অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ടർക്കി ഇനങ്ങൾ

ഉത്തര അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഉടലെടുത്ത ടര്‍ക്കിക്കോഴിയെ സാധാരണയായി ഇറച്ചിയ്ക്കുവേണ്ടിയാണ് വളര്‍ത്തുന്നത്. കൊടുക്കുന്ന ആഹാരത്തെ ഇറച്ചിയാക്കി മാറ്റാനുള്ള കഴിവ് ടര്‍ക്കികള്‍ക്ക് കോഴികളേക്കാളും കൂടുതലാണ്

ഇന്ത്യയിലെ ടർക്കി ഇനങ്ങൾ

 

 

ബ്രോണ്‍സ്, വൈറ്റ് ഹോളണ്ട്, ബോര്‍ബണ്‍റെഡ്, ബ്ളാക്ക്, സ്ളേറ്റ്, നരാങ്ങ് ആണ്‍സെറ്റ്, ബെല്‍സ്വില്‍ സ്മാള്‍വൈറ്റ് എന്നീ ഏഴ് വര്‍ഗ്ഗങ്ങളാണുള്ളത്. ഇവ കൂടാതെ അംഗീകരിക്കപ്പെടാത്ത ഒരു ഡസനില്‍ കൂടുതല്‍ ടര്‍ക്കി വര്‍ഗ്ഗങ്ങളുമുണ്ട്. അംഗീകരിക്കപ്പെടാത്ത വര്‍ഗ്ഗങ്ങളില്‍ ബ്രോഡ് ബ്രെസ്റ്റഡ് ബ്രോണ്‍സ്, ബ്രോഡ് ബ്രെസ്റ്റഡ് ലാര്‍ജ് വൈറ്റ് എന്നിവയാണ് പ്രധാനപ്പെട്ടവ.

1. ബ്രോഡ് ബ്രെസ്റ്റഡ് ബ്രോണ്‍സ്:
തൂവല്‍ കൂട്ടത്തിന്‍റെ നിറം കറുപ്പാണ്. പെണ്‍‌കോഴികള്‍ക്ക് കറുത്ത ബ്രെസ്റ്റ് തൂവലുകളില്‍ തുമ്പില്‍ വെളുത്ത പാടുകളുണ്ട്. ഇത് 12 ആഴ്ച പ്രായമുള്ളപ്പോള്‍ തന്നെ ആണ്‍/പെണ്‍ ഭേദം അറിയാനെന്തളുപ്പമാണ്.അടിസ്ഥാനപരമായി തൂവലുകള്‍ക്ക് കറുത്ത നിറമാണുള്ളത്. ഈ വിഭാഗത്തില്‍പ്പെട്ട ടര്‍ക്കികളെ 23--26 ആഴ്ച പ്രായമാകുന്പോള്‍ കന്പോളത്തിലിറക്കുന്നു. എന്നാല്‍ പൂവന്‍മാരെ ചിലപ്പോള്‍ 28 മുതല്‍ 30 ആഴ്ച വരെ വളര്‍ത്തുന്നുണ്ട്. ഈ സമയത്ത് അവയ്ക്ക് 9 മുതല്‍ 10 കിലോഗ്രാം വരെ തൂക്കം വയ്ക്കുന്നു.

2. ബ്രോഡ് ബ്രെസ്റ്റഡ് വൈറ്റ്:
ബോഡ് ബ്രെസ്റ്റഡ് ബ്രോണ്‍സ്, വെള്ള തൂവതുകളെ വൈറ്റ് ഹോളങ്ങും തമ്മിലുള്ള സങ്കരയിനമാണ്. വെള്ള തൂവലുകളെ ടര്‍ക്കികള്‍ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് യോജിച്ചവയാണ് ഇവയ്ക്ക് താപ സഹനം ഉണ്ട്, വൃത്തിയും വെടിപ്പും ഉണ്ട് ഡെസിംഗ് കഴിഞ്ഞാല്‍.വെളുപ്പു നിറമുള്ള ഇത്തരം ടര്‍ക്കികള്‍ക്ക് ഇരുണ്ടവയേക്കാള്‍ കൂടുതല്‍ സൂര്യതാപം ഏല്‍ക്കാന്‍ കെല്‍പ്പുണ്ട്. പിടകള്‍ക്ക് 18 മുതല്‍ 20 ആഴ്ചവരെ പ്രായമുള്ളപ്പോഴും പൂവന്‍മാര്‍ക്ക് 28 മുതല്‍ 30 ആഴ്ചവരെ പ്രായമുള്ളപ്പോഴുമാണ് കന്പോളത്തിലിറക്കാന്‍ പറ്റിയ സമയം.

3. ബെല്‍സ്വില്‍ സ്മാള്‍വൈറ്റ്
ബോഡ് ബ്രെസ്റ്റഡ് വൈറ്റിനോട് നിറത്തിലും ആകൃതിയിലും സാമ്യമുണ്ട്. പക്ഷെ ചെറിയ രൂപമാണ്. മുട്ട ഉല്‍പാദനം,പ്രത്യുല്‍പാദനം, പൊരുന്നയിരിപ്പ് എന്നിവയില്‍ മികച്ചതും മറ്റിനങ്ങളെക്കാള്‍ ബ്രൂഡ് ചെയ്യുന്നത് കുറവുമാണ്.കാഴ്ചയില്‍ ബി.ബി.എല്‍. ഡബ്ളിയു വര്‍ഗ്ഗവുമായി സാമ്യമുണ്ടെങ്കിലും ഇവ താരതമേന്യ ചെറുതാണ്. അനുകൂല സാഹചര്യത്തില്‍ മെച്ചപ്പെട്ട പരിചരണം ലഭിച്ചാല്‍ പൂവനേയും പിടയേയും 15--16 ആഴ്ച പ്രായമാകുന്പോള്‍ കന്പോളത്തിലിറക്കാം

4. നന്ദനം ടര്ക്കി
കറുത്ത നാടന്‍ ഇനവും വിദേശിയായ ബെല്‍സ്വില്‍ സ്മാള്‍ വൈറ്റ് തമ്മിലുള്ള സങ്കരമാണ് നന്ദനം ടര്‍ക്കി.1.തമിഴ് നാട്ടിലെ കാലാവസ്ഥയുമായി യോജിക്കുന്നു

ടര്‍ക്കി വളര്ത്തിന്റെ സാമ്പത്തിക വശങ്ങള്

ആണ്‍ -പെണ്‍ അനുപാതം

1:5

മുട്ടയുടെ ശരാശരി ഭാരം

65 ഗ്രാം

ഒരു ദിവസം പ്രായമുള്ളതിന്‍റെ മുട്ട ഉല്‍പാദനകാലം

50 ഗ്രാം

പ്രായപൂര്‍ത്തിയെത്തുന്ന പ്രായം

30 weeks

മുട്ടകളുടെ ശരാശരി എണ്ണം

80 -100

ഇന്‍കുബേഷന്‍ കാലം

28 ദിവസം

20 ആഴ്ചയില്‍ ശരാശരി ശരീരഭാരം

4.5 – 5 (പെണ്‍)
7-8 (ആണ്‍)

മുട്ട ഉല്‍പാദനകാലം

24 ആഴ്ച്ച

വില്‍ക്കാവുന്ന ്രായം
ആണ്‍
പെണ്‍

 

14 -15 ആഴ്ച
17 – 18 ആഴ്ച

വില്‍ക്കാവുന്ന ശരീരഭാരം
ആണ്‍
പെണ്‍

 

7.5 കി. ഗ്രാം
5.5 കി. ഗ്രാം

ഭക്ഷണക്ഷമത

2.7 -2.8

വില്‍പ്പനയെത്തും വരെയുള്ള ശരാശരി ഭക്ഷണ-
ഉപയോഗം
ആണ്‍
പെണ്‍

 

24 -26 കി. ഗ്രാം
17 – 19 കി. ഗ്രാം

ബ്രൂഡിംഗ്‌ കാലത്തെ മരണനിരക്ക്

3-4%

ടര്‍ക്കിവളര്‍ത്തുന്ന ക്രമം

ഇന്കുബേഷന്

ടര്‍ക്കിയില്‍ ഇന്‍കുബേഷന്‍ കാലം 28 ദിവസമാണ്. രണ്ടുതരംഇന്‍കുബേഷനുണ്ട്.

(a) ബ്രൂഡി കോഴികളോടൊന്ന് പ്രകൃത്യാഇന്കുബേഷന്‍:

ടര്‍ക്കികള്‍ സ്വാഭാവികമായി നല്ല ബ്രൂഡറുകളാണ്.ബ്രൂസികോഴികള്‍ 10-15 മുട്ടകള്‍ വിരിയിക്കാന്‍ പറ്റും. ബ്രൂഡിംഗിന് വൃത്തിയുള്ള മുട്ടകള്‍, നല്ല തോട്ടം, ആകൃതിയുള്ളവയാണ് നല്ലത്, ഇവ 60-80% വിരിയ്ക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യകഞ്ഞുങ്ങളെ ലഭിക്കും.

(b) കൃത്രിമ ഇന്കുബേഷന്‍:

ഇന്‍കുബേറ്ററുകള്‍ വഴി കൃത്രിമമായി മുട്ട വിരിയിച്ചെടുക്കുന്നു. സെറ്ററിലും ഹാച്ചറിലും വേണ്ട താപനില, ഈര്‍പ്പം ഇപ്രകാരമാണ്.

താപനില (ഡിഗ്രി F)

ആപേക്ഷിക ഈര്പ്പം(%)

സെറ്റര്‍ 99.5

61-63

ഹാച്ചര്‍ 99.5

85-90

ദിവസവും മുട്ട ഇളക്കി വയ്ക്കണം ചീത്തയാകാതിരിക്കാനും മുട്ട പൊട്ടാതിരിക്കാനും മുട്ടയിടുമ്പോള്‍ തന്നെ മാറ്റി വയ്ക്കണം. മാത്രമല്ല മെച്ചമായി വിരിയുകയും ചെയ്യും.

അവസാനം പരിഷ്കരിച്ചത് : 3/4/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate