ഗാര്‍ഹിക അക്രമം
ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തില്‍ ലഭ്യമാക്കിയിട്ടുള്ള ക്രിമിനല്‍ നിയമ പരിഹാരങ്ങളെല്ലാം തന്നെ കുറ്റം ചെയ്തതിന് ശേഷം മാത്രം നടപ്പിലാക്കാന്‍ കഴിയുന്നതാണ്. ഗാര്‍ഹിക അക്രമത്തിന്‍മേലുള്ള പുതിയ നിയമത്തിന്‍റെ പേരാണ് ഗാര്‍ഹിക അക്രമത്തില്‍ നിന്നും സംരക്ഷിക്കല്‍ നിയമം 2005. ഈ നിയമം ലഭ്യമാക്കിയിരിക്കുന്നത്, പൊതു നിയമപരിഹാരങ്ങള്‍ മുന്‍കരുതല്‍ രൂപത്തിലും ഇടക്കാല സഹായവുമായി, ഗാര്‍ഹിക അക്രമത്തിലൂടെ സ്ത്രീകളെ ഉപദ്രവിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്.
നിയമത്തിന്‍റെ വ്യാപ്തി
ഈ നിയമ പ്രകാരം പീഡിപ്പിക്കപ്പെട്ട വ്യക്തിയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കുറ്റാരോപിതന്‍റെ ഭാര്യയെന്നാണ്, കൂടാതെ ലൈംഗിക പങ്കാളിയായ സ്ത്രീ, അവര്‍ നിയമപരമായ ഭാര്യയാണെങ്കിലും അല്ലെങ്കിലും ഇതില്‍ ഉള്‍പ്പെടുന്നു. മകള്‍, അമ്മ, സഹോദരി, കുട്ടി, പുരുഷ പ്രതിയുടെ വിധവയായ ബന്ധുവും ഈ നിയമ പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
കോടതിക്ക് കുറ്റാരോപിതന്‍ കുറ്റം ചെയ്തുവെന്ന് തീരുമാനിക്കുവാന്‍ കോടതിക്ക് സങ്കടക്കാരി നല്‍കുന്ന തെളിവ് ധാരാളമാണ്. ഈ കുറ്റം നേരിട്ടെടുക്കാവുന്നതും ജാമ്യം ലഭിക്കാത്തതും ആകുന്നു.
a) അവളുടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിക്കാവുന്നതും ഭര്‍ത്താവ് ഇറക്കിവിടാന്‍ പാടില്ലാത്തതുമാകുന്നു.
b) നിയമപരമായ അവകാശമോ, വസ്തുവകകളില്‍ വിഹിതമോ ഇല്ലെങ്കിലും അവള്‍ക്ക് വീടിന്‍റെ ഒരു ഭാഗം നല്‍കുവാന്‍ കോടതിക്ക് ആജ്ഞാപിക്കാവുന്നതാണ്.
c) പ്രതിക്ക് സങ്കടക്കാരിയെ കുടിയിറക്കുന്നതിനോ, അവളുടെ അധീനതയെ ശല്യപ്പെടുത്തുന്നതിനോ, അവളുടെ ജോലി സ്ഥലത്ത് പ്രവേശിക്കുന്നതിനോ പാടില്ല.
d) സങ്കടക്കാരിയുമായി നേരിട്ടോ, ഫോണിലൂടെയോ, കത്ത് മുഖേനയോ, ഇലക്ട്രോണിക് മാര്‍ഗ്ഗത്തിലൂടെയോ അയാള്‍ ആശയ വിനിമയം നടത്തുന്നത് വിലക്കപ്പെട്ടിരിക്കുന്നു.
e) ഗാര്‍ഹിക അക്രമം മൂലം നഷ്ടങ്ങള്‍കൊണ്ട് വലഞ്ഞതിന്, മാസം തോറും ജീവനാംശവും മറ്റ് ചിലവുകളും സങ്കടക്കാരിക്ക് കൊടുക്കുവാന്‍ അയാളോട് ആവശ്യപ്പെടാവുന്നതാണ്.
f) സങ്കടക്കാരിയായ ആള്‍ക്കുണ്ടായ മാനസിക പീഡനത്തിനും വൈഷമ്യത്തിനും ഉള്‍പ്പെടെയുള്ള ഹാനികള്‍ക്ക് നഷ്ടപരിഹാരവും നല്‍കുന്നതിന് ബാദ്ധ്യസ്ഥനാക്കാവുന്നതാണ്.
g) ഈ കുറ്റത്തിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷയോ 20,000 രൂപ വരെ പിഴ ശിക്ഷയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നടപ്പാക്കാവുന്നതാണ്.
ജില്ലയിലെ ഗാര്‍ഹിക അക്രമത്തിന്‍റെ ഇരകള്‍ക്ക് നേര്‍വഴികാണിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടി ജില്ലകളില്‍ ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സംരക്ഷണ ഉദ്യോഗസ്ഥന്‍മാരെ നിയമിക്കാവുന്നതാണ്.
പരിഹാര നടപടി
ഏത് വകുപ്പ് പ്രകാരം പരാതി സമര്‍പ്പിക്കാം ?
ഗാര്‍ഹിക അക്രമത്തില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കല്‍ നിയമം 2005 ലെ വകുപ്പ് 9-ഉം 14-ഉം അനുസരിച്ച് പരാതി സമര്‍പ്പിക്കാം.
എവിടെ/ആര്‍ക്ക് പരാതിപ്പെടണം ?
അടുത്ത് എന്ത് ?
മറ്റു പരിഹാര നടപടികള്‍
a. പീഡിപ്പിക്കപ്പെട്ട വ്യക്തി മജിസ്ട്രേറ്റിന് അപേക്ഷ കൊടുക്കുന്നതിന് ആവശ്യപ്പെടാം
b. നിയമ, വൈദ്യ, സാന്പത്തിക സഹായങ്ങള്‍ക്ക് ജില്ലയിലെ ഏതെങ്കിലും സന്നദ്ധ സംഘടനകളെ സമീപിക്കുന്നതിനും
c. നിയമ സഹായത്തിന് നിയമ സേവന അധികാരികളെ സമീപിക്കുന്നതിനും
d. വിവാദ വിഷയം അനുകൂലമായി ധാരണയിലെത്തിക്കിന്നതിനും പരിശ്രമിക്കുക.
അവസാനം പരിഷ്കരിച്ചത് : 2/19/2020
ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് 1860 - ലെ ഇ...
അശ്ലീലം” എന്നത് വിവരിക്കാന്‍ വിഷമമേറിയതും സമൂഹത്തി...
ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് അന്നാ ചാണ്ടി.കേ...
കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ ...