സതി നിരോധനം
നിയമം ചുരുക്കത്തില്‍
ഒരു വിധവ അവളുടെ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആഹുതി ചെയ്യുന്ന, ഭാരതത്തിലെ ഒരു പുരാതന ഹിന്ദു ആചാരമാണ് സതി. അവര്‍ സതി അനുഷ്ഠിക്കുന്നത് വലിയ മാഹാത്മ്യമായി കരുതുകയും സതിമാതാവിനെ സമൂഹം ആരാധിക്കുകയും ചെയ്യുന്നു.
ശ്രീ രാജാറാം മോഹന്‍ റായിയുടെ അക്ഷീണ പരിശ്രമഫലമായി ബ്രിട്ടീഷ് സര്‍ക്കാര്‍ 1829 ല്‍ സതി നിരോധിക്കുകയുണ്ടായി. ഈ ആചാരത്തിന് അവസാനമുണ്ടാക്കുവാന് സ്വാമി ദയാനന്ദ സരസ്വതിയുടെയും മഹാത്മാഗാന്ധിയുടെയും സാമൂഹ്യ പരിഷ്കരണങ്ങള്‍ വലിയതോതില്‍ സഹായിച്ചു.
എന്നിരുന്നാലും ഈ ആചാരം ഇപ്പോഴും രാജസ്ഥാന്റെയും മധ്യപ്രദേശിന്റെയും ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സംഭവങ്ങളുടെ വെളിച്ചത്തില്‍, ഭാരതസര്‍ക്കാര്‍ സതി നിയമ (നിരോധനം) കമ്മീഷന് 1987 ല്‍ അവതരിപ്പിച്ചു
വിധവയെ കത്തിക്കല്‍, ആ പ്രവര്‍ത്തിയെ മഹത്വ വല്ക്കരിക്കുക, ആ സമ്പ്രദായത്തിന്റെ ഉയര്‍ന്ന അവസ്ഥയില്‍ സതിയ്ക്ക് ക്ഷേത്രം സമര്‍പ്പിക്കുക എന്നീ 3 ഘട്ടങ്ങള്‍ സതി കമ്മീഷനില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
സതി അനുഷ്ഠിക്കുവാന്‍ ശ്രമിക്കുന്നത്, ഒരു വര്‍ഷം വരെ തടവോ, പിഴയോ ഇവ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണ്.
സ്ത്രീയെ കത്തിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നതില്‍ കാഴ്ചക്കാരായോ സംഘാടകരായോ പങ്കെടുക്കുന്നവര്‍ക്ക് ആജീവനാന്ത ജയില്‍വാസമോ, പിഴയോ ലഭിക്കാം.
സതിയെ മഹത്വവല്‍ക്കരിക്കുന്നത്, അതിനെ മതവുമായി ബന്ധപ്പെടുത്തുന്നതിനുള്ള മനപ്പൂര്‍വ്വമുള്ള ശ്രമമാണ്. സതിയെ മഹത്വവല്ക്കരിക്കുന്നയാള്‍ക്ക് ഒരു വര്‍ഷത്തിനും 7 വര്‍ഷത്തിനുമിടയ്ക്ക് തടവും 5000 രൂപയില്‍ കുറയാത്ത, 30000 രൂപ വരെയുള്ള തുകയോടു കൂടിയ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.
കളക്ടറുടെ ഉത്തരവിനെ എതിര്‍ക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വര്‍ഷത്തിനും 7 വര്‍ഷത്തിനുമിടയ്ക്ക് തടവും 5000 രൂപ മുതല്‍ 30000 രൂപ വരെയുള്ള തുകയോടു കൂടിയ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.
ഈ നിയമപ്രകാരം കുറ്റവാളിയാക്കപ്പെട്ട ഒരാളെ, സതി അനുഷ്ഠിച്ചയാളുടെ സ്വത്ത് അനന്തരാവകാശമായി അനുഭവിക്കുന്നതിന് അയോഗ്യനാക്കുന്നു. കുറ്റം ചെയ്ത കാലം മുതല്‍ 5 വര്‍ഷക്കാലത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയാള്‍ക്ക് അയോഗ്യത കല്പിക്കുന്നു.
പരാതിക്ക് ആധാരമായ വകുപ്പ്
വകുപ്പ് 3: സതി അനുഷ്ഠിക്കുന്നതിന് ശ്രമിക്കുന്നതിനുള്ള ശിക്ഷ
വകുപ്പ് 4: സതി അനുഷ്ഠിക്കുന്നതിന് പ്രേരിപ്പിച്ചതിനുള്ള ശിക്ഷ
വകുപ്പ് 5: സതിയെ മഹത്വവല്ക്കരിക്കുന്നതിനുള്ള ശിക്ഷ
വകുപ്പ് 6: സതി നിരോധിക്കുവാന്‍ കളക്ടര്‍/ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ക്കുള്ള അധികാരങ്ങള്‍
വകുപ്പ് 14: അപ്പീല്‍
വകുപ്പ് 18: കുറ്റവാളികളെ അയോഗ്യരാക്കല്‍
ആര്‍ക്ക്/എവിടെ പരാതി നല്‍കാം?
സതി നടക്കാന്‍ പോകുന്നുവെന്നോ നടന്നുവെന്നോ മഹത്വവല്ക്കരിച്ചുവെന്നോ കാണിച്ച് കളക്ടര്‍ക്കോ മജിസ്ട്രേറ്റിനോ പരാതി നല്‍കാം. അത്തരം പ്രവര്‍ത്തികള്‍ നിരോധിക്കുന്നതിന് അദ്ദേഹത്തിന് ഉത്തരവിടാം.
ഈ നിയമത്തിനു കീഴില്‍ പ്രത്യേക കോടതികളുടെ ഭരണഘടനയനുസരിച്ച് കുറ്റകൃത്യം കൈകാര്യം ചെയ്യാന്‍ ഈ നിയമം ശുപാര്‍ശ ചെയ്യുന്നു. ഈ കോടതികള്‍ക്ക് കോര്‍ട്ട് ഓഫ് സെഷന്റെ എല്ലാ അധികാരങ്ങളും ഉണ്ട്.
പോലീസിനോ മജിസ്ട്രേറ്റിനോ ഒരു പരാതി നല്കിയതിനുശേഷം, കേസ് ക്രിമിനല്‍ കേസായി എടുക്കുകയും 1973 ലെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് അനുസരിച്ച് കേസ് തുടരുകയും ചെയ്യുന്നു.
സാക്ഷികളെ പരിശോധിച്ചതിനുശേഷം വാദം തുടങ്ങുകയും കുറ്റം ചാര്‍ത്തപ്പെട്ട ആള് കുറ്റം ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞാല്‍ അയാളെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
എന്താണ് അടുത്തത്?
വിധിന്യായത്തിന്റെ 30 ദിവസങ്ങള്‍ക്കുള്ളില്‍ സ്പെഷ്യല്‍ കോടതിയുടെ ഉത്തരവനുസരിച്ചുള്ള അപ്പീല്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യാം.
ഇതര പരിഹാരങ്ങള്‍
ഇതര പരിഹാരങ്ങളൊന്നും തന്നെ നിലവിലില്ല.
അവസാനം പരിഷ്കരിച്ചത് : 9/24/2019
കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ ...
അശ്ലീലം” എന്നത് വിവരിക്കാന്‍ വിഷമമേറിയതും സമൂഹത്തി...
ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് അന്നാ ചാണ്ടി.കേ...
കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് 14.6.1996ൽ ആണു.