অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉപരിപഠനവും അറിവുകളും - 2

ഉപരിപഠനവും അറിവുകളും - 2

  1. വിഷ്വല്‍ മര്ച്ചന്റൈസിങ്ങ്
  2. ലക്ഷ്വറി മാനേജ്മെന്‍റ്
  3. ഫാഷന്‍ കമ്യൂണിക്കേഷന്‍
  4. ഇന്റലക്ച്വല്‍ പ്രോപ്പര്ട്ടി റൈറ്റ്സ്
  5. ഐ ടി യില്‍ മികവിന്റെ കേന്ദ്രങ്ങളായി ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ഫര്മേഷന്‍ ടെക്നോളജികള്‍
  6. പ്രകാശത്തെപ്പറ്റി പഠിക്കുവാന്‍ ഫോട്ടോണിക്സ്
  7. കൈത്തറി വസ്ത്ര നിര്മ്മാണത്തിന് പുതിയ മുഖം നല്കാന്‍ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്ഡ് ലൂം ടെക്നോളജി
  8. വിദേശത്ത് ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ കടമ്പകള്‍ അനവധി
  9. വളര്ത്ത് മൃഗങ്ങളെ പരിപാലിക്കുവാന്‍ ആനിമല്‍ ന്യൂട്രീഷ്യന്‍
  10. പരിസ്ഥിതി സൌഹാര്ദ്ദമായി റിന്യൂവബ്ള്‍ എനര്ജി കോഴ്സുകള്‍
  11. ബ്രാന്‍ഡ് ബില്‍ഡ് ചെയ്യാന്‍ കമ്യൂണിക്കേഷന്‍ ഡിസൈന്‍
  12. ഉന്നത പഠനത്തിനൊരു അത്യന്നത സ്ഥാപനം – ജെവഹര്‍ ലാല്‍ നെഹൃ യൂണിവേഴ്സിറ്റി
  13. ബാങ്കിങ്ങ് മാനേജ്മെന്റ് പഠിക്കാം, ബാങ്കില്‍ ജോലി നേടാം
  14. തൊഴിലന്വേഷകര്ക്ക് വഴികാട്ടിയാകുവാന്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍
  15. രോഗ നിര്ണ്ണയം പഠിക്കുവാന്‍ എം എല്‍ ടി കോഴ്സുകള്‍

വിഷ്വല്‍ മര്ച്ചന്റൈസിങ്ങ്

ഉല്പ്പന്നങ്ങള്‍ ഡിസ്പ്ളേ ചെയ്യിക്കുവാനൊരു കോഴ്സ്

ഇത് സ്പെഷ്യലൈസേഷനുകളുടെ കാലം. മാറിയ കാലഘട്ടത്തില്‍ ഏത് രംഗത്തും പ്രൊഫഷണലുകളുടെ സേവനം ആവശ്യമാണ് എന്ന് വന്നിരിക്കുന്നു. പ്രേത്യേകിച്ചും ബിസിനസ്സ് രംഗത്ത്. ഇങ്ങനെ ഉടലെടുത്തയൊരു പ്രൊഫഷനാണ് വിഷ്വല്‍ മര്‍ച്ചന്‍റൈസിങ്ങ് എന്നത്.

എന്താണ് ഈ പ്രൊഫഷന്‍

മാന്യരായ ഉപഭോക്താക്കളാണ് ഏതൊരു ഉല്‍പ്പന്നത്തിന്‍റേയും ശക്തി. ഉപഭോക്താവിനെ ആകര്‍ഷിക്കുവാന്‍ വില്‍പ്പനയിലെ വ്യത്യസ്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവരാണ് ഡിസ്പ്ളേ എക്സ്പേര്‍ട്ടുകളായ വിഷ്വല്‍ മര്‍ച്ചന്‍റെസര്‍മാര്‍. ഇവര്‍ ആകര്‍ഷകങ്ങളായ ഉല്‍പ്പന്ന ഡിസ്പ്ലേ ചെയ്യുന്നവരാണ്. ശാസ്ത്രീയവും കലാപരവുമായ ഷോറൂം രൂപകല്‍പ്പനയിലാണീ വിഭാഗം ശ്രദ്ധിക്കുക. ഷോപ്പിങ്ങിനെ അനായസവും ആകര്‍ഷകവുമായ ഒരനുഭവമാക്കുകയെന്നതാണ് ആധുനിക വില്‍പ്പന രീതി.

എങ്ങനെ പഠിക്കാം

പ്ലസ് ടു വിനോ ബിരുദത്തിനോ ശേഷമായി ഹ്രസ്വ കാല സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ ചെയ്യാവുന്നതാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ (http://www.nift.ac.in)  തിരഞ്ഞെടുത്ത കാമ്പസുകളിലും ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി(https://www.jdinstitute.com),  റാഫിള്‍ അക്കാദമി (http://raffles-iao.com)എന്നിവിടങ്ങളിലും കാല സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ ഉണ്ട്. ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലെ അപ്പാരല്‍ ട്രെയിനിങ്ങ് ആന്‍ഡ് ഡിസൈന്‍ സെന്‍ററില്‍ (http://www.atdcindia.co.in)  6 മാസത്തെ കോഴ്സുണ്ട്.

ജോലി സാധ്യത

ബ്രാന്‍ഡഡ് ഷോറൂമുകളിലും വന്‍കിട മാളുകളിലും ഇവരുടെ സേവനം കൂടിയേ തീരു. ഇന്ത്യയിലെ നൂറ് കണക്കിന് എക്സ്പോര്‍ട്ട് ഏജന്‍സികളിലും ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികളിലുമാണ് തൊഴില്‍ സാധ്യത.

ലക്ഷ്വറി മാനേജ്മെന്‍റ്

- ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി മാനേജ്മെന്‍റ് പഠന മേഖല

മലയാളികള്‍ക്ക് അത്ര സുപരിചതമല്ലാത്ത മാനേജ്മെന്‍റ് പഠന മേഖലയാണ് ലക്ഷ്വറി മാനേജ്മെന്‍റ്. അനുദിനം വികസിക്കുകയും മാറ്റങ്ങള്‍ വരികയും ചെയ്യുന്ന ബിസിനസ്സ് ഫീല്‍ഡില്‍ ഈ മേഖലയുടെ പ്രസക്തി കൂടുകയേയുള്ളുവെന്ന് പറയാം. പ്രത്യേകിച്ചും ശത കോടീശ്വരന്‍മാരുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ടത്തില്‍.

എന്താണ് ഈ കോഴ്സ്

ലക്ഷ്വറി എന്നത് ചിലര്‍ക്ക് ആഡംബരമാണെങ്കില്‍ ചിലര്ക്കത് ആവശ്യമണ്. പ്രത്യേകിച്ചും ബ്രാന്‍ഡ് കോണ്‍ഷ്യസായി മനുഷ്യന്‍ മാറുന്ന ഈ കാലഘട്ടത്തില്‍. ലുലു മാള്‍ പോലുള്ളവ കേരളത്തിലും എത്തിയപ്പോള്‍ വന്‍കിട ബ്രാന്‍ഡുകള്‍ ഇവിടെ സ്ഥാനം പിടിക്കുകയുണ്ടായി. ലക്ഷ്വറി ഉല്‍പ്പന്നങ്ങളില്‍ വാച്ചും പെര്‍ഫ്യൂമും വസ്ത്രങ്ങളും മാത്രമല്ല ഇലക്ട്രോണിക് ഗാഡ്ജറ്റുകളും, അപ്പാര്‍ട്ടമെന്‍റുകളും വാഹനങ്ങളുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. ഇതെല്ലാം വാങ്ങുവാന്‍ വേണ്ടി പാരീസിലും ദുബായിലും പോകുന്ന ആഡംബര പ്രേമികളുമുണ്ട്. ആഡംബര ഉല്‍പ്പന്നങ്ങളോടുള്ള മനുഷ്യന്‍റെ അഭിനിവേശമാണ് ഈ രംഗത്തെ കമ്പനികളുടെ തുറുപ്പ് ചീട്ട്. അഞ്ച് ലക്ഷത്തിന്‍റെ ഷൂസും പത്ത് ലക്ഷത്തിന്‍റെ കോട്ടുമെല്ലാം നമുക്ക് മുന്നിലെ പുത്തന്‍ അറിവുകളാണ്. ഇവിടെയാണ് ഈ രംഗത്തെ പ്രൊഫഷണലുകളുടെ പ്രസക്തി. വന്‍കിട കമ്പനികള്‍ക്ക് വേണ്ടി ഈ ബ്രാന്‍ഡുകള്‍ മാനേജ് ചെയ്യുന്നത് ഈ രംഗത്തെ പ്രൊഫഷണലുകളാണ്.

എന്താണ് പഠിക്കുവാനുള്ളത്

ലക്ഷ്വറി ലൈഫ് സ്റ്റെല്‍, ലക്ഷ്വറി ഹെറിറ്റേജ്, ഫ്യൂച്ചര്‍ ലക്ഷ്വറി, ലക്ഷ്വറി ക്രാഫ്റ്റ്മാന്‍ഷിപ്പ്, ലക്ഷ്വറി ഓപ്പറേഷന്‍സ്, ഫിനാന്‍സ് റീട്ടെയില്‍, ബ്രാന്‍ഡ് മാനേജ്മെന്‍റ്, ലക്ഷ്വറി കമ്യൂണിക്കേഷന്‍, ലക്ഷ്വറി സ്റ്റെലിങ്ങ്, ഫീല്‍ഡ് ട്രിപ്സ്, സെമിനാര്‍ ആന്‍ഡ് ഇന്‍റേണ്‍ഷിപ്പ്, ഹോസ്പിറ്റാലിറ്റി, ഈവന്‍റ് മാനേജ്മെന്‍റ് എന്നിവയൊക്കെ പാഠ്യ വിഷയങ്ങളാണ്.

എവിടെ പഠിക്കാം

ഈ രംഗത്ത് പഠന സ്ഥാപനങ്ങള്‍ കുറവാണിന്ത്യയില്‍. പേള്‍ അക്കാദമിയുടെ(http://pearlacademy.com)  ചെന്നൈ കാമ്പസില്‍ നേരത്തെ തന്നെ ഹ്രസ്വകാല കോഴ്സുണ്ടായിരുന്നു. കാമ്പസ് മുംബൈയിലേക്ക് മാറ്റിയപ്പോള്‍ നാല് വര്‍ഷത്തെ ബിരുദ കോഴ്സ് ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ആദ്യമായി ഈ വിഷയത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിച്ചത് ന്യൂഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലെ ലക്ഷ്വറി കണക്ട് ബിസിനസ് സ്കൂളിലാണ് (LCBS). ഇറ്റലിയിലെ ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് മൊണാക്കയുമായി എം ഒ യു ഒപ്പിട്ട ഏക ഇന്ത്യന്‍ സ്ഥാപനവും LCBSആണ്. വിദേശ രീതിയില്‍ 16 മാസത്തെ കോഴ്സാണിവിടെ. എക്സിക്യുട്ടീവ് ഡിപ്ലോമ, പി ജി ഡിപ്ലോമ പ്രോഗ്രാമുകളിവിടെയുണ്ട്. ലക്ഷ്വറി ബ്രാന്‍ഡ് മാനേജ്മെന്‍റില്‍ ഓണ്‍ലൈന്‍ കോഴ്സുമിവിടെയുണ്ട്. LCBS ല്‍ ആറു മാസ പരിശീലനം ഇറ്റലിയിലോ ഫ്രാന്‍സിലോ ആയിരിക്കും. 20 ലക്ഷത്തിനടുത്താണിവിടുത്തെ ഫീസ്. ലോകത്തിലെ ഏത് കോണിലും ഇവിടുത്തെ സര്‍ട്ടിഫിക്കറ്റ് കൊണ്ട് ജോലി ലഭിക്കുമെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്. വിവരങ്ങള്‍ക്ക് http://lcbs.edu.in നോക്കുക.

അഹമ്മദാബാദ് ഐ ഐ എം (https://www.iima.ac.in)  ഈ രംഗത്ത് കോഴ്സ് ആരംഭിച്ചിട്ടുണ്ട്.

ചണ്ഡിഗറിലെ ലൈഫ് സ്റ്റൈല്‍ ആന്‍ഡ് ലക്ഷ്വറി മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍(http://llmi.in)  Post-Graduate Diploma in Luxury & Lifestyle Managementഎന്ന ഒരു കോഴ്സുണ്ട്.

ആര്‍ക്ക് പഠിക്കാം

ഏത് വിഷയത്തലും പ്ലസ് ടു കഴിഞ്ഞവര്‍ക്കും ഈ രംഗത്തെ ഡിഗ്രി കോഴ്സിനും ഏത് ഡിഗ്രിക്കാര്‍ക്കും പി ജി, പി ജി ഡിപ്ലോമ കോഴ്സുകള്‍ക്കും ചേരാം.

ജോലികള്‍ എന്തൊക്കെ

ഇന്ത്യയില്‍ 20 ശതമാനം വളര്‍ച്ച നേടുന്ന വിപണിയും വ്യവസായവുമാണ് ലക്ഷ്വറി മാനേജ്മെന്‍റ് മേഖല. 2020 ആകുമ്പോള്‍ ഈ രംഗത്ത് 12 ലക്ഷം അവസരങ്ങളുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡിസെന്‍ മാനേജര്‍, മാര്‍ക്കറ്റിങ്ങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മാനേജര്‍, ഹോസ്പിറ്റാലിറ്റി ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍, ഈവന്‍റ് മാനേജര്‍, ഫിനാന്‍സ് ബ്രാഞ്ച് മാനേജര്‍, സ്റ്റോര്‍ ജനറല്‍ മാനേജര്‍, ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യാം.

ഫാഷന്‍ കമ്യൂണിക്കേഷന്‍

- ഫാഷന്‍ രംഗത്തെ ഒരു നവീന കോഴ്സ്

ഫാഷന്‍ ഡിസൈന്‍ രംഗത്തെ ഒരുനവീന കരിയറാണ് ഫാഷന്‍ കമ്യൂണിക്കേഷന്‍ എന്നത്. വിവിധ തരം ഫാഷന്‍ കരിയറിലേക്കെത്തിച്ചേരാവുന്നതുമായ ഒരു ബിരുദ തല കോഴ്സാണിത്.

എന്താണ് ഈ കോഴ്സ്

ഫാഷന്‍ സങ്കല്‍പ്പങ്ങളും ഉല്‍പ്പന്നങ്ങളും നിലനില്‍ക്കുന്നത് ജന മനസ്സിലാണ്. അവര്‍ക്കതിഷ്ടപ്പെട്ടോയെന്നറിയണമെങ്കില്‍ ഉപഭോക്താക്കളുടെ മനസ്സറിയേണ്ടതുണ്ട്. അത് വിവിധ രൂപങ്ങളിലും സംഭവങ്ങളിലും ഷോകളിലൂടെയും അവതരിപ്പിക്കുന്ന പിന്നണി ജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ് ഫാഷന്‍ കമ്യൂണിക്കേറ്റര്‍മാര്‍. ഫാഷനിലെ ഏറ്റവും പ്രധാന രംഗമാണ് ബ്രാന്‍ഡിങ്ങ്. ബ്രാന്‍ഡ് പൊതു ജനങ്ങള്‍ ഏറ്റെടുക്കുന്നത് പരസ്യങ്ങളില്‍ കൂടിയാണ്. ഇന്ന് പരസ്യങ്ങളുടെ കണ്‍സെപ്റ്റ് തന്നെ മാറിയിരിക്കുന്നു. ഫാഷന്‍ ഷോകള്‍ മുതല്‍ സിനിമകള്‍ വരെ ബ്രാന്‍ഡ് മാര്‍ക്കറ്റ് ചെയ്യാനുപയോഗിക്കുന്ന വില്‍പ്പന തന്ത്രം ഡിസൈന്‍ ചെയ്യുന്നവരാണ് കമ്യൂണിക്കേറ്റര്‍മാര്‍.

എന്തൊക്കെ പഠിക്കുവാനുണ്ട്

വിഷ്വല്‍ കമ്യൂണിക്കേഷന്‍, ഗ്രാഫിക് ഡിസൈന്‍, എക്സിബിഷന്‍ ഡിസൈന്‍, ഡിസ്പ്ലേ ഡിസൈന്‍, ഫാഷന്‍ ജേര്‍ണലിസം, ഫാഷന്‍ സ്റ്റെലിങ്ങ്, ഫാഷന്‍ ഫോട്ടോഗ്രാഫി, അഡ്വര്‍ടൈസിങ്ങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ഫാഷന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, റീട്ടയില്‍ ഷോറും ഡിസൈന്‍ എന്നിവയെല്ലാം പാഠ്യ വിഷയങ്ങളാണ്.

വ്യക്തി പരമായ കഴിവുകള്‍ എന്തൊക്കെ

പുത്തന്‍ ആശയങ്ങള്‍ കണ്ടെത്തുവാനും അവ മറ്റുള്ളവര്‍ക്ക് ആകര്‍ഷകമായി അവതരിപ്പിച്ച് കൊടുക്കുവാനുമുള്ള കഴിവാണ് പ്രധാനമായും വേണ്ടത്. ഇന്നിറങ്ങുന്ന സിനിമാ പോസ്റ്ററുകള്‍ പോലും വിദഗ്ദരായ കമ്യൂണിക്കേറ്റര്‍മാരാല്‍ ഡിസൈന്‍ ചെയ്യപ്പെടുന്നതാണ്.  ഈ രംഗത്ത് പിടിച്ച് നില്‍ക്കണമെങ്കില്‍ പുത്തന്‍ കഴിവുകള്‍ ആര്‍ജ്ജിക്കുകയും അവ ആവിഷ്കരിക്കുവാനും സ്വയം മാര്‍ക്കറ്റ് ചെയ്യുവാനുമുള്ള കഴിവുണ്ടാവണം. മാര്‍ക്കറ്റിന്‍റെ ആവശ്യമനുസരിച്ച് പരിശീലനം കഴിഞ്ഞിറങ്ങുന്നവരുടെ അഭാവം ഈ രംഗത്തുണ്ട്. ഇന്ത്യയിലെ നാലു വര്‍ഷ ബിരുദ കോഴ്സ് പലതും അന്താരാഷ്ട്ര നിലവാരമുള്ളതാണ്.

ജോലി സാധ്യത എവിടെയെല്ലാം

ബെനറ്റന്‍, ലിബര്‍ട്ടി, ലീ കൂപ്പര്‍, ലോട്ടസ് ബാവ, പന്തലൂണ്‍, മാരിക്ലയര്‍, ടൈംസ് ഗ്രൂപ്പ്, എം ടി വി, ഷോപ്പേഴ്സ് സ്റ്റോപ്പ്, എം ടി വി, എന്‍ ഡി ടി വി, റിലയന്‍സ്, ഷാവലാസ്, ഗോദ്റെജ്, ക്രിസ്ത്യന്‍ ഡയോര്‍, ലൈഫ് സ്റ്റൈല്‍, ജി ആന്‍ഡ് ജി, ജോക്കി, ബിര്‍ലാ ഗ്രൂപ്പ്, മധുര കോട്സ്, ഫ്രീ ലുക്ക്, ഏഷ്യന്‍ ഏജ്, ഫെമിന തുടങ്ങി വന്‍ കിട കോര്‍പ്പറേറ്റുകള്‍ ഈ കോവ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി നല്‍കുന്നുണ്ട്. വിദേശങ്ങളിലും ജോലി നേടുവാന്‍ സാധിക്കും. പ്രതിമാസം 20000 മുതല്‍ ലക്ഷങ്ങള്‍ വരെ സമ്പാദിക്കുവാന്‍ കഴിയുന്നതാണി രംഗം.

പ്രൊജക്ട് മാനേജര്‍, ഫാഷന്‍ ഡിസൈനര്‍, കണ്‍സെപ്റ്റ് മേക്കര്‍, അനലിസ്റ്റ്, ഫാഷന്‍ ജേര്‍ണലിസ്റ്റ്, ഫാഷന്‍ അസിസ്റ്റന്‍റ്, ഫാഷന്‍ എഡിറ്റര്‍, ഫാഷന്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍, ആര്‍ട്ട് ഡയറക്ടര്‍, ഡെവലപ്പര്‍, സീനിയര്‍ കമ്യൂണിക്കേറ്റര്‍, ഡിസൈന്‍ അസിസ്റ്റന്‍റ് തുടങ്ങിയ തസ്തികകളിലൊക്കെ ജോലി ചെയ്യുവാന്‍ കഴിയും.

ആര്‍ക്ക് പഠിക്കാം

ഏത് വിഷയത്തില്‍ പ്ലസ് ടു പഠിച്ചവര്‍ക്കും ഈ രംഗത്തെ ബിരുദ കോഴ്സിന് ചേരാം. ഏത് ഡിഗ്രിക്കാര്‍ക്കും ബിരുദാനന്തര ൂരുദത്തിനും ചേരുവാന്‍ കഴിയും.

പ്രധാന പഠന സ്ഥാപനങ്ങള്‍

1.       നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫഷന്‍ ടെക്നോളജിയുടെ വിവിധ കേന്ദ്രങ്ങളിലായി മുന്നോറോളും സീറ്റുകളില്‍ എല്ലാ വര്‍ഷവും പ്രവേശനം നല്‍കുന്നുണ്ട് (NIFT) . B.Des. (Fashion Communication) എന്നതാണ് കോഴ്സ്. വിശദ വിവരങ്ങള്‍ക്ക് http://www.nift.ac.in നോക്കുക.

2. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്പാരല്‍ മാനേജ്മെന്‍റ് ഗുര്‍ഗോണ്‍ ഹരിയാന(http://www.iamindia.in)

3.     എ എ എഫ് റ്റി സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈന്‍ നോയിഡ ഉത്തര്‍ പ്രദേശ്(http://aaft.com)

4.       സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ വിമന്‍ നഗര്‍ പൂനൈ (http://sid.edu.in/)

5.  ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ വിവിധ കാമ്പസുകള്‍(www.jdinstitute.com)

6.       സ്കൂള്‍ ഓഫ് ഫാഷന്‍ ടെക്നോളജി പൂനൈ (http://soft.ac.in)

7. പേള്‍ അക്കാദമി മുംബൈ (http://pearlacademy.com)

ഇന്റലക്ച്വല്‍ പ്രോപ്പര്ട്ടി റൈറ്റ്സ്

– നിയമത്തിലെ ഒരു പുത്തന്‍ സ്പെഷ്യലൈസേഷന്‍

മുന്‍ കാലങ്ങളില്‍ വക്കീലാണെന്ന് പറഞ്ഞാല്‍ നേരിടുന്നയൊരു ചോദ്യമാണ് സിവിലോ ക്രിമിനലോ എന്നത്. എന്നാലിത് സ്പെഷ്യലൈസേഷനുകളുടെ കാലം. ഇത്തരത്തിലുള്ള നിയമ സ്പെഷ്യലൈസേഷനുകളില്‍ പ്രമുഖമായയൊന്നാണ് ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് അഥവാ ബൌദ്ധിക സ്വത്തവകാശ നിയമം.

എന്താണ് ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ്

ഒരു കമ്പനി ഒരു പ്രത്യേക ഉല്‍പ്പന്നം വിപണിയിലിറക്കുന്നുവെന്ന് കരുതുക. മറ്റൊരു കമ്പനി അതേ ഉല്‍പ്പന്നം അതേ പേരിലിറക്കിയാല്‍ അത് ആദ്യ കമ്പനിയുടെ കച്ചവടത്തെ ബാധിക്കും. ഇത്തരം ബൌദ്ധീകാനുകരണങ്ങളെ വ്യവസ്ഥാപിതമായും നിയമ പരമായും നേരിടുകയെന്നത് വ്യവസായ സ്ഥാപനങ്ങളുടേയും രാഷ്ട്രത്തിന്‍റേയും ഉത്തരവാദിത്വമാണ്. ഇവിടെയാണ് ഈ കോഴ്സ് കഴിഞ്ഞവര്‍ക്കുള്ള പ്രസക്തി.

ഉല്‍പ്പന്നങ്ങള്‍, കണ്ട് പിടുത്തങ്ങള്‍, രൂപകല്‍പ്പനകള്‍, രചനകള്‍, സൃഷ്ടികള്‍ എന്നിവ അനുവാദമില്ലാതെയോ ആധികാരികമല്ലാതെയോ ഉപയോഗിക്കുന്നത് തടയുക എന്നതാണ് ചെയ്യുവാനുള്ളത്. പേറ്റന്‍റുകള്‍, ട്രേഡ് മാര്‍ക്കുകള്‍, കോപ്പിറൈറ്റ്സ്, ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് എന്നിവയെല്ലാം ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സില്‍ പെടുത്തി ഇന്ത്യ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ട്.

സ്വതന്ത്രമായ ഒരു കോഴ്സായി ഇത് ഇന്ത്യയില്‍ നിലവിലുണ്ട്. ഡിഗ്രി പഠനത്തിന് ശേഷം ഉപരി പഠന മേഖലയായി ഇതിനെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ എല്‍ എല്‍ ബിക്ക് ശേഷം സ്പെഷ്യലൈസേഷനായി തിരഞ്ഞെടുക്കുന്നതാണുത്തമം.

പ്രധാന പഠന സ്ഥാപനങ്ങള്‍

1. Rajiv Gandhi School of Intellectual Property Law – IIT Kharagpur(http://www.iitkgp.ac.in/)

LL.B. (Hons) Degree in Intellectual Property Rights ആണ് ഇവിടുത്തെ കോഴ്സ്.

First Class Bachelors Degree in Engineering / Technology / Medicine or equivalent or First Class Masters Degree in Science or Pharmacy or equivalentt or First Class MBA Degree with any of the above എന്നതാണ് പ്രവേശന യോഗ്യത. പ്രവേശന പരീക്ഷയുണ്ടാവും.

2.      Indian Law Institute New Delhi (http://www.ili.ac.in)

Intellectual Property Rights ല്‍ പി ജി ഡിപ്ലോമയാണിവിടെയുള്ളത്. ഏത് ഡിഗ്രി കഴിഞ്ഞവര്‍ക്കും ചേരാം. ഇവിടെ ഈ വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുമുണ്ട്.

3.      National Law School of Indian University Bangalore(https://www.nls.ac.in/)

Post-Graduate Diploma In Intellectual Property Rights Law (PGDIPRL)എന്നയൊരു കോഴ്സിവിടെയുണ്ട്. വിദൂര വിദ്യാഭ്യാസ രീതിയിലാണിത്.http://ded.nls.ac.in/ എന്ന സൈറ്റില്‍ നിന്നും വിവരങ്ങളറിയാം.

4.      Govt. Law College Mumbai (http://glcmumbai.com/)

POST GRADUATE DIPLOMA IN INTELLECTUAL PROPERTY RIGHTS – എത് ഡിഗ്രിക്കാര്‍ക്കും ഈ കോഴ്സിന് ചേരാം. ഒരു വര്‍ഷത്തെ ഈ കോഴ്സിന് 50 സീറ്റുണ്ട്.

5.      Benarus Hindu University Waranasi UP (http://www.bhu.ac.in/)

Post Graduate Diploma in Intellectual Property Rights – ഒരു വര്‍ഷത്തെ ഈ പ്രോഗ്രാം പാര്‍ട്ട് ടൈം കോഴ്സാണ്.

6.      Inter University Centre for Intellectual Property Rights Studies – CUSAT

P.G. Diploma in Intellectual Property Rights. - Bachelor's Degree in Law, Economics, Political Science, History, Management and Science & Technology / Engineering.  എന്നതാണ് പ്രവേശന യോഗ്യത. 15 സീറ്റുണ്ട്. ഗവേഷണത്തിനും അവസരമുണ്ട്.

7. Indira Gandhi National Open University (http://www.ignou.ac.in)

Post Graduate Diploma in Intellectual Property Rights – ഒരു വര്‍ഷത്തെ ഈ പ്രോഗ്രാമിന് ഡിഗ്രിയാണ് യോഗ്യത.

8. Federation of Indian Chamber of Commerce and Industry (http://www.ficciipcourse.in/)

(a)  Online Certificate Course on Intellectual Property(IP)

(b) Online Certificate Course on Intellectual Property Rights & Competition Law (IPComp) 
(c)  Online Certificate Course on IPR and Pharmaceutical R&D (CCIPR)

(d) Online Certificate Course On US Patent Law & Practice

9. Institute of Intellectual Property Rights – Narsee Monjee Institute of Management Studies  Mumbai (http://iips.nmims.edu)

POST GRADUATE DIPLOMA COURSES

(a) Post Graduate Diploma In Patent Law  & Practice (PGDPLP)

ഒരു വര്‍ഷത്തെ ഈ കോഴ്സിന് ഡിഗ്രിയാണ് യോഗ്യത

(b) Post Graduate Diploma In Intellectual  Property Rights Management (IPRM)

ഒരു വര്‍ഷത്തെ ഈ കോഴ്സിന് ഡിഗ്രിയാണ് യോഗ്യത

CERTIFICATE COURSES (TWICE A YEAR)

(a)    Drug Regulatory & Intellectual Property Rights (DRIP)

6 മാസത്തെ ഈ കോഴ്സിന് സയന്‍സ്/ഫാര്‍മസ്യൂട്ടിക്കല്‍ ഡിഗ്രിയാണ് യോഗ്യത

(b)   Certificate Course In Intellectual Property (CCIP)

4 മാസത്തെ ഈ കോഴ്സിന് + 2 വാണ് യോഗ്യത

SHORT TERM PROGRAMS

(a)  Patent Searching & Drafting

4 മാസത്തെ ഈ കോഴ്സിന് + 2 വാണ് യോഗ്യത

(b) Understanding Patent

4 മാസത്തെ ഈ കോഴ്സിന് + 2 വാണ് യോഗ്യത

(c)  Copyright For Entertainment/ Media

4 മാസത്തെ ഈ കോഴ്സിന് + 2 വാണ് യോഗ്യത

(d) Technology Transfer & Licensing

6 മാസത്തെ ഈ കോഴ്സിന് സയന്‍സ് ഡിഗ്രിയാണ് യോഗ്യത

(e)  Patent Agent Training Program

12 മണിക്കൂറത്തെ ഈ കോഴ്സിന് ഫാര്‍മസ്യൂട്ടിക്കല്‍/എഞ്ചിനിയറിങ്ങ്/നിയമഡിഗ്രിയാണ് യോഗ്യത

ഐ ടി യില്‍ മികവിന്റെ കേന്ദ്രങ്ങളായി ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ഫര്മേഷന്‍ ടെക്നോളജികള്‍

ജീവിതത്തിന്‍റെ സമസ്ത മേഖലകളും കയ്യടക്കിക്കൊണ്ട് മുന്നേറുന്നയൊന്നാണ് വിവര സാങ്കേതിക വിദ്യയുടെ ലോകം. ഈ പ്രാധാന്യം ഉള്‍ക്കൊണ്ട് കൊണ്ട് വികവാര്‍ന്ന പ്രൊഫഷണലുകളെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴില്‍ സ്ഥാപിതമായതാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജികള്‍. 1999 ല്‍ ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് രാജ്യത്തെ ആദ്യ ഐ ഐ ഐ ടി സ്ഥാപിതമായത്.

രണ്ട് തരം ഐ ഐ ഐ ടികളാണുള്ളത്. ഒന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റെ പൂര്‍ണ്ണ സാമ്പത്തിക സഹായത്താല്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇത്തരത്തില്‍ നാലെണ്ണമാണുള്ളത്. അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ജബല്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്‍റ്, ഗ്വാളിയാറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്, കാഞ്ചിപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്‍റ് എന്നിവയാണവ. ഈ ഐ ഐ ഐ ടികളെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ മാനവ വിഭവ ശേഷി മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവക്ക് പുറമേ ഉന, ശ്രി സിറ്റി, ഗുവാഹതി, കോട്ട, വഡോദര, ശ്രീ രംഗം, കല്യാണ്‍, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് പൊതു – സ്വകാര്യ മേഖലാ സംയുക്ത സംരംഭമായും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ഐ ടി വ്യവസായികളുടെ സംഘടനയായ നാസ്കോം ഉള്‍പ്പെടെയുള്ള സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പൊതു സ്വകാര്യ മേഖലാ ഐ ഐ ഐ ടികള്‍ പ്രവര്‍ത്തിക്കുന്നത്.

എല്ലാം ഐ ഐ ഐ ടികളിലും ഒരേ രീതിയിലല്ല കോഴ്സുകള്‍. പഠന വിഷയങ്ങളിലും പഠന രീതികളിലും വലിയ വ്യത്യാസമുണ്ട്. ഓരോ അപേക്ഷകരം അവരുടെ താല്‍പ്പര്യമനുസരിച്ച് വേണം കോഴ്സുകളും സ്ഥാപനങ്ങളും തെരഞ്ഞെടുക്കുവാന്‍.

കേരളത്തിലെ കോട്ടയത്ത് പുതുതായി ഒരു ഐ ഐ ഐ ടി കൂടി സ്ഥാപിക്കപ്പെടുവാന്‍ പോകുന്നുണ്ട്. ജില്ലയിലെ പാലായ്ക്കടുത്തുള്ള വലവൂരില്‍ ഇതിനായുള്ള 100 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് പണി ആരംഭിച്ചു കഴിഞ്ഞു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അലഹബാദ്

100 ഏക്കര്‍ വരുന്ന വിശാലമായ കാമ്പസില്‍ റസിഡന്‍ഷ്യല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. 1999 ല്‍ ആരംഭിച്ച സ്ഥാപനം ഐ ടി അനുബന്ധ മേഖലയിലെ മികവിന്‍റെ കേന്ദ്രം കൂടിയാണ്. 2000 ല്‍ കല്‍പ്പിത സര്‍വ്വകലാശാല പദവി ലഭിച്ചു.

കോഴ്സുകള്‍

1.      B. Tech (Information Technology)

2.      B. Tech (Electronic & Communication)

3.      M. Tech (Information Technology)

4.      M. Tech (Electronics Engineering)

5.      Integrated M. Tech (Robotics)

6.      Integrated M. Tech (Stem Cell Engineering)

7.      MBA (Information Technology)

8.      Ph.D. (Information Technology & Management)

പ്രവേശനം – ബിടെക് കോഴ്സുകളിലെ പ്രവേശനം ഐ ഐ ടി ജെ ഇ ഇ റാങ്കിന്‍റെ അടിസ്ഥാനത്തിലാണ്. മറ്റ് കോഴ്സുകളില്‍ പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ബി ടെക് അല്ലെങ്കില്‍ എം ടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് പി എച്ച് ഡി പ്രവേശനത്തിന്എന്‍ റോള്‍ ചെയ്യാം.

വിശദ വിവരങ്ങള്‍ക്ക് https://www.iiita.ac.in നോക്കുക.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് ഗ്വാളിയാര്‍

ഇന്‍റഗ്രേറ്റഡ് പി ജി -  വിവര സാങ്കേതിക വിദ്യക്കൊപ്പം മാനേജ്മെന്‍റ് വൈദഗ്ദ്യം കൂടി നേുടുവാന്‍ വഴിയൊരുക്കുന്ന കോഴ്സുകളാണ് ഗ്വാളിയോര്‍ ഐ ഐ ഐ ടിയുടെ പ്രത്യേകത. ഇതിന് ലക്ഷ്യം വച്ച് കൊണ്ടുള്ള ഇന്‍റഗ്രേറ്റഡ് പി ജി കോഴ്സുകള്‍ ഇവിടെ ലഭ്യമാണ്. ബി ടെകും തുടര്‍ന്ന് എം ടെക്കോ എം ബി എ യോ ചെയ്യാവുന്നതാണ് ഇവിടുത്തെ ഇന്‍റഗ്രേറ്റഡ് കോഴ്സുകള്‍. അഞ്ച് വര്‍ഷമാണ് (10 സെമസ്റ്ററുകള്‍) കാലാവധി. ആദ്യത്തെ ആറ് സെമസ്റ്ററുകള്‍ ബി ടെക് പഠനമാണ്. തുടര്‍ന്ന് എം ടെക്കോ എം ബി എയോ തിരഞ്ഞെടുത്ത് കോഴ്സ് പൂര്‍ത്തിയാക്കാവുന്നതാണ്. Supply Chain Management), ERP (Eenterprise resource planning), CRM (Customer Relationship Management), IT strategy, and e-Commerce.  എന്നിവയാണ് മാനേജ്മെന്‍റിലെ സ്പെഷ്യലൈസേഷന്‍. പ്ലസ് ടുവിന് ശേഷം ജെ ഇ ഇ മെയിന്‍ പരീക്ഷയിലെ റാങ്കിന്‍റെ അടിസ്ഥാനത്തിലണ് ഇന്‍റഗ്രേറ്റഡ് പി ജി കോഴ്സുകളിലെ പ്രവേശനം.

എം ടെക് - Digital Communication, Advanced Network, VLSI – Very Large Scale Integration, Information Security എന്നി മേഖലകളിലാണ് സ്പെഷ്യലൈസേഷന്‍.

എം ബി എ – മൂന്ന് സ്പെഷ്യലൈസേഷനില്‍ ഇവിടെ എം ബി എ കോഴ്സുകള്‍ ലഭ്യമാണ്.

I.            General MBA with specialization in Human Resources, Marketing and Finance;

II.            MBA in ITES (Information Technology Enabled Services);

III.            MBA in Public Service Management and e-Governance

എന്നിവയാണ് മാനേജ്മെന്‍റിലെ സ്പെഷ്യലൈസേഷനുകള്‍.

പ്രവേശന പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയിലൂടെയാണ് എം ടെക്, എം ബി എ കോഴ്സുകളിലേക്കുള്ള പ്രവേശനം.

പി എച്ച് ഡി – മാനേജ്മെന്‍റ്, ഐ ടി, ഇലക്ട്രോണിക്സ്, അപ്ലൈഡ് സയന്‍സ് എന്നിവയിലാണ് പി എച്ച് ഡിയുള്ളത്. പ്രസ്തുത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.iiitm.ac.in/ സന്ദര്‍ശിക്കുക

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്‍റ് മാനുഫാക്ച്വറിങ്ങ് ജബല്‍പൂര്‍

ഡിസൈനിങ്ങിന് മുന്‍തൂക്കം നല്‍കുന്ന മികവിന്‍റെ കേന്ദ്രങ്ങളില്‍ ഒന്നാണിത്. എല്ലാ സൌകര്യങ്ങളോടും കൂടിയ കാമ്പസാണിത്.

കോഴ്സുകള്‍

1.       ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് എഞ്ചിനിയറിങ്ങ്

2.       ബി ടെക് ഇലക്ട്രോണിക്സ് ആന്‍റ് കമ്യൂണിക്കേഷന്‍

3.   ബി ടെക് മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് – ഓട്ടോമൊബൈല്‍, എയ്റോ സ്പേസ്, ഡിഫന്‍സ്, ഇന്‍ഡസ്ട്രിയല്‍ മെഷിനറി, എഞ്ചിനിയറിങ്ങ് സര്‍വീസ്, ഹൈടെക് ഇലക്ട്രോണിക്സ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലക്കാണ് കോഴ്സുകള്‍ ഊന്നല്‍ നല്‍കുന്നത്.

4.       എം ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് എഞ്ചിനിയറിങ്ങ്

5. എം ടെക് ഇലക്ട്രോണിക്സ് ആന്‍റ് കമ്യൂണിക്കേഷന്‍ (മൈക്രോ വേവ് ആന്‍റ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ്, പവര്‍ കണ്ട്രോള്‍)

6.       എം ടെക് മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് (കാഡ്/കാം, ഡിസൈന്‍, മാനുഫാക്ച്റിങ്ങ്)

7.       എം ടെക് മെക്കാട്രോണിക്സ്

8.       മാസ്റ്റര്‍ ഓഫ് ഡിസൈന്‍

9.     പി എച്ച് ഡി (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് എഞ്ചിനിയറിങ്ങ്, ഇലക്ട്രോണിക്സ് ആന്‍റ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ്, മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ്, ഡിസൈന്‍, നാച്വറല്‍ സയന്‍സ്)

ജെ ഇ ഇ മെയിന്‍ പരീക്ഷയുടെ റാങ്കിന്‍റെ അടിസ്ഥാനത്തിലാണ് ബി ടെക് കോഴ്സിലേക്കുള്ള പ്രവേശനം. എം ടെക്, പി എച്ച് ഡി എന്നിവക്ക് ഗേറ്റ് സ്കോറിന്‍റെ അഭാവത്തില്‍ പ്രവേശന പരീക്ഷ, അഭിമുഖം എന്നിവക്ക് ശേഷമാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.iiitdmj.ac.in/നോക്കുക.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് തിരുവനന്തപുരം

കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തിന്‍റേയും സംസ്ഥാന സര്‍ക്കാരിന്‍റേയും സംയുക്ത നിയന്ത്രണത്തിലാണ് ഈ സ്ഥാപനം. ഇവിടെ നടത്തുന്ന കോഴ്സുകള്‍ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ അംഗീകാരമുണ്ട്. എന്നാലിവിടെ ബി ടെക്, എം ടെക് കോഴ്സുകള്‍ ലഭ്യമല്ല.

സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐ ടി

1.       Post Graduate Diploma in Information Technology (2 Year) – B.Tech, MCA, MSc (Computer Science / IT / Applied Electronics) with a minimum score of 60 % എന്നതാണ് വേണ്ട യോഗ്യത

2. M. Sc. in Computational Science - Bachelor's degree in Science / Engineering / Technology with Mathematics എന്നതാണ് വേണ്ട യോഗ്യത. പ്രവേശന പരീക്ഷയുണ്ടാകും.

3.       Doctoral Programmes - Artificial Intelligence and Soft Computing, Medical Image Computing and Signal Processing,  Natural Language Processing,  Software Engineering and Object Modelling,   Information Systems and Services: എന്നിവയില്‍ സ്പെഷ്യലൈസ് ചെയ്യാം.

4. M.Sc. in Computer Science with Specialization in - Cyber Security / Machine Intelligence / Data Analytics / Geospatial Data Analytics എന്നയൊരു കോഴ്സും കൂടി പുതുതായി തുടങ്ങുന്നുണ്ട്.

സ്കൂള്‍ ഓഫ് ഇന്‍ഫോര്‍മാറ്റിക്സ്

1.      PG Diploma in Agri Informatics

  1. M. Phil – Ecological Informatics - First class M.Sc. in Natural/ Physical Sciences with CGPA 6.5 or above in 10 points scale എന്നതാണ് വേണ്ട യോഗ്യത
  2. MSc. in Geoinformatics - Bachelor's Degree in any Science/Engineering/Technology branch with Mathematics / Geology /Geography as one of the subjects of study in that course, with a score of 60 % marks or above or CGPA of 6.5 or above in 10 points എന്നതാണ് വേണ്ട യോഗ്യത

സ്കൂള്‍ ഓഫ് ഹ്യുമാനിറ്റിക്സ് ആന്‍ഡ് മാനേജ്മെന്‍റ്

PG Diploma in e – Governance

എം എസ് സി ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശന പരീക്ഷ അല്ലെങ്കില്‍ ഗേറ്റ് സ്കോര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അഭിരുചി പരീക്ഷ അല്ലെങ്കില്‍ ഗേറ്റ് സ്കോര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് എം ഫില്‍ പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് http://www.iiitmk.ac.in സന്ദര്‍ശിക്കുക.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ശ്രീരംഗം, തിരുച്ചിറപ്പള്ളി

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റേയും സ്വകാര്യ മേഖലയുടേയും സംയുക്താഭിമുഖ്യത്തില്‍ സ്ഥാപിച്ച ഐ ഐ ടി കളില്‍ ഒന്നാണ് ശ്രീ രംഗത്തേത്. ഇത് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ല. നിലവില്‍ ഭാരതി ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കാമ്പസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

കോഴ്സുകള്‍

1.     B.Tech Computer Science and Engineering

2.     B.Tech Information Technology

3.     B.Tech Electronics and Communication Engineering

4.     M.Tech Computer Science and Engineering

5.     M.Tech Database Systems

6.     M.Tech Software Engineering

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ശ്രീ സിറ്റി

മാനവ വിഭവ ശേഷി മന്ത്രാലയം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ സ്ഥാപനം. ഇവിടെ 2 ബി ടെക് കോഴ്സുകള്‍ ലഭ്യമാണ്.

1.      ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിങ്ങ് (130 Seats)

2.      ബി ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ് - (70 Seats)

ഐ ഐ ടി ജെ ഇ ഇ മെയിന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍  മാനവ വിഭവ ശേഷി മന്ത്രാലയമാണ് പ്രവേശനം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക്http://www.iiits.ac.in/ നോക്കുക

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഗുവാഹത്തി

മാനവ വിഭവ ശേഷി മന്ത്രാലയം, ആസാം സര്‍ക്കാര്‍, ടി സി എസ്, ഓയില്‍ ഇന്ത്യാ ഇന്‍ഫ്രാ സ്ടക്ചര്‍, ആംട്രോണ്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ സ്ഥാപനം. ഇവിടെ 2 ബി ടെക് കോഴ്സുകള്‍ ലഭ്യമാണ്.

1.       ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിങ്ങ്

2.       ബി ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ്

ഗവേഷണത്തിനും ഇവിടെ സൌകര്യമുണ്ട്.

ഐ ഐ ടി ജെ ഇ ഇ മെയിന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍  മാനവ വിഭവ ശേഷി മന്ത്രാലയമാണ് പ്രവേശനം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.iiitg.ac.in/ നോക്കുക

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഉന

മാനവ വിഭവ ശേഷി മന്ത്രാലയം ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ സ്ഥാപനം.

ഇവിടെ 2 ബി ടെക് കോഴ്സുകള്‍ ലഭ്യമാണ്.

1.      ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിങ്ങ് – (30 Seats)

2.      ബി ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ്– (30 Seats)

ഐ ഐ ടി ജെ ഇ ഇ മെയിന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍  മാനവ വിഭവ ശേഷി മന്ത്രാലയമാണ് പ്രവേശനം നടത്തുക. വിശദ വിവരങ്ങള്‍ക്ക്http://www.iiitu.ac.in സന്ദര്‍ശിക്കുക.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്‍റ് മാനുഫാക്ച്വറിങ്ങ് കാഞ്ചീപുരം

നാലു വര്‍ഷ ബി ടെക് കോഴ്സുകള്‍ക്ക് പുറമേ അഞ്ച് വര്‍ഷ ഇരട്ട ബിരുദ (ബി ടെക് + എം ടെക്) പി ജി കോഴ്സുകളും ഇവിടെ ലഭ്യമാണ്. ഉല്‍പ്പന്നങ്ങളുടേയും ഡിസൈനിങ്ങിലാണ് ഇവിടെ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ബി ടെക് കോഴ്സുകള്‍

1.       Computer Engineering

2.       Electronics Engineering (Design & Manufacturing)

3.       Mechanical Engineering (Design and Manufacturing)

ഡ്യൂവല്‍ ഡിഗ്രി കോഴ്സുകള്‍

1.                   1.   B. Tech - Computer Engineering + M. Tech - Computer Engineering

2.        B. Tech - Electronics Engineering (Design  & Manufacturing) + M. Tech - VLSI & Electronic System Design

3.        B. Tech - Electronics Engineering (Design  & Manufacturing) + M. Tech - Signal Processing & Communication System Design

4.        B. Tech - Mechanical Engineering (Design  & Manufacturing) + M. Tech - Product Design

5.        B. Tech - Mechanical Engineering (Design  & Manufacturing) + M. Tech - Advanced Manufacturing

മാസ്റ്റര്‍ ഓഫ് ഡിസൈന്‍

1. M.Des Communication Systems

2. M.Des Electronic Systems

3. M.Des Mechanical Systems

പി എച്ച് ഡി

2009 ലാണ് ഇവിടെ പി എച്ച് ഡി ആരംഭിച്ചത്. Computer Science and Engineering, Electronics Engineering, Mathematics, Mechanical Engineering, Physics എന്നിവയില്‍ ഗവേഷണം നടത്താം.

എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.വിശദ വിവരങ്ങള്‍ക്ക് http://www.iiitdm.ac.in സന്ദര്‍ശിക്കുക.

പ്രകാശത്തെപ്പറ്റി പഠിക്കുവാന്‍ ഫോട്ടോണിക്സ്

അടുത്ത കാലത്തായി ഉയര്‍ന്ന് വന്നയൊരു പഠന ശാഖയാണ് ഫോട്ടോണിക്സ്. ഇത് ഒരു ഗവേഷണാത്മകമായ പഠന മേഖലയാണ്

എന്താണ് പഠിക്കുവാനുള്ളത്

പ്രകാശത്തിന്‍റെ അടിസ്ഥാന ഘടമായ ഫോട്ടോണിനെ ഈര്‍ജ്ജമാക്കി പരിവര്‍ത്തിപ്പിച്ച് വാര്‍ത്താ വിനിമയ രംഗത്തും അതി സങ്കീര്‍ണ്ണമായ സര്‍ജറികളിലും മറ്റു സാങ്കേതിക മേഖലകളിലും ഉപയോഗപ്പെടുത്തുന്ന ശാസ്ത്ര പഠന ശാഖയാണ് ഫോട്ടോണിക്സ്.

ഒപ്ടിക്കല്‍ ടെക്നോഥജിയും ഇലക്ട്രോണിക്സും സംയോജിപ്പിച്ചുള്ള പാഠ്യ പദ്ധതിയാണിത്. എമിഷന്‍, ട്രാന്‍സ്മിഷന്‍, ആംപ്ലിഫിക്കേഷന്‍, ഡയറക്ഷന്‍, മോഡുലേഷന്‍, സ്വിച്ചിങ്ങ് എന്നിവയെല്ലാമിതില്‍പ്പെടുന്നു. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയാത്ത അള്‍ട്രാ വയലറ്റ്, ഇന്‍ഫ്രാറെഡ്, ക്വാണ്ടം, കാസ്കേഡ്, ലേസര്‍ തുങ്ങിയവയെക്കുറിച്ചും ഫോട്ടോണിക്സ് പഠിപ്പിക്കുന്നു. നാനോ ഫോട്ടോണിക്സ്, നാനോ ബയോ ഫോട്ടോണിക്സ് എന്നിങ്ങനെ ഉപ വിഭാഗങ്ങളുമുണ്ട്.

ബാര്‍കോഡുകളെ വായിക്കുക, ബ്ലൂറേ ഡിസ്കുകള്‍, ടെലി കമ്മയൂണിക്കേഷന്‍, റഡാര്‍, മെഡിസിന്‍, മാനുഫാക്ചറിങ്ങ് ടെക്നോളജി, കണ്‍സ്ട്രക്ഷന്‍, ഏവിയേഷന്‍, മെട്രോളജി തുടങ്ങിയവയിലെല്ലാം ഇന്ന് ഫോട്ടോണിക്സ് ഉപയോഗിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ അതി നൂതനങ്ങളായ ഇലക്ട്രോണിക്സ്, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളിലാണ് കൂടുതലും തൊഴിലവസരമുള്ളത്.

എവിടെ പഠിക്കാം

കേരളത്തിലെ കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ (http://photonics.cusat.edu/). അഞ്ച് വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് എം എസ് സി കോഴ്സുണ്ട്. പ്രവേശന പരീക്ഷയുണ്ടാകും. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ചുള്ള പ്ലസ്ടുവാണ് യോഗ്യത. 20 സീറ്റുണ്ട്. കുസാറ്റില്‍ത്തന്നെ ഒപ്റ്റോ ഇലക്ട്രോണിക്സ് ആന്‍ഡ് ലേസര്‍ ടെക്നോളജിയില്‍ എം ടെകും ഫോട്ടോണിക്സില്‍ എം ഫിലുമുണ്ട്. ഗവേഷണത്തിനും അവസരമുണ്ട്.

കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിലെ(http://www.keralauniversity.ac.in/) ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഒപ്റ്റോ ഇലക്ട്രോണിക്സില്‍ എം ടെക് ഒപ്റ്റോ ഇലക്ട്രോണിക്സ് ആന്‍റ് ഒപ്റ്റിക്കല്‍ കമ്യൂണിക്കേഷന്‍, എം ഫില്‍ ഫോട്ടോ ഇലക്ട്രോണിക്സ് എന്നിവയുണ്ട്. എം എസ് സി/ബിടെക് ആണ് എം ടെക്കിന്‍റെ പ്രവേശന യോഗ്യത.

മഹാരാഷ്ട്ര ലാത്തൂരിലെ രാജര്‍ഷി ഷാഹു മഹാവിദ്യാലയയില്‍(http://www.shahucollegelatur.org.in) എം എസ് ഫോട്ടോണിക്സ് ഉണ്ട്.

കല്‍ക്കട്ടയിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍(http://www.jaduniv.edu.in/) ഇല്യൂമിനേഷന്‍ ടെക്നോളജി ആന്‍ഡ് ഡിസെനില്‍ എം ടെക് ഉണ്ട്.

കൈത്തറി വസ്ത്ര നിര്മ്മാണത്തിന് പുതിയ മുഖം നല്കാന്‍ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്ഡ് ലൂം ടെക്നോളജി

പരമ്പരാഗത കൈത്തറി വസ്ത്ര നിര്‍മ്മാണം കേരളത്തിലെ പ്രധാനപ്പെട്ട ഒരു തൊഴില്‍ മേഖലയാണ്. ആധുനിക സാങ്കേതി വിദ്യയുടെ പിന്‍ ബലവും കൂടിയുണ്ടുവെങ്കില്‍ നമുക്ക് ഈ രംഗത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും. ഇത് തിരിച്ചറിഞ്ഞാണ് കേരള സര്‍ക്കാരിന് കീഴില്‍ ഒട്ടേറെ തൊഴിലധിഷ്ടിത കോഴ്സുകളുമായി കണ്ണൂരിലെ കിഴുന്നയില്‍ ഐ ഐ എച്ച് ടി സ്ഥാപിച്ചത്. വസ്ത്ര നിര്‍മ്മാണത്തിലെ വൈവിധ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി കോഴ്സുകളിവിടെയുണ്ട്.

1.       കമ്പ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിങ്ങ് (സി എ എഫ് ഡി)

മൂന്ന് മാസത്തെ ഈ കോഴ്സിന് എസ് എസ് എല്‍സിയും തയ്യല്‍ രംഗത്തെ പരിചയവുമാണാവശ്യം. 10 സീറ്റുണ്ട്.

2.       ക്ലോത്തിങ്ങ് ആന്‍ഡ് ഫാഷന്‍ ടെക്നോളജി (സി എഫ് ടി)

കാലാവധി ഒരു വര്‍ഷം. പ്ലസ് ടുവാണ് യോഗ്യത. 20 സീറ്റാണുള്ളത്. പ്രവേശന പരിക്ഷയും അഭിമുഖവുമുണ്ടാകും.

3.       കമ്പ്യൂട്ടര്‍ എയ്ഡഡ് ടെക്സ്റ്റൈല്‍ ഡിസൈനിങ്ങ് (സി എ ടി ഡി)

മൂന്ന് മാസത്തെ ഈ കോഴ്സിന് ടെക്സറ്റൈല്‍ രംഗത്തെ സര്‍ട്ടിഫിക്കറ്റോ, ഡിപ്ലോമയോ അതുമല്ലെങ്ങിങ്കില്‍ എസ് എസ് എല്‍ സിയും പ്രവര്‍ത്തി പരിചയവുമാണാവശ്യം. 10 സീറ്റുണ്ട്. അഭിമുഖത്തിലൂടെയാണ് പ്രവേശനം

  1. ഡിപ്ലോമ ഇന്‍ ഹാന്‍ഡ് ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ ടെക്നോളജി (ഡി എച്ച് ടി ടി)

മൂന്ന് വര്‍ഷത്തെ ഈ കോഴ്സിന് എസ് എസ് എല്‍ സിയാണ് യോഗ്യത.

  1. പാറ്റേണ്‍ കട്ടിങ്ങ് മാസ്റ്റര്‍ കോഴ്സ് (പി സി എം സി)

6 മാസമാണ് കാലാവധി. യോഗ്യത എസ് എസ് എല്‍ സി. 10 സീറ്റാണുള്ളത്.

  1. പോസ്റ്റ് ഡിപ്ലോമ ഇന്‍ ഹോം ടെക്സ്റ്റൈല്‍ മാനേജ്മെന്‍റ്. (പി ഡി എച്ച് ടി എം)

ടെക്സ്റ്റൈല്‍ കോഴ്സ്കളില്‍ ഡിഗ്രിയോ ഡിപ്ലോമയോ ആണ് ഈ ഒരു വര്‍ഷത്തെ കോഴ്സിന്‍റെ യോഗ്യത. 20 സീറ്റാണുള്ളത്.

ഇത് കൂടാതെ വിവിധ ട്രെയിനിങ്ങ് പ്രോഗ്രാമുകളും ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റെടുത്ത് നടത്തുന്നുണ്ട്. വളരെ നല്ല ഒരു റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്‍റ് വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി പ്ലേസ്മെന്‍റ് സെല്ലും ഉണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് http://iihtkannur.ac.in സന്ദര്‍ശിക്കുക.

വിലാസം

Indian Institute Of Handloom Technology
Kizhunna P.O.,Kannur-7,Kerala
Phone/Tele Fax:0497-2835390
Phone: 0497-2739322
Email: info@iihtkannur.ac.in

വിദേശത്ത് ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ കടമ്പകള്‍ അനവധി

ആഗോളീകരണത്തിന്‍റെ ഈ കാലത്ത് മനുഷ്യന്‍ ജോലി ചെയ്യുന്നതിന് അതിര്‍ വരമ്പുകളില്ല. പ്രൊഫഷണലുകള്‍ പലരും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുവാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട് ഇന്ന്. എന്നാല്‍ ഇതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യണമെന്നുണ്ടുവെങ്കിലും നിരവധി കടമ്പകളുണ്ട്. ഇത് രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

അമേരിക്ക

അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യുവാന്‍ United States Medical Licensing Examination (USMLE) വിജയകരമായി പൂര്‍ത്തിയാകേകോണ്ടതുണ്ട്. അറിവ്, രോഗ നിര്‍ണ്ണയ ശേഷി, പ്രവര്‍ത്തന മികവ്, ചികിത്സാ രീതി എന്നിവ ഇതിലൂടെ പ്രത്യേകം വിലയിരുത്തപ്പെടും. ECFMG – Educational Commission for Foreign Medical Graduates, NMBE – National Board of Medical Examiners, FSMB – Federation of States Medical Board മായി ചേര്‍ന്നാണ് USMLEനടത്തുന്നത്.

