പ്ലാസ്റ്റിക് ബാഗുകളുടെ വർദ്ധിച്ച ഉപയോഗം മുന്‍പ് തന്നെ പല പോരായ്മകളും ഉണ്ടായിരുന്ന അവശിഷ്ടമാലിന്യങ്ങളുടെ നിഷ്ക്രമണം സംവിധനത്തിന് കൂടുതല്‍ ഉലച്ചില്‍ ഉണ്ടാക്കിയിരിക്കുന്നു. പ്ലാസ്റ്റിക്ക് ബാഗുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥ ചേരുവകള്‍ അഴുക്കുചാലുകളുടെ പ്രവാഹനിരോധനം, ഭൂഗർഭ ജലത്തിന്‍റെ ദൂഷീകരണം തുടങ്ങിയവയിലേക്ക് നയിക്കുന്നു.
എത്തിലിന്‍ (Ethylene) മോളിക്യൂളുകളുടെ പോളിമർ രൂപമായ പോളാ എത്തിലിനാണ് പ്ലാസ്റ്റിക്കിന്‍റെ അടിസ്ഥാനാവസ്ഥ. ഒരു കാർബണ്‍ ആറ്റത്തിന് രണ്ടു ഹൈഡ്രജന്‍ ആറ്റം എന്ന അനുപാതത്തില്‍ ബന്ധപ്പെട്ടു കൊണ്ടുള്ള ദീർഘ ശൃംഖല രൂപത്തിലാണ് ഇത് നില കൊള്ളുന്നത്
എന്തുപയോഗിച്ചാണ് പ്ലാസ്റ്റിക് ബാഗുകള്‍ നിർമ്മിക്കുന്നത്?
പോളാ എത്തിലിന്‍ പോളിമർ എന്ന പ്ലാസ്റ്റിക്ക് ഒരു അവസ്ഥകളില്‍ ലഭ്യമാണ് –സാന്ദ്രത കൂടിയത്, സാന്ദ്രത കുറഞ്ഞത്, സാന്ദ്രത കുറഞ്ഞ് ലീനിയർ ആയതമ (HDPE, LDPE, LLDPE), ബാഗുകളുടെ അന്തിമ ഉപയോഗം കണക്കിലെടുത്ത് ഏത് വിഭാത്തില്‍പെട്ട പ്ലാസ്റ്റിക് ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, ഗ്രോസറി ബാഗുകള്‍ വേണ്ടി HDPEയും ഡ്രൈക്ലീനർ ബാഗിന് LDPEയും ആണ് ഉപയോഗിക്കുക. പ്ലാസ്റ്റികിന്‍റെ ഈ തരംതിരവ് അവയുടെ ഘടനയില്‍ കാർബണ് ശൃംഖല ശാഖകള്‍ ഉള്ളതോ ഇല്ലാത്തതോ ആയ രൂപങ്ങളില്‍ കാണപ്പെടുന്നതിനാലാണ്. LDPE വകഭേദത്തിന് ശാഖകള്‍ ഉണ്ട്. മറ്റ് രണ്ട് രൂപങ്ങളില്‍ ശാഖകളില്ലാതെ നീണ്ടു നീണ്ടു പോകുന്ന രീതിയിലാണ്.
പ്ലാസ്റ്റിക്കുകളില്‍ വിഷാംശം ഇല്ല. അവ ഹാനികരവും അല്ല. എന്നാല്‍ പ്ലാസ്റ്റിക ബാഗുകളുടെ നിർമ്മാണ ഘട്ടത്തില്‍ കാർബന്‍റെ സാന്നിദ്ധ്യം ഉള്ളതും അല്ലാത്തതുമായ പല രാസപദാർത്ഥങ്ങളും ചേർക്കേണ്ടതായി വരുന്നു. നിറം നല്‍കുന്നതിന് വിഗ്‌മെന്‍റിനു വേണ്ടി, തുടങ്ങി ഉല്പന്നത്തിന്‍റെ രൂപവും ഗുണവും ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം രാസപദാർത്ഥങ്ങള്‍ ചേരുന്നത്. ചില ലോഹാംശങ്ങളും ചേർക്കേണ്ടി വരുന്നുണ്ട്.
പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് കടും നിറം ലഭിക്കുന്നതിനായി ചേർക്കുന്ന വർണ്ണജനകമായ വസ്തുക്കളും വിഗ്‌മെന്‍റസും വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അസോഡൈയ്സ് (azodyes) ആണ്. ഇവയില്‍ ചിലത് കാന്‍സറിന് കാരണമാകുന്നതാണ്. ഇത്തരം ബാഗുകളില്‍ സൂക്ഷിക്കുന്ന ഭക്ഷണപദാർത്ഥങ്ങള്‍ ദൂഷിതമാകാന്‍ സാദ്ധ്യതയുണ്ട്. വിഗ്‌മെന്‍റുകളില്‍ അടങ്ങിയിരിക്കുന്ന കാഡ്മിയം (Cadmium) എന്ന പ്രത്യേകതരം ലോഹം സൂക്ഷിക്കുന്ന വസ്തുക്കളിലേക്ക് വ്യാപിക്കാന്‍ സാദ്ധ്യതയുള്ളതും ഹാനികരവും ആകുന്നു.
കാരിബാഗുകളുടെ ഉല്പാദന സമയത്ത് പ്ലാസ്റ്റി സൈബർ ആയി ഉപയോഗിക്കുന്ന മന്ദഗതിയിലുള്ള ദ്രവീകരണമോ ബാഷ്പീകരണമോ സംഭവിക്കാവുന്നവയാണ്. ഈർപ്പം ഏല്‍ക്കുമ്പോള്‍ അവ ആഹാര പദാർത്ഥത്തിലേക്ക് കടന്നു കയറാന്‍ ത്രാണിയുള്ളതും കാന്‍സറിന് കാരണമാകാവുന്നതും ആണ്. ആന്‍റി ഓക്സിഡന്‍റസ് ആയും സ്റ്റെബിലൈസർ ആയും ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളും താപമേല്‍ക്കുമ്പോള്‍ വിഘടീകരിക്കപ്പെട്ട ഹാനികരമായ പദാർത്ഥങ്ങള്‍ ആകുന്നു. കാഡ്മിയം എന്ന ലോഹം ഭക്ഷണപദാർത്ഥത്തെ മലിനീകരിച്ച്, ശർദ്ദില്‍, ഹൃദയത്തിന്‍റെ വലിപ്പവർദ്ധന, കാന്‍സ്യർ എന്നീ കാർങ്ങള്‍ കാരണമാകുന്നു. ലഡ് (ഈയം) ന്‍റെ സാന്നിദ്ധ്യവും അപകടകരമാണ്. അത് മസ്തിക കോശങ്ങളുടെ ജീർണ്ണതയ്ക്ക് കാരണമാകുന്നു.
ഉപയോഗശേഷം വേണ്ട രീതിയില്‍ നിർമ്മാർജ്ജനം ചെയ്യപ്പെടാത്ത പ്ലാസ്റ്റിക് ബാഗുകള്‍ ഡ്രെയിനേജുകളില്‍ എത്തിചേരുകയും, ഡ്രയിനേജുകളിലെ സാധാരണ പ്രവാഹത്തെ തടസ്സപ്പെടുത്തി അനാരോഗ്യകരമായ അന്തരീക്ഷത്തിനും ജലജന്യരോഗങ്ങള്‍ക്കും കാരണമായി തീരുന്നു. പുനരാവർത്തനത്തിന് വിധേയമാവുകയും നിറങ്ങള്‍ ചേർത്തിട്ടുള്ളവയുമായ പ്ലാസ്റ്റിക്കു ബാഗുകളിലുള്ള ചില രാസപദാർത്ഥങ്ങള്‍ ഭൂമിയുമായ സമ്പർക്കം ഉണ്ടാകുമ്പോള്‍, മണ്ണിനെയും ഭൂഗർഭജലത്തെയും മലിനീകരിക്കാന്‍ കെല്പുള്ളവയാണ്. ഉപയോഗിച്ച പ്ലാസ്റ്റിക്കില്‍ നിന്നും വീണ്ടും വേറെ ഉല്പന്നങ്ങള്‍ നിർമ്മിക്കുന്ന യൂണിറ്റുകള്‍ക്ക്, ആഘട്ടത്തിലുണ്ടാകുന്ന വിഷപുക/ബാഷ്പങ്ങളെ ആശാസ്യമായ രീതിയില്‍ കൈകാർ ചെയ്യാനുള്ള സാങ്കേതിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഭക്ഷണപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക് ബാഗുകള്‍ പലപ്പോഴും പശുക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ഭക്ഷിക്കാന്‍ ഇടയാവുകയും പലതരത്തിലുള്ള ദൂഷ്യഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. മറ്റ് ജൈവ വസ്തുക്കളെ പ്പോലെ ജീർണ്ണിക്കാത്ത ഒന്നാണ് പ്ലാസ്റ്റിക്ക്. കൂടാതെ അത് വെള്ളത്തെ കടത്തിവിടാത്ത ഒരു വസ്തുകൂടിയാണ്. അതിനാല്‍ മണ്ണില്‍ സംഭവിക്കേണ്ട ജലപുനർനിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ക്ക് മുന്തിയ ഗുണമേന്മ ലഭിക്കാന്‍ വ്യത്യസ്ത രാസപദാർത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു എന്നതിനാല്‍ ദൂഷ്യഫലങ്ങളും കൂടുതലാണ്.
അതീവലോലമായ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും വേർതിരിച്ച് പെറുക്കിയെടുക്കാന്‍ ജോലി കൂടുതലും എന്നാല്‍ അവയുടെ വില കുറവും ആയിരിക്കും. എന്നാല്‍ കട്ടികൂടിയ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് വില കൂടുതല്‍ ആകയാല്‍ അതിന്‍റെ ഉപയോഗത്തില്‍ നിയന്ത്രണം സ്വയമേ ഉണ്ടാകുന്നു. ആ നിലക്ക് കട്ടി കൂടിയ ബാഗുകള്‍ നിർമ്മിച്ചാല്‍, അവശിഷ്ടവസ്തുക്കള്‍ പെറുക്കി വരുമാനം നേടുന്നവരെയും പ്ലാസ്റ്റിക്ക് ഉല്പാദകരെയും, ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്ക് ബാഗുകള്‍ ശേഖരിച്ച് മറവു ചെയ്യുന്നു/ വീണ്ടും ഉപയോഗിക്കുന്ന പ്രവർത്തികള്‍ പങ്കാളികളാക്കാന്‍ കഴിയും.
മുന്‍സിപ്പാലിറ്റികളിലെ ഖരമാലിന്യ നിർമ്മാർജ്ജന വകുപ്പ് നേരിടുന്ന ഒരു വെല്ലുവിളി പ്ലാസ്റ്റിക്ക് കാരിബാഗുകളും വെള്ളക്കുപ്പികളും, എല്ലായിടത്തും വിതറിയ രീതിയില്‍ ഉപേക്ഷിക്കപ്പെടുന്നു എന്നതാണ്. ജമ്മുകാശ്മീർ, സീക്കും, പശ്ചിമബംഗാള്‍ തുടങ്ങിയ പല സംസ്ഥാനങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളാല്‍ പ്ലാസ്റ്റിക്ക് ബാഗുകളുടെയും ബോട്ടിലുകളുടെയും ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ സംസ്ഥാന ഗവണ്മെന്‍റ് സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണം 15/8/2009 മുതല്‍ നിലവില്‍ വന്നു. ഹിമാചല്‍ പ്രദേശിലെ, ജീർണ്ണിക്കുകയല്ലാത്ത ഉപയോഗശൂന്യവസ്തുക്കള്‍ നിയന്ത്രിക്കാനുള്ള 1995 – ലെ നിയമപ്രകാരം, മന്ത്രസഭയുടെ അംഗീകാരത്തോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പരിസ്ഥിതിയില്‍ ഏല്പിക്കുന്ന ആഘാതത്തില്‍ വ്യാപ്തി തിട്ടപ്പെടുത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രഗവണ്മെന്‍റ് നടത്തിയിട്ടുണ്ട്. ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള കമ്മറ്റികളും ടാക്സ്‌ഫോർസുകളും പ്രശ്നങ്ങള്‍ പഠിക്കുകയും ശുപാർശകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര വനം –പരിസ്ഥിതി മന്ത്രാലയെ പ്ലാസ്റ്റിക്ക് കാരിബാഗുകളുടെയും ഡപ്പികളുടെയും ഉപയോഗവും ഉപയോഗശേഷമുള്ള കൈകാർ ചെയ്യലും നിയന്ത്രിക്കാന്‍ നിയമ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ഇതിനു വേണ്ടി പുനർ സംസ്ക്കരിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്നും ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനെയും ഉപയോഗിക്കുന്നതിനെയും സംബന്ധിച്ച് 1999-ല്‍ നിയമങ്ങള്‍ (Rules) ഉണ്ടാക്കി. ഈ നിയമങ്ങള്‍ 2003-ല്‍ ഭേദഗതികളോടെ 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ജൈവ വസ്തുക്കളെപ്പോലെ സാധാരണഗതിയില്‍ ജീർണ്ണിക്കുന്ന പ്ലാസ്റ്റിക്ക് എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ച് ഇന്‍ഡ്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡേർഡ്സ് (BIS) 10 സ്റ്റാന്‍ഡേർഡുകള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കു പകരം ചണത്തിന്‍റെയും തുണികളുടെയും ബാഗുകള്‍ പ്രചരിപ്പിക്കണം. അതിന് സാമ്പത്തിക പ്രോത്സാഹനം നല്‍കേണ്ടതാണ്. പേപ്പർ ബാഗുകള്‍ ഉണ്ടാക്കുന്നത് പരിമിതമായ വൃക്ഷസമ്പത്തിനെ നശിപ്പിക്കാന്‍ ഇടയാകും. ജൈവവസ്തുക്കളെ പോലെ സ്വാഭാവികമായി ജീർണ്ണിച്ച് ഇല്ലാതാകുന്ന പ്ലാസ്റ്റിക്ക് വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അങ്ങനെ ഒരു പദാർത്ഥം കൊണ്ട് ബാഗുകള്‍ ഉണ്ടാക്കുന്നതാണ് ഏറ്റവും അഭിലഷണീയം.
അവസാനം പരിഷ്കരിച്ചത് : 5/27/2020
ഓസോണ്‍ എന്നത് ഓക്സിജന്റെ ഒരു വകഭേദമാണ്. എന്നാല്‍ ഓക്...
ഒരു ഗ്രാമം അതിന്‍റെ പരിധിയില്‍ എന്തെങ്കിലും കാര്യത...
ദേശീയ ജൈവവാതക, വളം പരിപാലന പദ്ധതി ബയോഗ്യാസ് ഡെവലപ്...
ദേശീയ, ജൈവ ഇന്ധന നയം തയ്യാറാക്കിയത് മിനിസ്ട്രി ഓഫ്...