ഇന്ത്യയില്‍ മത്സ്യകൃഷിയിലെ പ്രധാന ഇനമാണ് കരിമീന്‍ (കാര്‍പ്). ഇവിടുത്തെ പ്രധാന കരിമീന്‍ ഇനങ്ങളായ കട്‌ല, രോഹു, മൃഗാല്‍ എന്നിവയും ആകര്‍ഷകങ്ങളായ മറ്റു മൂന്നു ഇനങ്ങളായ സില്‍വര്‍കാര്‍പ്, ഗ്രാസ് കാര്‍പ്, സാധാരണ കരിമീന്‍ എന്നിവയും ചേര്‍ന്നാണ് രാജ്യത്തിന്‍റെ മത്സ്യകൃഷിയുടെ 85 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത്.
കട്‌ല | രോഹു | മൃഗാല്‍ |
സില്‍വര്‍കാര്‍പ് | ഗ്രാസ് കാര്‍പ് | സാധാരണ കരിമീന്‍ |
കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിലുള്ള സാങ്കേതിക വളര്‍ച്ച കുളങ്ങളിലും ടാങ്കുകളിലുമുള്ള മത്സ്യങ്ങളുടെ ശരാശരി ദേശീയ ഉത്പാദനം ഹെക്ടറിന് 600 കിലോ മുതല്‍2,000 കിലോ വരെ ഉയര്‍ത്തിയിട്ടുണ്ട്. പ്രതിവര്‍ഷം ഹെക്ടറിന് വര്‍ഷത്തില്‍6-8 ടണ്‍ വരെ ഉയര്‍ന്ന് ഉല്‍പാദന നില കരസ്ഥമാക്കാന്‍ ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും കഴിഞ്ഞിട്ടുണ്ട്. മത്സ്യ ഇനങ്ങള്‍, ജലസ്രോതസ്സുകള്‍, വളങ്ങളുടെ ലഭ്യത, ഭക്ഷ്യസ്രോതസ്സുകള്‍എന്നിവയ്ക്കും കര്‍ഷകരുടെ നിക്ഷേപസാധ്യതകള്‍ക്കും അനുയോജ്യമായ രീതിയില്‍ പലതരം കൃഷിരീതികളുടെ സംയോജനം രാജ്യത്ത് ഉടലെടുത്തിട്ടുണ്ട്. കരിമീന്‍കൃഷി മറ്റു കൃഷിരീതികളോട് വളരെ യോജിക്കുന്നതും ജൈവ അവശിഷ്ടങ്ങള്‍ പുതുക്കുന്നതിനും ഉയര്‍ന്ന ശേഷിയുള്ളതാണ്.
ഇന്ത്യയില്‍ കരിമീന്‍ ബഹുവിധകൃഷിക്ക് ചാണകം, കോഴിക്കാഷ്ഠം എന്നിവപോലെയുള്ള വളരെയധികം ജൈവ അവശിഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ജൈവവളങ്ങളും രാസവളങ്ങളും മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടും വര്‍ഷത്തില്‍ ഒരു ഹെക്ടറിന് 1-3 ടണ്‍വരെ ഉല്‍പാദിപ്പിക്കാം. തീറ്റയുടെ ഉപയോഗം മത്സ്യോല്‍പാദനം ഗണ്യമായി കൂട്ടുന്നു. തീറ്റയുടെയും രാസവളത്തിന്‍റെയും വിവേകപരമായി ചേര്‍ത്തുപയോഗിച്ചാല്‍ വര്‍ഷത്തില് ഒരു ഹെക്ടറിന് 4 ടണ്‍വരെ ഉല്‍പാദനം ലഭിക്കും.
ഗവേഷണസ്ഥാപനം വികസിപ്പിച്ചെടുത്തിട്ടുള്ള രീതികള്‍ക്കനുസരിച്ച് രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളില്‍0.04-10.0 ഹെക്ടര്‍ വിസ്തീര്‍ണവും 1-4 മീറ്റര്‍വരെ ആഴവുമുള്ള കുളങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. തത്‍ഫലമായി ഉല്‍പാദനനിരക്കിലും വ്യത്യാസമുണ്ട്. ചെറിയതും ആഴംകുറഞ്ഞതുമായ കുളങ്ങള്‍ മത്സ്യത്തിന്‍റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമ്പോള്‍ വലിയതും ആഴമുള്ളതുമായ കുളങ്ങള്‍ക്ക് അവയുടേതായ പരിപാലനപ്രശ്നങ്ങളുണ്ട്. 0.4-1.0 ഹെക്ടര്‍വരെ വിസ്തീര്‍ണവും 2-3 മീറ്റര്‍വരെ ആഴവുമുള്ള കുളങ്ങളാണ് പരിപാലനത്തിന് ഏറ്റവും അനുയോജ്യം. കരിമീന്‍ ബഹുവിധകൃഷിയിലെ പരിപാലനരീതികളില്‍ പാരിസ്ഥിതികവും ജൈവികവുമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഇവയെ സംഭരണത്തിനു മുമ്പുള്ള ഘട്ടം, സംഭരണഘട്ടം, സംഭരണത്തിനു ശേഷമുള്ള ഘട്ടം എന്നിങ്ങനെ തരംതിരിക്കാം.
സംഭരണത്തിനു മുമ്പുള്ള കുളമൊരുക്കല്
കുളമൊരുക്കല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കുളത്തിലെ കളകള്‍ മത്സ്യക്കുഞ്ഞുങ്ങളെ തിന്നുന്ന ജീവികള്‍ എന്നിവയെ നീക്കി, ആവശ്യമുള്ള സ്വാഭാവിക ഭക്ഷണമൊരുക്കി മത്സ്യക്കുഞ്ഞുങ്ങളുടെ ഉയര്‍ന്ന നിരക്കിലുള്ള വളര്‍ച്ചയും നിലനില്‍പ്പും ഉറപ്പാക്കി അതുവഴി ഉയര്‍ന്ന വരുമാനം നേടുക എന്നതാണ്. ജലസസ്യങ്ങളുടെ നിയന്ത്രണം, അനാവശ്യമായ ജൈവപദാര്‍ത്ഥങ്ങള്‍ നീക്കംചെയ്യല്‍, മണ്ണിന്നെയും ജലത്തിന്‍റെയും ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയാണ് ഈ ഘട്ടത്തിലുള്ള ഏറ്റവും പ്രധാന പ്രവര്‍ത്തനങ്ങള്‍. മത്സ്യക്കുഞ്ഞുങ്ങളെ തിന്നുന്ന മത്സ്യങ്ങള്‍, കളമത്സ്യങ്ങള്‍ എന്നിവയുടെ നിയന്ത്രണത്തെ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ നഴ്സറി പരിപാലനത്തെ സംബന്ധിച്ച ഭാഗത്ത് ചര്‍ച്ചചെയ്തിട്ടുണ്ട്.
ബീജസംയോഗത്തിനുശേഷം, ആവശ്യത്തിനു വലുപ്പമുള്ള സംഭരണയോഗ്യമായ വിത്തുമത്സ്യങ്ങളെ പുതിയ അന്തരീക്ഷവുമായി ഇണക്കിയതിനു ശേഷം കുളത്തില്‍ നിക്ഷേപിക്കുന്നു. നല്ല ആദായം ലഭിക്കുന്നതിന് മത്സ്യക്കുഞ്ഞുങ്ങളുടെ വലുപ്പവും സാന്ദ്രതയും ഒരുപോലെ പ്രധാനപ്പെട്ടതാണ്. 100 മില്ലിമീറ്ററിലധികം വലുപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങളാണ് വളര്‍ച്ചയെത്തിക്കാനുള്ള കുളങ്ങളില്‍ സംഭരിക്കാന്‍ ഏറ്റവും അനുയോജ്യം. വലുപ്പം കുറഞ്ഞ മത്സ്യങ്ങളെ നിക്ഷേപിച്ചാല്‍ ആദ്യമാസങ്ങളില്‍ മരണനിരക്ക് ഉയരുകയും വളര്‍ച്ചാനിരക്ക് കുറയുകയും ചെയ്യും. ഊര്‍ജ്ജിത മത്സ്യക്കൃഷി നടക്കുന്ന കുളങ്ങളില്‍ 50-100 ഗ്രാം വരെ വലുപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതുമൂലം അവിടെ മത്സ്യങ്ങളുടെ നിലനില്‍പ്പ് 90 ശതമാനത്തിലധികവും വളര്‍ച്ച മികച്ചതുമായിരിക്കും. സാധാരണയായി, കരിമീന്‍ കൃഷിയില്‍ വര്‍ഷത്തില്‍ ഹെക്ടറിന് 3-5 ടണ്‍വരെ ഉല്‍പാദന ലക്‌ഷ്യം കൈവരിക്കുന്നതിന് ഹെക്ടറിന് 5000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കണം എന്നതാണ് സംഭരണനിലവാരം. പ്രതിവര്‍ഷം ഹെക്ടറിന് 5-8 ടണ്‍ഉല്‍പാദനം നേടുന്നതിന്, 8000 മുതല്‍10000 വരെ മത്സ്യക്കുഞ്ഞുങ്ങളെയും ഉയര്‍ന്ന ഉല്‍പാദന നിരക്കായ 10-15 ടണ്‍/ഹെക്ടര്‍പ്രതിവര്‍ഷം നേടുന്നതിന് 15000-25000 കുഞ്ഞുനങ്ങളെയും നിക്ഷേപിക്കണം. കരിമീന്‍കൃഷിയില്‍കുളത്തിനുള്ളിലെ വിവിധതലങ്ങളില്‍ലഭ്യമാകുന്ന ആഹാരത്തിനുവേണ്ടിയുള്ള ആന്തരികവും ബാഹ്യവുമായ മത്സരങ്ങള്‍കുറയ്ക്കുന്നതിന് മത്സ്യവര്‍ഗാനുപാതം നിലനിര്‍ത്തുന്നു. കുളത്തിന്‍റെ വിവിധമേഖലകളില്‍ലഭ്യമാകുന്ന ആഹാരം പരമാവധി ഉപയോഗപ്പെടുത്തുന്നതിന് വിവിധതലങ്ങളില്‍വസിക്കുന്ന രണ്ടോ അതിലധികമോ മത്സ്യയിനങ്ങളെ നിക്ഷേപിക്കണം. കട്‌ല, സില്‌വര്‍കാര്‍പ്, രോഹു, ഗ്രാസ് കാര്‍പ്, മൃഗാല്‍, സാധാരണ കരിമീന്‍ എന്നിവയുടെ സംയോജനം ഇന്ത്യയില്‍ കരിമീന്‍കൃഷിക്ക് ഏറ്റവും യോജിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിത്തുകളുടെ ലഭ്യത വിപണിയിലെ ആവശ്യകത എന്നിവയെ ആശ്രയിച്ചാണ് മത്സ്യ ഇനങ്ങളുടെ സംയോജനം ഇവയില്‍ കട്‌ല, സില്‌വര്‍കാര്‍പ് എന്നിവ ജലോപരിതലത്തില് നിന്നും ആഹാരം തേടുന്നവയും, രോഹു ഒരു പ്രത്യേകസ്ഥലത്തുനിന്നും മാത്രം ആഹാരം തേടുന്നവയും ഗ്രാസ് കാര്‍പ് വലിയതോതിലുള്ള സസ്യാഹാരിയും മൃഗാല്‍, സാധാരണ കരിമീന്‍ എന്നിവ കുളത്തിന്‍റെ അടിത്തട്ടില്‍നിന്നും ആഹാരം തേടുന്നവയുമാണ്. കുളത്തിന്‍റെ ഉല്പാദനക്ഷമതയനുസരിച്ച് 30-40 ശതമാനം വരെ ഉപരിതലത്തില്‍നിന്നും ആഹാരം തേടുന്നവ (കട്‌ല, സില്‍വര്‍കാര്‍പ്), 30-35 ശതമാനം ജലമദ്ധ്യത്തുനിന്നും ആഹാരം തേടുന്നവ (രോഹു, ഗ്രാസ് കാര്‍പ്), 30-40 ശതമാനം ജലത്തിന്‍റെ അടിത്തട്ടില്‍നിന്നും ആഹാരം തേടുന്നവ എന്ന അനുപാതമാണ് സാധാരണയായി സ്വീകരിക്കാറുള്ളത്.
സംഭരണത്തിനു ശേഷമുള്ള കുള പരിപാലനം
മത്സ്യവളര്‍ത്തല്‍ കുളത്തിന്‍റെ മാതൃക
പുഷ്ടിപ്പെടുത്തല്‍: മണ്ണിന്‍റെ വ്യത്യസ്ത തട്ടുകളില്‍ അടങ്ങിയിട്ടുള്ള പോഷകനിലയുടെ അടിസ്ഥാനത്തില്‍ കുളങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു. കരിമീന്‍ ഉല്പാദന കുളങ്ങളില്‍ സ്വീകരിക്കേണ്ട പുഷ്ടിപ്പെടുത്തല്‍ നടപടികള്‍ഇവയാണ്. ഒന്നാം ഘട്ടമായി ആകെ ഉപയോഗിക്കേണ്ടതിന്‍റെ 20-25 ശതമാനം ജൈവവളം മത്സ്യക്കുഞ്ഞഉങ്ങളെ നിക്ഷേപിക്കുന്നതിന് രണ്ടാഴ്ച മുമ്പ് പ്രയോഗിക്കുന്നു. ബാക്കി തുല്യഭാഗങ്ങളായി രണ്ടു മാസത്തിലൊരിക്കല്‍ പ്രയോഗിക്കുക. സാധാരണ ഉപയോഗിക്കുന്ന ജൈവവളങ്ങളില്‍ കോഴിഫാമിലെ അവശിഷ്ടം, പന്നിച്ചാണകം, താറാവിന്‍റെ കാഷ്ഠം, ഗാര്‍ഹിക അവശിഷ്ടം എന്നിവ ലഭ്യതയ്ക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. നൈട്രജന്‍ സംഭരണശേഷിയുള്ള അസോള എന്ന പായല്‍മത്സ്യക്കൃഷിയില് ഒരു ജൈവവളമായി വര്‍ഷത്തില്‍ 40 ടണ്‍/ഹെക്ടര്‍ എന്ന നിരക്കില്‍ ഉപയോഗിക്കാവുന്നതാണ്. ഊര്‍ജ്ജിത കരിമീന്‍ കൃഷിക്കാവശ്യമായ എല്ലാ പോഷകഘടകങ്ങളും (100 കിലോ നൈട്രജന്‍ ,25 കിലോ ഫോസ്ഫറസ്, 90 കിലോ പൊട്ടാസിയം, 1500 കിലോ ജൈവ പദാര്‍ത്ഥം) നല്‍കുന്ന ജൈവവളമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കുളങ്ങളില്‍ നിക്ഷേപിക്കുന്ന വസ്തുക്കളുടെ വിഘടനത്തിലൂടെ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ കരിമീന്‍, കൊഞ്ച് എന്നിവയ്ക്ക് അനുയോജ്യമായ ഘടകമായി പ്രവര്‍ത്തിക്കുന്നു. ജൈവപ്രവര്‍ത്തനം നടത്തിയ ജൈവവളമായ ചാണകവെള്ളം പ്രതിവര്‍ഷം ഹെക്ടറിന് 30 - 45 ടണ്‍ എന്ന തോതില്‍കരിമീന്‍ കൃഷിക്ക് ജൈവവളമായി ഉപയോഗിക്കുന്നു. കുറഞ്ഞ ഓക്സിജന്‍ ഉപഭോഗവും പോഷകങ്ങളുടെ വേഗത്തിലുള്ള സ്വതന്ത്രമാക്കലും ഇതിന്‍റെ ഏറ്റവും വലിയ ഗുണങ്ങളാണ്.
പോഷകം |
ഉല്പാദനം കുറഞ്ഞ |
ഇടത്തരം ഉല്പാദനം |
ഉല്പാദനം കൂടിയ |
ജൈവ കാര്‍ബണ്‍ (%) |
0.5-1.5 |
1.5 |
> 2.5 |
നൈട്രജന്‍ ലഭ്യത (100 ഗ്രാം മണ്ണിലുള്ള അളവ് മില്ലിഗ്രാമില്‍) |
25-50 |
50-75 |
> 75 |
ഫോസ്ഫറസ് ലഭ്യത (100 ഗ്രാം മണ്ണിലുള്ള അളവ് മില്ലിഗ്രാമില്‍) |
< 3 |
3-6 |
> 6 |
രാസവളം ഉപയോഗിക്കാനുള്ള നിര്ദ്ദേശ പട്ടിക |
|||
പച്ച ച്ചാണകം (tonnes/ha/yr) |
20 |
15 |
10 |
നൈട്രജന്‍ (kg/ha/yr) |
150 N (322 യൂറിയ) |
100 N (218 യൂറിയ) |
50 N (104 യൂറിയ) |
ഫോസ്ഫറസ് (kg/ha/yr) |
75 P (470 SSP) |
50 P (310 SSP) |
25 P (235 SSP) |
അനുബന്ധ ആഹാരം: കരിമീന്‍ കൃഷിയില്‍അനുബന്ധ ആഹാരമായി സാധാരണ കപ്പലണ്ടി/കടുക് പിണ്ണാക്ക്, തവിട് എന്നിവയുടെ മിശ്രിതം മാത്രമാണ് നല്‍കുന്നത്. ഊര്‍ജ്ജിത മത്സ്യക്കൃഷിയിലേക്ക് മാറുമ്പോള്‍ സസ്യങ്ങളില്‍നിന്നും മൃഗങ്ങളില്‍ നിന്നുമുള്ള പ്രോട്ടീന്‍ സ്രോതസ്സുകളും ഉള്‍പ്പെടുത്താറുണ്ട്. ഈ വസ്തുക്കളെ മിശ്രിതമാക്കി നിലനിര്‍ത്താന്‍ പെല്ലറ്റ് (തിരി രൂപത്തില്‍) ആക്കി മാറ്റുന്നു. ഇതു മൂലം ജലാംശം നിലനിര്‍ത്തുന്നതിനും പാഴ്വസ്തുക്കള്‍ കുറയ്ക്കുന്നതിനും സാധിക്കുന്നു. ഗ്രാസ് കാര്‍പ് കുളത്തിന്‍റെ തിരഞ്ഞെടുത്ത ഭാഗങ്ങളില്‍ വളര്‍ത്തിയിട്ടുള്ള ജലസസ്യങ്ങള്‍ (ഹൈഡ്രില്ല, നജാസ്, സെറാറ്റോഫൈലം, ഡക്ക്‌വീഡ് എന്നിവ) ആഹാരമാക്കുന്നു. പ്രാന്തപ്രദേശങ്ങളിലെ സസ്യങ്ങള്‍, പുല്ലും മറ്റു തീറ്റകളും, വാഴയില, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ എന്നിവയും ഉപയോഗിക്കാവുന്നതാണ്. ആഹാരമിശ്രിതം മാവുരൂപത്തില്‍ ട്രേകളിലോ ചാക്കുകളിലോ ആക്കി കുളത്തിനുള്ളില്‍ വിവിധഭാഗങ്ങളില്‍ തൂക്കിയിടുന്ന രീതിയാണ് ആഹാരണ വിതരണത്തില്‍ സ്വീകരിക്കുന്നത്. ദിവസത്തില്‍ രണ്ടു തവണ ആഹാരം നല്‍കുന്നതാണ് അഭികാമ്യം. ആഹാരത്തിന്‍റെ അളവ് വളരെ പ്രാധാന്യമുള്ളതാണ്. എന്തെന്നാല്‍ മതിയായ ആഹാരം നല്‍കാതിരിക്കുന്നത് വളര്‍ച്ച മുരടിപ്പിക്കുകയും അമിതമായാല്‍ ആഹാരം പാഴായിപ്പോകുകയും ചെയ്യും. മത്സ്യക്കുഞ്ഞിന്‍റെ ജൈവഭാരത്തിന്‍റെ 5% അളവിലാണ് ആദ്യമാസത്തില്‍ ആഹാരം നല്‍കുന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ ഓരോ മാസം ഇടവിട്ടു കണക്കാക്കുന്ന മത്സ്യത്തിന്‍റെ ജൈവഭാരത്തിനനുസൃതമായി 3-1 ശതമാനം വരെ അളവില്‍ ആഹാരം നല്‍കാം.
വായുകലര്‍ത്തലും ജലം മാറ്റലും: കുളത്തിലെ ജലത്തില്‍ അടങ്ങിയിട്ടുള്ള ഓക്സിജന്‍റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിന് കൃത്രിമമായി വായു കലര്‍ത്താവുന്നതാണ്. പ്രത്യേകിച്ചും സംഭരണതോത് കൂടിയ ഊര്‍ജ്ജിത മത്സ്യക്കൃഷിയില്‍. പാഡില്‍വീല്‍ എയറേറ്ററുകള്‍ (കൈക്കോട്ടു മാതൃകയിലുള്ള), ആസ്പിരേറ്റര്‍ എയറേറ്ററുകള്‍, വെള്ളത്തില്‍ താഴ്ത്തിവയ്ക്കാവുന്ന എയറേറ്ററുകള്‍ എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നവ. ഊര്‍ജ്ജിത മത്സ്യക്കൃഷിയില്‍ ആവശ്യമായ ഓക്സിജന്‍ നിലനിര്‍ത്തുന്നതിന് ഹെക്ടറിന് 4- 6 വരെ എയറേറ്ററുകള്‍ വശ്യമാണ്.
കുളത്തിലെ വായുക്രമീകരണം
ഊര്‍ജ്ജിത മത്സ്യക്കൃഷിയില്‍ നിര്‍ണായകവും പ്രധാനപ്പെട്ടതുമായ മറ്റൊരു കാര്യമാണ് വെള്ളം മാറ്റുക എന്നത്. വിസര്‍ജ്യവും ഉപയോഗിക്കാത്ത ഭക്ഷണവും മറ്റും തുടര്‍ച്ചയായി അടിയുന്നത് വെള്ളത്തെ ദുഷിപ്പിക്കുകയും അങ്ങനെ മത്സ്യവളര്‍ച്ച സാവധാനത്തിലാവുകയും പലപ്പോഴും രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്യും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം മാറ്റേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ചും ഊര്‍ജിതകൃഷിരീതികളില്‍ സംസ്ക്കരണകാലത്തിന്‍റെ പിന്നീടുള്ള സമയത്ത്.
ആരോഗ്യപരിപാലനം: സംഭരണത്തിനു മുമ്പ് മത്സ്യവിത്ത് 3-5 ശതമാനം പൊട്ടാസ്യം പെര്‍മാങ്കനെയ്റ്റില്‍ 15 സെക്കന്‍ഡ് മുക്കിയെടുക്കണം. സംഭരണതോത് ഉയരുമ്പോള്‍ രോഗങ്ങളും സര്‍വസാധാരണമാണ്. നന്നായി പരിപാലിക്കപ്പെടുന്ന കുളങ്ങളില്‍ മരണനിരക്ക് വിരളമാണെങ്കിലും, പരോപജീവികളില്‍നിന്നുള്ള അണുബാധ മത്സ്യവളര്‍ച്ചയെ തീവ്രമായി ബാധിക്കുമെന്നതിനാല്‍ വളരെ ശ്രദ്ധിക്കണം.
വിളവെടുപ്പ്
10 മാസം മുതല്‍ ഒരു വര്‍ഷം വരെയാകുമ്പോഴാണ് സാധാരണയായി മത്സ്യവിളവെടുപ്പ് നടത്തുന്നത്. എന്നാലും വാണിജ്യാടിസ്ഥാനത്തിലുള്ള വലുപ്പമെത്തിയ മത്സ്യങ്ങളെ കാലാകാലങ്ങളില്‍ വിളവെടുത്ത് അധികസാന്ദ്രത കൊണ്ടുള്ള കുളത്തിനുള്ളിലെ സമ്മര്‍ദ്ദം കുറച്ച് മറ്റു മത്സ്യങ്ങള്‍ക്ക് വളരാനാവശ്യമായ സ്ഥലം നല്‍കാന്‍ കഴിയും.
വിളവെടുപ്പു കഴിഞ്ഞ കരിമീന്
കരിമീന്സംസ്ക്കരണത്തിന്റെ വരവു ചെലവു കണക്ക്
|
അവലംബം : കേന്ദ്ര ശുദ്ധജല അക്വാകള്‍ച്ചര്‍ സ്ഥാപനം, ഭുവനേശ്വര്‍, ഒറീസ
അവസാനം പരിഷ്കരിച്ചത് : 6/10/2020
കേരളത്തിന് ഏകദേശം 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ക...
മത്സ്യോല്പന്നങ്ങളുടെ നിറം, രുചി എന്നിവ നില നിര്‍ത...