USMLE പരീക്ഷക്ക് മൂന്ന് കടമ്പകളുണ്ട്. Step 1, Step 2 – CK, Step 3 – CSഎന്നിങ്ങനെ മൂന്ന് തട്ടുകളായാണ് പരീക്ഷ നടത്തുന്നത്. Step 1 ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണ്. Anatomy, Bio Chemistry, Behavioral Science, Micro Biology, Immunology, Pathology, Pharmacology and Psychology, Nutrition. Genetics and Aging എന്നീ വിഷയങ്ങളിലേയും പ്രാവീണ്യം വിലയിരുത്തും. Step 2 ല്‍ ക്ലിനിക്കല്‍ പ്രാവീണ്യം വിലയിരുത്തുവാനുള്ള രണ്ട് പരീക്ഷകളുണ്ട്. Step 3 യിലും രണ്ട് പരീക്ഷകളുണ്ട്. ഒരു വര്‍ഷത്തെ റസിഡന്‍സി പരീശീലനത്തിന് ശേഷം ഈ പരീക്ഷയെഴുതാം. പരീക്ഷക്ക് മുന്‍പായി ഒരു സൂപ്പര്‍വൈസറുടെ കീഴില്‍ പ്രാക്ടീസ് ചെയ്യണം. ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയായ ശേഷം Special Purpose Examination (SPEX) ലൂടെCurrent Medical Knowledge ഉം കൂടാതെ ക്ലിനിക്കല്‍ പ്രാവീണ്യം എന്നിവ പ്രത്യേകം വിലയിരുത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.usmle.org/ നോക്കുക.

യു കെ

യു കെയില്‍ മെഡിക്കല്‍ ബിരുദ ലൈസന്‍സിങ്ങിന് PLAB – Professional Linguistic Assessment Board Examination വിജയകരമായി പൂര്‍ത്തിയാക്കണം. ഇതിന്‍റെ ആദ്യ പടിയെന്നോണം IELTS എഴില്‍ കുറയാത്ത സ്കോറോട് കൂടി പൂര്‍ത്തിയാക്കണം.  PLAB ല്‍ Part I, Part II എന്ന രണ്ട് പരീക്ഷകളുണ്ട്. മൂന്ന് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പരീക്ഷയില്‍ 200 Multiple Choice Questions ഉണ്ടാകും. ഇവ Extended Matching Questions (EMQ) എന്നും അറിയപ്പെടുന്നു.

Part II ഒബ്ജക്ടീവ് മാതൃകയിലുള്ള ക്ലിനിക്കല്‍ പ്രാവിണ്യ പരീക്ഷയാണ്.OSCE – Objective Structured Clinical Examination നാണിത്. വിശദ വിവരങ്ങള്‍ക്ക്http://www.gmc-uk.org/doctors/plab.asp സന്ദര്‍ശിക്കുക.

കാനഡ

കാനഡയില്‍ മെഡിക്കല്‍ MCCEE – Medical Council of Canada Evaluating Examination പരീക്ഷകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്http://mcc.ca/examinations/mccee/ കാണുക.

അയര്‍ലന്‍ഡ്

PRES – Pre Registration Examination System എന്ന പരീക്ഷയാണ് അയര്‍ലന്‍ഡില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഇതില്‍ PRES ന് 1,2,3 എന്നിങ്ങനെ മൂന്ന് തലങ്ങളുണ്ട്. വിശദ വിവവരങ്ങള്‍ക്ക് http://pres-ie.com/https://www.clearexam.ie/ എന്നിവ നോക്കുക.

വളര്ത്ത് മൃഗങ്ങളെ പരിപാലിക്കുവാന്‍ ആനിമല്‍ ന്യൂട്രീഷ്യന്‍

കന്നുകാലികളുടെ എണ്ണമെടുത്താല്‍ ഇന്ത്യ ഏറെ മുന്നിലായിരിക്കും. പക്ഷേ അവയുടെ ശാസ്ത്രീയ പരിപാലനത്തിലും ആരോഗ്യ പരിചരണത്തിലും നാം ഏറെ പിന്നിലാണ്. ഈ ദിശയിലുള്ള കോഴ്സുകളും അധികമില്ല. പാലുല്‍പ്പന്ന വികസന വിപണന രംഗത്ത് ഒന്നാം സ്ഥാനമുറപ്പിക്കാവുന്ന വിഭവ ശേഷി നമുക്കുണ്ടുവെങ്കിലും ഈ രംഗത്തെ നമ്മുടെ ശാസ്ത്രീയ സമീപനം അത്ര ആശാവഹമല്ല.  ഇവിടെയാണ് ആനിമല്‍ ന്യൂട്രീഷ്യന്‍ കോഴ്സുകളുടെ പ്രസക്തി.

എന്താണ് ഈ കോഴ്സ്

വളര്‍ത്ത് മൃഗങ്ങളുടെ ആരോഗ്യ പുര്‍ണ്ണമായ വളര്‍ച്ചക്ക് സഹായിക്കുന്ന പോഷക സമൃദ്ധമായ ഭക്ഷണ ക്രമം തീരുമാനിച്ച് നല്‍കുകയെന്നതാണ് ഒരു ആനിമല്‍ ന്യൂട്രീഷ്യനിസ്റ്റിന്‍റെ ദൌത്യം. വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള ഭക്ഷണക്രമത്തിലെ നിലവിലുള്ള അപര്യാപ്തതകള്‍ കണ്ടെത്തുക. ഓരോ വിഭാഗത്തിനും വര്‍ഗ്ഗത്തിനുമനുസരിച്ച് പോഷക ക്രമം തീരുമാനിക്കുക, ഭക്ഷ്യ സാധനങ്ങളുടെ ഇനത്തിനും ഗുണത്തിനുമനുസരിച്ച് അവയെ വര്‍ഗ്ഗീകരിക്കുക, വളര്‍ത്ത് മൃഗങ്ങളുടെ ദഹന പ്രക്രിയകള്‍ക്കനുസരിച്ചുള്ള ഭക്ഷ്യക്രമം കണ്ടെത്തുക മുതലായ ഒട്ടേറെ കാര്യങ്ങള്‍ ഒരു ആനിമല്‍ ന്യൂട്രീഷ്യനിസ്റ്റ് ശ്രദ്ധിക്കേണ്ടതുണ്ട്.

എങ്ങനെ പഠിക്കാം

ഡിഗ്രി തലത്തില്‍ അഗ്രിക്കള്‍ച്ചര്‍, വെറ്റിനറി സയന്‍സ്, ആനിമല്‍ ഹസ്ബന്‍ഡറി എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് ആനിമല്‍ ന്യൂട്രിഷ്യന്‍ കോഴ്സില്‍ ഉപരി പഠനം നടത്താവുന്നതാണ്. ഡിഗ്രിക്ക് 60 ശതമാനം മാര്‍ക്ക് വേണം. 2 വര്‍ഷമാണ് കാലാവധി. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. രണ്ട് വര്‍ഷവും പ്രതിമാസ സ്കോളര്‍ഷിപ്പ് ലഭ്യമാണ്.

എവിടെ പഠിക്കാം

1. ഇന്ത്യന്‍ വെറ്റിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ബറേലി, ഉത്തര്‍പ്രദേശ്(http://ivri.nic.in)

2.       തമിഴ്നാട് വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, നാമക്കല്‍ (http://www.tanuvas.tn.nic.in/)

3.      ആസ്സാം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, ജോഹര്‍ട്ട്, ആസ്സാം(http://www.aau.ac.in)

4.       നാഷണല്‍ ഡയറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കര്‍ണാല്‍ ഹരിയാന

5.      ലാലാ ലജപത് റായ് യൂണിവേഴ്സിറ്റി ഓഫ് വെറ്റിനരി ആന്‍ഡ് ആനിമല്‍ സയന്‍സ് (http://www.luvas.edu.in/)

തൊഴില്‍ സാധ്യതകള്‍

പൌള്‍ട്രി ഫാമുകള്‍, ഹാച്ചറികള്‍, ആനിമല്‍ ഫുഡ് കമ്പനികള്‍, മുതലായവയിലാണ് തൊഴിലവസരങ്ങള്‍. അധ്യാപനത്തിലും ഗവേഷണത്തിലും അവസരമുണ്ട്. ആനിമല്‍ ന്യൂട്രിഷ്യനിസ്റ്റ്, ആനിമല്‍ കെയര്‍ ടേക്കര്‍, സെയില്‍സ് റെപ്രസെന്‍ററ്റീവ് എന്ന തസ്തികകളിലൊക്കെ തൊഴില്‍ തേടാവുന്നതാണ്.

പരിസ്ഥിതി സൌഹാര്ദ്ദമായി റിന്യൂവബ്ള്‍ എനര്ജി കോഴ്സുകള്‍

വികസനമെന്നത് സുസ്ഥിരമായിരിക്കണമെന്നാണ് ആധുനിക ലോകത്തിന്‍റെ കാഴ്ചപ്പാട്. അതായത് പ്രകൃതിയോടിണങ്ങി വരും തലമുറകളെക്കൂടി കണക്കിലെടുത്ത് കൊണ്ടുള്ള വികസനം. നാളെയുടെ ഊര്‍ജ്ജ ക്ഷാമം കണക്കിലെടുത്ത് പരിസ്ഥിതി സൌഹൃദമായ ഊര്‍ജ്ജ സ്രോതസുകളെ കണ്ടെത്തുവാനും ഉപയോഗപ്പടുത്തുവാനുമാണ് ഇന്ന് ആഗോള തലത്തില്‍ ശ്രമങ്ങളുണ്ടാവുന്നത്. ഇവിടെയാണ് റിന്യൂവബ്ള്‍ എനര്‍ജി മേഖലയിലെ കോഴ്സുകളുടെ പ്രസക്തി.

എന്താണ് പഠിക്കുവാനുള്ളത്

എനര്‍ജി സിസ്റ്റംസ് ആന്‍ഡ് റിസോഴ്സസ്, എനര്‍ജി അരിത്തമെറ്റിക്, റെമഡീസ് ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ്സ് ഓഫ് ഫോസില്‍ ഫ്യൂവല്‍, എനര്‍ജി എഫിഷ്യന്‍സി ആന്‍ഡ് കണ്‍സര്‍വേഷന്‍, സോളാര്‍ എനര്‍ജി, തെര്‍മല്‍ എനര്‍ജി, വിന്‍ഡ് എനര്‍ജി, ന്യൂക്ലിയര്‍ എനര്‍ജി, വിന്‍ഡ് എനര്‍ജി തുടങ്ങി ഒട്ടേറെ മേഖലകള്‍ പാഠ്യ വിഷയമായി വരുന്നുണ്ടിവിടെ.

കോഴ്സുകളും സ്ഥാപനങ്ങളും

B.Tech, M.Tech, Diploma, PG Diploma, Certificate തലങ്ങളില്‍ ഈ കോഴ്സ് ലഭ്യമാണ്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കെമിക്കല്‍ അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി എടുത്തവര്‍ക്ക്  M.Tech ന് ചേരാവുന്നതാണ്. ഗവേഷണത്തിനും അവസരങ്ങളുണ്ട്.

പ്രമുഖ സ്ഥാപനങ്ങള്‍

1.      TERI University (http://www.teriuniversity.ac.in) – M.Tech Renewable Energy Engineering & Management

2.      IIT Delhi (http://ces.iitd.ac.in)  – M.Tech Energy Studies (Full Time) M.Tech Energy and Environment Management (Part Time for Employees)

3.      IIT Mumbai (http://www.ese.iitb.ac.in/) – M.Tech Energy Science & Engineering

4.      NIT Thiruchirappaly (http://www.nitt.edu/)  – M.Tech Energy Engineering

5.      MA NIT Bhopal (http://www.web.manit.ac.in/) – M.Tech Renewable Energy

6.      Amity institute of renewable and alternative energy (http://www.amity.edu) -B.Tech - Solar and Alternate Energy, M.Tech. - Solar and Alternative Energy, Ph. D. Renewable and Alternate Energy

7.      Chandra Deep Solar Research Institute (http://www.csrinstitute.co.in) West Bengal –

Post Graduate Diploma in Renewable Energy Science & Technology,  Diploma in

Renewable Energy Science & Technology

കൂടാതെ പല സ്ഥാപനങ്ങളും ട്രെയിനിങ്ങ് പ്രോഗ്രാമുകളുമായി രംഗത്തുണ്ട്. സ്ഥാപനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏഫ് വിന്‍ഡ് എനര്‍ജിയുട (http://niwe.res.in/information_reti.php) വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ജോലി സാധ്യതകള്‍

പഠന ശേഷം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും തൊഴില്‍ നേടാവുന്നതാണ്. വിദേശ രാജ്യങ്ങളില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നയൊരു പഠന മേഖലയാണിത്. ഈ ഒരു മേഖലയില്‍ മാത്രം അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നൂറിലധികം കമ്പനികളാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ടാറ്റാ പവര്‍ സോളാര്‍, മോസര്‍ ബെയര്‍ സോളാര്‍, കൊടാക് ഊര്‍ജ്ജ, ടൈറ്റന്‍, എം വി സോളാര്‍ സിസ്റ്റം, റിലയന്‍സ് പോലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവയില്‍ ചിലതാണ്.

ബ്രാന്‍ഡ് ബില്‍ഡ് ചെയ്യാന്‍ കമ്യൂണിക്കേഷന്‍ ഡിസൈന്‍

ഒരു ഉല്‍പ്പന്നത്തിന്‍റെ വിപണി നിര്‍ണ്ണയിക്കുന്നത് ബ്രാന്‍ഡുകളാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ഇത് ഒരു കലയാണെന്ന് പറയാം. ഈ കലയാണ് കമ്യൂണിക്കേഷന്‍ ഡിസൈന്‍ എന്ന കരിയര്‍. ഒരു സാധാരണ കമ്പനികള്‍ പോലും പരസ്യം, ബ്രാന്‍ഡിങ്ങ്, മാര്‍ക്കറ്റിങ്ങ് എന്നിവക്ക് മാത്രമായി മൊത്തം ചെലവിന്‍റെ 30 – 40 ശതമാനം അടുത്ത് ചെലവഴിക്കുന്നുണ്ട് എന്നത് ഈ മേഖലയുടെ പ്രസക്തി വ്യക്തമാക്കുന്നു.

എന്താണ് ഈ കരിയര്‍

ആശയങ്ങള്‍, ചിന്താഗതികള്‍ എന്നിവ അവയുടെ ആഴം ചോരാതെ ജന മനസ്സുകളിലേക്ക് പകരുക. ബ്രാന്‍ഡുകള്‍ സമൂഹ  മനസ്സുകളില്‍ സ്ഥാപിച്ചെടുക്കുക, സാധന സാമഗ്രികളേയും സര്‍വീസുകളേയും പരസ്യം ചെയ്യുക എന്നതൊക്കെയാണ് ഒരു കമ്യൂണിക്കേഷന്‍ ഡിസൈനറുടെ ജോലി. വരയ്ക്കുവാനും രൂപ കല്‍പ്പന നടത്തുവാനുമുള്ള കഴിവുകള്‍ക്കപ്പുറം പുതുമയുള്ള ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുവാനും അത് സമൂഹ മനസ്സില്‍ സ്ഥാപിച്ചെടുക്കുവാനും കഴിവുള്ളവന്‍ ആയിരിക്കണം ഒരു കമ്യൂണിക്കേഷന്‍ ഡിസൈനര്‍. ഒരു ലോഗോ സൃഷ്ടിച്ചെടുക്കുമ്പോള്‍ അതിലെ സൌന്ദര്യത്തിനൊപ്പം അതി പകരുന്ന ആശയം, അതിന്‍റെ വ്യാപനം എന്നിവയ്ക്ക് കൂടി പ്രാധാന്യം നല്‍കണം ഒരു കമ്യൂണിക്കേഷന്‍ ഡിസൈനര്‍.

എങ്ങനെ പഠിക്കാം

ഡിഗ്രി തലത്തില്‍ത്തന്നെയുള്ള കോഴ്സുകള്‍ പൂര്‍ത്തിയാക്കി ഈ മേഖലയിലേക്ക് കടക്കാം. പ്ലസ്ടു തലത്തില്‍ ഏത് സ്ട്രീമിലുള്ള വിദ്യാര്‍ത്ഥിക്കും വരയ്കുവാനും ഡിസെന്‍ ചെയ്യുവാനുമുള്ള നൈസര്‍ഗ്ഗിക വാസനയുണ്ടുവെങ്കില്‍ ഈ മേഖലയിലേക്ക് കടക്കാവുന്നതാണ്. ഡിഗ്രി കഴിഞ്ഞവര്‍ ഈ വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും ലഭ്യമാണ്. മാസ്റ്റര്‍ ഡിഗ്രി കോഴ്സുകളിലേക്ക് ചില സ്ഥാപനത്തില്‍ ബിരുദാനന്തര ബിരുദമോ നാലു വര്‍ഷത്തെ ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്കായി പ്രവേശനം നിജപ്പെടുത്തിയിട്ടുണ്ട്. ഏത് തലത്തിലും പ്രവേശന പരീക്ഷ, ക്രിയേറ്റിവിറ്റി ടെസ്റ്റ് എന്നിവയുണ്ടാകും.

കോഴ്സിന്‍റെ ഭാഗമായി ഐഡന്‍റിറ്റി ഡിസൈന്‍, ടൈപോഗ്രാഫി, ഇലസ്ട്രേഷന്‍, വെബ് ആന്‍ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസൈന്‍, നരേഷന്‍ ആന്‍ഡ് സ്റ്റോറി ടെല്ലിങ്ങ്, ഇന്‍ഫര്‍മേഷന്‍ ഡിസൈന്‍ എന്നിവയിലൊക്കെ പരിശീലനം നല്‍കുന്നു.

ജോലി സാധ്യത

പരസ്യ കമ്പനികള്‍ സിനിമ നിര്‍മ്മാണ കമ്പനികള്‍, ബ്രാന്‍ഡിങ്ങ് സ്ഥാപനങ്ങള്‍, ഇമേജ് ബില്‍ഡിങ്ങ് കമ്പനികള്‍, ഈവന്‍റ് മാനേജ്മെന്‍റ് കമ്പനികള്‍, സ്റ്റുഡിയോകള്‍, പ്രസാധന കമ്പനികള്‍, വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങള്‍, മീഡിയ കമ്പനികള്‍, ഐ ടി കമ്പനികള്‍ എന്നിവയിലൊക്കെയാണ് ഒരു കമ്യൂണിക്കേഷന്‍ ഡിസൈനര്‍ക്കുള്ള തൊഴിലിടങ്ങള്‍.   അഡ്വര്‍ടൈസ്മെന്‍റ് ഡിസൈനര്‍, ബ്രാന്‍ഡ് ഡിസൈനര്‍, ലോഗോ ഡിസൈനര്‍, ഇമേജിങ്ങ് ബില്‍ഡിങ്ങ് കണ്‍സള്‍ട്ടന്‍റ്, കോപ്പി റൈറ്റര്‍, കണ്‍സെപ്റ്റ് ഡിസൈനര്‍ എന്നി തസ്തികളിലെല്ലാം ഒരു കമ്യൂണിക്കേഷന്‍ ഡിസൈനര്‍ക്ക് ജോലി ചെയ്യാം.

പ്രമുഖ പഠന സ്ഥാപനങ്ങള്‍

1.       നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ അഹമ്മദാബാദ്(http://www.nid.edu/)  (ബി ഡിസ് ബാച്ച്ലര്‍ ഓഫ് ഡിസൈന്‍)

2. സൃഷ്ടി സ്കൂള്‍ ഓഫ് ആര്‍ട്ട് ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ബാംഗ്ലൂര്‍(http://srishti.ac.in)  - ബി ഡിസ് കമ്യൂണിക്കേഷന്‍ ഡിസൈന്‍

3.       പേള്‍ അക്കാദമി ഡല്‍ഹി, മുംബൈ (http://pearlacademy.com)  (ബി എ ഹോണേഴ്സ് കമ്യൂണിക്കേഷന്‍ ഡിസൈന്‍)

4.       സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പൂനൈ (http://sid.edu.in) – ബി ഡിസ് കമ്യൂണിക്കേഷന്‍ ഡിസൈന്‍

5.       ജി ഡി ഗോയങ്ക യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫാഷന്‍ ആന്‍ഡ് ഡിസൈന്‍ സോഹന, ഹരിയാന (http://www.gdgoenkauniversity.com) - ബി ഡിസ് കമ്യൂണിക്കേഷന്‍ ഡിസൈന്‍

ഉന്നത പഠനത്തിനൊരു അത്യന്നത സ്ഥാപനം ജെവഹര്‍ ലാല്‍ നെഹൃ യൂണിവേഴ്സിറ്റി

സമീപ കാലത്ത് ചില ദാരുണ സംഭവങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുവെങ്കിലും ഇന്ത്യയിലെ ലോകപരശസ്തിയാര്‍ജ്ജിച്ച സര്‍വ്വ കലാശാലയാണ് ജെവഹര്‍ ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി (ജെ എന്‍ യു).

തുടക്കം

ദേശീയോദ്ഗ്രഥനം, സാമൂഹിക നീതി, മതേതരത്വം, ജനാധിപത്യ ജീവിത രീതി, അന്തര്‍ദേശീയ വിശകലനം, സാമൂഹിക പ്രശനങ്ങളോടുള്ള ശസ്ത്രീയ സമീപനം തുടങ്ങിയ നെഹ്രൂവിയന്‍ ആശയങ്ങളെ മുന്‍നിര്‍ത്തി മുന്‍ പ്രധാന മന്ത്രിയും ജവര്‍ഹല്‍ ലാല്‍ നെഹ്രുവിന്‍റെ മകളായ ഇന്ധിരാഗാന്ധി 1969 ല്‍ തുടക്കം കുറിച്ച സര്‍വ്വ കലാശാലയാണ് ജെ എന്‍ യു.

പ്രത്യേകതള്‍

1000 ഏക്കറിലുള്ള വിശാലമായ കാമ്പസാണ് ജെ എന്‍ യുവിന്‍റേത്. പക്ഷി നിരീക്ഷകരുടേയും അന്യ ജീവി  സംരംക്ഷണ പ്രവര്‍ത്തകരുടേയും എപ്പോഴത്തെയും ശ്രദ്ധാ കേന്ദ്രമാണ് ജെ. എന്‍. യു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠന ഗവേഷണങ്ങള്‍ നടത്തുന്നു. രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 22.5 ശതമാനം സംവരണം ഇവടെയുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള 37 സെന്‍ററുകളില്‍ നിന്ന് പ്രവേശന പരീക്ഷ എഴുതാനുള്ള സംവിധാനം ജെ എന്‍ യു ഏര്‍പ്പെടുത്തി വരുന്നു. വിദ്യാര്‍ത്ഥികളില്‍ 10 ശതമാനം വിദേശികളാണ്.

ഇതൊരു കേന്ദ്ര സര്‍വ്വ കലാശാലയായതിനാല്‍ ട്യൂഷന്‍ ഫീസ് ഏറ്റവും കുറവാണിവിടെ. വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൌകര്യവും സ്കോളര്‍ഷിപ്പുകളും ജെ. എന്‍. യു നല്‍കി വരുന്നു.

10 സ്കൂളുകളിലായി നിരവധി സെന്‍ററുകള്‍ ഇവിടെയുണ്ട്. 1:10 എന്നതാണ് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം. വിശാലമായ ക്ലാസ് റൂമുകള്‍, ഒമ്പത് നിലകളിലായുള്ള അത്യാധുനിക ലൈബ്രറി, സുസജ്ജമായ ലബോറട്ടറി എന്നിവ ജെ. എന്‍. യുവിന്‍റെ സവിശേഷതകളാണ്. സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ സെന്‍റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് സോഷ്യല്‍ സിസ്റ്റംസ്, സെന്‍റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ്, സെന്‍റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ്ങ്, സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് റീജിയണല്‍ ഡെവലപ്മെന്‍റ് എന്നിവക്ക് യു ജി സിയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സ് എന്ന പദവി ലഭിച്ചിട്ടുണ്ട്. ഇവക്ക് പുറമേ സ്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ്, സ്കൂള്‍ ഓഫ് ലൈഫ് സയന്‍സ്, സ്കൂള്‍ ഓഫ് എന്‍വിയോണ്‍മെന്‍റല്‍ സയന്‍സ് എന്നീ സ്കൂളുകളിലെ പല സെന്‍ററുകള്‍ക്കും യു ജി സി യുടെ ഈ പദവി ലഭിച്ചിട്ടുണ്ട്.

ദേശീയ അന്തര്‍ ദേശീയ രംഗത്ത് അറിയപ്പെടുന്ന നിരവധി പ്രമുഖര്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങിയവരാണ്. ജെ. എന്‍. യുവിന്‍റെ തുടക്കം മുതല്‍ക്കേ ധാരാളം മലയാളി വിദ്യാര്‍ത്ഥികള്‍ ഇവിടെ പ്രവേശനം നേടുന്നുണ്ട്. എന്നാല്‍ തൊഴില്‍ സാധ്യതകള്‍ ധാരാളമുള്ള ഫോറിന്‍ ലാംഗ്വേജ്  കോഴ്സുകളിലേക്ക് മലയാളികളുടെ ഒഴുക്ക് തീരെ കുറവാണ്. എന്നാല്‍ ഉപരി പഠനം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും നല്ലയൊരിടമാണ് ജെ. എന്‍. യു.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.jnu.ac.in/ സന്ദര്‍ശിക്കുക.

ബാങ്കിങ്ങ് മാനേജ്മെന്റ് പഠിക്കാം, ബാങ്കില്‍ ജോലി നേടാം

1991 നു ശേഷം രാജ്യത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങളിലൊന്നാണു ബാങ്കിങ്ങിലേത്. ദേശ സാൽകൃത ബാങ്കുകൾ മാത്രം അരങ്ങ് വാണിരുന്ന കാലഘട്ടത്തിൽ നിന്നും പുതു തലമുറ ബാങ്കുകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി, ഒപ്പം വിദേശ ബാങ്കുകളും. കേവലം വായപ നൽകുകയെന്നതിലുപരി ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട് തുടങ്ങിയവയിലേക്കെല്ലാം ബാങ്കുകൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. പല ബാങ്കുകൾക്കും അതിനായി തന്നെ പ്രത്യേകം വിഭാഗങ്ങളുമുണ്ട്. അതിനാൽ തന്നെ ഈ മേഖലയിലെ തൊഴിലവസരങ്ങളും വർദ്ധിച്ചു. ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്കുകളിൽ വിവിധ ജോലികളിൽ പ്രവേശിക്കാമെങ്കിലും ഈ മേഖലയിൽ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള കോഴ്സുകൾ തന്നെയിന്നുണ്ട്. ബാങ്കുകളിൽ മാത്രമല്ല വിവിധ ബഹു രാഷ്ട്ര കമ്പനികളിൽ വരെ ഇത്തരം കോഴ്സുകൾ പഠിച്ചിറങ്ങുന്നവർ ജോലി ചെയ്യുന്നുണ്ട്.

പുതിയ തലമുറ അതും എഞ്ചിനിയറിങ്ങ് കഴിഞ്ഞവര്‍ പോലും ഇന്ന് ഉന്നം വക്കുന്ന മേഖലയാണ് ബാങ്കിങ്ങിന്‍റേത്. ഉയര്‍ന്ന ശമ്പളത്തിന് പുറമേ താരതമേന്യ മെച്ചപ്പെട്ട തൊഴില്‍ സുരക്ഷയും ഇതിന് കാരണമാണ്. മറ്റേതൊരു വിഷയം പോലെ തന്നെ ബാങ്കിങ്ങ് എന്നതിപ്പോഴൊരു അക്കാദമിക് പഠന വിഷയമാണ്. ഈ മേഖലയില്‍ വിദഗ്ദരെ വാര്‍ത്തെടുക്കുവാന്‍ നിരവധി ബാങ്കുകള്‍ തന്നെ കോഴ്സുകള്‍ നടത്തുന്നുണ്ട്. പ്ലസ്ടു, ഡി ഗ്രി കഴിഞ്ഞവര്‍ക്ക് ചേരാവുന്ന നിരവധി ബാങ്കിങ്ങ് കോഴ്സുകള്‍ നിലവിലുണ്ട്. ഓഫീസര്‍ തസ്തികയില്‍ ജോലി ഉറപ്പോടെ പഠിക്കാമെന്നതാണ് പലതിന്‍റേയും ഗുണം. പുതു തലമുറ സ്വകാര്യ ബാങ്കുകള്‍ക്കൊപ്പം പഴയ തലമുറയില്‍പ്പെട്ട സ്വകാര്യ ബാങ്കുകളും ഇത്തരം കോഴ്സുകള്‍ നടത്തുന്നുണ്ട്. ചില പൊതു മേഖലാ ബാങ്കുകളും വ്യത്യസ്തമായ കോഴ്സുകള്‍ നടത്തുന്നുണ്ട്.

മിക്ക ബാങ്കുകളും മണിപ്പാല്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് ബാംഗ്ലൂരിലാണ് ബാങ്കിങ്ങ് കോഴ്സ് നടത്തുന്നത്. ഐ സി ഐ സി ഐ ബാങ്ക്, എന്‍ ഐ ടി, ഡല്‍ഹി സര്‍വ്വകലാശാല എന്നിവയുമായി ചേര്‍ന്നും ബാങ്കിങ്ങ് രംഗത്തെ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുവാന്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്.

പ്ലസ് ടു കഴിഞ്ഞ് ചേരാവുന്ന കോഴ്സുകള്‍

1.  BA Banking (3 Year)  - Manipur University, Imphal, Manipur – 795003 (http://en.manipuruniv.ac.in/)

2.      B.Com Bank Management – Bharathidasan University Tamilnadu (http://www.bdu.ac.in)

3.      B.Com Bank Management – Madras University Tamilnadu (http://www.unom.ac.in/)

4. B.Com Banking & Finance  - SNDT Women’s University, Mumbai (https://cde.sndt.ac.in)

ഡിഗ്രി കഴിഞ്ഞ് ചേരാവുന്ന കോഴ്സുകള്‍

1.      M.Com Bank Management – Madras University (http://www.unom.ac.in)

2.      PG Diploma in Banking and Insurance Management (1 Year) -  Utkal University, Orissa (http://ddceutkal.ac.in/)

3.      PG Diploma in Banking and Finance (1 Year) -  Shivaji University Mumbai (http://www.unishivaji.ac.in)

4.      PG Diploma in Banking and Finance (1 Year) -  Pune University (http://unipune.ac.in)

5.      PG Diploma in Banking (1 Year) – ICICI Manipal Academy, Bangalore (http://ima.manipal.edu)

6.      PG Diploma in Banking and Finance (1 Year) – University of Rajasthan (http://www.uniraj.ac.in/)

7.      PG Diploma in Banking, Risk & Insurance Management (1 Year) – Aligarh Muslim University, Uttar Pradesh (http://www.amucontrollerexams.com)

8.      Certificate Course in Banking Management – Gujarat University (http://www.gujaratuniversity.org.in)

9.      PG Diploma in Banking & Insurance (Distance Program) – Annamalai University Tamilnadu  (https://www.annamalaiuniversity.ac.in)

10. M.Com banking (2 Year) – Madurai Kamaraj University (https://mkudde.org)

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ് മുംബൈ

ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഈ സ്ഥാപനങ്ങലിലെ ജീവനക്കാര്‍ എന്നിവരുടേതായ പ്രൊഫഷണല്‍ സ്ഥാപനമാണ് മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ് (IIBF). വിദൂര പഠനം, ഓണ്‍ലൈന്‍ പഠനം എന്നീ സംവിധാനങ്ങളിലൂടെ ബാങ്കിങ്ങുമായി ബന്ധപ്പെട്ടുള്ള ഏതാനും കോഴ്സുകള്‍ ഇവിടെ ലഭ്യമാണ്.

1.    അഡ്വാന്‍സ്ഡ് മാനേജ്മെന്‍റ് പ്രോഗ്രാം – വര്‍ക്കിങ്ങ് പ്രൊഫഷണലുകള്‍ക്കായി നടത്തുന്ന കോഴ്സാണിത്.

2.       എം ബി എ ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ് – ഇഗ്നോയുമായി ചേര്‍ന്ന് ഐ ഐ ബി എഫ് നടത്തുന്ന കോഴ്സാണിത്. അപേക്ഷിക്കാന്‍ പ്രായ പരിധിയില്ല. ബിരുദമാണ് യോഗ്യത. പ്രവേശന പരീക്ഷയുമില്ല. 2 വര്‍ഷമാണ് കോഴ്സ് ദൈര്‍ഖ്യം.

3.       ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ് – ഐ ഐ എഫില്‍ നടത്തപ്പെടുന്ന പ്രധാന കോഴ്സാണിത്. ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നേരിട്ട് നിയമിക്കാറുണ്ട്. ബിരുദമാണ് യോഗ്യത.

സ്ഥാപനം നടത്തുന്ന മറ്റ് ഡിപ്ലോമ കോഴ്സുകള്‍.

1.       ഡിപ്ലോമ ഇന്‍ ട്രഷറി, ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് റിസ്ക് മാനേജ്മെന്‍റ്

2.       ഡിപ്ലോമ ഇന്‍ ഇന്‍റര്‍നാഷണല്‍ ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ്

3.       ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ടെക്നോളജി

4.       ഡിപ്ലോമ ഇന്‍ കമ്മോഡറ്റി ഡെറിവേറ്റീവ്സ് ആന്‍ഡ് ബാങ്കിങ്ങ്

5.       ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് വെല്‍ത്ത് മാനേജ്മെന്‍റ്

6.       ഡിപ്ലോമ ഇന്‍ ഹോം ലോണ്‍ അഡ്വൈസിങ്ങ്

7.       ഡിപ്ലോമ ഇന്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിങ്ങ്

സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ക്രെഡിറ്റ് കാര്‍ഡ്, ക്വാണ്ടിറ്റേറ്റിവ് മെത്തേഡ്സ് ഫോര്‍ ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ്, ഐ ടി സെക്യൂരിറ്റി തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഇവിടെ ലഭ്യമാണ്.

വിലാസം

Indian Institute of Banking & Finance
Kohinoor City, Commercial-II, Tower-I, 3rd Floor,
Kirol Road, Off L.B.S.Marg, Kurla West, Mumbai 400 070.
Tel : 022 25039746 / 9604 / 9907
Email : training@iibf.org.in

സൌത്ത് സോണല്‍ ഏഫീസ്

Indian Institute of Banking & Finance
No.94, Jawaharlal Nehru Road,
(100 Feet Road),
Opp.Hotel Ambica Empire, Vadapalani,
Chennai – 600 026.
Tel:044 24722990/24727961
Email:  iibfsz@iibf.org.in

വെബ്സൈറ്റ്  – http://iibf.org.in

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്‍റ് പൂനൈ

പൂനൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്‍റ് നടത്തുന്ന ബാങ്കിങ്ങിലെ രണ്ട് വര്‍ഷത്തെ കോഴ്സാണ് Post-Graduate Diploma in Management (Banking & Financial Services) (PGPBF).  ബാങ്കിങ്ങ് മേഖലയില്‍ രാജ്യത്ത് നടത്തപ്പെടുന്ന ഏറ്റവും മികച്ച കോഴ്സുകളില്‍ ഒന്നാണിത്. ഫുള്‍ടൈം റസിഡ്യന്‍ഷ്യല്‍ കോഴ്സാണിത്.

യോഗ്യത – 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. CAT പരീക്ഷയുടെ സ്കോര്‍ മുന്‍നിര്‍ത്തിയാണ് പ്രവേശനം. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച, ഇന്‍റര്‍വ്യൂ എന്നിവയും നടത്തും.

ആഗസ്റ്റിലാണ് പ്രവേശന വിജ്ഞാപനമുണ്ടാവുക.

വിലാസം

National Institute of Bank Management

Kondhwe Khurd

Pune 411 048

Telephone: 0091-20-26716000

Website: http://www.nibmindia.org

ഫെഡറല്‍ മണിപ്പാല്‍ സ്കൂള്‍ ഓഫ് ബാങ്കിങ്ങ്

കേരളത്തിലെ പ്രമുഖ ബാങ്കായ ഫെഡറല്‍ ബാങ്കും മണിപ്പാല്‍ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസും ചേര്‍ന്ന് സ്ഥാപിച്ച സ്ഥാപനമാണ് ഫെഡറല്‍ മണിപ്പാല്‍ സ്കൂള്‍ ഓഫ് ബാങ്കിങ്ങ്. 12 മാസത്തെ പി ജി ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ആന്‍റ് ഫിനാന്‍സ് ആണ് ഇവിടുത്തെ കോഴ്സ്. (PGDBFS). കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഫെഡറല്‍ ബാങ്കില്‍ പ്രൊബോഷണറി ഓഫീസര്‍മാരായി നിയമിക്കും.

ഫെഡറല്‍ ബാങ്ക് നടത്തുന്ന എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആദ്യ 9 മാസം മണിപ്പാല്‍ സ്കൂള്‍ ഓഫ് ബാങ്കിങ്ങിലാണ് പരിശീലനം. തുടര്‍ന്ന് 3 മാസം ഫെഡറല്‍ ബാങ്കിന്‍റെ ഏതെങ്കിലും ശാഖയില്‍ ഇന്‍റേണ്‍ഷിപ്പ് നല്‍കും. ഫീസ് നല്‍കുന്നതിനായി കുറഞ്ഞ വായ്പാ നിരക്കില്‍ ഫെഡറല്‍ ബാങ്ക് ലോണ്‍ അനുവദിക്കും.

യോഗ്യതകള്‍

1.       അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം.

2.       അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

3.       പ്രായം 21 – 26 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.

4.       ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് സാധാരണയായി അപേക്ഷ ക്ഷണിക്കാറുള്ളത്. ഓണ്‍ലൈനായിട്ട് മാത്രമേ അപേക്ഷിക്കുവാന്‍ കഴിയു.

http://www.federalbank.co.in/federal-manipal-home എന്ന സൈറ്റില്‍ നിന്നും കൂടതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.

ഐ സി ഐ സി ഐ ബാങ്ക്

മണിപ്പാല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഐ സി ഐ സി ഐ ബാങ്കും പരിശീലന ക്ലാസ് നടത്തുന്നുണ്ട്. ബാംഗ്ലൂരിലെ ഐ സി ഐ സി ഐ മണിപ്പാല്‍ അക്കാദമിയിലാണ് കോഴ്സുള്ളത്. ഒരു വര്‍ഷമാണ് കോഴ്സ്. പ്രൊബോഷണരി ഓഫീസര്‍ ട്രെയിനിങ്ങ് പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സില്‍ എം ബി എ നേടുവാനും ഇതോടൊപ്പം അവസരം ലഭിക്കും.

രണ്ട് ഘട്ടമായാണ് പരിശീലനം. 12 മാസം നീളുന്ന ഒന്നാം ഘട്ടവും 18 (3 സെമസ്റ്റര്‍) മാസത്തെ രണ്ടാം ഘട്ടവും. ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പി ജി ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ലഭിക്കും. ഒപ്പം ഐ സി ഐ സി ഐ ബാങ്കില്‍ ഓഫീസര്‍ തസ്തികയില്‍ ജോലി ലഭിക്കും. ജോലിയില്‍ തുടര്‍ന്ന് കൊണ്ട് തന്നെ രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. മണിപ്പാല്‍ സര്‍വകലാശാലയുടെ എം ബി എ ബിരുദമാണ് ലഭിക്കുക.

ഈ കോഴ്സിന് ചേരുവാനുള്ള അടിസ്ഥാന യോഗ്യത 65 ശതമാന മാര്‍ക്കോടെയുള്ള ബിരുദമാണ്. ഉയര്‍ന്ന പ്രായ പരിധി 25 വയസ്സ്. ഓണ്‍ലൈന്‍ പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഐ സി ഐ സി ഐ ബാങ്ക് വിദ്യാഭ്യാസ വായ്പയും അനുവദിക്കുന്നുണ്ട്. കോഴ്സ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചതിന് ശേഷം തിരിച്ചടച്ചാല്‍ മതിയാകും.

വിശദ വിവരങ്ങള്‍ക്ക് http://ima.manipal.edu/ima.html നോക്കുക.

എം ബി എ (ഫിനാന്‍സ് ആന്‍ഡ് ബാങ്കിങ്ങ്)

എന്‍ ഐ ഐ ടി യൂണിവേഴ്സിറ്റിയും ഐ സി ഐ സി ഐ ബാങ്കും ചേര്‍ന്നാണ് രണ്ട് വര്‍ഷത്തെ എം ബി എ കോഴ്സ് നടത്തുന്നുണ്ട്. ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും ഐ സി ഐ സി ഐ ബാങ്ക് മാനേജേരിയല് തസ്തികയില്‍ ജോലി ഉറപ്പ് നല്‍കുന്നുണ്ട്.

ബാങ്ക് ഓഫ് ബറോഡ

മണിപ്പാല്‍ ഗ്രൂപ്പും പൊതു മേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും ചേര്‍ന്നും പി ജി ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ് കോഴ്സ് നടത്തുന്നുണ്ട്. ബാങ്ക് ഓപ് ബറോഡ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കുന്നതോടെ ബാങ്കില്‍ നിയമനം നല്‍കും. കുറഞ്ഞ നിരക്കില്‍ വിദ്യാഭ്യാസ വായ്പയും ബാങ്ക് നല്‍കുന്നുണ്ട്. ബാംഗ്ലൂരില്‍ 9 മാസത്തെ ക്ലാസുകളും 3 മാസത്തെ ഇന്‍റേണ്‍ഷിപ്പും അടങ്ങിയതാണ് കോഴ്സ്. ജൂണ്‍ - ജൂലെ മാസങ്ങളിലാണ് അപേക്ഷ ക്ഷണിക്കുന്നത്. 60 ശതമാനം മാര്‍ക്കോടെയുള്ള അംഗീകൃത ഡിഗ്രിയാണ് യോഗ്യത. പ്രായം 20 – 28 വയസ്സ്. ഓണ്‍ലൈന്‍ പരീക്ഷ വഴിയാണ് തിരഞ്ഞടുപ്പ്.http://www.bmsb.manipal.edu/,http://www.bankofbaroda.co.in/Careers/Manipal.asp എന്നീ സൈറ്റുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങളറിയാം.

കോട്ടക് പി ജി കോഴ്സ്

സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്കും മണിപ്പാല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ബാങ്കിങ്ങ് കോഴ്സ് നടത്തുന്നുണ്ട്. 12 മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് Post Graduate Diploma in Banking and Relationship Management ലഭിക്കും. 9 മാസത്തെ ക്ലാസും 3 മാസത്തെ ഇന്‍റേണ്‍ഷിപ്പും അടങ്ങിയതാണ് കോഴ്സ്. 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. 21 – 25 വയസ്സാണ് പ്രായ പരിധി. ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളിലാണ് അപേക്ഷ ക്ഷണിക്കുക. കോഴ്സ് വിയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോട്ടക് മഹീന്ദ്ര ബാങ്കില്‍ നിയമനം ലഭിക്കും. ബാങ്ക് നടത്തുന്ന എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. http://www.kotakpo.manipal.edu എന്ന സൈറ്റില്‍ നിന്നും വിവരങ്ങളറിയാം. http://www.kotak.com/bank/careers/ സൈറ്റിലൂടെ അപേക്ഷിക്കാം.

ആക്സിസ് ബാങ്ക് യങ്ങ് ബാങ്കേഴ്സ് പ്രോഗ്രാം

നവ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ബാങ്കിങ്ങ് മേഖലയില്‍ താല്‍പ്പര്യമുള്ള യുവ തലമുറക്കായി നടത്തുന്ന പ്രോഗ്രാമാണ് ആക്സിസ്ബാങ്ക് യങ്ങ് ബാങ്കേഴ്സ് പ്രോഗ്രാം. സാധാരണ ഡിസംബര്‍‌ - ജനുവരി മാസങ്ങളിലാണ് ഇതിന് അപേക്ഷ ക്ഷണിക്കുക. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. 25 വയസ്സാണ് പ്രായ പരിധി. Post Graduate Diploma in Banking Services (PGDBS) എന്നതാണ് പ്രോഗ്രാം. 9 മാസത്തെ ക്ലാസും 3 മാസത്തെ ഇന്‍റേണ്‍ഷിപ്പും അടങ്ങിയതാണ് കോഴ്സ്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാങ്ക് ജോലി നല്‍കുന്നുണ്ട്. പഠന കാലത്ത് സ്റ്റെപന്‍ഡ് നല്‍കുന്നുണ്ടുവെങ്കിലും കോഴ്സിന് ഫീസുണ്ട്. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ക്ക്https://www.axisbank.com/careers/ നോക്കുക.

പി ജി ഡിപ്ലോമ ഇന്‍ റീട്ടയില്‍ ബാങ്കിങ്ങ്

ആക്സിസ് ബാങ്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ്, ബാങ്കിങ്ങ് ആന്‍ഡ് ഇന്‍ഷുറന്‍സും (ഐ എഫ് ബി ഐ) ചേര്‍ന്ന് നടത്തുന്ന പ്രോഗ്രാമാണിത്. നാലു മാസത്തെ ക്ലാസും ഒരാഴ്ച ആക്സിസ് ബാങ്കിന്‍റെ ഏതെങ്കിലും ശാഖയില്‍ പരിശീലനവുമാണ് കോഴ്സിന്‍റെ ഭാഗമായി നല്‍കുക. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാങ്ക് ജോലി വാഗ്ദാനം ചെയ്യുന്നുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. എഞ്ചിനിയറിങ്ങ്, എം ബി എ ബിരുദധാരികളല്ലാത്തവര്‍ക്കാണ് മുന്‍ഗണന. ഐ എഫ് ബി ഐ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങള്‍ക്ക്http://www.ifbi.com/pgdrb.aspx കാണുക.

പി എന്‍ ബി അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ടെക്നോളജി

ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വളരെ മാറ്റങ്ങള്‍ വരുത്തിയൊരു മേഖലയാണ് ബാങ്കിങ്ങ് എന്നത്. പുതിയ സാങ്കേതിക വിദ്യകളും അതു വഴി സംജാതമാകുന്ന സുരക്ഷാ പ്രശ്നങ്ങളും സാങ്കേതിക വിദഗ്ദരെ ബാങ്കുകള്‍ക്ക് ഒഴിച്ച് കൂടാനാവത്തതാക്കി മാറ്റി.

ബാങ്കുകളിലെ സാങ്കേതിക മേഖലയിലെ വിദഗ്ദരെ വാര്‍ത്തെടുക്കുവാന്‍ പൊതു മേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ലക്നൌവിലെ പി എന്‍ ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. ഇവര്‍ നല്‍കുന്ന അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ടെക്നോളജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാങ്കുളില്‍ മാത്രമല്ല  ധന കാര്യ മേഖലക്ക് ആവശ്യമായ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്ന കമ്പനികളില്‍ വരെ സാധ്യത ഏറെയാണ്. Minimum 60% Marks in Class X , XII and in the Qualifying Examination i.e. MCA, B.E. / B. Tech (Computer Science, Information Technology, Electronics and Telecommunications) എന്നതാണ് ആവശ്യമായ യോഗ്യത. ഉയര്‍ന്ന പ്രായ പരിധി 25 വയസ്സാണ്. ആറു മാസമാണ് കോഴ്സ്. വിശദ വിവരങ്ങള്‍ക്ക് http://www.pnbiit.ac.in/adbt.phpകാണുക.

തൊഴിലന്വേഷകര്ക്ക് വഴികാട്ടിയാകുവാന്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ മുഖം മാറുകയാണ്. മുന്‍ കാലങ്ങളില്‍ പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം സര്‍ക്കാര്‍ ജോലിക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്യുന്നിടം മാത്രമായിരുന്നു എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍. എന്നാല്‍ ഇന്ന് മാറുന്ന കാലഘട്ടത്തിലെ തൊഴിലിന് അഭ്യസ്ത വിദ്യരായ യുവജനങ്ങളെ പ്രാപ്തരാക്കുകയെന്ന ഉത്തരവാദിത്വമേറ്റെടുത്ത് എംപ്ലോയബിലിറ്റി സെന്‍ററുകളായി മാറുകയാണ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലൊരു തൊഴില്‍ നൈപുണ്യ കേന്ദ്രമാണിവിടം.

പ്രവര്‍ത്തനങ്ങള്‍

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററുകളില്‍ 18 വയസ്സ് മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള ആര്‍ക്കും തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുമായി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ കൌണ്‍സലിങ്ങിലൂടെ അവരുടെ അഭിരുചികള്‍ മനസ്സിലാക്കി അവര്‍ക്കനുയോജ്യമായ തൊഴില്‍ മേഖല തിരഞ്ഞെടുക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ നല്‍കി വരുന്നു.തൊഴിലന്വേഷകര്‍ക്ക് നൈപുണ്യ നിര്‍ണ്ണയ പരീക്ഷകളും നടത്തുന്നുണ്ട്. തൊഴില്‍ നേിയെടുക്കുവാന്‍ പ്രാപ്തരാക്കുന്ന മികച്ച പരിശീലനം നല്‍കി വരുന്നത് കൂടാതെ ആശയ വിനിമയ ശേഷി, അഭിമുഖം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവക്ക് പ്രത്യേക പരിശീലനവും നല്‍കി വരുന്നു.

സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ക്കായി ജോബ് ഫെയറുകളും നടത്തി വരുന്നുണ്ട്. ഐ ടി, ബാങ്കിങ്ങ്, ഫിനാന്‍സ്, ടൂറിസം, ഫാര്‍മസ്യൂട്ടിക്കല്‍, ഫുഡ് തുടങ്ങി വിവിധ സെക്ടറുകളിലായി പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത് കൂടാതെ എംബ്ലോയബിലിറ്റി കേന്ദ്രങ്ങളില്‍ വച്ച് വിവിധ കമ്പനികളുടെ അഭിമുഖവും നടത്താറുണ്ട്.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരായാലും എംബ്ലോയബിലിറ്റി സെന്‍ററുകളില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടുണ്ട്. എന്നാല്‍ ഇവിടുത്തെ രജിസ്ട്രേഷന് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ല.

കൂടുതല്‍ വിവരങ്ങള്‍ ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററുകളില്‍ നിന്നും അറിയുവാന്‍ സാധിക്കും.

രോഗ നിര്ണ്ണയം പഠിക്കുവാന്‍ എം എല്‍ ടി കോഴ്സുകള്‍

ഒരിക്കലും തളരാത്തയൊരു തൊഴില്‍ മേഖലയാണ് വൈദ്യശാസ്ത്രത്തിന്‍റേത്. ഇവിടെയെന്നും പുത്തന്‍ തൊഴിലവസരങ്ങള്‍ ഉടലെടുക്കുകയേയുള്ളു. മുന്‍ കാലങ്ങളിലേക്കാളുപരിയായി നിരവധി സ്പെഷ്യലൈസേഷനുകള്‍ ഈ മേഖലയില്‍ വരുന്നുണ്ട്. അതില്‍ത്തന്നെ വൈദ്യ ശാസ്ത്രത്തില്‍ മാറ്റി നിര്‍ത്തുവാന്‍ കഴിയാത്തയൊരു മേഖലയാണ് രോഗ നിര്‍ണ്ണയത്തിന്‍റേത്. ഇവിടെയാണ് മെഡിക്കല്‍ ലാബ് ടെക്നോളജി അഥവാ എം എല്‍ ടി കോഴ്സുകളുടെ പ്രസക്തി.

പ്രധാന പഠന വിഷയങ്ങള്‍

രോഗനിര്‍ണ്ണയത്തിന് ലബോറട്ടറി പരീക്ഷണങ്ങള്‍ നടത്തുവാനുള്ള സാങ്കേതിക വിദ്യയാണ് ഇവിടെ പാഠ്യ വിഷയം. ബയോ കെമിസ്ട്രി, മൈക്രോബയോളജി (ജനറല്‍ മൈക്രോ ബയോളജി), ബാക്ടീരിയോളജി, ഇമ്യൂണോളജി, മൈക്കോളജി, വൈറോളജി, പാരാ സൈറ്റോളജി, പാത്തോളജി (ഹീമറ്റോളജി, ക്ലിനിക്കല്‍ പാത്തോളജി, സൈറ്റോളജി, ഹിസ്റ്റോ പാത്തോളജി, ബ്ലഡ് ബാങ്കിങ്ങ്) എന്നിവയാണ് പ്രധാന പാഠ്യ വിഷയങ്ങള്‍.

കോഴ്സുകളും യോഗ്യതകളും

ഡിഗ്രി കോഴ്സായ ബി എസ് സി എം എല്‍ ടി, ഡിപ്ലോമ കോഴ്സായ ഡി എം എല്‍ ടി, ബിരുദാനന്തര ബിരുദ കോഴ്സായ എം എസ് സി എം എല്‍ടി എന്നിവയാണ് ഈ രംഗത്തെ കോഴ്സുകള്‍. ഡി എം എല്‍ ടി, ബി എസ് സി എം എല്‍ ടി കോഴ്സുകള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ചുള്ള പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യതയായി വേണ്ടത്. 17 വയസ്സാണ് പ്രായ പരിധി. ഡി എം എല്‍ ടി ക്ക് 40 ശതമാനവും ബി എസ് സി എം എല്‍ ടിക്ക് 50 ശതമാനവും മാര്‍ക്ക് വേണം. ഡി എം എല്‍ ടി 2 വര്‍ഷവും ബി എസ് സി എം എല്‍ ടി 4 വര്‍ഷവുമാണ് കാലാവധി.

ബി എസ് സി എം എല്‍ ടി 50 ശതമാനത്തില്‍ കുറയാതെ പൂര്‍ത്തിയാക്കിയവര്‍ക്ക് എം എസ് സി എം എല്‍ ടിക്ക് ചേരാം. കേരളാ പാരമെഡിക്കല്‍ കൌണ്‍സിലിന്‍റെ അംഗീകാരമാണ് എല്ലാ കോഴ്സിനും വേണ്ടത്.

എം എസ് സി എം എല്‍ ടി (മൈക്രോ ബയോളജി) – 2 വര്‍ഷത്തെ ഈ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ആശുപത്രികളിലെ ക്ലിനിക്കല്‍ ലബോറട്ടറികളില്‍ സൂപ്പര്‍ വൈസര്‍മാരായും മൈക്രോ ബയോളജി സ്പെഷ്യലൈസ്ഡ് ടെക്നോളജിസ്റ്റുകളായും ബയോമെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകലില്‍ ലബോറട്ടറി സയന്‍റിസ്റ്റുകളായും  എം എല്‍ ടി ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അധ്യാപകരായുമൊക്കെ ജോലി സാധ്യതയുണ്ട്. പ്രവേശന പരീക്ഷയുണ്ടാകും.

എം എസ് സി എം എല്‍ ടി (ബയോ കെമിസ്ട്രി) മൈക്രോ ബയോളജി കോഴ്സിന് സമാനമായ അവസരങ്ങള്‍ ഈ കോഴ്സ് കഴിഞ്ഞവര്‍ക്കുമുണ്ട്. 2 വര്‍ഷമാണ് കാലാവധി. പ്രവേശന പരീക്ഷയുണ്ടാകും.

എം എസ് സി എം എല്‍ ടി (പാത്തോളജി) മൈക്രോ ബയോളജി കോഴ്സിന് സമാനമായ അവസരങ്ങള്‍ ഈ കോഴ്സ് കഴിഞ്ഞവര്‍ക്കുമുണ്ട്. 2 വര്‍ഷമാണ് കാലാവധി. പ്രവേശന പരീക്ഷയുണ്ടാകും.

എവടെ പഠിക്കാം

ഡി എം എല്‍ ടി കോഴ്സ് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, ത്രിശ്ശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുള്‍പ്പെടെ പഠിക്കാവുന്നതാണ്. ആകെ 200 സര്‍ക്കാര്‍ സീറ്റാണുള്ളത്. ഇത് കൂടാതെ സംസ്ഥാനത്തെ 15 സാശ്ര്വയ സ്ഥാപനങ്ങളിലായിട്ട് 390 സീറ്റുമുണ്ട്.

വിശദ വിവരങ്ങള്‍ക്ക് http://www.keralaparamedicalcouncil.org/index.php?option=com_content&view=article&id=60&Itemid=54 കാണുക.

ബി എസ് സി എം എല്‍ടിക്ക് കോഴിക്കോട് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി പഠന സൌകര്യമുണ്ട്.. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലായി 55 സീറ്റും സ്വകാര്യ മാനേജ്മെന്‍റുകളിലായി 150 സീറ്റുമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

http://www.keralaparamedicalcouncil.org/index.php?option=com_content&view=article&id=61&Itemid=54 കാണുക.

എം ജി യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍റെ വിവിധ സെന്‍ററുകളിലായി ബി എസ് സി എം എല്‍ ടി കോഴ്സുണ്ട്. വിവിരങ്ങള്‍ക്ക് http://sme.edu.in/ നോക്കുക.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം എസ് സി എം എല്‍ ടി കോഴ്സുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്http://www.keralaparamedicalcouncil.org/ കാണുക.  കോഴിക്കോട്ടെ MIMSCollege of Allied Health Science ല്‍ MSc MLT Pathology, MSc MLT Micro Biology എന്നീ കോഴ്സുകളുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക്http://mimscoahs.com സന്ദര്‍ശിക്കുക.

മറ്റ് ചില സ്വകാര്യ സ്ഥാപനങ്ങളും DMLT, BSc MLT, MSc. MLT കോഴ്സുകള്‍ നടത്തുന്നുണ്ട്.

അവസാനം പരിഷ്കരിച്ചത് : 5/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate