ഒരു ഗ്രാമത്തേ വൈദ്യുതീകരിക്കപ്പെട്ടത് എന്ന് എപ്പോള്‍ വിളിയ്ക്കാം
ഒക്ടോബര്‍ 1997 നു മുന്‍പ്
ഒരു ഗ്രാമം അതിന്‍റെ പരിധിയില്‍ എന്തെങ്കിലും കാര്യത്തിനായി വൈദ്യുതി ഉപയോഗിച്ചാല്‍ ആ ഗ്രാമം വൈദ്യുതീകരിക്കപ്പെട്ടതായി കണക്കാക്കപ്പെട്ടിരുന്നു.
ഒക്ടോബര്‍ 1997 നു ശേഷം
ഒരു ഗ്രാമം വൈദ്യുതീകരിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നത് ഗ്രാമാതിര്‍ത്തിക്കുള്ളില്‍ വരുന്ന ജനവാസമുള്ള പ്രദേശങ്ങളില്‍ എന്തെങ്കിലും കാര്യത്തിനായി വൈദ്യുതി ഉപയോഗിച്ചാലാണ്.
ഗ്രാമം വൈദ്യുതീകരിക്കപ്പെട്ടു എന്നതിനുള്ള 2004-05 ആം ആണ്ട് മുതല്‍ നിലവിലുള്ള നവീകരിച്ച നിര്‍വചനം.
(വൈദ്യുതി മന്ത്രാലയം, കത്തു നമ്പര്‍. 42/1/2001-ഡി(ആര്‍.ഇ), തീയതി ഫെബ്രുവരി 5 2004, ശുദ്ധിപത്രം കത്ത് നമ്പര്‍ 42/1/2001-ഡി(ആര്‍. ഇ) തീയതി ഫെബ്രുവരി 17, 2004 മുഖാന്തരം പ്രസിദ്ധീകരിച്ചത്.)
നവീകരിച്ച നിര്‍വചനപ്രകാരം, ഒരു ഗ്രാമം വൈദ്യുതീകരിക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നതിനു,
- അടിസ്ഥാന സംവിധാനങ്ങളായ വിതരണ ട്രാന്‍സ്ഫോര്‍മറും വിതരണ ലൈനുകളും ജനസഞ്ചയത്തിലുണ്ടാവുകയും ദളിത് ബസ്തി ചേരികള്‍ ഉണ്ടെങ്കില്‍ അവിടെ ഉണ്ടാവുകയും വേണം.
- വിദ്യാലയങ്ങള്‍, പഞ്ചായത്ത് കാര്യാലയം, ആരോഗ്യകേന്ദ്രങ്ങള്‍, ചികിത്സാലയങ്ങള്‍, സാമൂഹിക കേന്ദ്രങ്ങള്‍ മുതലായവയില്‍ വൈദ്യുതി ലഭ്യമാവണം
- ആകെയുള്ള വീടുകളില്‍ 10% എങ്കിലും വൈദ്യുതീകരിക്കപ്പെട്ടവ ആയിരിക്കണം
ദേശീയ വൈദ്യുതി നയം 2005
ദേശീയ വൈദ്യുത നയം ലക്ഷ്യം വയ്ക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണ്
- ആവശ്യമായ വൈദ്യുതി - അടുത്ത അഞ്ച് വര്‍ഷത്തില്‍എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കുക.
- ഊര്‍ജ ലഭ്യത - 2012 നകം ആവശ്യം പൂര്‍ണമായി നിറവേറ്റും. ഊര്‍ജം, പീക്കിംഗ്, ഷോര്‍ട്ടേജ് എന്നിവ മറികടക്കും. സ്പിന്നിംഗ് റിസര്‍വ് ലഭ്യമാക്കുക
- വിശ്വസ്തവും മെച്ചപ്പെട്ടതുമായ ഊര്‍ജം നിര്‍ദ്ദിഷ്ട നിലവാരത്തില്‍കാര്യക്ഷമമായി ന്യായവിലയില്‍വിതരണം ചെയ്യുക.
- 2012 നകം വൈദ്യുതിയുടെ പ്രതിശീര്‍ഷ ലഭ്യത 1000 യൂണിറ്റിലധികമായ വര്‍ദ്ധിപ്പിക്കും.
- കുറഞ്ഞ ലൈഫ്‌ലൈന്‍ഉപഭോഗം 1 യൂണിറ്റ്/വീട് / ദിവസം മെറിറ്റ് ഗുഡ് ആയി 2012 നകം
- സാമ്പത്തിക മികവ്, വ്യാപാര സാധ്യത വൈദ്യുതി മേഖലയില്‍
- ഉപഭോക്തൃ താല്പര്യം സംരക്ഷിക്കുക
ദേശീയ ഗ്രാമ വൈദ്യുതീകരണ നയങ്ങള്‍, 2006
പ്രസക്ത ഭാഗങ്ങള്‍
2009 നകം എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക, വിശ്വസ്തവും, മേന്മയുള്ളതുമായ വൈദ്യുതി വിതരണം മിതമായ നിരക്കില്‍ നല്‍കുക, കുറഞ്ഞ ലൈഫ് ലൈന്‍ഉപഭോഗമായ 1 യൂണിറ്റ്/ വീടൊന്നിന്/ പ്രതിദിനം, 2012 നകം മെരിറ്റ് ഗുഡ് ആയി നല്‍കുക.
ഗ്രാമ/ വാസസ്ഥലങ്ങളില്‍ ഗ്രിഡ് ബന്ധിപ്പിക്കല്‍ സാധ്യമല്ലാതാകുകയോ, അധിക ധനച്ചെലവാണെങ്കിലോ ഓഫ് ഗ്രിഡ് പരിഹാരമായ സ്റ്റാന്‍ഡ് എലോണ്‍സംവിധാനങ്ങള്‍ വൈദ്യുതി വിതരണത്തിന് ഉപയോഗിക്കാം. ഇവയും സാധ്യമല്ലാത്തയിടങ്ങളില്‍, സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് സംവിധാനം മാത്രമേ യോജിക്കുമെങ്കില്‍ അതും ആകാം. ഒറ്റപ്പെട്ട ഇത്തരം ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചവ ആകരുത്.
ആറുമാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ റൂറല്‍ നോട്ടിഫിക്കേഷന്‍ പ്ലാന്‍ തയ്യാറാക്കി, വൈദ്യുതീകരണ മാപ്പും വിശദവിവരങ്ങളുമുള്‍ക്കൊള്ളിച്ച് അറിയിപ്പ് നല്‍കണം. ഈ പ്ലാനുകള്‍ ജില്ലാ വികസന പ്ലാനുകളുമായി സംയോജിപ്പിച്ച് ചെയ്യാവുന്നതാണ്. ബന്ധപ്പെട്ട കമ്മീഷനെയും പ്ലാനിനെയും കുറിച്ച് അറിയിക്കണം.
ഗ്രാമം വൈദ്യുതീകരിക്കപ്പെട്ടതായി പ്രഖ്യാപിക്കാന്‍ യോഗ്യത നേടുന്ന സമയത്ത് ആദ്യസര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് നല്‍കണം. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വര്‍ഷംതോറും മാര്‍ച്ച് 31 ന് ഗ്രാമത്തിന്‍റെ വൈദ്യുതീകൃത പദവി ഉറപ്പുവരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കണം. 3 മാസത്തിനകം, ജില്ലാ പഞ്ചായത്തിന്റെ ചെയര്‍മാന്‍റെ നേതൃത്വത്തില്‍, ജില്ലാതല ഏജന്‍സികള്‍, ഉപഭോക്തൃ അസോസിയേഷനുകള്‍, പ്രധാന മധ്യസ്ഥന്‍മാര്‍ എന്നിവരുടെയും, സ്ത്രീകളായിട്ടുള്ള പ്രതിനിധികള്‍ക്കുമൊപ്പം ഒരു കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിക്കണം.
ജില്ലാ കമ്മിറ്റി ജില്ലയിലെ വൈദ്യുതീകരണം അവലോകനം ചെയ്ത്, ഏകോപിപ്പിച്ച്, ഉപഭോക്തൃ സംതൃപ്തിയും, ഉറപ്പുവരുത്തണം. പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്ക് മേല്‍നോട്ട/ ഉപദേശക സംസ്ഥാനമായിരിക്കും.
പാരമ്പര്യോതര ഊര്‍ജ്ജ സ്രോതസ്സ് അടിസ്ഥാനമായ സംവിധാനങ്ങള്‍ക്കുള്ള സാങ്കേതിക സഹായവും, പിന്തുണയും വേണ്ട സൗകര്യങ്ങള്‍ സൃഷ്ടിച്ചുകൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ കടമയാണ്. റൂറല്‍ ഇലക്ട്രിസിറ്റി പോളിസി
റൂറല്‍ ഇലക്ട്രിസിറ്റി പോളിസി
അവലംബം :http://mnre.gov.in/
ഒറ്റപ്പെട്ട ഗ്രാമീണ വൈദ്യുതീകരണപദ്ധതി
ഈ പദ്ധതിയുടെ ഉദ്ദേശം ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങള്‍, കുഗ്രാമങ്ങളില്‍, പാരമ്പരേതര ഊര്‍ജ്ജ സ്രോതസ്സുകള്‍വഴി സൗരോര്‍ജ്ജം, ചെറുകിട ജലവൈദ്യുത പദ്ധതികള്‍, ജൈവവസ്തുക്കള്‍, വായു ഊര്‍ജ്ജം, സങ്കര സംവിധാനങ്ങള്‍വൈദ്യുതീകരിക്കുക എന്നതാണ്.
ഇതുവരെ വൈദ്യുതീകരിക്കാത്ത ഒറ്റപ്പെട്ട ഗ്രാമങ്ങള്‍, കുഗ്രാമങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വൈദ്യുതിയുടെ പ്രയോജനങ്ങള്‍ഇവിടെയുള്ള ഏറ്റവും പിന്നോക്കവും ഒറ്റപ്പെട്ടതുമായ ജനതയ്ക്കും നല്‍കുക എന്നാണ് ഉദ്ദേശിക്കുന്നത്.
ലക്‌ഷ്യങ്ങള്‍
താഴെപ്പറയുന്നവ പദ്ധതിയുടെ പരിധിയില്‍പ്പെടുന്നു:-
- വൈദ്യുതീകരിക്കാത്ത ഒറ്റപ്പെട്ട ഗ്രാമങ്ങള്‍2007 നകം.
- വൈദ്യുതീകരിക്കാത്ത കുഗ്രാമങ്ങള്‍, വൈദ്യുതീകരിച്ച കുഗ്രാമങ്ങളില്‍പ്പെടാത്ത, 2012 നകം
- ഗ്രാമങ്ങളിലും കുഗ്രാമങ്ങളിലുമുള്ള എല്ലാ വീടുകളും, 2012 നകം.
വൈദ്യുതീകരിക്കാത്ത എല്ലാ ഒറ്റപ്പെട്ട ഗ്രാമങ്ങളും, വൈദ്യുതീകരിച്ച ഗ്രാമങ്ങളിലുള്ള വൈദ്യുതീകരിക്കാത്ത കുഗ്രാമങ്ങളിലും, 11-ാം പദ്ധതി പൂര്‍ത്തിയാകുന്നതിനകം (2012) പാരമ്പര്യ മാര്‍ഗ്ഗത്തിലൂടെ വൈദ്യുതീകരിക്കാന്‍കഴിഞ്ഞില്ല എന്ന് ബന്ധപ്പെട്ട വൈദ്യുതി വകുപ്പ്/സംസ്ഥാന വൈദ്യുതി ബോര്‍ഡ് സാക്‌ഷ്യപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ഈ പദ്ധതിപ്രകാരമുള്ള പ്രയോജനം ലഭിക്കും.
പദ്ധതികള്‍ക്കുള്ള കേന്ദ്രധനസഹായം
മുന്‍കൂട്ടി നിജപ്പെടുത്തിയ പരമാവധി തുകയ്ക്ക്, വിവിധ പുനഃസ്ഥാപന ഊര്‍ജ ഉപകരണ, സംവിധാന ഉപകരണങ്ങള്‍ക്ക് 90% സബ്‌സിഡി മന്ത്രാലയം നല്‍കും. കൂടാതെ, പ്രോത്സാഹനജനകമായ പിന്തുണ, സര്‍വ്വീസ് ചാര്‍ജിനുള്ള ഒരു തുക എന്നിവയും സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികള്‍ക്ക് നല്‍കും.
രാജീവ്ഗാന്ധി ഗ്രാമീണ വിദ്യുതീകരണ യോജന
- നിലവില്‍നടന്നുകൊണ്ടിരുന്ന എല്ലാ പദ്ധതികളെയും സംയോജിപ്പിച്ചുകൊണ്ട് ഏപ്രില്‍2005 ലാണ് RGGVY നിലവില്‍വന്നത്.
- പദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാര്‍വക 90% ധനസഹായം, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍കോര്‍പ്പറേഷനില്‍ (REC) നിന്ന് 10% കടമായും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും.
- പദ്ധതിയുടെ ബന്ധപ്പെട്ട ഏജന്‍സി REC ആണ്.
- ഗ്രാമ വൈദ്യുതീകരണ നിര്‍വചനം
ഒരു ഗ്രാമം വൈദ്യുതീകരിക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നത് :
- അടിസ്ഥാന ഉപഭോഗങ്ങളായ വിതരണ ട്രാന്‍സ്‌ഫോമര്‍, വിതരണ ലൈനുകള്‍എന്നിവ ആള്‍താമസമുള്ള പ്രദേശത്തും ദളിതരുടെ കുഗ്രാമങ്ങളിലും ഉണ്ടായിരിക്കണം.
- പൊതുസ്ഥാപനങ്ങളായ സ്‌കൂളുകള്‍, പഞ്ചായത്ത് ഓഫീസ്, ആരോഗ്യകേന്ദ്രങ്ങള്‍, ഡിസ്‌പെന്‍സറികള്‍, കമ്മ്യൂണിറ്റി സെന്‍ററുകള്‍ എന്നിവിടങ്ങളില്‍വൈദ്യുതി നല്‍കിയിരിക്കണം.
- ഗ്രാമത്തിലെ ആകെയുള്ള വീടുകളില്‍10% എങ്കിലും വൈദ്യുതീകരിച്ചിരിക്കണം.
- RGGVY യുടെ ലക്‌ഷ്യം:
- പുതിയ നിര്‍വചനപ്രകാരം എല്ലാ ഗ്രാമങ്ങളും വാസസ്ഥലങ്ങളും വൈദ്യുതീകരിക്കുക.
- എല്ലാ ഗ്രാമീണ ഗൃഹങ്ങളിലും വൈദ്യുതി എത്തിക്കുക.
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍നല്‍കുക
- RGGVY ക്ക് കീഴിലെ അടിസ്ഥാന സൗകര്യങ്ങള്‍ :
- റൂറല്‍ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ബാക്ക്‌ബോണ്‍(REDB) കൂടെ 33/11 കെ.വി. (അഥവാ 66/11 കെ.വി) സബ്‌സ്റ്റേഷന്‍, മതിയായ ശേഷിയുള്ളവ, ഇവ ഇല്ലാത്ത ബ്ലോക്കുകളില്‍
- വില്ലേജ് ഇലക്ട്രിഫിക്കേഷന്‍ഇന്‍ഫ്രാസ്ട്രക്ചര്‍(VEI), ഗ്രാമങ്ങള്‍/വാസസ്ഥലങ്ങളില്‍മതിയയായ ശേഷിയുള്ള വിതരണ ട്രാന്‍സ്‌ഫോമര്‍നല്‍കല്‍.
- ഡീസെന്‍ട്രലൈസ്ഡ് ഡിസ്ട്രിബ്യൂട്ടഡ് ജനറേഷന്‍(DDG) സംവിധാനങ്ങള്‍, പാരമ്പര്യ, പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളെ അടിസ്ഥാനമാക്കി, ഗ്രിഡ് സമ്പ്രദായം പ്രാവര്‍ത്തികമല്ലാത്ത ഇടങ്ങളില്‍നടപ്പില്‍വരുത്തുന്നു.
RGGVY യ്ക്ക് കീഴില്‍ നടപ്പിലാക്കല്‍ രീതിയില്‍ വ്യവസ്ഥകളും
- ജില്ലാടിസ്ഥാനത്തില്‍വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, ഉപയോഗത്തിന് തയ്യാറായ വിധം തയാര്‍ചെയ്യല്‍
- ില പദ്ധതികള്‍നടപ്പില്‍വരുത്താന്‍ഊര്‍ജ്ജവകുപ്പിന്റെ കീഴിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ പങ്കാളിത്തം.
- വൈദ്യുതീകരിച്ച ഗ്രാമം, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുക്‍സാക്‌ഷ്യപ്പെടുത്തണം.
- മികച്ച ഉപഭോക്തൃസേവനം നഷ്ടം കുറയ്ക്കല്‍എന്നിവയ്ക്ക് ഗ്രാമത്തിലെ വിതരണം ക്രമീകരിക്കാന്‍ഫ്രാഞ്ചൈസികളെ വിന്യസിക്കുക
- RGGVY ശൃംഖലയ്ക്ക് ഏറ്റവും കുറഞ്ഞത് 6-8 മണിക്കൂര്‍വൈദ്യുതി പ്രതിദിനം നല്‍കാന്‍സംസ്ഥാനങ്ങള്‍നടപടിയെടുക്കണം.
- ആവശ്യമായ റവന്യു സബ്‌സിഡി നല്‍കാന്‍സംസ്ഥാനങ്ങള്‍തയ്യാറാകണം.
- ബള്‍ക്ക് സപ്ലൈ താരിഫ് (BST), ഫ്രാഞ്ചെസികള്‍ക്ക് നല്‍കണം. കച്ചവട പ്രയോഗക്ഷമത ഉറപ്പാക്കുംവിധം.
- XI പ്ലാന്‍പദ്ധതികള്‍ക്ക് ത്രിതല മികവ് നിരീക്ഷണരീതി നിര്‍ബന്ധമാക്കണം.
- വെബ് അടിസ്ഥാന പുരോഗമന നിരീക്ഷണം
- നേരത്തേ തീരുമാനിച്ച നാഴികക്കല്ലുകള്‍നേടുവാന്‍ആവശ്യമായ ധനം നല്‍കുക.
- കരാറുകാര്‍ക്ക് വരെ ഫണ്ടുകള്‍ഇലക്‌ട്രോണിക് ട്രാന്‍സ്ഫറിലൂടെ നല്‍കുക
- ഗ്രാമീണ വൈദ്യുതീകരണ പദ്ധതികളുടെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരുകള്‍നല്‍കുക.
100 ന് മുകളില്‍ജനവാസമുള്ള ഇടങ്ങള്‍ഈ പദ്ധതിക്ക് കീഴില്‍വരും. പതിനൊന്നാം പദ്ധതിക്കാലത്ത് 16,268 കോടിരൂപ ചിലവുവരുന്ന 327 പ്രോജക്ടുകള്‍, 49,383 ഗ്രാമങ്ങള്‍വൈദ്യുതീകരിക്കാനും 162 ലക്ഷം വൈദ്യുതി കണക്ഷന്‍ബി.പി.എല്‍. കുടുംബങ്ങളില്‍നല്‍കാനും വകയിരുത്തി. ആന്‍ഡമമാന്‍നിക്കോബാര്‍ദ്വീപുകള്‍, ചണ്ഡീഗഡ്, ദാദ്ര & നഗര്‍ഹവേലി, ദാമന്‍& ദിയു, ഡല്‍ഹി, ഗോവ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവ RGGVY പദ്ധതിയില്‍ഉള്‍പ്പെടുന്നില്ല.
ഗ്രാമീണ ഊര്‍ജ സുരക്ഷയ്ക്കുള്ള പരീക്ഷണ പദ്ധതികള്‍
ലക്‌ഷ്യങ്ങള്‍
വൈദ്യുതീകരണം എന്നതിലുപരി ഒറ്റപ്പെട്ട ഗ്രാമങ്ങള്‍, കുഗ്രാമങ്ങളിലെ വീടുകളില്‍, പാചകം, വൈദ്യുതി പുനസ്ഥാപിക്കാന്‍കഴിയുന്നവയിലൂടെ വൈദ്യുതി എന്നിങ്ങനെ വൈദ്യുത ആവശ്യങ്ങള്‍പരിഹരിക്കലാണ് പദ്ധതിലക്ഷ്യം. ഇവ ഗ്രിഡ് എക്റ്റന്‍ഷനിലൂടെ പരിഹരിക്കാന്‍പറ്റുന്നവയല്ല ഗ്രാമീണ ഊര്‍ജ സുരക്ഷാ പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക നില വെളിവാക്കാനും, പ്രവര്‍ത്തനപരിചയം, തദ്ദേശീയരെ ഒരുമിച്ച് കൂട്ടാനും, സ്ഥാപന ക്രമീകരണങ്ങള്‍ഉറപ്പിക്കാനുമാണ്.
നടപ്പാക്കപ്പെടുന്ന പ്രദേശങ്ങള്‍
വൈദ്യുതീകരിച്ചിട്ടില്ലാത്ത ഒറ്റപ്പെട്ട ഗ്രാമങ്ങള്‍, കുഗ്രാമങ്ങള്‍എന്നിവിടങ്ങളില്‍പരമ്പരാഗത മാര്‍ഗ്ഗത്തിലൂടെ വൈദ്യുതീകരണം സാധ്യമല്ലാത്ത പ്രദേശത്താണ് പരീക്ഷണ പദ്ധതികള്‍നടത്തുന്നത്
പരീക്ഷണ പദ്ധതികള്‍നടപ്പാക്കാനുള്ള മാര്‍ഗ്ഗരേഖകള്‍
DRDA കള്‍, വനംവകുപ്പ്, എന്‍.ജി.ഒ.കള്‍, വ്യവസായികള്‍, ഫ്രാഞ്ചെസികള്‍, സഹകാരികള്‍എന്നീ നടപ്പാക്കല്‍ഏജന്‍സികളുടെ സഹായത്തോടെ പഞ്ചായത്തുകളാണ് പദ്ധതി നടത്തുന്നത്.
കണ്ടെത്തുന്ന ഗ്രാമം/ കുഗ്രാമം
* ഒറ്റപ്പെട്ടതാവണം, ഇതില്‍ഗോത്രവര്‍ഗ്ഗ, അഥവാ വനാതിര്‍ത്തിയിലുള്ള ഒരു ഗ്രാമമോ കുഗ്രാമമോ ഉള്‍പ്പെട്ടിരിക്കണം.
* ആവശ്യത്തിന്, തരിശായ, സാധാരണ, അഥവാ കൃഷിചെയ്യാത്ത നിലം, പ്ലാന്റേഷനുകള്‍ക്കായി ലഭിക്കണം
* പരസ്പരാശ്രയത്വമുള്ള പുരോഗമനമുള്ള സാമൂഹ്യഘടന വേണം.
* കുറഞ്ഞത് 25, പരമാവധി 200 വീടുകള്‍വേണം.
* വന, ഗോത്ര, ഗ്രാമീണ വികസന വിഭാഗം/ ഏജന്‍സികളുമായി കൂടിയാലോചന നടത്തി കണ്ടെത്തത്തിയതാവണം
ഗ്രാമം/ കുഗ്രാമം തെരഞ്ഞെടുത്തുകഴിഞ്ഞാല്‍പ്രാഥമിക നിര്‍ദ്ദേശങ്ങള്‍തയ്യാറാക്കണം. ഇത് ബന്ധപ്പെട്ട സംസ്ഥാന നോഡല്‍ഏജന്‍സി മേലൊപ്പുവച്ച് തത്വത്തില്‍('in Principle') അംഗീകാരത്തിനായി മന്ത്രാലയത്തിലേയ്ക്ക് അയയ്ക്കണം. ജൈവ വസ്തുക്കളിലൂടെ ഗ്രാമങ്ങളില്‍ഊര്‍ജസുരക്ഷ സാക്ഷാത്കരിക്കാനുള്ള പരീക്ഷണ പദ്ധതികള്‍ക്ക് പ്രാഥമിക നിര്‍ദ്ദേശങ്ങള്‍തയ്യാറാക്കാനുള്ള രൂപഘടന
1. പേര്, നടപ്പിലാക്കുന്ന ഏജന്‍സിയുടെ പൂര്‍ണ്ണവിലാസം :
(വനംവകുപ്പ്, DRDA/NGO) :
2. സംസ്ഥാന നോഡല്‍വകുപ്പ്/ഏജന്‍സിയുടെ പേര്, പൂര്‍ണ്ണവിലാസം :
3. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്/ജില്ലയുടെ പേര് :
4. ഗ്രാമപഞ്ചായത്തിനുകീഴിലുള്ള ഗ്രാമങ്ങളുടെ എണ്ണം :
5. പദ്ധതിക്ക് തെരഞ്ഞെടുത്ത ഗ്രാമം/ ചെറുഗ്രാമത്തിന്‍റെ പേര് :
6. വില്ലേജ് സെന്‍സസ് കോഡ് :
7. തൊട്ടടുത്തുള്ള റോഡില്‍നിന്നുള്ള ദൂരം :
8. ഗ്രിഡില്‍നിന്നുള്ള ദൂരം :
9. ഗ്രാമം/ ചെറുഗ്രാമത്തിലെ ആകെ ജനസംഖ്യ :
10. സ്ത്രീ/പുരുഷ അനുപാതം :
11. സാക്ഷരത നിരക്ക് :
12. വീടുകളുടെ എണ്ണം :
13. ചെറുഗ്രാമങ്ങള്‍/ ദളിതര്‍വസിക്കുന്ന ഗ്രാമങ്ങളുടെ എണ്ണം :
14. സാമൂഹ്യഘടനരീതി :
15. പൊതു കെട്ടിടങ്ങള്‍സ്‌കൂള്‍, പി.എച്ച്.സി, പഞ്ചായത്ത് കെട്ടിടം എന്നിവ :
16. പ്രധാന തൊഴില്‍, വിളകളുടെ പേര് :
17. ജൈവവസ്തുക്കളുടെ ലഭ്യത- ജൈവവസ്തുവിന്‍റെ തരം :
നാട്ടിലെ വിറക്, എണ്ണക്കുരു ഉള്ള വര്‍ഗ്ഗങ്ങള്‍, ഉണ്ടെങ്കില്‍
18. തരിശുഭൂമി/ പാഴ്‌നിലം/ കൃഷിചെയ്യാത്ത ഭൂമി, എന്നിവയുടെ :
ലഭ്യത ഊര്‍ജ്ജ പ്ലാന്റുകള്‍ക്ക് ലഭ്യമാക്കാന്‍
19. ജലലഭ്യത :
20. ഊര്‍ജ ആവശ്യകതയുടെ ഏകദേശ കണക്ക് :
(a) വീട്-പാചകം, വെളിച്ചം, മറ്റും
(b) പൊതുസേവനങ്ങള്‍, തെരുവ് വിളക്ക് ഉള്‍പ്പെടെ
(c) ജലസേചനം/കൃഷി പ്രവര്‍ത്തനങ്ങള്‍
(d) വ്യാപാര സംബന്ധമായവ
(e) a)വ്യവസായപരമായവ
21. നിലവിലുള്ള ഊര്‍ജഘടന/ഇന്ധന ഉപയോഗം, വീടൊന്നിന് :
ശരാശരി പ്രതിമാസ ചെലവ്
22. ഗ്രാമത്തില്‍നിലവിലുള്ള പുനസ്ഥാപിക്കാവുന്ന ഊര്‍ജ്ജമാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ :
23. വിന്യസിക്കാനുദ്ദേശിക്കുന്ന ബയോമാസ് ടെക്‌നോളജി പാക്കേജ് :
24. ഊര്‍ജ സംവിധാനത്തിന്റെ ശേഷി :
25. ആസൂത്രണം, നടപ്പാക്കല്‍, നിര്‍വഹണം, വരുമാന പരിപാലനം :
എന്നിവയില്‍പ്രാദേശിക വിഭാഗത്തിന്‍റെ പങ്ക്
26. ഗ്രാമം/ ചെറുഗ്രാമത്തില്‍നാട്ടിലെ ഏതെങ്കിലും എന്‍.ജി.ഒ. നേരത്തെ :
ഇടപെട്ടിട്ടുണ്ടെങ്കില്‍വിശദവിവരങ്ങള്‍
27. മറ്റെന്തെങ്കിലും വിവരങ്ങള്‍
മന്ത്രാലയത്തില്‍നിന്നും 'in Principle' അംഗീകാരം ലഭിച്ചയുടന്‍ഗ്രാമ ഊര്‍ജ്ജപദ്ധതി തയ്യാറാക്കണം. ഇതിനായി ഗ്രാമീണ സമൂഹത്തിന്റെ സജീവവും പൂര്‍ണ്ണവുമായ പങ്കാളിത്തം ഉണ്ടാകേണ്ടതാണ്.
i. ആവശ്യമായ ആകെ ഊര്‍ജ്ജം കണക്കാക്കല്‍
- വീടുകളിലെ പാചകം, വെളിച്ചം, വിനോദം എന്നിവയ്ക്ക്
- പൊതുവായതും, വ്യാപാരണ ആവശ്യവുമായ കടകള്‍, തെരുവ് വിളക്കുകള്‍, ആരോഗ്യകേന്ദ്രം, സ്‌കൂള്‍, ഫ്‌ളവര്‍മില്‍, വിവര ആശയവിനിമയ സാങ്കേതികവിദ്യ
- കുടിക്കാനും ജലസേചനത്തിനും ഉള്ള വെള്ളം പമ്പുചെയ്യല്‍
- ഗ്രാമീണ/ കുടില്‍വ്യവസായം
ഇവയ്‌ക്കെല്ലാം ഊര്‍ജ്ജം ആവശ്യമുണ്ട്. ഏത് പദ്ധതിയിലും ഉള്‍പ്പെടുന്ന ഏറ്റവും കുറഞ്ഞ ഊര്‍ജ്ജസേവനങ്ങളില്‍പാചകം, വെളിച്ചം, തെരുവ്‌വിളക്കുകള്‍, കുടിവെള്ളത്തിന് വെള്ളം പമ്പ് ചെയ്യല്‍, സ്‌കൂള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍വെളിച്ചം ഫാനുകള്‍എന്നിവ ഉള്‍പ്പെട്ടിരിക്കണം
ii. നാട്ടില്‍ ലഭ്യമായ ജൈവവസ്തുക്കളുടെ കണക്ക്
ചാണകം, കാര്‍ഷിക അവശിഷ്ടങ്ങള്‍, വനത്തില്‍നിന്നുള്ള മിച്ചവസ്തുക്കള്‍എന്നിവ ഉള്‍പ്പെടും.
iii. ഊര്‍ജ്ജ ആവശ്യകത നേരിടാനുള്ള പദ്ധതികള്‍
- ഗ്രാമോര്‍ജ്ജ പദ്ധതിയില്‍ ആദ്യം കണ്ടുപിടിക്കേണ്ടത് ജൈവവസ്തു വിഭവങ്ങളാണ്.
- വേഗം വളരുന്ന/ എണ്ണക്കുരുക്കളുള്ള വൃക്ഷയിനങ്ങള്‍കണ്ടെത്തണം.
- വിറക്, സസ്യ എണ്ണ, മറ്റ് അസംസ്‌കൃത വസ്തുക്കള്‍വളര്‍ത്താ പ്ലാന്‍റേഷനുകള്‍തയ്യാറാക്കാനുള്ള പദ്ധതി ആവിഷ്‌കരണം.
- പ്ലാന്‍റേഷനിലുള്ള വളര്‍ച്ചയെത്തി വാര്‍ഷികതലത്തില്‍ അസംസ്‌കൃത വസ്തുക്കള്‍ലഭ്യമാക്കുന്നതുവരെ നാട്ടില്‍ലഭ്യമാകുന്ന ജൈവവസ്തുക്കള്‍ ഉപയോഗിച്ച് ഊര്‍ജ്ജോല്പാദനം നടത്തണം.
- ജൈവവിഭവങ്ങള്‍ലഭിക്കാതെ വരികയോ പ്ലാന്‍റേഷന്‍ വളര്‍ത്താന്‍കഴിയാതെ വരുമ്പോഴോ മാത്രമേ മറ്റ് ഊര്‍ജസ്രോതസുകളായ മിനി ഹൈഡല്‍അഥവാ സോളാര്‍കണ്ടെത്തേണ്ടതുള്ളൂ.
- ആവശ്യമുള്ള ആകെ ഊര്‍ജം വിഭവങ്ങളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കിയാണ് ഉത്പാദന സംവിധാനം തയ്യാറാക്കേണ്ടത്. ജൈവവസ്തുക്കളെ അടിസ്ഥാനമാക്കിയ ഊര്‍ജ ഉത്പാദന സംവിധാനത്തിന്, ലഭ്യമായ ബയോമാസ് കണ്‍വെര്‍ഷന്‍ടെക്‌നോളജിയില്‍ നിന്ന് യോജിച്ചവ തെരഞ്ഞെടുക്കണം.
- സിംഗിള്‍/ ബൈഫേസിക് ബയോഗ്യാസ് പ്രൊഡക്ഷന്‍
- വൃക്ഷങ്ങളില്‍നിന്നുള്ള ജൈവ അവശിഷ്ടങ്ങള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍/ പാഴ്‌വസ്തുക്കക്കള്‍, അടുക്കള മാലിന്യങ്ങള്‍/പച്ചക്കറി മാലിന്യങ്ങള്‍എന്നിവ ഉപയോഗിക്കാവുന്ന സംവിധാനം.
- ബയോമാസ് ഗ്യാസിഫയര്‍ഒപ്പം 100% ഗ്യാസ് എഞ്ചിനോ അഥവാ ഇരട്ട ഇന്ധന എഞ്ചിനോ ഡീസലിന് പകരം ജൈവവള ഇന്ധനത്തില്‍പ്രവര്‍ത്തിക്കുന്നത്.
- സസ്യ എണ്ണ, ജൈവ-ഡീസലിന് പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറി ഡീസല്‍ എഞ്ചിനുകള്‍
- തദ്ദേശത്തെ മിനി ഗ്രിഡുകള്‍വഴിയാണ് വൈദ്യുതി വിതരണം ചെയ്യേണ്ടത്. ഉത്പാദനകരമായ പ്രവര്‍നങ്ങള്‍ക്ക്, മൈക്രോ എന്‍റര്‍പ്രൈസ് വികസനം എന്നിവയ്ക്കാണ് വൈദ്യുതി നല്‍കല്‍ ആദ്യം പരിഗണിക്കേണ്ടത്. ഇവയ്ക്ക് മൈക്രോ ക്രെഡിറ്റ് പിന്തുണയുണ്ടായിരിക്കും. തൊഴിലവസരങ്ങള്‍സൃഷ്ടിക്കാനും, വരുമാനം ഉണ്ടാക്കാനും വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിക്കാനും, ഒപ്പം ഗ്രാമങ്ങളില്‍നിന്നും കുടിയൊഴിയല്‍ തടയാനും കഴിയണം.
തുടക്കം മുതല്‍തന്നെ ഗ്രാമസമൂഹത്തിന്‍റെ മുഴുവന്‍പങ്കാളിത്തം നേടണം. ഗ്രാമ ഊര്‍ജ കമ്മിറ്റി സംഘടിപ്പിക്കേണ്ടത് ഗ്രാമസഭയിലൂടെയാണ്. സംസ്ഥാന പഞ്ചായത്ത് രാജ് നിയമവ്യവസ്ഥപ്രകാരം ഗ്രാമപഞ്ചായത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അഥവാ സബ് കമ്മിറ്റിയാല്‍വിളംബരപ്പെടുത്തണം. ഗ്രാമതത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍vec യുടെ എക്‌സ് ഒഫിഷ്യോ അംഗങ്ങളായിരിക്കണം.
- സംസ്ഥാന പഞ്ചായത്തിരാജ് നിയമപ്രകാരം ഉള്ള ഗ്രാമ ഊര്‍ജ ഫണ്ട് രൂപീകരിക്കണം. തുടക്കത്തില്‍പദ്ധതിയെ താങ്ങിനിര്‍ത്തുകയും, നിര്‍വ്വഹണം ചെയ്യുന്നവിധമുള്ള സംഭാവനകളാകണം.
- തുടര്‍ന്ന് മാസംതോറും/വര്‍ഷംതോറും ഉപയോഗത്തിനുള്ള ചാര്‍ജ്ജുകള്‍ ഈ അക്കൗണ്ടില്‍നിക്ഷേപപിക്കണം.
- മറ്റ് സര്‍ക്കാര്‍പദ്ധതികളില്‍നിന്നുള്ള ഗ്രാന്‍റുകള്‍ഗ്രമവികസനം, വനം, ഗോത്ര വികസനം എന്നിവയ്ക്കുള്ള സഹായങ്ങള്‍, ലഭ്യമാണെങ്കില്‍ അവ ഈ പദ്ധതിയുടെ നടത്തിപ്പിനായി മാറ്റിവയ്ക്കാം.
- ഫണ്ടുകള്‍കൈകാര്യം ചെയ്യേണ്ടത് ഗ്രാമ ഊര്‍ജ കമ്മിറ്റിയും അവര്‍നിര്‍ദ്ദേശിക്കുന്ന രണ്ടുപേരും ആണ്. ഒരാള്‍, ഗ്രാമപഞ്ചായത്ത് അംഗവും, കമ്മിറ്റിയുടെ എക്‌സ് ഒഫിഷ്യോ അംഗവുമായിരിക്കും.
- പ്രത്യേകമായി മറ്റൊരു മൂലധന അക്കൗണ്ടും ഉണ്ടാക്കണം, ഊര്‍ജ ഉത്പാദനയൂണിറ്റുകള്‍സ്ഥാപിക്കാനും വിതരണം ചെയ്യാനുമുള്ള വരവ് കണക്ക് സൂക്ഷിക്കാനാണ്. ഈ മൂലധന അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് VEC യാണ്. ഒരുമിച്ച് ഒപ്പിടുക, കണക്ക് സൂക്ഷിക്കുക എല്ലാം ഫണ്ട് രൂപീകരണംപോലെ തന്നെ.
- VEC യുടെ VEF, മൂലധന അക്കൗണ്ട് എന്നിവ നിയമപ്രകാരം ഗ്രാമപഞ്ചായത്തിന്‍റെ കീഴിലായതിനാല്‍, കണക്ക് കൃത്യമായി സൂക്ഷിക്കല്‍, ഓഡിറ്റ് എന്നിവ ബാധകമായിരിക്കും.
- VEC യുടെ ഫണ്ട് ചെലവ് കണക്കുകള്‍, പഞ്ചായത്തിരാജിന്‍റെ നിയമപ്രകാരം, മാസംതോറുമുള്ള ഗ്രാമപഞ്ചായത്ത് മീറ്റിംഗില്‍വെളിപ്പെടുത്തണം.
- ഗ്രാമപഞ്ചായത്തിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ സബ് കമ്മിറ്റിയാണ് VEC എന്നതിനാല്‍വിവരാവകാശ നിയമപരിധിയിലാണ്. വേണ്ട വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ അറിയിക്കേണ്ടതാണ്.
- vec യൂട്ടിലൈസേഷന്‍സര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്തിന് സമര്‍പ്പിക്കണം. അവര്‍അത് ജില്ലാതലത്തിലുള്ള ഏജന്‍സിക്ക് സമര്‍പ്പിക്കും.
- നടപ്പാക്കുന്ന ഏജന്‍സികള്‍ അഥവാ കണ്‍സള്‍ട്ടന്‍റുകളായ എന്‍.ജി.ഒ.കള്‍വഴി സാങ്കേതിക സൗകര്യം, ശേഷി വരുത്തല്‍ എന്നിവ VEC തലത്തെ ലക്‌ഷ്യം വയ്ക്കണം, ഗ്രാമപഞ്ചായത്തിലൂടെ.
- ലഭിക്കുന്ന പരീക്ഷണ പദ്ധതി നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കുന്ന ഏജന്‍സി, സംസ്ഥാന നോഡല്‍ ഏജന്‍സി വഴി മന്ത്രാലയത്തിനയക്കുന്നു. താഴെപ്പറയുന്നവ നിര്‍ദ്ദേശങ്ങളിലുണ്ടായിരിക്കണം.
- ഗ്രാമത്തിന്‍റെ സെന്‍സസ് കോഡ് നമ്പര്‍
- ഗ്രാമ ഊര്‍ജ പദ്ധതി
- ഗ്രാമ ഊര്‍ജ കമ്മിറ്റി, ഗ്രാമ ഊര്‍ജ ഫണ്ട് എന്നിവ തെരഞ്ഞെടുക്കാനുള്ള ഉറപ്പ്
- പരിശീലന പദ്ധതി
- നടപ്പാക്കല്‍രീതികള്‍
- O & M (Operation & Management ക്രമീകരണങ്ങള്‍
- 10% മൂലധനചെലവ്, പ്രവര്‍ത്തന, ബാക്കി നിര്‍വഹണത്തിനുള്ള ഫണ്ടുകള്‍ ഇവയെക്കുറിച്ചുള്ള പ്രതിബദ്ധത
- പദ്ധതികള്‍ ഗ്രാമസമൂഹത്തിന്‍റെ ഉടമയിലും, അവയുടെ സമഗ്രപ്രവര്‍ത്തനം/ നിര്‍വ്വഹണം എന്നിവയുടെ ഉത്തരവാദിത്വം അവരില്‍നിക്ഷിപ്തവുമാണ്.
- എങ്കിലും ആവശ്യമെങ്കില്‍, ആദ്യ രണ്ടുവര്‍ഷം ഏജന്‍സിക്ക് ഇവരെ സഹായിക്കാം. ഈ കാലത്തില്‍യൂണിറ്റിന്‍റെ പ്രവര്‍ത്തനം, നിര്‍വ്വഹണം എന്നീ മേഖലയില്‍ ഏജന്‍സി തദ്ദേശീയരായ ചെറുപ്പക്കാരെ പരിശീലിപ്പിക്കും. ഈ കാലത്തിനുശേഷം പ്രവര്‍ത്തന, നിര്‍വ്വഹണ ഉത്തരവാദിത്വം ഗ്രാമ ഊര്‍ജ കമ്മിറ്റി ഏറ്റെടുക്കണം VEC ക്ക് വേണമെങ്കില്‍ഈ സേവനങ്ങള്‍മറ്റ് വ്യവസായിക്ക് വാടകയ്‌ക്കോ പാട്ടത്തിനോ കൊടുക്കാവുന്നതാണ്.
- റിന്യൂവബിള്‍എനര്‍ജിയുടെ ജില്ലാ ഉപദേശക കമ്മിറ്റികള്‍, കളക്ടര്‍മാരെ ചെയര്‍മാനും, പ്രോജക്ട് ഡയറക്ടറുമാക്കി. DRDA മെമ്പര്‍സെക്രട്ടറിയാക്കി, ജില്ലാതല തലവന്‍മാര്‍, പ്രമുഖരായ പൗരന്‍മാര്‍എന്നിവര്‍പരീക്ഷണപദ്ധതികളുടെ നടത്തിപ്പില്‍ഉള്‍പ്പെടണം.
- പദ്ധതിനടത്തിപ്പ് സസൂക്ഷ്മം നിരീക്ഷിക്കേണ്ടത് ബന്ധപ്പെട്ടസംസ്ഥാന നോഡല്‍ ഏജന്‍സിയുടെ ചുമതലയാണ്. ഇവര്‍പ്രതിമാസ പുരോഗമന റിപ്പോര്‍ട്ട്, പദ്ധതി തുടങ്ങുംവരെ മന്ത്രാലയത്തിന് അയക്കണം. അതിനുശേഷം പ്രകടനം, പ്രതികരണം എന്നിവയുടെ റിപ്പോര്‍ട്ട് തൈമ്രാസത്തിലൊരിക്കല്‍ അയയ്ക്കണം.
- സ്വതന്ത്ര ഏജന്‍സികള്‍മുഖേനയും മന്ത്രാലയം നേരിട്ടും പദ്ധതി പുരോഗതി നിരീക്ഷിക്കുകയും വിലയിരുത്തുകയും വേണം.
- പരീക്ഷണ പദ്ധതികളുടെ മൂലധന ചെലവിന്‍റെ 90% കേന്ദ്രഗ്രാന്‍റ് മുഖേനയാണ്. ആകെ ഗാര്‍ഹിക പൊതു ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക്, പ്രയോജനപ്പെടുന്ന കുടുംബങ്ങളൊന്നിന് 20,000 രൂപ ബഞ്ച് മാര്‍ക്കാണ്.
- മൂലധന ചെലവിന്‍റെ ബാക്കി 10% സംഭരിക്കേണ്ടത് സമൂഹം/ നടപ്പാക്കുന്ന ഏജന്‍സി/ സംസ്ഥാന നോഡല്‍ ഏജന്‍സിയാണ്.
- മൂലധന ചെലവിലേയ്ക്കുള്ള കേന്ദ്ര സഹായ ഫണ്ട് VEC യുടെ നിര്‍ദ്ദിഷ്ട മൂലധന അക്കൗണ്ടിലേയ്ക്ക് മാറ്റുന്നത് ഇപ്രകാരമാണ്.
- അനുവാദ ഉത്തരവിനൊപ്പം ആദ്യഗഡു - 50%
- സൈറ്റില്‍ഉപകരണങ്ങള്‍ലഭിക്കുമ്പോള്‍25%
- വിജയകരമായി കമ്മീഷന്‍ചെയ്തുകഴിഞ്ഞ് അവസാന ഗഡു - 25%
ഉടമ്പടി വ്യവസ്ഥകള്‍പ്രകാരവും, ഒരുമാസ പ്രവര്‍ത്തനവും കഴിഞ്ഞശേഷം താഴെപ്പറയുന്നവ
- അനുബന്ധ ചെലവുകള്‍ക്കായി CFA അനുവദിക്കുന്നതാണ്.
- ഊര്‍ജ സേവനങ്ങള്‍നല്‍കുന്നതിലൂടെ ലഭിക്കുന്ന യൂസര്‍ചാര്‍ജ്ജ് (ഉപയോഗിക്കുന്നവര്‍നല്‍കേണ്ട തുക) പദ്ധതിയുടെ പ്രവര്‍ത്തനം, പരിപാലനം, നിര്‍വഹണം എന്നിവയ്ക്കായി ഉപയോഗിക്കാം. എന്നാല്‍ഈ വരുമാനം പദ്ധതി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍അപര്യാപ്തമാണെങ്കില്‍അതിനുള്ള സാമ്പത്തികസഹായം, പദ്ധതി ഒന്നിന് മൂലധന തുകയുടെ പരമാവധി 10% നല്‍കും. യൂസര്‍ചാര്‍ജ് ശേഖരിക്കാന്‍പരമാവധി പരിശ്രമിക്കണം.
- നടത്തുന്ന ഏജന്‍സിക്ക് മൂലധന ചെലവിന്‍റെ 20% വീതം പ്രൊഫഷണല്‍ചാര്‍ജ്ജ് നല്‍കും. പദ്ധതി തുടക്കംമുതല്‍കമ്മീഷന്‍ചെയ്തശേഷം വരെയുള്ള വിവിധ സേവനങ്ങള്‍ക്കാണിത്. ഗ്രാമം ഒന്നിന് പരമാവധി 4 ലക്ഷംരൂപ വരെ നല്‍കും.
- സംസ്ഥാന നോഡല്‍ഏജന്‍സിക്ക് സര്‍വീസ് ചാര്‍ജിനത്തില്‍മൂലധന തുകയുടെ 10% ഗ്രാമം ഒന്നിന് പരമാവധി 2 ലക്ഷം രൂപവരെ നല്‍കും. പുരോഗമനം നിരീക്ഷിക്കുന്നതിനും, റിപ്പോര്‍ട്ട് ചെയ്യുന്നതിനും പ്രകടനത്തെക്കുറിച്ചുള്ള പ്രതികരണം ശേഖരിക്കുന്നതിനുമാണിത്.
- ബോധവല്‍ക്കരണം, പരിശീലനം, സെമിനാറുകള്‍, ശില്‍പ്പശാലകള്‍എന്നിവയ്ക്ക് കേസുകളുടെ മികവിന്‍റെ അടിസ്ഥാനത്തില്‍ഫണ്ടുകള്‍നല്‍കും.
- നടപ്പിലാക്കുന്ന ഏജന്‍സിക്കുള്ള പ്രൊഫഷണല്‍ചാര്‍ജ്ജുകള്‍, ഏജന്‍സിക്ക് നേരിട്ട് തന്നെ നല്‍കുന്നു. അതുപോലെ സംസ്ഥാന നോഡല്‍ഏജന്‍സിക്കുള്ള സര്‍വ്വീസ് ചാര്‍ജ്ജും പദ്ധതി പൂര്‍ത്തിയായാലുടന്‍നല്‍കും. പ്രവര്‍ത്തനം, പരിപാലനം, നിര്‍വ്വഹണം എന്നിവയ്ക്കുള്ള CFA ആവശ്യാനുസരണം നല്‍കുന്നതാണ്.
- പദ്ധതി വിജയകരമായി നടപ്പിലാക്കിയതായും, അനുവാദ ഉത്തരവ് പ്രകാരം പ്രവര്‍ത്തന സജ്ജമാക്കിയതായും ഉള്ള സര്‍ട്ടിഫിക്കറ്റ് VEC യില്‍നിന്നും നേടിയശേഷമാണ് ഇത് നല്‍കേണ്ടത്. അവസാന ഗഡു നല്‍കുന്നതിന് മുമ്പായി ഇത് നല്‍കിയിരിക്കണം.
- ഗ്രാമപഞ്ചായത്ത് അഥവാ ജോയിന്‍റ് ഫോറസ്ട്രി മാനേജ്‌മെന്‍റ് കമ്മിറ്റി, VEC യുടെ എല്ലാ കണക്കുകളും ഓഡിറ്റ് ചെയ്യുകയും അവ യൂട്ടിലൈസേഷന്‍സര്‍ട്ടിഫിക്കറ്റിനൊപ്പം നിര്‍ദ്ദിഷ്ട ഫോറത്തില്‍സംസ്ഥാന നോഡല്‍ഏജന്‍സി വഴി മന്ത്രാലയത്തില്‍എത്തിക്കേണ്ടതാണ്.
സ്രോതസ്: അവലംബം മിനിസ്ട്രി ഓഫ് ന്യൂ ആന്‍റ് റിന്യൂവബിള്‍എനര്‍ജി, GOI