অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബുദ്ധമത ധർമ്മങ്ങൾ

നിങ്ങള്‍ നിങ്ങള്‍ക്ക് വെളിച്ചമാകുക-ബുദ്ധന്‍

ചരിത്രപരമായി ബുദ്ധന്‍ അദ്ദേഹം പ്രചരിപിച്ച  ധമ്മത്തിന്റെ മൂര്‍ത്തീ ഭാവമാണ് .പറഞ്ഞ വാക്കുകളെല്ലാം ബുദ്ധന്‍ പ്രവര്‍ത്തിച്ചു .
അദ്ദേഹം കണ്ടെത്തിയ ആത്യന്തിക സത്യങ്ങള്‍ വിശ്രമമില്ലാതെ പ്രചരിപിക്കുകയും അതിന്റെ യഥാര്‍ത്ഥ മാത്രുകയാകുകയും ചെയ്തു .അടിസ്ഥാനപരമായി മനുഷ്യന്റെ ദൌര്‍ബല്യങ്ങള്‍ ഒന്നും തന്നെ ബുദ്ധന്‍ കാണിച്ചില്ല. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മഹത്തായ വിജ്ഞാനം ,അനുകമ്പ ,ധാര്‍മികത  തുടങ്ങിയവ പ്രചരിപിച്ചതാണ്  ബുദ്ധന്‍റെ ഗുണങ്ങളായി ലോകം കാണുന്നത് .
ആധ്യാത്മികതയുടെ അത്യുന്നതമായ നെറുകയില്‍ എത്തിയതിന്റെ ഉദാഹരണമായി ബുദ്ധന്‍ പ്രതിനിധാനം ചെയ്യുന്നു.
ലോകത്ത് ആര്‍ക്കും സത്യസന്ധമായ സംപൂരണത  കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ പഠിപിച്ചു.ലോകത്ത് ഒരു പ്രവാചകനും മതസ്ഥപകാനും ഇത്തരത്തില്‍ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞിട്ടില്ല "നിങ്ങള്‍ക്ക് തനിച്ചു സന്തോഷം, സമാധാനം, ധാര്‍മികമായ ഔന്ന്യത്യം എന്നിവ  നേടാന്‍ കഴിയുമെന്ന് ". ശരിയായ രീതിയില്‍ ശീലിച്ചാല്‍ ഞാന്‍ നേടിയ ബോധോദയം നിങ്ങള്‍ക്കും  കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ തന്റെ അനുയായികളെ പഠിപിച്ചു.
ചോദ്യം ചെയ്യപെടാത്ത ആചാരങ്ങളും, വിശ്വാസങ്ങളുടെയും പരമോന്നതമായ സത്തയാണ് "മതം" എങ്കില്‍ ബുദ്ധമതം തീര്‍ച്ചയായും ഒരു മതമല്ല. അത് മതങ്ങളുടെ വ്യവസ്ഥാപിതമായ നിരവചനം ത്തിനും അപ്പുറത്താണ് .ബുദ്ധമതം ബുദ്ധിപരമായ സംശയങ്ങളെ  പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ഒരു വ്യക്തിയുടെ ശക്തിമത്തായ മാഹത്മത്യത്തില്‍ വിശ്വസികുകയും ചെയ്യുന്നു. ആചാരങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങള്‍ പോലെ നമുക്ക് കാണാം .അത് നമ്മില്‍ പ്രചോദനം  ഉണ്ടാക്കുന്നു .എന്നാല്‍ അതൊരിക്കലും നമുക്ക് വിച്ഞാനവും സന്തോഷവും നല്‍കുന്നില്ല. അതുകൊണ്ടാണ് ഒരു മതത്തിനും അപ്പുറത്താണ് ബുദ്ധമതത്തിന്റെ സ്ഥാനം എന്ന് പറയപെടുനത് .
സര്‍വ്വ വ്യാപിയായ മതം
ബുദ്ധനെ സമ്പന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങളുടെയും യഥാര്‍ത്ഥ സന്തോഷമാണ് പ്രധാനം.ബുദ്ധന്‍റെ വചനങ്ങള്‍ സമൂഹത്തിലെ ആര്‍ക്കും ശീലിക്കാം.അത് തീര്‍ച്ചയായും പരിപൂര്‍ണമായും മുന്‍ വിധി ഇല്ലാത്തതും സത്യസന്ധമായും ലോകോതരമായും എല്ലാവര്ക്കും വേണ്ടി ഉള്ളതുമാണ്.
മനസിന്‍റെ ശുചീകരണം
ബുദ്ധമതം എല്ലാവിധ ദുഷ്ടതകളെയും മനസ്സില്‍നിന്നും ഇല്ലാതാക്കുവാനും നന്മകള്‍  ചെയ്യുവാനും പ്രോത്സാഹിപിക്കുന്നു. ഒരു വ്യക്തിയുടെ മനസിന്റെ ശുചീകരണം എങ്ങിനെയാണ്‌ ?  നന്മകളുടെയും ദുഷ്ടതകളുടെയും യഥാര്‍ത്ഥ അടിസ്ഥാനം, ദുഖത്തിന്റെയും സന്തോഷത്തിന്റെയും യഥാര്‍ത്ഥ കാരണം എന്നിവ കൂടി ബുദ്ധമതം നമ്മെ പഠിപിക്കുന്നു.
സ്വയം വിശ്വാസം
ബോധോദയം ഉണ്ടാകുവനായി ബുദ്ധന്‍ ധ്യാനത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ദൈവവും ഒളിഞ്ഞിരിക്കുന്ന അധ്യാത്മിക ശക്തി പുറത്തെടുത്തു നല്‍കിയില്ല, ഒരാളും ബുദ്ധനു മത നിയമങ്ങള്‍ പഠിപിക്കാനായി അറിവ് നല്‍കിയില്ല .
ബുദ്ധന്‍ പറഞ്ഞു "എനിക്ക് ഒരിക്കലും  ഒരു ടീച്ചര്‍ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ ഒരു മഹാത്മാവോ എന്നെ പഠിപിചില്ല. അതുമല്ലെങ്കില്‍ ബോധോദയം എങ്ങിനെ ഉണ്ടാകുമെന്ന് ആരും പറഞ്ഞു തന്നില്ല. മഹത്തായ വിച്ഞ്ഞാനം ഞാന്‍ നേടിയത് എന്‍റെ സ്വന്തം പ്രയത്നം, എന്‍റെ ശക്തി , എന്‍റെ വിച്ഞാനം , എന്‍റെ മനശുദ്ധി എന്നിവകൊണ്ടാണ് .അതുപോലെ തന്നെ ഈ മഹത്തായ ലക്‌ഷ്യം നേടാനായി നിങ്ങള്‍ക്ക് ഓരോര്തര്കും  പൂര്‍ണത കൈവരിക്കാന്‍ കഴിയും "
ചിന്തയുടെ സ്വാതന്ത്ര്യം
ലോകത്ത് നിലനില്കുന്ന മറ്റു മതങ്ങളില്‍ നിന്നും അവ പ്രചരിപിക്കുന്ന വ്യവസ്ഥാപിതമായ  തത്വങ്ങളില്‍ നിന്നും വ്യത്യസ്തമായി ബുദ്ധമതത്തിന്റെ തത്വ ശാസ്ത്രവും  വിച്ഞാനവും  മനുഷ്യരില്‍ സ്വതന്ത്ര ചിന്ത പ്രോത്സാഹിപിക്കുന്നു .
ബുദ്ധന്‍റെ തത്വങ്ങളെ പരിഗണിക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും അവ സ്വീകരികുമ്പോള്‍ നിയമപരമായ ഒരു കരാറോ ,നിരബന്ധമോ ഇല്ല എന്നതാണ് പ്രധാന തത്വം .
സത്യസന്ധമായ അറിവ്
ബുദ്ധന്‍ സത്യത്തിന്റെ മഹാനായ അധ്യാപകനാണ് .നമ്മെ കുറിച്ചും നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചും സമഗ്രമായി അറിയാനുള്ള വഴിയാണ് ബുദ്ധമതത്തിലോറെ  തുറക്കുക. ഇന്ത്യയില്‍ രണ്ടാം നൂറ്റാണ്ട് മുതല്‍ ഒന്ബതാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന ലോകത്തെ ആദ്യത്തെ സരവകലസാല - നളന്ദ സര്‍വ്വകലാസാലയെ കുറിച്ച് അറിയുമ്പോള്‍ ഇക്കാര്യത്തിലെ പ്രാധാന്യം നമുക്ക് മനസ്സിലാകും . ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കലാശാല തുറന്നുകൊടുത്തിരുന്നു. മാത്രമല്ല ഏറെ കഴിവുള്ള ബുദ്ധസന്യാസിമാര്‍, ബുദ്ധമത പണ്ഡിതര്‍ ഇവിടെ താമസിച്ചു പഠിപിച്ചിരുന്നു.
സമാനതയില്ലാത്ത അധ്യാപകന്‍
ബുദ്ധന്‍ സമാനതയില്ലാത്ത അധ്യാപകനാണ് . അദ്ദേഹം സ്വതന്ത്രമായും കര്മോല്സുകമായും പ്രവര്‍ത്തിച്ചു .തന്റെ അനുയായികളെയും, മറ്റു പ്രമാണങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരെയും അധ്യേഹത്തിന്റെ പ്രബോധനങ്ങളെ എല്ലാ അര്‍ത്ഥത്തിലും വെല്ലുവിളിക്കാനും എല്ലാ സംശയങ്ങള്‍ തീര്‍ക്കുവാനും ക്ഷണിച്ചു .ബുദ്ധന്‍റെ സത്യസന്ധമായ നിലപാട് മൂലം അദ്ധേഹത്തിന്റെ തത്വങ്ങളെകുറിച്ച്  അനുയായികള്‍കിടയില്‍ ചര്‍ച്ചകളും വാദ പ്രതിവാദങ്ങളും നടന്നിരുന്നു .വ്യത്യസ്തമായ ബുദ്ധ മത സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവ തമ്മില്‍ അതിക്രമങ്ങള്‍ ഉണ്ടാകാറില്ല. ഒരാള്‍ ഒരു സത്യം മനസിലാക്കിയാല്‍ അത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ വരുമ്പോള്‍ ഒരിക്കലും ഭയപെടില്ല. സത്യം എപ്പോഴും വിജയിക്കുമെന്നും ബുദ്ധന്‍ മനസിലാക്കി .വ്യത്യസ്തമായ ചോദ്യങ്ങളും അതിനു അദ്ദ്യേഹം നല്‍കിയ മറുപടികളും മതപരമായി ബുദ്ധ തത്വങ്ങള്‍ക്ക് മുതല്‍ കൂട്ടായി മാറി .ഇന്ന് മനുഷ്യജീവിതവുമായി ബന്ധപെട്ടു ഏതു തരം ചോദ്യങ്ങള്‍ക്കും വളരെ ലളിതമായി ഉത്തരം നല്കാന്‍ ബുദ്ധമത വിശ്വാസികള്‍ക് കഴിയുന്നു .അതുമായി ബന്ധപെട്ടു ബുദ്ധന്‍ പറഞ്ഞ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്  ബോധ്യപെടുത്താനും കഴിയുന്നു.

അന്ധമായ വിശ്വാസമില്ല
ബുദ്ധന്‍ സ്വര്‍ഗ്ഗമോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രതിഫലമോ തന്റെ അനുയായികള്‍ക് വാഗ്ദാനം ചെയ്തില്ല .ബുദ്ധനില്‍ വിശ്വസിച്ചാല്‍ മോക്ഷം ലഭിക്കുമെന്നും പറഞ്ഞില്ല. അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ മതം എന്ന് പറയുന്നത് വില പേശല്‍ അല്ല.മറിച്ച്‌ ഒരു വ്യക്തിക്ക് തനിച്ചും മറ്റുള്ളവര്കും മഹത്തായ ബോധം ഉണ്ടാക്കുന്നതിനും അതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ആത്യന്തികമായി ജീവിതത്തില്‍ നിന്നുള്ള മോചനത്തിനായുള്ള മഹത്തായ പാതയാണ് .ബുദ്ധന്‍ പറഞ്ഞ തത്വങ്ങളില്‍ വെറുതെ വിശ്വസിക്കുന്നതിന് പകരം അതിനെകുറിച്ച് കൂടുതല്‍ പഠിക്കാനാണ്
അദ്ദേഹം ആഹ്വാനം ചെയ്തത് .വൈകാരികമായ അന്ധമായ സമീപനത്തോടെ മതത്തെ പഠിക്കുന്നതിനു പകരം അതിനെക്കുറിച്ച്‌ വ്യത്യസ്തമായ വഴികളിലൂടെ പഠിക്കുകയും നിരീക്ഷികുകയും ചെയ്ത്‌ അത് ലോകത്തിനു ഗുണകരമെങ്കില്‍ മാത്രം സ്വീകരിക്കാനും  മറ്റുള്ളവരെ സ്വീകരിക്കാന്‍ പ്രേരിപിക്കാനും ബുദ്ധന്‍ പറഞ്ഞു. ബുദ്ധമതത്തെ മതങ്ങളുടെ വ്യാഖാനം എന്ന് ചിലപോഴെങ്കിലും പറയുന്നത് അതുകൊണ്ടാണ് .മനസ്സിനെയും പ്രവര്ത്തികളെയും കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ ബുദ്ധമതത്തെ അന്ഗീകരിക്കുന്നതും അതുകൊണ്ടാണ് .
അനുഭവങ്ങളില്‍ വിശ്വസിക്കുന്നു
ബുദ്ധ മതം മാത്രമാണ് ദൈവത്തിന്റെ സന്ദേശം ആണെന്ന് പരിചയപെടുത്താതെ, അത് സ്ഥാപിച്ച മഹാന്‍റെ അനുഭവങ്ങള്‍ യാതാര്ത്യബോധം, വിജ്ഞാനം, ബോധോദയം എന്നിവ ആധാരമാക്കി മനുഷ്യ സമൂഹത്തിനു അറിവ് പകര്‍ന്നുകൊടുക്കുന്ന ഏക മതം .അത് തുടങ്ങുന്നത് അറിവിന്‍റെ അടിത്തറയില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ്. അല്ലാതെ അന്ധ വിശ്വാസത്തില്‍ നിന്നല്ല .മനുഷ്യന്‍റെ പ്രശ്നങ്ങള്‍ തീര്‍ച്ചയായും മനസിലാക്കേണ്ടത് അവന്‍റെ അനുഭവത്തില്‍ നിന്നാണെന്നും , അത് പരിഹരിക്കപെടുന്നത് മനുഷ്യന്‍റെ മനസിന്‍റെ മഹത്തായ സ്വഭാവം വികസിപിക്കുന്നത്തിലൂടെയും മനസ്സിന്‍റെ സുചീകരണത്തിലൂടെയും ആണ്.അല്ലാതെ വേറൊരാളില്‍ നിന്നല്ല. അതുകൊണ്ടാണ് ബുദ്ധന്‍ ഞാനൊരു അമാനുഷികനായ രക്ഷകര്‍ത്താവാണ് എന്ന് ഒരിക്കലും പറയാതിരുന്നത്. ബുദ്ധന്‍ ഒരിക്കലും ഒരു രക്ഷകര്‍ത്താവിനെ കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ  അഭിപ്രായത്തില്‍ നാം തന്നെയാണ് നമ്മുടെ രക്ഷകര്‍.
അഖണ്ഡമായ സത്യം
കപട വേഷധാരിയായി അഭിനയിക്കാതെ സത്യമെന്താണോ ,അത് എവിടെയാണ് ,എങ്ങിനെയാണോ അത് സ്വീകരിക്കുകയും ജീവിതമെന്ന പരമാര്തത്തെ ധൈര്യപൂര്‍വ്വം നേരിടാനും ബുദ്ധന്‍ നമ്മെ പ്രോത്സാഹിപിക്കുന്നു .സത്യസന്ധത നമ്മില്‍ യഥാര്‍ത്ഥ സന്തോഷം ജനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്രിയത
ബുദ്ധമതത്തിന് അതിന്‍റെ തത്വങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ ഒരിക്കലും നല്കേണ്ടി വന്നിട്ടില്ല. പുതിയതായി തെളിയിക്കപെട്ട ശാസ്ത്രിയ കണ്ടെത്തലുകള്‍ ഒരിക്കലും ബുദ്ധന്‍റെ തത്ത്വങ്ങളുമായി പരസ്പരം വിരുധങ്ങളാകുകയോ ചെയ്യുനില്ലെന്നു മാത്രമല്ല ബുദ്ധന്‍റെ അധ്യാപന രീതി വളരെ ശാസ്ത്രിയമായി തെളിയിക്കപെടുകയും ചെയ്യുന്നു.ഏതു സാഹചര്യത്തിലും ബുദ്ധന്‍റെ തത്വങ്ങള്‍ അതിന്‍റെ അടിസ്ഥാനപരമായ ആശയങ്ങളില്‍ മാറ്റം വരാതെ നിലനില്‍കുന്നു .ബുദ്ധ മതത്തിന്‍റെ മൂല്യം മനസ്സിലാക്കുന്നതില്‍ മനുഷ്യ മനസ്സില്‍ ചിലപ്പോള്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായേക്കാം. ഒരു ദുഷിച്ച സമൂഹത്തില്‍ ബുദ്ധന്‍റെ തത്വങ്ങള്‍ ജിവിതത്തില്‍ പകര്‍ത്തുമ്പോള്‍ വളരെ വിഷമതകളും നേരിടേണ്ടി വന്നേക്കാം എന്നിരുന്നാലും ബുദ്ധമത തത്വങ്ങുളുടെ മൂല്യം ഉയര്‍ന്ന സാംസ്‌കാരിക നിലവാരം പുലര്തുന്നവരുടെ മനസ്സില്‍ എപ്പോഴും വിലമതിക്കാന്‍ ആകാത്തതാണ്.
ഇരുപതാം നൂറ്റാണ്ടിലെ അറിയപെടുന്ന നോബല്‍ സമ്മാന ജേതാവും ഗണിത ശാസ്ത്രഞ്ഞനുമായ  ആല്‍ബര്‍ട്ട് ഐന്‍സ്ടീന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക :" ഭാവിയിലെ മതം എന്നുപറയുന്നത് പ്രപഞ്ച സമ്പന്തിയായ മതമാണ്‌ .അതിശയിപിക്കുന്ന വൈക്തി ദൈവങ്ങളും, ചോദ്യം ചെയ്യപെടാത്ത സിദ്ധാന്തങ്ങളും ദൈവ ശാസ്ത്രങ്ങളും ഒഴിവാക്കപെടും. അത് പ്രകൃതിപരവും ആധ്യാത്മികവുമായ കാര്യങ്ങള്‍ കൂട്ടി ഇണക്കുന്നതും എല്ലാവിധ അനുഭവങ്ങളുടെയും വെളിച്ചതിലുള്ളതും, പ്രകൃതി- ആധ്യാത്മികത എന്നിവയുടെ അര്‍ത്ഥപൂര്‍ണമായ ഐക്യതിനെയും ഉള്‍കൊള്ളുന്നതും ആയിരിക്കും .ഇതിന് ബുദ്ധമതം ഉത്തരം നല്‍കുന്നു . ആധുനിക ശാസ്ത്രവുമായി ഒത്തു ചേര്‍ന്ന് പോകാന്‍ കഴിയുന്ന ഏതെങ്കിലും ഒരു മതമുണ്ടെങ്കില്‍ അത് ബുദ്ധമതം ആയിരിക്കും."

മഹത്തായ തത്വ ശാസ്ത്രം

ഗണിത ശാസ്ത്രഞ്ഞനും തത്വ ജ്ഞാനിയും ,എഴുത്തുകാരനും , സാമൂഹ്യ വിമര്‍ശകനും , നോബല്‍ സമ്മാന ജേതാവും ആയ ബെട്രന്ട്‌ റസ്സലിന്റെ വാക്കുകള്‍ :" ചരിത്രത്തിലെ ഏറ്റവും മഹത്തായ മതങ്ങളില്‍ ഞാന്‍ ബുദ്ധമതത്തെ  സ്വീകരിക്കുന്നു . ബുദ്ധമതം ചിന്തയുടെയും, ശാസ്ത്രിയതയുടെയും സമന്വയമായ തത്വ ശാസ്ത്രമാണ് . ശാസ്ത്രീയ സത്യങ്ങള്‍ ഉപദേശിക്കുന്ന മതമാണ്‌ ബുദ്ധമതം . യുക്തിപൂര്‍വമായ ചിന്തകളിലേക്ക് നയിക്കുകവഴി നമ്മുടെ പല രസകരമായ ചോദ്യങ്ങല്കും ഉത്തരം നല്കാന്‍ ബുദ്ധമതത്തിന് കഴിയുന്നു. എന്താണ് മനസ് ,എന്താണ് ശരീരം, ഇതില്‍ ഏതിനാണ് കൂടുതല്‍ പ്രാധാന്യം?, പ്രപഞ്ചം ഒരു ലക്ഷ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണോ ? ഇവിടെ മനുഷ്യന്‍റെ സ്ഥാനം എന്ത് ? മനുഷ്യന് ശ്രേഷ്ടമായ ജീവിതമാണോ ഉള്ളത് ? ഇത്തരം ചോദ്യങ്ങള്‍ നമ്മളെ ശാസ്ത്രം നയിക്കാത്ത പല മേഖലകളിലേക്കും കൊണ്ടുപോകുന്നു .കാരണം ശാസ്ത്രത്തിനു പല പരിമിതികളുണ്ട് എന്നാല്‍ ബുദ്ധമതം കീഴടക്കുന്നത്‌ മനസ്സിനെയാണ്‌."

ശ്രേഷ്ടമായ മനശാസ്ത്രം

അനലറ്റിക്കല്‍ മനശാസ്ത്രത്തിന്റെ  സ്ഥാപകനും, ആധുനിക മനശാസ്ത്രത്തിന്റെ പ്രഥമ പ്രവര്‍ത്തകനുമായ ഡോക്ടര്‍ . കാള്‍.ജി . ജങ്ങു ന്‍റെ അഭിപ്രായം നോക്കുക : " നമ്മള്‍ ബുദ്ധമതത്തോട് വളരെ അടുത്താണ് . ബുദ്ധന്‍റെ തത്വം വായിച്ചാല്‍ മനസ്സിലാകുന്നത്‌ രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആധുനിക മനശ്സ്ത്രപരമായ പല പ്രശ്നങ്ങളും ബുദ്ധന്‍ മനസിലാക്കുകയും അതിനെല്ലാം പരിഹാരം നിര്‍ദേശിച്ചു എന്നുമാണ് .മതങ്ങളെ കുറിച്ച് താരതമ്യം നടത്തുന്ന വിദ്യാര്‍ഥി എന്ന നിലക്ക് ഏറ്റവും പൂര്‍ണതയുള്ള മതം ബുദ്ധമതം മാത്രമാണ് .പരിണാമ സിദ്ധാന്തവും ,കര്‍മ്മ സിദ്ധാന്തവും മറ്റെല്ലാ മതതെക്കളും മുന്നിട്ടു നില്‍ക്കുന്നത് ബുദ്ധ മതത്തിലാണ്.". ആ മതത്തിന്‍റെ ചരിത്രമോ അതിന്‍റെ തത്വ ശാസ്ത്രപരമായ പഠനമോ അല്ല എന്നെ ബുദ്ധമതത്തിലേക്ക് അടുപിച്ചത്. പകരം ഒരു ഡോക്ടര്‍ എന്നാ നിലക്കുള്ള എന്‍റെ തൊഴിലിനോടുള്ള താല്പര്യമാണ് . മാനസികമായി ബുദ്ധിമുട്ടുന്ന രോഗികളെ ചികില്സിക്കലാണ് എന്‍റെ ജ്യോലി . അതുകൊണ്ട് തന്നെയാണ് മനുഷ്യത്വത്തെ കുറിച്ച് പഠിപിച്ച മഹാനായ അധ്യാപകനായ ബുദ്ധന്‍റെ തത്വങ്ങളെ പരിചയപെടാന്‍ എന്നെ പ്രേരിപിച്ചത്‌. ബുദ്ധന്‍റെ പ്രധാന തത്വങ്ങള്‍ ഒരു ചങ്ങലയാണ് . ജനനം , വാര്‍ധക്യം, രോഗം , മരണം എന്നിവയുടെ ഒരു ചങ്ങല."

ഭയമില്ലായ്മ
മതപരമായ അന്ധ വിശ്വാസങ്ങള്‍ക്കെതിരെ യുക്തിപരമായ വിശ്വാസം പ്രോത്സാഹിപിച്ച ഒരു ചരിത്ര പുരുഷനാണ് ബുദ്ധന്‍ .പുരോഹിതന്മാരുടെ ദുഷിച്ച അധികാരത്തില്‍ നിന്നും മനുഷ്യരെ മോചിപിക്കാന്‍ ബുദ്ധന്‍ ശ്രമിച്ചു. മതപരമായ കപടത - ഏകാധിപത്യം എന്നിവയില്‍ നിന്നും സ്വാതന്ത്രത്തിന്റെ വഴിയൊരുക്കിയ ആദ്യത്തെ വ്യക്തിയും ബുദ്ധാനാണ്. ചിന്തക്ക് പ്രാധാന്യം നല്‍കുകയും, ഭയപെടുത്തിയുള്ള വിശ്വാസങ്ങളെ ഒന്നിനെയും അനുസരിക്കേണ്ട്തില്ലെന്നും പറഞ്ഞ വ്യക്തിയാണ് ബുദ്ധന്‍ .
പ്രാപഞ്ചികമായ അനുകമ്പ
ബുദ്ധന്‍റെ അനുകമ്പ പ്രാപഞ്ചികമാണ് . ചെറുതുമുതല്‍ വലുതുവരെയുള്ള എല്ലാ ജീവജാലങ്ങളെയും അദ്ദേഹം അദ്ദേഹം തുല്യമായി കണ്ടിരുന്നു. എല്ലാ ജീവജാലങ്ങല്കും നമ്മെ പോലെതന്നെ വികാരങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും ബുദ്ധന്‍ അഭിപ്രായപെട്ടു .
അക്രമ രാഹിത്യം
ബുദ്ധമതത്തിന് യുദ്ധത്തിന്‌ സ്ഥാനമില്ല. ബുദ്ധന്‍ പറഞ്ഞു" വിജയിക്കുന്നവര്‍ വേറുപിനെ പ്രസവിക്കുന്നു, പരാജിതര്‍ ദുഖത്തില്‍ ജീവിക്കുന്നു. ആരാണോ വിജയവും പരാജയവും നിരാകരിക്കുന്നത് അവന്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു."
ബുദ്ധന്‍ അക്രമ രാഹിത്യത്തെ കുറിച്ചും സമാധാനത്തെ കുറിച്ചും പഠിപ്പിക്കുക മാത്രമല്ല ചെയ്തത് , അദ്ദേഹം മാത്രമാണ് യുദ്ധം തടയാനായി യുദ്ധകളത്തിലേക്ക് ഇറങ്ങി ചെന്ന ഒരേയൊരു മതസ്ഥപകാനും പ്രവാചകനും.
മനുഷ്യ സമത്വം
സമൂഹത്തിലും വര്‍ഗ്ഗത്തിലും നിലനിന്നിരുന്ന ജാതിപരമായ വിവേചനം, വെറുപ്പ്‌ എന്നിവക്കെതിരെയും വ്യതിപരമായ സ്വതന്ത്രം, സമത്വം, എന്നിവക്കുവേണ്ടിയും സംസാരിച്ച ആദ്യത്തെ വ്യക്തിയും മഹാനായ ബുദ്ധാനാണ്. അദ്ദേഹം സാമൂഹ്യപരമായ സഹകരണവും, സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാനും ജനങ്ങളെ പ്രോത്സാഹിപിച്ചു. ബുദ്ധന്‍റെ അഭിപ്രായത്തില്‍ എല്ലാ മനുഷ്യരെയും അളക്കേണ്ടത്‌ അവന്‍റെ ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വഭാവത്തെ നോക്കിവേണം.
ബുദ്ധന്‍ പറഞ്ഞു: " ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും കടന്നു ചെല്ലുക ഇത് പ്രചരിപ്പിക്കുക, അവരോടു പറയുക " ദരിദ്രനും കഷ്ടത അനുഭവിക്കുനവനും,  പണക്കാരനും ഉയര്‍ന്നവനും എല്ലാവരും ഒന്നാണ് .എല്ലാ ജാതിക്കാരും ഈ മതത്തില്‍ ഒന്നിക്കുന്നു, സമുദ്രത്തില്‍ പുഴകള്‍ ചെന്ന് ചേരുന്നത് പോലെ."

ആണ്‍ പെണ്‍ സമത്വം
എല്ലാ കാര്യങ്ങളിലും ആണിനും പെണ്ണിനും തുല്യമായ അവകാശം ബുദ്ധന്‍ കണ്ടിരുന്നു. മതപരമായ ജീവിതത്തില്‍ തുല്യമായ പ്രാതിനിധ്യവും സ്വാതന്ത്രവും ബുദ്ധന്‍ നല്‍കിയിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി സംഘത്തില്‍ സ്ത്രീകള്‍ക്ക് സന്യാസിമാരായി ചേരാനുള്ള സ്വാതന്ത്രം നല്‍കിയിരുന്നു. ഇത് ആ കാലഘട്ടത്തില്‍ തികച്ചും മഹത്തരമായ കാര്യവും ആയിരുന്നു

ജനാധിപത്യം
ബുദ്ധന്‍ ജനാധിപത്യപരമായ  നടപടി ക്രമങ്ങളുടെയും കൂടിയാലോജനകളുടെയും വക്താവായിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി , സന്യസിനികളുടെ സംഘത്തില്‍ എല്ലാ അംഗങ്ങളുടെയും വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്രവും, പൊതുവായ കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ മുന്നോട്ടു വെക്കാനുള്ള സ്വതന്ത്രവും നല്‍കിയിരുന്നു. പ്രധാനപെട്ട ചോദ്യങ്ങള്‍ പോന്തിവന്നാല്‍ അത് ഇന്ന് നിലനില്‍ക്കുന്ന പാര്‍ലിമെന്റ്രി സംവിധാനത്തിന്‍റെ രീതിയില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനം എടുക്കുകയും ചെയ്തിരുന്നു.
പരിസ്ഥിതി സംരക്ഷണം
മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധപെട്ടു കിടക്കുന്നതിനാല്‍ പ്രകൃതിയെ സംരക്ഷിക്കാനും, ബഹുമാനിക്കാനും ബുദ്ധന്‍ മനുഷ്യരെ ശരിക്കും പ്രോത്സാഹിപിച്ചിരുന്നു.
മൃഗബലിക്ക് എതിര്
ഒരു വ്യക്തിയുടെ സ്വാത്രപരമായ നേട്ടത്തിന് വേണ്ടി ജീവനുള്ളവയെ കൊല്ലുന്നത്‌ ക്രൂരതയാണെന്ന് ബുദ്ധന്‍ പറഞ്ഞു. അതിനെ അദ്ദേഹം അംന്ഗീകരിച്ചില്ല.
മഹത്തായ അത്ഭുതം എന്നാല്‍ ചൂഷണം അല്ല
ബുദ്ധന്‍ പറഞ്ഞു : അറിവില്ലാതെ ജീവിക്കുന്ന വ്യക്തിയുടെ അറിവിലേക്കുള്ള മാറ്റമാണ് മഹത്തായ അത്ഭുതം എന്ന് പറയുന്നത്. താന്‍ നേടിയ ശാരീരികമായ അത്ഭുതങ്ങള്‍ കാണിച്ച് അന്ധമായ വിശ്വാസം ജനിപിച്ച് അനുയായികളില്‍ വിജയിക്കാന്‍ ബുദ്ധന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രീ ബുദ്ധന്‍ നേടിയ ശാരീരികമായും മാനസികമായും ഉള്ള കഴിവുകള്‍ അനുകമ്പയിലൂടെ സാന്മാര്‍ഗിക ജീവിതം പഠിപിക്കാനാണ് ഉപയോഗിച്ചത് .
രാഷ്ട്രീയമായ ദുര്‍വിനിയോഗം ഇല്ല
ബുദ്ധന്‍ ജനിച്ചത്‌ ക്ഷത്രിയ കുടുംബത്തില്‍ ആയിരുന്നു .രാജാക്കന്മാരും രാജ്ഞിമാരും, മന്ത്രിമാരും ആയി ഇടപെട്ടു  ജീവിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം അദ്ദേഹം കണ്ടെത്തിയ ആശയങ്ങള്‍ പഠിപ്പിക്കാന്‍ ഉപയോഗിച്ചിട്ടില്ല. മാത്രമല്ല രാഷ്ട്രീയമായ സക്തിയായി മാറാനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ തെറ്റായി ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും അദ്ദേഹം എല്ലാ രാജാക്കന്മാരെയും  ധാര്‍മികമായി ശക്തിയുള്ളവര്‍ ആക്കി മാറ്റാനും, അത്യാഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം ഭരിക്കാതിരിക്കാനും, എന്നാല്‍ ജനങ്ങളോട്  അനുകമ്പയും പരിഗണനയും നല്‍കാനും പഠിപിച്ചു.

പൊറുക്കാതിരികുന്നില്ല
പൊറുക്കാതിരിക്കുന്ന പാപം ബുദ്ധമതത്തില്‍ ഇല്ല. ബുദ്ധന്‍ പറഞ്ഞു :" എല്ലാ പ്രവര്‍ത്തികളും ഒന്നുകില്‍ ബോധത്തോടുകൂടിയോ, അബോധാവസ്ഥയിലോ, കാര്യക്ഷമമായോ  അല്ലാതെയോ ചെയ്യുന്നതാണ്‌. ആയതിനാല്‍ അയാളുടെ തെറ്റ് അയാള്‍ മനസ്സിലാക്കിയാല്‍  നല്ല രീതിയില്‍ തിരുത്താനുള്ള സാധ്യത അവിടെ എപ്പോഴും നിലനില്‍ക്കുന്നുണ്ട് .

മഹത്തായ ലക്‌ഷ്യം

വ്യക്തിക്കും മറ്റുള്ളവര്‍ക്കും യഥാര്‍ത്ഥ സന്തോഷംലഭിക്കുക എന്നുവെച്ചാല്‍  ശരിക്കും കഷ്ടമുള്ള കാര്യമാണ്. കാരണം ബുദ്ധമത തത്വം അനുസരിച്ച് ജീവിക്കുക എന്നുവെച്ചാല്‍ മഹത്തായ അഷ്ടങ്ങ മാര്‍ഗ്ഗം അനുസരിച്ച് ജീവിക്കുക എന്നതാണ്. ബുദ്ധമത വിശ്വാസികള്‍ ഒരുതരത്തിലുള്ള കടന്നുകയറ്റവും ഇഷ്ടപെടുന്നില്ല.
സത്യസന്ധമായ  സന്തോഷത്തിലേക്കുള്ള ശരിയായ വഴി
ജീവിതവുമായി ബന്ധപെട്ട മഹത്തരമായ ബ്രിഹുത്തായ പരസ്പര ബന്ധമുള്ള പഠന പദ്ധതിയാണ് ബുദ്ധന്‍റെ തത്വങ്ങള്‍ .
അത് ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പര്‍ശിക്കുന്നു. പുരാതനമായ ബുദ്ധമത ഗ്രന്ഥങ്ങളില്‍ പറയുന്നത് ഒന്നിനുമുകളില്‍ ഒന്നായി കയറ്റി നിറുത്തിയിട്ടുള്ള ഏഴു ആനകള്‍ പോലെയാണ് ഇതെന്നാണ്. ബുദ്ധന്‍ നാല്പത്തി അഞ്ച് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ തത്വങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ ദുഃഖങ്ങള്‍ അകറ്റാനും യഥാര്‍ത്ഥ സന്തോഷം നേടാനും പഠിപിച്ചു. അദ്ദേഹം തന്‍റെ ആയിരക്കണക്കിന് വരുന്ന അനുയായികളോട് ഞാന്‍ പറഞ്ഞ തത്വങ്ങളില്‍ എന്തെങ്കിലും സംശയം ഉണ്ടോ എന്ന് നിര്‍വാണം പ്രാപിക്കുന്നതിന് മുന്‍പ് മൂന്നു തവണ ചോദിച്ചു.ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല .
ഈ ജീവിതത്തിലാണ് സന്തോഷം

ബുദ്ധമതം പൂര്‍ണമായും മറ്റേതോ ലോകത്തിനു വേണ്ടിയുള്ള മതമല്ല. ബുദ്ധന്‍റെ തത്വങ്ങള്‍ ഈ ജീവിതത്തില്‍ പകര്‍ത്തുന്നത്തിലൂടെ ഈ ജീവിതത്തില്‍ തന്നെ ഗുണകരമായ മാറ്റവും ഉണ്ടാകുന്നു. ഈ ജീവിതത്തിലെ മഹത്തായ സന്തോഷത്തിലാണ് ബുദ്ധമതം ഊന്നല്‍ നല്‍കുന്നത് . അത് നിങ്ങള്‍ക്ക് ആസ്വതിക്കാന്‍ ആകുമെന്ന് ബുദ്ധമതം തെളിയിക്കുന്നു.
എല്ലാം സുതാര്യം
ബുദ്ധന്‍റെ അഭിപ്രായത്തില്‍ സത്യം എന്നുപറയുന്നത് യഥാര്‍ഥവും എല്ലാവര്‍ക്കും സ്വയം തുറന്നു പരിശോധിക്കാവുന്ന കാര്യവുമാണ്. നമ്മള്‍ ബുദ്ധനെ കുറിച്ചും അദ്ദേഹത്തിന്റെ തത്വങ്ങളെ കുറിച്ചും പഠിക്കുമ്പോള്‍ എല്ലാം എല്ലാവര്‍ക്കും വേണ്ടി തുറന്നു വെച്ചിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രാവീണ്യം നേടിയ അധ്യാപകര്‍ ആവശ്യമായി വരാം. എന്നിരുന്നാലും ബുദ്ധമത തത്വങ്ങളില്‍ ഒളിച്ചു വെക്കപെട്ടതായി ഒന്നുമില്ല
ദയയും, മനസ്സിലാക്കലും
ബുദ്ധന്‍റെ സന്ദേശം എല്ലാറ്റിനോടും ഉള്ള അനുകമ്പയും , എല്ലാം മനസ്സിലാക്കാനുമുള്ള ഒരു പ്രാപഞ്ചികമായ സന്ദേശമാണ് .
ലോകം ഇന്ന് ഈ സന്ദേശത്തെ  മനുഷ്യ ചരിത്രത്തില്‍ എന്നത്തെക്കാളും ആഗ്രഹിക്കുകയും ഉറ്റുനോക്കുകയും ചെയ്യുന്നു.
N.HARIDAS BODH

സത്യം എങ്ങിനെ കണ്ടെത്താം?

ബുദ്ധന്‍ ഒരിക്കല്‍ കല്‍മാസിന്റെ ഗ്രാമത്തിലൂടെ കടന്നു പോയി. ഇന്ത്യയിലെ ഏറ്റവും ബുദ്ധിയുള്ളവരും, ചുറുചുറുക്കുള്ളവരും, ബുദ്ധിമാന്മാരുമായിരുന്നു കല്മാസ് .
അവര്‍ ബുദ്ധനോട് ചോദിച്ചു." നിങ്ങള്‍ പറയുന്നതെല്ലാം സത്യമാണെന്ന് ഞങ്ങള്‍ക്ക് എങ്ങിനെ അറിയും?" മറ്റുള്ള പണ്ഡിതര്‍ പറയുന്നത് (അക്കാലഘട്ടത്തില്‍ അറുപതോളം മത പണ്ഡിതര്‍ ഉണ്ടായിരുന്നു.)അവര്‍ പറയുന്നതാണ് സത്യമാണെന്നാണ്. മാത്രമല്ല മറ്റുള്ളവര്‍ പറയുന്നതെല്ലാം അസത്യമെന്നും അവര്‍ പറയുന്നു.
ഇക്കാര്യം കേട്ടു ബുദ്ധന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ഒന്ന് .കാലങ്ങളായി കേട്ടുവരുന്നു എന്നതുകൊണ്ട്‌ നിങ്ങള്‍ അതില്‍ വിശ്വസിക്കരുത്
രണ്ട്.കുറേ തലമുറകളായി അനുഷ്ടിച്ചുവരുന്നു എന്ന കാരണത്താലും നിങ്ങള്‍ ഒരു ആചാരങ്ങളും പിന്തുടരുത്
മൂന്നു. ഊഹാപോഹം കേട്ടാലുടന്‍ അത് ശ്രദ്ധിക്കുകയോ വിസ്വസികുകയോ അരുത്
നാല്.വേദ പുസ്തകത്തില്‍ പറയുന്നതുകൊണ്ട് മാത്രം ഒന്നും നിങ്ങള്‍ ഉറപ്പിക്കരുത് .
അഞ്ച്‌.എന്തെങ്കിലും അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിച്ചു വിഡ്ഢി ആകരുത്.
ആറ്.ആകസ്മികമായി എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്തതിന്റെ പേരിലും വിസ്വസികരുത്
ഏഴു. പുറം മോടിയില്‍ വിശ്വസിച്ചു വിഡ്ഢി ആകരുത്.
എട്ട്. നിങ്ങള്‍ക്ക് സംതൃപ്തി തരുന്നു എന്ന കാരണത്താല്‍ മാത്രം ഒരു ആശയത്തെയോ കാഴ്ച്ചപാടിനെയോ മുറുകെ പിടിക്കരുത്
ഒന്‍പതു.യുക്തിസഹമായി നിങ്ങള്‍ക്ക് തനിയെ വസ്തുതകള്‍ കണ്ടെത്താന്‍ കഴിയാത്തതൊന്നും അന്ഗീകരിക്കരുത് .
പത്ത്.ആത്മീയ ഗുരുവിനോടുള്ള ബഹുമാനം കൊണ്ടോ ആദരവ് കൊണ്ടോ ഒരു കാര്യവും വിശ്വസിക്കരുത് .

ഉത്തമ ബോധ്യതിന്റെ അടിസ്ഥാനത്തിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും മാത്രം മുന്നോട്ട് പോകുക .നിങ്ങള്‍ സ്വീകരിച്ചതോ പരിശീലിക്കുന്നതോ എന്തോ ആയിക്കൊള്ളട്ടെ അത് നിങ്ങളെ കോപത്തിലെക്കോ, അത്യാഗ്രഹത്തിലെക്കോ, അജ്ഞതയിലെക്കോ ആണ് നയിക്കുന്നതെങ്കില്‍ അത് നിങ്ങള്‍ സ്വീകരിക്കരുത് .ആ ആശയങ്ങള്‍ നിരസ്സിക്കാം.ദേഷ്യം അഞ്ഞ്ത, അത്യാഗ്രഹം എന്നിവ പ്രാപഞ്ചികമായി തന്നെ വെറുക്കപെട്ടത് ആണ് .അവ ഒരിക്കലും ഗുണപ്രദം അല്ല .അതുകൊണ്ടുതന്നെ അത് ഒഴിവാക്കേണ്ടത് ആണ് .എന്നാല്‍ നിങ്ങളെ  സംതൃപ്തി, അനുകമ്പ , വിവേകം എന്നിവയിലേക്ക് നയിക്കുന്ന ഏതൊരു കാര്യവും നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതും പരിശീലിക്കാവുന്നതും ആണ് .അവക്കുവേണ്ടി ചിലവഴിക്കപെടുന്ന സമയവും, സ്ഥലവും, നിങ്ങള്‍ക്ക് സന്തോഷവും സമാധാനപരവുമായ മനസ്സും വികസിപിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ  ഒരു വിവേകമുള്ളവന്‍ വ്യവസ്തരഹിതമായ സ്നേഹത്തെയും  ത്രിപ്തിയെയും വിവേകത്തെയും പുകഴ്ത്തുന്നു.
ഇതായിരിക്കണം എന്താണ് സത്യം , എന്താണ് അസത്യം എന്നുള്ള കാര്യം നിശ്ചയിക്കാനുള്ള മാനധണ്ടം.
ഇത് കേട്ട് കലമാസ് വളരെ സന്തുഷ്ടരാകുകയും തുറന്ന മനസ്സോടും ,ക്ഷമയോടും കൂടി അവര്‍ സ്വന്തന്ത്രമായ അന്വേഷണത്തെയും , ശ്രദ്ധിക്കാനും ചോദ്യം ചെയ്യാനുള്ള മനോഭാവത്തെയും  സ്വീകരിച്ചു . അവര്‍ പൂര്‍ണ്ണമായ മനസ്സോടുകൂടി ബുദ്ധന്‍റെ വാക്കുകള്‍ അന്ഗീകരിച് ജീവിച്ചു .

ബുദ്ധമത വിശ്വാസികളുടെ അടിസ്ഥാന തത്വം

ബുദ്ധമത വിശ്വാസികള്‍ നാല് അടിസ്ത്ഥാന തത്വങ്ങളില്‍ വിശ്വസിക്കുന്നു . ഇത് മനസ്സിലക്കുന്നതിലൂടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനും നിര്‍വ്വാണം പ്രാപിക്കാനും കഴുയുന്നു

ഒന്ന് . ദുഖമെന്ന സത്യത്തില്‍ വിശ്വസിക്കുന്നു
രണ്ടു. ദുഃഖത്ത്തിനു കാരണം ഉണ്ട് എന്ന സത്യത്തില്‍ വിശ്വസിക്കുന്നു
മൂന്നു . ദുഖത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന സത്യത്തില്‍ വിശ്വസിക്കുന്നു
നാല് .ദുഖത്തെ ഇല്ലാതാക്കാന്‍ അഷ്ടാംഗ മാര്‍ഗങ്ങള്‍  ഉണ്ടെന്ന സത്യത്തില്‍ വിശ്വസിക്കുന്നു.

മഹാനായ ബുദ്ധന്‍റെ അഭിപ്രായത്തില്‍ എല്ലാ ജീവിതവും ദുഖകരമാണ് .വയസ്സാകുമ്പോള്‍  , രോഗം ,മരണം  സംഭവിക്കുമ്പോള്‍ ,മറ്റുള്ളവര്‍ നിങ്ങളെ സ്നേഹിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക്  ഇഷ്ടപെട്ടത് ലഭിച്ചില്ലെങ്കില്‍, ഇഷ്ടമുള്ളത് നഷ്ടപെട്ടാല്‍  എല്ലാം ദുഖകരമാണ്. ഇതെല്ലം മനസ്സിന്‍റെ നിലയാണ്.

വെറുപ്പ്‌ ,അത്യാഗ്രഹം, അറിവില്ലായ്മ  എന്നിവ ദുഖത്തിന് കാരണമാണ്

ദുഖം  ഇല്ലാതാക്കാന്‍ നമുക്ക് നിര്‍ വാണത്തിലൂടെ കഴിയും

അതിനുള്ള മാര്‍ഗമാണ് അഷ്ടാംഗ മാര്‍ഗങ്ങള്‍

നല്ല ചോദ്യം , നല്ല ഉത്തരം

നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും

ചോദ്യംഎന്താണ് ബുദ്ധ സിദ്ധാന്തം ?
ഉത്തരംബുദ്ധ സിദ്ധാന്തം എന്ന പദം ബുദ്ധി എന്ന നാമത്തില്‍ നിന്നാണ് ഉത്ഭവിച്ചത്‌ .അതിന്‍റെ അര്‍ഥംഉയര്തെഴുനീല്കുക എന്നതാണ് .അതുകൊണ്ട് ഉയര്തെഴുനീല്പിന്റെ തത്വ ശാസ്ത്രം എന്ന് പറയാം .
ബുദ്ധ എന്ന പേരില്‍ അറിയപെട്ട സിദ്ധാര്‍ത്ഥ ഗൌതമ എന്ന മനുഷ്യന്‍റെ ജീവിതത്തിലെ അനുഭവ പാഠങ്ങളില്‍നിന്നാണ് തത്വ ശാസ്ത്രം ഉടലെടുത്തത് .അദ്ദേഹത്തിന്റെ മുപ്പത്തി അഞ്ചാമത്തെ വയസ്സില്‍ ആണ്ബോധോദയം ഉണ്ടായത്ബുദ്ധ സിദ്ധാന്തത്തിന് രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തെ പഴക്കവും ,ലോകത്തിന്റെവിവിധ രാജ്യങ്ങളില്‍ ആയി മുപ്പതിഎട്ടു ദശ ലക്ഷ കണക്കിന് അനുയായികളും ഉണ്ട് .നൂറു വര്‍ഷക്കാലം ഇത്ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്നുവെങ്കിലും ഇന്ന് യൂറോപ്പിന്റെ എല്ലാ ഭാഗങ്ങളിലും ആസ്ത്രേലിയ,അമേരിക്ക ,റഷ്യ തുടങ്ങിയ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് വ്യാപിച്ചിട്ടുണ്ട് .
ചോദ്യം:അതുകൊണ്ട് ബുദ്ധിസം ഒരു തത്വ ശാസ്ത്രം മാത്രമാണോ ?
ഉത്തരംഫിലോസഫി എന്നാ തത്വ ശാസ്ത്രം രണ്ട് പദങ്ങളില്‍ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത് ."ഫിലോ എന്നതിന്റെഅര്‍ഥം സ്നേഹം എന്നാണ് .സോഫിയ എന്നാ പദത്തിന്റെ അര്‍ഥം ബുദ്ധി ആയതിനാല്‍ഫിലോസഫിഎന്നാല്‍ ബുദ്ധിയുള്ള സ്നേഹംഅല്ലെങ്കില്‍ സ്നേഹവും ബുദ്ധിയും എന്നാണ്രണ്ടായാലും ഇത്വിവരിക്കപെടുന്നത് ബുദ്ധിസം ശരി എന്നാണ് .ബുദ്ധിസം പഠിപ്പിക്കുന്നത്‌ നമ്മുടെ ബുദ്ധിപരമായ കഴിവുകള്‍അതിന്‍റെ പൂര്‍ണമായ തോതില്‍ വികസിപ്പിക്കുവാനാണ് .മാത്രമല്ല സ്നേഹവും അനുകമ്പയും കൂടിവികസിപിക്കുവാനും നമ്മെ പഠിപ്പിക്കുന്നു .അതിലൂടെ എല്ലാ ജീവജാലങ്ങളുടെയും ഒരു യഥാര്‍ത്ഥ സുഹൃത്ത്‌ ആയിമാറാനും നമുക്ക് കഴിയുന്നു .അതിനാല്‍ ബുദ്ധിസം ഒരു തത്വ ശാസ്ത്രമാണ് എന്നാല്‍ കേവലും ഒരു തത്വ ശാസ്ത്രംമാത്രമല്ല അതൊരു മഹത്തായ തത്വ ശാസ്ത്രമാണ്.
ചോദ്യം : ആരാണ് ബുദ്ധ?
ഉത്തരം: വടക്കേ ഇന്ത്യയില്‍ ഒരു രാജ കുടുംബത്തില്‍ ക്രിസ്തുവിനു 563 വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു കുഞ്ഞു പിറന്നു .ആടംബരത്തിലും സമ്പത്തിന്റെ ഇടയിലും വളര്‍ന്നുവെങ്കിലും ഈ സുഖങ്ങളും സൌകര്യങ്ങളും സുരക്ഷിതത്വങ്ങളും ഒന്നും നമുക്ക് സന്തോഷം നല്‍കുന്നില്ലെന്ന് പിന്നീടു തിരിച്ചറിഞ്ഞു .അങ്ങിനെ അദ്ധേഹത്തിന്റെ മനസ്സ് ദുഃഖത്തിലേക്ക് ആഴിന്നിറങ്ങി .തനിക് ചുറ്റും നിലനില്കുന്ന ദുഖത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി . അദ്ധേഹത്തിന്റെ 29 വയസ്സില്‍ ഭാര്യയെയും കുഞ്ഞിനേയും , സുഖ സൌകര്യങ്ങളെയും ഉപേക്ഷിച്ചു മഹാന്മാരായ പണ്ഡിതന്‍മാരുടെ ഇടയില്‍ ചെന്ന് ദുഖത്തിന്റെ കാരണം അന്വേഷിച്ചു ഉപദേശങ്ങള്‍ കേട്ടു. അവരില്‍ നിന്ന് ധാരാളം അറിവ് നേടിയെങ്കിലും അവയൊന്നും ദുഖം ഇല്ലായ്മ ചെയ്യാനുള്ള കാര്യങ്ങളായി ബുദ്ധനു തോന്നിയില്ല .ആറ് വര്‍ഷകാലത്തെ പഠനത്തിനും ധ്യാനത്തിനും പീഡനങ്ങല്കും ഒടുവില്‍ അദ്ദേഹത്തിന് ദുഖത്തിന്റെ കാരണത്തെ കുറിച്ചുള്ള അറിവില്ലായ്മ നീങ്ങി .പുതിയ അറിവ് ലഭിച്ചു . അന്നുമുതല്‍ അദ്ദേഹം ബുദ്ധന്‍ എന്ന പേരില്‍ അറിയപെട്ടു .-ബോധോദയം നേടിയവന്‍ ബുദ്ധന്‍ - എന്ന പേരില്‍ അറിയപെട്ടു .തുടര്‍ന്ന് നാല്പത്തി അഞ്ചു വര്‍ഷകാലം വടക്കേ ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു താന്‍ നേടിയ അറിവുകള്‍ ജനങ്ങളെ പഠിപിച്ചു.അദ്ധേഹത്തിന്റെ അനുകമ്പയും ക്ഷമയും മഹത്തരമായതിനാല്‍ ആയിരക്കണക്കിന് അനുയായികള്‍ ബുദ്ധനു ഉണ്ടായി .എണ്‍പതാം വയസ്സില്‍ അസുഖവും അനാരോഗ്യവും എന്നാല്‍ മഹത്വതോടെയും ശാന്തതയോടെയും ബുദ്ധന്‍ നിര്‍വാണം പ്രാപിച്ചു .
ചോദ്യം :സ്വന്തം ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിച്ചു പോകുന്നതിലൂടെ ബുദ്ധ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകുകയല്ലേ ചെയ്തത് ?
ഉത്തരം :ഒരു സുപ്രഭാതത്തില്‍ വളരെ പെട്ടെന്ന് കുടുംബത്തെ ഉപേക്ഷിച്ചു പോകുകയല്ല ബുദ്ധ ചെയ്തത് .വീടും കുടുംബവും ഉപേക്ഷിക്കുന്നതിന് മുന്പ് ഇതിനെറ്റ് പേരില്‍ ഒരുപാട് വര്‍ഷകാലം ദുഖവും ഉണ്ടായിട്ടുണ്ട് .അതിനു ഒടുവിലാണ് അദ്ദേഹം വീട് വിട്ടത് .അദ്ധേഹത്തിന്റെ മുന്നില്‍ തിരഞ്ഞെടുക്കാന്‍ രണ്ടു കാര്യങ്ങളാണ് ഉണ്ടായിരുന്നത് . ഒന്ന് സ്വന്തം കുടുംബത്തിനു വേണ്ടി അതല്ലെങ്കില്‍ ലോകത്തിനു വേണ്ടി . ഒടുവില്‍ അദ്ധേഹത്തിന്റെ മഹത്തായ അനുകമ്പ അദ്ധേഹത്തെ ലോകത്തിനു മുഴുവനായി നല്‍കാന്‍ തീരുമാനിച്ചു അദ്ധേഹത്തിന്റെ ത്യാഗത്തിലൂടെ ഇന്ന്  ലോകം മുഴുവനും അത്  അനുഭവിക്കുന്നു .ഇത് ഉത്തരവാദിത്വ ബോധമില്ലയ്മയല്ല . ഇത് ഇന്നേവരെയുള്ള എല്ലാ ത്യഗങ്ങല്കും അപ്പുറത്താണ് .
ചോദ്യം : ബുദ്ധന്‍ നിര്‍വാണം പ്രാപിചെങ്കില്‍ അദ്ദേഹം എങ്ങിനെ നമ്മളെ സഹായിക്കും?
ഉത്തരം :വൈദ്യുതി കണ്ടു പിടിച്ച ഫാരഡെ മരിച്ചു , അദ്ദേഹം കണ്ടു പിടിച്ച വൈദ്യുതി നമ്മെ സഹായിക്കുന്നു .ലക്ഷക്കണക്കിന്‌ ജനങ്ങള്‍ക്ക്‌ സഹായകമായ മരുന്ന് കണ്ടുപിടിച്ച ലുയിസ് പസ്റ്റെര്‍ മരണപെട്ടു പക്ഷെ അദ്ധേഹത്തിന്റെ ആരോഗ്യ കണ്ടു പിടുത്തങ്ങള്‍ നിലനിക്കുന്നു .കലയുടെ മാസ്റ്റര്‍ പീസ്‌ വരച്ച ലിയനോര്‍ ദാവാഞ്ചി മരിച്ചു എന്നാല്‍ അദ്ധേഹത്തിന്റെ ചിത്രങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ സന്തോഷം നല്‍കി നിലനില്‍ക്കുന്നു .മഹാന്മാരായ നായകന്മാരും നായികമാരും വര്‍ഷങ്ങള്‍ കഴിഞ്ഞു മരിക്കാം .അവര്‍ നല്‍കിയ അറിവുകള്‍ നിലനില്കുകയും അവ നമുക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നു .അതെ -ബുദ്ധ നിര്‍വാണം പ്രാപിച്ചു ,എന്നാല്‍ 2500 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അദ്ധേഹത്തിന്റെ ഉപദേശങ്ങള്‍ മനുഷ്യര്‍ക്ക്‌ സഹായകമായി ഇന്നും നിലനില്‍കുന്നു .ബുദ്ധന്റെ വാക്കുകള്‍ ഇന്നും ജനങ്ങളുടെ ജീവിതങ്ങളെ മാറ്റി മറിക്കുകയും പ്രചോദനം നല്‍കുകയും ചെയ്തു വരുന്നു .മരണ ശേഷവും ആയിരക്കണക്കിന്  വര്‍ഷങ്ങള്‍ കഴിഞ്ഞും ഒരു ബുദ്ധന്‍ മാത്രമാണ് ഇങ്ങനെ നിലനില്‍ക്കുന്നത് .
ചോദ്യം : ബുദ്ധ ദൈവമായിരുന്നോ ?
ഉത്തരം :അല്ല- ബുദ്ധ ദൈവമായിരുന്നില്ല . അദ്ദേഹം ദൈവമായിരുന്നെന്നോ , ദൈവ പുത്രനെന്നോ ,ദൈവത്തിന്റെ സന്ദേശവാഹകനെന്നോ ഒരിക്കലും പറഞ്ഞില്ല . അദ്ദേഹം ഒരു മനുഷ്യനായിരുന്നു - സ്വയം പരിപൂര്‍ണ്ണനായി തീര്‍ന്ന മനുഷ്യന്‍ . അദ്ദേഹം പറഞ്ഞതിനനുസരിച്ചു ജീവിക്കുകയാണെങ്കില്‍ നമുക്കും അദ്ധേഹത്തെ പോലെ ആകാമെന്നും ബുദ്ധന്‍ പറഞ്ഞു .
ചോദ്യം : ബുദ്ധന്‍ ദൈവമല്ലെങ്കില്‍ പിന്നെ എന്തിനാണ് ബുദ്ധനെ ജനങ്ങള്‍ ആരാധിക്കുന്നത് ?
ഉത്തരം : വ്യത്യസ്തമായ ആരാധനകള്‍ ഉണ്ട് .ജനങ്ങള്‍ ദൈവത്തെ ആരാധിക്കുമ്പോള്‍ അവര്‍ ദൈവത്തെ പുകഴ്ത്തുന്നു .സ്വന്തം കാര്യങ്ങള്‍ നേടാനായി പലതരം കാണിക്കകളും, ഉപഹാരങ്ങളും നല്‍കുന്നു . അവര്‍ വിശ്വസിക്കുന്നത് ദൈവം തന്റെ വാക്കുകള്‍ കേട്ടിട്ടുന്ടെന്നും നല്‍കിയ ഉപഹാരങ്ങള്‍ സ്വീകരിച്ചു മറുപടി നല്‍കുമെന്നുമാണ് .ഈ രീതിയില്‍ അല്ല ഒരു ബുദ്ധ മത വിശ്വാസിയുടെ പ്രാര്‍ത്ഥന .നമുക്ക് ഒരാളോട് ബഹുമാനമോ അന്ഗീകാരമോ തോന്നിയാല്‍ അയാളോട് നാം ബഹുമാനം കാണിക്കാറുണ്ട് .ഒരു ആരാധനയാണ് അത് .ഒരു അധ്യാപകന്‍ നമ്മുടെ മുറിയിലേക്ക് കടന്നു വരുമ്പോള്‍ നാം എണീറ്റ്‌ നില്കാറുണ്ട് .നമ്മള്‍ ഒരു മാന്യ വ്യക്തിയെ കാണുമ്പോള്‍ വന്ദിക്കാറുണ്ട് അല്ലെങ്കില്‍ അദ്ധേഹത്തിന്റെ കൈപിടിച്ച് കുലുക്കുന്നു .ദേശിയ ഗാനം കേള്‍കുമ്പോള്‍ നാം സല്യുട്ട് ചെയ്യാറുണ്ട് .ഇതും ഒരു ആരാധന രീതിയാണ് .ഇത്തരം ആരാധന രീതിയാണ് ബുദ്ധ ധമ്മ വിശ്വാസികള്‍ പിന്തുടരുന്നത് .ബുദ്ധന്റെ പ്രതിമയില്‍ ഉള്ള കൈകള്‍ തുടയില്‍ ശാന്തമായി വിശ്രമിക്കുന്നു .അദ്ധേഹത്തിന്റെ കരുണ നിറഞ്ഞ പുഞ്ചിരി നമ്മില്‍ അനുകമ്പയും ക്ഷമയും ,സമാധാനവും വികസിപ്പിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നു.നമ്മിലെ നന്മ എല്ലാ ഭാഗത്തും വ്യാപിപിക്കുന്ന ഓര്മ പെടുത്തലായി സുഗന്ധ ദ്രവ്യങ്ങളും വിളക്കുകള്‍ ഓര്‍മ്മിപിക്കുന്നത് അറിവിന്റെ പ്രകാശത്തെയുമാണ്.പുഷ്പങ്ങള്‍ നമ്മെ ഓര്‍മ്മപെടുത്തുന്നത്‌ അത് താമസിയാതെ വാടുകയും മരിക്കുകയും ചെയ്യുമെന്ന സത്യതെയുമാണ് .മാത്രമല്ല ജീവിതം നിത്യമല്ല എന്ന സത്യത്തെയും ഓര്‍മിപ്പിക്കുന്നു.നമ്മള്‍ ബുദ്ധന്റെ മുന്നില്‍ നമസ്കരികുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അദ്ദേഹം നല്‍കിയ മഹത്തായ അറിവുകളുടെ അടിസ്ഥാനത്തില്‍ ആണ് .ഇതാണ് ബുദ്ധ ധമ്മ വിശ്വാസികളുടെ പ്രാര്‍ത്ഥന രീതി .
ചോദ്യം : എന്നാല്‍ ഞാന്‍ മനസ്സിലാക്കിയത് ബുദ്ധന്റെ ബിംബത്തെ ആരാധിക്കുന്നു എന്നാണ്.
ഉത്തരം :ഒരു വ്യക്തിയെ കുറിച്ച് മനസ്സിലാകിയത്തിലുള്ള തെറ്റിധാരണയാണ് ഇതിലൂടെ തെളിയുന്നത് .ഡിക്ഷനറിയില്‍ ബിംബത്തെ കുറിച്ച് പറയുന്നത് ഒരു രൂപം അല്ലെങ്കില്‍ ദൈവത്തിന്റെ രൂപം എന്നിങ്ങനെയാണ് .ബുദ്ധ ധമ്മ വിശ്വാസികള്‍ ബുദ്ധനെ ദൈവമായല്ല വിശ്വസിക്കുന്നത് എന്ന് നാം കണ്ടു .അതിനാല്‍ എങ്ങിനെയാണ് ഒരു കഷ്ണം മരത്തടിയെയോ ഒരു ലോഹ കഷണം കൊണ്ട് ഉണ്ടാക്കിയ പ്രതിമയെയോ ദൈവമെന്നു വിശ്വസിക്കാന്‍ കഴിയുക? .എല്ലാ മതങ്ങളും വ്യത്യസ്തമായ ചിഹ്ന്നങ്ങളെ അവരുടെ മതവുമായി ബന്ധപെടുത്തിയിരിക്കുന്നു .സിഖ് മതത്തില്‍ വാള്‍ എന്നത് ആത്മീയതയുടെ കഷ്ടതയെ പ്രതി നിദാനം ചെയ്യുന്നു .ക്രിസ്തുമതത്തില്‍ മത്സ്യം ക്രിസ്തുവിന്റെ സാന്നിധ്യത്തെയും ,കുരിസ് ത്യാഗത്തെയും പ്രതിനിധാനം ചെയ്യുന്നു .ബുദ്ധ മതത്തില്‍ ബുദ്ധന്റെ പ്രതിമ ഓര്‍മ്മിപിക്കുന്നത് അധ്യാപനത്തിന്റെ വ്യത്യസ്തമായ രീതികളെ ആണ് .മാത്രമല്ല ബുദ്ധമതം മനുഷ്യ കേന്ദ്രീകൃതമാണ് അല്ലാതെ ദൈവ കേന്ദ്രീക്രിതമല്ല.മാത്രമല്ല നമ്മുടെ മനസ്സിലേക്കാണ്‌ ശ്രദ്ധ കേന്ദ്രീകരികേണ്ടത് എന്നും അതിലൂടെയാണ് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുക എന്നും നമ്മെ ഓര്മ പെടുത്തുന്നു . അതിനാല്‍ ബുദ്ധ ധമ്മ വിശ്വാസികളുടെ  ബിംബാരാധന ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും മറ്റുള്ളവരുടെയും ആരാധന രീതികളില്‍ നിന്നും വ്യത്യസ്തമാണ് .
ചോദ്യം:എന്തുകൊണ്ടാണ് അപരിചിതമായ കാര്യങ്ങള്‍ ബുദ്ധ ക്ഷേത്രങ്ങളില്‍ ചെയ്തുകൊണ്ടിരിക്കുന്നത് ?
ഉത്തരം :ഒട്ടുമിക്ക കാര്യങ്ങളും അപരിചിതമായി നമുക്ക് തോന്നുന്നത് നമ്മള്‍ അതിനെ കുറിച്ച്  മനസ്സിലാക്കാത്തത്‌ കൊണ്ടാണ് .നമ്മള്‍ അതിന്റെ അര്‍ഥം മനസ്സിലാകിയാല്‍ ഈ പ്രശ്നം തീരും .എന്നിരുന്നാലും ബുദ്ധന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാതെ ചിലര്‍ ചില കാര്യങ്ങള്‍ ചെയ്തു വരുന്നുണ്ട് .അത് അന്ധ വിശ്വാസത്തിന്റെ ഭാഗമായി ഉണ്ടായതാണ് .ബുദ്ധന്‍ പറഞ്ഞത് ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലക്കതത്തിന്റെ ഭാഗമായി ചില വിശ്വാസങ്ങള്‍ ചിലര്‍ അനുഷ്ടിക്കുന്നുണ്ട് .അതിനെ ബുദ്ധനെ പഴിചാരിയിട്ട് കാര്യമില്ല .ബുദ്ധന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കാം ."ഒരു വ്യക്തി രോഗം മൂലം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു അയാള്‍ ചികിത്സകന്റെ അടുത്താണെങ്കില്‍ പോലും .അത് ഡോക്ടറുടെ കുറ്റമല്ല .ഇതേ അര്‍ത്ഥത്തില്‍ , പലതരം പ്രശ്നങ്ങളില്‍ പെട്ട് ഉഴുലുന്നുന്ടെങ്കിലും അയാള്‍ ബുദ്ധയുടെ അടുതെത്തി സഹായം ആവശ്യപെടാത്ത പക്ഷം ബുദ്ധയെ കുറ്റം പറയാന്‍ പറ്റില്ലല്ലോ."
ബുദ്ധ മതമോ മറ്റു വിശ്വാസങ്ങള്‍ എതുമായികൊട്ടെ സാരിയായി ആചരിക്കാത്ത പക്ഷം ഇതേ പ്രശ്നങ്ങള്‍ ഉണ്ടാകാം.നിങ്ങള്‍ക്ക് ബുദ്ധ ധമ്മത്തെ  കുറിച്ച് ശരിയായി  അറിയണമെങ്കില്‍ ബുദ്ധന്റെ ശരിയായ  വാക്കുകളോ, അധീഹത്തിന്റെ സംഭാഷണത്തെ കുറിച്ചോ ശരിയായി മനസ്സിലാക്കണം.
ചോദ്യം : ക്രിസ്തുമസ് പോലെ ബുദ്ധ ധമ്മ വിശ്വാസികള്‍ക്കും എന്തെങ്കിലും ഉണ്ടോ ?
ഉത്തരം :പാരമ്പര്യ വിശ്വാസം അനുസരിച്ച് സിദ്ധാര്‍ത്ഥ രാജകുമാരന്‍ ജനിച്ചതും, ബുദ്ധനായി മാറിയതും , നിര്‍വ്വാണം പ്രാപിച്ചതും ഏപ്രില്‍ മെയ്‌ മാസങ്ങളിലായി വരുന്ന വിശാഖ പൌര്‍ണമി നാളില്‍ ആണ് .ഈ ദിവസങ്ങളില്‍ ലോകമെമ്പാടുമുള്ള ബുദ്ധ മത വിശ്വാസികള്‍ ബുദ്ധ ക്ഷേത്രം സന്ദര്‍ശിക്കുന്നു, വ്യത്യസ്തമായ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നു അല്ലെങ്കില്‍ ആ ദിവസം മുഴുവനും ധ്യാനിക്കുന്നു .
ചോദ്യം: ബുദ്ധമതം നല്ലതാണെങ്കില്‍ എന്തുകൊണ്ടാണ് ബുദ്ധമത രാജ്യങ്ങള്‍ ദരിദ്രമായിരിക്കുന്നത് ?
ഉത്തരം : നിങ്ങള്‍ ഉദ്ദേശികുന്ന ദാരിദ്ര്യം സാമ്പത്തികമായ അര്‍ത്ഥത്തില്‍ ആണെങ്കില്‍ ചില ബുദ്ധമത രാജ്യങ്ങള്‍ ദരിദ്രമാണ് .എന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ദാരിദ്രം ധാര്‍മിക നിലവാരത്തിലെ ദാരിദ്രമാണെങ്കില്‍ മിക്ക ബുദ്ധമത രാജ്യങ്ങളും സമ്പന്നമാണ്.
ഉദാഹരണത്തിന് അമേരിക്കയെ എടുക്കാം.സാമ്പത്തികമായി സംപന്നരായിരിക്കാം എന്നാല്‍ കുറ്റകൃത്യങ്ങളില്‍ ലോകത്തെ ഏറ്റവും ഒന്നാംസ്ഥാനം അമേരിക്കക്ക് ആണ് .ദശലക്ഷകണക്കിന് മുതിര്‍ന്നവര്‍ തങ്ങളുടെ മക്കളുടെ സംരക്ഷണമില്ലാതെ അനാഥാലയങ്ങളില്‍ കഴിയുന്നു .വയസ്സായവര്‍ ഒറ്റപെട്ട നിലയില്‍ ആയതിനാല്‍ വീട്ടില്‍ ആത്മഹത്യ ചെയ്യുന്നു .ആഭ്യന്തര കലാപം , കുട്ടികള്‍ക്ക് നേരെയുള്ള പീഡനം ,മയക്കു മരുന്നിന്റെ അടിമത്വം എന്നിവയെല്ലാം പ്രധാനപെട്ട കാര്യങ്ങള്‍ ആണവിടെ.മാത്രമല്ല മൂന്നില്‍ ഒന്നുവീതം കല്യാണം കഴിഞ്ഞ ഉടനെ വിവാഹ മോചനം നേടുന്നു.പണത്തിന്റെ കാര്യത്തില്‍ സമ്പന്നരായിരിക്കാം പക്ഷെ ധാര്‍മിക ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ അവര്‍ ദാരിദ്രാണ്.
ബുദ്ധ മത വിശ്വാസികളുടെ ചില രാജ്യങ്ങള്‍ നോക്കാം .അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ചില കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയും .അച്ഛനമ്മമാരെ മക്കള്‍ ബഹുമാനിക്കുന്നു .കുറ്റകൃത്യങ്ങള്‍ താരതമ്യേനെ കുറവ് വിവാഹ മോചനവും , ആത്മഹത്യയും കുറവ് .
പാരമ്പര്യ മൂല്യങ്ങള്‍ ആയ ദാനം,സാമൂഹ്യ പ്രതിബദ്ധത, അന്യരോടുള്ള ബഹുമാനം, ക്ഷമ, ആതിഥേയത്വ മര്യാദ എല്ലാം അവിടെ ധ്രിടമാണ് .സാമ്പത്തികമായി ദരിദ്രമാണ് എന്നാല്‍ ധാര്‍മിക ജീവിതത്തില്‍ അമേരിക്കയെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ആണ് .എന്നിരുന്നാലും സാമ്പത്തികമായ കാര്യത്തിലും ചില ബുദ്ധമത രാജ്യങ്ങള്‍ ഉണ്ട് -ജപ്പാന്‍ .ജപ്പാനിലെ നല്ലൊരു ശതമാനം ജനങ്ങളും ബുദ്ധ മത വിശ്വാസികള്‍ ആണ് .
ചോദ്യം : ബുദ്ധ ധമ്മ വിശ്വാസികള്‍ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതായി കേള്‍ക്കുന്നില്ലല്ലോ ?
ഉത്തരം : ഒരുപക്ഷെ കേള്‍ക്കുന്നില്ലായിരിക്കാം , എന്തുകൊണ്ടെന്നാല്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പുകഴ്ത്തുന്നത് അവര്‍ക്ക് ഇഷ്ടമല്ല.വര്‍ഷങ്ങള്‍ക്കു മുന്പ് ജപ്പാനിലെ ബുദ്ധ സന്യാസി നിക്കോ നിര്‍വാണോ ക്ക് മതേതര സൌഹാര്‍ധത്തിനുള്ള ടെമ്പിള്‍ടോണ്‍ സമ്മാനം ലഭിച്ചു . മയക്കുമരുന്നിനു അടിമപെട്ടവരുടെ പുനര്ജീവനതിനുള്ള പ്രധാന സമ്മാനം തായ് ബുദ്ധ സന്യാസിക്കു ലഭിച്ചു .1987 ല്‍ മറ്റൊരു തായ്‌ ബുദ്ധ സന്യാസിക്കു നോര്‍വീജിഒന്‍  സമാധാന സമ്മാനം ലഭിക്കുകയുണ്ടായി . അനാഥരായ വീടില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണത്തിനും താമസത്തിനും സൌകര്യം ഒരുക്കിയതിനുള്ള അവാര്‍ഡ് ആണിത് .ഇതിനു പുറമേ ലോകമെമ്പാടുമുള്ള ബുദ്ധ ധമ്മ വിശ്വാസികള്‍ ജാതി മത വര്‍ഗ പരിഗണന ഇല്ലാതെ കഷ്ട്ടത അനുഭവിക്കുന്നവര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നത് ആരെയും അറിയിക്കാറില്ല .
ചോദ്യം : എന്തുകൊണ്ടാണ് വ്യത്യസ്തമായ ബുദ്ധ ആചാരം ഉണ്ടെന്നു പറയപെടുന്നത് ?
ഉത്തരം: വ്യത്യസ്തമായ പഞ്ചസാരകള്‍ ഉണ്ട് .ബ്രൌണ്‍ ഷുഗര്‍ , വെളുത്ത പഞ്ചസ്സാര, സിറപ്പ് , തണുത്ത പഞ്ചസ്സാര , എന്നാല്‍ എല്ലാ പഞ്ചസ്സരക്കും റജി ഒരേ പോലെയാണ് .ഇതെല്ലം വ്യത്യസ്തമായ രീതിയില്‍ ആണ് ഉണ്ടാക്കുന്നത് , അതെല്ലാം വ്യത്യസ്തമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രയോചനപെടുത്തുന്നതും .ബുദ്ധമതവും ഇത് പോലെ തന്നെയാണ് .തേരാവാദ ബുദ്ധമതം, സെന്‍ , മഹായാനം, വജ്രയാനം . എന്നിങ്ങനെ വ്യത്യസ്തമായ ആചാരങ്ങള്‍ ഉണ്ട് . എന്നാല്‍ എല്ലാ തത്വങ്ങളും ബുധന്റെതാണ്. അതെല്ലാം വ്യത്യസ്തമായ ആചാരങ്ങളില്‍ കൂടി ഒരേ കാര്യത്തിലേക്ക് നീങ്ങുന്നു- സ്വാതന്ത്രത്തിലേക്ക് .
ബുദ്ധമതം അത് പ്രചരിക്കപെട്ട രാജ്യങ്ങളിലെ സംസ്കാരവും സാഹചര്യങ്ങളുമായി കൂടി കലര്ന്നതിനാല്‍ അത് പിന്തുടരുന്നവരില്‍ ഇത് കാണപെട്ടു . എന്നാല്‍ ഇതിന്റെ എല്ലാം അടിസ്ഥാന തത്വം പഞ്ചശീലങ്ങളും അഷ്ടാംഗ മാര്‍ഗങ്ങളുമാണ്. ബുദ്ധമതം ഉള്‍പടെയുള്ള എല്ലാ മതങ്ങളും വ്യത്യസ്തമായ സ്കൂളുകളായി വേര്പിരിച്ഞ്ഞിട്ടുണ്ട് .എന്നാല്‍ മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമായി ബുദ്ധമതത്തിലെ ഈ വിഭാഗങ്ങള്‍ തമ്മില്‍ പരസ്പര സഹവര്‍ത്തിത്വം, സഹനം എന്നിവയില്‍ വിശ്വസിച്ചാണ് മുന്നോട്ടു പോകുന്നത്
ചോദ്യം :നിങ്ങള്‍ ബുദ്ധ മതത്തെ ഔന്നിധ്യം നിറഞ്ഞതായി പറയുന്നു .ബുദ്ധമതം ഏറ്റവും നല്ലതും മറ്റുള്ള മതങ്ങള്‍ എല്ലാം തെറ്റെന്നുമാണോ നിങ്ങള്‍ വിശ്വസിക്കുന്നത് ?
ഉത്തരം : ബുദ്ധന്റെ തത്വങ്ങള്‍ ശരിക്കും മനസിലാക്കിയ ആരും മറ്റു മതങ്ങള്‍ തെറ്റാണെന്ന് പറയില്ല. ആരും തന്നെ തുറന്ന മനസ്സോടെ മറ്റു മതങ്ങളെ പഠിക്കാനോ താരതമ്യം നടത്താനോ തയ്യാറല്ല .ആദ്യം ചെയ്യേണ്ടത് മറ്റു മതങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ സാമ്യതകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കണം. എല്ലാ മതങ്ങളും ഒരു കാര്യത്തില്‍ ഏക അഭിപ്രായക്കാരാണ്. മനുഷ്യ സമൂഹത്തിന്റെ നിലവിലുള്ള അവസ്ഥയില്‍ ഈ മതങ്ങളൊന്നും തൃപ്തരല്ല . എല്ലാവരും പഠിപ്പിക്കുന്നത്‌ സ്നേഹം ,കരുണ , ക്ഷമ , സമഭാവന , സാമൂഹ്യ പ്രതിബദ്ധത എന്നിവയെല്ലാം ഉണ്ടാകണമെന്നാണ് . ഇത് പഠിപ്പിക്കാന്‍ വേണ്ടി അവര്‍ വ്യത്യസ്തമായ ഭാഷയും പേരുകളും ചിഹ്ന്നങ്ങളും ഉപയോഗിക്കുന്നു . ജനങ്ങള്‍ സങ്കുചിത മനസ്സോടെ കാണുമ്പോഴാണ് അസഹിഷ്ണത ,അഹന്ത തുടങ്ങിയ ഉയര്‍ന്നു വരിക .
ചോദ്യം; ചിലര്‍ പറയുന്നു എല്ലാ മതങ്ങളും ഒന്നാണെന്ന് . നിങ്ങള്‍ അതില്‍ വിശ്വസിക്കുന്നുണ്ടോ?
ഉത്തരം : മതം എന്ന് പറയുന്നത് ചെറിയൊരു പ്രസ്താവനയില്‍ കൃത്യമായി ചുരുക്കി പറയാന്‍ ബുദ്ധിമുട്ടുള്ള വളരെ സങ്കീര്‍ണ്ണവും വ്യത്യസ്തവുമായ പ്രതിഭാസമാണ് .ഒരു ബുദ്ധ ധമ്മ വിശ്വാസിയെ സംബന്ധിചിടത്തോളം ഈ പ്രസ്താവന തെറ്റും എന്നാല്‍ ശരിയുമാണ്‌. ബുദ്ധ ധമ്മ വിശ്വാസി ദൈവം ഇല്ല എന്ന് പഠിപിക്കുന്നു. എന്നാല്‍ ഹിന്ദുവും, ക്രിത്യാനികളും, മുസ്ലിമുകളും ദൈവം ഉണ്ടെന്നു പഠിപ്പിക്കുന്നു . ഈ വ്യത്യാസം വളരെ പ്രധാനം ആണ് .ബൈബിളില്‍ സ്നേഹത്തെ കുറിച്ച് പറയുന്നത് പോലെ തന്നെയാണ് ബുദ്ധ വിശ്വാസികളും പഠിപ്പിക്കുന്നത്‌ . അപൂര്‍വമായ കഴിവുകള്‍ ഉണ്ടെങ്കിലും ഏറ്റവും പ്രധാനം നമ്മുടെ ഹൃദയത്തിന്റെ നന്മ തന്നെയാണ് . പക്ഷെ മതപരമായ ആശയത്തിലും തത്ത്വങ്ങളിലും ബുദ്ധ മതവും  മറ്റു മതങ്ങളും വളരെ വ്യത്യസ്തമാണ് .പക്ഷെ ഹൃദയത്തിന്റെ നന്മ ധാര്‍മ്മികത ,പെരുമാറ്റം എന്നിവയില്‍ ചില സമാനതകള്‍ അവയില്‍ കാണാന്‍ കഴിയും.
ചോദ്യം: ബുദ്ധമതം ശാസ്ത്രീയമാണോ?
ഉത്തരം: ആദ്യം ശാസ്ത്രം എന്താണെന്ന് നമുക്ക് നോക്കാം . ഡിക്ഷനറി അനുസരിച്ച് ശാസ്ത്രം എന്നത് ഒരു വ്യവസ്തയാക്കി മാറ്റാന്‍ പറ്റുന്ന അറിവാണ് . നിരീക്ഷിക്കാനും പരീക്ഷിക്കാനും പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് പ്രസ്ഥാവിക്കാനും സാധിക്കുന്ന അറിവിന്റെ ഒരു ശാഖയാണ്‌ ശാസ്ത്രം. ബുദ്ധിസത്തിലെ ചില ഘടകങ്ങള്‍ ഈ നിര്‍വചനത്തിന്  അനുകൂലമല്ല .പക്ഷെ ബുദ്ധിസത്തിലെ പ്രധാന ഭാഗം ശ്രേഷ്ടമായ നാല് സത്യങ്ങള്‍ ആണ് . (four  noble  truth )
ഇത് തീര്‍ച്ചയായും ശാസ്ത്രത്തെ കുറിച്ചുള്ള നിര്‍വചനത്തിന് യോജിച്ചതാണ് .
ദുഖം- ഇതാണ് ആദ്യത്തെ ശ്രേഷ്ടമായ സത്യം .ഈ അനുഭവം നമുക്ക് നിര്‍വചിക്കാന്‍ സാധിക്കും .ഇതിനെ നമുക്ക് അളക്കാനും, അനുഭവിക്കാനും സാധിക്കും .
ദുഖത്തിന് കാരണമുണ്ട് എന്നതാണ് രണ്ടാമത്തെ ശ്രേഷ്ടമായ സത്യം .
അത്യാഗ്രഹം എന്നതിനെ നമുക്ക് അളക്കാനും അനുഭവിക്കാനും സാധിക്കും .
ബുദ്ധമതം ആദ്യാത്മികമായ, പൌരാണികമായ ഒരു രീതിയിലും ദുഖത്തെ അളക്കാനും നിര്‍വചിക്കാനും ബുദ്ധമതം ശ്രമിച്ചിട്ടില്ല.
ചോദ്യം : എന്താണ് ബുദ്ധ ധമ്മം?
ഉത്തരം :1. ജീവിതത്തിന്റെ വിശുദ്ധി നില നിര്‍ത്തുന്നതാണ് ധമ്മം .
2 . ജീവിതത്തെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നതാണ് ധമ്മം
3 . നിര്‍വ്വാണത്തില്‍ ജീവിക്കുന്നതാണ് ധമ്മം.
4 .ആര്‍ത്തി ഉപേക്ഷിക്കുന്നതാണ് ധമ്മം
5 .എല്ലാ സങ്കര വസ്ത്തുക്കളും അസ്ഥിരമാണെന്ന് വിസ്വസിക്കുന്നതാണ് ധമ്മം .
6 .സാന്മാര്‍ഗിക നിയമങ്ങളുടെ പ്രേരക ശക്തിയാണ് ധമ്മം എന്ന് വിശ്വസിക്കുന്നതാണ്‌ ധമ്മം 

ചോദ്യം: ബുദ്ധന്റെ ധമ്മം മധ്യമ മാര്‍ഗമാണെന്ന് കേള്‍ക്കാറുണ്ട് . എന്താണ് ഇതിന്റെ അര്‍ഥം.?
ഉത്തരം :ബുദ്ധന്‍ നല്‍കിയിട്ടുള്ള മഹത്തായ അഷ്ടാംഗ മാര്‍ഗ്ഗം എന്നതിന്റെ മറ്റൊരു പേരാണ് " മജ്ജിമ പതി പാഠ" .ഇതിന്റെ അര്‍ഥം മധ്യമ മാര്‍ഗ്ഗം എന്നാണ്‌.ഇത് പ്രധാനപെട്ട ഒരു പേരാണ് കാരണം അത് നമ്മെ ഉപദേശിക്കുന്നത്  ഈ മാര്‍ഗ്ഗം പിന്തുടരാന്‍ മാത്രമല്ല അത് പ്രത്യേക രീതിയിലൂടെ പിന്തുടരണം എന്ന് കൂടിയാണ്. സാധാരണഗതിയില്‍ മതങ്ങളെയും അതിന്റെ നിയമങ്ങളെയും പിന്തുടരുമ്പോള്‍ മനുഷ്യര്‍ വളരെ കര്‍ക്കശ സ്വഭാവക്കാരായി മാറുകയാണ് പതിവ് .ഒടുവില്‍ മത ഭ്രാന്തു പിടിക്കുകയും ചെയ്യുന്നു .ബുദ്ധ മതത്തില്‍ നിയമങ്ങള്‍ പിന്തുടരണം എന്നാല്‍ അനുഷ്ടാനങ്ങളില്‍ സമതുലനവും യുക്തിപരവുമായിരിക്കണം . ഇത് അതിക്രമത്തെയും ആധിക്യത്തെയും ഒഴിവാക്കുകയും ചെയ്യുന്നു .
ബുദ്ധ ധമ്മത്തിന്റെ കേന്ദ്രവും അതിന്റെ പ്രായോഗികമായ സ്വഭാവ രഹസ്യവും എന്താണ് ?
ബുദ്ധ ധമ്മത്തിന്റെ കേന്ദ്രവും അതിന്റെ പ്രായോഗികമായ സ്വഭാവ രഹസ്യവും അനിച്ച്ചം , ആനത്ത , ദുഖം എന്ന മൂന്നു തത്വത്തിൽ സ്ഥിതി ചെയ്യുന്നു . ഈ കേന്ദ്രത്തിലേക്ക് നയിക്കുന്ന സിദ്ധാന്തമാണ്‌ ബുദ്ധൻ പറഞ്ഞ പഞ്ച സ്കന്ധ സിദ്ധാന്തം .
രാജ പദവിയും , ലോക സുഖങ്ങളും ഉപേക്ഷിച്ചു മഹാഭിനിഷ്ക്രമണത്തിനു ബുദ്ധനെ പ്രേരിപിച്ച ഘടകങ്ങളിൽ പ്രധാനമായ ഒന്ന് ഈ ലോകത്തിന്റെ അനിത്യത തന്നെ ആയിരുന്നു .
മനോവൃത്തികൾ പ്രതി നിമിഷം ഇളകി മറിഞ്ഞുകൊണ്ടിരിക്കുന്നു .മനസ്സില് കൂടി കടന്നു പോകുന്ന വിചാര വീചികളുടെ എണ്ണവും തള്ളലും നോക്കിയാൽ മനസ്സും ഒരു അലയാഴി തന്നെയെന്നു മനസ്സിലാക്കാൻ പറ്റും .
മാറ്റങ്ങൾ കൂടാതെ നിത്യമായി നിലനില്കുന്ന പഥാർത്തങ്ങൾ ഒന്നുമില്ല.ഒരു പഥാർത്തങ്ങളും തുടര്ച്ചയായി രണ്ടു നിമിഷങ്ങൾ പോലും നില നില്ക്കുന്നില്ല .ഓരോ ക്ഷണത്തിലും പഥാർത്തങ്ങൾ നശിക്കുന്നു .ഈ തരത്തിലുള്ള നാശത്തിനു ബുദ്ധ ധമ്മം നല്കിയ പേര് നിരന്വയ നാശമെന്നാണ് .
കളിമണ്ണിൽ നിന്ന് കലമോ, വിത്തിൽ നിന്നും മുളയോ ഉണ്ടാകുമ്പോൾ നാം ധരിക്കുന്നത് രൂപ ഭേദം വന്നെങ്കിലും മുൻപ് ഉണ്ടായിരുന്ന ദ്രവ്യങ്ങൾ ഇവയിൽ തുടന്നുകൊണ്ടേ ഇരിക്കുന്നു എന്നാണ്. പക്ഷെ ഈ ധാരണ തെറ്റാണെന്ന് ബൗദ്ധ ദർശനം നമ്മെ ഉപദേശിക്കുന്നു .സാദൃശ്യം വളരെ ഉള്ളതുകൊണ്ട് കാരണ ദ്രവ്യങ്ങളായ മണ്ണ് കലമായും , വിത്ത്‌ മുളയായും മാറി എന്ന് നമുക്ക് തോന്നുവെന്നെയുള്ളൂ .ഒഴുകികൊണ്ടിരിക്കുന്ന നദിയുടെയും, കത്തി എരിയുന്ന ദീപത്തിന്റെയും അവസ്ഥ മാത്രമേ ഉള്ളു മറ്റെല്ലാ ദ്രവ്യങ്ങൾക്കും. ഒഴുക കൊണ്ടിരിക്കുന്ന നദിയിൽ രണ്ടുപ്രാവശ്യം കുളിക്കുക സാദ്യമാല്ലെന്നു ബുദ്ധ ദർശനം നമ്മെ ഉപദേശിക്കുന്നു .

ചോദ്യം : ബുദ്ധമതം ഹിന്ദുമതത്തിന്റെ മറ്റൊരു പതിപ്പാണെന്ന് വായിച്ചിട്ടുണ്ട് .ഇതില്‍ സത്യമുണ്ടോ?
ഉത്തരം :ഇല്ല ഒരിക്കലുമില്ല .ബുദ്ധമതവും ഹിന്ദുമതവും തമ്മില്‍ ചില സാന്മാര്‍ഗിക വിശ്വാസം പിന്തുടരുന്നുണ്ട് . ഇന്ത്യയില്‍ ഉത്ഭവിച്ച കമ്മ സിദ്ധാന്തം, സമാധി ,നിര്‍വ്വാണം എന്നീ പദങ്ങളുടെ  ഉപയോഗം രണ്ടു വിഭാഗങ്ങള്‍ പിന്തുടരുന്നുണ്ട് .ഇതാണ് ചിലരെ രണ്ടു മതങ്ങളും ഒന്നാണെന്ന് ചിന്തിക്കാന്‍ പ്രേരിപിക്കുന്ന ഘടകം .എന്നാല്‍ മേല്‍ പറഞ്ഞ സിദ്ധാന്ത പദ പ്രയോഗങ്ങളുടെ ഉള്ളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെന്നാല്‍ ഈ മതങ്ങള്‍ തമ്മില്‍ പൂര്‍ണ്ണമായും വ്യത്യാസമാണെന്ന് നമുക്ക് കാണാന്‍ കഴിയും .ഉദാഹരണത്തിന് ഹിന്ദുക്കള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു ,ബുദ്ധമതക്കാര്‍ അത് വിശ്വസിക്കുന്നില്ല. ഹിന്ദുമതത്തിന്റെ അടിസ്ഥാന ശിലയാണ് ജാതി വ്യവസ്ഥ , ബുദ്ധിസ്റ്റുകള്‍ അതിനെ പൂര്‍ണ്ണമായും നിരാകരിക്കുന്നു . പൂജാ വിധികളിലൂടെ പാപം കഴുകി കളഞ്ഞു ശുദ്ധീകരിക്കാമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു . ബുദ്ധമതത്തില്‍ ഇതിനു യാതൊരു സ്ഥാനവുമില്ല . ബുദ്ധമത ഗ്രന്ഥങ്ങളില്‍ ബ്രാഹ്മണര്‍ ,ഹിന്ദു സന്യാസിമാര്‍ ആരാണ് , അവര്‍ പറയുന്നത് എന്തെല്ലാം ആണെന്ന്  വളരെ വിമര്ശനത്തോടെ ബുദ്ധന്‍  വിവരിച്ചിട്ടുണ്ട് .ബുദ്ധന്റെ ചോദ്യങ്ങള്‍ക്ക് മുന്പില്‍ അവര്‍ വളരെ വിഷമ സന്ധിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് .സത്യം ഇതാണെന്നിരിക്കെ എങ്ങിനെയാണ് ബുദ്ധമതവും ഹിന്ദു മതവും ഒന്നാണെന്ന് പറയുവാന്‍ കഴിയുക ?
ചോദ്യം :ബുദ്ധന്‍ പറഞ്ഞ കര്‍മ്മ സിദ്ധാന്തം ഹിന്ദു മതത്തില്‍ നിന്നും പകര്‍ത്തിയതാണോ?
ഉത്തരം :ഹിന്ദു മതത്തില്‍ കര്‍മ്മ സിദ്ധാന്തം പഠിപ്പിക്കുന്നുണ്ട് .എന്നാല്‍ ഹിന്ദു മതത്തിലെയും  ബുദ്ധ മതത്തിലെയും കര്‍മ്മ സിദ്ധാന്തം തികച്ചും വ്യത്യസ്തമാണ്.ഉദാഹരണത്തിന് ഹിന്ദു മതം പറയുന്നത് നമ്മുടെ എന്തും തീരുമാനിക്കുന്നത് നമ്മുടെ കര്‍മ്മമാണ്‌ എന്നാണ് .എന്നാല്‍ ബുദ്ധമതം പറയുന്നത് നമ്മുടെ കര്‍മ്മം നമ്മളില്‍ ചില അവസ്ഥകള്‍ മാത്രമുണ്ടാക്കുന്നു എന്നാണ് .ഹിന്ദു മത തത്വമനുസ്സരിച്ചു ഒരു ജീവിതത്തില്‍ നിന്ന് മറ്റൊരു ജീവിതത്തിലേക്ക് ആത്മാവ് പോയ്‌ കൊണ്ടേ ഇരിക്കുന്നു എന്നാണ് . എന്നാല്‍ ബുദ്ധ മതം ആത്മാവ് എന്ന കാര്യത്തെ നിരാകരിക്കുകയും നമ്മുടെ മനസ്സിന്‍റെ ഊര്‍ജ്ജമാണ് മറ്റൊരു ജന്മത്തിന് കാരണമാകുക എന്നുമാണ് .ഇതാണ് പുനര്‍ജ്ജന്മം , കര്‍മ്മ സിദ്ധാന്തം തുടങ്ങിയവയിലെ വ്യത്യാസങ്ങള്‍ .
ഒരേ കാര്യത്തെ കുറിച്ച് വ്യത്യസ്തമായും സ്വതന്ത്രമായും അന്വേഷണങ്ങള്‍ നടത്തുമ്പോള്‍ ഉപയോഗിച്ച പേരുകള്‍ ഒന്നായത് കൊണ്ട് അവ പകര്‍ത്തിയതാണെന്നു അര്‍ത്ഥമില്ലല്ലോ .
പരിണാമ സിദ്ധാന്തത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നല്ലൊരു ഉദാഹരണം ആണ് .1858 ല്‍ ചാള്‍സ് ഡാര്‍വിന്‍ അദ്ധേഹത്തിന്റെ പ്രധാന പുസ്തകമായ the origin of specious പ്രസ്സിദ്ധീകരിക്കുന്നതിന് മുന്പ് ആല്ഫ്രെഡ്‌ റസ്സല്‍ വാലസ്സിനു ഈ സിദ്ധാന്തത്തെ കുറിച്ച് അറിവ് ഉണ്ടായിരുന്നുവെന്നു മനസ്സിലാക്കിയിരുന്നു .ഡാര്‍വിനും വാല്ലസും ഇവരുടെ ആശയത്തെ പകര്‍ത്തിയതല്ല .പകരം അവര്‍ ഈ തത്വത്തെ കുറിച്ച് പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്ത് ഒരേ നിഗമനത്തില്‍ എത്തി ചേര്‍ന്നതാണ് .അത് പോലെ ഹിന്ദു മതത്തിലെയും ബുദ്ധ മതത്തിലെയും കര്‍മ്മ സിദ്ധാന്തം പുനര്‍ജ്ജന്മം എന്നീ പേരുകള്‍ ഒരേ പോലെ തോന്നാമെങ്കിലും അല്ലെങ്കിലും അവ പകര്‍ത്തിയതാണെന്നു അര്‍ത്ഥമില്ല .ഹിന്ദു സന്യാസിമാര്‍ ധ്യാനത്തിലൂടെ കൃത്യമല്ലാത്ത രീതിയില്‍ പുനര്‍ജന്മത്തെ കുറിച്ച് പറഞ്ഞത് ബുദ്ധന്‍ അവ കൃത്യമായും മുഴുവനായും കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്തു.
ബുദ്ധ മതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍
ചോദ്യം: ബുദ്ധന്‍ പഠിപിച്ച പ്രധാന തത്വങ്ങള്‍ എന്താണ്?
ഉത്തരം: ബുദ്ധന്‍ പഠിപിച്ച എല്ലാ കാര്യങ്ങളും മഹത്തായ നാല് സത്യങ്ങളെ കേന്ദ്രീകരിച്ചാണ്.അവയെ നാല് എന്ന് പറയുന്നത് അവ നാല് ആയതുകൊണ്ടാണ്‌. അത് മഹത്തരം എന്ന് പറയാനുള്ള കാരണം അത് എല്ലാവര്ക്കും മനസ്സിലാക്കാന്‍ കഴിയുന്നതുകൊണ്ടാണ്. അത് സത്യം എന്ന് പറയുന്നതിന്റെ കാരണം അത് യാഥാര്‍ത്ത്യവുമായി ബന്ധപെട്ടിരിക്കുന്നത് കൊണ്ടാണ് .
ചോദ്യം : എന്താണ് നാല് മഹത്തായ സത്യങ്ങള്‍ ?
ഉത്തരം : ആദ്യത്തെ മഹത്തായ സത്യം -ജീവിതം എന്നത് ദുഃഖകാരമാണ് എന്നതാണ് .ദുഃഖമോ ,വേദനയോ അനുഭവമായി ഇല്ലാതെ ആര്‍ക്കും ജീവിക്കുവാന്‍ സാധ്യമല്ല.
രോഗങ്ങളിലൂടെ ശാരീരിക ദുഃഖങ്ങള്‍ ,മുറിവുകള്‍ ,ക്ഷീണങ്ങള്‍ - വയസ്സാകുന്നതിലൂടെ മരണത്തിലേക്ക് നയിക്കപെടുന്നു , മാനസികമായ ദുഃഖങ്ങളിലൂടെ ഒറ്റപെടല്‍ , നിരാശ, ഭയം ,അമ്പരപ്പ് ,ദേഷ്യം , സങ്കടം , എന്നിവയിലൂടെയും കടന്നു പോകേണ്ടിയിരിക്കുന്നു
ചോദ്യം: ഈ ചിന്ത വിഷാദത്മകമല്ലേ?
ഉത്തരം: ഡിക്ഷ്ണറിയില്‍ വിഷാധത്മകത്തെ കുറിച്ച് വിവരിക്കുനത് " തെറ്റായ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതിനെയാണ് ."അല്ലെങ്കില്‍ നന്മയെക്കാള്‍ കൂടുതല്‍ ശക്തി തിന്മക്കു ആണെന്ന് വിശ്വസിക്കുന്നതിനെയാണ് .
ബുദ്ധ ധമ്മം ഈ കഴ്ച്ചപാടുകളെ അല്ല പഠിപ്പിക്കുന്നത്‌. എന്നാല്‍ സന്തോഷം നില നില്കുന്നതിനെ നിരാകരിക്കുന്നുമില്ല .
ജീവിക്കാന്‍ തുടങ്ങുമ്പോള്‍ മാനസ്സികമായും ശാരീരികമായും ദുഃഖങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങുന്നു. അത് സത്യവും, പ്രകടവും , നിരസ്സിക്കാന്‍ കഴിയാത്തതുമാണെന്ന്  ബുദ്ധമതം വളരെ ലളിതമായി പറയുന്നു .ബുദ്ധമതം വിഷാധാത്ത്മകമല്ല . നമ്മുടെ നിലനില്‍പ്പുമായി ബന്ധപെട്ട യാഥാര്‍ത്യങ്ങളെ അഭിമുകീകരിക്കുവാന്‍ ബുദ്ധ ധമ്മം നമ്മെ പഠിപ്പിക്കുന്നു.ബുദ്ധ ധമ്മം തുടങ്ങുന്നത് ഒരു അനുഭവത്തില്‍ നിന്നാണ് .നിക്ഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ത്യത്തില്‍  നിന്നാണ് .എല്ലാം മനസ്സിലാക്കിയതില്‍ നിന്നാണ് .ഇതെല്ലം അനുഭവമാണ് .മാത്രമല്ല ദുഃഖം എങ്ങിനെ ഒഴിവാക്കാം എന്നും , അതിനായി നടത്തിയ ശ്രമത്തില്‍ നിന്നുമാണ് .അതിനാല്‍ ബുദ്ധ ധമ്മം തുടക്കത്തില്‍ തന്നെ ഓരോ മനുഷ്യരുടെയും ഹൃദയത്തിലേക്ക് കടന്നു ചെല്ലുകയും ദുഃഖത്തെയും അതിനെ ഇല്ലായ്മ ചെയ്യലിനെയും പരിഗണിക്കാനും ആവശ്യപ്പെടുകയും  ചെയ്യുന്നു.
ചോദ്യം: എന്താണ് രണ്ടാമത്തെ മഹത്തായ സത്യം ?
ഉത്തരം : അത്യാഗ്രഹമാണ് എല്ലാ ദുഃഖത്തിനും കാരണമെന്നതാണ് രണ്ടാമത്തെ മഹത്തായ സത്യം. മനശാസ്ത്രപരമായി ദുഃഖത്തെ നോക്കികാണുമ്പോള്‍ അതിന്റെ എല്ലാം കാരണം അത്യാഗ്രഹമാണെന്ന് വളരെ ലളിതമായി കാണാന്‍ കഴിയും . നമ്മള്‍ ആഗ്രഹിക്കുന്നത് ലഭിക്കാതെ വരുമ്പോള്‍ മാനസ്സികമായി നിരാശ ഉണ്ടാകുന്നു. മറ്റുള്ളവര്‍ ജീവിക്കുന്നത് നമ്മുടെ പ്രതീക്ഷകള്‍ക്കനസ്സരിച്ചു അല്ല എന്ന് കാണുമ്പോള്‍ നമുക്ക് ദേഷ്യം ഉണ്ടാകുന്നു. മറ്റുള്ളവര്‍ നമ്മെ സ്നേഹിക്കുകയും ഇഷ്ടപെടുകയും ചെയ്യണമെന്ന നമ്മുടെ ആഗ്രഹത്തിന് വിരുദ്ധമായി സംഭവിക്കുമ്പോള്‍ നമുക്ക് വേദന ഉണ്ടാകുന്നു. 
മാത്രമല്ല നമുക്ക് ഇഷ്ട്ടമുള്ളത് ലഭിച്ചാലും അതിലും തൃപ്തി ഇല്ലാതെ വരികയും , കുറെ കഴിയുമ്പോള്‍ അതില്‍ വിരസത ഉണ്ടാകുകയും താല്പര്യം നഷ്ടപെടുകയും പകരം മറ്റൊന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു . രണ്ടാമത്തെ മഹത്തായ സത്യം നമ്മെ ഓര്‍മ്മിപിക്കുന്നത് ഇഷ്ടമുള്ളതെല്ലാം ലഭിച്ചാലും സന്തോഷത്തിനു ഉറപ്പു ഇല്ല എന്നുള്ളതാണ് . ലഭിച്ചതിനേക്കാള്‍ കൂടുതല്‍ മെച്ചപെട്ടതിനുവേണ്ടി മനസ്സ് ഇപ്പോഴും ശ്രമിച്ചുകൊണ്ടേ ഇരിക്കുകയും ആഗ്രഹത്തെ മാറ്റികൊണ്ടേ ഇരിക്കുകയും ചെയ്യുന്നു .അത്യാഗ്രഹം നമ്മുടെ മനസ്സിലെ ത്രിപ്തിയെയും സന്തോഷത്തേയും നശിപ്പിക്കുന്നു .
ചോദ്യം :എങ്ങിനെയാണ് ആഗ്രഹവും ,അത്യാഗ്രഹവും നമ്മെ ശാരീരികമായി ദുഖത്തിലേക്ക് നയിക്കുന്നത് ?
ഉത്തരം : ജീവിതകാലം മുഴുവനും പല കാര്യങ്ങള്‍ക്കായി അത്യാഗ്രഹത്തോടെ ജീവിക്കുകയും ഈ അത്യാഗ്രഹം തുടരുകയും ചെയ്യുമ്പോള്‍ പുനര്‍ജനിക്കാനുള്ള ശക്തി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാകുന്നു .നമ്മള്‍ പുനര്‍ജനിക്കുമ്പോള്‍ നമുക്ക് ഒരു ശരീരം ഉണ്ടാകുന്നു.മുന്പ് പറഞ്ഞത് പോലെ ആ ശരീരത്തില്‍  ഉണ്ടാകുന്ന രോഗങ്ങളും മുറിവുകളും മനസ്സിനെ സ്പര്‍ശിക്കുന്നു . ജ്യോലി ചെയ്യുന്നതില്‍ ക്ഷീണം ഉണ്ടാകുന്നു . ആ ശരീരത്തിന്  പ്രായം ആകുന്നു. അങ്ങിനെ മരിക്കുന്നു. അതിനാല്‍ അത്യാഗ്രഹം നമുക്ക് ശാരീരികമായ ദുഃഖങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു , കാരണം അത് പുനര്‍ജന്മത്തിന് ഇടയാക്കുന്നു.
ചോദ്യം: അതെല്ലാം ശരി, എന്നാല്‍ നമ്മള്‍ എല്ലാ ആവശ്യങ്ങളും നിര്‍ത്തിവെച്ചാല്‍ നമുക്കൊന്നും നേടാന്‍ സാധികില്ലല്ലോ ?
ഉത്തരം : സത്യമാണ് . എന്നാല്‍ ബുദ്ധന്‍ എന്താണ് പറഞ്ഞത് ?നമുക്ക് അത്യാഗ്രഹം ഉണ്ടാകുമ്പോള്‍ ഉള്ളതില്‍ തൃപ്തി ഇല്ലാതെ വരുന്നു . ഈ ത്രിപ്തിയില്ലായ്മ തുടര്‍ന്ന് കൊണ്ടേ ഇരിക്കുമ്പോള്‍ ദുഃഖത്തിനു കാരണമായി തീരുന്നു . പിന്നീടു അത് നമുക്ക് നിര്‍ത്തേണ്ടി വരുന്നു.
ബുദ്ധന്‍ നമ്മളോട് നമ്മുടെ ആവശ്യവും അത്യാഗ്രഹവും പരിശോധിക്കാന്‍ പറയുന്നു .നമ്മുടെ ആവശ്യവും അത്യാഗ്രഹവും മാറ്റം വരുത്താനായി പറയുന്നു .നമ്മുടെ ആവശ്യം നമുക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും , എന്നാല്‍ നമ്മുടെ അത്യാഗ്രഹം നമുക്ക് ഒരിക്കലും അവസാനിക്കാതെ തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. അഗാത ഗര്‍ത്തം പോലെ . നമ്മുടെ ആവശ്യത്തിനു പ്രാധാന്യമുണ്ട്. അടിസ്ഥാന കാര്യങ്ങള്‍ക്കുവേണ്ടി നമ്മള്‍ ജ്യോലി ചെയ്യണം . 
അടിസ്ഥാനമായി എന്താണ് ജീവിതത്തിന്റെ ലക്‌ഷ്യം? നേടലാണോ അതോ ത്രിപ്തിയോടുകൂടി ജീവിക്കലാണോ? 

ചോദ്യം : മൂന്നാമത്തെ ശ്രേഷ്ടമായ സത്യം  എന്താണ് ?
ഉത്തരം : ദുഖത്തെ അതിജീവിക്കാനും സന്തോഷത്തെ നേടാനും സാധിക്കും എന്നതാണ് മൂന്നാമത്തെ ശ്രേഷ്ടമായ സത്യം .നാല് സത്യങ്ങളില്‍ ഒരുപക്ഷെ ഇതായിരിക്കും ഏറ്റവും ശ്രേഷ്ഠമായാത് . എന്തെന്നാല്‍ യഥാര്ത്ത സന്തോഷവും സംതൃപ്തിയും സാധ്യമാകുമെന്ന് ബുദ്ധ ഉറപ്പുനല്‍കുന്നു . അനാവശ്യമായ ആഗ്രഹങ്ങള്‍ ഉപേക്ഷിച്ചു അന്നന്നുള്ള ജീവിതത്തിലെ അനുഭവങ്ങള്‍ ആസ്വ്യതിക്കാന്‍ ശ്രമിക്കുക , ക്ഷമയോടുകൂടി ഭയ രഹിതമായി വെറുപ്പും ദേഷ്യവും ഇല്ലാതെ ജീവിതത്തിലെ പ്രശ്നങ്ങള്‍ നേരിടുക , അങ്ങിനെ ആയാല്‍ നമ്മള്‍ സ്വതന്ത്രരും സന്തോഷം ഉള്ളവരും ആയിരിക്കും . അങ്ങിനെ എങ്കില്‍ മാത്രമേ നമുക്ക് പരിപൂര്‍ണമായി ജീവിക്കാന്‍ സാധിക്കുകയുള്ളൂ . കാരണം സ്വാര്തപരമായ നമ്മുടെ ആവശ്യങ്ങളെ തൃപ്തിപെടുത്തുന്നതിനു പകരം മറ്റുള്ളവരെ സഹായിക്കാനും അവരുടെ ആവശ്യങ്ങളെ നിറവേറ്റാനും നമുക്ക്  സാധിക്കും . ഈ അവസ്ഥയാണ്  നിര്‍വ്വാണ എന്ന് പറയുന്നത് .
ചോദ്യം: എന്താണ് നാലാമത്തെ മഹത്തായ സത്യം ?
ഉത്തരം : നാലാമത്തെ മഹത്തായ സത്യം എന്നത് ദുഖത്തില്‍ നിന്നും മോചനം നേടാനുള്ള വഴിയാണ് .ഇതിനു മഹത്തായ അഷ്ടാംഗ മാര്‍ഗങ്ങള്‍ എന്ന് പറയുന്നു .ശരിയായ ധാരണ , ശരിയായ ചിന്ത , ശരിയായ സംസാരം , ശരിയായ പ്രവര്‍ത്തി , ശരിയായ ജീവിതം , ശരിയായ പ്രയത്നം , ശരിയായ വീക്ഷണം , ശരിയായ ശ്രദ്ധ എന്നിവയാണിവ . മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുവാനുള്ള വഴിയാണ് ഈ അഷ്ടാംഗ മാര്‍ഗങ്ങള്‍ . അഷ്ടാംഗ മാര്‍ഗത്തിലെ ഓരോ പടികളും ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്നതാണ് .ബുദ്ധിപരമായും ,ധാര്‍മ്മികപരമായും , സാമൂഹിക , സാമ്പത്തികപരമായും മന ശാസ്ത്ര പരമായും ഒരു മനുഷ്യനെ നന്മ നിറഞ്ഞ ജീവിതത്തിലേക്കും , ആധ്യാത്മികതയിലേക്കും നയിക്കുന്ന എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു .

3 .ബുദ്ധ മതവും ദൈവ സങ്കല്പവും

ചോദ്യം : നിങ്ങള്‍ ബുദ്ധിസ്റ്റുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ ?
ഉത്തരം : ഇല്ല. ഞങ്ങള്‍ വിശ്വസികുന്നില്ല.അതിനു കുറെ കാരണങ്ങള്‍ ഉണ്ട് . ഇന്നത്തെ ആധുനിക മന: ശാസ്ത്രജ്ഞരും , സാമൂഹ്യ വിദഗ്ദ്ധരും , പറയുന്നത് പോലെ , പല മത ചിന്തകളും പ്രത്യേകിച്ച് ദൈവ ചിന്തകള്‍ എല്ലാം തന്നെ ഉത്ഭവിച്ചിട്ടുള്ളത് ആകാംഷയില്‍ നിന്നും ഭയത്തില്‍ നിന്നുമാണ് . 
ബുദ്ധന്‍ പറഞ്ഞു : ഭയത്തില്‍ പിടിച്ചു മനുഷ്യന്‍ പുണ്യ പര്‍വ്വതങ്ങളിലും ,കാടുകളിലും മരങ്ങളിലും , ആകാശങ്ങളിലും ഒക്കെ എത്തിചേരുന്നു .(ധാമമപദം )

ബുദ്ധ ധമ്മം അല്ലാത്തത് എന്ത് ?
1 . പ്രകൃത്യാതീത ശക്തികളിലുള്ള വിശ്വാസം ബുദ്ധ ധമ്മമല്ല
2 .ഈശ്വരനിലുള്ള വിശ്വാസം ധമ്മത്തിന്റെ ഭാഗമായേ തീരു എന്നില്ല
3 .ബ്രഹ്മവുമായി സായൂജ്യം പ്രാഭിക്കുന്നതിനെ അടിസ്ഥാനമാകിയുള്ള ധമ്മം കപട ധമ്മം ആണ്
4 .ആത്മാവിലുള്ള വിശ്വാസം ബുദ്ധ ധമ്മമല്ല 
5 .ഊഹാപോഹങ്ങളിലുള്ള വിശ്വാസം ബുദ്ധ ധമ്മം അല്ല 
6 .ബുദ്ധ ധമ്മത്തെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നത് കൊണ്ട് മാത്രം ധംമാനുഷ്ടാനമാകുകയില്ല 
7 .ഗ്രന്ഥങ്ങളുടെ അപ്രമാധിത്വതില്‍ വിശ്വസിക്കുന്നതും ധമ്മം അല്ല  

ചോദ്യം: നിര്‍വാണം എന്നുവെച്ചാല്‍ എന്താണ് ?
ഉത്തരം:നന്മയുടെ മാര്‍ഗത്തില്‍ ചരിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുമാര് വികാരങ്ങളുടെ മേലിലുള്ള നിയന്ത്രണമാണ് അത് .അതില്‍ കവിഞ്ഞൊരു അര്‍ത്ഥമൊന്നും അതിനില്ല . നിര്‍വ്വാണം എന്നത് സന്മാര്‍ഗപരമായ ജീവിതത്തിന്റെ മറ്റൊരു പേരാണെന്ന് പ്രിയ ശിഷ്യന്‍ രാധയോടു ഭഗവാന്‍ ബുദ്ധന്‍ തന്നെ വ്യക്തമാകിയിട്ടുണ്ട് .പൂജനീയ രാധ ഒരിക്കല്‍ ഭഗവാന്‍ ബുദ്ധനെ സമീപിച്ചു നിര്‍വ്വാണത്തെ  കുറിച്ച് ചോദിച്ചപ്പോള്‍ ഭഗവാന്‍ ബുദ്ധന്‍ ഇങ്ങനെ പറഞ്ഞു :" വികാരങ്ങളില്‍ നിന്നുള്ള മോചനം ആണ് നിര്‍വ്വാണം" .
അതിന്റെ ലക്ഷ്യമെന്താണെന്നു ചോദിച്ചപ്പോള്‍ " സാന്മാര്‍ഗിക ജീവിധം നിരവാണത്തില്‍ അധിഷ്ട്ടിതമാണ്‌. നിര്‍വ്വാണം ആണതിന്റെ ലക്‌ഷ്യം . നിര്‍വ്വാണം ആണതിന്റെ പരിസമാപ്ത്തി .
ഭഗവാന്‍ ബുദ്ധന്‍ സ്രാവസ്തിയിലുള്ള ആനന്ദ പിണ്ടികന്റെ ആശ്രമത്തില്‍ വസിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന സന്യാസിമാരെ അഭിസംബോധന ചെയ്തു ഇങ്ങനെ പറഞ്ഞു ."ഈ ലോകത്തെ വസ്തുക്കളെ അല്ല എന്റെ സിദ്ധാന്തത്തെ ആണ് നിങ്ങള്‍ സ്വന്തമാക്കേണ്ടത് ".നിങ്ങളോടുള്ള കാരുണ്യം കൊണ്ടാണ് ഇക്കാര്യം ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത് ".ഇത്രയും പറഞ്ഞു ഭഗവാന്‍ ബുദ്ധന്‍ തന്റെ അറയിലേക്ക് പോയി.ബുദ്ധന്റെ അനുയായി ആയ സാരിപുത്തന്‍ അവിടെ ഉണ്ടായിരുന്നു .അദ്ദേഹത്തോട്  നിര്‍വ്വാണത്തെ കുറിച്ച് ബുദ്ധന്‍ പറഞ്ഞതിന്റെ അര്‍ത്ഥം വിശദമാക്കണമെന്നു മറ്റു ശിഷ്യന്മാര്‍ ആവശ്യപെട്ടപോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു :
"സഹോദരരെ ലോഭം ഹീനമാനെന്നു അറിയുക .അതില്‍ നിന്ന് വെറുപ്പ്‌ ഉണ്ടാകുന്നു .ഈ ലോഭവും വെറുപ്പും ഇല്ലായ്മ ചെയ്യുന്നതിന് ഒരു മാധ്യമ മാര്‍ഗം ഉണ്ട് . അത് നമുക്ക് ഉള്‍കാഴ്ച നല്‍കുന്നു .അറിവ് ,തരുന്നു . അത് നമ്മെ സമാധാനത്തിലേക്കും ഉള്‍കാഴ്ചയിലെക്കും ജ്ഞാനത്തിലേക്കും  നിര്‍വ്വാണത്തിലേക്കും നയിക്കും .
എന്താണ് ഈ മാര്‍ഗം എന്നോ?
ശരിയായ വീക്ഷണം 
ശരിയായ ലക്‌ഷ്യം 
ശരിയായ ഭാഷണം 
ശരിയായ പ്രവര്‍ത്തി 
ശരിയായ ഉപജീവന മാര്‍ഗം 
ശരിയായ അവധാനത 
ശരിയായ ഏകാഗ്രത 
ശരിയായ പരിശ്രമം 
എന്നിവ ഉള്‍പെടുന്ന അഷ്ട്ടാംങ്ങ മാര്‍ഗങ്ങള്‍ അല്ലാതെ മറ്റൊന്നുമല്ല . ഇത് തന്നെയാണ് ഭിക്ഷുക്കളെ മാധ്യമ മാര്‍ഗം ."

"കോപം ഹീനമാണ് 
ദ്രോഹം ഹീനമാണ് 
അസൂയയും അസഹിഷ്ണതയും ഹീനമാണ് 
പിശുക്കും അതി മോഹവും ഹീനമാണ് 
ആത്മ വഞ്ചനയും ചതിയും അഹംഭാവവും ഹീനമാണ് 
പൊങ്ങച്ചവും അലസതയും ഹീനമാണ് 

പൊങ്ങച്ചവും അലസതയും ഇല്ലാതാക്കുന്നതാണ് മാധ്യമ മാര്‍ഗം .ഈ അഷ്ടാംങ്ങ മാര്‍ഗമാണ് നിര്‍വ്വാണം
പരിപൂര്‍ണ്ണമായ നാശം ഒരറ്റത്ത് ആണെങ്കില്‍ 
അതിന്റെ മറ്റേ അറ്റത്താണ് നിര്‍വ്വാണം 
മദ്ധ്യമ മാര്‍ഗമാണ് നിര്‍വ്വാണത്തിന്റെത് 
ഈ വസ്തുത മനസ്സിലാക്കിയാല്‍ നിര്‍വ്വാണത്തെ സംബന്ധിച്ച എല്ലാ സംശയങ്ങളും അകന്നു പോകും "
ചോദ്യം : ബുദ്ധ ധമ്മത്തില്‍ കര്‍മ്മ സിദ്ധാന്തം മുന്നോട്ടു വെക്കുന്ന ലക്‌ഷ്യം എന്താണ് ?
ഉത്തരം : വിത്ത്‌ മുളച്ചു മരമാകുന്നതും മരം കായ്ക്കുന്നതും കയ്കളില്‍ നിന്നും വിത്ത്‌ ഉണ്ടാകുന്നതും നിയമിതമായ ക്രമത്തിലാണ് നടക്കുന്നത് .ബുദ്ധ ധംമാത്തിന്റെ സംജാശാസ്ത്രത്തില്‍ അതിനു നിയമങ്ങള്‍ എന്ന് പറയുന്നു .ഋതു നിയമം , ബീജ നിയമം എന്നിങ്ങനെ .
അതുപോലെ മനുഷ്യ സമൂഹത്തിനും ബാധകമായ ഒരു ധാര്‍മ്മിക നിയമം ഉണ്ട് .എങ്ങിനെ ആണ് അത് ആവിഷ്കരിക്കപെട്ടത്‌ ?
എങ്ങിനെ ആണത് അത് നില നിന്ന് പോകുന്നത് ?
ഈശ്വരന്റെ അസ്ത്തിത്വതില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ യാതൊരു പ്രയാസവും ഇല്ല .
അവരുടെ ഉത്തരം വളരെ ലളിതമാണ് .
അവര്‍ പറയും ധാര്‍മിക നിയമങ്ങള്‍ ദൈവ ദത്തമാണ്.
ഈശ്വരനാണ് ലോകത്തെ സൃഷ്ടിച്ചത് .
പ്രപഞ്ചത്തിന്റെ ഭരണാധികാരിയാണ് ദൈവം .
ധാര്‍മികവും , ബൌധികവും ആയ എല്ലാ നിയമങ്ങളും ദൈവത്തിന്റെ സൃഷ്ടിയാണ് .
ദൈവദത്തമായ നിയമം മനുഷ്യ നന്മക്കു വേണ്ടിയാണ് .
സൃഷ്ടാവായ ദൈവത്തെ അനുസരിക്കാന്‍ കടപെട്ടവനാണ് മനുഷ്യന്‍ .
ദൈവത്തെ അനുസരിക്കുന്നത് കൊണ്ടാണ് ലോകത്ത് ധര്‍മ്മം നിലനില്‍കുന്നത്‌ .
ഇതാണ് ദൈവദത്തമാണ് ധാര്‍മ്മിക നിയമം എന്ന് കരുതുന്നവരുടെ വാദമുഖം .
എന്നാല്‍ അവരുടെ വിശദീകരണം തീരെ തൃപ്തികരമല്ല .
അവരോടു ചോദിക്കുന്ന ചോദ്യം ഇതാണ് .
1 . ദൈവത്തില്‍ നിന്നാണ് ധാര്‍മിക നിയമം ഉണ്ടായിട്ടുള്ളതെങ്കില്‍ , ധാര്‍മിക നിയമത്തിന്റെ തുടക്കവും ഒടുക്കവും ദൈവത്തില്‍ ആണെങ്കില്‍ , ദൈവത്തെ അനുസരിക്കാന്‍ മനുഷ്യന്‍ ബാധ്യസ്തനെങ്കില്‍ , ഈ ലോകത്ത് ഇത്രയധികം അധാര്‍മികമായ വ്യവസ്ഥ ഉണ്ടാകാന്‍ കാരണം എന്ത് ?
2 .ദൈവികമായ നിയമത്തിനു എന്തെങ്കിലും ആധികാരികത ഉണ്ടോ?
3 . വ്യക്തിയെ നിയന്ത്രിക്കാന്‍ ഈ നിയമത്തിനു കഴിയുമോ ?
മേല്പറഞ്ഞ ചോദ്യങ്ങള്‍ക്ക് വളരെ പ്രസക്തിയുണ്ട് .
പക്ഷെ ദൈവദത്തമായ ധാര്‍മികമായ നിയമത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും തന്നെ ഈ ചോധ്യങ്ങല്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴുന്നില്ല .
ഈ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ അവര്‍ ചില ഭേദഗതികള്‍ വരുത്തി .
അതിപ്രകാരം ആണ് .
1 . ദൈവം ആച്ഞാപിച്ചാണ് നിയമം സ്രിഷ്ടിപിക്കപെട്ടത്‌ .
2 .ഈശ്വരന്റെ ഇച്ഛയും നിര്‍ദ്ദേശവും അനുസരിച്ചാണ് പ്രപഞ്ചം ഉണ്ടായതെന്ന് നിസ്തര്‍ക്കമാണ് .
3 .ദൈവമാണ് പ്രപഞ്ചത്തിനു ആവശ്യമായ ഊര്‍ജ്ജം പ്രധാനം ചെയ്തത് .പക്ഷെ തന്റെ നിയമങ്ങള്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ പ്രപഞ്ചത്തെ അനുവദിച്ചു .
4 .അതുകൊണ്ട് ധാര്‍മിക നിയമം പ്രവര്‍ത്തനമായില്ലെങ്കില്‍ അതിന്റെ ഉത്തരവാദി ദൈവമല്ല  പ്രപഞ്ചമാണ്‌ .
പക്ഷെ ഈ ഭേദഗതികൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല .ദൈവത്തെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും വിമുക്തനാക്കാന്‍ സഹായിക്കുന്നു എന്ന് മാത്രം .
"സ്വന്തം നിയമം നടപ്പിലാക്കുന്ന ജ്യോലി എന്തുകൊണ്ട് ദൈവം മറ്റുള്ളവരെ ഏല്പിച്ചു" ? എന്ന പ്രസക്തമായ ചോദ്യം വീണ്ടും അവശേഷിക്കുന്നു .
ഇങ്ങനെ സ്വന്തം ജ്യോലി ചെയ്യാന്‍ കഴിവില്ലാത്ത ദൈവത്തെ കൊണ്ട് എന്താണ് പ്രയോജനം ?
ധാര്‍മിക നിയമത്തിന്റെ പരിപാലനത്തെ കുറിച്ച് ബുദ്ധന്‍ നല്‍കിയ വിശദീകരണം തികച്ചും വ്യത്യസ്തമാണ് .
ബുദ്ധന്‍ പറഞ്ഞു : "ദൈവമല്ല കര്‍മ്മ നിയമമാണ് പ്രപഞ്ചത്തിന്റെ ധാര്‍മിക നീതി പരിപാലിക്കുന്നത് ."
പ്രപഞ്ചത്തിന്റെ ധാര്‍മിക നീതി നല്ലതോ ചീത്തയോ ആകാം . അത് മനുഷ്യനെ മാത്രം ആശ്രയിച്ചിരിക്കുന്നു .അതില്‍ മറ്റാര്‍ക്കും യാതൊരു പങ്കുമില്ല ".

" മനുഷ്യന്റെ പ്രവര്‍ത്തിയാണ് കര്‍മ്മം .അതിനു ഫലം ഉറപ്പാണ്‌ .ധാര്‍മിക വ്യവസ്ഥിതി മോശം ആണെങ്കില്‍ അതിനു കാരണം മനുഷ്യന്‍ മോശം കര്‍മ്മം ചെയ്യുന്നത് കൊണ്ടാണ് .വ്യവസ്ഥിതി നല്ലതാണെങ്കില്‍ മനുഷ്യന്‍ സല്‍പ്രവര്‍ത്തി ചെയ്യുന്നതുകൊണ്ടാണ് "

കര്‍മ്മത്തെ കുറിച്ച് പറഞ്ഞത് കൊണ്ട് മാത്രം ബുദ്ധന്‍ തൃപ്തിപെട്ടില്ല .കര്‍മ്മ നിയമത്തെ കുറിച്ചും അദ്ദേഹം വിവരിച്ചു :

"രാത്രിയെ പകല്‍ പിന്തുടരുന്നത് പോലെ കര്‍മത്തെ കര്‍മ്മ ഫലവും പിന്തുടരുന്നു .ഇതൊരു നിയമമാണ് "
സല്‍പ്രവര്‍ത്തിയുടെ ഫലം അനുഭവികാതെയും , ദുഷ് പ്രവര്‍ത്തിയുടെ ഫലം അനുഭവിക്കാതെയും യാതൊരു മനുഷ്യനും രക്ഷപെടാനാകില്ല ."

ബുദ്ധന്റെ മുന്നറിയിപ്പ് :
"മനുഷ്യ രാശിക്ക് പ്രയോജനകരമാകുന്നതിനു സല്‍പ്രവര്‍ത്തികല്‍ ചെയ്യുക .മനുഷ്യരാശിക്ക് ദുരനുഭവങ്ങള്‍ ഉണ്ടാക്കുന്ന ദുഷ്കര്‍മങ്ങള്‍ ചെയ്യാതിരിക്കുക " 

"കര്‍മ്മം ചെയ്തു കഴിഞ്ഞു അതിന്റെ ഫലം പ്രകടമാകുന്നതിന് മുന്പ് ഒരു ഇടവേള ഉണ്ടായെന്നു വരാം .പലപ്പോഴും അങ്ങിനെ സംഭവിക്കാറുണ്ട് ."
ഈ അടിസ്ഥാനത്തില്‍ ഫലത്തെ നാലായി തരാം തിരിക്കാം .
1 ഉടനടി ഫലം ഉണ്ടാകുന്ന കര്‍മ്മം 
2 . വളരെ കാലത്തിനു ശേഷം ഫലം ഉണ്ടാകുന്ന കര്‍മ്മം 
3 . അനിശ്ചിതമായി ഫലം ഉണ്ടാകുന്ന കര്‍മ്മം 
4 .ഫലം ഉണ്ടാകാത്ത ആഹോസി കര്‍മ്മം എന്നൊരു കര്‍മ്മം കൂടിയുണ്ട് - തീരെ ബലക്ഷയമായതോ കുറെ കൂടി ശക്തമായ കര്‍മ്മത്തിന്റെ ഫലമായി ശക്തി തീരെ ക്ഷയിച്ചു പോയ കര്‍മ്മം ആണത് "
ഇപ്രകാരം തിരുവുകള്‍ ഉണ്ടെങ്കിലും കര്‍മ്മ നിയമത്തില്‍ യാതൊരു വിധ ഇളക്കവും തടുകയില്ല എന്ന ബുദ്ധന്റെ വാദം സത്യമാണ് .
പ്രധാന വസ്തുത 

"കര്‍മ്മത്തിന്റെ ഫലം അത് ചെയ്യുന്ന ആളിന് സിദ്ധികുമെന്നു അതെ കുറിച്ച് മറ്റൊന്നും ചിന്തികെണ്ടാതില്ലെന്നുമാണ് കര്‍മ്മ നിയമത്തിന്റെ അടിസ്ഥാനം എന്ന ധാരണ ശരിയല്ല "

ഒരാളുടെ കര്‍മ്മത്തിന്റെ ഫലം മറ്റൊരാളെയും ബാധിക്കും . എങ്കിലും ധാര്‍മിക വ്യവസ്ഥിതിയെ ഉയര്‍ത്തി പിടിക്കുകയോ , തകരാരിലാക്കുകയോ ചെയ്യുന്നതു കര്‍മ്മ നിയമമാണ് എന്നതില്‍ മാറ്റമില്ല . 
വ്യക്തികള്‍ വരുകയും പോകുകയും ചെയ്യും  , പക്ഷെ പ്രപഞ്ചത്തിന്റെ ധാര്‍മിക വ്യവസ്ഥ തുടര്‍ന്ന് പോകുന്നു . അതിനെ നിലനിര്‍ത്തുന്ന കര്‍മ നിയമങ്ങള്‍ക്കു മാറ്റമില്ല .
അതുകൊണ്ടാണ്  ബുദ്ധ ധമ്മത്തില്‍ ഈശ്വരന്റെ സ്ഥാനത്തു ധമ്മത്തെ പ്രതിഷ്ട്ടിചിട്ടുള്ളത് 

ചോദ്യം: മതങ്ങളുടെ അടിസ്ഥാന തത്വമായി ബുദ്ധന്‍ പറഞ്ഞതെന്താണ് ?
ഉത്തരം : ബുദ്ധന്‍ പറഞ്ഞു :"മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധമല്ല മതത്തിനെ അടിസ്ഥാനം .മറിച്ച് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് .എല്ലാവര്ക്കും സന്തോഷം കൈവരിക്കുന്നതിന് മനുഷ്യന്‍ മറ്റുള്ളവരോട് എങ്ങിനെ പെരുമാറണം എന്ന് പഠിപ്പിക്കുകയാണ് മതങ്ങളുടെ ലക്‌ഷ്യം .ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ചുള്ള ചര്‍ച്ച പോലും നിഷ്പ്രയോജനം ആണ് ".

ചോദ്യം :എന്താണ്  ബുദ്ധ ധമ്മം?
ഉത്തരം :
1 .ജീവിതത്തിന്റെ വിശുദ്ധി നില നിര്‍ത്തുന്നതാണ് ബുദ്ധ ധമ്മം 
2 .ജീവിധത്തെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നതാണ് ബുദ്ധ ധമ്മം .
3 .നിര്‍വ്വാണത്തില്‍ ജീവിക്കുന്നതാണ് ബുദ്ധ ധമ്മം .
4 . ആര്‍ത്തി ഉപേക്ഷിക്കുന്നതാണ് ബുദ്ധ ധമ്മം.
5 . എല്ലാ സങ്കര വസ്തുക്കളും അസ്ത്തിരമാണെന്ന് വിശ്വസിക്കുന്നതാണ് ബുദ്ധ ധമ്മം .
6 . സാന്മാര്‍ഗിക നിയമങ്ങളുടെ പ്രേരക ശക്തിയാണ് ധമ്മം എന്ന് വിശ്വസിക്കുന്നതാണ് ബുദ്ധ ധമ്മം .

ചോദ്യം : എന്താണ് സധമ്മം?
ഉത്തരം :
സധമ്മത്തിന്റെ ലക്ഷ്യങ്ങള്‍
എ .മനസ്സിലെ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുക 
ബി .സദാചാരത്തില്‍ അധിഷ്ട്ടിധമായ ഒരു ലോകത്തിന്റെ സൃഷ്ട്ടി .

പ്രജ്ഞയെ പരിപോഷിപ്പിക്കുന്ന ധമ്മമാണ് സധമ്മം
എ . അറിവ് നേടാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടെങ്കില്‍ മാത്രമേ ധമ്മം സധമ്മം ആകു .
ബി. കേവല ജ്ഞാനം കൊണ്ട് പ്രയോജനം ഇല്ലെന്നു പഠിപ്പിക്കുമ്പോള്‍ ആണ് ധമ്മം സധമ്മം ആകുന്നത് അല്ലാത്ത പക്ഷം ജ്ഞാനം കേവലം പാണ്ടിത്യ പ്രദര്സനം ആകുകയെ ഉള്ളു .
സി .പ്രജ്ഞയാണ് ആവശ്യം എന്ന് പഠിപ്പിക്കുമ്പോള്‍ ആണ് ധമ്മം സധമ്മം ആകുന്നത് .

മ്മം സധമ്മം ആകണമെങ്കില്‍ അത് മൈത്രിയെ പരിപോഷിപ്പിക്കണം .
എ . പ്രജ്ഞ മാത്രം പോര , അതിനോടൊപ്പം ശീലവും ആവശ്യമാണ് എന്ന് പഠിപ്പിക്കുമ്പോള്‍ മാത്രം ആണ് ധമ്മം സധമ്മം ആകുന്നത് .

ബി . പ്രജ്ഞക്കും ശീലത്തിനും പുറമേ കരുണയും ആവശ്യമാണെന്ന് പഠിപ്പികുമ്പോള്‍ മാത്രമാണ് ധമ്മം സധമ്മം ആകുന്നത് .

സി . കരുണയെക്കാള്‍ ആവശ്യം മൈത്രി ആണെന്ന് പഠിപ്പികുമ്പോള്‍ മാത്രമാണ് ധമ്മം സധമ്മം ആകുന്നത് .

സാമൂഹികമായ വേലിക്കെട്ടുകളെ എല്ലാം തകര്‍ക്കുമ്പോള്‍ മാത്രമാണ് ധമ്മം സധമ്മം ആകുന്നത് .
എ. ധമ്മം സധമ്മം ആകണമെങ്കില്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള വേലികെട്ടുകള്‍ തകര്‍ക്കണം .
ബി. ധമ്മം സധമ്മം ആകണമെങ്കില്‍ ജന്മം കൊണ്ടല്ല യോഗ്യത കൊണ്ടാണ്  മനുഷ്യനെ വിലയിരുത്തെണ്ടെതെന്നു പഠിപ്പിക്കണം .
സി .ധമ്മം സധമ്മം ആകണമെങ്കില്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സമത്വം പ്രോത്സാഹിപ്പിക്കണം

ചോദ്യം :മതവും ബുദ്ധ ധമ്മവും തമ്മിലുള്ള വ്യത്യാസമെന്താണ് ?
ഉത്തരം :മതമെന്ന നമ്മുടെ അഭിപ്രായത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ബുദ്ധന്‍ സൂചിപിക്കുന്ന ധമ്മം.ബുദ്ധന്റെ ധമ്മം യുറോപ്യന്‍ ചിന്തകരുടെ ഭാഷയിലെ മതമെന്ന പദത്തിന് തുല്യമാണ് .എങ്കിലും ഇവക്കു തമ്മില്‍ പറയത്തക്ക ബന്ധമൊന്നും ഇല്ല എന്നാല്‍ കാര്യമായ വ്യത്യാസം ഉണ്ട് താനും .
അതുകൊണ്ടാണ് ചില യുറോപ്യന്‍ ചിന്തകന്മാര്‍ ബുദ്ധ ധമ്മത്തെ മതമായി അംഗീകരിക്കാന്‍ മടിക്കുന്നത്.
ധമ്മം  എന്താണെന്നും , മതത്തില്‍ നിന്നും അത് വ്യത്യസ്തമായിരിക്കുന്നത് എങ്ങിനെ ആണെന്ന്നും നമുക്ക് നോക്കാം .
മതം തികച്ചും വ്യക്തിപരമാണ് , പൊതു ജീവിതത്തില്‍ അത് കൈകടത്താന്‍ പാടില്ല .എന്നാല്‍ ധമ്മം എന്നത് സാമൂഹ്യ ജീവിതവുമായി ബന്ടപെട്ടു കിടക്കുന്നു .അങ്ങിനെ തന്നെയാണ് വേണ്ടതും .
നന്മയുടെ പര്യായമാണ് ധമ്മം .ജീവിതത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യനും മനുഷ്യനും തമ്മ്മില്‍ ഉണ്ടായിരിക്കേണ്ട ബന്ധത്തിന്റെ നിര്‍വചനം ആണത് .

ഒരു മനുഷ്യന് അയാള്‍ ഒറ്റെപെട്ട ജീവിതം നയിക്കുകയാണെങ്കില്‍ ധംമത്തിന്റെ ആവശ്യം ഇല്ലെന്നു ഇത് തെളിയിക്കുന്നു .
പക്ഷെ പരസ്പരം ബന്ധപെട്ടു ജീവിക്കുന്ന രണ്ടു വ്യക്തികളെ സംബന്ധിച്ചിടത്തോളം ധമ്മം കൂടിയേ തീരു .ഒരാള്‍ക്കും അതിനെ ഒഴിവാക്കാന്‍ കഴിയില്ല .മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സമൂഹത്തില്‍ ധമ്മം അനുപേഷനീയം ആണ് .

താഴെ പറയുന്ന മൂന്നു മാര്‍ഗങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കാന്‍ സമൂഹം നിര്‍ബന്ധിതമാകും .
ഭരണത്തിന്റെ ആധാര ശിലകളില്‍ ഒന്നായി ധമ്മത്തെ അന്ഗീകരിക്കാം .ഭരണത്തിന്റെ ഭാഗമല്ല എങ്കില്‍ ധമ്മത്തിനു നിലനില്പില്ല എന്നതാണ് വാസ്തവം .
അങ്ങിനെ ചെയ്യുന്ന പക്ഷം , സമൂഹം അരാജകത്വത്തെ വരിക്കുന്നു എന്നര്‍ത്ഥം .
രണ്ടാമതായി , സമൂഹത്തിനു പോലീസിനെ അഥവാ എകാതിപത്യ ഭരണ സംപ്രധായത്തെ അന്ഗീകരിക്കാം .
മൂന്നാമതായി ,ധമ്മത്തെ അന്ഗീകരിക്കുകയും , ജനങളുടെ ഭാഗത്ത്‌ നിന്നും ധമ്മ നിക്ഷേധം ഉണ്ടായാല്‍  നീതിന്യായ കോടതികളെ അഭയം പ്രാപിക്കുന്ന സമ്പ്രദായം ഉണ്ടാക്കാം .

ആരാജകത്വത്തിലും എകാതിപത്യ വ്യവസ്ഥയിലും സ്വാതന്ത്രത്തിനു യാതൊരു സ്ഥാനവും ഇല്ല .
മൂന്നാമത് പറഞ്ഞ സംവിധാനത്തില്‍ മാത്രമേ സ്വാതന്ത്രത്തിനു നിലനില്‍പ്പുള്ളൂ .
അതുകൊണ്ട് സ്വാതന്ത്ര്യം ഇചിക്കുന്നവര്‍ക്ക് ധമ്മം ആവശ്യമാണ് .

ഇനി എന്താണ് ധമ്മമെന്നും ധമ്മത്തിന്റെ ആവശ്യം എന്തെന്നും പരിശോധിക്കാം .
ബുദ്ധന്റെ അഭിപ്രായത്തില്‍ പ്രജ്ഞയും കരുണയും ചേര്‍ന്നതാണ് ധമ്മം .

പ്രജ്ഞ എന്നാല്‍ എന്താണ് ? എന്താണ് അതിന്റെ പ്രയോജനം ?
പ്രജ്ഞ എന്നാല്‍ ബോധം ആണ് .അന്ധ വിശ്വാസത്തിനു യാതൊരു പഴുതും ഉണ്ടാകാന്‍ പാടില്ല എന്നതുകൊണ്ട്‌ ബുദ്ധന്‍ തന്റെ ധമ്മത്തിന്റെ രണ്ടു ആതാര ശിലകളില്‍ ഒന്നായി പ്രജ്ഞയെ പ്രതിഷ്ടിച്ചു .
കരുണ എന്നാല്‍ എന്താണ് ? എന്താണ് അതിന്റെ പ്രയോജനം ?
കരുണ എന്നാല്‍ സ്നേഹത്തിനും അപ്പുറത്തുള്ള വികാരം ആണ് .
കരുണയുടെ അഭാവത്തില്‍ സമൂഹത്തിനു നിലനില്‍പ്പില്ല .
അതിനു വളര്‍ച്ച ഉണ്ടാകില്ല .അതുകൊണ്ടാണ് ബുദ്ധന്‍ തന്റെ ധമ്മത്തിന്റെ രണ്ടാമത്തെ ആധാര ശിലകളില്‍ ഒന്നായി കരുണയെ പ്രതിഷ്ടിച്ചത് .
ഇതാണ് ബുദ്ധ ധമ്മത്തിന്റെ നിര്‍വ്വചനം .
ധമ്മത്തിന്റെ ഇ നിര്‍വചനം മതത്തിന്റെ നിര്‍വ്വചനത്തില്‍ നിന്നും എത്രമാത്രം വ്യത്യസ്തമാണെന്ന് നോക്കാം .
അതി പുരാതനം ആണെങ്കിലും അത്യധുനികവുമാണ് ധമ്മത്തിനു ബുദ്ധന്‍ നല്‍കിയ നിവ്വചനം .
ഒരേ സമയം പ്രാചീനവും അര്‍വ്വചീനവും ആണത് .
ആരില്‍ നിന്നും കടം കൊള്ളാത്ത പുതുമയുള്ള ആശയം ആണത് .
പ്രജ്ഞയുടെയും കരുണയുടെയും അത്യപൂര്‍വ്വമായൊരു സമ്മേളനമാണ്‌ ബുദ്ധന്റെ ധമ്മം .
മതവും ധമ്മവും തമ്മിലുള്ള വ്യത്യാസം ഇതില്‍ നിന്നും വ്യക്തമാകുന്നു .

ചോദ്യം :മതത്തില്‍ സദാചാരത്തിനുള്ള സ്ഥാനം എന്താണ് ?
ഉത്തരം :യഥാര്‍ത്തത്തില്‍ മതത്തില്‍ സദാചാരത്തിനു ഒരു സ്ഥാനവും ഇല്ല .ഈശ്വരന്‍ , ആത്മാവ് , പ്രാര്‍ത്ഥന ,. ആചാരങ്ങള്‍ , ചടങ്ങുകള്‍ യാഗാദി കര്‍മ്മങ്ങള്‍ മുതലായവ ചേര്‍ന്നതാണ് മതങ്ങള്‍ .
മനുഷ്യനും മനുഷ്യനും തമ്മില്‍ ബന്ടപെടുമ്പോള്‍ മാത്രമാണ് സദാചാരത്തിന്റെ പ്രശ്നം ഉത്ഭവിക്കുന്നത് .ക്രമസമാധാനവും ആയി ബന്ധപെട്ടുമാത്രമേ സദാചാരത്തിനു മതത്തില്‍ സ്ഥാനമുള്ളൂ .
മൂന്നു വശങ്ങള്‍ മാത്രമുള്ള ഒരു വസ്തുവിനെ പോലെയാണ് മതത്തിന്റെ ഘടന .നീ നിന്റെ അയല്കാരന് നന്മ ചെയ്യണം .കാരണം , നിങ്ങള്‍ രണ്ടാളും ദൈവത്തിന്റെ മക്കളാണ് .ഇതാണ് മതത്തിന്റെ സിദ്ധാന്തം .എല്ലാ മതങ്ങളും സദാചാരത്തിനു വേണ്ടി വാദിക്കുന്നുണ്ടെങ്കിലും സദാചാരമല്ല മതത്തിന്റെ അടിത്തറ .മതത്തിന്റെ ഒരു അനുബന്ധ ഘടകം മാത്രമാണ് സദാചാരം .ആവശ്യത്തിനനുസരിച്ചു കൂട്ടിച്ചേര്‍ക്കുകയോ അഴിച്ചു മാറ്റുകയോ ചെയ്യാവുന്ന ഒരു ഘടകം .അതുകൊണ്ട് തന്നെ മതത്തിലെ സദാചാരം ഫലപ്രദമായ ഒന്നല്ല .
ചോദ്യം :ബുദ്ധ ധമ്മത്തില്‍  സദാചാരത്തിനുള്ള സ്ഥാനം എന്താണ് ?
ഉത്തരം :സദാചാരം തന്നെയാണ് ബുദ്ധ ധമ്മം, ബുദ്ധ ധമ്മം തന്നെയാണ് സദാചാരം .ഇതാണ് ലളിതമായ ഉത്തരം .മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബുദ്ധ ധമ്മത്തില്‍ ദൈവത്തിനു സ്ഥാനമില്ലെങ്കിലും ദൈവത്തിന്റെ സ്ഥാനമാണ് സദാചാരത്തിനു  കല്പ്പിചിട്ടുള്ളത് .
ബുദ്ധ ധമ്മത്തില്‍ പ്രാര്‍ത്ഥനക്കോ , തീര്‍ഥാടനത്തിനോ , ചടങ്ങുകള്‍ക്കോ , ആചാരങ്ങള്‍ക്കോ , ബലി കര്‍മ്മാദികല്കോ സ്ഥാനമില്ല .
മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കേണ്ടാതിന്റെ പ്രാധാന്യമാണ് ധമ്മത്തില്‍ സദാചാരത്തിനു പ്രസക്തിയുണ്ടാക്കുന്നത് .
മനുഷ്യന്‍ മനുഷനെ സ്നേഹികേണ്ടത് ആവശ്യമായതിനാല്‍ ബുദ്ധ ധമ്മത്തില്‍ സദാചാരം അനുപേക്ഷനീയമാകുന്നു .അതിനു ദൈവത്തിന്റെ അനുമതി ആവശ്യമില്ല .ദൈവത്തെ പ്രീതിപെടുത്താന്‍ വേണ്ടിയല്ല മനുഷ്യന്‍ സദാചാര നിരതനാകുന്നത് . മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്നത് അവന്റെ സ്വന്തം നന്മയെ കരുതിയാണ് .

സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ നൂതനമായ ഒരു ധമ്മം ആവിഷകരിച്ച ബുദ്ധൻ ആത്മാവ് ഉണ്ടെന്ന തത്വത്തെ നിരാകരിച്ചത് എങ്ങിനെ?

അക്കാലത്ത് പ്രചരിപ്പിക്കപെട്ടിരുന്ന ആത്മവാദങ്ങൾ എല്ലാം അദ്ദേഹത്തിനു പരിചിതങ്ങൾ ആയിരുന്നു .ബ്രഹ്മജാല സൂക്തത്തിൽ ഈ സംഗതി വ്യക്തമാക്കുന്നുണ്ട് .പഞ്ചസ്ക്ന്ധമാണ് വ്യക്തി ,അഥവ മനുഷ്യൻ .പഞ്ചസ്ക്ന്ധങ്ങളുടെ ഇടയില ആത്മാവിനെ തേടുക എന്നുവെച്ചാൽ , മധുരമായ ഗാനം പൊഴിക്കുന്ന പില്ലാം കുഴലിൽ എവിടെയോ രാഗമാധുരി ഇരികുന്നുവെന്നു ബ്രമിച്  അത് കണ്ടുപിടിക്കുവാൻ യ്ത്നിക്കുന്നത് പോലെയേ ഉള്ളു എന്ന് ബുദ്ധൻ വീണ്ടും വീണ്ടും വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചുറ്റുപാടും നടമാടിയിരുന്ന ആത്മവാദങ്ങല്ക്കെല്ലാം കൂടിയുള്ള ഒരു ഉത്തരമായി ബുദ്ധന്റെ പഞ്ചസ്കന്ധ വാദത്തെ കണക്കാക്കം .ഒരു മുറിയിൽ നിന്ന് ജനാലകളിൽ കൂടി വെളിയിലേക്ക് നോക്കി കാഴചകൾ കാണുന്ന മനുഷ്യനെ പോലെ  ഒരുവന്റെ ഉള്ളിൽ  എവിടെയോ നിന്ന് ഇന്ദ്രിയങ്ങൾ വഴി ബാഹ്യലോകവുമായി സമ്പർക്കം പുലര്ത്തുന്നതിൽ  ഒരു ആത്മ തത്വമില്ലെന്നു ബുദ്ധ ധമ്മം സിദ്ധാന്തിക്കുന്നു .മനശാസ്ത്രം ഉള്പടെയുള്ള ആധുനിക യുഗത്തിൽ മേല പറഞ്ഞ സിദ്ധാന്തത്തെ  ശരിവെക്കുന്നു .ഇന്നത്തെ പാശ്ചാത്യദർശനങ്ങളുടെ ജനയിതാവെന്നു അറിയപെടുന്ന ദെകാർറ്റ്  " വെറുമൊരു ബോധ വിശേഷത്തെ ആത്മായി തെറ്റിദ്ധരിക്കുന്നു" എന്നാണ് വിശേഷിപിചിട്ടുള്ളത്  .2500 വർഷങ്ങൾക്ക്മുന്പ്  മനസ്സിനെ അപഗ്രഥിച്ചുകൊണ്ട് ആത്മത്വം നിക്ഷേധിച്ച ബുദ്ധന്റെ അതി നിശിതമായതും കർക്കശമായതും നിരീഷണപാടവും തത്വ നിഷ്ഠയും നിറഞ്ഞ സിദ്ധാന്തം എത്ര ശരിയാണെന്ന് തെളിയിക്കുന്നു. എനിക്ക് ചിന്തിക്കാൻ കഴിയുന്നു ;അതുകൊണ്ട് ചിന്താബോധം ഞാൻ എന്ന തോന്നൽ ഇവയെല്ലാം മനസ്സിൻറെ പ്രവർത്തിയിൽ  പെടുന്നു .ഈ കാരണത്താൽ മനസ്സിൽ എവിടെയോ സ്ഥിരമായ ആത്മാവ് ഒളിഞ്ഞിരിക്കുന്നു എന്ന നിഗമനത്തിലേക്ക് മനുഷ്യൻ കുതിച്ചു ചാടുകയായിരുന്നു . മന: ശാസ്ത്രജ്ഞനായ ഹ്യും ഇകാര്യം ചൂണ്ടി കാണിച്ചിട്ടുണ്ട് ." അതിവേഗത്തിൽ ഒന്നിന് പിറകെ മറ്റൊന്നായി പായുന്ന ബോധങ്ങളുടെ ഒരു സമൂഹം മാത്രമാണ് മനുഷ്യൻ ." അവക്കിടയിൽ ഒരിടത്തം ആത്മത്വം കിടപ്പില്ല .ഈ ബോധങ്ങൾ ക്ഷണികങ്ങൾ ആണെന്ന്  ബുദ്ധ ധമ്മത്തിലെ അനിത്യ ചിന്തയും ചൂണ്ടികാണിച്ചിട്ടുണ്ട് . ആത്മത്വം എന്ന ഒരു സ്വതന്ത്ര ലോകം ഇല്ലെന്നു ബുദ്ധൻ സംശയത്തിന് ഇടകൊടുക്കാതെ ചൂണ്ടി കാണിച്ചിട്ടുണ്ട് .
ഒരു മീൻ പിടുത്തകാരന്റെ മകനായ സാതി എന്നൊരാൾ ബുദ്ധന്റെ ശിഷ്യഗണത്തിൽ ഉൾപെട്ടിരുന്നു.അയാള് പറഞ്ഞു പരത്തി " മരണാനന്തരം പുനർ ജന്മമെടുക്കുന്ന വസ്തു , അതായത് ആത്മാവ് വിജ്ഞാനമാകുന്നു .വിജ്ഞാനമെന്നാൽ ബോധാത്തോടുകൂടിയ മനസ്സ് എന്നർത്ഥം.ഇങ്ങനയത്രേ ബുദ്ധ ദേവന്റെ ഉപദേശവും ." സാതിയുടെ ഈ ദുഷ് പ്രചരണം ബുദ്ധന്റെ ചെവിയിലുമെത്തി .അയാളെ വരുത്തി ശാസിച്ചു .വെറും മടയത്തരം കൊണ്ടുണ്ടായ തെറ്റിധാരണയാണെന്ന്  സാതിയെ ഈ കുപ്രചരണം നടത്തുന്നതിനു ഇടയാക്കിയതെന്നു അയാളെ ബോധ്യപെടുത്തി .വിജ്ഞാനവും, മറ്റു പദാർത്ഥങ്ങളെപോലെ തന്നെ ചില കാരണങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന കാര്യങ്ങൾ ആണെന്ന് ബുദ്ധൻ അയാളോട് വ്യക്തമാക്കി .കാര്യ ദ്രവ്യങ്ങൾ എല്ലാം തന്നെ അനിത്യമാകുന്നു .പിന്നെ വിജ്ഞാനം മരണത്തെ അതി ജീവിച്ചു പുനർജ്ജന്മം എടുക്കുന്നത് എങ്ങിനെ ? 
ചോദ്യം :ബുദ്ധ മതത്തിലെ കര്‍മ്മവും ബ്രാഹ്മണ മതത്തിലെ (ഹിന്ദു )കര്‍മ്മവും ഒന്നാണോ ?
ഉത്തരം : ഹിന്ദുക്കള്‍ പദങ്ങളിലെ സാദൃശ്യം കണക്കിലെടുത്ത് ഹിന്ദുമതത്തിലെ പോലെ ഒന്നാണ് ബുദ്ധ ധമ്മത്തിലെ കര്‍മ്മവും എന്ന് വ്യാഖ്യാനിക്കാറുണ്ട് .അറിവില്ലാത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമം ആണത് .ഹിന്ദു മതത്തിലെ കര്‍മ്മ നിയമങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ബുദ്ധ ധമ്മത്തിലെ കര്‍മ്മ സിദ്ധാന്തം എന്ന്  ബ്രാഹ്മണന്‍ മ്മാര്‍ക്ക് നല്ല നിശ്ചയമുണ്ട് .എന്നിട്ടും ഹിന്ദു മതത്തിലെ പോലെ തന്നെയാണ് ബുദ്ധ മതത്തിലേയും കര്‍മ്മ നിയമമെന്ന് അവര്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കുന്നു .പദങ്ങളിലെ സാദൃശ്യം തെറ്റിധാരണ പരത്താന്‍ അവര്‍ക്ക് സഹായകമാകുന്നു .
ബുദ്ധ ധമ്മത്തിലെ കര്‍മ്മ നിയമവും ഹിന്ദു മതത്തിലെ കര്‍മ്മ നിയമവും യാതൊരു തരത്തിലും ബന്ധമില്ല .രണ്ടിന്റെയും സങ്കല്‍പ്പങ്ങള്‍ വ്യത്യസ്തമാണ് പരസ്പര വിരുദ്ധവുമാണ് .

ഹിന്ദുമതത്തില്‍ ആത്മാവില്‍ വിശ്വസിക്കുന്നു .ബുദ്ധ ധമ്മത്തില്‍ ആ വിശ്വാസം ഇല്ല .
ഹിന്ദു മതത്തില്‍ കര്‍മ്മ ഫലം പരമ്പരാഗതാമാണ് . ജന്മാന്തരങ്ങളില്ലൂടെ അത് നിലനില്‍ക്കുന്നു .ആത്മാവിന്റെ പുനര്‍ജന്മമാണ് അതിന്റെ കാരണം .ശരീരം മരിച്ചാലും ആത്മാവിനു മരണമില്ല .അത് അന്തരീക്ഷത്തില്‍ പാറി നടക്കുന്നു .
ബുദ്ധ ധമ്മത്തില്‍ അങ്ങിനെ ഒരു വിശ്വാസമേ ഇല്ല .
ഹിന്ദു മതത്തില്‍ ഒരാള്‍ കര്‍മ്മം ചെയ്യുമ്പോള്‍ രണ്ടു വിധത്തിലുള്ള ഫലങ്ങള്‍ ഉണ്ടാകുന്നു . ഒന്നാമതായി കര്‍മ്മം ചെയ്യുന്ന വ്യക്തിയെ അത് ബാധിക്കുന്നു .രണ്ടാമതായി അയാളുടെ ആത്മാവില്‍ അത് പ്രത്യേകമായി ഒരു മുദ്ര പതിപ്പിക്കുന്നു .മരിക്കുമ്പോള്‍ ആത്മാവ് രക്ഷപെടും. ആ ആത്മാവില്‍ ഇത്തരത്തിലുള്ള നിരവധി മുദ്രകള്‍ പതിഞ്ഞിരിക്കും .ഈ മുദ്രകളാണ് മരിച്ചയാളുടെ അടുത്ത ജന്മത്തെയും ആ ജന്മത്തിലെ പദവികളെയും നിശ്ചയിക്കുന്നത് .
ഈ സിദ്ധാന്തം ആത്മാവില്‍ വിശ്വസിക്കാത്ത ബുദ്ധ ധമ്മത്തിനു കടക വിരുദ്ധമാണ് . ഇക്കാരണത്താല്‍ ബുദ്ധ ധമ്മത്തിലെ കര്‍മ്മ നിയമവും , ഹിന്ദു മതത്തിലെ കര്‍മ്മ നിയമവും ഒന്നല്ല .ഒന്നാണെന്ന് പറയുന്നത് തികച്ചും വിഡ്ഢിത്വമാണ് .

കൂടദന്തനെന്ന ജിജ്ഞാസുവായ ബ്രാഹ്മണനോടുള്ള സംവാദത്തിലും ബുദ്ധൻ ആത്മസത്തയെ നിക്ഷേധിച്ചിട്ടുണ്ട് .ബ്രാഹ്മണന്റെ ചോദ്യം കർമ്മവാദത്തെ ആശ്രയിച്ചുള്ളതായിരുന്നു .ആത്മതത്വമില്ലെങ്കിൽ കര്മ്മനുകൂലമായ ഫലം അനുഭവിക്കുന്നതും പുനർജന്മമെടുക്കുന്നതും ആരാണ് ?
ബുദ്ധന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു :"വെറും അജ്ഞാനവും വ്യാമോഹവുംകൊണ്ടാകുന്നു മനുഷ്യൻ സ്വതന്ത്രമായ അത്മത്വതിൽ വിശ്വസിക്കുന്നത് .വെറും അഹന്തയും , സ്വർഗ്ഗ സുഖങ്ങൾ അനുഭവിക്കുന്നതിനുവേണ്ടിയുള്ള ആഗ്രഹമാണ് ഇതിനു കാരണം .ഈ താല്കാലികമായ അഹന്തയെ നിത്യമായ ആത്മതത്ത്വമായി തെറ്റിദ്ധരിക്കുന്നു എന്ന് മാത്രം ."
ഇത്രയും നിഷ്കർഷയോടുകൂടി ആത്മാവ് ഉണ്ടെന്ന വാദത്തെ നിക്ഷേധിക്കാൻ ബുദ്ധൻ എന്തിനു പുറപെട്ടു ? 
സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ബുദ്ധൻ ധമ്മം പ്രചരിപ്പിച്ചത് .ഈ അനുഭവങ്ങളിൽ ആത്മാവ് ഉണ്ടെന്നു വാദിക്കുന്നവർ പറയുന്നതുപോലുള്ള ഒരു ആത്മത്വം അടങ്ങയിരുന്നില്ല .മാത്രമല്ല പലതരത്തിലുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും കാരണം ഇത്തരത്തിലുള്ള ആത്മ തത്വങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ടാണെന്ന് ബുദ്ധനു ബോധ്യമായി .യോഗമുറകളിലൂടെ ആത്മാവിനെ ഉദ്ധരിച്ചു സുഖം വരിക്കുവാൻ അക്കാലത്ത് പ്രയത്നിച്ച പല ആചാര്യന്മാരുടെയും പിടിയിൽ ബുദ്ധനും ആദ്യകാലഘട്ടത്തിൽ വീഴുകയുണ്ടായിട്ടുണ്ട് .ഘോരമായ പല പല അനുഷ്ടാനങ്ങളിലൂടെയും വൃഥാ സഞ്ചരിച്ചതിനുശേഷമാണ്  ആത്മോദ്ധാരണത്തിനുള്ള സാഹസങ്ങൾ പരിഹാസ്യമാണെന്നു അദ്ദേഹത്തിനുപോലും കാണാൻ കഴിഞ്ഞത് .ഊരും പേരും അറിയാത്ത ഒരു സുന്ദരിയെ പ്രേമിക്കുന്നതുപോലെതന്നെ അർത്ഥമില്ലാതതാണ്  അജ്ഞാതവും നിർമൂലവുമായ ആത്മ തത്വത്തെ തിരക്കുന്നതെന്ന് ബുദ്ധൻ മനസ്സിലാക്കുകയും ഉപദേശിക്കുകയും ചെയ്തു .ചുരുക്കത്തിൽ സാങ്കല്പികമായ ഒരു ആത്മത്വത്തിൽ ഉള്ള വിശ്വാസവും അത് കാത്തു സൂക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളും ആണ് ദുഖങ്ങല്ക്കെല്ലാം കാരണമെന്ന് ബുദ്ധൻ കണ്ടെത്തി .

എന്താണ്  ബുദ്ധിസ്റ്റ് ധ്യാനം ?
...............................
ഉത്തരം :എന്താണ് ഉള്ളതെന്ന് കാണുക - അതാണ്‌ ധ്യാനം .
നിങ്ങളുടെ മനസ്സിനെ മാറ്റിവെക്കുക .
യാഥാർത്യത്തെ അഭിമുകീകരിക്കുക .
മുഖാമുഖം അതിനെ നേരിടുക .
മനസ്സിനെ മാറ്റിവെക്കുക 
യാതൊരു ചിന്തയുമില്ലാതെ നിശബ്ധമായി യാഥാർത്യത്തെ ദർശിക്കുക .
അപ്പോൾ ചിന്തകള് നിങ്ങള്ക്കൊരു തടസ്സമാകില്ല .
അപ്പോഴത് ഒരു പ്രതിബന്ധമോ ഒരു വികലതയോ ആയി തീരില്ല .
ദ്യാനമെന്നാൽ അതാണ്‌ . 
എന്താണോ ഉള്ളത് അത് കാണുക .
എന്താണോ ഇല്ലാത്തത് അതും കാണുക .

 

അവസാനം പരിഷ്കരിച്ചത് : 5/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate