഇതില്‍ താഴെപറയുന്നവ ചെയ്യുവാനുള്ള അവകാശങ്ങള്‍ ഉള്‍പ്പെടുന്നു.

  • പ്രവര്‍ത്തികള്‍, പ്രമാണങ്ങള്‍, രേഖകള്‍ എന്നിവ പരിശോധിക്കല്‍
  • രേഖകളുടെയും പ്രമാണങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഭാഗങ്ങള്‍, കുറിപ്പുകള്‍ എന്നിവ എടുക്കല്‍
  • വസ്തുക്കളുടെ സാക്ഷ്യപ്പെടുത്തിയ മാതൃകകള്‍ എടുക്കല്‍
  • പ്രിന്‍റ് ഔട്ടുകള്‍, ഡിസ്കുകള്‍, ഫ്ളോപ്പികള്‍, ടേപ്പുകള്‍, വീഡിയോ കാസറ്റുകള്‍ മറ്റ് ഇലക്ട്രോണിക് രീതികള്‍ എന്നിവയിലൂടെ വിവരങ്ങള്‍ ശേഖരിക്കല്‍ [സെ. 2(ജെ)].
  1. 5. ഓഫീസര്‍മാരും കര്‍ത്തവ്യങ്ങളും
  • പൊതു അധികാരിയുടെ കര്‍ത്തവ്യങ്ങളെന്തെല്ലാം?
  • “പൊതു അധികാരി” എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്ത്?
  • പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ (പിഐഒ) ആരെല്ലാമാണ്?
  • പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലകള്‍ എന്തെല്ലാം?
  1. 6. എന്തെല്ലാം വിവരങ്ങള്‍ ആണ് ലഭ്യമായിട്ടുള്ളത്?
  • എന്തെല്ലാമാണ് വെളിപ്പെടുത്താന്‍ സാധ്യമല്ലാത്തത്?
  • ഭാഗീകമായ വെളിപ്പെടുത്തല്‍ അനുവദനീയമാണോ?
    ആരാണ് ഒഴിവാക്കപ്പെട്ടിട്ടുള്ളത്?
  1. 7. വിവരങ്ങള്‍ക്കായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍
  • വിവരങ്ങള്‍ക്കായി അപേക്ഷിക്കുന്നതിനുള്ള അപേക്ഷാ നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്?
  • വിവരങ്ങള്‍ ലഭിക്കാനുള്ള സമയപരിധി എന്താണ്?
  • ഫീസ് എത്രയാണ്?
  • നിരസിക്കപ്പെടുവാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്?

ഉറവിടം: right to information

വിവരാവകാശ ആക്ട്‌ -2005

വിവരങ്ങള്‍ക്കായി അപേക്ഷിക്കുന്നതു സംബന്ധിച്ച്

പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍

ചോദ്യം: എവിടെ, എങ്ങനെയാണ് ഞാന്‍ ഒരു പരാതി സമര്‍പ്പിക്കേണ്ടത്?

ഉത്തരം:

കേന്ദ്ര സര്‍ക്കാര്‍ പൊതു അധികാരികളെക്കുറിച്ചുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്കായി, ഓഗസ്റ്റ് ക്രാന്തി ഭവന്‍, ഭികാജി കാമ പ്ലേസ്, ന്യൂഡല്‍ഹി 110066 [www.cic.gov.in] എന്ന വിലാസത്തില്‍ ഒരു വ്യക്തിക്ക് കേന്ദ്ര വിവരാവകാശ കമ്മീഷനെ (സിഐസി) സമീപിക്കാം.

  • ഒരു വ്യക്തിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പൊതു അധികാരികള്‍ക്കെതിരായ പരാകികളിന്മേല്‍  സംസ്ഥാന വിവരാവകാശ കമ്മീഷനെ (എസ്ഐസി)സമീപിക്കാം.
  • സംസ്ഥാന സര്‍ക്കാരുകളുടെ പൊതു അധികാരികളുടെ വിവരങ്ങളുടെ കാര്യത്തില്‍, അതത് സംസ്ഥാന വിവരാവകാശ കമ്മീഷനുകളില്‍ പരാതി നല്കാം.
  • ഒരേ സമയം സംഘടനാ തലവനെയോ സര്‍ക്കാര്‍ വിഭാഗങ്ങളിലെ കേന്ദ്ര തലത്തിലോ (സെക്രട്ടറി,/ചീഫ് സെക്രട്ടറി) ഇടപെടലിനായി സമീപിക്കുന്നതാണ് ഉചിതം. ഇത് വിവരങ്ങള്‍ ലഭ്യമാകാന്‍ സഹായിച്ചേക്കും.
  • പരാതി നല്കിയതിനു ശേഷം, ബന്ധപ്പെട്ട വെബ് സൈറ്റില്‍ അത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും രജിസ്ട്രേഷന്‍ നംബറും നിലയും പരിശോധിക്കുക.
  • കേന്ദ്ര വിവരാകാശ കമ്മീഷന്‍/സംസ്ഥാന വിവരാവകാശ കമ്മീഷന്‍ എന്നിവയ്ക്കൊപ്പം പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍/ആദ്യ അപ്പലേറ്റ് അതോറിറ്റി എന്നിവര്‍ക്കും ഒരേസമയം പരാതിയുടെ ഒരു പകര്‍പ്പ് അയയ്ക്കുക.
  • അപേക്ഷകര്‍ക്ക് രണ്ടാമത്/അന്തിമ അപ്പീല്‍ സമര്‍പ്പിക്കുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

ചോദ്യം: പരാതി സമര്‍പ്പിക്കുന്നതിന് ഏതെങ്കിലും നിര്‍ദ്ദിഷ്ട മാതൃകകളുണ്ടോ? മറ്റെന്തെല്ലാമാണ് പരാതിയില്‍ ഉന്നയിക്കാവുന്നത്?

പരാതിക്കൊപ്പം നിര്‍ബ്ബന്ധമായും സമര്‍പ്പിക്കേണ്ട ഏറ്റവും കുറഞ്ഞ വിവരങ്ങളെക്കുറിച്ചും രേഖകളെക്കുറിച്ചും കേന്ദ്ര വിവരാവകാശ കമ്മീഷനും ചില സംസ്ഥാന വിവരാവകാശ കമ്മീഷനുകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  • ചില സംസ്ഥാന വിവരാവകാശ കമ്മീഷനുകള്‍ക്ക് പരാതി സമര്‍പ്പിക്കുന്നതിനായി നിര്‍ദ്ദിഷ്ട മാതൃകകളുണ്ട്.
  • പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍/ആദ്യ അപ്പലേറ്റ് അതോറിറ്റി എന്നിവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയില്‍ ശിക്ഷിക്കുന്നതിനായി ആവശ്യപ്പടാവുന്നതാണ്. അതുപോലെ, സമയത്തിനുള്ളില്‍ വിവരങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ നഷ്ടപരിഹാരവും ആവശ്യപ്പെടാവുന്നതാണ്.
  • ജീവിതത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച വിവരങ്ങളുടെ കാര്യത്തില്‍, പരാതി “ജീവിതം & സ്വാതന്ത്ര്യം- അടിയന്തിരമായത്” എന്ന പ്രത്യേകമായി അടയാളപ്പെടുത്തുന്നു. അതിനാല്‍ അധികം വൈകാതെ വിവരങ്ങള്‍ നല്കുന്നതിന് മുന്‍ഗണന ലഭിക്കുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷനില്‍, ലഭ്യമാണെങ്കില്‍ ഇ-മെയില്‍ മുഖേന തുടര്‍നടപടികളെക്കുറിച്ച് അന്വേഷിക്കാവുന്നതാണ്.

ചോദ്യം: പരാതി സമര്‍പ്പിക്കുന്നതിന് ഏതെങ്കിലും രീതിയില്‍ ഫീസുകളോ ചാര്‍ജ്ജുകളോ നല്കേണ്ടതുണ്ടോ?

കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പരാതി സമര്‍പ്പിക്കുന്നതിന് യാതൊരു വിധത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. എന്നാല്‍ ഇതേ ആവശ്യത്തിലേക്കായി ചില സംസ്ഥാന കമ്മീഷനുകള്‍ ഫീസ് ഈടാക്കാറുണ്ട്.

  • പരാതി സമര്‍പ്പിക്കുന്തിന് യാതൊരു സമയ പരിധിയുമില്ല, എങ്കിലും പരാതിയ്ക്കു കാരണമായ സംഭവം നടന്നതിന് ന്യായമായ സമയത്തിനുള്ളില്‍ പരാതി സമര്‍പ്പിക്കുന്നതാണ് അഭികാമ്യം.

ചോദ്യം: ഞാന്‍ നല്കിയ പരാതിയിന്മേലുള്ള പ്രതികരണം എനിക്ക് എങ്ങനെ ലഭിക്കും?

കേന്ദ്ര വിവരാവകാശ കമ്മീഷന്‍/സംസ്ഥാന വിവരാവകാശ കമ്മീഷന്‍ എന്നിവയുടെ ഹിയറിംഗിനു മുന്‍പ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍/ആദ്യ അപ്പലേറ്റ് അതോറിറ്റി പ്രശ്നം പരിഹരിക്കുന്ന സമയത്ത്.

  • വിവരാവകാശ കമ്മീഷനുകളില്‍ കല്പന നല്കി വരുത്തിക്കുക, ഹാജര്‍‍ നടപ്പിലാക്കുക, ശപഥത്തിന് തെളിവു നല്കുക, രേഖകള്‍ ഹാജരാക്കുക മുതലായ, സിവില്‍ കോടതിയെ സംബന്ധിക്കുന്ന അധികാരങ്ങള്‍ നിക്ഷിപ്തമാണ്.

പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍/ആദ്യ അപ്പലേറ്റ് അതോറിറ്റിയുടെ മുന്നില്‍ അപ്പീലുകളുടെയും പരാതികളുടെയും അതിപ്രസരമായതിനാല്‍ തീര്‍പ്പുകള്‍ക്കു കാലതാമസം നേരിട്ടേക്കാം. അതു കൊണ്ടു തന്നെ പരാതി കേള്‍ക്കാന്‍ 12 മുതല്‍ 36 മാസം വരെ എടുത്തേക്കും.

ചോദ്യം: അപേക്ഷ എങ്ങനെ എഴുതാം?

ഉത്തരം: ഒരു ആര്‍ടിഐ അപേക്ഷ ഫയല്‍ ചെയ്യുമ്പോള്‍, ചോദ്യങ്ങളുടെ രൂപീകരണം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. ഒരു നേരിയ തെറ്റിദ്ധാരണയോ അവ്യക്തതയോ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് പരാതി നിരസിക്കവാനുള്ള കാരണമാകാം. താഴെ പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക:

  • അപേക്ഷ തയ്യാറാക്കുവാന്‍ വെള്ളക്കടലാസ് ഉപയോഗിക്കുക. നോട്ട് ഷീറ്റോ കോടതി മുദ്രപത്രമോ ഉപയോഗിക്കേണ്ട ആവശ്യമില്ല.
  • വിഷയം എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യാം. ടൈപ്പ് ചെയ്യണമെന്ന് നിര്‍ബ്ബന്ധമില്ല.
  • അപേക്ഷ സ്പഷ്ടവും, വായനയ്ക്ക് സുഗമവുമായിരിക്കണം.
  • വിവരങ്ങള്‍ ആരായുമ്പോള്‍ പേജുകളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല.
  • ഒരു അപേക്ഷയില്‍ ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണത്തില്‍ നിബന്ധനയില്ല. എന്നിരുന്നാലും ഒരു അപേക്ഷയില്‍ പരിമിതമായ ചോദ്യങ്ങള്‍ ആരായുന്നതും അവ തമ്മില്‍ പരസ്പര ബന്ധമുണ്ടായിരിക്കുന്നതുമാണ് അഭികാമ്യം.
  • അവന്‍/അവള്‍ താല്പര്യപ്പെടുന്ന രീതിയില്‍ ധാരാളം ചെറു ചോദ്യങ്ങള്‍ ഉന്നയിക്കാവുന്നതാണ്. പക്ഷേ ഒറ്റ തവണയില്‍ വലിയ വിപുലമായ വിവരങ്ങള്‍ ആരായരുത്.
  • അപേക്ഷയില്‍ എപ്പോഴും നിങ്ങളുടെ പേരും ഒപ്പും രേഖപ്പെടുത്തുക. നിങ്ങളുടെ പദവി രേഖപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം, ഏത് പൌരനും അറിയുവാനുള്ള അവകാശമുണ്ട്.
  • “എന്തുകൊണ്ട്” എന്ന് നേരിട്ട് അന്വേഷിക്കന്ന ചോദ്യങ്ങള്‍ ഒരിക്കലും ചോദിക്കരുത്. ആര്‍ടിഐ യുടെ കീഴില്‍ സംരക്ഷണമില്ലാത്തതിനാല്‍ അത് തിരസ്കരിക്കപ്പടുവാന്‍ സാധ്യതയുണ്ട്.

ഉദാഹരണത്തിന്, “എന്തുകൊണ്ട് ബില്ല് പാസാക്കുന്നതില്‍ പരാജയപ്പെട്ടു?’ എന്ന ചോദ്യം തിരസ്കരിക്കപ്പെടുവാന്‍ സാധ്യതയുണ്ട്.

