ബൈബിളിന് ഇന്നു ജനങ്ങളുടെ ഇടയിൽ നല്ല പ്രചാരമുണ്ടെന്ന് നിസ്സംശയം നമുക്കു പറയാം. എന്നാൽ ഇന്നത്തെ രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയത് കഴിഞ്ഞ അമ്പത് കൊല്ലങ്ങൾക്കിടയിലാണ്; കൃത്യമായി പറഞ്ഞാൽ, രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം. കത്തോലിക്കാസഭയിൽ ബൈബിൾ മേഖലയിൽ കഴിഞ്ഞ 19 നൂറ്റാണ്ടുകളിൽ ഉണ്ടായതിനെക്കാൾ കൂടുതൽ മുന്നേറ്റം 20-ാം നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ട്. ആഗോളസഭയിലും ഭാരതസഭയിലും കേരളസഭയിലും ഈയൊരു മുന്നേറ്റം പ്രകടമാണ്. ഈ അധ്യായത്തിൽ ബൈബിൾ രംഗത്തുണ്ടായ മുന്നേറ്റത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്.
കത്തോലിക്കാസഭയ്ക്ക് ബൈബിളിനോടുള്ള സമീപനം വിശ്വാസസത്യാത്മകമായിരുന്നു (Dogmatic); ബൈബിളിൽ പറയുന്നത് അപ്രകാരം തന്നെ പഠിപ്പിക്കുക എന്ന രീതി. ബൈബിൾ ഗവേഷണത്തെ സഭ ആദികാലങ്ങളിൽ പ്രോത്സാഹിപ്പിച്ചിരുന്നില്ല. 16-ാം നൂറ്റാണ്ടിലെ പൊട്ടസ്റ്റന്റ് നവീകരണത്തോടെ ബൈബിളിനോടുള്ള താത്പര്യം വർദ്ധിക്കുകയും 17-ാം നൂറ്റാണ്ടോടെ ആധുനിക നിരൂപണാത്മക ബൈബിൾ വ്യാഖ്യാനം ആരംഭിക്കുകയും ചെയ്തു. എന്നാൽ കത്തോലിക്കാസഭയിൽ ഇതിനൊരംഗീകാരം ലഭിച്ചു എന്ന് പറയാവുന്നത് 1885-87 കാലങ്ങളിൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ റുഡോൾഫ് കൊർണേലി എന്ന ഈശോ സഭ വൈദികൻ പഴയനിയമത്തെയും പുതിയനിയമത്തെയും സംബന്ധിച്ച ചരിത്രാത്മകവും നിരൂപണാത്മകവുമായ പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ.് 1892 സെപ്റ്റംബർ 17-ാം തീയതി ലെയോ പതിമൂന്നാമൻ മാർപാപ്പ ജറുസലേമിലെ ഉന്നത ബൈബിൾ പഠനകേന്ദ്രത്തിന് (Ecole Biblique De Jerusalem) അംഗീകാരം നല്കി. ഇത് കത്തോലിക്കാ ബൈബിൾ പഠനത്തിന് ആക്കംകൂട്ടി. സഭയിലെ ബൈബിൾ പഠനം പ്രോത്സാഹിപ്പിക്കുക, ബൈബിളിനെതിരാ യി ഉയർന്നുവന്നിരുന്ന ആക്രമണങ്ങൾ തടയുക എന്നീ ലക്ഷ്യങ്ങളെ മുൻനിറുത്തി ലെയോ പതിമൂന്നാമൻ പാപ്പ പ്രൊവിദെന്തിസ്സിമൂസ് ദേവൂസ് (Providentissimus Deus) എന്ന ചാക്രികലേഖനം പുറത്തിറക്കി.
കത്തോലിക്കാ ബൈബിൾ പഠനരംഗത്തെ വിലയിരുത്തി, അവയെ ശരിയായ രീതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷനു (PBC) ലെയോ പതിമൂന്നാമൻ മാർപാപ്പ 1902ൽ അംഗീകാരം നല്കി. ബൈബിൾ പണ്ഡിതർ കൺസൾ ട്ടർമാരായുള്ള, കർദിനാളന്മാരുടെ ഈ കമ്മീഷന്റെ സമീപനം സഭയുടെ പരമ്പരാഗത കാഴ്ചപ്പാടുകൾ തുടർന്നുകൊണ്ടുപോകുന്നതായിരുന്നു. ബൈബിൾ പഠനത്തെ സംബന്ധിച്ച് 1920ൽ ബെനഡിക്റ്റ് പതിനഞ്ചാമൻ പാപ്പ ഇറക്കിയ സ്പിരിത്തൂസ് പരാക്ലീത്തൂസ് (Spiritus Paraclitus) എന്ന ചാക്രികലേഖനവും സഭയുടെ പരമ്പരാഗത കാഴ്ചപ്പാടുകൾ തുടരുന്ന നയമാണെടുത്തത്. എന്നാൽ ശാസ്ത്രീ യമായ ബൈബിൾ പഠനത്തിനു പിന്തുണയും പ്രോത്സാഹനവും നല്കിക്കൊണ്ട് പീയൂസ് പന്ത്രണ്ടാമൻ പാപ്പ 1943 സെപ്റ്റംബർ 30-ാം തീയതി ദിവീനോ അഫ്‌ളാന്തേ സ്പിരിത്തൂ (Divino Afflante Spiritu) എന്ന ചാക്രികലേഖനം പുറത്തിറക്കി. അതോടെ ചരിത്രനിരൂപണരീതിയിൽ (Historical Critical Method) കത്തോലിക്കാ ബൈബിൾ പഠനം ഏറെ പുരോഗതി പ്രാപിച്ചു. ഈയൊരു പശ്ചാത്തലത്തിലാണ് രണ്ടാം വത്തിക്കാൻ കൗൺസിലിൽ വി. ഗ്രന്ഥത്തെക്കുറിച്ചുള്ള ചർച്ച കടന്നുവരുന്നത്.
രണ്ടാം വത്തിക്കാൻ കൗൺസിലും 'ദേയീ വെർബു'മും
ദൈവികവെളിപാടുകളുടെ സ്രോതസ്സുകളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഡോഗ്മാറ്റിക് കോൺസ്റ്റിറ്റിയൂഷന്റെ ആദ്യത്തെ രൂപരേഖകളിൽ വളരെ യാഥാസ്ഥിതികമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. ബൈബിളിനെക്കാൾ പാരമ്പര്യത്തിനുള്ള പ്രാധാന്യം, ബൈബിളിലെ എല്ലാ കാര്യങ്ങളും പരിശുദ്ധാത്മാവ് അതേപടി പറഞ്ഞുകൊടുത്തു എന്ന പഠനം, ബൈബിളിൽ പരാമർശിക്കപ്പെടുന്ന ഒരു കാര്യത്തിലും - അത് ദൈവശാസ്ത്രപരമോ വെറും ഭൗതികമോ ആകട്ടെ - തെറ്റില്ല എന്ന നിലപാട് എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു ഇതിന്റെ ആദ്യ സ്‌കേമ. എന്നാൽ 1962 നവംബറിൽ ഈ സ്‌കേമ ചർച്ച ചെയ്യപ്പെട്ടപ്പോൾ എതിർപ്പ് ഉണ്ടായതു മൂലം ജോൺ 23-ാമൻ മാർപാപ്പ ഇത് പരിപൂർണമായി തിരുത്തിയെഴുതാൻ ഉത്തരവിട്ടു.
വളരെ കാലത്തെ തിരുത്തലുകൾക്കും ചർച്ചകൾക്കും ശേഷം 1965 നവംബർ 18നു ദൈവാവിഷ്‌കരണത്തെ സംബന്ധിച്ച ഡോഗ്മാറ്റിക് കോൺസ്റ്റിറ്റിയൂഷൻ സഭയുടെ ഔദ്യോഗിക പ്രബോധനത്തിന്റെ ഭാഗമായി പോൾ ആറാമൻ മാർപാപ്പ പ്രഖ്യാപിച്ചു. പ്രൊട്ടസ്റ്റന്റുകാർക്ക് ബൈബിളും കത്തോലിക്കർക്ക് കൂദാശകളും എന്ന സ്ഥിതി മാറി. ബൈബിളിനു ജീവിതത്തിൽ ഏറെ പ്രാധാന്യം നല്കാൻ ഈ രേഖ ദൈവജനത്തിനു പ്രോത്സാഹനം നല്കി. ബൈബിൾ പഠനരംഗത്ത് ശാസ്ത്രീയ വിശകലനരീതികളെ സ്വീകരിക്കാനും ഈ രേഖ പ്രോത്സാഹിപ്പിച്ചു. ശാസ്ത്രീയ ബൈബിൾ പഠനത്തെ ഏറെ പ്രോത്സാഹിപ്പിച്ചു കൊണ്ട് 1993ൽ പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ പുറത്തിറക്കിയ 'സഭയിൽ ബൈബിൾ വ്യാഖ്യാനം' (The Interpretation of the Bible in the Church) എന്ന രേഖയ്ക്കു കത്തോലിക്കാ സഭയിലും ഇതരസഭകളിലും വലിയ സ്വീകാര്യത ലഭിച്ചു.
എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും വി. ഗ്രന്ഥം എളുപ്പത്തിൽ ലഭ്യമാക്കണം എന്ന രണ്ടം വത്തിക്കാൻ കൗൺസിലിന്റെ ആഹ്വാനം കണക്കിലെടുത്ത് 1967ൽ കാർഡിനൽ ബെയ (Cardinal Bea) അന്നുണ്ടായിരുന്ന കത്തോലിക്കാ ബൈബിൾ സംഘങ്ങളുമായി ബന്ധപ്പെട്ടു. അങ്ങനെ 1969 ഏപ്രിൽ 16-ാം തീയതി ക്രിസ്തീയ ഐക്യം അഭിവൃദ്ധിപ്പെടുത്താനുള്ള സെക്രട്ടേറിയേറ്റ് (Secretariat for Promoting Christian Unity) WCFBA (World Catholic Federation for the Biblical Apostolate) സ്ഥാപിച്ചു. ഈ സ്ഥാപനത്തിന്റെ പ്രധാന ഉദ്ദേശ്യം രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിക്കുന്ന രീതിയിൽ, ദൈവവചനം പ്രഘോഷിക്കുക എന്ന ദൗത്യം നിർവ്വഹിക്കുവാൻ മെത്രാൻമാർക്ക് വേണ്ട സഹായസഹകരണങ്ങൾ നല്കുക എന്നതാണ്. ബൈബിൾ പ്രേഷിതത്വത്തിൽ ഏർപ്പെട്ടിരിക്കുന്ന ലോകത്തിലെ വ്യത്യസ്ത കത്തോലിക്കാ സമൂഹങ്ങൾക്ക് ഒരുമിച്ചുകൂടാനുള്ള വേദി ഇവർ ഒരുക്കുന്നു. ബൈബിൾ തർജ്ജമകൾ തയ്യാറാക്കുക, ബൈബിൾ പഠനത്തിനു സഹായകമായ ഗ്രന്ഥങ്ങൾ ഒരുക്കുക, ജനങ്ങളുടെയിടയിൽ ബൈബിൾ വായന പ്രോത്സാഹിപ്പിക്കുക മുതലായ പ്രവർത്തനങ്ങളിൽ ഈ സംഘടന സഹായിക്കുന്നു. 1990 ൽ ഇതിന്റെ പേര് ചുരുക്കി CBF (Catholic Biblical Federation) എന്നാക്കി മാറ്റി.
രണ്ടാം വത്തിക്കാൻ കൺസിലിനുശേഷം ഇന്ത്യയിൽ സി.ബി.സി.ഐ (Catholic Bishops Conference of India) പൊതുയോഗം ആദ്യമായി നടന്നത് 1966 ഒക്‌ടോബർ 13 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഡൽഹിയിൽ വച്ചായിരുന്നു. ആരാധനക്രമം, മതബോധനം, സാമൂഹിക നീതി എന്നീ രംഗങ്ങളിൽ ഇന്ത്യയിലെ സഭ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം എന്നവർ വിലയിരുത്തി. സാമൂഹിക നീതി പ്രോത്സാഹിപ്പിക്കാനായുള്ള സംഘടന മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് ആരാധനാക്രമം, മതബോധനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ഏകോപിപ്പിക്കാൻ ഒരു ദേശീയ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചു. അതിന്റെ ഫലമായി 1967 മാർച്ച് 7-ാം തീയതി അന്നത്തെ സി.ബി.സി.ഐ പ്രസിഡന്റായിരുന്ന കർദ്ദിനാൾ വലേറിയൻ ഗ്രേഷിയസ് NCLC (National Centre for Liturgy and Catechesis) ആരംഭിച്ചു. അതിന്റെ ആദ്യത്തെ ഡയറക്ടറായി ഡി. എസ്. അമലോർഭവദാസ്സിനെ (D.S. Amalorpavadass) നിയമിച്ചു. ഇതിൽ ബൈബിളിനായി ഒരു സബ് കമ്മീഷനും ഉണ്ടായിരുന്നു.
ആരാധനക്രമത്തോടും മതബോധനത്തോടുമൊപ്പം ബൈബിളിനായി പ്രത്യേകം ഒരു കമ്മീഷൻ വേണമെന്ന ആവശ്യം ഉടലെടുത്തു. WCFBAയിൽ പൂർണ്ണ അംഗത്വം ഒരു ദേശീയ അംഗീകാരമുള്ള ബൈബിൾ സംഘടനയ്‌ക്കേ കിട്ടുകയുള്ളൂ എന്നതും ഈ ആവശ്യത്തിന് ആക്കംകൂട്ടി. അങ്ങനെ 1971 ജൂൺ മാസത്തിൽ, ബൈബിൾ പ്രവർത്തനങ്ങൾ ഏകോപിപ്പി ക്കാനായി, ഒരു കേന്ദ്രം സ്ഥാപിച്ചതോടെ NCLC NBCLC (National Biblical, Catechetical and Liturgical Centre) ആയി രൂപാന്തരം പ്രാപിച്ചു.
ദേശീയ ബൈബിൾ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങൾ:
1. സി.ബി.സി.ഐ ബൈബിൾ കമ്മീഷന്റെ ഓഫീസായി പ്രവർത്തിക്കുക. 2. ഇന്ത്യയിലെ ബൈബിൾ പ്രേഷിതത്വം വളർത്തുക. 3. ഇന്ത്യയിലെ നവീകരണ മൂന്നേറ്റത്തിന് വി. ഗ്രന്ഥ അടിസ്ഥാനം നല്കുക 4. WCFBAയുമായി സഹകരിച്ച് ഇന്ത്യയ്ക്കു വേണ്ട സഹായങ്ങൾ വാങ്ങുക 5. വിവിധ പ്രാദേശിനക ബൈബിൾ പ്രവർത്തക സംഘങ്ങളെ അവരുടെ പ്രവർത്തനങ്ങളിൽ സഹായിക്കുക, മാർഗ്ഗനിർദ്ദേശം നല്കുക 6. അകത്തോലിക്കാ ബൈബിൾ സമൂഹങ്ങളുമായി സഹകരിച്ച് ബൈബിൾ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
ദേശീയ ബൈബിൾ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ: TPI (Theological Publications in India) യുമായി സഹകരിച്ച് വിലകൂടിയ വിദേശ ദൈവശാസ്ത്ര പുസ്തകങ്ങളുടെ - പ്രത്യേകിച്ച്, ബൈബിൾ സംബന്ധമായ പുസ്തകങ്ങളുടെ - ഇന്ത്യൻ പതിപ്പ് പ്രസിദ്ധീകരിക്കുക; ബൈബിൾ പ്രചാരത്തിൽ കൊണ്ടുവരാനായി പല സെമിനാറുകളും പരിപാടികളും സംഘടിപ്പിക്കുക. 1970കളിലും 80കളിലും ദേശീയ ബൈബിൾ കേന്ദ്രം നടത്തിയിരുന്ന വലിയൊരു പരിപാടിയായിരുന്നു അഖിലേന്ത്യ ബിബ്‌ളിക്കൽ മീറ്റിംഗുകൾ (All India Biblical Meetings). ബൈബിൾ കമ്മീഷനിൽ അംഗത്വമുള്ളവരും പല പ്രാദേശിക-രൂപതാ തലത്തിൽ ബൈബിൾ മേഖലയിൽ പ്രവർത്തിക്കുന്നവരും ഒരുമിച്ചുകൂടി ബൈബിൾ പ്രവർത്തനങ്ങൾ വിലയിരുത്താനും കൂടുതൽ ഊർജ്ജിതമാക്കാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാനുമുള്ള ഒരു പ്രവർത്തനവേദിയായിരുന്നു അത്. പ്രാദേശിക മേഖലകളിൽ ബൈബിൾ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്താനും വിലയിരുത്താനും ഈ സമ്മേളനങ്ങൾ ഉപകരിച്ചു. 1973-90 കാലഘട്ടത്തിൽ ഇത്തരത്തിലുള്ള 7 സമ്മേളനങ്ങൾ (1973, 1975, 1977, 1980, 1985, 1987, 1989) വിളിച്ചുകൂട്ടുകയുണ്ടായി.
കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ
1973ൽ നടന്ന ആദ്യത്തെ അഖിലേന്ത്യാ ബിബ്‌ളിക്കൽ മീറ്റിംഗിൽ മുന്നോട്ടു വച്ച ആശയമാണ്, എല്ലാ പ്രാദേശിക മെത്രാൻ സമിതികളോടും അനുബന്ധിച്ച് ബൈബിൾ കമ്മീഷനുകൾ സ്ഥാപിക്കുക എന്നത്. ബൈബിൾ തർജ്ജമ, ബൈബിൾ വാരാചരണം, ബൈബിൾ എക്‌സിബിഷനുകൾ, സെമിനാറുകൾ, ക്ലാസ്സുകൾ മുതലായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക, ദേശീയ ബൈബിൾ കേന്ദ്രവുമായി സഹകരിച്ച് രൂപതാ ബൈബിൾ കേന്ദ്രങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക മുതലായവ ഈ പ്രാദേശിക കേന്ദ്രങ്ങളുടെ കടമയാണെന്നു ചൂണ്ടിക്കാണിക്കുകയുണ്ടായി.
കേരളത്തിലെ മൂന്ന് റീത്തുകളിലുള്ള (ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര) മെത്രാന്മാരുടെ സമിതിയാണ് കെ.സി.ബി.സി. (Kerala Catholic Bishops' Council). സഭയെ സംബന്ധിക്കുന്ന പഠനങ്ങളെയും ചർച്ചകളെയും സഹായിക്കുക, സഭാപരമായ ചോദ്യങ്ങൾക്ക് ഉത്തരം നല്കുക, കേരളസഭയെ സംബന്ധിച്ച് നയപരമായ തീരുമാനങ്ങൾ എടുക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നിവയാണ് കെ.സി.ബി.സി.യുടെ ലക്ഷ്യങ്ങൾ. കെ.സി.ബി.സി.യുടെ കാര്യാലയമായ പി.ഒ.സി. (Pastoral Orientation Centre) 1968 ഫെബ്രുവരി 19ന് കാർഡിനൽ മാക്‌സിമില്യൻ ഡി ഫ്യൂർസ്റ്റെൻബെർഗ് (Maximillian De Feurstenberg) ഉദ്ഘാടനം ചെയ്തു.
സഭാജീവിതത്തിന്റെ എല്ലാ തലങ്ങളിലും വി. ഗ്രന്ഥത്തിന്റെ അതിവിശിഷ്ടമായ പ്രാമുഖ്യത്തെപ്പറ്റിയുള്ള അവബോധം പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.) 1976ൽ ബൈബിൾ കമ്മീഷനെ നിയോഗിച്ചു. കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ 1976ൽ രൂപപ്പെടുമ്പോൾ അതിന്റെ പേര് ബൈബിൾ പ്രേഷിതത്വത്തിനായുള്ള കെ.സി.ബി.സി. കമ്മീഷൻ (KCBC Commission for Bible Apostolate) എന്നായിരുന്നു. പി.ഒ.സി. ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്മീഷന്റെ ആദ്യ ദൗത്യം മലയാളത്തിൽ ഒരു ബൈബിൾ പരിഭാഷ തയ്യാറാക്കുക എന്നതായിരുന്നു. 1977ൽ പുതിയനിയമവും 1981ൽ സമ്പൂർണ്ണ ബൈബിളും കമ്മീഷന്റെ നേതൃത്വത്തിൽ മലയാളത്തിൽ തയ്യാറാക്കി. ഒരു ബിഷപ്പ് ചെയർമാനും രണ്ട് ബിഷപ്പുമാർ വൈസ് ചെയർമാന്മാരും ഒരു വൈദികൻ സെക്രട്ടറിയും രൂപതാ ബൈബിൾ അപ്പസ്‌തോലേറ്റ് / കമ്മീഷൻ ഡയറക്ടർമാരായ വൈദികർ അംഗങ്ങളുമായുളള ഒരു സംഘമാണ് കെ.സി.ബി.സി ബൈ ബിൾ കമ്മീഷൻ. കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ CBFന്റെ ഒരു അസോസിയേറ്റ് അംഗമാണ്.
കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ ലക്ഷ്യങ്ങൾ:
1. ബൈബിളധിഷ്ഠിത- അജപാലന രൂപവത്ക്കരണം.
2. ബൈബിൾ ഞായർ, ബൈബിൾ വാരം, ബൈ ബിൾ ആഘോഷങ്ങൾ, ബൈബിൾ കലോത്സവങ്ങൾ എന്നിവ സംഘടിപ്പിക്കുക.
3. പി.ഒ.സി. ബൈബിളിന്റെ പതിപ്പ് തയ്യാറാക്കൽ.
4. കേരളത്തിലെ 31 രൂപതകളിലെയും ബൈബിൾ അപ്പസ്‌തോലേറ്റുകളുടെ പ്രവർത്തനങ്ങളെ ഏകോപ്പിക്കുകയും ഊർജ്ജസ്വലമാക്കുകയും ചെയ്യുക.
5. ബൈബിൾ പ്രവർത്തനങ്ങളിൽ കെ.സി.ബി.സിയെ സഹായിക്കുകയും ഉപദേശിക്കുകയും കേരളസഭയിൽ ബൈബിൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുക.
6. കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വവും മാർഗ്ഗനിർദ്ദേശവും നല്കുക.
കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ പ്രവർത്തനങ്ങൾ:
1. ബൈബിൾ പ്രസിദ്ധീകരണം
i. മലയാള ഭാഷയിലേക്കുള്ള പി.ഒ.സി. ബൈബിൾ തർ ജ്ജമയും അവയുടെ കാലാനുസൃതമായ റിവിഷനും.
2. അജപാലന ശുശ്രൂഷയുടെ എല്ലാ മണ്ഡലങ്ങളിലും ഒരു ബൈബിളധിഷ്ഠിത പ്രതിജ്ഞാബദ്ധത
i. ഇടവകകളിലും സ്‌കൂളുകളിലും ബൈബിൾ വിദ്യാഭ്യാസ ഉപകരണങ്ങൾ (Materials) തയ്യാറാക്കുവാൻ സഹായിക്കുക, കോഴ്‌സ്, പ്രോഗ്രാമുകൾ എന്നിവ വികസിപ്പിക്കുക.
ii. ബൈബിൾ കോഴ്‌സുകളും സെമിനാറുകളും തയ്യാറാക്കുകയും നടത്തുകയും ചെയ്യുക.
3. വിദ്യാഭ്യാസവും പരിശീലനവും
i. മുഴുവൻ സമയവും സ്വമനസ്സാലെ സഹകാരികളാകുന്നവർക്കുവേണ്ടിയുള്ള ബൈബിളധിഷ്ഠിത അജപാലന പരിശീലനവും തുടർപരിശീലനവും നടത്തുക.
ii. സംസ്ഥാന-രൂപതാ തലങ്ങളിൽ ബൈബിൾ കോഴ്‌സുകളും ക്ലാസ്സുകളും സംഘടിപ്പിക്കുക.
iii. യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും സ്‌കൂളുകളിലും ബൈബിളധിഷ്ഠിത ക്ലാസ്സുകൾ നല്കുക.
4. ബൈബിൾ വ്യാഖ്യാനങ്ങളും പഠനങ്ങളും
i. ബൈബിൾ പഠനസംബന്ധമായ മീറ്റിംഗുകളും കോൺഫ്രൻസുകളും സംഘടിപ്പിക്കുക.
ii. ശാസ്ത്രീയവും (അക്കാദമിക് ആയിട്ടുള്ളത്) അജപാലനപരവും പ്രായോഗികവുമായ പഠനങ്ങളുടെ സംയോജനം.
iii. സമൂഹത്തിലെ ആനുകാലിക മൂല്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ, മനുഷ്യനെക്കുറിച്ചുള്ള ബൈബിളധിഷ്ഠിത ക്രിസ്തീയചിത്രം യഥാസ്ഥാനങ്ങളിൽ നല്കുക.
5. മാധ്യമപ്രവർത്തനങ്ങൾ
i. ഗ്രന്ഥങ്ങളും പഠനസഹായികളും പ്രസിദ്ധീകരിക്കുക. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ബൈബിളധിഷ്ഠിത ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക.
ii. ടി. വി./റേഡിയോ പ്രോഗ്രാമുകൾ നിർമ്മിക്കുക.
iii. ഇന്റർനെറ്റ് സാദ്ധ്യതകളും ഓൺലൈൻ സേവനങ്ങളും ബൈബിൾ ശുശ്രൂഷാരംഗത്ത് വികസിപ്പിച്ചെടുക്കുക.
6. രൂപതകളുടെ പ്രവർത്തനങ്ങളെ സഹായിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക
i. സെക്രട്ടറിയുടെ വ്യക്തിപരമായ ബന്ധങ്ങളിലൂടെ.
ii. പദ്ധതികളുടെ ഗുണദോഷങ്ങളെ വിലയിരുത്തിക്കൊണ്ട്.
7. അഖിലകേരളതലത്തിൽ ബൈബിളധിഷ്ഠിത അജപാലന ശുശ്രൂഷ സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക
i. ഫൊറോന/രൂപത/പ്രാദേശികാടിസ്ഥാനത്തിലുള്ള മീറ്റിംഗുകൾ വഴി.
ii. നവീനമായ പദ്ധതികളിലൂടെ ആശയപരമായ പിന്തുണ വഴി.
ii. പ്രാദേശികാടിസ്ഥാനത്തിൽ ആനുകാലിക വിഷയങ്ങൾ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ക്ലാസ്സുകൾ സംഘടിപ്പിക്കുക.
8. വിനിമയ സംവിധാനങ്ങളും നെറ്റ് വർക്കും
i. കമ്മീഷന്റെയും സൊസൈറ്റിയുടെയും വിവിധ തലങ്ങളിൽ മീറ്റിംഗുകൾ സംഘടിപ്പിക്കുക.
ii. സഭൈക്യപരവും മതാന്തരവുമായ തലങ്ങളിൽ സഹകരണം നേടുക
9. പ്രസിദ്ധീകരണം
i. അഖില കേരളാതലത്തിലുള്ള ബൈബിളധിഷ്ഠിത അജപാലന വാർഷിക ബുള്ളറ്റിനായ 'ലോഗോസ്', ബൈബിളധിഷ്ഠിത പുസ്തകങ്ങൾ.
ii. വെബ്‌സൈറ്റ്, ഇന്റർനെറ്റ് പ്രവർത്തനങ്ങൾ, ഇലക്‌ട്രോണിക് മാധ്യമങ്ങൾ.
കൂടുതൽ വിശദവിവരങ്ങൾക്ക് സൈറസ് വേലംപറമ്പിലച്ചൻ തയ്യാറാക്കി 2010ൽ പുറത്തിറക്കിയ 'കേരള സഭയ്ക്ക് ബൈബിൾ കർമ്മ പദ്ധതികൾ' എന്ന ഗ്രന്ഥം കാണുക. ഇന്ന് കമ്മീഷന്റെ പ്രഥമദൗത്യം ബൈബിൾ സന്ദേശങ്ങൾ മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹ്യപരവുമായ സാഹചര്യങ്ങളിലേക്ക് പരിഭാഷപ്പെടുത്തുക എന്നതാണ്.
'മലയാള ഭാഷയിൽ അച്ചടിച്ചു പുറപ്പെ ടുന്ന കത്തോലിക്കാ വേദപുസ്തക ങ്ങൾക്കെല്ലാം വില കൂടുതലായിരിക്കെ സാമാന്യ ജനങ്ങൾക്ക് അവ വാങ്ങി വായിക്കുവാൻ സാധിക്കുന്നതെ ങ്ങനെ?' മാണിക്കത്തനാർ സുവിശേഷങ്ങൾ മല യാളത്തിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധീകരി ച്ചപ്പോൾ നേരിട്ടിരുന്ന ഒരു ചോദ്യമായിരുന്നു അത്. ബൈബിൾ പ്രചാരണത്തിനായുള്ള വിപുലമായ സമാജങ്ങളും, വമ്പിച്ച ധനശേഖരണങ്ങളും ഉള്ള പ്രൊട്ടസ്റ്റന്റു കാരുടേതുമായി ഒത്തു നോക്കുമ്പോൾ കത്തോലിക്കാ വേദപുസ്തകങ്ങൾക്കു വില കൂടു തലാണ്. അതിനുള്ള മാണിക്കത്തനാരുടെ ഉത്തരം ഇതായിരുന്നു: 'ആകയാൽ ബൈബിൾ കുറഞ്ഞ വിലയ്ക്കു വില്ക്കുവാൻ സാധിക്ക ണമെങ്കിൽ പ്രൊട്ടസ്റ്റന്റുകാർക്കും യൂറോപ്പിലെ കത്തോലിക്കർ ക്കുതന്നെയും ഉള്ളതുപോലെ നാമും വേദപു സ്തക പ്രചാരണത്തിനായുള്ള സംഘങ്ങൾ ഏർ പ്പെടുത്തുകയും പിരിവുകൾ നടത്തുകയും ചെയ്യ ണം.... മുദ്രാലയാധികൃതന്മാർ ലാഭമൊന്നും എടു ക്കാതെ ബൈബിൾ വില്ക്കു കയും, സംഘങ്ങൾ പിരിവുകൾ നടത്തി ധനം ശേഖരിച്ചു പുസ്തകം വിലയ്ക്കു വാങ്ങിച്ചിട്ടു കുറഞ്ഞ ഒരു വില ആക്കി ക്കൊണ്ടു വില്പന നടത്തുകയും ചെയ്യുന്നപക്ഷം ദരിദ്രരായ ജനങ്ങൾക്കും വേദപുസ്തകം വായിക്കു വാൻ ഇടയാകുന്നതാണ്.' ഇങ്ങനെയുള്ള ബൈ ബിൾ പ്രചാരണത്തിനായുള്ള സംഘങ്ങൾ തുട ങ്ങാൻ ചില ശ്രമങ്ങൾ നടന്നെങ്കിലും ഈ സ്വപ്നം പൂവണിയുന്നത് 1990ൽ കെ.സി.ബി.സി. അംഗീകാരത്തോടെ ഡിസംബർ 11-ാം തീയതി 'കേരളാ കാത്തലിക്ക് ബൈബിൾ സൊസൈറ്റി' ആരംഭിക്കുന്നതോടെയാണ്.
1955ലെ 12-ാമത്തെ തിരുവിതാംകൂർ കൊച്ചി സാഹിത്യശാസ്ത്ര ധർമ്മസംഘങ്ങൾ രജിസ്റ്ററാക്കൽ ആക്ട് പ്രകാരം ഇ. ആർ 649/91 എന്ന നമ്പറിൽ കേരള കാത്തലിക് ബൈബിൾ സൊസൈറ്റി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബൈബിൾ സൊസൈറ്റിക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി, മാനേജിംഗ് കൗൺസിൽ, ജനറൽ ബോഡി എന്നീ മൂന്നു ഭരണതലങ്ങളും ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നീ ഭാരവാഹികളും ഉണ്ട്. ബൈബിൾ കമ്മീഷൻ ചെയർമാൻ ബൈബിൾ സൊസൈറ്റിയുടെ ചെയർമാനും, ബൈബിൾ കമ്മീഷൻ സെക്രട്ടറിയച്ചൻ ബൈബിൾ സൊസൈറ്റിയുടെ സെക്രട്ടറിയുമായിരിക്കും. വൈസ് ചെയർമാനും ജോയിന്റ് സെക്രട്ടറിയും എപ്പോഴും അല്മായ രായിരിക്കും. മാനേജിംഗ് കൗൺസിൽ നിയമിക്കുന്ന വ്യക്തിയായിരിക്കും ട്രഷറർ.
ഈ സൊസൈറ്റിയിൽ വ്യക്തികൾക്ക് പേട്രൻ, ഓണററി, സ്‌പോൺസർ ലൈഫ്, സ്‌പെ ഷ്യൽ ലൈഫ്, ലൈഫ്, സ്‌പെഷ്യൽ, ഓർഡിനറി എന്നീ 7 രീതികളിൽ അംഗത്വം ഉണ്ട്. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കത്തോലിക്കാ ഇടവകൾക്കും ലൈഫ്, ഓർഡിനറി എന്നീ രീതികളി ലും അംഗത്വം എടുക്കാം. ബൈബിൾ പ്രേഷിതത്വത്തിൽ അല്മായർക്ക് നേരിട്ടു പങ്കെടുക്കാ വുന്ന അവസരമാണ് ഇതു വച്ചുനീട്ടുന്നത്.
ബൈബിൾ സൊസൈറ്റി ലക്ഷ്യങ്ങൾ:
1. ബൈബിൾ ചെലവുകുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക
2. ക്രിസ്തുകേന്ദ്രീകൃതമായ ഒരു ജീവിതത്തിന് ബൈബിൾ അധിഷ്ഠിതമായ മാർഗ്ഗനിർദ്ദേശം നല്കുക
3. കേരളക്കരയിൽ നവമായൊരു ബൈബിൾ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ബൈബിൾ സംബന്ധമായ ഗ്രന്ഥങ്ങളും ലഘുലേഖകളും വിതരണം ചെയ്യുക
4. ബൈബിൾ പ്രേഷിതരംഗത്തുള്ള ആനുകാലികവാർത്തകളും കർമ്മപദ്ധതികളും പരിചയപ്പെടുത്തുക
5. ബൈബിൾ ദിനം, ബൈബിൾ പാരായണ മാസം, ലോഗോസ് ക്വിസ് തുടങ്ങിയ പ്രബോധനാത്മകമായ ആഘോഷങ്ങൾക്കും കർമ്മപരിപാടികൾക്കും പ്രോത്സാഹനങ്ങളും സഹകരണങ്ങളും നല്കുക
6. കത്തോലിക്കാ സഭയുടെ പ്രബോധനമനുസരിച്ച് ബൈബിൾ പ്രേഷിതദൗത്യം നിർവഹിക്കുക
7. ബൈബിൾ പ്രേഷിതദൗത്യ നിർവഹണത്തിൽ കെ.സി.ബി.സി.യോടു സഹകരിക്കുക
ബൈബിൾ പ്രേഷിതദൗത്യ നിർവ്വഹണ രംഗത്ത് കേരള കത്തോലിക്കർ കൂട്ടായി പ്രവർത്തിക്കുന്ന ഒരു കർമ്മവേദിയാണ് കേരള കാത്തലിക് ബൈബിൾ സൊസൈറ്റി. ഇന്ന് ലോഗോസ് ക്വിസ് അടക്കം ഒത്തിരിയേറെ അഖിലകേരള ബൈബിൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് ബൈബിൾ കമ്മീഷനും ബൈബിൾ സൊസൈറ്റിയും ഒന്നു ചേർന്നാണ്.
രൂപതാ ബൈബിൾ അപ്പസ്‌തോലേറ്റ്
കേരള കത്തോലിക്കാസഭയിൽ രൂപത/അതിരൂപത തലത്തിൽ ബൈബിൾ പ്രേഷിതത്വത്തിനു ചുക്കാൻ പിടിക്കുന്നത് രൂപത/അതിരൂപതകളിലെ ബൈബിൾ അപ്പസ്‌തോലേറ്റുകളാണ്. അവയെ ഏകോപിപ്പിക്കുന്ന ജോലിയാണ് ഇന്ന് ബൈബിൾ കമ്മീഷനുള്ളത്. കേരളത്തിൽ ഇന്നും പകുതി രൂപതകളിലും ബൈബിൾ പ്രേഷിതത്വത്തിനു വേണ്ടി മാത്രമായി സ്ഥാപനങ്ങളില്ല; പകരം, അവിടെയുള്ള മതബോധന കേന്ദ്രത്തിന്റെയോ രൂപത അജപാലന കേന്ദ്രത്തിന്റെയോ ഭാഗമായി പ്രവർത്തിക്കുന്നു. സ്വതന്ത്രമായി ബൈബിൾ പ്രവർത്തനത്തിനുവേണ്ടി മാത്രമായി ബൈബിൾ അപ്പസ്‌തോലേറ്റ് ആരംഭിച്ചത് 1977ൽ തലശ്ശേരി രൂപതയിലാണ്. അതിന്റെ ആദ്യ ഡയറക്ടറായിരുന്നു മൈക്കിൾ കാരിമറ്റം അച്ചൻ. (പി.ഒ.സി. ബൈബിൾ തർജ്ജമയുടെ ചീഫ് എഡിറ്റർമാരിൽ ഒരാളാണ് അച്ചൻ).
രൂപതാതലത്തിൽ ബൈബിൾ വിതരണം, ലോഗോസ് ബൈബിൾ ക്വിസ്, ബൈബിൾ ക്ലാസ്സുകൾ, സെമിനാറുകൾ, ബൈബിൾ പ്രദർശനങ്ങൾ എന്നിവ നടത്തുക അതതു ബൈബിൾ അപ്പ സ്‌തോലേറ്റിന്റെ ദൗത്യമാണ്. ബൈബിൾ അപ്പസ്‌തോലേറ്റിന്റെ എല്ലാ പ്രവർത്തനങ്ങളും വിശദമായി ഇവിടെ രേഖപ്പെടുത്താൻ സാധിക്കില്ലെങ്കിലും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവരുടെ പദ്ധതികൾ താഴെ കുറിക്കുന്നു.
ഇതിൽ ഒന്നാമതായി എടുത്തുപറയേണ്ടത് തൃശ്ശൂർ അതിരൂപതയിലെ ബൈബിൾ പ്രവർത്തനങ്ങളാണ്. സംസ്ഥാന ലോഗോസ് ക്വിസ്സ് കൂടാ തെ സന്ന്യസ്തർ (ഒരു മഠത്തിൽ നിന്ന് 3 പേർ അടങ്ങുന്ന ഒരു ടീം), കുടുംബങ്ങൾ (ഒരു കുടുംബത്തിലെ മാതാപിതാക്കളും മക്കളും അടങ്ങുന്ന ടീം), സ്‌കൂൾ കുട്ടികൾ (ഒരു സ്‌കൂളിൽ നിന്ന് 2 കുട്ടികൾ അടങ്ങുന്ന ടീം), മതബോധനവിദ്യാർത്ഥികൾ (ഒരു മതബോധന യൂണിറ്റിൽ നിന്ന് 3 പേർ അടങ്ങുന്ന ടീം), മതാധ്യാപകർ (ഒരു മതബോധന യൂണിറ്റിൽ നിന്ന് 3 പേർ അടങ്ങുന്ന ടീം) എന്നീ വിഭാഗങ്ങൾക്ക് വെവ്വേറെ ലോഗോസ് ക്വിസ്സുകൾ നടത്തുന്നു. ഈ വിഭാഗങ്ങളിലുള്ളവർക്ക് (പ്രത്യേകിച്ച് ഒരു കുടുംബത്തിലുള്ളവർക്ക്) വചനം ഒരുമിച്ചിരുന്നു പഠിക്കാനും ധ്യാനിക്കാനുമുള്ള അവസരം ഇതുവഴി ഒരുക്കപ്പെടുന്നു. 'ബൈബിൾ വർണ്ണങ്ങൾ' എന്ന പേരിൽ എല്ലാ വർഷവും ബൈബിൾ ചിത്രരചനാ മത്സരവും നടത്തിവരുന്നുണ്ട്.
തൃശ്ശൂർ അതിരൂപത ബൈബിൾ അപ്പസ്‌തോലേറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പരിപാടിയാണ് വചനമെഴുത്ത് മത്സരം. ദൈവവചനം ഹൃദിസ്ഥമാക്കി, 2 മണിക്കൂറിനുള്ളിൽ പരമാവധി വചനം എഴുതുക എന്നതാണ് ഈ മത്സരം. എഴുതുന്ന വചനങ്ങളിൽ 60 ശതമാനം ആ വർഷത്തെ ലോഗോസ് ക്വിസ്സിന്റെ പാഠ്യപദ്ധതിയിൽ നിന്നായിരിക്കണമെന്നു മാത്രം. ബൈബിളുമായി ഒത്തുനോക്കി ഈ വചനങ്ങളൊക്കെ പരിശോധിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നിട്ടു കൂടി ഈ പദ്ധതി നടപ്പിലാക്കുന്ന ഈ ബൈബിൾ അപ്പസ്‌തോലേറ്റ് ഏറെ അഭിനന്ദനം അർഹിക്കുന്നു. 2013ൽ ജീസസ്സ് യൂത്തുമായി സഹകരിച്ച് ഡിസംബർ മാസത്തിൽ വിപുലമായ രീതിയിൽ ബൈബിൾ മാസാചരണം നടത്തി. ബൈബിൾ എക്‌സിബിഷനും ബൈബിൾ ഫിലിം ഫെസ്റ്റിവലും അഖണ്ഡബൈബിൾ പാരായണയജ്ഞവും വചനം ഹൃദിസ്ഥമാക്കൽ മത്സരവുമെല്ലാം ഇതിനോടുകൂടെ നടത്തി.
ഇതുപോലെ എടുത്തുപറയത്തക്ക പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ബൈബിൾ അപ്പസ്‌തോലേറ്റാണ് തലശ്ശേരി അതിരൂപതയുടേത്. ബൈബിൾ അപ്പസ്‌തോലേറ്റിന്റെ ഭാഗമായി നടക്കുന്ന ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് അല്മായർക്കും മറ്റുള്ളവർക്കുമായി ദൈവശാസ്ത്രത്തിൽ വ്യത്യസ്ത ഡിപ്ലോമ, ഡിഗ്രി, മാസ്റ്റേഴ്‌സ് കോഴ്‌സുകൾ നടത്തുന്നു. ദൈവശാസ്ത്രപഠനം വി. ഗ്രന്ഥഅടിസ്ഥാനത്തിലായിരിക്കണം എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഹ്വാനം ഉൾക്കൊണ്ടാണ് ഈ പാഠ്യപദ്ധതികൾ അവർ വിഭാവനം ചെയ്തിരിക്കുന്നത്.
കാഞ്ഞിരപ്പിള്ളി രൂപതയിൽ 5 മുതൽ 12 വരെയുള്ള മതബോധനവിദ്യാർത്ഥികൾക്ക് അക്കാലയളവിൽ ബൈബിൾ പരിചയപ്പെടു ത്താനായി വചന ഡയറി ഇറക്കിയിട്ടുണ്ട്. ഫെറോന ഇടവക തലത്തിൽ പലയിടത്തും അഖണ്ഡ ബൈബിൾ പാരായണവും, ബൈബിൾ കോഴ്‌സുകളും (പി.ഒ.സി കറസ്‌പോണ്ടൻസ് കോഴ്‌സ് പാഠാവലി ഉപയോഗിച്ച്) നടത്തുന്നുണ്ട്.
പാലക്കാട്ട് രൂപതയിൽ കരിസ്മാറ്റിക് നവീകരണ മുന്നേറ്റവുമായി ഒന്നു ചേർന്നാണ് ബൈബിൾ അപ്പസ്‌തോലേറ്റ് പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നത്. തെരുവുകളിൽ വചനം പ്രഘോഷിക്കുവാനുള്ള ഒരു പരിശീലന പരിപാടി 'സുമെ' (zume) ഇവരുടെ ഒരു വ്യത്യസ്ത സംരംഭമാണ്. ബൈബിൾ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ലഘുലേഖകങ്ങളായി അവർ അടിച്ചി റക്കുന്നുണ്ട്. രൂപത ബൈബിൾ അപ്പോസ്‌തോ ലേറ്റ് വെബ്‌സൈറ്റിൽ ബൈബിൾ സംബന്ധമായ സംശയങ്ങൾ ചോദിക്കുവാൻ അവസരം ഒരുക്കുന്നുണ്ട്.
ചങ്ങനാശ്ശേരി അതിരൂപതയിൽ എല്ലാ വർഷവും ബൈബിൾ വാരത്തിൽ ബൈബിൾ സംബന്ധമായ പരിപാടികൾ ചെയ്യാറുണ്ട്. 2014ൽ 1200 പേർ ചേർന്ന് ഒരു മണിക്കൂറും 24മിനിറ്റും കൊണ്ട് സമ്പൂർണ ബൈബിൾ എഴുതി തീർത്തു. 'വചന സാഗരം' എന്ന ഈ പരിപാടി ഇന്ത്യൻ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട രൂപതയിലെ ബൈബിൾ അപ്പോസ്‌തോലേറ്റും മതബോധന കേന്ദ്രവും ഒന്നുചേർന്ന് 1 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ മതബോധന വിദ്യാർത്ഥി കൾക്കായി 'വചനം എന്റെ ജീവൻ' എന്ന ഒരു പഠനസഹായി ഇറക്കി യിട്ടുണ്ട്. 12 വർഷം കൊണ്ട് ബൈബിൾ മുഴുവനും പരിചയപ്പെടാവുന്ന രീതിയിലാണ് ഇത് ചിട്ടപ്പെടു ത്തിയിരിക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപത യിലെ ബൈബിൾ അപ്പോസ്‌തോലേറ്റ് മംഗലപ്പുഴ സെമിനാരിയുമായി ഒത്തുചേർന്ന്, രൂപതയിൽ മൂന്ന് കേന്ദ്രങ്ങളിലായി ബൈബിൾ- ദൈവശാ സ്ത്ര പഠനങ്ങൾ ആരംഭിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിൽ നിന്നാണ് ഏറ്റവും അധികം ആളുകൾ ലോഗോസ് ക്വിസ്സിൽ പങ്കെടുക്കുന്നത്.
ഉപസംഹാരം
പ്രൊട്ടസ്റ്റന്റു വിപ്ലവത്തിന്റെ ഫലമായി കത്തോലിക്കാവിശ്വാസികളുടെ വി. ഗ്രന്ഥ ബന്ധം കൂദാശകളിലെ വി. ഗ്രന്ഥോപയോഗത്തിലേക്ക് ചുരുങ്ങി. വി. പാരമ്പര്യത്തിനുള്ള ഊന്നൽ സഭയിൽ ഏറെ ശക്തമായി. എന്നാൽ ഇരുപതാം നൂറ്റാണ്ടോടെ കത്തോലിക്കാസഭയിൽ, ബൈ ബിൾ രംഗത്ത് ഒരു നവോത്ഥാനം തന്നെ സംഭവി ച്ചു. ക്രൈസ്തവ ജീവിതത്തിൽ വി. ഗ്രന്ഥത്തി നുള്ള സ്ഥാനം ഉയർത്തിക്കാണിക്കാൻ, ബൈബി ളിന്റെ ശാസ്ത്രീയമായ പഠനം പ്രോത്സാഹി പ്പിക്കാൻ രണ്ടാം വത്തിക്കാൻ കൗൺസിൽ സഹായകമായി. ഇതിന്റെ ഫലമായി ബൈബിൾ സംബന്ധമായ പ്രവർത്തനങ്ങൾ ക്രോഡീകരി ക്കാൻ എല്ലാ തലങ്ങളിലും ബൈബിൾ പ്രസ്ഥാന ങ്ങൾ ആരംഭിച്ചു.
കേരളത്തിൽ കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെയും ബൈബിൾ സൊസൈറ്റി യുടെയും നേതൃത്വത്തിൽ രൂപതാ ബൈബിൾ അപ്പസ്‌തോലേറ്റുകളാണ് പ്രധാനമായും പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നത്. പല രൂപത/അതിരൂപതകളിലും സ്വതന്ത്രമായ ബൈബിൾ അപ്പസ്‌തോലേറ്റുകളില്ല. ചിലയിടത്ത് ബൈബിൾ വിതരണവും ലോഗോസ് ക്വിസ്സ് നടത്തിപ്പുമൊഴികെ മറ്റ് പ്രവർത്തനങ്ങളൊന്നും തന്നെയില്ല. ഈ സ്ഥിതി മാറി കൂടുതൽ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഒരു ബൈബിൾ പ്രേഷിതത്വ മേഖലയായി കേരളം മാറും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ബൈബിളിന് ഇന്നു ജനങ്ങളുടെ ഇടയിൽ നല്ല പ്രചാരമുണ്ടെന്ന് നിസ്സംശയം നമുക്കു പറയാം. എന്നാൽ ഇന്നത്തെ രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയത് കഴിഞ്ഞ അമ്പത് കൊല്ലങ്ങൾക്കിടയിലാണ്; കൃത്യമായി പറഞ്ഞാൽ, രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം. കത്തോലിക്കാസഭയിൽ ബൈബിൾ മേഖലയിൽ കഴിഞ്ഞ 19 നൂറ്റാണ്ടുകളിൽ ഉണ്ടായതിനെക്കാൾ കൂടുതൽ മുന്നേറ്റം 20-ാം നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ട്. ആഗോളസഭയിലും ഭാരതസഭയിലും കേരളസഭയിലും ഈയൊരു മുന്നേറ്റം പ്രകടമാണ്. ഈ അധ്യായത്തിൽ ബൈബിൾ രംഗത്തുണ്ടായ മുന്നേറ്റത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്.
ആഗോളസഭയിലെ ബൈബിൾ മുന്നേറ്റത്തിന്റെ ആരംഭം
കത്തോലിക്കാസഭയ്ക്ക് ബൈബിളിനോടുള്ള സമീപനം വിശ്വാസസത്യാത്മകമായിരുന്നു (Dogmatic); ബൈബിളിൽ പറയുന്നത് അപ്രകാരം തന്നെ പഠിപ്പിക്കുക എന്ന രീതി. ബൈബിൾ ഗവേഷണത്തെ സഭ ആദികാലങ്ങളിൽ പ്രോത്സാഹിപ്പിച്ചിരുന്നില്ല. 16-ാം നൂറ്റാണ്ടിലെ പൊട്ടസ്റ്റന്റ് നവീകരണത്തോടെ ബൈബിളിനോടുള്ള താത്പര്യം വർദ്ധിക്കുകയും 17-ാം നൂറ്റാണ്ടോടെ ആധുനിക നിരൂപണാത്മക ബൈബിൾ വ്യാഖ്യാനം ആരംഭിക്കുകയും ചെയ്തു. എന്നാൽ കത്തോലിക്കാസഭയിൽ ഇതിനൊരംഗീകാരം ലഭിച്ചു എന്ന് പറയാവുന്നത് 1885-87 കാലങ്ങളിൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ റുഡോൾഫ് കൊർണേലി എന്ന ഈശോ സഭ വൈദികൻ പഴയനിയമത്തെയും പുതിയനിയമത്തെയും സംബന്ധിച്ച ചരിത്രാത്മകവും നിരൂപണാത്മകവുമായ പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ.് 1892 സെപ്റ്റംബർ 17-ാം തീയതി ലെയോ പതിമൂന്നാമൻ മാർപാപ്പ ജറുസലേമിലെ ഉന്നത ബൈബിൾ പഠനകേന്ദ്രത്തിന് (Ecole Biblique De Jerusalem) അംഗീകാരം നല്കി. ഇത് കത്തോലിക്കാ ബൈബിൾ പഠനത്തിന് ആക്കംകൂട്ടി. സഭയിലെ ബൈബിൾ പഠനം പ്രോത്സാഹിപ്പിക്കുക, ബൈബിളിനെതിരാ യി ഉയർന്നുവന്നിരുന്ന ആക്രമണങ്ങൾ തടയുക എന്നീ ലക്ഷ്യങ്ങളെ മുൻനിറുത്തി ലെയോ പതിമൂന്നാമൻ പാപ്പ പ്രൊവിദെന്തിസ്സിമൂസ് ദേവൂസ് (Providentissimus Deus) എന്ന ചാക്രികലേഖനം പുറത്തിറക്കി.
കത്തോലിക്കാ ബൈബിൾ പഠനരംഗത്തെ വിലയിരുത്തി, അവയെ ശരിയായ രീതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷനു (PBC) ലെയോ പതിമൂന്നാമൻ മാർപാപ്പ 1902ൽ അംഗീകാരം നല്കി. ബൈബിൾ പണ്ഡിതർ കൺസൾ ട്ടർമാരായുള്ള, കർദിനാളന്മാരുടെ ഈ കമ്മീഷന്റെ സമീപനം സഭയുടെ പരമ്പരാഗത കാഴ്ചപ്പാടുകൾ തുടർന്നുകൊണ്ടുപോകുന്നതായിരുന്നു. ബൈബിൾ പഠനത്തെ സംബന്ധിച്ച് 1920ൽ ബെനഡിക്റ്റ് പതിനഞ്ചാമൻ പാപ്പ ഇറക്കിയ സ്പിരിത്തൂസ് പരാക്ലീത്തൂസ് (Spiritus Paraclitus) എന്ന ചാക്രികലേഖനവും സഭയുടെ പരമ്പരാഗത കാഴ്ചപ്പാടുകൾ തുടരുന്ന നയമാണെടുത്തത്. എന്നാൽ ശാസ്ത്രീ യമായ ബൈബിൾ പഠനത്തിനു പിന്തുണയും പ്രോത്സാഹനവും നല്കിക്കൊണ്ട് പീയൂസ് പന്ത്രണ്ടാമൻ പാപ്പ 1943 സെപ്റ്റംബർ 30-ാം തീയതി ദിവീനോ അഫ്‌ളാന്തേ സ്പിരിത്തൂ (Divino Afflante Spiritu) എന്ന ചാക്രികലേഖനം പുറത്തിറക്കി. അതോടെ ചരിത്രനിരൂപണരീതിയിൽ (Historical Critical Method) കത്തോലിക്കാ ബൈബിൾ പഠനം ഏറെ പുരോഗതി പ്രാപിച്ചു. ഈയൊരു പശ്ചാത്തലത്തിലാണ് രണ്ടാം വത്തിക്കാൻ കൗൺസിലിൽ വി. ഗ്രന്ഥത്തെക്കുറിച്ചുള്ള ചർച്ച കടന്നുവരുന്നത്.
രണ്ടാം വത്തിക്കാൻ കൗൺസിലും 'ദേയീ വെർബു'മും
ദൈവികവെളിപാടുകളുടെ സ്രോതസ്സുകളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഡോഗ്മാറ്റിക് കോൺസ്റ്റിറ്റിയൂഷന്റെ ആദ്യത്തെ രൂപരേഖകളിൽ വളരെ യാഥാസ്ഥിതികമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. ബൈബിളിനെക്കാൾ പാരമ്പര്യത്തിനുള്ള പ്രാധാന്യം, ബൈബിളിലെ എല്ലാ കാര്യങ്ങളും പരിശുദ്ധാത്മാവ് അതേപടി പറഞ്ഞുകൊടുത്തു എന്ന പഠനം, ബൈബിളിൽ പരാമർശിക്കപ്പെടുന്ന ഒരു കാര്യത്തിലും - അത് ദൈവശാസ്ത്രപരമോ വെറും ഭൗതികമോ ആകട്ടെ - തെറ്റില്ല എന്ന നിലപാട് എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു ഇതിന്റെ ആദ്യ സ്‌കേമ. എന്നാൽ 1962 നവംബറിൽ ഈ സ്‌കേമ ചർച്ച ചെയ്യപ്പെട്ടപ്പോൾ എതിർപ്പ് ഉണ്ടായതു മൂലം ജോൺ 23-ാമൻ മാർപാപ്പ ഇത് പരിപൂർണമായി തിരുത്തിയെഴുതാൻ ഉത്തരവിട്ടു.
വളരെ കാലത്തെ തിരുത്തലുകൾക്കും ചർച്ചകൾക്കും ശേഷം 1965 നവംബർ 18നു ദൈവാവിഷ്‌കരണത്തെ സംബന്ധിച്ച ഡോഗ്മാറ്റിക് കോൺസ്റ്റിറ്റിയൂഷൻ സഭയുടെ ഔദ്യോഗിക പ്രബോധനത്തിന്റെ ഭാഗമായി പോൾ ആറാമൻ മാർപാപ്പ പ്രഖ്യാപിച്ചു. പ്രൊട്ടസ്റ്റന്റുകാർക്ക് ബൈബിളും കത്തോലിക്കർക്ക് കൂദാശകളും എന്ന സ്ഥിതി മാറി. ബൈബിളിനു ജീവിതത്തിൽ ഏറെ പ്രാധാന്യം നല്കാൻ ഈ രേഖ ദൈവജനത്തിനു പ്രോത്സാഹനം നല്കി. ബൈബിൾ പഠനരംഗത്ത് ശാസ്ത്രീയ വിശകലനരീതികളെ സ്വീകരിക്കാനും ഈ രേഖ പ്രോത്സാഹിപ്പിച്ചു. ശാസ്ത്രീയ ബൈബിൾ പഠനത്തെ ഏറെ പ്രോത്സാഹിപ്പിച്ചു കൊണ്ട് 1993ൽ പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ പുറത്തിറക്കിയ 'സഭയിൽ ബൈബിൾ വ്യാഖ്യാനം' (The Interpretation of the Bible in the Church) എന്ന രേഖയ്ക്കു കത്തോലിക്കാ സഭയിലും ഇതരസഭകളിലും വലിയ സ്വീകാര്യത ലഭിച്ചു.
കാത്തലിക്ക് ബിബ്ലിക്കൽ ഫെഡറേഷൻ (CBF)
എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും വി. ഗ്രന്ഥം എളുപ്പത്തിൽ ലഭ്യമാക്കണം എന്ന രണ്ടം വത്തിക്കാൻ കൗൺസിലിന്റെ ആഹ്വാനം കണക്കിലെടുത്ത് 1967ൽ കാർഡിനൽ ബെയ (Cardinal Bea) അന്നുണ്ടായിരുന്ന കത്തോലിക്കാ ബൈബിൾ സംഘങ്ങളുമായി ബന്ധപ്പെട്ടു. അങ്ങനെ 1969 ഏപ്രിൽ 16-ാം തീയതി ക്രിസ്തീയ ഐക്യം അഭിവൃദ്ധിപ്പെടുത്താനുള്ള സെക്രട്ടേറിയേറ്റ് (Secretariat for Promoting Christian Unity) WCFBA (World Catholic Federation for the Biblical Apostolate) സ്ഥാപിച്ചു. ഈ സ്ഥാപനത്തിന്റെ പ്രധാന ഉദ്ദേശ്യം രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിക്കുന്ന രീതിയിൽ, ദൈവവചനം പ്രഘോഷിക്കുക എന്ന ദൗത്യം നിർവ്വഹിക്കുവാൻ മെത്രാൻമാർക്ക് വേണ്ട സഹായസഹകരണങ്ങൾ നല്കുക എന്നതാണ്. ബൈബിൾ പ്രേഷിതത്വത്തിൽ ഏർപ്പെട്ടിരിക്കുന്ന ലോകത്തിലെ വ്യത്യസ്ത കത്തോലിക്കാ സമൂഹങ്ങൾക്ക് ഒരുമിച്ചുകൂടാനുള്ള വേദി ഇവർ ഒരുക്കുന്നു. ബൈബിൾ തർജ്ജമകൾ തയ്യാറാക്കുക, ബൈബിൾ പഠനത്തിനു സഹായകമായ ഗ്രന്ഥങ്ങൾ ഒരുക്കുക, ജനങ്ങളുടെയിടയിൽ ബൈബിൾ വായന പ്രോത്സാഹിപ്പിക്കുക മുതലായ പ്രവർത്തനങ്ങളിൽ ഈ സംഘടന സഹായിക്കുന്നു. 1990 ൽ ഇതിന്റെ പേര് ചുരുക്കി CBF (Catholic Biblical Federation) എന്നാക്കി മാറ്റി.
നാഷണൽ ബൈബിൾ കമ്മീഷൻ (NBC)
രണ്ടാം വത്തിക്കാൻ കൺസിലിനുശേഷം ഇന്ത്യയിൽ സി.ബി.സി.ഐ (Catholic Bishops Conference of India) പൊതുയോഗം ആദ്യമായി നടന്നത് 1966 ഒക്‌ടോബർ 13 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഡൽഹിയിൽ വച്ചായിരുന്നു. ആരാധനക്രമം, മതബോധനം, സാമൂഹിക നീതി എന്നീ രംഗങ്ങളിൽ ഇന്ത്യയിലെ സഭ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം എന്നവർ വിലയിരുത്തി. സാമൂഹിക നീതി പ്രോത്സാഹിപ്പിക്കാനായുള്ള സംഘടന മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് ആരാധനാക്രമം, മതബോധനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ഏകോപിപ്പിക്കാൻ ഒരു ദേശീയ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചു. അതിന്റെ ഫലമായി 1967 മാർച്ച് 7-ാം തീയതി അന്നത്തെ സി.ബി.സി.ഐ പ്രസിഡന്റായിരുന്ന കർദ്ദിനാൾ വലേറിയൻ ഗ്രേഷിയസ് NCLC (National Centre for Liturgy and Catechesis) ആരംഭിച്ചു. അതിന്റെ ആദ്യത്തെ ഡയറക്ടറായി ഡി. എസ്. അമലോർഭവദാസ്സിനെ (D.S. Amalorpavadass) നിയമിച്ചു. ഇതിൽ ബൈബിളിനായി ഒരു സബ് കമ്മീഷനും ഉണ്ടായിരുന്നു.
ആരാധനക്രമത്തോടും മതബോധനത്തോടുമൊപ്പം ബൈബിളിനായി പ്രത്യേകം ഒരു കമ്മീഷൻ വേണമെന്ന ആവശ്യം ഉടലെടുത്തു. WCFBAയിൽ പൂർണ്ണ അംഗത്വം ഒരു ദേശീയ അംഗീകാരമുള്ള ബൈബിൾ സംഘടനയ്‌ക്കേ കിട്ടുകയുള്ളൂ എന്നതും ഈ ആവശ്യത്തിന് ആക്കംകൂട്ടി. അങ്ങനെ 1971 ജൂൺ മാസത്തിൽ, ബൈബിൾ പ്രവർത്തനങ്ങൾ ഏകോപിപ്പി ക്കാനായി, ഒരു കേന്ദ്രം സ്ഥാപിച്ചതോടെ NCLC NBCLC (National Biblical, Catechetical and Liturgical Centre) ആയി രൂപാന്തരം പ്രാപിച്ചു.
ദേശീയ ബൈബിൾ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങൾ:
1. സി.ബി.സി.ഐ ബൈബിൾ കമ്മീഷന്റെ ഓഫീസായി പ്രവർത്തിക്കുക. 2. ഇന്ത്യയിലെ ബൈബിൾ പ്രേഷിതത്വം വളർത്തുക. 3. ഇന്ത്യയിലെ നവീകരണ മൂന്നേറ്റത്തിന് വി. ഗ്രന്ഥ അടിസ്ഥാനം നല്കുക 4. WCFBAയുമായി സഹകരിച്ച് ഇന്ത്യയ്ക്കു വേണ്ട സഹായങ്ങൾ വാങ്ങുക 5. വിവിധ പ്രാദേശിനക ബൈബിൾ പ്രവർത്തക സംഘങ്ങളെ അവരുടെ പ്രവർത്തനങ്ങളിൽ സഹായിക്കുക, മാർഗ്ഗനിർദ്ദേശം നല്കുക 6. അകത്തോലിക്കാ ബൈബിൾ സമൂഹങ്ങളുമായി സഹകരിച്ച് ബൈബിൾ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
ദേശീയ ബൈബിൾ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ: TPI (Theological Publications in India) യുമായി സഹകരിച്ച് വിലകൂടിയ വിദേശ ദൈവശാസ്ത്ര പുസ്തകങ്ങളുടെ - പ്രത്യേകിച്ച്, ബൈബിൾ സംബന്ധമായ പുസ്തകങ്ങളുടെ - ഇന്ത്യൻ പതിപ്പ് പ്രസിദ്ധീകരിക്കുക; ബൈബിൾ പ്രചാരത്തിൽ കൊണ്ടുവരാനായി പല സെമിനാറുകളും പരിപാടികളും സംഘടിപ്പിക്കുക. 1970കളിലും 80കളിലും ദേശീയ ബൈബിൾ കേന്ദ്രം നടത്തിയിരുന്ന വലിയൊരു പരിപാടിയായിരുന്നു അഖിലേന്ത്യ ബിബ്‌ളിക്കൽ മീറ്റിംഗുകൾ (All India Biblical Meetings). ബൈബിൾ കമ്മീഷനിൽ അംഗത്വമുള്ളവരും പല പ്രാദേശിക-രൂപതാ തലത്തിൽ ബൈബിൾ മേഖലയിൽ പ്രവർത്തിക്കുന്നവരും ഒരുമിച്ചുകൂടി ബൈബിൾ പ്രവർത്തനങ്ങൾ വിലയിരുത്താനും കൂടുതൽ ഊർജ്ജിതമാക്കാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാനുമുള്ള ഒരു പ്രവർത്തനവേദിയായിരുന്നു അത്. പ്രാദേശിക മേഖലകളിൽ ബൈബിൾ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്താനും വിലയിരുത്താനും ഈ സമ്മേളനങ്ങൾ ഉപകരിച്ചു. 1973-90 കാലഘട്ടത്തിൽ ഇത്തരത്തിലുള്ള 7 സമ്മേളനങ്ങൾ (1973, 1975, 1977, 1980, 1985, 1987, 1989) വിളിച്ചുകൂട്ടുകയുണ്ടായി.
കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ
1973ൽ നടന്ന ആദ്യത്തെ അഖിലേന്ത്യാ ബിബ്‌ളിക്കൽ മീറ്റിംഗിൽ മുന്നോട്ടു വച്ച ആശയമാണ്, എല്ലാ പ്രാദേശിക മെത്രാൻ സമിതികളോടും അനുബന്ധിച്ച് ബൈബിൾ കമ്മീഷനുകൾ സ്ഥാപിക്കുക എന്നത്. ബൈബിൾ തർജ്ജമ, ബൈബിൾ വാരാചരണം, ബൈബിൾ എക്‌സിബിഷനുകൾ, സെമിനാറുകൾ, ക്ലാസ്സുകൾ മുതലായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക, ദേശീയ ബൈബിൾ കേന്ദ്രവുമായി സഹകരിച്ച് രൂപതാ ബൈബിൾ കേന്ദ്രങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക മുതലായവ ഈ പ്രാദേശിക കേന്ദ്രങ്ങളുടെ കടമയാണെന്നു ചൂണ്ടിക്കാണിക്കുകയുണ്ടായി.
കേരളത്തിലെ മൂന്ന് റീത്തുകളിലുള്ള (ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര) മെത്രാന്മാരുടെ സമിതിയാണ് കെ.സി.ബി.സി. (Kerala Catholic Bishops' Council). സഭയെ സംബന്ധിക്കുന്ന പഠനങ്ങളെയും ചർച്ചകളെയും സഹായിക്കുക, സഭാപരമായ ചോദ്യങ്ങൾക്ക് ഉത്തരം നല്കുക, കേരളസഭയെ സംബന്ധിച്ച് നയപരമായ തീരുമാനങ്ങൾ എടുക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നിവയാണ് കെ.സി.ബി.സി.യുടെ ലക്ഷ്യങ്ങൾ. കെ.സി.ബി.സി.യുടെ കാര്യാലയമായ പി.ഒ.സി. (Pastoral Orientation Centre) 1968 ഫെബ്രുവരി 19ന് കാർഡിനൽ മാക്‌സിമില്യൻ ഡി ഫ്യൂർസ്റ്റെൻബെർഗ് (Maximillian De Feurstenberg) ഉദ്ഘാടനം ചെയ്തു.
സഭാജീവിതത്തിന്റെ എല്ലാ തലങ്ങളിലും വി. ഗ്രന്ഥത്തിന്റെ അതിവിശിഷ്ടമായ പ്രാമുഖ്യത്തെപ്പറ്റിയുള്ള അവബോധം പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.) 1976ൽ ബൈബിൾ കമ്മീഷനെ നിയോഗിച്ചു. കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ 1976ൽ രൂപപ്പെടുമ്പോൾ അതിന്റെ പേര് ബൈബിൾ പ്രേഷിതത്വത്തിനായുള്ള കെ.സി.ബി.സി. കമ്മീഷൻ (KCBC Commission for Bible Apostolate) എന്നായിരുന്നു. പി.ഒ.സി. ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്മീഷന്റെ ആദ്യ ദൗത്യം മലയാളത്തിൽ ഒരു ബൈബിൾ പരിഭാഷ തയ്യാറാക്കുക എന്നതായിരുന്നു. 1977ൽ പുതിയനിയമവും 1981ൽ സമ്പൂർണ്ണ ബൈബിളും കമ്മീഷന്റെ നേതൃത്വത്തിൽ മലയാളത്തിൽ തയ്യാറാക്കി. ഒരു ബിഷപ്പ് ചെയർമാനും രണ്ട് ബിഷപ്പുമാർ വൈസ് ചെയർമാന്മാരും ഒരു വൈദികൻ സെക്രട്ടറിയും രൂപതാ ബൈബിൾ അപ്പസ്‌തോലേറ്റ് / കമ്മീഷൻ ഡയറക്ടർമാരായ വൈദികർ അംഗങ്ങളുമായുളള ഒരു സംഘമാണ് കെ.സി.ബി.സി ബൈ ബിൾ കമ്മീഷൻ. കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ CBFന്റെ ഒരു അസോസിയേറ്റ് അംഗമാണ്.
കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ ലക്ഷ്യങ്ങൾ:
1. ബൈബിളധിഷ്ഠിത- അജപാലന രൂപവത്ക്കരണം.
2. ബൈബിൾ ഞായർ, ബൈബിൾ വാരം, ബൈ ബിൾ ആഘോഷങ്ങൾ, ബൈബിൾ കലോത്സവങ്ങൾ എന്നിവ സംഘടിപ്പിക്കുക.
3. പി.ഒ.സി. ബൈബിളിന്റെ പതിപ്പ് തയ്യാറാക്കൽ.
4. കേരളത്തിലെ 31 രൂപതകളിലെയും ബൈബിൾ അപ്പസ്‌തോലേറ്റുകളുടെ പ്രവർത്തനങ്ങളെ ഏകോപ്പിക്കുകയും ഊർജ്ജസ്വലമാക്കുകയും ചെയ്യുക.
5. ബൈബിൾ പ്രവർത്തനങ്ങളിൽ കെ.സി.ബി.സിയെ സഹായിക്കുകയും ഉപദേശിക്കുകയും കേരളസഭയിൽ ബൈബിൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുക.
6. കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വവും മാർഗ്ഗനിർദ്ദേശവും നല്കുക.
കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ പ്രവർത്തനങ്ങൾ:
1. ബൈബിൾ പ്രസിദ്ധീകരണം
i. മലയാള ഭാഷയിലേക്കുള്ള പി.ഒ.സി. ബൈബിൾ തർ ജ്ജമയും അവയുടെ കാലാനുസൃതമായ റിവിഷനും.
2. അജപാലന ശുശ്രൂഷയുടെ എല്ലാ മണ്ഡലങ്ങളിലും ഒരു ബൈബിളധിഷ്ഠിത പ്രതിജ്ഞാബദ്ധത
i. ഇടവകകളിലും സ്‌കൂളുകളിലും ബൈബിൾ വിദ്യാഭ്യാസ ഉപകരണങ്ങൾ (Materials) തയ്യാറാക്കുവാൻ സഹായിക്കുക, കോഴ്‌സ്, പ്രോഗ്രാമുകൾ എന്നിവ വികസിപ്പിക്കുക.
ii. ബൈബിൾ കോഴ്‌സുകളും സെമിനാറുകളും തയ്യാറാക്കുകയും നടത്തുകയും ചെയ്യുക.
3. വിദ്യാഭ്യാസവും പരിശീലനവും
i. മുഴുവൻ സമയവും സ്വമനസ്സാലെ സഹകാരികളാകുന്നവർക്കുവേണ്ടിയുള്ള ബൈബിളധിഷ്ഠിത അജപാലന പരിശീലനവും തുടർപരിശീലനവും നടത്തുക.
ii. സംസ്ഥാന-രൂപതാ തലങ്ങളിൽ ബൈബിൾ കോഴ്‌സുകളും ക്ലാസ്സുകളും സംഘടിപ്പിക്കുക.
iii. യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും സ്‌കൂളുകളിലും ബൈബിളധിഷ്ഠിത ക്ലാസ്സുകൾ നല്കുക.
4. ബൈബിൾ വ്യാഖ്യാനങ്ങളും പഠനങ്ങളും
i. ബൈബിൾ പഠനസംബന്ധമായ മീറ്റിംഗുകളും കോൺഫ്രൻസുകളും സംഘടിപ്പിക്കുക.
ii. ശാസ്ത്രീയവും (അക്കാദമിക് ആയിട്ടുള്ളത്) അജപാലനപരവും പ്രായോഗികവുമായ പഠനങ്ങളുടെ സംയോജനം.
iii. സമൂഹത്തിലെ ആനുകാലിക മൂല്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ, മനുഷ്യനെക്കുറിച്ചുള്ള ബൈബിളധിഷ്ഠിത ക്രിസ്തീയചിത്രം യഥാസ്ഥാനങ്ങളിൽ നല്കുക.
5. മാധ്യമപ്രവർത്തനങ്ങൾ
i. ഗ്രന്ഥങ്ങളും പഠനസഹായികളും പ്രസിദ്ധീകരിക്കുക. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ബൈബിളധിഷ്ഠിത ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക.
ii. ടി. വി./റേഡിയോ പ്രോഗ്രാമുകൾ നിർമ്മിക്കുക.
iii. ഇന്റർനെറ്റ് സാദ്ധ്യതകളും ഓൺലൈൻ സേവനങ്ങളും ബൈബിൾ ശുശ്രൂഷാരംഗത്ത് വികസിപ്പിച്ചെടുക്കുക.
6. രൂപതകളുടെ പ്രവർത്തനങ്ങളെ സഹായിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക
i. സെക്രട്ടറിയുടെ വ്യക്തിപരമായ ബന്ധങ്ങളിലൂടെ.
ii. പദ്ധതികളുടെ ഗുണദോഷങ്ങളെ വിലയിരുത്തിക്കൊണ്ട്.
7. അഖിലകേരളതലത്തിൽ ബൈബിളധിഷ്ഠിത അജപാലന ശുശ്രൂഷ സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക
i. ഫൊറോന/രൂപത/പ്രാദേശികാടിസ്ഥാനത്തിലുള്ള മീറ്റിംഗുകൾ വഴി.
ii. നവീനമായ പദ്ധതികളിലൂടെ ആശയപരമായ പിന്തുണ വഴി.
ii. പ്രാദേശികാടിസ്ഥാനത്തിൽ ആനുകാലിക വിഷയങ്ങൾ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ക്ലാസ്സുകൾ സംഘടിപ്പിക്കുക.
8. വിനിമയ സംവിധാനങ്ങളും നെറ്റ് വർക്കും
i. കമ്മീഷന്റെയും സൊസൈറ്റിയുടെയും വിവിധ തലങ്ങളിൽ മീറ്റിംഗുകൾ സംഘടിപ്പിക്കുക.
ii. സഭൈക്യപരവും മതാന്തരവുമായ തലങ്ങളിൽ സഹകരണം നേടുക
9. പ്രസിദ്ധീകരണം
i. അഖില കേരളാതലത്തിലുള്ള ബൈബിളധിഷ്ഠിത അജപാലന വാർഷിക ബുള്ളറ്റിനായ 'ലോഗോസ്', ബൈബിളധിഷ്ഠിത പുസ്തകങ്ങൾ.
ii. വെബ്‌സൈറ്റ്, ഇന്റർനെറ്റ് പ്രവർത്തനങ്ങൾ, ഇലക്‌ട്രോണിക് മാധ്യമങ്ങൾ.
കൂടുതൽ വിശദവിവരങ്ങൾക്ക് സൈറസ് വേലംപറമ്പിലച്ചൻ തയ്യാറാക്കി 2010ൽ പുറത്തിറക്കിയ 'കേരള സഭയ്ക്ക് ബൈബിൾ കർമ്മ പദ്ധതികൾ' എന്ന ഗ്രന്ഥം കാണുക. ഇന്ന് കമ്മീഷന്റെ പ്രഥമദൗത്യം ബൈബിൾ സന്ദേശങ്ങൾ മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹ്യപരവുമായ സാഹചര്യങ്ങളിലേക്ക് പരിഭാഷപ്പെടുത്തുക എന്നതാണ്.
കേരള കാത്തലിക് ബൈബിൾ സൊസൈറ്റി
'മലയാള ഭാഷയിൽ അച്ചടിച്ചു പുറപ്പെ ടുന്ന കത്തോലിക്കാ വേദപുസ്തക ങ്ങൾക്കെല്ലാം വില കൂടുതലായിരിക്കെ സാമാന്യ ജനങ്ങൾക്ക് അവ വാങ്ങി വായിക്കുവാൻ സാധിക്കുന്നതെ ങ്ങനെ?' മാണിക്കത്തനാർ സുവിശേഷങ്ങൾ മല യാളത്തിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധീകരി ച്ചപ്പോൾ നേരിട്ടിരുന്ന ഒരു ചോദ്യമായിരുന്നു അത്. ബൈബിൾ പ്രചാരണത്തിനായുള്ള വിപുലമായ സമാജങ്ങളും, വമ്പിച്ച ധനശേഖരണങ്ങളും ഉള്ള പ്രൊട്ടസ്റ്റന്റു കാരുടേതുമായി ഒത്തു നോക്കുമ്പോൾ കത്തോലിക്കാ വേദപുസ്തകങ്ങൾക്കു വില കൂടു തലാണ്. അതിനുള്ള മാണിക്കത്തനാരുടെ ഉത്തരം ഇതായിരുന്നു: 'ആകയാൽ ബൈബിൾ കുറഞ്ഞ വിലയ്ക്കു വില്ക്കുവാൻ സാധിക്ക ണമെങ്കിൽ പ്രൊട്ടസ്റ്റന്റുകാർക്കും യൂറോപ്പിലെ കത്തോലിക്കർ ക്കുതന്നെയും ഉള്ളതുപോലെ നാമും വേദപു സ്തക പ്രചാരണത്തിനായുള്ള സംഘങ്ങൾ ഏർ പ്പെടുത്തുകയും പിരിവുകൾ നടത്തുകയും ചെയ്യ ണം.... മുദ്രാലയാധികൃതന്മാർ ലാഭമൊന്നും എടു ക്കാതെ ബൈബിൾ വില്ക്കു കയും, സംഘങ്ങൾ പിരിവുകൾ നടത്തി ധനം ശേഖരിച്ചു പുസ്തകം വിലയ്ക്കു വാങ്ങിച്ചിട്ടു കുറഞ്ഞ ഒരു വില ആക്കി ക്കൊണ്ടു വില്പന നടത്തുകയും ചെയ്യുന്നപക്ഷം ദരിദ്രരായ ജനങ്ങൾക്കും വേദപുസ്തകം വായിക്കു വാൻ ഇടയാകുന്നതാണ്.' ഇങ്ങനെയുള്ള ബൈ ബിൾ പ്രചാരണത്തിനായുള്ള സംഘങ്ങൾ തുട ങ്ങാൻ ചില ശ്രമങ്ങൾ നടന്നെങ്കിലും ഈ സ്വപ്നം പൂവണിയുന്നത് 1990ൽ കെ.സി.ബി.സി. അംഗീകാരത്തോടെ ഡിസംബർ 11-ാം തീയതി 'കേരളാ കാത്തലിക്ക് ബൈബിൾ സൊസൈറ്റി' ആരംഭിക്കുന്നതോടെയാണ്.
1955ലെ 12-ാമത്തെ തിരുവിതാംകൂർ കൊച്ചി സാഹിത്യശാസ്ത്ര ധർമ്മസംഘങ്ങൾ രജിസ്റ്ററാക്കൽ ആക്ട് പ്രകാരം ഇ. ആർ 649/91 എന്ന നമ്പറിൽ കേരള കാത്തലിക് ബൈബിൾ സൊസൈറ്റി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബൈബിൾ സൊസൈറ്റിക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി, മാനേജിംഗ് കൗൺസിൽ, ജനറൽ ബോഡി എന്നീ മൂന്നു ഭരണതലങ്ങളും ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നീ ഭാരവാഹികളും ഉണ്ട്. ബൈബിൾ കമ്മീഷൻ ചെയർമാൻ ബൈബിൾ സൊസൈറ്റിയുടെ ചെയർമാനും, ബൈബിൾ കമ്മീഷൻ സെക്രട്ടറിയച്ചൻ ബൈബിൾ സൊസൈറ്റിയുടെ സെക്രട്ടറിയുമായിരിക്കും. വൈസ് ചെയർമാനും ജോയിന്റ് സെക്രട്ടറിയും എപ്പോഴും അല്മായ രായിരിക്കും. മാനേജിംഗ് കൗൺസിൽ നിയമിക്കുന്ന വ്യക്തിയായിരിക്കും ട്രഷറർ.
ഈ സൊസൈറ്റിയിൽ വ്യക്തികൾക്ക് പേട്രൻ, ഓണററി, സ്‌പോൺസർ ലൈഫ്, സ്‌പെ ഷ്യൽ ലൈഫ്, ലൈഫ്, സ്‌പെഷ്യൽ, ഓർഡിനറി എന്നീ 7 രീതികളിൽ അംഗത്വം ഉണ്ട്. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കത്തോലിക്കാ ഇടവകൾക്കും ലൈഫ്, ഓർഡിനറി എന്നീ രീതികളി ലും അംഗത്വം എടുക്കാം. ബൈബിൾ പ്രേഷിതത്വത്തിൽ അല്മായർക്ക് നേരിട്ടു പങ്കെടുക്കാ വുന്ന അവസരമാണ് ഇതു വച്ചുനീട്ടുന്നത്.
ബൈബിൾ സൊസൈറ്റി ലക്ഷ്യങ്ങൾ:
1. ബൈബിൾ ചെലവുകുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക
2. ക്രിസ്തുകേന്ദ്രീകൃതമായ ഒരു ജീവിതത്തിന് ബൈബിൾ അധിഷ്ഠിതമായ മാർഗ്ഗനിർദ്ദേശം നല്കുക
3. കേരളക്കരയിൽ നവമായൊരു ബൈബിൾ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ബൈബിൾ സംബന്ധമായ ഗ്രന്ഥങ്ങളും ലഘുലേഖകളും വിതരണം ചെയ്യുക
4. ബൈബിൾ പ്രേഷിതരംഗത്തുള്ള ആനുകാലികവാർത്തകളും കർമ്മപദ്ധതികളും പരിചയപ്പെടുത്തുക
5. ബൈബിൾ ദിനം, ബൈബിൾ പാരായണ മാസം, ലോഗോസ് ക്വിസ് തുടങ്ങിയ പ്രബോധനാത്മകമായ ആഘോഷങ്ങൾക്കും കർമ്മപരിപാടികൾക്കും പ്രോത്സാഹനങ്ങളും സഹകരണങ്ങളും നല്കുക
6. കത്തോലിക്കാ സഭയുടെ പ്രബോധനമനുസരിച്ച് ബൈബിൾ പ്രേഷിതദൗത്യം നിർവഹിക്കുക
7. ബൈബിൾ പ്രേഷിതദൗത്യ നിർവഹണത്തിൽ കെ.സി.ബി.സി.യോടു സഹകരിക്കുക
ബൈബിൾ പ്രേഷിതദൗത്യ നിർവ്വഹണ രംഗത്ത് കേരള കത്തോലിക്കർ കൂട്ടായി പ്രവർത്തിക്കുന്ന ഒരു കർമ്മവേദിയാണ് കേരള കാത്തലിക് ബൈബിൾ സൊസൈറ്റി. ഇന്ന് ലോഗോസ് ക്വിസ് അടക്കം ഒത്തിരിയേറെ അഖിലകേരള ബൈബിൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് ബൈബിൾ കമ്മീഷനും ബൈബിൾ സൊസൈറ്റിയും ഒന്നു ചേർന്നാണ്.
രൂപതാ ബൈബിൾ അപ്പസ്‌തോലേറ്റ്
കേരള കത്തോലിക്കാസഭയിൽ രൂപത/അതിരൂപത തലത്തിൽ ബൈബിൾ പ്രേഷിതത്വത്തിനു ചുക്കാൻ പിടിക്കുന്നത് രൂപത/അതിരൂപതകളിലെ ബൈബിൾ അപ്പസ്‌തോലേറ്റുകളാണ്. അവയെ ഏകോപിപ്പിക്കുന്ന ജോലിയാണ് ഇന്ന് ബൈബിൾ കമ്മീഷനുള്ളത്. കേരളത്തിൽ ഇന്നും പകുതി രൂപതകളിലും ബൈബിൾ പ്രേഷിതത്വത്തിനു വേണ്ടി മാത്രമായി സ്ഥാപനങ്ങളില്ല; പകരം, അവിടെയുള്ള മതബോധന കേന്ദ്രത്തിന്റെയോ രൂപത അജപാലന കേന്ദ്രത്തിന്റെയോ ഭാഗമായി പ്രവർത്തിക്കുന്നു. സ്വതന്ത്രമായി ബൈബിൾ പ്രവർത്തനത്തിനുവേണ്ടി മാത്രമായി ബൈബിൾ അപ്പസ്‌തോലേറ്റ് ആരംഭിച്ചത് 1977ൽ തലശ്ശേരി രൂപതയിലാണ്. അതിന്റെ ആദ്യ ഡയറക്ടറായിരുന്നു മൈക്കിൾ കാരിമറ്റം അച്ചൻ. (പി.ഒ.സി. ബൈബിൾ തർജ്ജമയുടെ ചീഫ് എഡിറ്റർമാരിൽ ഒരാളാണ് അച്ചൻ).
രൂപതാതലത്തിൽ ബൈബിൾ വിതരണം, ലോഗോസ് ബൈബിൾ ക്വിസ്, ബൈബിൾ ക്ലാസ്സുകൾ, സെമിനാറുകൾ, ബൈബിൾ പ്രദർശനങ്ങൾ എന്നിവ നടത്തുക അതതു ബൈബിൾ അപ്പ സ്‌തോലേറ്റിന്റെ ദൗത്യമാണ്. ബൈബിൾ അപ്പസ്‌തോലേറ്റിന്റെ എല്ലാ പ്രവർത്തനങ്ങളും വിശദമായി ഇവിടെ രേഖപ്പെടുത്താൻ സാധിക്കില്ലെങ്കിലും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവരുടെ പദ്ധതികൾ താഴെ കുറിക്കുന്നു.
ഇതിൽ ഒന്നാമതായി എടുത്തുപറയേണ്ടത് തൃശ്ശൂർ അതിരൂപതയിലെ ബൈബിൾ പ്രവർത്തനങ്ങളാണ്. സംസ്ഥാന ലോഗോസ് ക്വിസ്സ് കൂടാ തെ സന്ന്യസ്തർ (ഒരു മഠത്തിൽ നിന്ന് 3 പേർ അടങ്ങുന്ന ഒരു ടീം), കുടുംബങ്ങൾ (ഒരു കുടുംബത്തിലെ മാതാപിതാക്കളും മക്കളും അടങ്ങുന്ന ടീം), സ്‌കൂൾ കുട്ടികൾ (ഒരു സ്‌കൂളിൽ നിന്ന് 2 കുട്ടികൾ അടങ്ങുന്ന ടീം), മതബോധനവിദ്യാർത്ഥികൾ (ഒരു മതബോധന യൂണിറ്റിൽ നിന്ന് 3 പേർ അടങ്ങുന്ന ടീം), മതാധ്യാപകർ (ഒരു മതബോധന യൂണിറ്റിൽ നിന്ന് 3 പേർ അടങ്ങുന്ന ടീം) എന്നീ വിഭാഗങ്ങൾക്ക് വെവ്വേറെ ലോഗോസ് ക്വിസ്സുകൾ നടത്തുന്നു. ഈ വിഭാഗങ്ങളിലുള്ളവർക്ക് (പ്രത്യേകിച്ച് ഒരു കുടുംബത്തിലുള്ളവർക്ക്) വചനം ഒരുമിച്ചിരുന്നു പഠിക്കാനും ധ്യാനിക്കാനുമുള്ള അവസരം ഇതുവഴി ഒരുക്കപ്പെടുന്നു. 'ബൈബിൾ വർണ്ണങ്ങൾ' എന്ന പേരിൽ എല്ലാ വർഷവും ബൈബിൾ ചിത്രരചനാ മത്സരവും നടത്തിവരുന്നുണ്ട്.
തൃശ്ശൂർ അതിരൂപത ബൈബിൾ അപ്പസ്‌തോലേറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പരിപാടിയാണ് വചനമെഴുത്ത് മത്സരം. ദൈവവചനം ഹൃദിസ്ഥമാക്കി, 2 മണിക്കൂറിനുള്ളിൽ പരമാവധി വചനം എഴുതുക എന്നതാണ് ഈ മത്സരം. എഴുതുന്ന വചനങ്ങളിൽ 60 ശതമാനം ആ വർഷത്തെ ലോഗോസ് ക്വിസ്സിന്റെ പാഠ്യപദ്ധതിയിൽ നിന്നായിരിക്കണമെന്നു മാത്രം. ബൈബിളുമായി ഒത്തുനോക്കി ഈ വചനങ്ങളൊക്കെ പരിശോധിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നിട്ടു കൂടി ഈ പദ്ധതി നടപ്പിലാക്കുന്ന ഈ ബൈബിൾ അപ്പസ്‌തോലേറ്റ് ഏറെ അഭിനന്ദനം അർഹിക്കുന്നു. 2013ൽ ജീസസ്സ് യൂത്തുമായി സഹകരിച്ച് ഡിസംബർ മാസത്തിൽ വിപുലമായ രീതിയിൽ ബൈബിൾ മാസാചരണം നടത്തി. ബൈബിൾ എക്‌സിബിഷനും ബൈബിൾ ഫിലിം ഫെസ്റ്റിവലും അഖണ്ഡബൈബിൾ പാരായണയജ്ഞവും വചനം ഹൃദിസ്ഥമാക്കൽ മത്സരവുമെല്ലാം ഇതിനോടുകൂടെ നടത്തി.
ഇതുപോലെ എടുത്തുപറയത്തക്ക പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ബൈബിൾ അപ്പസ്‌തോലേറ്റാണ് തലശ്ശേരി അതിരൂപതയുടേത്. ബൈബിൾ അപ്പസ്‌തോലേറ്റിന്റെ ഭാഗമായി നടക്കുന്ന ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് അല്മായർക്കും മറ്റുള്ളവർക്കുമായി ദൈവശാസ്ത്രത്തിൽ വ്യത്യസ്ത ഡിപ്ലോമ, ഡിഗ്രി, മാസ്റ്റേഴ്‌സ് കോഴ്‌സുകൾ നടത്തുന്നു. ദൈവശാസ്ത്രപഠനം വി. ഗ്രന്ഥഅടിസ്ഥാനത്തിലായിരിക്കണം എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഹ്വാനം ഉൾക്കൊണ്ടാണ് ഈ പാഠ്യപദ്ധതികൾ അവർ വിഭാവനം ചെയ്തിരിക്കുന്നത്.
കാഞ്ഞിരപ്പിള്ളി രൂപതയിൽ 5 മുതൽ 12 വരെയുള്ള മതബോധനവിദ്യാർത്ഥികൾക്ക് അക്കാലയളവിൽ ബൈബിൾ പരിചയപ്പെടു ത്താനായി വചന ഡയറി ഇറക്കിയിട്ടുണ്ട്. ഫെറോന ഇടവക തലത്തിൽ പലയിടത്തും അഖണ്ഡ ബൈബിൾ പാരായണവും, ബൈബിൾ കോഴ്‌സുകളും (പി.ഒ.സി കറസ്‌പോണ്ടൻസ് കോഴ്‌സ് പാഠാവലി ഉപയോഗിച്ച്) നടത്തുന്നുണ്ട്.
പാലക്കാട്ട് രൂപതയിൽ കരിസ്മാറ്റിക് നവീകരണ മുന്നേറ്റവുമായി ഒന്നു ചേർന്നാണ് ബൈബിൾ അപ്പസ്‌തോലേറ്റ് പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നത്. തെരുവുകളിൽ വചനം പ്രഘോഷിക്കുവാനുള്ള ഒരു പരിശീലന പരിപാടി 'സുമെ' (zume) ഇവരുടെ ഒരു വ്യത്യസ്ത സംരംഭമാണ്. ബൈബിൾ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ലഘുലേഖകങ്ങളായി അവർ അടിച്ചി റക്കുന്നുണ്ട്. രൂപത ബൈബിൾ അപ്പോസ്‌തോ ലേറ്റ് വെബ്‌സൈറ്റിൽ ബൈബിൾ സംബന്ധമായ സംശയങ്ങൾ ചോദിക്കുവാൻ അവസരം ഒരുക്കുന്നുണ്ട്.
ചങ്ങനാശ്ശേരി അതിരൂപതയിൽ എല്ലാ വർഷവും ബൈബിൾ വാരത്തിൽ ബൈബിൾ സംബന്ധമായ പരിപാടികൾ ചെയ്യാറുണ്ട്. 2014ൽ 1200 പേർ ചേർന്ന് ഒരു മണിക്കൂറും 24മിനിറ്റും കൊണ്ട് സമ്പൂർണ ബൈബിൾ എഴുതി തീർത്തു. 'വചന സാഗരം' എന്ന ഈ പരിപാടി ഇന്ത്യൻ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട രൂപതയിലെ ബൈബിൾ അപ്പോസ്‌തോലേറ്റും മതബോധന കേന്ദ്രവും ഒന്നുചേർന്ന് 1 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ മതബോധന വിദ്യാർത്ഥി കൾക്കായി 'വചനം എന്റെ ജീവൻ' എന്ന ഒരു പഠനസഹായി ഇറക്കി യിട്ടുണ്ട്. 12 വർഷം കൊണ്ട് ബൈബിൾ മുഴുവനും പരിചയപ്പെടാവുന്ന രീതിയിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപത യിലെ ബൈബിൾ അപ്പോസ്‌തോലേറ്റ് മംഗലപ്പുഴ സെമിനാരിയുമായി ഒത്തുചേർന്ന്, രൂപതയിൽ മൂന്ന് കേന്ദ്രങ്ങളിലായി ബൈബിൾ- ദൈവശാ സ്ത്ര പഠനങ്ങൾ ആരംഭിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിൽ നിന്നാണ് ഏറ്റവും അധികം ആളുകൾ ലോഗോസ് ക്വിസ്സിൽ പങ്കെടുക്കുന്നത്.
ഉപസംഹാരം
പ്രൊട്ടസ്റ്റന്റു വിപ്ലവത്തിന്റെ ഫലമായി കത്തോലിക്കാവിശ്വാസികളുടെ വി. ഗ്രന്ഥ ബന്ധം കൂദാശകളിലെ വി. ഗ്രന്ഥോപയോഗത്തിലേക്ക് ചുരുങ്ങി. വി. പാരമ്പര്യത്തിനുള്ള ഊന്നൽ സഭയിൽ ഏറെ ശക്തമായി. എന്നാൽ ഇരുപതാം നൂറ്റാണ്ടോടെ കത്തോലിക്കാസഭയിൽ, ബൈ ബിൾ രംഗത്ത് ഒരു നവോത്ഥാനം തന്നെ സംഭവിച്ചു. ക്രൈസ്തവ ജീവിതത്തിൽ വി. ഗ്രന്ഥത്തി നുള്ള സ്ഥാനം ഉയർത്തിക്കാണിക്കാൻ, ബൈബി ളിന്റെ ശാസ്ത്രീയമായ പഠനം പ്രോത്സാഹി പ്പിക്കാൻ രണ്ടാം വത്തിക്കാൻ കൗൺസിൽ സഹായകമായി. ഇതിന്റെ ഫലമായി ബൈബിൾ സംബന്ധമായ പ്രവർത്തനങ്ങൾ ക്രോഡീകരി ക്കാൻ എല്ലാ തലങ്ങളിലും ബൈബിൾ പ്രസ്ഥാന ങ്ങൾ ആരംഭിച്ചു.
കേരളത്തിൽ കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെയും ബൈബിൾ സൊസൈറ്റി യുടെയും നേതൃത്വത്തിൽ രൂപതാ ബൈബിൾ അപ്പസ്‌തോലേറ്റുകളാണ് പ്രധാനമായും പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നത്. പല രൂപത/അതിരൂപതകളിലും സ്വതന്ത്രമായ ബൈബിൾ അപ്പസ്‌തോലേറ്റുകളില്ല. ചിലയിടത്ത് ബൈബിൾ വിതരണവും ലോഗോസ് ക്വിസ്സ് നടത്തിപ്പുമൊഴികെ മറ്റ് പ്രവർത്തനങ്ങളൊന്നും തന്നെയില്ല. ഈ സ്ഥിതി മാറി കൂടുതൽ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഒരു ബൈബിൾ പ്രേഷിതത്വ മേഖലയായി കേരളം മാറും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് എഡി 52ൽ മാർത്തോമാശ്ലീഹാ മുസിരിസ് (ങൗ്വശൃശ)െ എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിൽ (മാല്യങ്കര) കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. തത്ഫലമായി ക്രിസ്തുമതം ദക്ഷിണേന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും, ഉടലെടുത്തു. തോമാശ്ലീഹായിൽ നിന്ന് വിശ്വാസം സ്വീകരിച്ചു എന്നതുകൊണ്ട് കേരളത്തിലെ ക്രിസ്ത്യാനികൾ പുരാതനകാലം മുതൽക്കേ തന്നെ മാർത്തോമാ ക്രിസ്ത്യാനികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സുറിയാനി ആരാധനാ ഭാഷയായി ഉപയോഗിച്ചിരുന്നതിനാൽ സുറിയാനി ക്രിസ്ത്യാനികൾ എന്നും അവർ വിളിക്കപ്പെട്ടിരുന്നു. നസ്രായനായ ക്രിസ്തുവിനെ അനുകരിച്ചവർ എന്ന നിലയിൽ നസ്രാണികൾ എന്ന പേരും കേരളത്തിലെ ക്രൈസ്തവർക്ക് ഉണ്ടായിരുന്നു. എപ്പോഴാണ് കേരളക്രൈസ്തവർക്ക് വിശുദ്ധ ഗ്രന്ഥം ലഭിച്ചത്? അത് അവരുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്? തുടങ്ങിയ കാര്യങ്ങളാണ് ഈ അധ്യായത്തിൽ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
വിശുദ്ധ ഗ്രന്ഥം ആദിമ മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ
എപ്പോഴാണ് കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾക്ക് വിശുദ്ധ ഗ്രന്ഥത്തിന്റെ പകർപ്പ് ആദ്യമായി ലഭിച്ചത് എന്നു വ്യക്തമായി പറയുക സാധ്യമല്ല. എന്നാൽ രണ്ടാം നൂറ്റാണ്ടിൽത്തന്നെ ഇന്ത്യയിലെ ക്രൈസ്തവസമൂഹത്തിന്റെ പക്കൽ വി. മത്തായി ശ്ലീഹാ എഴുതിയ സുവിശേഷത്തിന്റെ ഹീബ്രു ഭാഷയിലെ ഒരു പകർപ്പ് ഉണ്ടായിരുന്നു എന്നു പൊതുവേ വിശ്വസിക്കപ്പെടുന്നുണ്ട്. സഭാ പിതാക്കൻമാരായിരുന്ന വി. എവുസേബിയൂസിന്റെയും (260-339) വി. ജറോമിന്റെയും (347-420) പുസ്തകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അനുമാനം. 190ൽ പന്തേനൂസിന്റെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചെഴുതുമ്പോൾ വി. എവുസേബിയൂസ് എഴുതുന്നു: 'ക്രിസ്തുവിനെ അറിയുന്ന അവിട ത്തെ മനുഷ്യരുടെ ഇടയിൽ അദ്ദേഹം വി. മത്തായിയുടെ സുവിശേഷം കണ്ടെത്തി... അത് ഹീബ്രു ഭാഷയിലായിരുന്നു'. വി. ജെറോമും ഈ കണ്ടെത്തലിനെക്കുറിച്ച് എഴുതിയിട്ടുണ്ട്: 'അലക്‌സാണ്ട്രിയായിലേക്ക് തിരികെ പോന്നപ്പോൾ അദ്ദേഹം ആ വിശുദ്ധ ഗ്രന്ഥവും കൂടെ കൊണ്ടുവന്നു'.
എവിടെ നിന്നായിരിക്കും മാർത്തോമാ ക്രിസ്ത്യാനികൾക്ക് വി. ഗ്രന്ഥം ലഭിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരം പേർഷ്യയിലെ സഭയിൽ നിന്ന് എന്നായിരിക്കും. അങ്ങനെയെങ്കിൽ എപ്പോൾ മുതലാണ് പേർഷ്യൻ സഭയും മാർത്തോമാ ക്രിസ്ത്യാനികളും തമ്മിൽ അടുത്ത ബന്ധം ഉണ്ടാകുന്നത് എന്ന് വിശകലനം ചെയ്യുന്നത് നന്നായിരിക്കും. പണ്ഡിതരുടെ അഭിപ്രായമനുസരിച്ച് ഏകദേശം 3-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണ് തോമായുടെ നടപടി എന്ന അപ്രാ മാണിക ഗ്രന്ഥം (സഭ കാനോനികമായി അംഗീകരി ക്കാത്ത പുസ്തകം). ഇതിന്റെ അവസാന'ഭാഗത്ത് തോമാശ്ലീഹായുടെ തിരുശേഷിപ്പ് പടിഞ്ഞാറ് ദേശത്തേക്ക്' കൊണ്ടുപോകുന്നതായി പറയുന്നുണ്ട്്. ബിഷപ്പ് എ.ഇ. മെഡ്‌ലികോട്ട് തനിക്കു ലഭ്യമായ ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ 222നും 235നും ഇടയിലാണ് തോമാശ്ലീഹായുടെ തിരുശേഷിപ്പുമായുള്ള ഈ യാത്ര നടന്നിട്ടുള്ളത് എന്ന് ഇന്ത്യയും തോമസ് അപ്പസ്‌തോലനും എന്ന തന്റെ പുസ്തകത്തിൽ പ്രസ്താവിക്കുന്നു. വി. എഫ്രേമിന്റെ നിസ്ബീൻ ഗീതത്തിൽ ഇന്ത്യയിൽ നിന്ന് എദേസായിലേക്ക് മാർത്തോമാശ്ലീഹയുടെ തിരുശേഷിപ്പ് മാറ്റി സ്ഥാപിക്കുന്നതായി വിവരിക്കുന്നുണ്ട്. ഇത് ഇന്ത്യൻ സഭയും പൗരസ്ത്യ സുറിയാനി സഭയും തമ്മിൽ ആ സമയത്ത് നിലവിലിരുന്ന ബന്ധത്തെ സൂചിപ്പി ക്കുന്നതാണ്.
ചരിത്രപണ്ഡിതനായ മിൻഗാന (ങശിഴമിമ) 'ഹാന്റ് ബുക്ക് ഓഫ് സോഴ്‌സ് മെറ്റീരിയൽ ഫോർ സ്റ്റുഡന്റ്‌സ് ഓഫ് ചർച്ച് ഹിസ്റ്ററി' എന്ന പുസ്തകത്തിൽ സീർറ്റിന്റെ നാളാഗമത്തിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്: 'ഷഹ്‌ലൂഫായുടെയും പാപ്പായുടെയും (ജമുമ) പാത്രിയാർക്കീസു ഭരണകാലത്ത് പേർഷ്യയിലെ ബസ്‌റായിലെ (ആമൃെമ) ബിഷപ്പും (291 - 325) പ്രമുഖ ഭിഷഗ്വരനുമായ ദുദി (ഊറശ) (ഡേവിഡ്) തന്റെ മെത്രാൻ പദവി ത്യജിച്ച് ഇന്ത്യയിലെത്തുകയും അനവധി ജനങ്ങളെ സുവിശേഷവത്കരിക്കുകയും ചെയ്തു'.'മൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ മാർത്തോമാ ക്രിസ്ത്യാനികളും പേർഷ്യയിലെ സഭയും തമ്മിൽ നിലനിന്നിരുന്ന അടുത്ത ബന്ധത്തെ തെളിയിക്കുന്നതാണ് ഈ വാക്കുകൾ. ഈ ബന്ധം എങ്ങനെ മാർത്തോമാ ക്രിസ്ത്യാനികൾക്ക് വി. ഗ്രന്ഥം ലഭിച്ചു എന്ന ചോദ്യത്തിനു മറുപടി നല്കാൻ പര്യാപ്തമാണ്.
ഇന്ത്യയിലെ മാർത്തോമാ ക്രിസ്ത്യാനികളുടെ കൈവശം വി. ഗ്രന്ഥം ഉണ്ടായിരുന്നു എന്നതിനു വേറെയും തെളിവുകൾ കാണാവുന്നതാണ്. ചക്രവർത്തിയായ കോൺസ്റ്റന്റീനുസ് എ.ഡി. 354ൽ തെയോഫിലോസിനെ ഇന്ത്യയിലേക്കും അറേബ്യയിലേക്കും ഒരു ദൗത്യം ഭരമേല്പിച്ച് അയച്ചിരുന്നു. പാത്രിയർക്കീസ് ഫോസിയൂസിന്റെ (810 – ര. 893) ഗ്രന്ഥങ്ങളിൽ, ആരിയനായ ഫിലോസ്‌തോർജിയൂസിന്റെ (368 – ര. 439) എ.ഡി. 313 മുതൽ 425 വരെയുള്ള സഭാചരിത്ര ഗ്രന്ഥത്തിന്റെ സംഗ്രഹം കൊടു ത്തിട്ടുണ്ട്. ഇതിൽ തെയോഫിലോസ് നടത്തിയ യാത്രയുടെ വിവരണം ലഭ്യമാണ്. തെയോഫിലോസ് ഇന്ത്യൻ ക്രൈസ്തവരുടെ ചില ശീലങ്ങൾ തിരുത്തിയതായി ഈ ഗ്രന്ഥം പ്രസ്താവിക്കുന്നു. അതിൽ ഒന്ന് ഇപ്രകാരമാണ്: 'അവർ ഇരുന്നുകൊണ്ടായിരുന്നു സുവിശേഷം ശ്രവിച്ചിരുന്നത്.' മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ സുവിശേഷഗ്രന്ഥം പ്രചാരത്തിലുണ്ടായിരുന്നു എന്നതിന് ഉത്തമ തെളിവാണ് ഈ പ്രതിപാദ്യം.
വി. യോഹന്നാന്റെ സുവിശേഷത്തെ അധികരിച്ചുള്ള പ്രഭാഷണത്തിൽ വി. ജോൺ ക്രിസോ സ്‌തോം, ഇന്ത്യയിൽ വി. ഗ്രന്ഥ തർജ്ജമകൾ ഉണ്ടായിരുന്നു എന്ന് സൂചന നല്കുന്നുണ്ട്:''സിറിയക്കാരും ഈജിപ്തുകാരും ഇന്ത്യക്കാരും പേർഷ്യക്കാരും എത്യോപ്യക്കാരും... അവൻ (യേശു) അവതരിപ്പിച്ച ആശയങ്ങൾ താന്താങ്ങളുടെ ഭാഷകളിലേക്ക് തർജ്ജമ ചെയ്തു...''ഇന്ത്യൻ ചരിത്രപഠനത്തിൽ പ്രശസ്തനായ ട്യൂബിൻഗണിലെ റിച്ചാർഡ് ഫോൻ ഗാർബെ യുടെ അഭിപ്രായത്തിൽ ഇത് ഒരു ചരിത്രപരമായ തെളിവല്ല, മറിച്ച് ആലങ്കാരികമായ ഒരു പ്രസംഗശൈലി മാത്രമാണ്. ജോൺ ക്രിസോസ്‌തോമിന്റെ ജീവിതകാലത്ത് ഇന്ത്യയിൽ ഏതെങ്കിലും പ്രാദേശിക ഭാഷയിൽ വി. ഗ്രന്ഥത്തിന്റെ തർജ്ജമകൾ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നത് യുക്തിരഹിതമാണെങ്കിലും ആ കാലഘട്ടത്തിൽ ഇന്ത്യയിൽ വി. ഗ്രന്ഥത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതിന് ഈ ഉദ്ധരണി തീർച്ചയായും ഒരു തെളിവാണ്. ക്രിസോസ്‌തോം ഉപയോഗിക്കുന്ന സ്വന്തഭാഷ എന്ന പ്രയോഗം സൂചിപ്പിക്കുന്നത് സംസാരഭാഷയെ തന്നെയാകണമെന്നില്ല. ഒരു പക്ഷേ അവർക്ക് പരിചിതമായ ഭാഷ എന്നായിരിക്കാം അതിൽ നിന്ന് മനസ്സിലാക്കേണ്ടത്. അക്കാലത്ത് മാർത്തോമാ ക്രിസ്ത്യാനികൾക്ക് സുറിയാനി വായിക്കാനും എഴുതാനും അറിയാമായിരുന്നു എന്നത് വിസ്മരിക്കാനാവാത്ത വസ്തുതയാണ്. അതുകൊണ്ട് വി. ഗ്രന്ഥത്തിന്റെ സുറിയാനി ഭാഷയിലെ ഒരു പകർപ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നത് യുക്തിസഹമാണ്.
സുറിയാനി ബൈബിൾ: പ്ശീത്ത
രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ താസിയാൻ എഴുതിയ ഡിയാതെസ്സറോൺ ആണ് വി. ഗ്രന്ഥത്തിന്റെ ഏറ്റവും പഴക്കം ചെന്ന സുറിയാനി തർജ്ജമ. ഡിയാതെസ്സറോൺ എന്ന വാക്കിന്റെ അർത്ഥം 'നാലിൽ കൂടി' എന്നാണ്. അതായത് നാല് സുവിശേഷങ്ങളും കോർത്തി ണക്കി 55 അധ്യായങ്ങളിലായി സുവിശേഷം അവതരിപ്പിച്ചിരിക്കുകയാണ് ഇതിൽ. പ്ശീത്ത തർജ്ജമയ്ക്ക് മുമ്പ് പൊതുവിൽ അംഗീകൃത മായിരുന്ന വിവർത്തനമായിരുന്നു ഇത്. വി. എഫ്രേം ഈ തർജ്ജമയെ അധികരിച്ച് ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ അവസാന ത്തോടെയും മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ യും നാല് സുവിശേഷങ്ങളുടെയും വേർതിരിച്ചുള്ള തർജ്ജമകൾ രൂപം കൊണ്ടു. ഈ വിവർത്തനം പഴയ സുറിയാനി വിവർത്തനം എന്നാണ് അറിയപ്പെടുന്നത്. ഈ പകർപ്പിന്റെ പ്രതികളൊന്നും നമുക്ക് ലഭിച്ചിട്ടില്ലെങ്കിലും അപ്പസ്‌തോലപ്രവർത്തനങ്ങളും ലേഖനങ്ങളും കൂടി ഇതോടൊപ്പം തർജ്ജമ ചെയ്യപ്പെട്ടു എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഇത് ഒരു പദാനു പദ തർജ്ജമയായിരുന്നില്ല. മറിച്ച്, തികച്ചും സ്വതന്ത്രമായ ഒരു ആഖ്യാനമായിരുന്നു.
വി.ഗ്രന്ഥത്തിന്റെ ആധികാരികമായ സുറിയാനി തർജ്ജമ പ്ശീത്ത എന്ന പേരിലാണ് അറിയപ്പെടുന്നത്. 'ലളിതമായത്' എന്ന അർത്ഥത്തിൽ ഈ പദം ആദ്യമായി ഉപയോഗിച്ചത് 903-ൽ മോസസ് ബാർ കേഫായാണ് എദേസായിലെ മെത്രാനായിരുന്ന റെബുള്ളായാണ് (411435) പ്ശീത്തയിലെ നാല് സുവിശേഷങ്ങളും തർജ്ജമ ചെയ്തത് എന്ന് എതിർപ്പുകളില്ലാതെ വിശ്വസിക്ക പ്പെടുന്നു. പ്ശീത്ത തർജ്ജമ വി. ഗ്രന്ഥം എഴുത പ്പെട്ട ഭാഷകളിൽ നിന്ന് നേരിട്ട് തർജ്ജമ ചെയ്യ പ്പെട്ടവയാണ്. പഴയനിയമം ഹീബ്രു ഭാഷയിൽ നിന്നും പുതിയനിയമം ഗ്രീക്ക് ഭാഷയിൽ നിന്നും തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ പഴയനിയമ പുസ്തകങ്ങളായ സങ്കീർത്തനങ്ങ ളിലും ഏശയ്യായുടെ പ്രവചന ഗ്രന്ഥങ്ങളിലും പഴയനിയമത്തിന്റെ ഗ്രീക്ക് തർജ്ജമയായ സപ്തതിയുടെ സ്വാധീനം കാണാം. പല പുസ്തകങ്ങളും പല വ്യക്തികൾ പല സമയത്ത് വിവർത്തനം ചെയ്തതാണ് എന്നത് ഓരോ പുസ്തക ത്തിന്റെയും രചനാശൈലിയിൽ നിന്നും വ്യക്തമാണ്. രണ്ടാം നൂറ്റാണ്ട് മുതൽക്കേ സിറിയായിൽ ഒട്ടുമിക്ക പഴയനിയമഗ്രന്ഥങ്ങളും ലഭ്യമായിരുന്നു. പ്ശീത്തായിലെ പുതിയനിയമം 'പഴയ സുറിയാനി വിവർത്തനം' എന്നപേരിൽ 5-ാം നൂറ്റാണ്ടിൽത്തന്നെ പൂർത്തിയായതും ജനങ്ങൾക്കിടയിൽ ഏറെ പ്രചാരത്തിലിരുന്നതു മായ വി. ഗ്രന്ഥവിവർത്തനത്തിന്റെ കൂടുതൽ മെച്ചപ്പെടുത്തിയ രൂപമാണ്.
പഴയനിയമത്തിലെ ഉത്തര കാനോനിക ഗ്രന്ഥങ്ങളും പുതിയനിയമത്തിലെ നാല് ലേഖനങ്ങളും (2,3 യോഹന്നാൻ, 2 പത്രോസ്, യൂദാ) വെളിപാട് ഗ്രന്ഥവും പ്ശീത്തായിൽ തർജ്ജമചെയ്തിട്ടില്ല. പ്ശീത്താ ബൈബിൾ രണ്ടു തവണ കൂടി ഭേദപ്പെടുത്തി തർജ്ജമ ചെയ്തിട്ടുണ്ട്. 508ൽ ഫിലോക്‌സെനൂസിന്റെ ആവശ്യപ്രകാരം കോറെപ്പിസ്‌കോപ്പ പോളികാർപ്പ് വിവർത്തനം ചെയ്തതാണ് ഇവയിൽ ആദ്യത്തേത്. ഈ വിവർത്തനം പരക്കെ അറിയപ്പെടുന്നത് 'ഫിലോക്‌സേനിയൻ' (ജവശഹീഃലിശമി) പുതിയനിയമം എന്ന പേരിലാണ്. ഈ വിവർത്തനത്തെ അധികരിച്ച് ഹർക്കലിലെ തോമസ് ഹാർക്ലിയൻ എന്ന് അറിയപ്പെടുന്ന വിവർത്തനത്തിന് പിന്നീട് രൂപം കൊടുത്തു. ഈ വിവർത്തനങ്ങൾ പ്ശീത്തായിൽ ഇല്ലാതിരുന്ന പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തിയായിരുന്നു തയ്യാറാക്കിയിരുന്നത്. പക്ഷേ ഈ രണ്ട് വിവർത്തനങ്ങളും മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ അത്രമാത്രം പ്രചാരത്തിലായില്ല. അതുകൊണ്ടുതന്നെ ഇത് ഉദയംപേരൂർ സൂനഹദോസിന്റെ സമയത്ത് ഏറെ ആശയക്കുഴപ്പങ്ങൾക്ക് വഴിതെളിച്ചു.
മാർത്തോമാ ക്രിസ്ത്യാനികളുടെ ജീവിതത്തിൽ വി. ഗ്രന്ഥത്തിന്റെ പ്രാധാന്യം
മാർത്തോമാ ക്രിസ്ത്യാനികളുടെ ജീവിത ത്തിൽ വി. ഗ്രന്ഥത്തിന്, പ്രത്യേകിച്ച് സുവിശേഷങ്ങൾക്ക്, ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. 'ഇന്ത്യക്കാരൻ ജോസഫ്' വെനീസിൽ നല്കിയ ഇറ്റാലിയൻ വിവരണത്തിൽ വി. ഗ്രന്ഥത്തോടുള്ള മാർത്തോമാ ക്രിസ്ത്യാനികളുടെ സമീപനത്തെപ്പറ്റി എടുത്തുപറയുന്നുണ്ട്. അവർ വിശുദ്ധഗ്രന്ഥത്തെ സ്വർണ്ണവും വെള്ളിയും മറ്റ് വിലയേറിയ കല്ലുകളും കൊണ്ട് അലങ്കരിച്ച് മദ്ബഹയിൽ സൂക്ഷിച്ചിരുന്നു. പുരോഹിതൻ വി. ഗ്രന്ഥ ത്തെ പ്രദക്ഷിണമായി കൊണ്ടുവരുകയും എല്ലാ വിശ്വാസികളും വി. ഗ്രന്ഥം ചുംബിക്കുകയും ചെയ്തിരുന്നു. പുരോഹിതനു മാത്രമായിരുന്നു വി. ഗ്രന്ഥം വായിക്കാനുള്ള അധികാരം ഉണ്ടായിരുന്നത്. 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫാ. വിൻചെൻ സോ മരിയ ഒ.സി.ഡി. എന്ന ഒരു കർമ്മലീത്ത മിഷനറിയെ ഉദ്ധരിച്ചുകൊണ്ടു ഫാ. പ്ലാസിഡ് പൊടിപ്പാറ പറയുന്നു: 'ക്രൈസ്തവവിശ്വാസത്തിന്റെ തന്നെ ആധാരശിലയായ വി. ഗ്രന്ഥത്തെ അൾത്താരയിൽ നിന്ന് പുറത്തെടുക്കുന്നത് ഉചിതമല്ല എന്ന് ഗണിച്ചിരുന്നതിനാൽ വി. ഗ്രന്ഥം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ആ കാലത്ത് അനുവദനീയമായിരുന്നില്ല'.
ഉദയംപേരൂർ സൂനഹദോസിനു മുമ്പ് ഇന്നു നാം കാണുന്ന രീതിയിലുള്ള രോഗീലേപനം മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ നിലവിലില്ലായിരുന്നു. എന്നാൽ പുരോഹിതർ രോഗികളെ ആശീർവദിക്കുകയും അവർക്കായി വി. ഗ്രന്ഥം വായിക്കുകയും ചെയ്തിരുന്നു. ഓലയിലോ മറ്റെന്തെങ്കിലും ഇലയിലോ വി. ഗ്രന്ഥവാക്യങ്ങൾ എഴുതി രോഗിയുടെ ശരീരത്തോട് ചേർത്തുവയ്ക്കുന്ന പതിവും അവർക്കിടയിലുണ്ടായിരുന്നു. ഒരു പക്ഷേ 'മരുന്നോ, ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങ യുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്' (ജ്ഞാനം 16, 19) എന്ന തിരുവചനത്തെ അധികരിച്ചായിരിക്കണം ഇങ്ങനെ ചെയ്തിരുന്നത് എന്ന് കരുതപ്പെടുന്നു. വി. കുർബ്ബാന 'തിരുപ്പാഥേയം' ആയി കൊടുക്കുന്ന രീതി അന്ന് നിലവിലില്ലായിരുന്നതുകൊണ്ട് ഇത് വി. കുർബ്ബാനയ്ക്ക് തുല്യമായിട്ടായിരുന്നു അവർ കരുതിയിരുന്നത്.
സുവിശേഷ പ്രഘോഷണങ്ങളിലൂടെയും വേദോപദേശത്തിലൂടെയും വിശ്വാസികൾക്ക് വി. ഗ്രന്ഥം അടുത്തറിയാനുള്ള അവസരങ്ങൾ അന്നത്തെ സമൂഹത്തിലുണ്ടായിരുന്നു. 410ലെ സെലൂഷ്യ സ്‌റ്റെസിഫോൺ സിനഡ് ഇപ്രകാരം പഠിപ്പിക്കുന്നു: 'എല്ലാ ഞായറാഴ്ചയും സുവിശേഷം വായിച്ചിരിക്കണം... വചനവ്യാഖ്യാനം നടത്തിയിരിക്കണം്'. വി. ഗ്രന്ഥത്തെ അധികരിച്ച് രചിക്കപ്പെട്ട ഒരുപാട് നാടൻപാട്ടുകൾ അന്ന് പ്രചാരത്തിലുണ്ടായിരുന്നു. കൊച്ചുതോബിയാസിന്റെ പാട്ട്, കന്യകാമാതാവിന്റെ പാട്ട്, പെസഹായുടെ പാട്ട്, യേശുവിനെക്കുറിച്ചുള്ള പാട്ട്, പ്രവാചകനായ യോനായെക്കുറിച്ചുള്ള പാട്ട് എന്നിവ പല അവസരങ്ങളിൽ പാടിയിരുന്ന ബൈബിൾ അധിഷ്ഠിത നാടൻ പാട്ടുകളിൽ ചിലതാണ്.
വി. ഗ്രന്ഥവും ആരാധനക്രമവും
എക്യുമെനിസത്തെക്കുറിച്ചുള്ള വത്തിക്കാൻ കൗൺസിൽ രേഖയിൽ . 17), പൗരസ്ത്യസഭകളുടെ ആരാധനക്രമപാരമ്പര്യത്തിനു ബൈബിളുമായുള്ള അടുത്ത ബന്ധം എടുത്തു കാണിക്കുന്നുണ്ട്.''എത്രമനോഹരമായാണ് അവർ തങ്ങളുടെ ആരാധനാക്രമത്തെ വിശുദ്ധ ഗ്രന്ഥത്തിൽ ഉറപ്പിച്ചുനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തത് എന്ന് നാം തിരിച്ചറിയണം'. ഇത് മാർത്തോമാ ക്രിസ്ത്യാനികളുടെ കാര്യത്തിൽ ഏറെ പ്രകടമായ ഒരു യാഥാർത്ഥ്യമാണ്. മാർത്തോമാ ക്രിസ്ത്യാനികളെ സംബന്ധിച്ച് വി. ഗ്രന്ഥം തന്നെയാണ് ആരാധനാക്രമത്തിലൂടെ ഉടലെടുക്കുന്ന എല്ലാവിധ ആത്മീയതയുടെയും ഉറവിടം. എല്ലാ ആരാധനക്രമ ആഘോഷങ്ങളിലും, പ്രത്യേകിച്ച് വി. കുർബ്ബാനയിൽ, അവർ വി. ഗ്രന്ഥത്തിന് ഏറെ പ്രാധാന്യം നല്കിയിരുന്നു.
ഇതിനെല്ലാം പുറമേ വളരെയേറെ വി. ഗ്രന്ഥവായനകൾ മാർത്തോമാ ക്രിസ്ത്യാനികൾ തങ്ങളുടെ വി. കുർബ്ബാനയ്ക്കിടയിൽ ഉപയോഗിച്ചിരുന്നു. ഗബ്രിയേൽ ഖത്രായ ( 6-7 നൂറ്റാണ്ട്), അബ്രാഹീം ബർ ലിഫാഹ് ( 7-8 നൂറ്റാണ്ട്) തുടങ്ങിയവർ സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനക്രമത്തെ വിശകലനം ചെയ്യുന്നുണ്ട്. മർമ്മീസാ (സങ്കീർത്തനങ്ങൾ), നിയമപു സ്തകത്തിൽ (പഞ്ചഗ്രന്ഥി) നിന്നും പ്രവാചകന്മാരുടെ പുസ്തകത്തിൽ നിന്നുമുള്ള വായനകൾ, അപ്പസ്‌തോലന്മാരുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വായനകൾ തുടങ്ങിയവയായിരുന്നു വി. കുർബ്ബാനയ്ക്കിടെ ഉപയോഗിച്ചിരുന്ന വി. ഗ്രന്ഥവായനകൾ. അപ്പസ്‌തോലന്മാരുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഭാഗം ഡീക്കനും സുവിശേഷങ്ങളിൽ നിന്നുള്ളത് വൈദികനുമായിരുന്നു വായിച്ചിരുന്നത്. സുവിശേഷത്തിന് ഒരുക്കമായുള്ള ഗാനം, വി. ഗ്രന്ഥവും കുരിശും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം (ഇരുവശങ്ങളിലും തിരികളും ധൂപവും പ്രദക്ഷിണത്തിന് ഉപയോഗിച്ചിരുന്നു), വായനയ്ക്കു ശേഷം വി. ഗ്രന്ഥം അൾത്താരയിൽ പ്രതിഷ്ഠിക്കൽ തുടങ്ങിയവ അന്ന് പ്രചാരത്തിലുണ്ടായിരുന്ന മറ്റ് ആരാധനാക്രമ പാരമ്പര്യങ്ങളാണ്.
മാർത്തോമാ ക്രിസ്ത്യാനികളുടെ സുറിയാനി രേഖകളെക്കുറിച്ച് പഠിച്ചിട്ടുള്ള വാൻ ഡെർ പ്ലോഗ്വത്തിക്കാൻ ലൈബ്രറിയിലെ ഒരു സുറിയാനി രേഖയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇത് രക്തസാക്ഷിയായ കുര്യാക്കോസിനു (ഝൗൃശമസീ)െ പ്രതിഷ്ഠിതവും, മാർ ജേക്കബ് മെത്രാന്റെ അധികാരസീമയിൽപെട്ടതുമായ ഒരു ദേവാലയത്തിൽ നിന്ന് 1301ൽ 14 വയസ് പ്രായമുള്ള ഒരു ആൺകുട്ടി എഴുതിയതാണ്. ഇത് വർഷം മുഴുവൻ വി. കുർബ്ബാനയിൽ വായിക്കാനുള്ള പൗലോസ് ശ്ലീഹായുടെ ലേഖനഭാഗങ്ങളടങ്ങിയ ഒരു പ്രഘോഷണഗ്രന്ഥമാണ് . പ്രമുഖ ഇന്ത്യൻ ബൈബിൾ പണ്ഡിതൻ ലൂസിയൻ ലെഗ്രാന്റ് 'ഇന്ത്യയിലെ കത്തോലിക്കാ ബൈബിൾ തർജ്ജമകൾ' എന്ന തന്റെ ലേഖനത്തിൽ ഒരു സുറിയാനി കൈയെഴുത്തു പ്രതിയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മാർ കുര്യാക്കോസ് സഹദായ്ക്ക് പ്രതിഷ്ഠിതമായതും മെത്രാപ്പോലീത്ത മാർ ജേക്കബിന്റെ 'ഭരണപരിധിയിൽ പെട്ടതുമായ ഒരു ദേവാലയത്തിൽ നിന്ന് ഡീക്കൻ സക്കറിയാസ് 1301ൽ എഴുതിയതാണ് ഈ പ്രതി എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. ഈ കൈയെഴുത്തു പ്രതിയിൽ ഉപയോഗിച്ചിരിക്കുന്നത് സുറിയാനി അക്ഷരങ്ങളാണെങ്കിലും ഇതിന്റെ ഭാഷ മലയാളമാണ്. ഈ രണ്ട് കൈയെഴുത്തു പ്രതികളും ഒന്നുതന്നെയാണ് എന്ന് അനുമാനിച്ചാൽ അത് നമുക്ക് ഒരു വസ്തുത വിവരിച്ചുതരുന്നുണ്ട്: 14-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ചില ദേവാലയങ്ങളിലെങ്കിലും വി. കുർബ്ബാനയ്ക്കിടയിലുള്ള വചനവായന മാർത്തോമാ ക്രിസ്ത്യാനികളുടെ വാമൊഴിയായ മലയാളത്തിലായിരുന്നു.
വി. ഗ്രന്ഥപഠനം
മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ വൈദികരുടെ പരിശീലനത്തിൽ വി. ഗ്രന്ഥത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. വി. ഈശോദാദിന്റെ വചനവ്യാഖ്യാനവും, 9-ാം നൂറ്റാണ്ടിലെ സഭാപിതാക്കന്മാരുടെ വി. ഗ്രന്ഥവ്യാഖ്യാനശാസ്ത്രസംഗ്രഹവും വചനവ്യാഖ്യാനങ്ങളുടെ സുറിയാനി വിവർത്തനങ്ങളുമാണ് അവർ പഠനത്തിനായി ഉപയോഗിച്ചിരുന്നത്. വൈദിക വിദ്യാർത്ഥികൾ പരിശീലനകാലഘട്ടത്തിൽ തന്നെ വി. ഗ്രന്ഥം മുഴുവൻ പകർത്തിയെഴുതണമായിരുന്നു. സുറിയാനി ഭാഷയിലുള്ള പരിജ്ഞാനത്തിന്റെ കുറവുമൂലം മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ വി. ഗ്രന്ഥപഠനം വളരെ വിഷമകരമായിരുന്നു. സുറിയാനി ഭാഷയിൽ പാണ്ഡിത്യമുള്ള വളരെ കുറച്ച് വൈദികരേ അന്ന് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് വി. ഗ്രന്ഥപാണ്ഡിത്യമില്ലാത്തവരെ അഭിഷേകം ചെയ്യരുതെന്ന് സെലൂഷ്യായിലെ സിനഡ് കർശനമായി നിർദ്ദേശിക്കുന്നത്. വൈദികപട്ടം നല്കണമെങ്കിൽ അർത്ഥി ദാവീദിന്റെ സങ്കീർത്തനങ്ങൾ മുഴുവനും മന:പ്പാഠം ചൊല്ലണമായിരുന്നു.
റോമാക്കാർക്കെഴുതപ്പെട്ട ലേഖനം ഗ്രീക്കിൽ നിന്ന് സുറിയാനിയിലേക്ക് പരിഭാഷപ്പെടുത്താൻ മാർ കുമ്മിയെ സഹായിച്ച ഇന്ത്യക്കാരൻ പ്രസ്ബിറ്റർ ദാനിയെലിനെപ്പറ്റി ചരിത്ര പുസ്തകങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ചരിത്രകാരൻ യുങ്ങിന്റെ പ്രസ്തുത ഉദ്ധരണിയെ അധികരിച്ച് മാർത്തോമാ ക്രിസ്ത്യാനികളായ വൈദിക വിദ്യാർത്ഥികളെ ഉപരിപഠനത്തിനായി എദേസ്സായിലേക്ക് അയച്ചിരുന്നു എന്നും അവരിൽ പ്രഥമനായിരുന്നു ദാനിയേൽ എന്നും സി.വി. ചെറിയാൻ അഭിപ്രായപ്പെടുന്നു.
ജോസഫിന്റെ (ദി ഇന്ത്യൻ) അഭിപ്രായത്തിൽ പുതിയനിയമവും പഴയനിയമവും പണ്ഡിതോചിതമായി വ്യാഖ്യാനിക്കുന്ന വൈദികർ മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടായിരുന്നു. അവർ സുവിശേഷങ്ങൾക്കു പുറമേ ലേഖനങ്ങളിലും പ്രവാചകഗ്രന്ഥങ്ങളിലും സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളിലും പാണ്ഡിത്യമുള്ളവരായിരുന്നു. 1557ൽ ഫാ. മെൽകിയോർ കർനെയ്‌റോ ഇന്ത്യ സന്ദർശനത്തെപ്പറ്റി പ്രതിപാദിക്കുന്ന രേഖയിൽ അങ്കമാലിയിൽ ഒരു വൈദിക പരിശീലന കേന്ദ്രം ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. മലബാർ പ്രദേശത്തുള്ള എല്ലാ വൈദിക വിദ്യാർത്ഥികളും അവിടെയായിരുന്നത്രെ പഠിച്ചിരുന്നത്. ഈ സെമിനാരിയെ സർവ്വകലാശാലയായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. 'അവിടെയുള്ളവർക്ക് പിതൃതുല്യനായ കത്തനാരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രായവും അറിവും കണക്കിലെടുത്ത് അവർ അദ്ദേഹത്തിൽ വലിയ വിശ്വാസം അർപ്പിച്ചിരുന്നു. അമ്പതു വർഷത്തോളമായി അദ്ദേഹം വി. ഗ്രന്ഥം പഠിപ്പിക്കുവാൻ തുടങ്ങിയിട്ട്. മലബാറിന്റെ എല്ലാ പ്രദേശത്തു നിന്നും അദ്ദേഹത്തിന് ശിഷ്യന്മാരുണ്ടായിരുന്നു.'
പോർച്ചുഗീസ് മിഷനറിമാരുടെ വരവ്
15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് പോർച്ചുഗീസ് മിഷിനറിമാർ മലബാർ തീരത്ത് എത്തിച്ചേർന്നത്. അവർ ഉപയോഗിച്ചിരുന്ന ലത്തീൻ തർജ്ജമയായ വുൾഗാത്തയും കൂടെ കൊണ്ടുവന്നിരുന്നു. എന്നാൽ മാർത്തോമാ ക്രിസ്ത്യാനികൾക്ക് ലത്തീൻ പരിഭാഷ സ്വീകാര്യമായിരുന്നില്ല. ഈ ചരിത്ര പശ്ചാത്തലത്തിലാണ് ന്യൂനെസ് ബറേറ്റോ എഴുതിയത്. ''സുറിയാനി ഭാഷയിലല്ലാതെ നല്കുന്നതൊന്നുംതന്നെ മാർത്തോമാ ക്രിസ്ത്യാനികൾ വിശ്വസിക്കുന്നില്ല, അവർക്ക് ലത്തീൻ ഭാഷയെ വിശ്വാസമില്ലാത്തതുപോലെ തോന്നുന്നു''.
മാർത്തോമാ ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന സുറിയാനി പുസ്തകങ്ങളിലെ നെസ്‌തോറിയൻ പാഷണ്ഡതാ സ്വാധീനം കണ്ടെത്തുന്നതിന് മാർ അബ്രാഹത്തെ സഹായിക്കാൻ ഫാ. ഫ്രാൻസീസ് റോസിനെ അങ്കമാലി കൗൺസിൽ (1574) നിയോഗിച്ചു. സുറിയാനി വി. ഗ്രന്ഥവും മറ്റ് സുറിയാനി ആരാധനക്രമ പുസ്തകങ്ങളും പഠിച്ചതിനുശേഷം 1586-87 ൽ ഫാ. റോസ് തന്റെ റിപ്പോർട്ട് 'പൗരസ്ത്യ ഇന്ത്യയിൽ നിലവിലിരിക്കുന്ന നെസ്‌തോറിയൻ തെറ്റുകളെ കുറിച്ച്' എന്ന പേരിൽ സമർപ്പിച്ചു. ഉദയംപേരൂർ സൂനഹദോസിന്റെ മൂന്നാം ഭാഗത്തിലെ രണ്ടും മൂന്നും ഡിക്രികളെ ഈ റിപ്പോർട്ട് ഏറെ സ്വാധീനിച്ചിട്ടുണ്ട്.
ഉദയംപേരൂർ സൂനഹദോസിന്റെ പ്രവർത്തനങ്ങൾ
മാർത്തോമാ ക്രിസ്ത്യാനികളുടെ ചരിത്രപശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വഴിത്തിരിവാണ് 1599ൽ നടന്ന ഉദയംപേരൂർ സൂനഹദോസ്. 'സുറിയാനി ബൈബിളിലെ തെറ്റുകൾ തിരുത്തണം', 'സുറിയാനിയിൽ കാണുന്ന മറ്റു ചില തെറ്റുകൾ' എന്ന പേരിൽ സൂനഹദോസിന്റെ മൂന്നാം യോഗവിചാരത്തിലെ രണ്ടും മൂന്നും കല്പനയിൽ (ഉലരൃലല) സൂനഹദോസിന്റെ പഠനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
രണ്ടാമത്തെ കല്പനയിൽ സുറിയാനി പ്ശീത്തയും റോമൻ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പരിഭാഷയായി ഉപയോഗിക്കുന്ന ലത്തീൻ വുൾഗാത്തയും തമ്മിലുള്ള വ്യത്യാസങ്ങളാണ് അവതരിപ്പിക്കുന്നത്. വുൾഗാത്ത വിവർത്തനത്തിലുള്ള ചില പുസ്തകങ്ങളും അധ്യായങ്ങളും സുറിയാനി പ്ശീത്ത വിവർത്തനത്തിൽ ഇല്ലായിരുന്നു. ഇതിനുപുറമേ മറ്റുചില തെറ്റുകളും സൂനഹദോസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ വ്യത്യാസങ്ങൾ എന്ന് നാം ഇതിനോടകം കണ്ടു കഴിഞ്ഞതാണ.് പ്ശീത്ത ബൈബിളിന്റെ ആദ്യകാല വിവർത്തനങ്ങളിൽ ഈ പുസ്തകങ്ങൾ ചേർത്തിരുന്നില്ല. പിന്നീടാണ് ഇവ കൂട്ടിച്ചേർക്കപ്പെടുന്നത്. എന്നാൽ ഈ പുതിയ വിവർത്തനങ്ങൾ കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾക്ക് ലഭിച്ചിരുന്നില്ല.
നെസ്‌തോറിയൻ പാഷണ്ഡതയുടെ അതി പ്രസരത്താലാണ് വിശുദ്ധ ഗ്രന്ഥത്തിൽ ഈ മാറ്റങ്ങൾ ഉണ്ടായത് എന്നാണ് സൂനഹദോസ് വ്യാഖ്യാനിച്ചത്. കൗൺസിലിന്റെ മൂന്നാം ഭാഗത്തിലെ മൂന്നാമത്തെ ഡിക്രിയിൽ ഇവയിൽ ചിലത് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ശീത്ത ബൈബിൾ നെസ്‌തോറിയൻ പാഷണ്ഡികൾ വിവർത്തനം ചെയ്തതല്ല എന്നതുകൊണ്ട് ഈ ആരോപണം അടിസ്ഥാനരഹിതമായിരുന്നു എന്നതാണ് വാസ്തവം. നെസ്‌തോറിയനിസത്തിന്റെ ആവിർഭാവത്തിനുമുമ്പേ പ്ശീത്ത ബൈബിൾ വിവർത്തനം നിലവിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ ബൈബിളിൽ നെസ്‌തോറിയൻ തെറ്റുകൾ ഉണ്ട് എന്ന് പറയുന്നത് തീർത്തും അടിസ്ഥാനരഹിതമാണ്. തെറ്റുകൾ ചൂണ്ടിക്കാണിച്ചതിനുശേഷം പ്ശീത്ത സുറിയാനി വിവർത്തനത്തെ ലത്തീൻ വുൾഗാത്ത വിവർത്തനത്തിന്റെ ശുദ്ധതയിലേക്കുയർത്താൻ ആവശ്യമായ തിരുത്തലുകൾ സൂനഹദോസ് നിർദ്ദേശിച്ചു. പ്ശീത്ത വിവർത്തനത്തിന്റെ തിരുത്തലുകൾ നടത്താനും ആവശ്യമായവ വിവർത്തനം ചെയ്യാനും ബഹു. ഫാ. ഫ്രാൻസീസ് റോസിനെ സൂനഹദോസ് നിയോഗിച്ചു.
ബഹു. വൈദികരുടെ സുവിശേഷ പ്രസംഗ ങ്ങളിലും ചില മാറ്റങ്ങൾ വേണമെന്ന് സൂനഹദോസ് നിർദ്ദേശിക്കുകയുണ്ടായി. സൂനഹദോസിന്റെ മൂന്നാം ഭാഗത്തിലെ 17-ാമത്തെ ഡിക്രിയിൽ, മെത്രാന്റെയോ, വൈപ്പിക്കോട്ട സെമിനാരിയുടെ റെക്ടറിന്റെയോ അനുവാദം ഇല്ലാ തെയും, ത്രെന്തോസ് സൂനഹദോസിന്റെ പഠനങ്ങളിൽ അവഗാഹം നേടാതെയും വൈദികർ പ്രസംഗിക്കരുത് എന്ന് നിർദ്ദേശിച്ചു. മാർത്തോമാ സഭയിലെ വൈദികർക്ക് എത്രപേർക്ക് ത്രെന്തോസ് സൂനഹദോസിന്റെ പഠനങ്ങൾ അറിയാം എന്നു തിരിച്ചറിയാൻ ഒരു പരീക്ഷ നടത്തുകയും അതിൽ വിജയിച്ചവർക്ക് പ്രസംഗം പറയാൻ അനുമതി നല്കുകയും ചെയ്തു. സൂനഹദോസിന്റെ പഠനങ്ങൾ പാലിച്ചില്ലെങ്കിൽ അവരെ മഹറോൻ ചൊല്ലുമെന്ന് സൂനഹദോസ് വൈദികർക്കു താക്കീത് നല്കി.
ഉദയം പേരൂർ സൂനഹദോസ് മാർത്തോമാ സഭയിൽ വരുത്തിയ മാറ്റങ്ങൾ
ഡോം മെനേസിസ് മെത്രാപ്പോലീത്ത ഉദയംപേരൂർ സൂനഹദോസിനു ശേഷം കേരളത്തിലെ ഇടവകകൾ സന്ദർശിച്ചതിനെക്കുറിച്ചു ജോർണാർദാ രണ്ടാം പുസ്തകത്തിലെ ആദ്യ അധ്യായത്തിൽ തന്നെ വിവരിച്ചിരിക്കുന്നു. മെത്രാപ്പോലീത്ത ഒരിടവകയിലെത്തുമ്പോൾ അവിടെ എല്ലാവരുടെയും കൈവശമുള്ള എല്ലാ കൽദായ-സുറിയാനി പുസ്തകങ്ങളും പള്ളിയിലേക്കു കൊണ്ടുവരാൻ ആവശ്യപ്പെടുകയും അടുത്ത ദിവസത്തെ വി. കുർബ്ബാനക്ക് ശേഷം ഈ പുസ്തകങ്ങൾ മുഴുവൻ ഫാ. ഫ്രാൻസീസ് റോസിനെ ഏല്പിക്കുകയും ചെയ്തിരുന്നു. സൂനഹദോസിന്റെ നിർദ്ദേശപ്രകാരം ഫാ. ഫ്രാൻസീസ് റോസ് ഈ പുസ്തകങ്ങളിൽ തിരുത്തലുകൾ വരുത്തി. അവയിൽ കൗൺസിൽ നിരോധി ച്ചിട്ടുള്ള പുസ്തകങ്ങൾ മെത്രാപ്പോലിത്തയെ ഏൽപ്പിക്കുകയും അവയെ പൊതുവായി കത്തിച്ചുകളയുകയും ചെയ്തിരുന്നു.
കേരളത്തിലെ പുസ്തകങ്ങളുടെയും ചുരുളുകളുടെയും ഏറ്റവും വലിയ ശേഖരം ഉണ്ടായിരുന്നത് അങ്കമാലിയിലെ ഗ്രന്ഥശാലയിലായിരുന്നു. മെനേസിസ് മെത്രാപ്പോലീത്ത ഈ ഗ്രന്ഥാലയം സന്ദർശിച്ച് അവയിൽ ധാരാളം ഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കി. ഉദയംപേരൂർ സൂനഹദോസ് ഉപയോഗിക്കരുത് എന്ന് പ്രഖ്യാപിച്ച പുസ്തകങ്ങളായിരിക്കണം ഇവ എന്ന് കരുതുന്നുവെങ്കിലും ഈ പുസ്തകങ്ങളുടെ മുഴുവൻ പേരുകൾ ഒരു സ്ഥലത്തും രേഖപ്പെടുത്തിയിട്ടില്ല എന്നതുകൊണ്ട് അവ ഏതൊക്കെയാണെന്ന് കൃത്യമായി പറയുക സാധ്യമല്ല.
ഉദയംപേരൂർ സൂനഹദോസിനു ശേഷം പുതിയനിയമത്തിന്റെയും പഴയനിയമത്തിന്റെയും സംഗ്രഹങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. പോർച്ചുഗീസ് മിഷനറിമാർ വി. ഗ്രന്ഥം മുഴുവൻ മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നതിനു പകരം ചില ഭാഗങ്ങൾ മാത്രം തർജ്ജമ ചെയ്യുകയായിരുന്നു ചെയ്തത്. അവർ വിശുദ്ധഗ്രന്ഥ വിവർത്തനത്തെക്കാൾ കൂടുതൽ പ്രാധാന്യം കൊടുത്തത് വിശ്വാസപരിശീലനത്തിനായിരുന്നു. ഉദയംപേരൂർ സൂനഹദോസിനു മുമ്പ് ഫ്രാൻസിസ് സേവ്യർ ഉപയോഗിച്ചിരുന്ന 'ഡോക്ട്രീന ക്രിസ്റ്റീന'യും (1542ൽ), 1578ൽ കൊല്ലത്തുനിന്നും, 1579ൽ കൊച്ചിയിൽനിന്നും അച്ചടിച്ച 'ഡോക്ട്രീന ക്രിസ്താമും' ഒക്കെയായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. സൂനഹദോസിനു ശേഷം 1700ൽ കർമ്മലീത്ത മിഷനറിമാർ പുസ്തകം പ്രസിദ്ധീകരിച്ചു. 1772ലാണ് മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട 'സംക്ഷേപവേദാർത്ഥം' പുറത്തിറങ്ങിയത്.
വി. ഗ്രന്ഥവും വർത്തമാനപ്പുസ്തകവും
18-ാം നൂറ്റാണ്ടിൽ പാറേമ്മാക്കൽ തോമ്മാ കത്തനാർ എഴുതിയ വർത്തമാനപ്പുസ്തകം മാർത്തോമാ ക്രിസ്ത്യാനികളുടെ ജീവിതവും ദർശനവും വി. ഗ്രന്ഥാധിഷ്ഠിതമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ഈ പുസ്തകത്തിൽ പല തവണ പുതിയ നിയമത്തിൽ നിന്നും പഴയനിയമത്തിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. ആൻഡ്രൂസ് മേക്കാട്ടുകുന്നേലച്ചനും ജോസഫ് പുതുകുളങ്ങരയച്ചനും ചേർന്ന് ഈ പുസ്തകത്തെക്കുറിച്ച് പഠനം നടത്തി കണ്ടെത്തിയ കാര്യങ്ങൾ ഇവയാണ്: ബൈബിൾ ഉദ്ധരണികളും കഥാപാത്രങ്ങളും സാഹചര്യങ്ങളും ആവശ്യാനുസരണം ഈ പുസ്തകത്തിൽ ഉപയോഗിച്ചിരുന്നു. ഈശോ, റൂഹ, ശ്ലീഹ തുടങ്ങിയ സുറിയാനി പദങ്ങളാണ് പാറേമ്മാക്കൽ വർത്തമാനപ്പുസ്തകത്തിൽ ഉപയോഗിച്ചിരുന്നത്. വി. ഗ്രന്ഥത്തിന്റെ സുറിയാനി തർജ്ജമയിൽ ഉപയോഗിക്കുന്ന പേരുകളായ ബ്രീസാ (ഉത്പത്തി), മസ്‌മോറാ (സങ്കീർത്തനം) തുടങ്ങിയ പേരുകളിൽ നിന്നും പാറേമ്മാക്കൽ ഉപയോഗിച്ചിരുന്നത് സുറിയാനി പ്ശീത്ത ബൈബിൾ ആയിരുന്നു എന്ന് മനസ്സിലാക്കാം. കൂടുതൽ ഉദ്ധരണികളും വി. മത്തായി എഴുതിയ സുവിശേഷത്തിൽ നിന്നും സങ്കീർത്തന പുസ്തകത്തിൽ നിന്നുമാണ്. യാമപ്രാർത്ഥനകളുടെ ഭാഗമായി സങ്കീർത്തനങ്ങൾ ചൊല്ലിയിരുന്നത് സങ്കീർത്തന ഗ്രന്ഥം പുരോഹിതർക്കും സാധാരണ വിശ്വാസികൾക്കും ഏറെ സുപരിചിതമായിരുന്നതി നാലാണ്. വർത്തമാനപ്പുസ്തകത്തിൽ തന്റെ ജീവിതത്തിലെ വേദനാജനകവും സന്തോഷപ്രദവുമായ സംഭവങ്ങളെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു പാറേമ്മാക്കൽ തോമ്മാ കത്തനാർ. ഇത് അദ്ദേഹത്തിന്റെ വിശുദ്ധ ഗ്രന്ഥത്തോടുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ സൂചനയാണ്. ഈ പുസ്തകത്തിൽ വി. ഗ്രന്ഥഭാഗങ്ങളും സംഭവങ്ങളും വ്യക്തികളും ഒക്കെ അവതരിപ്പിക്കപ്പെടുന്നത് പ്രത്യേകം പരിചയപ്പെടുത്തലോടുകൂടിയല്ല. ഇത് സൂചിപ്പിക്കുന്നത് ഈ ഭാഗങ്ങൾ വായനക്കാർക്ക് സുപരിചിതമായിരുന്നു എന്നു തന്നെയാണ്.
ഉപസംഹാരം
ഇതിൽ നിന്ന് ഒരുകാര്യം വ്യക്തമാണ്- മാർത്തോമാ ക്രിസ്ത്യാനികൾക്ക് രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയെങ്കിലും വി. ഗ്രന്ഥം ലഭിച്ചു. അവർ ഉപയോഗിച്ചിരുന്നത് സുറിയാനി പ്ശീത്ത വി. ഗ്രന്ഥമാണ്. അവർ വി. ഗ്രന്ഥത്തിനു പ്രഥമസ്ഥാനം നല്കി വണങ്ങിയിരുന്നു. വ്യക്തികളുടെ ഉപയോഗത്തിനു വി. ഗ്രന്ഥം ലഭ്യമായിരുന്നില്ലെങ്കിലും വി. ബലിയിലൂടെയും പ്രത്യേകിച്ച് വചനവായനയിലൂടെയും വചനപ്രഘോഷണങ്ങളിലൂടെയും ജനങ്ങൾക്ക് വി. ഗ്രന്ഥത്തിന്റെ ഉള്ളടക്കം അറിയാൻ സാധിച്ചിരുന്നു. പോർച്ചുഗീസുകാരുടെ വരവോടുകൂടി വുൾഗാത്ത തർജ്ജമയ്ക്ക് മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരം ലഭിച്ചു തുടങ്ങി.
വചന സന്ദേശം ജനങ്ങൾക്കെത്തിക്കുന്നതിന്റെ ആദ്യപടിയാണ് ദൈവവചനം ജനങ്ങൾക്ക് അവരുടെ മാതൃഭാഷയിൽത്തന്നെ എത്തിക്കുകയെന്നത്. കത്തോലിക്കാസഭ എന്നും വി. ഗ്രന്ഥ തർജ്ജമയെ പ്രോത്സാഹിപ്പിച്ചിരുന്നു. പന്ത്രണ്ടാം പിയൂസ് മാർപാപ്പയുടെ വാക്കുകൾ വി. ഗ്രന്ഥവിവർത്തനങ്ങൾക്ക് സഭ എതിരല്ല എന്ന് വ്യക്തമാക്കുന്നു: 'വിശ്വാസികളുടെ ഉപയോഗത്തിനും ഉപകാരത്തിനും ദൈവവച നത്തിന്റെ മെച്ചപ്പെട്ട ഗ്രഹണത്തിനും വേണ്ടി വി. ഗ്രന്ഥം തർജ്ജമ ചെയ്യുന്നതിൽ നിന്ന് തെന്ത്രോസ് സൂനഹദോസിന്റെ കല്പന വില ക്കിയിട്ടില്ല. നമുക്കറിയാവുന്നതു പോലെ സഭാധി കാരികളുടെ അനുമതിയോടെ പല രാജ്യങ്ങളിലും ഇപ്രകാരമുള്ള തർജ്ജമയുടെ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.' ഡമാസൂസ് മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരമാണ് വി. ജെറോം, ഗ്രീക്കിൽ എഴുതപ്പെട്ട വി. ഗ്രന്ഥം അന്നത്തെ ജനങ്ങൾക്ക് പൊതുവേ അറിയാമായിരുന്ന ലത്തീനിലേക്ക് തർജ്ജമ ചെയ്തത് എന്നത് ഇതിനൊരു ഉദാഹ രണം മാത്രം. മലയാളത്തിലേക്കുള്ള ബൈബിൾ വിവർത്തന ങ്ങളെപ്പറ്റി പറയുമ്പോൾ പ്രൊട്ടസ്റ്റന്റു കാരുടെ സംഭാവനയെപ്പറ്റി പറയാതിരിക്കാനാ വില്ല എന്നതിനാൽ അതും കൂടി സൂചിപ്പിക്കുന്നു.
പണ്ടു കാലത്ത് മലയാളത്തിൽ വി. ഗ്രന്ഥത്തിന്റെ ഒരു സമ്പൂർണ്ണ വിവർത്തനം ലഭ്യമായിരുന്നില്ല. എങ്കിലും വി. ഗ്രന്ഥത്തിന്റെ ഭാഗികമായ ചില വിവർത്തനങ്ങൾ അന്ന് നിലനിന്നിരുന്നു. ഈ ഭാഗികവിവർത്തനങ്ങളായിരുന്നു ദൈവജനത്തിന് വി. ഗ്രന്ഥത്തിലേക്ക് പ്രവേശനം നല്കിയിരുന്നത്.
സുറിയാനി കത്തോലിക്കരുടെയിടയിൽ ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ഒരു ആചാരത്തെക്കുറിച്ച് ആരാധനാക്രമ പണ്ഡിതനായ ജേക്കബ് വെള്ളിയാൻ വിവരിക്കുന്നുണ്ട്. പെസഹാവ്യാഴാഴ്ചയാചരണത്തിലെ ഒരു ചടങ്ങ് ഇപ്രകാരമാണ്: 'രക്ഷാകരചരിത്രത്തെപ്പറ്റിയുള്ള ഓർമകൾ വിശ്വാസികളുടെ ഇടയിൽ കൊണ്ടു വരാനായി, ഉത്പത്തി, അബ്രാഹമിന്റെ കഥ, പുറപ്പാട് സംഭവം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകത്തിൽ നിന്ന് പെസഹാ ഭക്ഷണത്തിന് ഒരുമിച്ചു കൂടിയവർ ഒന്നിച്ചിരുന്ന് പാടിയിരുന്നു. യേശുവിന്റെ അന്ത്യ അത്താഴത്തെപ്പറ്റി പറയുമ്പോഴാണ് അവർ പെസഹാ ഭക്ഷിച്ചിരുന്നത്. ശേഷം അവർ ഗത്‌സെമനിയിലെ പ്രാർത്ഥനയെയും, പീഡാനു ഭവത്തെയും പറ്റിയുള്ള ഗാനങ്ങളും പാടി യിരുന്നു.'
ഈ വിവരണത്തിൽ നിന്ന് വി. ഗ്രന്ഥത്തിന്റെ ഏതാനും ചില ഭാഗിക വിവർത്തനങ്ങൾ (സംഗ്രഹരൂപത്തിൽ) ദൈവജനത്തിന് ഉപയോഗിക്കാവുന്ന രീതിയിൽ നിലവിലുണ്ടായിരുന്നു എന്ന് വ്യക്തമാണ്. എന്നാലും ഇത് ഏത് കാലഘട്ടത്തിലായിരുന്നു തർജ്ജമ ചെയ്തത് എന്ന് വ്യക്തമായി പറയുക സാധ്യമല്ല. കാരണം ഈ വിവരണത്തിൽ കാലഘട്ടം വ്യക്തമാക്കുന്നില്ല. ആദ്യ അധ്യായത്തിൽ തന്നെ നാം കണ്ടതുപോലെ 14-ാം നൂറ്റാണ്ടുമുതൽ തന്നെ വി. ഗ്രന്ഥത്തിന്റെ ചില ഭാഗങ്ങൾ മലയാളത്തിൽ തർജ്ജമ ചെയ്ത് മാർത്തോമാ ക്രിസ്ത്യാനികൾ വി. കുർബ്ബാനയ്ക്കിടെ ഉപയോഗിച്ചിരുന്നു.
അകത്തോലിക്കാ വിവർത്തനങ്ങൾ
കേരളത്തിലെ വി. ഗ്രന്ഥവിവർത്തനങ്ങളെക്കുറിച്ച് പറയുമ്പോൾ പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളുടെ പങ്ക് പറയാതിരിക്കാനാകില്ല. വി. ഗ്രന്ഥത്തിന്റെ മലയാളത്തിലേക്കുള്ള ആദ്യത്തെ വിവർത്തനശ്രമം അറിയപ്പെടുന്നത് ക്ലാവുഡിയൂസ് ബുക്കാനന്റെ പേരിലാണ്. 1806ൽ മലബാർ സന്ദർശിച്ച ക്ലാവുഡിയൂസ് ബുക്കാനൻ ഇവിടെ സ്വന്തം ഭാഷയിൽ വി. ഗ്രന്ഥം വായിക്കാനാഗ്രഹിക്കുന്ന ഒരു കൂട്ടം ജനത്തെ കണ്ടു.
മലബാറിലെ എല്ലാ പള്ളികളിലും ഒരു മലയാളം ബൈബിൾ എങ്കിലും ഉണ്ടാകണമെന്ന ആഗ്രഹത്തോടെ വി. ഗ്രന്ഥത്തിന്റെ മലയാളവിവർത്തനം നടത്താൻ അദ്ദേഹം തീരുമാനിച്ചു. സുറിയാനി മെത്രാപ്പോലീത്ത മാർ ഡയനീഷ്യസ് ഒന്നാമന്റെ മേൽനോട്ടത്തിൽ ഫിലിപ്പോസ് റമ്പാനും (ജവശഹശുുീ െഞമായമി) തിമ്മപ്പാ പിള്ളയും വിവർത്തനങ്ങൾ തയ്യാറാക്കി. ഈ വിവർത്തനം സുറിയാനി വി. ഗ്രന്ഥത്തിൽ നിന്ന് തർജ്ജമ ചെയ്ത് തമിഴ് വിവർത്തനവുമായി ഒത്തു നോക്കി തയ്യാറാക്കിയതാണ്. 1807ൽ നാല് സുവിശേഷങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു. തിമ്മപ്പാ പിള്ള ബോംബെയിൽ പോയി മലയാളം ടൈപ്പുകൾ സെറ്റ് ചെയ്ത് സുവിശേഷ ഗ്രന്ഥത്തിലെ ആദ്യ രണ്ട് പുസ്തകങ്ങൾ 1810ൽ പ്രിന്റ് ചെയ്ത് ഇറക്കി. 1811ൽ നാല് സുവിശേഷങ്ങളും ഒറ്റ വാല്യമായി ഇറക്കുകയുണ്ടായി. ഇതാണ് അറിയപ്പെടുന്ന ആദ്യത്തെ മലയാള ബൈബിൾ. കോറിയർ പ്രസ്സിൽ ജീസസ് ക്രൈസ്റ്റ്' എന്ന തലക്കെട്ടോടെയാണ് പുറത്തിറങ്ങിയത്. 100 കോപ്പികൾ അച്ചടിച്ച ഈ വി. ഗ്രന്ഥ വിവർത്തനം മലബാറിലെ എല്ലാ ദേവാലയങ്ങളിലേക്കും ഓരോന്ന് വീതം അയയ്ക്കുകയുണ്ടായി. തിമ്മപ്പാ പിള്ള തന്റെ വിവർത്തന ശ്രമം തുടരുകയും 1813ൽ പുതിയനിയമത്തിന്റെ വിവർത്തനം മുഴുവനാക്കുകയും ചെയ്‌തെങ്കിലും അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല.
ചർച്ച് മിഷനറി സൊസൈറ്റിയിലെ അംഗമായിരുന്ന ബെഞ്ചമിൻ ബെയ്‌ലി മലയാളഭാഷാ പണ്ഡിതനായ ചാത്തുമേനോന്റെയും മറ്റ് ഭാഷാപണ്ഡിതരുടെയും സഹായത്തോടെ പുതിയനിയമം തർജ്ജമ ചെയ്യുകയുണ്ടായി. ഇത് 1829ൽ കോട്ടയം സെമിനാരിയിലാണ് അച്ചടിക്കപ്പെട്ടത്. ഇതായിരുന്നു കേരള ത്തിൽ അച്ചടിക്കപ്പെട്ട ആദ്യ മലയാള പുസ്തകവും മലയാള ബൈബിൾ തർജ്ജമയും. പിന്നീട് അദ്ദേഹം തന്നെ പഴയനിയമഗ്രന്ഥവും തർജ്ജമ ചെയ്ത് മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു. 1839ലും 1840ലും 1841ലുമായിരുന്നു ഈ ഭാഗങ്ങൾ അച്ചടിക്കപ്പെട്ടത്. 1841ലാണ് വി. ഗ്രന്ഥം പൂർണ്ണമായി മലയാളത്തിൽ ലഭ്യമായത്. ഈ തർജ്ജമകളിൽ ഉപയോഗിച്ചിരിക്കുന്ന മലയാളഭാഷ തെക്കൻ കേരളത്തിൽ, പ്രത്യേകമായി തിരുവതാംകൂറിൽ ഉപയോഗത്തിലിരുന്ന മലയാള ഭാഷയായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ വടക്കൻ ഭാഗത്തെ വിശ്വാസികൾക്കുവേണ്ടി അതായത് കൊച്ചി മുതൽ വടക്കു ഭാഗത്തേക്കുള്ളവർക്കായി ഒരു തർജ്ജമ നിർവഹിക്കുക ഒരു ആവശ്യമായി വന്നു. ജർമ്മൻ മിഷനറി ഹെർമ്മൻ ഗുണ്ടർട്ട് ഈ ദൗത്യം ഏറ്റെടുത്തു. ആദ്യമേ തന്നെ വി. ഗ്രന്ഥത്തിലെ ചരിത്രപുസ്തകങ്ങളെ സത്യവേദ ഇതിഹാസങ്ങൾ എന്ന പേരിൽ തർജ്ജമ ചെയ്തു. 1841-45 കാലഘട്ടത്തിലായിരുന്നു ഈ തർജ്ജമ നടന്നത്. 1852-54 വരെയുള്ള കാലഘട്ടത്തിനിടെ ലേഖനങ്ങളും വെളിപാട് ഗ്രന്ഥവും അദ്ദേഹം തർജ്ജമചെയ്തു. 1856ൽ പുതിയനിയമം മുഴുവനും അദ്ദേഹം തർജ്ജമ ചെയ്ത് പുറത്തിറക്കി. 1857ൽ പ്രബോ ധനഗ്രന്ഥങ്ങളും 1859ൽ പ്രവാചകഗ്രന്ഥങ്ങളും അദ്ദേഹം അച്ചടിച്ച് പ്രസിദ്ധം ചെയ്തു.
അങ്ങനെ മലബാറിൽ (കേരളത്തിൽ) രണ്ട് പ്രധാന ബൈബിൾ പരിഭാഷകൾ ഉണ്ടായിരുന്നു, തെക്കൻ പ്രദേശങ്ങളിൽ ബെയ്‌ലിയുടെയും വടക്കൻ പ്രദേശങ്ങളിൽ ഗുണ്ടർട്ടിന്റെയും. ഇങ്ങനെ രണ്ട് വി. ഗ്രന്ഥ തർജ്ജമകളെ സമന്വയിപ്പിച്ച് ഒറ്റ തർജ്ജമയാക്കാൻ 'മദ്രാസ് ഓക്‌സിലറി ഓഫ് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ' മറ്റൊരു ബൈബിൾ തർജ്ജമ രൂപീകരിക്കാനുള്ള പദ്ധതി ക്കു തുടക്കം കുറിച്ചു. പല മിഷനറി സഭകളിൽ നിന്നുള്ള അംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പുതിയ സമിതി ഇതിനായി നിയോഗിക്കപ്പെട്ടു. 1880ൽ 'യൂണിയൻ വേർഷൻ' എന്ന പേരിൽ അവർ ഒരു പുതിയനിയമവിവർത്തനം പ്രസിദ്ധം ചെയ്തു. 1910ൽ ഇതേ സമിതി സമ്പൂർണ്ണ വി. ഗ്രന്ഥം 'സത്യവേദപുസ്തകം' എന്നപേരിൽ അച്ചടിച്ചിറക്കി. ഇന്ന് കൂടുതൽ അകത്തോലിക്കരും ഉപയോഗിക്കുന്നത് ഈ വിവർത്തനമാണ്. 1980ൽ പുതിയ നിയമത്തിന്റെ പുതുക്കിയ പതിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. 1980ൽ ജോസഫ് പുലിക്കുന്നേൽ സഭൈ ക്യപരമായ (ഋരൗാലിശരമഹ) ഒരു വിവർത്തനത്തിനു ശ്രമിച്ചുവെങ്കിലും പൂർണ്ണമായും ഇതിൽ വിജയിച്ചില്ല. അത് സഭൈക്യപരമായ വിവർത്തനമായി സ്വീകരിക്കപ്പെട്ടില്ല (വി. ഗ്രന്ഥത്തിന്റെ ഗ്രീക്കു-ഹീബ്രു മൂലാർത്ഥത്തോട് വിശ്വസ്തത പുലർത്താൻ ഇതിനു സാധിച്ചില്ല). ഈ തർജ്ജമയ്ക്ക് നേതൃത്വം നല്കിയ സമിതി ധാരാളം ഭാഷാപണ്ഡിതരാൽ സമ്പന്നമായിരുന്നു. അതുകൊണ്ടുതന്നെ ഈ തർജ്ജമയിലെ മലയാള ഭാഷ ഏറെ മനോഹരമായിരുന്നു. എങ്കിലും തികച്ചും സ്വതന്ത്രമായ ഒരു തർജ്ജമയായിരുന്നു ഇത്. ഇതിനുശേഷവും മറ്റനേകം തർജ്ജമകൾ രൂപപ്പെടുത്താൻ പലരും ശ്രമിച്ചു. ഫാ. ഫ്രഡറിക്ക് മുളിയിൽ (പുതിയനിയമം - 1981), കുരിയൻ കോറെപ്പിസ്‌കോപ്പ കണിയാമ്പറമ്പിൽ (വി. ഗ്രന്ഥം: സുറിയാനി പ്ശീത്തായിൽ നിന്നുള്ള പരിഭാഷ - 1980), ലിവിങ്ങ് ബൈബിൾ ഇന്റർനാഷണൽ (ദിവ്യസന്ദേശം: പുതിയ നിയമം ലളിത ഭാഷയിൽ - 1980), മാത്യൂസ് വെർജിസ് (വി. സത്യവേദ പുസ്തകം - 2000) എന്നിവരുടെ വിവർത്തനങ്ങൾ പ്രധാനപ്പെട്ടതാണ്.
അകത്തോലിക്കാ വിവർത്തനങ്ങളോടുള്ള കത്തോലിക്കാ സമീപനം
കൃത്യമല്ലാത്തതും വികലവുമായ അകത്തോലിക്കാ വിവർത്തനങ്ങൾ വായിക്കുന്നതിൽ നിന്നും കത്തോലിക്കാസഭ വിശ്വാസികളെ തടഞ്ഞു. സഭ ഔദ്യോഗികമായി അംഗീകരിക്കുന്നതുവരെ പ്രാദേശിക ഭാഷാ വിവർത്തനങ്ങൾ വായിക്കരുത് എന്ന് ഓക്‌സ്‌ഫോർഡിലെ കൗൺസിൽ പഠിപ്പിക്കുന്നു. പയസ് ഏഴാമൻ മാർപാപ്പ (1800-1823) തന്റെ 'ത്രദീത്തി ഹ്യുമിലിയാത്തി'(ഠൃമറശശേ ഔാശഹശമശേ) എന്ന ചാക്രിക ലേഖനത്തിൽ ചില ബൈബിൾ സെസൈറ്റികളുടെ വി. ഗ്രന്ഥ തർജ്ജമകൾ വായിക്കരുത് എന്നു നിഷ്‌കർഷിക്കുന്നുണ്ട്. ''വലിയ തുകകൾ ചെലവിട്ട് അവർ ഈ പുസ്തകങ്ങൾ നിരക്ഷരരായ ജനങ്ങൾക്ക് പോലും സൗജ ന്യമായി നല്കുന്നു. അവർ തെറ്റായ വ്യാഖ്യാന ങ്ങളാൽ വചനത്തെ വിരൂപമാക്കുന്നു. വിരളമ ല്ലാതെ, ദുരുദ്ദേശ്യത്തോടു കൂടി കൊച്ചു കുറിപ്പുകളും അവർ ചേർത്തിരിക്കുന്നു. അതു കൊണ്ട് രക്ഷാകരമായ ജ്ഞാനത്തിന്റെ ജലം പാനം ചെയ്യുന്നതിനോടൊപ്പം മാരകമായ വിഷവും കുടിക്കുന്ന അവസ്ഥ വരുന്നു.'' അകത്തോലിക്കാ ബൈബിൾ തർജ്ജമകൾ സാധാരണ ജനങ്ങളെ തെറ്റായി സ്വാധീനിച്ചിരുന്ന കാലത്തെപ്പറ്റി കൊച്ചീ മെത്രാൻ അബിലിയോ അഗസ്‌തോവാസ് ദാസ് നെവെസ് പറയുന്നു: ''ദൈവത്തിന്റെ ശത്രുക്കൾ തങ്ങളുടെ സ്വന്തമായ ഉദ്ദേശ്യങ്ങൾക്കു യോജിക്കുവാനും മനുഷ്യ രക്ഷകനായ ഈശോമിശിഹായിലുള്ള വിശ്വാ സവും ആശ്രയവും നമ്മുടെ സാധു ജനങ്ങളി ൽനിന്നു അപഹരിച്ചു കളയുവാനുമായി വി. ഗ്രന്ഥത്തിലെ ഉപദേശങ്ങളെ വളച്ചുതിരിക്കുന്ന ഇപ്പോഴ ത്തെപ്പോലെ...''.'
കേരളത്തിലെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നില്ല. മുമ്പ് നാം കണ്ട അകത്തോലിക്കാ വിവർത്തനങ്ങളും വളരെ വിലക്കുറവിലോ സൗജന്യനിരക്കിലോ അന്നത്തെ വിശ്വാസികൾക്ക് ലഭ്യമായിരുന്നു. ഈ വിവർത്തനങ്ങളുടെ ദോഷഫലങ്ങൾ തിരിച്ചറിഞ്ഞ കർമ്മലീത്താ മിഷിനറിമാർ അവരാൽ കഴിയുംവിധം വിശ്വാസികളെ ഈ പ്രൊട്ടസ്റ്റന്റു വിവർത്തനങ്ങൾ വായിക്കുന്നതിൽ നിന്നും മാറ്റിനിർത്തി. ഫാ. നിക്കോളാസ് എഴുതുന്നു: 'ഇംഗ്ലീഷ് മിഷനറിമാർ വിവർത്തനം ചെയ്ത വി. ഗ്രന്ഥ തർജ്ജമകൾ ഉപയോഗിക്കരുത് എന്ന് മലബാർ വികാരിയാത്തിൽ ഉൾപ്പെട്ട എല്ലാ സുറിയാനി, ലത്തീൻ പള്ളികളിലേക്കും ഞാൻ രേഖാമൂലം എഴുതി അറിയിച്ചു.'
ആർക്കെങ്കിലും അകത്തോലിക്കാ ബൈ ബിൾ തർജ്ജമകൾ വായിക്കണം എന്നുണ്ടെങ്കിൽ അവർ ആ പ്രദേശത്തെ മെത്രാനിൽ നിന്നും അനുവാദം വാങ്ങിച്ചിരിക്കണം എന്നായിരുന്നു നിയമം. അതുകൊണ്ടുതന്നെ കത്തോലിക്കാ വിശ്വാസികൾക്ക് തങ്ങളുടെ മാതൃഭാഷയിൽ വി. ഗ്രന്ഥം വായിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. തന്മൂലം കേരളത്തിലെ കത്തോലിക്കാ വിഭാഗത്തെ, വി. ഗ്രന്ഥവായനയെ എതിർക്കുന്ന വിഭാഗമായി ചിത്രീകരിക്കുന്ന പല പ്രചാരണങ്ങളും ഉണ്ടായിരുന്നു.
അകത്തോലിക്കാ ബൈബിൾ വിവർത്തനങ്ങളുടെ സ്വാധീനത്താൽ പല തെറ്റായ ബൈബിൾ വ്യാഖ്യാനങ്ങളും വലിയ തോതിൽ വിശ്വാസികളുടെ ഇടയിൽ പടർന്നിരുന്നു. ഇതിനൊരു പരിഹാരം എന്നവണ്ണം വരാപ്പുഴ വികാരിയത്തിലെ എറണാകുളം സെന്റ് ഫ്രാൻസിസ് പള്ളി വികാരി ആന്റണി ചെട്ടിവേലിക്കകത്ത് അച്ചൻ 1874ൽ ലത്തീൻ വുൾഗാത്തയിൽ നിന്ന് ഒരു മലയാള ബൈബിൾ സംഗ്രഹം പ്രസിദ്ധം ചെയ്തു. സഭാപിതാക്കന്മാരുടെയും വേദപാരംഗതരുടെയും മാർപ്പാപ്പമാരുടെയും സഭാചരിത്രകാരന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും പഠനങ്ങളും അദ്ദേഹം ഇതിൽ ഉപയോഗിച്ചിരുന്നു. സാധാരണക്കാർക്കു പോലും മനസ്സിലാകും വിധം ലളിതമായ മലയാളഭാഷയായിരുന്നു ഇതിൽ ഉപയോഗിച്ചിരുന്നത്. അന്ന് ലഭ്യമായിരുന്ന പുസ്തക ങ്ങളിൽ വച്ച് ഏറ്റവും ആധികാരികവും ശാസ്ത്രീയവുമായ പുസ്തകമായിരുന്നു അത്.
മഞ്ഞുമ്മൽ വിവർത്തനം: ആദ്യത്തെ മലയാള കത്തോലിക്കാ ബൈബിൾ
1857ൽ കൂനമ്മാവിൽ സ്ഥാപിതമായി, 1874 മുതൽ മഞ്ഞുമ്മൽ കേന്ദ്രമായി വളർന്ന, ലത്തീൻ പുരുഷൻമാർക്കു വേണ്ടിയുള്ള ആദ്യത്തെ സന്ന്യാസസമൂഹമായ നിഷ്പാദുക കർമ്മലീത്താ മൂന്നാംസഭയിലെ അംഗങ്ങളാണ് കത്തോലി ക്കരുടെ ആദ്യത്തെ മലയാള ബൈബിൾ വിവർത്തനം നടത്തിയത്. അതിനു നേതൃത്വം കൊടുത്തവർ ഫാ. മിഖായേൽ പുത്തൻപറമ്പിൽ ഫാ. ലൂയിസ് വൈപ്പിശ്ശേരി , ഫാ. പോളികാർപ്പ് കടേപ്പറമ്പിൽ എന്നിവരാണ്.
മൈക്കിൾ പുത്തൻപറമ്പിൽ (1858-1940) അച്ചനാണ്, പ്രഥമ കത്തോലിക്കാ വിവർത്തനത്തിന്റെ മുഖ്യശിൽപി എന്നു പറയാവുന്നത്. 1881ൽ വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം ഉടൻ തന്നെ ബൈബിൾ വിവർത്ത നത്തിന് നിയുക്തനായി. പിന്നീട് അദ്ദേഹം മഞ്ഞുമ്മൽ ആശ്രമശ്രേഷ്ഠനായി. ഇടവക യിൽ ജോലി ചെയ്യുന്ന വൈദികർക്കായി 'പഴയനിയമ ചരിത്ര സംഗ്രഹം' ഞായറാഴ്ച പ്രസംഗങ്ങൾ, തിരുനാൾ പ്രസംഗങ്ങൾ അടങ്ങിയ 'വേദപ്രസംഗസരണി' എന്നീ ഗ്രന്ഥ ങ്ങളും ആശ്രമാംഗങ്ങൾക്കു വേണ്ടി പല ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും അദ്ദേഹം രചി ച്ചിട്ടുണ്ട്. 1923ൽ ചെറുപുഷ്പം എന്ന മാസികയും പ്രസ്സും അദ്ദേഹമാണ് ആരംഭിച്ചത്.
ലൂവീസ് വൈപ്പിശ്ശേരി അച്ചൻ (1853-1939) സാഹിത്യ-പത്രപ്രവർത്തന രംഗത്ത് ഏറെ പ്രവർത്തിച്ചയാളാണ്. 1874ൽ വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം ഏറെ എതിർപ്പുകളുടെ ഇടയിൽ 1876 ഒക്‌ടോബർ 12ന് 'സത്യ നാദകാഹളം' എന്ന പത്രം പുറത്തിറക്കി. 1894ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ കത്തോലിക്കാ മാസികയായ 'ദിവ്യദർപ്പണ'ത്തിന്റെ (ഇത് പിന്നീട് 'തിരു ഹൃദയ ദൂതൻ' എന്ന് പേരുമാറ്റി) ആരംഭകനും അദ്ദേഹം തന്നെ. വേദപ്രസംഗസരണി എന്ന പേരിൽ വൈദികർക്ക് പ്രസംഗത്തിന് ഉപകരിക്കുന്ന ദൈവശാസ്ത്രവിഷയങ്ങൾ കൈ കാര്യം ചെയ്യുന്ന പുസ്തകത്തിനു പുറമേ മറ്റനവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
പോളികാർപ്പ് കടവിപറമ്പിൽ അച്ചൻ (1863-1917) 1886ൽ വൈദികപട്ടം സ്വീകരിച്ചു. ധാരാളം ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം മൈക്കിൾ അച്ചനെയും ലൂവീസ് അച്ചനെയും ബൈബിൾ വിവർത്തനത്തിൽ സഹായിച്ചു.
ലത്തീൻ ഭാഷയിൽ അതീവ പ്രാവീണ്യമുണ്ടായിരുന്ന ഇവർ വുൾഗാത്തയാണ് പരിഭാഷയ്ക്ക് ആധാരമായി ഉപയോഗിച്ചത്. പുതിയനിയമം മുഴുവൻ പല ഘട്ടങ്ങളായി വിവർത്തനം ചെയ്യാനായിരുന്നു പദ്ധതി. 1894ൽ ആരംഭിച്ച് നാലു സുവിശേഷങ്ങളും അപ്പസ്‌തോ ലപ്രവർത്തനങ്ങളും 1894ൽതന്നെ പ്രസിദ്ധീകര ണത്തിനു തയ്യാറാക്കിയെങ്കിലും ഔദ്യോഗികാ നുവാദത്തിനു താമസം വരികയും 1905ൽ എറണാകുളത്തെ കരകൗശലശാല അച്ചുകൂടത്തിൽ നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. അർത്ഥം വ്യക്തമാക്കാൻ ചില ഭാഗങ്ങളിൽ ഒന്നിലധികം വാക്യങ്ങൾ കൂട്ടിച്ചേർത്ത് പരിഭാഷപ്പെടുത്തി.
രണ്ടു സവിശേഷതകളാണ് ഈ പരിഭാഷയെ സംബന്ധിച്ച് പറയേണ്ടത്: 1. മൂലത്തോട് വിശ്വസ്തത പുലർത്തുന്ന ഒരു വിവർത്തനമാണ് മഞ്ഞുമ്മൽ വിവർത്തനം. 2. വിവർത്തനത്തോടൊപ്പം, പ്രധാനപ്പെട്ടതും വായനക്കാർക്കു മനസ്സിലാക്കാൻ വിഷമമുള്ള തുമായ വാക്യങ്ങളുടെ വ്യാഖ്യാനം ശാസ്ത്രീ യമായ രീതിയിൽ, പണ്ഡിതന്മാരുടെ ഉദ്ധരണി കളോടെ, ഓരോ പേജിലും അടിക്കുറിപ്പായി ചേർത്തിരിക്കുന്നു. വിവിധ വ്യാഖ്യാന ഗ്രന്ഥങ്ങൾ പഠിച്ച് അവയിലെ പ്രധാന ആശയങ്ങൾ മനോഹരമായി സംക്ഷേപം ചെയ്താണ് ഇതിലെ വ്യാഖ്യാനങ്ങൾ തയ്യാറാക്കിയിരുന്നത്. പൊതുവായ ആമുഖവും ഓരോ പുസ്തക ത്തിനുള്ള ആമുഖവും സുചിന്തിതവും പണ്ഡിതോചിതവും പ്രായോഗികവുമാണ്. ഔദ്യോഗി കമായി ഒരു കത്തോലിക്കാ വിവർത്തനത്തെ ക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ലാത്ത ഒരു സാഹചര്യത്തിൽ മഞ്ഞുമ്മൽ ടി.ഒ.സി.ഡി. അച്ചൻമാരുടെ ഉദ്യമം സാഹസികവും സഭയെ ക്കുറിച്ചുള്ള ദീർഘവീക്ഷണത്തിന്റെ പ്രകടന വുമാണ്.
മൈക്കിളച്ചനും ലൂവീസച്ചനും ചേർന്ന് 1926ൽ വെളിപാട് പുസ്തകം വിവർത്തനം ചെയ്ത് എറണാകുളം ഐ.എസ്. പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിച്ചു. വിവർത്തനം ചെയ്യുമ്പോൾ മൈക്കിളച്ചൻ സഭയുടെ പ്രയർ ജനറലും ലൂവീസച്ചൻ കൗൺസിലർ ജനറലുമായിരുന്നു. ഈ വിവർത്തനങ്ങളിൽ ഓരോ അധ്യായത്തിനുശേഷവും വ്യഖ്യാനങ്ങൾ ഉണ്ടായിരുന്നു. വെളിപാട് ഗ്രന്ഥത്തിലെ വ്യാഖ്യാനങ്ങൾ പലയിടത്തും വചനഭാഗത്തെക്കാൾ വലുതായിരുന്നു.
കാൽ നൂറ്റാണ്ട് കഴിഞ്ഞ് മലയാള ഭാഷയ്ക്കുണ്ടായ മാറ്റത്തിനനുസരിച്ച് ഭാഷാവിഷയപരമായ ഒരു പരിഷ്‌കരണം ആവശ്യമായി. വാക്യങ്ങൾ അഴിച്ചെഴുതി സമൂലം പരിഷ്‌കരിച്ച വി. മത്തായിയുടെ സുവിശേഷത്തിന്റ പതിപ്പ് മഞ്ഞുമ്മൽ ലിറ്റിൽ ഫ്‌ളവർ പ്രസ്സിൽ നിന്ന് 1931ൽ പ്രസിദ്ധീകരിച്ചു. ഇതിന്റെ പരിഷ്‌കരണം നടത്തിയത് സിറിൽ ബർണാർഡച്ചനാണ്. 1940ൽ 'നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ സുവിശേഷം'' എന്ന തലക്കെട്ടോടെ സുവിശേഷ ങ്ങളുടെയും അപ്പസ്‌തോലപ്രവർത്തനങ്ങ ളുടെയും പരിഷ്‌കരിച്ച പതിപ്പും പ്രസിദ്ധീകരിച്ചു. പല മെത്രാൻമാരുടെ ആശീർവാദലേഖനങ്ങളും ഇതിൽ ചേർത്തിരുന്നു. പിന്നീട് അവർ പൗലോസിന്റെ ലേഖനങ്ങളുടെ പരിഷ്‌കരിച്ച പരിഭാഷ പൂർത്തിയാക്കിയെങ്കിലും പ്രസിദ്ധീകൃതമായില്ല. അവയുടെ കൈയെഴുത്തു പ്രതി മഞ്ഞുമ്മൽ രേഖാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
ആന്റണി പുതിശേരിയുടെ വിവർത്തനം: ആദ്യത്തെ ഒറ്റയാൾ പരിഭാഷ
തൃശ്ശൂർ അതിരൂപതാ വൈദികൻ മോൺ. ആന്റണി പുതിശ്ശേരിയാണ് ആദ്യമായി വി. ഗ്രന്ഥത്തിന്റെ കത്തോലിക്കാ വിവർത്തനം ഒറ്റയ്ക്ക് ചെയ്ത വ്യക്തി. മാർ ഫ്രാൻസീസ് വാഴപ്പിള്ളി പിതാവിന്റെ 'ആജ്ഞയും പ്രേരണയും' മൂലം തയ്യാറാക്കിയതായിരുന്നു ഈ വിവർത്തനം. വുൾഗാത്ത ബൈബിളിനെ അധികരിച്ചായിരുന്നു വിവർത്തനം നടത്തിയിരുന്നതെങ്കിലും പ്ശീത്ത ബൈബിളും ഇംഗ്ലീഷ്, തമിഴ് വിവർത്തനങ്ങളുമായി ഒത്തുനോക്കിയിരുന്നു. കൊർണ്ണേലിയൂസിന്റെയും മിഞ്ഞേയുടെയും വചനവ്യാഖ്യാനങ്ങളെ അധികരിച്ച് വിശുദ്ധഗ്രന്ഥത്തിലുടനീളം വിശദീകരണ ക്കുറിപ്പുകൾ ചേർത്തിരുന്നു. യഥാർത്ഥ കൈയെഴുത്ത് പ്രതികളിൽ ഇല്ലാത്ത വാക്കുകൾ ചേർക്കേണ്ടി വന്നപ്പോൾ അത് << >> എന്ന ചിഹ്നത്തിനുള്ളിലായിരുന്നു ചേർത്തിരുന്നത്. 1924ൽ വി. പൗലോസിന്റെ ലേഖനങ്ങളുടെ വിവർത്തനം വെളിച്ചം കണ്ടു. വി. പൗലോസിന്റെ ജീവിതം വിവരിക്കുന്ന വിശദമായ ഒരു ആമുഖം ഈ വിവർത്തനത്തിനു മുമ്പേ ചേർത്തിരുന്നു. 1927ൽ സുഭാഷിതങ്ങൾ, സഭാപ്രസംഗകൻ, ഉത്തമഗീതം, ജ്ഞാനം തുടങ്ങിയ പ്രബോധന ഗ്രന്ഥങ്ങളുടെ വിവർത്തനം പ്രസിദ്ധീകരിച്ചു. ഗ്രന്ഥകർത്താവായ സോളമനെക്കുറിച്ചുള്ള ഒരു വിശദമായ വിവരണം ആമുഖമായി നല്കിയിരുന്നു. തൃശ്ശൂരിലെ എൽതുരുത്തിലുള്ള സെന്റ് ജോസഫ്‌സ് മുദ്രണ ശാലയിൽ നിന്നായിരുന്നു പ്രസ്തുത വിവർത്തനങ്ങളെല്ലാം തന്നെ പുറത്തിറങ്ങിയത്.
മാന്നാനം വിവർത്തനങ്ങൾ
എറണാകുളം അതിരൂപതാ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ മാന്നാനത്തെ ഠഛഇഉ സഭയുടെ പ്രിയോരച്ചന് വി. ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ അനുമതിയും പ്രോത്സാഹനവും നല്കുന്ന ഒരെഴുത്തെഴുതി. 1927 മാർച്ച് 2-ാം തീയതി 798-ാം നമ്പർ എഴുത്തിലൂടെ പ്രിയോരച്ചൻ ഫാ. ഇമ്മാനുവേൽ മോശയുടെ പുസ്തകങ്ങൾ (പഞ്ചഗ്രന്ഥി) വിവർത്തനം ചെയ്യാൻ ഭരമേല്പിച്ചു. വി. ഗ്രന്ഥവിവർത്തനത്തിനുവേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
വി. ഗ്രന്ഥത്തിലെ ആദ്യ പുസ്തകമായ ഉത്പത്തി പുസ്തകത്തിന്റെ തർജ്ജമ 1929ൽ മാന്നാനം കർമ്മലീത്ത ആശ്രമത്തിൽ നിന്ന് വിവർത്തന കമ്മിറ്റി പ്രസിദ്ധീകരിച്ചു. പ്ശീത്ത ബൈബിളിൽ നിന്നായിരുന്നു ഈ തർജ്ജമ നടത്തിയത്. പദാനുപദ തർജ്ജമയായിരുന്നു നടത്തിയിരുന്നത്. എന്തെങ്കിലും വ്യത്യസ്തമായി ചേർക്കേണ്ടി വന്നാൽ അത് << >> ചിഹ്നം കൊണ്ട് സൂചിപ്പിച്ചിരുന്നു. ഓരോ അധ്യായത്തിനും ശേഷം വളരെ വിശദമായ വ്യാഖ്യാനങ്ങൾ നല്കിയിരുന്നു. ഈ വിശദീകരണങ്ങൾ കൊർണേലിയൂസ് എ-ലാപിഡെ , ജോർജ്ജ് ലിയോ ഹെയ്‌ഡോക്ക് , ഫ്രെഡറിക്ക് ചാൾസ് ഹുസെൻ ബെത്ത് തുടങ്ങിയവരുടെ വി. ഗ്രന്ഥഭാഷ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നല്കിയിരുന്നത്. പല വിവർത്തനങ്ങൾ താരതമ്യം ചെയ്ത് അവ തമ്മിലുള്ള വ്യത്യാസങ്ങൾ അടിക്കുറിപ്പുകളായി ചേർത്തിരുന്നു. സുറിയാനി വിവർത്തനത്തിൽ നിന്നുള്ള പേരുകളായിരുന്നു ഇതിൽ ഉപയോഗിച്ചിരുന്നത്. വായനക്കാർക്ക് കൂടുതൽ പരിചിതമായതുകൊണ്ടായിരിക്കാം ഇവ ഉപയോഗിച്ചിരുന്നത്.
ദാവീദിന്റെ സങ്കീർത്തനപ്പുസ്തകത്തിന്റെ വിവർത്തനം 1931ൽ മാന്നാനത്ത് നിന്നും പ്രസിദ്ധീകരിക്കപ്പെട്ടു. ഫാ. ചാൾസ് ബി. എ. എന്ന ഒരു സുറിയാനി കർമ്മലീത്ത വൈദികന്റെ പേരാണ് വിവർത്തനം ചെയ്തയാളുടെ സ്ഥാനത്ത് ചേർത്തിരിക്കുന്നത്, അല്ലാതെ വിവർത്തനത്തിനായി രൂപീകരിച്ച കമ്മറ്റിയുടേതല്ല. അതുകൊണ്ട് ഇത് അച്ചന്റെ വ്യക്തിപരമായ പ്രവർത്തനത്തിന്റെ ഫലമായി തയ്യാറാക്കപ്പെട്ടതാണെന്ന് അനുമാ നിക്കാം. ഹീബ്രു സങ്കീർത്തനപ്പുസ്തകത്തിൽ ഉപയോഗിക്കുന്ന, അധ്യായങ്ങളുടെ നമ്പറു കളാണ് ഈ വിവർത്തനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ ഈ വിവർത്തനത്തിന് ഏറെ സ്വീകാര്യത ലഭിച്ചു. അടുത്ത വർഷം തന്നെ, 1932ൽ ഇതിന്റെ രണ്ടാമത്തെ പതിപ്പ് പ്രസിദ്ധീകരിച്ചു. യുവാക്കൾക്കും മുതിർന്നവർക്കും വേഗത്തിൽ ഉപയോഗിക്കാനുള്ള എളുപ്പത്തിനുവേണ്ടി ഈ രണ്ടാം പതിപ്പിൽ ഹീബ്രു ബൈബിളിലെ നമ്പറുകൾ മലയാളം അക്കങ്ങളിലും, കൂടെ വുൾഗാത്ത ബൈബിളിലെ നമ്പറുകൾ അറബി അക്കങ്ങളിലും ചേർത്തിരുന്നു. പ്രത്യേകസാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട സങ്കീർത്തനങ്ങൾ പെട്ടെന്ന് കണ്ടെത്തുന്നതിനുവേണ്ടി പല വിഷയങ്ങളെപ്പറ്റിയുള്ള സങ്കീർത്തനങ്ങളുടെ ഒരു പട്ടികയും ഇതിനോട് ചേർത്തിരുന്നു. മാർത്തോമാ ക്രിസ്ത്യാനികളുടെ ജീവിതത്തിൽ സങ്കീർത്തനങ്ങളുടെ പ്രാധാന്യം ഗ്രന്ഥകർത്താവ് എടുത്തു പറയുന്നുണ്ട്. പ്രദക്ഷിണങ്ങളിലും മൃതസംസ്‌കാരകർമ്മങ്ങളുടെ സമയത്തും പള്ളിയിൽ സങ്കീർത്തനങ്ങൾ ആലപിക്കുന്നത് നല്ലതാണ് എന്നു ഗ്രന്ഥകർത്താവ് പറയുന്നുണ്ട്.
പഞ്ചഗ്രന്ഥിയിലെ മറ്റ് പുസ്തകങ്ങൾ കൂടി തർജ്ജമചെയ്തു പ്രസിദ്ധീകരിക്കാൻ സമിതി പദ്ധതിയിട്ടിരുന്നുവെങ്കിലും ചില കാരണങ്ങളാൽ ഈ ശ്രമം നീണ്ടുപോയി. തുടർന്നും വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആമുഖത്തിൽ നിന്ന് ഇവയെല്ലാം തന്നെ ഫാ ജോസഫ് പോലുള്ള ചില വൈദികരുടെ സഹായത്തോടെ ഫാ ഇമ്മാനുവേൽ തയ്യാറാക്കിയതാണ് എന്ന് വ്യക്തമാകുന്നുണ്ട്. പുറപ്പാട് പുസ്തകവും ലേവ്യരുടെ പുസ്തകവും 1933ൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1934ൽ സംഖ്യയുടെ പുസ്തകവും നിയമാവർത്തനപ്പുസ്തകവും പ്രസിദ്ധീകരിക്കപ്പെട്ടു. 1935ൽ പഞ്ചഗ്രന്ഥി ഒരുമിച്ച് ഒറ്റ വാല്യമായി പ്രസിദ്ധീകരിച്ചു. ഇതിൽ പ്ശീത്ത ബൈബിളിന്റെ പ്രാധാന്യവും ആധികാരികതയും വിവരിക്കുന്ന ഒരു ലേഖനം ഗ്രന്ഥകർത്താവ് കൂട്ടിച്ചേർത്തിരുന്നു. ഈ ലേഖനത്തിൽ അദ്ദേഹം പ്ശീത്ത വിവർത്തനത്തെ കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി ചിത്രീകരിക്കുകയും അത് വുൾഗാത്ത വിവർത്തനത്തെക്കാളേറെ ആധികാരികമാണെന്ന് വാദിക്കുകയും ചെയ്തു. 1942ൽ ജോഷ്വയുടെ പുസ്തകം വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. ഇതിൽ പുറപ്പാടു യാത്രയുടെ വിവരങ്ങളടങ്ങിയ ഒരു ഭൂപടവും പാലസ്തീനായുടെ ഒരു ഭൂപടവും ഉൾപ്പെടുത്തിയിരുന്നു. 1946ൽ വിവർത്തന-കമ്മിറ്റി ന്യായാധിപന്മാരുടെ പുസ്തകം തർജ്ജമചെയ്ത് പ്രസിദ്ധീകരിച്ചു.
തനിക്ക് ഏല്പിക്കപ്പെട്ട പഞ്ചഗ്രന്ഥിയുടെ വിവർത്തനത്തിനു ശേഷം മാണിക്കത്തനാർ പുതിയനിയമ പുസ്തകങ്ങൾ തർജ്ജമ ചെയ്യാൻ താൽപര്യം കാണിച്ചു. 1934ൽ സുവിശേഷങ്ങളുടെ തർജ്ജമ പ്രസിദ്ധീകരിച്ചു. സുവിശേഷങ്ങളുടെയും മറ്റ് ചില പുതിയനിയമ പുസ്തകങ്ങളുടെയും വുൾഗാത്തയിൽ നിന്നുള്ള തർജ്ജമകൾ അന്ന് ഉണ്ടായിരുന്നുവെങ്കിലും, പ്ശീത്ത ബൈബിളിന്റെ പ്രാധാന്യം എടുത്തുകാണിക്കുക എന്ന ആഗ്രഹത്തോടെ അദ്ദേഹം സുറിയാനി പ്ശീത്ത ബൈബിളിൽ നിന്നായിരുന്നു പ്രസ്തുത വിവർത്തനം നടത്തിയത്. ക്രിസ്തീയ ജീവിതത്തിൽ സുവിശേഷങ്ങൾക്കുള്ള പ്രാധാന്യത്തെ ക്കുറിച്ചുള്ള വിശദീകരണം ഈ തർജ്ജമയുടെ ആമുഖത്തിൽ തന്നെ ഗ്രന്ഥകർത്താവ് നല്കുന്നുണ്ട്. കത്തോലിക്കർ വി. ഗ്രന്ഥത്തിന് അർഹമായ പ്രാധാന്യം നല്കുന്നില്ല എന്ന പ്രൊട്ടസ്റ്റന്റ് സഭകളുടെ ആരോപണത്തിനെതിരേ അദ്ദേഹം, വി. ഗ്രന്ഥവായനയെ പ്രോത്സാഹിപ്പിക്കുന്ന സഭാപഠനങ്ങളും (ഇറ്റാലിയൻ ഭാഷയിലേക്ക് വി. ഗ്രന്ഥം തർജ്ജമ ചെയ്ത അന്റോണിയോ മർട്ടീനി ധഅിീേിശീ ങമൃശേിശപ എന്ന വ്യക്തിക്ക് പീയൂസ് 6-ാമൻ പാപ്പ ധ1775-1799പ എഴുതിയ കത്തും) ലെയോ 13-ാമന്റെ (1878-1903) പ്രൊവിദെന്തിസ്സിമൂസ് ദേവൂസ് എന്ന ചാക്രിക ലേഖനവും ഉദ്ധരിക്കുന്നുണ്ട്.
വി. ഗ്രന്ഥത്തിന്റെ ദൈവനിവേശനത്തെ ക്കുറിച്ചും കത്തോലിക്കാസഭയ്ക്ക് വചനം വ്യാഖ്യാനിക്കാനുള്ള പ്രബോധനാധികാരത്തെക്കുറിച്ചും സഭാപരമ്പര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആമുഖത്തിൽത്തന്നെ ഏറെ പ്രാധാന്യത്തോടെ ഗ്രന്ഥകർത്താവ് വിവരിക്കുന്നുണ്ട്. പഴയ വിവർത്തനങ്ങളുടെ ശൈലി തന്നെയാണ് ഈ വിവർത്തനങ്ങൾക്കും തുടർന്നു പോന്നിരുന്നത്. പിന്നീടു വന്ന വിവർത്തനങ്ങളിൽ ആദ്യഗ്രന്ഥങ്ങളിലേതുപോലുള്ള വിശദമായ വിവരണങ്ങൾ കാണുന്നില്ല. എങ്കിലും ഫാ. പ്ലാസിഡ് പൊടിപ്പാറ വിശേഷങ്ങളുടെ ചരിത്രപരതയെക്കുറിച്ച് എഴുതിയ ഒരു ലേഖനം വിവർത്തനത്തോടു ചേർത്തിരിക്കുന്നതായി കാണുന്നു. ഇത് ആ കാലഘട്ടത്തിൽ പ്രചാരത്തിലിരുന്ന ഒരു ദിനപത്രത്തിൽ സുവിശേഷങ്ങളുടെ ചരിത്രപരതയ്‌ക്കെതിരേ പരാമർശമുണ്ടായതുകൊണ്ടായിരിക്കാം എന്ന് അനുമാനിക്കാം. വിവർത്തനത്തിന് ഉപയോഗിച്ചിരുന്ന ഭാഷ ഒരേ സമയം ലളിതവും പണ്ഡിതോചിതവുമായിരുന്നു. അതുകൊണ്ടു തന്നെ വിവർത്തനം സാധാരണക്കാരുടെ ഇടയിലും പണ്ഡിതരുടെ ഇടയിലും ഒരേ വികാരത്തോടെ സ്വീകരിക്കപ്പെട്ടു.
1938ൽ പുതിയനിയമത്തിലെ മറ്റു പുസ്തകങ്ങളും തർജ്ജമ ചെയ്തു പ്രസിദ്ധീകരി ക്കപ്പെട്ടു. വി. ഗ്രന്ഥം വായിക്കുന്നതിനു മുമ്പ് ചൊല്ലേണ്ട ഒരു ചെറിയ പ്രാർത്ഥനകൂടി അദ്ദേഹം പുതിയ പതിപ്പിൽ ചേർത്തിരുന്നു. അതിലൂടെ വിശ്വാസികളെ പ്രാർത്ഥനാമനോഭാവത്തോടെ വി. ഗ്രന്ഥം വായിക്കാൻ അദ്ദേഹം ഒരുക്കി. ഈ വിവർത്തനത്തോടു കൂടെ പ്രൊവിദെന്തിസ്സിമൂസ് ദേവൂസ് എന്ന ചാക്രിക ലേഖനവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. വിവർത്തനത്തിന്റെ ആമുഖത്തിൽത്തന്നെ സഭയോടുള്ള തന്റെ വിശ്വസ്തതയും വിധേയത്വവും അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. മന:പൂർവ്വമല്ലാതെ തെറ്റ് സംഭവിക്കാം എന്ന് അദ്ദേഹം സമ്മതിക്കുന്നു. അദ്ദേഹം എഴുതുന്നു: ''ഏതെങ്കിലും സ്ഥലങ്ങളിൽ സഭാപഠനങ്ങൾക്ക് വിരുദ്ധമായത് എന്തെങ്കിലും ഞാൻ എഴുതിയിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും തെറ്റു തിരുത്തുകയും സത്യത്തിന്റെ അദ്ധ്യാപികയും തൂണുമായ സഭയെ അംഗീകരിക്കുകയും ചെയ്യുന്നു''.
ഞായറാഴ്ചകളിലും തിരുനാളുകളിലും ഉപയോഗിക്കാൻ പുതിയനിയമത്തിലെയും പഞ്ചഗ്രന്ഥിയിലെയും വായനാഭാഗങ്ങൾ ഉൾക്കൊ ള്ളുന്ന പഞ്ചാംഗം അദ്ദേഹം തയ്യാറാക്കി. ആരാധനക്രമസമയത്ത് വിശ്വാസികൾക്ക് ദൈവവചനം കൂടുതൽ അടുത്ത് അറിയാൻ വേണ്ടിയായിരുന്നു ഇത്. പഴയനിയമഗ്രന്ഥങ്ങൾ പൂർണ്ണമായി തർജ്ജമ ചെയ്യപ്പെടാത്തതിനാൽ ഈ സംരംഭം പൂർണ്ണമല്ല എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. പഴയനിയമ തർജ്ജമകൾ പൂർണ്ണമാകുമ്പോൾ വായനകൾ വീണ്ടും ശരിപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പ് തരുന്നു. പുതിയ തർജ്ജമകൾ എത്രയും പെട്ടെന്ന് വെളിച്ചത്തുവരും എന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യാശ.
കാനോനിക ക്രമത്തിൽ പിന്നീട് തർജ്ജമ ചെയ്യേണ്ടത് സാമുവേലിന്റെ പുസ്തകമായിരുന്നെങ്കിലും അധാർമ്മികതയും വിശ്വാസരാഹിത്യവും നിറഞ്ഞ ആധുനിക കാലഘട്ടത്തിന് കൂടുതൽ ആവശ്യം പ്രവാചകഗ്രന്ഥങ്ങളാണെന്ന് തിരിച്ചറിഞ്ഞ വിവർത്തനസംഘം തുടർന്ന് പ്രവാചകഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യാൻ തീരു മാനിച്ചു. ഒബാദിയ, യോനാ, നാഹും, ഹബക്കുക്, മലാക്കി തുടങ്ങിയ പുസ്തകങ്ങൾ തർജ്ജമ ചെയ്ത് 1950ൽ പ്രസിദ്ധീകരിച്ചു. പ്രവാചകന്മാരെക്കുറിച്ചുള്ള പൊതുവായ ചില കാര്യങ്ങൾ - അതായത് പ്രവാചകരുടെ വിളി, പ്രവർത്തനങ്ങൾ -, പ്രവാചക സാഹിത്യം തുടങ്ങിയവയെക്കുറിച്ചുള്ള ഒരാമുഖം ഗ്രന്ഥത്തിൽ ചേർ ത്തിരുന്നു. ഓരോ പുസ്തകത്തിനും മുമ്പ് പുസ്തകത്തിന്റെ പേര്, എഴുതിയ ആളുടെ പേര്, പുസ്തകം എഴുതപ്പെട്ട കാലം, സ്ഥലം തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ആമുഖവും ചേർത്തിരുന്നു. മലാക്കിയുടെ പുസ്തകത്തിന്റെ തർജ്ജമയ്ക്കു മുമ്പിലായി മലാക്കി 1,11 വാക്യത്തെ വി. കുർബ്ബാനയുടെ പ്രതീകമായി വ്യാഖ്യാനിച്ചുകൊണ്ടുള്ള പ്രത്യേക ലേഖനവും കൊടുത്തിരുന്നു.
1978ൽ മാണിക്കത്തനാരുടെ ജന്മദിനത്തിന്റെ ഓർമ്മദിനത്തിൽ പുതുക്കിയപതിപ്പ് പ്രസിദ്ധം ചെയ്യപ്പെട്ടു. ഈ പുതിയ വിവർത്തനം മാന്നാനം സെന്റ് ജോസഫ് പ്രസ്സിന്റെയും ജീവധാര മാസികയുടെ പണ്ഡിതസമൂഹത്തിന്റെയും ഒന്നിച്ചുള്ള പ്രയത്‌നഫലമായിരുന്നു.
എസ്. എച്ച്. ലീഗ് വിവർത്തനം
പഴയ നിയമഗ്രന്ഥങ്ങളുടെ ഒരു പൂർണ്ണ മലയാള വിവർത്തനം ആദ്യമായി പ്രസിദ്ധീകരിച്ചത് ആലുവയിലെ മംഗലപ്പുഴ (പുത്തൻപള്ളി) സെമിനാരിയിൽ നിന്നാണ് (1940). ബൈബിളിലെ എല്ലാ പുസ്തകങ്ങളും ഒരുമിച്ച് വിവർത്തനം ചെയ്യുക എന്നത് വളരെ വിഷമമേറിയ ജോലിയായതിനാലും അത് ഒന്നിച്ച് പ്രസിദ്ധം ചെയ്യുക വളരെ ചെലവേറിയ കാര്യമായതിനാലും വർഷാവർഷം ബൈബിളിലെ കുറച്ചു പുസ്തകങ്ങൾ വീതം വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുവാൻ അവർ തീരുമാനിച്ചു. പന്ത്രണ്ടു വർഷം നീണ്ടു നിന്ന ഈ ഉദ്യമം സാക്ഷാത്കരിച്ചത് സെമിനാരിയിലെ സുറിയാനി അദ്ധ്യാപകനായിരുന്ന മാത്യു വടക്കേലച്ചന്റെ നേതൃത്വത്തിൽ തനതു വർഷത്തെ നവ വൈദികരായിരുന്നു. വുൾഗാത്ത ബൈബിളിൽ നിന്നായിരുന്നു തർജ്ജമ നടത്തിയതെങ്കിലും സുറിയാനി പ്ശീത്ത ബെബിളുമായി ഒത്തു നോക്കിയിരുന്നു.
ചില കാര്യങ്ങൾ വിശദമാക്കാനായി അടിക്കുറിപ്പുകൾ നല്കിയിട്ടുണ്ട്. എല്ലാ പതിപ്പിലും അത് തർജ്ജമ ചെയ്തിരിക്കുന്ന പുസ്തകങ്ങളെപ്പറ്റി ഒരു ചെറിയ ലേഖനം സെമിനാരിയിലെ ഏതെങ്കിലും പ്രൊഫസർമാർ നല്കിയിരിക്കും. ഓരോ അധ്യായത്തിനു മുമ്പും അതിന്റെ സംഗ്രഹം ഒന്നോ രണ്ടോ വരികളിലായി നല്കിയിരുന്നു. സെമിനാരി റെക്ടറായിരുന്ന ജോൺ ജോസഫ് ഛഇഉ അച്ചന്റെയും ട.ഒ. ലീഗ് പബ്‌ളിക്കേഷൻസിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്ന സഖറിയാസ് ഛഇഉ അച്ചന്റെയും അകമഴിഞ്ഞ സഹകരണം കൊണ്ടാണ് ഈ സംരംഭം മുന്നോട്ടുപോയത്. 1929ൽ സാമുവൽ പ്രവാചകന്റെയും രാജാക്കൻമാരുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തി ആദ്യത്തെ തർജ്ജമ അവർ പുറത്തിറക്കി. ഇതിന്റെ ആരംഭത്തിൽ ബൈബിൾ വായിക്കുമ്പോൾ വേണ്ട മനോഭാവങ്ങൾ, രീതികൾ എന്നിവ സൂചിപ്പിച്ചുകൊണ്ട് 'എങ്ങനെ ബൈബിൾ വായിക്കാം' എന്നൊരു ലേഖനം നല്കിയിരുന്നു. മറ്റു പുസ്തകങ്ങളെപ്പോലെ സമീപിക്കേണ്ട പുസ്തകമല്ല ബൈബിൾ. മറിച്ച്, ഭക്തിയോടും എളിമയോടും പ്രാർത്ഥനയോടും കൂടി സമീപിക്കേണ്ടതാണെന്ന് ഇതിലൂടെ അവർ വ്യക്തമാക്കി.
തുടർന്ന് ഓരോ വർഷവും ബൈബിളിലെ കുറച്ചു പുസ്തകങ്ങൾ തിരഞ്ഞെടുത്ത് അവർ വിവർത്തനം ചെയ്തു. സെമിനാരി പുത്തൻപള്ളിയിൽ നിന്ന് ആലുവയിലേക്ക് മാറ്റുന്നത് കൊണ്ടാകാം 1931ൽ ബൈബിൾ തർജ്ജമകളൊന്നും അവർ പ്രസിദ്ധീകരിച്ചില്ല. 1940-ഓടെ കേരളത്തിലെ കത്തോലിക്കർക്ക് പഴയനിയമം മുഴുവനായും മാതൃഭാഷയിൽ ലഭ്യമായി. മഞ്ഞുമ്മൽ കർമ്മലീത്ത വൈദികരോട് സഹകരിച്ച് അവരുടെ പുതിയനിയമവും കൂട്ടിച്ചേർത്ത് സമ്പൂർണ്ണ ബൈബിളിറക്കാൻ അവർ പദ്ധതിയിട്ടിരുന്നു. എന്നാൽ അപ്രകാരം ഒരു സമ്പൂർണ്ണ ബൈബിൾ പ്രസിദ്ധീകരിക്കപ്പെട്ടതായി കാണുന്നില്ല.
നീണ്ട ഇടവേളയ്ക്കു ശേഷം 1949ൽ സുവിശേഷങ്ങൾ അവർ തർജ്ജമ ചെയ്തു പ്രസീദ്ധീകരിച്ചു. 1959ലെ നവവൈദികർ അപ്പസ്‌തോലപ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഡ്യൂവേ (ഉീൗ്മ്യ ്‌ലൃശെീി) പതിപ്പിൽ നിന്ന് തർജ്ജമ ചെയ്തു. മാത്യു വടക്കേൽ അച്ചൻ തന്നെയായിരുന്നു ഇതിന്റെയും മേൽനോട്ടം വഹിച്ചിരുന്നത്. അടിക്കുറിപ്പായി വ്യാഖ്യാനങ്ങളും നല്കിയിരുന്നു. 1960ൽ പൗലോസ് ശ്ലീഹാ റോമാക്കാർക്കും കോറിന്തോസുകാർക്കും എഴുതിയ ലേഖനങ്ങളും അവർ തർജ്ജമ ചെയ്ത് ഇറക്കി. ഇവയുടെ പ്രസാധനം നിർവ്വഹിച്ച സെമിനാരിയുടെ പ്രസാധന വിഭാഗമായ എസ്. എച്ച്. ലീഗിന്റെ പേരിലാണ് ഈ തർജ്ജമ അറിയപ്പെടുന്നത് - ട. ഒ. ഘലമഴൗല തർജ്ജമ.
മുകളിൽ പറഞ്ഞിരിക്കുന്ന തർജ്ജമകളുടെ ഭാഷാശൈലി വായിക്കാൻ അത്ര എളുപ്പമായിരുന്നില്ല. കാരണം അവ അക്ഷരാർത്ഥത്തിലുള്ള തർജ്ജമകളായിരുന്നു (ഹശലേൃമഹ ൃേമിഹെമശേീി)െ. സാധാരണ ജനങ്ങൾക്ക്, അക്രൈസ്തവർക്കു പോലും വായിച്ചു മനസ്സിലാക്കാവുന്ന ലളിതവും ആകർഷകവുമായ രീതിയിൽ സ്വതന്ത്രമായി/ചലനാത്മകമായി തർജ്ജമ (ളൃലല ൃേമിഹെമശേീി) ചെയ്യാനായി ചിലർ മുന്നോട്ടുവന്നു. അവരുടെ പ്രധാന ശ്രദ്ധ ലളിതവും ആകർഷകവുമായ ഭാഷാശൈലിയിൽ വിവർത്തനം ചെയ്യുക എന്നതായിരുന്നതിനാൽ അവരുടെ തർജ്ജമയ്ക്ക് ആധികാരികത കുറവായിരുന്നു.
ടാഗോറിന്റെ ഗീതാഞ്ജലി അടക്കം പല കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത എൽ. എം. തോമസ്, മെത്രാൻമാരുടെ പ്രേരണ ഉൾക്കൊണ്ടുകൊണ്ട് ബൈബിൾ സാധാരണ ജനങ്ങൾക്കും യുവാക്കൾക്കും അക്രൈസ്തവർക്കും സുഖകരമായ രീതിയിൽ വായിക്കാവുന്ന ഒരു ഭാഷാശൈലിയിൽ തർജ്ജ്മ ചെയ്യാനാരംഭിച്ചു. 1944ൽ വിശുദ്ധ മത്തായിയുടെ സുവിശേഷം റിവൈസ്ഡ് വേർഷനിൽ (ഞല്ശലെറ ്‌ലൃശെീി) നിന്ന് തയ്യാറാക്കി. ദൈവശാസ്ത്രപരമായ കൃത്യത ലഭിക്കാൻ ബൈബിൾപണ്ഡിതരുമായി ചർച്ചകൾ നടത്തുകയും പല ബൈബിൾഭാഷ്യങ്ങൾ വായിക്കുകയും ചെയ്തു. എല്ലാ ബൈബിൾ ഭാഗങ്ങളുടെയും അവസാനം പഴയനിയമത്തിൽ നിന്നും പുതിയനിയമത്തിൽ നിന്നും ഇതേ ആശയം വരുന്ന ഭാഗങ്ങളുടെ ഉദ്ധരണി നല്കിയിരുന്നു. ഒരു അല്മായൻ തയ്യാറാക്കിയ ആദ്യത്തെ കത്തോലിക്കാ മലയാള തർജ്ജമയായിരുന്നു അത്. വി. മത്തായി അറിയിച്ച സുവിശേഷം 1947ൽ ജോൺ മയ്യനാട് തർജ്ജമ ചെയ്തു പ്രസീദ്ധീകരിച്ചു. പുതിയനിയമം മുഴുവനായി അദ്ദേഹം തർജ്ജമ ചെയ്തുവെങ്കിലും അത് പ്രസീദ്ധീകൃതമായില്ല.
ചങ്ങനാശ്ശേരി രൂപതയിലെ വൈദികനായിരുന്ന സി. കെ. മറ്റം അച്ചൻ വിശ്വാസികളുടെയിടയിൽ ദിവസവും ബൈബിൾ വായിക്കുന്ന ശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ, അമേരിക്കയിൽ പ്രചാരത്തിലായിരുന്ന മൈ ഡെയ്‌ലി റീഡിംങ്ങ് (ങ്യ ഉമശഹ്യ ഞലമറശിഴ) എന്ന പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തു പ്രസീദ്ധീകരിച്ചു. ഓരോ ദിവസവും ബൈബിളിൽ നിന്ന് ഓരോ ഭാഗം വായിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഇറക്കിയ പുസ്തകത്തിന്റെ ഒന്നാം ഭാഗം 1953ൽ പ്രതിദിന സുവിശേഷങ്ങൾ എന്ന പേരിൽ ഇറക്കി. ഡിസംബർ 1 മുതൽ (ആരാധനക്രമ വത്സരത്തിന്റെ ആരംഭം മുതൽ) 6 മാസത്തേക്കുള്ള (മെയ് മാസം 31 വരെ) വായനകൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പസ്‌തോലപ്രവർത്തനങ്ങൾ, ലേഖനങ്ങൾ, വെളിപാട് എന്നീ പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ തിരഞ്ഞെടുത്ത് അടുത്ത 6 മാസത്തേക്കുള്ള വായനകളായി രണ്ടാം ഭാഗവും 1956ൽ പ്രസീദ്ധീകരിച്ചു. ഇത് മൈ ഡെയ്‌ലി റീഡിംഗ് എന്ന പുസ്തകത്തിന്റെ വെറും തർജ്ജമയായിരുന്നില്ല. പ്രചാരത്തിലിരുന്ന ഇംഗ്ലീഷ്, മലയാളം തർജ്ജമകൾ പരിശോധിച്ചാണ് അദ്ദേഹം ഇത് തയ്യാറാക്കിയത്. കുടുംബങ്ങളിലും സ്‌കൂളുകളിലും ഹോസ്റ്റലുകളിലും പ്രാർത്ഥനയ്ക്കു ശേഷം ബൈബിൾ വായിക്കുക എന്ന ശീലം കൊണ്ടുവരാൻ ഇതിന് കുറച്ചൊക്കെ സാധിച്ചിട്ടുണ്ട്.
ലത്തീൻ വുൾഗാത്തയും സുറിയാനി പ്ശീത്തയുമായി ഒത്തുനോക്കി 1962ൽ പുതിയ നിയമത്തിന്റെ ഒരു തർജ്ജമ അദ്ദേഹം തയ്യാറാക്കി. ഇതിൽ വാക്യങ്ങളുടെ നമ്പർ അദ്ദേഹം രേഖപ്പെടുത്തിയിരുന്നില്ല. പകരം ഓരോ ഭാഗത്തിന്റെയും ആരംഭത്തിൽ അതിന്റെ ഉദ്ധരണി (ഉദാ. ലൂക്കാ 5, 1-11 ) നല്കും. കൂടുതൽ വായനാസുഖം നല്കാനായി പല വാക്യങ്ങൾ കൂട്ടിച്ചേർക്കാനും വിഭജിക്കാനുമുള്ള സൗകര്യം ഇതുമൂലം ലഭിക്കുന്നു. പക്ഷേ ബൈബിളിന്റെ മൂലത്തോട് ആത്മാർത്ഥത പുലർത്താൻ ഇതിനു സാധിച്ചില്ല. ശക്തമായ എതിർപ്പുകൾ മൂലം ഇതിന്റെ അംഗീകാരം സഭാധികാരികൾക്ക് പിൻവലിക്കേണ്ടി വന്നു.
എറണാകുളത്തെ സാഹിത്യ ക്ലബ്ബായിരുന്ന ബുക്ക്-എ-മന്ത് ക്ലബ്ബ് പുതിയനിയമത്തിന്റെ മലയാളം പതിപ്പ് വില കുറച്ച് ഇറക്കാനായി പദ്ധതിയിട്ടു. ഇതു വിവർത്തനം ചെയ്ത വ്യക്തികളുടെ പേര് വ്യക്തമാക്കിയിട്ടില്ല. കെ.പി. ഇട്ട്യരയും, ഷെവലിയാർ ഐ.സി. ചാക്കോയുമാണ് ഇതിനു നേതൃത്വം നല്കിയി രിക്കുന്നത്. ഏതു പരിഭാഷയിൽ നിന്നാണ് തർജ്ജമ ചെയ്തത് എന്നു വ്യക്തമാക്കിയിട്ടില്ലെ ങ്കിലും ഗ്രീക്ക് മൂലവും ലത്തീൻ വുൾഗാത്ത യുമായി ഒത്തു നോക്കിയതാണ് എന്ന് അവർ അവകാശപ്പെടുന്നു. പല ഭാഗങ്ങളായാണ് ഇവ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1957ൽ മത്തായി യുടെയും മാർക്കോസിന്റെയും സുവിശേഷം ഒരുമിച്ചു പ്രസിദ്ധീകരിച്ചു. 1959ൽ ലൂക്കായുടെ സുവിശേഷവും അപ്പസ്‌തോല പ്രവർത്ത നങ്ങളും പ്രസിദ്ധീകരിച്ചു. അതേ വർഷം തന്നെ യോഹന്നാന്റെ സുവിശേഷവും പ്രസിദ്ധീകരി ക്കുകയുണ്ടായി. പൗലോസ് ശ്ലീഹ റോമക്കാർക്ക് എഴുതിയ ലേഖനം 1961ൽ പ്രസിദ്ധീകരിച്ചു. മറ്റ് ഏതെങ്കിലും പുസ്തകങ്ങൾ ഇങ്ങനെ വെവ്വേറെ പ്രസിദ്ധീകരിച്ചോ എന്ന് വ്യക്തമല്ല. 1962ൽ പുതിയനിയമം മുഴുവനും രണ്ട് വാല്യങ്ങളായും 1963ൽ ഒറ്റ വാല്യമായും പ്രസിദ്ധീകരിച്ചു. ഇതിനു നേതൃത്വം നല്കിയത് മോൺ. ജേക്കബ് നടുവത്തുശ്ശേരിയച്ചനാണ്. 'നമ്മുടെ കർത്താവും രക്ഷകനുമായ ഈശോ മിശിഹായുടെ പുതിയ നിയമം' എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. എറണാകുളം രൂപതയിലെ വൈദികനായിരുന്ന തോമസ് മൂത്തേടനച്ചൻ വുൾഗാത്തയും പ്ശീ ത്തയും ഉപയോഗിച്ച് ഒരു വി. ഗ്രന്ഥ തർജ്ജമ രൂപപ്പെടുത്തി. ഫ്രഞ്ച് ജറുസലേം ബൈബിളും അമേരിക്കൻ കോൺഫ്രറ്റേർണിറ്റി പതിപ്പും നോക്‌സ് ബൈബിളും വച്ച് ഒത്തു നോക്കിയിരുന്നു. വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരുകൾ സുറിയാനി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ ഏതാണ് എന്നൊന്നും നോക്കാതെ, ജനങ്ങളുടെ ഇടയിൽ ഏറ്റവും പ്രചാരമുള്ളത് ഏതോ ആ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. 1963-68 കാലഘട്ടത്തിലായി അഞ്ചു വാല്യങ്ങ ളിലായാണ് ഇത് പ്രസിദ്ധീകരിച്ചത്. 1968ൽ ഇത് ഒറ്റ വാല്യമായും പ്രസിദ്ധീകരിച്ചു. കലാകാരനും സാഹിത്യകാരനും, കലാഭവൻ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ ഫാ. ആബേൽ ഇങക 1971ൽ മത്തായിയുടെ സുവിശേഷം മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. ഞടഢ പതിപ്പിൽ നിന്ന് വിവർത്തനം ചെയ്ത് പ്ശീത്തയും ജറുസലേം ബൈബിളും റ്റുഡേയ്‌സ് ഇംഗ്ലീഷ് വേർഷനും ന്യൂ ഇംഗ്ലീഷ് ബൈബിളും വച്ച് ഒത്തുനോക്കിയിരുന്നു. 'മുക്തിമാർഗ്ഗം' എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ബൈബിൾ വിവർത്തനത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ യൂജിൻ നിഡയുടെ വിവർത്തനശാസ്ത്ര സംബന്ധിയായ പുസ്തവും മറ്റുപല സഹായക ഗ്രന്ഥങ്ങളും അദ്ദേഹം വായിച്ചിരുന്നു.
പി.ഒ.സി. ബൈബിൾ
രണ്ടാം വത്തിക്കാൻ കൗൺസിൽ കഴിഞ്ഞ് ഒരു ദശാബ്ദമായപ്പോഴും 'ദേയീ വെർബും' (ദൈ വാവിഷ്‌കരണം) എന്ന കൗൺസിൽ ഡിക്രി അംഗീകരിച്ചിട്ട് ഒരു ദശാബ്ദമായപ്പോഴുമാണ് കേരള കത്തോലിക്കാസഭയിൽ ഔദ്യോഗികമായ ഒരു വിവർത്തനത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്ന വസ്തുത വിലയിരുത്തലിനു വിധേയമാകണം. കരിസ്മാറ്റിക്ക് പ്രസ്ഥാനമാണ് ശരിയായ ഉണർവ്വ് ഇക്കാര്യത്തിൽ കേരളസഭയിൽ സൃഷ്ടിച്ചത്.
വി. ഗ്രന്ഥത്തിനു ധാരാളം തർജ്ജമകൾ നിലവിലുണ്ടായിരുന്നുവെങ്കിലും ആധുനിക ബൈബിൾ വിജ്ഞാനീയത്തിന്റെ വെളിച്ചത്തിൽ ആധുനിക മലയാള ശൈലിയിൽ വി. ഗ്രന്ഥത്തിന് ഒരു പുതിയ തർജ്ജമ വേണമെന്ന ആവശ്യം സാവകാശം ഉടലെടുത്തു. 1968ൽ പി.ഒ.സിയുടെ ഡയറക്ടറായിരുന്ന ഫാ. ജോസഫ് കണ്ണാത്ത് ഒരു പുതിയ ബൈബിൾ തർജ്ജമ എന്ന ആശയം മുന്നോട്ടു വച്ചു. 1972ൽ ബൈബിൾ തർജ്ജമയെപ്പറ്റി ഒരു സെമിനാർ നടന്നു. എന്നതൊഴികെ കുറച്ചു കാലത്തേക്ക് മറ്റു പ്രവർത്തനങ്ങളൊന്നും ഉണ്ടായില്ല. 1976ൽ കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ സ്ഥാപിതമായപ്പോൾ ബൈബിൾ തർജ്ജമയ്ക്കായി ഒരു സമിതി രൂപപ്പെടുത്തി. ബൈബിളിൽ ഉപരിപഠനം കഴിഞ്ഞെത്തിയ പല വൈദികരും ഇതിൽ സഹകരിക്കാൻ തയ്യാറായി മുന്നോട്ടു വന്നു. 1976 അവസാനത്തോടെ ഒരു വർഷം കൊണ്ട് പുർത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ 180 പേരുടെ കമ്മിറ്റി രൂപപ്പെടുത്തി പ്രവർത്തനമാരംഭിച്ചു. വൈദികരും സെമിനാരിക്കാരുമടങ്ങിയ സംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞ്, അക്കാലത്ത് പ്രചാരത്തിലിരുന്ന പല ഇംഗ്ലീഷ്, മലയാളം ഭാഷ്യങ്ങൾ പരിശോധിച്ച് തർജ്ജമകൾ തയ്യാറാക്കി. ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകളിലുള്ള ചില തർജ്ജമകളുമായും ഒത്തു നോക്കിയിരുന്നു. ബൈബിൾ ഭാഗവുമായി ബന്ധപ്പെട്ട മറ്റ് ഉദ്ദരണികൾ അടിക്കുറിപ്പുകളായി നല്കി. 1977ൽ പുതിയനിയമം പ്രസിദ്ധീകൃതമായി. ഗ്രീക്ക്, ഹീബ്രു ഭാഷകളിൽ അവഗാഹം നേടിയ ബൈബിൾ പണ്ഡിതർ ഇതിനെ നെസ്‌ലെ ഗ്രീക്ക് ബൈബിളുമായിഒത്തുനോക്കി വേണ്ട തിരുത്തലുകൾ വരുത്തി.
ഉടൻ തന്നെ ബിബ്ലിയാ ഹെബ്രായിക്കാ സ്റ്റുട്ട്ഗാർട്ടെൻസിയാ എന്ന ഹീബ്രു തർജ്ജമയിൽ നിന്ന് പഴയനിയമം വിവർത്തനം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യൻ ബൈബിൾ സൊസൈറ്റിയുമായി ഒത്തു ചേർന്ന് സഭൈക്യപരമായ ഒരു വിവർത്തനം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ഒരു സംയുക്തസമിതി ഇതിനായി രൂപീകരിച്ചു. എന്നാൽ ചില കാരണങ്ങളാൽ ബൈബിൾ സൊസൈറ്റി പിൻമാറിയതുകൊണ്ട് ഒരു കത്തോ ലിക്കാ തർജ്ജമയായിത്തന്നെ ഇത് മുന്നോട്ടു കൊണ്ടു പോകാൻ ബൈബിൾ കമ്മീഷൻ തീരുമാനിച്ചു. അങ്ങനെ 1981ൽ സമ്പൂർണ്ണ വി. ഗ്രന്ഥം കെ.സി.ബി.സി.യുടെ അംഗീകാരത്തോടു കൂടി പ്രസിദ്ധീകരിച്ചു. ഡോ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഡോ. മൈക്കിൾ കാരിമറ്റം, ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ എന്നിവരാ യിരുന്നു ഇതിനു നേത്യത്വം നല്കിയ ബൈബിൾ പണ്ഡിതർ. ചെറിയ തിരുത്തലുകളോടെ 1986ലും 2001ലും ഇതിന്റെ പുതിയ പതിപ്പുകൾ പ്രസിദ്ധീ കരിച്ചു. മൂലത്തോട് ആവുന്നത്ര ചേർന്നുനില്ക്കുന്ന ഒരു പരിഭാഷ തയ്യാറാക്കാനുള്ള ഉദ്ദേശ്യത്തോടെ 1992ൽ ഫാ. അഗസ്റ്റിൻ മുള്ളൂർ ഒ.സി.ഡി.യുടെ നേതൃത്വത്തിൽ പരിഷ്‌കരണ പദ്ധതി തയ്യാറാക്കി. പഞ്ചഗ്രന്ഥികളുടെ പരിഷ്‌കരണം കഴിഞ്ഞപ്പോൾ കമ്മീഷൻ സെക്രട്ടറി മാറിയതിനാൽ ആ പദ്ധതി മുടങ്ങി ക്കിടന്നു. 2005ൽ പുതിയനിയമത്തിന്റെ പരിഷ്‌കരണം ആദ്യമേ തീർക്കാൻ തീരുമാനിച്ചു കൊണ്ട് ഈ പദ്ധതി പുതുക്കി ആംഗീകരിച്ചു. ഫാ. അഗസ്റ്റിൻ മുള്ളൂർ ഒ.സി.ഡി., ഫാ. ജോൺസൺ പുതുശ്ശേരി സി.എസ്.ടി., ഫാ. ജോസഫ് തൊണ്ടിപ്പറമ്പിൽ, ഫാ. ചെറിയാൻ കുനിയന്തോടത്ത് സി.എം.ഐ., പ്രീമൂസ് പെരിഞ്ചേരി എന്നിവരടങ്ങിയ കോർ കമ്മിറ്റി ഇതിനു നേതൃത്വം വഹിച്ചു. 2012 ആഗസ്റ്റ 15നാണ് പുതിയനിയമത്തിന്റെ ഈ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയത്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അംഗീകാരമുള്ള ഏക പരിഭാഷയാണിത്. കേരള കത്തോലിക്കരുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്താൻ പി.ഒ.സി പരിഭാഷയ്ക്കു കഴി ഞ്ഞിട്ടുണ്ട്.
പിന്നീടുള്ള വിവർത്തനങ്ങൾ
മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലിരുന്ന പ്ശീത്ത ബൈബിളിന്റെ പ്രധാന്യം പുനരുദ്ധരിക്കുക എന്ന ഉദ്ദേശ്യ ത്തോടെ വടവാതൂർ സെമിനാരിയിലെ ബൈബിൾ അദ്ധ്യാപകനായിരുന്ന തോമസ് കയ്യാലപ്പറമ്പിലച്ചൻ 1987ൽ പ്ശീത്ത ബൈബി ളിൽ നിന്ന് പുതിയനിയമത്തിന്റെ ഒരു വിവർത്തനം തയ്യാറാക്കി. അകത്തോലിക്കാ സഭകളും പ്ശീത്ത ബൈബിൾ ഉപയോഗിക്കുന്നതിനാൽ ഈ തർജ്ജമ സഭകൾ തമ്മിലുള്ള അകലം കുറയ്ക്കും എന്ന് അദ്ദേഹം പ്രത്യാശിച്ചു. ഗ്രീക്ക് പുതിയ നിയമവു മായി വ്യത്യാസം വരുന്ന സ്ഥലങ്ങളിൽ അവ അടി ക്കുറിപ്പുകളായി അദ്ദേഹം കുറിച്ചിരുന്നു. പ്ശീത്ത ബൈബിൾ സമ്പൂർണ്ണമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തതു ഫാ. മാത്യു ഉപ്പാണി എന്ന ഇങക വൈദികനാണ്. 1985ൽ തുടങ്ങിയ സംരംഭം പൂർത്തിയാക്കിയത് 1997ൽ പ്ശീത്ത ബൈബിൾ സമ്പൂർണ്ണമായി മലയാളത്തിൽ പ്രസീദ്ധീ കരിച്ചുകൊണ്ടാണ്.
സഭയും വി. ഗ്രന്ഥ വായനയും
വി. ഗ്രന്ഥം വായിക്കുന്നത് സഭ എല്ലാ കാലത്തും അനുവദിച്ചിരുന്നു, പ്രോത്സാഹിപ്പിച്ചിരുന്നു. ജെറുസലേമിലെ വി. സിറിൽ തന്റെ ദ കാനൻ എന്ന പുസ്തകത്തിൽ ജനത്തെ ഉദ്‌ബോധിപ്പിക്കുന്നു: ''സഭയിൽ പരസ്യമായി വായിക്കാത്ത പുസ്തകങ്ങൾ ദൈവജനം രഹസ്യമായിപ്പോലും വായിക്കരുത്''. എന്നാൽ ഇവിടെ വി. സിറിൽ വായിക്കരുത് എന്ന് നിഷ്‌കർഷിക്കുന്നത് അപ്രാമാണിക ഗ്രന്ഥങ്ങളാണ്; അല്ലാതെ വി. ഗ്രന്ഥം മുഴുവനുമല്ല. ബെനഡിക്ട് 15-ാമൻ മാർപാപ്പ സ്പിരിത്തൂസ് പരാക്ലിത്തൂസ് എന്ന ചാക്രികലേഖനത്തിൽ ഇപ്രകാരം പഠിപ്പിക്കുന്നു: ''എല്ലാ ക്രിസ്തീയ ഭവനങ്ങളിലും ഒരു വി. ഗ്രന്ഥമെങ്കിലും ഉണ്ടായിരിക്കുകയും അതിൽ നിന്ന് അവർ എന്നും വായിക്കുകയും ചെയ്യണം''.
സഭ വി. ഗ്രന്ഥപാരായണത്തെ നിരുത്സാ ഹപ്പെടുത്തിയിരുന്നു എന്നു പറയുന്നത് മുഴുവൻ ശരിയല്ല. കൃത്യമായ അനുമതികളോടെ മാതൃഭാഷയിലേക്ക് വിവർത്തനം ചെയ്ത വി. ഗ്രന്ഥപരിഭാഷകൾ വായിക്കുന്നത് സഭ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. സുവിശേഷങ്ങളുടെ തർജ്ജമ മാണിക്കത്തനാർ പ്രസിദ്ധീകരിച്ച സമയത്ത് കോട്ടയം മെത്രാൻ എഴുതിയ ആശീർവാദ ലേഖനത്തിൽ പറയുന്ന കാര്യം ഇത് വ്യക്തമാക്കുന്നു: ''വേദപുസ്തക പാരായ ണത്തിൽ കേരളീയ കത്തോലിക്കർ വിമുഖ ന്മാരായിരുന്നുവെന്നുള്ള അപവാദത്തിന് ഒരിക്കൽ എന്തെങ്കിലും അടിസ്ഥാനമുണ്ടാ യിരുന്നെങ്കിൽ അതു നിരുത്തരവാദങ്ങളായ വിവർത്തനങ്ങളെ അവർ വിഗണിച്ചതുകൊണ്ടും ഉത്തമങ്ങളായ വിവർത്തനങ്ങളുടെ അഭാവം കൊണ്ടുമായിരുന്നുവെന്നും ആ കുറവ് ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നുവെന്നും കത്തോലിക്കർ അറിഞ്ഞ് സുകൃതജീവിതത്തിനും...'
ചങ്ങനാശ്ശേരി മെത്രാനായിരുന്ന മാർ ജോസഫ് കാളാശ്ശേരി 1938 നവംബർ 24-ാം തീയതി പ്രസിദ്ധപ്പെടുത്തിയ 61-ാം നമ്പർ ഇടയ ലേഖനത്തിൽ പറയുന്നു: 'ഈശോയെ അറിയുന്നതിനും സ്‌നേഹിക്കുന്നതിലും നമ്മെ അത്യധികം സഹായിക്കുന്ന ഗ്രന്ഥം, സുവി ശേഷങ്ങളും ലേഖനങ്ങളുമടങ്ങിയ പുതിയ നിയമമാണ്. പുതിയനിയമം വിപുലമായ വ്യാഖ്യാനങ്ങളോടു കൂടി ലളിതമായ ഭാഷയിൽ മാന്നാനത്തു നിന്ന് ഇപ്പോൾ പ്രസിദ്ധീകരി ക്കപ്പെട്ടിട്ടുണ്ട്. ഇതു വാങ്ങി എല്ലാ ദിവസവും വീടുകളിൽ ഓരോ അധ്യായമെങ്കിലും വായിക്കുവാൻ വിശ്വാസികൾ ഉത്സാഹി ക്കണമെന്നു നാം ഉപദേശിക്കുന്നു... മേലാൽ എല്ലാ ഞായറാഴ്ചകളിലും പ്രധാന തിരുനാളു കളിലും കടമുള്ള മറ്റു ദിവസങ്ങളിലും കുർബാന സമയത്ത് അതതുദിവസത്തെ എംഗർത്തായും (ലേഖനം) സുവിശേഷവും മലയാളത്തിൽ ജനങ്ങളെ വായിച്ചു കേൾപ്പിക്ക ണമെന്നു നാം ആജ്ഞാപിക്കുന്നു. വേദപാഠക്ലാ സ്സുകളിലും പുതിയനിയമഭാഗങ്ങളും അവയുടെ വ്യാഖ്യാനങ്ങളും വായിക്കുകയും സർവ്വ പ്രധാന മായ ചില വാക്യങ്ങളെങ്കിലും മനഃപാഠമാക്കു ന്നതിനു കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യ ണമെന്നും നാം താല്പര്യപ്പെടുന്നു.'
ഉപസംഹാരം
പ്രൊട്ടസ്റ്റന്റുകാരെ അപേക്ഷിച്ച് വൈകി യാണെങ്കിലും, ബൈബിൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ ധാരാളം കത്തോലിക്കാ വൈദികരും, അല്മായരും മുന്നോട്ട് വന്നു. അവരുടെ പ്രവർത്തനഫലമായി ധാരാളം തർജ്ജമകളും പുറത്തിറങ്ങി. ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിൽ തയ്യാറാക്കി, 1981-ൽ കേരളാ കത്തോലിക്കാ മെത്രാൻ സമിതിയുടെ അംഗീകാരത്തോടെ പി.ഒ.സി.യിൽ നിന്നു പുറത്തിറക്കിയ ബൈബിളാണ് ഇന്ന് കത്തോലി ക്കരുടെ ഇടയിൽ ഏറ്റവും പ്രചാരമുള്ള വി. ഗ്രന്ഥത്തിന്റെ പതിപ്പ്. പുതിയനിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് 2012ൽ പുറത്തിറങ്ങിയെങ്കിലും പഴയനിയമത്തിന്റെ പരിഷ്‌കരണശ്രമങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല.
കേരളസഭയിൽ ഇന്നും സഭൈക്യപരമായ ഒരു വിവർത്തനം ഇല്ല എന്നത് ഒരു കുറവായി അവശേഷിക്കുന്നു. വ്യത്യസ്ത പ്രായവി ഭാഗങ്ങളിലും ജീവിതാവസ്ഥയിലും ഉള്ളവരുടെ - യുവാക്കൾ, കുട്ടികൾ, കൗമാരക്കാർ, ദമ്പതികൾ - പ്രത്യേക ആവശ്യങ്ങൾ പരിഗണി ച്ചുള്ള പരിഭാഷകൾ ഉണ്ടാകേണ്ടതാണ്; അതുപോലെ തന്നെ മാപ്പുകളും ചിത്രങ്ങളും വ്യാഖ്യാനങ്ങളും, ബൈബിളിനെക്കുറിച്ചുള്ള അറിവുകളും ഉൾച്ചേർത്ത ബൈബിൾ പഠനങ്ങളും. പക്ഷേ ഇത് തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനുമുള്ള ചെലവ്, ഇതാവ ശ്യമുള്ള ഗുണഭോക്താക്കളുടെ എണ്ണവുമായി ഒത്തുനോക്കുമ്പോൾ കാര്യമായ വ്യത്യാസമുള്ള തുകൊണ്ട് അതിനുള്ള ശ്രമങ്ങൾ നടക്കുന്നില്ല എന്നു മാത്രം. ബൈബിളിന്റെ മലയാളത്തിലുള്ള ആകർഷകമായ പതിപ്പുകൾ അധികം വൈകാതെ ഇറങ്ങും എന്ന് പ്രതീക്ഷിക്കാം.
ആധുനിക സാങ്കേതിക വിദ്യകൾ ലോകം കൈയടക്കി ഭരിക്കുന്ന ഈ കാലഘട്ടത്തിലും അച്ചടി മാധ്യമത്തിനും പ്രസിദ്ധീകരണങ്ങൾക്കും വ്യക്തമായ സ്വാധീനവും മേൽക്കോയ്മയുമുണ്ട്. അറിവ് സൂക്ഷിക്കാനും അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യാനും അച്ചടി മാധ്യമം നമ്മെ സഹായിക്കുന്നു. മാധ്യമലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ മാർഗ്ഗവും ഇതുതന്നെയാണ് എന്നത് ഇതിന്റെ ഉപയോഗസാധ്യതകൾ ഏറെ വർദ്ധിപ്പിക്കുന്നു. എ. ഡി. രണ്ടാം നൂറ്റാണ്ടിൽ ചൈനക്കാർ അച്ചടിവിദ്യ കണ്ടെത്തി. എങ്കിലും ജർമ്മൻകാരൻ യൊഹാന്നസ് ഗുട്ടൻബർഗാണ് (ഖീവമിില െഏൗേേലിയലൃഴ) ''അച്ചടിയുടെ പിതാവ്'' എന്ന പേരിൽ അറിയപ്പെടുന്നത്. ആദ്യമായി അച്ചടിച്ച പുസ്തകം 1455ൽ വി. ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച വുൾഗാത്ത വിവർത്തനമാണ് എന്ന കാര്യം ഏറെ സന്തോഷ പ്രദമാണ്. വി. ഗ്രന്ഥം ഇത്രമാത്രം ജനങ്ങളിലേക്കെത്താൻ കാരണം അച്ചടി മാധ്യമത്തിന്റെ സ്വാധീന മാണെന്നതിൽ സംശയമില്ല. മലയാളത്തിലെ വ്യത്യസ്ത പ്രസിദ്ധീകരണ മാധ്യമങ്ങൾ എങ്ങനെ ബൈബിളിനെ ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചു എന്നാണ് ഈ പാഠത്തിൽ നാം കാണുക.
കേരളത്തിൽ പണ്ടുകാലത്ത് രേഖകൾ സൂക്ഷിച്ചിരുന്നത് പനയോലകളിൽ എഴുതിവച്ചായിരുന്നു. ഈ പനയോലകൾ കൂട്ടിച്ചേർത്ത് പുസ്തകരൂപത്തിൽ കെട്ടിവയ്ക്കാറുള്ളതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ അറിയപ്പെടുന്ന ആദ്യത്തെ അച്ചടിശാല സ്ഥാപിക്കപ്പെട്ടത് 1575ൽ വൈപ്പിക്കോട്ടയിലും കൊച്ചിയിലുമാണ്. ഈ അച്ചടിശാലയിൽ ആദ്യമായി അച്ചടിച്ചത് 1577ൽ 'ക്രിസ്തീയ മതതത്ത്വം' (ഉീരൃേശിമ ഇവൃശേെശിമ) എന്ന തമിഴ് വിവർത്തനമാണ്. മലയാളം അക്ഷരങ്ങൾ ആദ്യമായി അച്ചടിക്കപ്പെട്ടത് ഹോളണ്ടിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട 'ഹോർത്തൂസ് ഇന്തിക്കൂസ് മലബാറിക്കൂസ്' എന്ന ലത്തീൻ പുസ്തകത്തിലാണ്. കേരളത്തിലെ ചെടികളെയും ആയുർവേദ സസ്യങ്ങളെയുംകുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ ഗ്രന്ഥം. 1678നും 1703നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ഈ പുസ്തകം അച്ചടിക്കപ്പെട്ടത്.
മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം ''നസ്രാണികൾ ഒക്കെയും അറിയേണ്ടുന്ന സംക്ഷേപ വേദാർത്ഥം'' എന്ന പുസ്തകമാണ്. ക്ലമെന്റ് പൗളീനോസ് (ഇഹലാലി േജമൗഹശിീ)െ ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ ഒരു മതബോധന പാഠപുസ്തകമായിരുന്നു അത്. 1772ൽ റോമിൽ നിന്നാണ് ഈ പുസ്തകം പ്രസാധനം ചെയ്തത്. കേരളത്തിൽ ആദ്യത്തെ മലയാളം അച്ചടിശാല സ്ഥാപിച്ചത് പ്രൊട്ടസ്റ്റന്റ് മിഷനറി യായിരുന്ന ബെഞ്ചമിൻ ബെയ്‌ലിയാണ് 1829ൽ കേരളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട മലയാളം പുസ്തകം ഇവിടെ നിന്നി റക്കിയ പുതിയ നിയമഗ്രന്ഥത്തിന്റെ മലയാളത്തിലുള്ള പ്രൊട്ടസ്റ്റന്റ് വിവർത്തനമാണ്.
ബൈബിൾ പാണ്ഡിത്യം
'ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെയാണ് ഞാൻ മനസ്സിലാക്കുക?' (അപ്പ. 8,31). എത്യോപ്യക്കാരൻ ഷണ്ഡന്റെ ഈ വാക്കുകൾ ദൈവവചനം മനസ്സിലാക്കാൻ അതിനെപ്പറ്റി ശരിയായ അറിവ്/വ്യാഖ്യാനം വേണം എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
അമേരിക്കയിലെ പിറ്റ്‌സ്ബർഗിൽ ആരംഭിച്ച കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം 1970കളിൽ കേരളത്തിലും പ്രചാരത്തിലായി. ഈ നവീകരണത്തിന്റെ ഫലമായി ബൈബിൾ വായനയ്ക്കും വിചിന്തനത്തിനും പങ്കുവയ്ക്കലിനും ഏറെ പ്രാധാന്യം നല്കുന്ന പ്രാർത്ഥനാഗ്രൂപ്പുകൾ രൂപപ്പെട്ടു. ബൈബിൾ കൺവെൻഷനുകളിലൂടെയും ബൈബിൾ പഠനഗ്രൂപ്പുകളിലൂടെയും ധാരാളം ജനങ്ങൾ ദൈവവചനം കേട്ടു. അതു വായിക്കാൻ തൽപരരായി. വായന ആരംഭിച്ചപ്പോൾ ബൈബിൾ സംബന്ധമായ പല സംശയങ്ങളും ഉടലെടുത്തു. തന്മൂലം ശാസ്ത്രീയമായ പഠനവും അതിനു സഹായകമായ പുസ്തകങ്ങളുടെ ആവശ്യവും ഉയർന്നുവന്നു.
ബൈബിളിനു ജനങ്ങളുടെയിടയിൽ പ്രചാരം ലഭിച്ചതോടുകൂടി ബൈബിൾ പഠനത്തിനുതകുന്ന പല പഠനസഹായികളും പ്രസിദ്ധീകൃതമാകാൻ തുടങ്ങി. ഈ മേഖലയിൽ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പുസ്തകങ്ങളുടെയും പേരുവിവരങ്ങൾ ഇവിടെ കൊടുക്കുക സാധ്യമല്ലെങ്കിലും പ്രധാനമെന്ന് തോന്നുന്ന ചില പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ്. 1929ൽ പ്രസിദ്ധീകരിക്കപ്പെട്ട വി.ഡി. തോമസ് അരുവിത്തറയച്ചന്റെ (തോമാക്കത്തനാര്) 'ദിവ്യസാഹിത്യ പ്രവേശിക' എന്ന പുസ്ത കമാണ് ഈ മേഖലയിലെ ആദ്യത്തെ പുസ്തകം എന്നു പറയാവുന്നത്. ദൈവനിവേശനത്തെപ്പറ്റിയും ബൈബിളിന്റെ ചരിത്രപരതയെക്കുറിച്ചും (വശേെീൃശരശ്യേ) പറയുന്നതിനൊപ്പം ബൈബിളിലെ എല്ലാ പുസ്തകങ്ങളെപ്പറ്റിയുള്ള ഒരാമുഖവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
വടവാതൂർ സെമിനാരിയിലെ ബൈബിൾ പ്രൊഫസറായിരുന്ന ജോർജ്ജ് പുന്നക്കോട്ടിൽ (ങമൃ ഏലീൃഴല ജൗിിമസസീേേശഹ) 1971ൽ പ്രസിദ്ധീകരിച്ച 'പഴയനിയമത്തിന് ഒരാമുഖം' എന്ന പുസ്തകവും 1981ൽ പ്രസിദ്ധീകരിച്ച 'പുതിയനിയമത്തിന് ഒരാമുഖം' എന്ന പുസ്തകവും ജനങ്ങൾക്ക് വി. ഗ്രന്ഥം പരിചയപ്പെടാൻ സഹായകമായി. വടവാതൂർ സെമിനാരിയിലെ തന്നെ പ്രൊഫസറായിരുന്ന മാത്യു വെള്ളാനിക്കലച്ചൻ 1974ൽ 'വി. ഗ്രന്ഥത്തിന് ഒരാമുഖം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ജോസഫ് പാത്രപാങ്കൽ എന്ന സി.എം.ഐ. വൈദികൻ 'ബൈബിൾ പഠനങ്ങൾ', 'സുവിശേങ്ങൾക്കൊരാമുഖം'' (1974) എന്നീ പുസ്തകങ്ങൾ രചിക്കുകയുണ്ടായി. വി. ഗ്രന്ഥത്തിൽ പ്രാവീണ്യം നേടിയ ചില അല്മായരും ദൈവജനത്തിന് എളുപ്പം മനസ്സിലാക്കാൻ ഉതകുംവിധം ചില സഹായകഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി. ശ്രീമതി ആനി തയ്യിലിന്റെ പേര് ഇതിൽ എടുത്തു പറയേണ്ടതാണ്.
പുസ്തകങ്ങളോടൊപ്പം ബൈബിൾ വിജ്ഞാനം പകരുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളും ആവശ്യമായി വന്നു. ഈ ആവശ്യം മുന്നിൽ കണ്ടുകൊണ്ട് വടവാതൂർ സെമിനാരിയിലെ പ്രൊഫസർമാരുടെ നേതൃത്വത്തിൽ 1972ൽ 'ബൈബിൾ ഭാഷ്യം' എന്ന പേരിൽ ഒരു ത്രൈമാസിക തുടങ്ങി. 1975ൽ ഇതിന്റെ ഇംഗ്ലീഷ് പതിപ്പും ആരംഭിച്ചു. ഇതേരീതിയിൽ ആലുവ മംഗലപ്പുഴ സെമിനാരിയിൽ നിന്നുള്ള 'മതവും ചിന്തയും' എന്ന ദ്വൈമാസികയിലും കോട്ടയം തിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള 'ജീവധാര'യിലും ബൈബിൾ സംബന്ധമായ ചില ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. 1978ൽ പി.ഒ.സി.യിൽ നിന്ന് സന്ന്യസ്തർക്കും മതാദ്ധ്യാപകർക്കും വേണ്ടി ബൈബിളിലും ദൈവശാസ്ത്രത്തിലും പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെ 'താലന്ത്' എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിക്കാനാരംഭിച്ചു. സാധാരണ ജനങ്ങൾക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന വചനോത്സവം, ശാലോം ടൈംസ് പോലുള്ള ക്രൈസ്തവ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ദൈവവചനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതും ദൈവവചനത്തെപ്പറ്റി പരിചിന്തനം നടത്തുന്നതുമായ ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരി ക്കപ്പെട്ടിട്ടുണ്ട്.
ബൈബിൾഭാഷ്യം (ഇീാാലിമേൃശല)െ
ദൈവവചനം മനസ്സിലാക്കാനും പഠിക്കാ നും ബൈബിൾ വ്യാഖ്യാനങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ബൈബിളിന്റെ ആധുനിക വ്യാഖ്യാനങ്ങളെ അധികരിച്ച് തോമസ് കയ്യാലപറമ്പിലച്ചൻ ഒരു ബൈബിൾ വ്യാഖ്യാനം എഴുതുകയുണ്ടായി. കൃത്യമായ അർത്ഥത്തിൽ ഇതിനെ ഒരു ബൈബിൾ ഭാഷ്യം എന്നു വിളിക്കുവാൻ സാധിക്കുകയില്ലെങ്കിലും ഈ മേഖലയിലെ ആദ്യത്തെ പരിശ്രമം എന്ന നിലയിൽ ഇത് ഏറെ അഭിനന്ദനം അർഹിക്കുന്നതാണ്. 1983ൽ പ്രസിദ്ധീകൃതമായ പുതിയനിയമ വ്യാഖ്യാനത്തിനു 'ബൈബിളിന് ഒരു ലഘുഭാഷ്യം' എന്നും 1986ൽ പ്രസിദ്ധീകൃതമായ പഴയനിയമ വ്യാഖ്യാനത്തിനു 'ബൈബിളിന് ഒരു വ്യാഖ്യാനം: രണ്ടാം ഭാഗം' എന്നും അദ്ദേഹം പേരിട്ടു. വൈദികർക്കും മതാദ്ധ്യാപകർക്കും വിശ്വാസികളെ വചനം പഠിപ്പിക്കാനായി ഒരു സഹായി എന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തത്.
ബൈബിളിനു മുഴുവൻ ഒരു ഭാഷ്യം എഴുതണം എന്ന ലക്ഷ്യത്തോടെ പി.ഒ.സി. ബൈബിളിന്റെ മുഖ്യ തർജ്ജമക്കാരിൽ ഒരാളായിരുന്ന മൈക്കിൾ കാരിമറ്റം അച്ചൻ 'ബൈബിൾ തീർത്ഥാടനം' എന്ന പുസ്തക പരമ്പര ആരംഭിച്ചു. 1992ൽ ആരംഭിച്ച ഈ പരമ്പരയിൽ 1997 ആകുമ്പോഴേക്കും 13 പുസ്തകങ്ങൾ (2 ദിനവൃത്താന്തം വരെ) അദ്ദേഹം പ്രസിദ്ധീകരിച്ചു. ഓരോ പുസ്തകത്തിന്റെ ആരംഭത്തിലും പുസ്തകത്തെക്കുറിച്ചു വിശദമായ ആമുഖവും ഓരോ വചനഭാഗത്തിന്റെ വിശദീകരണവും അവസാനം ചെറിയൊരു വിചിന്തനവും നല്കിയിരുന്നു. പല കാരണങ്ങളാൽ പിന്നീട് അത് തുടരുവാൻ അദ്ദേഹത്തിനു സാധിച്ചില്ല. പലരും ഈ പരമ്പര പൂർണ്ണമാക്കാനാഗ്രഹിച്ചെങ്കിലും പൂർത്തീകരിച്ചില്ല.
2009ൽ ആൽഫാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും തലശ്ശേരി അതിരൂപതാ ബൈബിൾ അപ്പസ്‌തോലേറ്റും ഒന്നുചേർന്ന് 'ആൽഫാ ബൈബിൾ വ്യാഖ്യാനം' എന്ന പേരിൽ ശാസ്ത്രീയമായ രീതിയിൽ വ്യാഖ്യാനം നടത്തുന്ന ഒരു ബൈബിൾഭാഷ്യത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 2011ൽ ആദ്യ വാല്യം പ്രസിദ്ധീകരിച്ചു. 2ദിനവൃത്താന്തം വരെയുള്ള പുസ്തകങ്ങളുടെ വ്യാഖ്യാനം മൈക്കിളച്ചന്റെ ബൈബിൾ തീർത്ഥാടനത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്. 8 വാല്യങ്ങളുള്ള ഈ പരമ്പരയിൽ 5 എണ്ണം പഴയനിയമവും 3 എണ്ണം പുതിയനിയമവും വ്യാഖ്യാനം ചെയ്യാനാണ് വിനിയോഗിച്ചിരിക്കുന്നത്. ഒന്നാം വാല്യത്തിൽ ബൈബിൾ വ്യാഖ്യാനത്തെ സംബന്ധിച്ച് നല്ലൊരു ആമുഖവും നല്കിയിട്ടുണ്ട്. അവസാനത്തെ വാല്യം 2013ൽ പുറത്തിറങ്ങി. സെബാസ്റ്റ്യൻ കിഴക്കേയിൽ എം.എസ്.ടി. അച്ചന്റെ നേതൃത്വത്തിൽ ബൈബിളിന് പുതിയ ഒരു വ്യാഖ്യാന സമാഹാരം തയ്യാറായികൊണ്ടിരിക്കുന്നു. ഉത്പത്തിയുടെ വ്യാഖ്യാനം ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു.
മേൽപറഞ്ഞ വ്യാഖ്യാന പുസ്തക ങ്ങൾക്കു പുറമേ ബൈബിളിലെ പ്രത്യേക പുസ്തകങ്ങൾക്കും വിഭാഗങ്ങൾക്കും പലരും ഭാഷ്യങ്ങളെഴുതിയിട്ടുണ്ട്: ജോർജ്ജ് മങ്ങാട്ടച്ചനും ജോസ് മാണിപ്പറമ്പിലച്ചനും പോൾ സാവിയോ പുതുശ്ശേരിയച്ചനും മറ്റും സുവിശേഷങ്ങൾക്ക് വ്യാഖ്യാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പോൾ കല്ലുവീട്ടിലച്ചന്റെ 'വചനഭാഷ്യം' പോലെ വളരെ ചുരുക്കം പഴയനിയമ ഭാഷ്യങ്ങളേ എഴുതപ്പെട്ടിട്ടുള്ളൂ.
ബൈബിൾ ഭാഷ്യങ്ങളെപ്പോലെ ബൈ ബിൾ പഠനത്തിന് ഏറെ ആവശ്യമായ പഠനസാമഗ്രിയാണ് ബൈബിൾ നിഘണ്ടുവും വിജ്ഞാനകോശങ്ങളും. 1983ൽ വടവാതൂർ സെമിനാരിയിൽ നിന്ന് ബൈബിൾ പണ്ഡിതരും വിദ്യാർത്ഥികളും ചേർന്ന് ഡോ. മാത്യു വെള്ളാനിക്കലച്ചന്റെ നേതൃത്വത്തിൽ 'ബൈബിൾ വിജ്ഞാനകോശം' പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിൽ വ്യത്യസ്ത വിഷയങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും മാപ്പുകളും അവസാനം ഒരു ചെറിയ പദസൂചികയും (രീിരീൃറമിരല) നല്കിയിട്ടുണ്ട്. ഇതിന്റെ രണ്ടാമത്തെ പതിപ്പ് 1993ൽ അവതരണ ശൈലിയിൽ ചില മാറ്റങ്ങളോടെ പ്രസിദ്ധീകരിച്ചു. ഉപയോഗിച്ചിരിക്കുന്ന പദങ്ങളുടെ ഹീബ്രു, ഗ്രീക്ക് പദങ്ങൾ കൂട്ടിച്ചേർത്ത് 2007ൽ ഇതിന്റെ 3-ാമത്തെ പതിപ്പ് ഇറങ്ങി. ഇതിൽ പഴയലേഖനങ്ങൾ പുതുക്കിയതിനോടൊപ്പം പുതിയലേഖനങ്ങളും മാപ്പുകളും കൂട്ടിച്ചേർത്തിട്ടുമുണ്ട്.
1997ൽ ആലുവാ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് ഡോ. ആന്റണി തേറാത്തച്ചന്റെ നേതൃത്വത്തിൽ 'ബൈബിൾ ശബ്ദകോശം' എന്ന പേരിൽ ഒരു നിഘണ്ടു ഇറക്കി. വാക്കുകൾ ഉപയോഗിച്ചിരിക്കുന്ന ഉദ്ധരണികളും ഇതിൽ നല്കിയിരിക്കുന്നു. 2009ൽ ജോസഫ് പാംപ്ലാനിയച്ചന്റെ നേതൃത്വത്തിൽ ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. ഇതിൽ ഓരോ പദത്തിന്റെയും ഹീബ്രു, ഗ്രീക്ക് തുല്യപദങ്ങളും നല്കിയിരിക്കുന്നു. വാക്കുകളുടെ ദൈവശാസ്ത്രപ്രാധാന്യവും, ഓരോന്നും എത്രപ്രാവശ്യം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നു എന്നതുമനുസരിച്ചാണ് വിശദീകരണത്തിന്റെ വലുപ്പം നിശ്ചയിച്ചിരിക്കുന്നത്. ബൈബിൾ പണ്ഡിതനും സി.എം.ഐ. സഭാംഗവുമായ സെഡ്.എം. മുഴൂർ 1997ൽ 'ബൈബിൾ വിജ്ഞാനകോശം' എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ധാരാളം വിഷയങ്ങളെപ്പറ്റിയുള്ള ലഘുകുറിപ്പുകളും ചിത്രങ്ങളും ഇതിൽ നല്കിയിരിക്കുന്നു.
ബൈബിൾ വിഷയാനുക്രമണിക, സൂചികാ ബൈബിൾ
ബൈബിൾ പഠനത്തിന് ഏറെ ആവശ്യമായ മറ്റു ബൈബിൾ പഠനസാമഗ്രികളാണ് ബൈബിൾ വിഷയാനുക്രമണികയും (ഠീുശരമഹ ആശയഹല), ബൈബിൾ പദസൂചികയും (ആശയഹല ഇീിരീൃറമിരല). ഇവയിൽ അക്ഷരമാല ക്രമത്തിൽ പല വിഷയങ്ങൾ/പദങ്ങൾ നല്കപ്പെടുന്നു. ഓരോ പദവും ബൈബിളിൽ എവിടെയൊക്കെ ഉപയോഗിച്ചിട്ടുണ്ട് എന്ന് ഉദ്ധരണികൾ - പലപ്പോഴും വചനത്തിന്റെ ഒരു ഭാഗവും - ഇവയിൽ നിന്നു ലഭിക്കുന്നു. ഒരു വിഷയത്തെ/വാക്കിനെപ്പറ്റി ആഴത്തിൽ പഠിക്കാനും ക്ലാസ്സെടുക്കാനും പ്രസംഗം തയ്യാറാക്കാനുമൊക്കെ ഇവ ഏറെ സഹായകമാണ്. ധർമ്മാരാം കോളേജിൽ നിന്ന് (സി.എം.ഐ സഭയുടെ ബാംഗ്ലൂരിൽ ഉള്ള സെമിനാരി) 1970ൽ 'ബൈബിൾ വിഷയങ്ങൾ' എന്ന പേരിൽ ബൈബിൾ വിഷയാനുക്രമണിക ഇറക്കി. ഇംഗ്ലീഷ് ഞടഢ തർജ്ജമയും തോമസ് മുത്തേടനച്ചന്റെ തർജ്ജമയും പരിശോധിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഓരോ വിഷയത്തെയും പറ്റി ചെറിയൊരു വിശദീകരണക്കുറിപ്പും ആരംഭത്തിൽ നല്കിയിട്ടുണ്ട്. ഈ പുസ്തകത്തിലെ തെറ്റുകൾ തിരുത്തി കുറിപ്പുകളും പുതിയ കുറെ വിഷയങ്ങളും ഉദ്ധരണികളും ചേർത്ത് ബൈബിൾ പണ്ഡിതനായ ഫാ. ജോസഫ് പാത്രപാങ്കൽ സി.എം.ഐ 'ബൈബിൾ പഠനസഹായി' എന്ന പേരിൽ 1980ൽ ഇതിന്റെ പുതിയ പതിപ്പ് പ്രസി ദ്ധീകരിച്ചു.
വി.കെ. ഇട്ടി 1972ൽ 'ബൈബിൾ പുതിയനിയമ നിഘണ്ടു' എന്ന പേരിൽ പുതിയ പുസ്തകം ഇറക്കി. പേര് നിഘണ്ടു എന്നായിരുന്നെങ്കിലും ഇതു ബൈബിൾ വിഷയാനുക്രമണികയുടെ ശൈലിയിലാണ് തയ്യാറാക്കിയിരിക്കുന്നത് - വിഷയങ്ങൾ/വാക്കുകൾ എവിടെയൊക്കെ നല്കിയിട്ടുണ്ടോ അതിൽ പ്രധാന ഉദ്ധരണികൾ വചനം സഹിതം നല്കിയിരിക്കുന്നു. പുതിയ നിയമ ഉദ്ധരണികൾ മാത്രമേ നല്കിയിട്ടുള്ളൂ. പി.ഒ.സി.യിൽ നിന്നുള്ള പുതിയനിയമ വിവർത്തനം ഇറക്കിയ ശേഷം 1977ൽത്തന്നെ ബൈബിൾ കമ്മീഷൻ 'ബൈബിൾ മിത്രം' എന്ന പേരിൽ ഒരു പുതിയനിയമ വിഷയാനുക്രമണിക തയ്യാറാക്കി പുറത്തിറക്കി.
സെഡ്.എം. മുഴൂർ അച്ചൻ 1990ൽ തന്നെ 'ബൈബിൾ വിഷയസൂചിക' എന്ന പേരിൽ മറ്റൊരു പുസ്തകവും പ്രസിദ്ധീകരിച്ചു (അദ്ദേഹം 'ബൈബിൾ വിജ്ഞാനകോശം' പ്രസിദ്ധീകരിച്ചതും അതേ വർഷം തന്നെയാണ്). ഇതിൽ ഉദ്ധര ണിക്കൊപ്പം ബൈബിൾ വചനത്തിന്റെ ഒരു വരിയും (മറ്റ് ഇംഗ്ലീഷ് സൂചികാ ബൈബിളുകളെപ്പോലെ) നല്കിയിട്ടുണ്ട.് ഫാ. ചാക്കോ പുത്തൻപുരയ്ക്കൽ 'സൂചിക ബൈബിൾ' 2000ത്തിൽ പ്രസിദ്ധീകരിച്ചു. ഇതിൽ ഓരോ വിഷയവും ഉപവിഷയമായി തിരിച്ച് ഓരോന്നിലും ഉദ്ധരണികളും വചനങ്ങളും നല്കിയിട്ടുണ്ട്. 2014ൽ അദ്ദേഹം 'ബൈബിൾ പദകോശം: പുതിയനിയമം' പ്രസിദ്ധീകരിച്ചു. ഇതിൽ ബൈബിൾ സൂചികകളിലെപ്പോലെ വചനത്തിന്റെ ഒരു വരിമാത്രമേ നല്കിയിട്ടുള്ളൂ. പുസ്തകത്തിന്റെ അവസാനം ഒരു ഗ്രീക്ക് നിഘണ്ടുവും നല്കിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയുള്ള പുസ്തകങ്ങളുടെ സഹായത്താൽ കേരളത്തിലെ ബൈബിൾ പഠനമേഖലയിൽ ഒരു നവോത്ഥാനം തന്നെയുണ്ടായി. ബൈബിളിലെ ചില പുസ്തകങ്ങൾ, തിരഞ്ഞെടുത്ത ഭാഗങ്ങൾ, ചില വ്യക്തികൾ എന്നിവയെപ്പറ്റിയുള്ള പഠനങ്ങളും പ്രസിദ്ധീകൃതമായി. എന്നാൽ ഇത്തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ക്രമീകൃതമായിരുന്നില്ല. ബൈബിൾ പഠനസംബന്ധമായ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനായിത്തന്നെ ഒരു പ്രസിദ്ധീകരണ വിഭാഗം അഭിലഷണീയമാണ്.
ദൈവവചനവും വചനമൂല്യങ്ങളും കുട്ടികൾക്ക് ആകർഷകമായ രീതിയിൽ എത്തിക്കുവാൻ കേരള സഭയിൽ ആദ്യകാലം മുതലേ പരിശ്രമങ്ങൾ നടത്തിയിരുന്നു. 1921ൽ സോളമന്റെ സുഭാഷിതങ്ങളും 1924ൽ സഭാപ്രസംഗകനും ഇമ്മാനു വേലച്ചൻ ടി.ഒ.സി.ഡി. (മാണിക്കത്തനാർ) മലയാള പദ്യരൂപത്തിൽ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. കുട്ടികൾക്ക് സുവിശേഷ മൂല്യങ്ങൾ പകരുവാനായി എളുപ്പത്തിൽ ഹൃദിസ്ഥമാക്കാൻ പറ്റുന്ന ഈണത്തിലുള്ള ലളിതമായ പദ്യങ്ങൾ നിർമ്മിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഒന്നോ അതിൽ കൂടുതലോ വാക്യങ്ങളെടുത്ത് അതിനെ ഓരോ ഖണ്ഡങ്ങളാക്കി (നാലുവരി വീതം) മൂലത്തോടു വിശ്വസ്തത പുലർത്തിക്കൊണ്ടു തന്നെ അദ്ദേഹം തർജ്ജമ ചെയ്തു. സന്മാർഗ്ഗം പകരുവാനായി ചില വിശദീകരണ അടിക്കുറിപ്പുകളും നല്കിയിരുന്നു. വളരെ നല്ല സ്വീകരണം ലഭിച്ച ഈ പുസ്തകത്തെ കൊച്ചി സർക്കാരിന്റെ കീഴിലുള്ള ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗീകരിച്ചു. 1928ൽ സഭാപ്രസംഗകൻ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങി.
ബൈബിൾ സന്ദേശം കുട്ടികൾക്ക് ആകർഷകമായ രീതിയിൽ നല്കുക എന്ന സംരംഭത്തിൽ ഏറ്റവും വലിയ നാഴികക്കല്ലായി എടുത്തു പറയാവുന്നത് ഫാ. മൈക്കിൾ കാരിമറ്റം പുറത്തിറക്കിയ ബൈബിൾ ചിത്രകഥകളാണ്. ചിത്രകഥകൾ എക്കാലത്തും കുട്ടികൾക്ക് ഉല്ലാസം പകരുന്നവയാണ.് അമർ ചിത്രകഥ (അാമൃ ഇവശവേൃമസമവേമ) പുറത്തിറക്കിയ മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളുടെ ചിത്രകഥകൾക്ക് ലഭിച്ച സ്വീകാര്യത കണ്ട് അതുപോലൊന്ന് വി. ഗ്രന്ഥത്തെ ആസ്പദമാക്കി വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1983 നവംബർ മാസത്തിൽ 'ഏലിയാ പ്രവാചകൻ' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രകഥ. 1991 ഏപ്രിൽ മാസത്തോടുകൂടി 51 പുസ്തകങ്ങളിലായി (30 എണ്ണം പഴയനിയമ ഭാഗത്തിൽ നിന്ന്, 20 എണ്ണം പുതിയനിയമ ഭാഗത്തിൽ നിന്ന്, ഒരെണ്ണം പരി. കന്യകാ മറിയത്തെപ്പറ്റി) ഈ പരമ്പര പൂർത്തിയായി. ഇതിന്റെ ആശയവും ഉപയോഗിക്കുന്ന കുറിപ്പുകളും അച്ചൻ തന്നെയാണ് തയ്യാറാക്കിയിരുന്നത.് ഇതിന്റെ ചിത്രീകരണം നിർവഹിച്ചത് ബെന്നി, ദേവസ്സി എന്നീ രണ്ടു കലാകാരൻമാരാണ്. 32 പേജുകൾ വീതമുള്ളതായിരുന്നു ഓരോ പുസ്തകവും. ഇതിലെ പുറം ചട്ടകളിൽ അതിന്റെ കഥയെ സംബന്ധിച്ചുള്ള ഒരാമുഖവും വിചിന്തനത്തിനായുള്ള ചോദ്യങ്ങളും നല്കിയിരുന്നു
വളരെ നല്ല സ്വീകരണമാണ് ഇതിന് ലഭിച്ചത്. പല സ്‌കൂളുകളിലും ഇത് മതബോധന ടെക്സ്റ്റ് ആയി അംഗീകരിച്ചു. ഇംഗ്ലീഷടക്കം 13 ഭാഷകളിൽ ഇത് തർജ്ജമചെയ്ത് പ്രസിദ്ധീകരിച്ചു. പല ഭാഷകളിലായി ചിത്രകഥയുടെ ഒന്നരലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടിരിക്കുന്നു. മുരിങ്ങൂർ ഡിവെൻ ധ്യാനകേന്ദ്രത്തിന്റെ പ്രസിദ്ധീകരണവിഭാഗം ഈ ചിത്രകഥകൾ രണ്ട് വാല്യങ്ങളായി (പഴയനിയമവും പുതിയനിയമവും) പ്രസിദ്ധീകരിച്ചു. ആദ്യകാലങ്ങളിൽ ഡബിൾ കളറിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇപ്പോൾ മൾട്ടികളറിലാക്കി സി.എസ്.റ്റി. വൈദികർ പ്രസിദ്ധീകരിക്കുന്നുണ്ട്. ബൈബിളിനെപ്പറ്റി സമഗ്രമായ അറിവുലഭിക്കാൻ ഈ ബൈബിൾ ചിത്രകഥാപരമ്പര ധാരാളം കുട്ടികളെ സഹായിച്ചിട്ടുണ്ട്. ചിത്രകഥ മൊബൈൽ ഫോണിൽ വായിക്കാവുന്ന ഒരു മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.
കുട്ടികൾക്ക് എളുപ്പത്തിലും ആകർഷകവുമായ വിധത്തിൽ ബൈബിൾ കഥകൾ പറഞ്ഞു കൊടുക്കുന്ന ധാരാളം ബൈബിൾ കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് 1975ൽ ഫ്‌ളോറിൻ എഴുതിയ 'വേദപുസ്തകത്തിലെ കഥകൾ: പഴയനിയമം' എന്ന പുസ്തകത്തിൽ പഴയനിയമത്തിലെ ചരിത്രഗ്രന്ഥങ്ങളിൽ നിന്നുള്ള 166 കഥകൾ പറയുന്നുണ്ട്. കളികളിലൂടെയും പദപ്രശ്‌നങ്ങളിലൂടെയും ചിത്രം വരയിലൂടെയും കളറിംഗിലൂടെയും മറ്റും കുട്ടികളെ ബൈബിൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ചാക്കോ പുത്തൻപുരയ്ക്കലച്ചൻ (ബൈബിൾ ലാന്റ്, കൗതുക ബൈബിൾ, ബൈബിൾ പദപ്രശ്‌നം, ബൈബിൾ കുസുമം), ഡോ. മൈക്കിൾ കാരിമറ്റമച്ചൻ (കുട്ടികളുടെ ബൈബിൾ - 5 വാല്യം) തുടങ്ങിയ പലരും പല പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
1979ൽ ഓട്ടംതുള്ളൽ പാട്ടുകളുടെ രൂപത്തിൽ ചിത്രങ്ങളോടുകൂടെ ബൈബിൾ സംഭവങ്ങൾ 'കുട്ടികളുടെ ബൈബിൾ' എന്ന പേരിൽ ശ്രീമതി ആനി തയ്യിൽ പ്രസിദ്ധീകരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ആകർഷകമായ രീതിയിൽ ബൈബിൾ കഥകൾ പറയാൻ ജോസ് മാണിപ്പറമ്പിലച്ചൻ വിശ്വവിഖ്യാതമായ ധാരാളം ബൈബിൾ ചിത്രങ്ങൾ ഉൾപ്പെടുത്തി 'സചിത്ര ചരിത്ര ബൈബിൾ', 'ബൈബിൾ സ്വപ്നവർണ്ണങ്ങളിൽ' എന്നീ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മൂന്നും പന്ത്രണ്ടും വയസ്സിനിടയിലുള്ള കുട്ടികൾക്ക് യേശുവിന്റെ കഥ ചിത്രങ്ങളിലൂടെ പറഞ്ഞുകൊടുക്കാനുദ്ദേശിച്ച് ബൈബിൾ സൊസൈറ്റി 'എന്റെ ഈശോ' എന്ന പുസ്തകം 2011ൽ പുറത്തിറക്കി. കുട്ടികൾക്കുവേണ്ടിയുള്ള പുസ്ത കങ്ങളിലെ ചിത്രീകരണങ്ങൾക്ക് പലവട്ടം സംസ്ഥാന അവാർഡുനേടിയിട്ടുള്ള ശ്രീ. വെങ്കി യുടേതാണ് ഇതിലെ ഹൃദയഹാരിയായ ചിത്രങ്ങൾ.
സാഹിത്യത്തിന് എല്ലാക്കാലത്തും ജനങ്ങളുടെയിടയിൽ വലിയൊരു സ്വാധീനമുണ്ട്. മറ്റ് സ്ഥലങ്ങളിലെപ്പോലെ കേരളത്തിലും ദൈവവചനം ജനങ്ങളിലെത്താൻ പല സാഹിത്യരൂപങ്ങൾ ഉപയോഗിച്ചിരുന്നു. മലയാളഭാഷയും മലയാളസാഹിത്യവും വൈകിയാണ് രൂപപ്പെട്ടത് എന്നതുകൊണ്ടു പഴയ ബൈബിൾ സാഹിത്യകൃതികളൊന്നും നമുക്ക് കാണാൻ സാധിക്കുന്നില്ല.
മലയാള ബൈബിൾ സാഹിത്യത്തിലെ ഉത്കൃഷ്ടമായ ഒരു സംഭാവനയാണ് അർണോസ് പാതിരിയുടെ 'പുത്തൻപാന'. കർക്കിടകമാസത്തിൽ ഹൈന്ദവഭവനങ്ങളിൽ രാമായണം വായിക്കുന്നതുപോലെ ക്രൈസ്തവരുടെ ഇടയിലും എന്തെങ്കിലും വേണമെന്ന് അദ്ദേഹം നിശ്ചയിച്ചു. ആളുകൾക്ക് പെട്ടെന്നു വായിക്കാവുന്നതും ഓർത്തിരിക്കാവുന്നതുമായ പദ്യരൂപത്തിൽ യേശുവിന്റെ ജീവചരിത്രം അദ്ദേഹം ചിട്ടപ്പെടുത്തി. ക്രിസ്തീയ മലയാള ക്ലാസ്സിക്കുകളിൽ പ്രഥമസ്ഥാനമാണ് പുത്തൻ പാന യ്ക്കുള്ളത്. ഇതുപോലെ ബൈബിൾ വിഷയങ്ങൾ പ്രതിപാദിക്കുന്ന മറ്റ് കാവ്യങ്ങളാണ് ഉമ്മാടെ ദു:ഖം, വ്യാകുല പ്രബന്ധം എന്നിവ.
ബൈബിൾ വിഷയകമായ ധാരാളം മഹാകാവ്യങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ 'ശ്രീയേശു വിജയം'. പതിനഞ്ചു വർഷമെടുത്ത് (1911-25) രചിച്ച ഈ മഹാകാവ്യ ത്തിൽ 24 സർഗ്ഗങ്ങളിലായി 3719 പദ്യങ്ങളുണ്ട്. ബൈബിൾ സമഗ്രമായി ഉൾക്കൊള്ളുന്ന ഏക മഹാകാവ്യമാണത്. ഇതുപോലെ എഴുതപ്പെട്ട മറ്റ് മഹാകാവ്യങ്ങളാണ് ഉത്പത്തി പുസ്തകത്തെ അടി സ്ഥാനമാക്കി രചിച്ച കെ.വി. സൈമന്റെ 'വേദവിചാരം', പ്രവിത്താനം ദേവസ്സ്യയുടെ മഹാകാ വ്യത്രയം - 'ഇസ്രായേൽവംശം', 'മഹാപ്രസ്ഥാനം', 'രാജാക്കൻമാർ' , ബൈബിളിൽ നിന്നു തെര ഞ്ഞെടുത്ത ഇരുന്നൂറു സന്ദർഭങ്ങൾ ആവിഷ്‌ക രിച്ചിരിക്കുന്ന ടി.വി. മാത്യുവിന്റെ 'ദിവ്യ സംഗീതം', മാത്യു ഉലകംതറയുടെ 'ക്രിസ്തുഗാഥ' എന്നി വയൊക്കെ.
വള്ളത്തോൾ (മേരി മഗ്ദലേന, 1921), ചങ്ങമ്പുഴ (ദിവ്യഗീതം ധഉത്തമഗീതംപ, മഗ്ദലനമോഹിനി ധമേരി മഗ്ദലേനപ), ഒ.എൻ.വി. കുറുപ്പ് (സൂര്യഗീതം ധകായേനും ആബേലുംപ, ദാവീദിനൊരുഗീതം, സോളമനൊരുഗീതം) തുടങ്ങിയ അക്രൈസ്തവരായ സാഹിത്യകാരൻമാർ പോലും ബൈബിൾ പ്രമേയങ്ങളെ അധികരിച്ച് പദ്യങ്ങൾ എഴുതിയിട്ടുണ്ട്. സമകാല, നവീന മലയാളകവികൾ ബൈബിൾ പ്രമേയങ്ങൾ അങ്ങനെതന്നെ അവതരിപ്പിക്കാറില്ല. മറിച്ച് പുരാവൃത്ത സൂചനകളോ, ബിംബകല്പനകളോ ശൈലികളോ ആയി അവ പ്രത്യക്ഷപ്പെടുന്നു. സുഗതകുമാരി, സച്ചിദാനന്ദൻ, എ. അയ്യപ്പൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നി വരുടെ കവിതകളിൽ ധാരാളം ബൈബിൾ ബിംബങ്ങൾ കാണാവുന്നതാണ്.
ബൈബിളിലെ ചില പുസ്തകങ്ങൾ അങ്ങനെ തന്നെ പദ്യരൂപത്തിൽ തയ്യാറാക്കിയിട്ടുള്ള ചിലരുണ്ട്. ഇമ്മാനുവേലച്ചൻ സുഭാഷിതങ്ങളും (1921), സഭാപ്രസംഗകനും (1921) ഈ രീതിയിൽ ഇറക്കി. കുട്ടികൾക്ക് എളുപ്പത്തിൽ വായിക്കാനും ഓർക്കാനും സാധിക്കുന്ന രീതിയിൽ ഇറക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എൻ. ബാപ്പു റാവു ലൂക്കായുടെ സുവിശേഷവും (സുവിശേഷഭാഷാ ഗാനം കകക: വി. ലൂക്കോസ്, 1936) ഇ. എ. കാർളോസ് മലയിലെ പ്രസംഗവും (ഗിരിഗീത, 1936) ഇ.എം.ജെ വെണ്ണിയൂർ ഉത്തമഗീതവും (പാട്ടുകളുടെ പാട്ട്,1964) സെബാസ്റ്റ്യൻ ചെമ്പകശ്ശേരി മത്തായിയു െട സുവിശേഷവും (ക്രിസ്തുഗാഥ, 1961) പദ്യരൂപത്തിലാക്കി പ്രസിദ്ധീകരിച്ചു.
തുള്ളലിലും കിളിപ്പാട്ടിലുമൊക്കെ ബൈബിൾ സംഭവങ്ങൾ പുനരാഖ്യാനം ചെയ്തിട്ടുണ്ട്. എടമരത്തു വിക്ടറിന്റെ 'മിശിഹാ ചരിത്രം 24 വൃത്തം', 'മിശിഹാസ്തുതി', കല്ലറയ്ക്കൽ കുട്ടപ്പമേനോന്റെ 'ക്രിസ്തുചരിതം കിളിപ്പാട്ട്' 'മിശിഹാവിലാസം തുള്ളൽ', കുമ്മനം ഗോവിന്ദപിള്ളയുടെ 'ക്രിസ്തുനാഥചരിതം കിളിപ്പാട്ട്', കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയുടെ 'സച്ചരിത്രശതകം' ഒ.എം. ചെറിയാന്റെ 'മിശിഹാ ഭക്തലഹരി', ചേകോട്ടാശാന്റെ 'ഇസ്രായേൽ ഉത്ഭവം തുള്ളൽചരിതം', 'അത്ഭുത മാലിക', കൊച്ചു കുഞ്ഞുറൈട്ടറുടെ 'ക്രൈസ്തവ വേദചരിതം 34 വൃത്തം' ഇവയിൽ ചിലതാണ്.
നാടകങ്ങളിലൂടെയും ബൈബിൾ സംഭവങ്ങൾ അവതരിപ്പിക്കാൻ ധാരാളം ശ്രമങ്ങൾ നടന്നിട്ടുണ്ട്. ചെറിയാൻ മാപ്പിള 1890കളിൽ എഴുതിയ യൂദജീവേശ്വരി (എസ്‌തേർ), സാറാവിവാഹം (തോബിത്തും സാറായും) എന്നിവയാണ് ആദ്യകാല ബൈബിൾ നാടകങ്ങൾ. അദ്ദേഹം ഒലിവേർ വിജയം എന്ന ആട്ടകഥയും രചിചിട്ടുണ്ട്. സി.ജെ. തോമസിന്റെ 'ആ മനുഷ്യൻ നീ തന്നെ' എന്ന നാടകം ഏറെ വ്യത്യസ്തത പുലർത്തുന്നതായിരുന്നു. വി.എസ്. ആൻഡ്രൂസ് എഴുതിയ 'ശ്രീയേശു നാടകം', കൈനിക്കര പത്മനാഭ പിള്ളയുടെ 'കാൽവരിയിലെ കല്പപാദപം', ജി. ശങ്കരപ്പി ള്ളയുടെ 'ഭരതവാക്യം', ഏബ്രാഹം ജോസഫിന്റെ 'പീലാത്തോസ്' എന്നിവ ശ്രദ്ധേയമായ മറ്റു നാടകങ്ങളാണ്. ഫാ. സെബാസ്റ്റ്യൻ തേർമഠം 38-ഓളം നാടകങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ 35 എണ്ണം പഴയനിയമത്തിൽ നിന്നാണ്.
ബൈബിൾ പ്രമേയമാക്കി വളരെയേറെ നോവലുകളും കഥകളും എഴുതപ്പെട്ടിട്ടുണ്ട്. അവയിൽ ആദ്യത്തേത് എന്ന് പറയാവുന്നത് പോഞ്ഞിക്കര റാഫിയുടെ നോവലായ 'സ്വർഗ്ഗ ദൂതന'ാണ്. 'സ്വർഗ്ഗദൂതൻ' എന്ന പോഞ്ഞിക്കര റാഫിയുടെ നോവലിൽ പറുദീസാ പർവ്വം, പ്രളയപർവ്വം, പെട്ടകപർവ്വം എന്നീ മൂന്ന് ഭാഗങ്ങളിലൂടെ നോഹയുടെ കാലത്തെ പ്രളയം വരെയുള്ള പഴയനിയമഭാഗങ്ങൾ സമകാലീന ജീവിതവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യാൻ ശ്രമിക്കുന്നു. ബൈബിളധിഷ്ഠിത നോവലുകളിൽ മികച്ച ഒന്നായിരുന്നു പാറപ്പു റത്തിന്റെ 'അരനാഴിക നേരം'. കേശവമേനോൻ എഴുതിയ 'യേശുദേവൻ' എന്ന നോവലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എസ്‌തേറിന്റെ കഥയെ ആസ്പദമാക്കി എഴുതപ്പെട്ടവയാണ് സ്വാമി ബ്രഹ്മവ്രതന്റെ 'എസ്‌തേർ എന്ന യഹൂദസുന്ദരി', വി.ടി. ഡേവിഡിന്റെ 'ധീരവനിത', ഇ.ജെ.യുടെ 'ബൈബിൾ റാണി', ബാബു ചെങ്ങന്നൂരിന്റെ 'ചോരയും ചെങ്കോലും' എന്നീ കൃതികൾ. വൈക്കം ചന്ദ്രശേഖരൻ നായരുടെ 'കയീന്റെ വംശം', ജോസഫ് മറ്റത്തിന്റെ 'തേനും പാലും', ടി.വി. വർക്കിയുടെ 'കഴുകിത്തുടച്ച കാല്പാദ ങ്ങൾ', കെ.എം. തരകന്റെ 'നിനക്കായി മാത്രം', 'ഓർമകളുടെ രാത്രി', കാനം ഇ.ജെ.യുടെ 'വാളും കുരിശും', 'സമരഭേരി', മാർട്ടിൻ ഈരശ്ശേരിന്റെ 'വംശം', എ.ആർ. ശങ്കുണ്ണിയുടെ 'ദേവയാഗം' എന്നിവ പരാമർശിക്കേണ്ട മറ്റു കൃതികളാണ്. റോസി തമ്പിയുടെ 'ബൈബിൾ കഥകളും' നെൽസൺ ഫെർണാണ്ടസിന്റെ 'ഉത്പത്തി കഥകളും' ആണ് ഈയൊരു നിരയിൽ ഏറ്റവും ഒടുവിൽ വന്നിരിക്കുന്നത്. കെ.പി. അപ്പന്റെ 'ബൈബിൾ വെളിച്ചത്തിന്റെ കവചം' എന്ന കൃതി സാഹിത്യകാരൻമാരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റിയതാണ്.
ബൈബിൾ സംഗ്രഹങ്ങളും സുവിശേഷ സമാഹാരങ്ങളും
ബൈബിൾ വിവർത്തനങ്ങൾ, പ്രത്യേകിച്ച് പഴയനിയമം, വായിക്കാൻ എളുപ്പമല്ലാത്തതിനാൽ പല എഴുത്തുകാരും ബൈബിൾ സംഗ്രഹങ്ങൾ തയ്യാറാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതു പോലെതന്നെ 4 സുവിശേഷങ്ങൾ കൂട്ടി ച്ചേർത്ത് ആവർത്തനങ്ങൾ ഒഴിവാക്കി സുവിശേഷ സമാഹാരങ്ങളും ചിലർ തയ്യാറാക്കി. അവയിൽ ചിലതുമാത്രം താഴെ സൂചിപ്പിക്കുന്നു. മലയാ ളത്തിൽ ഇത്തരത്തിൽ ഒന്നാമത്തേത് എന്ന് അവകാശപ്പെടാനായി സാധിക്കുന്നത് 1875ൽ ഫാ. ആന്റണി ചെട്ടിവേലിക്കകത്ത് തയ്യാറാക്കിയ ബൈബിൾ സമാഹാരമാണ.് 1880ൽ ഇതിന്റെ പുതിയ പതിപ്പും ഇറക്കി. മാന്നാനം സെന്റ് ജോസഫ് പ്രസ്സിൽ നിന്ന് 1896ൽ പഴയനിയമ ത്തിന്റെ ഒരു സംഗ്രഹം ഇറക്കി. മുഖവുരയിൽ ഇത് ഒരു ഇംഗ്ലീഷ് പുസ്തകത്തിന്റെ തർജ്ജമ യാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മൂലഗ്രന്ഥത്തിന്റെ പേര് മലയാളം തർജ്ജമയിൽ രേഖപ്പെടുത്തിയിട്ടില്ല. കുട്ടികൾക്ക് ആകർഷകമാകാൻ വേണ്ടി ധാരാളം ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ രണ്ടാം പതിപ്പ് 1930ൽ ഉണ്ടാക്കി. 1962ൽ പുതിയ നിയമ സംഗ്രഹവും ഇവർ പുറത്തിറക്കി.
ആബി ഫുവാർഡിന്റെ (അയയ്യ എൗമൃറ) 'ലാ വീദേ ദേ ജീസസ് ക്രൈസ്റ്റ്' എന്ന ഫ്രഞ്ച് സുവിശേഷ സമാഹാരം ഫാ. ജോൺ മയ്യനാട്ട് 1929ൽ തർജ്ജമ ചെയ്തു. 'ശ്രീയേശുക്രിസ്തു ഒരു ജീവചരിത്രം' എന്ന ഈ പുസ്തകം ഒരു സ്വതന്ത്രവിവർത്തനമായിരുന്നു. 1935ൽ സെറിഫിൽ ബനഡിക്ട് 'യേശുക്രിസ്തുവിന്റെ സുവിശേഷം' എന്ന പേരിൽ സുവിശേഷ സമാഹാരം പ്രസിദ്ധീകരിച്ചു. ഓരോ ഭാഗത്തിനു ശേഷവും അതിന്റെ ഉദ്ധരണിയും ഇതിൽ നല്കിയിരുന്നു. 'വേദഭാഗം ചരിത്ര സംക്ഷേപം' എന്ന പേരിൽ സ്‌കൂൾ കുട്ടികൾക്കായി ചോദ്യോത്തര രൂപത്തിൽ ഒരു സംക്ഷേപവും പ്രസിദ്ധീകരിച്ചു.
മാത്യു നടയ്ക്കലച്ചൻ 'ദ സേവ്യർ' (ഠവല ടമ്ശീൗൃ) എന്ന പേരിൽ ഇംഗ്ലീഷ് സുവിശേഷസമാഹാരത്തിന്റെ ഘടന ഉപയോഗിച്ച് ഒരു സുവിശേഷ സമാഹാരം തയ്യാറാക്കി. ഫാ. ഇമ്മാനുവൽ ഠഛഇഉ 1953ൽ തയ്യാറാക്കിയ പുസ്തകത്തിന്റെ പേര് 'സുവിശേഷ സമാഹാരം' എന്നായിരുന്നു. തോമസ് മുത്തേടനച്ചന്റെ ബൈബിൾ തർജ്ജമയെ അധികരിച്ച് അദ്ദേഹം 1970ൽ 'പുതിയനിയമ സംഹിത' തയ്യാറാക്കി. 1975ൽ 'പഴയനിയമ സംഹിതയും' അദ്ദേഹം പ്രസിദ്ധീകരിച്ചു.
1975ൽ ജോർജ്ജ് വല്ലാട്ട് 'തീർത്ഥാടന ബൈബിൾ' എന്ന പേരിൽ ഒരു ബൈബിൾ സംഗ്രഹം പുറത്തിറക്കി. ബൈബിളിലെ ഓരോ പുസ്തകവും ഇതിൽ ഒരു അധ്യായമായും, ബൈബിളിലെ ഓരോ അധ്യായവും ഇതിൽ ഒരു ഖണ്ഡികയായും ചുരുക്കിയിരിക്കുന്നു. 2000ത്തിൽ മൈക്കിൾ കാരിമറ്റം അച്ചന്റെ നേതൃത്വത്തിൽ തൃശൂർ മേരിമാത സെമിനാരിയിൽ നിന്ന് 4 സുവിശേഷങ്ങളെ കോർത്തിണക്കി 'സുവിശേഷ സമാന്തരങ്ങൾ' ഇറങ്ങി.
ഉപസംഹാരം
വി. ഗ്രന്ഥത്തെ ജനങ്ങൾക്ക് പരിചയ പ്പെടുത്താൻ അച്ചടി എന്ന മാധ്യമത്തെ കേരളസഭ കാര്യമായിത്തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നു നമുക്കു മനസ്സിലാക്കാം. എങ്കിലും പഴയനിയ മത്തെപ്പറ്റിയുള്ള പഠനങ്ങൾ വളരെ കുറവാണ് എന്നു പറയാം. ധാരാളം ബൈബിൾ പണ്ഡി തരുള്ള കേരളത്തിൽ ആഴമേറിയ പഠനത്തിനു സഹായിക്കുന്ന ധാരാളം നല്ല പുസ്തകങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം. 'സങ്കീർത്തനസപര്യ' പോലുള്ള ശാസ്ത്രീയപഠനങ്ങൾ ഈ പ്രതീക്ഷയെ പരിപോഷിപ്പിക്കുന്നു. പ്രൊട്ടസ്റ്റന്റു സഭ കൾക്കുള്ളതുപോലെ ബൈബിൾ സംബന്ധമായ പുസ്തകങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണക്കമ്പനിയും, വില്ക്കുന്ന പുസ്തക ശാലയും അഭിലഷണീയമാണ്. കുട്ടികൾക്കുള്ള ബൈബിൾ പുസ്തകങ്ങളിലും ബൈബിൾ സാഹിത്യത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കേ ണ്ടിയിരിക്കുന്നു. ബൈബിൾ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ധാരാളം മാസികകളും ആനുകാലികങ്ങളുമുണ്ടെങ്കിലും അവയുടെ നിലവാരം കുറഞ്ഞു തുടങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ മേഖലയിൽ കൂട്ടായ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനത്തിനു സഹായിക്കുന്നതായിരിക്കും.
ദൈവവചനം സ്ഥലകാല സാഹചര്യങ്ങൾക്കനുസരിച്ച് ജനതകളോട് പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മാധ്യമ ലോകത്തെ, ആധുനിക ലോകത്തിൽ സുവിശേഷം പ്രഘോഷിക്കാൻ ഉപയോഗിക്കേണ്ട ആധുനിക 'അരിയോപാഗസാ'യിട്ടാണ് (അൃലീുമഴൗ)െ അവതരിപ്പിക്കുന്നത്. 'പാരമ്പര്യ ഉപാധികളോടൊപ്പം സുവിശേഷവത്കരണത്തിനും മതബോധനത്തിനും സംവാദത്തിനും പുതിയ വാതായനങ്ങൾ തുറക്കാവുന്ന പുതിയ തലമുറയുടെ ദൃശ്യശ്രാവ്യ സമ്പത്ത് ഉപയോഗിച്ച് സുവിശേഷം പ്രഘോഷിക്കാൻ' ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ 44-ാം ലോക മാധ്യമദിനത്തിൽ (ണീൃഹറ ഇീാാൗിശരമശേീി ഉമ്യ 2010) വൈദികരെ ആഹ്വാനം ചെയ്തു.
ഈ ആവശ്യകതയെക്കുറിച്ചു ബോധവതിയായിരുന്നെങ്കിലും, കേരളസഭയ്ക്ക് ആ ലക്ഷ്യം സഫലമാക്കാൻ പൂർണ്ണമായി സാധിച്ചില്ല. കാരണം അതിനുള്ള സാമ്പത്തികസ്ഥിതിയും സാങ്കേതിക അടിത്തറയും മികവും ഇല്ലായിരുന്നു എന്നതു തന്നെ. എന്നാൽ ദൈവഹിതത്താൽ പ്രേരിതരായും, ദൈവവചനത്തിനായുള്ള ദൈവജനത്തിന്റെ ദാഹത്താൽ പ്രചോദിതരായും ധാരാളം നല്ല മനുഷ്യർ മുന്നോട്ടു വന്നു. ദൈവവചനം ഇന്നത്തെ മാധ്യമങ്ങളിലൂടെയും സാങ്കേതികവിദ്യയിലൂ ടെയും അവതരിപ്പിക്കാനും പ്രഘോഷിക്കാനും ധാരാളം സംരംഭങ്ങൾ അവർ വിഭാവനം ചെയ്തു. ഈ അധ്യായത്തിൽ ആധുനിക മാധ്യമങ്ങളിലൂടെ എങ്ങനെ ദൈവവചനം പ്രഘോഷിക്കപ്പെട്ടു എന്നു നമുക്കു വിശകലനം ചെയ്യാം.
റേഡിയോ
മർക്കോണിയാണ് (ഏൗഴഹശലഹാീ ങമൃരീിശ) റേഡിയോയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്. റെജിനാൾഡ് ഫെസൻദെൻ (ഞലഴശിമഹറ എലലൈിറലി) ആണ് ആദ്യമായി ശബ്ദം തരംഗങ്ങളായി പ്രക്ഷേപണം നടത്തിയത്. 1906-ലെ ക്രിസ്തുമസ് സായാഹ്നത്തിൽ 'ഓ ഹോളി നൈറ്റ്' (ഛ ഒീഹ്യ ചശഴവ)േ എന്ന ഗാനവും വി. ലൂക്കാ അറിയിച്ച സുവിശേഷത്തിൽ നിന്ന് യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള വിവരണത്തിന്റെ വായനയുമാണ് ലോകത്തിൽ ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ട പരിപാടി. 1931 ഫെബ്രുവരി 12-ാം തീയതി പീയൂസ് പതിനൊ ന്നാമൻ മാർപ്പാപ്പയുടെ ഭരണകാലത്ത് വത്തിക്കാൻ റേഡിയോ സ്ഥാപിച്ചു. ബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ അടക്കം പ്രഗല്ഭരായ പല വാഗ്മികളും റേഡിയോ എന്ന മാധ്യമം സുവിശേഷപ്രഘോഷണത്തിനായി ഉപയോഗിച്ചു.
'ഓൾ ഇന്ത്യാ റേഡിയോ'യുടെ (അഹഹ കിറശമ ഞമറശീ) കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം 1943-ൽ തിരുവനന്തപുരത്ത് സ്ഥാപിതമായി. 'ഓൾ ഇന്ത്യാ റേഡിയോ'യിൽ എല്ലാ ദിവസവും രാവിലെ 6 മണിക്ക് 'സുഭാഷിതങ്ങൾ' എന്ന പരിപാടിയിൽ, വിവിധ മതവിഭാഗങ്ങളിലെ പ്രതിനിധികളും പ്രമുഖരും വേദഗ്രന്ഥങ്ങളെ ആസ്പദമാക്കി വിചിന്തനങ്ങൾ പങ്കുവയ്ക്കുന്നു. പല വൈദികരും ഇതിലൂടെ ദൈവവചനം പങ്കുവയ്ക്കുന്നുണ്ട്. ഈസ്റ്റർ, ക്രിസ്തുമസ് പോലെയുള്ള ക്രിസ്തീയ തിരുനാളുകളിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന പല ക്രൈസ്തവ പരിപാടികളിലൂടെയും ദൈവവചനം ജനഹൃദയങ്ങളിലെത്തുന്നു. ഉദാഹരണത്തിന് ശ്രീ. മാത്യു ഉലകംതറയുടെ 'ഉണ്ണിയേശു' എന്ന ബാലെ 1969ലെ ക്രിസ്തുമസ് സായാഹ്നത്തിൽ പ്രക്ഷേപണം ചെയ്തു. 1965ൽ വത്തിക്കാൻ റേഡിയോയിലെ ചില പരിപാടികൾ മലയാളത്തിൽ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.
2005ഓടു കൂടി എഫ്. എം. റേഡിയോ കൂടുതൽ ജനപ്രിയമായി മാറി. ഇന്ന് കേരളത്തിൽ പല എഫ്. എം. റേഡിയോ ചാനലുകൾ ഉണ്ടെങ്കിലും ക്രൈസ്തവ എഫ്. എം. ചാനലുകളുടെ അഭാവം തുടരുന്നു. റേഡിയോ എന്ന മാധ്യമം വചന പ്രഘോ ഷണത്തിനായി വളരെ കുറച്ചുമാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതാണ് സത്യം. എന്നാൽ ഇക്കാലത്ത് ലൂമിനസ് റേഡിയോ (ഘൗാശിീൗ െഞമറശീ), റേഡിയോ മരിയ (ഞമറശീ ങമൃശമ), സെഹിയോൻ റേഡിയോ (ടലവശീി ഞമറശീ), മൈ കാത്തലിക് റേഡിയോ (ങ്യ ഇമവേീഹശര ഞമറശീ) മുതലായ ഇന്റർനെറ്റ് റേഡിയോകളിലൂടെ ദൈവവചനവായനകളും വചന പ്രഘോഷണങ്ങളും ഇന്റർനെറ്റിലൂടെ ഏതൊരാൾക്കും ശ്രവിക്കുവാൻ സാധിക്കും.
ഓഡിയോ ബൈബിൾ
ദൈവവചനം ആദ്യകാലത്ത് വാമൊഴിയായാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ദൈവവചനം വായിക്കുന്നതുപോലെ പ്രധാന്യമുള്ളതാണ് ദൈവവചനം ശ്രവിക്കുന്നതും. ദൈവജനത്തിന്, പ്രത്യേ കിച്ച് പ്രായാധിക്യത്താലും കാഴ്ചശക്തിയില്ലാത്തതിനാലും ബൈബിൾ വായിക്കാൻ സാധിക്കാത്തവർക്കും നിരക്ഷരർക്കും വേണ്ടി, ബൈബിൾ റെക്കോർഡ് ചെയ്ത് ഓഡിയോ കാസറ്റുകളിൽ വിതരണം ചെയ്യുവാൻ ആരംഭിച്ചു. ആദ്യകാലങ്ങളിൽ ടേപ്പ് റെക്കോർഡറിന്റെ വരവോടെ പലരും ദൈവവചനം വ്യക്തിപരമായ ആവശ്യങ്ങൾക്കായി റെക്കോർഡ് ചെയ്യുവാനാരംഭിച്ചു. 1997ൽ ദാസ് ക്രിയേഷൻസ് (ഉമ െഇൃലമശേീി)െ വിശുദ്ധ യോഹന്നാന്റെ സുവിശേഷവും സുഭാഷിതങ്ങളും റെക്കോർഡ് ചെയ്ത് ഓഡിയോ കാസറ്റാക്കി പ്രകാശനം ചെയ്തു. പാലാ കമ്മ്യൂണിക്കേഷൻസ് 1999ൽ വി. യോഹന്നാന്റെ സുവിശേഷം സംഗീതരൂപത്തിൽ റെക്കോർഡ് ചെയ്ത് പ്രകാശനം ചെയ്തു.
ഈയൊരു മേഖലയിലെ നാഴികകല്ല് എന്നു പറയാവുന്നത് ശ്രീ. തോമസ് പോളിന്റെ സഹായത്തോടുകൂടി ശ്രീ. മാർട്ടിൻ ജോസ് പി. ഇറക്കിയ പുതിയനിയമത്തിന്റെ ഓഡിയോ ബൈബിളാണ്. ശ്രീ. മാർട്ടിൻ 1996ൽ ദൈവവചനം നാടകീയ രീതിയിൽ ശബ്ദലേഖനം ചെയ്യാൻ പദ്ധതിയിട്ടു. ശ്രീ. ലിയോ തദ്ദേവൂസിന്റെ സംവി ധാനത്തിൻ കീഴിൽ വ്യത്യസ്ത ആളുകൾ ബൈബിളിലെ വ്യത്യസ്ത വ്യക്തിത്വങ്ങൾക്കായി ശബ്ദം നല്കി. ലളിതമായി ഒരു സംഗീതവും പശ്ചാത്തലമായി നല്കി. ശ്രവിക്കുമ്പോൾ യേശുവിനോടൊപ്പം ഒരുവൻ നടക്കുന്ന ഒരു അനുഭവം ലഭിക്കുന്ന രീതിയിലാണ് സുവിശേഷങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 2001ൽ പുതിയ നിയമം മുഴുവനും ഇപ്രകാരം റെക്കോർഡ് ചെയ്തു.
പിന്നീട് 2010ൽ കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ഈ സംരംഭം ഏറ്റെടുത്തു. ശ്രീ. മാർട്ടിൻ ജോസിന്റെ പി. സംവിധാ നത്തിൻ കീഴിൽ 2011ൽ പ്രവാചക ഗ്രന്ഥങ്ങളും, 2013ൽ പഞ്ചഗ്രന്ഥിയും, സങ്കീർത്തനങ്ങൾ ഒഴികെയു ള്ള പ്രബോധന ഗ്രന്ഥങ്ങളും പ്രകാശനം ചെയ്തു. 2014ൽ പഴയനിയമം മുഴുവനായി പൂർത്തിയാക്കി. ഓഡിയോ സി.ഡി.കളിലൂടെയും ഇന്റർനെറ്റിലും ഇവ ലഭ്യമാണ്. സങ്കീർത്തനങ്ങൾ മുഴുവനും പി.ഒ.സി. ബൈബിളിലെ വാക്കുകൾ ഒന്നു പോലും മാറാതെ വ്യത്യസ്തരായ സംഗീത സംവിധായ കരെക്കൊണ്ട് ഈണം പകർന്ന് ഗാനരൂപത്തി ലാക്കാൻ നേതൃത്വം വഹിച്ചത് ഫാ. ജെയ്റ്റസ് ഒ.എഫ്.എം. എന്ന കപ്പൂച്ചിൻ വൈദികനാണ്. സങ്കീർത്തനങ്ങളുടെ സംഗീതാവിഷ്‌കാരത്തി നുള്ള മുഴുവൻ ചെലവും വഹിച്ചത് ശ്രീ. ടോണി ജോർജ് ആണ്. കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ സമ്പൂർണ്ണ ശ്രാവ്യ ബൈബിൾ ഉന്നതനിലവാരം പുലർത്തുന്നു.
ഒരു വൈദികന്റെ സ്വരത്തിൽ ദൈവവചനത്തിന്റെ ഓഡിയോ സി.ഡി. ഇറക്കണം എന്ന ആഗ്രഹത്താൽ വിൻസെൻഷ്യൻ സഭാംഗമായ ഫാ. മൈക്കിൾ പനച്ചിക്കൽ ബൈബിൾ മുഴുവൻ വായിച്ചു റെക്കോർഡ് ചെയ്തു. ഇതിന്റെ വിതരണം ഇപ്പോൾ നിർവഹിക്കുന്നത് സെഹിയോൻ മിനിസ്ട്രീസാണ്.
വചനപ്രഘോഷണവും ബൈബിൾ ഗീതങ്ങളും
ദൈവവചനം പോലെ തന്നെ പലരും വചനപ്രഘോഷണങ്ങളും റിക്കോർഡ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ ആരംഭം മുതൽ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നിന്ന് ബഹു. പനക്കലച്ചന്റെയും മറ്റ് സുവിശേഷപ്രഘോഷകരുടെയും പ്രസംഗങ്ങൾ കാസറ്റുകളിൽ ലഭ്യമാക്കിയിരുന്നു. ഇന്ന് സെഹിയോൻ ധ്യാനകേന്ദ്രം പോലുള്ള മറ്റ് ധ്യാനകേന്ദ്രങ്ങളും വചനപ്രഘോഷണ സി.ഡി.കൾ പ്രകാശനം ചെയ്യുന്നു.
ദൈവവചനത്തെപ്പറ്റി ശാസ്ത്രീയ രീതിയിൽ അപഗ്രഥിച്ച് പഠിപ്പിക്കുന്ന സി.ഡി.കളും ഇന്ന് ലഭ്യമാണ്. മൈക്കിൾ കാരിമറ്റം അച്ചന്റെ പ്രസംഗങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും കൂടി 350 മണിക്കൂറുകളിലധികം ദൈർഘ്യമുള്ളതാണ്. ഡിവൈൻ ചാനലിനു വേണ്ടി അദ്ദേഹം നല്കിയ ഈ പ്രഭാഷണങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.
കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ ഫലമായിത്തന്നെ ധാരാളം ബൈബിൾ സംഭവങ്ങളും ബൈബിൾ പ്രമേയങ്ങളും സംഗീത രൂപത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. ദൈവാരാധനയ്ക്കും പ്രഘോഷണത്തിനും പുറമേ നൃത്താവിഷ്‌കാരങ്ങൾക്കും ഈ ഗീതങ്ങൾ ഉപയോഗിച്ചു വരുന്നു. ബൈബിൾ ഗീതങ്ങൾ, ബൈബിൾ ഗാനങ്ങൾ എന്നീ പേരുകളിൽ ഇവ പുറത്തിറക്കപ്പെടുന്നു. മെസേജ് ചാരിറ്റി മിഷൻ ബൈബിൾ സംഭവങ്ങൾ എന്ന പേരിൽ 100 'ബൈബിൾ സംഭവങ്ങൾ' ദൃശ്യാവിഷ്‌കരണം ചെയ്തു പുറത്തിറക്കി. 2008ൽത്തന്നെ വചനവർഷത്തിന്റെ സ്മരണയ്ക്കായി കെ.സി. ബി.സി. ബൈബിൾ കമ്മീഷൻ 'ലോഗോസ്' എന്ന പേരിൽ ഒരു ഗാന സി.ഡി. പ്രകാശനം ചെയ്തു. ഇതിലെ പാട്ടുകൾ വചനത്തിന്റെ പ്രാധാന്യത്തെയും ശക്തിയെയും ഉയർത്തിക്കാണിക്കുന്നതാണ്.
വിഷ്വൽ മീഡിയ
സിനിമകൾ
വിനോദമേഖലയിലെ ഏറ്റവും ജനകീയമായ മാധ്യമമാണ് സിനിമ അഥവാ ചലച്ചിത്രം. സാധാരണ മനുഷ്യരുടെ ജീവിതത്തിൽ വളരെ ശക്തമായ സ്വാധീനം സൃഷ്ടിക്കാൻ ഈ മാധ്യമത്തിനു കഴിഞ്ഞു. ഇത് മനസ്സിലാക്കി മാർപാപ്പമാർ ചില ചാക്രികലേഖനങ്ങൾ തന്നെ എഴുതിയിട്ടുണ്ട്. പീയൂസ് പതിനൊന്നാമൻ (19221939) മാർപാപ്പയുടെ 'ഡിവീനി ഇല്ലിയുസ് മജിസ്‌തേരി' (ഉശ്ശിശ കഹഹശൗ െങമഴശേെൃശ), 'വിജിലാന്തി കൂര' (ഢശഴശഹമിശേ ഈൃമ) എന്നീ ചാക്രികലേഖനങ്ങളിൽ സിനിമയുടെ അപകടങ്ങളെയും സാധ്യതകളെയുംപറ്റി ചർച്ച ചെയ്യുന്നുണ്ട്. ബൈബിൾ പ്രമേയങ്ങൾ എന്നും സിനിമകൾക്ക് വിഷയമായിട്ടുണ്ട്. ആദ്യത്തെ ബൈബിൾ സിനിമ 1897ൽ ഫ്രാൻസിൽ നിന്നിറങ്ങിയ 'ക്രിസ്തുവിന്റെ പീഡാനുഭവം' (ഘമ ജമശൈീി റൗ ഇവൃശേെ) ആണ്. അതിനുശേഷം ധാരാളം സിനിമകൾ ബൈബിൾ സംഭവങ്ങളെ ആസ്പദമാക്കി ഇറങ്ങിയിട്ടുണ്ട്.
എഫ്. നാഗൂർ സംവിധാനം ചെയ്ത് 1953ൽ പുറത്തിറക്കിയ 'ജെനോവാ' എന്ന സിനിമയാണ് ആദ്യത്തെ മലയാള ക്രൈസ്തവ സിനിമ. മലയാളത്തിലെ ആദ്യത്തെ ബൈബിൾ സിനിമ എന്ന് വിശേഷിപ്പിക്കാവുന്നത് 1963ൽ ഇറങ്ങിയ 'സ്‌നാപക യോഹന്നാൻ' എന്ന സിനിമയാണ.് 1975ൽ യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി 'ജീസസ്' എന്ന സിനിമ ഇറങ്ങി. ഹിന്ദി ഭാഷയിൽ ഇറങ്ങിയ 'ഈശോ മിശിഹാ' എന്ന സിനിമ മൊഴിമാറ്റം (റൗയ) ചെയ്തതാണ് ഈ സിനിമ. 1975ൽ വി. തോമാശ്ലീഹായുടെ കേരളത്തിലെ പ്രവർത്തനങ്ങളെ ആസ്പദമാക്കി 'തോമാശ്ലീഹാ' എന്ന സിനിമ ഇറങ്ങി. ഇതിനെ ഒരു ബൈബിൾ സിനിമ എന്ന് വിളിക്കാൻ പറ്റില്ല. ഈ രണ്ട് സിനിമകളുടെയും നിർമ്മാണം നിർവ്വഹിച്ചത് പുത്തനങ്ങാടി ക്രിയേഷൻസിലെ (ജൗവേമിമിഴമറ്യ ഇൃലമശേീി)െ പി. എ. തോമസ് ആണ്. എ. ഭീം സിംഗിന്റെയും ആർ. തിരുമലയുടെയും നേതൃത്വത്തിൽ സംവിധാനം ചെയ്യപ്പെട്ട സിനിമയായ 'മിശിഹാചരിത്രം' ആ കാലത്ത് ഏറെ ജനപ്രീതി ആർജ്ജിച്ച സിനിമ ആയിരുന്നു. തെലുങ്കിൽ നിർമ്മിച്ച സിനിമ മലയാളത്തിലും മറ്റു ഭാഷകളിലും മൊഴിമാറ്റം ചെയ്താണ് ഇറക്കിയത്. യേശുവിന്റെ പീഡാനുഭവം, മരണം, ഉത്ഥാനം എന്നിവ ചിത്രീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ 2008ൽ രഞ്ജിത്ത് പുളിക്കൻ എന്ന കപ്പൂച്ചിൻ വൈദികന്റെ നേതൃത്വത്തിൽ 'മെസായാ' എന്ന സിനിമ പുറത്തിറക്കി.
പിന്നീട് ഒരു ദീർഘകാലത്തെ ഇടവേളയായിരുന്നു. വിശുദ്ധരുടെ ജീവിതങ്ങളെ ആസ്പദമാക്കി ചില ടെലിഫിലിമുകൾ ഇറങ്ങിയെങ്കിലും ബൈബിൾ സിനിമകളൊന്നും ഇറങ്ങിയില്ല. യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി 'മുപ്പത് വെള്ളിക്കാശ്' എന്ന പേരിൽ ഒരു സിനിമയുടെ നിർമ്മാണം നടക്കുന്നുണ്ട്. ഇത് സംവിധാനം ചെയ്യുന്നത് ശ്രീ. കുര്യൻ വർണ്ണശാലയാണ്.
1970കളിലും 1980കളിലും പലരും സിനിമാ പ്രൊജക്റ്ററുകൾ വച്ച് പള്ളിപ്പെരുന്നാളുകൾക്കും ബൈബിൾ കൺവെൻഷനുകൾക്കും ബൈബിൾ സിനിമകൾ കാണിക്കുവാൻ തുടങ്ങി. ഇംഗ്ലീഷ് പരിജ്ഞാനം കുറവായിരുന്ന ജനങ്ങൾക്ക് മനസ്സിലാക്കാനായി ആരെങ്കിലും സംഭാഷണങ്ങളും മറ്റും വിശദീകരിച്ചു കൊടുത്തിരുന്നു. ഇതിൽ എടുത്തുപറയേണ്ട ഒരു പേരാണ് മൈക്കിൾ കാരിമറ്റം അച്ചന്റേത്. 80കളിൽ അദ്ദേഹം പള്ളികളിൽ ബൈബിൾ കൺവെഷനുകൾ നടത്തുകയും അതിനുശേഷം 2 ദിവസം സെഫെറെല്ലി (ദലുവലൃലഹഹശ) സംവിധാനം ചെയ്ത 'ജീസസ് ഓഫ് നസറത്ത്' (ഖലൗെ െീള ചമ്വലൃമവേ) എന്ന സിനിമ കാണിക്കുകയും ചെയ്തിരുന്നു. ഒപ്പം അതിനെപ്പറ്റിയുള്ള വിചിന്തനങ്ങളും വിശദീകരണങ്ങളും നല്കി. സാധാരണ ജനങ്ങൾക്ക് 4 സുവിശേഷങ്ങളെക്കുറിച്ചുള്ള നല്ല ഒരു പരിജ്ഞാനം ഇതിലൂടെ ലഭിച്ചു.
2000-ാം ആണ്ടോടുകൂടി 'ജീസസ്' (ഖലൗെ)െ എന്ന ഇംഗ്ലീഷ് സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. പ്രൊട്ടസ്റ്റന്റ് സംരംഭമായിരുന്നു ഇതെങ്കിലും കത്തോലിക്കരുടെ ഇടയിൽ ഇതിനു നല്ല സ്വീകരണമാണ് ലഭിച്ചത്. പുത്തനങ്ങാടി ഡിവൈൻ ക്രിയേഷൻസിലെ ശ്രീ. പോൾ പുത്തനങ്ങാടി 'ജീസസ് ഓഫ് നസറത്ത്' എന്ന സിനിമ മൊഴിമാറ്റം ചെയ്യാനുള്ള ശ്രമങ്ങളാരംഭിച്ചുവെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചില്ല. 2010-ൽ അദ്ദേഹം 'മേരി മഗ്ദലേന' എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. 2011ൽ റിലയൻസ് ഹോം വിഡിയോ ഡിമിലിയുടെ (ഇലരശഹ ആ. ഉലങശഹഹല) 'ടെൻ കമ്മാന്റ്‌മെന്റ്‌സ്' (ഠലി ഇീാാമിറാലിെേ, 1957) എന്ന വിശ്വവിഖ്യാതമായ സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചു.
സിനിമകൾക്കു പുറമേ ബൈബിൾ സന്ദേശവും സുവിശേഷമൂല്യങ്ങളും പകരുന്ന ധാരാളം ആനിമേഷൻ സിനിമകളും കാർട്ടൂണുകളും മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. കിങ്ങ്ഡം പ്രൊഡക്ഷൻസ് (ഗശിഴറീാ ജൃീറൗരശേീി)െ ഇറക്കിയ 'ജീസസ് വണ്ടർ' (ഖലൗെ െംീിറലൃ) എന്ന ഡിവിഡിയിൽ യേശുവിന്റെ 8 അദ്ഭുതങ്ങൾ വിവരിക്കുന്നുണ്ട്. അതിനു ലഭിച്ച നല്ല സ്വീകരണത്തിൽ പ്രചോദിതരായി 7 അദ്ഭുതങ്ങളും ക്രിസ്തുവിന്റെ ജനനവിവരണവും കൂട്ടിച്ചേർത്ത് ഇതിന്റെ രണ്ടാം ഭാഗവും പുറത്തിറക്കി. ഇതുപോലെ 'ഉണ്ണി ബൈബിൾ കഥകൾ' എന്ന പേരിൽ വെൽവറ്റ് ബഡ് ക്രിയേഷൻസ് (ഢലഹ്‌ല േആൗറ ഇൃലമശേീി)െ ചെറിയ കുട്ടികൾക്കായി ബൈബിൾ കഥകൾ കാർട്ടൂൺ രൂപത്തിൽ അവതരിപ്പിച്ചു. 'സ്റ്റോറി കീപ്പേഴ്‌സ്' (ടീേൃ്യ സലലുലൃ)െ എന്ന പേരിലിറങ്ങിയ ആനിമേഷൻ പരമ്പര മലയാളത്തിലേക്ക് ജോസ് പാലക്കീലച്ചന്റെ നേതൃത്വത്തിൽ മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
ടെലിവിഷൻ
സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ ഇറക്കിയ 'കമ്മ്യൂണിയോ എത്ത് പ്രോഗ്രസ്സിയോ' (ഇീാാൗിശീ ല േജൃീഴൃലശൈീ, 1971) എന്ന രേഖയിൽ ഇപ്രകാരം പറയുന്നു: 'റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളുടെ കർമ്മശേഷി ഉപയോഗിക്കുന്ന മതപരിപാടികൾ ജനങ്ങളുടെ മതപരമായ ജീവിതവും വിശ്വാസികളുടെയിടയിലുള്ള ബന്ധങ്ങളും വർദ്ധിപ്പിക്കുന്നു'. രാമായണം, മഹാഭാരതം എന്നീ ഹിന്ദുപുരാണങ്ങൾ രാമാനന്ദ് സാഗർ ടെലിവിഷൻ പരമ്പരയായി അവതരിപ്പിച്ച് ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിരുന്നു. ഇതിനു ലഭിച്ച സ്വീകാര്യത കണ്ട് മലയാള സിനിമാ വ്യവസായത്തിലെ പ്രമുഖ വ്യക്തിയായിരുന്ന നവോദയ അപ്പച്ചൻ ഒരു ബൈബിൾ പരമ്പര നിർമ്മിക്കാൻ തീരുമാനിച്ചു. ഈ പരമ്പരയ്ക്ക് 'ബൈബിൾ കീ കഹാനി' - മലയാളത്തിൽ 'ബൈബിൾ കഥകൾ' - എന്നു പേരിട്ടു. മലയാളമടക്കമുള്ള പല ഇന്ത്യൻ ഭാഷകളിലും ഇതു മൊഴിമാറ്റം ചെയ്യപ്പെട്ടു. 1992 മുതൽ ഇന്ത്യയിൽ ഒട്ടാകെ ഈ പരിപാടി പ്രക്ഷേപണം ചെയ്യപ്പെട്ടു. ഇന്ത്യൻ സിനിമകളിലെ പ്രമുഖ നടീനടൻമാർ അഭിനയിച്ച ഈ പരമ്പരയ്ക്ക് ഇന്ത്യയിലൊട്ടാകെ ക്രൈസ്തവരുടെയും അക്രൈസ്തവരുടെയും ഇടയിൽ പ്രചാരം ലഭിച്ചു. അഗസ്റ്റിൻ മുള്ളൂരച്ചൻ ഈ പരമ്പര ആഴത്തിൽ മനസ്സിലാക്കാൻ മലയാളത്തിൽ ഒരു ഗൈഡ് എഴുതി പ്രസിദ്ധീകരിച്ചു. പക്ഷേ 1993ൽ കാശ്മീർ തീവ്രവാദികളുടെ (ാശഹശമേിെേ) ഭീഷണി മൂലവും കോടതി ഉത്തരവ് മാനിച്ചും ഈ പരിപാടി നിർത്തിവയ്‌ക്കേണ്ടി വന്നു. ഈസ്റ്റർ, ക്രിസ്മസ്സ് കാലത്തും മറ്റു ക്രൈസ്തവതിരുനാളുകളിലും ടെലിവിഷ നിൽ പല ക്രൈസ്തവ പരിപാടികളും പ്രക്ഷേപണം ചെയ്യപ്പെടാറുണ്ട്. ചില ചാനലുകളിൽ രാവിലെ വചനപ്രഘോഷണങ്ങൾ പ്രക്ഷേപണം ചെയ്യാറുണ്ട്. ബൈബിൾ വാരത്തോടനുബ ന്ധിച്ചും ബൈബിൾ പാരായണ മാസാചരണ ത്തോടനുബന്ധിച്ചും ടി. വി. പരിപാടികൾ സംപ്രേ ഷണം ചെയ്യാറുണ്ട്.
മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലൂ ടെ ജനലക്ഷങ്ങളിലേക്ക് ദൈവവചനം എത്തിച്ച വിൻസെൻഷ്യൻ സഭ ആധുനിക മാധ്യമങ്ങളിലൂ ടെയും ഈ ദൗത്യം തുടരണമെന്ന ഉദ്ദേശ്യത്തോടെ 2011 നവംബർ 20-ാം തീയതി ഗുഡ്‌നെസ്സ് ചാനൽ ആരംഭിച്ചു. ഇതിലെ എല്ലാ പരിപാടികളുടെയും അന്തിമലക്ഷ്യം ദൈവവചനം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണെങ്കിലും ചില പരിപാ ടികളുടെ പേരുകൾ പരാമർശിക്കപ്പെടേണ്ടതാണ്. ദൈവവചനത്തെ ആഴത്തിൽ മനസ്സിലാക്കു വാനുള്ള ബൈബിൾ പഠന ക്ലാസ്സുകളാണ് 'ബൈബിളിലൂടെ ഒരു തീർത്ഥാടനം' എന്ന പരിപാടിയിലുള്ളത്. ഇപ്പോൾ ഇതിൽ പുതിയ നിയമം ജോസഫ് പാംപ്ലാനിയച്ചനും പഴയനിയമം ജോസഫ് തൊണ്ടിപ്പറമ്പിലച്ചനും കൈകാര്യം ചെയ്യുന്നു. 'കാണാപ്പുറം' എന്ന പരിപാടിയിലൂടെ ബൈബിൾ സംബന്ധമായ സംശയങ്ങൾക്ക് ബൈബിൾ പണ്ഡിതനായ മൈക്കിൾ കാരിമറ്റ മച്ചൻ ഉത്തരം നല്കുന്നു. മൈക്കിൾ അച്ചന്റെ തന്നെ 'ബൈബിളിലെ സ്ത്രീകൾ' എന്ന പരിപാടിയും യേശുവിന്റെ ഉപമകളെപ്പറ്റി വിശദീകരിക്കുന്ന പരിപാടിയും ഈ ചാനലിൽ ഉണ്ട്.
നിത്യജീവിതത്തിൽ, സാമൂഹിക പശ്ചാത്തലത്തിൽ എന്താണ് ദൈവവചനത്തിന്റെ പ്രസക്തി എന്നു കാണിക്കുന്ന 'വചനം പറയുന്നു' എന്ന പരിപാടി വേറിട്ട രീതിയിലുള്ളതാണ്. ബൈബിളിലെ വ്യത്യസ്ത വ്യക്തികളെ പരിചയപ്പെടുത്തുന്ന തൊണ്ടിപ്പറമ്പിലച്ചന്റെ 'ഐക്കൺസ്' എന്ന പരിപാടിയും തൊണ്ടിപ്പറ മ്പിലച്ചന്റെയും സെബാസ്റ്റിയൻ കിഴക്കേയില ച്ചന്റെയും നേത്യത്വത്തിൽ നടക്കുന്ന 'വേൾഡ് ഓഫ് ലൈഫ്' എന്ന ബൈബിൾ പഠന പരിപാടിയും ഇംഗ്ലീഷിലാണ് സംപ്രേഷണം ചെയ്യുന്നത്. ദൈവവചനം പങ്കു വയ്ക്കുന്ന 'വചന ദീപ്തി', 'വചനപ്പെരുമഴ', 'വചന ശക്തി', 'അനുഗ്രഹ വർഷം' പോലുള്ള ധാരാളം പരിപാടികൾ ഈ ചാനലിൽ ഉണ്ട്. കോടീശ്വരൻ ശൈലിയിൽ നടത്തുന്ന 'കാനാൻദേശം' എന്ന ബൈബിൾ റിയാലിറ്റി ഷോയും വേറിട്ടതാണ്.
മാധ്യമങ്ങളിലൂടെ ദൈവവചനം പ്രചരിപ്പി ക്കുവാനും ആത്മാക്കളെ രക്ഷിക്കുവാനുമായി ലോകത്തിനു വേണ്ടി മാധ്യസ്ഥ്യം വഹിക്കുക എന്ന സ്വപ്നവുമായി ശ്രീ. ബൈന്നി പുന്നത്തറ ആരംഭിച്ച 'ശാലോം മിനിസ്ട്രീസ്', അതിന്റെ സ്വപ്ന പൂർത്തീകരണത്തിന്റെ ഭാഗമായി ആരംഭിച്ച 'ശാലോം ടൈംസും' 'സൺഡേ ശാലോമും' 2005 മാർച്ച് മാസത്തിൽ എത്തിച്ചേർന്നത് 'ശാലോം ചാനൽ' എന്ന സ്വപ്നസാക്ഷാത്കാരത്തിലാണ്. ദൈവവചന പ്രഘോഷണമാണ് ഇതിലെ പരിപാടികളുടെയും ലക്ഷ്യം. 'ബിബ്ലിയ' എന്നു പേരുള്ള ബൈബിൾ ക്വിസ് പരിപാടി വലിയ ഒരു വിജയമായിരുന്നു. ബിഷപ്പുമാരും വൈദികരും അല്മായരുമൊക്കെ ദൈവവചനം പങ്കുവയ്ക്കുന്ന പരിപാടികളാണ് 'ഡെയ്‌ലി മിററും' 'വചനം തിരുവചനവും' 'റിന്യൂവൽ ഫയറു'മൊക്കെ. ഇതുപോലെ മറ്റു പല പരിപാടികളും വചനം പങ്കുവയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ ശാലോം ചാനലിലുണ്ട്. കുട്ടികൾക്ക് ആകർഷകമായ രീതിയിൽ വചനസന്ദേശം പങ്കുവയ്ക്കുന്ന കാർട്ടൂണുകളും പാവകളികളും മറ്റ് പരിപാടികളും ഇതിൽ ചേർത്തിട്ടുണ്ട്. എയ്ഞ്ചൽസ് ആർമിയുടെ ക്വിഡ്‌സ് കോർണർ പ്രത്യേകം പരാമർശം അർഹിക്കുന്നു.
ഇലക്‌ട്രോണിക് മാധ്യമം
കമ്പ്യൂട്ടർ
1837ൽ കണക്കുകൂട്ടുവാൻ വേണ്ടി കണ്ടുപിടിക്കപ്പെട്ട ഉപകരണം ഇന്ന് ലോകംമുഴു വനെയും നിയന്ത്രിക്കാൻ തക്കവിധം വളർന്നു - ആധുനിക കമ്പ്യൂട്ടറുകൾ. കമ്പ്യൂട്ടറിന്റെ അനന്തസാദ്ധ്യതകൾ മനസ്സിലാക്കിയ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1990ൽ 24-ാമത് ലോകമാധ്യമദിനത്തിൽ കമ്പ്യൂട്ടറിനെക്കുറിച്ച് പറഞ്ഞു: 'സഭയുടെ പ്രബോധനങ്ങൾ, പാരമ്പര്യം, വി. ഗ്രന്ഥത്തിലെ വചനങ്ങൾ എന്നിവയിലേക്ക് വിപുലവും ക്ഷിപ്രവുമായ പ്രവേശനം നല്കാനു തകുന്ന വിധത്തിൽ കമ്പ്യൂട്ടറിന്റെ മനുഷ്യനിർമ്മി തമായ വലിയ കൃത്രിമ ഓർമ്മകളിൽ അറിവുകൾ സൂക്ഷിച്ചു വയ്ക്കാൻ നമുക്ക് ഇന്നു സാധിക്കും'.
ദൈവവചനം പഠിക്കാൻ ധാരാളം കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഇന്നു ലഭ്യമാണ്. 'ബൈബിൾ വർക്ക്‌സ്' (ആശയഹല ണീൃസ)െ, 'ലോഗോസ് ബൈബിൾ സോഫ്ട്‌വെയർ' (ഘീഴീ െആശയഹല ടീളംേമൃലഘശയീൃീിശഃ) എന്നിങ്ങനെയുള്ള സങ്കീർണ്ണവും ചെലവേറിയതുമായ സോഫ്ട്‌വെയറുകൾ വളരെ ആഴത്തിലുള്ള ബൈബിൾ പഠനത്തിന് ഒരുവനെ സഹായിക്കുന്നു. അതുപോലെ സാധാരണ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ 'ഗ്ലോ ബൈബിൾ' (ഏഹീആശയഹല), 'ഈസ്‌വോർഡ്' (ഋടംീൃറ) പോലെയുള്ള സോഫ്ട്‌വെയറുകളും ബൈബിളിനെപ്പറ്റി രസകരവും ആകർഷകവുമായ രീതിയിൽ വിവരിക്കുന്ന സോഫ്ട്‌വെയറുകളും ലഭ്യമാണ്.
ബൈബിൾ പഠനത്തിൽ മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരളത്തിലും ചില സോഫ്ട്‌വെയറുകൾ ഇറങ്ങിയിട്ടുണ്ട്. ഇതിൽ ആദ്യം പറയുന്നത് സെഡ്. എം. മൂഴൂർ അച്ചന്റെ നേതൃത്വത്തിൽ 'ആരാമം വിഷൻ' 2007 സെപ്റ്റംബറിൽ പുറത്തിറക്കിയ ഒരു ഇന്ററാക്ടീവ് സിഡിയാണ് (കിലേൃമരശേ്‌ല ഇഉ). ഇതിൽ ബൈബിൾ ഉദ്ധരണികളും ബൈബിൾ വായന കലണ്ടറും ഡയറിയും കുട്ടികൾക്കായി തയ്യാറാക്കിയ ക്വിസ്സും ബൈബിൾ വീഡിയോ ഗെയിമും ലഭ്യമാണ്. 'മിറാക്കുലസ് ടെക്‌നോളജീസി'ൽ (ങശൃമരൗഹീൗ െഠലരവിീഹീഴശല)െ നിന്ന് ശ്രീ ജോസഫ് ഡി. പുറത്തിറക്കിയ 'പാന' എന്ന സോഫ്ട്‌വെയർ കുട്ടികളെ മലയാളം പ്രാർത്ഥനകളും ബൈബിളും പഠിക്കുവാൻ സഹായിക്കുന്നു. ഒപ്പം, കുറച്ച് കളികളും അവർ ചേർത്തിട്ടുണ്ട്. ബൈബിൾ ആഴത്തിൽ പഠിക്കാനായി ബൈബിൾ വർക്ക്‌സ് പോലെയുള്ള ഒരു മലയാളം സോഫ്ട്‌വെയർ-ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു ബൈബിളുകളും മലയാളം ബൈബിൾ വ്യാഖ്യാനങ്ങളും നിഘണ്ടുകളും വിജ്ഞാനകോശങ്ങളും അടങ്ങിയ മഹത്തായ സോഫ്ട്‌വെയർ നിർമ്മിക്കാനുള്ള ആലോചനകളുമായി കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ഇപ്പോൾ മുന്നോട്ടു പോകുന്നുണ്ട്. ലോഗോസ് ക്വിസിന് ഒരുങ്ങുന്നവരെ സഹായിക്കാൻ വേണ്ടി ചില സോഫ്ട്‌വെയറുകൾ 2014-ൽ പുറത്തിറങ്ങിയിട്ടുണ്ട്.
ഇന്റർനെറ്റ്
ലോകത്തിലെ ഏറ്റവും വിപുലമായ വിജ്ഞാനശേഖരമാണ് ഇന്റർനെറ്റ്. സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ ഇറക്കിയ 'സഭയും ഇന്റർനെറ്റും' എന്ന രേഖയിൽ പറയുന്നു: 'ഇന്റർനെറ്റിന് വിശ്വാസജീവിതത്തിന്റെ പൂർണ്ണമായ അനുഭവത്തിലേക്ക് ആളുകളെ ആകർഷിക്കാനും മതാത്മക ജീവിതത്തെ വളർത്താനും സാധിക്കും. സഭയ്ക്ക് യുവാക്കളോടും കൗമാരക്കാരോടും സംവദിക്കാനുള്ള സാദ്ധ്യതകളും ഇന്റർനെറ്റ് നല്കുന്നു.' ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും ധാരാളം ബൈബിൾ പഠനസൈറ്റുകൾ ലഭ്യമാണ്.
പ്രൊട്ടസ്റ്റന്റ് മലയാളം ബൈബിൾ ('സത്യവേദപുസ്തകം') 1995 മുതൽ ഇന്റർനെറ്റിൽ ലഭ്യമായിരുന്നെങ്കിലും കത്തോലിക്കാ മലയാളം ബൈബിൾ ഇന്റർനെറ്റിൽ ലഭ്യമാക്കിയത് 2008 മുതൽ മാത്രമാണ്. ബൈബിൾ കമ്മീഷന്റെ ഈയൊരു സംരംഭത്തിനു നേതൃത്വം നല്കിയത് 'ജീസസ് യൂത്ത്' എന്ന യുവജനക്കൂട്ടായ്മയാണ്. ഗൾഫ് രാജ്യങ്ങളിലുള്ള ധാരാളം ജീസസ് യൂത്ത് അംഗങ്ങൾ ശ്രീ. വിൻസെന്റ് ബെർണാർഡിന്റെയും ശ്രീ വിന്നിയുടെയും നേതൃത്വത്തിൽ ഈ സംരംഭം എറ്റെടുക്കുകയായിരുന്നു. 2008 സെപ്റ്റംബർ 24-ാം തീയതി ഔദ്യോഗികമായി ഈ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു. അങ്ങനെ മലയാളി കത്തോലിക്കരുടെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ബൈബിൾ നിരോധിച്ചിരിക്കുന്ന സൗദി അറേബ്യ പോലുളള രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഈ വെബ്‌സൈറ്റ് വലിയൊരു അനുഗ്രഹമാണ്. ബൈബിൾ വായിക്കാം എന്നതിനുപുറമേ പദാന്വേഷണത്തിനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ വായിക്കുവാനായി പി.ഒ.സി. ബൈബിൾ കമ്മീഷൻ 2013ൽ ഡെസ്‌ക്‌ടോപ്പ് ബൈബിൾ പ്രകാശനം ചെയ്തു.
കേരള കാത്തലിക് ബൈബിൾ സൊ സൈറ്റിക്ക് സ്വന്തമായി ഒരു വെബ്‌സൈറ്റ് ഉണ്ട്. ഇതിൽ ബൈബിളിനെക്കുറിച്ചുള്ള അറിവുകളും ബൈബിൾ സംബന്ധമായി പല പുസ്തകങ്ങളും ബൈബിൾ പ്രഭാഷണങ്ങളും ബൈബിൾ ചിത്രകഥകളും ലഭ്യമാണ്. ബൈബിൾ പഠനത്തിനു സഹായിക്കുന്ന മറ്റ് ബൈബിൾ വെബ്‌സൈറ്റുകളൊന്നും ഇപ്പോൾ മലയാളത്തിൽ ലഭ്യമല്ല. കാരണം ഇന്റർനെറ്റ് ഉപഭോക്താക്കളിൽ പലരും സാമാന്യം നല്ല ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരാകയാൽ മലയാളത്തിൽ ബൈബിൾ പഠനത്തിനായി ഒരു വെബ്‌സൈറ്റ് നിർമ്മിക്കുകയെന്നത് ഒരത്യാവശ്യമല്ല. ഇന്റർനെറ്റിൽ ബൈബിൾ പഠനത്തിനായുള്ള അകത്തോലിക്കാ സൈറ്റുകളിൽ ഒരുവനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഉള്ളതിനാൽ നല്ല കത്തോലിക്കാ ബൈബിൾ പഠനസൈറ്റുകളെ പരിചയപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തണമെന്നുമാത്രം.
ഞായറാഴ്ച പ്രസംഗങ്ങൾക്ക് സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെ പല രൂപതകളും വൈദികരും വെബ്‌സൈറ്റുകളും ബ്ലോഗുകളും ചർച്ചാവേദികളും (എീൃൗാ)െ ആരംഭിച്ചിട്ടുണ്ടെങ്കിലും അവ അധികമാരും ഉപയോഗപ്പെടുത്തുന്നില്ല എന്നത് ഖേദകരമത്രെ. ബൈബിൾ ഉദ്ധരണികളും ബൈബിൾ വിചിന്തനങ്ങളും പഠനസഹായകകാര്യങ്ങളും ഇ-മെയിൽ അയയ്ക്കുന്ന ചില മെയിൽ ഗ്രൂപ്പുകളും സജീവമാണ്. ചില ബൈബിൾ പണ്ഡിതർ ഇ-മെയിലിലൂടെയും ചാറ്റിംഗിലൂടെയും ബൈബിൾ സംശയങ്ങൾ നിവാരണം ചെയ്യുവാൻ ഇന്റർനെറ്റിനെ ഉപയോഗിക്കുന്നുണ്ട് എന്നതു സന്തോഷകരമായ ഒരു കാര്യമാണ്.
മൊബൈൽ ഫോൺ
ഇന്നത്തെ ലോകത്തിൽ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒരു സാങ്കേതികവിദ്യയാണ് മൊബൈൽ ഫോൺ. ഇന്ന് കേരളത്തിൽ മൊബൈൽ ഫോൺ ഇല്ലാത്തവർ വളരെ വിരള മാണ്. മറ്റ് സങ്കേതികവിദ്യകൾപോലെതന്നെ മൊബൈൽഫോണും ഇന്ന് ദൈവവചനം പ്രചരിപ്പിക്കാനായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്ന് മൊബൈൽ ഫോണുകളിൽ (സ്മാർട്ട് ഫോണുകളിൽ) ബൈബിൾ വായിക്കാനും, പദാന്വേഷണം നടത്താനും സാധിക്കുന്ന ധാരാളം മൊബൈൽ അപ്ലിക്കേഷനുകൾ ലഭ്യമാണ്. ദിവസവും ഓരോ ബൈബിൾ വാക്യങ്ങൾ കാണിക്കുന്ന, ബൈബിൾ സംബന്ധമായ കളികൾ ഒരുക്കുന്ന ആപ്ലിക്കേഷനുകൾ ഇന്ന് ലഭിക്കുന്നതാണ്. 2012ൽ ബൈബിൾ കമ്മീഷന്റെ മേൽനോട്ടത്തിൽ ഇന്റർനെറ്റ് ബൈബിൾ വികസിപ്പിച്ച ജീസസ് യൂത്ത് സുഹൃത്തുക്കൾ, സ്മാർട്ട് ഫോണുകളിൽ പി.ഒ.സി. ബൈബിൾ വായിക്കുവാനുള്ള മൊബൈൽ അപ്ലിക്കേഷനും വികസിപ്പിച്ചെടുത്തു. 2 ലക്ഷത്തിലധികം ആളുകൾ ഇതുവരെ ഇതു ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നു. ബൈബിൾ വചനങ്ങൾ ദിവസവും എസ്.എം.എസ്. അയയ്ക്കുന്ന പല പ്രാർത്ഥനാ ഗ്രൂപ്പംഗങ്ങളും പ്രസ്ഥാനങ്ങളും ഇന്ന് സജീവമാണ്.
ഉപസംഹാരം
ദൈവവചനത്തിലേക്ക് ജനങ്ങളെ ആകർ ഷിക്കാനായി ഏറ്റവും ആവശ്യമായിരിക്കുന്നത് ഇന്നത്തെ സാംസ്‌കാരികവും സാങ്കേതികവിദ്യാ പരവുമായ പശ്ചാത്തലത്തിൽ വചനത്തെ അവതരി പ്പിക്കുക എന്നതാണ്. ഈ മേഖലയിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇനിയും ഏറെ മുന്നോട്ടു പോകേണ്ടി യിരിക്കുന്നു. ഇങ്ങനെയുള്ള നൂതന സംരംഭ ങ്ങളുടെ ആവശ്യകതയും പ്രസ ക്തിയും ഇന്ന് സാമാന്യജനത്തിന് ഏറെ ബോധ്യ പ്പെട്ടു വരികയാണ്.
ആധുനിക മാധ്യമങ്ങളിലൂടെ വചന പ്രഘോഷണം നടത്താനായി കെ.സി.ബി.സി. ബൈബിൾ കമ്മീഷനും മീഡിയ കമ്മീഷനും ഒന്നിച്ചു പ്രവർത്തിക്കുന്നത് അഭിലഷണീയമാണ്. ബൈബിൾ പണ്ഡിതരും സഭാധികാരികളും അല്മായരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഈ മേഖല ഏറെ സമ്പന്നമാകും.
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 'രക്ഷകന്റെ മിഷൻ' എന്ന തന്റെ ചാക്രിക ലേഖനത്തിൽ പറയുന്നുണ്ട്, ''ക്രിസ്തീയ സന്ദേശങ്ങൾക്കും സഭയുടെ ആധികാരിക പ്രബോധനങ്ങൾക്കും പ്രചാരണം കൊടുക്കുക മാത്രമല്ല, 'പുതിയ സംസ്‌കാരവുമായി' സുവിശേ ഷത്തെ സമന്വയിപ്പിക്കുക കൂടിയാണ് നാം ചെയ്യേണ്ടത്.'' ഇന്നത്തെ പുതിയ സംസ്‌കാര ത്തിൽ ദൈവവചനം പ്രഘോഷിക്കപ്പെടാൻ, ജനമനസ്സുകളിൽ സുവിശേഷം ആഴ്ന്നിറങ്ങാൻ പുതിയ ചില പ്രവർത്തനങ്ങൾ വേണ്ടിവരും. നവസുവിശേഷവത്കരണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ഈ കാലത്ത് പുതിയ രീതികളി ലൂടെയും മറ്റ് സംരംഭ ങ്ങളിലൂടെയും വചനം ജനങ്ങൾക്ക് കൊടുക്കാനായി സാധിക്കണം. ഈ മേഖലയിൽ ഇപ്പോഴുള്ള പ്രവർത്തനങ്ങളും സാധ്യതകളുമാണ് ഈ അധ്യായത്തിൽ ചർച്ച ചെയ്യുന്നത്.
1. ലോഗോസ് ക്വിസ്
കേരള സഭയിലെ ബൈബിൾ സംബന്ധമായ സംരംഭങ്ങളിലെ അതുല്യമായ സംഭവമാണ് ലോഗോസ് ബൈബിൾ ക്വിസ് ('ലോഗോസ് ക്വിസ്' എന്ന് പൊതുവേ അറിയപ്പെടുന്നു). 2012ൽ റോമിൽ വച്ച് നവസുവിശേഷവത്കരണം എന്ന വിഷയത്തെപ്പറ്റി നടത്തിയ മെത്രാന്മാരുടെ സിനഡിൽ സീറോ മലങ്കരസഭയുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ ബസീലിയോസ് മാർ ക്ലീമിസ് ലോഗോസ് ക്വിസ്സിനെ പരിചയപ്പെടുത്തിയത് 'നവസുവിശേഷവത്കരണത്തിന്റെ കേരളമാതൃക' (ഗലൃമഹമ ങീറലഹ ീള ചലം ഋ്മിഴലഹശമെശേീി) എന്നാണ്. ലോഗോസ് ക്വിസ് എന്ന അഖിലകേരള ബൈബിൾ ക്വിസ് ബൈബിൾ കമ്മീഷന്റെയും ബൈബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 6 വ്യത്യസ്തപ്രായവിഭാഗങ്ങളിൽപ്പട്ടവർക്കാണ് നടത്തുന്നത്.
ഓരോ വർഷവും പഴയനിയമത്തിൽനിന്നും സുവിശേഷങ്ങളിൽനിന്നും ലേഖനങ്ങളിൽനിന്നും ചില പ്രത്യേക ഭാഗങ്ങളുണ്ടാകും. ഓരോ രൂപതകളിലെയും വിജയികൾ സംസ്ഥാനതലത്തിൽ മാറ്റുരയ്ക്കുന്നു. അതിന്റെ ആദ്യറൗണ്ട് എഴുത്തുപരീക്ഷയാണ്. അതിൽ വിജയിക്കുന്ന പത്തുപേരെ തിരഞ്ഞെടുത്ത് രണ്ടാം റൗണ്ട് ക്വിസ് നടത്തുന്നു. അങ്ങനെ ഓരോ പ്രായവിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരാകുന്നവരെ കൂട്ടി (6 പേർ) ഒരു ഗ്രാന്റ് ഫിനാലെ, ടെലിവിഷനിൽ സംപ്രേഷണം ചെയ്യാവുന്ന രീതിയിൽ നടത്തുന്നു. വിദേശത്തുള്ളവർക്കുവേണ്ടി 2013 മുതൽ ലോഗോസ് ക്വിസ് ഓൺലൈനായും നടത്തുവാൻ ആരംഭിച്ചിരിക്കുന്നു. ദൈവവചനം സൂക്ഷ്മമായി വായിക്കുവാനും ധ്യാനിക്കാനും പഠിക്കുവാനും ഈയൊരു സംരംഭം ദൈവജനത്തിനു വലിയ പ്രേരണ നല്കിയിട്ടുണ്ട്. പല ഇടവകകളിലും പരീക്ഷയ്ക്കുള്ള വചനഭാഗത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
ലോഗോസ് ക്വിസ്സിനോടനുബന്ധിച്ച് പല രൂപതകളിലെയും ബൈബിൾ അപ്പസ്‌തോലേറ്റുകൾ വ്യത്യസ്ത പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. തൃശ്ശൂർ അതിരൂപതയുടെ കീഴിൽ 'ഫാമിലി ക്വിസ്', 'സ്‌കൂൾ ലോഗോസ് ക്വിസ്', 'കാറ്റിക്കിസം ലോഗോസ് ക്വിസ്', സന്ന്യസ്തർ ക്കായി പ്രത്യേകം ലോഗോസ് ക്വിസ് എന്നിവ സംഘടിപ്പിക്കാറുണ്ട്. പല രൂപതകളും ഇടവകകളും തങ്ങളുടേതായ ബൈബിൾ ക്വിസ്സുകൾ സംഘടിപ്പിക്കാറുണ്ട്. പക്ഷേ പലപ്പോഴും ഇത്തരം ക്വിസ്സുകൾ യഥാർത്ഥ ഉദ്ദേശ്യത്തിൽനിന്നുമാറി ഒരു മത്സരം മാത്രമാകുന്നു എന്നത് ഖേദകരമായ വസ്തുതയാണ്. ഇത്തരം ക്വിസ്സുകളുടെ യഥാർത്ഥ ചൈതന്യം മനസ്സിലാക്കിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്.
ബൈബിൾ കൺവെൻഷനുകളും ധ്യാനങ്ങളും ദൈവവചനം പ്രചരിപ്പിക്കുവാൻ ഏറെ സഹായിച്ചിട്ടുണ്ടെങ്കിലും ജനം വചനം വായിക്കുവാൻ ആരംഭിച്ചതോടുകൂടി ധാരാളം സംശയങ്ങൾ ഉടലെടുത്തു. ദൈവവചനത്തെ ശരിക്കും മനസ്സിലാക്കാനായി ചിട്ടയായ ഒരു പഠനത്തിന്റെ ആവശ്യകത ഉടലെടുത്തു. 1978ൽ ദേശീയ ബൈബിൾ കമ്മീഷന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജേക്കബ് തേക്കാനത്തച്ചൻ ദേശീയതലത്തിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു തപാൽ ബൈബിൾ കോഴ്‌സ് സ്ഥാപിച്ചു. കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ ഇത്തരത്തിൽ മലയാളത്തിൽ ഒരു കോഴ്‌സ് ആരംഭിക്കാൻ തീരുമാനിച്ചു. 1988ൽ ബൈബിൾ കമ്മീഷൻ സെക്രട്ടറിയായിരുന്ന എബ്രഹാം പേഴുംകാട്ടിലച്ചൻ കോഴ്‌സിന്റെ രീതികൾ മനസ്സിലാക്കാൻ എൻ.ബി.സി.എൽ.സി. സന്ദർശിച്ചു. 1989ൽ വി. മർക്കോസ് എഴുതിയ സുവിശേഷത്തെ അധികരിച്ചുള്ള ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. 1 മുതൽ 9 വരെയുള്ള വാല്യങ്ങൾ എൻ.ബി.സി.എൽ.സി.യുടെ ഇംഗ്ലീഷ് പഠനപുസ്തകത്തിന്റെ മലയാള പരിഭാഷയായിരുന്നു. മൂന്ന് സുവിശേഷങ്ങൾകഴിഞ്ഞപ്പോഴേക്കും എൻ.ബി. സി.എൽ.സി.യുടെ കോഴ്‌സ് നിർത്തിയെങ്കിലും ബൈബിൾ കമ്മീഷൻ കോഴ്‌സ് തുടർന്നുകൊണ്ടിരുന്നു. 5 യൂണിറ്റുകളിലായി 39 വാല്യങ്ങളുള്ള ഈ പാഠാവലി തയ്യാറായത് 25 വർഷം കൊണ്ടാണ്. വർഷത്തിലൊരിക്കൽ ഒരു കോൺടാക്ട് ക്ലാസ്സും അവർ സംഘടിപ്പിക്കുന്നുണ്ട്. ഈ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ബൈബിൾ കമ്മീഷന്റെ 'ഡിപ്ലോമ ഓഫ് ബിബ്ലിക്കൽ സ്റ്റഡീസ്' സർട്ടിഫിക്കറ്റ് നല്കുന്ന താണ്. കൂടുതൽ വിശദമായ പഠനത്തി നായുള്ള അവസരമൊരുക്കി ഇതിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.
ബൈബിൾ കമ്മീഷൻ പി.ഒ.സി.യിൽ വച്ച് എല്ലാ ബുധനാഴ്ചയും വൈകുന്നേരങ്ങളിൽ ബൈബിൾ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിനു പുറമേ ബൈബിൾ ആനിമേറ്റേഴ്‌സ് കോഴ്‌സ് എന്ന പേരിൽ താമസിച്ചുള്ള കോഴ്‌സുകളും സംഘടിപ്പിക്കുന്നുണ്ട്. ബൈബിൾ സംബന്ധമായ പല വിഷയങ്ങളെയും പറ്റി ആഴമായ അറിവു സമ്പാദിക്കാൻ പല സെമിനാറുകളും വർക്ക് ഷോപ്പുകളും ബൈബിൾ കമ്മീഷൻ സംഘടിപ്പിക്കാറുണ്ട്. 2011 മെയ് മാസത്തിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ 'വെർബും ദോമിനി' എന്ന അപ്പസ്‌തോലിക ആഹ്വാനത്തെപ്പറ്റി ഒരു പഠനശിബിരം നടന്നു. 2012ലെ ബൈബിൾ വാരത്തിൽ 'ബൈബിളും ചിത്രകലയും' എന്ന വിഷയത്തെ പ്പറ്റിയും, 2013ലെ ബൈബിൾ വാരത്തിൽ 'ബൈബിളും സാഹിത്യവും' എന്ന വിഷയത്തെപ്പറ്റിയും ബൈബിൾ കമ്മീഷൻ സെമിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി.
ഇതുപോലെ പല രൂപതകളിലെ ബൈബിൾ അപ്പസ്‌തോലേറ്റുകളും സഭാ സ്ഥാപനങ്ങളും ഇടവകകളുമെല്ലാം പല തരത്തിലുള്ള ബൈബിൾ കോഴ്‌സുകൾ അല്മായർക്കും സന്ന്യസ്തർക്കും വേണ്ടി നടത്തുന്നുണ്ട്. ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ 'തേജസ് ബൈബിൾ മിനസ്ട്രി' പല ബൈബിൾ പഠന ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. അല്മായർക്കും സന്ന്യസ്തർക്കും വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ ബൈബിൾ കോളേജ് 1998ൽ ഏപ്രിൽമാസം രൂപീകരിക്കപ്പെട്ടു. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഈ കോളേജിൽ ആരംഭകാലത്ത് നേതൃത്വം നല്കിയത് മൈക്കിൾ കാരിമറ്റം അച്ചനാണ്. 7 ആഴ്ചകൾ നീണ്ടുനില്ക്കുന്ന താമസിച്ചുള്ള ഈ കോഴ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും നടത്തുന്നുണ്ട്. ഒരു വർഷം ദീർഘിക്കുന്ന മറ്റൊരു ഇംഗ്ലീഷ് ബൈബിൾ കോഴ്‌സും അവർ നടത്തുന്നുണ്ട്.
വചനവർഷം, ബൈബിൾ ഞായർ,
ബൈബിൾ വാരം, ബൈബിൾ പാരായണമാസം,
2008 ഒക്‌ടോബർ 5 മുതൽ 20-ാം തീയതി വരെ റോമിൽ 'ദൈവവചനം സഭാജീവിതത്തിൽ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ബിഷപ്പുമാരുടെ സിനഡിന്റെ പശ്ചാത്തലത്തിൽ 2008-ാം ആണ്ട് (2007 ഡിസംബർ 25 മുതൽ 2008 ഡിസംബർ 25 വരെ) ദൈവവചന വർഷമായി ആചരിച്ചു. ദൈവവചനത്തിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുക, ദൈവവചനം എത്രമാത്രം കേരള ക്രൈസ്തവരെ സ്വാധീനിച്ചു എന്ന് വിലയിരുത്തുക, വ്യക്തിജീവി തത്തിലെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി ദൈവവചനത്തെ അവതരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് ഇത് ആചരിച്ചത്. 'ദൈവവചനം ജീവന്റെ നിറവിന്' എന്നതായിരുന്നു വചനവർഷത്തിന്റെ ആപ്ത വാക്യം. വചനവർഷ ആഘോഷത്തിന്റെ ഭാഗമായി ബൈബിൾ കലണ്ടറും സ്റ്റിക്കറുകളും പോസ്റ്റ റുകളും സ്റ്റാമ്പുകളും പ്രസംഗസഹായികളും അനു ദിന ബൈബിൾവായനാ കാർഡുകളും പുസ്തക ങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് സംസ്ഥാന- ഇടവക-രൂപതാ തലങ്ങളിൽ പലതരം ചർച്ചകളും സെമിനാറുകളും റാലികളും ബൈ ബിൾ ധ്യാനങ്ങളും ബൈബിൾ കൺവെൻഷനു കളുമൊക്കെ സംഘടിപ്പിച്ചു.
ബൈബിളിന്റെ പ്രാധാന്യത്തെപ്പറ്റി വിശ്വാസികൾക്ക് ബോധ്യം പകരുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഒരു ഞായറാഴ്ച 'ബൈബിൾ ഞായറാ'യി ആചരിക്കാറുണ്ട്. അന്നേദിവസം എല്ലാ കത്തോലിക്കാ പള്ളികളിലും ക്രിസ്തീയ ജീവിതത്തിൽ ദൈവവചനത്തിനുള്ള പ്രാധാന്യത്തെപ്പറ്റിയും അത് യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന ചില സംരംഭങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾ പങ്കുവച്ചുകൊണ്ട,് ബൈബിൾ കമ്മീഷൻ ചെയർമാൻ എഴുതിയ സർക്കുലർ വായിക്കാറുണ്ട്. അന്നത്തെ സ്‌തോത്രക്കാഴ്ച ബൈബിൾ സംബന്ധമായ സംരംഭങ്ങളും പ്രവർത്തനങ്ങളും വളർത്താൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ബൈബിൾ ഞായറാഴ്ചയ്ക്കു മുമ്പുള്ള ആഴ്ച ഇതുവരെ ബൈബിൾ വാരമായി ആചരിച്ചിരുന്നു.
ബൈബിൾ വായന പ്രോത്സാഹിപ്പിക്കാനും ബൈബിൾ കേന്ദ്രീകൃത ജീവിതം പടുത്തു യർത്താനുമായി ഈ വാരം ഉപയോഗിക്കപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ പല പുതിയ പരിപാടികളും ബൈബിൾ വാരത്തോടനുബന്ധിച്ച് ബൈബിൾ കമ്മീഷനും ബൈബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുകയുണ്ടായി. 2011ൽ ഒരു ബൈബിൾ പ്രദർശനവും അഖണ്ഡ ബൈബിൾ പാരായണവും നടത്തി. ഭാരതത്തിൽ ആദ്യമായി നടന്ന ഈ അഖണ്ഡ ബൈബിൾ പാരായണ യജ്ഞം പിന്നീട് പലയിടങ്ങളിലും പല രീതിയിൽ ആവർത്തിക്കപ്പെടുകയുണ്ടായി. 2012ൽ 'ഡീ ഔഗൻ' എന്ന പേരിൽ ഒരു ബൈബിൾ ചലച്ചിത്രോത്സവവും ക്രിസ്തീയ ചിത്രകാ രന്മാരുടെ ഒരു ക്യാമ്പും ഒരു ചിത്രപ്രദർശനവും നടത്തുകയുണ്ടായി. 2013ൽ 'വചനസാഹിതി' എന്ന പേരിൽ ബൈബിളധിഷ്ഠിത സാഹിത്യ പഠന ശിബിരവും പരിശീലനക്കളരിയും സംഘടിപ്പി ക്കുകയുണ്ടായി. ഈ വാരാചരണം ഇനി മുതൽ ബൈബിൾ പാരായണമാസത്തിനു വഴിമാറി കൊടുക്കും.
ബൈബിൾ ചലച്ചിത്രോത്സവവും ബൈബിൾ പ്രദർശനങ്ങളും
സാധാരണ ജനങ്ങൾക്ക് എളുപ്പം മനസ്സിലാക്കണമെങ്കിൽ വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ ലളിതമായി ചിത്രീകരിച്ചു കൊടുക്കുവാൻ കഴിയണം. ബൈബിൾ ചലച്ചി ത്രോത്സവങ്ങളും ബൈബിൾ പ്രദർശനങ്ങളും ഇക്കാര്യത്തിൽ ഏറെ സഹായകമാണ്. വിശ്വാ സികളുടെ ഇടയിൽ ബൈബിൾ സിനിമ കാണുക എന്ന പുതിയ ശീലം രൂപപ്പെടുത്താൻ ഇപ്രകാര മുള്ള ബൈബിൾ ചലച്ചിത്രോത്സവങ്ങൾ സഹായകമാകുന്നു. ഇടവക-രൂപതാ തലങ്ങളിൽ പലരും ഇപ്രകാരം ബൈബിൾ ചലച്ചിത്രോത്സവം നടത്തിയിട്ടുണ്ട്. പലയിടത്തും ബൈബിൾ സിനിമകൾക്ക് പുറമേ വിശുദ്ധരുടെ ജീവ ചരിത്രങ്ങളും പ്രദർശിപ്പിക്കാറുണ്ട് എന്ന കാരണത്താൽ ഇവയെ പൂർണ്ണമായും ബൈബിൾ ചലച്ചിത്രോത്സവം എന്നതിനെക്കാൾ ക്രിസ്തീയ ചലച്ചിത്രോത്സവം എന്നു വിളിക്കുകയാവും നല്ലത്.
ബൈബിൾ കമ്മീഷനിൽ പല ഭാഷ കളിലായി 200 ഓളം ബൈബിൾ സിനിമകളുടെ ഒരു ശേഖരം ഉണ്ട്. പല രൂപതകളിലെ ബൈബിൾ അപ്പസ്തലേറ്റുകളിലൂടെ ഇത് ജനങ്ങളിൽ എത്തിക്കുന്നു. പല ഇടവകകളും മതബോധന വിദ്യാർ ത്ഥികൾക്കും മുതിർന്നവർക്കും വേണ്ടി, ബൈബിൾ സിനിമകളും വിശുദ്ധരുടെ ജീവിത സിനിമകളും ക്രിസ്തീയ പാഠങ്ങൾ നല്കുന്ന സിനിമകളും ഉൾക്കൊള്ളുന്ന ലൈബ്രറി ആരംഭിച്ചിട്ടുണ്ട്. 2012ൽ ബൈബിൾ കമ്മീഷൻ 'ഡീ ഔഗൻ' എന്ന പേരിൽ ഒരു ബൈബിൾ ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി 'എറണാകുളം സരിത തീയറ്ററിൽ വച്ച് 'ദ നേറ്റിവിറ്റി സ്റ്റോറി', 'ദ പ്രിൻസ് ഓഫ് ഈജിപ്ത്', 'ദ സ്റ്റോറി ഓഫ് റൂത്ത്', 'വൺ നൈറ്റ് വിത്ത് ദ കിംങ്', 'ദ ഗോസ്പൽ ഓഫ് ജോൺ', 'തോമസ്', 'പോൾ ദി അപ്പോസ്ൽ''എന്നീ സിനിമകൾ പ്രദർശിപ്പിക്കുകയുണ്ടായി.
ബൈബിളിനെക്കുറിച്ചുള്ള ധാരാളം അറിവ് ജനങ്ങൾക്ക് കൊടുക്കുക എന്ന ലക്ഷ്യ ത്തോടെ വ്യത്യസ്ത തരത്തിലുള്ള ബൈബിളുകളും ബൈബിളിലെ സ്ഥലങ്ങളുടെ മാതൃകകളും മാപ്പുകളും ബൈബിൾ സംഭവങ്ങളുടെ ചിത്രങ്ങളും രൂപങ്ങളും ബൈബിൾ വിജ്ഞാനം പകരുന്ന ധാരാളം ചാർട്ടുകളും ചേർത്തു വച്ചുള്ള ബൈബിൾ എക്‌സിബിഷനുകൾ പലരും നടത്താറുണ്ട്. 2008 സെപ്തംബർ 7-13 തീയതികളിൽ തൃശ്ശൂർ അതിരൂപതയിലെ ബൈബിൾ അപ്പസ്‌തോലേറ്റ് 'ക്രിസ്‌തോത്സവ്' എന്ന പേരിൽ ഒരു മഹാ ബൈബിൾ പ്രദർശനം (ങലഴമ ആശയഹല ഋഃവശയശശേീി) നടത്തിയിരുന്നു. 10,000ത്തിൽ പരം ആളുകൾ ഈ പ്രദർശനം കാണാൻ എത്തി. 2011ൽ ബൈബിൾ കമ്മീഷൻ പി.ഒ.സി. കേന്ദ്രീകൃതമായി ഒരു ബൈബിൾ പ്രദർശനം നടത്തിയിരുന്നു. കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റുകാർക്കും മറ്റെല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും ഒരുമിച്ചു പ്രവർത്തിക്കാവുന്ന മേഖലയാണ് ഇതുപോലുള്ള ബൈബിൾ പ്രദർശനങ്ങൾ.
മറ്റു ബൈബിൾ സംരംഭങ്ങൾ
ധാരാളം ബൈബിൾ പണ്ഡിതരുള്ള ഒരു സംസ്ഥാനമാണ് കേരളം. ഈ ബൈബിൾ പണ്ഡിതർ കുറച്ച് കാലം മുമ്പ് വരെ ഇടയ്ക്കിടെ ഒരുമിച്ച് കൂടി പല വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്തിരുന്നു. ബൈബിൾ വിജ്ഞാനീയത്തിലെ പുതിയ അറിവുകൾ നേടാനും പരസ്പരം സഹകരിച്ചു ബൈബിൾ വിജ്ഞാനീയത്തിൽ കൂടുതൽ സംഭാവനകൾ നടത്താനും ഇത് സഹായകമായിരുന്നു. എന്നാൽ ഈ കൂട്ടായ്മ ഇപ്പോൾ നിർജ്ജീവമാണ്. ഇതിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വിവിധ രൂപതകളിലെ ബൈബിൾ അപ്പസ്തലേറ്റുകളിലെ ഡയറക്ടർമാർ ഒന്നിച്ചു ചേരുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തുവരുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഇത് ഏറെ സഹായകമാകുന്നുണ്ട്.
ബെനഡിക്ട് 16-ാമൻ പാപ്പ 'വെർബും ദോമിനി' എന്ന തന്റെ അപ്പസ്‌തോലിക ആഹ്വാനത്തിൽ പറയുന്നു: ''യേശു ജനിക്കുകയും ജീവിക്കുകയും തന്റെ ജീവൻ നമുക്കായി അർപ്പിക്കുകയും ചെയ്ത ആ നാട്ടിലേക്ക് കൃതജ്ഞതയോടെയാണ് നാം നോക്കുന്നത്. നമ്മുടെ രക്ഷകൻ പദമൂന്നി കടന്നുപോയ കല്ലുകൾ ഇന്നും അവിടത്തെ സ്മരണയാൽ പൂരിതമാണ്. അവ ഇന്നും സദ്വാർത്തയാൽ ആർത്തുവിളിക്കുന്നു'. കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റിയും വ്യത്യസ്ത രൂപതകളിലെ ബൈബിൾ അപ്പസ്‌തോലേറ്റുകളും വിവിധ ഇടവകകളും സ്ഥാപനങ്ങളും ഇപ്പോൾ വിശുദ്ധനാട് തീർത്ഥയാത്രകൾക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. ഈ യാത്രകൾ 'അഞ്ചാം സുവിശേഷത്തെ' അനുഭവിക്കാനും സ്വർഗ്ഗീയ ജറുസലേമിൽ എത്തിച്ചേരാനുമുള്ള ഒരുവന്റെ ആഗ്രഹം ജ്വലിപ്പിക്കാനും ഇടയാക്കുന്നു.
ബൈബിൾ കലാരൂപങ്ങൾ
ആദിമകാലം മുതൽ പല സംസ്‌കാരങ്ങളിലും, സന്ദേശങ്ങൾ കൈമാറ്റം ചെയ്യാൻ വ്യത്യസ്ത കലാരൂപങ്ങൾ ഉപയോഗിച്ചിരുന്നു. നാടൻ പാട്ടുകളിലൂടെയും നാടൻ കലാരൂപങ്ങളിലൂടെയും ദൈവവചനം പഴയനിയമകാലം മുതൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. മറ്റു മാധ്യമങ്ങളെക്കാൾ നാടൻ കലാരൂപങ്ങൾക്ക് സന്ദേശം കൈമാറാനുള്ള ഒരു പ്രത്യേക ശക്തിയുണ്ട്. സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളുടെ പൊന്തിഫിക്കൽ കൗൺസിൽ ഇറക്കിയ 'എത്താത്തിസ് നോവെ' (അലമേശേ െചീ്മല) എന്ന രേഖയിൽ ഇപ്രകാരം പറയുന്നു: 'സുവിശേഷവത്കരണവും മതബോധനവും നടത്തുക എന്ന ഉദ്ദേശ്യത്തിൽ സഭ നാടൻ കലാരൂപങ്ങളെയും മറ്റു പാരമ്പര്യകലകളെയും സംരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള നടപടികൾ എടുക്കണം. ചില സമൂഹങ്ങളിൽ സുവിശേഷ സന്ദേശം പ്രചരിപ്പിക്കുവാൻ ഇവയ്ക്ക് മറ്റു മാധ്യമങ്ങളെക്കാളും ഫലപ്രദമായി കഴിയുമെന്ന് മനസ്സിലാക്കിക്കൊണ്ടായിരിക്കണം അത്.' ഇന്ത്യയെപ്പോലെ കലാപാരമ്പര്യം നിറഞ്ഞ നാട്ടിൽ കലാരൂപങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു.
ബൈബിളും നാട്യകലയും
ഇന്ത്യൻ ക്രിസ്തീയ നാട്യകലയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ഫ്രാൻസിസ് ബർബോസയാണ് (എൃമിരശ െആമൃയീമെ) നാട്യകലയിലൂടെ സുവിശേഷ സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കേരളത്തിൽ ഇങ്ങനെയൊരു സംരംഭം ആരംഭിച്ചത് കലാലയം വർക്കിയാണെന്നു പറയാം. ഭരതനാട്യത്തിലൂടെ സുവിശേഷ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 'തൂയാന ബാലെ' എന്നൊരു ഗ്രൂപ്പ് അദ്ദേഹം രൂപീകരിച്ചു. ഉണ്ണിയേശു, യേശുവിന്റെ തിരുഹൃദയം, പരിശുദ്ധ കന്യകാമറിയം, വി. യൗസേപ്പിതാവ്, വി. തോമാശ്ലീഹാ പോലുള്ള വ്യക്തികളെയും യേശുവിന്റെ ജ്ഞാനസ്‌നാനം, ഗത്‌സമെനിലെ പ്രാർത്ഥന, കുരിശു മരണം, ഉയിർപ്പ് മുതലായ സംഭവങ്ങളെയും അദ്ദേഹം നാട്യകലയിലൂടെ ദൃശ്യാവിഷ്‌കാരം നടത്തി.
'പാടും പാതിരി' എന്ന നാമധേയത്തിൽ അറിയപ്പെടുന്ന പോൾ പൂവത്തിങ്കൽ എന്ന സി.എം.ഐ. വൈദികൻ വ്യത്യസ്ത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി വ്യത്യസ്ത പ്രമേയങ്ങൾ കഥകളിയിലൂടെ അവതരിപ്പിച്ചവരാണ്. റൂബി കെ. ജോൺ 'ധനവാനും ലാസറും' എന്ന പ്രമേയം ഓട്ടൻതുള്ളൽ പ്രമേയങ്ങൾ നാട്യകലയിലൂടെ അവതരിപ്പി ച്ചവരാണ്. 'ഡാൻസിംഗ് ജെസ്യൂട്ട്' എന്ന അപര നാമത്തിലറിയപ്പെടുന്ന സാജു ജോർജച്ചനും ക്രിസ്തീയവും ബൈബിൾ സംബന്ധവുമായ പ്രമേയങ്ങളുടെ നൃത്താവിഷ്‌കാരം നടത്തിയിട്ടുണ്ട്.
ബൈബിളും സംഗീതകലയും
കേരളത്തിൽ ക്രൈസ്തവ സംഗീത തരംഗം ആരംഭിച്ചത് 1847-1916 കാലയളവിൽ ജീവിച്ചിരുന്ന മോശവത്‌സല ശാസ്ത്രികൾ എന്ന ലണ്ടൻ മിഷനറി സൊസൈറ്റിയിലെ അംഗമായ ഒരു വൈദികനിലൂടെയായിരുന്നു. പല ബൈബിൾ പ്രമേയങ്ങൾ അദ്ദേഹം കീർത്തനങ്ങളായി ചിട്ട പ്പെടുത്തിയിട്ടുണ്ട്. ഫാ.പോൾ പൂവത്തിങ്കൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ മലയാള ബൈബിൾ സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ ഐ.സി. ചാക്കോ എഴുതിയ 'യേശു സഹസ്രനാമം' സംഗീത രൂപത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ബിജു അരഞ്ഞാണിയിൽ എന്ന എം.എസ്.ടി. വൈദികൻ, സന്ന്യസ്തരായ സി. ലീനറ്റ്, സി. ജൂലി, സി. ദിവ്യ എന്നിവരും ശ്രീ പോൾ ടി.വി എന്ന അല്മായനുമൊക്കെ ക്ലാസ്സിക്കൽ സംഗീത മേഖലയിൽ ക്രൈസ്തവ കൈയൊപ്പ് പതിപ്പിച്ചവരാണ്. പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് ക്ലാസ്സിക്കൽ സംഗീത മേഖലയിൽ നാല്പതോളം കൃതികൾ രചിക്കുകയും 6 സി.ഡി.കൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാർഡു ജേതാവായ കുമ്പളം ബാബുരാജ് ഭാഗവതർ ഇതിനകം നൂറോളം കീർത്തനങ്ങൾ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. ക്രൈസ്തവകീർത്തനങ്ങളുടെ ഒരു ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോൾ.
ബൈബിളും നാടകവും
ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാനം മുതലേ ബൈബിൾ കഥകൾ നാടകങ്ങളിലൂടെയും (ജഹമ്യ)െ മറ്റും അവതരിപ്പിക്കുവാൻ ശ്രമങ്ങൾ ആരംഭിച്ചു. 4 ബൈബിൾ സംഭവങ്ങൾ സംഗീത നാടകത്തിലൂടെ അവതരിപ്പിക്കുന്ന 'ചവിട്ടുനാടകം' എന്ന കലാരൂപം പോർച്ചുഗീസുകാർ കേരളത്തിൽ പ്രചരിപ്പിച്ചു. കായേനും ആബേലും, അബ്രാഹവും ഇസഹാക്കും, യാക്കോബ്, ജോസഫ്, ദാവീദും ഗോലിയാത്തും, ബറാബാസ് എന്നിവരുടെ കഥകൾ ചവിട്ടുനാടകത്തിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്. 1850ൽ അരോയാ വാധ്യാർ എഴുതിയ 'മൂവരസു' നാടകത്തിൽ യേശുവിനെ സന്ദർശിച്ച മൂന്നു രാജാക്കൻമാരുടെ കഥ അവതരിപ്പിക്കുന്നു. പഴയനിയമത്തിലെ സംഭവങ്ങളെ ആസ്പദമാക്കി 'പൂർവ്വ യൗസേപ്പ്', 'ദാവീദ് വിജയം' എന്നീ നാടകങ്ങളും ഉണ്ടായിരുന്നു.
ബൈബിൾ നാടകങ്ങളുടെ ഒരു നവോത്ഥാനം 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കേരളത്തിലുണ്ടായി. പി.ജെ. ചെറിയാൻ, പി.എ. തോമസ്, വി.എസ്. ആൻഡ്രൂസ് തുടങ്ങിയ വ്യക്തികളും 'കേരള കലാസമിതി', 'റോയൽ സിനിമാ ആന്റ് ഡ്രാമാ കമ്പനി' പോലെയുള്ള കമ്പനികളും ഈ മേഖലയിൽ ധാരാളം സംഭാവനകൾ നല്കിയവരാണ്. യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ 1930കളിൽ അവതരിപ്പിച്ച വി.എസ്. ആൻഡ്രൂസിന്റെ 'മിശിഹാ ചരിത്രം' എന്ന ബൈബിൾ നാടകം കേരള നാടക ചരിത്രത്തിലെ ഒരു അവിസ്മരണീയ നാഴികക്കല്ലാണ്. 'ജ്ഞാന സുന്ദരി' (എസ്‌തേർ സംഭവം), 'പറുദീസാ നഷ്ടം' (മിൽട്ടന്റെ 'പാരഡൈസ് ലോസ്റ്റ്'), 'കാൽവരിയിലെ കൽപപാദപം' (യേശുവിന്റെ പീഡാനുഭവം) എന്നിവയും ശ്രദ്ധേയമായ നാടകങ്ങളായിരുന്നു. 2010ൽ തൃശ്ശൂർ കലാസദന്റെ നേതൃത്വത്തിൽ 7 സ്റ്റേജുകളിലായി 300ലധികം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച ''ആ മനുഷ്യൻ നീ തന്നെ'' എന്ന നാടകം കാണികൾക്ക് വ്യത്യസ്ത അനുഭവം നല്കുന്നതായിരുന്നു. ഇന്ന് പല രൂപതകളുടെയും മാധ്യമ വിഭാഗം ബൈബിൾ നാടകങ്ങൾ അവതരിപ്പിക്കുന്നുണ്ട്. തിരുനാളുകളോടനുബന്ധിച്ച് ബൈബിൾ നാടകങ്ങൾ അവതരിപ്പിക്കുന്ന പാരമ്പര്യം പല പള്ളികളിലും ഇന്ന് കാത്തുപാലിക്കുന്നു. പാവകളികളിലൂടെയും യേശു സംഭവം അവതരിപ്പിക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. കൊല്ലം അസ്സീസി, കാഞ്ഞിരപ്പിള്ളി അമല, ആലപ്പുഴ തീയറ്റേഴ്‌സ്, പാലാ കമ്മ്യൂണിക്കേഷൻസ് എന്നീ കത്തോലിക്കാ കലാകേന്ദ്രങ്ങൾ പല ബൈബിൾ നാടകങ്ങളും അവതരിപ്പിക്കുന്നുണ്ട്.
ബൈബിളും ചിത്രകലയും
ജനങ്ങളെ ദൈവവചനസംഭവങ്ങൾ പരിചയപ്പെടുത്താൻ ചിത്രങ്ങളും വരകളും പണ്ടു മുതലേ ഉപയോഗിച്ചിരുന്നു. മൈക്കിളാഞ്ചലോ (ങശരവലഹ മിഴലഹീ), പിക്കാസോ (ജശരമീൈ), റുഡോൾഫ് (ഞൗറീഹള) മുതലായ കലാകാരൻമാർ അതിപ്രശസ്തമാംവിധം ചിത്രകലയിലൂടെ ദൈവവചനം പ്രഘോഷിച്ചവരാണ്. സഭാപിതാവായ വി. ജോൺ ഡമഷീൻ (ട.േ ഖീവി ഉമാമരെലില) 'ഐക്കണു'കളെ വിളിച്ചിരുന്നത് 'നിരക്ഷരരുടെ ബൈബിൾ' എന്നാണ്. ക്രൈസ്തവ ചിത്രങ്ങൾക്ക് കേരളത്തിലും വലിയ പ്രാധാന്യം നല്കിയിരുന്നു. സിസ്റ്റൈൻ ചാപ്പൽ പോലെയോ മറ്റു വലിയ കത്തീഡ്രലുകൾ പോലെയോ മഹനീയമല്ലെങ്കിലും കേരളത്തിലെ പല പുരാതന കത്തോലിക്കാ ദൈവാലയങ്ങളിലും ബൈബിൾ സംഭവങ്ങൾ ചിത്രങ്ങളിലൂടെ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.
ബൈബിൾ സംഭവങ്ങളെ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത് അവയെപ്പറ്റി ജനങ്ങൾക്ക് കൂടുതൽ അറിവ് പകരുവാൻ സഹായകമാണ്. കേരളത്തിലും ധാരാളം ക്രിസ്തീയ ചിത്രകാരൻമാരുണ്ട്. കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ 2012ലെ ബൈബിൾ വാരത്തോടനുബന്ധിച്ച് ക്രിസ്തീയ ചിത്രകാരൻമാരുടെ 'ആർട്ടിസ്റ്റ് ക്യാമ്പും' അതിനു ശേഷം എറണാകുളം ദർബാർ ഹാളിൽ വച്ച് തികച്ചും വേറിട്ട ഒരു ചിത്ര പ്രദർശനവും നടത്തിയിരുന്നു. തൃശ്ശൂർ വ്യാകുലമാതാവിന്റെ ബസിലിക്കയിൽ (പുത്തൻ പള്ളി) വലിയൊരു ബൈബിൾ ടവറുണ്ട്. ആയിരക്കണക്കിന് ആളുകൾ മാസംതോറും സന്ദർശിക്കുന്ന ഈ ബൈബിൾ ടവർ ഒരു സ്ഥിര ബൈബിൾ പ്രദർശനമായി മാറിയിരിക്കുന്നു. ബൈബിളിന്റെ വ്യത്യസ്ത പരിഭാഷകളും തർജ്ജമകളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ ക്രൈസ്തവ ചിത്രകലയോടുള്ള ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ അതിരൂപതയുടെ ബൈബിൾ അപ്പസ്‌തോലേറ്റ് 'ബൈബിൾ വർണ്ണങ്ങൾ' എന്ന പേരിൽ ഒരു ബൈബിൾ ചിത്രരചനാ മത്‌സരം സംഘടിപ്പിക്കാറുണ്ട്.
ബൈബിൾ കലോത്സവങ്ങൾ
ആധുനിക കാലത്തിൽ ദൈവവചനം ഫലപ്രദമായി പ്രഘോഷിക്കാൻ ഭാവി തലമുറ കളെ തയ്യാറാക്കണം എന്ന ഉദ്ദേശ്യത്തോടെ ബൈബിൾ കമ്മീഷൻ ബൈബിൾ കലോത്സവം സംഘടിപ്പിക്കാറുണ്ട്. ബൈബിൾ മൂല്യങ്ങളും സന്ദേശങ്ങളും വ്യത്യസ്ത കലാരൂപങ്ങളിലൂടെ അവതരിപ്പിക്കാൻ കഴിവുള്ള യുവ കലാകാരൻമാരെ കണ്ടെത്താനും പ്രേരിപ്പിക്കാനും പ്രോത്സാഹിപ്പിക്കുവാനും നടത്തുന്ന ഒരു ആത്മീയ സാംസ്‌കാരിക ഉത്സവമാണിത്. 1979 സെപ്റ്റംബർ 3 മുതൽ 6 വരെയുള്ള ദിവസങ്ങളിലാണ് ആദ്യത്തെ അഖില കേരള ബൈബിൾ കലോത്സവം സംഘടിപ്പിച്ചത്. 1994 വരെ എല്ലാ വർഷവും നടത്തിയിരുന്ന ഈ കലോത്സവം ഇപ്പോൾ രണ്ടു വർഷത്തിലൊരിക്കലാണ് നടത്തപ്പെടുന്നത്.
സംഗീതം (ലളിതഗാനം, സങ്കീർത്തന പാരായണം, ശാസ്ത്രീയ സംഗീതം) നൃത്തം (സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, മാർഗ്ഗം കളി) നാടകം, തെരുവുനാടകം, പ്രസംഗം, ബൈബിൾ കഥാ പ്രസംഗം, ബൈബിൾ ക്വിസ് തുടങ്ങിയ പല മത്സരങ്ങളും കലോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു. നാടകത്തിന്റെയും നൃത്തത്തിന്റെയും വീഡിയോ റെക്കോർഡ് ചെയ്ത് പിന്നീട് പ്രദർശിപ്പിക്കുവാനും മറ്റു പല സ്ഥലങ്ങളിൽ അവതരിപ്പിക്കുവാനും ഉപയോഗിക്കുന്നു. 1979 മുതൽ എല്ലാ വർഷവും കവിത, ചെറുകഥ, നാടകം, ലേഖനം, ബൈബിൾ ചിത്രങ്ങൾ എന്നീ വിഭാഗങ്ങളിലായി സാഹിത്യ മത്സരവും നടത്തുന്നുണ്ട്.
ഉപസംഹാരം
മേൽപറഞ്ഞ ധാരാളം പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടെങ്കിലും ഇനിയും ഏറെ മെച്ചപ്പെടേണ്ടതായുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണോ സാങ്കേതിക മികവുള്ളവരുടെ അസാന്നിധ്യമാണോ താൽപര്യക്കുറവാണോ എന്നറിയില്ല, പൊതുവേ വാക്കിൽ കാണുന്ന താൽപര്യം സഭ പ്രവൃത്തിപഥത്തിൽ കാണിക്കുന്നില്ല എന്നതാണ് സത്യം. പല വൈദികരുടെയും അല്മായരുടെയും വ്യക്തിപരമായ ത്യാഗങ്ങളും പ്രവർത്തനങ്ങളുമാണ് ഈ മേഖലയിൽ എന്തെങ്കിലും നേടാൻ സഭയെ സഹായിച്ചിട്ടുള്ളത്.
'റെദംതോരിസ് മിസ്സിയോ' (ഞലറലാുീേൃശ െങശശൈീ,1990) എന്ന ചാക്രിക ലേഖനത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തുന്ന ഒരു നിരീക്ഷണമുണ്ട്: ''പൊതുവായി സുവിശേഷ മൂല്യങ്ങൾ പ്രഘോഷിക്കുവാനും ക്രൈസ്തവ വിദ്യാഭ്യാസം കൊടുക്കാനും പല മാർഗ്ഗങ്ങളാണ് സഭ ഉപയോഗിക്കുന്നത്. എന്നാൽ സാമൂഹ്യസമ്പർക്ക മാധ്യമങ്ങളിലൂടെയുള്ള സുവിശേഷപ്രഘോഷണം ചില വ്യക്തികളുടെയോ ചെറിയ കൂട്ടായ്മകളുടെയോ സംരംഭങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. സഭയുടെ അജപാലന പദ്ധതികളിൽ ഇതിനു രണ്ടാം സ്ഥാനമേ നല്കാറുള്ളൂ.'' കേരള കത്തോലിക്കാ സഭയിലും ഈ നിരീക്ഷണം അർത്ഥവത്താണ്. സഭ സ്വഭാവത്താലേ പ്രേഷിതയാണ്. സഭയുടെ പ്രഥമദൗത്യം സുവിശേഷവത്ക രണമാണ്. കൂടുതൽ സഹകരണവും കൂട്ടായ്മ യും സഭയുടെ ദൈവവചന പ്രചാരണ സംരംഭങ്ങ ൾക്ക് ഉണ്ടായാൽ നമ്മുടെ പ്രേഷിതത്വം ശക്തിപ്പെടും. വ്യത്യസ്ത മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണരംഗത്ത് അല്മായരുടെ പങ്കാളിത്തം കുറച്ചു കൂടി പ്രോത്സാഹിപ്പി ക്കപ്പെടേണ്ടതാണ്. അതിനായി അല്മായർക്ക് വചന ത്തെക്കുറിച്ച് ആഴമായി അറിയാനുള്ള അവസ രങ്ങളും (രൂപത, ഫൊറോന തലങ്ങളിൽ) ഒരുക്കി കൊടുക്കേണ്ടതാണ്. ഇത്തരം സംരംഭങ്ങൾ സഭയോട് ചേർന്നു നില്ക്കുന്നുണ്ടെന്ന് ഉറപ്പാക്കു കയും വേണം. എല്ലാറ്റിലുമുപരിയായി പൗലോസു ശ്ലീഹാ തെസ്സലോനിക്കക്കാരോട് പറഞ്ഞതു പോലെ, 'കർത്താവിന്റെ വചന ത്തിന്... എല്ലായിടത്തും പ്രചാരവും മഹത്ത്വവും ലഭിക്കുന്നതിനായി പ്രാർത്ഥിക്കുവിൻ.' (2 തെസ്സ 3:1)
യേശുനാഥൻ തന്റെ ഈ ലോകജീവിതം അവസാനിപ്പിച്ച് ദൈവപിതാവിന്റെ പക്കലേക്ക് തിരികെ പോയപ്പോൾ, പിതാവ് തന്നെ ഏല്പിച്ച ദൗത്യം തുടർന്നുകൊണ്ടുപോകാനായി, തന്റെ ശിഷ്യരെ ഭരമേല്പിച്ചു: 'നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ' (മർക്കോസ് 16,15). ക്രിസ്തുവിന്റെ ഈ സുവിശേഷം ഏറ്റവും മനോഹരമായി പ്രതിപാദിക്കുന്ന പുസ്തകമാണ് വി. ഗ്രന്ഥം അഥവാ ബൈബിൾ. നാല്പതോളം ഗ്രന്ഥകർത്താക്കൾ ആയിരത്തിമുന്നൂറിലധികം വർഷമെടുത്ത്, എഴുതിയ ഈ പുസ്തകത്തിലെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുക എക്കാലവും ഒരു വെല്ലുവിളി തന്നെയാണ്. ഈയൊരു ദൗത്യം എങ്ങനെയാണ് കേരളത്തിലെ കത്തോലിക്കാസഭ ഏറ്റെടുത്തു നിർവ്വഹിച്ചത് എന്നുള്ള ഒരു പഠനമാണ് ഈ പുസ്തകം. 'ബൈബിളും കേരളവും' എന്നാണ് ഈ പുസ്തകത്തിന്റെ പേരെങ്കിലും, കേരളത്തിലെ കത്തോലിക്കാ സഭയിൽ നടന്നിട്ടുള്ള ബൈബിൾ പ്രേഷിതത്വമാണ് ഇവിടെ പ്രധാനമായും പ്രതിപാദിക്കുന്നത്. പ്രൊട്ടസ്റ്റന്റ്, പെന്തക്കുസ്താ സഭകൾ ബൈബിൾ മേഖലയിൽ വളരെയേറെ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല. സ്ഥലപരിമിതി മൂലം അതിവിടെ ചേർക്കുന്നില്ല എന്നു മാത്രം. സദയം ക്ഷമിക്കുമല്ലോ.
ആറ് അധ്യായങ്ങളിലായാണ് ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. വി. ഗ്രന്ഥത്തിന് അർഹമായ സ്ഥാനം കത്തോലിക്കാസഭയിൽ ആരംഭം മുതലേ നല്കിയിരുന്നു. പ്രൊട്ടസ്റ്റന്റു വിപ്ലവത്തിനു ശേഷം അതിന് അല്പം കോട്ടം വന്നെന്നു മാത്രം. എന്നാൽ 20-ാം നൂറ്റാണ്ടോടുകൂടി കത്തോലിക്കാസഭയ്ക്ക് വി. ഗ്രന്ഥത്തിന്റെ ഉപയോഗത്തോടുണ്ടായിരുന്ന സമീപനത്തിൽ കാതലായ മാറ്റം വന്നു. അതിനു കാരണമായ സാഹചര്യങ്ങൾ, പ്രത്യേകിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയായ 'ദേയീ വെർബു'മിന്റെ പശ്ചാത്തലം ഇവിടെ വിവരിക്കുന്നു. അതിന്റെ ഫലമായി ബൈബിൾ മേഖലയിൽ അന്തർദേശീയ തലത്തിലും ദേശീയ തലത്തിലും കേരളത്തിലും സംഭവിച്ച മാറ്റങ്ങളെപ്പറ്റിയാണ് ഒന്നാമത്തെ അധ്യായത്തിൽ പ്രതിപാദിക്കുന്നത്. കെ.സി.ബി.സി. ബൈബിൾ കമ്മീഷനും കേരളാ കാത്തലിക് ബൈബിൾ സൊസൈറ്റിയും രൂപത/അതിരൂപതകളിലെ ബൈബിൾ അപ്പസ്‌തോലേറ്റുകളും എങ്ങനെ കേരളത്തിൽ ബൈബിൾ പ്രേഷിതപ്രവർത്തനം നടത്തുന്നു, നേതൃത്വം കൊടുക്കുന്നു എന്നതും ഇവിടെ ചർച്ച ചെയ്യുന്നു.
കേരളത്തിൽ എന്നാണ് വി. ഗ്രന്ഥം എത്തിച്ചേർന്നത്? വി. ഗ്രന്ഥത്തിന്റെ ഏതു പരിഭാഷയായിരുന്നു അത്? എങ്ങനെയായിരുന്നു അക്കാലത്തുണ്ടായിരുന്ന ക്രൈസ്തവരുടെ ബൈബിളിനോടുള്ള സമീപനം? ബൈബിളിൽ ജനങ്ങൾ എത്രമാത്രം അവഗാഹമുള്ളവരായിരുന്നു? അതിനുള്ള സാഹചര്യങ്ങൾ എന്തായിരുന്നു? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് രണ്ടാമത്തെ അധ്യായത്തിലൂടെ.
ബൈബിൾ ജനങ്ങൾക്ക് പ്രാപ്യമാക്കാനായി ചെയ്യേണ്ട പ്രധാന പ്രവൃത്തിയാണ് ബൈബിൾ അവർക്ക് പരിചിതമായ ഭാഷയിൽ ലഭ്യമാക്കുക എന്നത്. അതിന്റെ ഭാഗമായാണ് പല ബൈബിൾ തർജ്ജമകളും രൂപം കൊണ്ടത്. ബൈബിൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാനായി ധാരാളം ശ്രമങ്ങൾ നടന്നിട്ടുണ്ട്. കത്തോലിക്കരും അകത്തോലിക്കരും പുറത്തിറക്കിയ മലയാളം തർജ്ജമകളെപ്പറ്റിയാണ് മൂന്നാം അധ്യായത്തിൽ പ്രതിപാദിക്കുന്നത്.
ബൈബിൾ തർജ്ജമകൾ പ്രചാരത്തിലായതോടെ, ബൈബിളിനെക്കുറിച്ച് ആഴത്തിൽ അറിവു നേടാൻ സഹായിക്കുന്ന മറ്റു പ്രസിദ്ധീകരണങ്ങൾ ആവശ്യമായി വന്നു. ബൈബിളിനെക്കുറിച്ച് ശാസ്ത്രീയമായി അറിയാൻ സഹായിക്കുന്ന ബൈബിൾ വ്യാഖ്യാനങ്ങളും നിഘണ്ടുക്കളും വിജ്ഞാനകോശങ്ങളും പദസൂചികകളുമൊക്കെ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കുട്ടികൾക്ക് ബൈബിൾ പരിചയപ്പെടുത്താനായി കഥകളും ചിത്രകഥകളും മറ്റ് അനുബന്ധപുസ്തകങ്ങളും രചിക്കപ്പെട്ടു. സാഹിത്യലോകത്തും ബൈബിൾ പ്രകടമായ സ്വാധീനം ചെലുത്തി. തൽഫലമായി ബൈബിൾ സംബന്ധമായ പല സാഹിത്യകൃതികളും വിരചിതമായി. അങ്ങനെ വ്യത്യസ്ത പ്രസിദ്ധീകരണങ്ങളിലൂടെ ബൈബിൾ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കപ്പെട്ടതിനെക്കുറിച്ചാണ് നാലാം അധ്യായം വിവരിക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യകളുടെ ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. ഇന്നത്തെ യുവതലമുറയ്ക്ക് പ്രത്യേകിച്ച്, വചനം കാര്യക്ഷമമായി പങ്കുവയ്ക്കണമെന്നുണ്ടെങ്കിൽ, ഈ ആധുനിക മാധ്യമങ്ങൾ കൂടിയേ തീരൂ. കേരളത്തിൽ വ്യത്യസ്ത സാമൂഹിക സമ്പർക്ക മാധ്യമങ്ങളിലൂടെ (റേഡിയോ, ടി. വി., സിനിമ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ) എങ്ങനെ ദൈവവചനം പ്രഘോഷിക്കപ്പെടുന്നു എന്നതാണ് അഞ്ചാം പാഠത്തിൽ ചർച്ച ചെയ്യപ്പെടുന്നത്.
വ്യത്യസ്ത മാധ്യമങ്ങളിലൂടെ മാത്രമല്ല, ബൈബിൾ സംബന്ധമായ മറ്റു പ്രവർത്തനങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും വി. ഗ്രന്ഥം ജനങ്ങളിലെത്തിക്കാൻ ധാരാളം ശ്രമങ്ങൾ നടന്നിട്ടുണ്ട്. ലോഗോസ് ക്വിസ്സടക്കമുള്ള ബൈബിൾ ക്വിസ്സുകളിലൂടെയും, ബൈബിൾ ക്ലാസ്സുകൾ എക്‌സിബിഷനുകൾ, ഫിലിം ഫെസ്റ്റിവലുകൾ, കൺവെൻഷനുകൾ എന്നിവയിലൂടെയുമൊക്കെ വചനം ജനഹൃദയങ്ങളിലേക്ക് സ്വീകരിക്കപ്പെടുന്നുണ്ട്. വ്യത്യസ്ത കലാരൂപങ്ങളിലൂടെയും വചനം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കപ്പെടുന്നുണ്ട്. ബൈബിൾ പ്രചരിപ്പിക്കുവാനായി നടത്തപ്പെടുന്ന ഇത്തരം സംരംഭങ്ങളെ പരിചയപ്പെടുത്തുകയാണ് ആറാം അധ്യായത്തിലൂടെ.
ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെക്കുറിച്ച് അധികം പഠനങ്ങൾ പുറത്തിറങ്ങിയിട്ടില്ല. ബൈബിളും മലയാള സാഹിത്യവും എന്ന വിഷയം മാത്രമാകും ഇതിനൊരപവാദം. അതിനാൽത്തന്നെ ഏറെ പരിമിതികൾ നിറഞ്ഞതാണീ പുസ്തകമെന്നു സമ്മതിക്കുന്നു. പുസ്തകങ്ങൾ, ലേഖനങ്ങൾ, നോട്ടീസുകൾ, പല വ്യക്തികളുമായി നടത്തിയ അഭിമുഖങ്ങൾ എന്നിവയിലൂടെ ലഭിച്ച അറിവുകൾ വച്ച് കേരള കത്തോലിക്കാസഭയിൽ നടന്ന ബൈബിൾ സംബന്ധമായ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുത്തുവാനായി ഞാൻ പരിശ്രമിച്ചിട്ടുണ്ട്. എന്റെ ശ്രദ്ധയിൽ പെടാതെ പോയ മറ്റ് ധാരാളം പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടാവാമെന്നു സമ്മതിക്കുന്നു. അവ വിട്ടുപോയത് മനഃപൂർവ്വമല്ലെന്ന് ആദ്യമേ പറയട്ടെ.
ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും കേരളസഭയിലെ ബൈബിൾ സംബന്ധമായ മറ്റ് പ്രവർത്തനങ്ങളും വിവരങ്ങളുമടങ്ങിയ പുതിയ ഒരു വെബ്‌സൈറ്റ് (ംംം.വേശൃൗ്മരവമിമാ.ീൃഴ) അടുത്ത വർഷം പകുതിയോടെ ആരംഭിക്കാനായി പദ്ധതിയിട്ടിരിക്കുന്നു എന്ന് അറിയിക്കുന്നു. ഈ പുസ്തകത്തിൽ വന്നുപോയ തെറ്റുകളും കൂട്ടിച്ചേർക്കാനുള്ള വിവരങ്ങളും അറിയിക്കുകയാണെങ്കിൽ തിരുത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നതായിരിക്കും എന്ന് ഉറപ്പ് നല്കുന്നു. കെ.സി.ബി.സി. ബൈബിൾ കമ്മീഷനെയോ എന്നെയോ അറിയിക്കുക. ാമശഹ@വേശൃൗ്മരവമിമാ.ീൃഴ എന്ന അഡ്രസ്സിലേക്ക് ഈ-മെയിൽ അയയ്ക്കുകയും ചെയ്യാം.
ഈ പുസ്തകത്തിന്റെ രൂപീകരണത്തിൽ സഹായിച്ച ഏറെ നല്ല മനസ്സുകളെ ഞാൻ നന്ദിയോടെ ഓർക്കുന്നു. 4 വർഷം മുമ്പ് എന്റെ തിയോളജി ഡിസർട്ടേഷന്റെ ഭാഗമായി ഈ വിഷയം എടുത്ത് പഠനമാരംഭിച്ചതു മുതൽ ഈ പുസ്തകത്തിന്റെ അവസാനത്തെ മിനുക്കുപണികൾ വരെയുള്ള വ്യത്യസ്ത ഘട്ടങ്ങളിൽ എന്നും താങ്ങും തണലുമായി ഇതിന്റെ ഉള്ളടക്കം വായിച്ചു തിരുത്താനും വ്യത്യസ്ത ചർച്ചകൾക്കുമായി നൂറുക്കണക്കിന് മണിക്കൂറുകൾ ചെലവഴിച്ച ഡോ. ചെറിയാൻ വാരിക്കാട്ടച്ചന് ആദ്യം നന്ദി പറയട്ടെ. എന്നെ ബൈബിളിന്റെ ലോകത്തിലേക്കുള്ള വാതിൽ തുറന്നുതന്ന് കൈപിടിച്ച് നയിച്ച മൈക്കിൾ കാരിമറ്റം അച്ചൻ ഈ പുസ്തകത്തിന്റെ ആരംഭഘട്ടം മുതൽ ഏറെ പ്രോത്സാഹനങ്ങൾ തന്നിരുന്നു. ഈ പുസ്തകത്തിന്റെ പ്രൂഫുകൾ നോക്കി വേണ്ട തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നിർദ്ദേശിക്കുകയും ഈ പുസ്തകത്തിന് മനോഹരമായ ഒരു അവതാരിക എഴുതിത്തരികയും ചെയ്ത അച്ചനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ പഠനത്തിന്റെ ഭാഗമായിത്തന്നെയാണ് ജോഷി മയ്യാറ്റിലച്ചനെ പരിചയപ്പെടുന്നത്. അന്നു മുതൽ എന്നും അടുത്ത സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുകയും ബൈബിൾ പ്രേഷിതത്വമേഖലയിലെ പല പ്രവർത്തനങ്ങളിലും പങ്കാളിയാക്കിക്കൊണ്ട് എന്നെ വളർത്തുകയും ചെയ്തു അച്ചൻ. കേരള കാത്തലിക് ബൈബിൾ സൊസൈറ്റി രജത ജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ ഈ പുസ്തകം പ്രസിദ്ധപ്പെടുത്താനും, ഇതിന്റെ പ്രൂഫ് വായിച്ച് വേണ്ട തിരുത്തലുകൾ നിർദ്ദേശിക്കാനും അദ്ദേഹം കാണിച്ച നല്ല മനസ്സിനു നന്ദി.
ഈ പുസ്തകത്തിന്റെ ഡി.റ്റി.പി. ചെയ്യാൻ സഹായിച്ച ഫാ. ജിന്റോ ചൂണ്ടലിനും മറ്റ് സുഹൃത്തുക്കൾക്കും, ലേ ഔട്ട് ചെയ്ത ജോൺ പോളിനും സോജിൻ പീറ്ററിനും, പ്രൂഫുകൾ വായിച്ചു വേണ്ട നിർദ്ദേശങ്ങൾ നിർദ്ദേശിച്ച ജോസ് തത്രത്തിലച്ചനും നന്ദി. ഈ സംരംഭത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ എനിക്ക് വേണ്ട പ്രോത്സാഹനങ്ങൾ നല്കിയ മേരിമാതാ സെമിനാരിയിലെ വൈദികരെയും മറ്റ് വൈദികരെയും സുഹൃത്തുക്കളെയും എന്റെ മാതാപിതാക്കളെയും ഏറെ നന്ദിയോടെ ഓർക്കുന്നു. സർവ്വോപരി, ഇതിനുള്ള എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞ സർവ്വേശ്വരനായ ദൈവത്തിനു നന്ദി.
അവതാരിക
റവ. ഡോ. മൈക്കിൾ കാരിമറ്റം
മേരിമാതാ സെമിനാരി, തൃശ്ശൂർ
'നിങ്ങളുടെ കണ്ണുകൾ കണ്ട കാര്യങ്ങൾ മറക്കാതിരിക്കാനും ജീവിത കാലം മുഴുവൻ അവ ഹൃദയത്തിൽ നിന്നു മായാതിരിക്കാനും ശ്രദ്ധിക്കുവിൻ; ജാഗരൂകരായിരിക്കുവിൻ. അവയെല്ലാം നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അറിയിക്കണം' (നിയ 4,9).
മോശയുടെ ചാവരുൾ എന്ന് വിളിക്കാവുന്ന നിയമാവർത്തന പുസ്തകത്തിൽ, നേതാവായ മോശ വിട പറയുംമുമ്പേ ജനത്തിന് നല്കുന്ന ഒരു സുപ്രധാന നിർദ്ദേശമാണിത്; എന്നും പ്രസക്തമായ ഉപദേശം: 'ഓർമ്മിക്കണം'. വ്യക്തികൾക്കും സമൂഹത്തിനു മുഴുവനും മാത്രമല്ല, മുഴുവൻ മനുഷ്യവർഗ്ഗത്തിനും വേണ്ടി ദൈവം ചെയ്ത വലിയ കാര്യങ്ങൾ തലമുറ തോറും, യുഗാന്തം വരെ പ്രഘോഷിക്കപ്പെടണം. അങ്ങനെ സകലരും ദൈവത്തെയും ദൈവം ഒരുക്കിയിരിക്കുന്ന രക്ഷാകരപദ്ധതിയെയും അറിയുകയും ദൈവിക ജീവനിൽ പങ്കുകാരാവുകയും ചെയ്യണം. 'എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ' (ലൂക്കാ 22,14) എന്നും, 'എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ' (മർക്കോ 16,15) എന്നും കല്പിച്ച യേശുനാഥൻ നല്കുന്ന ഉപദേശവും കല്പനയും ഇതു തന്നെയാണല്ലോ.
ദൈവിക വെളിപാടിന്റെ ലിഖിത രൂപമായ വി. ഗ്രന്ഥം രചിക്കപ്പെട്ടത് ഈ ഒരു കല്പന അനുസരിച്ചായിരുന്നു. മൂലഭാഷയായ ഹീബ്രുവിൽ നിന്നു ഗ്രീക്കിലേക്കും പിന്നീട് മറ്റനേകം ഭാഷകളിലേക്കും ബൈബിൾ വിവർത്തനം ചെയ്തതും, ഇന്നും ചെയ്തു കൊണ്ടിരിക്കുന്നതും, ദൈവകല്പനയനുസരിച്ച് സുവിശേഷം പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
ഓർമ്മകളാണ് മുഖ്യമായും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്, പ്രേരിപ്പിക്കേണ്ടത്. ഓർമ്മകൾ വേരുകളാണ്. കഴിഞ്ഞ കാലത്തെ സംഭവങ്ങളും അനുഭവങ്ങളും മുന്നോട്ടുള്ള പ്രയാണത്തിൽ വഴികാട്ടിയാകണം. അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാത്തവർ വീണ്ടും വലിയ കുഴിയിൽ വീഴും. പിന്നിലുള്ളവയെ മറന്നു മുന്നിലുള്ളവയെ ലക്ഷ്യം വച്ച് മുന്നേറണം (ഫിലി 3,13) എന്നു പഠിപ്പിക്കുന്ന അപ്പസ്‌തോലനും 'നേടിയെടുത്തതിനെ മുറുകെപ്പിടിച്ചു കൊണ്ടു തന്നെയാകണം നമ്മുടെ പ്രവർത്തനം' (ഫിലി 3,16) എന്നു നിർദ്ദേശിക്കുന്നുണ്ട്. ദൈവം ചെയ്ത വലിയ കാര്യങ്ങൾ അനുദിനം അനുസ്മരിക്കുമ്പോൾ അതു ജീവിത വഴിയിൽ പ്രകാശം ചൊരിയും; ഹൃദയത്തിൽ പ്രത്യാശ നിറയ്ക്കും. അപ്പോൾ സന്തോഷത്തോടെ മുന്നേറാൻ കഴിയും.
ദൈവവചനം പ്രഘോഷിക്കുന്നതിൽ കേരള കത്തോലിക്കാസഭ എന്തൊക്കെ ചെയ്തു എന്ന് അറിയാനും ആ അറിവ് തുടർന്നുള്ള വചന പ്രഘോഷണവീഥിയിൽ എങ്ങനെ മാർഗ്ഗദർശകമാകും എന്നു കണ്ടെത്താനുമുള്ള ഒരു ശ്രമമാണ് ഫാ. ഡേവിഡ് നെറ്റിക്കാടൻ ഈ ഗ്രന്ഥത്തിൽ നടത്തുന്നത്. എഴുതപ്പെട്ട ദൈവവചനമായ ബൈബിളിന് കേരള കത്തോലിക്കരുടെ ഇടയിൽ വേണ്ടത്ര പ്രാധാന്യം നല്കപ്പെട്ടിരുന്നില്ല എന്ന കണ്ടെത്തൽ ഒരു കുറ്റാരോപണമല്ല; യാഥാർത്ഥ്യത്തിന്റെ വെളിച്ചത്തിൽ കൂടുതൽ തീക്ഷ്ണതയോടെ പ്രവർത്തിക്കാനുള്ള ആഹ്വാനമാണ്. അതേസമയം മുൻതലമുറകൾ വചനപ്രഘോഷണരംഗത്ത് നല്കിയ വിലപ്പെട്ട സംഭാവനകൾ എടുത്തുകാട്ടാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നുമുണ്ട്. ഇതര ക്രൈസ്തവ സമൂഹങ്ങൾ ബൈബിൾ വിവർത്തനത്തിനും വിതരണത്തിനും വേണ്ടി ചെയ്തിട്ടുള്ള ശ്ലാഘനീയമായ യത്‌നങ്ങൾ അക്കമിട്ടു നിരത്തുന്നത് വലിയ പ്രചോദനമാകുന്നു.
കഴിഞ്ഞ നൂറ്റാണ്ടിൽ, പ്രത്യേകിച്ചും രണ്ടാം വത്തിക്കാൻ സൂനഹദോസിനു ശേഷം, ഈ രംഗത്ത് കേരള കത്തോലിക്കാസഭയിൽ അഭൂതപൂർവ്വമായ ഉണർവ്വും ഉത്സാഹവും ദൃശ്യമാണ്. ബൈബിൾ വിവർത്തനത്തിലും വിതരണത്തിലും മാത്രം ഒതുങ്ങിനില്ക്കുന്നില്ല ഈ താൽപര്യം. അഖില കേരള കത്തോലിക്കാസഭയുടെ നേതൃത്വതലത്തിലും രൂപതാടിസ്ഥാനത്തിലും നടക്കുന്ന അനേകം പ്രവർത്തനങ്ങൾ ഗ്രന്ഥകാരൻ എണ്ണിപ്പറയുന്നത് അത്യന്തം സന്തോഷപ്രദവും ചാരിതാർത്ഥ്യജനകവുമാണ്. പി.ഒ.സി. കേന്ദ്രമാക്കിയുള്ള വചന പ്രഘോഷണ സംരംഭങ്ങൾ, രൂപതാ വചനപ്രഘോഷണ സമിതികളുടെ നിരവധി പ്രവർത്തനങ്ങൾ, ധ്യാനകേന്ദ്രങ്ങൾ, സെമിനാരികൾ, സന്ന്യാസഭവനങ്ങൾ, കരിസ്മാറ്റിക് പ്രാർത്ഥനാ കൂട്ടായ്മകൾ, യുവജനസംഘടനകൾ എന്നിങ്ങനെ എത്രയോ മേഖലകളിൽ ക്രിയാത്മകമായ സുവിശേഷ പ്രഘോഷണം നടക്കുന്നു. ഒരുപക്ഷേ, ആഗോള കത്തോലിക്കാസഭയിൽ തന്നെ ഇതുപോലൊരു വചനപ്രഘോഷണം നടക്കുന്ന മറ്റേതെങ്കിലും രാജ്യമോ രൂപതയോ ഉണ്ടോ എന്ന് സംശയിക്കണം.
വചനപ്രഘോഷണത്തിന്റെ വിവിധ മേഖലകളിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥകാരന് അഭിനന്ദനങ്ങൾ. ഫാ. ഡേവിഡ് എന്റെ ഒരു ശിഷ്യനും ഉത്തമ സുഹൃത്തും ആണെന്ന് എടുത്തുപറയുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ഇത് ഡേവിഡച്ചന്റെ ആദ്യ ഗ്രന്ഥമാണ്. ദൈവശാസ്ത്രത്തിൽ ബിരുദത്തിനുവേണ്ടി ലുവെയിൻ യൂണിവേഴ്‌സിറ്റിയിൽ സമർപ്പിച്ച ഗവേഷണ പ്രബന്ധമാണ് ഈ ഗ്രന്ഥത്തിന്റെ മൂലരൂപം. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ പലതും കൂട്ടിച്ചേർത്തിട്ടുണ്ട്. ബി. ടെക് ബിരുദധാരിയായ ഡേവിഡച്ചനിൽ നിന്ന് കേരളസഭയ്ക്കു മാത്രമല്ല, ആഗോള സമൂഹത്തിനു തന്നെ ഇനിയും വിലയേറിയ അനേകം സംഭാവനകൾ പ്രതീക്ഷിക്കാം. ആശയവിനിമയ രംഗത്ത് അതിരുകളില്ലാത്ത പുത്തൻ മേഖലകൾ അനുദിനം തുറന്നുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ സകല സാധ്യതകളും സുവിശേഷ പ്രഘോഷണത്തിനായി ഉപയോഗിക്കാൻ അച്ചനും അച്ചനെപ്പോലെയുള്ള അനേകരും ദൈവത്താൽ പ്രത്യേകം നിയോഗിക്കപ്പെട്ടവരാണ്. എഴുത്തും വായനയും മാത്രം പരിചയമുണ്ടായിരുന്ന പഴമക്കാർ തൂലിക താഴെ വയ്ക്കുമ്പോൾ നൂതനാശയങ്ങളും മാർഗ്ഗങ്ങളുമായി പുതുതലമുറ കടന്നുവരുന്നതിന് സന്തോഷത്തോടെ ദൈവത്തിനു നന്ദി പറയുന്നു. ദൈവവചനപ്രഘോഷണത്തിന്റെ കടന്നുപോയ നാൾവഴികൾ അറിയാനും അനുസ്മരിക്കാനും മാത്രമല്ല, പുത്തൻ മാർഗ്ഗങ്ങളും മാധ്യമങ്ങളും കണ്ടെത്തി, കൂടുതൽ തീക്ഷ്ണതയോടെ, ഫലപ്രദമായി സുവിശേഷം പങ്കുവയ്ക്കാനും സഹായകമാകും എന്ന പ്രതീക്ഷയോടെ, അങ്ങനെ ആകട്ടെ എന്ന പ്രാർത്ഥനയോടെ, ഈ സദ്ഗ്രന്ഥം അനുവാചക സമക്ഷം സമർപ്പിക്കുന്നു.
കടപ്പാട് :ഫാ. ഡേവിഡ് നെറ്റിക്കാടൻ
അവസാനം പരിഷ്കരിച്ചത് : 9/24/2019
ഇസ്ലാം ആരാധനാ രീതികളെ കുറിച്ചുള്ള വിശദ വിവരങ്ങൾ
ഇസ്ലാം - അടിസ്ഥാന തത്വങ്ങളെ കുറിച്ചുള്ള കൂടുതൽ വിവ...
ക്രിസ്തു മതം - കൂടുതൽ വിവരങ്ങൾ
ബുദ്ധ മത ധർമ്മങ്ങളെ കുറിച്ചുള്ള വിവരങ്ങൾ