പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ജോലിതന്നെ കരിയറില്‍ തിരഞ്ഞെടുക്കുന്നവരുടെ കൂട്ടത്തില്‍ മുന്നില്‍ കോമേഴ്സ് ബിരുദക്കാര്‍തന്നെ. ഇന്ത്യയില്‍ 34 ശതമാനം പേരാണ് കോമേഴ്സ് പഠിച്ച് കോമേഴ്സ് സംബന്ധമായ ജോലി തന്നെ സ്വീകരിക്കുന്നത്. സാധാരണ കേള്‍ക്കാറുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, കമ്പനി സെക്രട്ടറി എന്നീ തസ്തികളിലത്തൊന്‍ പ്ളസ്ടു മതി. ബി.കോം ബിരുദം ചെയ്യുന്നതോടൊപ്പം ഇത്തരം പ്രോഗ്രാമുകള്‍ ചെയ്യാവുന്നതാണ്. താല്‍പര്യവും അര്‍പ്പണബോധവും വേണമെന്നുമാത്രം. ബി.കോം പഠനം കഴിഞ്ഞവര്‍ക്ക് ഏറ്റവും എളുപ്പം ചെയ്യാന്‍ പറ്റുന്ന ചില കോഴ്സുകള്‍ പരിചയപ്പെടാം.
മിക്കരാജ്യങ്ങളും അംഗീകരിച്ച ഫിനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമാണ് സി.എഫ്.പി -സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ളാനര്‍. പേഴ്സനല്‍ ഫിനാന്‍സ്, വെല്‍ത്ത് മാനേജ്മെന്‍റ്, അഡൈ്വസറി പ്രഫഷനല്‍ തുടങ്ങിയ രംഗത്തെല്ലാം ഗ്ളോബല്‍ കമ്പനികളും ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സി.എഫ്.പി സര്‍ട്ടിഫിക്കറ്റുകാരെ നിയമിക്കുന്നു. പ്രധാനമായും സര്‍ട്ടിഫിക്കറ്റും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമയുമായാണ് ഈ ഹ്രസ്വകാല കോഴ്സുള്ളത്. ഇതില്‍ ഇന്ത്യയിലെ പ്രധാന സ്ഥാപനമാണ് ന്യൂദല്‍ഹിയിലെ iventures Academy of Business & Finance. ഇവിടെ അഞ്ചുമാസ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമും ഒരു വര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുമാണുള്ളത്. ഇതില്‍ അഞ്ചുമാസ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്‍െറ ഫീസ് 40,000 രൂപയാണ്. കോഴ്സ് വിജയിച്ചാല്‍ ജോലിയും ഉറപ്പാക്കാം. PG Diploma in Financial Planning & Capital Market എന്ന കോഴ്സിന് 2.8 ലക്ഷമാണ് ഫീസ്. ഈ ബിരുദം ലോകത്തിലെവിടെയും വെല്‍ത്ത് മാനേജ്മെന്‍റ് സെക്ടറുകളില്‍ ജോലി ലഭിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച കോഴ്സാണ്. വിലാസം: 301, 3rd Floor, New Delhi 110001. കൂടുതല്‍ വിവരങ്ങള്‍ക്ക്www.iabf.in കാണുക.
കോമേഴ്സ് ബിരുദമെടുത്തവര്‍ക്ക് ഇത്തരം പരിശീലനം കൊടുക്കുന്നദേശീയതലത്തിലുള്ള മറ്റൊരു സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ പ്ളാനിങ്. ഇവിടെ പി.ജി.ഡിപ്ളോമ ഇന്‍ അഡ്വാന്‍സ്ഡ് ഫിനാന്‍ഷ്യല്‍ പ്ളാനിങ് ആന്‍ഡ് വെല്‍ത്ത്മാനേജ്മെന്‍റ് എന്ന കോഴ്സാണുള്ളത്. ഈ സ്ഥാപനത്തിന് ചെന്നൈയിലും പരിശീലന സ്ഥാപനമുണ്ട്. ഫീസ് 2.8 ലക്ഷമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കെല്ലാം പ്ളേസ്മെന്‍റ് ഉറപ്പാണ്. വെബ്സൈറ്റ്: www.iifpindia.com
കമ്പനികളുടെ കണക്കുകള്‍ ശാസ്ത്രീയമായി തയാറാക്കാന്‍ വേണ്ട പരിശീലനപദ്ധതിയായി രൂപംകൊണ്ട കോഴ്സാണ് സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് അക്കൗണ്ടിങ്. അതിവേഗം കുതിക്കുന്ന ലോക ബിസിനസ് രംഗത്ത് ചാര്‍ട്ടേഡ് അക്കൗണ്ടിന്‍െറ മുന്നിലത്തെുന്നതിനു മുമ്പുള്ള കണക്കുകള്‍ തയാറാക്കുന്നതെല്ലാം ഇത്തരം പരിശീലനം ലഭിച്ചവരാണ്. തുടക്കക്കാര്‍ക്ക് 30,000 മുതല്‍ സി.എം.എ രണ്ടാം ലെവല്‍ പാസായവര്‍ക്ക് ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. നിലവില്‍ മിക്ക കമ്പനികളിലും സി.എം.എക്കാര്‍ ജോലിചെയ്യുന്നു. ബാങ്ക് ഓഫ് അമേരിക്ക, 3 എം, എ.ടി ആന്‍ഡ് ടി, കാറ്റര്‍പില്ലര്‍, എച്ച് ആന്‍ഡ് പി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, പ്രോക്ടര്‍ ആന്‍ഡ് ഗാംബ്ളര്‍ എന്നിങ്ങനെ ബിസിനസ് ഭീമന്മാര്‍ ഇവരെ നോട്ടമിടുന്നു.
ലോകത്ത് നൂറുകണക്കിന് സ്ഥലങ്ങളില്‍ ഗ്ളോബല്‍ സര്‍ട്ടിഫിക്കേഷനുള്ള ഈ കോഴ്സ് പഠിക്കുകയും പരീക്ഷയെഴുതുകയും ചെയ്യാം. പ്ളസ്ടുവിനു ശേഷവും ഈ കോഴ്സ് ചെയ്യാന്‍ കഴിയുമെങ്കിലും ഒരു ബി.കോം ബിരുദം കരിയര്‍ മികച്ചതാക്കാന്‍ സഹായിക്കും.ഓണ്‍ലൈനായാണ് പരീക്ഷകളെല്ലാം. കൊച്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക് പോലുള്ള ചുരുക്കം സ്ഥാപനങ്ങളാണ് പരിശീലനം നല്‍കുന്നത്. വെബ്സൈറ്റ്: www.cmaindia.co.in
കടപ്പാട് :സത്താര്‍ ശ്രീകാര്യം
അവസാനം പരിഷ്കരിച്ചത് : 1/28/2020
കൂടുതല്‍ വിവരങ്ങള്‍
കഥാപാത്രങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കമ്പ്യൂട്ടറിന...
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