  • 4(1)(ഡി) വകുപ്പ് പ്രകാരം, “ഭരണസംബന്ധമായ” അല്ലെങ്കില്‍ “ക്വാസി-ജുഡീഷ്യല്‍” തീരുമാനങ്ങള്‍ക്കു പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് ചോദിക്കാം, പ്രത്യേകിച്ച് നിങ്ങള്‍ അതിന്‍റ പരിണിതഫലം അനുഭവിക്കുന്ന വ്യക്തിയാണെങ്കില്‍.
  • തേടുന്ന വിവരങ്ങള്‍ വളരെ വലുതാണെങ്കില്‍ സി ഡി രൂപത്തില്‍ നല്കുവാന്‍ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്.
  • ഓര്‍ക്കുക, വിവരങ്ങള്‍ ആവശ്യപ്പെടുന്നതിനു പിന്നിലുള്ള കാരണം നിങ്ങള്‍ എഴുതേണ്ടതില്ല.
  • ബിസി/ഡിഡി/ഐപിഒ നംബര്‍, നല്കിയ ബാങ്ക്/തപാല്‍ ഓഫീസ്, തിയതി, കാഷ് രശീത് വിവരങ്ങള്‍ തുടങ്ങിയ പണമടച്ചതു സംബന്ധമായ വിവരങ്ങള്‍ നിങ്ങളുടെ അപേക്ഷയുടെ അവസാനം പരാമര്‍ശിക്കേണ്ടതുണ്ട്.

ചോദ്യം: അപേക്ഷ ആരെയാണ് സംബോധന ചോയ്യേണ്ടത്?

ഉത്തരം:

  • നിങ്ങള്‍ അപേക്ഷിക്കാന്‍ താല്പര്യപ്പെടുന്ന പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിശദാംശങ്ങള്‍, പേര്, വിലാസം മുതലായവ എഴുതുക.
  • നിങ്ങളുടെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍/ അസിസ്റ്റന്‍റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കെയര്‍ ഓഫ് വകുപ്പ് തലവന്‍ എന്ന് അഭിസംബോധന ചെയ്ത് ബന്ധപ്പെട്ട പൊതു അധികാരിക്ക് മുന്നില്‍ നിര്‍ദ്ദിഷ്ട ഫീസോടു കൂടി നിങ്ങളുടെ ആര്‍ടിഐ അപേക്ഷ നല്കാം.
  • വകുപ്പ് തലവന്‍ നിങ്ങളുടെ അപേക്ഷ ബന്ധപ്പെട്ട പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് മുന്നിലേക്ക് എത്തിക്കും.
  • നിങ്ങളുടെ അപേക്ഷാ ഫോറത്തില്‍ പ്രത്യേക പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പേര് പരാമര്‍ശിക്കേണ്ടതില്ല. കാരണം അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ടെങ്കില്‍ പുതിയ വ്യക്തി ആ സ്ഥാനമേറ്റെടുത്തിരിക്കുവാന്‍ സാധ്യതയുണ്ട്.

ചോദ്യം: അപേക്ഷ പ്രക്രീയയ്ക്ക് വിവിധ സെസ്ഥാനങ്ങളില്‍ വ്യത്യസ്ഥ നിയമങ്ങളും ചാര്‍ജ്ജുകളുമാണോ ഉള്ളത്?

ഉത്തരം:

  • ആര്‍ടിഐക്ക് വേണ്ടി, പൊതു അധികാരികള്‍ കേന്ദ്രം, സംസ്ഥാനങ്ങള്‍, നിയമസഭകള്‍, സുപ്രീം/ഹൈ കോടതികള്‍ എന്നിവയ്ക്കു കീഴില്‍ പ്രത്യേക നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.
  • ഫീസ് തുക, പണമടയ്ക്കേണ്ട രീതി എന്നിവ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും. നിങ്ങള്‍ക്ക് പ്രയോഗക്ഷമമായ ശരിയായ നിയമങ്ങള്‍ പരിശോധിക്കുക.
    • ഒരാള്‍ക്ക് അയാളുടെ അപേക്ഷാ ഫീസ് താഴെ പറയും വിധം നിക്ഷേപിക്കാവുന്നതാണ്:
    • പണമായി വ്യക്തിക്ക് നേരിട്ട് അടയ്ക്കാം. (രശീത് കൈപ്പറ്റാന്‍ മറക്കരുത്)
    • തപാല്‍ വഴി:
      • ഡിമാന്‍ഡ് ഡ്രാഫ്റ്റ്/ബാങ്കേഴ്സ് ചെക്ക്
      • ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍
      • മണി ഓര്‍ഡറുകള്‍ (ചില സംസ്ഥാനങ്ങളില്‍ മാത്രം)
      • കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് (ചില സംസ്ഥാനങ്ങഴില്‍ മാത്രം)

  • ചില സംസ്ഥാന ഗവണ്മെന്‍റുകള്‍ അക്കൌണ്ട് തലവനെ നിയമിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ആ അക്കൌണ്ടില്‍ പണം നിക്ഷേപിക്കാം. അതിനായി-
    • ഏതെങ്കിലും എസ് ബി ഐ ശാഖയില്‍ ചെന്ന് അക്കൌണ്ടില്‍ പണമടച്ച് നിക്ഷേപ രശീത് ആര്‍ടിഐ അപേക്ഷാ ഫോമിനൊപ്പം വയ്ക്കാം. അല്ലെങ്കില്‍
    • ആര്‍ടിഐ അപേക്ഷാ ഫോമിനൊപ്പം പ്രസ്തുത അക്കൌണ്ടിന്‍റെ പേരിലെടുത്ത പോസ്റ്റല്‍ ഓര്‍ഡറോ ഡി ഡി യോ അയയ്ക്കാം.
    • കേന്ദ്ര ആര്‍ടിഐ നിയമങ്ങള്‍ക്കു കീഴിലുള്ള പൊതു അധികാരികള്‍ക്കു വേണ്ടി, ബിസി/ഡിഡി/ഐപിഒ എന്നിവ “അക്കൌണ്ട്സ് ഓഫീസര്‍” എന്ന പേരിലായിരിക്കണമെന്ന് ഡിഒപിറ്റി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യം: ആര്‍ടിഐക്കു കീഴില്‍ ആദ്യ അപ്പീല്‍ എങ്ങനെ എഴുതാം?

ഉത്തരം: വിവരാവകാശ നിയമം 2005 പ്രകാരം ആദ്യ അപ്പീല്‍ ഫയല്‍ ചെയ്യുമ്പോള്‍ താഴെ പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക:

  • അപേക്ഷകന് ചീഫ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ (സിപിഐഒ) നിന്ന് തീരുമാനം ലഭിച്ചതിനു ശേഷം, 30 ദിവസത്തിനുള്ളില്‍ ആദ്യ അപ്പലേറ്റ് അതോറിറ്റിക്ക് ആദ്യ അപ്പീല്‍ നല്കാം.
  • ചീഫ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (സിപിഐഒ) അപേക്ഷ സ്വീകരിച്ചതിനുശേഷം 30 ദിവസങ്ങള്‍ക്കുള്ളില്‍ (അപേക്ഷ നല്കിയത് അസിസ്റ്റന്‍റ് ചീഫ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണെങ്കില്‍ (എസിപിഐഒ) 35 ദിവസങ്ങള്‍ക്കുള്ളില്‍) യാതൊരുവിധ മറുപടിയും ലഭിച്ചില്ലെങ്കില്‍ മറുപടി തരേണ്ട ദിവസം മുതല്‍ 30 ദിവസത്തിനുള്ളില്‍ ആദ്യ അപ്പീല്‍ നല്കാം.
  • ചീഫ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ (സിപിഐഒ) തീരുമാനം അറിയിച്ച കത്തില്‍ നിന്ന് ആദ്യ അപ്പലേറ്റ് അതോറിറ്റിയുടെ പേര്, സ്ഥാനപ്പേര്, വിലാസം എന്നിവ കണ്ടെത്തുക.
  • മറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍, സര്‍ക്കാര്‍ വകുപ്പ്/ഓഫീസ്/സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഈ വിവരങ്ങള്‍ക്കായി ആര്‍ടിഐ ഐക്കണ്‍ പരിശോധിക്കുക.
  • മുകളില്‍ പരാമര്‍ശിച്ച പരിശ്രമങ്ങള്‍ക്കു ശേഷവും, ആദ്യ അപ്പലേറ്റ് അതോറിറ്റിയുടെ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ആദ്യ അപ്പീല്‍ താഴെ പറയുന്ന രീതിയില്‍ സംബോധന ചെയ്യുക.

വിവരാവകാശ നിയമം 2005 പ്രകാരമുള്ള ആദ്യ അപ്പലേറ്റ് അതോറിറ്റി

കെയര്‍ ഓഫ് ------------------------ വകുപ്പ് തലവന്‍/ഓഫീസ്

(ചീഫ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വകുപ്പ്/ഓഫീസി വിലാസവും പ്രസ്താവിക്കുക)

  • ആദ്യ അപ്പീല്‍ ഹിയറിംഗിന്‍റെ സമയത്ത് നിങ്ങള്‍ ഹാജരാകുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ വിവരം അപ്പീലിന്‍റെ അവസാന ഭാഗത്ത് സൂചിപ്പിക്കുക.
  • കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പൊതു അധികാരികള്‍ക്കുള്ള ആദ്യ അപ്പീലില്‍ യാതൊരു വിധ ഫീസും നിര്‍ദ്ദേശിച്ചിട്ടില്ല.
  • ചില സംസ്ഥാനങ്ങള്‍ക്ക് ആദ്യ അപ്പീലിന് നിര്‍ദ്ദിഷ്ട ഫീസും മാതൃകയുമുണ്ട്.
  • അപ്പീലില്‍ അനുബന്ധമായി ചേര്‍ത്തിട്ടുള്ള എല്ലാ പകര്‍പ്പുകളും “അറ്റസ്റ്റഡ്” എന്ന വാക്കിനു കീഴില്‍ പൂര്‍ണ്ണമായ ഒപ്പോടുകൂടി അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തിയതായിരിക്കണം.
  • അപ്പീല്‍, തപാല്‍ രശീത്, എഡി രശീത് എന്നിവയുടെ ഒരു സെറ്റ് സൂക്ഷിക്കണം.
  • അപേക്ഷ നേരിട്ട് നല്കാം. എന്നാലും രജിസ്റ്റേര്‍ഡ്, സ്പീഡ് പോസ്റ്റ് എന്നിവയാണ് ഉത്തമം. കുറിയര്‍ സര്‍വ്വീസ് ഒഴിവാക്കേണ്ടതാണ്.
  • ആദ്യ അപ്പീല്‍ ലഭിച്ചതിന് 30 ദിവസങ്ങള്‍ക്കുള്ളില്‍ അപ്പീലിന്‍മേല്‍ ആദ്യ അപ്പലേറ്റ് അതോറിറ്റി തീരുമാനമെടുക്കേണ്ടതാണ്. എഴുതുന്നതിന് തടസ്സമുണ്ടെന്ന കാരണം നല്കിയാല്‍ അദ്ദേഹത്തിന് അധികമായി 15 ദിവസം (ആകെ 45 ദിവസം) കൂടി എടുക്കാവുന്നതാണ്.
  • ആദ്യ അപ്പലേറ്റ് അതോറിറ്റിക്ക് വാക്കാലോ രേഖാമൂലമോ ഉത്തരവd നല്കാവുന്നതാണ്.

ചോദ്യം: ആര്‍ടിഐക്കു കീഴില്‍ രണ്ടാമത് അപ്പീല്‍ എങ്ങനെ സമര്‍പ്പിക്കാം?

ഉത്തരം:

  • നിങ്ങളുടെ അപ്പീല്‍ ഫോറം (താഴെ കൊടുത്തിരിക്കുന്നു), സൂചിക, പുരോഗതിയുടെ കാലക്രമം അനുസരിച്ചുള്ള ക്രമം എന്നിവ പൂരിപ്പിക്കുക.
  • അപ്പീല്‍ ആണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ പരാതി/പരാതിക്കാരന്‍ എന്നീ വാക്കുകള്‍ നീക്കം ചെയ്യുക.
  • പരാതിയാണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ രണ്ടാം അപ്പീല്‍/അപ്പീല്‍വാദി എന്നീ വാക്കുകള്‍ നീക്കം ചെയ്യുക. അത് ഡബിള്‍ സ്പേസില്‍ ടൈപ്പ് ചെയ്യുക.

താഴെ പറയുന്നവയുടെ ഓരോ പകര്‍പ്പുകള്‍ എടുക്കുക:

ആര്‍ടിഐ പ്രകാരമുള്ള ആദ്യ അപേക്ഷയും അനുബന്ധങ്ങളും.

  • ആദ്യ അപ്പീലും അതിന്‍റെ അനുബന്ധങ്ങളും.
  • 10 രൂപ ഫയലിംഗ് ഫീസായി അടച്ചതിന്‍റെ ബാങ്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റ്/പേസ്ലിപ്/പോസ്റ്റല്‍ ഓര്‍ഡര്‍/ കാഷ് രശീത് ഒപ്പം മറ്റ് ചാര്‍ജ്ജുകള്‍.
  • മറ്റ് ചാര്‍ജ്ജുകള്‍ക്കായി ചീഫ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ (സിപിഐഒ) ഡിമാന്‍ഡ് ലെറ്റര്‍.
  • ആദ്യ അപേക്ഷ, ആദ്യ അപ്പീല്‍ എന്നിവ അയച്ചതിന്‍റെ തപാല്‍ തെളിവ്.
  • തപാല്‍ എഡി സ്ലിപ്പുകള്‍/ചീഫ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ആദ്യ അപ്പലേറ്റ് അതോറിറ്റി എന്നിവരില്‍ നിന്ന് ലഭിച്ച ഔദ്യോഗിക രശീത്.
  • ചീഫ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ആദ്യ അപ്പലേറ്റ് അതോറിറ്റി എന്നിവരുടെ തീരുമാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍, അത്.
  • എല്ലാ പേപ്പറുകളും സൂചിക പ്രകാരം അടുക്കി എല്ലാ പേപ്പറുകളുടെയും വലതുവശത്ത് മുകള്‍ ഭാഗത്ത് സീരിയല്‍ നംബര്‍ നല്കുക. രണ്ടാം അപ്പീല്‍/പരാതിയുടെ ഒരു ഒറിജിനല്‍ സെറ്റ് ഇതാണ്.
  • മുകളില്‍ തയ്യാറാക്കിയ സെറ്റുകളുടെ 4 സെറ്റ് പകര്‍പ്പുകള്‍ അധികമായി  എടുക്കുക.
  • അപ്പീലിന്‍റെ ഓരോ പേജിലും സൂചികയിലും കാലക്രമ പട്ടികയിലും ഒപ്പു വയ്ക്കുക (5 സെറ്റിലും വേണം).
  • എല്ലാ പകര്‍പ്പുകളും “അറ്റസ്റ്റഡ്” എന്ന വാക്കിനു കീഴില്‍ ഒപ്പോടുകൂടി അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തണം.
  • ചീഫ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ആദ്യ അപ്പലേറ്റ് അതോറിറ്റി എന്നിവര്‍ക്ക് ഓരോ സെറ്റ് കോപ്പി വീതം സ്പീഡ് പോസ്റ്റ്/രജിസ്റ്റേര്‍ഡ്/യുപിസി പോസ്റ്റ് മുഖേന അയയ്ക്കുക. സൂചിക/കാലക്രമ പട്ടിക എന്നിവ പൂരിപ്പിച്ചതിനു ശേഷം, ഒറിജിനല്‍, രണ്ടാം അപ്പീല്‍/പരാതിയുടെ അധിക കോപ്പി, നിങ്ങളുടെ കോപ്പി എന്നിവയോട് അയയ്ക്കുന്നതിനുള്ള തെളിവിന്‍റെ പകര്‍പ്പ് അറ്റാച്ച് ചെയ്യുക.
  • കമ്മീഷന്‍റെ താഴെ പറയുന്ന വിലാസത്തിലേക്ക് ഒറിജിനല്‍ സെറ്റും ഒരു അധിക കോപ്പിയും രജിസ്റ്റേര്‍ഡ് എഡി ആയി അയയ്ക്കുക.

ദി രജിസ്ട്രാര്‍,

കേന്ദ്ര വിവരാവകാശ കമ്മീഷന്‍

സെക്കന്‍ഡ് ഫ്ലോര്‍, ഓഗസ്റ്റ് ക്രാന്തി ഭവന്‍,

ഭികാജി കാമാ പ്ലേസ്,

ന്യൂ ഡല്‍ഹി 110 066

  • കുറിയര്‍ സര്‍വ്വീസ് ഒഴിവാക്കുക
  • കേന്ദ്ര വിവരാവകാശ കമ്മീഷന്‍/ ചീഫ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍/ ആദ്യ അപ്പലേറ്റ് അതോറിറ്റി യില്‍ നിന്ന് രണ്ടാം അപ്പീല്‍/പരാതി സ്വീകരിച്ചതായുള്ള തെളിവ്, നിങ്ങളുടെ പില്‍ക്കാല റഫറന്‍സിനായുള്ള രേഖകള്‍ക്ക് ഒപ്പം സൂക്ഷിക്കുക.
  • അയച്ചതിന്‍റെ 15 ദിവസത്തിനകം ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറില്‍ നിന്ന് രശീതോ പോസ്റ്റല്‍ എഡി കാര്‍ഡോ ലഭിച്ചില്ലെങ്കില്‍,
    • ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസില്‍ ഇത്തരത്തിലൊന്ന് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന് അപേക്ഷിച്ചു കൊണ്ട് രണ്ടാം അപ്പീല്‍/പരാതിയുടെ മാത്രം ഒരു കോപ്പി സ്പീഡ് പോസ്റ്റ് വഴി അയയ്ക്കുക. രജിസ്റ്റേര്‍ഡ് പോസ്റ്റ് രശീതിന്‍റെ ഒരു കോപ്പിയും ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ക്ക് അയയ്ക്കുക.

  • മികച്ച ഫലത്തിനായി ആദ്യത്തെയോ രണ്ടാമത്തെയോ അപ്പീല്‍ ഫയല്‍ ചെയ്യുമ്പോള്‍ പ്രാദേശിക എന്‍ജിഒ/ആര്‍ടിഐ പ്രവര്‍ത്തകരോട് ആലോചിക്കാവുന്നതാണ്. സേവനങ്ങള്‍ തികച്ചും സൌജന്യമാണ്.

ചോദ്യം: വിവരാവകാശ നിയമ പ്രകാരം ആര്‍ക്കെല്ലാമാണ് വിവരങ്ങള്‍ ലഭ്യമാവുക?

ഉത്തരം:

  • ആര്‍ടിഐ പ്രകാരം ഏതൊരു ഇന്ത്യന്‍ പൌരനും വിവരങ്ങള്‍ ലഭ്യമാകും.
  • ഈ നിയമം ജമ്മു കാശ്മീര്‍ സംസ്ഥാനമൊഴികെ ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരിക്കുന്നു.
  • ഇന്ത്യയുടെ വിദേശ പൌരന്മാര്‍ക്കും (ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ), പിഐഒ (പേഴ്സണ്‍ ഓഫ് ഇന്ത്യ.ന്‍ ഒറിജിന്‍) കാര്‍ഡ് ഉള്ളവര്‍ക്കും ഈ നിയമ പ്രകാരം വിവരങ്ങള്‍ ലഭ്യമാകും.
    • ഒസിഐ, പിഐഒ പരിധിയില്‍ വരുന്ന വിദേശത്ത് താമസിക്കുന്ന പൌരന്മാര്‍ക്ക് ലോക്കല്‍ ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റ്/ഹൈ കമ്മീഷന്‍ എന്നിവ വഴി ആര്‍ടിഐ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫീസ് പ്രാദേശിക കറന്‍സിയില്‍ എത്ര രൂപ വരുമെന്നും പണമടയ്ക്കേണ്ട രീതിയും അവര്‍ അപേക്ഷകനെ അറിയിക്കും.

ചോദ്യം: ആര്‍ടിഐ അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം?

ഉത്തരം: നിങ്ങളുടെ ആര്‍ടിഐ അപേക്ഷ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്വീകരിക്കുന്നുവെന്നും സമര്‍പ്പിച്ചതിന് തെളിവു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ആര്‍ടിഐ അപേക്ഷ സമര്‍പ്പിക്കുന്നതിന് പരിശോധിച്ചറിഞ്ഞ രീതികള്‍ താഴെ പറയുന്നവയാണ്.

  • വ്യക്തിപരമായി, നേരിട്ട്: അപേക്ഷയുടെ നിങ്ങളുടെ കൈവശമുള്ള പകര്‍പ്പിലും പണമടച്ചതിനുള്ള തെളിവിലും പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോ അഭ്യന്തര വകുപ്പോ  ശരിയായ രീതിയില്‍ മുദ്രയും ഒപ്പും തിയതിയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
  • രജിസ്റ്റേര്‍ഡ് പോസ്റ്റ് അക്നോളജ്മെന്‍റ് ഡ്യൂ(എഡി): തപാല്‍വകുപ്പ് നിങ്ങള്‍ക്ക് എഡി കാര്‍ഡ് തിരികെ നല്കി കഴിയുമ്പോള്‍ അത് അപേക്ഷ സമര്‍പ്പിച്ചതിനുള്ള തെളിവായി മാറും. ശരിയായ മുദ്ര, ഒപ്പ്, രശീത് തിയതി എന്നിവയോടുകൂടി എഡി കാര്‍ഡ് തിരികെ വന്നില്ലെങ്കില്‍ പൂര്‍ണ്ണമായ എഡി കാര്‍ഡ് തിരികെ ലഭിക്കാന്‍ വിതരണ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.
  • സ്പീഡ് പോസ്റ്റ് (ഒരു തപാല്‍ വകുപ്പ് സേവനം): ഒരിക്കല്‍ സ്പീഡ് പോസ്റ്റ് മുഖേന അപേക്ഷ അയച്ചാല്‍, http://www.indiapost.gov.in/SpeedPost.aspx എന്ന ലിങ്കിലൂടെ അത് കണ്ടെത്തി പ്രിന്‍റ് ഔട്ടെടുത്ത് സൂക്ഷിക്കാം.
  • സാധാരണ പോസ്റ്റ്, സ്വകാര്യ കുറിയര്‍ കമ്പനികള്‍ മുതലായവയെ ആശ്രയിക്കരുത്. വിതരണം ചെയ്തതിന്‍റെ കൃത്യമായ തെളിവുകള്‍ ഇവ നല്കുന്നില്ല.
  • സംസ്ഥാനം തോറുമുള്ള ഫീസ് ഘടനയും അപേക്ഷാപ്രക്രീയയും

ആന്‍ഡമാ‍ന്‍ നിക്കോബാര്‍ (യുടി)

നിങ്ങളുടെ ആര്‍ടിഐ അപേക്ഷ വിജയകരമായി തയ്യാറാക്കി. താഴെ പറയുന്ന ഏതെങ്കിലും രീതിയില്‍ താങ്കള്‍ക്ക് അപേക്ഷയും ഫീസും സമര്‍പ്പിക്കാവുന്നതാണ്.

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെ പേരില്‍ മാറാവുന്ന 25 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ എടുത്ത് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ആന്ധ്ര പ്രദേശ്

ഫീസ്:

  • ഗ്രാമതലങ്ങളില്‍ പൊതു അധികാരികള്‍ക്ക് അപേക്ഷാഫീസ് ഇല്ല.
  • മണ്ഡല തലങ്ങളില്‍ പൊതു അധികാരികള്‍ക്ക് 5 രൂപ വീതം അപേക്ഷാ ഫീസ് അടയ്ക്കണം.
  • മറ്റ് എല്ലാ പൊതു അധികാരികള്‍ക്കും 10 രൂപ വീതമാണ് അപേക്ഷാ ഫീസ്.

താഴെ പറയുന്ന രീതികളില്‍ നിങ്ങള്‍ക്ക് അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്:

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെയോ അധികാരപ്പെട്ട ഓഫീസറുടെയോ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ എടുത്ത് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

അരുണാചല്‍ പ്രദേശ്

ഫീസ്:

  • ടെന്‍ഡര്‍ രേഖകള്‍/ലേലം/ക്വട്ടേഷന്‍/വ്യാപാര കോണ്ട്രാക്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് 500 രൂപ ഫീസായി അടയ്ക്കണം.
  • മറ്റ് എല്ലാതരം വിവരങ്ങള്‍ക്കും 50 രൂപ വീതം ഫീസ് അടയ്ക്കണം.

താഴെ പറയുന്ന രീതികളില്‍ നിങ്ങള്‍ക്ക് അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്:

തപാല്‍ മുഖേന: അക്കൌണ്ട് തലവന് “0070 അദര്‍ അഡ്മിനിസ്ട്രേറ്റിവ് ചാര്‍ജ്ജുകള്‍” എന്ന പേരില്‍ ട്രഷറി ചെല്ലാനായി ഫീസ് അടയ്ക്കുക. ഇതിനായി എസ്ബിഐ യുടെ ഏതെങ്കിലും ശാഖയെ സമീപിച്ച് ഫീസ് പണമായി അക്കൌണ്ടില്‍ അടയ്ക്കുകയും നിക്ഷേപ രശീത് ആര്‍ടിഐ അപേക്ഷയോടൊപ്പം വയ്ക്കുകയും ചെയ്യുക.

അസം

താഴെ പറയുന്ന രീതികളില്‍ നിങ്ങള്‍ക്ക് അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്:

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെയോ അധികാരപ്പെട്ട ഓഫീസറുടെയോ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ എടുക്കുകയോ, അക്കൌണ്ട് തലവന് “0070 അദര്‍ അഡ്മിനിസ്ട്രേറ്റിവ് ചാര്‍ജ്ജുകള്‍” എന്ന പേരില്‍ ട്രഷറി ചെല്ലാനായി ഫീസ് അടയ്ക്കുകയോ ചെയ്തതിനു ശേഷം പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക. ഇതിനായി എസ്ബിഐ യുടെ ഏതെങ്കിലും ശാഖയെ സമീപിച്ച് ഫീസ് പണമായി അക്കൌണ്ടില്‍ അടയ്ക്കുകയും നിക്ഷേപ രശീത് ആര്‍ടിഐ അപേക്ഷയോടൊപ്പം വയ്ക്കുകയും ചെയ്യുക. അല്ലെങ്കില്‍ പ്രസ്തുത അക്കൌണ്ടില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത് ആര്‍ടിഐ അപേക്ഷയോടൊപ്പം വയ്ക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ബീഹാര്‍

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ പോസ്റ്റല്‍ ഓര്‍ഡരോ എടുത്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

*സംസ്ഥാനത്തിന് പ്രത്യേകിച്ച് രൂപപ്പെടുത്തിയ നിയമങ്ങളില്ലാത്തതിനാല്‍ അപേക്ഷകന് കേന്ദ്ര നിയമങ്ങളനുസരിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

കേന്ദ്ര സര്‍ക്കാര്‍

താഴെ പറയുന്ന രീതികളില്‍ നിങ്ങള്‍ക്ക് അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്:

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെയോ അധികാരപ്പെട്ട ഓഫീസറുടെയോ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ എടുത്ത് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. പോസ്റ്റ് ഓഫീസ് മുഖേന: രാജ്യത്താകമാനമുള്ള 692 അംഗീകൃത പോസ്റ്റ് ഓഫീസുകളിലൂടെ നിങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഈ പോസ്റ്റ് ഓപീസുകളില്‍ കേന്ദ്ര സര്‍ക്കാര്‍ മന്ത്രിമാര്‍ക്ക്/വകുപ്പുകള്‍ക്ക് ഉള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
  3. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ചണ്ഢീഗഢ്

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ എടുത്ത് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ഇന്‍ഫര്‍മേഷന്‍

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ആളുകള്‍ തിരയുന്ന വിവരങ്ങള്‍ക്കായി:

ഇന്‍ഫര്‍മേഷന്‍.

b). തിരയുന്ന വിവരം സ്വയം സംബന്ധിയല്ലെങ്കിലും നല്കുന്ന വിവരങ്ങള്‍ 50 ഫോട്ടോകോപ്പിയോ (എ4 സൈസ്) വിവരങ്ങളുടെ ഉല്പാദന ചെലവ് 100 രൂപയ്ക്കുള്ളിലോ ആണ് വരുന്നതെങ്കിലോ തിരയുന്ന രൂപത്തില്‍ തന്നെ വിവരങ്ങള്‍ നല്കുന്നതാണ്.

c). തിരയുന്ന വിവരങ്ങള്‍ 50 പേജില്‍ അധികമോ ഉല്പാദന ചെലവ് 100 രൂപയില്‍ അധികമോ ആവുകയാണെങ്കില്‍ സെക്ഷന്‍ 7(9) പ്രകാരം രേഖപ്പെടുത്തല്‍ കാരണങ്ങള്‍ മൂലം അപേക്ഷകനോട് ഓഫീസില്‍ വന്ന് രേഖകള്‍/ഫയലുകള്‍ പരിശോധിക്കുവാന്‍ ആവശ്യപ്പെടുന്നതാണ്.

B). ചോദ്യോത്തര രൂപത്തിലാണ് വിവരങ്ങള്‍ തിരയുന്നതെങ്കിലും (ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വ്യക്തികള്‍ക്ക്); വിവരങ്ങള്‍ അപേക്ഷകന്‍റെ വ്യക്തിജീവിതത്തെ ബാധിക്കുന്നതാണെങ്കില്‍ ആവശ്യപ്പെട്ട രൂപത്തില്‍തന്നെ വിവരങ്ങള്‍ നല്കുന്നതാണ്. പക്ഷേ അത്തരത്തില്‍ നല്കുന്ന വിവരങ്ങള്‍ക്ക് വില പേജിന് 100 രൂപ മാത്രമേ ആകാവൂ.

  1. തപാല്‍ മുഖേന: അക്കൌണ്ട് തലവന് “0070 --- സബ് ഹെഡ് അക്കൌണ്ട് 800-- അദര്‍ അഡ്മിനിസ്ട്രേറ്റിവ് ചാര്‍ജ്ജുകള്‍” എന്ന പേരില്‍ ട്രഷറി ചെല്ലാനായി ഫീസ് അടയ്ക്കുകയോ ചെയ്ത് ബന്ധപ്പെട്ട പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ദാദ്ര നഗര്‍ ഹവേലി (യുടി)

തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെയോ അധികാരപ്പെട്ട ഓഫീസറുടെയോ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ എടുത്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.

  1. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ഡാമന്‍ ഡ്യൂ (യുടി)

തപാല്‍ മുഖേന: ട്രഷറിയില്‍ (അതായത്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡാമന്‍ ആന്‍റ് സ്റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്ര, ഡ്യൂ) മാറാവുന്ന ചെല്ലാന്‍ ഫോറം-II ഉപയോഗിച്ച് 25 രൂപ ഫീസ് അടയ്ക്കുക.

ഡല്‍ഹി (യുടി)

തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ പോസ്റ്റല്‍ ഓര്‍ഡറോ എടുത്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.

  1. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ഗോവ

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ പോസ്റ്റല്‍ ഓര്‍ഡറോ എടുത്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ഗുജറാത്ത്

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെ പേരില്‍ മാറാവുന്ന 20 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് /പേ ഓര്‍ഡര്‍ എടുക്കുകയോ നോണ് ജുഡീഷ്യല്‍ സ്റ്റാമ്പുകള്‍ പതിക്കുകയോ ചെയ്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ഹരിയാന

    1. തപാല്‍ മുഖേന: സംസ്ഥാന പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെയോ സംസ്ഥാന അസിസ്റ്റന്‍റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയോ പേരില്‍ ട്രഷറി ചെലാന്‍ ഉപയോഗിച്ച് 50 രൂപയുടെ അപേക്ഷാ ഫീസ് നിക്ഷേപിക്കുക. അതിനായി എസ്ബിഐയുടെ ഏതെങ്കിലും ശാഖയില്‍ പ്രസ്തുത അക്കൌണ്ടില്‍ പണമായി ഫീസ് നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപ രശീത് ആര്‍ടിഐ അപേക്ഷയോടൊപ്പം വയ്ക്കേണ്ടതാണ്.
    2. നേരിട്ട്: സംസ്ഥാന പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെയോ സംസ്ഥാന അസിസ്റ്റന്‍റ് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെയോ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ഹിമാചല്‍ പ്രദേശ്

തപാല്‍ മുഖേന: സര്‍ക്കാര്‍ ട്രഷറിയില്‍ “0070-OAS, 60-OS, 800-OR, 11-Receipt Head under Right To Information Act 2005” എന്ന പേരില്‍ 10 രൂപ ഫീസ് അടയ്ക്കുക. അതിനായി എസ്ബിഐയുടെ ഏതെങ്കിലും ശാഖയില്‍ പ്രസ്തുത അക്കൌണ്ടില്‍ പണമായി ഫീസ് നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപ രശീത് ആര്‍ടിഐ അപേക്ഷയോടൊപ്പം വയ്ക്കേണ്ടതാണ്.

ജാര്‍ഖണ്ഡ്

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ പോസ്റ്റല്‍ ഓര്‍ഡറോ എടുത്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

കര്‍ണ്ണാടക

  1. തപാല്‍ മുഖേന: സംസ്ഥാന പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്/ബാങ്കേഴ്സ് ചെക്ക്/ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ എടുക്കുക.അല്ലെങ്കില്‍ കര്‍ണ്ണാടക ഫിനാന്‍ഷ്യല്‍ കോഡിന്‍റെ (KFC) പേരില്‍ ട്രഷറിയില്‍ പണമടയ്ക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

കേരളം

  1. തപാല്‍ മുഖേന: സംസ്ഥാന പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ പേരിലോ സംസ്ഥാന അസിസ്റ്റന്‍റ് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ പേരിലോ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്/ബാങ്കേഴ്സ് ചെക്ക്/പേ ഓര്‍ഡര്‍ ആയി ഫീസ് അടയ്ക്കാവുന്നതാണ്. കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചോ അക്കൌണ്ട് തലവന് “0070 അദര്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വ്വീസുകള്‍-60 അദര്‍ സര്‍വ്വീസുകള്‍-800 അദര്‍ രശീതുകള്‍-42 അദര്‍ ഐറ്റംസ്” എന്നതിനു കീഴില്‍ സര്‍ക്കാര്‍ ട്രഷറി മുഖേനയോ പണമടയ്ക്കാം. ഇതിനായി എസ്ബിഐയുടെ ഏതെങ്കിലും ശാഖയെ സമീപിച്ച് പ്രസ്തുത അക്കൌണ്ടില്‍ പണമടച്ച് രശീത് ആര്‍ടിഐ അപേക്ഷയോടൊപ്പം വയ്ക്കേണ്ടതാണ്.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ലക്ഷദ്വീപ് (യുടി)

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ പോസ്റ്റല്‍ ഓര്‍ഡറോ എടുത്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

മഹാരാഷ്ട്ര

  1. തപാല്‍ മുഖേന: പൊതു അധികാരിയുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ പോസ്റ്റല്‍ ഓര്‍ഡറോ മണി ഓര്‍ഡറോ എടുക്കുകയോ 10 രൂപയുടെ കോര്‍ട്ട ഫീ സ്റ്റാമ്പ് പതിച്ചോ ബന്ധപ്പെട്ട പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

മണിപ്പൂര്‍

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ പോസ്റ്റല്‍ ഓര്‍ഡറോ എടുത്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

മേഘാലയ

  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച് അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

മിസോറം

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ പോസ്റ്റല്‍ ഓര്‍ഡറോ എടുത്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

നാഗലാന്‍റ്

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരി/സര്‍ക്കാര്‍ വകുപ്പ്/ഓഫീസിന്‍റെ അക്കൌണ്ട്സ് ഓഫീസര്‍/വകുപ്പ് തലവന്‍/ഓഫീസ് തലവന്‍റെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ എടുത്ത് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ഒറീസ്സ

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ അക്കൌണ്ട്സ് ഓഫീസറുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ പോസ്റ്റല്‍ ഓര്‍ഡറോ എടുത്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

പുതുച്ചേരി (UT)

പഞ്ചാബ്

  1. തപാല്‍ മുഖേന: 50 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ചെക്കോ ട്രഷറി ചെലാനോ എടുക്കുക. ട്രഷറി ചെലാനു വേണ്ടി എസ്ബിഐയുടെ ഏതെങ്കിലും ശാഖയെ സമീപിച്ച് പ്രസ്തുത അക്കൌണ്ടില്‍ പണമടച്ച് രശീത് ആര്‍ടിഐ അപേക്ഷയോടൊപ്പം വയ്ക്കേണ്ടതാണ്.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

രാജസ്ഥാന്‍

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ എടുത്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.

സിക്കിം

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ എടുത്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച് അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

തമിഴ്നാട്

  1. തപാല്‍ മുഖേന: പൊതു അധികാരി നിര്‍ദ്ദേശിച്ച അക്കൌണ്ട് തലവന്‍റെ പേരില്‍ മാറാവുന്ന 50 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ എടുത്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ത്രിപുര

നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച് അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ 20 രൂപ ഫീസ് പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ഉത്തരാഖണ്ഡ്

  1. തപാല്‍ മുഖേന: ബന്ധപ്പെട്ട പൊതു അധികാരിയുടെ പേരില്‍ മാറാവുന്ന 10 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ എടുത്ത് പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ അയച്ചു കൊടുക്കുക.
  2. നേരിട്ട്: പബ്ളിക് ഇന്‍ഫര്‍‌മേഷന്‍ ഓഫീസറുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് (അല്ലെങ്കില്‍ ആരെയെങ്കിലും അയച്ച്) അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ പണമായി അടയ്ക്കുകയും ചെയ്യാവുന്നതാണ്.

ഉത്തര്‍പ്രദേശ്

വെസ്റ്റ് ബംഗാള്‍

ഉറവിടം: http://www.ndtv.com/rti/genboard/subfees.asp

Note: ശ്രദ്ധിക്കുക: വിവരാവകാശ നിയമം സംബന്ധിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും വിജയ കഥകള്‍/പരാതികള്‍ ഉണ്ടെങ്കില്‍ ദയവായി ഞങ്ങള്‍ക്ക് ഇ-മെയില്‍ മുഖേനയോ ചര്‍ച്ചാ ഫോറം മുഖേനയോ അയച്ചു തരിക.

നിങ്ങളുടെ പരാതി കേന്ദ്ര വിവരാവകാശ കമ്മീഷന് സമര്‍പ്പിക്കുക

എപ്പോഴാണ് പരാതി സമര്‍പ്പിക്കേണ്ടത്?

വിവരാവകാശ നിയമം എല്ലാ പൌരന്മാര്‍ക്കും പൊതു അധികാരിയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുവാനുള്ള നിയമം ഉറപ്പുവരുത്തുന്നു. താഴെ പറയുന്ന ഏതെങ്കിലും സാഹചര്യങ്ങളാല്‍ അവന്‍/അവള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകാതെ വന്നാല്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് അല്ലെങ്കില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് അപ്പീല്‍/പരാതി നല്കാനുള്ള അവകാശമുണ്ട്.

കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഓഫീസര്‍ക്ക് മുന്നില്‍ ഒരു പക്ഷേ താഴെ പറയുന്ന കാര്യങ്ങള്‍ കൊണ്ട് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നേക്കാം.:

ഈ നിയമപ്രകാരം അങ്ങനെ ഒരു ഓഫീസര്‍ നിയമിക്കപ്പെട്ടിട്ടില്ലെങ്കില്‍

വിവരങ്ങള്‍ അറിയുന്നതിനായി അവന്‍/അവള്‍ സമര്‍പ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫീസര്‍ നിരസിച്ചെങ്കില്‍

പരാതി മുന്നോട്ടു നീക്കാന്‍ ഈ നിയമപ്രകാരം കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഓഫീസര്‍ക്കോ സെക്ഷന്‍ 19ന്‍റെ ഉപ വകുപ്പ് (1) പ്രകാരമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനോ  അപ്പീല്‍ നല്കാം.

  • ഈ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കാന്‍ വിസമ്മതിച്ചെങ്കില്‍
  • ഈ നിയമപ്രകാരമുള്ള നിശ്ചിത സമയ പരിധിക്കുള്ളില്‍ വിവരങ്ങള്‍ക്കായുള്ള അപേക്ഷയില്‍ പ്രതികരിക്കാതിരിക്കുന്നെങ്കില്‍.
  • അവന്‍/അവള്‍ ന്യായമല്ല എന്നു കരുതുന്ന ഫീസ് അടയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചതുകൊണ്ട്.

  • ഈ നിയമപ്രകാരം അപൂര്‍ണ്ണവും, തെറ്റിദ്ധാരണാജനകവും, അസത്യവുമായ വിവരങ്ങള്‍ക്ക് നടപടികള്‍ ഉള്ളതുകൊണ്ട്.
  • ഈ നിയമപ്രകാരം അപേക്ഷിക്കുന്നതിനും രേഖകള്‍ പരിശോധിക്കുന്നതിനുമായി ബന്ധപ്പെട്ട് മറ്റ് ഏതെങ്കിലും വസ്തുതകള്‍ ഉള്ളതുകൊണ്ട്.

നിങ്ങളുടെ പരാതി സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

അവസാനം പരിഷ്കരിച്ചത് : 6/18/2020

© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate