പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
ധനസഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ |
വിവരണം | അറിയാവുന്നതും അറിയപ്പെടാത്തതുമായ കാരണങ്ങളുടെ പേരില്‍ നിരവധി പേര് തടവിലാക്കപ്പെട്ടിട്ടുണ്ട്. തടവിലാക്കപ്പെടുന്നവരുടെ കുടുംബങ്ങളാണ് ഇതിന്റെ തിരിച്ചടികള്‍ ഏറ്റവും നേരിടുന്നത്. പലപ്പോഴും ഇവര്‍ സാമൂഹ്യ വിലക്കിന് ഇരയാവുന്നു. സാമ്പത്തിക പരാധീനതകള്‍ മൂലം ഇവരുടെ കുട്ടികള്‍ക്ക് ശൈശവ കാലത്തുതന്നെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇത് ഭാവിയില്‍ നിരവധി തിരിച്ചടികള്‍ക്ക് കാരണമാവുകയും ഒരു പക്ഷെ അതുവഴി സമൂഹത്തില്‍ പുതിയ കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യാം. അതുകൊണ്ട് ഇത്തരം ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഇത്തരം ഒരു പരിപാടി നടപ്പിലാക്കുന്നത്. |
ഗുണഭോക്താക്കള്‍ | തടവുകാരുടെ കുട്ടികള്‍ |
നേട്ടങ്ങള്‍ | 1) പത്താം ക്ളാസുവരെയുള്ള കുട്ടികള്‍ക്ക് പ്രതിവര്‍ഷം പരമാവധി 6000/ രൂപ നിരക്കില്‍ പ്രതിമാസം 500/ രൂപ വീതം നല്‍കും. 2) പ്ളസ് ടു മുതല്‍ മുകളിലോട്ട് പ്രതിവര്‍ഷം പരമാവധി 12,000/ രൂപ നിരക്കില്‍ പ്രതിമാസം 1000/ രൂപ വീതം നല്‍കും. |
യോഗ്യതാ മാനദണ്ഡം | 1) 2 വര്‍ഷത്തില്‍ കൂടുതല്‍ തടവിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള സ്ത്രീകളുടെയും മറ്റ് തടവുകാരുടെയും മക്കള്‍. 2) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബം. 3) ഒരു തവണ മാത്രമേ സഹായം ലഭിക്കു. |
എങ്ങനെ ലഭ്യമാക്കാം | ജയില്‍ സൂപ്രണ്ടുമാര്‍ വഴി ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. |
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
ധനസഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ |
വിതരണം | കേരളത്തില്‍ സ്ത്രീകള്‍ നാഥമാരായുളള കുടുംബങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഇതില്‍ ഭൂരിപക്ഷവും ശോചനീയ അവസ്ഥകളില്‍ ജീവിക്കുന്നവരാണ്. ഇവരുടെ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കികൊണ്ട് ഈ കുടുംബങ്ങളെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ഒരു ഒറ്റത്തവണ സഹായമാണ്. |
ഗുണഭോക്താക്കള്‍ | സ്ത്രീകള്‍ നാഥകളായ കുടുംബത്തിലെ കുട്ടികള്‍ |
നേട്ടങ്ങള്‍ | എസ് എസ് എല്‍ സി മുതല്‍ പ്ളസ് ടു വരെ 250/ രൂപയും ഡിഗ്രി മുതല്‍ മേലോട്ട് 500/ രൂപയും സഹായമായി ലഭിക്കും. |
യോഗ്യതാ മാനദണ്ഡം | 1) ബി പി എല്‍ കുടുംബങ്ങള്‍-(എച്ച് ഐ വി/എയ്ഡ്സ് ബാധിച്ചവര്‍, സാമൂഹികമായി വിവേചനം നേരിടുന്നവര്‍, യുദ്ധ വിധവകള്‍ എന്നിവര്‍ ദാരിദ്യ്ര രേഖയ്ക്ക് മുകളിലാണെങ്കിലും സഹായത്തിന് അര്‍ഹരാണ്). 2) ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമേ സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കു. 3) എതെങ്കിലും സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന കുട്ടികള്‍ സഹായത്തിന് അര്‍ഹരായിരിക്കില്ല. ഇത് തെളിയിക്കുന്നതിനായി കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. |
എങ്ങനെ ലഭ്യമാക്കാം | അംഗന്‍വാടി പ്രവര്‍ത്തകര്‍ വഴി ശിശു വികസന പ്രൊജക്ട് ഓഫീസര്‍ അപേക്ഷകള്‍ സ്വീകരിക്കുകയും ജില്ല സാമൂഹ്യ നീതി ഓഫീസുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. |
സര്‍ക്കാര്‍ ഉത്തരവുകള്‍, അപേക്ഷ ഫോം ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
സ്കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്നവരും പ്രഫഷണല്‍ കോഴ്സുകള്‍, സാങ്കേതിക പരശീലനം എന്നിവ നടത്തുന്നവരുമായ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സാമൂഹ്യ നീതി വകുപ്പ് സ്കോളര്‍ഷിപ്പുകള്‍ നല്കി വരുന്നു. അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം 36,000/ രൂപയില്‍ കൂടാത്തവരും പോയ വര്‍ഷത്തെ പരീക്ഷയില്‍ 40% മാര്‍ക്ക് നേടിയവരും ആയിരിക്കണം അപേക്ഷകര്‍. സ്കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം 2009-10 സാമ്പത്തിക വര്‍ഷത്തില്‍ 18,73,944/ രൂപ വിതരണം ചെയ്തിട്ടുണ്ട്.
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
ധനസഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ |
വിവരണം | G.O.(MS) 4/95 SWD, dated: 24-01-95 എന്ന ഉത്തരവിന് പ്രകാരം ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള ദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഈ ഇനത്തില്‍ കോര്‍പ്പസ് ഫണ്ടായി ഒരു കോടി രൂപ ട്രഷറിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന പലിശ, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ താഴെ പറയുന്ന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. 1. സര്‍ജറി ഉള്‍പ്പെടെയുള്ള ആരോഗ്യ ചികിത്സ. 2. അപകടങ്ങള്‍മൂലം അംഗവൈകല്യം വന്ന വ്യക്തികള്‍ക്ക്. 3. വ്യത്യസ്ത ശാരീരിക സവിശേഷതകള്‍ ഉള്ളവര്‍ക്കായി നിലവിലുള്ള പദ്ധതികളില്‍ പെടാത്ത എന്തെങ്കിലും ലക്ഷ്യങ്ങള്‍ക്ക് വേണ്ടി. |
ഗുണഭോക്താക്കള്‍ | ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ |
നേട്ടങ്ങള്‍ | ഒരു വര്‍ഷം ഒരു വ്യക്തിക്ക് ലഭിക്കാവുന്ന പരമാവധി സഹായധനം 5000/ രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. |
യോഗ്യതാ മാനദണ്ഡം | അപേക്ഷകരുടെ വരുമാനം പ്രതിവര്‍ഷം 12,000/ പപദ്ധതി രൂപയില്‍ കൂടാന്‍ പാടില്ല. |
എങ്ങനെ ലഭ്യമാക്കാം | ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ നിന്നും അപേക്ഷാ ഫോമുകള്‍ ലഭ്യമാകും. പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം അതേ ഓഫീസില്‍ തന്നെ സമര്‍പ്പിക്കുക. |
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
ധന സഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ |
വിവരണം | അന്ധരും അസ്ഥിതി വൈകല്യം ബാധിച്ചവരുമായ അഡ്വക്കേറ്റുമാര്‍ക്കുള്ള ധനസഹായ പദ്ധതി പ്രകാരം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 18,000/ രൂപയില്‍ അധികമാവരുത്. ഈ പദ്ധതി പ്രകാരം അപേക്ഷകര്‍ക്ക് പുസ്തകങ്ങള്‍, പ്രൊവിഷണല്‍ സ്യൂട്ട്സ് എന്നിവ വാങ്ങുന്നതിനായി 25,000/ രൂപ എക്സ്ഗ്രേഷ്യ നോണ്‍ റെക്കറിംഗ് ഫണ്ടായും 5 വര്‍ഷം വരെ പ്രതിമാസം 1000/ രൂപ റീഡേഴ്സ് അലവന്‍സായും വിതരണം ചെയ്യുന്നു. എക്സ്ഗ്രേഷ്യ നോണ്‍ റെക്കറിംഗ് ഫണ്ടായി 2500/ രൂപ അനുവദിച്ചിട്ടുണ്ട്. |
ഗുണഭോക്താക്കള്‍ | കേരള സംസ്ഥാനത്തെ കോടതികളില്‍ പ്രാക്ടീസ് നടത്തുന്ന അന്ധരായ അഡ്വക്കേറ്റുമാര്‍ |
നേട്ടങ്ങള്‍ | അവരുടെ തുടക്ക ചിലവുകള്‍ക്കായി 2,500/ രൂപ എക്സ്ഗ്രേഷ്യ ഗ്രാന്റായും വായിക്കാന്‍ ഒരു സഹായിയെ ഏര്‍പ്പെടുത്തുന്നതിനുള്ള അലവന്‍സായി 5 വര്‍ഷം പ്രതിമാസം ആയിരം രൂപയും. മസ്തിഷ്ക ആഘാതം മൂലം ദുരിതമനുഭവിക്കുന്ന അഡ്വക്കേറ്റുമാര്‍ക്ക് തുടക്ക ചിലവുകള്‍ക്കായി 2,500/ രൂപ സഹായം ലഭിക്കും. വാര്‍ഷിക വരുമാന പരിധി 18,000/ രൂപ. |
എങ്ങനെ ലഭ്യമാക്കാം | അപേക്ഷാ ഫോം ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ ലഭ്യമാകും. പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം അതേ ഓഫീസില്‍ തന്നെ സമര്‍പ്പിക്കുക. |
ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കുമുള്ള വിവാഹ സഹായം
പേര് | ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കുമുള്ള വിവാഹ സഹായം |
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
സഹായ രീതി | കേരള സര്‍ക്കാര്‍ |
വിവരണം | G.O.(MS)126/2006/SWD, dated: 16/3/2006 and G.O.(MS) 216/2007/SWD, dated: 30-03-2007 ഉത്തരവുകള്‍ പ്രകാരം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന യുവതികള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന രക്ഷകര്‍ത്താക്കളുടെ പെണ്മക്കള്ക്കും 10,000/ രുപ വിവാഹസഹായമായി നല്കാന് തീരുമാനിച്ചിട്ടുണ്ട്. 509 ഗുണഭോക്താക്കള്‍ക്കായി 50,90,000/ രൂപ വിതരണം ചെയ്തിട്ടുണ്ട്. |
ഗുണഭോക്താക്കള്‍ | ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകളും തങ്ങളുടെ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനായി ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മാതാപിതാക്കളും. |
നേട്ടങ്ങള്‍ | ഗുണഭോക്താക്കള്‍ക്ക് ഒറ്റ തവണ സഹായമായി 10000/ രൂപ വിതരണം ചെയ്യുന്നു. |
എങ്ങനെ ലഭ്യമാക്കാം | ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ നിന്നും അപേക്ഷാ ഫോമുകള്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം അതേ ഓഫീസില്‍ തന്നെ സമര്‍പ്പിക്കണം. |
വൃദ്ധ സദനങ്ങളും ഡേ കെയര്‍ സെന്ററുകളും തുടങ്ങാന്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന സഹായം.
സംസ്ഥാന വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഓരോ സ്ഥാപനങ്ങള്‍ക്കും ഭരണപരമായ ചിലവുകള്‍ നേരിടുന്നതിനായി 2 ലക്ഷം രൂപ നല്കി കൊണ്ട് വൃദ്ധ സദനങ്ങള്‍/ , ഡേകെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ ചുമതല കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരിക്കും. പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളും അറ്റകുറ്റപ്പണികളും പ്രദാനം ചെയ്യും. ഇതിനായി പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരു അവലേകന കമ്മിറ്റിക്ക് രൂപം നല്‍കും. അംഗീകരിക്കപ്പെട്ടിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍ ചിലവുകള്‍ വകുപ്പ് വഹിക്കും.
ഈ പദ്ധതിയില്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് താഴെ പറയുന്നു:
ഭൂമിയും കെട്ടിടവും
അടിസ്ഥാന സൌകര്യങ്ങള്‍
ദൈനംദിന അറ്റകുറ്റപ്പണികള്‍
ഹോമുകള്‍ നടത്തിക്കൊണ്ട് പോകുന്നതിനായി പ്രദേശിക കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തുകയും ചുമതലപ്പെടുത്തുകയും ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
അനുബന്ധ സര്‍ക്കാര്‍ ഉത്തരവ് - ഇവിടെ ക്ലിക്ക്& ചെയ്യുക
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ | |
ധന സഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ | |
വിവരണം | ഈ പദ്ധതിപ്രകാരം, ചികിത്സ, പാര്‍പ്പിടം, വിളനാശം, വിദ്യാഭ്യാസം, വരുമാനോപാദികള്, ബലാത്സംഗം എന്നിവയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഇരകളായവര്‍ക്ക് ധനസഹായം നല്കുന്നു. | |
ഗുണഭോക്താക്കള്‍ | ഇരകളും മരിച്ച ഇരകളുടെ അശ്രിതരും (പുത്രന്/പുത്രി/മാതാപിതാക്കള്‍/പ്രായ പൂര്‍ത്തിയാകാത്ത സഹോദരി/സഹോദരന്). | |
നേട്ടങ്ങള്‍ | പരമാവധി ധനസഹായം 10000/ രൂപയാണ്. എന്നാല്‍, അര്‍ഹമായ സാഹചര്യങ്ങളില്‍, ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായി ഇതിനു വേണ്ടി രൂപം കൊടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി ധനസഹായ സംഖ്യ നിശ്ചയിക്കും. താഴെ പറയുന്ന കാര്യങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്: |
|
ചികിത്സ | ചികിത്സാ ചിലവുകളില്‍ മുഴുവന്‍ തുകയും ഉള്‍പ്പെടുന്നു. അതായത് മരുന്നു, ഉപകരണങ്ങള്‍, ആശുപത്രി ചിലവുകള്‍ മുതലായവ. | |
പാര്‍പ്പിടം | കെട്ടിടത്തിനുണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത ശേഷം തഹസില്‍ദാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ധനസഹായ തുക നിശ്ചയിക്കുന്നു. | |
വിളകളുടെ നാശം | കൃഷി ഓഫീസര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സഹായധനം നിശ്ചയിക്കുന്നു. | |
വരുമാനോപാദികള് | ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ധനസഹായം നല്കുന്നു. | |
ബലാത്സംഗ കേസുകള്‍ | ബലാത്സംഗ കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവാഹിതരായ സ്ത്രീകള്‍ക്കും ചികിത്സ നല്കുന്നു. ഇത്തരം കേസുകളില്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഓരേ വിഭാഗമായി കരുതുകയും ഈ വര്‍ഷം ധനസഹായം നല്‍കുകയും ചെയ്യുന്നു. വിധവകള്‍/വിവാഹമോചനം നേടിയവരുടെ കേസുകള്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ പരിഗണിക്കും. | |
യോഗ്യതാ മാനദണ്ഡം | 1) അപേക്ഷകര്‍ കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 2) കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളില്‍ ആയിരിക്കണം ചികിത്സ. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളുടെ സേവനം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളില്‍ സ്വകാര്യ മേഖലയിലുള്ള ചികിത്സയും പദ്ധതിയുടെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കും. 3) ഹാജരാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തുക അനുവദിക്കുന്നത്. 4) റോഡ്/വാഹന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതല്ല. 5) ഇരകളുടെ അശ്രിതര് കുട്ടികളാണെങ്കില്‍, അവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ധനസഹായം ബാങ്കില്‍ നിക്ഷേപിക്കും. |
|
എങ്ങനെ ലഭ്യമാക്കാം | സഹായധനത്തിന് അര്‍ഹരായ ആളുകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ക്രൈം റിപ്പോര്‍ട്ടിന്റെ (എഫ് ഐ ആര്) പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പ്രൊബേഷണറി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. |
അനുബന്ധ സര്‍ക്കാര്‍ ഉത്തരവു ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
ധനസഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ |
വിവരണം | ദരിദ്രരായ കുറ്റവാളികളുടെ അശ്രിതരെ പുനരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഭവദരിദ്രരായ ഭാര്യമാര്‍, അവിവാഹിതരും തൊഴില്‍രഹിതരുമായ പുത്രന്മാര്, പുത്രിമാര്‍ തുടങ്ങിയവരെ സഹായിക്കുക/പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് |
ഗുണഭോക്താക്കള്‍ | വിദ്യാര്‍ത്ഥികളായ മുതിര്‍ന്ന കുട്ടികളെയും കുട്ടികള്‍ ഉള്ള സ്ത്രീകളെയും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്വന്തം കാലില്‍ നില്ക്കാന് കഴിവുള്ള അവിവാഹിതരായ സ്ത്രീകളെ പദ്ധതിയുടെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. |
നേട്ടങ്ങള്‍ | ഒരു സമയം ഒരു കുടുംബത്തിന് ലഭിക്കുന്ന പരമാവധി ധനസഹായം 10000/ രൂപയാണ്. ഇതൊരു വായ്പാധിഷ്ഠിത പരിപാടിയാണ്. വായ്പയുടെ 30% അല്ലെങ്കില്‍ പരമാവധി 10000/ രൂപ വായ്പ ലഭ്യമാക്കുന്ന ബാങ്കുകള്‍, കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന്, കേരള സംസ്ഥാന പിന്നോക്ക വികസന കോര്പ്പറേഷന്, കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കോര്പ്പറേഷന് തുടങ്ങിയവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. |
യോഗ്യതാ മാനദണ്ഡം | 1) 7 വര്‍ഷമോ അതില്‍ കൂടുതലോ തടവു ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളുടെ കുടുംബങ്ങള്‍ സാമ്പത്തിക സഹായത്തിന് അര്‍ഹരാണ്. 2) കുറ്റവാളി തടവു ശിക്ഷ അനുഭവിക്കുന്ന കാലയളവില്‍ മാത്രമേ കുടുംബം സാമ്പത്തിക സഹായത്തിന് അര്‍ഹരാവൂ. 3) കുറ്റവാളിയുടെ കുടുംബത്തിന്റെ മൊത്തം വാര്‍ഷിക വരുമാനം 24,000/ രൂപയില്‍ കൂടുതലായിരിക്കരുത്. 4) ശിക്ഷയനുഭവിക്കുന്ന കുറ്റവാളിയല്ലാതെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും എതിരെ ക്രിമിനല്‍ റെക്കോഡ് ഉണ്ടെങ്കില്‍ അയാളുടെ അശ്രിതര് പദ്ധതിയുടെ പരിധിയില്‍ പെടില്ല. 5) ഈ ഉദ്ദേശം മുന്‍നിറുത്തി ഒരു കുറ്റവാളിയുടെ കുടുംബത്തിന് ഒരിക്കല്‍ മാത്രമേ സാമ്പത്തിക സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കൂ. 6) ഇതേ ആവശ്യത്തിന് മുന്‍പ് സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടില്ലാത്ത അര്‍ഹതയുള്ള വ്യക്തിക്കായിരിക്കും സാമ്പത്തിക സഹായം കൈമാറുക. |
എങ്ങനെ ലഭ്യമാക്കാം | സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള അപേക്ഷയോടൊപ്പം പദ്ധതിയുടെ വിശദാംശങ്ങളും ചിലവും അതത് വാര്‍ഡ് മെമ്പറുടെ/കൌണ്‍സിലറുടെ ശുപാര്‍ശാ കത്തും ഉള്‍ക്കൊള്ളിച്ചിരിക്കണം. ലാഭകരമാകാവുന്ന പദ്ധതികള്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ. തുക സബ്സിഡിയായി കൈമാറുന്നതിനാല്‍, ഗുണഭോക്താവ് ആദ്യം ബാങ്കില്‍ നിന്നും വായ്പ ലഭ്യമാക്കുകയും പിന്നീട് പദ്ധതി പ്രകാരം സബ്സിഡി തുക ലഭ്യമാക്കിയാല്‍ മതിയെന്ന് ബാങ്കില്‍ നിന്നുള്ള സമ്മതിപത്രം സമര്‍പ്പിക്കുകയും ചെയ്യണം. ആവശ്യമായ തുകയെ കുറിച്ച് പരിശോധന നടത്തിയ ശേഷം ബന്ധപ്പെട്ട ജില്ലാ പ്രബേഷന്‍ ഓഫീസര്‍ വിവരം സാമൂഹ്യക്ഷേമ ഡയറക്ടറെ ധരിപ്പിക്കും. ബന്ധപ്പെട്ട ജില്ല പ്രൊബേഷന്‍ ഓഫീസര്‍ ഡിമാന്റ് ഡ്രാഫ്റ്റായി തുക വിതരണം ചെയ്യും. |
അനുബന്ധ സര്‍ക്കാര്‍ ഉത്തരവു ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന്/ഘടിപ്പിക്കുന്നതിനുള്ള സഹായം (ADPI Scheme) - കേന്ദ്ര പദ്ധതി
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ശാരീരിക വൈഷമ്യങ്ങള്‍ ലഘൂകരിക്കുകയും സാമ്പത്തിക നിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്ന ഈടുറ്റതും യന്ത്രവല്‍കൃതവും ശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ടതും ആധുനികവും നിലവാരമുള്ളതുമായ യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും സ്വന്തമാക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് സഹായം നല്‍കുക വഴി അവരുടെ ശാരീരികവും സാമൂഹികവും മാനസികവുമായ പുനരധിവാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
വാഹനാപകടത്തില്‍ അംഗവൈകല്യം സംഭവിച്ചവര്‍, മാനസികമായി വൈകല്യം സംഭവിച്ചവര്‍, കേള്‍വിക്ക് വൈകല്യമുള്ളവര്‍, കാഴ്ചയ്ക്ക് വൈകല്യമുള്ളവര്‍ മുതലായവര്‍ക്കാണ് യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കേണ്ടത്.
യോഗ്യതാ മാനദണ്ഡം
1) ഏതു പ്രായത്തിലുമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് അപേക്ഷിക്കാം
2) ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണെന്നും നിശ്ചിത ഉപകരണം ഉപയോഗിക്കാന്‍ സജ്ജരാണെന്നും കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
3) തൊഴിലുള്ള/സ്വയം തൊഴില്‍ കണ്ടെത്തിയ അല്ലെങ്കില്‍ പെന്ഷന് അര്‍ഹതയുള്ള വ്യക്തികളും മാസ വരുമാനം 10000/ രൂപയില്‍ കവിയാത്തവരും.
4) ആശ്രതരെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളുടെ/രക്ഷകര്‍ത്താക്കളുടെ മാസവരുമാനം 10000/ രൂപയില്‍ കവിയരുത്.
5) ഇതേ ആവശ്യത്തിനായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍, പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും സഹായം ലഭിച്ചവരായിക്കരുത് അപേക്ഷകര്‍. എന്നാല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍കള്‍ ഈ സമയപരിധി 1 വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്.
എ ഡി പി ഐ പദ്ധതിയുടെ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍
1) നിഷ് (NISH), പൂജപ്പുര
2) കേരള സംസ്ഥാന വികലാംഗ കോര്പ്പറേഷന്, തിരുവനന്തപുരം
3) ട്രോപ്പില്‍ ഹെല്‍ത്ത് ഫൌണ്ടേഷന് ഓഫ് ഇന്ത്യ, തൃശ്ശൂര്‍
എ ഡി പി ഐ പദ്ധതി പ്രകാരം വിതരണം ചെയ്യപ്പെട്ടിട്ടുള്ള തുകയും വരുമാന പരിധിയും താഴെ പറയുന്നു:
ആകെ വരുമാനം | സഹായധനം |
പ്രതിമാസം 6500/ രൂപ വരെ | മുഴുവന്‍ ചിലവും |
പ്രതിമാസം 6501/ രൂപ മുതല്‍ 10000/ രൂപ വരെ | യന്ത്രം/ഉപകരണത്തിന്റെ വിലയുടെ 50% |
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ദീനദയാല്‍ ഡിസേബിള്‍ഡ് റീഹാബിലിറ്റേഷന്‍ സ്കീം പ്രകാരമുള്ള ഗ്രാന്റ് ഇന്‍ എയ്ഡ് -(Revised DDRS Scheme) - കേന്ദ്ര പദ്ധതി
ദീനദയാല്‍ ഡിസേബിള്‍ഡ് റീഹാബിലിറ്റേഷന്‍ സ്കീം പ്രകാരം, അന്ധ, ബധിര, ശാരീരിക, മാനസിക വൈകല്യമുള്ളവര്‍ക്കു വേണ്ടിയുള്ള പ്രത്യേക സ്കൂളുകള്‍ മുതലായ പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്ക് ഗ്രാന്റ് ഇന്‍ എയ്ഡ് വിതരണം ചെയ്തുവരുന്നു.
ഡി ഡി ആര് എസ് പദ്ധതിക്ക് സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം മേല്‍നോട്ടം വഹിക്കുകയും താഴെ പറയുന്നവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്ക് ഗ്രാന്റ ഇന്‍ എയ്ഡ് നല്‍കുകയും ചെയ്യുന്നു:
1) വൊക്കേഷണല്‍ ട്രയ്നിംഗ് സെന്ററുകള്‍
2) താമസസൌകര്യത്തോടുകൂടിയ വര്‍ക്ക്ഷോപ്പുകള്‍
3)ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള പ്രത്യേക സ്കൂളുകള്‍
4) മസ്തിഷ്കാഘാതം ബാധിച്ച കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടി
5) വിദ്യാലയപൂര്‍വ പരിപാടിയും തുടക്കത്തിലെയുള്ള ഇടപെടലും പരിശീലനവും
6) ഗാര്‍ഹിക അടിസ്ഥാനത്തിലുള്ള പുനരധിവാസ പരിപാടി/ഗാര്‍ഹിക പരിപാലന പരിപാടി
7) കുഷ്ഠരോഗം ഭേദമായവര്‍ക്ക് (LCPs) വേണ്ടിയുള്ള പുനരധിവാസ പരിപാടി
8) സര്‍വേ, തിരിച്ചറിയല്‍, ബോധവല്‍ക്കരണം, സംവേദനക്ഷമമാക്കല് എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍
9) സാമൂഹിക അടിസ്ഥാനത്തിലുള്ള പുനരധിവാസത്തിനുള്ള പരിപാടികള്‍
10) മനുഷ്യ വിഭവ വികസനത്തിനുവേണ്ടിയുള്ള പരിപാടി.
11) സെമിനാറുകള്‍/വര്‍ക്ക്ഷോപ്പുകള്‍/ഗ്രാമീണ ക്യാമ്പുകള്‍
12) നിയമ കൌണ്സിലിംഗ്, നിയമ സഹായം, നിലവിലുള്ള നിയമങ്ങളുടെ പരിശോധനയും വി വണ്ടിയുള്ള പരിപാടി
18) മാനസികരോഗം സുഖപ്പെട്ടവരുടെയും നിയന്ത്രിക്കപ്പെട്ടവരുടെയും പുനരധിവാസത്തിനുവേണ്ടിയുള്ള ഹാഫ് വേ ഹോമുകള്‍
19) വ്യത്യസ്ത ശാരീരിക സവിശേഷതകള്‍ ഉള്ളവര്‍ക്കുവേണ്ടിയുള്ള ജില്ലാ പുനരധിവാസ കേന്ദ്രങ്ങള്‍ (DDRCs). പദ്ധതിയ്ക്കു വേണ്ടിയുള്ള അര്‍ഹമായ ധനസഹായത്തിന്റെ 90 ശതമാനം വരെ പരാമാവധി പിന്തുണ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്കുള്ള ഗ്രാന്റ് ഇന്‍ എയ്ഡ് (സംസ്ഥാന പദ്ധതി)
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒരു അന്തേവാസിക്ക് 200/ രൂപ ക്രമത്തിലാണ് ധനസഹായം നല്‍കുന്നത്. സ്ഥാപനത്തിലെ അന്തേവാസികളുടെ എണ്ണം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കണം. 2009-10 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ബഡ്ജറ്റ് വിഹിതം 2.66 ലക്ഷം രൂപയായിരുന്നു. ഇതില്‍ 2,29,367/ രൂപ വിനിയോഗിച്ചു.
മുതിര് പൌരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ടിയുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി
പാര്‍പ്പിടം, ഭക്ഷണം, ആരോഗ്യ ശിശ്രൂഷ, വിനോദാവസരങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കികൊണ്ട് മുതിര്‍ന്ന പൌരന്മരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സര്‍ക്കാര്‍/സര്‍ക്കാരിതര സംഘടനകള്‍/പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍/പ്രാദേശിക ഭരണനിര്‍വഹണ സ്ഥാപനങ്ങള്‍ തുടങ്ങി മൊത്തിത്തില്‍ സമൂഹത്തിന്റെ തന്നെ ശേഷി വികസനത്തിന് സംഭാവന നല്‍കികൊണ്ട് ഉല്പാദനക്ഷമവും പ്രവര്ത്തനനിര്ഭരവുമായ പ്രായവര്ദ്ധനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
താഴെ പറയുന്ന ഉദ്ദേശങ്ങള്‍ക്കായി പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍/പ്രാദേശിക ഭരണകൂടങ്ങള്‍, അര്‍ഹരായ സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്കാണ് പദ്ധതി പ്രകാരമുള്ള സഹായങ്ങള്‍ നല്‍കുന്നത്:
(1) ഭക്ഷണം, പാര്‍പ്പിടം, ഉപേക്ഷിക്കപ്പെട്ട മുതിര്‍ന്നവരുടെ ആരോഗ്യ ശിശ്രൂഷ എന്നിങ്ങനെ മുതിര്‍ന്ന പൌരന്മാര്ക്കുള്ള അടിസ്ഥാന സൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന പരിപാടികള്‍;
(2) തലമുറാനന്തര ബന്ധം, പ്രത്യേകിച്ചും കുട്ടികള്‍/യുവാക്കളും മുതിര്‍ന്ന പൗരന്മാരും തമ്മിലുള്ള ബന്ധം സൃഷ്ടിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പരിപാടികള്‍;
(3) പ്രവര്ത്തനനിരഭരവും ഉല്പാദനക്ഷമവുമായ പ്രായ വര്‍ദ്ധനയെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍;
(4) മുതിരന് പൌരന്മാര്ക്ക് സ്ഥാപനപരവും സ്ഥാപനേതരവുമായ ശ്രദ്ധ/സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള പരിപാടികള്‍;
(5) പ്രായ വര്‍ദ്ധനയുടെ മേഖലയില്‍ ഗവേഷണവും പക്ഷസമര്ദ്ധനവും ബോധവല്‍ക്കരണ പരിപാടികളും;
(6) മുതിര് പൗരന്മാരുടെ താല്പര്യം സംരക്ഷിക്കുന്ന മറ്റേതൊരു പരിപാടിയും
പദ്ധതിക്കുള്ള പിന്തുണയുടെ അളവ്
(1) പദ്ധതിയില്‍ സൂചിപ്പിച്ചിരിക്കുന്ന പരിപാടിയുടെ ചിലവിന്റെ 90% വരെ കേന്ദ്ര സര്‍ക്കാര്‍ വഹിക്കുകയും ബാക്കി ബന്ധപ്പെട്ട സംഘടന/സ്ഥാപനം വഹിക്കുകയും വേണം.
(2) മുതിര്‍ന്ന പൗരന്മാരുടെ പരിപാടികളും സേവനങ്ങളും ഏറ്റെടുക്കുന്ന സ്കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗീകൃത യുവജനസംഘടനകളായ നെഹ്രു യുവക് കേന്ദ്ര സംഘദന് (NYKS), നാഷണല്‍ സര്‍വ്വീസ് സ്കീം (NSS) എന്നിവയ്ക്ക് പദ്ധതിയില്‍ സൂചിപ്പിച്ചിരിക്കുന്ന പരിപാടികള്‍ക്ക് ചിലവാകുന്ന 100% തുകയും സര്‍ക്കാര്‍ നല്‍കും.
നടപ്പിലാക്കല്‍ ഏജന്‍സികള്‍
മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കും വ്യവസ്തകള്‍ക്കും അനുസരിച്ച് താഴെ പറയുന്ന ഏജന്‍സികള്‍ക്ക് പദ്ധതി പ്രകാരമുള്ള സഹായം അനുവദിക്കും;
(1) പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍/പ്രാദേശിക ഭരണസ്ഥാപനങ്ങള്‍
(2) സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍
(3) സ്വയംഭരണ/അനുബന്ധ സ്ഥാപനങ്ങളായി സര്‍ക്കാര്‍ രൂപം കൊടുത്ത സംഘടനകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍.
(4) സര്‍ക്കാര്‍ അംഗീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചാരിറ്റബിള്‍ ആശുപത്രികള്‍/നേഴ്സിംഗ് ഹോമുകള്‍, അംഗീകൃത യുവജനസംഘടനകളായ നെഹ്രു യുവകേന്ദ സംഘദന് മുതലായവ (NYKS).
(5) ചില പ്രത്യേക സാഹചര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ എന്നിവയ്ക്കും പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം നല്‍കാറുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കിയ മദ്യാസക്തിയും പദാര്‍ത്ഥങ്ങളുടെ (മയക്ക് മരുന്ന്) ദുരുപയോഗവും തടയാനുള്ള പദ്ധതിയുടെ കീഴില്‍, സേവനങ്ങളുടെ വിതരണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിതര സംഘടനകളില്‍ നിക്ഷിപ്തമാക്കുകയും നിര്‍ദ്ദിഷ്ട ഗ്രാന്റ് തുകയുടെ സാമ്പത്തിക ഉത്തരവാദിത്വത്തിന്റെ സിംഹഭാഗവും (90%) മന്ത്രാലയം ഏറ്റെടുക്കുകയും ചെയ്യുന്നു.
മദ്യാസക്തിയും മയക്കുമരുന്നു ദുരുപയോഗവും തടയാനുള്ള പദ്ധതിയുടെ ഉദ്ദേശ്യവും ലക്ഷ്യവും താഴെ പറയുന്നു:
1) ആസക്തി തടയുന്നതിനും ആസക്തരായവരെ പുനരധിവസിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക.
2) മദ്യാസക്തിയും മയക്കുമരുന്നു ദുരുപയോഗവും വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനാകെ തന്നെയും സൃഷ്ടിക്കുന്ന ദോഷവശങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ചെയ്യുക.
3) ആസക്തി തടയുന്നതിനും ആസക്തരായവരെ പുനരധിവസിപ്പിക്കുന്നതിനുമായി സംസ്കാരാധിഷ്ഠിത മാതൃകകള്‍ സൃഷ്ടിക്കുക.
4) ആസക്തരെ തിരിച്ചറിയുന്നതിനും ഉപയോഗം കുറയ്ക്കുന്നതിനും കൌണ്‍സിലിംഗിനും രോഗാനന്തര പരിചരണത്തിനും പുനരധിവാസത്തിനുമായി സമ്പൂര്‍ണ സാമൂഹികാധിഷ്ഠിത സേവനങ്ങള്‍ വികസിപ്പിക്കുകയും ലഭ്യമാക്കുകയും ചെയ്യുക.
5) ആസക്തി ഉല്പാദിപ്പിക്കുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനായി സാമൂഹിക പങ്കാളിത്തവും പൊതുജന സഹകരണവും പ്രോത്സാഹിപ്പിക്കുക.
6) ആസക്തിയിലേക്ക് നയിക്കപ്പെടാന്‍ സാധ്യതയുള്ളവരും അങ്ങനെ ആപകട സാധ്യത കൂടിയവരുമായ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമിടയില്‍ കൂട്ടായ മുന്കൈകളും സ്വയം സഹായ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക.
7) ആസക്തി നിര്‍മ്മാര്‍ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മില്‍ പ്രായോഗിക ബന്ധം സ്ഥാപിക്കുക.
പദ്ധതി പ്രകാരം താഴെ പറയുന്ന നിയമ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്:
1) സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ട്, 1860 (XXI of 1860) പ്രകാരമോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ/കേന്ദ്രഭരണ പ്രദേശങ്ങളുടെ തതുല്യമായ ഏതെങ്കിലും ചട്ടത്തിനോ അല്ലെങ്കില്‍ ചാരിറ്റബിള്‍ സൊസൈറ്റികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ചട്ടത്തിനോ കീഴില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റികള്‍.
2) രജിസ്റര്‍ ചെയ്തിട്ടുള്ള ഒരു പൊതു ട്രസ്റ്.
3) കമ്പനി ആക്ട്, 1956-ലെ സെക്ഷന്‍ 25ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും കമ്പനി.
4) ഒരു സര്‍ക്കാരോ പ്രാദേശികഭരണ സ്ഥാപനമോ പൂര്‍ണമായും സാമ്പത്തിക സഹായം നല്കുന്ന അല്ലെങ്കില്‍ ഭരണ നിര്‍വഹണം നടത്തുന്ന ഒരു സംഘടന/സ്ഥാപനം.
5) സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഒരു സംഘടന അല്ലെങ്കില്‍ സ്ഥാപനം.
മുകളില്‍ നിര്‍വചിച്ചിട്ടുള്ള അര്‍ഹരായ സംഘടനകള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി പാലിക്കുന്നവയായിരിക്കണം:
1) കൃത്യമായ ഭരണനിര്‍വഹണ സംവിധാനം ഉണ്ടായിരിക്കുകയും അതിന്റെ അധികാരം, കടമകള്‍, ഉത്തരവാദിത്വം എന്നിവ വ്യക്തമായി നിര്‍വചിക്കപ്പെടുകയും എഴുതി തയ്യാറാക്കപ്പെടുകയും ചെയ്തവ ആയിരിക്കണം.
2) പരിപാടി ഏറ്റെടുക്കാനുള്ള വിഭവങ്ങളും സംവിധാനങ്ങളും അനുഭവജ്ഞാനവും ഉള്ളവരായിരിക്കണം.
3) ഒരു വ്യക്തിയുടെയോ കൂട്ടായ്മയുടെയോ സാമ്പത്തിക ലാഭത്തിനുവേണ്ടി നടത്തുന്നതാവരുത്.
4) കുറഞ്ഞത് മൂന്നു വര്‍ഷമായെങ്കിലും പ്രവര്‍ത്തിക്കുന്നതാവണം.
5) ശക്തമായ സാമ്പത്തിക അടിത്തറ ഉളളതായിരിക്കണം. ഗ്രാന്റ് സംഖ്യയുടെ 90 ശതമാനത്തില്‍ കൂടുതല്‍ സഹായം ലഭിക്കില്ല. അംഗീകൃത ചിലവുകളുടെ ബാക്കി തുക നടപ്പാക്കല്‍ ഏജന്‍സിയുടെ സ്വന്തം വിഭവങ്ങളില്‍ നിന്നും കണ്ടെത്തണം. യൂണിവേഴ്സിറ്റികള്‍, സാമൂഹിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകൃത ചിലവിന്റെ 100 ശതമാനവും തിരികെ ലഭിക്കും.
സാമ്പത്തിക സഹായത്തിന് താഴെ പറയുന്ന ഘടകങ്ങളാണ് പരിഗണിക്കുക:
1) ബോധവല്‍ക്കരണത്തിനും നിയന്ത്രണത്തിനുമുള്ള വിദ്യാഭ്യാസം
2) മയക്കുമരുന്നിനെ കുറിച്ച് ബോധവല്ക്കരണത്തിനുമുള്ള കേന്ദ്രങ്ങള്‍
3) ചികിത്സാ-പുനരധിവാസ കേന്ദ്രങ്ങള്‍
4) തൊഴില്‍ സ്ഥലങ്ങളിലെ ഉപയോഗം തടയുന്നതിനുള്ള പരിപാടികള്‍
5) ലഹരി മുക്തി ക്യാമ്പുകള്‍
6) മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനുള്ള എന്‍ ജി ഒ ഫോറം
7) സാമൂഹികാടിസ്ഥാനത്തിലുള്ള പുനരധിവാസം ശക്തിപ്പെടുത്തുന്നതിനായി ക്രിയാത്മക ഇടപെടലുകള്‍
8) സാങ്കേതിക കൈമാറ്റവും മനുഷ്യവിഭവ വികസനവും
9) സര്‍വേകള്‍, പഠനങ്ങള്‍, വിലയിരുത്തലുകള്‍, ഗവേഷണം
10) പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായി പരിഗണിക്കപ്പെടാവുന്ന മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങള്‍
11) പദ്ധതിയുടെ കീഴില്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിനായി സംഘടനകള്‍/സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടത്തിന്റെ സാക്ഷ്യപത്രത്തോടൊപ്പം നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
അവസാനം പരിഷ്കരിച്ചത് : 2/16/2020
കൗമാരപ്രായക്കാരുടെ വിവിധ കേന്ദ്ര,സംസ്ഥാന പദ്ധതികള...
കുട്ടികളുടെ വിവിധ കേന്ദ്ര,സംസ്ഥാന പദ്ധതികള്‍
വൃദ്ധ സദനങ്ങളും ഡേ കെയര്‍ സെന്ററുകളും തുടങ്ങാന്‍ പ...
വൈകല്യമുള്ളവർക്കയിട്ടുള്ള വിവിധ സംസ്ഥാന പദ്ധതി...