অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൗമാരപ്രായക്കാരുടെ പദ്ധതികള്‍

കേന്ദ്ര പദ്ധതികള്‍

 

 

കൗമാരപ്രായക്കാരുടെ വിവിധ കേന്ദ്ര പദ്ധതികള്‍

ശബള (RGSEAG-SABLA)

കൗമാരക്കാരായ പെണ്‍കുട്ടികളുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള രാജീവ് ഗാന്ധി പദ്ധതി - ശബള (RGSEAG-SABLA)



11നും 18നും ഇടയ്ക്കുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി മന്ത്രാലയം നിര്‍ദ്ദേശിച്ച പദ്ധതിയാണ് കൌമാരക്കാരായ പെണ്‍കുട്ടികളെ ശാക്തീകരിക്കാനുള്ള രാജീവ് ഗാന്ധി പദ്ധതി-ശബള. കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള പോഷകാഹാര പദ്ധതിയുടെയും (NPAG) കിഷോരി ശക്തി യോജനയുടെയും ഉള്ളടക്കം (KSY) പരിപോഷിപ്പിച്ചുകൊണ്ടുള്ള സംയോജനമാണ് ഈ പദ്ധതി. സംയോജിത ശിശു വികസന സേവനപദ്ധതിയുടെ അടിത്തറ ഉപയോഗിച്ച് പദ്ധതി നടപ്പില്‍ വരുത്താനാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

സ്കൂളില്‍ നിന്നും കൊഴിഞ്ഞുപോയവര്‍ക്ക് ഉന്നല്‍ നല്‍കികൊണ്ട് 11നും 18നും ഇടയിലുള്ള   കൗമാരക്കാരായ പെണ്‍കുട്ടികളുടെ (AGs) പോഷക-ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുകയും ഗാര്‍ഹീക വൈദഗ്ധ്യം, ജീവിന വൈദഗ്ധ്യം, തൊഴില്‍ വൈദഗ്ധ്യം തുടങ്ങിയ വൈദഗ്ധ്യങ്ങളുടെ നിലവാരം ഉയര്‍ത്തുകയും ചെയ്തുകൊണ്ട് അവരെ ശാക്തീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികളെ കുടുംബക്ഷേമം, കുടുംബാരോഗ്യം മുതലാവയില്‍ സജ്ജമാക്കുകയും സ്കൂളില്‍ നിന്നും കൊഴിഞ്ഞു പോയവര്‍ക്ക് ഔദ്ധ്യോഗിക-അനൗദ്ധ്യോഗിക വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുവിടാന്‍ ഉദ്ദേശിച്ചുകൊണ്ട് അവര്‍ക്ക് നിലവിലുള്ള പൊതു സേവനങ്ങളെ കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. പോഷകാഹാര പദ്ധതിയെ സംബന്ധിച്ചിടത്തോളം, ഉച്ചഭക്ഷണ പദ്ധതി എല്ലാവരിലും എത്താത്തതിനാല്‍ സ്കൂളില്‍ നിന്നും കൊഴിഞ്ഞുപോയ 11നും 14നും ഇടയ്ക്കുള്ള വരെയും 15നും 18നും ഇടയിലുള്ള മുഴുവന്‍ പേരെയും ഉള്‍ക്കൊള്ളിക്കാന്‍ ഉദ്ദേശിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള പോഷകാഹാര പരിപാടി (NPAG)

ധനസഹായ രീതി കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ പോഷകാഹാര മിഷനാണ് മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഈ പദ്ധതി നടപ്പിലാക്കിയത്. മറ്റ് ജില്ലകള്‍ക്കുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും.
വിവരണം കൗമാരക്കാരായ പെണ്‍കുട്ടികളുടെ പോഷണ നിലവാരം മെച്ചപ്പെടുത്താനും, ലിംഗനീതി അവബോധം സൃഷ്ടിക്കാനും സ്വയം വികസനത്തിനു സഹായിക്കുന്ന അന്തരീക്ഷം പ്രദാനം ചെയ്യാനും പദ്ധതി ലക്ഷ്യമിടുന്നു.
ഗുണഭോക്താക്കള്‍ 1) ശരീരഭാരം 30 കിലോഗ്രാമില്‍ താഴെയുള്ള കൗമാരക്കാരായ പെണ്‍കുട്ടികള്‍ (11-15 വയസ്സ്)
2) ശരീരഭാരം 35 കിലോഗ്രാമില്‍ താഴെയുള്ള കൗമാരക്കാരായ പെണ്‍കുട്ടികള്‍ (15-19 വയസ്സ്)
നേട്ടങ്ങള്‍ 1. പെണ്‍കുട്ടികളുടെ പോഷണ-ആരോഗ്യ നിലവാരം മെച്ചപ്പെടുന്നു.
2. ഗാര്‍ഹീകാടിസ്ഥാനത്തിലുള്ള തൊഴിലുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് കൗമാരക്കാരായ പെണ്‍കുട്ടികളെ പരീശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നു. 
3. ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 6 കിലോഗ്രാം ഭക്ഷ്യധാന്യം (അരി).
4. ആരോഗ്യം, ശുചിത്വം, പോഷകാഹാരം, കുടുംബക്ഷേമം, ഗാര്‍ഹീക നിര്‍വഹണം, ശിശുപരിപാലനം എന്നിവയുടെ പ്രോത്സാഹനം.
5. ഗുണഭോക്താക്കളുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളെ കുറിച്ചും അവരുടെ ജീവിതത്തില്‍ അവയുണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ചുമുള്ള മെച്ചപ്പെട്ട മനസ്സിലാക്കല്‍.
6. തീരുമാനമെടുക്കല്‍ ശേഷി വര്‍ദ്ദിപ്പിക്കാന്‍ ഉതകുന്ന തരത്തില്‍ അറിവ് മെച്ചപ്പെടുത്തുന്നു.
യോഗ്യതാ മാനദണ്ഡം ഒരു അംഗന്‍വാടി കേന്ദ്രത്തില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുള്ള 11നും 19നും ഇടയിലുള്ള പെണ്‍കുട്ടികള്‍. അവരുടെ കുടുംബത്തിന്റെ സാമ്പത്തിക നിലവാരം പ്രശ്നമല്ല.
എങ്ങനെ ലഭ്യമാക്കാം അംഗന്‍വാടി കേന്ദ്രങ്ങള്‍‌ മുഖാന്തരം

കിഷോരി ശക്തി യോജന (KSY)

കൗമാരപ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് ശരിയായ പോഷണവും ശ്രദ്ധയും മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ അവസരങ്ങള്‍ക്കായുള്ള പ്രകാശന സാഹചര്യങ്ങളും സ്വാഭിമാനവും തീരുമാനമെടുക്കാനുള്ള ശേഷിയും മെച്ചപ്പെടാനുള്ള അവസരവും അവര്‍ കാംഷിക്കുന്നു.

ആരോഗ്യം, ശുചിത്വം, കുടുംബ ജീവിതം, വ്യക്ത്വം, വൈദഗ്ധ്യ വികസനം എന്നിവയെ കുറിച്ച് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ കിഷോരി ശക്തി യോജന ലക്ഷ്യമിടുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളാണ് ഭാവിയില്‍ അമ്മമാരായി മാറുന്നതെന്നുകൊണ്ടുതന്നെ, അവരുടെ ക്ഷേമത്തിനായുള്ള നിക്ഷേപങ്ങള്‍ മാതൃ-ശിശു ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നത് അത്യന്താപേക്ഷിതമാണ്.

സംയോജിത ശിശു വികസന പദ്ധതി ശൃംഖലയില്‍ വരുന്ന എല്ലാ അംഗന്‍വാടികളിലും കൌമാര പെണ്‍കുട്ടികളുടെ ക്ളബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. എല്ലാ കൗമാരക്കാരായ പെണ്‍കുട്ടികളും അതില്‍ അംഗങ്ങളായിട്ടുണ്ട് എന്നുറപ്പുവരുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുള്ള ഈ ക്ളബ്ബുകള്‍ മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും യോഗം ചേരാറുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത പദ്ധതിയായ കിഷോരി ശക്തി യോജന പ്രകാരമുള്ള ഓരോ പരിപാടിക്കും 1.10 ലക്ഷം രൂപ വീതം അനുവദിക്കുന്നു. 

ആരോഗ്യ-കുടുംബ ജീവിത വിദ്യാഭ്യാസം

ഓരോ മാസവും നടക്കുന്ന ക്ളബ്ബ് യോഗങ്ങളില്‍ ആരോഗ്യം, വ്യക്തി ശുചിത്വം, പോഷണം, ശിശു ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുണ്ട്. ആരോഗ്യ ജീവനക്കാര്‍, സംയോജിത ശിശു വികസന പദ്ധതിയുടെ നടത്തിപ്പുകാര്‍, പോഷണരംഗത്തെ വിദഗ്ധര്‍ എന്നിവരാണ് ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. യോഗയും സ്വയരക്ഷാ സങ്കേതങ്ങളും പഠിപ്പിക്കുന്നുണ്ട്. 

ചാര്‍ട്ടര്‍ യോഗങ്ങള്‍

പഞ്ചായത്ത് തലത്തില്‍ മൂന്നുമാസത്തിലൊരിക്കല്‍ നടത്തുന്ന ഇത്തരം യോഗങ്ങളില്‍ പുനരുത്പാദന ആരോഗ്യം, ഗര്‍ഭധാരണം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, ലൈംഗീക രോഗങ്ങള്‍, എച്ച് ഐ വി, എയിഡ്സ് മുതലായ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നു. 

പാഠ്യ പദ്ധതി

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ആരോഗ്യ, പോഷണ, ജീവിത വൈദഗ്ധ്യ, കുടുംബജീവിത വിദ്യാഭ്യാസത്തിനായി ആറ്റിക്കുറുക്കിയ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. 

ടീനേജ് ക്ളീനിക്കുകള്‍

ചാര്‍ട്ടര്‍ യോഗങ്ങളുമായി ബന്ധപ്പെട്ട തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി ഒരു പകുതി ദിന ക്ളീനിക്ക് സംഘടിപ്പിക്കുകയും അവിടെ ഒരു സ്ത്രീ ഗൈനക്കോളജിസ്റിന്റെയും കൗണ്‍സിലറുടെയും സേവനം ലഭ്യമാക്കുകയും ചെയ്യുന്നു.

നേതൃത്വ പരിശീലനം

ഓരോ കൗമാര പെണ്‍കുട്ടികളുടെ ക്ളബ്ബിന്റെയും പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നേതൃത്വ പരിശീലനം നല്‍കുന്നു.

കരിയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള വളരെ ചെറിയ ശതമാനം പെണ്‍കുട്ടികള്‍ മാത്രമേ ഉന്നതവിദ്യാഭ്യാസരംഗത്ത് എത്തിപ്പെടാറുള്ളു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൂടാതെ വിവാഹത്തിന് അവര്‍ പ്രാധാന്യം കൊടുക്കുയോ അല്ലെങ്കില്‍ ആവാന്‍ പ്രേരിപ്പിക്കപ്പെടുകയോ ചെയ്യുന്നു. തുടക്കത്തില്‍ തന്നെ കൃത്യമായ കരിയര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക വഴി കരിയര്‍ സാധ്യതകളെയും വഴികളെയും കുറിച്ച് പെണ്‍കുട്ടികള്‍ കൂടുതല്‍ ബോധവതികളാവുകയും അങ്ങനെ ഈ സാഹചര്യത്തിന് മാറ്റം വരുത്താന്‍ സാധിക്കുകയും ചെയ്യും.

കായിക ഉപകരണങ്ങളുടെ വിതരണം

സ്കൂളുകളില്‍ സാധാരണഗതിയില്‍ കായിക ഉപകരണങ്ങള്‍ ആണ്‍കുട്ടികള്‍ മാത്രം കൈകാര്യം ചെയ്യുന്നതിനാല്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കൌമാരക്കാരക്കായ പെണ്‍കുട്ടികള്‍ വളരെ കുറവ് അവസരങ്ങള്‍ മാത്രമേ ലഭിക്കാറുള്ളു. കൌമാര ക്ളബ്ബുകള്‍ക്ക് കായിക ഉപകരണങ്ങള്‍ വിതരണം ചെയ്യുക വഴി അംഗങ്ങളുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുമെന്നുമാത്രമല്ല അവരില്‍ സംഘബോധം വളര്‍ത്താനും അതുവഴി അവരുടെ സാമൂഹിക വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കാനും ഇതുവഴി സാധിക്കും. സൈക്കിള്‍, ബാഡ്മിന്റണ്‍ നെറ്റ്, കാരംബോര്‍ഡ് തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്.

സംസ്ഥാന പദ്ധതികള്‍

കൗമാരപ്രായക്കാരുടെ വിവിധ സംസ്ഥാന പദ്ധതികള്‍

കൗമാരക്കാരായ പെണ്‍ക്കുട്ടികള്‍ക്ക് സ്കൂളുകളില്‍ മാനസിക കൌണ്‍സിലിംഗ്


കൗമാരക്കാരായ പെണ്‍ക്കുട്ടികളുടെ ശാരീരികവും സാമൂഹിക-മാനസിക ആവശ്യങ്ങളോടും പ്രതികരിക്കുക എന്ന രീതിയില്‍ 2008-09 മുതല്‍ സംസ്ഥാനത്തെ കിഷോരി ശക്തി യോജന പുനര്‍ രൂപകല്പന ചെയ്തിട്ടുണ്ട്. 

ഐ.സി.ഡി.എസ് ശൃംഖലയിലൂടെ 163 ഐ.സി.ഡി.എസ് പദ്ധതി പ്രദേശങ്ങളിലെ പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കുന്ന 163 സ്കൂളുകളില്‍ സാമൂഹ്യ നീതി ഡയറക്ടറേറ്റ് സ്കൂള്‍ ആരോഗ്യ ക്ളിനിക്/ കൌണ്‍സിലിംഗ് പരിപാടി ആവിഷ്കരിച്ചിട്ടുണ്ട്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്/മാര്‍ഗ്ഗനിര്‍ദ്ദേശം പിന്തുണ നല്‍കുന്നതിനായി ഒരു വിദഗ്ധന്റെയും സ്ത്രീ കൗണ്‍സിലറുടെയും മുഴുവന്‍ സമയ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ആരോഗ്യം, വിദ്യാഭ്യാസം, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വകുപ്പികളുമായി സഹകരിച്ചുകൊണ്ട് ആരോഗ്യ പരിശോധനയും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. കൗണ്‍സിലിംഗ് പരിപാടി നടക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 163 സ്കൂളുകളില്‍, കൗമാര കൗണ്‍ലിംഗിനെ സംബന്ധിച്ച് സ്കൂള്‍ കൗണ്‍സിലിര്‍മാര്‍ക്ക് നാലുദിവസത്തെ അടിസ്ഥാന പരിശീലിനവും ഹെഡ്മാസ്റ്റര്‍മാര്‍ക്കും ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ക്കുമായി ഒരു ദിവസത്തെ ഓറിയന്റേഷന്‍ പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate