ടര്‍ക്കികളില്‍ 0-4 ആഴ്ചയാണ് ബ്രൂഡിംഗ് കാലം. തണുപ്പുകാലത്ത് ഇത് 5-6 ആഴ്ചയാണ്. കോഴികളെ അപേക്ഷിച്ച് ടര്‍ക്കിക്കുഞ്ഞുങ്ങള്‍ക്ക് ഇരട്ടിസ്ഥലം വേണം ചുറ്റിപ്പറ്റി നടക്കാന്‍. ഇന്‍ഫ്രാറെഡ് ബള്‍ബുകളോ, ഗ്യാസ് ബ്രൂഡര്‍ അല്ലെങ്കില്‍ പരസരിഗത സംവിധാനങ്ങളുപയോഗിച്ച് ദിവസം പ്രായമുള്ളവയെ വളര്‍ത്തിയെടുക്കാം.
ബ്രൂഡിംഗില് ശ്രദ്ധിക്കെണ്ടത്:
ആദ്യ 4 ആഴ്ചകളില്‍ 6-10 % വരെയാണ് ശരാശരി മരണനിരക്ക്. കുഞ്ഞുങ്ങള്‍ ആദ്യ ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മടിക്കും അതിനുകാരണം മോശം കാഴ്ചയും ഭയവുംമാണ്. ഇവയെ നിര്‍ബന്ധിച്ചു കഴിപ്പിക്കണം.
നിര്‍ബന്ധിച്ച് തീറ്റിക്കല്‍
കുഞ്ഞുങ്ങളെ മരണനിരക്കിനു കാരണം പട്ടിണി കിടക്കലാണ്. അതിനാല്‍ വെള്ളം, ഭക്ഷണം എന്നിവ നല്കാന് പ്രത്യേക ശ്രദ്ധ വേണം. ലിറ്ററൊന്നിന് 100 മില്ലി പാല് എന്ന കണക്കിനും, 10 എണ്ണത്തിന് 1 എന്ന കണക്കിന് വേവിച്ച മുട്ടയും, 15 ദിവസം നല്‍കണം. ഇത് പ്രോട്ടിന്, ഊര്‍ജം എന്നിവ പരിഹരിക്കും.
ഭക്ഷണം വച്ചിരിക്കുന്ന പാത്രത്തില്‍ പതുക്കെ തട്ടി അവയുടെ ശ്രദ്ധ ആകര്‍ഷിക്കാം. നിറമുള്ള കല്ലുകള്‍, മാര്‍ബിള്‍ എന്നിവ ഭക്ഷണ, ജല പാത്രങ്ങളില്‍ ഇട്ടുവയ്ക്കുന്നതും ശ്രദ്ധപിടിക്കാന്‍ കൊള്ളാം. ടര്‍ക്കികള്‍ക്ക് പച്ചില ഇഷ്ടമാണെന്നതിനാല്‍, ഭക്ഷണത്തിനൊപ്പം ഇലകള്‍ അരിഞ്ഞുകൊടുക്കുക. നിറമുള്ള എഗ് ഫില്ലറുകള്‍ ആദ്യ 2 ദിവസങ്ങളില്‍ ഫീഡറായി ഉപയോഗിക്കാം.
വിരിയ്ക്കുള്ള വസ്തുതകള്‍
ബ്രൂഡിംഗിനു സാധാരണ ഉപയോഗിക്കുന്ന വസ്തുക്കള്‍ തടി ചീകിയത്,അറക്കപ്പൊടി,വയ്ക്കോല് എന്നിവയാണ്. തുടക്കത്തില്‍ 2 ഇഞ്ച് ഘനത്തില്‍ വിരിയ്ക്കണം. ക്രമേണ 3-4 ഇഞ്ച് ഘനമാക്കി വര്‍ധിപ്പിക്കാം. ഇവയെ ഇടയ്ക്ക് ഇളക്കിയിടുന്നത് കട്ടപ്പിടിക്കല്‍ ഒഴിവാക്കാം.
തുറന്നുവിട്ടും, കൂടുകളില്‍ വളര്‍ത്തുക
A. തുറസ്സായ ഇടത്ത് വളര്‍ത്തല്‍
നേട്ടങ്ങള്‍:
തുറസ്സായരീതിയില്, വേലിക്കെട്ടിയ ഒരു ഏക്കര്‍ സ്ഥലത്ത് 200-250 വലിയ ടര്‍ക്കികളെ വളര്‍ത്താം. രാത്രിയില്‍ കിടക്കാനുള്ള ഷെഡ് വേണം ഇത്. പക്ഷിയൊന്നിന് 3-4 ചതുരശ്ര അടിവേണം പ്രാപ്പിടിയന്മാരില്‍ ഇവയെ രക്ഷിക്കാന്‍ ശ്രദ്ധിക്കണം. ചുറ്റിനും വൃക്ഷങ്ങള്‍ നടുന്നത് തണലും, സുഖമായ പരിസ്ഥിതിയും നല്‍കും.ക്ഷുദ്രജീവികളില്‍ നിന്നു രക്ഷനേടാന്‍ മേച്ചില്‍ സ്ഥലം ഇടയ്ക്ക് മാറ്റണം.
തുറസ്സായ സ്ഥലത്ത് ഭക്ഷണം:
ടര്ക്കികള്നന്നായികൊത്തിത്തിന്നുന്നവയായതിനാല്,മണ്ണിര,ചെറുകീടങ്ങള്‍,ഒച്ച്,അടുക്കളയിലെ പാഴ് വസ്തുക്കള്‍, ചിതല് എന്നിവ കഴിക്കും, ഇവയില്‍ പ്രോട്ടീന്കൂടുതലുണ്ട്,തീറ്റചെലവ് പകുതി കുറയും.കൂടാതെ പയറിനങ്ങളില്‍ ലുസേണ്‍, സെഡ്മാന്തസ്, സൈറ്റലോ എന്നിവ നല്‍കാം. കാല്മുടന്ത്, ബലക്കുറവ് എന്നിവ ഒഴിവാക്കാല് ആഴ്ചയില്‍ പക്ഷിയൊന്നിന് 250 ഗ്രാം വീതം കാല്‍സ്യം നല്‍കണം. ചിപ്പിയുടെ പുറംന്തോട് നല്ലതാണ് തീറ്റക്ക്. പച്ചക്കറി അവശിഷ്ടങ്ങള്‍ നല്കിയാല് 10% ഭക്ഷണചിലവ് കുറയും.
ആരോഗ്യം:
തുറസ്സായ സ്ഥലത്ത് മേയുന്നവയ്ക്ക് വിരശല്യം, ചില ചെള്ള് ബാധ ഉണ്ടാകും. മാസത്തിലൊരിക്കല്‍ വിരമാറ്റാനുള്ള മരുന്ന് നല്‍കണം. മരുന്ന് വെള്ളത്തില്‍ മുക്കിയെടുത്താല്‍ ചെള്ള് നശിക്കും
B. കൂടുകളില്‍ വളര്‍ത്തല്‍
പ്രയോജനം:
കൂടുകള്‍:
വളര്‍ത്തുമ്പോള്‍ ചെയ്യാവുന്ന പൊതുക്രമീകരണങ്ങള്‍ കോഴിവളര്ത്തലിലെന്ന പോലെയാണ്. ആവശ്യമായ ഇടം ഭക്ഷണം,ജലം കൊടുക്കാനുള്ള സൌകര്യം എന്നിവ നല്കാന് ശ്രദ്ധിക്കണം.
ടര്ക്കിക്കുഞ്ഞുങ്ങളുടെ പരിപാലനം
തുടക്കമെന്ന നിലയില്‍ 250- ഓ അതില്‍ കുറവോ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതാണ് ഉത്തമം. ആരംഭത്തില്‍ ഒരു കുഞ്ഞിന് 0.09 ച.മീ എന്ന നിരക്കില്‍ കൂട്ടിനകത്ത് സ്ഥലം അനുവദിക്കണം. 16-ാം ആഴ്ചയില്‍ കന്പോളത്തിലിറക്കുന്നവയ്ക്ക് ഒരെണ്ണത്തിന് 0.19 മുതല്‍ 0.28 ച.മീറ്ററാണ് നല്‍കേണ്ടത്. ടര്‍ക്കിക്കുഞ്ഞുങ്ങളെ താമസിപ്പിക്കുന്ന കൂടിന്റെ തറ ഉണങ്ങിയതായിരിക്കണം. കൂട്ടില്‍ ആവശ്യത്തിന് വെളിച്ചവും നല്ല വായു സഞ്ചാരവും ഉണ്ടായിരിക്കണം.
തറ നല്ലതുപോലെ ഉണങ്ങിയതിനുശേഷം 5 സെ.മീ ഘനത്തില്‍ ഏതെങ്കിലും നല്ല ലിറ്റര്‍ വിതറണം. ചിന്തേരുപൊടി, ഉമി, പതിര്, വെട്ടി നുറുക്കിയ വൈക്കോല്‍, നിലക്കടലത്തോട് എന്നിവ ലിറ്ററായി ഉപയോഗിക്കാവുന്നതാണ്. ആദ്യത്തെ 5 ദിവസം ലിറ്ററിന് മുകളില്‍ കടലാസ് വിരിക്കണം.
ടര്‍ക്കിക്കുഞ്ഞുങ്ങള്‍ക്ക് തൂവലുകള്‍ വളരുന്നതുവരെ അവയ്ക്ക് കൃത്രിമമായി ചൂട് നല്‍കണം. ബ്രൂഡറിനു ചുറ്റും 40 മുതല്‍ 45 സെ.മീ പൊക്കമുള്ള ഒരു വലയം ഹോവറില്‍ നിന്നും 45 സെ.മീ മുതല്‍ 90 സെ.മീ അകലത്തില്‍ ഉറപ്പിക്കണം. ആദ്യത്തെ പത്ത് ദിവസം കഴിഞ്ഞാല്‍ ഈ വലയം മാറ്റാം.
3 മുതല്‍ 6 ആഴ്ച പ്രായമാകുന്പോള് കുഞ്ഞുങ്ങള്‍ കൊക്കുമുറിക്കല്‍ പ്രക്രിയക്ക് വിധേയമാക്കണം. തമ്മില്‍ കൊത്തുകൂടാതിരിക്കുക, നഷ്ടപ്പെടുന്ന തീറ്റയുടെ അളവു കുറയ്ക്കുക എന്നിവയാണ് കൊക്കുമുറിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍. സാധാരണയായി മേല്‍കൊക്കിന്റെ നാലില്‍ മൂന്നു ഭാഗമാണ് മുറിക്കുക. വിരിച്ചിറക്കിയാല് ഉടന്‍തന്നെ കുഞ്ഞുങ്ങളെ ബ്രൂഡറിനുള്ളിലാക്കി തീറ്റയും വെള്ളവും കൊടുക്കണം.
തീറ്റ, വെള്ളം മിശ്രിതത്തിനു പുറമെ പാല്‍പ്പൊടി വെള്ളത്തില്‍ കലക്കിയത്, മോര്, തനിപ്പാല് എന്നിവയും കൊടുക്കാം. ആദ്യത്തെ 8 ആഴ്ചവരെ കൊടുക്കുന്ന തീറ്റയ്ക്ക് സ്റ്റാര്‍ട്ടര്‍ മാഷ് എന്നാണ് പറയുന്നത്. ഇത്തരം തീറ്റയില്‍ 29 ശതമാനം മാംസ്യം, 1.5 ശതമാനം കാല്‍സ്യം, 1.1 ശതമാനം ഫോസ്ഫറസ് എന്നിവ ഉണ്ടായിരിക്കണം.
വളരുന്ന ടര്‍ക്കികളുടെ പരിപാലനം
വളരുന്ന ടര്‍ക്കികളെ രണ്ടു വിധത്തില്‍ വളര്‍ത്താം
ഡീപ്പ് ലിറ്റര്‍ രീതി
വ്യാവസായികമായി വളര്‍ത്തുന്ന ടര്‍ക്കികളെ സാധാരണയായി ലിറ്റര്‍ വിരിച്ച കൂട്ടിനുള്ളിലാണ് വളര്‍ത്തുന്നത്. ഒരു ടര്‍ക്കിക്ക് 0.37 മുതല്‍ 0.42 ച.മീറ്റര്‍ വരെ സ്ഥലം കൂട്ടിനുള്ളില്‍ അനുവദിക്കേണ്ടതാണ്. തീറ്റ, വെള്ളം എന്നിവ കൂട്ടിനുള്ളില്‍ റൂസ്റ്റുകള് കൊടുക്കുന്നത് തിങ്ങിക്കൂടല്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. 2 മുതല്‍ 3 ഇഞ്ച് വ്യാസമുള്ള തടികളാണ് ഇതിനുപയോഗിക്കുന്നത്. റൂസ്റ്റുകള് ജനലിനരികിലാണ് വയ്ക്കേണ്ടത്.
തുറസ്സായ സ്ഥലത്ത് വിട്ടു വളര്‍ത്തുന്ന രീതി
ടര്‍ക്കികളെ 8 ആഴ്ച കഴിഞ്ഞാല്‍ പച്ചപ്പുല്ലുള്ള തുറസ്സായ സ്ഥലത്ത് വിട്ടു വളര്‍ത്താവുന്നതാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ എടുത്തു മാറ്റാവുന്ന താല്‍ക്കാലിക കൂടുകള്‍ വയ്ക്കണം. ഇത്തരം കൂട്ടിനുള്ളില്‍ ഒരു ടര്‍ക്കിക്ക് 0.139 ച.മീറ്റര്‍ സ്ഥലം അനുവദിക്കേണ്ടതാണ്. 100 ടര്‍ക്കികള്‍ക്ക് അരയേക്കര്‍ പുരയിടം എന്ന നിലയിലാണ് അനുവദിക്കേണ്ടത്. ഒരു മാസം അവിടെ വളര്‍ത്തിയിട്ട് അടുത്ത മാസം വേറെ സ്ഥലത്തേക്ക് മാറ്റണം. ഇത് വിരബാധ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
8 ആഴ്ച പ്രായമായിക്കഴിഞ്ഞാല്‍ പിന്നെ വളര്‍ച്ചയ്ക്കുള്ള തീറ്റ കൊടുത്തു തുടങ്ങാം. ഇത്തരം തീറ്റയില്‍ 20 ശതമാനം മാംസ്യം, 1.1 ശതമാനം കാല്‍സ്യം, 0.7 ശതമാനം ഫോസ്ഫറസ് എന്നിവ ഉണ്ടായിരിക്കണം. വളരുന്ന ടര്‍ക്കികള്‍ക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമുണ്ട്. നല്ല പച്ചപ്പുല്ലും, ഇലകളും, ലഭ്യമാകുന്ന ധാന്യങ്ങളും, ശുദ്ധജലം, കൊച്ചുചരലുകള് എന്നിവയും നല്‍കേണ്ടതാണ്.
ടര്‍ക്കികളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നയിക്കാന്‍ ഒരു വടിയുടെ സഹായം മതി. ടര്‍ക്കികളെ പിടിക്കാന്‍ ഇരുണ്ട മുറിയാണ് നല്ലത്, അവിടെ ഇരുകാലുകളിലും തൂക്കി പെട്ടെന്ന് പിടിക്കാം. പക്ഷേ വലിയ ടര്‍ക്കികളെ 3-4 മിനിറ്റുകളില്‍ കൂടുതല്‍ തൂക്കിപിടിക്കരുത്.
V. തറ, ഭക്ഷണം, വെള്ളം എന്നിവയുടെ പട്ടിക
സ്വാഭാവുക ബ്രീസിംഗ്:
ആണ് പക്ഷിയുടെ ഇണചേരല്‍ പ്രത്യേക രീതിയാണ്, ചിറകുകള് വിടര്‍ത്തി വല്ലാത്ത ശബ്ദം പുറപ്പെടുവിക്കും. സ്വാഭാവിക ഇണചേരലില് ആണ് പെണ് അനുപാതം 1:5 ഇടത്തരം ടര്‍ക്കിക്കും,1:3, വലിയ തരത്തിനും ആണ്. ഓരോ വലിയ ആണ് ടര്‍ക്കിയില്‍ നിന്ന് 40-50 കുഞ്ഞുങ്ങള്‍ ശരാശരി ലഭിക്കും.ആദ്യ വര്‍ഷത്തിനുശേഷം ആണ് പക്ഷികളെ പിന്നീട് ഇണചേര്‍ക്കാന്‍ ഉപയോഗിക്കില്ല., കാരണം കുറഞ്ഞ സന്താനോതാപാദനം. ചില പെണ് പക്ഷികളോട് പ്രത്യേക താല്പര്യം ആണ്‍പക്ഷികള്‍ കാട്ടാറുണ്ട്. അതിനാല്‍ 15 ദിവസത്തിലൊരിക്കല്‍ ആണ് പക്ഷിയെ മാറ്റണം.
കൃത്രിമ ബീജ സങ്കലനം:
സീസണ് മുഴുവനും ടര്ക്കിക്കൂട്ടത്തില് നിന്ന് ഉയര്‍ന്ന് ഉത്പാദനക്ഷമത പ്രതീക്ഷിക്കാമെന്നതാണ് കൃത്രിമ ബീജ സങ്കലനത്തിന്റെ പ്രയോജനം.
ആണ്പക്ഷിയില് നിന്നും ബീജ ശേഖരിക്കല്‍
ബീജ സങ്കലനം കോഴികള്‍:
അവസാനം പരിഷ്കരിച്ചത് : 3/19/2020
ടർക്കികളിലെ രോഗങ്ങൾ
കോഴികളെക്കാള്‍, ടര്‍ക്കികള്‍ക്ക് പ്രോട്ടീന്‍, ഊര്‍ജം, ...
ബോര്‍ഡ് ബ്രെസ്റ്റഡ് ബ്രോണ്‍സ്, ബോഡ് ബ്രെസ്റ്റഡ് വൈ...
ടർക്കി കോഴി വളർത്തൽ ,അതുമായി ബന്ധപ്പെട്ട വിപണന...