অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ദേശീയ ജൈവവാതക, വളം പരിപാലന പദ്ധതി

ലക്‌ഷ്യങ്ങള്‍

  • ഫാമിലി ടൈപ്പ് ബയോഗ്യാസ് പ്ലാന്റുകള്‍മുഖേന ഗ്രാമീണ വീടുകളില്‍പാചകത്തിന് ഇന്ധനവും, ജൈവവളവും നല്‍കുക.
  • ഗ്രാമീണ സ്ത്രീകളുടെ കഷ്ടപ്പാട് ഇല്ലാതാക്കുക, വനങ്ങളിന്‍‌മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുക, അതിലൂടെ സമൂഹത്തിന് പ്രയോജനം ലഭ്യമാക്കുക.
  • ഗ്രാമത്തിലെ ശുചിത്വം മെച്ചപ്പെടുത്താന്‍സാനിറ്ററി ടോയ്‌ലറ്റുകള്‍ബയോഗ്യാസ് പ്ലാന്‍റുകളുമായി ബന്ധിപ്പിക്കുക.

ഘടകങ്ങള്‍

  • നാട്ടില്‍രൂപപ്പെടുത്തിയ ബയോഗ്യാസ് പ്ലാന്‍റ് മാതൃകകള്‍പ്രോത്സാഹിപ്പിക്കുക.
  • പദ്ധതി നടപ്പാക്കാന്‍സംസ്ഥാനങ്ങള്‍തോറും നോഡല്‍വിഭാഗങ്ങളും, നോഡല്‍ഏജന്‍സികളും ഏര്‍‌പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഖാദി ആന്‍റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, മുംബൈ; നാഷണല്‍ ഡയറി ഡവലപ്‌മെന്‍റ് ബോര്‍ഡ്, ആനന്ദ് (ഗുജറാത്ത്); ദേശീയ പ്രാദേശിക നിലയിലുള്ള സര്‍ക്കാരിതര സംഘടനകളും പദ്ധതിയില്‍ ഉള്‍‌പ്പെട്ട് പ്രവര്‍ത്തിക്കുന്നു.
  • പദ്ധതി വിവിധതരം സാമ്പത്തിക ആനുകൂല്യങ്ങള്‍നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് കേന്ദ്ര സബ്‌സിഡി, ടേണ്‍കീ ജോബ് ഫീസ്, വ്യവസായികള്‍ക്ക്, സംസ്ഥാന നോഡല്‍വിഭാഗങ്ങള്‍/ഏജന്‍സികള്‍ക്ക് സര്‍വീസ് ചാര്‍ജ്, പരിശീലനത്തിനും പരസ്യത്തിനും പിന്തുണയും നല്‍കുന്നു.
  • വിവിധതരം പരിശീലനപരിപാടികള്‍പിന്തുണക്കുന്നു. ബയോഗ്യാസ് ഡവലപ്‌മെന്റ് & ട്രെയിനിംഗ് സെന്‍ററുകള്‍, സാങ്കേതിക പരിശീലന പിന്തുണ സംസ്ഥാന നോഡല്‍വിഭാഗങ്ങള്‍ക്കും നോഡല്‍ ഏജന്‍സികള്‍ക്കും നല്‍കുന്നു. ഇവ 9 പ്രധാന സംസ്ഥാനങ്ങളില്‍പ്രവര്‍ത്തിച്ചുവരുന്നു.
  • വാണിജ്യ സഹകരണ ബാങ്കുകള്‍ബയോഗ്യാസ് പ്ലാന്‍റുകള്‍, കാര്‍ഷിക പ്രാമുഖ്യമുള്ള പ്രദേശങ്ങളില്‍നിര്‍മ്മിക്കാനുള്ള ധനസഹായം നല്‍കുന്നു. ബാങ്കുകള്‍ക്ക് ഓട്ടോമാറ്റിക് റീഫിനാന്‍സിംഗ് സൗകര്യം നബാര്‍ഡ് നല്‍കുന്നു.

ഫാമിലി ടൈപ്പ് ബയോഗ്യാസ് ഫെര്‍ട്ടിലൈസര്‍ പ്ലാന്‍റുകളുടെ അംഗീകൃത മോഡലുകള്‍

1. പ്രീ-ഫാബ്രിക്കേറ്റഡ് മോഡല്‍ബയോഗ്യാസ് പ്ലാന്‍റുകള്‍

  • പ്രീ-ഫാബ്രിക്കേറ്റഡ് റീ ഇന്‍‌ഫോര്‍സ്ഡ് സിമന്‍റ് കോണ്‍ക്രീറ്റ് (RCC) ഫിക്‌സഡ് ഡോം. മോഡല്‍
  • പ്രീ-ഫാബ്രിക്കേറ്റഡ് ഹൈഡെന്‍സിറ്റി പോളി എത്തിലീന്‍(HDPE) അടിസ്ഥാനമാക്കിയുള്ള ദീനബന്ധു മോഡല്‍ബയോഗ്യാസ് പ്ലാന്‍റുകള്‍
  • പ്രീ-ഫാബ്രിക്കേറ്റഡ് ബയോടെക് നിര്‍മ്മിത ഫൈബര്‍ഗ്ലാസ് റീഇന്‍‌ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (frp) ബയോഗ്യാസ് പ്ലാന്‍റുകള്‍
  • പ്രീ-ഫാബ്രിക്കേറ്റഡ് hdpe അടിസ്ഥാനമാക്കിയുള്ള kvic ടൈപ്പ് ഫ്‌ളോട്ടിംഗ് ഡോം ബയോഗ്യാസ് പ്ലാന്‍റുകള്‍

2. ഫ്‌ളോട്ടിംഗ് ഡോം ടൈപ്പ് ബയോഗ്യാസ് പ്ലാന്‍റുകള്‍

  • KVIC ഫ്‌ളോട്ടിംഗ് മെറ്റല്‍‌ഡോം ടൈപ്പ് ബയോഗ്യാസ് പ്ലാന്‍റുകള്‍
  • KVIC ടൈപ്പ് പ്ലാന്‍റ് ഒപ്പം ഫെറോ സിമെന്‍റ് ഡൈജസ്റ്റര്‍, frp ഹോള്‍ഡര്‍
  • പ്രഗതി മോഡല്‍ബയോഗ്യാസ് പ്ലാന്‍റുകള്‍

3. ബാഗ് ടൈപ്പ് ബയോഗ്യാസ് പ്ലാന്‍റുകള്‍ (ഫ്‌ളെക്‌സി മോഡല്‍)

4. ഫിക്‌സഡ് ഡോം ബയോഗ്യാസ് പ്ലാന്‍റുകള്‍:

  • ദീനബന്ധു മോഡല്‍, കട്ടകൊണ്ട് നിര്‍മ്മാണം
  • ദീനബന്ധു ഫെറോസിമന്‍റ് മോഡല്‍, in-Situ സാങ്കേതിക വിദ്യ.
  • പ്രീ-ഫാബ്രിക്കേറ്റഡ് hdpe മെറ്റീരിയല്‍അടിസ്ഥാനമാക്കിയ പ്രീ-ഫാബ്രിക്കേറ്റഡ് ഡോം. ദീനബന്ധു മോഡല്‍ഫാമിലി സൈസ് ബയോഗ്യാസ് പ്ലാന്‍റുകള്‍ക്ക്

NBMMP പ്രകാരം നല്‍കുന്ന ധനസഹായം

 

 

 

വിഭാഗം

കേന്ദ്ര സബ്‌സിഡി തുക പ്ലാന്‍റ് ഒന്നിന് 1 ക്യു.മി (ഫിക്‌സഡ് ഡോം)

 

വടക്ക് കിഴക്കന്‍സംസ്ഥാനങ്ങള്‍, സിക്കിം (അസമിലെ സമതല പ്രദേശങ്ങള്‍ ഒഴിച്ച്)

 

14,700 രൂപ (2-4 ക്യു.മി. പ്ലാന്‍റുകള്‍ക്കും ഇതുതന്നെ)

അസാമിലെ സമതല പ്രദേശങ്ങള്‍ക്ക്

9,000 രൂപ (2-4 ക്യു.മി. പ്ലാന്‍റുകള്‍ക്ക്, 10,000 രൂപ)

ജമ്മുകാശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഞ്ചല്‍ (ടെറായ് ഭാഗം ഒഴികെ) തമിഴ്‌നാട്ടിലെ നീലഗിരി, സദര്‍കുര്‍സൂംഗ്, കലിംഗ്‌ചോംഗ്, ഡാര്‍ജിലിംഗിലെ ഉപവിഭാഗങ്ങള്‍(പശ്ചിമബംഗാള്‍) സുന്ദര്‍ബന്‍സ് ആന്‍ഡമാന്‍& നിക്കോബാര്‍ദ്വീപുകള്‍

4,000 രൂപ (2-4 ക്യു.മി. പ്ലാന്‍റുകള്‍ക്ക് 10,000 രൂപ)

മറ്റുള്ളവ

4,000 രൂപ (2-4 ക്യു.മി. പ്ലാന്‍റുകള്‍ക്ക് 8,000 രൂപ)

(ii) സാനിട്ടറി ടോയ്‌ലറ്റ് ബന്ധിപ്പിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്‍റുകള്‍ : സാനിട്ടറി ടോയ്‌ലറ്റുകള്‍ബന്ധപ്പെടുത്തിയിട്ടുള്ള പ്ലാന്‍റുകള്‍ഓരോന്നിനും 1000 രൂപ വീതം കേന്ദ്ര സബ്‌സിഡി അധികമായി ലഭിക്കും.

(iii) ടേണ്‍കീ ജോലി ഫീസ്, 5 വര്‍ഷ പരിപാലന വാറന്‍റിയോടൊപ്പം : പ്ലാന്‍റൊന്നിന് 1,500 രൂപ വീതം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നു.
(iv) പ്രവര്‍ത്തിക്കാത്ത പഴയ പ്ലാന്റുകള്‍ക്ക് അറ്റകുറ്റ പണികള്‍ക്ക് ധനസഹായം :കേന്ദ്ര സബ്‌സിഡി നിരക്കിന്‍റെ 50% അറ്റകുറ്റപ്പണികള്‍, ഫാമിലി ടൈപ്പ് ബയോഗ്യാസ് പ്ലാന്റുകള്‍നവീകരിക്കാന്‍നല്‍കും, ഇവ നാല് വര്‍ഷമെങ്കിലും പഴക്കമുള്ളതായിരിക്കണം. കേടുപാടുകള്‍കാരണം പ്രവര്‍ത്തനരഹിതമായിട്ടുള്ളതാവണം. ഇത് എല്ലാ വിഭാഗത്തിലുള്ള പ്രായോജകര്‍ക്കും പ്രദേശങ്ങള്‍ക്കും ലഭ്യമാണ്.

ഉറവിടം :

ഗ്രാമീണ ഊര്‍ജ പദ്ധതികള്‍നടപ്പാക്കാനുള്ള നോഡല്‍വിഭാഗങ്ങളും, നോഡല്‍ഏജന്‍സികളും

ദേശീയ വൈവാതക, വളം നിര്‍വഹണ പദ്ധതി (NBMMP)

മിനിസ്ട്രി ഓഫ് ന്യൂ ആന്റ് റിന്യൂവബ്ള്‍എനര്‍ജി (www.mnes.nic.in)

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate