ഒരു വ്യത്യസ്തമായ എഞ്ചിനിയറിങ്ങ് പഠന മേഖല
ഭൂമി കുലുക്കത്തെ സംബന്ധിച്ച പഠനമാണ് എര്‍ത്ത് ക്വക് എഞ്ചിനിയറിങ്ങ്. ഭൂകമ്പത്തിന്‍റെ തീവ്രത കുറക്കുക, ഭൂമിയിലെ ജനങ്ങളെ സംരംക്ഷിക്കുക തുടങ്ങിയവയ്ക്കൊക്കെയുള്ള ശാസ്ത്രീയ രീതികള്‍ തുടങ്ങിയവയെല്ലാം ഇതിന്‍റെ പരിധിയില്‍ വരും. സിവില്‍ എഞ്ചിനിയറിങ്ങ് കഴിഞ്ഞവര്‍ക്ക് സ്പെഷ്യലൈസ് ചെയ്യാവുന്നയൊരു വിഷയമാണിത്.
എവിടെ പഠിക്കാം
ഐ ഐ ടി റൂര്‍ക്കിയില്‍ (http://www.iitr.ac.in/) ഈ വിഷയത്തില്‍ പി ജി കോഴ്സുണ്ട്. പ്രശസ്തമായ ജാമിയ മില്ലിയ സര്‍വകലാശാലയില്‍(http://jmi.ac.in/) ഈ വിഷയത്തില്‍ എം ടെക് കോഴ്സുണ്ട്. ആസാം, സില്‍ച്ചാറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും(http://www.nits.ac.in/) ഈ വിഷയത്തില്‍ എം ടെക് കോഴ്സ് നടത്തുന്നുണ്ട്.
ആരോഗ്യ രംഗത്തെ ഒരു നൂതന പഠന ശാഖ
മനുഷ്യന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന കീടങ്ങളേയും വിഷ ജന്തുക്കളേയും (ആര്‍ത്രോപോഡ്) പഠിക്കുന്ന കോഴ്സാണ് പബ്ലിക് ഹെല്‍ത്ത് എന്‍റമോളജി. ഇത്തരം ജീവജാലങ്ങളുടെ പ്രവര്‍ത്തന രീതിയെയും ആവാസ വ്യവസ്ഥയുമെല്ലാം കുറിച്ച് ആഴത്തിലുള്ള ഗവേഷണം ഈ ജോലിയുടെ ഭാഗമായി ചെയ്യുവാന്‍ സാധിക്കും. ഉറുമ്പ്, പുല്‍ച്ചാടി, വണ്ട്, ഈച്ച, എട്ടുകാലി, ഞണ്ട്, വിവിധ തരം വിഷഹാരിയായ ഇഴ ജന്തുക്കള്‍, തേള്‍ തുടങ്ങിയവയുടെ ലോകം ഈ ഈ കോഴ്സിലൂടെ അറിയുവാന്‍ സാധിക്കും.
എവിടെ പഠിക്കാം
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വെക്ടര്‍ കണ്‍ട്രോള്‍ റിസേര്‍ച്ച് സെന്‍ററില്‍ (http://vcrc.res.in/) രണ്ട് വര്‍ഷത്തെ MSc പഠിക്കാം. ഡല്‍ഹിയിലെ ഗുരു ഗോവിന്ദ് സിങ്ങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റിയും(http://www.ipu.ac.in/) പബ്ലിക് ഹെല്‍ത്ത് എന്‍റമോളജി കോഴ്സ് നടത്തുന്നുണ്ട്. ടെക്സാസ് യൂണിവേഴ്സിറ്റിയില്‍(http://entomology.tamu.edu/) പബ്ലിക് ഹെല്‍ത്ത് എന്‍റമോളജിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കാം.
നാടകം പഠിക്കാന്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ
അരങ്ങില്‍ നിന്നും നേരിട്ട് പ്രക്ഷകരുടെ വികാരം മനസ്സിലാവുമെന്ന് തന്നെയാണ് നാടകമെന്ന കലാ രൂപത്തിന്‍റെ പ്രത്യേകത. ഈ കലയോട് ആഭിമുഖ്യമുള്ളവര്‍ക്ക് അവസരം നല്‍കുന്ന സ്ഥാപനമാണ് കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ.
കോഴ്സ്
ഇവിടെ മൂന്ന് വര്‍ഷത്തെ ഫുള്‍ ടൈം ഡ്രമാറ്റിക് ആര്‍ട്സ് ഡിപ്ലോമോ കോഴ്സുണ്ട്. നാടക ചരിത്രം, അഭിനയം, തീയേറ്റര്‍ ആന്‍ഡ് ഡിസൈന്‍ എന്നിവയാണ് പ്രധാനമായും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡ്രമാറ്റിക് മേഖലയിലുള്ള തൊഴിലുകള്‍ക്കെല്ലാം യോഗ്യതയായി കേന്ദ്ര ഗവണ്‍മെന്‍റ് ഈ കോഴ്സ് അംഗീകരിച്ചിട്ടുണ്ട്. എത് എം എക്ക് തുല്യമാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക പി എച്ച് ഡിക്ക് ചേരുവാനും കഴിയും.
26 സീറ്റുകളാണുള്ളത്. 20 മുതല്‍ 30 വയസ്സ് വരെയാണ് പ്രായ പരിധി. എസ് സി ഒ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവനുവദിക്കും. ഒരു വിദ്യാര്‍ത്ഥിക്ക് മൂന്ന് തവണ മാത്രമേ അപേക്ഷിക്കുവാന്‍ കഴിയു.
യോഗ്യത
ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് വേണ്ടത്. നാടകവുമായി ബന്ധപ്പെട്ട കുറഞ്ഞത് 6 തീയേറ്റര്‍ പ്രൊഡക്ഷനിലെങ്കിലും പങ്കെടുത്തിരിക്കണം. ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
എഴുത്ത് പരീക്ഷ, അഭിരുചി പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ന്യൂഡല്‍ഹി, മുബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലാണ് എഴുത്ത് പരീക്ഷ നടക്കാറുള്ളത്. ഹോസ്റ്റല്‍ സൌകര്യം ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും.
വിലസം
National School of Drama
Bahawalpur H
Bhagwands Road
New Delhi – 110001
Web site: http://nsd.gov.in/
ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് – ഗണിത ശാസ്ത്രത്തിനൊരു ഉന്നത പാഠശാല
ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളുടെ അടിസ്ഥാനമാണ് ഗണിത ശാസ്ത്രം. അതു പോലെ തന്നെ തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സിന്‍റേയും ആധാര ശിലയും ഗണിത ശാസ്ത്രം തന്നെ. ഇന്ത്യയിലെ ഏതാണ്ടെല്ലാ സര്‍വകലാശാലയിലും ഇത് പാഠ്യ വിഷയമാണെങ്കിലും ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതില്‍ നിന്നൊക്കെയും വേറിട്ട് നില്‍ക്കുന്നു. മാത്തമാറ്റിക്സിലും, ഫിസിക്സിലും, കമ്പ്യൂട്ടര്‍ സയന്‍സിലും ഗവേഷണം വരെ ഇവിടെ ചെയ്യുവാന്‍ കഴിയും. എന്നാലിത് രാജ്യത്തെ ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണ്. ആയതിനാല്‍ത്തന്നെ ഗണിത ശാസ്ത്ര ഗവേഷണം ഒരു ജീവിത ചര്യയായി എടുക്കുന്നവര്‍ മാത്രം ഈ വഴി തിരഞ്ഞെടുക്കന്നതാണുത്തമം. ഏതെങ്കിലുമൊരു ജോലി മതിയെന്നാഗ്രഹിക്കുന്നവര്‍ക്കുള്ള സ്ഥലമല്ലായെന്നര്‍ത്ഥം.
കോഴ്സുകള്‍
B.Sc. (Hons.) in Mathematics and Computer Science (3 year integrated course).
പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.
B.Sc. (Hons.) Mathematics and Physics - പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.
M.Sc. in Mathematics - B.Sc.(Math)/B.Math/B.Stat/B.E./B.Techഎന്നിവയിലേതെങ്കിലും മതിയാകും.
M.Sc. in Applications of Mathematics
B.Sc.(Math/Physics/Statistics)/B.Math/B.Stat/B.E./B.Techഎന്നിവയിലേതെങ്കിലും മതിയാകും.
M.Sc. in Computer Science: B.E./B.Tech/B.Sc.(C.S.)/B.C.A. or B.Sc.(Math) with a strong background in Computer Science - എന്നിവയിലേതെങ്കിലും മതിയാകും.
Ph.D. in Mathematics - B.E./B.Tech/B.Sc.(Math)/M.Sc.(Math) എന്നതാണ് വേണ്ട യോഗ്യത.
Ph.D. in Computer Science: B.E/B.Tech/M.Sc.(C.S.)/M.C.A എന്നതാണ് വേണ്ട യോഗ്യത.
Ph.D. in Physics: B.E./B.Tech/B.Sc.(Physics)/M.Sc.(Physics) എന്നതാണ് വേണ്ട യോഗ്യത.
പ്രവേശനം
അഖിലേന്ത്യാ തലത്തില്‍ നടത്തപ്പെടുന്ന എന്‍ട്രന്‍സ് പരീക്ഷയും അഭിമുഖവുമുണ്ടാകും.
Ahmedabad, Allahabad, Bangalore, Bhubaneswar, Calicut, Chennai, Coimbatore, Delhi, Guwahati, Hyderabad, Imphal, Indore, Kolkata, Madurai, Mumbai, Nagpur, Patna, Pune, Ranchi, Shillong, Silchar, Srinagar and Trivandrum എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.
തിരഞ്ഞെടുക്കുപ്പെടുന്ന എല്ലാവര്‍ക്കും സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും.
സാധാരണയായി മാര്‍ച്ചിലാണ് വിജ്ഞാപനം ഉണ്ടാവുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Chennai Mathematical Institute
H1, SIPCOT IT Park, Siruseri
Kelambakkam 603103
India
Tel+91-44-6748 0900 |
https://www.cmi.ac.in സന്ദര്‍ശിക്കുക.
ഗണിത ശാസ്ത്രത്തില്‍ ഉന്നത പഠനം കഴിഞ്ഞവര്‍ക്ക് ഗവേഷണ സ്ഥാപനങ്ങളിലും ബഹു രാഷ്ട്ര കമ്പനികളിലും ഉയര്‍ന്ന പദവികളില്‍ ജോലി ചെയ്യുവാനവസരമുണ്ട്. ഉന്നത സര്‍വ്വകലാശാലകളിലെ അധ്യാപനം ആകര്‍ഷകമായ പ്രൊഫഷനാണ്.
സമുദ്രാഭിമുഖ്യമുള്ള തൊഴിലുകളിലേര്‍പ്പെടുവാന്‍അനുയോജ്യമായ മറ്റൊരു കോഴ്സാണ് പ്രി – സി ട്രെയിനിങ്ങ്
ശാസ്ത്ര വിഷയങ്ങള്‍ പഠിച്ച് പത്താം ക്ലാസ് വിജയിച്ചവര്‍ മുതല്‍ മെക്കാനിക്കല്‍ നേവി ആര്‍ക്കിടെക്ചറില്‍ എഞ്ചിനിയറിങ്ങ് ബിരുദമെടുത്തവര്‍ക്ക് വരെ അനുയോജ്യമായ പ്രീ – സി ട്രെയിനിങ്ങ് കോഴ്സുകളുണ്ട്. 40 ശതമാനം മാര്‍ക്കില്‍ കുറയാതെ പത്താം ക്ലാസ് പാസായവര്‍ക്ക് പ്രീ സി ട്രെയിനിങ്ങ് കോഴ്സ് കഴിഞ്ഞ് ജി പി റേറ്റിങ്ങ് കോമ്പിറ്റന്‍സി പരീക്ഷകള്‍ പാസാവണം. പത്താം ക്ലാസ് കാര്‍ക്ക് 17.5 വയസ് മുതല്‍ 25 വയസ് വരെയാണ് അപേക്ഷിക്കാവുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്‍റെയും മറ്റും കോമ്പിറ്റന്‍സി റേറ്റിങ്ങ് പരീക്ഷകള്‍ പാസായാല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് തൊഴിലിനാധാരം. പരിശീലനം നല്‍കുന്ന അംഗീകൃത സ്ഥാപനങ്ങളുടെ വിവരങ്ങള്‍http://www.dgshipping.gov.in/ എന്ന വെബ് സൈറ്റില്‍ നിന്നും അറിയുവാന്‍ കഴിയും
മര്‍ച്ചന്‍റ് നേവിയില്‍ എഞ്ചിനിയറാകുവാന്‍ കൂടുതല്‍ അനുയോജ്യമായ രീതിയില്‍ നേരത്തെയുള്ള ഏക വര്‍ഷ പ്രീ സീ ട്രെയിനിങ്ങ് കോഴ്സിനെ ഇന്ത്യന്‍ മാരി ടൈം യൂണിവേഴ്സിറ്റി മറൈന്‍ എഞ്ചിനിയറിങ്ങ് പി ജി ഡിപ്ലോമ കോഴ്സാക്കി മാറ്റിയിട്ടുണ്ട്. വെല്ലിങ്ങ് ടണ്‍ ദ്വീപിലെ വാഴ്സിറ്റിയുടെ കൊച്ചിന്‍ കാമ്പസില്‍ ഈ കോഴ്സ് നടത്തുന്നുണ്ട്. ഷിപ്പ് ബോര്‍ഡ് എഞ്ചിന്‍ കേഡറ്റുകളാകുന്നതിന് മെക്കാനിക്കല്‍/നേവല്‍ ആര്‍ക്കിടെക്ചറില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും ഉപരി പഠനം നടത്താവുന്ന കോഴ്സാണിത്. പ്രീ സി ട്രെയിനിങ്ങ് അല്ലെങ്കില്‍ പ്രീ സി മറൈന്‍ എഞ്ചിനിയറിങ്ങ് പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പഠിക്കാം. പത്താം ക്ലാസ്/പ്ലസ് ടു തലത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയവരാകണം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവിണ്യമുള്ളവരാകണം.
സമുദ്രാഭിമുഖ്യമുള്ള ഇത്തരം കോഴ്സുകളില്‍ പ്രവേശനം നല്‍കുന്നതിന് ഭാരത് ഷിപ്പിങ്ങ് ലിമിറ്റഡ് ദേശീയ തലത്തില്‍ ഓള്‍ ഇന്ത്യ മര്‍ച്ചന്‍റ് നേവി എന്‍ട്രന്‍സ് ടെസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://aimnet.net.in/നോക്കുക.
– ഓസ്കാര്‍ വരെ നേടാവുന്ന പ്രൊഫഷന്‍
റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ ലഭിച്ചപ്പോഴാവും ഒരു പക്ഷേ സാധാരണക്കാര്‍ സൌണ്ട് എഞ്ചിനിയറിങ്ങ് എന്ന പ്രൊഫഷന്‍ ശ്രദ്ധിച്ചിട്ടുണ്ടാവുക. എന്നാല്‍ സിനിമ, ടി വി മേഖലകളില്‍ ഒരു സൌണ്ട് എഞ്ചിനിയറുടെ സേവനം ഏറ്റവും ആവശ്യമായ ഒന്നാണ്. പഴശ്ശിരാജ എന്ന ഒരൊറ്റ സിനിമ മതിയാകും ഒരു സൌണ്ട് എഞ്ചിനിയര്‍ എന്താണ് എന്നറിയുവാന്‍.
എന്താണ് ജോലി
സൌണ്ട് ഡിസൈനിങ്ങ്, സൌണ്ട് റിക്കോര്‍ഡിങ്ങ്, എഡിറ്റിങ്ങ്, മിക്സിങ്ങ് തുടങ്ങിയവയെല്ലാം ഈ പാഠ്യ പദ്ധതിയുടെ ഭാഗമാണ്. ശബ്ദ സൌകുമാര്യം കൂടുതല്‍ ആകര്‍ഷകമാവുന്നത് ശബ്ദ മിശ്രണത്തിന്‍റെ ചേരുവകള്‍ ശരിയായി വിന്യസിപ്പിക്കുമ്പോഴാണ്. സൌണ്ട് എഞ്ചിനിയറുടെ പ്രഗത്ഭ്യമാണിത് വെളിവാക്കുന്നത്.
എവിടെ പഠിക്കാം
സൌണ്ട് എഞ്ചിനിയറാകുന്നതിന് അനുയോജ്യമായ പ്രൊഫഷണല്‍ കോഴ്സുകള്‍ നിലവിലുണ്ട്. പ്രമുഖ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സൌണ്ട് റെക്കോര്‍ഡിങ്ങ് ആന്‍ഡ് സൌണ്ട് ഡിസൈന്‍, സൌണ്ട് റെക്കോര്‍ഡിങ്ങ് ആന്‍ഡ് സൌണ്ട് എഞ്ചിനിയറിങ്ങ്, ഓഡിയോഗ്രാഫി തുടങ്ങിയ കോഴ്സുകള്‍ നടത്തി വരുന്നുണ്ട്. പ്ലസ് ടു തലത്തില്‍ ഫിസിക്സ് പഠിച്ചിട്ടുള്ള ഏതൊരു വിദ്യാര്‍ത്ഥിക്കും പി ജി ഡിപ്ലോമ തലത്തിലുള്ള ഈ കോഴ്സുകളില്‍ ഉപരി പഠനം നടത്താം. അഭിരുചിയും താല്‍പര്യവുമുള്ളവര്‍ക്കാണ് സൌണ്ട് എഞ്ചിനിയറിങ്ങ് മേഖലയില്‍ കൂടുതല്‍ ശോഭിക്കാനാവുക.
മികച്ച പഠനാവസരം നല്‍കുന്ന ചില സ്ഥാപനങ്ങള്‍.
1. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പൂനൈ സൊണ്ട് റിക്കോര്‍ഡിങ്ങ് ആന്‍ഡ് സൊണ്ട് ഡിസൈനില്‍ മൂന്ന് വര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നുണ്ട്. പ്ലസ് ടു തലത്തില്‍ ഫിസിക്സ് പഠിച്ചിട്ടുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 10 സീറ്റുണ്ട്. കൂടാതെ സൌണ്ട് റിക്കോര്‍ഡിങ്ങ് ആന്‍ഡ് ടി വി എഞ്ചിനിയറിങ്ങില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുമുണ്ട്. 12 സീറ്റാണുള്ളത്. പ്ലസ് ടു തലത്തില്‍ ഫിസിക്സ് പഠിച്ചിട്ടുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ദേശീയ തലത്തിലുള്ള എന്‍ട്രന്‍സ് ടെസ്റ്റ്, അഭിമുഖം എന്നിവയുണ്ടാകും. കൂടതല്‍ വിവരങ്ങള്‍ക്ക് http://www.ftiindia.com/നോക്കുക.
2. കൊല്‍ക്കത്ത സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്ന് വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ സിനിമാ ഓഡിയോ ഗ്രാഫി കോഴ്സ് നടത്തുന്നുണ്ട്. 12 സീറ്റുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://srfti.ac.in/ സന്ദര്‍ശിക്കുക.
3. ചെന്നൈയിലെ എം ജി ആര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ സൌണ്ട് റെക്കോര്‍ഡിങ്ങ് ആന്‍ഡ് ആന്‍ഡ് സൌണ്ട് എഞ്ചിനിയറിങ്ങ് കോഴ്സില്‍ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ആല്ലെങ്കില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ അംഗീകൃത ഡിപ്ലോമ നേടിയവര്‍ക്കും അഡ്മിഷന്‍ നേടാം. തമിഴ്നാട്ടുകാര്‍ക്ക് മുന്‍ഗണനയുണ്ട്. മൂന്ന് വര്‍ഷമാണ് കാലാവധി.http://www.tn.gov.in/miscellaneous/mgrinstitute.html എന്ന സൈറ്റില്‍ നിന്നും വിശദാശങ്ങളറിയാം.
4. അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കൊച്ചി നടത്തുന്ന എം എഫ് എ വിഷ്വല്‍ മീഡിയ കോഴ്സിലും സൌണ്ട് എഞ്ചിനിയറിങ്ങ് പരിശീലനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ https://www.amrita.edu എന്ന സൈറ്റില്‍ നിന്നും ലഭ്യമാകും.
5. ചങ്ങനാശ്ശേരിയിലെ സെന്‍റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിലെ എം എ സിനിമ ആന്‍ഡ് ടെലിവിഷനിലും സൌണ്ട് എഞ്ചിനിയറിങ്ങ് പഠിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://sjcc.ac.in/ നോക്കുക.
6. തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് ഓഫ് ഇമേജിങ്ങ് ടെക്നോളജി നടത്തുന്ന പി ജി ഡിപ്ലോമ ഇന്‍ സയന്‍സ് ആന്‍ഡ് ഡവലപ്മെന്‍റില്‍ സൌണ്ട് റെക്കോര്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പരിശീലനമാണ് ലഭിക്കുക. http://www.cdit.org/ എന്ന സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങളറിയാം.
7. സ്വകാര്യ മേഖലയില്‍പ്പെടുന്ന സ്കൂള്‍ ഓഫ് ഓഡിയോ എഞ്ചിനിയറിങ്ങ് അതിന്‍റെ ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി മുതലായ കേന്ദ്രങ്ങളില്‍ ഓഡിയോ എഞ്ചിനിയറിങ്ങ് ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് പരിശീലനം ലഭിക്കും. http://www.sae.edu/ എന്നതാണ് വെബ് സൈറ്റ്.
8. തിരുവനന്തപുരത്ത് ജഗതിയിലെ സൌണ്ട് എഞ്ചിനിയറിങ്ങ് അക്കാദമിയിലും സൌണ്ട് എഞ്ചിനിയറിങ്ങ് ഏക വര്‍ഷ ഡിപ്ലോമ കോഴ്സ് ലഭ്യമാണ്. പ്ലസ്ടു/വി എച്ച് എസ് സി/ഡിപ്ലോമക്കാര്‍ക്ക് പരിശീലനം നേടാം.
9. വിസിലിങ്ങ് വുഡ് ഇന്‍റര്‍നാഷല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിലിം ടെലിവിഷന്‍ ആനിമേഷന്‍ ആന്‍ഡ് മീഡിയ ആര്‍ട്സ് മുംബൈ സൌണ്ട് റെക്കോര്‍ഡിങ്ങില്‍ ദ്വിവല്‍സര ഫുള്‍ടൈം കോഴ്സ് നടത്തുന്നുണ്ട്. വിശദാംശങ്ങള്‍ക്ക്https://www.whistlingwoods.net നോക്കുക.
തൊഴില്‍ സാധ്യതകള്‍
സൌണ്ട് എഞ്ചിനിയറിങ്ങില്‍ വിദഗ്ദ പരിശീലനം നേടിയവര്‍ക്ക് സ്റ്റുഡിയോ സൌണ്ട് റെക്കോര്‍ഡിസ്റ്റ്, സൌണ്ട് എഞ്ചിനിയര്‍, സൌണ്ട് ഡിസൈനര്‍, സൌണ്ട് ഇഫക്ട് എഡിറ്റര്‍, സൌണ്ട് മിക്സിങ്ങ് എഞ്ചിനിയറിങ്ങ് തുടങ്ങിയ പദവികളില്‍ തൊഴില്‍ ലഭിക്കും.
ഫിലിം സ്റ്റുഡിയോകളിലും ടെലിവിഷന്‍ ചാനലുകളിലും മള്‍ട്ടിമീഡിയ പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റുകളിലുമെല്ലാം വിദഗ്ദ പരിശീലനം സിദ്ധിച്ച സൌണ്ട് എഞ്ചിനിയര്‍ക്ക് നല്ല ഡിമാന്‍റാണ്.
ശാസ്ത്രത്തില്‍ ഇരട്ട ബിരുദ പഠനാവസരവുമായി എം ജി യൂണിവേഴ്സിറ്റി
ഗവേഷണാത്മക പഠനത്തിലെന്നും മുന്‍ നിരയില്‍ നില്‍ക്കുന്ന കോഴ്സുകളാണ് ഇന്‍റഗ്രേറ്റഡ് കോഴ്സുകള്‍. ഇന്ത്യയിലെ മുന്‍ നിര സ്ഥാപനങ്ങളിലാണ് ഇത്തരം കോഴ്സുകള്‍ ആരംഭിച്ചത്. എന്നാലിപ്പോള്‍ എം ജി യൂണിവേഴ്സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന Institute for Intensive Research in Basic Sciences (IIRBS) ല്‍ Integrated Interdisciplinary MS Programme, Integrated Interdisciplinary PhD Programme (MSc.+PhD)എന്നീ രണ്ട് കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്.
Integrated Interdisciplinary MS Programme
പ്ലസ് ടു സയന്‍സിന് 55 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് ഈ കോഴ്സില്‍ പ്രവേശനം.
1. General Foundation build up courses (core, Sciences and Humanities)
2. Principle level.
3. Skill generation (core, common)
4. Advanced level
5. Contemporary interest.
എന്നീ 5 വിഭാഗങ്ങളായി കോഴ്സിനെ വിഭജിച്ചിരിക്കുന്നു.
പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് പ്രവേശനം.
Interdisciplinary PhD Programme (MSc.+PhD)
ഐ ഐ ടി ഐ/ഐ എസ് ടി തുടങ്ങിയവയുടെ മാതൃകയിലാണ് ഈ കോഴ്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
യോഗ്യത.
Candidates with Bachelor's degree in Chemistry/ Physics/ Biology/ Mathematics under 10+2+3 systems are eligible to apply for admission to Integrated PhD program. And also candidates with BE/B.Tech/B.Pharm/medical/paramedical sciences/ any Engineering or Science based bachelor's degree holders including agricultural sciences (with minimum 60% of marks) are eligible. The candidate should have done mathematics either in the +2 levels or bachelors’ level as one of the subjects.
Chemistry stream: B Sc/ BE/ B.Tech or equivalent degree with Chemistry as one of the subjects with Mathematics at Plus 2 level.
Physics stream: B Sc/ BE/ B.Tech or equivalent degree with Physics and Mathematics at plus 2 level.
Biology stream: B Sc/ BE/ B.Tech or equivalent degree in Physical, Chemical or Biological Sciences (including Pharmaceutical, Veterinary, Biotechnology and Agricultural Sciences) with Biology as one of the subjects in Plus 2 level
Mathematical stream: B Sc/ BE/ B.Tech or equivalent degree with Physics and Chemistry at plus 2 level.
അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
വിശദ വിവരങ്ങള്‍ക്ക് http://www.iirbsmgu.com/ സന്ദര്‍ശിക്കുക.
ഡിസൈന്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മറ്റ് നിരവധി ഡിസൈന്‍ കോഴ്സുകളുണ്ടുവെങ്കിലും ഭൂരിഭാഗത്തിന്‍റേയും മനസ്സിലേക്കെത്തുന്ന പേരാണ് ഫാഷന്‍ ഡിസൈന്‍ എന്നത്. ഈ വിഷയം പഠിക്കുവാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയാണ്. എന്നാല്‍ കേരള സര്‍ക്കാരിന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ പഠനാവസരമുണ്ട്. ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് എന്നാണ് സ്ഥാപനത്തിന്‍റെ പേര്. കേരളത്തിലാകെ 42 സെന്‍ററുകളുണ്ട്.
ഫാഷന്‍ ഡിസൈനിങ്ങ് ആന്‍റ് ഗാര്‍മന്‍റ് ടെക്നോളജി (FDGT) എന്ന രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സാണിവിടെയുള്ളത്. എസ് എസ് എല്‍ സിയാണ് യോഗ്യത. കുറഞ്ഞ പ്രായം 15 വയസ്സ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. 20 സീറ്റാണുള്ളത്. വിശദ വിവരങ്ങള്‍ക്ക്http://www.dtekerala.gov.in/ സന്ദര്‍ശിക്കുക.
സെന്‍ററുകള്‍ - കൂടെ നല്‍കിയിരിക്കുന്നത് ഓഫീസുകളുടെ വിലാസമാണ്.
Thiruvananthapuram
1. GIFD CENTER KANJIRAMKULAM
Govt Womens Polytechnic College Thiruvananthapuram
Ph.No:2491682
2. GIFD CENTER NEYYATINKARA
Govt Womens Polytechnic College Thiruvananthapuram
Ph.No:2491682
3. GIFD CENTER VENJARAMOODU
Govt Womens Polytechnic College Thiruvananthapuram
Ph.No:2491682
4. GIFD CENTER CHIRAYINKEEZHU
Govt. Polytechnic College, Attingal Ph.No:2622643
5. GIFD CENTER PARASALA
Govt Womens Polytechnic College
Thiruvananthapuram Ph.No:2491682
6. GIFD CENTER KANDALA
Govt Womens Polytechnic College
Thiruvananthapuram Ph.No:2491682
7. GIFD CENTER KESAVADASAPURAM
Govt Commercial Institute Mannanthala Nalanchira. P. O
Thiruvananthapuram-695015 Ph.No:2540494
Kollam
1. GIFD CENTER KALLADA
Govt. Technical High School Ezhukone Irumpanangadu
Kollam-691505 Ph.No:2580126
2. GIFD CENTER THEVALLI
Govt. Technical High School Ezhukone
Irumpanangadu
Kollam-691505 Ph.No:2580126
Alappuzha
1. GIFD CENTER CHENGANOOR
Govt. Technical High School Harippad
Alapuzha-690 514 Ph.No:2415181
2. GIFD CENTER HARIPPAD
Govt. Technical High School Harippad
Alapuzha-690 514Ph.No:2415181
Kottayam 1. GIFD CENTER PAMPADI Govt. Technical High School Pambadi Velloor. P. O Kottayam-686 501 Ph.No:2507556 2. GIFD CENTER MELUKAVU Govt. Technical High School Pala, Puliyannoor. P. O Kottayam-686 573Ph.No:2205285 Idukki 1. GIFD CENTER THODUPUZHA Govt. Polytechnic College Muttom Idukki Ph.No:255083 2. GIFD CENTER KUMALI Govt. Polytechnic College Kumali IdukkiPh.No:223903 3. GIFD CENTER PEERUMEDU Govt. Polytechnic College Kumali Idukki Ph.No:223903 4. GIFD CENTER RAJAKADU Govt. Technical High School Adimaly. P. O Idukki-685 561 Ph.No:222931 5. GIFD CENTER DEVIKULAM Govt. Technical High School Adimaly. P. O Idukki-685 561 Ph.No:222931 Ernakulam 1. GIFD CENTER THRIPPUNITHURA Govt. Polytechnic College Kalamassery EranakulamPh.No:255535 2. GIFD CENTER NJARAKKAL Govt. Polytechnic College Kalamassery Eranakulam Ph.No:2555356 3. GIFD CENTER EDAPALLY Govt. Polytechnic College Kalamassery EranakulamPh.No:2555356 Thrissur 1. GIFD CENTER PARIYARAM Govt. Commercial Institute Ashtamichira(P. O) MALA Thrissur- 680 731 Ph.No:2892619 2. GIFD CENTER KADAPPURAM Govt. Polytechnic College Kunnamkulam Ph.No:226581 3. GIFD CENTER VADAKKANJERI Govt. Technical High School Thrissur City Chembukavu, Pin.680 020 Ph.No:2333460 http://www.gifdwadakkanchery.com/ 4. GIFD CENTER IRINJALAKUDA Govt. Technical High School Kodungalloor Thrissur-680664 Ph.No:2802974 5. GIFD CENTER THRISSUR Govt. Technical High School Thrissur City Chembukavu, Pin.680 020 Ph.No:2333460 Palakkad 1. GIFD CENTER PUTHUPARIYARAM Govt. Technical High School Palakkad Maruthararoad. P. O Pin-678007 Ph.No:2572038 2. GIFD CENTER MANNARKADU Govt. Technical High School Shoranur, Govt. Press P. O Kulapully Palakkad-679122 Ph.No:2222197 3. GIFD CENTER AGALLY Govt. Technical High School Palakkad Maruthararoad. P. O Pin-678007 Ph.No:2572038 4. GIFD CENTER CHATHANNUR Govt. Technical High School Shoranur, Govt. Press P. O Kulapully Palakkad-679122 Ph.No:2222197 Malappuram 1. GIFD CENTER KONDOTTI Technical High School Manjeri Karuvambram west. P. O Malappuram-676 123Ph.No:2766185 2. GIFD CENTER MANGADA Govt. Polytachnic College Perunthalmanna Ph.No:227253 3. GIFD CENTER PONNANI Govt. Technical High School Kuttippuram, Kuttippuram. P. O Malappuram-679571 Ph.No:2608692 4. GIFD CENTER VEGARA Govt. Polytachnic College Thirurangadi Ph.No:2401136 Kozhikkode 1. GIFD CENTER VADAKARA Govt. Technical High School Nut Street, Vadakara Kozhikode-673 104Ph.No:2523140 2. GIFD CENTER KUTTICHIRA Govt Womens Polytechnic College Kozhikode Ph.No:2370714 Kannur 1. GIFD CENTER DHARMADAM Govt. Technical High School Kannur Thottada. P. O Pin-670007 Ph.No:2835260 2. GIFD CENTER PAYYANNUR Govt. Technical High School Naruvabram. P. O, Pazhayangadi Pin-670303Ph.No:2871789 Wayanad 1. GIFD CENTER VAYITHIRI CHOONDAL Govt. Polytechnic College, Meenangadi Ph.No:247420 2. GIFD CENTER MANANTHAVADI Govt.Technical High School, Mananthavady Nelloornadu. P. O Wayanad-670 645 Ph.No:241322 3. GIFD CENTER SULTHAN BATHERY Govt. Technical High School, Sulthanbethery Wayanad-673 592 Ph.No:220147 4. GIFD CENTER THALANGARA Govt. Technical High School Mogralputhur Badraduka, Pin-671 124Ph.No:232969 |
അടുത്ത കാലത്തായി വികാസം പ്രാപിച്ചൊരു തൊഴില്‍ മേഖലയാണ് ടൂറിസം. ഇന്ന് ഈ വിഷയം പഠിക്കുവാന്‍ നിരവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും കേരള സര്‍ക്കാരിന്‍റെ വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ് ഇതില്‍ നിന്നൊക്കെയും വേറിട്ട് നില്‍ക്കുന്നു. ഒട്ടേറെ കോഴ്സുകള്‍ ഈ മേഖലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റേതായുണ്ട്. സ്ഥാപനത്തിന് തലശ്ശേരി, എറണാകുളം, മലയാറ്റൂര്‍ എന്നിവിടങ്ങളില്‍ സെന്‍ററുകളുണ്ട്.
പി ജി കോഴ്സുകള്‍
P G Diploma in Public Relations and Tourism – ഒരു വര്‍ഷത്തെ ഈ കോഴ്സിന് ഡിഗ്രി ആണ് യോഗ്യത.
MBA in Travel & Tourism – 2 വര്‍ഷം, ഡിഗ്രിയാണ് യോഗ്യത. കേരളാ സര്‍വ കലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോഴ്സിന് എ ഐ സി ടി അംഗീകാരവുമുണ്ട്.
ഡിഗ്രി കോഴ്സുകള്‍
BBA (Tourism Management) – കാലാവധി 3 വര്‍ഷം, 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വേണം. 40 സീറ്റുണ്ട്.
ഡിപ്ലോമാ കോഴ്സുകള്‍
1. ഡിപ്ലോമ ഇന്‍ ഹോട്ടല്‍ ഓപ്പറേഷന്‍സ്
പ്ലസ് ടുവാണ് ഒരു വര്‍ഷത്തെ ഈ കോഴ്സിന് വേണ്ട യോഗ്യത. തലശ്ശേരി, എറണാകുളം, മലയാറ്റൂര്‍ എന്നിവിടങ്ങളില്‍ ഈ കോഴ്സുണ്ട്.
2. ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്
ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യത മതിയാകും. 6 മാസമാണ് കാലാവധി. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
3. ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഓപ്പറേഷന്‍സ്
ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യത മതിയാകും. 6 മാസമാണ് കാലാവധി. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
4. ഡിപ്ലോമ ഇന്‍ സ്പാ തെറാപ്പിസ്റ്റ് ആന്‍ഡ് മാനേജ്മെന്‍റ്
ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യത മതിയാകും. 6 മാസമാണ് കാലാവധി. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
5. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് മാനേജ്മെന്‍റ്
ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യത മതിയാകും. 6 മാസമാണ് കാലാവധി. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
6. ഡിപ്ലോമ ഇന്‍ റീടെയില്‍ മാനേജ്മെന്‍റ്
ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യത മതിയാകും. 6 മാസമാണ് കാലാവധി. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
7. ഡിപ്ലോമ ഇന്‍ അഡ് വെര്‍ടൈസിങ്ങ് ആന്‍ഡ് ബ്രാന്‍ഡ് മാനേജ്മെന്‍റ്
ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യത മതിയാകും. 6 മാസമാണ് കാലാവധി. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍
1. സര്‍ട്ടിഫക്കറ്റ് കോഴ്സ് ഇന്‍ കോംമ്പയറിങ്ങ് ആന്‍ഡ് കമ്യൂണിക്കേഷന്‍
രണ്ട് മാസത്തെ ഈ കോഴ്സിന് പ്ലസ് ടുവാണ് വേണ്ടത്.
2. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കസ്റ്റമര്‍ സര്‍വീസ് മാനേജ്മെന്‍റ് - 6 മാസത്തെ ഈ കോഴ്സിന് ഡിഗ്രിയാണ് യോഗ്യത.
3. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രാവല്‍ കണ്‍സള്‍ട്ടന്‍സി - 3 മാസത്തെ ഈ കോഴ്സിന് പ്ലസ് ടുവാണ് വേണ്ടത്.
4. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രാവല്‍ ടൂറിസം കണ്‍സള്‍ട്ടന്‍സി - 4 മാസത്തെ ഈ കോഴ്സിന് പ്ലസ് ടുവാണ് യോഗ്യത.
5. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ജര്‍മന്‍/ഫ്രെഞ്ച് – 2 മാസമാണ് കാലാവധി. എസ് എസ് എല്‍ സിയാണ് യോഗ്യത. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
വിലാസം
Kerala Institute of Tourism & Travel Studies (KITTS)
Residency Compund
Thycaud P.O
Thiruvananthapuram – 695014
Phone: 0471 2329468/2329539/2339178
Email: info@kittsedu.org
KITTS Study Centre
Ground Floor, De Paul Buildings
SRM Road, Pachalam P.O
Ernakulam – 682012
Phone/Fax – 0484 2401008
Email: ekm@kittsedu.org
KITTS Study Centre
Second Floor, Rani Plaza
Logan’s Road
Kannur – 670101
Phone/Fax – 0490 2344419
Email: tlsy@kittsedu.org
KITTS Study Centre
Yathri Nivas Building
Malayattoor P.O
Ernakulam - 683587
Email: mtr@kittsedu.org
കൂടുതല്‍ വിവരങ്ങള്‍ക്ക് http://kittsedu.org/ സന്ദര്‍ശിക്കുക.
ഏതായാലും ഇന്ന് ടൂറിസമെന്നത് വളരെ വികാസം പ്രാപിച്ച ഒരു മേഖലയാണ്. അഡ്വെഞ്ചര്‍ ടൂറിസം, വില്ലേജ് ടൂറിസം, ഹെല്‍ത്ത് ടൂറിസം, ഇന്‍ഡസ്ട്രിയല്‍ ടൂറിസം, കള്‍ച്ചറല്‍ ടൂറിസം, ബിസിനസ്സ് ടൂറിസം, ഇക്കോ ടൂറിസം, റിലീജിയസ് ടൂറിസം, അഗ്രിക്കള്‍ച്ചറല്‍ ടൂറിസം, ഹെറിറ്റേജ് ടൂറിസം, വൈല്‍ഡ് ലൈഫ് ടൂറിസം തുടങ്ങി നിരവധി മേഖലകളുണ്ട്. ആയതിനാല്‍ത്തന്നെ ഈ രംഗത്ത് നിരവധി തൊഴിലവസരങ്ങളുണ്ട്. 2014 ല്‍ ഇന്ത്യ ടൂറിസത്തില്‍ നിന്ന് നേടിയത് 57000 കോടി രൂപയാണെന്നറിയുമ്പോള്‍ ഈ രംഗത്തിന്‍റെ വ്യാപ്തി മനസ്സിലാക്കാമല്ലോ.
പട്ടിക വിഭാഗക്കാര്‍ക്ക് സൌജന്യ സിവില്‍ സര്‍വീസ് പരിശീലനത്തിനായി ICSETS
സംസ്ഥാനത്തെ SC/ST വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷക്ക് സൌജന്യ പരിശീലനത്തിനൊരിടം. അതാണ് പട്ടിക ജാതി വികസന വകുപ്പിന്‍റെ കീഴില്‍ തിരുവനന്തപുരം പി ടി പി നഗറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ ട്രെയിനിങ്ങ് സൊസൈറ്റി (ICSETS).
ഇവിടെ പ്രതിവര്‍ഷം 30 പേര്‍ക്കാണ് പ്രവേശനം. ഇതില്‍ 18 സീറ്റ് പട്ടിക ജാതിക്കാര്‍ക്കും 9 സീറ്റുകള്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കും മൂന്നെണ്ണം മറ്റ് വിഭാഗക്കാര്‍ക്കുമാണ്. മറ്റ് വിഭാഗങ്ങള്‍ക്കായി മാറ്റി നീക്കി വച്ചിരിക്കുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം OBC/OEC വിഭാഗങ്ങള്‍ക്കും ഒരെണ്ണം ജനറല്‍ വിഭാഗത്തിനുമാണ്.
യോഗ്യത
പ്രവേശനത്തിന് യോഗ്യത ബിരുദമാണ്. അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടിക വിഭാഗക്കാരല്ലാത്തവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രവേശനം
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ മാതൃകയിലുള്ള പൊതു വിജ്ഞാന പരീക്ഷയാണിത്. 120 മിനിട്ടില്‍ 150 ചോദ്യങ്ങള്‍. 100 മാര്‍ക്കിന്‍റെ ഒബ്ജക്ടീവ് ചോദ്യങ്ങള്‍ക്ക് 90 മിനിട്ടാണ് സമയം. ബാക്കി മുപ്പത് മിനിട്ട് 50 മാര്‍ക്കിന്‍റെ വിവരണാത്മക ചോദ്യങ്ങള്‍ക്കായിരിക്കും. പ്രവേശന പരീക്ഷക്ക് തിരുവനന്തപുരത്തിന് പുറമേ പാലക്കാട്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രി എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്‍ററുകളിലും കേന്ദ്രങ്ങളുണ്ടാകും. മെയ് മാസത്തില്‍ അപേക്ഷ ക്ഷണിക്കും, ജൂണില്‍ പ്രവേശന പരീക്ഷ നടത്തും. അഭിമുഖവുമുണ്ടാകും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൌജന്യ താമസ, ഭക്ഷണ സൌകര്യത്തിന് പുറമേ നിരവധി അലവന്‍സുകളും ലഭിക്കും.
വിലാസം
Institute for Civil Services Examination Training Society (ICSETS),
Ground Floor, Ambedkar B havan, Near Govt Press,
Mannanthala, Thiruvananthapuram – 695015.
Phone: +91-471-2533272
Email: info@icsets.org , icsets@gmail.com
വെബ്സൈറ്റ്: - http://www.icsets.org/
പെട്രോളിയം മേഖലയില്‍ തൊഴിലുറപ്പാക്കുവാന്‍ പെട്രോടെക് ഫിനിഷിങ്ങ് സ്കൂള്‍
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയൊന്ന് മാത്രം ഇന്ന് തൊഴിലിന് മാനദണ്ഡമാകുന്നില്ല. ഒരേ പോലുള്ള യോഗ്യതയുള്ള പലരുള്ളപ്പോള്‍ പ്രത്യേകിച്ചും. ഇവിടെയാണ് ഫിനിഷിങ്ങ് സ്കൂളുകളുടെ പ്രസക്തി. സവിശേഷമായ പ്രത്യേകതകള്‍ നല്‍കി തികച്ചും പ്രൊഫഷണലുകളാക്കി മാറ്റുകയാണിവിടെ. പെട്രോളിയം മേഖലയില്‍ ഉണ്ടാവുന്ന നിരവധി അവസരങ്ങളെത്തിപ്പിടിക്കുവാന്‍ പ്രാപ്തരാക്കുന്നയൊരു സ്ഥാപനം കോഴിക്കോട്ടുണ്ട്. പെട്രോടെക് ഫിനിഷിങ്ങ് സ്കൂള്‍ എന്നാണ് പേര്.
പെട്രോളിയം അനുബന്ധ വിഷയങ്ങളില്‍ നിരവധി കോഴ്സുകളും ട്രെയിനിങ്ങ് പ്രോഗ്രാമുകളുമിവിടെയുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡിഗ്രി, ഡിപ്ലോമയുള്ളവര്‍ക്ക് ചേരാം. എണ്ണ പര്യവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഇത്തരം പ്രോഗ്രാമുകളിലൂടെ കടന്ന് പോവുന്നത് വളരെ നന്നായിരിക്കും.
കോഴ്സുകള്‍
POST GRADUATE DIPLOMA COURSES
Ø Post Graduate Diploma in Piping Engineering with NDT and QA/QC
Ø Post Graduate Diploma in Petroleum field Contraction Management
Ø Post Graduate Diploma in Petroleum field Material management
Ø Post Graduate Diploma in Quality Management System
Ø Post Graduate Diploma in Project Planning
CERTIFICATION COURSES
Ø NDT (ASNT Level-II)
Ø Certification course in Piping Engineering with NDT and QA/QC
Ø Preparatory classess for Welding Inspector Certification (AWS/CSWIP)
Ø Preparatory classess for Painting Inspector Certification (BGAS/NACE)
Ø Preparatory classess for API Certification (API 510, API 570, API 653)
കൂടുതല്‍ വവരങ്ങള്‍ക്ക്
Petrotech Finishing School
2nd Floor, Nirmala Arcade
Mini Bye Pass, Eranhippalam
Kozhikkode – 673006
Phone – 0495 2768788
Email: - info@petrotechschool.com, infopetrotech15@gmail.com
വെബ് വിലാസം: - www.petrotechschool.com
REACH - വനിതകള്‍ക്കായൊരു ഫിനിഷിങ്ങ് സ്കൂള്‍
അക്കാദമിക് കോഴ്സുകള്‍ കഴിഞ്ഞിറങ്ങുന്നവരെ സോഫ്റ്റ് സ്കില്ലുകള്‍ പഠിപ്പിച്ച് തൊഴിലിന് പ്രാപ്തരാക്കുന്ന സ്ഥാപനങ്ങളാണ് ഫിനിഷിങ്ങ് സ്കൂളുകള്‍. ഇത്തരത്തില്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി അവ ആര്‍ജ്ജിക്കുന്നതിന് പ്രാപ്തരാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സംരംഭമാണ് റീച്ച് (Resource Enhancement Academy for Career Heights). തിരുവനന്തപുരത്ത് കൈമനത്തും കണ്ണൂരിലെ പയ്യന്നൂരും റീച്ച് പ്രവര്‍ത്തിക്കുന്നു.
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍റെ കീഴില്‍ 2009 ല്‍ തിരുവനന്തപുരത്താണ് പ്രവര്‍ത്തനമാരംഭിച്ചത്. കമ്പ്യൂട്ടര്‍ ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങിയവ ഏറ്റവും പുതിയ സാങ്കേതിക സൌകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. റീച്ചിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സജ്ജീകരണങ്ങള്‍ക്കുള്ള അംഗീകാരമായി ഐ എസ് ഓ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. 70 ശതമാനം സീറ്റുകള്‍ ദാരിദ്ര്യ രേഖക്ക് കീഴിലുള്ള അപേക്ഷകര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
പ്രവേശനം ആര്‍ക്ക്
പ്ലസ് ടു പാസായ 40 വയസ്സിന് താഴ പ്രായമുള്ള വനിതകള്‍ക്ക് റീച്ചില്‍ പ്രവേശനമുണ്ട്. ഹോസ്റ്റല്‍ സൌകര്യം ലഭ്യമാണ്.
കോഴ്സുകള്‍
Reach Certification Programme: - 60 ദിവസം ദൈര്‍ഖ്യമുള്ള ഈ കോഴ്സിലൂടെ മികച്ച വ്യക്തിത്വം, ആശയ വിനിമയ ശേഷി ഇവ ആര്‍ജ്ജിക്കുവാന്‍ സാധിക്കുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം ഈ കോഴ്സിന്‍റെ ഒരു പ്രധാന ഘടകമാണ്. ഒരു ഇന്‍റര്‍വ്യൂവില്‍ ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ - അവയ്ക്കുള്ള ഉത്തരങ്ങള്‍, സമൂഹത്തിലെ പെരുമാറ്റ രീതി തുടങ്ങി ഇന്നിന്‍റെ പല ആവശ്യങ്ങളും തിരിച്ചറിഞ്ഞ് കൊണ്ടുള്ള സിലബസാണ് ഇവിടുത്തേത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്‍റ് സംവിധാനം ലഭ്യമാണ്.
IELTS പരിശീലനം – 45 ദിവസം ദൈര്‍ഖ്യം. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പേഴ്സണാലിറ്റി ഡവലപ്മെന്‍റ് എന്നിവയില്‍ പരിശീലനം നല്‍കും.
വിലാസം
TC 6/1220-3
Kanjirampara P.O
Pin: 695030
Thiruvananthapuram
Kerala
E-Mail: info@reach.org.i
Phone: 0471 2365445
വെബ് അഡ്രസ് - http://www.reach.org.in/
ഐ ഐ ടി മദ്രാസില്‍ പഠിക്കാന്‍ HSEE
ഉന്നതമായ ഗവേഷണാവസരങ്ങള്‍ തുറന്ന് തരുന്നതാണ് പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് കോഴ്സുകള്‍. എഞ്ചിനിയറിങ്ങില്‍ മികവിന്‍റെ കേന്ദ്രമായ മദ്രാസ് ഐ ഐ ടിയില്‍ പക്ഷേ മാനവിക വിഷയങ്ങള്‍ പഠിക്കുവാന്‍ കഴിയും. ഇവിടുത്തെ ഇന്‍റഗ്രേറ്റഡ് എം എ കോഴ്സിലേക്ക് വേണ്ടി അഖിലേന്ത്യാ തലത്തില്‍ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയാണ് Humanities & Social Science Entrance Examination (HSEE).
കോഴ്സുകള്‍ - ഡവലപ്മെന്‍റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നിവയാണ് രണ്ട് ഇന്‍റഗ്രേറ്റഡ് എം എ പ്രോഗ്രാമുകള്‍.
യോഗ്യത – ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ 10 + 2 വേണം. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും ശാരിരിക വൈകല്യമുള്ളവര്‍ക്കും 55 ശതമാനം മാര്‍ക്ക് മതിയാകും.
പരീക്ഷാ രീതി – മൂന്ന് മണിക്കാറാണ് ദൈര്‍ഖ്യം. 2.5 മണിക്കൂറിന്‍റെ ഒബ്ജക്ടീവ് ചോദ്യങ്ങളും അരമണിക്കൂറിന്‍റെ വിവരണാത്മക ചോദ്യവുമാണുണ്ടാവുക. ഒബ്ജക്ടീവ് ചോദ്യങ്ങള്‍ കമ്പ്യൂട്ടര്‍ ബേസഡ് ആയിരിക്കും. Essay, പേപ്പറിലുള്ള എഴുത്ത് പരീക്ഷയായിരിക്കും. മാധ്യമമം ഇംഗ്ലീഷായിരിക്കും.
ഒബ്ജകടീവ് പരീക്ഷക്കുള്ള വിഷയങ്ങള്‍
English and Comprehension Skill; (ii) Analytical and Quantitative Ability; (iii) General Studies covering the areas of Indian Economics (since Independence), Indian Society, Contemporary World Affairs (post-World War II); and (iv) Environment and Ecology
കറന്‍റ് അറയേഴ്സില്‍ നിന്നും പൊതു വിജ്ഞാനത്തില്‍ നിന്നുമായിരിക്കുംEssay ചോദ്യം.
പരീക്ഷാ കേന്ദ്രങ്ങള്‍ - Bengaluru, Bhopal, Chennai, Coimbatore, Guwahati, Hyderabad, Kochi, Kolkata, Mumbai, New Delhi, Thiruvananthapuram and Varanasi.
എങ്ങനെ അപേക്ഷിക്കാം – ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഫീസും ഓണ്‍ലൈനായി അടക്കാം. സാധാരണയായി നവംബറില്‍ വിജ്ഞാപനം വരും. ഡിസംബര്‍ മുതല്‍ അപേക്ഷിക്കാം. ഏപ്രിലില്‍ പരീക്ഷ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://hsee.iitm.ac.in/ നോക്കുക.
മുബൈ ഐ ഐ ടിയിലെ എം ഫിലിനായൊരു പരീക്ഷ - മെറ്റ്
എഞ്ചിനിയറിങ്ങിന്‍റെ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന ഐ ഐ ടികളില്‍ പക്ഷേ മാനവിക വിഷയങ്ങളില്‍ എം എ, എം ഫില്‍, പി എച്ച് ഡി പ്രോഗ്രാമുകളുണ്ട്. ഇതില്‍ മുംബൈ ഐ ഐ ടിയിലെ പ്ലാനിങ്ങ് ആന്‍റ് ഡവലപ്മെന്‍റിലെ എം ഫില്‍ പ്രോഗ്രാമിനായി എല്ലാ വര്‍ഷവും ജൂലൈയില്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ് M.Phil Entrance Test (MET). ഇതിനെ തുടര്‍ന്ന് ഇന്‍റര്‍വ്യൂവും ഉണ്ടാകും.
യോഗ്യത
ആര്‍ട്സ് – കോമേഴ്സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. എസ് സി എസ് ടിക്ക് 50 ശതമാനം മാര്‍ക്ക് മതിയാകും. സോഷ്യല്‍ സയന്‍സ് പശ്ചാത്തലമുള്ള ബി ടെക് എം എസ് സിക്കാര്‍ക്കും പ്രവേശനം ലഭിക്കും.
പരീക്ഷാ രീതി
3 മണിക്കൂറാണ് ദൈര്‍ഖ്യം. ഒബ്ജക്ടീവ് രീതിയിലും വിവരണാത്മക രീതിയിലുമുള്ള ചോദ്യങ്ങളുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.hss.iitb.ac.in/ സന്ദര്‍ശിക്കുക.
സീഡ് – ഡിസൈനിങ്ങിന്‍റെ ഒരു ഉന്നത തല പ്രവേശന കവാടം
ഐ ഐ ടികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിസൈനിങ്ങിലെ ബിരുദാനന്തര ബിരുദ,ഗവേഷണ കോഴ്സുകളിലേക്കുള്ള (Master of Design) പ്രവേശന പരീക്ഷയാണ് സീഡ്. (CEED – Common Entrance Examination for Design).
സീഡ് സ്കോര്‍ ഉള്ളവര്‍ക്ക് താഴെപ്പറയുന്ന പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുവാന്‍ കഴിയും. ഇതില്‍ ചില പ്രോഗ്രാമുകള്‍ക്ക് ഗേറ്റ് സ്കോര്‍ ഉള്ളവര്‍ക്കും അപേക്ഷിക്കുവാന്‍ സാധിക്കും. സീഡ് സ്കോറിന് ഒരു വര്‍ഷത്തെ കാലാവധിയാണുള്ളത്.
(a) Master of Design programmes (MDes, M.Des. or M.Design)
(b) Ph.D Programmes in Design
IISc Bangalore
IIT Bombay
IIT Hyderabad
IIT Kanpur
യോഗ്യത
അപേക്ഷ ക്ഷണിക്കുന്ന വര്‍ഷം ജൂലൈയില്‍ ഇനിപ്പറയുന്ന യോഗ്യതയില്‍ ഒന്നുണ്ടാവണം.
Degree/diploma/postgraduate degree programmes of 4 years or 3+2 years or must have passed the GD Arts diploma programme (10 + 5 level).
അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധിയില്ല. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും അപേക്ഷിക്കാം. ഓണ്‍ലെനായിട്ടാണ് അപേക്ഷിക്കേണ്ടത്.
പരീക്ഷാ രീതി
പാര്‍ട്ട് എ, പാര്‍ട്ട് ബി എന്ന് രണ്ടായിട്ടാണ് പരീക്ഷ. തുടര്‍ന്ന് അഭിമുഖവുമുണ്ടാകും. പാര്‍ട്ട് എ യില്‍ ഷോര്‍ട്ട ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കാണ് പാര്‍ട്ട് ബി എഴുതുവാന്‍ കഴിയുക. പാര്‍ട്ട് ബി യുടെ മാര്‍ക്കാണ് സ്കോരിന് പരിഗണിക്കുക.
പാര്‍ട്ട് എ യിലെ വിഷയങ്ങള്‍
പാര്‍ട്ട് ബി യിലെ വിഷയങ്ങള്‍
പരീക്ഷാ സെന്‍ററുകള്‍ താഴെപ്പറയുന്നു.
സാധാരണയായി എല്ലാ വര്‍ഷവും ജനുവരിയില്‍ പ്രവേശന പരീക്ഷ നടക്കും. സെപ്റ്റംബര്‍ - ഒക്ടോബറിലാണ് അപേക്ഷ ക്ഷണിക്കുക.
വിശദ വിവരങ്ങള്‍ക്ക്
Chairperson
JEE (advanced)-UCEED-CEED 2017
Indian Institute of Technology Bombay
Mumbai 400076
Phone: +91 22 2576 9093 (Mon to Fri 09:30 – 17:30 hrs)
E-Mail: jeeadv@iitb.ac.in
Website: http://ceed.iitb.ac.in
ആഗോള തലത്തില്‍ കാലാവസ്ഥാ പഠനം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. അടുത്ത കാലത്തായി ഈ മേഖല ഏറെ വിപുലപ്പെട്ട് വരുന്നു. കാലാവസ്ഥാ വ്യതിയാനം ഭൂമിയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനമായ Hydro Meteorology യും പ്രധാനപ്പെട്ട കോഴ്സാണ്. Climatology, Atmosphere, Human Impacts, Environment, Climate & Society തുടങ്ങിയ മേഖലകളില്‍ അമേരിക്ക, ഇംഗ്ലണ്ട്, കാനഡ എന്നിവിടങ്ങളില്‍ നിരവധി കോഴ്സുകളുണ്ട്. വിദേശത്ത് South Carolina (http://www.sc.edu/), Western Kentuky (https://www.wku.edu/), Florida State University (https://www.fsu.edu/), Nebraska Lincon (http://www.unl.edu/) തുടങ്ങിയ യൂണിവേഴ്സിറ്റികളില്‍ ക്ലൈമറ്റോളജിയില്‍ ഗവേഷണവും നടത്താം. 4 വര്‍ഷ ഡിഗ്രിയോ, ബിരുദാനന്തര ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്ക് ക്ലൈമറ്റോളജിയില്‍ ഉപരി പഠനം നടത്താം. Atmospheric Engineer, Climatologist തുടങ്ങിയ തസ്തികകള്‍ നാസയിലുണ്ട്.
National Centre for Atmospheric Research and UCAR Programmes(https://ncar.ucar.edu/) മായി ബന്ധപ്പെട്ടാല്‍ സ്കോളര്‍ഷിപ്പ്, തൊഴില്‍ സാധ്യത എന്നിവയെക്കുറിച്ച് അറിയുവാന്‍ സാധിക്കും. മഴക്കാലത്ത് മാത്രം കാലാവസ്ഥ വിലയിരുത്തുന്ന നമ്മുടെ ശൈലിയില്‍ കാലാനുസൃതമായ മാറ്റം വന്നിട്ടുണ്ട്. തുടര്‍ച്ചയായ വിലയിരുത്തലുകള്‍ വേണ്ട മേഖലയാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.usajobs.opm.gov
https://science.nasa.gov/
http://www.eoas.fsu.edu/
യന്ത്രങ്ങള്‍ക്ക് ബുദ്ധി കൊടുക്കാന്‍ ആര്ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ്
സമീപ കാലത്തായി സാങ്കേതിക ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് എന്നത്. ലളിതമായി പറഞ്ഞാല്‍ യന്ത്രങ്ങള്‍ക്ക് ബുദ്ധി നല്‍കുകയെന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇറ്റലിയില്‍ ഖനി അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുവാന്‍ സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചിരുന്നു. ചൊവ്വയില്‍ പരിവേക്ഷണത്തിനായി പാത്ത്ഫെന്‍ഡര്‍ എന്ന സ്വയം തീരുമാനമെടുക്കുന്ന യന്ത്രത്തെ അയച്ചിരുന്നു.
ഖനനം, സമുദ്രാന്തര ഗവേഷണം, ബഹിരാകാശ ഗവേഷണം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, സങ്കീര്‍ണ്ണമായ ഉല്‍പ്പാദന പ്രക്രിയ എന്നിവയിലൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് കാര്യക്ഷമമായി ഉപയോഗിച്ച് വന്നിരുന്നു.
എന്താണ് പഠിക്കുവാനുള്ളത്
സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മനസ്സിലാക്കി സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ക്ക് രൂപകല്‍പ്പന നല്‍കുകയും നിര്‍മ്മിക്കുകയും ചെയ്യുവാന്‍ പഠിപ്പിക്കുകയാണിവിടെ. നമ്മുടെ ആവശ്യങ്ങള്‍ക്കും നിര്‍മ്മാണ ഉദ്ദേശങ്ങള്‍ക്കുമനുസരിച്ച് പ്രോഗ്രാം ചെയ്താണ് യന്ത്രങ്ങളെ ബുദ്ധിയുള്ളവയാക്കുന്നത്. നാം മുന്‍കൂട്ടി നിശ്ചയിച്ചതിനനുസരിച്ചുള്ള ലക്ഷ്യത്തിന് മാത്രമേ യന്ത്രം പ്രവര്‍ത്തിക്കാവു. അതിനാല്‍ത്തന്നെ കമ്പ്യൂട്ടര്‍ പ്രാഗ്രാമിങ്ങാണ് കോഴ്സിന്‍റെ പ്രധാന ഘടകം. യന്ത്രങ്ങളെ ബുദ്ധി പൂര്‍വ്വം പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്ന പ്രോഗ്രാമുകള്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് എഞ്ചിനിയറുടെ പ്രധാന പ്രവര്‍ത്തന മേഖല.
അതിനാല്‍ത്തന്നെ ലോജിക്കല്‍ റീസണിങ്ങ്, മാത്തമാറ്റിക്കല്‍ റീസണിങ്ങ്, പ്രോഗ്രാമിങ്ങ് സ്കില്‍സ് എന്നിവയാണ് പ്രധാനമായും വേണ്ടത്.
എങ്ങനെ പഠിക്കാം
സ്വന്തമായ ഒരു കോഴ്സ് എന്നതിനേക്കാള്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങ്, മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ്. ഇലക്ട്രോണിക്ക ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ് എന്നിവയുടെ അനുബന്ധ കോഴ്സാ, ഉപരി പഠനമായോ ഒക്കെ ഇതു പഠിക്കുന്നതാണുത്തമം. ബിരുദ തല കോഴ്സിനേക്കാള്‍ ബിരുദാനന്തര തല കോഴ്സായി പഠിക്കുന്നതാണ് അഭികാമ്യം.
എവിടെ പഠിക്കാം
പ്രധാന സ്ഥാപനങ്ങള്‍
– മാനസികാരോഗ്യ പഠനത്തിനൊരു ഉന്നത സ്ഥാപനം
മനുഷ്യന്‍റെ മാനസികാരോഗ്യ നിലയെക്കുറിച്ചുള്ള വൈദ്യശാസ്ത്ര പഠന ശാഖയാണ് സൈക്യാട്രി. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ ഇത് സംബന്ധിച്ച കോഴ്സുകള്‍ നിലവിലുണ്ടുവെങ്കിലും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള മാനസികാരോഗ്യ പഠന ഗവേഷണ സ്ഥാപനമായ ജാര്‍ഘണ്ടിലെ റാഞ്ചിയില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയാണ് ഈ രംഗത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാപനം. രാജ്യത്തെ പല മെഡിക്കല്‍ വിഭാഗങ്ങളും ആദ്യമായി തുടങ്ങിയത് ഇവിടെയാണ്.
കോഴ്സുകള്‍
റാഞ്ചി യൂണിവേഴ്സിറ്റിയുമാണ് ഇത് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ന്യൂഡെല്‍ഹിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആണ് പ്രവേശന സംബന്ധമായ കാര്യങ്ങള്‍ നോക്കുന്നത്. സാധാരണയായി ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലാണ് വിജ്ഞാപനം വരിക. ഫെബ്രുവരിയിലെ മൂന്നാമത്തെ ഞായറാഴ്ച അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷ നടക്കും. മെയില്‍ ക്ലാസ് തുടങ്ങും.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://cipranchi.nic.in/ സന്ദര്‍ശിക്കുക.
ആതുര സേവനത്തോടൊപ്പം രാജ്യ സേവനം ചെയ്യണമെന്നുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് മിലിട്ടറി നേഴ്സിങ്ങ് എന്ന പ്രൊഫഷന്‍. അവിവാഹിതരോ വിവാഹ ബന്ധം വേര്‍പെടുത്തിയവരോ ആയ പെണ്‍കുട്ടികള്‍ക്കാണവസരം. സായുധാ സേനാ ആശുപത്രികളിലുള്ള കോഴ്സുകളില്‍ ചേര്‍ന്ന് നേഴ്സിങ്ങ് പഠിച്ചാണ് സേനയില്‍ ചേരേണ്ടത്.
യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ 45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷാ വിജയമാണ് പ്രവേശന യോഗ്യത. അപേക്ഷകര്‍ പ്രൈവറ്റായി പഠിച്ചവരാകരുത്. പ്രായപരിധി 17 നും 25 നും ഇടയ്ക്കായിരിക്കണം. പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് തിരെഞ്ഞെടുപ്പ്. മെഡിക്കല്‍ ടെസ്റ്റുമുണ്ടാകും.
കോഴ്സുകള്‍
നാലു വര്‍ഷം ദൈര്‍ഖ്യമുള്ള ബി എസ് സി നേഴ്സിങ്ങ്, മൂന്ന് വര്‍ഷത്തെ പ്രൊബേഷണര്‍ നേഴ്സിങ്ങ് എന്നിവയാണ് കോഴ്സുകള്‍.
പ്രൊബേഷണര്‍ നേഴ്സിങ്ങ്
ഈ കോഴ്സ് നടത്തുന്ന സായുധ സേനാ ആശുപത്രികള്‍
ബി എസ് സി നേഴ്സിങ്ങ്
പൂനൈയിലെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജിനോട്(http://www.afmc.nic.in/) ചേര്‍ന്നുള്ള കോളേജ് ഓഫ് നേഴ്സിങ്ങിലാണ് ഈ കോഴ്സ് നടത്തുന്നത്. പൂനൈ സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ് ഈ ഡിഗ്രി. നാലു വര്‍ഷത്തെ ഈ കോഴ്സില്‍ മിഡ് വൈഫറി ട്രെയിനിങ്ങും ഉള്‍പ്പെടും.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ മിലിട്ടറി നേഴ്സിങ്ങ് സര്‍വീസില്‍ നിഞ്ചിത കാലം സേവനം ചെയ്ത് കൊള്ളാമെന്ന് കാണിച്ച് കൊണ്ടുള്ള ബോണ്ടില്‍ ഒപ്പ് വെക്കണം. ഇത് നാലോ അഞ്ചോ വര്‍ഷത്തേക്കായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൌജന്യ താമസ സൌകര്യം, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് പുറമേ സ്റ്റൈപെന്‍ഡും ലഭിക്കും.
നഴ്സിങ്ങ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഫ്റ്റനന്‍റ് റാങ്കില്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരായി മിലിട്ടറി നേഴ്സിങ്ങ് സര്‍വീസില്‍ നിയമനം നല്‍കും. നഴ്സിങ്ങ് സ്കൂളുകളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ 60 ശതമാനം പേരെ പ്രൊബേഷണര്‍മാരായി സ്ഥിരം കമ്മീഷനിലും ബാക്കിയുള്ളവരെ താല്‍ക്കാലിക കമ്മീഷനിലും നിയമിക്കും. കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് ഇന്ന് ആകര്‍ഷകമായ ശമ്പള നിരക്കാണ് സൈന്യത്തിലുള്ളത്. മറ്റ് നിരവധി ആനുകൂല്യങ്ങള്‍ വേറെയുണ്ട്. 20 വര്‍ഷം പൂ്‍ത്തിയാക്കുന്ന കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് പെന്‍ഷന്‍ ലഭിക്കും.
ന്യൂറോ സയന്‍സില്‍ ഗവേഷണ പഠനവുമായി നാഷണല്‍ ബ്രെയിന്‍ റിസേര്‍ച്ച് സെന്‍റര്‍
ന്യൂറോ സയന്‍സിലെ ഗവേഷണം മാനവരാശിക്കെന്നും മുതല്‍ക്കൂട്ടാവുന്നയൊന്നാണ്. ഈ വിഷയത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമാണ് ഹരിയാനയിലെ നാഷണല്‍ ബ്രെയിന്‍ റിസേര്‍ച്ച് സെന്‍റര്‍.
പ്രോഗ്രാമുകള്‍
പി എച്ച് ഡി (ന്യൂറോ സയന്‍സ്)
പത്താം ക്ലാസ് മുതല്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവര്‍ക്കാണ് പി എച്ച് ഡിക്ക് ചേരാവുന്നത്.
യോഗ്യതകള്‍ - 1. ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫാര്‍മസി, വെറ്റിനറി സയന്‍സ്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
2. എഞ്ചിനിയറിങ്ങ്, മെഡിസിന്‍ എന്നിവയിലെ ബിരുദമോ ബിരുദാനന്തര ബിരുദമോ
അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
എം എസ് സി (ന്യൂറോ സയന്‍സ്)
പത്താം ക്ലാസ് മുതല്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവര്‍ക്കാണ് എം എസ് സിക്ക് ചേരാവുന്നത്.
യോഗ്യതകള്‍ - 1. ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫാര്‍മസി, വെറ്റിനറി സയന്‍സ്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദം.
2. എഞ്ചിനിയറിങ്ങ്, മെഡിസിന്‍ എന്നിവയിലെ ബിരുദം
അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്
ജിവശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സൈക്കോളജി എന്നിവയിലെ പി എച്ച് ഡിയും ന്യൂറോ സയന്‍സില്‍ താല്‍പ്പര്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിലാസം
The Registrar
National Brain Research Centre
NH 8, Gurgoan, Haryana
Website: http://www.nbrc.ac.in/
ദൃശ്യ മാധ്യമ രംഗത്തേക്ക് ചുവട് വെക്കുവാന്‍ ബി വി എം സി
ദൃശ്യ മാധ്യമ രംഗത്ത് ചുവടുറപ്പിക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പ്രധാന കോഴ്സാണ് ബി വി എം സി. ബാച്ലര്‍ ഓഫ് വിഷ്വല്‍ മീഡിയ കമ്യൂണിക്കേഷന്‍ എന്നതാണ് പൂര്‍ണ്ണ രൂപം. മാസ് കമ്യൂണിക്കേഷന്‍ ബിരുദ കോഴ്സുകള്‍ നിരവധിയുണ്ടുവെങ്കിലും ദൃശ്യ മാധ്യമ രംഗം ലക്ഷ്യമാക്കിയുള്ള ബിരുദ പന സാധ്യതകള്‍ കേരളത്തില്‍ കുറവാണ്.
വീഡിയോ പ്രൊഡക്ഷന്‍, മാസ് കമ്യൂണിക്കേഷന്‍, ടെക്നിക്കല്‍ ആന്‍റ് ക്രിയേറ്റിവ് റൈറ്റിങ്ങ് എന്നി മേഖലകള്‍ക്കാണ് ഈ കോഴ്സ് ഊന്നല്‍ നല്‍കുന്നത്.
ഏത് വിഷയത്തിലുള്ള പ്ലസ്ടുക്കാര്‍ക്ക് ഈ മൂന്ന് വര്‍ഷ ബിരുദത്തിനപേക്ഷിക്കാം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലാണ് (http://www.marivanios.ac.in/) ഈ കോഴ്സുള്ളത്.
വൈദ്യശാസ്ത്ര ഗവേഷണത്തിനൊരു അത്യുന്നത സ്ഥാപനം – നിംഹാന്‍സ് ബാംഗ്ലൂര്‍
വൈദ്യശാസ്ത്ര അനുബന്ധ വിഷയങ്ങളില്‍ ഉന്നത പഠനാവസരം നല്‍കുന്ന സ്ഥാപനമാണ് കല്‍പ്പിത സര്‍വ്വ കലാശാലാ പദവിയുള്ള ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോ സയന്‍സ്. എം ബി ബി എസ് കഴിഞ്ഞവര്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷന്‍ നിരവധി മേഖലകള്‍ ഇവിടെ ലഭ്യമാണ്. ഗവേഷണ പഠനവും സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകള്‍ ചെയ്യണമെന്നുള്ളവര്‍ക്ക് അതിനുള്ള വിപുലമായ അവസരവുമിവിടെയുണ്ട്. പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ഗവേഷണവും ഇവിടെ സാധ്യമാണ്. നിരവധി ഹ്രസ്വ കാല പ്രോഗ്രാമുകളും ഇവിടുത്തെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nimhans.ac.in/ നോക്കുക.
ലഭ്യമായ പ്രോഗ്രാമുകള്‍
A) Ph.D
(a) Institute Fellowship
1. Ph.D. Degree in Clinical Psychology
2. Ph.D. Degree in Neurophysiology
3. Ph.D. Degree in Psychiatric Social Work
4. Ph.D. Degree in Speech Pathology & Audiology
5. Ph.D. Degree in Biostatistics
ICMR Fellowship
6. Ph.D. in Clinical Neurosciences (ICMR Programme)
(b) External Fellowship
1. Ph.D. Degree in Biophysics
2. Ph.D. Degree in Biostatistics
3. Ph.D. Degree in Child & Adolescent Psychiatry
4. Ph.D. Degree in Clinical Psychology
5. Ph.D. Degree in Human Genetics
6. Ph.D. Degree in Neuro chemistry
7. Ph.D. Degree in Neuro imaging & Interventional Radiology
8. Ph.D. Degree in Neurological Rehabilitation
9. Ph.D. Degree in Neuro microbiology
10. Ph.D. Degree in Neuro pathology
11. Ph.D. Degree in Neuro physiology
12. Ph.D. Degree in Neuro virology
13. Ph.D. Degree in Nursing
14. Ph.D. Degree in Psychiatric Social Work
15. Ph.D. Degree in Mental Health Rehabilitation
16. Ph.D. Degree in Psychiatry
17. Ph.D. Degree in Psychopharmacology
18. Ph.D. Degree in Speech Pathology & Audiology
B) SUPER SPECIALITY COURSES
1. DM Degree in Neuro imaging and Interventional Radiology
2. DM Degree in Neurology
3. DM Degree in Child & Adolescent Psychiatry
4. DM Degree in Addiction Psychiatry
5. DM Degree in Neuro anaesthesia
6. DM Degree in Neuropathology
7. M.Ch. in Neurosurgery
C) POST GRADUATE DEGREE/DIPLOMA COURSES
1. MD Degree in Psychiatry
2. Fellowship in Psycho social Support in Disaster Management
3. Fellowship in Psychiatric Rehabilitation
4. M.Phil. in Clinical Psychology
5. M.Phil. in Psychiatric Social Work
6. M.Phil. in Neurophysiology
7. M.Phil. in Biophysics
8. M.Phil. in Neurosciences
9. Masters in Public Health
10. M.Sc. in Psychiatric Nursing
D) POST DOCTORAL FELLOWSHIP COURSES
1. Child & Adolescent Psychiatry
2. Neuro anaesthesia
3. Neuro critical Care
4. Neuro infection
5. Hospital Infection Control
6. Neurology
a) Epilepsy
b) Movement Disorders
c) Neuromuscular Disorder
d) Stroke
7. Neuro pathology
8. Transfusion Medicine
9. Neurological Rehabilitation
10. Psychiatry
a) Acute Care & Emergency Psychiatry
b) Community Mental Health
c) Addiction Medicine
d) Consultation Liaison Psychiatry
e) Geriatric Psychiatry
f) Obsessive Compulsive disorder & related disorders
g) Clinical Neuro Sciences & Therapeutics in Schizophrenia
കൃഷിയുടെ സാങ്കേതിക വിദ്യയാണ് അഗ്രിക്കള്‍ച്ചറില്‍ എഞ്ചിനിയറിങ്ങിന്‍റെ പഠന വിഷയം. ബി എസ് സി അഗ്രിക്കള്‍ച്ചറല്‍ കോഴ്സില്‍ കൃഷിയുടെ സയന്‍സ് പഠിപ്പിക്കുമ്പോള്‍ ഇവിടെ സാങ്കേതിക വിദ്യയാണ് പ്രധാനം. ആയതിനാല്‍ത്തന്നെ എഞ്ചിനിയറിങ്ങിനുള്ള പ്രവേശന പരീക്ഷയുടെ കൂട്ടത്തിലാണ് ഈ കോഴ്സിന്‍റെ സ്ഥാനം. അധ്യാപക, ഗവേഷണ താല്‍പര്യമുള്ളവര്‍ക്ക് എറെ സാധ്യതയുള്ള കോഴ്സാണിത്.
എന്താണ് പഠിക്കുവാനുള്ളത്
കാര്‍ഷിക ഉപകരണങ്ങളുടെ നിര്‍മ്മാണം, വിപണനം, സര്‍വീസിങ്ങ്, ജലസേചനം. യന്ത്രവല്‍ക്കരണം, ഉല്‍പ്പന്ന സംഭംരണം, മൂല്യവര്‍ദ്ധന, സംസ്കരണം, കാര്‍ഷിക ചിലവ് കുറക്കല്‍ എന്നിവയെല്ലാം പഠന വിഷയങ്ങളാണ്. പ്രിസഷന്‍ ഫാമിങ്ങ്, ഹൈഡ്രോപോണിക്സ്, വെര്‍ട്ടിക്കല്‍ ഫാമിങ്ങ്, ഹൈബ്രിഡ് വിത്തുകള്‍ കൃഷി രീതികളും അനുബന്ധ ഘടകങ്ങളും മാറുകയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ കൃഷിയിലേക്ക് വരുകയാണ്. കാലാവസ്ഥക്കനുസരിച്ചുള്ള കൃഷി എന്നത് മാറി സാഹചര്യം കൃഷിയിടത്തിലൊരുക്കിയുള്ള കൃഷിക്കാണിപ്പോള്‍ മുന്‍ഗണന.
കോഴ്സുകള്‍
ബി ടെക് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയിറിങ്ങ്, എം എസ് സി അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയിറിങ്ങ് എന്നിവയാണ് പ്രധാന കോഴ്സുകള്‍. ബി ടെക്കിന് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലണ് പ്രവേശനം. നാലു വര്‍ഷമാണ് കാലാവധി. മാത്തമാറ്റിക്സ് ഉള്‍പ്പെടെയുള്ള പ്ലസ് ടുവാണ് യോഗ്യത.
പ്രധാന യൂണിവേഴ്സിറ്റികള്
കണക്ക് പഠിക്കുവാന്‍ സ്കോളര്‍ഷിപ്പുമായി നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്സ്
രാജ്യത്ത് മാത്തമാറ്റിക്സിന്‍റെ ഉന്നമനത്തിനായി കേന്ദ്ര ആണവോര്‍ജ്ജ വകുപ്പിന്‍റെ കീഴില്‍ 1983 മുതല്‍ ആരംഭിച്ചതാണ് നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്സ്. മാത്തമാറ്റിക്സ് പഠനം പ്രോത്സാഹിപ്പിക്കുവാനായി ബോര്‍ഡ് വ്യത്യസ്തമായ 4 സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്.
അണ്ടര്‍ ഗ്രാജ്വേറ്റ് സ്കോളര്‍ഷിപ്പ് – തെരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ ബി എച്ച് എം സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നു.
മാസ്റ്റേഴ്സ് സ്കോളര്‍ഷിപ്പ് – മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്റ്റേഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും. പ്രതിമാസം 6000 രൂപയാണ് സ്കോളര്‍ഷിപ്പ് തുക. സാധാരണയായി ജൂലൈയിലാണ് അപേക്ഷ ക്ഷണിക്കുക.
പി എച്ച് ഡി സ്കോളര്‍ഷിപ്പ് – മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ ധാരികളായവര്‍ക്ക് ഗണിതശാസ്ത്ര അനുബന്ധ വിഷയങ്ങളില്‍ ഗവേഷണത്തിന് നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. ടെസ്റ്റോ അഭിമുഖമോ നടത്തിയാണി തിരഞ്ഞെടുപ്പ്. എല്ലാ വര്‍ഷവും നവംബറിലാണ് അപേക്ഷ ക്ഷണിക്കുക. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക. അഞ്ച് വര്‍ഷം വരെ വരെ നിലവാരത്തിന്‍റെ അടിസ്ഥാനത്തില്‍ ലഭിക്കാം. ആദ്യ രണ്ട് വര്‍ഷവും മാസത്തില്‍ 25000 രൂപയും തുടര്‍ന്നുള്ള മൂന്ന് വര്‍ഷവും 28000 രൂപയും ലഭിക്കും. വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്‍റായി 32000 രൂപയും ലഭിക്കും.
പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് - മാത്തമാറ്റികസില്‍ പി എച്ച് ഡി കഴിഞ്ഞവര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിനാണ് ഈ സ്കോളര്‍ഷിപ്പ് നല്‍കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nbhm.dae.gov.in/ സന്ദര്‍ശിക്കുക.
പ്രമേഹമെന്ന രോഗം ഏറ്റവും അധികം ബാധിക്കുന്ന ഒരു ശരീര ഭാഗമാണ് പാദങ്ങള്‍.ഈ പ്രശ്നങ്ങള്‍ കാരണം കാല്‍ മുറിച്ച് മാറ്റേണ്ടി വരുന്നവര്‍ ഇന്ത്യയില്‍ ഏകദേശം അര ലക്ഷത്തോളമുണ്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത. പാദ സംരംക്ഷണം ആയതിനാല്‍ത്തന്നെ ഇത്തരം രോഗികള്‍ക്ക് പ്രധാനമാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് പൊഡിയാട്രിസ്റ്റുകള്‍.
കോഴ്സുകള്‍
ബിരുദ, ബിദുദാനന്തര ബിരുദ കോഴ്സുകളുണ്ട് ഈ മേഖലയില്‍. സയന്‍സ് പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ബിരുദ കോഴ്സിന് അപേക്ഷിക്കാം. സയന്‍സ് വിഷയങ്ങളിലെ ബിരുദമാണ് ബിരുദാനന്തര ബിരുദ കോഴ്സിന്‍റെ യോഗ്യത. സയന്‍സ് പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഡിപ്ലോമ കോഴ്സിനും ചേരാം.
ഫോറന്‍സിക് പൊഡിയാട്രി, പോഡോ പൊഡിയാട്രിക്സ്, ഡയബറ്റിക് ലിംബ് സാല്‍വേജ് ആന്‍ഡ് വൂണ്ട് കെയര്‍, റികമ്‍സ്ട്രക്റ്റീവ് രീയര്‍ ഫുട് ആന്‍ഡ് ആങ്കിള്‍ സര്‍ജറി തുടങ്ങിയ സ്പെഷ്യലൈസേ,നുകളുമുണ്ട്. എം ബി ബി എസ് കഴിഞ്ഞവര്‍ക്ക് ഈ രംഗംത്ത് സപ്ഷ്യലൈസ് ചെയ്യാം.
എവിടെ പഠിക്കാം
ഇന്ത്യയിലേക്കാളുപരി നിരവധി വിദേശ യൂണിവേഴ്സിറ്റികളില്‍ ഈ കോഴ്സ് പഠിപ്പിക്കുന്നുണ്ട്. ചെന്നൈയിലെ ഡോ. മോഹന്‍സ് ഡയബറ്റിക് എഡ്യുക്കേഷന്‍ അക്കാദമിയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ പൊഡിയാട്രി കോഴ്സുണ്ട്. 17 വയസ്സാണ് കുറഞ്ഞ പ്രായം.
വിലാസം
The Director of Medical Studies
Dr. Mohan's DIABETES EDUCATION ACADEMY
(A unit of Dr. Mohan's Diabetes Specialities Centre)
No.6B, Conran Smith Road, Gopalapuram, Chennai - 600 086.
Ph: (91 -44) 43968844 (Direct), 43968888 Extn: 8357
Fax : (91-44) 28350935
E-mail : drmohans@diabetes.ind.in
Website: http://diabetescourses.in/
ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ പൊഡിയാട്രി അസ്സോസിയേഷന്‍ 4, 8 ആഴ്ചകളിലെ കോഴ്സുകള്‍ നടത്തുന്നുണ്ട്. വിവരങ്ങള്‍ക്ക്http://www.ipafootcare.org/ നോക്കുക.
ജോലി സാധ്യത
പൊഡിയാട്രിക് സയന്‍സില്‍ സ്പെഷ്യലൈസ് ചെയ്തവര്‍ക്ക് ഇന്ത്യയിലും വിദേശത്തും നിരവധി തൊഴില്‍ സാധ്യതകളുണ്ട്. അധ്യാപകര്‍, കണ്‍സള്‍ട്ടന്‍റ്, പൊഡിയാട്രിക് ബയോമെക്കാനിസ്റ്റ്, പൊഡിയാട്രിസ്റ്റ് തുടങ്ങി നിരവധി തസ്തികകളില്‍ ജോലി ചെയ്യുവാന്‍ കഴിയും.
അപൂര്‍വ്വമായി മാത്രം പഠനാവസരമുള്ളയൊരു കോഴ്സാണ് വുഡ് സയന്‍സ് എന്നത്. വന നശീകരണം വഴി പ്രകൃതി സന്തുലനം താം തെറ്റുന്ന ഇക്കാലത്ത് ഈ പഠനത്തിന് പ്രസക്തിയേറെയുണ്ട്. മര ഉല്‍പ്പന്ന വ്യവസായവുമായി ബന്ധപ്പെട്ടാണ് തൊഴില്‍ സാധ്യത. തടിയുടെ ഗുണ നിലവാര പരിശോധന, മര ഉല്‍പ്പന്നങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തല്‍ എന്നിവ പഠന വിഷയങ്ങളാണ്.
കോഴ്സുകള്‍
എം എസ് സി വുഡ് സയന്സ് ആന്ഡ് ടെക്നോളജി, വുഡ് ആന്‍ഡ് പേപ്പര്‍ ടെക്നോളജി ഡിപ്ലോമ എന്നിവയാണ് ഈ രംഗത്തെ കോഴ്സുകള്‍. എന്നാല്‍ ഗവേഷണത്തിനും അവസരമുണ്ട്.
എവിടെ പഠിക്കാം
എം എസ് സി വുഡ് സയന്സ് ആന്ഡ് ടെക്നോളജി കോഴ്സ് പഠിക്കുവാന്‍ ദക്ഷിണേന്ത്യയില്‍ കേരളത്തിലെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍(http://www.kannuruniversity.ac.in/) മാത്രമേ അവസരമുള്ളു. 24 സീറ്റുണ്ട്. സയന്‍സ് ബിരുദമാണ് യോഗ്യത. പ്രവേശന പരീക്ഷയുണ്ട്.
വിവരങ്ങള്‍ക്ക്
School of Wood Science & Technology
Kannur University
0497 2782790
ഡെറാഡൂണിലെ പ്രസിദ്ധമായ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍(http://fri.icfre.gov.in/) എം എസ് സി വുഡ് സയന്സ് ആന്ഡ് ടെക്നോളജി കോഴ്സ് ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫോറസ്ട്രി എന്നിവയിലേതെങ്കിലും ബിരുദമാണ് യോഗ്യത. 38 സീറ്റുണ്ട്.
വിലാസം
Registrar, FRI University
P.O.I.P.E.,
Kaulagarh Road, Dehradun
Uttaranchal – 248 195
Phone: 0135-2751826
Email: tiwarir@icfre.org (registrar)
കണ്ണൂര്‍ ഗവണ്‍മെന്‍റ് പോളി ടെക്നിക്കില്‍ 3 വര്‍ഷത്തെ വുഡ് ആന്‍ഡ് പേപ്പര്‍ടെക്നോളജി ഡിപ്ലോമ കോഴ്സുണ്ട്. എസ് എസ് എല്‍ സിയാണ് യോഗ്യത.
കേരളത്തിലെ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (http://www.kfri.res.in/) ഈ വിഷയത്തില്‍ ഗവേഷണം നടത്തുവാന്‍ കഴിയും. ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (http://ipirti.gov.in/), ബാംഗ്ലൂരിലെ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്സ് ആന്ഡ് ടെക്നോളജി(http://iwst.icfre.gov.in/) തുടങ്ങിയവയും പ്രമുഖ ഗവേഷണ സ്ഥാപനങ്ങളാണ്.
ജോലി സാധ്യത
പേപ്പര്‍ കമ്പനികള്‍, ഫര്‍ണീച്ചര്‍ യൂണിറ്റുകള്‍, യൂണിവേഴ്സിറ്റി അധ്യാപനം, ഗവേഷണം തുടങ്ങിയ മേഖലകളിലാണ് തൊഴില്‍ സാധ്യതകള്‍. വിദേശത്തും ധാരാളം തൊഴിലവസരങ്ങളുണ്ട്. ഈ രംഗത്തെ തൊഴില്‍ സാധ്യതകളെക്കുറിച്ചറിയുവാന്‍ http://www.swst.org/careers/ സന്ദര്‍ശിക്കുക.
പഠിക്കുവാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്‍റ്
ആധുനിക പഠന വിഭാഗമായ മാനേജ്മെന്‍റിലെ സ്പെഷ്യലെസഡ് ശാഖയാണ് ഫോറസ്റ്റ് മാനേജ്മെന്‍റ്. വന സംരംക്ഷണം, വികസനം, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനേജ്മെന്‍റിലും ബന്ധപ്പെട്ട വിഷയങ്ങളിലും പരിശീലനം നല്‍കുവാനുദ്ദേശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കീഴില്‍ 1982 ല്‍ സ്ഥാപിതമായതാണ് ഭോപ്പാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്‍റ്. ഫോറസ്റ്റ് മാനേജ്മെന്‍റില്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രോഗ്രാമുകളാണ് ഇവിടെയുള്ളത്.
പ്രോഗ്രാമുകള്‍
പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ഫോറസ്റ്റ് മാനേജ്മെന്‍റ് (PGDFM) :
കാലാവധി രണ്ട് വര്‍ഷം. ഏതെങ്കിലും വിഷയത്തില്‍ ത്രിവല്‍സര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
Common Admission Test (CAT), Xavier Aptitude Test (XAT)എന്നിവയിലേതെങ്കിലുമൊന്നാണ് അഡ്മിഷനാവശ്യമായി വരുന്നത്. ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്‍റര്‍വ്യൂ എന്നിവയുമുണ്ടാകും. പ്രവേശന പരീക്ഷകള്‍ക്ക് പുറമേ IIFM ലേക്ക് പ്രത്യേകം അപേക്ഷിക്കണം. ഡിസംബര്‍ മാസത്തിലാണ് സാധാരണ അപേക്ഷ ക്ഷണിക്കുക.
എം ഫില്‍
55 ശതമാനം മാര്‍ക്കോടെ പി ജി ബിരുദം നേടിയവര്‍ക്കാണ് ഈ പ്രോഗ്രാമിന് അപേക്ഷിക്കുവാന്‍ കഴിയുക. പ്രവേശന പരീക്ഷയുണ്ടാകും. UGC/CSIR/ICAR- NET യോഗ്യതയുള്ളവരോ, PGDFMകഴിഞ്ഞവരോ ആണെങ്കില്‍ പ്രവേശന പരീക്ഷ പ്രത്യേകിച്ച് എഴുതേണ്ടതില്ല. 20 സീറ്റാണുള്ളത്. 12 മാസമാണ് കാലാവധി.
ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്മെന്‍റ്
55 ശതമാനം മാര്‍ക്കോടെ പി ജി ഡിഗ്രിയോ, 50 ശതമാനം മാര്‍ക്കോടെCA, ICWA, CS പോലെയുള്ള പ്രൊഫഷല്‍ പ്രോഗ്രാമോ അല്ലായെങ്കില്‍PGDFM പ്രോഗ്രാമോ കഴിഞ്ഞവര്‍ക്കാണ് പ്രവേശനം. 45 വയസ് കവിയുവാന്‍ പാടില്ല.
PhD Program
ഡെറാഡണിലെ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റിസേര്‍ച്ച് സെന്‍ററാണ് ഇന്‍സ്റ്റിറ്റ്യൂട്ട്. ജൂലെ ആദ്യ വാരത്തിലാണ് പ്രവേശന പരീക്ഷയുണ്ടാവുക. Forest Management, Forest Ecology & Environment എന്നിവയാണ് പ്രധാന ഗവേഷണ വിഷയങ്ങള്‍.
വളരെ നല്ല പ്ലേസ്മെന്‍റ് സൌകര്യമിവിടെയുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://iifm.ac.in/ സന്ദര്‍ശിക്കുക.
വിലാസം
Indian Institute of Forest Management
P O Box – 357
Nehru Nagar
Bhopal - 462003
Phone: 0755 2775716, 2773799, 2766603
ഉന്നത പഠനത്തിന് റോഡ്സ് സ്കോളര്‍ഷിപ്പ്
ഇംഗ്ലണ്ടിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്സിറ്റികളിലൊന്നാണ് ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റി. ഇവിടുത്തെ പഠനം ഏറെ ചിലവേറിയയൊന്നാണ്. എന്നാല്‍ ഓക്സ്ഫോര്‍ഡിലെ ഉപരി പഠനത്തിന് ലഭിക്കുന്ന സ്കോളര്‍ഷിപ്പാണ് റോഡ്സ് സ്കോളര്‍ഷിപ്പ്. 2 വര്‍ഷത്തേക്കാണ് ഈ സ്കോളര്‍ഷിപ്പ് ലഭിക്കുക.
അല്‍പ്പം ചരിത്രം
സെസില്‍ ജെ റോഡ്സ് എന്ന ബ്രിട്ടീഷ് രാജ്യ തന്ത്രജ്ഞന്‍ സമര്‍ത്ഥ നേതൃത്വ നിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഓക്സ് ഫോര്‍ഡിലെ ഉപരി പഠനത്തിന് ഏര്‍പ്പെടുത്തിയതാണ് റോഡ്സ് സ്കോളര്‍ഷിപ്പ്. ബിരുദാനന്തര ബിരുദ പഠനത്തിന് ലോകത്തിലെ ഏറ്റവും മികച്ച അക്കാദമിക് സ്കോളര്‍ഷിപ്പ്. 15 രാജ്യങ്ങളില്‍ നിന്നായി 83 പേരെ തിരഞ്ഞെടുക്കും. അതില്‍ ഇന്ത്യയില്‍ നിന്ന് 5 പേരുണ്ടാവും. ഇന്ത്യയില്‍ നിന്ന് മുന്‍ ആയൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടേക് സിങ്ങ് അലുവാലിയ ഉള്‍പ്പെടെ ഇരുന്നോറോളം പേരാണ് മുന്‍കാലങ്ങളില്‍ ഈ സ്കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രത്യേകതകള്‍
പഠനച്ചിലവിന് പുറമേ സ്റ്റെപെന്‍ഡായി 13000 യൂറോ (ഏകദേശം 9.2 ലക്ഷം രൂപ), ആരോഗ്യ ഇന്‍ഷുറന്‍സ്, യാത്രാ ചെലവ് എന്നിവ ലഭിക്കും. പഠന മികവിന് പുറമേ പാഠ്യേതര നേട്ടങ്ങളും വ്യക്തിത്വവും, ബുദ്ധിശക്തിയും നേതൃപാടവുമെല്ലാം കണക്കിലെടുക്കും.
തിരഞ്ഞെടുപ്പ് എങ്ങനെ
യോഗ്യത – പ്യൂവര്‍/അപ്ലൈഡ് സയന്‍സ്, ഹ്യൂമാനിറ്റിക്സ, നിയമം, മെഡിസിന്‍ ഇവയൊന്നില്‍ ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ഫസ്റ്റ് ക്ലാസ് ബിരുദം. മികച്ച അക്കാദമിക് പശ്ചാത്തലമുള്ള അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.
പ്രാഥമിക അപേക്ഷ, സ്റ്റേറ്റ്മെന്‍റ് ഓഫ് പര്‍പ്പസ് – ഉപരി പഠനം ആഗ്രഹിക്കുന്ന വിഷയം, അത് തിരഞ്ഞെടുക്കുവാനുള്ള കാരണം, ഭാവിയിലുള്ള പ്രയോജനം എന്നിവ വിശദമാക്കമണം. റോഡ്സിന്‍റെ പ്രധാന ഉദ്ദേശം പഠന ശേഷം വിദ്യാര്‍ത്ഥികള്‍ അവരവരുടെ രാജ്യത്ത് മടങ്ങിപ്പോയി സേവനം ചെയ്യുക എന്നതാണ്. പഠന വിഷയം ഇതിനെത്രത്തോളം സഹായിക്കുമെന്ന് വ്യക്തമാക്കണം. ആറ് അധ്യാപകരുടെ വിലാസം റഫറന്‍സായി നല്‍കണം.
തെരഞ്ഞെടുപ്പ് – ശരാശരി ആയിരത്തോളം അപേക്ഷകരില്‍ നിന്ന് 180 പേരെ ഷോര്‍ട് ലിസ്റ്റ് ചെയ്യും. സെപ്റ്റംബര്‍ അവസാനം ഇവര്‍ക്ക് ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആദ്യഘട്ട അഭിമുഖം. ഉപരി പഠന വിഷയവുമായി ബന്ധപ്പെട്ട അഭിമുഖമാണിത്. നിയമം, സയന്‍സ്, സോഷ്യോളജി, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളില്‍ വെവ്വേറെ പാനലുകള്‍ ഉണ്ടായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന 18 പേര്‍ക്ക് ന്യൂഡല്‍ഹിയില്‍ അവസാന ഘട്ട അഭിമുഖം. പത്ത് പേരോളമുള്ള വിദഗ്ദ പാനലാണ് അഭിമുഖം നടത്തുന്നത്. റോഡ്സ് പ്രതിനിധി, ഓക്സ്ഫോര്‍ഡ് പ്രതിനിധി എന്നിവരും പാനലിലുണ്ട്. പൊതു വിഷയങ്ങളെക്കുറിച്ചാകും ചോദ്യങ്ങള്‍. എല്ലാവരേയും വിലയിരുത്തുന്നത് ഒരേ പാനലായതിനാല്‍ ഉപരി പഠന വിഷയത്തിലുള്ള ചോദ്യങ്ങള്‍ കുറവായിരിക്കും. 20 – 30 മിനിട്ടാണ് സമയം. ഇതില്‍ നിന്നാണ് 5 പേരെ തിരഞ്ഞെടുക്കുന്നത്.
ജൂണ്‍, ജൂലെ മാസങ്ങളിലാണ് അപേക്ഷ ക്ഷണിക്കുക. നവംബറോടെ ജോതാക്കളെ പ്രഖ്യാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.rhodeshouse.ox.ac.uk/, http://www.rhodesscholar.org/ എന്നിവ സന്ദര്‍ശിക്കുക.
തൊഴിലധിഷ്ടിത ഐ ടി ഐ കോഴ്സുകളുമായി പട്ടിക ജാതി വികസന വകുപ്പ്
പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സാങ്കേതികവും തൊഴിലധിഷ്ടിതവുമായ പരിശീലനവും നല്‍കുകയും അവരെ വ്യാവസായിക രംഗത്ത് തൊഴില്‍ നേടുവാനും സ്വയം തൊഴില്‍ കണ്ടെത്തുവാനും പ്രാപ്തരാക്കുവാനുമായി സംസ്ഥാന പട്ടിക ജാതി വകുപ്പിന്‍റെ കീഴില്‍ സംസ്ഥാനത്ത് 41 ഐ ടി ഐ കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രവേശനം
80 ശതമാനം സീറ്റുകളില്‍ പട്ടിക ജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും 10 ശതമാനം പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ബാക്കിയുള്ള 10 ശതമാനത്തില്‍ ജനറല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രവേശനം. ഏതെങ്കിലും വിഭാഗത്തില്‍ മതിയായ അപേക്ഷകര്‍ ലഭ്യമല്ലായെങ്കില്‍ പ്രസ്തുത ഒഴിവ് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം എന്ന ക്രമത്തില്‍ നികത്തുന്നതാണ്.
യോഗ്യതയും തിരഞ്ഞെടുപ്പും
എസ് എസ് എല്‍ സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും എട്ടാം ക്ലാസ് ജയിച്ചവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും തെരഞ്ഞെടുക്കാവുന്ന ട്രേഡുകളാണ് നിലവിലുള്ളത്. ഇതില്‍ 2 സെമസ്റ്റര്‍ (1 വര്‍ഷം) കോഴ്സുകളും നാല് സെമസ്റ്റര്‍ (2 വര്‍ഷം) കോഴ്സുകളും ഉള്‍പ്പെടും. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയ്ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതാണ്. അതിനായി ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്. ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രോണിക് മെക്കാനിക്ക്, പെയിന്‍റര്‍ (ജനറല്‍) എന്നിവ നാല് സെമസ്റ്റര്‍ കോഴ്സുകളും സര്‍വ്വേയര്‍, കാര്‍പെന്‍റര്‍, പ്ലംബര്‍, വെല്‍ഡര്‍, സ്വീവിങ്ങ് ടെക്നോളജി എന്നിവ രണ്ട് സെമസ്റ്റര്‍ കോഴ്സുകളുമാണ്.
എസ് എസ് എല്‍ സി പരീക്ഷക്ക് ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. മെട്രിക് ട്രേഡുകള്‍ക്ക് അപേക്ഷിക്കുവാനുള്ള മിനിമം യോഗ്യത എസ് എസ് എല്‍ സിയാണ്. നോണ്‍ മെട്രിക് ട്രേഡുകള്‍ക്ക് എസ് എസ് എല്‍ സി തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രൈവറ്റായി എസ് എസ് എല്‍ സി എഴുതി തോറ്റവര്‍ക്ക് പ്രവേശനത്തിന് അര്‍ഹതയില്ല.
പ്രായം
പ്രേവേശനം നേടുന്ന വര്‍ഷം കുറഞ്ഞത് 14 വയസ്സ് പൂര്‍ത്തിയായിരിക്കണം. ശാരിരിക യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്.
ആനുകൂല്യങ്ങള്‍
പരിശീലനം പൂര്‍ണ്ണമായും സൌജന്യമാണ്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് ലംപ്സം ഗ്രാന്‍റും സ്റ്റൈപ്പന്‍റും ഉണ്ടായിരിക്കുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം
നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ അതാത് ഐ ടി ഐ യിലെ ട്രെയിനിങ്ങ് സൂപ്രണ്ടിനാണ് സമര്‍പ്പിക്കേണ്ടത്.
മറ്റ് വിവരങ്ങള്‍
ഈ വകുപ്പിന്‍റെ കീഴില്‍ നിന്നും ഐ ടി ഐ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന പട്ടിക ജാതിക്കാര്‍ക്ക് വകുപ്പ് നടപ്പിലാക്കി വരുന്ന ട്രെയിനിങ്ങ് കം എംപ്ലോയ്മെന്‍റ് സ്കീം/ അഡീഷണല്‍ അപ്രന്‍റീസ്ഷിപ്പ് സ്കീം എന്നിവയിലുള്‍പ്പെടുത്തി സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങലില്‍ ട്രെയിനിങ്ങ നല്‍കി വരുന്നു.
ഐ ടി ഐ കളും കോഴ്സുകളും
തിരുവനന്തപുരം
കാഞ്ഞിരം കുളം
പുല്ലുവിള പി ഓ
നെയ്യാറ്റിന്‍കര
0471 2265365 പ്ലംബര്‍ (നോണ്‍ മെട്രിക്)
മരിയാപുരം പി ഓ
നെയ്യാറ്റിന്‍ കര
0471 2234230 കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
കടകം പള്ളി
മെഡിക്കല്‍ കോളേജ് പി ഓ
തിരുവനന്തപുരം
0471 2552963 പ്ലംബര്‍ (നോണ്‍ മെട്രിക്)
അഞ്ചാമട
കാഞ്ഞിരം പാറ പി ഓ 1. ഇലക്ട്രീഷ്യന്‍ (മെട്രിക്)
തിരുവനന്തപുരം 2. ഇലക്ട്രോണിക് മെക്കാനിക് (മെട്രിക്)
0471 2364924
ആറ്റിപ്ര, മണ്‍വിള
കുളത്തൂര്‍ പി ഓ
തിരുവനന്തപുരം സര്‍വ്വേയര്‍ (മെട്രിക്)
0471 2590187
പേരുമല
നെടുമങ്ങാട് പി ഓ
തിരുവനന്തപുരം
0472 2804772 പ്ലംബര്‍ (നോണ്‍ മെട്രിക്)
വര്‍ക്കല
മുട്ടപ്പാലം പി ഓ
0470 2611155 പ്ലംബര്‍ (നോണ്‍ മെട്രിക്)
ഇടയ്ക്കോട്
കോരാണി
കുറക്കട പി ഓ
ആറ്റിങ്ങല്‍
തിരുവനന്തപുരം
0470 2620233 പെയിന്‍റര്‍ - ജനറല്‍ (നോണ്‍ മെട്രിക്)
ശിങ്കാരത്തോപ്പ്
മണക്കാട്
തിരുവനന്തപുരം
0471 2457539 മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ (മെട്രിക്)
കൊല്ലം
ഓച്ചിറ 1. ഡ്രാഫ്റ്റ് മാന്‍ സിവില്‍ (മെട്രിക്)
0476 2691222 2. പ്ലംബര്‍ (നോണ്‍ മെട്രിക്)
കുളക്കട പി ഓ 1. ഇലക്ട്രീഷ്യന്‍ (മെട്രിക്)
കൊല്ലം 2. ഡ്രാഫ്റ്റ് മാന്‍ സിവില്‍ (മെട്രിക്)
0474 2617830
വെട്ടിക്കവല പി ഓ
കൊട്ടാരക്കര കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
0474 2404336
പത്തനം തിട്ട
ഐക്കാട് 1. ഇലക്ട്രീഷ്യന്‍ (മെട്രിക്)
കൊടുമണ്‍ പി ഓ 2. ഡ്രാഫ്റ്റ് മാന്‍ സിവില്‍ (മെട്രിക്)
പത്തനം തിട്ട
0474 2617830
പന്തളം
മുടിയൂര്‍ക്കോണം
ചേരിക്കല്‍ പ്ലംബര്‍ (നോണ്‍ മെട്രിക്)
0473 4252243
ആലപ്പുഴ
മാവേലിക്കര പി ഓ
ഉമ്പര്‍ നാട്
0479 2341485 കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
ഹരിപ്പാട് പി ഓ
ആലപ്പുഴ സര്‍വ്വേയര്‍ (മെട്രിക്)
0479 2417703
കോട്ടയം
നെടുംകാവ് വയല്‍
കനകപ്പാലം പി ഓ
എരുമേലി
04828 212844 ഡ്രാഫ്റ്റ് മാന്‍ സിവില്‍ (മെട്രിക്)
എസ് പി കോളനി
സചിവോത്തമപുരം പി ഓ
കോട്ടയം
0481 2435272 ഇലക്ട്രീഷ്യന്‍ (മെട്രിക്)
മാടപ്പള്ളി പി ഓ
ചങ്ങനാശ്ശേരി
0481 2473190 കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
മധുരവേലി
ആയാംകുടി പി ഓ
കോട്ടയം
04829 288676 കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
എറണാകുളം
ഇടപ്ളളി
പാലാരിവട്ടം പി ഓ
എറണാകുളം 1. മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ (മെട്രിക്)
0484 2335377 2. വെല്‍ഡര്‍ (നോണ്‍ മെട്രിക്)
തൃശ്ശൂര്‍
മായന്നൂര്‍
വടക്കാഞ്ചേരി
തൃശ്ശൂര്‍
04884 285925 സ്വീവിങ്ങ് ടെക്നോളജി (നോണ്‍ മെട്രിക്)
എങ്കക്കാട് പി ഓ
തൃശ്ശൂര്‍
04884 240802 സര്‍വ്വേയര്‍ (മെട്രിക്)
പുല്ലൂറ്റ് പി ഓ
തൃശ്ശൂര്‍
0480 2805620 കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
ഇടത്തുരുത്തി
ചൂലൂര്‍ പി ഓ
തൃശ്ശൂര്‍
0480 2870252 ഇലക്ട്രീഷ്യന്‍ (മെട്രിക്)
നടത്തറ പി ഓ
തൃശ്ശൂര്‍ 1. കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
0487 2370948 2. വെല്‍ഡര്‍ (നോണ്‍ മെട്രിക്)
വി ആര്‍ പുരം പി ഓ
ചാലക്കുടി
തൃശ്ശൂര്‍ 1. ഡ്രാഫ്റ്റ് മാന്‍ സിവില്‍ (മെട്രിക്)
0480 2700605 2. പ്ലംബര്‍ (നോണ്‍ മെട്രിക്)
ഹെര്‍ബര്‍ട്ട് നഗര്‍
നെടുപുഴ പി ഓ
തൃശ്ശൂര്‍ ഇലക്ട്രോണിക് മെക്കാനിക് (മെട്രിക്)
0487 2448155
എരുമപ്പെട്ടി
വടക്കാഞ്ചേരി
തൃശ്ശൂര്‍ 1. ഡ്രാഫ്റ്റ് മാന്‍ സിവില്‍ (മെട്രിക്)
04885 262777 2. പ്ലംബര്‍ (നോണ്‍ മെട്രിക്)
പാലക്കാട്
പാലപ്പുറം പി ഓ
ഒറ്റപ്പാലം
0466 2247124 കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
മംഗലം
അഞ്ചുമൂര്‍ത്തി പി ഓ
പാലക്കാട് 1. ഡ്രാഫ്റ്റ് മാന്‍ സിവില്‍ (മെട്രിക്)
0492 2258545 2. പ്ലംബര്‍ (നോണ്‍ മെട്രിക്)
ചിറ്റൂര്‍ പി ഓ
നെടുങ്ങോട്
പാലക്കാട്
04923 221695 സര്‍വ്വേയര്‍ (മെട്രിക്)
മലപ്പുറം
കേരളാധീശ്വരപുരം പി ഓ
തിരൂര്‍, മലപ്പുറം പ്ലംബര്‍ (നോണ്‍ മെട്രിക്)
0494 2581300
പാതയ്ക്കര പി ഓ
പെരിന്തല്‍മണ്ണ
മലപ്പുറം
04933 226068 പ്ലംബര്‍ (നോണ്‍ മെട്രിക്)
പൊന്നാനി പി ഓ
മലപ്പുറം
0494 2664170 ഇലക്ട്രീഷ്യന്‍ (മെട്രിക്)
പാണ്ടിക്കാട്
മലപ്പുറം
0483 2780895 ഡ്രാഫ്റ്റ് മാന്‍ സിവില്‍ (മെട്രിക്)
കോഴിക്കോട്
കുറവങ്ങാട്
പെരുവട്ടൂര്‍ പി ഓ
കൊയിലാണ്ടി 1. സര്‍വ്വേയര്‍ (മെട്രിക്)
0496 2210962 2. പ്ലംബര്‍ (നോണ്‍ മെട്രിക്)
എലത്തൂര്‍ പി ഓ
കോഴിക്കോട് 1. മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ (മെട്രിക്)
0495 2461898 2. കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
കണ്ണൂര്‍
മാടായി
വെങ്ങര പി ഓ
കണ്ണൂര്‍ 1. പെയിന്‍റര്‍ - ജനറല്‍ (നോണ്‍ മെട്രിക്)
0497 2877300 2. പ്ലംബര്‍ (നോണ്‍ മെട്രിക്)
കാസര്‍ഗോഡ്
ചെറുവത്തൂര്‍ പി ഓ
കാസര്‍ഗോഡ് പ്ലംബര്‍ (നോണ്‍ മെട്രിക്)
0467 2261425
നീലേശ്വരം പി ഓ
കാസര്‍ഗോഡ്
0467 2284004 ഡ്രാഫ്റ്റ് മാന്‍ സിവില്‍ (മെട്രിക്)
ഡവല്മെന്‍റ് സ്റ്റഡീസില്‍ പി ജി ഡിപ്ലോമയുമായി കുടുംബശ്രീ
കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്. ഇപ്പോള്‍ കുടുംബശ്രീ മിഷന്‍ മുംബൈയിലെ പ്രസിദ്ധമായ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസുമായി (ടിസ്സ്) സഹകരിച്ച് സംസ്ഥാനത്ത് കുടുംബശ്രീയുടെ കമ്യൂണിറ്റി കോളേജ് ആരംഭിച്ചിരിക്കുന്നു.തിരുവനന്തപുരം ലയോള കോളേജിലാണ് ആദ്യ ബാച്ചിന്‍റെ പരിശീലനം.
കോഴ്സ്
പി.ജി. ഡിപ്ലോമ ഇന്‍ ഡവലപ്പ്‌മെന്റ് പ്രാക്‌സിസ് എന്ന കോഴ്‌സാണ് നല്കുന്നത്. ഒരു വര്‍ഷമാണ് കാലാവധി. കേരളവികസനം, ഗവേഷണരീതി എന്നിവയാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിസ്സ് ആണ് കോഴ്‌സ് ഫാക്കല്‍റ്റികളെയും സിലബസ്സും മൊഡ്യൂളും തയ്യാറാക്കിയിരിക്കുന്നത്.കുടുംബശ്രീയുടെ ജില്ലാ ഓഫീസുകളില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പുമുണ്ട്. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഒരു മാസത്തെ പഠനവും പരീശീലനവും നല്‍കും. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള അധ്യാപകരാണ് ക്ലാസെടുക്കുക. 40സീറ്റുകളാണുള്ളത്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടി.ഐ.എസ്.എസ്സിന്‍റെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്കും.
പ്രവേശനം ആര്‍ക്ക്
രണ്ടു വര്‍ഷമെങ്കിലും കുടുംബശ്രീയില്‍ അംഗത്വമുള്ള ബിരുദധാരികള്‍,അഞ്ചുവര്‍ഷം കുടുംബശ്രീയില്‍ പ്രവര്‍ത്തന പരിചയമുളള അംഗങ്ങളുടെ പെണ്‍മക്കള്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ എന്നിവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങളുടെ ആണ്‍മക്കള്‍ക്കും പ്രവേശന യോഗ്യതയുണ്ടാകും.
പ്രവേശനം എങ്ങനെ
മലയാളത്തിലുള്ള പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
എഴുതാനുള്ള കഴിവ്, പൊതുവിജ്ഞാനം, കേരളവികസനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളായിരിക്കും പ്രവേശന പരീക്ഷയിലുണ്ടാവുക. പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കായി അഭിമുഖവും ഗ്രൂപ്പ് ഡിസ്‌കഷനുമുണ്ടാകും. ഇതില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവരെയാണ് കോഴ്‌സിനായി തിരഞ്ഞെടുക്കുക. തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍.ജൂണ്‍ മൂന്നാം വാരം പ്രവേശനപരീക്ഷ നടത്തും. ജൂലൈയിലാണ് കോഴ്സ് ആരംഭിക്കുന്നത്.
തൊഴില്‍ സാധ്യത
കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള പദ്ധതിയും ആലോചിക്കുന്നുണ്ട്. അക്കാദമിക് സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകളിലും കുടുംബശ്രീ തുടങ്ങുന്ന ഡോക്യുമെന്റേഷന്‍ വിഭാഗത്തിലും പ്രോജക്ടുകളിലുംതൊഴില്‍ സാധ്യതയുള്ളതാണ് ഈ ഡിപ്ലോമ കോഴ്സ്. കമ്യൂണിറ്റി റിസര്‍ച്ചേഴ്സിനെ വാര്‍ത്തെടുക്കുകയാണ് കോഴ്സിന്‍റെ ലക്ഷ്യം. ആദ്യത്തെ ഒമ്പതു മാസം ക്ലാസ്റൂം പഠനവും മൂന്നു മാസം ഫീല്‍ഡ് പഠനവുമാണ്.രാജ്യത്തെവിടെയും ഗവേഷണ മേഖലകളിലും ഡോക്യുമെന്റേഷനിലും ഇവര്‍ക്ക് ജോലി സാധ്യതയുണ്ടാവും.
മറ്റ് വിവരങ്ങള്‍
ഫീസ് ഇല്ല. താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് സ്വയം വഹിക്കണം. പട്ടികവര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 3000 രൂപ വീതം പ്രതിമാസം സഹായം ലഭിക്കും. എ.പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങള്‍ യഥാക്രമം 20000, 15000 രൂപ കോഷന്‍ ഡെപ്പോസിറ്റ് നല്‍കണം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഈ തുക തിരിച്ചുനല്‍കും.
അപേക്ഷ എങ്ങനെ
അപേക്ഷാഫോറം കുടുംബശ്രീയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ഇ-മെയില്‍ വഴിയോ തപാല്‍വഴിയോ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്http://www.kudumbashree.org/ സന്ദര്‍ശിക്കുക.
പാരമെഡിക്കല്‍ രംഗം എപ്പോഴും സ്പെഷ്യലൈസേഷന്‍റേതാണ്. ഓരോ പ്രത്യേക വിഭാഗത്തിനും പ്രത്യേകം ടെക്നോളജിസ്റ്റുകള്‍ എന്നതാണ് സ്ഥിതി. ഇതില്‍ പ്രധാനപ്പെട്ടയൊന്നാണ് റെസ്പിറേറ്ററി തെറാപ്പി ടെക്നോളജി എന്നത്.
ശ്വാസകോശ സംബന്ധമായ തകരാറുകളും ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വസകോശ രോഗങ്ങള്‍ നിര്‍ണ്ണയിക്കുവാനുള്ള പരിശോധനകളും നടത്തുന്നവരാണ് റെസ്പിറേറ്ററി തെറാപ്പി ടെക്നോളജിസ്റ്റുകള്‍. നേഴ്സിങ്ങ് ഹോമുകളിലും റെസ്പിറേറ്ററി തെറാപ്പി ക്ലിനിക്കുകളിലും ആശുപത്രികളിലുമാണ് ഇവര്‍ക്ക് അവസരങ്ങള്‍. ഇവയ്ക്ക് പുറമേ വെന്‍റിലേറ്ററുകളുടേയും പള്‍സ് ഓക്സീ മീറ്ററുകളുടേയും മറ്റ് പള്‍മണറി ഉപകരണങ്ങളുടേയും നിര്‍മ്മാണ വിതരണ കമ്പനികളിലും ഇവര്‍ക്ക് ജോലി ലഭിക്കാറുണ്ട്.
എവിടെ പഠിക്കാം
ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍
ബി എസ് സി റെസ്പിറേറ്ററി തെറാപ്പി ടെക്നോളജി – മൂന്ന് വര്‍ഷമാണ് കാലാവധി. സയന്‍സ് വിഷയങ്ങളിലുള്ള പ്ലസ്ടുവാണ് യോഗ്യത. 20 സീറ്റാണുള്ളത്.
പി ജി ഡിപ്ലോമ ഇന്‍ അഡ്വാല്‍സ്ഡ് റെസ്പിറേറ്ററി ടെക്നോളജി – 6 സീറ്റാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, സൂവോളജി, ബോട്ടണി, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി വിഷയങ്ങളിലേതിലെങ്കിലും ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക് http://www.cmch-vellore.edu/
മണിപ്പാലിലെ സ്കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സില്‍ 3 വര്‍ഷത്തെ ബി എസ് സി റെസ്പിറേറ്ററി തെറാപ്പി കോഴ്സുണ്ട്. സയന്‍സ് വിഷയങ്ങളിലുള്ള പ്ലസ്ടുവാണ് യോഗ്യത.
വിവിരങ്ങള്‍ക്ക് http://manipal.edu/ നോക്കുക
BSc Respiratory Therapy
Kovai Medical Centre Research and Educational Trust
Kalapatti, Coimbatore – 641048
Phone: o422 2369300
Email: info@kmch.ac.in
http://www.kmch.ac.in/
BSc Respiratory Care Technology – കാലാവധി മൂന്ന് വര്‍ഷം. 6 മാസത്തെ ഇന്‍റേണ്‍ഷിപ്പുമുണ്ടാകും.
JSS Medical Institutions Campus
Sri Shivarathreeshwara Nagara,
Mysore – 570 015, Karnataka, India
Phone: +91-821-2548400;
Fax :+91-821-2548394
Website: www.jssuni.edu.in
NRI Academy of Science
Guntur, Chinakani, Andhra Pradesh
Website: http://nrias.net/
Diploma in Respiratory Therapy Technician – 2 വര്‍ഷത്തെ ഈ കോഴ്സിന് പ്ലസ് ടുവാണ് യോഗ്യത.. 10 സീറ്റുണ്ട്
Nizam’s Institute of Medical Sciences
Punjagutta , Hyderabad
Website: http://nims.ts.nic.in/
P.G. Diploma in Respiratory Therapy Technology – 2 വര്‍ഷത്തെ ഈ കോഴ്സിന് ബി എസ് സി യാണ് വേണ്ടത്. 3 സീറ്റുണ്ട്.
Amrita Centre for Health Sciences
Kochi
Website: https://www.amrita.edu
B. Sc. in Respiratory Therapy – പ്ലസ് ടുവാണ് യോഗ്യത
ജൂനിയര്‍ തലത്തിലുള്ള കോസ്റ്റ് അക്കൌണ്ടന്‍റുമാരായി ജോലി ലഭിക്കുവാന്‍ പര്യാപ്തമാക്കുവാനായി ഇന്‍സ്റ്ററ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൌണ്ടന്‍റ്സ് ഓഫ് ഇന്ത്യ ആരംഭിച്ച കോഴ്സാണ് സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൌണ്ടിങ്ങ് ടെക്നീഷ്യന്‍സ് (CAT) കോഴ്സ്. കോസ്റ്റ് അക്കൌണ്ടന്‍സി കോഴ്സിനോടൊപ്പമാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്.
യോഗ്യതയും മറ്റ് വിവരങ്ങളും
പ്ലസ് ടുവാണ് ഈ കോഴ്സിന്‍റെ യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി. ഫൌണ്ടേഷന്‍ കോഴ്സ് (എന്‍ട്രി ലെവല്‍), കോംപിറ്റന്‍സി ലെവല്‍ എന്നിങ്ങനെ രണ്ട് ഘട്ടമുണ്ട് കോഴ്സിന്. ഫൌണ്ടേഷന്‍ പാസായതിന് ശേഷമേ രണ്ടാം ഘട്ടം എഴുതുവാന്‍ അനുവദിക്കു.
3 മാസത്തെ ഇന്‍റേണ്‍ഷിപ്പുണ്ട്. പോസ്റ്റല്‍ കോച്ചിങ്ങ് ഇല്ല. ഓറല്‍ കോച്ചിങ്ങാണുള്ളത്.
പേപ്പറുകള്‍
A) Foundation Course (Entry Level) Part-I
Paper 1: Fundamentals of Financial Accounting.
Paper 2: Applied Business and Industrial Laws
Paper 3: Financial Accounting-2
Paper 4: Statutory Compliance
B) Competency Level – Part-II
(A) Fundamentals of Computers
(B) Filling of Statutory Returns
(C) Introduction to Costing Principles and Preparation of Cost Statements
(D) 5-days Orientation Programme
ഇംഗ്ലീഷ്, ഹിന്ദി മീഡിയങ്ങളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഇന്‍സ്റ്റിറ്റ്യൂട്ടിന് രാജ്യത്തെല്ലായിടത്തും കോച്ചിങ്ങ് സെന്‍ററുകളുണ്ട്. ഓണ്‍ലെനായിട്ടാണ് പരീക്ഷ. മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും.ജനുവരി 31 നകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതേ വര്‍ഷം ജൂണിലും, ജൂലൈ 31 നകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഡിസംബറിലും പരീക്ഷയെഴുതാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
The Institute of Cost Accountants of India
Directorate of Certificate in Accounting Technicians
CMA Bhawan, 3, Institutional Area, Lodhi Road, New Delhi-110003
E-mail: catdelhi@icmai.in Website: www.icmai.in
Telephone No: +91 11 24666134/135
Website: http://icmai.in/
ബാങ്കില്‍ ജോലിക്ക് കയറുവാന്‍ IBPS
ചെറുപ്പത്തിന്‍റെ കരിയര്‍ സ്വപ്നങ്ങളില്‍ എന്നും പ്രാമുഖ്യമുള്ളയൊന്നാണ് ബാങ്കിങ്ങ് മേഖല. ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികല്‍ പലരും ബാങ്ക് ജോലിക്കായി പരിശ്രമിക്കുന്നത് നേരനുഭവം. ഐ ടി മേഖല വിട്ടിട്ട് പലരും ബാങ്ക് ജോലിക്കായി ശ്രമിക്കുന്നതിന്‍റെ കാരണം ഐ ടിയിലെ തൊഴിലിലുള്ള വിരസതയും ബാങ്കിലെ തൊഴില്‍ സുരക്ഷയുമാണെന്ന് വിലയിരുത്തപ്പെടുന്നു. അതിനാല്‍ത്തന്നെ പുതു തലമുറ ബാങ്കുകളേക്കാറെ പൊതു മേഖലാ ബാങ്കുകള്‍ക്ക് കുട്ടികള്‍ പ്രാമുഖ്യം നല്‍കുന്നതായി കാണാം.
എന്താണ് ഐ ബി പി എസ്
പൊതു മേഖലാ ബാങ്കുകളിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന്‍റെ ചുമതല ഐ ബി പി എസ് എന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ങ് പേഴ്സണല്‍ സെലക്ഷന്‍ എന്ന ഏജന്‍സിക്കാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും അനുബന്ധ ബാങ്കുകളുടേയും നിയമനങ്ങള്‍ അതാത് ബാങ്കുകളുടെ ചുമതലയിലാണ്.
പരീക്ഷാ രീതി
പൊതു എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് പട്ടികയില്‍ നിന്നാണ് വിവിധ ബാങ്കുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായിട്ടാണ് പരീക്ഷ നടത്തുന്നത്. അതത് സമയത്ത് വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയാണ് പതിവ്. ഇതിന് പ്രത്യേകിച്ച് സമയ ക്രമമില്ല.
വിവിധ തസ്തികകള്‍
സ്പെഷ്യലിസ്റ്റ് ഓഫീസര്‍, പ്രൊബേഷണറി ഓഫീസര്‍/മാനേജ്മെന്‍റ് ട്രെയിനി, ബാങ്ക് ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലെ നിയമനങ്ങളാണ് ഐ ബി പി എസ് നടത്തുന്നത്. ബാങ്കിങ്ങ് മേഖലയില പ്രധാന പരീക്ഷകളിലൊന്നാണ് സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടേത്. ഐ ടി ഓഫീസര്‍, രാജ്യഭാഷാ അധികാരി, ലോ ഓഫീസര്‍, ടെക്നിക്കല്‍ ഓഫീസര്‍, എച്ച് ആര്‍/പേഴ്സണല്‍ ഓഫീസര്‍, മാര്‍ക്കറ്റിങ്ങ് ഓഫീസര്‍, ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ്, ഫിനാന്‍സ് ഓഫീസര്‍, മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ തുടങ്ങിയവയാണ് സ്പെഷ്യലിസ്റ്റ് ഓഫീസറില്‍ വരുന്നത്. ഇതിന് തസ്തിക അനുസരിച്ച് പരീക്ഷാ വിഷയങ്ങളില്‍ വ്യത്യാസം ഉണ്ടാകും.
പഠന വിഷയങ്ങള്‍
റീസണിങ്ങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ജനറല്‍ അവയര്‍നെസ്സ് വിത്ത് സ്പെഷ്യല്‍ റഫറന്‍സ് ടു ബാങ്കിങ്ങ് ഇന്‍ഡസ്ട്രി, ക്വാണ്ടിറ്റേറ്റീസ് ആപ്റ്റിറ്റ്യൂഡ്, പ്രൊഫഷണല്‍ നോളഡ്ജ് എന്നിവയാണ് സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ടെസ്റ്റിനായി പഠിക്കേണ്ടത്. പ്രൊഫഷല്‍ ഓഫീസര്‍, ക്ലര്‍ക്ക് പരീക്ഷകള്‍ക്ക് ടെസ്റ്റ് ഓഫ് റീസണിങ്ങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ്, ജനറല്‍ അവയര്‍നെസ്സ്, കംപ്യൂട്ടര്‍ നോളഡ്ജ് എന്നിവയാണ് വിഷയങ്ങള്‍.
സമയ നിയന്ത്രണമാണ് ഇവിടുത്തെ പ്രധാന വെല്ലുവിളി. നിഞ്ചിത സമയത്തിനുള്ളില്‍ പരമാവധി ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ആയതിനാല്‍ത്തന്നെ പരിശിലന സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നത് ഉത്തമമായിരിക്കും
പരീക്ഷയുടെ ടോട്ടല്‍ വെയിറ്റേജ് സ്കോറിന്‍രെ അടിസ്ഥാനത്തില്‍ അഭിമുഖത്തിനുള്ളവരുടെ ചുരുക്കപ്പട്ടിക ആദ്യം തയ്യാറാക്കും. ഐ ബി പി എസ് തന്നെയാണ് അഭിമുഖം നടത്തി അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ബാങ്കുകളിലെ ഒഴിവുകള്‍ക്കനുസരിച്ച് ഈ പട്ടികയില്‍ നിന്നും അലോട്ട്മെന്‍റ് നടത്തും. വെബ്സൈറ്റ് http://www.ibps.in/
പങ്കെടുക്കുന്ന ബാങ്കുകള്‍
അഭിഭാഷക വൃത്തിയുടെ യോഗ്യതയളക്കുവാന്‍ AIBE
ഉന്നത വിദ്യാഭാസം നേടി പുറത്തിറങ്ങുന്നവരില്‍ ബഹുഭൂരിപക്ഷവും ആ തൊഴില്‍ ചെയ്യുവാന്‍ പ്രാപ്തരല്ലായെന്നതാണ് വസ്തുത. ആയതിനാലാണ് പ്രായോഗിക നൈപുണ്യമുള്ളവരെ കണ്ടെത്തുവാന്‍ പ്രത്യേക സ്ക്രീനിങ്ങ് ടെസ്റ്റുകള്‍ വിവിധ മേഖലകളില്‍ ആവശ്യമായി വരുന്നത്. ഇത്തരത്തില്‍ അഭിഭാഷക വൃത്തിക്ക് യോഗ്യരായവരെ കണ്ടെത്തുവാന്‍ ബാര്‍ കൌണ്‍സില്‍ ഓഫ് നടത്തുന്ന പരീക്ഷയാണ് ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍ (AIBE).
അഭിഭാഷക ജോലിയിലേക്ക് കടന്നു വരുന്ന ഒരു വ്യക്തിക്ക് നിയമ തത്വങ്ങല്‍ പ്രായോഗിക തലത്തില്‍ പരീക്ഷിക്കുന്നതിന് ആവശ്യമായ ബുദ്ധി വൈഭവമുണ്ടോയെന്ന് കണ്ടെത്തുകയാണ് ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍റെ ലക്ഷ്യം. അതായത് നിയമ ബിരുദ ധാരികള്‍ക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യുവാന്‍ എയ്ബ് യോഗ്യത നേടണം. അതേ സമയം ഏതെങ്കിലും അഭിഭാഷകന്‍റെ കീഴില് പരിശീലനം നേടുവാന്‍ എയ്ബ് നിര്‍ബന്ധമല്ല. ബാറിലെ സീനിയോറിറ്റി നിശ്ചയിക്കുവാനും എയ്ബ് പരിഗണിക്കില്ല. എന്‍റോള്‍മെന്‍റ് തീയതി അടിസ്ഥാനമാക്കിയാണ് സീനിയോറിറ്റി നിശ്ചയിക്കുക.
2009 – 10 വര്‍ഷം മുതല്‍ നിയമ ബിരുദം നേടുന്നവര്‍ക്ക് പ്രാകടീസ് ചെയ്യണമെങ്കില്‍ എയ്ബ് പാസാകണമെന്ന നിബന്ധന 2010 ലാണ് വന്നത്.
പരീക്ഷാ രീതി
മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള എയ്ബ് ഒരു ഓപ്പണ്‍ ബുക്ക് എക്സാമിനേഷനാണ്. നോട്ടുകളും റീഡിങ്ങ് മെറ്റീരിയലുകളും പരീക്ഷാ ഹാളില്‍ അനുവദനീയമാണ്. മൂന്ന് മണിക്കൂര്‍ 30 മിനിട്ട് ദൈര്‍ഖ്യമുള്ള പരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടാകും. 11 ഭാഷകളില്‍ പരീക്ഷ നടത്തുന്നുണ്ട്. 40 സെന്‍ററുകളുണ്ട്. ബിരുദ തലത്തില്‍ ഒരു നിയവ വിദ്യാര്‍ത്ഥി പഠിക്കേണ്ടുന്ന എല്ലാ വിഷയങ്ങളും സിലബസിലുണ്ട്.
അഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നിയമ ബിരുദം നേടിയ ശേഷം സംസ്ഥാന ബാര്‍ കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ പരീക്ഷക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ് പരീക്ഷ നടത്തുക. എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാം. 40 ശതമാനം മാര്‍ക്ക് നേടുന്നവര്ക്ക് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ‘സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ്’ നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വക്കാലത്ത് എടുക്കുവാനോ നിയമോപദേശം നല്‍കുവാനോ നിയമ ബിരുദധാരികള്‍ക്ക് നിയമ സാധുത ലഭിക്കുകയുള്ളു.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.allindiabarexamination.com/,http://www.barcouncilofindia.org/ എന്നിവ സന്ദര്‍ശിക്കുക.
സെയില്‍ ടാക്സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠന – ഗവേഷണങ്ങള്‍ നടത്തുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍. കേരള സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ബി കോം കഴിയാത്തവര്‍ക്കും സെയില്‍ ടാക്സ് പ്രാക്ടീഷണറാകുവാന്‍ ഇവിടുത്തെ ഡിപ്ലോമ മതിയാകും.
കോഴ്സുകള്‍
കറസ്പോണ്ടന്‍സ് രീതിയിലുള്ള രണ്ട് ഡിപ്ലോമ പ്രോഗ്രാമുകളാണിവിടെയുള്ളത്.
പി ജി ഡിപ്ലോമ ഇന്‍ ടാക്സേഷന്‍
ഡിഗ്രിയാണ് ഈ കോഴ്സിന്‍റെ യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി.
Economics of taxation and office management
General laws of taxation
Kerala value added tax law and practice
Central sales tax law and practice
Direct taxation law and practice
Tax planning and accountancy.
എന്നിവയാണ് പഠന വിഷയങ്ങള്‍. രജിസ്ട്രേഡ് സെയില്‍ ടാക്സ് പ്രാക്ടീഷണറാകുവാനുള്ള യോഗ്യതയാണിത്.
ഡിപ്ലോമ ഇന്‍ സെയില്‍സ് ടാക്സേഷന്‍
എസ് എസ് എല്‍ സിയാണ് മതിയായ യോഗ്യത. കാലാവധി ഒരു വര്‍ഷം.
Kerala value added tax law and practice
Central sales tax law and practice
Book keeping and accountancy.
എന്നിവയാണ് പഠന വിഷയങ്ങള്‍.
വിലാസം
Gulati Institute of Finance and Taxation
GIFT Campus, Chavadimukku
Sreekariyam, Pin.695017
Thiruvananthapuram
Phone : 0471 2596960, 2596970, 2596980, 2590880,2593960
Email : giftkerala@gmail.com
വെബ്സൈറ്റ്: http://gift.res.in/
ശാസ്ത്ര പഠന രംഗത്തെ ഉന്നത സ്ഥാപനം – IISc ബാംഗ്ലൂര്‍
അടിസ്ഥാന ശാസ്ത്ര ഗവേഷണമെന്നും മാനവരാശിക്കൊരു മുതല്‍ക്കൂട്ടാണ്. ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ പഠനത്തിനൊരു ഉന്നത പഠന ശാലയാണ് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്. സമര്‍ത്ഥരും, ഗവേഷണാഭിരുചിയുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വിഹരിക്കുവാന്‍ പറ്റിയ മേഖല.
കേന്ദ്ര മാനവശേഷി മന്ത്രാലയം ആദ്യമായി രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാർക്കിട്ടപ്പോൾ പൊതു സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ്.
വിദ്യാർഥികളുടെ എണ്ണമെടുത്താൽ ‘തലതിരിഞ്ഞ’ കണക്കാണു ബാംഗ്ലൂര്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റേത്. ഗവേഷണ വിദ്യാർഥികളാണു കൂടുതൽ. അതുകഴിഞ്ഞാൽ പി ജി. ഏറ്റവും കുറച്ചുള്ളതു ബിരുദ വിദ്യാർഥികളും. തലതിരിഞ്ഞ ഈ കണക്ക് രാജ്യത്തെ ഏറ്റവും മികച്ച ഗവേഷണകേന്ദ്രത്തിന്‍റെ മികവിന് അടിവരയിടുന്നു.
പൊതു വിവരങ്ങൾ
ഒരു ഡിപ്പാർട്മെന്റിലൊതുങ്ങാത്ത ഇന്റർഡിസിപ്ലിനറി സ്വഭാവമുള്ള ഗവേഷണത്തിനുള്ള സൗകര്യങ്ങളാണ് പ്രധാന ആകർഷണം. എംടെക്,എംഡിസ്, എം മാനേജ്മെന്റ്, എംഎസ്‌സി (എൻജി), പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി എന്നിങ്ങനെയാണു മാസ്റ്റേഴ്സ്, പിഎച്ച്ഡി പ്രോഗ്രാമുകൾ. ഡിഗ്രി തലത്തിൽ ബാച്‌ലർ ഓഫ് സയൻസ് (റിസർച്) കോഴ്സ് മാത്രം.
കോഴ്സുകള്‍
വേറിട്ട ബിരുദ പഠനം
ഐഐഎസ്‌സിയിലെ സവിശേഷ ഡിഗ്രി പ്രോഗ്രാമാണു ബാച്‌ലർ ഓഫ് സയൻസ് (റിസർച്). ഗവേഷണത്തിനു പ്രാധാന്യം നൽകിയുള്ള നാലുവർഷ ഡിഗ്രി കോഴ്സ്. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, മെറ്റീരിയൽസ്,എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ് എന്നിവയിലാണു സ്പെഷലൈസേഷൻ. സയന്‍സ് വിഷയങ്ങളിലെ പ്ലസ് ടുവാണ് യോഗ്യത.KVPY/IIT JEE ആണ് പ്രവേശന പരീക്ഷ.
സയൻസിൽ ബിരുദം നേടുന്നതിനൊപ്പം തന്നെ എൻജിനീയറിങ്, സോഷ്യൽ സയൻസ് വിഷയങ്ങളും പഠിക്കാമെന്നതാണു ബിഎസിന്റെ മെച്ചം. ആദ്യ മൂന്നു സെമസ്റ്റർ അടിസ്ഥാന പഠനം. തുടർന്നുള്ള മൂന്നു സെമസ്റ്റർ സ്പെഷലൈസേഷൻ.അവസാന രണ്ടു സെമസ്റ്ററുകളിൽ ഗവേഷണ പ്രോജക്ട്.
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, മെറ്റീരിയൽസ്, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ് എന്നിവയാണു സ്പെഷലൈസേഷൻ വിഷയങ്ങൾ. ലോഹങ്ങൾ, പോളിമറുകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനമാണു മെറ്റീരിയൽസ് സ്ട്രീമിലുള്ളത്. ഇതിനൊപ്പം മറ്റു സ്ട്രീമുകളിൽനിന്നുള്ള ഓപ്ഷനൽ വിഷയങ്ങളും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം. സ്പെഷലൈസ് ചെയ്യുന്ന വിഷയത്തിലെ ഗവേഷണ പ്രോജക്ട് ആണ് അവസാന രണ്ടു സെമസ്റ്ററുകളിൽ. മറ്റു സ്ട്രീമുകളിലെ വിഷയങ്ങളും പഠിക്കാവുന്ന ഇന്റർഡിസിപ്ലിനറി സ്വഭാവത്തിനൊപ്പം ഗവേഷണത്തിനു നൽകുന്ന ഈ പ്രാമുഖ്യം കൊണ്ടു കൂടിയാണ് ബിഎസ് പ്രോഗ്രാം വ്യത്യസ്തമാകുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒരു വർഷം കൂടി ഇവിടെ തന്നെ പഠിച്ചു മാസ്റ്റേഴ്സ് നേടുകയും ചെയ്യാം.
എം ടെക്/എം ഡിഎസ് പ്രോഗ്രാമുകള്‍
സയന്‍സിലോ, എഞ്ചിനിയറിങ്ങ്, എന്നിവയിലോ ഉള്ള ഡിഗ്രിയോ പി ജിയോ ആണ് യോഗ്യത വേണ്ടത്. ആര്‍ക്കിടെക്ചറില്‍ ഡിഗ്രി ഉള്ളവര്‍ക്ക് എം ഡിഎസ് പ്രോഗ്രാമിന് ചേരാം. സാധുവായ ഗേറ്റ് യോഗ്യത വേണം. പ്രമുഖ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള എം ടെക് പ്രോഗ്രാമുകളും ഇവിടെയുണ്ട്.
ഗവേഷണം
ഒരു ഡിപ്പാർട്ട്മെന്‍റിലായി ഒതുങ്ങി നിൽക്കാത്ത ഇന്‍റർഡിസിപ്ലിനറി സ്വഭാവമുള്ള ഗവേഷണത്തിനും വിപുലമായ സൗകര്യങ്ങളുണ്ട്. പലതും 2009ൽ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായി തുടങ്ങിയവയാണ്.
വിവിധ വിഷയങ്ങളില്‍ പി എച്ച് ഡിക്കും ഇന്‍റഗ്രേറ്റഡ് പി എച്ച് ഡിക്കും ഇവിടെ സൌകര്യമുണ്ട്. ബി എസ് സി കഴിഞ്ഞവര്‍ക്ക് ഇന്‍റഗ്രേറ്റഡ് പി എച്ച് ഡിക്ക് ചേരാം. JAM/JEST എന്നിവയാണ് പ്രവേശന പരീക്ഷകള്‍.
ഇന്‍റർഡിസിപ്ലിനറി റിസർച് ഡിവിഷനു കീഴിലുള്ള വിവിധ സെന്‍ററുകൾ
സൂപ്പർകംപ്യൂട്ടർ എജ്യുക്കേഷൻ ആൻഡ് റിസര്‍ച്ച് സെന്റർ:
കംപ്യൂട്ടർ സിസ്റ്റംസ്, കംപ്യൂട്ടേഷണൽ സയൻസ്, ബയോ ഇൻഫർമാറ്റിക്സ് എന്നീ മേഖലകളിലാണു ഗവേഷണം. എംടെക് (കംപ്യൂട്ടേഷനൽ സയൻസ്),എംഎസ്‌സി (എൻജി), പിഎച്ച്ഡി എന്നിവയാണ് പ്രധാന പ്രോഗ്രാമുകള്‍.
സെന്റർ ഫോർ നാനോസയൻസ് ആൻഡ് എൻജിനീയറിങ്:
നാനോ ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ്, സോളാർ സെൽ ഗവേഷണം തുടങ്ങി വിവിധ മേഖലകൾ. വ്യവസായ വ്യവസായ മേഖലയുമായുള്ള സഹകരണവും അത്യാധുനിക നാനോ ഫാബ്രിക്കേഷൻ സാങ്കേതിക സൗകര്യങ്ങളും. എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്.
ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്
രാജ്യത്തെ ഏറ്റവും ആദ്യത്തെ മാനേജ്മെന്റ് സ്കൂളുകളിലൊന്നിവിടുത്തേത്.ബിടെക് കഴിഞ്ഞവര്‍ക്കാണ് ഈ മാനേജ്മെന്‍റ് പ്രോഗ്രാമിലേക്ക് പ്രവേശനം.GATE/CAT/G MAT എന്നിവയിലേതെങ്കിലുമുണ്ടാവണം. ഇക്കണോമിക്സ്,ഒൻട്രപ്രണർഷിപ്, ഫിനാൻസ്, എച്ച്ആർ മാനേജ്മെന്റ്, ഇന്റലക്ച്വൽ പ്രോപ്പർട്ടി, മാർക്കറ്റിങ്, പബ്ലിക് പോളിസി തുടങ്ങിയ മേഖലകളിൽ പഠനം. എം മാനേജ്മെന്‍റ്, പി എച്ച് ഡി എന്നിവയാണ് പ്രോഗ്രാമുകള്‍.
റോബർട്ട് ബോഷ് സെന്റർ ഫോർ സൈബർ ഫിസിക്കൽ സിസ്റ്റംസ്
വളർന്നുവരുന്ന പഠനശാഖയാണു സൈബർ ഫിസിക്കൽ സിസ്റ്റംസ്. ബോഷ് ഗ്രൂപ്പിനു കീഴിലുള്ള റോബർട്ട് ബോഷ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഐഐഎസ്‌സിയിലെ പ്രവർത്തനം. ഊർജം, ജലം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകിയുള്ള ഗവേഷണം.
സെന്റർ ഫോർ ഇൻഫ്രാസ്ട്രക്ചർ, സസ്റ്റെയ്നബിൾ ട്രാൻസ്പോർട്ടേഷൻ ആൻഡ് അർബൻ പ്ലാനിങ്:
ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്, അർബൻ ഇൻഫ്രാസ്ട്രക്ചർ, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാത പഠനം തുടങ്ങിയ മേഖലകൾ.
സെന്റർ ഫോർ ബയോസിസ്റ്റംസ് സയൻസ് ആൻഡ് എൻജിനീയറിങ്:
ബയോളജിയും എൻജിനീയറിങ്ങും കൈകോർക്കുന്ന പഠനം. ബിടെക്, എംടെക് ബിരുദധാരികൾ മുതൽ എംബിബിഎസ് ബിരുദധാരികൾക്കു വരെ ചേരാവുന്ന പിഎച്ച്ഡി പ്രോഗ്രാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.iisc.ac.in/ നോക്കുക
മനുഷ്യന്‍റെ ജീവിത സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് അവന്‍റെ സമൂഹത്തിലെ ഇടപെടലുകളും മാറുന്നു. അത് അറിവിന്‍റേയും അതോടൊപ്പം അനാവശ്യങ്ങളുടേയും പുത്തന്‍ വാതയാനങ്ങളിലേക്ക് അവനെ എത്തിക്കുന്നു. ഇത് പുതിയ പ്രശ്നങ്ങള്‍ക്കൊപ്പം അതിന്‍റെ പരിഹാരങ്ങള്‍ക്കും വഴി തെളിക്കുന്നു. പുത്തന്‍ തൊഴിലവസരങ്ങളിലേക്കും തദ്വാരാ നൂതന കോഴ്സുകളിലേക്കും എത്തുന്നതിന്‍റെ നിമിത്തമായി ഇത് മാറുന്നു. ഇങ്ങനെ ഉദയം ചെയ്ത നൂതന കോഴ്സുകളിലൊന്നാണ് സൈബര്‍ നിയമം. കാരണം ഇന്‍റര്‍നെറ്റിന്‍റെ അതി വ്യാപനവും അത് വഴി സമൂഹ മാധ്യമങ്ങളുടെ പ്രചുര പ്രചാരവും എല്ലാം കൂടി ഇത് വരേയും നാം കേള്‍ക്കാത്തയൊന്നായ സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് മനുഷ്യനെ എത്തിക്കുന്നു. ഇവിടെ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടി വരുന്നു. നിത്യേനയെന്നോണം സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുമ്പോള്‍ നിയമ പുസ്തകങ്ങളില്‍ പുതിയ പാഠങ്ങള്‍ ചേര്‍ക്കേണ്ടി വരുന്നു. ആയതിനാല്‍ത്തന്നെ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷ്യലൈസ് ചെയ്യാവുന്ന ഒരു വിഷയമാണ് സൈബര്‍ നിയമങ്ങള്‍.
ഈ വിഷയം ചില സ്ഥാപനങ്ങളില്‍ പഠന വിഷയമാണെങ്കിലും ഇത് പഠിക്കുവാനായി മാത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായൊരു സ്ഥാപനമുണ്ടിന്ത്യയില്‍. പൂനയിലെ ഏഷ്യന്‍ സ്കൂള്‍ ഓഫ് സൈബര്‍ ലോസ്. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷനുമായി ബന്ധപ്പെട്ട് മൂന്ന് ഡിപ്ലോമ പ്രോഗ്രാമുകളുമിവിടെയുണ്ട്.
കോഴ്സുകള്‍
ഡിപ്ലോമ ഇന്‍ സൈബര്‍ ലോ – ഏഷ്യന്‍ സ്കൂള്‍ ഓഫ് സൈബര്‍ ലോയും മുംബൈയിലെ ഗവ. ലോ കോളേജും സംയുക്തമായിട്ടാണ് ഈ 6 മാസത്തെ കറസ്പോണ്ടന്‍സ് കോഴ്സ് നടത്തുന്നത്. മുംബൈയില്‍, കോണ്ടാക്ട് ക്ലാസുണ്ടാവും. പ്ലസ് ടുവാണ് യോഗ്യത.
അഡ്വാന്‍സഡ് ഇന്‍ സൈബര്‍ ലോ – ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. 6 മാസത്തെ കോഴ്സാണിത്.
അഡ്വാന്‍സ്ഡ് എക്സിക്യുട്ടീവ് പ്രോഗ്രാം ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഓഡിറ്റ് ആന്‍ഡ് കംപ്ലയിന്‍സ്
Advanced Executive Program in Cyber Security
Advanced Executive Program in IT Act Audit & Compliance
ASCL Certified Digital Evidence Analyst
എന്നീ മൂന്ന് പ്രോഗ്രാമുകള്‍ ഈ കോഴ്സിലുള്‍പ്പെടും.
അഡ്വാന്സ്ഡ് എക്സിക്യുട്ടീവ് പ്രോഗ്രാം ഇന്‍ ഐ ടി ആക്ട് ഓഡിറ്റ് ആന്‍ഡ് കംപ്ലയന്‍സ്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങള്‍ ഇതില്‍ പഠിക്കാം.
സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ - സൈബര്‍ കുറ്റാന്വേഷണത്തിന്‍റെ സാങ്കേതികതയും ഉപകരണങ്ങളും അതിന്‍റെ സാധ്യതകളും വ്യക്തമാക്കുന്ന ഡിപ്ലോമ കോഴ്സാണിത്. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തുവാനും അവയെ വിശകലനം ചെയ്യുവാനും പഠനത്തിനാണ് കോഴ്സില്‍ ഊന്നല്‍ നല്‍കുന്നത്. ഒരു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രയോജനപ്പദമായ കോഴ്സാണിത്. ഡിഗ്രിയാണ് യോഗ്യത.
സൈബര്‍ ക്രൈം കണ്‍ട്രോള്‍ കണ്‍സള്‍ട്ടന്‍റ് – മൂന്ന് മാസം പ്രവര്‍ത്തി പരിചയമുള്ള ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം.
സൈബര്‍ കരിയര്‍ ട്രാക് – സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ കണ്ട് പിടുത്തങ്ങളും മാറ്റങ്ങളും സൈബര്‍ കുറ്റാന്വേഷണത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്‍റെ പ്രായോഗികമായ പഠനമാണിത്. ഒരു വര്‍ഷത്തെ കോഴ്സാണിത്.
ഇത് കൂടാതെ സൈബര്‍ ലോയുമായി ബന്ധപ്പെട്ട നിരവധി പ്രോഗ്രാമുകളും ചി സൌജന്യ ഓണ്‍ലൈവ്‍ കോഴ്സുകളും ഇവിടെ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Asian School of Cyber Laws,
410, Supreme Headquarters,
Mumbai-Bangalore Highway,
Near Audi Showroom,
Baner, Pune - 411045 (INDIA)
Phone: 09225548601, 09225548602
Email: info@asianlaws.org
Website: http://www.asianlaws.org/
ഇത് സ്പെഷ്യലൈസേഷനുകളുടെ കാലം. പാരാമെഡിക്കല്‍ രംഗത്ത് ഇത് വളരെ പ്രകടമാണ്. ഓരോ മേഖലക്കും ഇവിടെ സ്പെഷ്യലിസ്റ്റുകളുണ്ട്. അതില്‍ത്തന്നെ പ്രധാനപ്പെട്ട ഒന്നാണ് ബ്ലഡ് ബാങ്ക് ടെക്നോളജിയെന്നത്.
കോഴ്സുകളും സ്ഥാപനങ്ങളും
തിരുവനന്തപുരത്തെ ശ്രി ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പി ജി ഡിപ്ലോമ ഇന്‍ ബ്ലഡ് ബാങ്ക് ടെക്നോളജി കോഴ്സ് നടത്തുന്നുണ്ട്. സയന്‍സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത.
വിലാസം
Director
Sree Chitra Tirunal Institute for Medical Sciences & Technology
Thiruvananthapuram - 695 011, Kerala, India
Email: director@sctinst.ac.in
Phone : 91-471-2443152, 2443085
Website: https://www.sctimst.ac.in
മുംബൈയിലെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍റെ കീഴില്‍ അന്ധേരിയിലെ ഗ്ലോബല്‍ ഹോസ്പിറ്റലില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബ്ലഡ് ബാങ്ക് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കോഴ്സ് നടത്തുന്നുണ്ട്.
S. V. Road, Opp. Andheri Railway Station
Andheri (W), Mumbai - 400 058, INDIA
Telephone: (91-22) 66487500, 2671159
Fax: (91-22) 26715000
Email: info@globalhospitalmubai.com
Website: http://www.globalhospitalmumbai.com/
ഹരിയാനയിലെ അസ്ട്രോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ 9 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സും 2 വര്‍ഷത്തെ ഡിപ്ലോമാ കോഴ്സും നടത്തുന്നുണ്ട്.
വിലാസം
Astron Institute of Social Sciences
Surya Kiran Complex, Old, Mehrauli - Gurgaon Rd
Anamika Enclave, Sector 14, Gurugram, Haryana 122001
http://www.astroninstitute.in/
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ ബ്ലഡ് ബാങ്ക് ടെക്നോളജിയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്http://gunturmedicalcollege.edu.in/
ആന്ധ്രാപ്രദേശിലെ പ്രദേശിലെ ഓം സായ് പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2 വര്‍ഷത്തെ ഡിപ്ലോമാ കോഴ്സുണ്ട്. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് http://www.ospmi.com/
ആന്ധ്രാപ്രദേശിലെ പ്രദേശിലെ മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്ലസ് ടുക്കാര്‍ക്കായി 2 വര്‍ഷത്തെ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ കോഴ്സുണ്ട്. 30 സീറ്റുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.mimsvzm.org/
ജോലി സാധ്യത
ഹോസ്പിറ്റലുകളിലും കമ്യൂണിറ്റി ബ്ലഡ് ബാങ്കുകളിലും യൂണിവേഴ്സിറ്റികളിലെ ബ്ലഡ് ബാങ്കുകളിലും ലോബോറട്ടറികളിലും ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്‍ററുകളിലുമാണ് തൊഴില്‍ അവസരങ്ങള്‍.
അവസാനം പരിഷ്കരിച്ചത് : 6/1/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കഥാപാത്രങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കമ്പ്യൂട്ടറിന...
കൂടുതല്‍ വിവരങ്ങള്‍