অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രോഗങ്ങൾ

പ്രധാനരോഗങ്ങളും നിവാരണമാര്‍ഗ്ഗങ്ങളും

 

 


അസ്പര്‍ജില്ലോസിസ്, (കുമിള്‍രോഗം) ഫൗള്‍ കോളറ, ഫൗള്‍ ടൈഫോയിഡ് (കോഴിജ്വരം), കോഴി വസൂരി (ടര്‍ക്കി വസൂരി), ക്രോണിക്ക് റെസ്പിറേറ്ററി ഡിസീസ് (ശ്വാസകോശങ്ങള്‍ക്കുണ്ടാകുന്ന രോഗം), രക്താതിസാരം, ബ്ളാക്ക് ഹെഡ്, എന്‍ററൈറ്റിസ്, റ്റ്യൂബര്‍ക്കുലോസിസ്, (ക്ഷയം) ഇംഫലൈറ്റിസ്, സൈനോവൈറ്റിസ്, സൈനസൈറ്റിസ്, ബ്ളൂകോംപ് എന്നിവയാണ് സാധാരണയായി ടര്‍ക്കികളെ ബാധിക്കുന്ന രോഗങ്ങള്‍. ഇവ കൂടാതെ വിരബാധ മൂലവും തീറ്റയില്‍ പോഷകാംശം കുറയുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളും ഉണ്ട്.

നിവാരണമാര്‍ഗ്ഗങ്ങള്‍

പുള്ളോറം, ടര്‍ക്കി സന്നിപാതജ്വരം, മൈക്കോപ്ളാസ്മ എന്നിവ ബാധിച്ചിട്ടില്ലാത്ത ഫാമുകളില്‍ നിന്ന് മാത്രമേ ടര്‍ക്കിക്കുഞ്ഞുങ്ങളെ വാങ്ങാവൂ
കുഞ്ഞുങ്ങളെ കൊണ്ടുവന്ന ഉടന്‍ തന്നെ ബ്രൂഡറിനുള്ളിലാക്കി അവയ്ക്ക് തീറ്റയും വെള്ളവും നല്‍കുക. ബ്രൂഡറിനുള്ളിലെ ചൂട് വായുസഞ്ചാരം എന്നിവ ക്രമത്തിലാണോ എന്ന് ഉറപ്പ് വരുത്തുക.
ടര്‍ക്കിക്കുഞ്ഞുങ്ങള്‍ക്ക് സമീകൃതാഹാരം നല്‍കുന്നതില്‍ നിഷ്കര്‍ഷ പാലിക്കുക. കുമിള്‍ രോഗാണുക്കള്‍ തീണ്ടാത്ത സ്ഥലത്തായിരിക്കണം തീറ്റ സൂക്ഷിക്കേണ്ടത്.
കൂട്ടിനുള്ളില്‍ കൂട്ടം കൂടി നില്‍ക്കാനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കുക. ആവശ്യത്തിനുള്ള സ്ഥലം കൊടുക്കുകയാണ് ഇതിനായി ചെയ്യേണ്ടത്്.
ലിറ്റര്‍ എപ്പോഴും ഉണങ്ങിയതാണെന്ന് ഉറപ്പു വരുത്തുക.
ആവശ്യമില്ലാത്ത മരുന്നുകള്‍ കൊടുക്കാതിരിക്കുക, മരുന്നുകള്‍ കൊടുക്കേണ്ട സമയത്ത് ആവശ്യത്തിനുള്ള മരുന്നുമാത്രം കൊടുക്കുക.
കോഴികള്‍, താറാവുകള്‍ എന്നിവയുമായി ടര്‍ക്കികളെ ഇടപെഴകാന്‍ അനുവദിക്കരുത്. കൂടാതെ കന്നുകാലികള്‍, കുതിരകള്‍ എന്നിവയുടെ സാമീപ്യവും ഒഴിവാക്കണം.
എലി, ഈച്ച, പറവകള്‍ എന്നിവയുടെ ശല്യം ഉണ്ടാകാതെ നോക്കണം.
കൂട്ടിനുള്ളില്‍ സന്ദര്‍ശകരെ കഴിയുന്നതും കടക്കുവാന്‍ അനുവദിക്കരുത്. കടക്കേണ്ടി വന്നാല്‍ അവരുടെ ചെരുപ്പ്, കയ്യ്, കാല് തുടങ്ങിയവ അണുനാശിനി ഉപയോഗിച്ച് കഴുകിയതിനു ശേഷം മാത്രമേ ആകാവൂ.
തീറ്റപ്പാത്രം, വെള്ളപ്പാത്രം, കൂട്ടിനുള്ളിലെ മറ്റ് ഉപകരണങ്ങള്‍ എന്നിവ എല്ലാ സമയത്തും വൃത്തിയായി സൂക്ഷിക്കണം.
രോഗലക്ഷണങ്ങളുടെ ലാഞ്ചന കാണിക്കുന്ന ടര്‍ക്കികളെ ഉടനടി കൂട്ടത്തില്‍ നിന്നും മാറ്റണം. രോഗബാധയുണ്ടെന്ന് തീര്‍ച്ചയായാല്‍ ഉടനടി വിദഗ്ധ സഹായം തേടുക.
ചത്തുപോയ ടര്‍ക്കികളെ ശരിയായ വിധത്തില്‍ നശിപ്പിച്ച് കളയുക. മരണകാരണം രോഗബാധയാണോ എന്ന് പരിശോധിക്കണം. ചത്ത ടര്‍ക്കികളെ ദഹിപ്പിക്കുകയോ, കുമ്മായം ചേര്‍ത്ത് ആഴത്തില്‍ കുഴിച്ചിടുകയോ വേണം.
രോഗപ്രതിരോധ നടപടികള്‍ അതാതു സമയത്ത് കൈക്കൊള്ളുക.
പരിസര ശുചീകരണം പാലിക്കുക.
ഇവയ്ക്കെല്ലാം പുറമെ മറ്റു പരിപാലനക്രമങ്ങള്‍ വളരെ കൃത്യനിഷ്ഠയോടും, ആത്മാര്‍ത്ഥതയോടും, ഉത്തരവാദിത്വത്തോടും കൂടി നിര്‍വഹിക്കേണ്ടതാകുന്നു.

ടർക്കികളിലെ സാധാരണ രോഗങ്ങള്

രോഗം

കാരണം

ലക്ഷണം

തടയല്

അരിസോനോസിസ്

സാല്മൊണെല്ല അരിസോണ

കാഴ്ചക്കുറവ് അന്ധത 3-4

രോഗം ബാധിച്ചവയെ മാറ്റുക, വൃത്തിയാക്കുക,

ബ്യൂകോംപ് രോഗം

കൊറോണ വൈറസ്

വിഷാദം, ഭാരക്കുറവ്, പതഞ്ഞ് വെള്ളം പോലെ കാഷ്ടം, തല,തൊലി കറുക്കുന്നു

പുകയ്ക്കുക എണ്ണം കുറയ്ക്കുക, ഫാം മാലിന്യം മാറ്റുക, വിശ്രമ കാലം നല്‍കുക.

ശ്വാസകോശ രോഗം

മൈകോപ്ളാസ്മ ഗാലിസെപ്റ്റികം

ചുമ,തുമ്മല്‍,മൂക്കൊലിപ്പ്,

Secure പ്ളാസ്മ ഇല്ലാത്തകൂട്ടം വാങ്ങുക

എറിസിപെലസ്

എറിസിപെലോ ത്രിക്സ് റൂസിപാതിഡെ.

പെട്ടെന്ന് മരണം, കഴുത്തിനുതാഴെ മാംസം വീര്‍ക്കല്‍ മുഖത്ത് നിറവ്യത്യാസം

കുത്തിവയ്പ്

ഫൗള്‍ കോളറ

പാസ്ചറെല്ല മള്ട്ടോസിഡ

മുഖത്ത് നിറവ്യത്യാസം, പര്‍പ്പിള്‍ നിറ തല

വൃത്തിയാക്കല്‍

ഫൗള്‍ പോക്സ്

പോക്സ് വൈറസ്

തലയില്‍, കഴുത്തിലും മഞ്ഞ നിറപൊള്ളലുകള്‍,വൃണങ്ങള്‍

കുത്തിവയ്പ്

ഹെമറേജിക് എന്ററിറ്റിസ്

വൈറസ്

ഒന്നോ അതിലധികമോ പക്ഷി മരണം

കുത്തിവയ്പ്

ഇന്‍ഫെക്ഷിയസ് സിനുസിറ്റിസ്

ബാക്ടീരിയ

മൂക്കൊലിപ്പ് സൈനസ് വീക്കം, ചുമ

രോഗമില്ലാത്ത ബ്രീസറില്‍ നിന്നു കുഞ്ഞുങ്ങളെ മാറ്റുക

മൈക്കോ ടോക്സികോസിസ്

ഫംഗല്ഒറിജിന്

രക്തസ്രാവം,വിളറിയ,തടിച്ച കരള്‍, കിഡ്നി

ഭക്ഷണം ചീത്തയാകുന്നത് ഒഴിവാക്കുക.

ന്യൂകാസില്‍ രോഗം

പാരമിക്സോ വൈറസ്

ശ്വാസംവലിക്കല്‍,കഴുത്ത് ഉളുക്ക്,ശരീരം തളരുക. മുട്ട യുടെ തോട് കട്ടി കുറയ്ക്കല്‍.

കുത്തിവയ്പ്

പാരടൈഫോയ്സ്

സാല്മണെല്ലാ പുല്ലോറം

വയറിളക്കം

ശുചിതം പാലിക്കുക.

ടര്‍ക്കികോറിസ

ബോര്ഡെറ്റെല ഏവിയം

 

ശുചിത്വം, കുഞ്ഞുങ്ങളെശ്രദ്ധിക്കണം

കോക്കിഡിയോസിസ്

കോക്കിSpp

രക്തത്തോടെയുള്ല വയറിളക്കം ഭാരക്കുറവ്

 

കുത്തിവയ്പ് ക്രമം:

ദിവസം പ്രായം

എന്‍.ഡി. ബി-1 സ്‌ട്രെയിന്‍

4th,5th ആഴ്ച

ഫൌള്‍ പോക്സ്

ആറാം ആഴ്ച

എന്‍.ഡി – (ആര്‍2ബി)

8 – 10 ആഴ്ച

കോളറ വാക്സിന്‍

ടര്ക്കികളുടെ വിപണം

16 ആഴ്ചയില്‍ ആണ്‍- പെണ്‍ ടര്‍ക്കികളുടെ ശരീരഭാരം യഥാക്രമം 7.26,5.53 കിലോ ആണ്. ഇതാണ് വില്‍ക്കാനുള്ള യഥാര്‍ത്ഥ സമയം.

ടര്ക്കി മുട്ട:

  • 30 ആഴ്ച പ്രായം മുതല്‍ ടര്‍ക്കികള്‍ മുട്ടയിടാന്‍ തുടങ്ങും. തുടര്‍ന്ന് 24 ആഴ്ചക്കാലം മുട്ടയിടും.
  • നല്ല ഭക്ഷണവും കൃത്രിമ വെളിച്ചവും നന്നായി ലഭിച്ചാല്‍ 60-100 മുട്ടകള്‍ വര്‍ഷംതോറും കിട്ടും.
  • 70% മുട്ടയും ഉച്ചക്കാണ് ഇടുന്നത്.
  • ഇളം നിറമാണ് മുട്ടയ്ക്ക്, 85 ഗ്രാം ഭാരമുണ്ട്.
  • മുട്ടയുടെ ഒരഗ്രം കൂര്‍ത്തിരിക്കും, കട്ടിയുള്ള തോടാണ്.
  • പ്രോട്ടീന്‍, ലിപിഡ് കാര്‍ബോഹൈഡ്രേറ്റ്,ധാതുക്കള്‍ എന്നിവ.
  • 13%,11.8%,1.7%,0.8% എന്ന ക്രമത്തിലുണ്ട്. കരുവില്‍ 15.67-23.97 മി.ഗ്രാം. കൊളസ്റ്ററോളുണ്ട്.

ടര്ക്കിയുടെ മാംസം:

ആള്‍ക്കാര്‍ ടര്‍ക്കി കോഴിയെ അതിന്റെ മെലിഞ്ഞ പ്രകൃതംകാരണമാണ് തെരെഞ്ഞടുക്കാന്‍ ഇഷ്ടപ്പെടുന്നത്. മാംസ്യം, കൊഴുപ്പ്, ടര്‍ക്കിയിറച്ചിയുടെ ഊര്‍ജമൂല്യം 24%,6.6%,162 കലോറി/100ഗ്രാം മാംസം എന്നിങ്ങനെ ലഭ്യമാണ്.പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം,ഇരുമ്പ്, സെലീനിയം, സിങ്ക്, സോഡിയം എന്നിങ്ങനെയുള്ള ധാതുക്കള്‍ ലഭ്യമാണ്. അത്യാവശ്യം വേണ്ട അമിനോ ആസിഡുകളും നിയാസ്രിന്‍, വിറ്റാമിന്‍ B6,B12 എന്നിങ്ങനെയുള്ള വിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. അപൂരിത ഫാറ്റി ആസിഡുകളും അത്യാവശ്യം വേണ്ട ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമാണ്. മാത്രമല്ല കൊളസ്റ്ററോള്‍ വളരെ കുറവുമാണ്.

ഒരു മാര്‍ക്കറ്റ് പഠനം സൂചിപ്പിക്കുന്നത് .24 ആഴ്ച പ്രായമുള്ള ഒരു ആണ്‍ ടര്‍ക്കിക്കോഴി 10 മുതല്‍ 20 കി.ഗ്രാം വരെ ഭാരമുള്ളതും 300രൂപ മുതല്‍ 450രൂപ വരെ ചെലവ് വരുന്നതുമാണ്.എന്നാല്‍ 500 രൂപ മുതല്‍ 600 രൂപ വരെ ലാഭവും ഇത് തരുന്നു. അതുപോലെ തന്നെ 300 രൂപ മുതല്‍ 400 രൂപ വരെ ലാഭവും 24 ആഴ്ചക്കുള്ളില്‍ നല്‍കുന്നു.കൂടാതെ ഒരു ടര്‍ക്കിയിലെ മുഴുവന്‍ മാലിന്യം നിറഞ്ഞതും ഭാഗികമായി മാലിന്യം നിറഞ്ഞതുമായ സാഹചര്യങ്ങളില്‍ വളര്‍ത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ഡയറക്ടര്‍,
സെന്‍ട്രല്‍ പൌള്‍ട്രി ഡവലപ്പ് മന്റെ ഓര്‍ഗനൈസേഷന്‍(എസ്.ആര്‍),
ഹെസ്സാര്‍ഗട്ട, ബാംഗ്ലൂര്‍ - 560088
ടെലിഫോണ്‍: 080-28466236/28466226
Fax: 080-28466444.
മെയില്‍: cpdosr@yahoo.com.
വെബ് സൈറ്റ്: http://www.cpdosrbng.kar.nic.in

സേറ്റ് ലൈവ് സോറ്റ്ക്ക് ഡവലപ്പ് മന്റെ ബോര്‍ഡുകള്‍/ അനിമല്‍ പിസ്ബന്‍ഡറി ഡിപ്പാര്‍ട്ടുമെ‌ന്‍റുുകള്‍

അവസാനം പരിഷ്കരിച്ചത് : 7/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate