অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇസ്ലാം - അടിസ്ഥാനങ്ങൾ

ഏകദൈവത്വം

ഹൃദയത്തിന്റെ ഉള്ളറകളിലേക്കാണ് അല്ലാഹുവിന്റെ നോട്ടം

ആത്മീയ ശിക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരും ദൈവഭക്തന്മാരും പരലോകത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥതയുടെ അനിവാര്യതക്കും പ്രാധാന്യത്തിനും വലിയ മുന്‍ഗണന നല്‍കുന്നവരാണ്. ഇമാം അബൂ ഹാമിദുല്‍ ഗസാലി അദ്ദേഹത്തിന്റെ നിയ്യത്ത്, ഇഖ്‌ലാസ്, സിദ്ഖ് എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ വിവരിക്കുന്നു : ‘ഖുര്‍ആനിക പ്രകാശവും വിശ്വാസത്തിന്റെ ഉള്‍ക്കാഴ്ചയും  നേടിയ ഹൃദയത്തിന്റെ ഉടമകള്‍ ‘അറിവിലൂടെയും ഇബാദത്തിലൂടെയുമാണ് സൗഭാഗ്യം പ്രാപിക്കാന്‍ സാധിക്കുക’എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പണ്ഡിതന്മാര്‍ ഒഴികെ ജനങ്ങളെല്ലാം പരാജയപ്പെട്ടവരാണ്. പ്രവര്‍ത്തിപഥത്തില്‍ കൊണ്ടു വരാത്ത പണ്ഡിതരും പരാജിതരാണ്. ആത്മാര്‍ഥത പുലര്‍ത്താതെ പ്രവര്‍ത്തിക്കുന്നവരും നശിച്ചതുതന്നെ. ആത്മാര്‍ഥ പുലര്‍ത്തിയവര്‍ തന്നെ അപകടത്തിലാണ്. ഉദ്ദേശ്യമില്ലാത്ത പ്രവര്‍ത്തി പ്രയാസത്തിലകപ്പെടുത്തുന്നതാണ്. ആത്മാര്‍ഥതയില്ലാത്ത ഉദ്ദേശ്യം ലോകമാന്യമാണ്. കാപട്യവും കുറ്റവുമാണത്്. സത്യസന്ധതയും സൂക്ഷമതയുമില്ലാത്ത ആത്മാര്‍ഥത കുമിളങ്ങളാണ്. അല്ലാഹുവിനെ ഉദ്ദേശ്യമില്ലാത്ത എല്ലാ പ്രവര്‍ത്തനങ്ങളും ധൂളികളാണെന്ന് അല്ലാഹു തന്നെ വിവരിച്ചിട്ടുണ്ട് :’അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും.(ഫുര്‍ഖാന്‍ 23)’.

ഗസാലി വിവരിച്ചതു പോലെ തന്നെ ദൈവഭക്തനായ പണ്ഡിതന്‍ സഹ്‌ലു ബ്‌നു അബ്ദുല്ല അത്തസ്തരിയും വിവരിച്ചതു കാണാം.’പണ്ഡിതന്മാരൊഴികെ ജനങ്ങളെല്ലാം ലഹരിബാധിതരായവാണ്. തന്റെ വിജ്ഞാനത്തിനനുസൃതമായി പ്രവര്‍ത്തിച്ച പണ്ഡിതരൊഴികെയുള്ളവരെല്ലാം പരിഭ്രാന്തിയിലാണ്.’
‘വിജ്ഞാനം വിത്താണ്, പ്രവര്‍ത്തനങ്ങള്‍ കൃഷിയാണ്. അതിന്റെ വെള്ളവും വളവുമാണ് ഇഖ്‌ലാസ്(ആത്മാര്‍ഥത)’-പൂര്‍വീകര്‍ വിവരിക്കുകയുണ്ടായി
പ്രവാചകന്‍(സ) വ്യക്തമാക്കി : അല്ലാഹു നിങ്ങളുടെ രൂപത്തിലേക്കോ ശരീരത്തിലേക്കോ നോക്കുകയില്ല; നിങ്ങളുടെ ഹൃദയത്തിലേക്കാണ് അവന്‍ നോക്കുക. നെഞ്ചിനു നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് പ്രവാചകന്‍ വിവരിച്ചു : തഖവ(ദൈവഭയം) ഇവിടെയാണ്.. മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു.(ഹദീസ്)
ഹജ്ജ് ചെയ്യുന്നവരും ഉംറ നിര്‍വഹിക്കുന്നവരും അര്‍പ്പിക്കുന്ന ബലി കര്‍മങ്ങളെ കുറിച്ച് അല്ലാഹു വിവരിക്കുന്നു: ‘അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്.'(ഹജ്ജ് 37)

നിഷ്‌കളങ്കമായ തൗഹീദിന്റെ ഫലങ്ങളില്‍ പെട്ടതാണ് ഇഖ്‌ലാസ്. ഇബാദത്തിലും സഹായം തേടുന്നതിലും അല്ലാഹുവിനെ ഏകാനാക്കുകയാണ് തൗഹീദിന്റെ മര്‍മം. ഫാതിഹ സൂക്തത്തിലൂടെ അല്ലാഹു ഇത് വ്യക്തമാക്കുന്നുണ്ട്.’നിനക്ക് മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു’. ദിനേന പതിനേഴ് പ്രാവശ്യമെങ്കിലും അല്ലാഹുവിന്റെ മുമ്പില്‍ വിശ്വാസി ഈ സൂക്തങ്ങള്‍ ആത്മഭാഷണം നടത്തുന്നുണ്ട്. അല്ലാഹുവല്ലാത്ത എല്ലാ അടിമത്വത്തില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നുമുള്ള മോചനമാണിത്. ദീനാര്‍, ദിര്‍ഹം, പെണ്ണ്, കള്ള്, അലങ്കാരം, സ്ഥാനം, പദവി, അധികാരം, തുടങ്ങിയ മനുഷ്യര്‍ സൃഷ്ടിക്കുന്ന എല്ലാറ്റിനോടുമുള്ള അടിമത്തത്തില്‍ നിന്നുള്ള മോചനമാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹു പ്രവാചകനോട് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടതും അതു തന്നെയാണ്. ‘പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ത്ഥനയും, എന്റെ ആരാധനാകര്‍മ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു’.(അല്‍ അന്‍ആം 162)

അല്ലാഹുവിനെ സൂക്ഷിക്കുക ; അവന്‍ നിന്നെ കാത്തുകൊള്ളും

നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിന്നെ കാത്ത് രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവനെ നിനക്ക് നിന്റെ മുന്നില്‍ കാണാവുന്നതാണ്

ഹദീസ് : ഒരിക്കല്‍ ഇബ്‌നു അബ്ബാസ്(റ) പ്രവാചക(സ്വ)നോടൊപ്പം സഞ്ചരിക്കുകയായിരുന്നു. പ്രവാചകന്‍ പറഞ്ഞു: ‘മോനെ, നിനക്ക് ഞാന്‍ കുറച്ച് കാര്യങ്ങള്‍ പഠിപ്പിക്കുകയാണ്. ശ്രദ്ധിച്ചുകേട്ടോളണം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിന്നെ കാത്ത് രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവനെ നിനക്ക് നിന്റെ മുന്നില്‍ കാണാവുന്നതാണ്. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവോട് മാത്രം ചോദിക്കുക. നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവിനോടു തന്നെ തേടുക. നിനക്കെന്തെങ്കിലും ഉപകാരം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒത്തൊരുമിച്ചാലും ശരി, അല്ലാഹു നിനക്ക് നിശ്ചയിച്ചതല്ലാതെ യാതൊരുപകാരവും നിനക്കുവേണ്ടി അവര്‍ക്ക് ചെയ്യാനാകില്ല. നിനക്ക് എന്തെങ്കിലുമൊരു ദ്രോഹം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒന്നിച്ചധ്വാനിച്ചാലും, അല്ലാഹു നിനക്കുണ്ടാകാനുദ്ദേശിച്ച വിപത്തല്ലാതെ മറ്റൊന്നും അവര്‍ക്ക് ചെയ്യാന്‍ സാധ്യമല്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടുകഴിഞ്ഞു. പേജുകള്‍ ഉണങ്ങുകയും ചെയ്തു.’ (തിര്‍മിദി)

പ്രവാചകന്റെ പിതൃവ്യ പുത്രനായ ഇബ്‌നു അബ്ബാസ്(റ) ആണ് ഈ ഹദീസ് നിവേദനം ചെയ്തത്. ഉമ്മത്തിന്റെ പണ്ഡിതന്‍, ഖുര്‍ആന്‍ വ്യാഖ്യാതാവ്, കര്‍മശാസ്ത്ര വിശാരദന്‍ എന്നീ നിലകളിലെല്ലാം സഹാബികളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണദ്ദേഹം. അദ്ദേഹത്തിന് ദീനില്‍ അവഗാഹം നേടാനും വ്യാഖ്യാനങ്ങള്‍ പഠിപ്പിക്കാനുമായി പ്രവാചകന്‍(സ) പ്രത്യേകം പ്രാര്‍ഥിച്ചിരുന്നു. ആഴമേറിയ വിജ്ഞാനത്തിന്റെ ഉടമയായ അദ്ദേഹം വിജ്ഞാന സാഗരം എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
വാചകങ്ങളുടെ അര്‍ഥങ്ങള്‍:
മോനേ : – ഇബ്‌നു അബ്ബാസ്(റ) ചെറിയ കുട്ടിയായിരുന്നു. പ്രവാചകന്‍(സ) മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന് പതിനഞ്ചില്‍ താഴെ വയസ്സാണ് ഉണ്ടായിരുന്നത്.

നിനക്ക് ഞാന്‍ കുറച്ച് കാര്യങ്ങള്‍ പഠിപ്പിക്കുകയാണ് : – പറയുന്ന കാര്യത്തിലേക്ക് പൂര്‍ണശ്രദ്ധ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രയോഗിക്കുന്ന ശൈലിയാണിത്.

നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിന്നെ കാത്ത് രക്ഷിക്കുന്നതാണ് : -നീ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിക്കണം. എന്നാല്‍ നിന്റെ ദീനിനെയും കുടുംബത്തെയും സ്വത്തിനെയും ശരീരത്തെയുമെല്ലാം അല്ലാഹു സംരക്ഷിക്കുന്നതാണ്. ‘നിങ്ങള്‍ എന്നെ ഓര്‍ക്കുക, ഞാന്‍ നിങ്ങളെയും സ്മരിക്കുന്നതാണ് ‘ എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ എന്റെ കരാറുകള്‍ പാലിക്കുന്ന പക്ഷം നിങ്ങളോടുള്ള കരാറുകള്‍ ഞാന്‍ പൂര്‍ത്തീകരിക്കുന്നതാണ് എന്നും വിശുദ്ധ ഖുര്‍ആനിലൂടെ വിവരിച്ചതായി കാണാം. മാത്രമല്ല, അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാത്തവന്റെ സംരക്ഷണം അല്ലാഹുവിന്റെ ബാധ്യതയില്‍ പെട്ടതല്ല എന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം.

അവനെ നിനക്ക് നിന്റെ മുന്നില്‍ കാണാവുന്നതാണ് : നിന്റെ മുമ്പില്‍ അല്ലാഹുവിലേക്ക് നിന്നെ അടുപ്പിക്കുകയും അവന്റെ കഴിവിനെ മനസ്സിലാക്കുകയും ചെയ്യുന്ന നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. അതിലൂടെ നിനക്ക് അവനെ കണ്ടെത്താന്‍ കഴിയും. ‘ അല്ലാഹു സൂക്ഷമത പുലര്‍ത്തുന്ന സുകൃതവാന്മാരോടൊപ്പമാണ് ‘ എന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നത് കാണാം.
നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവോട് മാത്രം ചോദിക്കുക : പ്രാര്‍ഥന ഇബാദത്താണ്. അത് അല്ലാഹുവിനോട് മാത്രമേ അര്‍പ്പിക്കാവൂ എന്നത് അടിമകളുടെ ബാധ്യതയാണ്. പ്രതീക്ഷയോടെയും ഭയത്തോടെയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുക എന്നത് അവന്റെ ഇഷ്ടദാസന്മാരുടെ വിശേഷണമായി ഖുര്‍ആന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അല്ലാഹു അവനോട് ചോദിക്കുന്നത് അതിയായി ഇഷ്ടപ്പെടുന്നു. സൃഷ്ടികളായ നാം നമ്മോട് വല്ലതും ചോദിക്കുന്നത് വെറുക്കുന്നവരുമാണ്. അത് നമ്മുടെ ദൗര്‍ബല്യത്തെയും അല്ലാഹുവിന്റെ അപാരമായ ശക്തിയെയും കുറിക്കുന്നതാണ്.
നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവിനോടു തന്നെ തേടുക: ആകാശ ഭൂമികളുടെ ഖജാനയുള്ള അല്ലാഹുവിനോട് മാത്രമേ സൃഷ്ടികള്‍ സഹായം തേടാന്‍ പാടുള്ളൂ. ആരെങ്കിലും അല്ലാഹുവിനോട് സഹായം തേടിയാല്‍ അല്ലാഹു അവനെ കൈവിടില്ല. അല്ലാഹു നിങ്ങളെ സഹായിക്കുന്ന പക്ഷം നിങ്ങളെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധ്യമല്ല, അവന്‍ നമ്മെ കൈവെടിഞ്ഞാല്‍ നമ്മെ ആര്‍ക്കാണ് സഹായിക്കാന്‍ കഴിയുക എന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്്.

നിനക്കെന്തെങ്കിലും ഉപകാരം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒത്തൊരുമിച്ചാലും ശരി, അല്ലാഹു നിനക്ക് നിശ്ചയിച്ചതല്ലാതെ യാതൊരുപകാരവും നിനക്കുവേണ്ടി അവര്‍ക്ക് ചെയ്യാനാകില്ല, അപ്രകാരം തന്നെ ഉപദ്രവവും :- ഈ ഭൂമുഖത്ത് മനുഷ്യന് സംഭവിക്കുന്ന എല്ലാ ഉപകാരങ്ങളും ഉപദ്രവങ്ങളും അല്ലാഹുവിന്റെ മുന്‍കൂട്ടിയുളള അറിവിന്റെ അടിസ്ഥാനത്തിലാണ്. അതെല്ലാം രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അതില്‍ മാറ്റം വരുത്താന്‍ ഒരു ശക്തിക്കും സാധ്യമല്ല.
പേനകള്‍ ഉയര്‍ത്തപ്പെട്ടുകഴിഞ്ഞു. പേജുകള്‍ ഉണങ്ങുകയും ചെയ്തു : ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു.( ഹദീദ് 22)

ഉള്ളടക്കം :
അല്ലാഹുവിന്റെ കല്‍പനകള്‍ അനുധാവനം ചെയ്യാനും നിരോധനങ്ങള്‍ വര്‍ജിക്കാനും അവന്റെ പരിധികള്‍ ലംഘിക്കാതെ സൂക്ഷിക്കാനുമുള്ള പ്രവാചക കല്‍പനയാണ് ഈ ഹദീസിലുള്ളത്. ആദര്‍ശമായ തൗഹീദിനെ എല്ലാവിധ വ്യതിചലനങ്ങളില്‍ നിന്നും കാത്തുസൂക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രഥമ പടി. വിശ്വാസി ജീവിതത്തില്‍ പുലര്‍ത്തേണ്ട ഇബാദത്തുകളും കര്‍മങ്ങളും കൃത്യമായി പാലിക്കുക, അല്ലാഹുവിനോട് പ്രാര്‍ഥിക്കുക എന്നതെല്ലാം ഇതിന്റെ ഭാഗമാണ്. ഇതിലൂടെ മനുഷ്യന് അല്ലാഹുവിന്റെ സംരക്ഷണം നേടിയെടുക്കാവുന്നതാണ്. അവന്‍ അവരെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. അത് രണ്ടുവിധത്തിലാണ്.
1. പിഴച്ച ആദര്‍ശങ്ങളില്‍ നിന്നും വിശ്വാസ സംഹിതകളില്‍ നിന്നും മ്ലേഛമായ വികാരങ്ങളില്‍ നിന്നും വ്യതിചലനങ്ങളില്‍ നിന്നും  സംരക്ഷണം നല്‍കി ഒരു അടിമക്ക് തന്റെ ദീനിലും വിശ്വാസത്തിലും അല്ലാഹു സംരക്ഷണമേകുന്നതാണ്. ഈമാനോട് കൂടി മരിക്കാനുള്ള ഭാഗ്യവും നല്‍കും.
2. ഒരു അടിമയുടെ ഐഹിക ജീവിതത്തില്‍ തന്നെ അവന്റെ ജീവനും സ്വത്തിനും കുടുംബത്തിനും അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാകും. അവന്റെ മലക്കുകളെ ഇവരുടെ സംരക്ഷണത്തിനായി നിയമിക്കുകയും ചെയ്യും.
പ്രവാചകന്‍(സ) ദിനേന പ്രഭാതത്തിലും പ്രദോഷത്തിലും പ്രാര്‍ഥിക്കാറുണ്ടായിരുന്നു : അല്ലാഹുവേ, എന്റെ ദീനിനും ദുനിയാവിനും പരലോകത്തിനും ധനത്തിനും നീ സൗഖ്യവും സംരക്ഷണവും നീ നല്‍കേണമേ! എന്റെ നഗ്നതയെ മറക്കുകയും ഭയത്തില്‍ നിന്ന് നിര്‍ഭയത്വം നല്‍കുകയും ചെയ്യേണമേ! എന്റെ വലത്തും ഇടത്തും മുമ്പിലും പിന്നിലും നിന്റെ സംരക്ഷണമേകേണമേ! (അബൂദാവൂദ്)
ഈ സംരക്ഷണമാണ് അല്ലാഹു അഗ്നികുണ്ഡാരത്തിലെറിയപ്പെട്ടപ്പോള്‍ ഇബ്രാഹീം നബിക്ക് നല്‍കിയത്. യൂസുഫ് നബിയെ പൊട്ടക്കിണറില്‍ നിന്നും മൂസാനബിയെ നദിയില്‍ നിന്നും രക്ഷിച്ചത് ഈ സംരക്ഷണത്താലാണ്. ഈ സംരക്ഷണത്തിന്റെ പ്രതിധ്വനികള്‍ തലമുറകളോളം നീണ്ടുനില്‍ക്കും. സഈദു ബ്‌നുല്‍ മുസയ്യബ് അദ്ദേഹത്തിന്റെ മകനോട് പറയാറുണ്ടായിരുന്നു. ‘ നിനക്ക് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കുമെന്ന കാരണത്താല്‍ ഞാന്‍ എന്റെ നമസ്‌കാരം വര്‍ദ്ദിപ്പിക്കുക തന്നെ ചെയ്യും.’എന്നിട്ട് അദ്ദേഹം സൂറ അല്‍ കഹ്ഫിലെ ‘ അവരിരുവരുടെയും പിതാവ് സ്വാലിഹായിരുന്നു’ എന്ന ഭാഗം പാരായണം ചെയ്യുകയും ചെയ്തു.
അല്ലാഹുവിനോട് സഹായം തേടാനും അവനില്‍ എല്ലാം ഭരമേല്‍പിക്കാനും പ്രവാചകന്‍ (സ) പ്രേരിപ്പിക്കുകയുണ്ടായി. എല്ലാ നമസ്‌കാരത്തിന്റെ ശേഷവും ഇപ്രകാരം പ്രാര്‍ഥിക്കാന്‍ വേണ്ടി റസൂല്‍(സ) മുആദിനോട് ആവശ്യപ്പെട്ടു: അല്ലാഹുവേ നിനക്ക് നന്നായി ഇബാദത്ത് ചെയ്യാനും നന്ദി അര്‍പിക്കാനും നിന്നെ സ്മരിക്കാനും എന്നെ നീ സഹായിക്കേണമേ! (അബൂദാവൂദ്)
ഒരു അടിമ തന്റെ നാഥനോടുള്ള സഹായാഭ്യര്‍ഥന ശക്തിപ്പെടുത്തിയാല്‍ അവന്റെ ഖദറിലും ഖളാഇലും(വിധിവിശ്വാസം) ആഴത്തിലുള്ള വിശ്വാസമുണ്ടാകുകയും എല്ലാ കാര്യവും അവനില്‍ ഭരമേല്‍പിക്കുകയും ചെയ്യും. ശത്രുക്കളുടെ കുതന്ത്രങ്ങളൊന്നും അവന്‍ പരിഗണിക്കുകയില്ല, കാരണം അവന് ഉപദ്രവമേല്‍പിക്കണമെന്ന് എല്ലാ മനുഷ്യരും തീരുമാനിച്ചാലും അല്ലാഹു തീരുമാനിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്ന ദൃഢ വിശ്വാസമായിരിക്കും അവനെ നയിക്കുന്നത്.

എന്തുകൊണ്ട് ‘അല്ലാഹു’?

“മുസ്ലിംകള്‍ സ്രഷ്ടാവിനെ അന്യ ഭാഷയായ അറബിയില്‍ ‘അല്ലാഹു’ എന്ന് പറയുന്നത് എന്തിനാണ്? ഓരോരുത്തരും തങ്ങളുടെ മാതൃഭാഷയില്‍ യുക്തമായ പേര് നല്‍കിയാല്‍ പോരേ, മലയാളികളായ നാം ദൈവം, ഈശ്വരന്‍ എന്നെല്ലാം വിളിക്കുന്നപോലെ?”

പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ശക്തിയെക്കുറിക്കുന്ന നാമമാണ് അല്ലാഹു. ദൈവം, ഈശ്വരന്‍, കര്‍ത്താവ്, ഗോഡ്, ഖുദാ തുടങ്ങി ആ സ്രഷ്ടാവിനെ പരിചയപ്പെടുത്താന്‍ ഏതു ഭാഷയിലെ പേരും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഏകനും ലിംഗഭേദങ്ങള്‍ക്കതീതനുമായ ആ ശക്തിയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ പദം ‘അല്ലാഹു’ എന്നതുതന്നെയാണ്. അറബിഭാഷയിലെ പ്രസ്തുത നാമപദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല. അതിനാല്‍ ‘അല്ലാഹു’ എന്നതിന് ലോകത്തിലൊരു ഭാഷയിലും പൂര്‍ണാര്‍ഥത്തിലുള്ള പരിഭാഷയില്ല. പരിഭാഷ സാധ്യവുമല്ല. ദൈവം, ഗോഡ്, ഖുദാ പോലുള്ളവയെല്ലാം അറബിയിലെ ‘ഇലാഹ്’ എന്നതിന്റെ പരിഭാഷയാണ്. ‘അല്ലാഹു’ എന്നതിന്റേതല്ല. ദൈവം എന്നതിന് ദൈവങ്ങള്‍, ദേവി എന്നും ഗോഡ് എന്നതിന് ഗോഡസ്, ഗോഡ്സ് എന്നുമൊക്കെ പ്രയോഗിക്കുക പതിവാണല്ലോ. ഇതര ഭാഷകളിലെ പദങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ദൈവം, ഈശ്വരന്‍, ഗോഡ് പോലുള്ളവയ്ക്ക് ‘അല്ലാഹു’ എന്നതുപോലെ ഗൌരവം കല്‍പിക്കപ്പെടാറില്ലെന്നതും ശ്രദ്ധേയമത്രെ. കോടികളുടെ ഉടമയെ ‘കോടീശ്വരനെ’ന്നും ‘ഗോഡ് ഓഫ് സ്മാള്‍ തിംഗ്സ്’ എന്നുമൊക്കെ ഒട്ടും മനഃപ്രയാസമില്ലാതെ ഏവരും പറയാറുണ്ടല്ലോ. ‘അല്ലാഹു’ എന്നത് ഇത്തരം പ്രയോഗങ്ങള്‍ക്കും വചന, ലിംഗമാറ്റങ്ങള്‍ക്കും അതീതമായ നാമപദമാണ്. അതിനാല്‍ സ്രഷ്ടാവിന്റെ സവിശേഷതകളെ യഥാവിധി പ്രതിനിധീകരിക്കാന്‍ ഏറ്റവും പറ്റിയ പേരും അതുതന്നെ. ലോകമെങ്ങുമുള്ള ജനതക്ക് സ്രഷ്ടാവിനെ പരിചയപ്പെടുത്താന്‍ ഒരു പേര് അനിവാര്യമാണല്ലോ. അതിന് ഏറ്റവും അനുയോജ്യം ‘അല്ലാഹു’ എന്ന് ആയതിനാലാണ് അന്ത്യദൂതനിലൂടെ ആ നാമം നിശ്ചയിക്കപ്പെട്ടത്. അതോടൊപ്പം നിര്‍ണിതമായ ആരാധനാകര്‍മങ്ങളിലൊഴിച്ച് സ്രഷ്ടാവിനെ പരിചയപ്പെടുത്താനും അഭിസംബോധന ചെയ്യാനും ‘അല്ലാഹു’ എന്നുതന്നെ പ്രയോഗിക്കണമെന്നില്ല. പ്രാദേശിക ഭാഷകളിലോ ലോകഭാഷകളിലോ ഉള്ള ഇതര പേരുകള്‍ ഉപയോഗിക്കാവുന്നതാണ്.

സ്വകാര്യതകളെ പവിത്രമാക്കുന്ന സത്യവിശ്വാസം

ഉമര്‍ (റ) ഒരു ദിവസം പ്രവാചകസന്നിധിയിലെത്തി. ആളൊഴിഞ്ഞ നേരമായപ്പോള്‍ അദ്ദേഹം റസൂലിനോട് ഇങ്ങനെയന്വേഷിച്ചു:
‘എന്റെ ഒരു പരിചയക്കാരന്‍ വിവാഹിതനാകാന്‍ പോവുകയാണ്. വധു പേരുദോഷം വരുത്തിയ ഒരുവളാണെന്നതാണ് സത്യം. ചാരവൃത്തിയും അപഥസഞ്ചാരവും അവളുടെ പതിവ്ശീലമായിരുന്നു. ഇന്നിപ്പോള്‍ അവള്‍ ആ വഴിയില്‍നിന്നെല്ലാം പിന്മാറി പശ്ചാത്തപിച്ചു കഴിയുകയാണെന്നും ഞാനറിയും. എന്നാല്‍ അവളുടെ പൂര്‍വ്വ കഥകളൊന്നും എന്റെ കൂട്ടുകാരന്‍ അറിയുകയില്ല. ഞാനത് അദ്ദേഹത്തെ ധരിപ്പിക്കാന്‍ പോവുകയാണ്. ഒരു കൂട്ടുകാരന്‍ എന്ന നിലയില്‍ അതല്ലേ എന്റെ ധര്‍മ്മം?’

പ്രവാചകന്‍(സ) പറഞ്ഞു:’അരുത്, ഒരിക്കലുമരുത്. മനുഷ്യന്‍ തെറ്റു ചെയ്യുന്നു. അത് ബോധ്യം വരുമ്പോള്‍ പശ്ചാത്തപിച്ച് പിന്മാറുന്നു. അതോടെ പാപം തീരുന്നു. ഈ വിഷയത്തില്‍ അത് മാത്രവുമല്ല കാര്യം. തന്റെ സുഹൃത്ത് അവളുടെ പൂര്‍വകഥയൊന്നുമറിയുന്നില്ല. ദൈവം മറച്ചുവെച്ചത് വെളിപ്പെടുത്താനാണോ താനുദ്ദേശിക്കുന്നത് ? അതിനാല്‍ പതിവ്രതയായ ഒരു കന്യക എപ്രകാരം വിവാഹം ചെയ്യപ്പെടുന്നുവോ അതുപോലെതന്നെ അവളുടെ വിവാഹവും നടക്കണം.’
വ്യക്തിയുടെ രഹസ്യങ്ങള്‍ക്ക് സത്യവിശ്വാസം കല്പിക്കുന്ന പാവനതയാണിത് കീര്‍ത്തിക്കുന്നത്.

അല്ലാഹുവിന്റെ നാമങ്ങള്

ആകാശഭൂമികളഖിലവും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിന്റെ അത്യധികം ഉത്തമങ്ങളായ വിശേഷണങ്ങളെക്കുറിക്കുന്ന സംജ്ഞകള്‍ക്കാണ് “അസ്മാഉല്‍ ഹുസ്ന” (ഉല്‍കൃഷ്ട നാമങ്ങള്‍) എന്ന് പറയുന്നത്. രണ്ട് അറബി വാക്കുകള്‍ ചേര്‍ന്നതാണിത്. അല്‍ അസ്മാഅ് (നാമങ്ങള്‍), അല്‍ ഹുസ്ന (ഉല്‍കൃഷ്ടമായത്). ആ നാമങ്ങള്‍ ഉത്കൃഷ്ടാശയത്തെക്കുറിക്കുന്നതുകൊണ്ടും അവകൊണ്ട് നാമകരണം ചെയ്യപ്പെട്ടവന്‍ ഉത്കൃഷ്ടനായതുകൊണ്ടുമാണ് അവയ്ക്ക് ഈ പേര്‍വന്നത്. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അസ്മാഉല്‍ ഹുസ്നയെക്കുറിച്ച് പരാമര്‍ശമുണ്ട്.”അത്യുത്തമമായ നാമങ്ങള്‍ അല്ലാഹുവിനുള്ളതത്രെ. ആ നാമങ്ങളില്‍ നിങ്ങളവനോട് പ്രാര്‍ത്ഥിക്കുക” (അല്‍ അഅ്റാഫ്: 180).അബൂഹുറൈറയില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ അരുള്‍ ചെയ്തിരിക്കുന്നു: “നിശ്ചയമായും അല്ലാഹുവിന് 99 നാമങ്ങളുണ്ട്. അതായത് നൂറിന് ഒന്ന് കുറവ്. അവ ഉള്‍ക്കൊണ്ടവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും”.1) അല്ലാഹു:സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ നാമമാണിത്. ദൈവിക ഗുണങ്ങളുടെ സകല മഹത്വങ്ങളും ഉള്‍ക്കൊള്ളുന്ന ഈ നാമം മറ്റാര്‍ക്കും പ്രയോഗിക്കാവതല്ല. ‘അല്ലാഹു’ ഒഴികെ മറ്റെല്ലാ നാമങ്ങളും അവന്റെ വിശിഷ്ടഗുണങ്ങളെയും ‘അല്ലാഹു’ എന്നത് അവന്റെ സത്തയെയും പ്രതിനിധീകരിക്കുന്നു. ഈ നാമം ഖുര്‍ആനില്‍ 2647 സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.

“അല്ലാഹു: അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ വലയം ചെയ്തുനില്‍ക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്” (അല്‍ബഖറഃ: 255)

2) അര്‍റഹ്മാന്‍ (പരമകാരുണികന്‍):

അല്ലാഹുവിന്റെ ഏറ്റവും സുന്ദരമായ നാമങ്ങളിലൊന്നാണിത്. കാരുണ്യം എന്നത് അവന്റെ ഏറ്റവും സുന്ദരമായ ഗുണമാണ്. അവന്റെ ഈശ്വരീയതയുടെ അടയാളമായ ഈ ഗുണം കാരണമാണ് പ്രപഞ്ചം ഇത്രയേറെ സുന്ദരമായി നിലകൊള്ളുന്നത്. അതുപോലെ വിശുദ്ധ ഖുര്‍ആനിലെ എല്ലാ അധ്യായങ്ങളുടെയും (ഒന്നൊഴികെ) ആദ്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വാക്യത്തില്‍ അല്ലാഹുവിന്റെ സത്തയെ സൂചിപ്പിക്കുന്ന സംജ്ഞക്കുശേഷം വരുന്ന നാമം ‘അര്‍റഹ്മാന്‍’ എന്നാണ്. ‘റഹ്മത്ത്’ (കാരുണ്യം) എന്ന ധാതുവില്‍ നിന്ന് നിഷ്പന്നമാകുന്ന ഈ ഗുണനാമത്തിന് മറ്റെല്ലാ വിശേഷണങ്ങളെയും ഉള്‍ക്കൊള്ളുന്നു എന്ന വിധത്തിലുള്ള പ്രാധാന്യവുമുണ്ട്. അഞ്ചക്ഷരമുള്ള ‘റഹ്മാന്‍’ എന്ന പദത്തിന് മനുഷ്യന്റെ ഭൌതികജീവിതത്തിലുപരി പാരത്രിക ജീവിതത്തിലും കൂടി അവന്റെ കാരുണ്യം കണ്ടെത്താന്‍ കഴിയും എന്ന് സൂചിപ്പിക്കുന്നു. കാരണം, അല്ലാഹുതആലായെ വിശേഷിപ്പിക്കുന്നത് ‘റഹ്മാനുദ്ദുന്‍യാ വല്‍ ആഖിറഃ'(ഇഹലോകത്തും പരലോകത്തും കാരുണ്യം കാണിക്കുന്നവന്‍)എന്നാണ്. എന്നാല്‍ ‘റഹ്മത്ത്’ എന്ന ധാതുവില്‍ നിന്ന് തന്നെ എടുത്ത ‘റഹീം’ എന്ന വിശേഷണത്തെക്കുറിച്ച് പറഞ്ഞത്, ‘റഹീമുല്‍ ആഖിറഃ'(പരലോകത്ത് കരുണചൊരിയുന്നവന്‍)എന്നാണ്. ഈ ലോകത്ത് അവന്റെ കാരുണ്യത്തെ തിരിച്ചറിഞ്ഞു ജീവിച്ചവന് അല്ലാഹു പരലോകത്ത് കാരുണ്യം നല്‍കുന്നു. ‘റഹ്മാന്‍’ എന്ന വിശേഷണത്തിലൂടെ ദൈവഭക്തനും ദൈവനിഷേധിക്കും ഈ ലോകത്ത് അല്ലാഹുവിന്റെ കാരുണ്യം കണ്ടെത്താന്‍ കഴിയും.

“പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍. സ്തുതിയൊക്കെയും അല്ലാഹുവിനാണ്. അവന്‍ സര്‍വലോക സംരക്ഷകന്‍” (അല്‍ഫാതിഹഃ 1,2)

3) അര്‍റഹീം (കരുണാനിധി):

‘റഹ്മാന്‍’ എന്ന വിശേഷണം പോലെത്തന്നെയാണ് അല്ലാഹുവിന്റെ ‘റഹീം’ എന്ന വിശേഷണവും. സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അഗാധത മനസ്സിലാക്കാനാണ് ഈ നാമവും ഉപയോഗിക്കുന്നത്. എല്ലാറ്റിലും നിറഞ്ഞുനിന്ന് പ്രാതിഭാസികമായി പ്രപഞ്ചത്തില്‍ പ്രകടമാവുകയും പ്രകാശിതമാവുകയും ചെയ്യുന്നതാണ് അല്ലാഹുവിന്റെ ‘റഹ്മാനിയ്യത്ത്’ എങ്കില്‍, എല്ലാ സൌന്ദര്യത്തിന്റെയും മടക്കവും എത്തിച്ചേരുന്ന ദിവ്യമായ സങ്കേതവും അഭയവുമാണ് അല്ലാഹുവിന്റെ ‘റഹീമിയ്യത്ത്’ എന്നു പറയാം. അല്ലാഹു എന്നാല്‍ അവന്റെ സൃഷ്ടികളെ ശിക്ഷിക്കാന്‍ ഏതുസമയത്തും വാളോങ്ങി നില്‍ക്കുന്ന ഭീകരനായ ഒരു ദൈവമല്ല എന്ന് മനുഷ്യനെ ബോധ്യപ്പെടുത്താനായി ഈ രണ്ട് ഗുണവിശേഷങ്ങള്‍ ഖുര്‍ആനില്‍ ധാരാളമായി പരാമര്‍ശിച്ചത് കാണാം. അല്ലാഹു പറയുന്നു: “ഞാന്‍ വളരെയേറെ പൊറുക്കുന്നവനും പരമകാരുണികനുമാണെന്ന് എന്റെ ദാസന്മാരെ അറിയിക്കുക”. (അല്‍ ഹിജ്ര്‍:49)

“എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും അന്വേഷിച്ചു നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല”. (യൂസുഫ്: 87)

“അതല്ല; അല്ലാഹുവെക്കൂടാതെ അവര്‍ ശിപാര്‍ശകരെ ഉണ്ടാക്കിവെച്ചിരിക്കുകയാണോ? ചോദിക്കുക: ഒന്നിന്റെയും ഉടമാവകാശമില്ലാത്തവരും ഒന്നും ആലോചിക്കാത്തവരുമാണെങ്കിലും അവര്‍ ശിപാര്‍ശചെയ്യുമെന്നോ?” (അസ്സുമര്‍: 43)

4) അല്‍ മലിക് (രാജാവ്):

പരിമിതമായ അര്‍ത്ഥത്തില്‍ ഈ ശബ്ദം മനുഷ്യനെ സംബന്ധിച്ചും ഉപയോഗിക്കാറുണ്ടെങ്കിലും അല്ലാഹുവിനെക്കുറിച്ചുപയോഗിക്കുമ്പോള്‍ അതിന്റെ ആത്യന്തികവും പൂര്‍ണവുമായ അര്‍ത്ഥം കൈവരുന്നു. ഉടമസ്ഥത, പരമാധികാരം എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ‘മലിക്’ എന്ന പദം. പ്രപഞ്ചത്തിലെ സകല സൃഷ്ടി ജാലങ്ങളുടെയും രാജാവും രാജാധിരാജനുമാണ് അല്ലാഹു. ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ‘ജനങ്ങളുടെ രാജാവ്’ (മലികിന്നാസ്) എന്നാണ്. അല്ലാഹുവിനെക്കുറിച്ച് മലിക് (രാജാവ്) മാലിക് (ഉടമസ്ഥന്‍) മലീക് (രാജാധിരാജന്‍) മാലികുല്‍ മുല്‍ക് (ആധിപത്യത്തിന്റെ ഉടമ) എന്നീ സംജ്ഞകള്‍ മാറിമാറി ഉപയോഗിച്ചിരിക്കുന്നതായി കാണാം. എല്ലാ രാജാക്കന്‍മാര്‍ക്കും ഉപരി ഒരു രാജാവുണ്ടെന്നും യഥാര്‍ത്ഥത്തില്‍ കാര്യങ്ങളുടെ നിയന്ത്രണം അവന്റെ ഹസ്തങ്ങളില്‍ നിക്ഷിപ്തമാണെന്നും മനുഷ്യരെ ബോധവാന്മാരാക്കുകയാണ് ഈ വിശേഷണം ചെയ്യുന്നത്.

‘‘പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍ നിന്ന് ആധിപത്യം നീക്കിക്കളയുന്നു. ഈ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൌഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ.’’(ആലുഇംറാന്‍:26).

ദൈവവും അവന്റെ ദാസനും തമ്മിലുള്ള ബന്ധത്തെകുറിച്ചുള്ള ഒരു സൂചനയും ഇതിലടങ്ങിയിരിക്കുന്നു.

5) അല്‍ ഖുദ്ദൂസ് (പരമപരിശുദ്ധന്‍):

അല്ലാഹുവിന്റെ സര്‍വാതിശായിത്വത്തെ കുറിക്കുന്ന ഒരു വിശേഷണമാണിത്. ‘അവര്‍ വിശേഷിപ്പിക്കുന്നതില്‍ നിന്നെല്ലാം പരിശുദ്ധനാകുന്നു അവന്‍’ എന്ന ഖുര്‍ആന്‍ സൂക്തംകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ ഈ പരിശുദ്ധിയാണ്. സൃഷ്ടിയുടെ പരിമിതി ഒരു നിലക്കും ബാധകമാകാത്ത സര്‍വാതിശായിത്വമാണ് ദൈവത്തിന്റേത്. ദൈവം മനുഷ്യന്റെ ബുദ്ധിക്കും ധിഷണക്കും മനീഷിക്കുമെല്ലാം അതീതനായിരിക്കുന്നു. മനുഷ്യന്റെ ലക്ഷ്യങ്ങളിലൊന്നായ പരിശുദ്ധി സ്രഷ്ടാവില്‍ അതിന്റെ പൂര്‍ണതയില്‍ വിളങ്ങുന്നു. അല്ലാഹു പറയുന്നു: ‘‘അവന്‍, അല്ലാഹു. അവനൊഴികെ ആരാധ്യനില്ല. അവന്‍ രാജാവാകുന്നു. പരമപരിശുദ്ധനാകുന്നു.’’(അല്‍ ഹശ്ര്‍:23). സൃഷ്ടികള്‍ സ്രഷ്ടാവിന്റെ പരിശുദ്ധിയെ വാഴ്ത്തുകവഴി തങ്ങളുടെ ദൌര്‍ബല്യത്തെയും ന്യൂനതയെയും കുറിച്ച് ബോധവാന്‍മാരായിത്തീരുന്നു. സര്‍വ്വതോന്മുഖമായ പരിശുദ്ധിയും പവിത്രതയും അവന്റെ ജീവിത ലക്ഷ്യമായി ഭവിക്കുകയും ചെയ്യുന്നു.

6) അസ്സലാം (സമാധാനം, രക്ഷ):

ന്യൂനതകളില്‍ നിന്ന് സുരക്ഷിതന്‍, സൃഷ്ടികള്‍ക്ക് രക്ഷ നല്‍കുന്നവന്‍, ഭയത്തില്‍ നിന്ന് മോചനവും സമാധാനവും നല്‍കുന്നവന്‍ എന്നീ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിശേഷണമാണിത്. സലാം എന്നത് ഇസ്ലാമുമായി ആശയതലത്തിലും പ്രയോഗത്തിലും ബന്ധപ്പെട്ടിരിക്കുന്നു. മുസ്ലിം അവന്റെ പ്രാര്‍ത്ഥനയില്‍ സര്‍വ്വചരാചരങ്ങള്‍ക്കും സമാധാനവും ശാന്തിയും നേരുന്നു. തൊട്ടിലില്‍ കിടന്നു കൊണ്ട് ഈസാ നബി പ്രാര്‍ത്ഥിച്ചത് ഖുര്‍ആന്‍ സൂറഃമര്‍യമില്‍ 34-ാം വാക്യത്തില്‍ പറയുന്നുണ്ട്. ഭൂമിയിലെ മനുഷ്യരോട് പറയാന്‍ ‘സമാധാനം, സമാധാനം’ എന്ന അഭിവാദ്യവാക്യമാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. സ്വര്‍ഗത്തിന് ഖുര്‍ആന്‍ ഉപയോഗിച്ച ഒരു പേര് ‘ദാറുസ്സലാം’ (ശാന്തി മന്ദിരം) എന്നാണ്. അതുപോലെ ഭൂമിലോകത്ത് മനുഷ്യര്‍ക്ക് സാമാധാനമാണ് ഖുര്‍ആനും അല്ലാഹുവും ആഗ്രഹിക്കുന്നത്. അതിനാല്‍ മനുഷ്യരോട് ശാന്തിക്കായി പ്രാര്‍ത്ഥിക്കാനും അതിനുവേണ്ടി നിലകൊള്ളാനും  കല്‍പ്പിച്ചിരിക്കുന്നു.

7) അല്‍ മുഅ്മിന്‍ (വിശ്വാസി, അഭയംനല്‍കുന്നവന്‍):

വിശ്വാസത്തെ കാത്തുരക്ഷിക്കുന്നവന്‍ എന്നാണ് ഒരര്‍ത്ഥം. ‘അംന്’ എന്ന വാക്കിനര്‍ത്ഥം സുരക്ഷിതത്വത്തിന്റെ പേരിലുള്ള നിര്‍ഭയത്വം എന്നാണ്. പരമസത്യമായ അല്ലാഹുവിലുള്ള വിശ്വാസം മാത്രമാണ് ഒരു മനുഷ്യനെ എല്ലാ ഭയാശങ്കകളില്‍നിന്നും മുക്തനാക്കുന്നത്. അല്ലാഹു പറയുന്നു: ‘‘വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തെ അക്രമവുമായി കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാകുന്നു നിര്‍ഭയത്വത്തിന്റെ സുരക്ഷിതത്വം(അംന്). നേര്‍വഴികളിലേക്ക് നയിക്കപ്പെടുന്നതും അവര്‍ത്തന്നെ’’ (അല്‍ അന്‍ആം:82). അല്ലാഹുവിന്റെ സംരക്ഷണം, ഒരു തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ പരുന്ത് റാഞ്ചാന്‍ വരുമ്പോള്‍ ചിറകുവിരിച്ച് അതിനടിയില്‍ സംരക്ഷിക്കുന്നതുപോലെയും ആരോരും സഹായിക്കാനില്ലാതെ നിരായുധനായി ശത്രുവിന്റെ മുമ്പില്‍ പെട്ടുപോകുന്നവനെ രക്ഷപ്പെടുത്തുന്ന സഹായിയെപ്പോലെയുമായിരിക്കും. അതുപോലെ ഏകനായ അല്ലാഹുവിനെ വിശ്വസിക്കുന്നതിനുപകരം അവനോടൊപ്പം മറ്റു ആരാധ്യരെ പങ്കാളിയാക്കുന്ന അധര്‍മത്തില്‍ പെട്ടുപോകുന്നവര്‍ക്ക് ദൈവത്തില്‍ നിന്ന് കിട്ടുന്ന സംരക്ഷണവും ഇതില്‍പ്പെടുന്നു.

