অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗാര്‍ഹിക പീഢനം

ഗാര്‍ഹിക പീഢനം

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി, കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നമാണ് ഗാര്‍ഹിക പീഢനം.  ഭര്‍തൃബന്ധുക്കളില്‍ നിന്നു മാത്രമല്ല, പങ്കാളികളില്‍ നിന്നും പലപ്പോഴും മാനസികവും ശാരീരികവുമായ പീഢനങ്ങള്‍ അവര്‍ അനുഭവിക്കുകയാണ്.

ഈ കാഴ്ചകള്‍ ഗാര്‍ഹിക പീഢന നിരോധന നിയമം-2005 ഫലപ്രദമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യം അടിവരയിടുന്നു.  2006 ഒക്ടോബറിലാണ് ഇത് പ്രാബല്യത്തില്‍ വന്നത്.  സ്ത്രീകള്‍ക്ക് അപമാനവും ഉപദ്രവവും ആയി മാറിത്തീരാന്‍ സാധ്യതയുള്ള ഓരോ അതിക്രമങ്ങളും ഗാര്‍ഹിക പീഢനത്തിന്റെ വിശാലമായ നിര്‍വചനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  ഗാര്‍ഹിക പീഢനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണ-താമസ ഉത്തരവും, സാമ്പത്തിക ആശ്വാസ നടപടികളും നിയമപരമായി ഉറപ്പുവരുത്തി നല്‍കുന്നതിനാല്‍ ഈ നിയമം ആദ്യം തന്നെ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

ജീവിതപങ്കാളിയായ ഭര്‍ത്താവില്‍ നിന്നും അവരുടെ പുരുഷ•ാരായ ബന്ധുക്കളില്‍ നിന്നും ഭാര്യക്ക് അല്ലെങ്കില്‍ സ്ത്രീക്ക് നേരിടേണ്ടി വരുന്ന പീഢനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനാണ് ഈ നിയമം.  സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവും അപമാനിക്കലും അപമാനഭീഷണികളുമെല്ലാം അടങ്ങുന്ന ഗാര്‍ഹിക പീഢനങ്ങള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നു.  നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഢിപ്പിക്കപ്പെട്ട സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ കൂടി ഗാര്‍ഹികപീഢനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

നിയമത്തിന്റെ പ്രധാന പ്രത്യേകതകള്‍

ശാരീരികം ലൈംഗികം, ആംഗ്യം, ഉപദ്രവിക്കാന്‍ കഴിയുന്ന തരത്തില്‍ വൈകാരികവും സാമ്പത്തികമായും അപവാദം,  മുറിപ്പെടുത്തുക, ജീവിതം, കൈകാലുകള്‍, ആരോഗ്യം, സുരക്ഷ, മെച്ചപ്പെട്ട ജീവിതസാഹചര്യം എന്നിവ അപകടപ്പെടുത്തുക, മാനസികമായോ ശാരീരികമായോ ഒരു വ്യക്തിയെ വ്രണപ്പെടുത്തുക എന്നിവയെല്ലാം നിയമത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നു.
പീഡിപ്പിക്കപ്പെട്ട വ്യക്തി നിര്‍വ്വചനം - ഭാര്യമാത്രമല്ല, ഒരു പുരുഷന്റെ ലൈഗിംക പങ്കാളിയായ ഭാര്യയായ എന്നാല്‍ ഭാര്യയായി അംഗീകരിക്കപ്പെടാത്ത സ്ത്രീയും ഇതിന്റെ പരിഗണനയില്‍ വരും.
വിവാഹമോചനക്കേസിലെ പ്രതിയുമായി ബന്ധമുള്ള അയാളുടെ വീട്ടില്‍ താമസിക്കുന്ന ഏതെങ്കിലും സ്ത്രി അമ്മ, വിധവയായ ബന്ധു, മകള്‍ എന്നിവര്‍ കൂടി ഈ നിയമത്തിന്റെ പരിധിയില്‍ വരും.
നിയമപരമായ അവകാശമോ, സ്വത്തില്‍ ഓഹരിയോ ഇല്ലെങ്കിലും ഭര്‍ത്താവ് പീഢിപ്പിക്കപ്പെട്ട സ്ത്രീയെ ഇറക്കി വിടാതിരിക്കുവാനും അവിടെത്തന്നെ താമസിപ്പിക്കുന്നതിനും അനുവദിക്കുന്നതിനുള്ള അധികാരം മജിട്രേടിനുണ്ട്
സാമ്പത്തിക ആശ്വാസം, മാസന്തോറും ജീവനാംശം കൊടുപ്പിക്കുന്നതിന് മജിസ്ട്രേറ്റിന് അധികാരമുണ്ട്.
സംരക്ഷണ ഉത്തരവോ അല്ലെങ്കില്‍ ഇടക്കാലസംരക്ഷണ ഉത്തരവോ ലംഘിച്ചാല്‍ ഒരു വര്‍ഷം വരെ നീളാവുന്ന തടവുശിഷയും 20,000 രൂപവരെ പിഴയും ചിലപ്പോള്‍ ഇവ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും.
പരാതി സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യ ഹിയറിംഗിന് വിളിക്കുകയും കോടതി നടപടിക്രമങ്ങള്‍ തുടങ്ങിക്കൊണ്ട് വേഗത്തില്‍ നീതി ലഭ്യമാകുന്നുവെന്ന് ഈ നിയമം ഉറപ്പുവരുത്തുന്നു.
ആദ്യ ഹിയറിംഗ് മുതലുള്ള 60 ദിവസ കാലാവധിക്കുള്ളില്‍ ഓരോ കേസും തീര്‍ക്കുന്നു

പരിഹാരനടപടിക്രമങ്ങള്‍


പരിഹാരനടപടിക്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് ഇത് ഫലപ്രദമായി നടപ്പിലാക്കേണ്ടതുണ്ട്.  ചില ഗാര്‍ഹിക പീഢന റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചുകൊണ്ട് സാമൂഹ്യ നീതി വകുപ്പ്, വനിതാ സംഘടനകള്‍, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേരളത്തിലെ ചില എന്‍.ജി.ഒ.കള്‍ എന്നിവ നേരത്തെ തന്നെ ഗാര്‍ഹിക പീഢനനിയമം (2009) പ്രാബല്യത്തില്‍ ആക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.


ദി പ്രൊട്ടക്ഷന്‍ ഓഫ് വുമണ്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് റൂള്‍സ്-2005

ദി പ്രൊട്ടക്ഷന്‍ ഓഫ് വുമണ്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ട് - 2005

നിയമത്തിന് കീഴില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തേയും പങ്കിനേയും കുറിച്ച് നിയമത്തിന്റെ കക-ാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്.  അവ താഴെ ചേര്‍ക്കുന്നു.

  • ടെലിവിഷന്‍, റേഡിയോ, പത്രമാധ്യമങ്ങള്‍ (പ്രിന്റ് മീഡിയ) എന്നിവ വഴി തുടര്‍ച്ചയായി വിപുലമായ പ്രചരണം നല്‍കുക.
  • നിയമസേവനമേഖലയിലെ ഉദ്യോഗസ്ഥരേയും (ജുഡീഷ്യറി സര്‍വീസ്) പോലീസ് ഉദ്യോഗസ്ഥ•ാരേയും ഉള്‍പ്പെടുത്തിക്കൊണ്ട് നിയമം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംവേദനക്ഷമമായ ബോധവല്‍ക്കരണ ട്രെയിനിംഗ് പരിപാടികള്‍ സമയാസമയങ്ങളില്‍ സംഘടിപ്പിക്കുക.
  • സേവനങ്ങള്‍ നല്‍കുന്നത് പരിഗണിച്ച് വിവിധ ഏജന്‍സികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുക.

ആര്‍ക്കെല്ലാം എതിരെ?

ഗാര്‍ഹിക പീഢനത്തിന് വിധേയമാക്കപ്പെട്ട സ്ത്രീ താമസിച്ചു കൊണ്ടിരിക്കുന്ന വീടുമായി ബന്ധപ്പെട്ട, പ്രായപൂര്‍ത്തിയായ പുരുഷന്‍ അല്ലെങ്കില്‍ അയാളുടെ ബന്ധുക്കള്‍ (സ്ത്രീകളുമാകാം).  ഉദാഹരണം:  ഭര്‍ത്താവ്, പുരുഷ പങ്കാളി, അമ്മായിയമ്മ

ആര്‍ക്കെല്ലാം പരാതി നല്‍കാം?


  • പ്രൊട്ടക്ഷന്‍ ഓഫീസര്‍
  • പോലീസ് ഓഫീസര്‍
  • സേവന ദാതാക്കള്‍ (ക്ഷേമ സംഘടനകള്‍)
  • ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിട്രേറ്റ് അല്ലെങ്കില്‍ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ്.

 

എങ്ങനെ പരാതി നല്‍കാം?

  • പ്രൊട്ടക്ഷന്‍ ഓഫീസര്‍/ സേവന ദാതാക്കള്‍ക്ക് ഫോണിലൂടെ നല്‍കാം.
  • പ്രൊട്ടക്ഷന്‍ ഓഫീസര്‍, പോലീസ് ഓഫീസര്‍, സേവന ദാതാക്കള്‍, മജിസ്ട്രേറ്റ് എന്നിവര്‍ക്ക് എഴുതി നല്‍കാം.

 

എപ്പോള്‍ പരാതി നല്‍കാന്‍ കഴിയും

  • ഗാര്‍ഹിക പീഢനമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍
  • ഗാര്‍ഹിക പീഢനം നടന്നുകൊണ്ടിരിക്കുമ്പോള്‍
  • പീഢനം നടക്കാനുള്ള സാധ്യത ഉണ്ടാകുമ്പോള്‍

പീഢനം നടക്കുന്ന വിവരം അറിയാവുന്ന  ആര്‍ക്കും പരാതി/വിവരം നല്‍കാവുന്നതാണ്. 

ഗാര്‍ഹിക പീഢന നിയമം അനുസരിച്ച് പരാതി നല്‍കാന്‍ സ്ത്രീക്ക് മാത്രമേ കഴിയുകയുള്ളൂ.

മേല്‍വിലാസങ്ങള്‍



സംസ്ഥാന സര്‍ക്കാരിന്റെ ഗാര്‍ഹിക പീഢനത്തിനെതിരായ സേവനങ്ങളും പിന്തുണയും സ്ത്രീകള്‍ക്ക് ലഭ്യമാണ്.  ഗാര്‍ഹിക പീഢനത്തില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമമനുസരിച്ച് നിയമിക്കപ്പെട്ട വിമൻ പ്രൊട്ടക്ഷൻ ഓഫീസര്‍മാരുടെ മേല്‍വിലാസങ്ങള്‍:


ക്രമ.
നമ്പര്‍
പദവി മേല്‍വിലാസം
1 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
പൂജപ്പുര, തിരുവനന്തപുരം
കേരള, ഫോണ്‍ . 0471-2342786 
2 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
സിവില്‍ സ്റ്റേഷന്‍ , കൊല്ലം , കേരള
ഫോണ്‍ . 0474 - 2794029
3 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
മിനി സിവില്‍ സ്റ്റേഷന്‍ , പത്തനംതിട്ട , കേരള ,
ഫോണ്‍ -0468-2325242
4 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
കോര്‍ട്ട് ബില്‍ഡിങ്ങ് , ആലപ്പുഴ
കേരള, ഫോണ്‍ . 0477-2238450
5 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
ടി.ബി. റോഡ്, സൗത്ത് പി.ഒ., കോട്ടയം
കേരള, ഫോണ്‍ . 0481-2300548
6 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
മിനി സിവില്‍സ്റ്റേഷന്‍ , തൊടുപുഴ പി.ഒ., ഇടുക്കി,
കേരള ,ഫോണ്‍ . 0486-2220126
7 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
കോര്‍പ്പറേഷന്‍ ഷോപ്പിങ്ങ് കോംപ്ലക്സ്
ഹൈക്കോര്‍ട്ട് (ഈസ്റ്റ്) എറണാകുളം​, കേരള
ഫോണ്‍ . 0484 - 2396649
8 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
സിവില്‍ സ്റ്റേഷന്‍ , തൃശ്ശൂര്‍ , കേരള
ഫോണ്‍ . 0487 - 2363999
9 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
സിവില്‍ സ്റ്റേഷന്‍ , പാലക്കാട് , കേരള
ഫോണ്‍ . 0491 - 2505275
10 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
കോര്‍ട്ട് ബില്‍ഡിങ്ങ് , മഞ്ചേരി , മലപ്പുറം, 
ഫോണ്‍ . 0483-2777494
11 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
സിവില്‍ സ്റ്റേഷന്‍ , കോഴിക്കോട് , കേരള
ഫോണ്‍ . 0495-2373575
12 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
കല്‍പ്പറ്റ , വയനാട് , കേരള
ഫോണ്‍ . 0493 - 6207157
13 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
തലശ്ശേരി , കണ്ണൂര്‍ , കേരള
ഫോണ്‍ . 0490 - 2344433
14 വിമൻ പ്രൊട്ടക്ഷൻ ഓഫീസർ
സിവില്‍ സ്റ്റേഷന്‍ , വിദ്യാ നഗര്‍ പി.ഒ.
കാസര്‍ഗോഡ് , കേരള , ഫോണ്‍ .
0499 - 4255366

അവസാനം പരിഷ്കരിച്ചത് : 7/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate