ആത്മാവ് എന്ന് അര്‍ഥം വരുന്ന ആനിമ എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് ആനിമേഷന്‍ എന്ന വാക്കുണ്ടായത്. കഥാപാത്രങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കമ്പ്യൂട്ടറിന്‍െറ സഹായത്തോടെ ജീവന്‍ പകരുകയാണ് ആനിമേറ്റര്‍ ചെയ്യുന്നത്. വര്‍ധിക്കുന്ന ടെലിവിഷന്‍ ചാനലുകളും ഇന്‍റര്‍നെറ്റിന്‍െറ സാധ്യതകളും ഗെയിമിങ് പ്രേമവുമെല്ലാം ആനിമേഷന്‍െറ സാധ്യത വര്‍ധിപ്പിക്കുന്നു. സ്പെഷല്‍ ഇഫക്ട്സ് മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്കാകട്ടെ, സിനിമകളും പരസ്യങ്ങളും അവസരങ്ങളുടെ അക്ഷയഖനിയാണ് ഒരുക്കുന്നത്. കണ്‍വെര്‍ജിങ് മീഡിയകള്‍, മൊബൈല്‍ മീഡിയ, ഓണ്‍ലൈന്‍ ഗെയിമിങ് രംഗങ്ങളിലും അവസരങ്ങളുണ്ട്. വിനോദത്തിലൂടെ പഠനം എന്ന ലക്ഷ്യവുമായി പുറത്തിറങ്ങുന്ന എജുടെയ്ന്‍മെന്‍റ് സീഡികളും ഇന്‍ററാക്ടിവ് സീഡികളുമെല്ലാം ആനിമേറ്റര്‍മാര്‍ക്ക് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്.
ടൂഡി, ത്രീഡി ആനിമേഷന്‍, സിനിമകളിലും പരസ്യങ്ങളിലും മറ്റും ആനിമേറ്റഡ് വിഷ്വല്‍ എഫക്ടുകള്‍ കൂട്ടിക്കലര്‍ത്തുന്ന വി.എഫ്.എക്സ് എന്നിവയാണ് ആനിമേഷന്‍ രംഗത്തെ പ്രധാന തൊഴില്‍വിഭാഗങ്ങള്‍. ഗെയിമിങ്, മള്‍ട്ടിമീഡിയ, വെബ്ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ് എന്നിവയെല്ലാം ഇതിന്‍െറ ഉപവിഭാഗങ്ങളാണ്. ഇന്ന് സിനിമകളിലും ടെലിവിഷന്‍ കാര്‍ട്ടൂണ്‍സീരിയലുകളിലും പരസ്യങ്ങളിലുമടക്കം മേഖലകളില്‍ ത്രീഡി ആനിമേഷനാണ് ഉപയോഗിക്കുന്നത്. വിനോദവിപണി തന്നെയാകും ഭാവിയിലും ത്രീഡി ആനിമേഷന്‍െറ ഏറ്റവും വലിയ ഉപഭോക്താവ്.
കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യന്‍ ഐ.ടി സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസ് രംഗത്തെ ഉന്നത സമിതിയായ നാസ്കോം പുറത്തിറക്കിയ കണക്കനുസരിച്ച് ബഹുമുഖ പ്രതിഭകള്‍ക്കായി മൂന്നു ലക്ഷത്തോളം തൊഴിലവസരങ്ങളാണുള്ളത്.
ഈ മേഖലയിലെ തൊഴിലിന് വിദ്യാഭ്യാസത്തിലുപരി അഭിരുചിയും കഴിവുമാണ് മാനദണ്ഡം. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായതായതിനാല്‍ കമ്പ്യൂട്ടറുകളോട് ആഴത്തിലുള്ള താല്‍പര്യവും വേണം. വരക്കാനുള്ള കഴിവ് നല്ലതാണ്. അതിരുകളില്ലാത്ത ഭാവന ഈ തൊഴിലില്‍ അത്യാവശ്യമാണ്. മനുഷ്യരുടെയും പക്ഷികളുടെയും മൃഗങ്ങളുടെയുമെല്ലാം ചലനങ്ങളും ഭാവങ്ങളുമെല്ലാം സൂക്ഷ്മമായി മനസ്സിലാക്കുന്നത് കൃത്യതയോടെയുള്ള ജോലിക്ക് സഹായകമാകും. നിറങ്ങള്‍ ചേരുംപടി ഉപയോഗിക്കുന്നതിലെ ധാരണയും നിര്‍ബന്ധമാണ്. ക്ഷമ, കഠിനാധ്വാനം, അര്‍പ്പണമനോഭാവം എന്നിവയാണ് ഈ തൊഴിലിന്‍െറ അടിസ്ഥാനം. ടീം വര്‍ക്കായതിനാല്‍ നല്ല ആശയവിനിമയശേഷിയും ഉണ്ടാകണം. കൂടുതല്‍ സമയം ജോലിചെയ്യേണ്ട മേഖലയാണ് ഇതെന്ന ധാരണ ആദ്യമേ മനസ്സിലുറപ്പിക്കണം.
കോഴ്സിനുശേഷം ജൂനിയര്‍ ആനിമേറ്റര്‍, മള്‍ട്ടിമീഡിയ സ്ക്രിപ്റ്റ് റൈറ്റര്‍, കമ്പ്യൂട്ടര്‍ ബേസ്ഡ് ട്രെയ്നിങ് ഡിസൈനര്‍ തുടങ്ങിയ വിഭാഗങ്ങളിലായിരിക്കും പ്രാഥമിക നിയമനം. താല്‍പര്യത്തിന്‍െറ പുറത്ത് പ്രത്യേക യോഗ്യതകളൊന്നുമില്ലാതെ വരുന്നവരെ ഇന്‍ ബിറ്റ്വീന്‍ ആനിമേറ്റര്‍ എന്ന തസ്തികയിലും നിയമിക്കാറുണ്ട്. ഇവിടെ ഈ രംഗത്തെ എല്ലാ സാധ്യതകളും പരിശീലിപ്പിക്കുകയാണ് ചെയ്യുക. സര്‍ഗാത്മകതയും കഠിനാധ്വാനവും കൈമുതലായുള്ളവര്‍ക്ക് വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ അധികം താമസമുണ്ടാകില്ല. ക്രിയേറ്റിവ് ഡയറക്ടര്‍, ആനിമേഷന്‍ ഡയറക്ടര്‍, വി.എഫ്.എക്സ് ഡയറക്ടര്‍, ലൈറ്റ്നിങ് തുടങ്ങി ലക്ഷങ്ങള്‍ വാര്‍ഷിക ശമ്പളമായി വാങ്ങുന്ന ജോലികളിലേക്ക് നടന്നത്തൊന്‍ അധികം താമസം വേണ്ടിവരില്ല.
2008ല്‍ ഐ.ടി മേഖല മാന്ദ്യത്തിന്‍െറ പിടിയിലമര്‍ന്നപ്പോഴും പിടിച്ചുനിന്ന ഏക വിഭാഗം ആനിമേഷനായിരുന്നു. വാള്‍ട്ട് ഡിസ്നിയടക്കം ആഗോള പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കായുള്ള ആനിമേഷന്‍ ജോലികള്‍ ചെയ്യുന്നത് ഇന്ത്യന്‍ സ്റ്റുഡിയോകളാണ്. ഇതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമായ ആനിമേറ്റഡ് സീരിയലുകളും മറ്റും ഇന്ത്യയില്‍നിന്ന് ഓരോ വര്‍ഷവും പുറത്തിറങ്ങാറുണ്ട്. മോഡലര്‍, ബാക്ഗ്രൗണ്ട് ആര്‍ട്ടിസ്റ്റ്, ലേഒൗട്ട് ആര്‍ട്ടിസ്റ്റ്, കാരക്ടര്‍ ആനിമേറ്റര്‍, സ്പെഷല്‍ ഇഫക്ട്സ് ആനിമേറ്റര്‍, ലൈറ്റ്നിങ് ആര്‍ട്ടിസ്റ്റ്, ഇമേജ് എഡിറ്റര്‍, റിഗ്ഗിങ് ആര്‍ട്ടിസ്റ്റ്, ടൂഡി ആനിമേറ്റര്‍, ത്രീഡി ആനിമേറ്റര്‍ തുടങ്ങിയവയാണ് ആനിമേഷന്‍ രംഗത്തെ പ്രധാന തസ്തികകളുടെ പേരുകള്‍.
ഗെയിമിങ് രംഗവും നിരവധി സാധ്യതകളുള്ളതാണ്. മുതിര്‍ന്നവരെയും കുട്ടികളെയും ലക്ഷ്യമിട്ട് മൊബൈല്‍ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കുമായി നിരവധി ഗെയിമുകളാണ് ഇന്ന് പുറത്തിറങ്ങുന്നത്. സാങ്കേതികവിദ്യയില്‍ വാസനയും അല്‍പം ഭാവനയുമുള്ളവര്‍ക്ക് ഗെയിം നിര്‍മാണ മേഖല ലക്ഷ്യമിടാം. ആര്‍ട്ടിസ്റ്റുകള്‍, ടെക്നീഷ്യന്‍, പ്രോഗ്രാമര്‍ തുടങ്ങിയവയുടെ കൂട്ടായ്മയിലൂടെയാണ് ഓരോ ഗെയിമും പുറത്തിറങ്ങുന്നത്. ഗെയിമുകളുടെ പ്രധാന വിപണിയാണ് ഇന്ത്യയെങ്കിലും ഈ രംഗത്ത് പ്രാവീണ്യമുള്ളവര്‍ കുറവാണ്. ഗെയിം നിര്‍മാണത്തിനായി നൂറില്‍ താഴെ സ്റ്റുഡിയോകളാണ് രാജ്യത്തുള്ളത്. ഇവയെല്ലാം കഴിവുള്ളവരെ കണ്ടത്തൊന്‍ ബുദ്ധിമുട്ടുകയാണ്. ഇന്‍റര്‍നെറ്റിന്‍െറ വ്യാപനവും, വ്യക്തികളും സ്ഥാപനങ്ങളും വെബ്സൈറ്റുകള്‍ തുടങ്ങുന്നതുമെല്ലാം വെബ്ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ്, മള്‍ട്ടിമീഡിയ രംഗത്തെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
ആനിമേഷന്‍, മള്‍ട്ടിമീഡിയ രംഗങ്ങളില്‍ 10,000 രൂപ മുതല്‍ 15,000 രൂപ വരെയാകും തുടക്കക്കാരന് ശമ്പളം. ഒരൊറ്റ ആനിമേഷന്‍ ചിത്രം തയാറാക്കുന്നതിന് 500ഓളം ആനിമേറ്റര്‍മാരുടെ സേവനം വേണ്ടിവരുമെന്നാണ് കണക്ക്. പുരാണ കഥകളും ഇന്ത്യന്‍ ഇതിഹാസങ്ങളുമെല്ലാം ഇപ്പോള്‍ ധാരാളം ആനിമേറ്റഡ് ചിത്രങ്ങളുടെ രൂപത്തില്‍ പുറത്തിറങ്ങുന്നുണ്ട്. കഴിവും അര്‍പ്പണബോധവുമുള്ളവര്‍ക്ക് മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ 25,000 രൂപ മുതല്‍ 30,000 രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലിയിലേക്ക് ഉയരാന്‍ കഴിയും. ഗെയിമിങ് രംഗത്തെ തുടക്കക്കാര്‍ക്കും പതിനായിരത്തിനും 15,000ത്തിനുമിടയിലാണ് ശമ്പളം. എന്നാല്‍, ഈ രംഗത്ത് മൂന്നോ നാലോ വര്‍ഷം പരിചയമുള്ളവര്‍ക്ക് മൂന്നര ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം ലഭിക്കും. ഫ്രീലാന്‍സ് ജോലികള്‍ക്കും ഈ രംഗത്ത് ധാരാളം അവസരങ്ങളുണ്ട്.
എന്ത്, എവിടെ പഠിക്കണം
ആനിമേഷന്‍ രംഗത്ത് സര്‍ട്ടിഫിക്കറ്റ്, ഡിപ്ളോമ കോഴ്സുകള്‍ മുതല്‍ ബി.എഫ്.എ, ബി.എസ്.എ കോഴ്സുകള്‍ വരെ ലഭ്യമാണ്. കെല്‍ട്രോണും സിഡിറ്റുമടക്കം ചില സ്ഥാപനങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം സ്വകാര്യ സ്ഥാപനങ്ങളാണ്. അതത് സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളാണ് മിക്കതിനും നല്‍കുന്നത്. ആനിമേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ളോമ കോഴ്സുകള്‍ക്ക് പതിനായിരങ്ങളും ബിരുദ കോഴ്സുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയുമാണ് ഈടാക്കുന്നത്.
ബിരുദം, 10ാം ക്ളാസ്, പ്ളസ്ടു, ഡിപ്ളോമ, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ എന്നിങ്ങനെയാണ് വിവിധ കോഴ്സുകളുടെ യോഗ്യതകള്‍. ബി.എഫ്.എ യോഗ്യത നേടിയശേഷം ആനിമേഷന്‍ കോഴ്സുകള്‍ ചെയ്യുന്നതാകും നല്ലത്. സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് രണ്ടരമാസം മുതലും ബിരുദ കോഴ്സുകള്‍ക്ക് മൂന്നുവര്‍ഷവും ബി.എഫ്.എ കോഴ്സിന് നാലു വര്‍ഷവുമാണ് ദൈര്‍ഘ്യം. അഭിരുചി നിര്‍ണയത്തിനുശേഷമാണ് ചിലയിടങ്ങളില്‍ പ്രവേശം. പുണെയും ബംഗളൂരുവും കേന്ദ്രീകരിച്ചുള്ള സ്വകാര്യ സ്ഥാപനങ്ങളാണ് ഗെയിമിങ് കോഴ്സുകള്‍ നടത്തുന്നത്. രണ്ടര ലക്ഷം രൂപ മുതലാണ് ഈ സ്ഥാപനങ്ങള്‍ ഗെയിമിംങ് കോഴ്സുകള്‍ക്ക് ഫീസ് ഈടാക്കുന്നത്. സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസുകളുള്ള സ്ഥാപനങ്ങളും ഇവയിലുണ്ട്. കഴിവ് തെളിയിക്കുന്നവരെ ഇവിടത്തെ തസ്തികകളിലേക്ക് പരിഗണിക്കാറുണ്ട്. ചില സ്ഥാപനങ്ങള്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും നല്‍കാറുണ്ട്.
1. സിഡിറ്റ്: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ആനിമേഷന്‍ ഫിലിം ഡിസൈനിങ്, ഡിപ്ളോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍. www.cditcourses.org
2. കെല്‍ട്രോണ്‍: കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് ആനിമേഷന്‍ പ്രോ എക്സ്പെര്‍ട്ട്, ഡിപ്ളോമ ഇന്‍ ഡിജിറ്റല്‍ ഗ്രാഫിക്സ് ആന്‍ഡ് ആനിമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടൂഡി ആനിമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ ഡൈനാമിക്സ് ആന്‍ഡ് വി.എഫ്.എക്സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ ഡൈനാമിക്സ് ആന്‍ഡ് വി.എഫ്.എക്സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് മോഡലിങ് ആന്‍ഡ് ടെക്സ്ചര്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് റിഗ്ഗിങ് ആന്‍ഡ് ആനിമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെബ്ഡിസൈനിങ് ആന്‍ഡ് ആനിമേഷന്‍, ഡിപ്ളോമ ഇന്‍ ഡിജിറ്റല്‍ എഡിറ്റിങ് ആന്‍ഡ് മീഡിയ ആനിമേഷന്‍, ത്രീഡി ആനിമേഷന്‍, ത്രീഡി ആനിമേഷന്‍ ആന്‍ഡ് സ്പെഷല്‍ എഫക്ട്സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ ഗ്രാഫിക്സ് ആന്‍ഡ് ത്രീഡി ആനിമേഷന്‍, വെബ് ഡിസൈനിങ് ആന്‍ഡ് ആനിമേഷന്‍. കോഴ്സുകളെയും സെന്‍ററുകളെയുംകുറിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് keltron.org എന്ന ലിങ്ക് സന്ദര്‍ശിക്കുക.
3. കേരള യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിങ് എജുക്കേഷന്‍ ആന്‍ഡ് എക്സ്റ്റന്‍ഷന്‍: ഡിപ്ളോമ ഇന്‍ ത്രീഡി ആനിമേഷന്‍ എന്‍ജിനീയറിങ്, ഡിപ്ളോമ ഇന്‍ ഫ്ളാഷ് വെബ് ടെക്നോളജി ആന്‍ഡ് ആനിമേഷന്‍, ഡിപ്ളോമ ഇന്‍ ത്രീഡി ഗെയിം ഡെവലപ്മെന്‍റ് ആന്‍ഡ് പ്രോഗ്രാം ഡെവലപ്മെന്‍റ്, ഡിപ്ളോമ ഇന്‍ ടൂഡി ആന്‍ഡ് കാര്‍ട്ടൂണ്‍ ആനിമേഷന്‍ എന്‍ജിനീയറിങ്. വെബ്സൈറ്റ്: www.keralauniversity.ac.in/cacee
4. ടൂണ്‍സ് അക്കാദമി, തിരുവനന്തപുരം ടെക്നോപാര്‍ക്ക്: അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ആനിമേഷന്‍ ഫിലിം മേക്കിങ്, ത്രീഡി ഫിനിഷിങ് പ്രോഗ്രാം, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് മള്‍ട്ടിമീഡിയ, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വിഷ്വല്‍ ഇഫക്ട്സ് ഫോര്‍ ഫിലിം ആന്‍ഡ് ബ്രോഡ്കാസ്റ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വിഷ്വല്‍ ഇഫക്ട്സ് ഫോര്‍ ഫിലിം ആന്‍ഡ് ബ്രോഡ്കാസ്റ്റ്. www.toonzacademy.com
5. അരീന ആനിമേഷന്‍: അരീന ആനിമേഷന്‍ ഇന്‍റര്‍നാഷനല്‍ പ്രോഗ്രാം, ആനിമേഷന്‍ ഫിലിം മേക്കിങ്, ബി.എ വി.എഫ്.എക്സ് ആന്‍ഡ് ആനിമേഷന്‍ (എം.ജി യൂനിവേഴ്സിറ്റി), ഗെയിം ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍, ഗ്രാഫിക് ആന്‍ഡ് വെബ് ഡിസൈന്‍, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് പ്രോഗ്രാം, മള്‍ട്ടിമീഡിയ ഡിസൈന്‍ പ്രോഗ്രാം, ഡിസൈന്‍ ആന്‍ഡ് പബ്ളിഷിങ് പ്രോഗ്രാം, അരീന ആനിമേഷന്‍ ഇന്‍റര്‍നാഷനല്‍ പ്രോഗ്രാം വി.എഫ്.എക്സ്, വി.എഫ്.എക്സ് പ്രോ, വി.എഫ്.എക്സ് കോംപോസിഷന്‍. www.arenamultimedia.com
5. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗെയിമിങ് ആന്‍ഡ് ആനിമേഷന്‍, ബംഗളൂരു: ബി.എഫ്.എ ഇന്‍ സര്‍വീസ്, ബി.എഫ്.എ ഡിജിറ്റല്‍ ഡിസൈന്‍, പ്രഫഷനല്‍ ഡിപ്ളോമ ഇന്‍ ഗെയിം ആര്‍ട്ട്, ഡിപ്ളോമ ഇന്‍ ഗെയിം പ്രോഗ്രാമിങ്, പ്രഫഷനല്‍ ഡിപ്ളോമ ഇന്‍ ഡിജിറ്റല്‍ ആര്‍ട്സ് ആന്‍ഡ് ഡിസൈന്‍. www.aiga.in
6. ഡി.എസ്.കെ സുപിന്‍ഫോകോം,പുണെ: ഡിജിറ്റല്‍ ഡയറക്ടര്‍ (പഞ്ചവത്സര കോഴ്സ്). www.dsksic.com
7. ഐകാറ്റ് ഡിസൈന്‍ ആന്‍ഡ് മീഡിയ കോളജ് (ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്): ഗെയിം ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്‍റ്, ഗെയിം പ്രോഗ്രാമിങ്, ഗെയിം ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍, ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഫാഷന്‍ ഡിസൈന്‍, ഇന്‍റീരിയര്‍ ഡിസൈന്‍, യു.ഐ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് തുടങ്ങിയവയില്‍ ബിരുദകോഴ്സുകളും ഗെയിം ഡിസൈന്‍, ഗെയിം ഡെവലപ്മെന്‍റ്, മള്‍ട്ടിമീഡിയ ടെക്നോളജീസ്, ത്രീഡി ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ് തുടങ്ങിയവയില്‍ പി.ജി കോഴ്സുകളും മള്‍ട്ടിമീഡിയയില്‍ മാസ്റ്റര്‍ ഡിഗ്രി കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്. www.icat.ac.in.
8. സെന്‍റ് ജോസഫ്സ് കോളജ് ചങ്ങനാശ്ശേരി: എം.ജി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളജില്‍ ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍, ബി.എ മള്‍ട്ടിമീഡിയ, എം.എ മള്‍ട്ടിമീഡിയ, എം.എ ആനിമേഷന്‍, എം.എ ഗ്രാഫിക് ഡിസൈന്‍ കോഴ്സുകളാണുള്ളത്. www.sjcc.co.in.
9. എം.ജി സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍: എം.എ മള്‍ട്ടിമീഡിയ. സെന്‍ററുകളെക്കുറിച്ച വിവരത്തിന് www.mguniversity.edu
10. ഡോണ്‍ബോസ്കോ ഐ.ജി.എ.ടി, കൊച്ചി: ഡിപ്ളോമ ഇന്‍ ഗ്രാഫിക്, വെബ് ഡിസൈനിങ്. http://dbigact.com
11. കവലിയാര്‍ ആനിമേഷന്‍, തിരുവനന്തപുരം സെന്‍റര്‍: ബി.എഫ്.എ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ആനിമേഷന്‍ (മൈസൂര്‍ യൂനിവേഴ്സിറ്റി), ബി.എസ്സി ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ആനിമേഷന്‍ (മൈസൂര്‍ യൂനിവേഴ്സിറ്റി), ഡിപ്ളോമ ഇന്‍ അഡ്വാന്‍സ്ഡ് ത്രീഡി ആനിമേഷന്‍ സ്പെഷലൈസേഷന്‍, അഡ്വാന്‍സ്ഡ് ഡിപ്ളോമ ഇന്‍ ആനിമേഷന്‍ എന്‍ജിനീയറിങ്.
www.cavalieranimation.com.
12. കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍: ബാച്ലര്‍ ഓഫ് മള്‍ട്ടി മീഡിയ എജുക്കേഷന്‍ സെന്‍ററുകള്‍: ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, ഒറീഗാ കോളജ് ഓഫ് മീഡിയ സ്റ്റഡീസ് . 45 ശതമാനം മാര്‍ക്കോടെ പ്ളസ്ടു ആണ് യോഗ്യത.
13. ജെംസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, രാമപുരം മലപ്പുറം: ബാച്ലര്‍ ഓഫ് മള്‍ട്ടിമീഡിയ കമ്യൂണിക്കേഷന്‍ (കാലിക്കറ്റ് യൂനിവേഴ്സിറ്റി). www.gemseducation.org
14. ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് അക്കാദമി, അങ്കമാലി: എം.എ മള്‍ട്ടിമീഡിയ. www.depaul.edu.in
15. ഡിവൈന്‍ കോളജ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, കൊച്ചി: ബി.എസ്.സി മള്‍ട്ടിമീഡിയ വെബ്ഡിസൈന്‍ ആന്‍ഡ് ഇന്‍റര്‍നെറ്റ് ടെക്നോളജി (ഭാരതിദാസന്‍ യൂനിവേഴ്സിറ്റി).
www.dcmscochin.com
16. ടെലികമ്യൂണിക്കേഷന്‍സ് കണ്‍സല്‍ട്ടന്‍റ്സ് ഇന്ത്യ ലിമിറ്റഡ്: ഡിപ്ളോമ ഇന്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ആനിമേഷന്‍, ഡിപ്ളോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ്. www.tciliteducation.com
അവസാനം പരിഷ്കരിച്ചത് : 6/19/2020
എന്‍ജിനീയറിങ് പഠനം പഴയ ചോദ്യങ്ങള്‍, പുതിയ ഉത്തരങ്ങ...
ശിശുക്കളെ ചൂഷണം ചെയ്യലിനെ പറ്റിയുള്ള പഠനം
ലോകചരിത്രത്തിലെയും ഇന്ത്യചരിത്രത്തിലെയും പ്രധാനതീയ...