8) അല്‍ മുഹൈമിന്‍ (സര്‍വ്വരക്ഷകന്‍, സംരക്ഷകന്‍):

അല്ലാഹു തന്റെ അറിവ്, അധികാരം, സംരക്ഷണം എന്നിവയിലൂടെ അവന്റെ സൃഷ്ടിജാലങ്ങളുടെ കാര്യങ്ങളുടെ യാഥാര്‍ഥ്യമറിയുകയും അതിന്റെ ഉത്തരവാദിത്വമേറ്റെടുക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു. അവന്റെ ഈ ഗുണമാണ് അവന്‍ മുഹൈമിനാണ് എന്ന് പറയാന്‍ കാരണം. അതിന് ഉത്തമ ഉദാഹരണമാണ് മരുഭൂമിയിലെ സൌര്‍ഗുഹയില്‍ പ്രവാചകന്‍(സ)യും അബൂബക്കര്‍(റ)വും ഒളിച്ചിരിക്കുന്ന വേളയില്‍ ഭയന്നുവിറച്ച അബൂബക്കറിനോട് നബി(സ) പറഞ്ഞത്: ‘‘അബൂബക്കറേ, ദുഃഖിക്കാതിരിക്കൂ! അല്ലാഹു നമ്മോടൊപ്പമുണ്ട്”. അതുപോലെ ‘വചന’ത്തിന്റെ അവതരണമായ ഖുര്‍ആനെകുറിച്ചും ‘മുഹൈമിന്‍’ എന്ന വിശേഷണം ഉപയോഗിച്ചതായി കാണാം.

9) അല്‍ അസീസ് (പ്രതാപവാന്‍, അജയ്യന്‍):

വളരെ ഗൌരവമുള്ളതും വളരെ ദുര്‍ലഭമായി മാത്രം കാണുന്നതും എന്നാല്‍ ഏവര്‍ക്കും പ്രാപിക്കാന്‍ കഴിയുന്നതുമായ വസ്തുവിനെ മാത്രമേ അസീസ് (അജയ്യന്‍) എന്നതുകൊണ്ട് വിശേഷിപ്പിക്കാന്‍ കഴിയൂ. അല്ലാഹു പറയുന്നു: ‘‘വല്ലവനും പ്രതാപം ഉദ്ദേശിക്കുന്ന പക്ഷം അറിയുക: പ്രതാപമത്രയും അല്ലാഹുവിനാകുന്നു.” (അല്‍ ഫാത്വിര്‍:10) അന്തസ്സിന്റേയും പ്രതാപത്തിന്റെയും ഉടമയാണ് അല്ലാഹു. അവനെ അതിജയിക്കാന്‍ മറ്റാര്‍ക്കും സാധ്യമല്ല. സര്‍വ്വ പ്രതാപിയായ അല്ലാഹുവില്‍ വിശ്വസിക്കുകയും അവന് കീഴ്വണങ്ങുകയും ചെയ്യുന്ന സത്യവിശ്വാസികള്‍ക്കും ആ പ്രതാപത്തിന്റെ പ്രതിഛായ കൈവരുന്നു.‘‘അവര്‍ പറയുന്നു: ‘‘ഞങ്ങള്‍ മദീനയില്‍ തിരിച്ചെത്തിയാല്‍ അവിടെ നിന്ന് പ്രതാപികള്‍ പതിതരെ പുറംതള്ളുകതന്നെ ചെയ്യും.” എന്നാല്‍ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാണ്. പക്ഷേ, കപടവിശ്വാസികള്‍ അതറിയുന്നില്ല.” ഇത്തരം ഒരു പ്രതാപം ദൈവത്തിന്റെ പ്രതാപത്തില്‍ നിന്നും മനുഷ്യന് കിട്ടിയതിന്റെ തെളിവാണ് സ്വന്തം പിതാവിനെയും കാത്ത് മദീനയുടെ കവാടത്തില്‍ ഊരിപ്പിടിച്ച വാളുമായി നില്‍ക്കാന്‍ അബ്ദുല്ലയെ പ്രേരിപ്പിച്ചത്.

‘‘അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്.” (അല്‍ ഹശ്ര്‍: 23)

10) അല്‍ ജബ്ബാര്‍ (സര്‍വ്വാധിപതി, അടക്കിഭരിക്കുന്നവന്‍):

അല്ലാഹുവിന്റെ മുഴുവന്‍ സൃഷ്ടികളെയും അടക്കിഭരിക്കാനുള്ള അവന്റെ അധികാരത്തില്‍ ഒരാള്‍ക്കും പങ്കില്ല. അതുപോലെ അവനെ ഭരിക്കാനോ അവനുതുല്ല്യനാവാനോ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഈ ആശയത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചില ആംഗലേയ പരിഭാഷകളില്‍ കാണുന്നത് തികച്ചും അസംബന്ധമാണ്. നിഷ്ഠൂരമായി അടക്കിഭരിക്കുന്നവന്‍ എന്നെല്ലാം ചിലര്‍ അര്‍ത്ഥം പറഞ്ഞതായി കാണാം. അല്ലാഹു അവന്റെ കഴിവും അധികാരവും വച്ച് അവന്റെ സൃഷ്ടികളെ ഭരിക്കുന്നു. അതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവിന് ഒരു സൃഷ്ടിജാലത്തെയും ആശ്രയിക്കേണ്ടതില്ല. എന്നാല്‍ എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും അവന്റെ ആശ്രയം ആവശ്യമാണ്. അത് അവന്റെ പൂര്‍ണതയുടെയും അധികാരമഹത്വത്തിന്റെയും ഭാഗമാണ്.

‘‘അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്.” (അല്‍ ഹശ്ര്‍: 23)

11) അല്‍ മുതകബ്ബിര്‍ (ഗംഭീരമഹിമയുടയവന്‍):

അല്ലാഹു എല്ലാ മഹത്വവും വലിപ്പവും ഉടയവനത്രെ. എന്നാല്‍ ഇതൊന്നും അല്ലാഹു പുറമേനിന്ന് ആര്‍ജിക്കുന്നതല്ല. അവനില്‍ മാത്രമാണതുള്ളത്. അതുപയോഗിച്ചുകൊണ്ട് അവനു മുന്നില്‍ തലകുനിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. അങ്ങനെ ചെയ്യാന്‍ മടിക്കുന്നവനാണ് മനുഷ്യനിലെ ‘മുതകബ്ബിര്‍’. മുന്‍പ് പറഞ്ഞ ജബ്ബാറെന്ന ഗുണവും അതുപോലെ മുതകബ്ബിറെന്ന ഗുണവും മനുഷ്യന് ചേര്‍ന്നതല്ല. അല്ലാഹു പറയുന്നു: ‘‘ആകാശ ഭൂമികളില്‍ അവനത്രെ ഗാഭീര്യം, അവന്‍ പ്രതാപവാനും തന്ത്രജ്ഞനുമാകുന്നു”. (അല്‍ ജാസിയഃ:37) അല്ലാഹുവിന്റെ ഈ പ്രതാപത്തിനും ഗാംഭീര്യത്തിനും മുന്നില്‍ മറ്റൊരു ശക്തിക്കും സ്ഥാനമില്ല. അതിനാലാണ് നംറൂദിനെയും ഫിര്‍ഔനെയും കിസ്റയെയും കൈസറിനെയും തകര്‍ക്കാന്‍ അല്ലാഹുവിന്റെ പ്രതാപത്തില്‍ വിശ്വസിച്ചവര്‍ക്ക് സാധിച്ചത്.

12) അല്‍ ഖാലിഖ് (സ്രഷ്ടാവ്, സൃഷ്ടി പദ്ധതി ആവിഷ്കരിക്കുന്നവന്‍):

അല്ലാഹു പറയുന്നു: ‘‘നബിയേ, താങ്കള്‍ പറയുക, അല്ലാഹുവാണ് സമസ്ത വസ്തുക്കളുടെയും സ്രഷ്ടാവ്” (അര്‍റഅ്ദ്:16). ഇല്ലായ്മയില്‍നിന്ന് സൃഷ്ടികള്‍ക്ക് രൂപം നല്‍കിയത് അവനാണ്. രൂപകല്‍പ്പന നടത്തിയവനെന്നും സംവിധാനിച്ചവന്‍ എന്നും അര്‍ത്ഥമുണ്ട്. സൃഷ്ടിപ്പിനെ ഒരു കെട്ടിടനിര്‍മാണത്തോട് ഉപമിച്ചാല്‍ ‘ഖാലിഖ്’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു എന്‍ജിനീയറുടെ പണിചെയ്യുന്നു എന്നാണ്. എന്നാല്‍ ഇതുമാത്രമല്ല നിര്‍മാണവും രൂപീകരണവും അല്ലാഹു തന്നെ. അടുത്ത രണ്ട് വിശേഷണങ്ങളില്‍നിന്ന് അത് മനസ്സിലാക്കാം. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയാണെന്ന് അറിയുന്നതോടെ സ്രഷ്ടാവില്‍ ജീവിതം അര്‍പ്പിക്കാനും അവനെ ആശ്രയിക്കാനും മനുഷ്യന്‍ ബാധ്യസ്ഥനാകുന്നു. ‘ഖലഖ’ എന്ന പദത്തിന്റെ സൂക്ഷ്മാര്‍ത്ഥം പരിശോധിച്ചാല്‍ മനസ്സിലാവും, അത് ഇല്ലായ്മയില്‍ നിന്ന് ഒരു പുതിയ രൂപത്തെ സൃഷ്ടിച്ചെടുക്കുന്നതിനാണ് പറയുക.

‘‘അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍ തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവനുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും”

13) അല്‍ ബാരിഅ് (നിര്‍മാതാവ്, സൃഷ്ടിപദ്ധതി നടപ്പിലാക്കിയവന്‍):

അന്യൂനമായി സൃഷ്ടിക്കുന്നവന്‍ യുക്തിപൂര്‍വം സംവിധാനം ചെയ്യുന്നവന്‍ തുടങ്ങിയ അര്‍ത്ഥങ്ങള്‍ ദ്യോതിപ്പിക്കുന്നു. അതുപോലെ സൃഷ്ടി പദ്ധതി നടപ്പാക്കുന്നവനുമാണ് അല്ലാഹു. അതായത്, കെട്ടിടനിര്‍മാണത്തോട് ഉപമിച്ചാല്‍ കെട്ടിടനിര്‍മാണ ജോലിക്കാരനും അല്ലാഹു തന്നെയാണ്. സൃഷ്ടിയെ വിരിയിച്ച് വികസിപ്പിച്ചെടുക്കുന്നതിനെയാണ് ‘ബറഅ’ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. ഈ വാക്ക് പടിപടിയായുള്ള പരിണാമത്തെയും സൂചിപ്പിക്കുന്നു. കളിമണ്ണിന്റെയും ജലത്തിന്റെയും കൃത്യമായ അനുപാതത്തോടുകൂടി പൂര്‍ണനായ മനുഷ്യനെ സൃഷ്ടിച്ചെടുത്തവനാണ് അല്ലാഹു. അതിനാലാണ് അല്ലാഹുവിന് ഈ വിശേഷണവും കിട്ടിയത്.

“ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: “എന്റെ ജനമേ, പശുക്കിടാവിനെ ഉണ്ടാക്കിവെച്ചതിലൂടെ നിങ്ങള്‍ നിങ്ങളോടുതന്നെ കൊടിയ ക്രൂരത കാണിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിനോട് പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. അതാണ് നിങ്ങളുടെ കര്‍ത്താവിങ്കല്‍ നിങ്ങള്‍ക്കുത്തമം.” പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.” (അല്‍ ബഖറഃ54)

14) അല്‍ മുസ്വവ്വിര്‍ (രൂപം നല്‍കുന്നവന്‍, അനുയോജ്യമായ ആകാരം നല്‍കുന്നവന്‍):

ശില്‍പി, രൂപദായകന്‍, ചിത്രണം ചെയ്യുന്നവന്‍ എന്നെല്ലാമാണ് ഈ നാമത്തിനര്‍ത്ഥം. പരകോടി സൃഷ്ടിജാലങ്ങളെ വൈവിധ്യപൂര്‍ണവും മനോഹരവുമാക്കി സൃഷ്ടിച്ചത് അല്ലാഹുവത്രെ. അത് അവന് മാത്രം സാധ്യമായ ഒരു കഴിവാണ്.

“അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍ തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും.” (അല്‍ഹശ്ര്‍:24)

“അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നെ അവിശ്വസിക്കുകയും ചെയ്തതിന്റെ ഫലമാണത്. അങ്ങനെ അവരുടെ ഹൃദയങ്ങള്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ക്കൊന്നും തിരിച്ചറിയാനാകുന്നില്ല.” (അത്തഗാബുന്‍: 3)

‘സ്വവ്വറ’ എന്ന ക്രിയാധാതുവിനര്‍ത്ഥം നിര്‍ണിതമായ രൂപവും വര്‍ണവുമൊക്കെ നല്‍കുക എന്നാണ്. കെട്ടിടനിര്‍മാണത്തോടുപമിച്ചാല്‍ കെട്ടിടത്തിന് മോടിപിടിപ്പിക്കുകയും ബാഹ്യമായി അലങ്കരിക്കുകയും ചെയ്യുന്ന ആളെപ്പോലെ. തന്റെയും താനുള്‍ക്കൊള്ളുന്ന മഹാപ്രപഞ്ചത്തിന്റെയും രൂപഭംഗിയും മനോഹാരിതയും സത്യവിശ്വാസിയായ മനുഷ്യനെ വിനയാന്വിതനും കൃതജ്ഞതാ നിര്‍ഭരനുമാക്കിത്തീര്‍ക്കുന്നു.

15) അല്‍ ഗഫ്ഫാര്‍ (അങ്ങേയറ്റം മാപ്പരുളുന്നവന്‍):

ഭൂമിയില്‍ സൃഷ്ടികളുടെ പാപങ്ങള്‍ക്ക് മാപ്പരുളുകയും മരണാനന്തര ജീവിതത്തില്‍ അവരെ ശിക്ഷയില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നവന്‍ എന്നര്‍ഥം. ‘ഗഫറ’ എന്ന പദത്തിന്റെ അര്‍ഥം ‘മറച്ചുവെച്ചു’ എന്നാണ്. വിട്ടുവീഴ്ച്ച, മാപ്പ് എന്നീ ആശയങ്ങളെ സൂചിപ്പിക്കുന്നു. അല്‍ ഗാഫിര്‍, അല്‍ ഗഫൂര്‍ എന്നും അവന് പേരുകളുണ്ട്. അല്‍ ഗഫ്ഫാര്‍ ആണ് ഏറ്റവും അര്‍ഥവ്യാപ്തിയുള്ള നാമം. തെറ്റുചെയ്യുക എന്നുള്ളത് മനുഷ്യന്റെ സ്വഭാവവും മാപ്പ്നല്‍കുക എന്നത് അല്ലാഹുവിന്റെ ഗുണവുമാണ്. മനുഷ്യര്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ ഒരു പക്ഷേ ഒരാള്‍ക്കും സഹിക്കാന്‍ പറ്റാത്തതായിരിക്കാം. എങ്കിലും അല്ലാഹു അത് മറച്ചുവെക്കുകയും അവന്റെ പശ്ചാത്താപത്താല്‍ അത് പെറുത്തുകൊടുക്കുകയും ചെയ്യുന്നു. അതുപോലെ ചീത്ത വശത്തെ അവഗണിക്കുകയും നല്ലവശത്തെ പുകഴ്ത്തുകയും ചെയ്യുന്നവര്‍ ‘ഗഫ്ഫാറി’ന്റെ ഗുണമുള്ളവരാണ്.

“നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പലായനം ചെയ്തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.” (അന്നൂര്‍:22)

“ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്” (നൂഹ്: 10)

“പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും അങ്ങനെ നേര്‍വഴിയില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്കു നാം അവരുടെ പാപങ്ങള്‍ പൂര്‍ണമായും പൊറുത്തുകൊടുക്കും” (ത്വാഹ:82)

16) അല്‍ ഖഹ്ഹാര്‍ (സര്‍വരെയും കീഴടക്കുന്നവന്‍):

‘ഖഹറ’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് കീഴടക്കി, എല്ലാറ്റിന്റേയും മേല്‍ സ്വാധീനമുള്ളവനായി എന്നെല്ലാമാണ്. ഒരു വസ്തുവിന്റെ പ്രകൃതിയെ ബലാല്‍ക്കാരം മാറ്റിമറിച്ചു എന്നതിനും ഈ പദം ഉപയോഗിക്കാറുണ്ട്. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. “ഈ ഭൂമി ഒരുനാള്‍ ഭൂമിയല്ലാതായിത്തീരും. ആകാശങ്ങളും അവയല്ലാതായിമാറും. ഏകനും എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ അല്ലാഹുവിന്റെ മുന്നില്‍ അവയെല്ലാം മറയില്ലാതെ പ്രത്യക്ഷപ്പെടും” (ഇബ്റാഹീം:48)

ഈ ലോകത്തിലുള്ള സകല വസ്തുക്കള്‍ക്കും ഏതെങ്കിലും തരത്തിലുള്ള കഴിവുകളുണ്ടെങ്കില്‍ അതൊന്നും അവയുടെ സ്വന്തമായ കഴിവുകളല്ല, മറിച്ച് അധീശാധികാരിയായ അല്ലാഹുവിന്റെ കഴിവില്‍ നിന്നുള്ളതാണതെല്ലാം. അല്ലാഹു പറയുന്നു: “ചോദിക്കുക: ആരാണ് ആകാശ ഭൂമികളുടെ നാഥന്‍?. അല്ലാഹുവാണെന്ന് നീ അവരോട്പറയുക. ശേഷം അവരോട് ചോദിക്കുക: ‘എന്നിട്ടും സ്വന്തത്തിനുപോലും ഗുണമോ ദോഷമോ വരുത്താനാവാത്തവരെയാണോ നിങ്ങള്‍ അല്ലാഹുവെക്കൂടാതെ രക്ഷാധികാരികളാക്കിയിരിക്കുന്നത്? ചോദിക്കുക: കണ്ണുപൊട്ടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ? ഇരുളും വെളിച്ചവും സമമാണോ? അതല്ല; അവരുടെ സാങ്കല്‍പിക സഹദൈവങ്ങള്‍ അല്ലാഹു സൃഷ്ടിക്കുന്നപോലെതന്നെ സൃഷ്ടിനടത്തുകയും അതുകണ്ട് ഇരുവിഭാഗത്തിന്റെയും സൃഷ്ടികളവര്‍ക്ക് തിരിച്ചറിയാതാവുകയുമാണോ ഉണ്ടായത്? പറയുക: എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അവന്‍ ഏകനും എല്ലാറ്റിനെയും അതിജയിക്കുന്നവനുമാണ്” (അര്‍റഅ്ദ്:16) സൃഷ്ടികളെല്ലാം ആ അല്ലാഹുവിന്റെ അധീശാധികാരത്തിന്‍ കീഴിലാണുള്ളത്. അവനെ വെല്ലുന്ന ഒരാളും ലോകത്തില്ല.

“എന്റെ ജയില്‍ കൂട്ടുകാരേ, വ്യത്യസ്തരായ പല പല ദൈവങ്ങളാണോ ഉത്തമം? അതോ സര്‍വാധിനാഥനും ഏകനുമായ അല്ലാഹുവോ?” (യൂസൂഫ്:39)

17) അല്‍ വഹ്ഹാബ് (ഉദാരമായി നല്‍കുന്നവന്‍):

അല്ലാഹു അവന്റെ സൃഷ്ടികള്‍ക്ക് തന്റെ ഔദാര്യത്തില്‍ നിന്ന് അതിരും പരിധിയുമില്ലാതെ നല്‍കുന്നവനാണ്. ഇത് സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ ഏറ്റവും മഹത്തായ ഗുണങ്ങളിലൊന്നാണ്. അല്ലാഹു തന്റെ ഔദാര്യത്തിന്റെ വലുപ്പത്തെക്കുറിച്ച് സൃഷ്ടികളോട് ചോദിക്കുന്നുണ്ട്. “അതല്ല; പ്രതാപിയും അത്യുദാരനുമായ നിന്റെ നാഥന്റെ അനുഗ്രഹത്തിന്റെ ഭണ്ഡാരങ്ങള്‍ ഇവരുടെ വശമാണോ?” (സ്വാദ്:9) അല്ലാഹുവിന്റെ ഔദാര്യത്തില്‍ വിവേചനമോ പരിധിയോ ഇല്ല. ദൈവിക മഹത്വത്തിന്റെയും പൂര്‍ണതയുടെയും പ്രകടസ്വഭാവമാണ് ഈ ഗുണം. സൃഷ്ടികള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന ഈ ഗുണത്തില്‍ ആരും നിരാശരാവാന്‍ പാടില്ല.

“അവര്‍ പ്രാര്‍ഥിക്കുന്നു: ” ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ നേര്‍വഴിയിലാക്കിയ ശേഷം ഞങ്ങളുടെ മനസ്സുകളെ അതില്‍നിന്ന് തെറ്റിച്ചു കളയരുതേ! നിന്റെ പക്കല്‍നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നല്‍കേണമേ. സംശയമില്ല, നീ തന്നെയാണ് അത്യുന്നതന്‍” (ആലുഇംറാന്‍:8)

18) അര്‍റസ്സാഖ് (അന്നദാതാവ്, വിഭവം നല്‍കുന്നവന്‍):

പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ സൃഷ്ടിജാലങ്ങള്‍ക്ക് മുഴുവനും ആഹാരം നല്‍കുക എന്നത് അവന്റെ ചുമതലയായി അവന്‍ ഏറ്റെടുത്തിരിക്കുന്നു. അവനല്ലാതെ മറ്റൊരാള്‍ക്കും സൃഷ്ടിജാലങ്ങള്‍ക്ക് ആഹാരം നല്‍കാനുള്ള കഴിവില്ല. അല്ലാഹു പറയുന്നു. “അല്ലാഹുവാണ് അന്നദാതാവ്, തീര്‍ച്ച. അവന്‍ അതിശക്തനും കരുത്തനും തന്നെ” (അദ്ദാരിയാത്:58) ആഹാരം നല്‍കുക എന്നു പറഞ്ഞത് രണ്ട് തരത്തിലാണ്. ഒന്ന് മനുഷ്യന്റെ വളര്‍ച്ചക്കും പോഷണത്തിനും ആവശ്യമായ ആഹാരം. മറ്റൊന്ന് മനുഷ്യന് ആത്മീയവും ഭൌതികവുമായ അറിവുകള്‍ നല്‍കിക്കൊണ്ട് ഇഹപരലോകം പ്രദാനം ചെയ്യുക. സൃഷ്ടികളുടെ അപൂര്‍ണതയും ദൈവത്തിന്റെ പൂര്‍ണതയുമാണിവിടെ പ്രകടമാവുന്നത്. അല്ലാഹുവിന്റെ ഈ ഗുണത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവന്‍ തന്റെ ജീവിതത്തില്‍ വിഭവദൌര്‍ലഭ്യത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടിവരികയില്ല.

“അല്ലാഹു തന്റെ ദാസന്മാരോട് ദയാമയനാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ അന്നം നല്‍കുന്നു. അവന്‍ കരുത്തനാണ്; പ്രതാപിയും.” (അശ്ശൂറാ:19)

18) അല്‍ ഫത്താഹ് (വിധിക്കുന്നവന്‍, തുറക്കുന്നവന്‍):

സൃഷ്ടികള്‍ക്കിടയില്‍ വിധികല്‍പ്പിക്കുന്നവന്‍, സത്യാസത്യങ്ങളെ സംബന്ധിച്ച അന്തിമ വിധി നല്‍കുന്നവന്‍ എന്നെല്ലാം അര്‍ഥം. ഖുര്‍ആന്‍ പറഞ്ഞു: “അല്ലാഹു ഞങ്ങളെ നിങ്ങളുടെ മതത്തില്‍നിന്ന് രക്ഷപ്പെടുത്തി. അതിലേക്കു തന്നെ തിരിച്ചുവരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവരായിത്തീരും. ഞങ്ങള്‍ക്ക് ഇനി ഒരിക്കലും അതിലേക്കു തിരിച്ചുവരാനാവില്ല; ഞങ്ങളുടെ നാഥനായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. ഞങ്ങളുടെ നാഥനായ അല്ലാഹു സകല സംഗതികളെ സംബന്ധിച്ചും വിപുലമായ അറിവുള്ളവനാണ്. അല്ലാഹുവിലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. നാഥാ! ഞങ്ങള്‍ക്കും ഞങ്ങളുടെ ജനത്തിനുമിടയില്‍ നീ ന്യായമായ തീരുമാനമെടുക്കേണമേ. തീരുമാനമെടുക്കുന്നവരില്‍ ഏറ്റം ഉത്തമന്‍ നീയാണല്ലോ” (അല്‍ അഅ്റാഫ്:89). ‘ഫതഹ’ എന്ന വാക്കിന് ‘തുറന്നു’ എന്നാണ് അര്‍ഥം. സത്യം തുറക്കപ്പെടുമ്പോഴാണല്ലോ വിജയമുണ്ടാവുക. അന്ത്യനാളില്‍ സത്യത്തിന് വേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്തവന്‍ വിജയിക്കും. അല്ലാത്തവന്‍ പരാജയപ്പെടും. സത്യത്തിനായിരിക്കും അന്തിമവിജയം. അത് തീരുമാനിക്കുന്നത് അല്ലാഹുവായിരിക്കും. അതില്‍ സൃഷ്ടികള്‍ക്കാര്‍ക്കും പങ്കുണ്ടാവില്ല. ഭൌതികമായ ഉപാധികള്‍ക്കൊണ്ട് അത് അടയുകയോ തുറക്കുകയോ ഇല്ല. സത്യം മുറുകെപ്പിടിക്കുന്നതുകൊണ്ട് യാതൊരു ദോഷവും വരാനില്ലെന്നും സത്യത്തിന്റെ വിജയത്തെക്കുറിച്ചോ ദൈവികസഹായത്തെക്കുറിച്ചോ നിരാശവേണ്ടെന്നും ഇത് സൂചന നല്‍കുന്നു.

“അല്ലാഹു മനുഷ്യര്‍ക്ക് അനുഗ്രഹത്തിന്റെ വല്ല കവാടവും തുറന്നു കൊടുക്കുകയാണെങ്കില്‍ അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. അവന്‍ എന്തെങ്കിലും തടഞ്ഞു വെക്കുകയാണെങ്കില്‍ അതു വിട്ടുകൊടുക്കാനും ആര്‍ക്കുമാവില്ല. അവന്‍ പ്രതാപിയും യുക്തിമാനുമാണ്.” (ഫാത്വിര്‍: 2)

20) അല്‍ അലീം (സര്‍വ്വജ്ഞന്‍):

അല്ലാഹുവിന്റെ അറിവ് സൂക്ഷ്മവും അതിവിശാലവുമാണ്. അത് സകലതിനെയും ചൂഴ്ന്നു നില്‍ക്കുന്നതാണ്. അതില്‍നിന്ന് രഹസ്യമോ പരസ്യമോ ചെറുതോ വലുതോ ആയ ഒന്നും ഒഴിവാകുന്നില്ല. അവന്‍ സൃഷ്ടികളുടെ ഹൃദയങ്ങളിലുള്ളതുപോലും അറിയുന്നു. അല്ലാഹുവിന്റെ അറിവില്‍നിന്ന് ആവിര്‍ഭവിക്കുന്നതാണ് സകലവസ്തുക്കളും. അതുപോലെ ഭാവിയും ഭൂതവും ഉള്‍ക്കൊള്ളുന്നതാണ് അവന്റെ അറിവ്. അല്ലാഹു ഇങ്ങനെ എല്ലാം അറിയുന്നവനാണ് എന്ന് ദാസന്‍ തിരിച്ചറിയുമ്പോഴാണ് താന്‍ അവനിലേക്ക് മടങ്ങിയെത്തേണ്ടവനാണ് എന്ന ബോധവും ദാസനിലുണ്ടാകുന്നത്. അല്ലാഹുവിന്റെ അറിവിന്റെ ഒരംശം ദാസനിലുമുണ്ട്. എന്നാല്‍ അത് ചതുരംഗക്കളി കണ്ടുപിടിച്ചവന്റെയും ശേഷം അതുകണ്ട് പഠിച്ചവന്റെയും അറിവുപോലെയാണ്. അതുകൊണ്ട് അറിവിന്റെ അടിസ്ഥാനമായ അല്ലാഹുവില്‍ നിന്ന് അറിവുനേടാന്‍ ശ്രമിക്കല്‍ ദാസന്റെ ബാധ്യതയാണ്. അറിവുനേടുകയെന്നത് ഏറ്റവും ശ്രേഷ്ഠമായ കര്‍മവും കൂടിയാണ്.

“ആരെങ്കിലും സത്യത്തെ തള്ളിപ്പറയുന്നുവെങ്കില്‍ അയാളുടെ സത്യനിഷേധം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവരുടെ മടക്കം നമ്മുടെ അടുത്തേക്കാണ്. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം അവരെ വിവരമറിയിക്കും. നെഞ്ചകത്തുള്ളതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു”. (ലുഖ്മാന്‍:23)

“പറയുക: നമ്മുടെ നാഥന്‍ നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. പിന്നീട് അവന്‍ നമുക്കിടയില്‍ ന്യായമായ തീരുമാനമെടുക്കും. അവന്‍ എല്ലാം അറിയുന്ന വിധികര്‍ത്താവാണ്”. (സബഅ്:26)

“കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. അതിനാല്‍ നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞു പ്രാര്‍ഥിച്ചാലും അവിടെയൊക്കെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. അല്ലാഹു അതിരുകള്‍ക്കതീതനാണ്; എല്ലാം അറിയുന്നവനും.” (ബഖറഃ115).

21) അല്‍ ഖാബിള് (പിടിച്ചുവെക്കുന്നവന്‍, ചുരുട്ടുന്നവന്‍):

അല്ലാഹു തന്റെ ദാസനുനല്‍കിയ ഏതനുഗ്രഹവും അവന്‍ ഇച്ഛിക്കുന്ന വേളയില്‍ പിടിച്ചെടുക്കുവാന്‍ കഴിവുള്ളവനാണ്. അല്ലാഹു നല്‍കിയ ജീവനും സമ്പത്തും ആഹാരവുമെല്ലാം അവന്‍ ഉദ്ദേശിക്കുമ്പോള്‍ സൃഷ്ടികളില്‍ നിന്ന് പിടിച്ചെടുക്കുന്നു.

“അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ സമൃദ്ധമായി നല്‍കുന്നു. വെറെ ചിലര്‍ക്കത് പരിമിതപ്പെടുത്തുന്നു. അവര്‍ ഈലോകജീവിതം കൊണ്ടുതന്നെ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ഐഹികജീവിതം നന്നെ തുച്ഛമായ വിഭവം മാത്രമാണ്.”(അര്‍റഅ്ദ്:26)

“അല്ലാഹു തന്റെ ദാസന്മാര്‍ക്കെല്ലാം വിഭവം സുലഭമായി നല്‍കിയിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം കാണിക്കുമായിരുന്നു. എന്നാല്‍ അവന്‍ താനിച്ഛിക്കുന്നവര്‍ക്ക് നിശ്ചിത തോതനുസരിച്ച് അതിറക്കിക്കൊടുക്കുന്നു. സംശയമില്ല; അവന്‍ തന്റെ ദാസന്മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്; സ്പഷ്ടമായി കാണുന്നവനും”. (അശ്ശൂറ:27)

“അല്ലാഹുവിന് ഉത്തമമായ കടം നല്‍കുന്നവരായി ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അയാള്‍ക്ക് അനേകമിരട്ടിയായി തിരിച്ചുകൊടുക്കും. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ മടക്കം”. (അല്‍ ബഖറഃ245)

22) അല്‍ ബാസ്വിത്ത് (വിശാലമാക്കുന്നവന്‍, നിവര്‍ത്തിക്കുന്നവന്‍):

അല്‍ ഖാബിള് എന്ന ഗുണത്തിന്റെ വിപരീതാര്‍ഥത്തിലുള്ള വിശേഷണമാണിത്. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ വിശാലമായി നല്‍കുന്നവനാണ്. അത് മേല്‍പ്പറഞ്ഞ രൂപത്തിലുള്ള ഏത് അനുഗ്രഹങ്ങളിലുമാവാം. ആയുസ്സുദീര്‍ഘിപ്പിച്ചുകൊണ്ടും സമ്പത്ത് വര്‍ദ്ധിപ്പിച്ചുകൊണ്ടും മറ്റുമെല്ലാം. അല്ലാഹു അവന്റെ ദാസനെ പരീക്ഷിക്കുന്നതിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. മേല്‍പ്പറഞ്ഞ ഖുര്‍ആന്‍ സൂക്തങ്ങളിലെല്ലാം ഈ രണ്ട് വിശേഷണങ്ങളും ഒരുമിച്ചാണ് പറഞ്ഞിട്ടുള്ളത്.

23) അല്‍ ഖാഫിള് (താഴ്ത്തുന്നവന്‍):

അല്ലാഹു സത്യനിഷേധികളെ സമൂഹത്തില്‍ ഇകഴ്ത്താന്‍ കഴിവുള്ളവനാണ്. അവര്‍ക്ക് ദൌര്‍ഭാഗ്യം നല്‍കുന്നു. അവരെ തന്നില്‍ നിന്നകറ്റുന്നു. അല്ലാഹുവിന്റെ ഇച്ഛയ്ക്കനുസരിച്ച് ജീവിതം നയിക്കാത്തവന് ഇരുലോകത്തും അല്ലാഹു പരാജയവും നിന്ദ്യതയും നല്‍കുന്നതാണ്. അത് അവന്റെ മാത്രം കഴിവില്‍ പെട്ടതാണ്. അല്ലാഹു ഇകഴ്ത്തിയവനെ ഉയര്‍ത്താനോ അവന്‍ ഉയര്‍ത്തിയവനെ ഇകഴ്ത്താനോ ആര്‍ക്കും കഴിയില്ല.

24) അര്‍റാഫിഅ് (ഉയര്‍ത്തുന്നവന്‍):

മേല്‍പ്പറഞ്ഞതിന്റെ വിപരീതമാണ് ഈ ഗുണം. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ കല്‍പ്പനകള്‍ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവരെ അല്ലാഹു ഉയര്‍ത്തുന്നു. അതുപോലെ അവരുടെ പദവികള്‍ ഉയര്‍ത്തുകയും അവര്‍ക്ക് നേര്‍വഴികാണിച്ചുകൊടുക്കുകയും ചെയ്യുന്നു. “ആ ദൈവദൂതന്മാരില്‍ ചിലരെ നാം മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠരാക്കിയിരിക്കുന്നു. അല്ലാഹു നേരില്‍ സംസാരിച്ചവര്‍ അവരിലുണ്ട്. മറ്റു ചിലരെ അവന്‍ വിശിഷ്ടമായ ചില പദവിയിലേക്കുയര്‍ത്തിയിരിക്കുന്നു. മര്‍യമിന്റെ മകന്‍ യേശുവിന് നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കി. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ പിന്‍മുറക്കാര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നെത്തിയശേഷവും പരസ്പരം പൊരുതുമായിരുന്നില്ല. എന്നാല്‍ അവര്‍ പരസ്പരം ഭിന്നിച്ചു. അവരില്‍ വിശ്വസിച്ചവരുണ്ട്. സത്യനിഷേധികളുമുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവര്‍ തമ്മിലടിക്കുമായിരുന്നില്ല. പക്ഷേ, അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു.”(അല്‍ ബഖറഃ 253) ഇത് അല്ലാഹുവിന്റെ കഴിവും സ്വാതന്ത്യ്രവുമാണ്. അത് സൃഷ്ടികള്‍ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും സത്യവാനെ ഉയര്‍ത്തുകയും അസത്യവാനെ താഴ്ത്തുകയും വേണം.

“സത്യവിശ്വാസികളേ, സദസ്സുകളില്‍ മറ്റുള്ളവര്‍ക്കു സൌകര്യമൊരുക്കിക്കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ നീങ്ങിയിരുന്ന് ഇടം നല്‍കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൌകര്യമൊരുക്കിത്തരും. ‘പിരിഞ്ഞുപോവുക’ എന്നാണ് നിങ്ങളോടാവശ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റ് പോവുക. നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു” (അല്‍ മുജാദ: 11)

25) അല്‍ മുഇസ്സ് (പ്രതാപം നല്‍കുന്നവന്‍):

അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് ഈ ലോകത്ത് അവന്‍ പ്രതാപം നല്‍കുന്നു.

26) അല്‍ മുദില്ല് (നിന്ദ്യത നല്‍കുന്നവന്‍):

മുകളില്‍ പറഞ്ഞതിന്റെ വിപരീതാശയം. തന്റെ ഇച്ഛകളെ അല്ലാഹുവിന്റെ ഇച്ഛയോടു യോജിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവന് അല്ലാഹു ആധിപത്യം നല്‍കുകയും അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവന് ഈ ലോകത്തും പരലോകത്തും നിന്ദ്യത നല്‍കുകയും ചെയ്യുന്നു. തന്റെ ഇച്ഛകളെ നിയന്ത്രിക്കുകയും അല്ലാഹുവിന്റെ ഇച്ഛകള്‍ക്ക് ജീവിതത്തില്‍ മുന്‍തൂക്കം നല്‍കുകയും ചെയ്യുമ്പോഴാണ് അല്ലാഹു അവനെ പ്രതാപവനാക്കുക. എന്നാല്‍ തന്റെ ഇച്ഛയെപിന്‍പറ്റിക്കൊണ്ട് അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് എതിരു പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഈ ലോകത്തും പരലോകത്തും നിന്ദ്യനാക്കിത്തീര്‍ക്കുന്നതാണ്. ഒരു മനുഷ്യന്‍ തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് സൃഷ്ടികളില്‍ ചിലരാണെന്ന് വിചാരിക്കുകയും അതുപോലെ അത്യാഗ്രഹം വച്ചുപുലര്‍ത്തുകയും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാതിരിക്കുകയും വ്യാമോഹത്തിലും അജ്ഞതയിലും കഴിഞ്ഞുകൂടുകയും ചെയ്താല്‍ അതവന് നിന്ദ്യതയാണ് സമ്മാനിക്കുക.

“പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൌഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ” (ആലുഇംറാന്‍: 26)

27) അസ്സമീഅ് (സര്‍വ്വ ശ്രോതാവ്):

എത്ര ചെറുതായാലും എത്ര വലുതായാലും എത്ര അവ്യക്തമായാലും അല്ലാഹു കേള്‍ക്കാത്ത ഒരു ശബ്ദവുമില്ല. അല്ലാഹു മാത്രമാണ് ഈ കഴിവുള്ളവന്‍. കൂരിരുട്ടുള്ള രാത്രിയില്‍, ഉറച്ചപാറയില്‍ കറുത്ത ഉറുമ്പിഴയുന്ന ശബ്ദം പോലും അവന്‍ കേള്‍ക്കുന്നു. എന്നാല്‍ അവന്‍ കേള്‍ക്കുന്നത് ചെവികൊണ്ടോ ശ്രവണേന്ദ്രിയം കൊണ്ടോ അല്ല. അതുപോലെ അവന്റെ കേള്‍വിശക്തിക്ക് ഒരിക്കലും യാതൊരു തകരാറും സംഭവിക്കുകയില്ല. അല്ലാഹു ദാസന്റെ വിളികേള്‍ക്കുന്നവനും പ്രാര്‍ത്ഥനക്കുത്തരം നല്‍കുന്നവനുമാണ്. എന്നാല്‍ അവന്റെ കേള്‍വിശക്തിക്ക് മനുഷ്യന്റെ കേള്‍വിശക്തിയുമായി സാമ്യമില്ല. കാരണം, മനുഷ്യന്റെ കേള്‍വിശക്തിക്ക് ഒരുപാട് പരിമിതികളുണ്ട്. അത് നശിക്കാന്‍ ഇടയുണ്ട്. അല്ലാഹുവിന്റെ ഈ കഴിവിനെ തിരിച്ചറിഞ്ഞ വ്യക്തി നാവിനെ സൂക്ഷിക്കുകയും അവന്റെ വചനങ്ങള്‍ കേള്‍ക്കാന്‍ ചെവിയെ കൂടുതല്‍ ഉപയോഗപ്പെടുത്തുകയും അതുമുഖേന ദൈവമാര്‍ഗം കണ്ടെത്തുകയും ചെയ്യുന്നു.

“നിങ്ങളെ സൃഷ്ടിക്കലും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കലും ഒരൊറ്റയാളെ അങ്ങനെ ചെയ്യുംപോലെത്തന്നെയാണ്. സംശയമില്ല; അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്” (ലുഖ്മാന്‍: 28)

28) അല്‍ ബസീര്‍ (സര്‍വ്വദൃഷ്ടാവ്, എല്ലാം കാണുന്നവന്‍):

ഭൂമിയിലെയും ഭൂമിക്കടിയിലെയും ആകാശങ്ങളിലെയും എന്നുവേണ്ട പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളെയും കാണാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. മനുഷ്യന്‍ കാണുന്നത് അവന്റെ കണ്ണില്‍ ഏതെങ്കിലും ഒരു വസ്തുവോ വര്‍ണമോ വന്നു പതിയുമ്പോഴാണ്. എന്നാല്‍ ഇത്തരം യാതൊരു ഉപാധിയും ആവശ്യമില്ലാതെ കാണുന്ന സംഗതിയെക്കുറിച്ച് പൂര്‍ണവിവരം നല്‍കാന്‍ ശേഷിയുള്ളതാണ് അല്ലാഹുവിന്റെ കാഴ്ച. മനുഷ്യന്‍ തന്റെ കണ്ണുകള്‍ ക്കൊണ്ട് കാണേണ്ടത് അല്ലാഹുവിന്റെ ദീനിന് നിരക്കുന്ന സംഗതിമാത്രമായിരിക്കണം. അതുപോലെ മനുഷ്യന്‍ ദൈവിക ദൃഷ്ടാന്തത്തെക്കുറിച്ച് ചിന്തിക്കുകയും പാഠമുള്‍ക്കൊള്ളുകയും വേണം. അല്ലാഹു തന്നെ കാണുന്നുണ്ടെന്ന തിരിച്ചറിവോടെയായിരിക്കണം മനുഷ്യന്‍ പ്രവര്‍ത്തിക്കേണ്ടത്. അല്ലാഹു കാണുന്നില്ലെന്ന് വിശ്വസിക്കുന്നവന്‍ കൊടും ധിക്കാരിയാണ്.

29) അല്‍ ഹകം (ന്യായാധിപന്‍):

ന്യായവിധി നടത്തുന്നവന്‍, എല്ലാ വസ്തുക്കളുടെയും അന്തിമവും ആത്യന്തികവുമായ വിധികല്‍പ്പിക്കുന്നവന്‍ എന്നെല്ലാമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹു ആണ് യഥാര്‍ത്ഥവിധികര്‍ത്താവ്. അവനാണ് ലോകത്തിലെ ഓരോ വസ്തുവും എങ്ങനെ ചലിക്കണമെന്നും എങ്ങനെ ചലിക്കരുതെന്നും നിര്‍ണയിക്കുന്നത്. അതില്‍ യാതൊരു മാറ്റവുമുണ്ടാവുകയില്ല. ഓരോ വസ്തുവിനും അവന്‍ ഒരു നിശ്ചിത അളവ് (ഖദ്ര്‍) നിശ്ചയിച്ചിട്ടുണ്ടാകും. അതില്‍ അണുഅളവ് കുറയുകയോ കൂടുകയോഇല്ല. മനുഷ്യന്‍ ഇക്കാര്യങ്ങളെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോഴാണ് അവന് കര്‍മ്മമണ്ഡലത്തില്‍ കൂടുതല്‍ സ്ഥിരചിത്തനായി നിലകൊള്ളാന്‍ കഴിയുക. അല്ലാഹുവിന്റെ ഖദ്റിനെയും വിധിയെയും മാറ്റിമറിക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ല.

“അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കരുത്. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളും നശിക്കും. അവന്റെ സത്തയൊഴികെ. അവനു മാത്രമേ കല്‍പനാധികാരമുള്ളൂ. നിങ്ങളെല്ലാവരും അവങ്കലേക്കുതിരിച്ചു ചെല്ലുന്നവരാണ്”. (അല്‍ ഖസ്വസ്: 88)

“നിനക്ക് ബോധനമായി ലഭിച്ച ദിവ്യസന്ദേശം പിന്‍പറ്റുക. അല്ലാഹു തീര്‍പ്പുകല്‍പിക്കും വരെ ക്ഷമ പാലിക്കുക. തീര്‍പ്പുകല്‍പ്പിക്കുന്നവരില്‍ അത്യുത്തമന്‍ അവനാണല്ലോ”. (യൂനുസ്: 109)

30). അല്‍ അദ്ല്‍ (നീതി, ന്യായാധിപന്‍):

അക്രമത്തിന്റെയും അനീതിയുടെയും വിപരീതമായ നീതി നടപ്പിലാക്കുന്നവനാണ് അല്ലാഹു. നന്‍മക്ക് നന്‍മയും തിന്‍മക്ക് തിന്മയും തുല്യമായി നല്‍കുന്നവന്‍. അതുപോലെ ഭൂമിയിലെ സകല വസ്തുക്കളുടെയും സൃഷ്ടിപ്പിന്റെ കാര്യത്തില്‍ അല്ലാഹു നീതിപാലിച്ചു. ഒരു ന്യൂനതയുമില്ലാതെയാണ് അവന്‍ അവയെ സൃഷ്ടിച്ചത്. ഭൂമിയുടെ നിലനില്‍പ്പിനാവശ്യമായ ഓരോ ഘടകത്തിലും എന്തെങ്കിലും തകരാറുണ്ടായാല്‍ ഭൂമിയുടെ യഥാര്‍ഥമായ നിലനില്‍പ്പിനെ അത് ബാധിക്കും. അതുപോലെ മനുഷ്യശരീരത്തിന്റെ സൃഷ്ടിപ്പിന്റെ കാര്യംതന്നെ അപ്രകാരം നീതിയിലധിഷ്ഠിതമാണ്. മനുഷ്യശരീരത്തിന്റെ നിലനില്‍പ്പിന് കോട്ടം തട്ടാത്ത രീതിയിലാണ് എല്ലാ പ്രവര്‍ത്തനങ്ങളെയും അവന്‍ സജ്ജീകരിച്ചിരിക്കുന്നത്. അതുപോലെത്തന്നെ അല്ലാഹുവിന്റെ വിശിഷ്ടനാമവും ഗുണവിശേഷവുമായ നീതി എന്നത് സൃഷ്ടികളുടെ നിലനില്‍പ്പിനു തന്നെ ആധാരമാണ്. അല്ലാഹുവിന്റെ ഈ ഗുണം അവന്റെ സൃഷ്ടികള്‍ക്കുമുണ്ടാവണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നത്.

“അല്ലാഹു നിങ്ങളോടിതാ കല്‍പ്പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പ്പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്”. (അന്നിസാഅ്: 58)

“വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക; നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതിനടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിശ്ചയം, നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു”. (അല്‍മാഇദ: 8)

31) അല്ലത്വീഫ് (കൃപാനിധി, സൂക്ഷ്മജ്ഞന്‍):

ന•കളുടെ അതിസൂക്ഷ്മവും പരമരഹസ്യവുമായ വശങ്ങള്‍ തിരിച്ചറിയുകയും അവ അവയുടെ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ കനിവിന്റെ മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നവനാണ് അല്ലത്വീഫ്. അറിവിലും പ്രവൃത്തിയിലും ഉണ്ടാവേണ്ട ഈ ഗുണം പൂര്‍ണരൂപത്തിലുള്ളത് അല്ലാഹുവിനു മാത്രമാണ്. ഗര്‍ഭസ്ഥശിശുവിന്റെ 9 മാസക്കാലത്തെ ഗര്‍ഭത്തിലെ ജീവിതം അല്ലാഹുവിന്റെ കൃപയെ വിളിച്ചറിയിക്കുന്നതാണ്. മൂന്ന് ഇരുട്ടറകളില്‍ പൊക്കിള്‍ക്കൊടിയിലൂടെ ലഭിക്കുന്ന ആഹാരം മാത്രം കഴിച്ചാണ് അവിടെ കുഞ്ഞ് വളരുന്നത്. അതുപോലെ തള്ളയില്‍ വേര്‍പ്പെട്ടാലും ആ കൂഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളിലെല്ലാം അല്ലാഹുവിന്റെ മഹത്തായ കൃപയാണ് പ്രകടമാവുന്നത്. അതുപോലെ മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അല്ലാഹുവിന്റെ സൂക്ഷ്മദൃഷ്ടിയുണ്ട്.

“അല്ലാഹു തന്റെ ദാസന്മാരോട് ദയാമയനാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ അന്നം നല്‍കുന്നു. അവന്‍ കരുത്തനാണ്; പ്രതാപിയും”. (അശ്ശൂറാ: 19)

“നീ കാണുന്നില്ലേ; അല്ലാഹു മാനത്തുനിന്ന് മഴ വീഴ്ത്തുന്നത്? അതുവഴി ഭൂമി പച്ചപ്പുള്ളതായിത്തീരുന്നു. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനും തിരിച്ചറിവുള്ളവനുമാണ്”. (അല്‍ഹജ്ജ്: 63)

“കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ കണ്ണുകളെ കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും”. (അല്‍ അന്‍ആം: 103)

32) അല്‍ ഖബീര്‍ (സൂക്ഷ്മജ്ഞന്‍):

അല്ലാഹുവിന്റെ സൂക്ഷ്മജ്ഞാനത്തെക്കുറിക്കുന്ന മറ്റൊരു നാമമാണിത്. മനുഷ്യരെ സംബന്ധിക്കുന്നതും പ്രപഞ്ചത്തെ സംബന്ധിക്കുന്നതുമായ കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാനിരിക്കുന്നതുമായ മൂന്ന് കാലങ്ങളിലായി പറയാന്‍ പറ്റുന്ന വസ്തുക്കളും അവയുടെ യാഥാര്‍ഥ്യങ്ങളത്രയും അല്ലാഹുവിന്റെ അറിവില്‍ ഉള്‍പെട്ടിരിക്കുന്നു. ആന്തരികമായ രഹസ്യങ്ങള്‍ അറിയുന്നവന്‍ എന്ന നിലക്കാണ് ‘ഖബീര്‍’ എന്ന വിശേഷണം കൂടുതലായി ഉപയോഗിക്കുന്നത്. മനസ്സില്‍ മനുഷ്യന്‍ ഒളിപ്പിച്ചുവെക്കുന്ന ചതി, വഞ്ചന, കാപട്യം, ഭൌതികലോകത്തോടുള്ള പ്രേമം പോലുള്ള ഗോപ്യകാര്യങ്ങളെല്ലാം അല്ലാഹു അറിയുന്നുണ്ട്. ഈ ബോധം മനുഷ്യനുണ്ടാകുമ്പോള്‍ അതവനെ തെറ്റുകളില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നു.

“നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്കുനല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക: നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ തീക്കുണ്ഡത്തിന്റെ വക്കിലായിരുന്നു. അതില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു; നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവരാകാന്‍”. (ആലുഇംറാന്‍: 103)

“നൂഹിനുശേഷം എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്? തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്റെ നാഥന്‍ തന്നെ മതി”. (അല്‍ ഇസ്റാഅ്: 17)

33. അല്‍ ഹലീം (അപാരസഹനശീലന്‍)

‘ഹില്‍മ്’ എന്ന ധാതുവില്‍ നിന്നുണ്ടായ ഈ വിശേഷണത്തിന് സഹനം, വിവേകം, ഇണക്കം, പരമജ്ഞാനം തുടങ്ങിയ അര്‍ഥങ്ങളാണുള്ളത്. അവന്റെ ദാസന്മാരുടെമേല്‍ ഏറെ സഹനമുള്ളവനും അവര്‍ക്ക് പൊറുത്തുകൊടുക്കുന്നവനുമാകുന്നു. സൃഷ്ടികള്‍ തെറ്റുചെയ്യുമ്പോള്‍ ഉടനടി പ്രതികാര നടപടി സ്വീകരിക്കുകയോ ശിക്ഷനടപ്പാക്കുകയോ ചെയ്യാതെ അവര്‍ക്ക് പശ്ചാത്തപിക്കാനും തെറ്റുതിരുത്താനുമുള്ള അവസരം അവന്‍ നല്‍കുന്നു. ഖുര്‍ആനില്‍ പലയിടങ്ങളിലും അല്ലാഹുവിന്റെ ഗുണമായും സൃഷ്ടികളുടെ ഗുണമായും ഇതു സൂചിപ്പിച്ചതായിക്കാണാം. അല്‍ഹലീം എന്ന വിശേഷണം സ്രഷ്ടാവിനുള്ളതുപോലെ സൃഷ്ടികള്‍ക്കും ആവശ്യമാണ്. അതവരുടെ സല്‍ഗുണങ്ങളില്‍പ്പെടുന്നു. “ഏഴാകാശങ്ങളും ഭൂലോകവും അവയിലുള്ളതൊക്കെയും അവന്റെ വിശുദ്ധി പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു. അവന്റെ സ്തുതി പ്രകീര്‍ത്തിക്കാത്ത യാതൊരു വസ്തുവുമില്ല. പക്ഷേ, നിങ്ങള്‍ അവയുടെ പ്രകീര്‍ത്തനം ഗ്രഹിക്കുന്നില്ല. അവന്‍ വളരെ കനിവുള്ളവനും പൊറുക്കുന്നവനുമാകുന്നു എന്നതത്രെ യാഥാര്‍ഥ്യം.” (അല്‍ ഇസ്റാഅ്: 44), “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദേശത്യാഗം ചെയ്ത് പിന്നെ വധിക്കപ്പെടുകയോ സ്വാഭാവികമായി മരിക്കുകയോ ചെയ്തവരുണ്ടല്ലോ, അവര്‍ക്ക് അല്ലാഹു വിശിഷ്ട വിഭവങ്ങള്‍ നല്‍കുന്നുണ്ട്. നിശ്ചയം, അല്ലാഹു അത്യുത്തമനായ വിഭവദാതാവാണല്ലോ. അവര്‍ തൃപ്തിപ്പെടുന്നിടത്തേക്ക് അവന്‍ അവരെ എത്തിക്കും. നിസ്സംശയം, അല്ലാഹു സര്‍വജ്ഞനും കൃപയുള്ളവനുമല്ലോ”. (അല്‍ഹജ്ജ്: 58,59)

34. അല്‍അളീം:

ഗാംഭീര്യമുള്ളവന്‍, മഹാന്‍, തന്റെ സത്തയുടെ യാഥാര്‍ഥ്യം ആരാലും പ്രാപിക്കാന്‍ കഴിയാത്തവന്‍, തന്റെ സത്തയുടെ മഹത്വത്തിന് അറ്റമോ ആരംഭമോ ഇല്ലാത്തവന്‍ എന്നൊക്കെ അര്‍ഥമുണ്ട്. അല്ലാഹുവിന്റെ എല്ലാ തരത്തിലുമുള്ള ഗാംഭീര്യത്തെ സൂചിപ്പിക്കുന്ന ഒരു വിശേഷണമാണിത്. വലുപ്പം രണ്ട് തരത്തിലുണ്ട്. ഒന്ന്: കാഴ്ചയിലൊതുങ്ങുന്നത്. മല, ആന പോലുള്ളവ ഉദാഹരണം. രണ്ട്: കാഴ്ചയില്‍ ഒതുങ്ങാത്തത്. ഭൂമി, ആകാശം പോലുള്ളവ ഉദാഹരണം. എല്ലാത്തരം വലുപ്പത്തേക്കാളും മഹത്തരമാണ് അല്ലാഹുവിന്റെ വലുപ്പം. ഗുരുനാഥന്‍ ശിഷ്യന്മാര്‍ക്ക് അളീമാണ്. പ്രവാചകന്‍ സമുദായത്തിന് അളീമാണ്. എന്നാല്‍ ഇതിനെല്ലാം മുകളിലാണ് അല്ലാഹുവിന്റെ മഹത്വവും ഔന്നിത്യവും. “അതിനാല്‍ പ്രവാചകന്‍, തന്റെ മഹനീയ നാഥന്റെ നാമത്തെ പ്രകീര്‍ത്തിക്കുക.” (അല്‍വാഖിഅ: 74), “നിങ്ങള്‍ മൂസായോടു പറഞ്ഞതോര്‍ക്കുക: ‘അല്ലാഹുവിനെ (നിന്നോട് സംസാരിക്കുന്നതായി) ഞങ്ങള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് പരസ്യമായി കാണും വരെ, നീ പറയുന്നതൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നതല്ലതന്നെ.’ അപ്പോള്‍, നോക്കിനില്‍ക്കെ ഒരു മഹാസ്ഫോടനം നിങ്ങളെ പിടികൂടി. നിങ്ങള്‍ ജീവനറ്റു നിലംപതിച്ചു. എങ്കിലും പിന്നെയും നാം നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിച്ചു. ഈ അനുഗ്രഹങ്ങളെത്തുടര്‍ന്നെങ്കിലും നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ.” (അല്‍ബഖറ: 55, 56)

35. അല്‍ഗഫൂര്‍ (ഏറെ പൊറുക്കുന്നവന്‍)

അല്‍ഗഫ്ഫാര്‍ എന്നതിന്റെ അര്‍ഥത്തില്‍ത്തന്നെയാണെങ്കിലും സൂക്ഷ്മമായി വിലയിരുത്തിയാല്‍ അല്‍ഗഫ്ഫാര്‍ എന്നതിന് അര്‍ഥ വ്യാപ്തി കൂടുതലുണ്ട്. അല്‍ ഗഫ്ഫാര്‍ എന്നാല്‍ പലപ്രാവശ്യം ആവര്‍ത്തിച്ചു പൊറുത്തുകൊടുക്കുന്നവന്‍ എന്നാണര്‍ഥം. എന്നാല്‍ ഗഫൂര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു അങ്ങേയറ്റം പൊറുത്തുകൊടുക്കുന്നവന്‍ എന്നാണ്. “ഈ ജനം നന്മക്കുമുമ്പേ തിന്മക്കുവേണ്ടി തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്നു.14 എന്നാലോ, ഇവര്‍ക്കുമുമ്പ് (ഈ നയം സ്വീകരിച്ചവരുടെ മേല്‍ ദൈവികശിക്ഷയുടെ) പാഠം പഠിപ്പിക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു. മനുഷ്യര്‍ അതിക്രമങ്ങള്‍ ചെയ്തിട്ടും നിന്റെ റബ്ബ് അവരോട് വിട്ടുവീഴ്ചയോടെ വര്‍ത്തിക്കുന്നു എന്നതത്രെ യാഥാര്‍ഥ്യം. നിന്റെ റബ്ബ് കഠിനമായി ശിക്ഷിക്കുന്നവനാകുന്നു എന്നതും യാഥാര്‍ഥ്യമാകുന്നു.’’ (അര്‍റഅദ്: 6), “അവന്‍ പൊറുക്കുന്നവനാകുന്നു, സ്നേഹമുള്ളവനാകുന്നു.” (അല്‍ബുറൂജ്: 14).

36. അശ്ശുക്കൂര്‍ (കൃതജ്ഞന്‍, അനുമോദിക്കുന്നവന്‍)

അല്ലാഹുവിനെക്കുറിച്ച് ഇത് പറയുമ്പോള്‍ അര്‍ഥം, സല്‍ക്കര്‍മങ്ങളെ ഏറ്റുവാങ്ങി സ്വീകരിക്കുകയും അവയെ അംഗീകരിച്ച് അനുമോദിക്കുകയും ചെയ്യുന്നവന്‍ എന്നാണ്. അല്ലാഹു മനുഷ്യന്റെ ചെറിയ പ്രവര്‍ത്തികളെപ്പോലും അംഗീകരിക്കുകയും അതിന് അര്‍ഹിക്കുന്നതിലധികം പ്രതിഫലം നല്‍കുകയും ചെയ്യുന്നവനാണ്. മനുഷ്യന്റെ പ്രവൃത്തികളെ ഇത്രയധികം അംഗീകരിക്കുകയും പ്രതിഫലം നല്‍കുകയും ചെയ്യുന്ന അല്ലാഹുവിന് മനുഷ്യന്‍ എത്ര നന്ദി ചെയ്താലും മതിയാവില്ല. അല്ലാഹുവിന്റെ മഹത്തായ ഈ ഗുണം മനഷ്യരിലേക്കും വ്യാപിക്കേണ്ടതുണ്ട്. “ഇതത്രെ, വിശ്വസിച്ചവരും സല്‍ക്കര്‍മങ്ങളനുഷ്ഠിച്ചവരുമായ ദൈവദാസന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന സുവിശേഷം. പ്രവാചകന്‍, ജനത്തോട് പറയുക: ഈ ദൌത്യത്തിന് യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. പക്ഷേ, ധര്‍മസ്നേഹം തീര്‍ച്ചയായും കാംക്ഷിക്കുന്നു. വല്ലവനും നന്മയാര്‍ജിക്കുകയാണെങ്കില്‍, നാം അവന് ആ നന്മയില്‍ വളരെ വര്‍ധനവുണ്ടാക്കിക്കൊടുക്കുന്നു. അല്ലാഹു വളരെ മാപ്പരുളുന്നവനും മൂല്യമംഗീകരിക്കുന്നവനുമല്ലോ.” (അശ്ശൂറാ: 23), “ജീവനുള്ളതൊന്നും അല്ലാഹുവിന്റെ അനുമതിയില്ലാതെ മരിക്കുക സാധ്യമല്ല. മരണമാകട്ടെ, അവധി നിശ്ചയിച്ച് എഴുതപ്പെട്ടതുമാകുന്നു. ഇവിടെ ഭൌതികലാഭം ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുന്നവനു നാം ഇഹത്തില്‍തന്നെ പ്രതിഫലം നല്‍കുന്നു. പാരത്രികഫലം കാംക്ഷിച്ചു പ്രവര്‍ത്തിക്കുന്നവന്നോ പരത്തിലും പ്രതിഫലം നല്‍കുന്നു. നന്ദി കാണിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രതിഫലം നാം നല്‍കുന്നതാകുന്നു.”  (ആലുഇംറാന്‍: 145)

37. അല്‍അലിയ്യ് (അത്യുന്നതന്‍)

അല്ലാഹുവിന്റെ പദവിക്കുമുകളില്‍ യാതൊരു പദവിയുമില്ല. മനുഷ്യന്‍ മനസ്സിലാക്കിയതില്‍നിന്നെല്ലാം അതീതമായ ഔന്നത്യത്തിന്റെ ഉടമയാണ് അല്ലാഹു. ദാസന്‍ എത്ര ഉയര്‍ന്നാലും അല്ലാഹുവിന്റെ പദവിയിലെത്താന്‍ കഴിയില്ല. ‘അല’, ‘ഉലുവ്വ്’ എന്നീ ധാതുക്കളില്‍നിന്നാണ് വിശേഷണമുണ്ടായത്. ഇതിനര്‍ഥം സര്‍വ്വതിന്റെയും മുകളിലുള്ളത് എന്നാണ്. “ഇതെന്തുകൊണ്ടെന്നാല്‍, അല്ലാഹു തന്നെയാകുന്നു സത്യം! അവനെ വെടിഞ്ഞ് അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നതൊക്കെയും മിഥ്യയാകുന്നു. അത്യുന്നതനും മഹനീയനായവനും അല്ലാഹു തന്നെ.”  (അല്‍ഹജ്ജ്: 62), “അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നും തന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.” (അല്‍ബഖറ: 255)

38. അല്‍കബീര്‍ (മഹത്വമുടയവന്‍, മഹനീയന്‍)

അല്ലാഹു ആദിയും അന്ത്യവുമില്ലാത്തവനാകുന്നു. സൃഷ്ടികളുമായുള്ള എല്ലാ സാദൃശ്യങ്ങള്‍ക്കും അതീതനും എല്ലാ അര്‍ഥത്തിലുമുള്ള ഔന്നത്യവും മഹത്വവും ഉള്ളവനുമാകുന്നു. വലിപ്പം നടിക്കുക എന്നത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഗുണമാണ്. സൃഷ്ടികളിലാരെങ്കിലും വലിപ്പം നടിച്ചാല്‍ അല്ലാഹു അവരെ ശിക്ഷിക്കും. അല്ലാഹുവിന്റെ മഹത്വത്തെയും വലിപ്പത്തെയും സൂചിപ്പിക്കുന്ന ഈ മുദ്രാവാക്യമാണ് അഞ്ച് സമയവും പള്ളികളില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ബാങ്കില്‍ ആവര്‍ത്തിക്കപ്പെടുന്നത്. അല്ലാഹുവിന്റെ ഈ ഔന്നത്യത്തെ മനസ്സിലാക്കിയവന്‍ അവന്റെ മുന്നിലല്ലാതെ മറ്റാര്‍ക്കുമുമ്പിലും തലകുനിക്കുകയില്ല. “അല്ലാഹുവിന്റെ സമക്ഷത്തില്‍ ആര്‍ക്കുവേണ്ടിയും ഒരു ശിപാര്‍ശയും ഫലപ്പെടുകയില്ല- ശിപാര്‍ശ ചെയ്യാന്‍ അല്ലാഹു അനുമതി നല്‍കിയവര്‍ക്കല്ലാതെ. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍നിന്ന് പരിഭ്രമമകലുമ്പോള്‍, അവര്‍ ശിപാര്‍ശകരോട് ചോദിക്കുന്നു: ‘നിങ്ങളുടെ റബ്ബ് എന്താണ് മറുപടി പറഞ്ഞത്?’ അപ്പോള്‍ അവര്‍ പറയും: ‘സത്യമായ മറുപടി കിട്ടി. അവന്‍ അത്യുന്നതനും വലിയവനുമല്ലോ.” (സബഅ്: 23), “പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാകുന്നു.56 അല്ലാഹു അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ അനുഗ്രഹിച്ചിട്ടുള്ളതുകൊണ്ടും,57 പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്. അതിനാല്‍ നല്ലവരായ വനിതകള്‍ അനുസരണശീലരാകുന്നു. പുരുഷന്മാരുടെ അഭാവത്തില്‍, അല്ലാഹുവിന്റെ മേല്‍നോട്ടത്തിലും സംരക്ഷണത്തിലും അവര്‍ ഭര്‍ത്താക്കന്മാരോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നവരുമാകുന്നു.58 ഭാര്യമാര്‍ അനുസരണക്കേട് കാട്ടുമെന്ന് ആശങ്കിക്കുമ്പോള്‍ നിങ്ങള്‍ അവരെ സദുപദേശം ചെയ്യുക. കിടപ്പറകളില്‍ പിരിഞ്ഞിരിക്കുക, അടിക്കുക.59 അങ്ങനെ അനുസരണമുള്ളവരായിത്തീര്‍ന്നാല്‍ പിന്നെ അവരെ ദ്രോഹിക്കുവാന്‍ ന്യായം തേടാവതല്ല. മീതെ, അത്യുന്നതനും വലിയവനുമായ അല്ലാഹുവുണ്ടെന്ന് ഓര്‍ത്തിരിക്കുക”. (അന്നിസാഅ്: 34)

39. അല്‍ഹഫീള് (കാത്തുരക്ഷിക്കുന്നവന്‍)

റുബൂബിയ്യത്തിന്റെ അര്‍ഥതലങ്ങളില്‍ ഉള്‍പ്പെട്ടതാണെങ്കിലും പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും അതിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് സംരക്ഷിക്കുന്നവനായതിനാലാണ് ഈ വിശേഷണം പ്രത്യേകം എടുത്തു പറഞ്ഞത്. ഓരോ വസ്തുവും പ്രപഞ്ചത്തിലെവിടെയാണോ സ്ഥിതി ചെയ്യേണ്ടത് അവിടെത്തന്നെ സ്ഥിതി ചെയ്യാനും അതിന് എന്ത് പ്രവര്‍ത്തനമാണോ നിര്‍വഹിക്കാനുള്ളത് അത് നിര്‍വഹിക്കാനും അല്ലാഹുവിന്റെ സംരക്ഷണം കൂടിയേ തീരൂ. ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ മനുഷ്യന്‍ സ്വശരീരത്തിലേക്കും പ്രപഞ്ചത്തിലേക്കുമൊന്ന് കണ്ണോടിച്ചാല്‍മതി. ഏതെങ്കിലും ഒരു വസ്തു മനുഷ്യ ശരീരത്തിലാവട്ടെ പ്രപഞ്ചത്തിലാവട്ടെ അതിന്റെ സ്ഥാനത്തുനിന്ന് വ്യതിചലിച്ചാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മനുഷ്യന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതെല്ലാം അല്ലാഹുവിന്റെ അല്‍ ഹഫീള് എന്ന ഗുണത്തെ വിളിച്ചോതുന്നതാണ്. “നിങ്ങള്‍ പുറംതിരിയുകയാണെങ്കില്‍ തിരിഞ്ഞുകൊള്ളുക. ഏതൊരു സന്ദേശവുമായിട്ടാണോ ഞാന്‍ നിങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്, അതു നിങ്ങള്‍ക്ക് എത്തിച്ചുകഴിഞ്ഞു. ഇനി എന്റെ റബ്ബ് നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. അവന് ഒരു ദ്രോഹവും ചെയ്യാന്‍ നിങ്ങളെക്കൊണ്ടാവില്ല. നിശ്ചയം, എന്റെ റബ്ബ് സകല വസ്തുക്കളിലും മേല്‍നോട്ടമുളളവനാകുന്നു.'(ഹൂദ്: 57), “”അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ  ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.” (അല്‍ബഖറ: 255)

40. അല്‍മുഖീത്ത് (ആഹാരം നല്‍കുന്നവന്‍)

ഇത് അല്ലാഹുവിന്റെ ‘അര്‍റസാഖ്’ എന്ന വിശേഷണത്തിന്റെ ആശയം തന്നെയാണെങ്കിലും റസാഖ് എന്ന പദത്തിന് വിശാലമായ അര്‍ഥവും മുഖീത്ത് എന്നതിന് പരമിതമായ അര്‍ഥവുമാണുള്ളത്. ഖൂത്ത് എന്നതുകൊണ്ടുദ്ദേശിക്കുന്നത് മനുഷ്യന്റെ നിലനില്‍പിനാവശ്യമായ ഭക്ഷണമാണ്. ആഹാരം നിര്‍മിക്കുന്നവനും നല്‍കുന്നവനുമാണ് അല്ലാഹു. കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവന്‍ എന്നൊരര്‍ഥം കൂടി ഇതിനു ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കിയതായി കാണാം. ആര്‍ നന്മ ശിപാര്‍ശ ചെയ്യുന്നുവോ അവന് അതില്‍ പങ്ക് ലഭിക്കും. ആര്‍ തിന്മ ശിപാര്‍ശ ചെയ്യുന്നുവോ അവന് അതിലും പങ്ക് ലഭിക്കും. അല്ലാഹു സകല സംഗതികളിലും നോട്ടമുള്ളവനാകുന്നു. (അന്നിസാഅ്: 85)

41. അല്‍ ഹസീബ് (വിചാരണ ചെയ്യുന്നവന്‍, മതിയായവന്‍)

അന്ത്യനാളില്‍ മനുഷ്യരെ വിചാരണ ചെയ്യുന്നവനും, അവരുടെ കണക്കുകള്‍ രേഖപ്പെടുത്തിവെക്കുന്നവനുമാണ് അല്ലാഹു. മനുഷ്യന് എല്ലാ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കാനും അവനെ പരീക്ഷിക്കാനും അവനെ വിചാരണചെയ്യുവാനും കഴിവുള്ളവനും മതിയായവനുമാണ് അല്ലാഹു. “വിവാഹപ്രായമാകുന്നതുവരെ അനാഥകളെ പരീക്ഷിച്ചുകൊണ്ടിരിക്കുക.9 പിന്നെ, അവര്‍ക്കു വിവേകമെത്തിയെന്നു കണ്ടാല്‍ അവരുടെ സമ്പത്ത് തിരിച്ചേല്‍പിച്ചു കൊടുക്കേണം.10 അവര്‍ വളര്‍ന്നുവലുതായി, അവകാശം ചോദിക്കുമെന്ന് ഭയന്ന്, നിങ്ങള്‍ അവരുടെ ധനം നീതിവിട്ട് ധൂര്‍ത്തായും ധൃതിയായും തിന്നുകൂടാത്തതാകുന്നു. അനാഥരുടെ ധനം കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍, അവന്‍ അത് പറ്റാതെ സൂക്ഷിക്കട്ടെ. ദരിദ്രനാണെങ്കിലോ, അതില്‍നിന്നു ന്യായമായി മാത്രം തിന്നുകൊള്ളട്ടെ.11 അവരുടെ ധനം തിരിച്ചേല്‍പിച്ചുകൊടുക്കുമ്പോള്‍ ജനത്തെ അതിനു സാക്ഷികളാക്കേണ്ടതാകുന്നു. കണക്കുനോക്കുന്നതിന്ന് എത്രയും മതിയായവനത്രെ അല്ലാഹു.” (അന്നിസാഅ്: 6)

42. അല്‍ ജലീല്‍ (സമ്പൂര്‍ണന്‍, ശ്രേഷ്ഠന്‍)

സത്തയിലും ഗുണവിശേഷങ്ങളിലും പൂര്‍ണതയുള്ളവന്‍, ഏറ്റവും മഹത്വമുടയവന്‍ എന്നീ അര്‍ഥങ്ങളുണ്ട്. ഖുര്‍ആനില്‍ ഈ വിശേഷണം ദുല്‍ജലാല്‍(മഹത്തമുടയവന്‍) എന്ന രൂപത്തിലാണ് പ്രതിപാദിച്ചിരിക്കുന്നത്. അല്ലാഹുവാണ് പൂര്‍ണതയുടെ എല്ലാ അംശങ്ങളെയും ഉള്‍ക്കൊള്ളുന്നവന്‍. നിരുപാധികമായ സൌന്ദര്യവും പൂര്‍ണതയും അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അല്ലാഹുവിന്റെ ഈ ഗുണത്തെ ഉള്‍ക്കൊണ്ടവന്‍ അവന്റെ സൌന്ദര്യത്തിന്റെയും ശ്രേഷ്ഠതയുടെയും അംശം തന്നിലേക്കും ആവാഹിക്കാന്‍ ശ്രമം നടത്തണം. “നിന്റെ റബ്ബിന്റെ പ്രൌഢവും മഹത്തരവുമായ അസ്തിത്വം മാത്രമേ അവശേഷിക്കുന്നതുള്ളൂ.’’ (അര്‍റഹ്മാന്‍: 27), “പ്രൌഢിയേറിയവനും അത്യുദാരനുമായ നിന്റെ നാഥന്റെ നാമമെത്ര പരിശുദ്ധം!’’ (അര്‍റഹ്മാന്‍: 78)

43. അല്‍കരീം (അത്യുദാരന്‍, ആദരണീയന്‍)

ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കള്‍ക്കും ആവശ്യമായത് നല്‍കുന്നത് അല്ലാഹുവാണ്. അതില്‍ യാതൊരുവിധ കുറവും വരുത്താത്തവനാണ് അല്ലാഹു. മനുഷ്യന് സന്മാര്‍ഗം കാണിച്ചുകൊടുത്തു. അവന്റെ തെറ്റുകള്‍ക്ക് മാപ്പുനല്‍കി. അതുപോലെ എല്ലാത്തരത്തിലുമുള്ള ഔദാര്യവും മനുഷ്യന് നല്‍കി. അല്ലാഹു വാഗ്ദാനം പാലിക്കുന്നവനും കൊടുത്തവര്‍ക്കു വീണ്ടും വീണ്ടും കൊടുക്കുന്നവനുമാണ്. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് മാത്രമാണ് ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളും നിലനിന്നുപോകുന്നത്. “അല്ലയോ മനുഷ്യാ, ഉദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ വഞ്ചിതനാക്കിയതെന്ത്?’’ (അല്‍ഇന്‍ഫിത്വാര്‍: 6)

44. അര്‍റഖീബ് (ഏറെ ജാഗ്രത പുലര്‍ത്തുന്നവന്‍, നിരീക്ഷകന്‍)

അല്ലാഹു മനുഷ്യനെയും പ്രപഞ്ചത്തെയും അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നവനാണ്. അല്ലാഹുവിന്റെ ഈ നിരീക്ഷണത്തില്‍ നിന്ന് ഒരിക്കലും പ്രപഞ്ചവും അതിലെ ഒരു വസ്തുവും ഒഴിവാകുന്നില്ല. മനുഷ്യരുടെ നന്മ ‏‏‏‏തിന്മകള്‍ സദാസമയം വീക്ഷിക്കുന്ന അല്ലാഹുവിന് ആ വിഷയത്തില്‍ യാതൊരു പിഴവും സംഭവിക്കുകയില്ല. “അല്ലയോ മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍.1 ഏതൊരുവനെ സാക്ഷിയാക്കിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍. കുടുംബബന്ധങ്ങള്‍ തകരുന്നതു സൂക്ഷിക്കുവിന്‍. അല്ലാഹു നിങ്ങളെ സദാ നിരീക്ഷിക്കുന്നുവെന്നു കരുതിയിരിക്കുക.’’ (അന്നിസാഅ്: 1)

45. അല്‍ മുജീബ് (ഉത്തരം നല്‍കുന്നവന്‍)

പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവന്‍. വിഷമിക്കുന്നവരുടെ വിഷമങ്ങള്‍ അകറ്റുന്നവന്‍. അല്ലാഹു തന്റെ സൃഷ്ടികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് അവരെ സഹായിക്കുന്നവനാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍നിന്ന് ആരും നിരാശപ്പെടേണ്ടതില്ല. അല്ലാഹു തന്റെ ദാസന്‍മാരെ സഹായിക്കുന്നതിനായി സദാസന്നദ്ധനായിനില്‍ക്കുകയാണ്. അതിനാല്‍ അടിമകളോട് പ്രാര്‍ഥിക്കാന്‍ കല്‍പ്പിച്ചിരിക്കുന്നു. ഉപദ്രവകരമായ കാര്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചാല്‍ അല്ലാഹു പ്രാര്‍ത്ഥന സ്വീകരിക്കുകയില്ല. ഇതുപോലെ മനുഷ്യന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന്റെ വിളിക്കുത്തരം നല്‍കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. “പ്രവാചകാ, എന്റെ അടിമകള്‍ നിന്നോട് എന്നെക്കുറിച്ചു ചോദിച്ചാല്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന്‍ എന്നെ വിളിച്ചാല്‍ ആ വിളി കേട്ട് ഞാന്‍ ഉത്തരം നല്‍കുന്നു. അതിനാല്‍ അവര്‍ എന്റെ വിളിക്ക് ഉത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. (നീ ഇതെല്ലാം അവരെ കേള്‍പ്പിക്കുക) അവര്‍ സന്മാര്‍ഗം ഗ്രഹിച്ചെങ്കിലോ.”(അല്‍ബഖ്റ: 186), “നാഥന്‍ അവര്‍ക്ക് ഉത്തരമരുളി: സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും  കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ. അതിനാല്‍, എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാര്‍ഗത്തില്‍ സ്വഭവനങ്ങളില്‍നിന്നു പുറത്താക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും, എനിക്കുവേണ്ടി യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ, അവരുടെ സകല പാപങ്ങളും  ഞാന്‍ പൊറുത്തുകൊടുക്കുന്നതാകുന്നു. അവരെ, കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നു. ഇത് അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലമത്രെ. ഉല്‍കൃഷ്ടമായ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു.” (ആലുഇംറാന്‍: 195)

46. അല്‍ വാസിഅ് (അതിവിശാലന്‍):

സ്ഥലത്തിന്റെയും കാലത്തിന്റെയും പരിമിതികള്‍ക്കപ്പുറം വിശാലതയുള്ളവനാണ് അല്ലാഹു. അതുപോലെ അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും വിശാലമായി അറിയുന്നവനും വിശാലമായ തോതില്‍ ഔദാര്യവും അനുഗ്രഹവും നല്‍കുന്നവനുമാണ്. മറ്റേതൊരാളുടെയും വിശാലത ഏതെങ്കിലും ഒരു കാര്യത്തില്‍ കുടുസ്സായതായിരിക്കും അല്ലാഹുവിന്റെ വിശാലതക്ക് അതിരോ അറ്റമോ ഇല്ല. “അവരുടെ പ്രവാചകന്‍ അവരോടു പറഞ്ഞു: ‘അല്ലാഹു, താലൂത്തിനെ നിങ്ങള്‍ക്കു രാജാവായി നിശ്ചയിച്ചിരിക്കുന്നു.’ അതുകേട്ട് അവര്‍ പറഞ്ഞതോ, ഞങ്ങള്‍ക്കു രാജാവായിരിക്കുവാന്‍ അവനെന്തര്‍ഹത? രാജത്വത്തിന് ഞങ്ങളാണ് അവനെക്കാള്‍ യോഗ്യന്മാര്‍. അവന്‍ വലിയ ധനികനൊന്നുമല്ലല്ലോ. പ്രവാചകന്‍ മറുപടി കൊടുത്തു: ‘അല്ലാഹു നിങ്ങള്‍ക്കുമേല്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു. അവന്‍ അദ്ദേഹത്തിനു വൈജ്ഞാനികവും ശാരീരികവുമായ യോഗ്യതകള്‍ സുലഭമായി സമ്മാനിച്ചിരിക്കുന്നു. തന്റെ രാജത്വം താനിഛിക്കുന്നവര്‍ക്കു നല്‍കുവാന്‍ അല്ലാഹുവിന് അധികാരമുണ്ട്. അല്ലാഹു വളരെ വിശാലതയുള്ളവനാകുന്നു. സകലതും അവന്റെ ജ്ഞാനത്തിലുള്‍ക്കൊള്ളുന്നു.’ (അല്‍ബഖറ: 247), “അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ  ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.” (അല്‍ബഖറ: 255), “ഞങ്ങള്‍ക്ക് ഈ ലോകത്ത് നന്മ രേഖപ്പെടുത്തേണമേ, പരലോകത്തും! ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു.’ മറുപടിയായി അരുളി: ‘ശിക്ഷ ഞാനുദ്ദേശിക്കുന്നവര്‍ക്ക് ബാധകമാക്കുന്നു. എന്നാല്‍ എന്റെ അനുഗ്രഹം സകല വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നുണ്ട്. അനുസരണക്കേട് വെടിയുകയും സകാത്തു നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരുടെ പേരില്‍ നാം അതു രേഖപ്പെടുത്തുന്നു.’ (അല്‍അഅ്റാഫ്: 156)

47. അല്‍ഹക്കീം (യുക്തിജ്ഞന്‍):

അല്ലാഹു എല്ലാ കാര്യങ്ങളും അവന്റെ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ യുക്തിപരമായി നിര്‍വഹിക്കുന്നവനാണ്. അതില്‍ യാതൊരു ന്യൂനതയോ അപാകതയോ ഉണ്ടായിരിക്കുകയില്ല. അല്ലാഹുവാണ് സകല ജ്ഞാനത്തിന്റെയും ഉറവിടം. അതുകൊണ്ട് തന്നെ അല്ലാഹുവാണ് ഏറ്റവും വലിയ യുക്തിമാന്‍. അല്ലാഹു അവന്റെ സൃഷ്ടിജാലങ്ങളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനും അവ കൃത്യമായി കൈകാര്യം ചെയ്യുന്നവനുമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം യുക്തി എന്നാല്‍ വാക്കിലും കര്‍മത്തിലുമുള്ള യാഥാര്‍ഥ്യനിഷ്ഠയാണ്. “അലിഫ്-ലാം-റാഅ്. ഇത് ജ്ഞാനസമ്പുഷ്ടമായ വേദസൂക്തങ്ങളാകുന്നു.’’ (യൂനുസ്: 1), “സത്യവിശ്വാസികളേ, ബഹുദൈവാരാധകര്‍ അശുദ്ധരാണ്. അതിനാല്‍ ഈ വര്‍ഷത്തിനു ശേഷം അവര്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കാന്‍ പാടില്ല.25 നിങ്ങള്‍ ധനക്ഷയം ഭയപ്പെടുന്നുവെങ്കില്‍, അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ നിങ്ങളെ ധനികരാക്കിയേക്കും; അവനിച്ഛിച്ചാല്‍. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു.” (തൌബ: 28), “ഇതെല്ലാം യഥാര്‍ഥ സംഭവങ്ങളാകുന്നു. അല്ലാഹുവല്ലാതൊരു ദൈവവുമില്ലെന്നതത്രെ യാഥാര്‍ഥ്യം-ആ അല്ലാഹു സര്‍വതിനെയും ജയിക്കുന്ന ശക്തനും ഈ പ്രപഞ്ചത്തെ സംവിധാനിച്ച അഭിജ്ഞനും തന്നെയാകുന്നു.” (ആലു ഇംറാന്‍: 62)

48. അല്‍ വദൂദ് (ഏറെ സ്നേഹിക്കുന്നവന്‍):

അല്ലാഹു അവന്റെ ഉത്തമരായ ദാസന്മാരെ ഏറെ സ്നേഹിക്കുന്നവനാണ്. സൃഷ്ടികള്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുക എന്നതും അവര്‍ക്ക് അവരുടെ തെറ്റുകള്‍ പൊറുത്തുകൊടുത്ത് മാപ്പാക്കുക എന്നതും അല്ലാഹുവിന്റെ ഏറ്റവും ഉത്തമമായ വിശേഷണമാണ്

49. അല്‍മജീദ് (അതിശ്രേഷ്ഠന്‍):

അല്ലാഹു എല്ലാ തരത്തിലുമുള്ള ശ്രേഷ്ഠതകളും ഉള്ളവനാണ്. ദാന ധര്‍മങ്ങളിലും ഔദാര്യത്തിലുമെല്ലാം അവന്‍ സകലതിനേക്കാളും ശ്രേഷ്ഠനാണ്. ഈ പദപ്രയോഗത്തിലൂടെ അല്ലാഹുവിന്റെ ശ്രേഷ്ഠതയുടെ വലുപ്പം മനസ്സിലാക്കാന്‍ കഴിയും. അവന്റെ സിംഹാസനത്തെക്കുറിച്ചും മറ്റും പറഞ്ഞ സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. “സിംഹാസനത്തിനുടയവനാകുന്നു. മഹനീയനും ഉന്നതനുമാകുന്നു.’’ (അല്‍ബുറൂജ്: 15), “മലക്കുകള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ വിധിയില്‍ അത്ഭുതപ്പെടുന്നുവോ?82 ഇബ്റാഹീമിന്റെ വീട്ടുകാരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കരുണയും അനുഗ്രഹങ്ങളുമുണ്ട്. അവന്‍ സര്‍വസ്തുതിയും അര്‍ഹിക്കുന്നവനും അത്യധികം മഹത്ത്വമുള്ളവനുമല്ലോ.’’ (ഹൂദ്: 73)

50. അല്‍ബാഇസ് (പുനരുജ്ജീവിപ്പിക്കുന്നവന്‍, നിയോഗിക്കുന്നവന്‍):

പുനരുത്ഥാന നാളില്‍ സൃഷ്ടികളെ പുനരുജ്ജീവിപ്പിക്കുന്നവനും അവരുടെ ഹൃദയങ്ങളെ പുറത്തുകൊണ്ടുവരുന്നവനുമാണ് അല്ലാഹു. അതുപോലെ സൃഷ്ടികളിലേക്ക് പ്രവാചകന്മാരെ നിയോഗിക്കുന്നവനെന്നും അര്‍ഥമുണ്ട്. ഒന്നിലധികം തവണ സൃഷ്ടികളെ അല്ലാഹു പുനര്‍ജീവിപ്പിക്കുമെങ്കിലും അന്ത്യദിനത്തിലെ പുനര്‍ജീവിപ്പിക്കലാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ഇതു ദൈവികനീതിയുടെ ഭാഗമായി മനുഷ്യന്റെ ഇഹലോകജീവിതത്തിലെ ന•തി•കള്‍ പരിശോധിച്ച് രക്ഷാശിക്ഷകള്‍ നല്‍കുന്നതിനുവേണ്ടിയാണ്. ഒന്നുമില്ലായ്മയില്‍ മനുഷ്യനെ ഈ രൂപത്തില്‍ സൃഷ്ടിച്ച അല്ലാഹുവിന് അവന്‍ മരണമടഞ്ഞശേഷം ഒന്നുമില്ലായ്മയില്‍നിന്ന് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ്. സത്യനിഷേധികളുടെ പൊള്ളവാദങ്ങളെല്ലാം അന്നേദിവസം തകര്‍ന്നുവീഴും. “സത്യനിഷേധികള്‍ വലിയ വായില്‍ വാദിച്ചുവല്ലോ, മരണാനന്തരം തങ്ങള്‍ ഒരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടുന്നതല്ലെന്ന്. അവരോട് പറയുക: അല്ല, എന്റെ നാഥനാണ, നിങ്ങള്‍ തീര്‍ച്ചയായും പുനരുജ്ജീവിപ്പിക്കപ്പെടും. പിന്നെ നിങ്ങള്‍ (ഇഹത്തില്‍) പ്രവര്‍ത്തിച്ചതെന്തായിരുന്നുവെന്ന് വിശദീകരിച്ചുതരികയും ചെയ്യും. അങ്ങനെ ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു.” (അത്തഗാബുന്‍: 7), “പുനരുത്ഥാനവേള വരുകതന്നെ ചെയ്യും-അതില്‍ സംശയമേതുമില്ല, ഖബ്റിടങ്ങളിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും (എന്നതിനുള്ള തെളിവാണിത്).” (അല്‍ഹജ്ജ്: 7)

51. അശ്ശഹീദ് (സാക്ഷി):

എല്ലാ കാര്യങ്ങളും നേരില്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍. അല്ലാഹു തന്റെ ഏകത്വത്തിനും പരമാധികാരത്തിനും ദിവ്യത്വത്തിനും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ പ്രവൃത്തികള്‍ക്കും സൃഷ്ടിജാലങ്ങളുടെ പ്രവൃത്തികള്‍ക്കും അല്ലാഹുതന്നെ മതിയായ സാക്ഷിയാണ്. അല്ലാഹുവിന്റെ കാഴ്ചയില്‍നിന്നു മറഞ്ഞ് ഒരാള്‍ക്കും ഒരു പ്രവൃത്തിയും ചെയ്യുക സാധ്യമല്ല. അല്ലാഹുവിന്റെ സര്‍വ്വസാന്നിധ്യം എന്നതുകൊണ്ടുദ്ദേശിക്കുന്നതും മറ്റൊന്നല്ല. തന്റെ സകലപ്രവര്‍ത്തികളും അല്ലാഹു വീക്ഷിക്കുന്നുണ്ടെന്ന ബോധം മനുഷ്യനെ തെറ്റില്‍നിന്നും അകലാന്‍ പ്രേരിപ്പിക്കുന്നു. പ്രപഞ്ചത്തിലെ സൃഷ്ടി ചരാചരങ്ങളത്രയും അല്ലാഹുവിന്റെ അസ്തിത്വത്തെയും മഹത്വത്തെയും വിളിച്ചോതുന്നു. “മനുഷ്യാ, നിനക്കു ലഭിക്കുന്ന ഏതൊരു ന•യും അല്ലാഹുവിന്റെ ഔദാര്യത്താല്‍ ലഭിക്കുന്നതാകുന്നു. നിന്നെ ബാധിക്കുന്ന തിന്മയോ, അതു നിന്റെ കര്‍മഫലമായും.’ അല്ലയോ മുഹമ്മദ്, നാം നിന്നെ ജനങ്ങള്‍ക്കുവേണ്ടി ദൈവദൂതനായി അയച്ചിരിക്കുന്നു. അതിന് അല്ലാഹുവിന്റെ സാക്ഷ്യം തന്നെ മതിയായതാകുന്നു.’’ (അന്നിസാഅ്: 79), “നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു.” (അല്‍മാഇദ: 117

52. അല്‍ഹഖ് (സത്യം, സത്യവാന്‍):

ഖുര്‍ആനില്‍ 227 തവണ ആവര്‍ത്തിച്ച ഈ പദം കൊണ്ടുദ്ദേശിക്കുന്നത് അനശ്വരമായ സത്യമായി നിലകൊള്ളുന്നവനാണ് അല്ലാഹു എന്നാണ്. അവന് നാശമോ മരണമോ ഇല്ല. ആരാധനക്കര്‍ഹന്‍ അവന്‍ മാത്രമാണ്. ഇസ്ലാമില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഹഖ് എന്നത്. അല്ലാഹുവിന്റെ സൃഷ്ടിയും നിയന്ത്രണവും ഭരണവുമെല്ലാം സത്യത്തില്‍ അധിഷ്ഠിതമാണ്. പ്രപഞ്ചനിലനില്‍പ്പിന്റെ യാഥാര്‍ഥ്യവും യഥാര്‍ഥനാഥനും അവനത്രെ. പരമമായ യാഥാര്‍ഥ്യം ഒന്നേ ഉണ്ടാവാന്‍ പാടുള്ളൂ. മറ്റുളളവയെല്ലാം ആ യാഥാര്‍ഥ്യത്തിന്റെ വിശേഷണങ്ങളുടെ പ്രതിഫലനം മാത്രമായിരിക്കണം. “അല്ലാഹു തന്നെയാകുന്നു യാഥാര്‍ഥ്യം,8 അവന്‍ നിര്‍ജീവമായതിനെ ജീവിപ്പിക്കുന്നു, അല്ലാഹു സകല സംഗതികള്‍ക്കും കഴിവുള്ളവനാകുന്നു എന്നതു കൊണ്ടത്രെ ഇതൊക്കെയും.” (അല്‍ഹജ്ജ്: 6), “അന്നാളില്‍ ഓരോ മനുഷ്യനും അവനവന്‍ ചെയ്തതിന്റെ രുചി ആസ്വദിക്കുന്നതാകുന്നു. എല്ലാവരും അവരുടെ യഥാര്‍ഥ യജമാനങ്കലേക്കു മടക്കപ്പെടും. അവര്‍ കെട്ടിച്ചമച്ചിരുന്ന കളളങ്ങളൊക്കെയും അപ്രത്യക്ഷമാവുകയും ചെയ്യും’’ (യൂനുസ്: 30)

53. അല്‍വക്കീല്‍ (ഭരമേല്‍പ്പിക്കപ്പെടുന്നവന്‍):

സൃഷ്ടികളുടെ സകല കാര്യങ്ങളും ഭരമേല്‍പ്പിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹുമാത്രമാണ്. സൃഷ്ടികള്‍ ദുര്‍ബലരും സ്രഷ്ടാവ് അതിശക്തനുമാണ്. അന്യദൈവങ്ങളെ തേടിപ്പോകുന്നവര്‍ക്കുള്ള ശക്തമായ നിര്‍ദേശമാണ് ഈ വിശേഷണത്തിലൂടെ കാണപ്പെടുന്നത്. സൃഷ്ടിജാലങ്ങളുടെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. “അവരോട് ജനം പറഞ്ഞു: ‘നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നു. സൂക്ഷിക്കുവിന്‍.’ അതുകേട്ട് അവരില്‍ സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: ‘ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍തന്നെയാകുന്നു.’ (ആലുഇംറാന്‍: 173), “അവനാകുന്നു നിങ്ങളുടെ റബ്ബായ അല്ലാഹു. അവനല്ലാതൊരു ദൈവവുമില്ല-സകല വസ്തുക്കളുടെയും സ്രഷ്ടാവായിട്ടുള്ളവന്‍. അതിനാല്‍ നിങ്ങള്‍ അവന്നടിമപ്പെടുവിന്‍. അവന്‍ സകല കാര്യങ്ങളുടെയും ഉത്തരവാദിത്വമേറ്റവനാകുന്നു.” (അല്‍അന്‍ആം: 102)

54. അല്‍ഖവിയ്യ് (ശക്തന്‍):

ശക്തിയുടെ മൂലസ്രോതസ്സ് അല്ലാഹുവാണ്. അല്ലാഹു നല്‍കിയ ശക്തിയാണ് മറ്റുള്ളവയ്ക്കെല്ലാമുള്ളത്. ഒരിക്കലും ദൌര്‍ബല്യം ബാധിക്കാത്ത ശക്തിക്കുടമയാണ് അല്ലാഹു. വിശ്വാസി അതിശക്തനായ അല്ലാഹുവിന്റെ മുമ്പിലാണ് തലകുനിക്കേണ്ടത്. അതിലൂടെ വിശ്വാസം വര്‍ദ്ധിക്കുകയും യഥാര്‍ഥ ശക്തിസ്രോതസ്സിനെ തിരിച്ചറിയുകയും ചെയ്യുന്നു. “തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട്-മനുഷ്യര്‍ നീതിപൂര്‍വം നിലകൊള്ളാന്‍. നാം ഇരുമ്പും ഇറക്കിയിരിക്കുന്നു. അതില്‍ വലിയ ശക്തിയുണ്ട്; മനുഷ്യര്‍ക്ക് ഉപകാരവും. അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും നേരില്‍ കാണാതെ പിന്തുണക്കുന്നവരാരെന്ന് അല്ലാഹു കണ്ടറിയേണ്ടതിന്. അല്ലാഹു മഹാ ശക്തിയുടയവനും അജയ്യനുമല്ലോ.” (അല്‍ഹദീദ്: 25), “ചില ജനം അല്ലാഹുവല്ലാത്ത ചിലരെ അവന്റെ സമന്മാരായി സങ്കല്‍പിക്കുന്നു. അല്ലാഹുവിനെ സ്നേഹിക്കേണ്ടതുപോലെ അവരെ സ്നേഹിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളാവട്ടെ, സര്‍വോപരി അല്ലാഹുവിനെയാണ് സ്നേഹിക്കുന്നത്. കഷ്ടം! ശിക്ഷയെ മുന്നില്‍ കാണുമ്പോള്‍ ബോധ്യപ്പെടുന്ന യാഥാര്‍ഥ്യം-സര്‍വശക്തികളും അധികാരങ്ങളും അല്ലാഹുവിന്റെ മാത്രം കരങ്ങളിലാണെന്നും അല്ലാഹു കഠിന ദണ്ഡകനാണെന്നും-ഈ അക്രമികള്‍ ഇന്നുതന്നെ ഗ്രഹിച്ചിരുന്നെങ്കില്‍!” (അല്‍ബഖറ: 165)

55. അല്‍മതീന്‍ (അതിശക്തന്‍):

ഈ പദം കൊണ്ട് യഥാര്‍ഥത്തില്‍ അര്‍ഥമാക്കുന്നത് ഉറപ്പുള്ളത് എന്നതാണ്. അയഞ്ഞു പോകാത്ത ശക്തിപ്രഭാവമാണ് അല്ലാഹുവിന്റേത്. അല്ലാഹുവിന്റെ ശക്തി സ്ഥിരവും ദൃഢവുമാണ്. ഖവിയ്യ് എന്ന വിശേഷണത്തോട് കുറെയൊക്കെ യോജിപ്പുണ്ടെങ്കിലും അല്ലാഹുവിന്റെ അപാരമായ കഴിവിനെയും ശക്തിയെയും സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. “അല്ലാഹുവോ, സ്വയംതന്നെ അന്നദാതാവും അജയ്യനും അതിശക്തനുമാകുന്നു.” (അദ്ദാരിയാത്ത്: 58)

56. അല്‍വലിയ്യ് (സ്നേഹിതനും സഹായിയുമായവന്‍):

വിശ്വാസികളുടെ സംരക്ഷണച്ചുമതല പൂര്‍ണമായി ഏറ്റെടുത്തിരിക്കുന്നവനും ആപല്‍ഘട്ടങ്ങളില്‍ അവരെ സഹായിക്കുന്നവനുമാകുന്നു അല്ലാഹു. അല്ലാഹുവാണ് വിശ്വാസിയുടെ യഥാര്‍ഥ വലിയ്യ്. അവനല്ലാതെ മറ്റൊരു സംരക്ഷകനുമില്ല. അല്ലാഹു ഖുര്‍ആനില്‍ സൃഷ്ടികളെ സംബന്ധിച്ചും വലിയ്യ് എന്ന് പ്രയോഗിച്ചിട്ടുണ്ട്. ഇതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവിനെ ഇഷ്ടപ്പെടുകയും അവന്റെ ശത്രുക്കളെ വെറുക്കുകയും ചെയ്യുന്നവര്‍ എന്നാണ്. അല്ലാഹുവിന്റെ യഥാര്‍ഥ വലിയ്യ് അവന്റെ ശത്രുക്കളോട് പോരാടുന്നവനും അവനോട് അടുക്കാന്‍ ശ്രമിക്കുന്നവനുമാണ്. “അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനെന്ന് നിങ്ങള്‍ അറിഞ്ഞിട്ടില്ലയോ? ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനു മാത്രമുള്ളതാണെന്നും അവനല്ലാതെ നിങ്ങള്‍ക്ക് രക്ഷകനോ തുണയോ ഇല്ലെന്നും അറിഞ്ഞിട്ടില്ലയോ?” (അല്‍ബഖറ: 107), “പ്രവാചകാ, പ്രപഞ്ചനാഥന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമെന്നും അന്ന് അവനല്ലാതെ അവര്‍ക്കു രക്ഷകനോ സഹായിയോ ശുപാര്‍ശകനോ ആയിരിക്കാന്‍ അധികാരമുള്ള യാതൊരുത്തരും ഉണ്ടായിരിക്കുന്നതല്ല എന്നും, ഭയപ്പെടുന്ന ജനങ്ങളെ ഇതു (ദിവ്യജ്ഞാനം) മുഖേന ഉപദേശിക്കുക; അവര്‍ ദൈവഭക്തി കൈക്കൊണ്ടുവെങ്കിലോ.” (അല്‍അന്‍ ആം: 51)

57. അല്‍ഹമീദ് (സ്തുത്യര്‍ഹന്‍):

സ്തുതിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യാന്‍ ഏറ്റവും അര്‍ഹനായവന്‍ അല്ലാഹു മാത്രമാണ്. നിരുപാധികമായ സ്തുതി അല്ലാഹുവിനാണ്. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ഏതോ ഒരു രൂപത്തില്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടിരിക്കുന്നു. ഓരോ വസ്തുവും അതിന്റെ അസ്തിത്വം കൊണ്ട് സ്വയം വിളംബരം ചെയ്യുന്നത് അല്ലാഹുവിന്റെ സ്തുതിയാണ്. അല്ലാഹുവിനെ സ്തുതിക്കുക വഴി ദാസന്മാര്‍ തങ്ങളുടെ അസ്തിത്വത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്തുകയാണ് ചെയ്യുന്നത്.    “സര്‍വ്വലോകത്തിന്റെയും റബ്ബായ അല്ലാഹുവിന്നു മാത്രമാകുന്നു സ്തുതി’’ (അല്‍ഫാതിഹ: 2).

58. അല്‍മുഹ്സ്വീ (എണ്ണിത്തിട്ടപ്പെടുത്തുന്നവന്‍):

സൃഷ്ടിജാലങ്ങളെക്കുറിച്ച് കൃത്യമായും സ്പഷ്ടമായും അറിഞ്ഞുകൊണ്ടിരിക്കുന്നവനും അവ കൃത്യമായി തിട്ടപ്പെടുത്തുന്നവനുമാണ് അല്ലാഹു. അല്ലാഹുവിന്റെ അടുക്കല്‍ കൃത്യമായി എണ്ണവും കണക്കുമില്ലാത്ത ഒരു വസ്തു പോലും ഈ പ്രപഞ്ചത്തിലില്ല. ഇതവന്റെ അറിവിന്റെ വിശാലതയെക്കുറിക്കുന്ന വിശേഷണമാണ്. “എന്നാല്‍ അദ്ദേഹത്തിന്റെ മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുന്നു – അവര്‍ നാഥന്റെ സന്ദേശങ്ങളെത്തിച്ചുകൊടുത്തിരിക്കുന്നുവെന്ന് അവന്‍ അറിയുന്നതിന്. അവരുടെ ചുറ്റുപാടുകളെ അവന്‍ സമ്പൂര്‍ണമായി വലയം ചെയ്തിരിക്കുന്നു. ഓരോരോ കാര്യവും എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു.’’ (അല്‍ജിന്ന്: 28), “അങ്ങനെ കര്‍മപുസ്തകങ്ങള്‍ മുമ്പില്‍ വെക്കപ്പെടും. അപ്പോള്‍ പാപികള്‍ സ്വന്തം കര്‍മപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ പരിഭ്രാന്തരാകുന്നത് നിനക്കു കാണാം. അവര്‍ കേണുകൊണ്ടിരിക്കും: ‘ഹാ!  ഞങ്ങളുടെ ദൌര്‍ഭാഗ്യം!! എന്തൊരു പുസ്തകമാണിത്. ഞങ്ങളുടെ ചെറുതും വലുതുമായ യാതൊരു ചലനത്തെയും അതുള്‍ക്കൊള്ളാതെ വിട്ടിട്ടില്ലല്ലോ!’ അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും മുമ്പില്‍ ഹാജരായതായി കാണുന്നു. നിന്റെ റബ്ബ് ആരോടും അല്‍പവും അന്യായം ചെയ്യുന്നവനല്ല.” (അല്‍കഹ്ഫ്: 49)

59. അല്‍മുബ്ദിഅ് (ആരംഭിക്കുന്നവന്‍, ആദിയില്‍ സൃഷ്ടിക്കുന്നവന്‍):

അല്ലാഹുവാണ് സൃഷ്ടികര്‍മം ആരംഭിച്ചവനും എല്ലാ കാര്യങ്ങളുടെയും തുടക്കക്കാരനും. അവന്‍ സൃഷ്ടികളെ ശൂന്യതയില്‍നിന്ന് സൃഷ്ടിക്കുന്നു.

60. അല്‍ മുഈദ് (മടക്കുന്നവന്‍, സൃഷ്ടി ആവര്‍ത്തിക്കുന്നവന്‍):

ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മുമ്പ് സൃഷ്ടിച്ചവയില്‍നിന്നും വീണ്ടും സൃഷ്ടിക്കുന്നവനാണ് എന്നാണ്. അതായത് അവന്‍ അന്ത്യദിനത്തില്‍ ജീവജാലങ്ങളെ പുനര്‍ജീവിപ്പിക്കുന്നവനാണ്. എല്ലാ വസ്തുക്കളും ആരംഭിക്കുന്നതും അവസാനിക്കുന്നതും അവനില്‍ത്തന്നെയായിരിക്കും. “അവരോട് പറയുക: ഭൂമിയില്‍ സഞ്ചരിച്ചു നിരീക്ഷിക്കുക, എങ്ങനെയാണവന്‍ സൃഷ്ടി തുടങ്ങിയിട്ടുള്ളതെന്ന്. പിന്നീടല്ലാഹു മറ്റൊരിക്കല്‍കൂടി ജീവിതം നല്‍കും. നിശ്ചയം, അല്ലാഹു സകല സംഗതികള്‍ക്കും കഴിവുറ്റവനല്ലോ.” (അല്‍അന്‍കബൂത്ത്: 20), “പ്രവാചകന്‍, അവരോടു പറയുക: ‘എന്റെ റബ്ബ് നീതിയും ന്യായവും അനുശാസിച്ചിരിക്കുന്നു. എല്ലാ ആരാധനകളിലും നിങ്ങളുടെ മുഖം നേരെ നിര്‍ത്തണമെന്നും അനുസരണം അവനുമാത്രമാക്കിക്കൊണ്ട് അവനെ മാത്രം പ്രാര്‍ഥിക്കണമെന്നും കല്‍പിച്ചിരിക്കുന്നു.’’ (അല്‍അഅ്റാഫ്: 29)

61. അല്‍മുഹ്യീ (ജീവിച്ചിരിക്കുന്നവന്‍):

അല്ലാഹുവിനാണ് ജീവിക്കാനുള്ള കഴിവുള്ളത്. സൃഷ്ടിജാലങ്ങള്‍ക്കഖിലം ജീവന്‍ നല്‍കുന്നത് അല്ലാഹുവാണ്

62. അല്‍മുമീത് (മരിപ്പിക്കുന്നവന്‍):

ജീവന്‍ നല്‍കിയ അല്ലാഹു തന്നെയാണ് ജീവജാലങ്ങള്‍ക്ക് മരണവും നല്‍കുന്നത്. ഇതിലൊന്നും ഒരു സൃഷ്ടിക്കും യാതൊരു പങ്കുമില്ല. ഈ പ്രതിഭാസങ്ങള്‍ ദൈവവിധിയുടെ ഭാഗമായി അംഗീകരിക്കാനും ആശ്വസിക്കാനും വിശ്വാസിക്കേ കഴിയൂ. “ഇബ്റാഹീമിനോട് തര്‍ക്കിച്ചവനെക്കുറിച്ച് നീ ആലോചിച്ചിട്ടില്ലേ? ഇബ്റാഹീമിന്റെ റബ്ബ് ആരാണ് എന്നതിലായിരുന്നു തര്‍ക്കം. അല്ലാഹു ആ മനുഷ്യന് രാജാധികാരം നല്‍കിയതാണ് അതിനു നിമിത്തമായത്. ഇബ്റാഹീം പറഞ്ഞു: ‘ജീവിതവും മരണവും ആരുടെ അധികാരത്തിലാണോ അവനാകുന്നു എന്റെ റബ്ബ്.’ അയാള്‍ പറഞ്ഞു: ‘ജീവിപ്പിക്കാനും മരിപ്പിക്കാനും എനിക്ക് അധികാരമുണ്ട്.’ ഇബ്റാഹീം പറഞ്ഞു: ‘ശരി, എന്നാല്‍ അല്ലാഹു സൂര്യനെ പടിഞ്ഞാറുനിന്ന് നയിച്ചുകൊണ്ടിരിക്കുന്നു. നീ അതിനെ കിഴക്കുനിന്നു നയിക്കുക.’ ഇതുകേട്ട് ആ സത്യനിഷേധി ഉത്തരം മുട്ടി. എന്നാല്‍ അക്രമികള്‍ക്ക് അല്ലാഹു സന്മാര്‍ഗം കാണിക്കുന്നില്ല. (അല്‍ബഖറ: 258), “നാമാകുന്നു ജീവിതമരുളുന്നത്. നാം തന്നെ മരണവുമേകുന്നു. എല്ലാവരുടെ മടക്കവും നമ്മിലേക്കു തന്നെ.” (ഖാഫ്: 43)

63. അല്‍ഹയ്യ് (എന്നെന്നും ജീവിച്ചിരിക്കുന്നവന്‍):

അല്ലാഹു ഒരിക്കലും മരണമില്ലാത്തവനാകുന്നു. സജീവനായ ദൈവത്തില്‍നിന്നാണ് സൃഷ്ടികള്‍ക്ക് ജീവന്‍ പകര്‍ന്നു കിട്ടുന്നത്. നിര്‍ജീവവും നിര്‍ഗുണവുമായ ഒരു ദൈവത്തേക്കാള്‍ എത്രയോ ശ്രേഷ്ഠനാണ് സജീവനും സര്‍വ്വഗുണ സമ്പന്നനുമായ നാഥന്‍. അല്ലാഹു, അവനല്ലാതെ ദൈവമില്ലതന്നെ. അഖില പ്രപഞ്ചത്തെയും അടക്കിഭരിക്കുന്നവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാകുന്നു, അവന്‍. (ആലുഇംറാന്‍: 2), “അവനാകുന്നു ജീവത്തായവന്‍. അവനല്ലാതെ ദൈവമില്ല. നിങ്ങള്‍ കീഴ്വണക്കം അവനു മാത്രമാക്കിക്കൊണ്ട് പ്രാര്‍ഥിക്കുവിന്‍. സകല സ്തുതിയും സര്‍വലോകനാഥനായ അല്ലാഹുവിനുമാത്രം.’’ (ഗാഫിര്‍: 65)

64. അല്‍ഖയ്യൂം (നിയന്താവ്):

സ്വയം നിലനില്‍ക്കുന്നവനും മറ്റുള്ളവയുടെയെല്ലാം നിലനില്‍പിന് ആധാരമായവനുമാണ് അല്ലാഹു. സൃഷ്ടിജാലങ്ങള്‍ക്കാവശ്യമായ സകല കഴിവുകളും നല്‍കുന്നവന്‍ അവനാണ്. മറ്റു യാതൊന്നിനെയും ആശ്രയിക്കാതെ സ്വയമായി നിലനില്‍ക്കുന്നവന്‍ അല്ലാഹു മാത്രമാണ്. ഇത്തരം നിലനില്‍പ്പുള്ളവനെയാണ് അല്‍ഖയ്യൂം എന്ന് പറയുക. പ്രവാചകന്‍(സ) പ്രാര്‍ഥിക്കാനായി കൂടുതലായി ഉപയോഗിച്ചത് അല്ലാഹുവിന്റെ ഈ വിശേഷണമായിരുന്നു എന്ന് ഹദീസില്‍ കാണാം. “അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ  ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ. (അല്‍ബഖറ: 255), “നിത്യജീവനും സകലതും നിലനിര്‍ത്തുന്നവനുമായ അവന്റെ സമക്ഷത്തില്‍ ജനങ്ങളുടെ ശിരസ്സ് കുനിഞ്ഞുപോകുന്നു. അന്ന്, അധര്‍മത്തിന്റെ ഭാരം പേറിയവന്‍ പരാജിതനായതുതന്നെ.” (ത്വാഹ: 111)

65. അല്‍വാജിദ് (ഐശ്വര്യവാന്‍, ആവശ്യമായതെല്ലാം ഉള്ളവന്‍):

അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതെല്ലാം പ്രവൃത്തിക്കാന്‍ കഴിവുള്ളവനും അവനാവശ്യമുള്ളതെല്ലാം ഉള്ളവനുമാണ്. ഇത്തരം ഒരു പൂര്‍ണത അവകാശപ്പെടാന്‍ സൃഷ്ടികള്‍ക്കാര്‍ക്കും സാധ്യമല്ല.

66. അല്‍മാജിദ് (മഹത്വമുള്ളവന്‍, ശ്രേഷ്ഠന്‍):

അല്‍മജീദ് എന്ന വിശേഷണത്തോട് ബന്ധപ്പെട്ടതാണ് ഇത്. ന•യുടെയും ഔദാര്യത്തിന്റെയും പര്യായമാണ് അല്ലാഹു. മജീദ് എന്ന പദത്തേക്കാള്‍ അര്‍ഥവ്യാപ്തിയുള്ള പദമാണ് മാജിദ്.

67. അല്‍വാഹിദ് (ഏകന്‍):

അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളില്‍ സുപ്രധാനമായ ഒന്നാണ് ഇത്. ഭാഗിക്കാനാവാത്തതും അംശമില്ലാത്തതും എന്നാണ് വാഹിദ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ സത്തയിലും ഗുണങ്ങളിലും കര്‍മങ്ങളിലും ഒരു തുല്യനെ കണ്ടെത്തുക അസാധ്യമാണ്. “അല്ലയോ വേദക്കാരേ, സ്വമതത്തില്‍ അതിരുകവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍. മര്‍യമിന്റെ പുത്രന്‍ ഈസാ മസീഹ് ദൈവദൂതനും ദൈവം മര്‍യമിലേക്കയച്ച വചനവുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അല്ലാഹുവിങ്കല്‍നിന്നുള്ള (മര്‍യമിന്റെ ഗര്‍ഭാശയത്തില്‍ ശിശുവായി രൂപംകൊണ്ട) ഒരാത്മാവുമായിരുന്നു. നിങ്ങളും അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം വാദിക്കാതിരിക്കുക. അതില്‍നിന്നു വിരമിക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. അല്ലാഹു ഏകനാകുന്നു. പുത്രനുണ്ടായിരിക്കുന്നതില്‍നിന്ന് പരിശുദ്ധനുമാകുന്നു. ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതത്രെ. അവയുടെ കൈകാര്യത്തിനും മേല്‍നോട്ടത്തിനും അവന്‍തന്നെ എത്രയും മതിയായവനല്ലോ’’ (അന്നിസാഅ്: 171)

68. അസ്സ്വമദ് (സര്‍വ്വാധിനാഥന്‍, നിരാശ്രയന്‍):

അല്ലാഹു ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. മനുഷ്യന്‍ തന്റെ സകല ആവശ്യങ്ങളും സമര്‍പ്പിക്കുന്നതും ആശ്രയം തേടുന്നതും അല്ലാഹുവിനോടാണ്. അല്ലാഹുവിന് അവനല്ലാത്ത യാതൊന്നിന്റെയും ആവശ്യമോ ആശ്രയമോ ഇല്ല. സകലതും ജയിച്ചടക്കുന്നവനും എന്നെന്നും അതേരൂപത്തില്‍ അവശേഷിക്കുന്നവനുമാണവന്‍. “അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു.’’ (അല്‍ഇഖ്ലാസ്: 2)

69. അല്‍ഖാദിര്‍ (കഴിവുള്ളവന്‍), 70. അല്‍മുഖ്തദിര്‍ (അജയ്യശക്തന്‍):

രണ്ടിന്റെയും ആശയം ഒന്നുതന്നെയാണ്. എന്നാല്‍ മുഖ്തദിര്‍ എന്നതിന് ഖാദിര്‍ എന്നതിനേക്കാള്‍ അര്‍ഥവ്യാപ്തിയുണ്ട്. അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്. ലോകത്തുളള ഒരു വസ്തുവും അവന്റെ കഴിവിനപ്പുറം കടക്കുന്നതല്ല. അതേ അര്‍ഥത്തിലുള്ള മറ്റൊരു നാമമാണ് അല്‍ഖദീര്‍ എന്നത്. എന്നാല്‍ 99 നാമങ്ങളില്‍ എണ്ണിക്കാണുന്നില്ല. അല്ലാഹുവിന്റെ ഈ കഴിവിന്റെ ഉദ്ദേശ്യം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ ചെയ്യുന്നവനെന്നും ചെയ്യാതിരിക്കാന്‍ തീരുമാനിച്ചാല്‍ ചെയ്യാതിരിക്കുന്നവനെന്നുമാണ്. ഇവിടെ സംഭവിക്കാത്ത കാര്യങ്ങള്‍ അവന്‍ ഉദ്ദേശിച്ചിട്ടില്ല എന്നര്‍ഥം. ഇവിടെ സംഭവിച്ചതെല്ലാം അവന്‍ ഉദ്ദേശിച്ചതാണ്. ദാസനുള്ള കഴിവ് അല്ലാഹുവിന്റെ കഴിവിന്റെ അംശമാണ്. അതവന് അല്ലാഹു നല്‍കുന്നതാണ്. (അല്‍അന്‍ആം: 65), ) “ഫറവോന്‍ പ്രഭൃതികള്‍ക്കും താക്കീതുകള്‍ വന്നിട്ടുണ്ടായിരുന്നു. പക്ഷേ നമ്മുടെ ദൃഷ്ടാന്തങ്ങളെയൊക്കെയും അവര്‍ തള്ളിപ്പറഞ്ഞു. ഒടുവില്‍ ഒരജയ്യശക്തന്‍ പിടികൂടുംവണ്ണം നാം അവരെ പിടികൂടി.”(അല്‍ഖമര്‍: 42)

71. അല്‍മുഖദ്ദിം (മുന്തിക്കുന്നവന്‍), 72. അല്‍മുഅഖ്ഖിര്‍ (പിന്നിലാക്കുന്നവന്‍)

അല്ലാഹു താനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അവന്റെ കഴിവും ജ്ഞാനവും ഉപയോഗിച്ച് മുന്തിക്കുകയും പിന്തിക്കുകയും ചെയ്യുന്നു. അതുപോലെ അവനുദ്ദേശിക്കുന്നവരെ തന്നിലേക്കടുപ്പിക്കുകയും ഉദ്ദേശിക്കുന്നവരെ തന്നില്‍നിന്നകറ്റുകയും ചെയ്യുന്നു. അതായത്, ഇതെല്ലാം അല്ലാഹുവിന്റെ അപാരമായ കഴിവുകളില്‍പ്പെട്ടതാണ്. മനുഷ്യന്‍ തന്റെ വിജ്ഞാനം കൊണ്ടോ കഴിവുകൊണ്ടോ ആരുടെയെങ്കിലും മുന്നിലാവുന്നുവെങ്കില്‍ അതിനര്‍ഥം കഴിവ് അവനില്‍ സ്വയം ഉണ്ടായതാണ് എന്നല്ല. മറിച്ച് അതിനെല്ലാമുള്ള കഴിവ് അല്ലാഹുവാണ് അവന് നല്‍കിയത് എന്നാണ്. അതുകൊണ്ടാണ് നമസ്കാരത്തിലെ അവസാനത്തെ പ്രാര്‍ഥനയില്‍ അവന്റെ ഈ ഗുണങ്ങള്‍ക്കൊണ്ട് പ്രാര്‍ഥിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ചത്.

73. അല്‍അവ്വല്‍ (ആദ്യന്‍) 74. അല്‍ആഖിര്‍ (അന്ത്യന്‍):

അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ ഒന്നാമത്തെ സത്ത. അതിനുശേഷമാണ് മറ്റെല്ലാമുണ്ടായത്. ആ അല്ലാഹുവിന് തുടക്കമില്ല. അതുപോലെ ഒടുക്കവുമില്ല. അല്ലാഹുവിന്റെ അസ്തിത്വം മറ്റൊന്നില്‍നിന്നല്ല. എല്ലാ വസ്തുക്കളുടെയും അസ്തിത്വം അല്ലാഹുവില്‍നിന്നാണ്. പ്രപഞ്ചത്തിലെ സകലചരാചരങ്ങളും നാമാവശേഷമായ ശേഷവും അവശേഷിക്കുന്ന അസ്തിത്വം അല്ലാഹുവിന്റേത് മാത്രമാണ്. എല്ലാ സൃഷ്ടി ജാലങ്ങളും തുടങ്ങുന്നതും ഒടുങ്ങുന്നതും അവനില്‍നിന്നാണ്, അവനിലേക്കാണ്. ഏതന്വേഷണത്തിന്റെയും അന്ത്യം അല്ലാഹുവിലായിരിക്കും. “അവന്‍ തന്നെയാണ് ആദിയും അന്ത്യവും, അകവും പുറവും.3 അവന്‍ സകല സംഗതികളും അറിവുള്ളവനല്ലോ.’’ (അല്‍ഹദീദ്: 3)

75. അള്ളാഹിര്‍ (പ്രത്യക്ഷന്‍, വ്യക്തമായവന്‍) 76. അല്‍ബാത്വിന്‍ (പരോക്ഷന്‍, ഗോപ്യമായവന്‍):

മുമ്പ് പറഞ്ഞ വിശേഷണം പോലെ വിപരീതാര്‍ഥത്തിലുള്ള രണ്ട് ആശയങ്ങളാണ് ഇവയിലുള്ളത്. അല്ലാഹു ഒരേ സമയം പ്രത്യക്ഷനും പരോക്ഷനുമാണ്. അത് അല്ലാഹുവിന്റെ അപാരമായ കഴിവിന്റെ ഭാഗമാണ്. അതായത് മനുഷ്യന് അവന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈ ലോകത്ത് വെച്ച് അല്ലാഹുവിനെ ദര്‍ശിക്കുക അസാധ്യമാണ്. എന്നാല്‍ അവന്റെ ബോധമനസ്സിനാലുള്ള ചിന്തകൊണ്ട് അല്ലാഹുവിനെ കണ്ടെത്താന്‍ കഴിയുന്നു. പണ്ഡിതന്മാരുടെ അഭിപ്രായം മേല്‍പ്പറഞ്ഞ വിപരീതാര്‍ഥത്തിലുള്ള ഗുണങ്ങള്‍ ഒരുമിച്ചേ പറയാവൂ എന്നാണ്. “അവന്‍ തന്നെയാണ് ആദിയും അന്ത്യവും, അകവും പുറവും. അവന്‍ സകല സംഗതികളും അറിവുള്ളവനല്ലോ.’’ (അല്‍ഹദീദ്: 3)

77. അല്‍വാലി (രക്ഷകര്‍ത്താവ്, ബന്ധു):

വലിയ്യ് എന്ന വിശേഷണത്തിന്റെ അര്‍ഥത്തില്‍ വരുന്നതാണ്. അല്ലാഹു എല്ലാ സൃഷ്ടികളുടെയും സഹായിയും ബന്ധുവുമാണ്. അവനോട് ആഭിമുഖ്യം പുലര്‍ത്തുന്നവനെ അല്ലാഹു സഹായിക്കും. ഒരു ബന്ധു എന്ന നിലക്ക് സ്നേഹം പ്രകടിപ്പിക്കാനും അടുക്കാനും സൃഷ്ടികളോട് ആവശ്യപ്പെടുകയാണ് ഈ നാമത്തിലൂടെ. വലിയ്യ്, മൌല പോലുള്ള ആശയങ്ങള്‍ ഇതില്‍നിന്ന് ഉണ്ടായതാണ്. “ഓരോ മനുഷ്യന്റെയും മുന്നിലും പിന്നിലും അവനു വേണ്ടി നിശ്ചയിക്കപ്പെട്ട മേല്‍നോട്ടക്കാരുണ്ട്. അവര്‍, അല്ലാഹുവിന്റെ ആജ്ഞാനുസാരം അവനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. യാഥാര്‍ഥ്യം ഇതത്രെ: ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല. അല്ലാഹു ഒരു ജനത്തിന് ദുര്‍ഗതി വരുത്തുവാന്‍ തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കും അതു തടയാനാവില്ല. അല്ലാഹുവിനെതിരില്‍, ഇത്തരമൊരു ജനത്തിന്റെ രക്ഷകരോ തുണയോ ആകാനും ആര്‍ക്കും കഴിയുകയില്ല.” (അര്‍റഅദ്: 11)

78. അല്‍ മുതആലി (സര്‍വോന്നതന്‍):

അല്‍അലിയ്യ്, അര്‍റാഫിഅ് പോലുള്ള വിശേഷണങ്ങളോട് യോജിക്കുന്നതാണിത്. അല്ലാഹു പ്രപഞ്ചത്തിലെ സകലതിനേക്കാളും വലുപ്പമുള്ളതാണ് എന്ന് സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. എല്ലാവരുടെയും മുകളില്‍ അധികാരിയായി കല്‍പ്പിക്കുന്നവനായി അല്ലാഹു നിലകൊള്ളുന്നുണ്ട്. അതുകൊണ്ടുതന്നെ സൃഷ്ടികളിലാര്‍ക്കും താന്‍ ഉന്നതാണെന്ന് വാദിക്കാനോ അഹങ്കരിക്കാനോ അവകാശമില്ല. എല്ലാ സന്ദര്‍ഭത്തിലും അല്ലാഹു തന്നെയാണ് ഉന്നതന്‍. അതിനൊരിക്കലും ഒരു മാറ്റവുമില്ല. “ഒളിഞ്ഞതും തെളിഞ്ഞതുമായ സകലതും അറിയുന്നവന്‍; ഗാംഭീര്യമുളളവനും ഏതവസ്ഥയിലും ഉന്നതനായി നിലകൊളളുന്നവനും’’. (അര്‍റഅദ്: 9)

79. അല്‍ബര്‍റ് (പുണ്യവാന്‍, അത്യുദാരന്‍):

അല്ലാഹു തന്റെ ദാസന്മാര്‍ക്ക് നിത്യവും നന്മ ചെയ്യുന്നവനും ധാരാളമായി അനുഗ്രഹം ചൊരിയുന്നവനുമാണ്. അവന്റെ നന്മക്കോ അനുഗ്രഹത്തിനോ ഒരിക്കലും കുറവു വരില്ല. അല്ലാഹുവിന്റെ ഇത്തരത്തിലുള്ള മുഴച്ചുനില്‍ക്കുന്ന ഗുണനാമങ്ങള്‍ അല്ലാഹുവല്ലാതെ സൃഷ്ടികള്‍ക്ക് നന്മയും അനുഗ്രഹവും ചൊരിയുന്ന മറ്റാരുമില്ല എന്ന് വ്യക്തമാക്കുന്നു. “പൂര്‍വ ജീവിതത്തില്‍ ഞങ്ങള്‍ അവനോടു മാത്രമാണ് പ്രാര്‍ഥിച്ചിരുന്നത്. നിസ്സംശയം, അവന്‍ അത്യുദാരനും ദയാപരനുമല്ലോ”. (അത്തൂര്‍: 28)

80. അത്തവ്വാബ് (ഏറെപശ്ചാതാപം സ്വീകരിക്കുന്നവന്‍):

അല്ലാഹു സൃഷ്ടികളുടെ പശ്ചാത്താപം സ്വീകരിക്കുന്നവനും അവരുടെ തെറ്റുകള്‍ക്ക് മാപ്പുനല്‍കുന്നവനുമാണ്. തൌബ എന്ന പദം സൃഷ്ടികളെ സംബന്ധിച്ചും സ്രഷ്ടാവിനെ സംബന്ധിച്ചും പറയാറുണ്ട്. സൃഷ്ടികളെക്കുറിച്ചാവുമ്പോള്‍ പശ്ചാതപിച്ചു മടങ്ങിയെന്നും സ്രഷ്ടാവിനെക്കുറിച്ചാവുമ്പോള്‍ പശ്ചാത്താപം സ്വീകരിച്ചു മാപ്പുനല്‍കി എന്നുമാണ് ഉദ്ദേശ്യം. ഇസ്ലാമില്‍ പശ്ചാത്താപത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അല്ലാഹുവിന്റെ ഈ ഗുണം ഉപയോഗപ്പെടുത്താന്‍വേണ്ടി, പശ്ചാത്തപിക്കാന്‍ ഖുര്‍ആന്‍ അടിക്കടി മനുഷ്യരെ ഉണര്‍ത്തുന്നതുകാണാം. മനുഷ്യരുടെ പശ്ചാത്താപം സ്വീകരിക്കാന്‍ സദാ സന്നദ്ധനായിരിക്കുന്നവനാണ് അല്ലാഹു. “ദാസന്മാരില്‍നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നതും അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നതും അവനാകുന്നു. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവന്‍ അറിയുന്നുണ്ട്.’’ (അശ്ശൂറാ: 25), “നാഥാ, ഞങ്ങളിരുവരെയും നിനക്ക് മുസ്ലിം (അനുസരണമുള്ളവര്‍) ആയ ദാസന്മാരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്നും നിനക്കു മുസ്ലിമായ ഒരു സമൂഹത്തെ എഴുന്നേല്‍പിക്കേണമേ! ഞങ്ങള്‍ക്കു ഞങ്ങളുടെ ആരാധനാമാര്‍ഗങ്ങള്‍ അറിയിച്ചുതരേണമേ! ഞങ്ങളുടെ വീഴ്ചകള്‍ മാപ്പാക്കിത്തരേണമേ! ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ നീ!!”(അല്‍ബഖറ: 128)

81. അല്‍മുന്‍തഖിം (ശിക്ഷിക്കുന്നവന്‍, പ്രതികാരം ചെയ്യുന്നവന്‍):

ആത്മാര്‍ഥമായ പശ്ചാതാപം അല്ലാഹു സ്വീകരിക്കുന്നതോടൊപ്പം അഹങ്കാരികളെയും ധിക്കാരികളെയും അല്ലാഹു ശിക്ഷിക്കുകയും ചെയ്യും. ദൈവിക നീതിയുടെ താല്‍പര്യമാണ് കുറ്റവാളികളെ ശിക്ഷിക്കുക എന്നത്. അല്ലാഹു മനുഷ്യന് പശ്ചാത്തപിക്കാനും തെറ്റില്‍നിന്ന് മടങ്ങാനുമുള്ള അവസരം നല്‍കിയ ശേഷമാണ് പിടികൂടുക. അങ്ങനെയുള്ള ശിക്ഷ അതികഠിനമായിരിക്കും. ദാസന്മാരെ അശ്രദ്ധയില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഇതുപകരിക്കും. “തന്റെ റബ്ബിന്റെ സൂക്തങ്ങള്‍ വഴി ഉദ്ബോധനം ചെയ്യപ്പെട്ട ശേഷം, അതില്‍നിന്ന് പുറംതിരിഞ്ഞു പോകുന്നവനേക്കാള്‍ വലിയ ധിക്കാരി ആരുണ്ട്? നിശ്ചയം, അത്തരം ധിക്കാരികളോടു നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യും.” (അസ്സജദ: 22), “ഇതിനുമുമ്പ് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനുവേണ്ടി അവന്‍ തൌറാത്തും ഇഞ്ചീലും അവതരിപ്പിച്ചിട്ടുണ്ട്. അവന്‍ (സത്യാസത്യങ്ങളെ മാറ്റുരച്ചു വേര്‍തിരിക്കുന്ന) ഫുര്‍ഖാന്‍ അവതരിപ്പിച്ചു. ഇനി ആരെങ്കിലും ദൈവികസൂക്തങ്ങളെ തള്ളിക്കളയുകയാണെങ്കില്‍ അവര്‍ക്ക് കഠിനശിക്ഷ ലഭിക്കുകതന്നെ ചെയ്യും. അല്ലാഹു അപാരമായ ശക്തിയുടയവനും ദുഷ്ടരോട് പ്രതികാരം ചെയ്യുന്നവനുമത്രെ.” (ആലുഇംറാന്‍: 4)

82. അല്‍ അഫുവ്വ് (ഏറെ വിട്ടുവീഴ്ചചെയ്യുന്നവന്‍):

അല്‍ഗഫൂറിന്റെ അര്‍ഥത്തില്‍ വരുന്ന ഈ പദം കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു തിന്മകളെ മായ്ച്ചുകളയുന്നവനും പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നവനുമാകുന്നു എന്നാണ്. സൃഷ്ടികളുടെ പാപങ്ങള്‍ അവന്റെ പക്കലുള്ള രേഖകളില്‍നിന്നുതന്നെ മായ്ച്ചുകളയുന്നവനാണ് എന്ന് ഇതില്‍നിന്നും മനസ്സിലാവുന്നു. ഈ ഗുണം ദാസന്മാരും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. എങ്കില്‍മാത്രമേ അല്ലാഹുവില്‍നിന്ന് ഇത് പ്രതീക്ഷിക്കാന്‍ കഴിയുകയുള്ളൂ.

83. അര്‍റഊഫ് (കൃപാനിധി, കനിവുളളവന്‍):

അല്ലാഹു തന്റെ സൃഷ്ടികളോട് ഏറെ അലിവുള്ളവനാണ്. പരമാവധി സൃഷ്ടികളുടെ പാപത്തോട് ഏറെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. അര്‍റഹീം എന്ന വിശേഷണത്തോട് ഏറെ യോജിപ്പുള്ള ഒരു വിശേഷണമാണ് ഇത്. അല്ലാഹുവിന്റെ അലിവിനെക്കുറിച്ചും കൃപാകടാക്ഷത്തെക്കുറിച്ചും തിരിച്ചറിയുന്ന ദാസന്‍ അവനിലേക്ക് മടങ്ങാന്‍ തയ്യാറാകുന്നു. “മറുവശത്ത്, മനുഷ്യരില്‍തന്നെ ഇങ്ങനെയുമുണ്ടൊരു കൂട്ടര്‍: അവര്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ജീവന്‍പോലും ത്യജിക്കാന്‍ സന്നദ്ധരാകുന്നു. അല്ലാഹു അത്തരം അടിയാറുകളോട് അതീവദയാലുവാകുന്നു.” (അല്‍ബഖറ: 207)

84. മാലിക്കുല്‍മുല്‍ക്ക് (എല്ലാ ആധിപത്യങ്ങളുടെയും ഉടമ)

പ്രപഞ്ചത്തിന്റെയഖിലം സകലഅധികാരങ്ങളും അല്ലാഹുവിന് മാത്രമാണുള്ളത്. അവയില്‍ അവനിഷ്ടമുള്ളതിനെ അവന്‍ ഇഛിക്കുമ്പോള്‍ നശിപ്പിക്കാനും അവനിഷ്ടമുള്ളതിനെ സൃഷ്ടിക്കാനുമുള്ള കഴിവ് അല്ലാഹുവിനുണ്ട്. സകല സൃഷ്ടികളുമടങ്ങുന്ന മഹാസാമ്രാജ്യത്തിന്റെ ഏക അധിപനാണ് അല്ലാഹു. അതില്‍ യാതൊരുവിധ കൈകടത്തലിനും ആര്‍ക്കും അധികാരമില്ല. “പറയുക: ‘സമസ്താധികാരങ്ങളുടെയും ഉടയവനായ അല്ലാഹുവേ, നീ ഇഛിക്കുന്നവര്‍ക്ക് ആധിപത്യം നല്‍കുന്നു. നീ ഇഛിക്കുന്നവരില്‍നിന്ന് അത് നീക്കിക്കളയുന്നു. നീ ഇഛിക്കുന്നവര്‍ക്കു പ്രതാപമേകുന്നു. നീ ഇഛിക്കുന്നവരെ നിന്ദിതരാക്കുന്നു. സൌഭാഗ്യങ്ങളഖിലം നിന്റെ ഹസ്തത്തിലത്രെ. നിസ്സംശയം, നീ സകല കാര്യങ്ങള്‍ക്കും കഴിവുള്ളവനാകുന്നു.’’ (ആലുഇംറാന്‍: 26)

85. ദുല്‍ജലാലി വല്‍ ഇക്റാം (മഹത്വവും ആദരവും ഉടമപ്പെടുത്തിയവന്‍):

സകല സൃഷ്ടിജാലങ്ങളെക്കാളും മഹത്വവും ആദരവും ഉടയവന്‍ അല്ലാഹു മാത്രമാണ്. അതില്‍നിന്നാണ് സൃഷ്ടികള്‍ക്ക് മഹത്വവും ആദരവും നല്‍കിയിട്ടുള്ളത്. “പ്രൌഢിയേറിയവനും അത്യുദാരനുമായ നിന്റെ നാഥന്റെ നാമമെത്ര പരിശുദ്ധം!’’ (അര്‍റഹ്മാന്‍: 78)

86. അല്‍മുഖ്സിത്വ് (നീതിമാന്‍):

അക്രമിക്കുന്നവനും അക്രമിക്കപ്പെടുന്നവനും സംതൃപ്തമാവുന്ന തരത്തില്‍ നീതി നടപ്പിലാക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു. ഇത് അല്ലാഹുവിന് മാത്രമാണ് കഴിയുക. അല്‍ അദ്ല്‍ എന്ന വിശേഷണത്തോട് യോജിപ്പുള്ള ഒരു വിശേഷണമാണിത്. അല്ലാഹുവിന്റെ കോടതിയില്‍ അക്രമിക്ക് അവന്‍ അര്‍ഹിക്കുന്ന ശിക്ഷയും സദ്വൃത്തന് അവന്‍ അര്‍ഹിക്കുന്ന പ്രതിഫലവും നല്‍കുന്നതാണ്. ഭൂമിലോകത്ത് ഈ ഗുണം ഉണ്ടാക്കിയെടുക്കാന്‍ മനുഷ്യന്‍ പരിശ്രമിക്കേണ്ടതാണ്. “സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടുകക്ഷികള്‍ പരസ്പരം കലഹിക്കാനിടയായാല്‍, അവര്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. അവരിലൊരു കക്ഷി മറുകക്ഷിയോട് അതിക്രമം ചെയ്യുന്നുവെങ്കില്‍ അതിക്രമം ചെയ്യുന്നവരോടു പടവെട്ടുവിന്‍ -അവര്‍ അല്ലാഹുവിന്റെ വിധിയിലേക്കു തിരിച്ചുവരുന്നതുവരെ. അങ്ങനെ തിരിച്ചുവന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. നീതി പാലിക്കുവിന്‍. നിശ്ചയം, അല്ലാഹു നീതിമാന്‍മാരെ സ്നേഹിക്കുന്നു’’. (അല്‍ഹുജുറാത്ത്: 9)

87. അല്‍ജാമിഅ് (സമ്മേളിപ്പിക്കുന്നവന്‍):

മരണാന്തരം അഴുകി നുരുമ്പിച്ച എല്ലില്‍നിന്നും അല്ലാഹു സൃഷ്ടികളെ പുനരുജ്ജീവിപ്പിച്ച് അല്ലാഹുവിന്റെ കോടതിയില്‍ ഒരുമിച്ചു കൂട്ടുന്നു. മരണാന്തരം മനുഷ്യരെ ജീവിപ്പിക്കാനും അവരെ ഒരുമിച്ചു കൂട്ടാനും യാതൊരു പ്രയാസവുമില്ലാത്തവനാണ് അല്ലാഹു. മറ്റൊരര്‍ഥത്തില്‍ അല്ലാഹു മനുഷ്യശരീരത്തില്‍ വ്യത്യസ്ഥ സ്വഭാവങ്ങളും ഗുണങ്ങളും ഒരുമിച്ചുകൂട്ടിയിരിക്കുന്നു. അതുപോലെ പ്രപഞ്ചത്തില്‍ വ്യത്യസ്ത നിറങ്ങളെ അല്ലാഹു സമ്മേളിപ്പിച്ചിരിക്കുന്നു. പച്ച, നീല, കറുപ്പ് പോലെ. ഇങ്ങനെ എല്ലാത്തിനെയും ഒരുമിച്ചുകൂട്ടുവാന്‍ കഴിവുള്ളവനാണ് അല്ലാഹു. “അവരോട് ചോദിക്കുക: ‘വാന-ഭുവനങ്ങളിലുള്ളതൊക്കെയും ആരുടേത്?’ പറയുക: ‘സകലതും അല്ലാഹുവിന്റേതുമാത്രമാകുന്നു. അവന്‍ കാരുണ്യം തന്റെ സ്ഥായിയായ സ്വഭാവമായി അംഗീകരിച്ചിരിക്കുന്നു. (അതുകൊണ്ടത്രെ ധിക്കാരത്തിന്റെ പേരില്‍ അവന്‍ നിങ്ങളെ ഉടനടി പിടികൂടാത്തത്.) അന്ത്യനാളില്‍ അവന്‍ നിങ്ങളെയെല്ലാവരെയും ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും. അതൊരു സംശയമില്ലാത്ത യാഥാര്‍ഥ്യമാകുന്നു. എന്നാല്‍ തങ്ങളെ സ്വയം നാശഗര്‍ത്തത്തിലകപ്പെടുത്തുന്ന ജനമോ, അവരത് വിശ്വസിക്കുന്നില്ല.’ (അല്‍ അന്‍ആം: 12)

88. അല്‍ഗനിയ്യ് (ഐശ്വര്യവാന്‍):

അല്ലാഹു മറ്റു യാതൊന്നിന്റെയും ആവശ്യമില്ലാത്തവനാണ്. യാതൊരാശ്രയവും അവനാവശ്യമില്ല. എന്നാല്‍ സകല സൃഷ്ടിജാലങ്ങളും അവനിലേക്കാവശ്യമുള്ളവരാണ്. അല്ലാഹുവിന് ഏതെങ്കിലുമൊരു കാര്യത്തില്‍ സൃഷ്ടികളെ ആശ്രയിക്കേണ്ടി വന്നാല്‍ അതവന്റെ ദിവ്യത്വത്തിന് കുറവാണ്. ഇത്തരം നിരാശ്രയത്വം അല്ലാഹുവിലൊഴികെ മറ്റൊന്നിലും ഉണ്ടാവുകയില്ല. മനുഷ്യന് തന്റെ അഹങ്കാരം വര്‍ജിക്കാന്‍ ഈ വിശേഷണത്തിന്റെ സ്മരണകൊണ്ട് സാധിക്കും. “നാം ലുഖ്മാന്ന് തത്ത്വജ്ഞാനമരുളിയിട്ടുണ്ടായിരുന്നു. എന്തെന്നാല്‍, അല്ലാഹുവിനോടു നന്ദി കാണിക്കേണം.18 ഒരുവന്‍ നന്ദി കാണിക്കുന്നുവെങ്കില്‍ അത് അവന്റെ ഗുണത്തിനുവേണ്ടിത്തന്നെയാകുന്നു. കൃതഘ്നനാവുകയാണെങ്കിലോ, അല്ലാഹു യഥാര്‍ഥത്തില്‍ ആരെയും ആശ്രയിക്കാത്തവനും സ്വയം സ്തുത്യനുമാകുന്നു.’’ (ലുഖ്മാന്‍: 12), “വല്ലവനും ജിഹാദ് ചെയ്യുന്നുവെങ്കില്‍ അത് അവന്റെതന്നെ നന്മക്കുവേണ്ടിയത്രെ.8 നിശ്ചയം, അല്ലാഹു ലോകവാസികളെ ഒട്ടും ആശ്രയിക്കാത്തവനാകുന്നു.” (അല്‍അന്‍കബൂത്: 6)

89. അല്‍ മുഗ്നി (ഐശ്വര്യം നല്‍കുന്നവന്‍)

അല്ലാഹു തന്റെ സൃഷ്ടികള്‍ക്ക് അവന്റെ ഐശ്വര്യത്തില്‍നിന്ന് നല്‍കുന്നവനാണ്. എന്നാല്‍ അല്ലാഹു മനുഷ്യനു നല്‍കുന്ന ഐശ്വര്യം മുഖേന അല്ലാഹുവിന്റെ വിശേഷണമായ അല്‍ഗനിയ്യ് എന്ന പദവിയിലേക്ക് മനുഷ്യന് എത്തിച്ചേരാന്‍ സാധിക്കില്ല. കാരണം മനുഷ്യന്‍ അല്ലാഹുവിന്റെ ആശ്രയത്വത്തില്‍നിന്ന് ഒരിക്കലും മുക്തനാവുന്നില്ല. അല്ലാഹുവിനെ ആശ്രയിക്കുന്നതില്‍നിന്ന് ഒരാള്‍ക്കും പുറത്തു പോവുക സാധ്യമല്ല. “നോക്കൂ നിങ്ങളിതാ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനവ്യയം ചെയ്യാന്‍ ക്ഷണിക്കപ്പെടുന്നു. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ ലുബ്ധ് കാണിക്കുകയാണ്. എന്നാല്‍ ലുബ്ധനാകുന്നവന്‍ യഥാര്‍ഥത്തില്‍ തന്നോടുതന്നെയാണ് ലുബ്ധനാകുന്നത്. അല്ലാഹു പരാശ്രയം വേണ്ടാത്ത സ്വയംപര്യാപ്തനാകുന്നു. നിങ്ങള്‍ അവന്റെ ആശ്രിതരും. നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍ പകരം അല്ലാഹു മറ്റൊരു ജനത്തെ കൊണ്ടുവരുന്നതാകുന്നു. അവര്‍ നിങ്ങളെപ്പോലെ ആയിരിക്കുകയില്ല.’’ (മുഹമ്മദ്: 38), “ഒരനാഥനായി അവന്‍ നിന്നെ കണ്ടിട്ടില്ലയോ; അപ്പോള്‍ നിനക്കഭയമേകിയില്ലയോ?6 വഴിയറിയാത്തവനായും അവന്‍ നിന്നെ കണ്ടു. അപ്പോള്‍ നേര്‍വഴി കാണിച്ചുതന്നു.7 പ്രാരാബ്ധക്കാരനായും കണ്ടു. അപ്പോള്‍ നിനക്ക് സമ്പത്തരുളി.8 ആകയാല്‍ നീ അനാഥരെ ഞെരുക്കരുത്.9 ചോദിച്ചുവരുന്നവരെ വിരട്ടിയോടിക്കയുമരുത്.10 നിന്റെ നാഥന്റെ അനുഗ്രഹം പ്രഘോഷണം ചെയ്തുകൊണ്ടിരിക്കേണം’’. (അള്ളുഹാ: 611)

90. അല്‍മാനിഅ് (തടയുന്നവന്‍):

നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങളെ തട്ടിമാറ്റി തന്റെ ദാസന്മാരെ സംരക്ഷിക്കുന്നവനാണ് അല്ലാഹു. അതുപോലെ മനുഷ്യന് തടയാന്‍ ഉദ്ദേശിച്ചത് അവന്‍ തടയുകയും നല്‍കാനുദ്ദേശിച്ചത് നല്‍കുകയും ചെയ്യും. അല്ലാഹു ഏറെ നല്‍കുന്നവനാണെന്നതോടൊപ്പം അവനിഛിക്കുന്നവര്‍ക്ക് തടയുക എന്നതും അവന്റെ കഴിവുകളില്‍ പെട്ടതാണ്. അല്‍ ഹഫീള് എന്ന ഗുണത്തില്‍ പറഞ്ഞതുപോലെ തന്റെ ദാസന്മാരെ ബാധിക്കാനിരിക്കുന്ന വിപത്തുകളെ തടയുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു. ഈ നാമം ഖുര്‍ആനില്‍ വന്നിട്ടില്ല.

91. അള്ളാര്‍റ് (ഉപദ്രവകാരി), 92. അന്നാഫിഅ് (ഉപകാരി):

ഗുണവും ദോഷവും രോഗവും ആരോഗ്യവും സുഖവും ദുഃഖവും ഉപകാരവും ഉപദ്രവവുമെല്ലാം നല്‍കുന്നവന്‍ അല്ലാഹുവാണ്. അതിനുള്ള എല്ലാ അധികാരങ്ങളും അവനുണ്ട്. നന്മയുടെയും തിന്മയുടെയുമെല്ലാം ഉറവിടം അല്ലാഹുവാണ്.

93. അന്നൂര്‍ (പ്രകാശം):

പ്രത്യക്ഷനായ അല്ലാഹു സ്വയം പ്രകാശമുള്ളവനും മറ്റുള്ളവയെ പ്രകാശിപ്പിക്കാന്‍ കഴിവുള്ളവനുമാണ്. അല്ലാഹുവിന്റെ പ്രകാശത്തില്‍നിന്നാണ് എല്ലാ പ്രകാശങ്ങളും ഉത്ഭവിച്ചിരിക്കുന്നത്.

94. അല്‍ഹാദീ (മാര്‍ഗദര്‍ശകന്‍):

മനുഷ്യഹൃദയങ്ങളെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നവനാണല്ലാഹു. നന്മയുടെയും തിന്മയുടെയും മാര്‍ഗമേതെന്ന് വ്യക്തമായി പഠിപ്പിക്കുന്നതിനായി അല്ലാഹു പ്രവാചകന്മാരെയും ദൈവിക ഗ്രന്ഥങ്ങളെയും ഇറക്കി. ഖുര്‍ആനില്‍ ഒന്നാം അധ്യായത്തില്‍തന്നെ ‘വഴികാട്ടിത്തരണേ’ എന്ന പ്രാര്‍ഥനയും രണ്ടാം അധ്യായത്തിന്റെ തുടക്കത്തില്‍ അതിന്റെ മറുപടിയെന്നോണം എങ്ങനെയാണ് സന്മാര്‍ഗത്തിലേക്കെത്തുക എന്നും പഠിപ്പിച്ചിരിക്കുന്നു. മാതാവില്‍നിന്ന് വേര്‍പിരിയുന്ന ഒരോ ജീവിക്കും എങ്ങനെ അന്നം കണ്ടെത്തണമെന്ന അറിവും മാര്‍ഗവും അല്ലാഹു നല്‍കിയതാണ്. “ജ്ഞാനം ലഭിച്ച ആളുകള്‍ അത് നിന്റെ നാഥങ്കല്‍നിന്നുള്ള സത്യമെന്നറിയേണ്ടതിനും, അങ്ങനെ അതില്‍ വിശ്വസിക്കുകയും അവരുടെ മനസ്സുകള്‍ അവനോട് കീഴ്വണക്കമുള്ളതാവുകയും ചെയ്യേണ്ടതിനും. സത്യവിശ്വാസം കൈക്കൊള്ളുന്നവരെ സദാ സല്‍പന്ഥാവിലേക്ക് നയിക്കുന്നവനല്ലോ അല്ലാഹു”. (അല്‍ഹജ്ജ്: 54), നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം. (അല്‍ഇന്‍സാന്‍: 3)

95. അല്‍ബദീഅ് (അതുല്യന്‍):

അല്ലാഹു സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത് മുന്‍ മാതൃകയില്ലാതെയാണ്. അതുപോലെ അല്ലാഹു സത്തയിലും ഗുണങ്ങളിലും കര്‍മങ്ങളിലും അവന് തുല്യരായി ആരുമില്ല. വീണ്ടും ഈ സൃഷ്ടി ജാലങ്ങളെ മടക്കിക്കൊണ്ടുവരാനും കഴിവുറ്റവനാണ് അല്ലാഹു. അതുപോലെ അല്ലാഹുവിന്റെ അസ്തിത്വനു തുല്യമായി യാതൊന്നും അവന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. “അവന്‍ ആകാശഭൂമികളെ മൌലികമായി ആവിഷ്കരിച്ചവനാകുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ‘അത് ഭവിക്കട്ടെ’ എന്നരുളുകയേ വേണ്ടൂ. അപ്പോള്‍ അത് സംഭവിക്കുകയായി’’. (അല്‍ബഖറ: 117)

96. അല്‍ബാഖി (എന്നെന്നും അവശേഷിക്കുന്നവന്‍):

പ്രപഞ്ചത്തിലെ സകലവസ്തുക്കളും നശിച്ചാലും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒരേ ഒരു അസ്തിത്വമാണ് അല്ലാഹുവിന്റേത്. അല്ലാഹു അനന്തനും അനാദിയുമാണ്. “നിന്റെ റബ്ബിന്റെ പ്രൌഢവും മഹത്തരവുമായ അസ്തിത്വം മാത്രമേ അവശേഷിക്കുന്നതുള്ളൂ’’. (അര്‍റഹ്മാന്‍: 27)

97. അല്‍വാരിസ് (അനന്തരമെടുക്കുന്നവന്‍):

അല്ലാഹുവിന്റെ സൃഷ്ടികളെല്ലാം പ്രപഞ്ചത്തില്‍ നാമാവശേഷമായിത്തീരുമ്പോള്‍ അവയുടെയെല്ലാം അനന്തരാവകാശം അല്ലാഹുവിനായിരിക്കും. അന്നേ ദിവസം എല്ലാ വസ്തുക്കളെയും അവന്‍ ഏറ്റെടുക്കുന്നതാണ്. “തീര്‍ച്ചയായും നാമാകുന്നു ജീവിപ്പിക്കുന്നത്. മരിപ്പിക്കുന്നതും നാം തന്നെ. സകലത്തിന്റെയും അന്തിമാവകാശിയായിത്തീരുന്നതും നാം തന്നെയാകുന്നു’’. (അല്‍ഹിജ്ര്‍: 23), “നിങ്ങള്‍ എന്തുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നില്ല-ആകാശ-ഭൂമികളുടെ അടിസ്ഥാനാവകാശം അല്ലാഹുവിനുള്ളതാണെന്നിരിക്കെ? നിങ്ങളില്‍, വിജയത്തിനുശേഷം ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ വിജയത്തിന് മുമ്പ് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരോട് ഒരിക്കലും തുല്യരാകുന്നില്ല. ജയിച്ച ശേഷം ചെലവഴിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തവരുടേതിനേക്കാള്‍ എത്രയോ ഉന്നതമാണ്  വിജയത്തിനു മുമ്പ് ചെലവഴിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തവരുടെ സ്ഥാനം- ഇരുകൂട്ടര്‍ക്കും അല്ലാഹു നന്മ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തിനെക്കുറിച്ചും തികഞ്ഞ ബോധമുള്ളവനത്രെ അല്ലാഹു.’’ (അല്‍ഹദീദ്: 10)

98. അര്‍റശീദ് (മാര്‍ഗദര്‍ശകന്‍, വിവേകി):

തന്റെ സൃഷ്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ അല്ലാഹുവിന് ആരുടെയും അഭിപ്രായമോ നിര്‍ദേശമോ ആവശ്യമില്ല. അതുപോലെ അവനുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ ഒരു മാര്‍ഗനിര്‍ദേശിയുടെ സഹായവും വേണ്ടതില്ല. അല്ലാഹുവിന്റെ ഇഛയെ തടയാന്‍ സൃഷ്ടികളിലാര്‍ക്കും കഴിയില്ല. “ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പ്രാര്‍ഥിച്ചു: ‘നാഥാ, ഞങ്ങളില്‍ നിന്നില്‍നിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ, ഞങ്ങളുടെ കാര്യങ്ങള്‍ നേരെ നയിക്കാന്‍ സൌകര്യം ചെയ്തുതരേണമേ!’’ (അല്‍കഹ്ഫ്: 10)

99. അസ്സ്വബൂര്‍ (ക്ഷമാലു, അങ്ങേയറ്റം ക്ഷമിക്കുന്നവന്‍):

ഏത് പ്രതിസന്ധി ഘട്ടത്തിലും എത്ര കോപമുണ്ടായാലും മനസ്സിനെ കീഴടക്കി ക്ഷമ കൈകൊള്ളാന്‍ കഴിവുള്ളവനാണല്ലാഹു. അത് പോലെ സൃഷ്ടികള്‍ അവനെ ധിക്കരിക്കുകയും തെറ്റുകളിലകപ്പെടുകയും ചെയ്യുമ്പോള്‍ അവരോട് ക്ഷമിക്കാനും അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കാനും കഴിയുന്നവനാണല്ലാഹു. ഒരു കാര്യവും എടുത്തുചാടി അശ്രദ്ധമായി ചെയ്യുന്നവനല്ല അവന്‍. ഈ ഗുണം സൃഷ്ടികളും ആര്‍ജിച്ചെടുക്കല്‍ അനിവാര്യമാണ്. കാരണം അല്ലാഹു ക്ഷമാലുക്കള്‍ക്കൊപ്പമാണെന്ന് ഖുര്‍ആനില്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ക്ഷമയെ പ്രോല്‍സാഹിപ്പിക്കുന്ന ധാരാളം പ്രയോഗങ്ങള്‍ ഖുര്‍ആനിലുണ്ട്.

ദൈവത്തിന്റെ ഈ മഹദ്ഗുണങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന സത്യവിശ്വാസിക്ക് ആരോഗ്യപൂര്‍ണവും ഭദ്രവുമായ ഒരു മനസ്സ് വാര്‍ത്തെടുക്കുവാന്‍ സാധിക്കുന്നു. ദൈവികഗുണങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ അത് മുഖേന അന്ധമായ ഭക്തിയില്‍ ലയിക്കുകയോ ദൈവികശക്തിയുടെ പ്രഭാവത്തിനുമുമ്പില്‍ നിസ്സഹായനായിത്തീരുകയോ അല്ല, നേരെ മറിച്ച് ഇസ്ലാമിലെ ദൈവികഗുണങ്ങള്‍ മനുഷ്യജീവിതത്തെ ഉത്തുംഗവും ഉദാത്തവുമായ ഒരു വിതാനത്തിലേക്ക്

ഏകദൈവ വിശ്വാസം

ഇസ്‌ലാമിന്റെ  അടിസ്ഥാനശിലയാണ് തൌഹീദ്. അല്ലാഹുവിന്റെ ഏകത്വം ഇരുനൂറിലധികം പ്രാവശ്യം ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നു. തൌഹീദിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. ബഹുദൈവത്വം എല്ലാനിലക്കും നിരര്‍ഥകമാണ്. മനുഷ്യസങ്കല്‍പ്പങ്ങളാലല്ല, പ്രമാണങ്ങളുടെ പിന്തുണയോടെയാണ് ദൈവാസ്തിക്യം തെളിയിക്കപ്പെടേണ്ടത്. അല്ലാഹുവിന്റെ അസ്തിത്വവും അനിവാര്യതയും അപ്രകാരം തെളിയിക്കപ്പെട്ടതാണ്. ബുദ്ധിയുള്ളവര്‍ക്ക് ദൈവാസ്തിക്യം നിഷേധിക്കാനാവില്ല.

അനിവാര്യമായ അസ്തിത്വം, ആരാധന അര്‍ഹിക്കുക എന്നിവയില്‍ അല്ലാഹുവില്‍ കൂറുകാരെ അംഗീകരിക്കലാണ് ശിര്‍ക്ക്. അതായത് അല്ലാഹുവിന്റെ സത്ത,(ദാത്ത്) ഗുണങ്ങള്‍,(സ്വിഫാത്)  പ്രവര്‍ത്തികള്‍ (അഫ്ആല്‍) എന്നിവയില്‍ പങ്കുകാരെ ആരോപിക്കുക.

അല്ലാഹുവിന്റേതിന് തുല്യമായ സത്തയോ പ്രവര്‍ത്തിയോ ഗുണമോ മറ്റൊരാള്‍ക്കുണ്ടെന്നു സങ്കല്‍പ്പിക്കുകയെന്നതാണത്. അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും തനതായ രൂപത്തില്‍ അപരനില്‍ ഉണ്ടെന്നു വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ് ഠിതമായ അല്ലാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായരൂപത്തില്‍ മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിര്‍ക്കു തന്നെയാണ്.

വിശ്വാസം

കര്‍മങ്ങളില്‍ മാലിന്യം പുരളാതെ സൂക്ഷിക്കുക

വിനയം

ഒരിക്കല്‍ ഉമര്‍ ബിന്‍ ഖത്താബ്(റ) നബി തിരുമേനിയുടെ(സ) ഖബ്‌റിനടുത്തു കൂടെ നടന്നു പോകുമ്പോള്‍ മുആദ്(റ) അവിടെ ഇരുന്ന് കരയുന്ന കാഴ്ച്ച കാണുന്നു. ഉമര്‍(റ) കരയുന്നതിന്റെ കാരണമന്വേഷിച്ചു. ഈ ഖബ്‌റില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബി(സ)യുടെ ഒരു വചനം ഞാന്‍ ഓര്‍ത്തു പോയതാണ് കാരണമെന്ന് അദ്ദേഹം മറുപടി നല്‍കി. ‘പ്രകടനവാഞ്ച അതെത്ര നിസ്സാരമാണെങ്കിലും ശിര്‍ക്കാണ്. അല്ലാഹുവിന്റെ ഔലിയാക്കന്‍മാരോട് ആരെങ്കിലും യുദ്ധം പ്രഖ്യാപിച്ചാല്‍ അല്ലാഹുവിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണവന്‍. അല്ലാഹു ഇഷ്ടപ്പെടുന്നത് പുണ്യവാന്‍മാരും ഭക്തരും കാണാമറയത്ത് നന്മകള്‍ പ്രവര്‍ത്തിക്കുന്നവരുമായ ആളുകളെയാണ്. ഒരു സദസ്സില്‍ അവരെ കാണാതായാല്‍ ആരും അന്വേഷിക്കില്ല, ഒരു സദസ്സില്‍ ഹാജരായാല്‍ അവര്‍ അറിയപ്പെടുകയുമില്ല. അവരുടെ ഹൃദയങ്ങള്‍ വെളിച്ചത്തിന്റെ പ്രകാശ നാളങ്ങളാണ്. ഇരുള്‍ മുറ്റിയ എല്ലാ മണ്ണിലും അവര്‍ പുറത്തുവരും.’ എന്ന വചനമായിരുന്നു അദ്ദേഹം ഓര്‍ത്തത്.

വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് നബി(സ) ഇതിലൂടെ സൂചിപ്പിച്ചിട്ടുള്ളത്. നമ്മുടെ കര്‍മങ്ങളും ചിന്തകളും അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും മാത്രം മോഹിച്ചായിരിക്കണം. ജനങ്ങള്‍ക്കിടയില്‍ പ്രശസ്തിയും ഭൗതികമായ ഏതെങ്കിലും നേട്ടങ്ങളും ആര്‍ജ്ജിക്കാനുള്ള ഒരു വഴിയായിട്ട് കര്‍മങ്ങളെ കാണുമ്പോള്‍ അവ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമല്ല എന്ന തത്വമാണ് ഇതിലൂടെ പഠിപ്പിക്കുന്നത്. അതിനാണ് ‘ഇഖ്‌ലാസ്’ എന്നു വിളിക്കുന്നത്. വിശുദ്ധ ഖുര്‍ആനും ഹദീസുകളും വളരെ വ്യക്തമായി പഠിപ്പിക്കുന്ന ഒരു വിഷയമാണിത്. നമ്മുടെ കര്‍മങ്ങളില്‍ അല്ലാഹുവിന്റെ തൃപ്തിയല്ലാത്ത ലക്ഷ്യം കടന്നു കൂടിയാല്‍ ആ പ്രവര്‍ത്തനം അല്ലാഹു സ്വീകരിക്കുകയില്ലെന്ന് നബി(സ) പഠിപ്പിച്ചിരിക്കുന്നു.

‘പ്രകടനവാഞ്ച അത് ചെറുതാണെങ്കിലും ശിര്‍ക്കാണ്.’ എന്ന് പറഞ്ഞ നബി(സ) മറ്റു സന്ദര്‍ഭങ്ങളില്‍ ‘പ്രകടനവാഞ്ച ചെറിയ ശിര്‍കാണ്.’ എന്നും ‘നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത് ചെറിയ ശിര്‍കാണ്.’ ഇതു കേട്ട നബി(സ)യോട് സഹാബികള്‍ എന്താണ് ചെറിയ ശിര്‍ക്ക് എന്നന്വേഷിച്ചു. പ്രകടവാഞ്ചയാണ് അതെന്ന് അദ്ദേഹം വിശദീകരിച്ചു കൊടുത്തു. ‘എല്ലാ പ്രവര്‍ത്തനങ്ങളും അവയുടെ നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ്’ എന്നുള്ള ഹദീസ് വളരെ പ്രസിദ്ധമാണ്. ഓരോ വ്യക്തിക്കും അല്ലാഹു അവന്റെ നിയ്യത്തിനനുസരിച്ചാണ് അല്ലാഹു പ്രതിഫലം നല്‍കുക. എത്രത്തോളമെന്നാല്‍ അതിവിശിഷ്ടമായ ഹിജ്‌റയെന്ന കര്‍മം പോലും അതിന്റെ ലക്ഷ്യം ഭൗതികമായി മാറിയാല്‍ അയാള്‍ക്ക് ഹിജ്‌റയുടെ പ്രതിഫലം ലഭിക്കില്ലെന്നും പ്രസ്തുത ഹദീസ് വിശദമാക്കുന്നു.

വിശുദ്ധ ഖുര്‍ആനും പലയിടത്തും ഇക്കാര്യം വ്യക്തമാക്കുന്നു:
‘അവരാവട്ടെ വിധേയത്വം അല്ലാഹുവിനു മാത്രം ആക്കിക്കൊണ്ട് അവന് ഇബാദത്ത് ചെയ്യാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനുമല്ലാതെ കല്‍പിക്കപ്പെട്ടിരുന്നില്ല. അതാകുന്നു ഏറ്റവും ശരിയും സാധുവുമായ ദീന്‍.’ (98:5)
അറിഞ്ഞിരിക്കുക, കലര്‍പ്പില്ലാത്ത വിധേയത്വം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു.’ (39:3)
പ്രവാചകന്‍മാരെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന സവിശേഷ ഗുണമായിട്ട് അല്ലാഹു പറയുന്നു: ‘ഒരു വിശിഷ്ട ഗുണത്തിന്റെ അടിസ്ഥാനത്തില്‍ നാം അവരെ തെരഞ്ഞെടുത്തിട്ടുണ്ട് പരലോകസ്മരണയുടെ അടിസ്ഥാനത്തില്‍.’ (38:46) പരലോകത്തെ ഓര്‍ത്തുകൊണ്ട് അതിന് വേണ്ടി കര്‍മനിരതരാവാനുള്ള മോഹം അവരില്‍ ഉണ്ടാക്കി എന്നാണ് ഇത് വ്യക്തമാക്കുന്നത്.

വിശുദ്ധ ഖുര്‍ആനില്‍ ഇഖ്‌ലാസ് എന്ന പദം ഏത് രൂപത്തില്‍ ഉപയോഗിച്ചു എന്ന് ഒരു ചെറിയ ഉദാഹരണത്തിലൂടെ നമുക്ക് വ്യക്തമാക്കാം. ഇഖ്‌ലാസ് എന്താണെന്ന് അല്ലാഹു സൂറത്തുന്നഹ്‌ലില്‍ വ്യക്തമാക്കി തരുന്നുണ്ട്. ‘കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ ഉദരത്തിലുള്ള ചാണകത്തിനും ചോരയ്ക്കുമിടയില്‍ നിന്നൊരു പാനീയം നാം നിങ്ങളെ കുടിപ്പിക്കുന്നു. അതായത്, കുടിക്കുന്നവരിലാനന്ദമുളവാക്കുന്ന നറുംപാല്‍!’ (16:66) ശുദ്ധമായ പാലിനെ വിശേഷിപ്പിക്കാന്‍ ‘خَالِص’ എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. മൃഗങ്ങളുടെ പാലില്‍ ചാണകത്തിന്റെയോ മൂത്രത്തിന്റെയോ രക്തത്തിന്റെയോ അംശം കലരാതെ ശുദ്ധമായി അത് ഒരുക്കിയിരിക്കുന്നു. ഇപ്രകാരം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ മാലിന്യങ്ങള്‍ കലര്‍ന്നാല്‍ ഇഹത്തിലോ പരത്തിലോ അവനത് ഉപകരിക്കില്ല എന്ന സന്ദേശം അല്ലാഹു ഇതിലൂടെ നല്‍കുന്നു.

ഒരാള്‍ ഒരു നന്മ ചെയ്യാന്‍ ഉദ്ദേശിക്കുകയും എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ അതിന് സാധിക്കാതിരിക്കുകയും ചെയ്താല്‍ അയാള്‍ക്ക് ആ ഉദ്ദേശ്യത്തിന് പ്രതിഫലം നല്‍കുമെന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. ആ നന്മ ചെയ്താല്‍ അതിന്റെ അനേകമിരട്ടി പ്രതിഫലം അയാള്‍ക്ക് നല്‍കപ്പെടും. ഒരു ചീത്തപ്രവൃത്തി ചെയ്യാനുദ്ദേശിച്ച ഒരാള്‍ അല്ലാഹുവിനെ ഭയന്ന് അതില്‍ നിന്ന് പിന്തിരിഞ്ഞാല്‍ അതിന്റെ പേരില്‍ അയാള്‍ക്ക് പ്രതിഫലം നല്‍കും. എന്നാല്‍ ആ ഒരു തിന്മ ചെയ്താല്‍ ഒരു തിന്മയുടെ ശിക്ഷയുടെ ഫലം മാത്രമേ അല്ലാഹു നല്‍കുകയുള്ളൂ എന്നത് അല്ലാഹുവിന്റെ കാരുണ്യത്തെയാണ് കുറിക്കുന്നത്. എല്ലാ കാര്യത്തിലും മനുഷ്യന്റെ നിയ്യത്താണ് പ്രധാനം എന്ന് പ്രവാചകന്‍(സ) പഠിപ്പിക്കുകയാണ്. അതുകൊണ്ടാണ് ആരെങ്കിലും അല്ലാഹുവോട് ആത്മാര്‍ത്ഥമായി രക്തസാക്ഷിത്വം തേടിയാല്‍ വീട്ടിലെ വിരിപ്പില്‍ കിടന്ന് മരിക്കുകയാണെങ്കിലും അവന് രക്തസാക്ഷികളുടെ പദവി നല്‍കുമെന്ന് നബി(സ) പറഞ്ഞത്. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം ഏറ്റവും പവിത്രമായ നിയ്യത്ത്. ഭൗതിക സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ തബൂക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവരെ കുറിച്ച് നബി(സ) പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. ‘നിങ്ങള്‍ ഏത് മലഞ്ചെരിവുകള്‍ താണ്ടിയാലും, ഏത് വഴികള്‍ പിന്നിട്ടാലും മദീനയിലെ ഒരു വിഭാഗം നിങ്ങളോടൊപ്പമുണ്ട്. പ്രയാസങ്ങളാണ് അവരെ അവിടെ തടഞ്ഞുവെച്ചിട്ടുള്ളത്.’ അവരുടെ നിയ്യത്തിന്റെ ഫലമാണിത്.

ഒരിക്കല്‍ സഹാബിമാര്‍ നബി തിരുമേനിയോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ക്ക് ശേഷം താങ്ങളുടെ ഉമ്മത്ത് ശിര്‍ക് ചെയ്യുമോ? അദ്ദേഹം പറഞ്ഞു: അതെ, അവര്‍ സൂര്യനെയോ ചന്ദ്രനെയോ കല്ലിനെയോ ബിംബങ്ങളെയോ ആരാധിക്കുകയില്ല, എന്നാല്‍ പ്രകടനവാഞ്ചയോട് കൂടി കര്‍മങ്ങള്‍ ചെയ്യുന്നവരായിരിക്കും അവര്‍.’ സമൂഹത്തില്‍ പ്രശസ്തിക്കും അനുയായികളെ ലഭിക്കാനും വേണ്ടി ആരെങ്കിലും പാണ്ഡിത്യം നേടിയാല്‍ അത് ഇസ്‌ലാം പൊറുപ്പിക്കാത്ത ഒന്നാണെന്ന് ചരിത്രം പറയുന്നു. ഒരിക്കല്‍ ഉബയ്യ് ബിന്‍ കഅ്ബ്(റ) മദീനയിലെ തെരുവിലൂടെ സഞ്ചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പുറകെ കുറേ ആളുകള്‍ കൂടി. ഇതുകണ്ട ഉമര്‍(റ) തന്റെ കയ്യിലുള്ള ചൂരല്‍ കൊണ്ട് ഉബയ്യിനെ അടിക്കാന്‍ ഓങ്ങി. അപ്പോള്‍ ഉബയ്യ്(റ) ചോദിച്ചു: അല്ലയോ അമീറുല്‍ മുഅ്മിനീന്‍, ഞാനെന്ത് തെറ്റാണ് ചെയ്തത്? ഉബയ്യിന്റെ(റ) പിറകില്‍ കൂടിയ അനുയായികളെ ചൂണ്ടി ഉമര്‍(റ) പറഞ്ഞു: ഇത് പിറകെ വരുന്നവര്‍ക്ക് അപമാനവും മുന്നില്‍ വരുന്നവന് ഫിത്‌നയാണ്. ഇസ്‌ലാമില്‍ നേതാക്കളായാലും അനുയായികളായാലും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്നതാണ് നാം മനസ്സിലാക്കേണ്ടത്.

താബിഇകളില്‍ പ്രമുഖനായ സുഫ്‌യാനു ഥൗരി മരണശയ്യയില്‍ കിടക്കുന്നു. അദ്ദേഹത്തിന്റെ വേദനയും വെപ്രാളവും കണ്ട അനുയായികള്‍ ചോദിച്ചു: താങ്കള്‍ മഹാ പണ്ഡിതനാണ്, എല്ലാ വിധ കര്‍മങ്ങളും ചെയ്തിട്ടുണ്ട്. എന്നിട്ടും എന്താണിത്ര വെപ്രാളപ്പെടുന്നത്? ധാരാളം കര്‍മങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവയെല്ലാം അല്ലാഹുവിന്റെ ത്രാസില്‍ കര്‍മങ്ങളായി ഗണിക്കപ്പെടുമോ എന്ന ആശങ്കയാണ് എന്നെ അലട്ടുന്നത് എന്നാണ് അതിനദ്ദേഹം മറുപടി നല്‍കിയത്. ‘റബ്ബിങ്കലേക്കു മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ മനസ്സു വിറച്ചുകൊണ്ട് ദാനം ചെയ്യുന്നവര്‍.’ (23:60) എന്ന ആയത്തിനെ കുറിച്ച് ഇത് ദുഷ്‌കര്‍മങ്ങള്‍ ചെയ്യുന്നവരെ കുറിച്ചാണോ എന്ന് നബി(സ)യോട് ചോദിച്ചു. നമസ്‌കാരം, നോമ്പ്, സദഖ് തുടങ്ങിയ കര്‍മങ്ങള്‍ ചെയ്യുന്നവരെ കുറിച്ചാണ് ഇത് പറഞ്ഞിരിക്കുന്നതെന്ന് നബി(സ) അവര്‍ക്ക് പറഞ്ഞു കൊടുത്തു. ഇതില്‍ നിന്നെല്ലാം കര്‍മങ്ങളുടെ അടിസ്ഥാനം അല്ലാഹുവിന്റെ പ്രീതിയാണെന്ന് തിരിച്ചറിഞ്ഞ് നമ്മുടെ കര്‍മങ്ങള്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുള്ളതാക്കാനാണ് നാം പരിശ്രമിക്കേണ്ടത്.
(2014 ഡിസംബര്‍ 26-ന് കോഴിക്കോട് ലുഅ്‌ലുഅ് മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയുടെ സംഗ്രഹം)

അന്ത്യനാളുംപ്രവചനങ്ങളും

ദൈവം നിര്‍ണ്ണയിച്ച കൃത്യമായ ഒരു കാലയളവ് വരെ മാത്രമേ മനുഷ്യവാസം സാദ്ധ്യമായ വിധം ഈ പ്രപഞ്ചം നിലനില്‍ക്കുകയുള്ളൂവെന്നും അന്ത്യനാളെത്തിക്കഴിഞ്ഞാല്‍ ഈ ലോകത്തിന്റെ ഇന്നത്തെ ക്രമം അവസാനിക്കുമെന്നുമുള്ള സങ്കല്പം സെമിറ്റിക് മതങ്ങള്‍ (ജൂത-ക്രൈസ്തവ-ഇസ്‌ലാം) പൊതുവായി പങ്ക്‌വയ്ക്കുന്ന ആശയമാണ്.

പ്രാപഞ്ചിക സംവിധാനം മറ്റൊരു രീതിയിലേക്ക് വഴുതിമാറുന്ന അതിഭീകരമായ ഈ സംഭവത്തിന്റെ മുന്നോടിയായി നടക്കുന്ന ഘട്ടങ്ങളെപ്പറ്റി സെമിറ്റിക് വേദങ്ങള്‍ വിപുലമായി പ്രതിപാദിക്കുന്നുണ്ട്; ഇവര്‍ക്ക് സമാനതകളെന്നപോലെ വൈജാത്യങ്ങളുമുണ്ട്.
ബൈബിളിന്റെ വെളിച്ചത്തില്‍ നടത്തപ്പെട്ട അന്ത്യനാള്‍ പ്രവചനങ്ങളെക്കുറിച്ച സാമാന്യമായ ഒരവലോകനമാണ് ഈ പ്രബന്ധം. 1948 ലെ ഇസ്രയേല്‍ രാഷ്ട്രരൂപീകരണത്തിനുശേഷം അന്ത്യനാള്‍ പ്രവചനത്തിന്റെ തീവ്രത കൂടിയതായി കണ്ടെത്താനാകും. പശ്ചിമേഷ്യയില്‍ യുദ്ധം പടര്‍ത്തിവിടുക, ഇസ്രയേലിനെ അന്ധമായി പിന്തുണച്ചുകൊണ്ട് എണ്ണയുടെ രാഷ്ട്രീയത്തില്‍ ഇടപെടുക തുടങ്ങിയവയ്ക്ക് ബൈബിള്‍ പ്രവചനങ്ങള്‍ ഉപയോഗിക്കപ്പെട്ടുവെന്ന് എളുപ്പത്തില്‍ നിരൂപിക്കാനാവും. ഈ സമീപന രീതിയുടെ വേരുകളിലേക്ക് വെളിച്ചം വീശാന്‍ കൂടി ഈ പ്രബന്ധം ലക്ഷ്യം വെക്കുന്നു.
പഴയനിയമ പുസ്തകത്തില്‍ മൊത്തം 23210 വചനങ്ങളുള്ളതായും അവയില്‍ 6641 വാക്യങ്ങള്‍ (28.5%) പ്രവചനപരമാണെന്നും കണക്കാക്കപ്പെടുന്നു. പുതിയനിയമ പുസ്തകത്തിലെ 7914 വാക്യങ്ങളില്‍ 1711 എണ്ണം (21.5%) പ്രവചനപരമാണ്. മൊത്തം ബൈബിളിന്റെ 31124 വാക്യങ്ങളില്‍ 8352 വാക്യങ്ങള്‍ (27%) പ്രവചനപരമാണ് എന്ന് കാണാനാവും. അതായത് ബൈബിളിന്റെ ഏതാണ്ട് മൂന്നിലൊന്ന് വരുന്ന ഭാഗങ്ങള്‍ ഭാവിയെ ചൂണ്ടി സംസാരിക്കുന്നവയാണ്!
പ്രവചനങ്ങള്‍, പാളിച്ചകള്‍
യേശുക്രിസ്തുവിന്റെ രണ്ടാംവരവ് ഉടനുണ്ടാകുമെന്ന പ്രതീക്ഷ ക്രൈസ്തവതയുടെ പ്രാരംഭവേളയില്‍ത്തന്നെ ആരംഭിച്ചിരുന്നു. വിശുദ്ധ പൗലോസിന് (ക്രി.5-67) പോലും ഈ ധാരണയുണ്ടായിരുന്നുവെന്ന് കണ്ടെത്തുന്ന പണ്ഡിതന്മാരുണ്ട്. (1)
ലോകാവസാനം ആദ്യസഹസ്രാബ്ദത്തിന്റെ ഒടുവിലുണ്ടാകുമെന്ന് വിശുദ്ധ അഗസ്റ്റിന്‍ (354-430) അഭിപ്രായപ്പെട്ടു. ക്രിസ്ത്വബ്ദം 999-ല്‍ ആദ്യസഹസ്രാബ്ധത്തിന്റെ ഒടുവില്‍, ഫ്രഞ്ച് പാതിരിയായ മാര്‍ക്കുള്‍ഫ് ഇങ്ങനെ മുന്നറിയിപ്പ് നല്കി:
‘ലോകത്തിന്റെ അവസാനത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ വന്നിരിക്കുന്നു. നാശം ഇനി കൂടുതല്‍ തീഷ്ണമാകും.'(2)
ലൂതറന്‍ സഭയുടെ സ്ഥാപകനും പ്രൊട്ടസ്റ്റന്റ് നവീകരണ പ്രസ്ഥാന തലവനും കൂടിയായ മാര്‍ട്ടിന്‍ ലൂതര്‍ (1483-1546) ലോകം 1600-ാം ആണ്ടിനപ്പുറം കടക്കില്ല എന്ന് കരുതി. (3) ലൂതര്‍ കുറിച്ചു: ‘അന്ത്യവിധി സമീപസ്ഥമാണെന്ന് ഞാന്‍ കരുതുന്നു.(4)
ലൂതറിന്റെ മരണശേഷവും കാലത്തിന്റെ തികവ് സംബന്ധിച്ച ലൂതറന്‍ വീക്ഷണം സഭയുടെ പില്‍കാല നേതാക്കളും പുലര്‍ത്തി. 1546-ല്‍ ലൂതറാന്‍ നേതാവായിരുന്ന അദാം നാകെന്‍മോസര്‍, സുവിശേഷം സകലരാജ്യങ്ങളിലേക്കും പ്രഘോഷിക്കപ്പെട്ടതിനാല്‍ അന്ത്യനാള്‍ അതിവേഗം വന്നെത്തുമെന്ന് നിരൂപിച്ചു. ഇത് സംബന്ധമായ വിവിധ ഊഹാപോഹങ്ങള്‍ ഉയര്‍ത്തിയതിനുശേഷം ലോകാവസാനത്തിന് സാധ്യതയുള്ള വര്‍ഷമായി 1635 അദ്ദേഹം സ്ഥിരപ്പെടുത്തി.(5)
ലോകം സൃഷ്ടിക്കപ്പെട്ടത് ക്രി.മു. 5343 ലാണെന്നും 7000 വര്‍ഷം മാത്രമേ അത് നിലനില്‍ക്കുകയുള്ളൂവെന്നും കണക്കാക്കിക്കൊണ്ട് 1658-ല്‍   അന്ത്യനാള്‍ വന്നെത്തുമെന്ന് ക്രിസ്റ്റോഫര്‍ കൊളമ്പസ്(1451-1506) കണക്കുകൂട്ടി. (6)
17-ാം നൂറ്റാണ്ടിലെ ഐറിഷ് ആര്‍ച്ച് ബിഷപ്പായിരുന്ന ജെയിംസ് ഉഷര്‍ (1581-1656) വിഖ്യാതനായ   ബൈബിള്‍ കലണ്ടര്‍ വിശാരദനായിരുന്നു. ലോകാവസാനം 1997 ഒക്ടോബര്‍ 23 ന് സംഭവിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു (7)
ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ച 2000-ാം ആണ്ടില്‍ ആരംഭിക്കുമെന്ന് വിഖ്യാത ശാസ്ത്രകാരന്‍ സര്‍ ഐസക് ന്യൂട്ടണ്‍ (1642-1727) കണക്കുകൂട്ടിയിരുന്നു. (8)
18-ാം നൂറ്റാണ്ടിലെ  യു.എസ്. ഇവാഞ്ചലിക്കല്‍ നേതാവ് ജോനാഥന്‍ എഡ്വേര്‍ഡ് (1703-1758), 2000-ാം ആണ്ടില്‍ യേശുവിന്റെ സഹസ്രാബ്ദവാഴ്ച തുടങ്ങുമെന്ന് കണക്ക് കൂട്ടി. (9)
ബാപ്റ്റിസ്റ്റ് ഉപദേശകനായിരുന്ന വില്യം മില്ലറുടെ (1782-1849) അധ്യാപനങ്ങളിലാണ് അഡ്വെന്റിസം ഉദയം കൊണ്ടത്. യേശുവിന്റെ രണ്ടാംവരവ് 1844 മാര്‍ച്ച് 21 നു മുമ്പ് സംഭവിക്കുമെന്ന് അദ്ദേഹം  പ്രവചിച്ചു. പ്രവചിതദിനം കഴിഞ്ഞപ്പോള്‍ 1844 ഏപ്രില്‍ 18 എന്ന മറ്റൊരുദിനം അദ്ദേഹം മുന്നോട്ടുവച്ചു. (10) മില്ലറുടെ മറ്റൊരനുയായി ഈ ദിനം പിന്നീട് 1844 ഒക്ടോബര്‍ 22 ന് പുനഃപ്രതിഷ്ഠിച്ചു.
1999-ല്‍  ലോകാവസാനം ഉണ്ടാകുമെന്ന് സെവന്‍ത്‌ഡേ അഡ്‌വെന്റിസ്റ്റുകള്‍ പ്രവചനം നടത്തി. (11)
16-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യേശുക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ച ഉണ്ടാകുമെന്ന് 1533-ല്‍ അനാബാപ്റ്റിസ്റ്റുകള്‍ പ്രചരിപ്പിച്ചു. (12)
അസംബ്ലീസ് ഗോഡ് സഭയുടെ ഔദ്യോഗിക വാരികയായ ദി വീക്കിലി ഇവാഞ്ചല്‍ അതിന്റെ 1916 മേയ് 13 ലക്കത്തില്‍ അര്‍മഗെഡ്ഡന്‍ (അന്തിമമായ ഭീകരയുദ്ധം) 1934-35 നു മുമ്പ് സംഭവിക്കുമെന്ന്  പ്രവചിച്ചു.
ഇംഗ്ലണ്ടിലെ പ്രസ്ബിറ്റേറിയന്‍ സഭാപിതാക്കളിലൊരാളായിരുന്ന 1562 മുതല്‍ 1607 വരെ ജീവിച്ച തോമസ് ബ്രൈറ്റ്മാന്‍ അനേകം ജൂതന്മാരുടെ ക്രൈസ്തവതയിലേക്കുള്ള മതപരിവര്‍ത്തനവും ഫലസ്തീനിലെ അവരുടെ ചേക്കേറലും പാപ്പായിസത്തിന്റെ പതനവുമൊക്കെ 1650 നും 1695 നുമിടക്ക് സംഭവിക്കുമെന്ന് പ്രവചിച്ചു.(13)
1618-1651 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രസ്ബിറ്റേറിയന്‍ സഭയിലെ വേദപണ്ഡിതന്‍ ക്രിസ്റ്റോഫര്‍ ലവ് ഈ വിധം പ്രവചിച്ചു: (1) ബാബിലോണ്‍ 1758-ല്‍ നിലംപൊത്തും. (2) അസാന്മാര്‍ഗ്ഗികളോടുള്ള ദൈവിക രോഷം 1759 ഓടെ പ്രകടമാകും. (3) 1763-ല്‍ ലോകമെങ്ങും വമ്പന്‍ ഭൂകമ്പങ്ങളുണ്ടാകും. (14)
1926-ല്‍ ഓസ്‌വാള്‍ഡ് സ്മിത്ത് എന്ന ബൈബിള്‍ പണ്ഡിതന്‍ (1889-1986), ഇറ്റാലിയന്‍ ഫാഷിസ്റ്റ് ബെനിറ്റോ മുസോളിനിയാണ് അന്തിക്രിസ്തുവെന്ന്  പ്രവചിച്ചു. (15)
പിന്നീട് മറ്റുചിലര്‍, സോവിയറ്റ് യൂണിയന്റെ ഭരണത്തലവന്‍ ജോസഫ് സ്റ്റാലിനെ  അന്തിക്രിസ്തുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചുവെങ്കിലും 1953 മാര്‍ച്ച് 5 ന് രക്തസമ്മര്‍ദ്ദം ബാധിച്ച് കിടപ്പായതിനെ തുടര്‍ന്ന്  പ്രവചനം പാളി. (16)
യേശുക്രിസ്തു, ക്രി.മു.5-ാമാണ്ടില്‍ സെപ്റ്റംബറില്‍ ജനിച്ചതായും 1996 സെപ്റ്റംബര്‍ 14 ന് കൃത്യമായി 2000 വര്‍ഷം പൂര്‍ത്തിയായതായും കണക്കാക്കിക്കൊണ്ട് അന്ത്യനാള്‍ വിദഗ്ദന്‍ ബാര്‍നി ഫുള്ളര്‍ എഴുതി:
‘ദാനിയേല്‍ പ്രവചന പ്രകാരമുള്ള 17-ാമത്തെ ആഴ്ച 2003 ന് ശേഷം 7 വര്‍ഷത്തിനുള്ളില്‍ അവസാനിക്കും. (17)
‘റപ്ചര്‍’ (18) 1988 ല്‍ നടക്കുമെന്ന് എഡ്ഗാര്‍വിറ്റ്‌സെനാറ്റ് എന്ന ബൈബിള്‍ പണ്ഡിതന്‍ പ്രവചിച്ചു. (19) പിന്നീട് ആണവ തീപിടിത്തത്താല്‍ 1994 ല്‍ ലോകം നശിപ്പിക്കപ്പെടുമെന്ന് അദ്ദേഹം തിരുത്തിപ്പറഞ്ഞു. നടക്കാതെ വന്നപ്പോള്‍ 1997 ലേക്ക് വര്‍ഷം മാറ്റി പ്രതിഷ്ഠിച്ചു. (20) ഒന്നും പുലര്‍ന്നില്ല.
2000-ാം ആണ്ടോടെ യേശു ഭൂമിയില്‍ തിരികെയെത്തുമെന്ന് പാസ്റ്റര്‍ എഡ് ഡോബ്‌സണ്‍   പ്രവചിച്ചു. (21)
1938-മുതല്‍ 1948 വരെയുള്ള കാലഘട്ടത്തില്‍ വേള്‍ഡ് വൈഡ് ചര്‍ച്ച് ഓഫ് ഗോഡിന്റെ സ്ഥാപകനേതാവായ ഹെര്‍ബെര്‍ട്ട് ഡബ്ല്യൂ ആംസ്‌ട്രോങ് (1892-1986) പാളിപ്പോയ 21 വന്‍  പ്രവചനങ്ങള്‍ നടത്തി. 1986-ല്‍ മരിക്കുന്നതുവരെ  ബൈബിളിനെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയ 200 ഓളം പ്രവചനങ്ങളാണ് തെറ്റിയത്. 1934-ല്‍ അദ്ദേഹം  ഇപ്രകാരം പ്രവചിച്ചു:
‘വിജാതീയരുടെ കാലത്തികവായിരിക്കും 1936 -ാ മാണ്ട്. ഇന്നത്തെ ലോകത്തെ സാമ്പത്തികദുരിതവും യുദ്ധഭീതിയും 1936 വരെ തുടരും! ഝടുതിയില്‍ ജ്യോതിര്‍ഗോളങ്ങളും സൂര്യചന്ദ്രന്മാരും കറുക്കുകയും നക്ഷത്രങ്ങള്‍ പതിക്കുകയും ചെയ്യും. തുടര്‍ന്നാകും രക്ഷകന്റെ ദിനം വന്നെത്തുക.(22)
ഇതേ വ്യക്തി 1940 ആയപ്പോഴേക്കും വര്‍ഷം മാറ്റിപ്പറഞ്ഞുകൊണ്ടെഴുതി:    ‘അര്‍മഗെഡ്ഡണ്‍ യുദ്ധത്തിന് ഇനി ചുരുങ്ങിയത് മൂന്ന് – നാല് വര്‍ഷം മാത്രമാണ് അവശേഷിക്കുന്നത്.’ (23)
റപ്ചര്‍ (18) 1936-ല്‍ നടക്കുമെന്ന് ആംസ്‌ട്രോങ് തന്റെ സഭാംഗങ്ങളോട് നേരത്തേ പറയാറുണ്ടായിരുന്നു. പ്രവചനം തെറ്റിയപ്പോള്‍ തിയതി മാറ്റിപ്പറഞ്ഞുകൊണ്ടേയിരുന്നു. (24)
വിഖ്യാത അമേരിക്കന്‍ ഇവാഞ്ചലിക്കല്‍ റേഡിയോ പ്രഭാഷകനാണ് ഹാരോള്‍ഡ് കാമ്പിങ് (1921). 150 റേഡിയോ സ്റ്റേഷനുകളുള്ള ഫാമിലി റേഡിയോയുടെ പ്രസിഡന്റ് ആണ്  കാമ്പിങ് . 1970-ല്‍ കാമ്പിങ്  പ്രസിദ്ധീകരിച്ച ചരിത്രത്തെ സംബന്ധിച്ച ബൈബിള്‍ കലണ്ടര്‍ (25) പിന്നീട്  ‘ആദം എപ്പോള്‍?’ എന്ന തലക്കെട്ടോടെ പുന:പ്രസിദ്ധീകരിച്ചു. ഈ കൃതിയില്‍ പ്രപഞ്ചസൃഷ്ടി ക്രിസ്തുവിനുമുമ്പ് 11013 ലും നോഹയുടെ പ്രളയം ക്രി.മു  4990 ലും നടന്നതായി കണക്കാക്കിയിരുന്നു. ബിഷപ്പ് ഉഷറിന്റെ ക്ലാസിക്കല്‍ കാലഗണനാക്രമത്തിന്റെ അപാകത തിരുത്തുന്നതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. (ഉഷറുടെ ഗണനപ്രകാരം കിസ്തുവിനുമുമ്പ് 4004 ല്‍ സൃഷ്ടിയും ക്രിസ്തുവിനുമുമ്പ്  2348 ല്‍ പ്രളയവും നടന്നു.)
അന്ത്യദിനം 1988 മേയ് 21 നും 1994 സെപ്റ്റംബര്‍ 7 നും ഇടയ്ക്ക് നടക്കുമെന്ന് ആദ്യം പ്രവചിച്ച കാമ്പിങ്  (26) പിന്നീട് 2011 ന് ലോകാവസാനം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. (27) പിന്നീട് 2011 ജനുവരി 2 ന് ലോകാവസാനത്തിന്റെ വളരെ കൃത്യമായ തീയതിതന്നെ കാമ്പിങ്  കണക്കുകൂട്ടി പറഞ്ഞു: 2011 ഒക്ടോബര്‍ 21. 2011 മേയ് 21 ന് യേശുക്രിസ്തു തിരിച്ചുവരുമെന്നും അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു.(28)
ഈ പ്രവചനത്തിന്റെ പ്രചരണാര്‍ത്ഥം ഫാമിലി റേഡിയോ 100 മില്യണ്‍ ഡോളര്‍ ചെലവിട്ടു. സദ്‌വൃത്തര്‍ സ്വര്‍ഗ്ഗത്തിലേക്ക് പറക്കപ്പെടുമെന്നും ഭൂമിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തം, പ്ലേഗ് എന്നീ വ്യാധികളില്‍ ദശലക്ഷക്കണക്കിനാളുകള്‍ ദിനേന മരണപ്പെടുമെന്നും ഈ പ്രക്രിയയുടെ പാരമ്യത്തിലാകും ലോകാവസാനം വന്നെത്തുകയെന്നുമാണ് കാമ്പിങിന്റെ നിഗമനം.
പ്രവചനം പാളിയതിനെ തുടര്‍ന്ന് 2011 ജൂണ്‍ 9 ന് ശക്തമായ രക്തസമ്മര്‍ദ്ദം ബാധിച്ച് കാമ്പിങ്  ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ടു.
യഹോവ സാക്ഷികളും സഹസ്രാബ്ധവാഴ്ചയും
സര്‍വ്വശക്തനായ ദൈവത്തിന്റെ യുദ്ധം (വെളിപാട് 16:14),1914-ല്‍ അവസാനിക്കുമെന്നും ഭൂമിയിലെ അധികാരം മുഴുക്കെ ചുഴറ്റിയെറിയപ്പെടുമെന്നും യഹോവ സാക്ഷി പ്രസ്ഥാനം 1886 ല്‍ പ്രഖ്യാപിച്ചു. (29)
1914 കഴിഞ്ഞപ്പോള്‍ അവര്‍ വര്‍ഷം 1915 ആക്കി പുനര്‍ നിര്‍ണ്ണയിച്ചു.(30) 1915 ഉം  കഴിഞ്ഞപ്പോള്‍ 1918 ല്‍ സഭകളെ ദൈവം നശിപ്പിക്കുമെന്നും പാസ്റ്റര്‍ റസ്സലിന്റെ (യഹോവ സാക്ഷിയുടെ താത്ത്വിക നേതാവ് ) പ്രവര്‍ത്തന മേഖലകളിലുള്‍പ്പെടുന്നവര്‍ക്ക് മാത്രമായി രക്ഷ പരിമിതപ്പെടുമെന്നും അവര്‍ പ്രഖ്യാപിച്ചു.(31)
പ്രസ്തുത പ്രവചനം പരാജയപ്പെട്ടപ്പോള്‍ പഴയലോകം ക്രമേണ അവസാനിച്ച് 1925 ല്‍ വിശ്വാസികളുടെ പുനരുത്ഥാനമുണ്ടാകുമെന്നായി അവകാശവാദം. (32)
1938 ല്‍ സാക്ഷികളോട് സന്താനോല്പാദനം നിരുത്സാഹപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം പുറത്തുവന്നു. അന്തിമയുദ്ധം ഉടനുണ്ടാകുമെന്ന പ്രതീക്ഷയാണ് കാരണമായി പറഞ്ഞത്.(33)
1975 ഓടെ ആദം മുതലുള്ള മനുഷ്യചരിത്രം 6000 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് അവര്‍ കണക്കുകൂട്ടി.(34) ഏഴാമത്തെ സഹസ്രാബ്ധം നിദാന്തതയുടെ ഒരു പുതുയുഗ പിറവിയായിരിക്കും എന്നവര്‍ ഗണിച്ചെടുത്തു.(35)
പാപപങ്കിലമായ ലോകവ്യവസ്ഥ 1975 ഓടെ അവസാനിക്കുമെന്നതിനാല്‍ (ഇനി ഏറെ നാള്‍ അവശേഷിക്കാത്തതിനാല്‍) യഹോവ സാക്ഷികള്‍ സ്വന്തം ഭവനങ്ങള്‍ വിറ്റുകൊണ്ട് അന്ത്യനാളിലേക്കുള്ള തങ്ങളുടെ പാഥേയമൊരുക്കാനായി ദൈവവേല (യഹോവ സാക്ഷികളുടെ പ്രചാരണം) ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്യപ്പെട്ടു.(36)
തുടര്‍ച്ചയായ പ്രവചന പാളിച്ചയെ തുടര്‍ന്നാകണം പിന്നീടവര്‍ അടവുമാറ്റി. 1914 ല്‍ ജീവിച്ചവര്‍ അവസാന തലമുറയാണെന്നും അവര്‍ മരിച്ചു തീരുന്നതുവരെ അന്ത്യയുഗത്തിന് കാത്തിരിക്കണമെന്നുമായി വാദം.(37)
കടുത്ത ദുരിതത്തിന്റെ (38) കേളികൊട്ട് തുടങ്ങിക്കഴിഞ്ഞതായും 1914 ലെ തലമുറ ഏതാണ്ട് അവസാനിക്കാറായെന്നുമുള്ള പ്രഖ്യാപനം 1980-ല്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.(39) അനുകൂല സാഹചര്യമുള്ളവര്‍ ദീര്‍ഘായുഷ്മരായി കഴിയുന്നതാണ്  അന്ത്യനാളിനെ വൈകിക്കുന്നതെന്നും വിശദീകരണം വന്നു.(40)
തുടരെ തുടരെയുള്ള പ്രവചന പരാജയങ്ങള്‍ക്ക് ഒരു നീതികരണവും അവര്‍ നിരത്തി. യഹോവയുടെ നാമത്തിലല്ല തങ്ങളുടെ പ്രവചനങ്ങള്‍, അതുകൊണ്ട് തെറ്റ് വലിയ പ്രശ്‌നമായി കാണുന്നില്ല!
പിന്നീട്  മലക്കം മറിഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു: എണ്ണപ്പെട്ട ദിനങ്ങളെപ്പറ്റി ഊഹാപോഹം നടത്തുന്നത് നിരര്‍ത്ഥകമാണ്.! ദുഷിച്ചുനാറിയ ഈ വ്യവസ്ഥിതി എത്രയും വേഗം നശിച്ചുകാണണമെന്നുള്ള ആഗ്രഹമാണ് തങ്ങള്‍  വരുത്തിയ അബദ്ധങ്ങളുടെ കാരണമെന്ന് യഹോവ സാക്ഷികളുടെ പ്രസിദ്ധീകരണം ഒടുവില്‍ സമ്മതിച്ചു.(41)

ആത്മസംഘര്‍ഷമില്ലാത്ത വിശ്വാസി മനസ്സ്

മാനസിക രോഗമെന്ന നിലക്ക് ഒന്നും തന്നെ വിശ്വാസിയെ അലട്ടുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം തന്റെ നേരെ വന്നടുക്കുന്ന എല്ലാ നന്മ തിന്മകളോടും പൊരുത്തപ്പെടാന്‍ വിശ്വാസിക്കുമാത്രമേ സാധിക്കുകയുള്ളൂ. വിശ്വാസി ഈ ലോകത്ത് വിമാനയാത്രികനെപ്പോലെയാണ്. അവന് തന്റെ വിമാനം നിയന്ത്രിക്കുന്ന പൈലറ്റിനെക്കുറിച്ച് പൂര്‍ണ വിശ്വാസമാണ് ഉള്ളത്. പൈലറ്റിന് വഴിതെറ്റുകയില്ലെന്നും, അദ്ദേഹത്തിന് തന്റെ മേഖലയില്‍ പരിജ്ഞാനവും വൈദഗ്ധ്യവും ഉണ്ടെന്നും വിശ്വാസിക്ക് അറിയാം. എല്ലാ സാഹചര്യങ്ങളും അഭിമുഖീരിക്കാന്‍ അവന്‍ സജ്ജനാണ്. ചൂടും തണുപ്പും, കാറ്റും മഴയും ഭേദിച്ച് വിമാനം മുന്നോട്ട് ഗമിക്കുക തന്നെ ചെയ്യും.

വിശ്വാസി സമാധാനത്തോടെ ഉറങ്ങുകയും ശാന്തമായി തന്റെ സീറ്റില്‍ ഇരിക്കുകയും ചെയ്യുന്നു. യാത്രക്കിടയില്‍ വിമാനം മെല്ലെ ചെരിയുകയോ, താഴുകയോ, ഉയരുകയോ ചെയ്താല്‍ പോലും അദ്ദേഹത്തിന് വിറയോ കുലുക്കമോ ബാധിക്കുകയില്ല. അവയെല്ലാം പൂര്‍ണ ആസൂത്രണത്തോടെ, പൈലറ്റിന്റെ ഉദ്ദേശ്യത്തോടെയാണ് നടക്കുന്നതെന്ന് വിശ്വാസി മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ വിശ്വാസി തന്റെ മനസ്സിനെ പൂര്‍ണമായും അതിന് സജ്ജമാക്കുന്നു. അദ്ദേഹം പൈലറ്റിനെ ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ഇല്ല. തന്റെ എല്ലാ വിശ്വാസവും അദ്ദേഹത്തില്‍ സമര്‍പിച്ച് ശാന്തമായ മനസ്സോടെ തന്റെ സീറ്റില്‍ അടങ്ങിയൊതുങ്ങി ഇരിക്കുകയാണ് ചെയ്യുന്നത്.

ഇപ്രകാരമാണ് വിശ്വാസിയും തന്റെ നാഥനും തമ്മിലുള്ള ബന്ധം. സംഭവങ്ങളുടെ ഗതി നിര്‍ണയിക്കുന്ന, ഗോളങ്ങളെ നയിക്കുന്ന, അവയുടെ ദിശ നിര്‍ണയിക്കുന്ന, അവയുടെ ഉദയാസ്തമയങ്ങള്‍ തീരുമാനിക്കുന്നവനാണ് വിശ്വാസിയുടെ നാഥന്‍. തന്റെ കഴിവില്‍പെടാത്ത എന്ത് കാര്യവും ഒടുവില്‍ തനിക്ക് നന്മയായി ഭവിക്കുമെന്ന് വിശ്വാസി ഉറച്ച് പ്രതീക്ഷിക്കുന്നു.

അവന് രോഗം ബാധിക്കുകയും അത് ചികിത്സിച്ചുമാറ്റാന്‍ വൈദ്യശാസ്ത്രം പരാജയപ്പെടുകയുംചെയ്താല്‍ അത് തനിക്ക് നന്മയാണെന്ന് അവന്‍ മനസ്സില്‍ വിശ്വസിക്കുന്നു. താന്‍ നട്ടുവളര്‍ത്തിയ തന്റെ കൃഷി വെയിലേറ്റ് ഉണങ്ങി നശിച്ചാല്‍ അവനതില്‍ നന്മ ദര്‍ശിക്കുന്നു. അല്ലാഹു തനിക്ക് അതിനേക്കാള്‍ ഉത്തമമായത് പകരം വെക്കുമെന്ന് അവന്‍ വിശ്വസിക്കുന്നു. തന്റെ പ്രണയത്തില്‍ പരാജയപ്പെട്ടാല്‍, പ്രസ്തുത പരാജയമാണ് വിവാഹ പരാജയത്തേക്കാള്‍ ഉത്തമമെന്ന് അവന്റെ മനസ്സ് പറയുന്നു. വിവാഹ ജീവിതത്തില്‍ പരാജയപ്പെടുന്നുവെങ്കില്‍ ‘അല്ലാഹുവിന് സ്തുതി, അവന്‍ തിന്മ എടുത്ത് കളഞ്ഞ് എനിക്ക് ആശ്വാസം നല്‍കിയല്ലോ’ എന്ന് അവന്‍ പ്രതിവചിക്കുന്നു. മോശപ്പെട്ട കൂട്ടിനേക്കാള്‍ ഉത്തമമായത് ഏകനായി ജീവിക്കുന്നതാണല്ലോ. തന്റെ കച്ചടം പൊളിഞ്ഞ് പോയാല്‍ ‘അല്ലാഹുവിന് സ്തുതി, ഞാന്‍ സമ്പന്നനായാല്‍ വഴികെട്ടേക്കാം എന്ന് അറിഞ്ഞവനാണ് അവന്‍’ എന്നായിരിക്കും വിശ്വാസിയുടെ ആത്മഗതം. വിശ്വാസിയുടെ സമീപനം എപ്പോഴും ‘നിങ്ങള്‍ വെറുക്കുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് നന്മയായേക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് തിന്മയായേക്കാം. അല്ലാഹുവാണ് കാര്യങ്ങള്‍ നന്നായി അറിയുന്നവന്‍. നിങ്ങള്‍ അറിവില്ലാത്തവരാണ്’. (വിശുദ്ധ ഖുര്‍ആന്‍).

ഹൃദയശാന്തതയും മനസ്സമാധാനവും വിശ്വാസിയുടെ തുണയാണ്. ഇഹലോകം പരീക്ഷണകേന്ദ്രമാണെന്നും, അത് സ്ഥിരവാസകേന്ദ്രമല്ല മറിച്ച് കേവലം ഇടവഴിയാണെന്നും, താല്‍ക്കാലിക ആതിഥേയത്വമാണ് അവിടെ നിന്ന് ലഭിക്കുന്നതെന്നും മനസ്സിലാക്കാനുള്ള ഉള്‍ക്കാഴ്ച വിശ്വാസിക്ക് മാത്രമേ ഉള്ളൂ. ഇഹലോകത്ത് ക്ഷമയോടെ, കൃതജ്ഞതാപൂര്‍വം ജീവിക്കുന്നവനാണ് നേട്ടം കൊയ്തവനും വിജയം വരിച്ചവനുമെന്ന് അവന്‍ തിരിച്ചറിയുന്നു. അവന്റെ ഹൃദയത്തിലേക്ക് ആശങ്ക കടന്നുവരികയില്ല. അവന്റെ മനസ്സില്‍ അസ്വസ്ഥതകളില്ല. കാരണം അവയെല്ലാം അല്ലാഹുവിനെ എപ്പോഴും  സ്മരിച്ചുകൊണ്ടേയിരിക്കുകയാണ്. ഓരോ ഹൃദയമിടിപ്പിനോടും ചേര്‍ന്ന് അല്ലാഹ്…. അല്ലാഹ്… എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നു അവന്‍. പിശാചിന് അവന്റെ മനസ്സില്‍ ഇടമില്ല. അവന് അവിടെ കാല്‍വെക്കാന്‍ പോലും സ്ഥലം ലഭിക്കില്ല. പ്രകൃതി വിപത്തോ, ദുരന്തങ്ങളോ കുലുക്കാത്ത, ഭൂകമ്പങ്ങളില്‍ തകര്‍ന്നുപോകാത്ത ഹൃദയമാണ് അത്.

സ്‌നേഹവും കരുണയും ക്ഷമയും നന്ദിയും വിവേകവും വിട്ടുവീഴ്ചയും ആത്മനിര്‍വൃതിയുമെല്ലാമാണ് അവന്റെ മനസ്സിലുള്ളത്. നിരാശയോ, വേദനയോ, ദുഖമോ, വഞ്ചനയോ, പ്രതികാരമോ, അസൂയയോ, ഭയമോ അതില്‍ പ്രവേശിക്കുന്നില്ല. കാരണം അത് വിശ്വാസിയുടെ രാഷ്ട്രമാണ്. അവിടേക്ക് മാനസിക രോഗങ്ങള്‍ക്കോ, അസ്വസ്ഥതകള്‍ക്കോ പ്രവേശനമില്ല.

സമ്പത്ത്, വികാരം, കുലമഹിമ, അധികാരം തുടങ്ങിയ ബിംബങ്ങളെ അവന്‍ മുമ്പേ തകര്‍ത്തുകളഞ്ഞിട്ടുണ്ട്. അവയ്ക്കിനി എഴുന്നേറ്റ് നില്‍ക്കാനാവില്ല. ദൃഢനിശ്ചയത്തോടെ, ശാന്തതയോടെ, മനസ്സിനെ നിയന്ത്രണ വിധേയമാക്കി വിശ്വാസി മുന്നോട്ട് ഗമിക്കുന്നു. മനസ്സിന്റെ അടിമയില്‍ നിന്ന് അതിന്റെ ഉടമയായി അവന്‍ മാറിയിരിക്കുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുഞ്ഞുമനസ്സിന്റെ ആകാംക്ഷയോടെ നോക്കിക്കാണുകയാണ് അത്. അല്ലാഹുവിന്റെ മനോഹരമായ ആവിഷ്‌കാരത്തെയും സൃഷ്ടിവൈഭവത്തെയും ചുറ്റും നിന്ന് അവന്‍ വായിച്ചെടുക്കുന്നു. വിജ്ഞാനം അധികരിക്കുന്നതനുസരിച്ച് അവന്റെ വിസ്മയം അധികരിച്ചുകൊണ്ടേയിരിക്കുന്നു. അവന് മടുപ്പോ ആലസ്യമോ, പ്രയാസമോ വിഷമമോ അനുഭവപ്പെടുന്നേയില്ല.

ഡോ. മുസ്ത്വഫാ മഹ്മൂദ്

വിശ്വാസി

മാനസിക രോഗമെന്ന നിലക്ക് ഒന്നും തന്നെ വിശ്വാസിയെ അലട്ടുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം തന്റെ നേരെ വന്നടുക്കുന്ന എല്ലാ നന്മ തിന്മകളോടും പൊരുത്തപ്പെടാന്‍ വിശ്വാസിക്കുമാത്രമേ സാധിക്കുകയുള്ളൂ. വിശ്വാസി ഈ ലോകത്ത് വിമാനയാത്രികനെപ്പോലെയാണ്. അവന് തന്റെ വിമാനം നിയന്ത്രിക്കുന്ന പൈലറ്റിനെക്കുറിച്ച് പൂര്‍ണ വിശ്വാസമാണ് ഉള്ളത്. പൈലറ്റിന് വഴിതെറ്റുകയില്ലെന്നും, അദ്ദേഹത്തിന് തന്റെ മേഖലയില്‍ പരിജ്ഞാനവും വൈദഗ്ധ്യവും ഉണ്ടെന്നും വിശ്വാസിക്ക് അറിയാം. എല്ലാ സാഹചര്യങ്ങളും അഭിമുഖീരിക്കാന്‍ അവന്‍ സജ്ജനാണ്. ചൂടും തണുപ്പും, കാറ്റും മഴയും ഭേദിച്ച് വിമാനം മുന്നോട്ട് ഗമിക്കുക തന്നെ ചെയ്യും.

വിശ്വാസി സമാധാനത്തോടെ ഉറങ്ങുകയും ശാന്തമായി തന്റെ സീറ്റില്‍ ഇരിക്കുകയും ചെയ്യുന്നു. യാത്രക്കിടയില്‍ വിമാനം മെല്ലെ ചെരിയുകയോ, താഴുകയോ, ഉയരുകയോ ചെയ്താല്‍ പോലും അദ്ദേഹത്തിന് വിറയോ കുലുക്കമോ ബാധിക്കുകയില്ല. അവയെല്ലാം പൂര്‍ണ ആസൂത്രണത്തോടെ, പൈലറ്റിന്റെ ഉദ്ദേശ്യത്തോടെയാണ് നടക്കുന്നതെന്ന് വിശ്വാസി മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ വിശ്വാസി തന്റെ മനസ്സിനെ പൂര്‍ണമായും അതിന് സജ്ജമാക്കുന്നു. അദ്ദേഹം പൈലറ്റിനെ ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ഇല്ല. തന്റെ എല്ലാ വിശ്വാസവും അദ്ദേഹത്തില്‍ സമര്‍പിച്ച് ശാന്തമായ മനസ്സോടെ തന്റെ സീറ്റില്‍ അടങ്ങിയൊതുങ്ങി ഇരിക്കുകയാണ് ചെയ്യുന്നത്.

ഇപ്രകാരമാണ് വിശ്വാസിയും തന്റെ നാഥനും തമ്മിലുള്ള ബന്ധം. സംഭവങ്ങളുടെ ഗതി നിര്‍ണയിക്കുന്ന, ഗോളങ്ങളെ നയിക്കുന്ന, അവയുടെ ദിശ നിര്‍ണയിക്കുന്ന, അവയുടെ ഉദയാസ്തമയങ്ങള്‍ തീരുമാനിക്കുന്നവനാണ് വിശ്വാസിയുടെ നാഥന്‍. തന്റെ കഴിവില്‍പെടാത്ത എന്ത് കാര്യവും ഒടുവില്‍ തനിക്ക് നന്മയായി ഭവിക്കുമെന്ന് വിശ്വാസി ഉറച്ച് പ്രതീക്ഷിക്കുന്നു.

അവന് രോഗം ബാധിക്കുകയും അത് ചികിത്സിച്ചുമാറ്റാന്‍ വൈദ്യശാസ്ത്രം പരാജയപ്പെടുകയുംചെയ്താല്‍ അത് തനിക്ക് നന്മയാണെന്ന് അവന്‍ മനസ്സില്‍ വിശ്വസിക്കുന്നു. താന്‍ നട്ടുവളര്‍ത്തിയ തന്റെ കൃഷി വെയിലേറ്റ് ഉണങ്ങി നശിച്ചാല്‍ അവനതില്‍ നന്മ ദര്‍ശിക്കുന്നു. അല്ലാഹു തനിക്ക് അതിനേക്കാള്‍ ഉത്തമമായത് പകരം വെക്കുമെന്ന് അവന്‍ വിശ്വസിക്കുന്നു. തന്റെ പ്രണയത്തില്‍ പരാജയപ്പെട്ടാല്‍, പ്രസ്തുത പരാജയമാണ് വിവാഹ പരാജയത്തേക്കാള്‍ ഉത്തമമെന്ന് അവന്റെ മനസ്സ് പറയുന്നു. വിവാഹ ജീവിതത്തില്‍ പരാജയപ്പെടുന്നുവെങ്കില്‍ ‘അല്ലാഹുവിന് സ്തുതി, അവന്‍ തിന്മ എടുത്ത് കളഞ്ഞ് എനിക്ക് ആശ്വാസം നല്‍കിയല്ലോ’ എന്ന് അവന്‍ പ്രതിവചിക്കുന്നു. മോശപ്പെട്ട കൂട്ടിനേക്കാള്‍ ഉത്തമമായത് ഏകനായി ജീവിക്കുന്നതാണല്ലോ. തന്റെ കച്ചടം പൊളിഞ്ഞ് പോയാല്‍ ‘അല്ലാഹുവിന് സ്തുതി, ഞാന്‍ സമ്പന്നനായാല്‍ വഴികെട്ടേക്കാം എന്ന് അറിഞ്ഞവനാണ് അവന്‍’ എന്നായിരിക്കും വിശ്വാസിയുടെ ആത്മഗതം. വിശ്വാസിയുടെ സമീപനം എപ്പോഴും ‘നിങ്ങള്‍ വെറുക്കുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് നന്മയായേക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് തിന്മയായേക്കാം. അല്ലാഹുവാണ് കാര്യങ്ങള്‍ നന്നായി അറിയുന്നവന്‍. നിങ്ങള്‍ അറിവില്ലാത്തവരാണ്’. (വിശുദ്ധ ഖുര്‍ആന്‍).

ഹൃദയശാന്തതയും മനസ്സമാധാനവും വിശ്വാസിയുടെ തുണയാണ്. ഇഹലോകം പരീക്ഷണകേന്ദ്രമാണെന്നും, അത് സ്ഥിരവാസകേന്ദ്രമല്ല മറിച്ച് കേവലം ഇടവഴിയാണെന്നും, താല്‍ക്കാലിക ആതിഥേയത്വമാണ് അവിടെ നിന്ന് ലഭിക്കുന്നതെന്നും മനസ്സിലാക്കാനുള്ള ഉള്‍ക്കാഴ്ച വിശ്വാസിക്ക് മാത്രമേ ഉള്ളൂ. ഇഹലോകത്ത് ക്ഷമയോടെ, കൃതജ്ഞതാപൂര്‍വം ജീവിക്കുന്നവനാണ് നേട്ടം കൊയ്തവനും വിജയം വരിച്ചവനുമെന്ന് അവന്‍ തിരിച്ചറിയുന്നു. അവന്റെ ഹൃദയത്തിലേക്ക് ആശങ്ക കടന്നുവരികയില്ല. അവന്റെ മനസ്സില്‍ അസ്വസ്ഥതകളില്ല. കാരണം അവയെല്ലാം അല്ലാഹുവിനെ എപ്പോഴും  സ്മരിച്ചുകൊണ്ടേയിരിക്കുകയാണ്. ഓരോ ഹൃദയമിടിപ്പിനോടും ചേര്‍ന്ന് അല്ലാഹ്…. അല്ലാഹ്… എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നു അവന്‍. പിശാചിന് അവന്റെ മനസ്സില്‍ ഇടമില്ല. അവന് അവിടെ കാല്‍വെക്കാന്‍ പോലും സ്ഥലം ലഭിക്കില്ല. പ്രകൃതി വിപത്തോ, ദുരന്തങ്ങളോ കുലുക്കാത്ത, ഭൂകമ്പങ്ങളില്‍ തകര്‍ന്നുപോകാത്ത ഹൃദയമാണ് അത്.

സ്‌നേഹവും കരുണയും ക്ഷമയും നന്ദിയും വിവേകവും വിട്ടുവീഴ്ചയും ആത്മനിര്‍വൃതിയുമെല്ലാമാണ് അവന്റെ മനസ്സിലുള്ളത്. നിരാശയോ, വേദനയോ, ദുഖമോ, വഞ്ചനയോ, പ്രതികാരമോ, അസൂയയോ, ഭയമോ അതില്‍ പ്രവേശിക്കുന്നില്ല. കാരണം അത് വിശ്വാസിയുടെ രാഷ്ട്രമാണ്. അവിടേക്ക് മാനസിക രോഗങ്ങള്‍ക്കോ, അസ്വസ്ഥതകള്‍ക്കോ പ്രവേശനമില്ല.

സമ്പത്ത്, വികാരം, കുലമഹിമ, അധികാരം തുടങ്ങിയ ബിംബങ്ങളെ അവന്‍ മുമ്പേ തകര്‍ത്തുകളഞ്ഞിട്ടുണ്ട്. അവയ്ക്കിനി എഴുന്നേറ്റ് നില്‍ക്കാനാവില്ല. ദൃഢനിശ്ചയത്തോടെ, ശാന്തതയോടെ, മനസ്സിനെ നിയന്ത്രണ വിധേയമാക്കി വിശ്വാസി മുന്നോട്ട് ഗമിക്കുന്നു. മനസ്സിന്റെ അടിമയില്‍ നിന്ന് അതിന്റെ ഉടമയായി അവന്‍ മാറിയിരിക്കുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുഞ്ഞുമനസ്സിന്റെ ആകാംക്ഷയോടെ നോക്കിക്കാണുകയാണ് അത്. അല്ലാഹുവിന്റെ മനോഹരമായ ആവിഷ്‌കാരത്തെയും സൃഷ്ടിവൈഭവത്തെയും ചുറ്റും നിന്ന് അവന്‍ വായിച്ചെടുക്കുന്നു. വിജ്ഞാനം അധികരിക്കുന്നതനുസരിച്ച് അവന്റെ വിസ്മയം അധികരിച്ചുകൊണ്ടേയിരിക്കുന്നു. അവന് മടുപ്പോ ആലസ്യമോ, പ്രയാസമോ വിഷമമോ അനുഭവപ്പെടുന്നേയില്ല.

മനസ്സിന് വേണ്ടത് ഈമാനിക കരുത്ത്

ഹുദൈഫത്തുബ്‌നുല്‍ യമാനി(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: പരീക്ഷണങ്ങള്‍ തുടരെത്തുടരെ മനസ്സിനെ ബാധിച്ചുകൊണ്ടിരിക്കും. (അവയെ എതിരിടാതെ) ആരെങ്കിലും അതിലകപ്പെട്ടുപോയാല്‍ അവന്റെ മനസ്സില്‍ ഒരു കറുത്ത പുള്ളി വീഴും. ഏതൊരു മനസ്സ് അവയെ പ്രതിരോധിക്കുന്നുവോ അതില്‍ ഒരു വെളുത്ത പുള്ളിയും വീഴും. പിന്നെ അയാള്‍ക്ക് രണ്ട് ഹൃദയമാണുണ്ടാവുക. (പരീക്ഷണങ്ങളെ നേരിടുന്ന അവസ്ഥയില്‍) തൂവെള്ള നിറവും മിനുസ്സവുമുള്ള ഹൃദയമാണ് ഒന്നാമത്തേത്. ആകാശഭൂമികളുള്ളിടത്തോളം അതിനെ പരീക്ഷണങ്ങള്‍ ബാധിക്കില്ല. (പരീക്ഷണങ്ങളില്‍ അകപ്പെടുമ്പോഴുണ്ടാവുന്ന) കറുത്തിരുണ്ട ഹൃദയമാണ് രണ്ടാമത്തേത്.

തലകുത്തിവീണ കൂജപോലെയായിരിക്കുമത്. അതിന് നന്മയും തിന്‍മയും വേര്‍തിരിച്ചറിയാനാവില്ല. തന്റെ ഇച്ഛ അവന് കാണിച്ചുകൊടുത്തതല്ലാതെ (മുസ് ലിം)

മനുഷ്യര്‍ എല്ലാവരും ജന്‍മനാ എന്തെങ്കിലും ദൗര്‍ബല്യം ബാധിച്ചവരായിരിക്കും. എല്ലാ അര്‍ഥത്തില്‍ സമ്പൂര്‍ണ അവകാശപ്പെടാവുന്ന ആരും തന്നെയില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുണ്ടല്ലോ:’മനുഷ്യന്‍ ചപലനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ (അല്‍മആരിജ് 19).
മാനസ്സികവും ശാരീരികവുമായ ദൗര്‍ബല്യങ്ങളാണ് പലപ്പോഴും നമ്മെ ബാധിക്കാറുള്ളത്.

ശാരീരികമായ ദൗര്‍ബല്യങ്ങള്‍ക്ക് വൈദ്യശാസ്ത്രത്തില്‍ നിന്നുള്ള ചികിത്സയാണ് ആവശ്യമെങ്കില്‍ മാനസിക ദൗര്‍ബല്യങ്ങള്‍ക്ക് വൈദ്യചികത്സക്ക് പുറമെ മാനസികമായ പരിചരണവും ആവശ്യമാണ്. ധനത്തോട് ഒരാള്‍ക്കുണ്ടാവുന്ന അതിര്കവിഞ്ഞ ഭ്രമം ഇല്ലാതാക്കാന്‍ പാവങ്ങളുമായുള്ള സഹവാസം ഒരുപക്ഷേ നമ്മെ സഹായിച്ചേക്കാം. സ്വഭാവത്തിലും സമീപനങ്ങളിലും ധാര്‍മികമായി നാം അല്‍പം താഴെയാണെങ്കില്‍ നമ്മുടെ സദാചാര ബോധത്തെ ഇല്ലാതാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് വേണ്ടത്. അഥവാ നമ്മിലെ ദൗര്‍ബല്യത്തിന്റെ ഘടകം കണ്ടെത്തി അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.
മുകളില്‍ സൂചിപ്പിച്ച ഹദീസ്, പരീക്ഷണങ്ങളില്‍ അകപ്പെടുമ്പോള്‍ മനസ്സിനുണ്ടാവുന്ന ചാപല്യത്തെ, ദൗര്‍ബല്യത്തെ ഇല്ലാതാക്കാനുള്ള ചില നിര്‍ദേശങ്ങളാണ് നല്‍കുന്നത്. ആധുനികതയുടെ സുഖ സൗകര്യങ്ങള്‍ നേടണം, മികച്ച ജീവിത നിലവാരം കൈവരിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നത് ഒരിക്കലും തെറ്റല്ല. എന്നാല്‍ ജീവിതലക്ഷ്യം അത് മാത്രമായിപോകുമ്പോഴാണ് അവയെല്ലാം നമ്മുടെ മനസ്സിനെ ബാധിക്കുന്ന പരീക്ഷണങ്ങളാവുന്നത്. ഹദീസില്‍ സൂചിപ്പിച്ച പോലെ, അത്തരം പരീക്ഷണങ്ങളില്‍ അകപ്പെടുന്നത് മനസ്സില്‍ തിന്‍മയുടെ ഒരു ചെറിയ പുള്ളി വീഴുന്നതുപോലെയാണ്. ആഗ്രഹങ്ങള്‍ പെരുകുമ്പോള്‍ മനസ്സിന് പിന്നെ നല്ലതേത് കെട്ടതേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ് ഉണ്ടാവുക.
യുവസമൂഹത്തിന് സദാചാര രംഗത്ത് പലപ്പോഴും ചാപല്യങ്ങള്‍ പിടിപ്പെടാറുണ്ട്. ചെറിയ തെറ്റുകളെ നിസ്സാരമാക്കി കണ്ട് അത്യന്തം നീചമായ കൃത്യങ്ങളിലേക്ക് അവര്‍ എത്തിച്ചേരുന്നു. ആദ്യം മുതലേ തന്നിലെ ദൗര്‍ബല്യത്തെ തിരിച്ചറിഞ്ഞ് നന്മയിലേക്ക് വഴിമാറിനടന്നാല്‍, ഹദീസില്‍ സൂചിപ്പിച്ചപോലെ, പിന്നീടൊരിക്കലും അയാളെ പരീക്ഷണങ്ങള്‍ ബാധിക്കില്ല. എന്തിനെയും അതിജയിക്കാനുള്ള ഒരു പ്രാപ്തി അയാള്‍ക്ക് കൈവരും.
ചുരുക്കത്തില്‍, മനസ്സിനെ തിരിച്ചറിഞ്ഞ് ചികിത്സിക്കാനവണം. മനസ്സാണ് എല്ലാ നന്മതിന്‍മകളുടെയും ഉത്പാദനം കേന്ദ്രം. റസൂല്‍ (സ) പറഞ്ഞല്ലോ: തീര്‍ച്ചയായും ശരീരത്തിലൊരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി ശരീരം മുഴുവന്‍ നന്നായി അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയുക അതാണ് ഹൃദയം (മുസ് ലിം).
ഹമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്‌നുഖുദാമ തന്റെ ഗ്രന്ഥമായ ‘മുഖ്തസറു മിന്‍ഹാജുല്‍ ഖാസിദീനി’ല്‍, മനസ്സിന്റെ ദൗര്‍ബല്യ ഘടകത്തെ തിരിച്ചറിയാന്‍ ചില ഉപായങ്ങള്‍ പറയുന്നുണ്ട്. സുഹൃത്തിന്റെ കുറവുകളെക്കുറിച്ച് ധാരണയുള്ള അവന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ദീനിയായ ഒരു കൂട്ടുകാരനെ കണ്ടെത്തുകയാണ് ഒരു ഉപായം. ആ കൂട്ടുകാരനിലൂടെ തന്നിലെ കുറവ് കണ്ടെത്തി നന്മയിലേക്ക് നീങ്ങാന്‍ ആര്‍ക്കും കഴിയുമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. തന്നെ വിമര്‍ശിക്കുന്നവരില്‍ നിന്ന് തന്റെ കുറവുകള്‍ ചോദിച്ചറിഞ്ഞ് മുന്നോട്ട് പോവുന്നതും നന്മയിലേക്കുള്ള നമ്മുടെ സഞ്ചാരം എളുപ്പത്തിലാക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ഹദീസില്‍, തെറ്റുകളെ പ്രതിരോധിക്കുന്ന മനസ്സിന് തൂവെള്ള നിറം കൈവരുമെന്ന പ്രസ്താവന മനസ്സിന്റെ വെളുപ്പിനെ കുറിക്കാനല്ലെന്നാണ് സ്വഹീഹ് മുസ് ലിമിന്റെ വ്യഖ്യാതാക്കളിലൊരാളായ ഖാദി ഇയാദ് പറയുന്നത്. അദ്ദേഹം പറയുന്നതിങ്ങനെ: ‘പ്രസ്തുത മനസ്സ് കൂടുതല്‍ ഈമാനികമായ കരുത്ത് ആര്‍ജിക്കുമെന്നാണതിനര്‍ഥം. അതിനാല്‍ പിന്നീടൊരു നിലക്കും ആ മനസ്സിനെ പരീക്ഷണങ്ങള്‍ ബാധിക്കുന്നില്ല.’
വിശ്വാസികളായ എല്ലാവരും ഈവിധം മനസ്സിനെ പരീക്ഷണങ്ങളില്‍ പ്രതിരോധിക്കാനും ഉറച്ച ഈമാന്‍ നേടിയെടുക്കാനുമാണ് പരിശ്രമിക്കേണ്ടത്.

വിജ്ഞാനവും ദൈവിക പ്രാതിനിധ്യവും

പ്രവാചന്‍ ആദമിന്റെ മുമ്പില്‍ മലാഖമാര്‍ സാഷ്ടാഗം ചെയ്യുവാന്‍ അല്ലാഹു കല്‍പ്പിച്ചത് അറിവിനെ മാനദണ്ഡമാക്കിയായിരുന്നു

അജ്ഞതയെ ഇസ്‌ലാമിനോട് ചേര്‍ത്തുവെക്കാനാണ് ഇസ്‌ലാമിനോട് അസൂയ പുലര്‍ത്തുന്ന ചിന്തകന്മാരും സംഘടനകളും ഇഷ്ടപ്പെടുന്നത്. മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചക്ക് ഇത്തരം സംഘടനകള്‍ വിലങ്ങുനില്‍ക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സമുഹത്തിന്റെ നിലനില്‍പ്പിനും  നാഗരിക വളര്‍ച്ചക്കും വൈജ്ഞാനിക വികാസത്തിനും ടെക്‌നോളജി അനിവാര്യമായി ഘടകമായി മാറികൊണ്ടിരിക്കുകയാണ്. നാഗരികമായ അറിവുകള്‍ ഉല്‍പാദിപ്പിക്കാനും, അജ്ഞതയുടെ ആറ്റങ്ങളെ തച്ചുടക്കാനും, രഹസ്യങ്ങളുടെ കലവറകള്‍ തകര്‍ത്ത് സമൂഹത്തില്‍ നമുക്കായ് ഒരു ഇടം സ്രഷ്ടിക്കാനും ടെകനോളജിക്ക് കഴിഞ്ഞിട്ടുണ്ട്. മനുഷ്യന് എന്താകുമെന്ന് പോലും പ്രവചിക്കുക സാധ്യമല്ലാത്തവിധം ജനിതക മാറ്റത്തിന്റെ വാതിലുകള്‍ അത് മലര്‍ക്കെ തുറന്നിരിക്കുന്നു.

മറ്റുള്ളവര്‍ ആരോപിക്കുന്നതുപോലെ വൈജ്ഞാനിക വികാസത്തിന് ഒരിക്കലും ഇസ്‌ലാം തടസ്സമല്ല. അതിനാല്‍ തന്നെ അതിലെ ഒരംഗമെന്ന നിലക്ക് നാമോരോരുത്തരും ഭാഗ്യമുള്ളവരാണ്. മനുഷ്യ ജീവിതത്തിന് അനുകൂലവും, ഉപകാരപ്രദവുമായ രീതിയില്‍ വൈജ്ഞാനിക വികാസത്തിനായി ടെക്‌നോളജിയെ ഉപയോഗിക്കുന്നതിന് ഇസ്‌ലാം തടസ്സമില്ല എന്നതോടൊപ്പം തന്നെ അതിനായി യത്‌നിക്കുക നമ്മുടെ ബാധ്യതയുമാണ്.  നമസ്‌കാരവും നോമ്പും പോലെതന്നെ അറിവിലൂടെ  ശാരീരികവും മാനസികവുമായ വികാസം ഉണ്ടാകുന്നതിലൂടെ മനുഷ്യന്‍ ദൈവത്തിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്.

നൂതന സാങ്കേതികവിദ്യ പഠിക്കല്‍ സാമൂഹികമായ നിര്‍ബന്ധ ബാധ്യതയാണ്. (ഫര്‍ദു കിഫായ) അത് നിര്‍വഹിക്കാതിരിക്കുന്ന പക്ഷം ആ സമൂഹം മുഴുവന്‍ തെറ്റുകാരാണ്. കാരണം നാഗരികവും, ഭൗതികവും, ഭരണപരവുമായ ആവശ്യത്തിന്റെ പൂര്‍ത്തീകരണം അതിന്റെ അഭാവത്തില്‍ നടക്കുകയില്ലല്ലോ.

വിജ്ഞാന സമ്പാദനം സമൂഹത്തിന്റെ ആവശ്യമാണ് എന്നതോടൊപ്പം തന്നെ വിശ്വാസത്തിന്റെ പൂര്‍ണ്ണതക്കും,  മനുഷ്യസൃഷ്ടിപ്പിന്റെ ഉദ്യേശ്യലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണവുമാണ്.  ആത്മീയവും ഭൗതികവുമായ തലങ്ങള്‍ ഉള്‍ക്കൊള്ളുന്ന എന്നതാണ് മനുഷ്യ സ്രഷ്ടിപ്പിന്റെ പ്രത്യേകത. ബുദ്ധിയുടെയും ആത്മാവിന്റെയും ആവശ്യ പൂര്‍ത്തികരണമാണ് യത്ഥാര്‍ത്ഥ സംതൃപ്തി. അതുകൊണ്ടാണ് ഇസ്‌ലാം വിജ്ഞാനസമ്പാദനവും വിതരണവും (ദാനവും) മതത്തിന്റെ ഭാഗമാക്കിയതും പ്രോത്സാഹിപ്പിക്കുന്നതും. ഭൂമിയില്‍ നിന്ന് മുളക്കുന്നതും ആകാശത്തുനിന്നും പെയ്തിറങ്ങുന്നതുമായ എല്ലാറ്റിനെ കുറിച്ചും സമഗ്രമായ വിശ്വാസവും അറിവുമാണ് അത് താല്‍പര്യപ്പെടുന്നത്. ഇതര വ്യവസ്ഥകളിലുള്ളതു പോലെ  ഇസ്‌ലാമില്‍ മതത്തിനും അറിവിനും ഇടയില്‍ വേര്‍തിരിവുകളില്ല.

മധ്യ നൂറ്റാണ്ടില്‍ യൂറോപ്പ് വൈജ്ഞാനിക നേതൃത്വത്തെ കൂട്ടകശാപ്പിന് വിധേയമാക്കിയതും ആയിരകണക്കിന് കുറ്റവാളികളെ സൃഷ്ടിച്ചെടുത്തതും അറിവും മതവും തമ്മിലുള്ള എറ്റുമുട്ടല്‍ കാരണമായിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ശൈഖ് മുഹമ്മദ് അബ്ദു ‘ഇസ്‌ലാമും ക്രിസ്ത്യാനികളും, അറിവും നാഗരികതയും’ എന്നീ പുസ്തകങ്ങളിലൂടെ ഇതിനെതിരെ ഒരു പോരാട്ടം തന്നെ നടത്തുന്നുണ്ട്.

ഇസ്‌ലാമിക ചരിത്രത്തിലെ പോരാട്ടങ്ങള്‍ കായികം മാത്രമല്ല, ബുദ്ധിപരം കൂടിയായിരുന്നു എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ഇസ്‌ലാം ബുദ്ധിയെയും വിവേകത്തെയും ആദരിച്ചിരിക്കുന്നു. ചിന്തയിലേക്കും കാഴ്ച്ചപ്പാടുകളിലേക്കുമാണ് അത് ക്ഷണിക്കുന്നത്. പഠിക്കുന്നതിനേയും പഠിപ്പിക്കുന്നതിനേയും അത് പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ബുദ്ധിയുള്ളവരോടും പണ്ഡിതരോടും അറിവ് ആര്‍ജിക്കാനായി ആഹ്വാനം ചെയ്യുന്നു.  അന്ധമായ കാഴ്ച്ചപ്പാടുകളെയും അജ്ഞതയേയും വിലക്കുന്നതോടൊപ്പം തന്നെ പ്രഥമ ഖുര്‍ആന്‍ സൂക്തത്തിലൂടെ തന്നെ അറിവിനെയും വായനയെയും വാഴ്ത്തുകയും ചെയ്തിരിക്കുന്നു.

അന്ധമായ ദൈവഭക്തി പ്രകടനങ്ങള്‍, നീ ഒന്നും അറിയാത്തവനാണ്, ഞാന്‍ ചെയ്യുന്നത് കണ്ണടച്ച് നീ പിന്തുടരുക. ഈ മൂന്നു സമീപനത്തേയും ഇസ്‌ലാം നിരാകരിക്കുന്നു. കേവല വിശ്വാസത്തിനപ്പുറത്ത് ഇസ് ലാം മനസ്സിലെ ഉറച്ച ഒരു അംഗീകാരമാണെന്ന് പണ്ഡിതന്മാര്‍ ആഭിപ്രായപ്പെട്ടിരിക്കുന്നു. ദൈവത്തിന് പങ്കാളിയാക്കുന്നവരെ കുറിച്ച്  വിശുദ്ധവേദമായ ഖുര്‍്ആനിന്റെ നിരൂപണം ശ്രദ്ദേയമാണ്. നിങ്ങളുടെ വാദത്തില്‍ സത്യസന്ധരെങ്കില്‍ നിങ്ങളുടെ വാദത്തിന് തെളിവ് കൊണ്ടുവരുവാന്‍് അത് ആവശ്യപ്പെടുന്നു. അപ്രകാരം തന്നെ അവരുടെ വ്യവഹാരങ്ങളെ കുറിച്ച് അവരില്‍ അധികപേരും വസ്തുതകളെയല്ല, ഊഹങ്ങളെ പിന്‍പറ്റുകയാണെന്ന് വേദഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.

മധ്യനൂറ്റാണ്ടിലെ അറബ് ചരിത്രം പൊതുവായി ചര്‍ച്ച ചെയ്ത വിഷയം വഹ്‌യ് (ദൈവിക ബോധനം) ബുദ്ധിക്ക് എതിരാണ്, ആര്‍ജിത അറിവുകള്‍ മതത്തിന് എതിരാണ്, ചിന്തകള്‍ വിശ്വാസത്തിന് എതിരാണ്,  എന്നൊക്കെയായിരുന്നു. എന്നാല്‍ ഇസ്‌ലാമിക തത്വശാസ്ത്രത്തിന് വഹ്‌യും ബുദ്ധിയും,  ഏക ദൈവ അസ്ഥിത്വത്തിന് അനുപൂരകങ്ങളായ തെളിവുകളാണ്.  എല്ലാ അറിവുകളും വഹ്‌യിനുള്ള കൃത്യമായ തെളിവുകളത്രെ. വിശുദ്ധവേദമായ ഖുര്‍ആന്‍ അവതീര്‍ണമായിട്ട്  14 നൂറ്റാണ്ടുകളായി. ഖുര്‍ആനിലൂടെ തന്നെ നിരവധി വിജ്ഞാന ശാഖകള്‍ രൂപപ്പെട്ടിട്ടുണ്ട്. ആധുനിക കണ്ടുപിടുത്തങ്ങള്‍ ഖുര്‍ആനിലെ ഒരു സൂക്തത്തിന് പോലും  എതിരല്ല എന്നതാണ് വസ്തുത. അതുതന്നെയാണ് ആ ഗ്രന്ഥം ദൈവികമാണെന്നതിനുള്ള തെളിവും.

സാങ്കേതിക ഭാഷയില്‍ ഖുര്‍ആന്‍ എന്നത് വിജ്ഞാന സമ്പാദത്തിനുള്ള ഒരു പുസ്തകമോ ഏടുകളോ മാത്രമല്ല. എന്നാല്‍ അത് ഇറക്കപ്പെട്ട കാലത്തിനോ, അതിന് ശേഷമുള്ള നൂറ്റാണ്ടുകള്‍ക്കോ അനുയോജ്യമായ അനേകം അറിവുകളിലേക്കുള്ള ചൂണ്ടുപലകയാണത് എന്നതില്‍ തര്‍ക്കമില്ല. ഖുര്‍ആനിലെ അത്ഭുതങ്ങള്‍ പുതിയകാലത്തെ കണ്ടുപിടുത്തങ്ങള്‍ എന്ന് പുനര്‍ നാമകരണം ചെയ്ത ഒട്ടനേകം പുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അതിലധികവും അന്ധവിശ്വാസത്തെ നിഷേധിച്ചുള്ള വൈജ്ഞാനിക ചര്‍ച്ചകളാണ്. കേവല വിശ്വാസവും, ഊഹങ്ങളെ പിന്തുടരുന്നതും, അന്ധമായ അനുകരണവും, ബധിരമായ ഇടപാടുകളും തള്ളുവാനും, ബുദ്ധിപരവും തെളിവിന്റെ അടിസ്ഥാനത്തിലുമുള്ള വിശ്വാസം ആര്‍ജ്ജിക്കാനുമാണ് ആവശ്യപ്പെടുന്നത്. ബൗദ്ധികവും അനുഭവഭേദ്യവുമായതാണ് യഥാര്‍ത്ഥ ഈമാന്‍ എന്ന് ഖുര്‍ആന്‍ ഉത്‌ബോധിപ്പിക്കുന്നു.

ബുദ്ധിയും ചിന്തയും ദൈവിക അനുഗ്രഹങ്ങളാണ്. ചരിത്രത്തിന്റെ പിന്‍ബലത്തില്‍ പ്രപഞ്ചത്തിലേക്കുള്ള നോട്ടം മതവിരുദ്ധമാകുന്നില്ല. അതുകൊണ്ട് ദൈവത്തിന്റെ ഇടപെടലുകള്‍ക്ക് യാതൊരു മാറ്റവും സംഭവിക്കുന്നുമില്ല. മറിച്ച് ഖുര്‍ആനിന്റെ ആജ്ഞ തന്നെ ദൈവസതിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താനുള്ളതാണ്. അറിവുള്ളവനും ഇല്ലാത്തവനും തുല്യമാണോ? എ്ന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്.

അറിവ് ദൈവഭക്തിക്കുള്ള മാനദണ്ഡമായി ഖുര്‍ആന്‍ പരിഗണിക്കുന്നു. അറിവ് ആര്‍ജ്ജിച്ചവര്‍ മാത്രമാണ് തഖ്‌വ ഉള്ളവര്‍. ഖുര്‍ആനിന്റെ ഭാഷയില്‍ പണ്ഡിതന്‍ എന്നത് മണ്ണിനെയും മനുഷ്യനെയും ജീവജാലങ്ങളേയും ആകാശത്തെയും ചെടിയേയും സസ്യലതാദികളേയും അറിയുന്നവനാണ്. പ്രപഞ്ചത്തെ കുറിച്ച് വിശ്വാസി അജ്ഞന്‍ ആയിരിക്കില്ല. അവയിലൂടെ ഏക ദൈവത്തെ മനുഷ്യന് കാണാന്‍ സാധിക്കുന്നു. അവന്റെ കാരുണ്യത്തെയും വിശാലതയെയും അറിയുന്നു.

. ദൈവത്തിന്റെ പ്രാതിനിധ്യം ഭുമിയില്‍ നിര്‍വ്വഹിക്കുന്നതില്‍ അവരുടെ അറിവുകള്‍ പ്രധാനമായിരുന്നു. പ്രവാചന്‍ ആദമിന്റെ മുമ്പില്‍ മലാഖമാര്‍ സാഷ്ടാഗം ചെയ്യുവാന്‍ അല്ലാഹു കല്‍പ്പിച്ചത് അറിവിനെ മാനദണ്ഡമാക്കിയായിരുന്നു. പ്രവാചകന്‍ യൂസുഫിനെ ഈജിപ്ത്തിന്റെ കൈകാര്യകര്‍ത്താവാക്കിയതും, ബല്‍ക്കീസിന്റെ അഹന്തക്ക് മുമ്പില്‍ സുലൈമാന്‍ നബി ആദരിക്കപ്പെട്ടതും അറിവിലൂടെയായിരുന്നു എന്നത് ചരിത്രം.

വിവ. ജസീല്‍ വി.പി പേരാമ്പ്ര

ഇസ്‌ലാം സമ്പൂര്‍ണ്ണ മതം

ഇസ്‌ലാം എന്ന പ്രയോഗത്തിന് അതിന്റെ മൂലകപദാര്‍ഥത്തെ പരിഗണിച്ച് നാനാര്‍ഥങ്ങളു്. ആരോഗ്യം, പിന്‍വാങ്ങല്‍, സമര്‍പ്പണം, കറകളഞ്ഞത്, അനാവശ്യവും നീചവും ഒഴിവാക്കിയത്, സന്ധിയാവല്‍, രക്ഷ തുടങ്ങിയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂലകപദാര്‍ഥത്തില്‍ നിന്നാണ് ഇസ്‌ലാം രൂപപ്പെട്ടത്. ഉപരിസൂചിത അര്‍ഥങ്ങളുടെയെല്ലാം വിശാലമായ മേഖലകളിലൂടെ ഇസ്‌ലാം വ്യാപിച്ചതായി കാണാം.

മനുഷ്യോത്പത്തി മുതല്‍ ഇന്നോളം ഓരോ കാലഘട്ടത്തിനും അനുയോജ്യവും പ്രായോഗികവുമായ നിയമ-തത്വ സംഹിതകള്‍ സൃഷ്ടിനാഥന്‍ അതാത് കാലത്തെ ജനങ്ങള്‍ക്ക് നല്‍കിയിട്ടു്. മനുഷ്യ പിതാവും പ്രഥമ നബിയുമായ ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ) വരെയുള്ള രു ലക്ഷത്തിലധികം വരുന്ന പ്രവാചക ശ്ര്യംഖലയിലൂടെയാണ് അല്ലാഹു ഇത് സൃഷ്ടികളിലെത്തിച്ചത്. നാല് ഗ്രന്ഥങ്ങളും നൂറ് ഏടുകളും അതിനു വേി ഇറക്കിയിട്ടു്. ഇവകളിലുള്ളതിന്റെ വിശദീകരണവും സന്ദര്‍ഭോചിതമായ മറ്റു വിവരങ്ങളും റബ്ബിന്റെ നിര്‍ദ്ദേശ പ്രകാരം നബിമാര്‍ സമൂഹങ്ങള്‍ക്ക് പഠിപ്പിച്ചിട്ടുണ്ട്.

അന്ത്യപ്രവാചകന്‍ ഇപ്രകാരം നല്‍കിയ വിവരങ്ങളും അംഗീകാരങ്ങളുമെല്ലാം ഹദീസ് എന്ന പേരിലറിയപ്പെടുന്നു. പൂര്‍വ്വ നബിമാര്‍ക്ക് നല്‍കപ്പെട്ട ഗ്രന്ഥങ്ങളും ഏടുകളും സാന്ദര്‍ഭികവും അവസരോചിതവുമാകയാല്‍ അതിന്റെ ഉപയോഗകാലം കൂടുതല്‍ നിലനില്‍ക്കുന്നില്ല. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ) സര്‍വ്വകാലികവും സമ്പൂര്‍ണ്ണവും സമഗ്രവുമായ ആശയം – അഥവാ ഇസ്‌ലാം – ദൈവീക നിര്‍ദ്ദേശ പ്രകാരം വിശുദ്ധ ഖുര്‍ആനിലൂടെയും തിരുസുന്നത്തുകളിലൂടെയും ജനങ്ങളിലെത്തിച്ചു. അതോടെ താല്‍ക്കാലികവും ക്ഷണിക വുമായിരുന്ന പൂര്‍വ്വ നിയമങ്ങള്‍ക്ക് പ്രസക്തിയില്ലാതായി. പൂര്‍വ്വ നിയമ തത്വസംഹിതകള്‍ ദൈവീക മതത്തിന്റെ ഭാഗവും ആദരണീയവുമാണെന്നതില്‍ തര്‍ക്കമില്ല. അവകള്‍ സമ്പൂര്‍ണമല്ലാത്ത കാരണത്താല്‍ ഇസ്‌ലാം എന്ന പ്രയോഗത്തില്‍ പണ്ഢിതന്മാര്‍ അവകളെ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ചുരുക്കത്തില്‍ മുഹമ്മദ് നബി (സ്വ) യിലൂടെ വന്ന സമ്പൂര്‍ണ്ണ ആശയാദര്‍ശങ്ങള്‍ക്കേ ഇസ്‌ലാം എന്നു പറയാനാവൂ എന്നും ഇലാഹീ മതം മനുഷ്യോ ത്പത്തിയോളം പഴക്കമുള്ളതാണെന്നും ബോധ്യപ്പെട്ടു. ഒരു ടെന്റ് കെട്ടി ജീവിതം തുടങ്ങിയ ഒരു കുടുംബത്തിലുള്ളവര്‍ പിന്നീടത് ഓലഷെഡ്ഡാക്കി, കാലം പിന്നിട്ടപ്പോള്‍ ഒരു ചെറിയ തറയില്‍ ഓല മേഞ്ഞതും പിന്നീടത് അല്‍പം കൂടി ഈടുറ്റ നിലയില്‍ ചുമര്‍ വെച്ച് ഓടു മേഞ്ഞതുമായ വീടുമുാക്കി. അവസാനമായി ഒരു കാലത്തും പുനര്‍നിര്‍മ്മാണമാവശ്യ മില്ലാത്ത നിലയില്‍ മുന്തിയയിനം വസ്തുക്കളുപയോഗിച്ച് എല്ലാ നിലയിലും മാറ്റത്തിന് വിധേയമായ സൗധം നിര്‍മ്മിച്ചു. ഒരേ സ്ഥലത്ത് വിവിധ ഘട്ടങ്ങളിലായി ഇത്രയും മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും സ്ഥലത്തിനോ തറവാടിനോ മാറ്റം വരുന്നില്ല. ഇപ്രകാരം ഏക ഇലാഹീ വിശ്വാസത്തിലൂടെ വിശ്വാസ കാര്യങ്ങളില്‍ ഒരേ ദിശയിലൂടെയും കര്‍മ്മമണ്ഡലങ്ങളില്‍ കാലാന്തര മാറ്റങ്ങള്‍ക്ക് വിധേയവുമായി സമ്പൂര്‍ണതയിലെത്തിച്ചേര്‍ന്ന ഒരു കുടുംബത്തിലെ കണികകളാണ് മുസ്‌ലിംകള്‍. ഇസ്‌ലാം മതം ദൈവീകമല്ലെന്നും അതിന്റെ സ്ഥാപകന്‍ മുഹമ്മദ് നബി (സ്വ) യാണെന്നും അതിന് പൗരാണികതക്ക് അവകാശമില്ലെന്നുമൊക്കെയുള്ള അല്‍പജ്ഞാനികളുടെ ജല്‍പനം ശരിയല്ലെന്ന് ബോധ്യപ്പെടാനാണ് താരതമ്യം മുഖേന ഇത്രയും വിശദീകരിച്ചത്.

സമ്പൂര്‍ണവും സര്‍വ്വകാലികവുമായി ഇസ്‌ലാമിനെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അതിന്റെ ആധികാരികതയും യാഥാര്‍ഥ്യവും കൂടുതല്‍ വിശദീകരണമര്‍ഹിക്കുന്നു്. ഖുര്‍ആന്‍ ഉണര്‍ ത്തുന്നു. ”ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തെ ഞാന്‍ സമ്പൂര്‍ണമാക്കി. എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തു” (വി: ഖു: 5/3). ഇതിന്റെ വിശദീകരണത്തില്‍ ഇമാം റാസി (റ) ഇപ്രകാരം രേഖപ്പെടുത്തി. ലോകാദ്യം മുതല്‍ ഓരോ ഘട്ടത്തിലും അന്നുള്ള നിയമം പ്രായോഗികമല്ലെന്ന് അല്ലാഹുവിനറിയാം. അന്ന് സ്ഥിരപ്പെട്ടത് ദുര്‍ബലമാക്കപ്പെടുകയും പിന്നീട് പുതിയവ വരികയും ചെയ്തിട്ടു്. അന്ത്യ പ്രവാചക നിയോഗത്തോ ടെ ഒരു സമ്പൂര്‍ണ വ്യവസ്ഥിതി അല്ലാഹു ഇറക്കുകയും അന്ത്യനാള്‍ വരെ അത് ശേഷിപ്പിച്ചുകൊ് വിധി നിര്‍ണയിക്കുകയും ചെയ്തു. അഥവാ നിയമങ്ങള്‍ അതാത് കാലത്ത് പൂര്‍ ണത നേടിയത് തന്നെ. മുഹമ്മദ് നബി (സ്വ) യിലൂടെ വന്ന നിയമം അന്ത്യനാള്‍ വരെയും പൂര്‍ണത നേടിയതും. മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാം ഖുര്‍ആന്‍ അവതരിപ്പിച്ചു. (ഭേദഗതികളും ഏറ്റക്കുറച്ചിലുകളും വന്നുചേരലില്‍ നിന്ന്) അതിനെ നാം തന്നെ സംരക്ഷിക്കുന്നതാണ്” (വി: ഖു: 15/9). പ്രസ്തുത സംരക്ഷണം അന്ത്യപ്രവാചകര്‍ കൊുവന്ന ഖുര്‍ആനില്‍ നിന്നും അതനുസരിച്ചുള്ള ഇസ്‌ലാമിക ശരീഅത്തിനും മാത്രം ബാധകമാണെന്നത് ഖുര്‍ആന്‍ തന്നെ പറയുന്നു. ”തീര്‍ച്ചയായും സന്മാര്‍ഗവും പ്രകാശവുമുള്ള നിലയില്‍ തൗറാത്തിനെ നാം ഇറക്കി. അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ (തൗറാത്തിന്റെ) സംരക്ഷണമേല്‍പ്പിക്കപ്പെടുകയും ആ ഗ്രന്ഥത്തിന് സാക്ഷികളുമായ കാരണത്താല്‍ കുഫ് റില്‍ നിന്ന് മടങ്ങിയവരും പണ്ഢിതരും നേതാക്കളുമായ ആളുകളുടെ വിഷയത്തില്‍ തൗറാ ത്ത് അംഗീകരിക്കുന്ന പ്രവാചകര്‍ അതനുസരിച്ച് വിധിക്കും” (വി: ഖു: 5/14). പൂര്‍വ്വ ഗ്രന്ഥങ്ങളുടെ സംരക്ഷണച്ചുമതല അന്നത്തെ പണ്ഢിതരിലര്‍പ്പിക്കപ്പെട്ടതായി ഈ സൂക്തം തെളിയിക്കുന്നു്. ഇമാം കുര്‍ത്വുബി തന്റെ തഫ്‌സീര്‍ (10/5) ല്‍ ഇത് വ്യക്തമാക്കിയത് കാണാം.

ലോകാന്ത്യം വരെയുള്ള സര്‍വ്വ വിഷയങ്ങളും വസ്തുതകളും വ്യക്തമായോ വ്യംഗ്യമായോ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടു്. ”ഒരു വസ്തുവിനെ സംബന്ധിച്ചുള്ള പരാമര്‍ശത്തെയും ഈ ഗ്രന്ഥത്തില്‍ (ഖുര്‍ആനില്‍) നാം ഒഴിവാക്കിയിട്ടില്ല” (വി: ഖു: 6/38). അല്‍പജ്ഞാനികളും വിവരദോഷികളും ഇതിനെ വിമര്‍ശിക്കുന്നതിനു പകരം പൂര്‍വ്വ സൂരികളുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഖുര്‍ആന്റെ വിശാലമായ ആശയാദര്‍ശങ്ങളുടെ ചെറിയൊരു അംശത്തെയാണ് വിവരിക്കുന്നതെന്ന് കാണാം. ഇസ്‌ലാമിക സന്ദേശവുമായി രംഗത്ത് വന്ന മുഹമ്മദ് നബി (സ്വ) യും ലോകാവസാനം വരെയുള്ള മുഴുവന്‍ കാര്യങ്ങളും കാണിക്കപ്പെടുകയും അറിയിക്കുകയും ചെയ്തതായി ഹദീസിലൂടെയും മറ്റും ബോധ്യപ്പെട്ടതാണ്. ഹുദൈഫ (റ) യില്‍ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അദ്ദേഹം പറയുന്നു. ഒരിക്കല്‍ നബി (സ്വ) പ്രസംഗത്തിനു വേദി ഞങ്ങള്‍ക്കിടയില്‍ എഴുന്നേറ്റ് നിന്നു. ലോകാദ്യം മുതല്‍ അവസാനം വരെ ഉാകുന്ന ഒരു വിഷയത്തെയും പരാമര്‍ശിക്കാതെ നബി (സ്വ) ഒഴിവായിട്ടില്ല. കേട്ടവരില്‍ ഹൃദിസ്ഥമാക്കിയവര്‍ ഹൃദിസ്ഥമാക്കി, മറന്നവര്‍ മറന്നു (ബുഖാരി മുസ്‌ലിം).

ഇസ്ലാം -പഞ്ചസ്തംഭങ്ങൾ

വിധിവിശ്വാസം

ഔദ്യോഗിക ജീവിതത്തിലെ സംഭവങ്ങളെല്ലാം ‏‏‏‏‏ മരണം, ആഹാരം, ജയപരാജയങ്ങള്‍, ഉല്‍ക്കര്‍ഷാപകര്‍ഷങ്ങള്‍ ‏‏‏‏‏ ആദിയില്‍ രേഖപ്പെടുത്തപ്പെട്ടവയാണോ? എങ്കില്‍ മനുഷ്യകര്‍മത്തിന്റെ ആവശ്യമെന്ത്? ഒരപകടത്തില്‍പ്പെട്ട മനുഷ്യനെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ ഒരു ഡോക്ടര്‍ യത്നിക്കുന്നതെന്തിന്? പ്രയത്നത്തിനോ കഠിനാധ്വാനത്തിനോ നല്ലനിലയിലുള്ള വ്യാപാരത്തിനോ കൃഷിക്കോ ഭക്ഷ്യോത്പാദനം വര്‍ദിപ്പിക്കുന്നതില്‍ പങ്കൊന്നുമില്ലേ? അതോ ഭക്ഷണം നിര്‍ണിതവും കണക്കാക്കപ്പെടുന്നതുമാണോ? നാം പ്രയത്നിച്ചാലും ഇല്ലെങ്കിലും?

ഉത്തരം: ഏറെ കാലപ്പഴക്കമുള്ള ഒരു ചോദ്യം. കാലമെത്ര കഴിഞ്ഞാലും ജനഹൃദയങ്ങളില്‍ വീണ്ടും വീണ്ടും ഉയര്‍ന്നുവരാവുന്നതും ചര്‍ച്ചക്ക് വിഷയീഭവിക്കുന്നതുമായ ഒരു ചോദ്യം. ഈ പ്രശ്നത്തില്‍ പരിഭ്രാന്തനാവാനൊന്നുമില്ല. ഇസ്ലാം ഇതിന്ന് തൃപ്തികരമായ മറുപടി നല്‍കിയിട്ടുണ്ട്.

1. പ്രപഞ്ചത്തിലെ സര്‍വകാര്യങ്ങളും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അത് ദീനില്‍ അനിവാര്യമായി അറിയപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രേ. പക്ഷേ, ആ രേഖപ്പെടുത്തലിന്റെയും ഗ്രന്ഥത്തിന്റെയും രീതിയും സ്വഭാവവും നമുക്കറിഞ്ഞുകൂടാ. നമുക്ക് ആകെക്കൂടി അറിയാവുന്നത് ഇത്രമാത്രമാണ്: ആകാശവും ഭൂമിയും സചേതനവും അചേതനവും അടങ്ങുന്ന ഈ പ്രപഞ്ചത്തെ അല്ലാഹു തന്റെ മാത്രമായ ഇച്ഛയും ഭാവനയും അനുസരിച്ച് സൃഷ്ടിച്ചു. എല്ലാറ്റിനെയും കുറിച്ചുള്ള അറിവ് അവനെ ചൂഴ്ന്നുനില്‍ക്കുന്നു. എല്ലാം അവന്‍ കൃത്യമായി കണക്കാക്കിയിട്ടുണ്ട്. പ്രവിശാലമായ ഈ പ്രപഞ്ചത്തില്‍ നടക്കുന്നതെന്തും അവന്റെ അറിവോടും ഇഛയോടും കൂടിയാണ്. “ആകാശത്തിലോ ഭൂമിയിലോ ഉള്ള ഒരു കടുകുമണിത്തൂക്കവും നിന്റെ നാഥനില്‍നിന്ന് മറഞ്ഞു നില്‍ക്കുന്നില്ല. അതിലും ചെറുതോ വലുതോ ആയ ഒന്നും വ്യക്തമായ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്താതെയുമില്ല.” അവനറിയാതെ ഒരിലപോലും കൊഴിഞ്ഞുവീഴുന്നില്ല. മണ്ണിന്റെ ഇരുണ്ട മറകളിലിരിക്കുന്ന ഒരു ധാന്യമണിയും, പച്ചയോ ഉണങ്ങിയതോ ആയ ഒരു വസ്തുവും തന്നെ വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെടാതെയില്ല. “ഭൂമിയിലോ നിങ്ങളില്‍ തന്നെയോ സംഭവിക്കുന്ന ഒരാപത്തും, അതിന്ന് രൂപം നല്‍കും മുമ്പ് തന്നെ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്താതെയില്ല.’

2. സര്‍വത്തെയും ചൂഴ്ന്നുനില്‍ക്കുന്ന ഈ അറിവും സൂക്ഷമമായ ഗണനവും വസ്തുക്കളെയും സംഭവങ്ങളെയും അവ ഉണ്ടാകുന്നതിന്നു മുമ്പുതന്നെ രേഖപ്പെടുത്തുന്നു എന്നതും പ്രയത്നത്തെയോ കര്‍മത്തെയോ ജീവിതമാര്‍ഗങ്ങള്‍ തേടുന്നതിനെയോ ഒട്ടും ബാധിക്കുന്നില്ല. കാരണം, കാര്യങ്ങള്‍ രേഖപ്പെടുത്തിയ അല്ലാഹു കാരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഫലങ്ങള്‍ കണക്കാക്കിയ അല്ലാഹു അതിലേക്കുള്ള വഴികളും നിശ്ചയിച്ചിട്ടുണ്ട്. ഏതുമാര്‍ഗമവലംബിച്ചും ഫലം കണ്ടെത്തുന്ന വിദ്യാര്‍ഥിക്ക് ജയം നിശ്ചയിക്കുകയല്ല. ശരിയായ വഴിയലൂടെ ഫലത്തിലെത്തുന്നവര്‍ക്ക് വിജയം നല്‍കുക എന്നതാണതിന്റെ രീതി. പ്രയത്നം, ആഗ്രഹം ജാഗ്രത, ശ്രദ്ധ, ക്ഷമ, സഹനം തുടങ്ങി എല്ലാ മാര്‍ഗങ്ങളും അവലംബിച്ചേ തീരു. ഇത് രേഖപ്പെട്ടതും മുന്‍കൂട്ടി വിധിക്കപ്പെട്ടതുമാണ്. മാര്‍ഗങ്ങള്‍ തേടുക എന്നത് വിധിയുടെ നിഷേധമല്ല; മറിച്ച് വിധിയില്‍ പെട്ടതുതന്നെയാണ്. ഔഷധങ്ങളെയും അതുപയോഗിച്ച് രോഗം ഭേദമാക്കുന്നതിനെയും പറ്റി, ‘ദൈവവിധി തടുക്കാനാവുമോ ?’ എന്ന് ആരോ ചോദിച്ചപ്പോള്‍ തിരുമേനി ‘അതും വിധിതന്നെ’ എന്ന നിര്‍ണായകമായ മറുപടി നല്‍കിയതിന്റെ പൊരുളം ഇതുതന്നെ. സിറിയയില്‍ കോളറ പടര്‍ന്നുപിടിച്ചപ്പോള്‍ അവിടെ പ്രവേശിക്കാതെ തിരിച്ചുപോകുന്നത് സംബന്ധിച്ച് കൂട്ടുകാരുമായി പര്യാലോചിക്കാന്‍ ഉമര്‍ നിശ്ചയിച്ചു. അപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘അമീറുല്‍ മുഅ്മിനീന്‍! അങ്ങ് ദൈവവിധിയില്‍ നിന്ന് ഓടിപ്പോവുകയോ?’ അദ്ദേഹം പറഞ്ഞു: ‘അതെ, നാം അല്ലാഹുവിന്റെ വിധിയില്‍നിന്ന് അല്ലാഹുവിന്റെ വിധിയിലേക്ക് ഓടിപ്പോവുകയാണ്. പച്ചപിടിച്ച ഒരു പ്രദേശത്ത് നിങ്ങളെത്തിപ്പെട്ടന്നിരിക്കട്ടെ, ആ പച്ചത്തഴപ്പില്‍ നിങ്ങള്‍ മേയ്ക്കുന്നത് അല്ലാഹുവിന്റെ നിശ്ചയപ്രകാരമല്ലേ. വരണ്ട പ്രദേശത്താണ് നിങ്ങളെത്തിപ്പെടുന്നതെങ്കില്‍ അവിടെ കാലികളെ നയിക്കുന്നതും അല്ലാഹുവിന്റെ വിധിയല്ലേ?’

3. വിധി നമുക്ക് അദൃശ്യവും അജ്ഞാതവുമായ ഒന്നാണ്. സംഭവങ്ങള്‍ നടന്നുകഴിഞ്ഞ ശേഷമാണ് അത് വിധിയായിരുന്നുവെന്ന് നാം അറിയുന്നത്. സംഭവിക്കുന്നതിനുമുമ്പ് പ്രാപഞ്ചിക വ്യവസ്ഥയനുസരിച്ചും ശറഈ നിയമമനുസരിച്ചും പ്രവര്‍ത്തിക്കാനാണ് നാം ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്. “ലോകനാഥന്‍ സൃഷ്ടികളുടെ ദൃഷ്ടിയില്‍നിന്ന് സംരക്ഷിച്ചുനിര്‍ത്തിയ ഗ്രന്ഥമാണ് അദൃശ്യം. അതില്‍നിന്ന് ഇടക്കിടെ വര്‍ത്തമാനകാലത്തിന്റെ ഓരോ പുറങ്ങളെല്ലാതൊന്നും ജനങ്ങള്‍ക്ക് വെളിവാകുന്നില്ല.” അല്ലാഹു നിശ്ചയിച്ച പ്രകാരം പ്രാപഞ്ചിക വ്യവസ്ഥയും നിയമസംഹിതയും ജീവിതമാര്‍ഗങ്ങളാരായാന്‍ നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്. അല്ലാഹുവിന്റെ വിധിയിലും ദൈവനിശ്ചയത്തിലും ജനങ്ങളില്‍ വെച്ച് ഏറ്റവും ശക്തമായ വിശ്വാസമുണ്ടായിരുന്ന ദൈവദൂതന്‍ കാണിച്ച മാതൃക സ്വീകരിക്കുകയാണ് നമുക്ക് അഭികാമ്യം. അദ്ദേഹം മുന്‍കരുതലെടുത്തു; സൈനിക സന്നാഹം നടത്തി. പുരോഭടന്മാരെയും ചാരന്മാരെയും അയച്ചു. അങ്കി ധരിച്ചു. ഉരുക്കുതൊപ്പി വെച്ചു. മലഞ്ചെരുവുകളില്‍ വില്ലാളികളെ കാവല്‍നിര്‍ത്തി. മദീനക്കു ചുറ്റും കിടങ്ങുവെട്ടി. അബ്സീനിയയിലേക്ക് ഹജറപോകാന്‍ അനുമതി നല്‍കി. സ്വയം മദീനയിലേക്ക് പലായനം ചെയ്തു. പലായന വേളയില്‍ സുരക്ഷാമാര്‍ഗങ്ങളവംലംബിച്ചു. യാത്രാവാഹനങ്ങളൊരുക്കി. വഴികാട്ടിയെ ഒപ്പം കൂട്ടി. പരിചിതമായ വഴിവിട്ടു മറ്റൊന്നു തിരഞ്ഞെടുത്തു. ഗുഹയിലൊളിച്ചിരുന്നു. ഭക്ഷണ പാനീയങ്ങള്‍ കരുതി. സ്വകുടുംബത്തിനുവേണ്ടി ഒരു വര്‍ഷത്തെ ആഹാരം സംഭരിച്ചുവെച്ചു. ആകാശത്തുനിന്നും ആഹാരം വരുന്നതും കാത്ത് അലംഭാവം പൂണ്ടില്ല. ഒട്ടകത്തെ കെട്ടണമോ അതോ കെട്ടാതെ തവക്കുല്‍ ചെയ്യണമോ എന്ന് ചോദിച്ചവരോട് ഒട്ടകത്തെ കെട്ടുക എന്നിട്ട് തവക്കുല്‍ ചെയ്യുക എന്ന് പറഞ്ഞു. കുഷ്ഠരോഗിയില്‍നിന്ന് സിംഹത്തില്‍നിന്നെന്നപോലെ ഓടുക എന്നു കല്‍പിച്ചു. രോഗിയായ ഒട്ടകത്തെ രോഗമില്ലാത്തവയുമായി കലര്‍ത്തരുതെന്നദ്ദേഹം പഠിപ്പിച്ചു.

4. അപ്പോള്‍ വിധി നാം ആഗ്രഹിക്കുന്ന ഭൌതിക നേട്ടങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനോ പ്രയത്നിക്കുന്നതിനോ വിഘാതം സൃഷ്ടിക്കുന്നില്ല. അലസനോ മടിയനോ സ്വന്തം ജീവിതഭാരവും പാപഭാരവും വിധിയുടെ തലയില്‍ കെട്ടിവെക്കുവാന്‍ ഒരവകാശവുമില്ല. അത് ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടവും ദൌര്‍ബല്യത്തിന്റെ പ്രകടനവുമത്രേ. “ദുര്‍ബലനായ മുസ്ലിം എന്തിനും എന്തിനും ന്യായീകരണമായി ദൈവവിധിയെ ഉയര്‍ത്തിപ്പിടിക്കുന്നു. ശക്തനായ മുസ്ലിം അത് അല്ലാഹുവിന്റെ എതിരറ്റവിധിയും അജയ്യമായ നിശ്ചയവുമാണെന്ന് വിശ്വസിക്കുന്നു.” എന്ന് പറഞ്ഞ ഇഖ്ബാലിന് ദൈവാനുഗ്രഹമുണ്ടാകട്ടെ. ആദ്യകാലമുസ്ലിംകള്‍ അങ്ങനെ വിശ്വസിച്ചവരായിരുന്നു. ഇസ്ലാമിന്റെ മുന്നേറ്റ ഘട്ടത്തിലൊരിക്കല്‍ മുഗീറതുബ്നു ശുഅ്ബ റോമന്‍ സേനാനായകനെ സമീപിച്ചു.”ആരാണു നിങ്ങള്‍” സൈന്യാധിപന്‍ ചോദിച്ചു. മുഗീറ പറഞ്ഞു: ‘ഞങ്ങള്‍ ദൈവത്തിന്റെ വിധിയാണ്, ഞങ്ങളെക്കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങള്‍ മേഘത്തിലായിരുന്നാല്‍പോലും ഞങ്ങള്‍ അങ്ങോട്ട് കയറി എത്തുമായിരുന്നു. ഇല്ലെങ്കില്‍ നിങ്ങളിങ്ങോട്ടിറങ്ങിയെത്തും.” സ്വന്തം കഴിവിന്റെയും സാധ്യതയുടെയും പരമാവധി വ്യയം ചെയ്തശേഷമേ ഒരാള്‍ക്ക് വിധിയെ പഴിക്കാന്‍ അര്‍ഹതയുള്ളൂ. അപ്പോള്‍ അയാള്‍ക്ക് ‘ഇത് വിധിയാണ്’ എന്നാശ്വസിക്കാം. തിരുദൂതരുടെ മുന്നില്‍ വെച്ച് ഒരാള്‍ പരാജിതനായി. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘എനിക്കല്ലാഹു മതി.’ ആ വാക്യം പുറമെ വിശ്വാസത്തിന്റെ ലക്ഷണമാണെങ്കിലും അകമേ ഭീരുത്വമാണെന്ന് കണ്ട തിരുമേനി കുപിതനായി. അദ്ദേഹം പറഞ്ഞു: “അല്ലാഹു ഭീരുത്വത്തെ അധിക്ഷേപിച്ചിരിക്കുന്നു. നീ ബുദ്ധി പ്രയോഗിക്കണം. എന്നിട്ടും പരാജയപ്പെടുന്നെങ്കില്‍ ‘എനിക്ക് അല്ലാഹു മതി’ എന്നു പറഞ്ഞുകൊള്ളുക!”

5. സ്വന്തം കഴിവ് പരമാവധി വിനിയോഗിച്ചു കഴിഞ്ഞ് അല്ലാഹുവില്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഘട്ടമെത്തുമ്പോള്‍ വിധിവിശ്വാസം അയാള്‍ക്ക് നിരാശക്കുപകരം ആശയും സംഘര്‍ഷമേഖലയില്‍ മനോബലവും പ്രതിസന്ധി ഘട്ടങ്ങളില്‍ ആത്മധൈര്യവും ദുരിതങ്ങളില്‍ സഹനവും ക്ഷാമത്തില്‍ ഉള്ളതില്‍ തൃപ്തിപ്പെടാനുള്ള മാനസികാവസ്ഥയും പ്രധാനം ചെയ്യും. ദുരിതങ്ങള്‍ നേരിടുമ്പോള്‍ അയാള്‍ പറയും: “അല്ലാഹു വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല” സംഘര്‍ഷമേഖലയില്‍ അയാള്‍ പറയും: “എന്റെ അവധി എത്തുംമുമ്പ് നിനക്കെന്നെ ഒന്നും ചെയ്യാനാവില്ല. എനിക്ക് നിശ്ചയിക്കപ്പെട്ട ആഹാരം തടയാനും നിനക്കാവില്ല.” ആപത്തുവരുമ്പോള്‍ പറയും: “ഇത് ദൈവത്തിന്റെ വിധിയാണ്, അവനിഛിക്കുന്നത് അവന്‍ ചെയ്യുന്നു.” വിധിവിശ്വാസത്തെ അതിന്റെ യഥാര്‍ഥ രൂപത്തില്‍ ഉള്‍കൊള്ളാന്‍ സാധിച്ചാല്‍ നമ്മുടെ സമുദായത്തില്‍നിന്ന് ചരിത്രത്തിന്റെ ചുക്കാന്‍ കയ്യിലെടുക്കാന്‍ കഴിവുള്ള ഊര്‍ജസ്വലരായ ഒരു സമരസംഘത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കും.

പരലോകം പരമാര്‍ഥമോ?

“മനുഷ്യന്‍ മരണമടഞ്ഞാല്‍ ചിലര്‍ മണ്ണില്‍ മറവുചെയ്യുന്നു. ഏറെ വൈകാതെ മൃതശരീരം മണ്ണോടു ചേരുന്നു. വേറെ ചിലര്‍ ജഡം ചിതയില്‍ ദഹിപ്പിക്കുന്നു. അതോടെ അത് ചാരമായി മാറുന്നു. ദിയിലൊഴുക്കപ്പെടുന്ന ശവശരീരങ്ങളെ മത്സ്യം വെട്ടിവിഴുങ്ങുകയും ചെയ്യുന്നു. ഈ വിധം അപ്രത്യക്ഷരാവുന്ന മനുഷ്യരെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കുമെന്നല്ലേ ഇസ്ലാം അവകാശപ്പെടുന്നത്? ഇത് വിശ്വസനീയമാണോ? മനുഷ്യബുദ്ധിക്ക് നിരക്കുന്നതാണോ?”എന്നും എവിടെയും മഹാഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളായിരുന്നു. അറിയപ്പെടുന്ന മനുഷ്യചരിത്രത്തില്‍ ഈശ്വരവിശ്വാസമില്ലാത്ത സമൂഹങ്ങളും ജനതകളും വളരെ വിരളമത്രെ. അതുകൊണ്ടുതന്നെ ദൈവദൂതന്മാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത് നിരീശ്വരവാദികളെയായിരുന്നില്ല. മറിച്ച്, മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ലാത്ത ദൈവവിശ്വാസികളെയായിരുന്നു. പ്രവാചകന്മാര്‍ക്കെതിരെ അണിനിരന്ന വിവിധ കാലഘട്ടങ്ങളിലെ ജനങ്ങള്‍ പരലോകത്തെ അവിശ്വസിക്കുന്നവരും തള്ളിപ്പറയുന്നവരുമായിരുന്നു. അവരുന്നയിച്ച വാദങ്ങളും ചോദ്യങ്ങളും വിശുദ്ധഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: “അവര്‍ ദൈവനാമത്തില്‍ ശക്തമായി ആണയിട്ടു പറയുന്നു: മരിച്ചുപോകുന്നവരെ അല്ലാഹു വീണ്ടും ജീവിപ്പിച്ച് എഴുന്നേല്‍പിക്കുകയില്ല.” (അധ്യായം 16, വാക്യം 38). “ജീവിതമെന്നാല്‍ നമ്മുടെ ഈ ഐഹികജീവിതം മാത്രമേയുള്ളൂ. മരണാനന്തരം നാമൊരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടാന്‍ പോകുന്നില്ല” (അധ്യായം 6, വാക്യം 29). “നിങ്ങള്‍ മരിച്ച് മണ്ണും അസ്ഥിയുമായ ശേഷം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്ന് ഇയാള്‍ നിങ്ങളോട് പറയുന്നോ? എന്നാലത് വളരെ വളരെ വിദൂരം തന്നെ. ഇയാള്‍ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നത് വളരെ വിദൂരമത്രെ! നമ്മുടെ ഐഹികജീവിതമല്ലാതെ ജീവിതമില്ല. ഇവിടെ നാം മരിക്കുന്നു. ജീവിക്കുന്നു. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ല.” (അധ്യായം 23, വാക്യം 36, 37). “അവര്‍ അവരുടെ മുന്‍ഗാമികള്‍ പറഞ്ഞതുതന്നെ പറയുന്നു. അവര്‍ പറയുന്നു: ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിക്കഴിഞ്ഞാല്‍ പിന്നെയും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ? ഈ വാഗ്ദാനം ഞങ്ങള്‍ ഏറെ കേട്ടിട്ടുള്ളതാണ്. പണ്ട് ഞങ്ങളുടെ പൂര്‍വപിതാക്കളും കേട്ടുപോന്നിട്ടുണ്ട്. അതാവട്ടെ കേവലം കെട്ടുകഥകള്‍ മാത്രമാകുന്നു”(അധ്യായം 23, വാക്യം 82, 83). “അവര്‍ ചോദിക്കുന്നു: ഞങ്ങള്‍ മരിച്ച് മണ്ണും അസ്ഥിപഞ്ജരവുമായി മാറിക്കഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ? ഞങ്ങളുടെ പൂര്‍വപിതാക്കളും അങ്ങനെ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?” (അധ്യായം 37, വാക്യം 16, 17).

പുരാതന കാലം മുതല്‍ക്കുതന്നെ ദൈവവിശ്വാസികളായ പലരും പരലോകത്തില്‍ വിശ്വസിച്ചിരുന്നില്ലെന്ന് ഉപര്യുക്ത വാക്യങ്ങള്‍ വ്യക്തമാക്കുന്നു. ഇന്നത്തെ അവസ്ഥയും ഭിന്നമല്ല. അവിശ്വാസികള്‍ ഉയിര്‍ത്തെഴുന്നേല്‍പിനെ നിഷേധിച്ചും അവിശ്വസിച്ചും സംശയിച്ചും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായ മറുപടി നല്‍കുന്നു. “അവര്‍ ചോദിക്കുന്നു: ‘ഞങ്ങള്‍ കേവലം അസ്ഥികളും മണ്ണുമായിത്തീര്‍ന്നാല്‍ പിന്നെ വീണ്ടും പുതിയ സൃഷ്ടിയായി എഴുന്നേല്‍പിക്കപ്പെടുമെന്നോ?’ അവരോടു പറയുക: നിങ്ങള്‍ കല്ലോ തുരുമ്പോ ആയിക്കൊള്ളുക. അല്ലെങ്കില്‍ ജീവനുള്‍ക്കൊള്ളാന്‍ തീരെ അസാധ്യമായതെന്ന് നിങ്ങള്‍ക്ക് തോന്നുന്ന മറ്റെന്തെങ്കിലും കടുത്ത സൃഷ്ടിയായിക്കൊള്ളുക. എന്നാലും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടും.’ അവര്‍ തീര്‍ച്ചയായും ചോദിക്കും: ‘ആരാണ് ഞങ്ങളെ വീണ്ടും ജീവിതത്തിലേക്ക് മടക്കുക?’ പറയുക: ‘ആദ്യതവണ സൃഷ്ടിച്ചവനാരോ അവന്‍ തന്നെ.’ അവര്‍ തലയിളക്കി പരിഹാസത്തോടെ ചോദിക്കും: ‘ഓഹോ, അതെപ്പോഴാണുണ്ടാവുക?’ പറയുക: അദ്ഭുതമെന്ത്? അടുത്തുതന്നെ അത് സംഭവിച്ചേക്കാം. ദൈവം നിങ്ങളെ വിളിക്കുന്ന നാളില്‍ അതിനുത്തരമായി നിങ്ങളവനെ സ്തുതിച്ചുകൊണ്ട് പുറപ്പെട്ടുവരും. ‘ഞങ്ങള്‍ അല്‍പനേരം മാത്രമേ ഈ അവസ്ഥയില്‍ കഴിഞ്ഞിട്ടുള്ളൂ’ എന്നായിരിക്കും അന്നേരം നിങ്ങളുടെ തോന്നല്‍” (അധ്യായം 17, വാക്യം 49-52).

“ഞങ്ങള്‍ കേവലം അസ്ഥികളും മണ്ണുമായിക്കഴിഞ്ഞ ശേഷം പുതിയ സൃഷ്ടിയായി വീണ്ടും എഴുന്നേല്‍പിക്കപ്പെടുകയോ’ എന്നു ചോദിച്ചതിനുള്ള പ്രതിഫലമാണിത്. ഭൂലോകത്തെയും വാനലോകങ്ങളെയും സൃഷ്ടിച്ച അല്ലാഹുവിന് ഇവരെപ്പോലുള്ളവരെയും സൃഷ്ടിക്കുവാന്‍ തീര്‍ച്ചയായും കഴിവുണ്ടെന്ന് ഇവര്‍ക്ക് മനസ്സിലായിട്ടില്ലേ? അവരെ പുനരുജ്ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്നതിന് അവനൊരു സമയം നിര്‍ണയിച്ചുവച്ചിട്ടുണ്ട്. അതുണ്ടാവുമെന്നതില്‍ സംശയമില്ല. പക്ഷേ, അതിനെ ധിക്കരിക്കുക തന്നെ വേണമെന്ന് ധിക്കാരികള്‍ക്ക് ശാഠ്യമുണ്ട്”(അധ്യായം 17, വാക്യം 98, 99). “മനുഷ്യരേ, മരണാനന്തര ജീവിതത്തെക്കുറിച്ച് വല്ല സംശയവുമുണ്ടെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കുക: ആദിയില്‍ നിങ്ങളെ നാം സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ രേതസ്കണത്തില്‍നിന്ന്. പിന്നെ ഒട്ടിപ്പിടിക്കുന്നതില്‍നിന്ന്, പിന്നെ രൂപം പ്രാപിച്ചതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. ഈ വിവരണം നിങ്ങള്‍ക്ക് യാഥാര്‍ഥ്യം വ്യക്തമാകാനത്രെ. നാമുദ്ദേശിക്കുന്ന ബീജത്തെ ഒരു നിശ്ചിത അവധി വരെ ഗര്‍ഭാശയങ്ങളില്‍ നിവസിപ്പിക്കുന്നു. പിന്നെ നിങ്ങളെ ശിശുവായി പുറത്തുകൊണ്ടുവരുന്നു. പിന്നെ നിങ്ങള്‍ യൌവനം പ്രാപിക്കുന്നു. നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ തിരിച്ചുവിളിക്കപ്പെടുന്നു. ചിലരാവട്ടെ എല്ലാം അറിഞ്ഞശേഷം ഒന്നും അറിയാത്തവരായിത്തീരാന്‍, മോശമായ പ്രായാധിക്യത്തിലേക്ക് നയിക്കപ്പെടുന്നു. ഭൂമി വരണ്ടുകിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാല്‍ പെട്ടെന്നത് തുടികൊള്ളുന്നു. പുഷ്പിണിയാവുന്നു. കൌതുകമാര്‍ന്ന സകലയിനം ചെടികളെയും മുളപ്പിച്ചുതുടങ്ങുന്നു. അല്ലാഹു തന്നെയാകുന്നു യാഥാര്‍ഥ്യം. അവന്‍ നിര്‍ജീവമായതിനെ ജീവിപ്പിക്കുന്നു. അവന്‍ സകലതിനും കഴിവുള്ളവനാണെന്നതിനാലാണിതൊക്കെയും ഉണ്ടാവുന്നത്. അതിനാല്‍ പുനരുത്ഥാനവേള വരികതന്നെ ചെയ്യും. അതില്‍ സംശയമേയില്ല. ഖബ്റിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും, തീര്‍ച്ച”(അധ്യായം 22, വാക്യം 5-7). “നിങ്ങള്‍ ലോകരെയെല്ലാം സൃഷ്ടിക്കുകയും പിന്നെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയെന്നത് അത് അവന് ഒരു ജീവിയെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതുപോലെയേയുള്ളൂ.” (അധ്യായം 31, വാക്യം 28) “സത്യനിഷേധികള്‍ വലിയ വാദമായി ഉന്നയിച്ചു, മരണാനന്തരം തങ്ങളൊരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടുകയില്ലെന്ന്. അവരോടു പറയുക: അല്ല; എന്റെ നാഥനാണ് സത്യം! നിങ്ങള്‍ തീര്‍ച്ചയായും പുനരുജ്ജീവിപ്പിക്കപ്പെടുകതന്നെ ചെയ്യും. അങ്ങനെ ചെയ്യല്‍ അല്ലാഹുവിന് തീര്‍ത്തും അനായാസകരമത്രെ.” (അധ്യായം 64, വാക്യം 7). “ആകാശഭൂമികളെ സൃഷ്ടിച്ചവനും അവയുടെ സൃഷ്ടിയാല്‍ ക്ഷീണിക്കാത്തവനുമായ അല്ലാഹു തീര്‍ച്ചയായും മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനാണെന്ന കാര്യം ഈ ജനത്തിന് മനസ്സിലായിട്ടില്ലെന്നോ? എന്തുകൊണ്ടില്ല? നിശ്ചയം, അവന്‍ സകല സംഗതികള്‍ക്കും കഴിവുള്ളവനാകുന്നു” (അധ്യായം 46, വാക്യം 33).

“മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ, അവന്‍ വെറുതെ വിടപ്പെടുമെന്ന്? അവന്‍ വിസര്‍ജിക്കപ്പെട്ട നിസ്സാരമായ ശുക്ളകണമായിരുന്നില്ലേ? പിന്നീടവന്‍ ഒട്ടിപ്പിടിക്കുന്ന വസ്തുവായി. അനന്തരം അല്ലാഹു അവന്റെ ശരീരം സൃഷ്ടിച്ചു. അവയവങ്ങള്‍ സംവിധാനിച്ചു. എന്നിട്ടതില്‍നിന്ന് സ്ത്രീയുടെയും പുരുഷന്റെയും രണ്ടു വര്‍ഗങ്ങളുണ്ടാക്കി. അവന്‍ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെന്നോ?”(അധ്യായം 75, വാക്യം 36-40). “അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്ന് ഇതാകുന്നു: എന്തെന്നാല്‍ ഭൂമിയെ ചൈതന്യമറ്റു കിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാലോ, പെട്ടെന്നതാ അത് ചലനം കൊള്ളുകയും വളര്‍ന്നു വികസിക്കുകയും ചെയ്യുന്നു. നിശ്ചയം, ഈ മൃതഭൂമിയെ സജീവമാക്കിയതാരോ, അവന്‍ മരിച്ചുപോയവരെയും ജീവിപ്പിക്കുന്നവനാകുന്നു. അവന്‍ സകല സംഗതികള്‍ക്കും കഴിവുറ്റവനല്ലോ” (അധ്യായം 41, വാക്യം 39). “മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്റെ അസ്ഥികളെ സംഘടിപ്പിക്കാന്‍ നമുക്കാവില്ലെന്ന്. എന്തുകൊണ്ടാവില്ല? നാമവന്റെ വിരല്‍തുമ്പുകള്‍ വരെ കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനല്ലോ.” (അധ്യായം 75, വാക്യം 3, 4).

ചുരുക്കത്തില്‍, ഇല്ലായ്മയില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് അവനെ പുനരുജ്ജീവിപ്പിക്കുക ഒട്ടും പ്രയാസകരമായ കാര്യമല്ല. അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി കൈവിരലുകളും വ്യതിരിക്തമായ തലമുടിയും രക്തത്തുള്ളികളും ഗന്ധവുമൊക്കെ നല്‍കി സൃഷ്ടികര്‍മം നിര്‍വഹിച്ച ദൈവത്തിന് മനുഷ്യനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുക എന്നത് തീര്‍ത്തും അനായാസകരമത്രെ. നിര്‍ജീവമായ ഭൂമി മഴ കിട്ടിയാല്‍ സജീവമാകുന്ന പോലെ മരിച്ചു മണ്ണായ മനുഷ്യരെ അല്ലാഹു വിളിക്കുമ്പോള്‍ പുനരുജ്ജീവിച്ച് ഓടിയെത്തുന്നുവെന്നത് തീരെ അയുക്തികമോ അവിശ്വസനീയമോ അല്ല. ശരീരത്തിന്റെ നേരിയ ഒരു അംശമുപയോഗിച്ച് ക്ളോണിംഗിലൂടെ പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്ന ലോകത്ത്, സര്‍വശക്തനായ ദൈവം മനുഷ്യനെ പുനഃസൃഷ്ടിക്കുമെന്ന സത്യം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതാണ് അയുക്തികവും വിസ്മയകരവുമായ കാര്യം.

വിധിയും പരിശ്രമവും

ജീവിതത്തില്‍ പരാജയമുണ്ടാവുമ്പോള്‍ ഇന്നയാളുടെ സാന്നിധ്യമാണ് അല്ലെങ്കില്‍ ദുര്‍വിധിയാണ് അതിന് കാരണമെന്ന് പറഞ്ഞ് അയാളെ കുറ്റപ്പെടുത്തുന്ന പല ആളുകളെയും കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇസ് ലാമിന്റെ പാഠമെന്താണ്?

ഉത്തരം: ( ശൈഖ് അഹ്മദ് കുട്ടി, സീനിയര്‍ ലക്ചറര്‍, ഇസ് ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് ടൊറണ്ടോ) ഇസ് ലാമില്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ജനങ്ങള്‍ കെട്ടിചമച്ച ആചാരങ്ങളും സമ്പ്രദായങ്ങളാണിവ. അവ വിശ്വസിക്കാവുന്ന പ്രമാണങ്ങളല്ല.
വിധിയില്‍ വിശ്വസിക്കണമെന്ന് ഇസ് ലാം പഠിപ്പിക്കുന്നു. എന്നാല്‍ എല്ലാം വിധിയാണെന്ന് അന്ധമായി വിശ്വസിക്കുന്നതിനെ ഇസ് ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സത്കര്‍മങ്ങളില്‍ പരമാവധി മുന്നേറാനും അപ്പോഴുണ്ടാവുന്ന പ്രയാസങ്ങള്‍ സഹിക്കാനുമാണ് അല്ലാഹുവും അവന്റെ പ്രവാചകനും കല്‍പിക്കുന്നത്.  സൂറത്തുത്തൗബയില്‍ അല്ലാഹു പറയുന്നു : ‘നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുവിന്‍. നിങ്ങളുടെ പ്രവര്‍ത്തനം ഇനി എങ്ങനെയിരിക്കുമെന്ന് അല്ലാഹുവും അവന്റെ ദൂതനും വിശ്വാസികളൊക്കെയും കാണുന്നതാകുന്നു. പിന്നീട് നിങ്ങള്‍, ഒളിഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്ന അല്ലാഹുവിങ്കലേക്കു മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്തായിരുന്നുവെന്ന് അപ്പോള്‍ അവന്‍ പറഞ്ഞുതരും’ (09.105).

ജുമുഅ നമസ്‌കാരത്തിന് ബാങ്ക് കേട്ടാല്‍ കൊള്ളക്കൊടുക്കകളുപേക്ഷിച്ച് ദൈവസ്മരണയിലേക്ക് ഓടിവരണമെന്ന് പറഞ്ഞ ശേഷം അല്ലാഹു പറയുന്നു: ‘പിന്നെ നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍, ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്തുകൊള്ളുക, അല്ലാഹുവിനെ അധികമധികം സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് വിജയസൗഭാഗ്യമുണ്ടായേക്കാം’ (62:10).ഇവിടെ കര്‍മങ്ങളില്‍ കൂടുതലായി വ്യാപൃതമാവാനാണ് ഖുര്‍ആന്റെ കല്‍പന.
പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ഒരു വചനം കാണുക: ‘നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കേണ്ടവിധം ഭരമേല്‍പ്പിക്കുകയാണെങ്കില്‍ പക്ഷികളെ ഭക്ഷിപ്പിക്കുന്നപോലെ നിങ്ങള്‍ക്കും അല്ലാഹു വിഭങ്ങള്‍ നല്‍കുന്നതാണ്. പ്രഭാതത്തില്‍ ഒഴിഞ്ഞ വയറുമായാണ്  പക്ഷികള്‍ ഭക്ഷണം തേടി  പുറപ്പെടുന്നത്. നിറഞ്ഞ വയറുമായാണ് അവ തങ്ങളുടെ കൂടുകളിലേക്ക് തിരിച്ചുവരുന്നത്.’

മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ നാമാണ് നമ്മുടെ ജിവിതവിഭങ്ങള്‍ക്ക് വേണ്ടി പണിയെടുക്കേണ്ടത്. മറ്റെല്ലാം ജീവികളും അവ്വിധം തന്നെയാണ് സ്വന്തത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി പണിയെടുക്കുന്നത്. തനിക്കുള്ള ഭക്ഷണം തന്റെ കൂട്ടില്‍ എത്തുമെന്ന് വിചാരിച്ച് ഒരു ജീവിയും പരിശ്രമിക്കാതെ വെറുതെയിരിക്കുന്നില്ല. വിവേകമില്ലാത്ത പക്ഷികളും മൃഗങ്ങളും ഇവ്വിധം പരിശ്രമത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ വിവേകവും ബുദ്ധിയും വേണ്ടുവോളം ലഭിച്ച മനുഷ്യന്‍ എത്ര പരിശ്രമിക്കണം ? !
അഥവാ, ഒരാളിന്റെ പരാജയം വേറൊരാളിന്റെ സാന്നിദ്ധ്യം കൊണ്ടോ ദുര്‍വിധി മൂലമോ ആണ് സംഭവിച്ചതെന്ന വിചാരിക്കുന്നത് തീര്‍ത്തും അന്ധവിശ്വസമാണ്. പരാജയമുണ്ടായാല്‍ അതിന്റെ പേരില്‍ മറ്റുള്ളവരെ പഴിചാരുകയല്ല വേണ്ടത്. തീവ്രപരിശ്രമത്തിലൂടെ വീണ്ടും വിജയിക്കാനുള്ള മാര്‍ഗം തേടുകയാണ് വേണ്ടത്.

ആന്തരീക കരുത്തിന് ആരാധനകള്‍

മനുഷ്യന്റെ ധാര്‍മികചിന്തയും സദാചാരബോധവും  വെല്ലുവിളിക്കപ്പെടുന്ന ഒരു സാമൂഹിക പരിസരമാണ് എവിടെയുമിന്ന് കാണാന്‍ കഴിയുന്നത്‌. നന്മയും വിശുദ്ധിയും ജീവിതത്തില്‍ നിലനിന്നു കാണാനാഗ്രഹിക്കുന്നവര്‍ക്ക്പോലും ചതിക്കുഴികളില്‍ നിന്ന് രക്ഷപ്പെടാന്‍ വല്ലാതെ പ്രയാസപ്പെടേണ്ടി വരുന്നു. “ഭീഷണമായ ഒരു കാലഘട്ടം വരാനിരിക്കുന്നു. സ്വന്തം ദീനിനെ കാത്തു സൂക്ഷിക്കാന്‍ അന്ന് ഒരു മുസ്‌ലിമിന്    പര്‍വത   ശിഖരങ്ങളോ മഞ്ഞുപെയ്യുന്ന താഴ്വരകളോ അന്വേഷിച്ചു പോവേണ്ടി വരും”എന്ന് നബി(സ) ദീര്‍ഘദര്‍ശനം ചെയ്തത് (ബുഖാരി) ഇന്നത്തേത് പോലുള്ള ഒരു കാലഘട്ടത്തെയാണോ ഓര്‍മപ്പെടുത്തുന്നത്?

‘ദീന്‍’ എന്ന വാക് ഇവിടെ പ്രതിനിധാനം ചെയ്യുന്നത് സംസ്കാരത്തെയും ധര്‍മവിചാരത്തെയും  സാന്മാര്‍ഗികബോധത്തെയും മൂല്യങ്ങളേ യുമൊക്കെയാണ്‌. അവയൊക്കെ വെല്ലുവിളിക്കപ്പെടുന്ന ഒരു സാമൂഹികാവസ്ഥ എത്ര ഭയാനകമായിരിക്കും. ഏതൊരാളുടെയും  ജീവിതത്തില്‍ ഒട്ടേറെ പ്രശ്നങ്ങളുണ്ടാകാറുണ്ട്. തീരുമാനങ്ങളെടുക്കേണ്ട സന്ദര്‍ഭങ്ങള്‍ വരാറുണ്ട്. ഇവിടെയൊക്കെ അയാളെ സ്വാധീനിക്കുന്ന ഘടകമെന്താണ്? പ്രധാനമായും മൂന്നെണ്ണമാണുള്ളത്. അതില്‍ എതെങ്കിലുമൊന്നാകാം  അയാളെ സ്വാധീനിക്കുക. ഒന്നുകില്‍ അയാളുയര്‍ത്തിപ്പിടിക്കുന്ന വിശ്വാസം, അതല്ലെങ്കില്‍ അയാളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍, അതുമല്ലെങ്കില്‍ സമ്മര്‍ദങ്ങള്‍.
സമ്മര്‍ദങ്ങളെന്നത് കുടുംബപരമോ രാഷ്ട്രീയപരമോ സാമൂഹികപരമോ എന്തുമാകാം. പ്രയോഗതലത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്, താല്‍പര്യങ്ങളുടെയും സമ്മര്‍ദങ്ങളുടെയും സ്വാധീനവലയത്തില്‍പെട്ടു മനുഷ്യന്‍ തന്റെ വിശ്വാസം അഥവാ ‘ദീന്‍’ ബലി കഴിക്കുന്നതാണ്. അഴിമതി നടത്തുന്ന രാഷ്ട്രീയക്കാരനും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനും കൃത്രിമം കാട്ടുന്ന ബിസിനസ്സുകാരനും സത്യം മറച്ചുവെക്കുന്ന പുരോഹിതനുമെല്ലാം ഒരുപോലെ ബലികഴിക്കുന്നത് മൂല്യങ്ങളെയാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്‌? ഭൌതികജീവിതത്തിന്റെ സുഖസമൃദ്ധികള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ഐഹികലോകത്ത് ചെയ്യുന്ന സ്വന്തം കര്‍മങ്ങള്‍ക്ക് മരണാനന്തരലോകത്ത്  കണക്ക്‌ ബോധിപ്പിക്കേണ്ടി വരുമെന്നുള്ള വീണ്ടുവിചാരം നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് ഏതൊരാള്‍ക്കും ഈ അപചയം സംഭവിക്കുന്നത്‌. തീവ്രമായ ഭക്തിയും ഉറച്ച ഇച്ഛാശക്തിയും പകര്‍ന്നു നല്‍കുന്ന ആന്തരകമായ കരുത്തുകൊണ്ട് മാത്രമേ ഈ അപചയത്തെ  അതിജീവിക്കാനാവൂ.

രാജകീയ ചക്രവര്‍ത്തിയുടെ പത്നിയായിട്ടും കൊട്ടാരജീവിതം ലഭ്യമായിട്ടും ആസിയാബീവിയെ കീഴ്പെടുത്താന്‍ പ്രലോഭനങ്ങള്‍ക്ക് കഴിഞ്ഞില്ല. ഈജിപ്തിലെ കൊട്ടാരത്തെക്കാള്‍ അവര്‍ക്ക് പ്രധാനം സ്വര്‍ഗത്തില്‍ അല്ലാഹുവിന്റെ സന്നിധിയില്‍ ഒരു ഭവനമായിരുന്നു. ആ ഭവനത്തോടുള്ള അത്യധികമായ അനുരാഗമായിരുന്നു അവരെ ആര്‍ജവമുള്ള ഒരു വിശ്വാസിയാക്കി മാറ്റിയത്. “നിന്നെ സംബന്ധിച്ചേടത്തോളം ഇഹലോകത്തേക്കാള്‍ മികച്ചത് പരലോകമാണ്‌” ( ഖുര്‍ആന്‍:അദ്ദുഹാ-൪) .   സൌഭാഗ്യങ്ങളുടെ പ്രൌഡിയിലോ പൊലിമയിലോ ധിക്കാരിയും സ്വേചാധിപതിയുമായ ഭര്‍ത്താവിന്റെ നിഷേധാത്മക ശാസനകളിലോ ഒന്നും വശംവദയാകാതെ സ്വന്തം വിശ്വാസത്തിന്റെ തീഷ്ണതയും മൂര്‍ച്ചയും എപ്പോഴും ഉയര്‍ത്തിപ്പിടിച്ച ഫിര്‍ഔന്റെ ഭാര്യ ആസിയാബീവിയില്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ ഈ ആന്തരിക കരുത്താണ്. ” ഫിര്‍ഔന്റെ പത്നിയെ അല്ലാഹു വിശ്വാസികള്‍ക്ക് ഒരു മാതൃകയായി അവതരിപ്പിക്കുന്നു. അവര്‍ പ്രാര്‍ഥിച്ചു: എന്റെ നാഥാ, സ്വര്‍ഗത്തില്‍ നിന്റെ സന്നിധിയില്‍ എനിക്കായി നീയൊരു ഭവനം നിര്‍മിച്ചു തരേണമേ. ഫിര്‍ഔനില്‍നിന്നും അവന്റെ ചെയ്തികളില്‍ നിന്നും അക്രമികളായ ജനതയില്‍നിന്നും എന്നെ നീ രക്ഷപ്പെടുത്തണേ.” (ഖുര്‍ആന്‍:൬൬:൧൧)

പ്രലോഭനങ്ങളെയും സമ്മര്‍ദങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് വ്യക്തികള്‍ക്ക് എവിടെ നിന്നാണ് ലഭിക്കുക? ഒരു രാത്രികൊണ്ടോ പകലുകൊണ്ടോ നെടിയെടുക്കാവുന്നതാണോ ഇത്?  നിരന്തരവും  അര്‍ത്ഥപൂര്‍ണവുമായ ജീവിതാനുഭവങ്ങളിലൂടെയും പ്രക്രിയകളിലൂടെയും കടന്നുപോയാലല്ലാതെ വ്യക്തികള്‍ക്ക് ആന്തരീകമായ കരുത്ത് കിട്ടുകയില്ല. അതുതന്നെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ട അനുഭവങ്ങളിലും പ്രക്രിയകളിലും ആയിരിക്കുകയും വേണം.  മുഹമ്മദ്‌ നബി(സ) ക്ക് പ്രവാചകത്വം കൊടുത്തനുഗ്രഹിച്ചതിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് വ്യക്തികളെ സ്വഭാവപരമായി പാകപ്പെടുത്തിയെടുത്തും സംസ്കരിച്ചും ആന്തരികമായ അതിജീവനശേഷി ഉണ്ടാക്കുകയായിരുന്നു. “നിരക്ഷരരായ ഒരു ജനതയില്‍, അവരില്‍നിന്നു തന്നെ ഒരു പ്രവാചകനെ നിയോഗിച്ചത് അല്ലാഹുവാണ്. ദൈവികദൃഷ്ടാന്തങ്ങള്‍ അദ്ദേഹം അവര്‍ക്ക്  ഓ തിക്കൊടുക്കുകയും അവരെ സംസ്കരിച്ച് പാകപ്പെടുത്തുകയും വേദഗ്രന്ഥവും തത്ത്വജ്ഞാനവും അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. അതിനു മുമ്പ് അവര്‍ ബഹുദൂരം വഴിപിഴച്ചു പോയിരുന്നു. (ഖുര്‍ആന്‍,൬൨:൧,൨).

ഇസ്‌ലാമിലെ ആരാധനകളുടെയും അനുഷ്ടാനങ്ങളുടെയും യുക്തിഭദ്രത ഇവിടെ നമുക്ക് ബോധ്യമാകും. വ്യക്തിയുടെ ജീവിതത്തില്‍ മാറ്റമുണ്ടാകുന്നത് അവന്റെ ചിന്തയിലും മനോഭാവത്തിലും സമീപനങ്ങളിലും വ്യവഹാരരീതികളിലും മാറ്റമുണ്ടാകുമ്പോഴാണ്. ഇസ്‌ലാമിലെ ഇബാദത്തുകളുടെ ലക്‌ഷ്യം ഇപ്പറഞ്ഞ ഓരോന്നുമാണ്.  അചേതനങ്ങളായ ചടങ്ങുകളായി അനുഷ്ടാനങ്ങളോ  ആരാധനകളോ  തരംതാണു പോകാതിരിക്കാന്‍ ദീനിന്റെ പ്രമാണങ്ങള്‍ മുങ്കരുതലെടുത്തിട്ടുണ്ട്. വ്യക്തിയെ സദാ സക്രിയമാക്കി നിര്‍ത്തുന്ന ചടുലത ഇബാദ ത്തുകല്‍ക്കുണ്ടാവണം. ദിനേന അഞ്ചു നേരത്തെ നമസ്കാരം, പ്രതിവര്‍ഷം ഒരു മാസത്തെ നോമ്പ്, കൊല്ലം തോറുമുള്ള നിര്‍ബന്ധദാനം, സാധിക്കുമെങ്കില്‍ ജീവിതത്തിലൊരിക്കല്‍ ഹജ്ജ്  എന്നിങ്ങനെയുള്ള അനുഷ്ടാനങ്ങളുടെ ഘടനയും സ്വഭാവവും വിശകലനം ചെയ്താല്‍ നമുക്കവയുടെ ശാസ്ത്രീയമായ പ്രക്രിയാപരത ബോധ്യപ്പെടും. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് എപ്പോഴെങ്കിലും അനുഷ്ടിച്ചു വിടാവുന്ന തരത്തിലല്ല അവയൊന്നും ക്രമീകരിച്ചിട്ടുള്ളത്. നൈരന്തര്യം, കൃത്യത, സൂക്ഷ്മത, പൂര്‍ണത മുതലായ സവിശേഷതകള്‍ ഇസ്‌ലാമിലെ അനുഷ്ടാനങ്ങള്‍ നിര്‍ബന്ധമായും ആവശ്യപ്പെടുന്നുണ്ട്.
നമസ്കാരത്തെ വിശകലനം ചെയ്തു നോക്കാം. നിത്യജീവിതത്തില്‍ ദൈവസ്മരണ സജീവമാക്കി നിര്‍ത്താന്‍ വേണ്ടിയാണ് വിശ്വാസികളോട് നിര്‍ബന്ധമായും നമസ്കാരമനുഷ്ടിക്കാന്‍ കല്‍പിച്ചത്‌. ദിനേന നിര്‍വഹിക്കേണ്ട നിര്‍ബന്ധ നമസ്കാരങ്ങള്‍ക്കും അല്ലാഹു തന്നെ സമയനിര്‍ണയം നടത്തിയിട്ടുണ്ട്.
ഇളവുകള്‍ നല്കപ്പെട്ടവരൊഴികെയുള്ള എല്ലാവരും പ്രസ്തുത സമയനിര്‍ണയം പാലിക്കാന്‍ ബാധ്യസ്ഥരാണ്. നമസ്കാരത്തിന് മുമ്പ് ശരീരത്തിലെ മാലിന്യം നീക്കം ചെയ്ത് അംഗശുദ്ധി വരുത്തണം.  വൃത്തിയുള്ള വസ്ത്രം ധരിച്ച് വൃത്തിയുള്ള സ്ഥലത്ത് വെച്ചുവേണം നിര്‍വഹിക്കാന്‍. മുഹമ്മദ്‌ നബി(സ) പഠിപ്പിച്ചു തന്ന രീതിയിലും ക്രമത്തിലുമായിരിക്കണം നമസ്കാരം നിര്‍വഹിക്കേണ്ടത്. സ്വന്തം സൃഷ്ടികര്‍ത്താവിനോട്  ഒരു വിശ്വാസി ആത്മീയമായി നടത്തുന്ന സംവദിക്കലാണ് സിദ്ധാന്തപരമായി നമസ്കാരമെങ്കിലും ചിന്തയിലും മനോഭാവത്തിലും അനിഷേധ്യമായ മാറ്റം വരുത്താന്‍ പോന്ന അനുഷ്ടാനമൂല്യം നമസ്കാരത്തിനുണ്ട്.

സ്വാര്‍ഥത, കുടിലത, അസ്വസ്ഥത, പരോപകാരവിമുഖത തുടങ്ങിയ നിഷേധാത്മക പ്രവണതകളില്‍ നിന്നും വിശ്വാസിയെ നമസ്കാരം വിമോചിപ്പിക്കേണ്ടതുണ്ടെന്നാണ് ഖുര്‍ആന്‍ അത് സംബന്ധമായി പറഞ്ഞിട്ടുള്ളത്‌. “തീര്‍ച്ചയായും മനുഷ്യന്‍ ഒരു ദുര്‍ബല സൃഷ്ടിയാണ്. ദോഷം ബാധിച്ചാല്‍ അവന്‍ വിരണ്ടുപോകും. ഗുണം കിട്ടിയാലാവട്ടെ പിശുക്ക് കാട്ടുകയും ചെയ്യും. നമസ്കരിക്കുന്നവര്‍ മാത്രമേ ഇതില്‍ നിന്നൊഴിവുള്ളൂ.
നമസ്കാരം പതിവായി അനുഷ്ടിക്കുന്നവരാണവര്‍.”(ഖുര്‍ആന്‍,൭൦:൧൯-൨൩) മനുഷ്യന്റെ ദൌര്‍ബല്യങ്ങളെയും ചാപല്യങ്ങളെയും ചികിത്സിച്ചു ഭേദപ്പെടുത്തുന്നതില്‍ നമസ്കാരത്തിന് നിര്‍ണായകമായ പങ്ക്‌ വഹിക്കാനുണ്ടെന്നല്ലേ   ഇതില്‍നിന്ന് മനസ്സിലാകുന്നത്‌.

“നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി” നോമ്പെടുക്കാനാണല്ലോ അല്ലാഹു അനുശാസിക്കുന്നത്. അതായത് നോമ്പിന് ഒരു ലക്ഷ്യമുണ്ട്.
ആ ലക്‌ഷ്യം തഖവയാണ്. സൂക്ഷ്മത, ഭക്തി, മൂല്യവിചാരം എന്നൊക്കെ തഖവയെ നമുക്ക് ഭാഷാന്തരപ്പെടുത്താം. ശരീരത്തെ പട്ടിണിക്കിട്ടത്‌
കൊണ്ട് മാത്രം ഈ ലക്‌ഷ്യം നേടാന്‍ ഒരു വ്യക്തിക്ക് കഴിയുമോ? കഴിയുമായിരുന്നെങ്കില്‍ നമ്മുടെ രാജ്യത്ത് പട്ടിണി കിടക്കുന്ന ദാരിദ്രന്മാരെല്ലാം
സല്കര്‍മികളും പുണ്യാളന്മാരും ഭക്തരുമൊക്കെ ആകേണ്ടതായിരുന്നില്ലേ?
വിശപ്പും ദാഹവും വഴി ശരീരത്തെ പാകപ്പെടുത്തുന്നതോടൊപ്പം നാവിനും കണ്ണിനും കാതിനും ലൈംഗികാവയവങ്ങള്‍ക്കും വിചാരവികാരങ്ങള്‍ക്കുമെല്ലാം  കടിഞ്ഞാണിടാന്‍
ഒരു നോമ്പുകാരന് കഴിയുമ്പോഴേ ലക്‌ഷ്യം നേടാന്‍ കഴിയൂ. ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍, ഓരോ വര്‍ഷവും ഇതേ പ്രക്രിയ ആവര്‍ത്തിക്കപ്പെടുമ്പോള്‍ വ്യക്തിയുടെ ഉള്ളിലും പുറത്തും വലിയ മാറ്റം പ്രകടമാകും. നമസ്കാരവും സകാത്തും ഹജ്ജും വിശകലനം ചെയ്താല്‍ ഇതേ യുക്തി കൂടുതല്‍ വ്യക്തമാകും.

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate