ബയോ ഡീസലിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍, തദ്ദേശീയമായി ഉല്പാദിപ്പിക്കാനാണ് ഉദ്ദേശം. FFA (ഫ്രീ ഫാറ്റി ആസിഡ്) ഉള്ള എണ്ണ, പന എന്നിവ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ല.
പ്രോത്സാഹിപ്പിക്കും. പക്ഷെ കൃഷിയോഗ്യമായ ഭൂമിയില്‍ ഇവ പ്രോത്സാഹിപ്പിക്കില്ല.
കുറഞ്ഞ താങ്ങുവില (MSP) യും, ബയോ ഡീസല്‍ എണ്ണക്കുരുക്കള്‍ക്ക് ആനുകാലികമായി പുതുക്കിയ നിരക്കും നല്‍കി കൃഷിക്കാര്‍ക്ക് ന്യായവില ലഭ്യമാക്കും. ദേശീയ ജൈവവള ഇന്ധന നയത്തിലധിഷ്ഠിതമായ MSP യുടെ വിശദവിവരം, ശ്രദ്ധയോടെ പഠിച്ച് വേണ്ടതു ചെയ്യാന്‍ ബയോ ഫ്യൂവല്‍സ്റ്റീയറിംഗ് കമ്മിറ്റിയുണ്ട്.
ഓയില്‍മാര്‍ക്കറ്റിംഗ് കമ്പനികള്‍(OMES) ബയോ എത്തനോള്‍വാങ്ങുന്ന മിനിമം പര്‍ച്ചേസ് പ്രൈസ് (MPP) യഥാര്‍ത്ഥ ഉത്പാദന ചെലവ്, ഇറക്കുമതി വില എന്നിവ അടിസ്ഥാനമാക്കി ആയിരിക്കും. ബയോ ഡീസല്‍ആണെങ്കില്‍, MPP നിലവിലുള്ള ഡീസല്‍ ചില്ലറ വില്പന നിരക്കിലായിരിക്കും.
ബയോ ഡീസല്‍, ബയോ എത്തനോള്‍എന്നീ ജൈവ ഇന്ധനങ്ങള്‍'പ്രഖ്യാപിത വസ്തുക്കള്‍' ആയി സര്‍ക്കാര്‍പ്രഖ്യാപിക്കണം എന്നാല്‍മാത്രമേ നിയന്ത്രണം കൂടാതെ ഇവ സംസ്ഥാനങ്ങള്‍ക്കകത്തും പുറത്തും കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. ദേശീയ ജൈവ ഇന്ധന നയം സങ്കല്പിക്കുന്നത് അത്തരം നീക്കമാണ്.
ബയോ ഡീസലിന് യാതൊരുവിധ ടാക്‌സും ഡ്യൂട്ടിയും ഈടാക്കരുതെന്നും നയം ആവശ്യപ്പെടുന്നു.
ദേശീയ ജൈവ ഇന്ധന ഏകോപന കമ്മിറ്റി തലവന്‍ ബഹു: പ്രധാനമന്ത്രി ആയിരിക്കും.
ബയോ ഫ്യൂവല്‍സ്റ്റിയറിംഗ് കമ്മിറ്റി തലവന്‍ ക്യാബിനറ്റ് സെക്രട്ടറി ആയിരിക്കും.
ജൈവ ഇന്ധനത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക്, സ്റ്റിയറിംഗ് കമ്മിറ്റിക്ക് കീഴിലുള്ള ഉപ കമ്മിറ്റി രൂപീകരിച്ച് ബയോ ടെക്‌നോളജി വിഭാഗം, കൃഷി, ഗ്രാമവികസന മന്ത്രാലയങ്ങള്‍ എന്നിവര്‍ നയിക്കുകയും മിനസ്ട്രി ഓഫ് ന്യൂ ആന്‍റ് റിന്യൂവബിള്‍ എനര്‍ജി ഏകോപിപ്പിക്കുകയും ചെയ്യണം.
പ്രധാന പരിഗണന നല്‍കേണ്ടത് ഗവേഷണം, വികസനം, പ്രകടനം എന്നിവയ്ക്കാണ്. പ്ലാന്‍റേഷനുകള്‍, പ്രോസസിംഗ്, പ്രൊഡക്ഷന്‍ ടെക്‌നോളജീസ്, കൂടാതെ രണ്ടാം തലമുറയിലെ സെല്ലുലോസിക് ബയോ ഫ്യൂവലുകള്‍ ലക്‍ഷ്യം വച്ചായിരിക്കണം ഗവേഷണം.