ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍
നിയമം ചുരുക്കത്തില്‍
ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് 1860 - ലെ ഇന്ത്യന്‍ശിക്ഷാ നിയമം സെക്ഷന്‍ 306, 107 വകുപ്പുകള്‍പ്രകാരം കുറ്റകരമാണ്. പലപ്പോഴും ഒരു സ്ത്രീയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ഭര്‍തൃവീട്ടുകാരുടെ സ്ത്രീധനത്തോടുള്ള അത്യാര്‍ത്തിയാണ് എന്നാല്‍ സ്ത്രീധനമരണം തെളിയിക്കുക എന്നത് വളരെ പ്രയാസമാണ് ഇത്തരം സാഹചര്യങ്ങളില്‍ കുറ്റവാളിയെ ശിക്ഷിക്കാന്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്.
ഒരാള്‍ പ്രേരണാക്കുറ്റത്തിന് പ്രതിയാകുന്ന സാഹചര്യങ്ങള്‍
a) അയാള്‍ ആരെയെങ്കിലും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു
b) ഒരാളെ ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിക്കുന്ന ശുദ്ധാലോചനയില് പങ്കാളിയാവുക
c) മനഃപൂര്‍വ്വം ഒരാളെ ആത്മഹത്യ ചെയ്യാന്സഹായിക്കുക അല്ലെങ്കില്‍ രക്ഷപ്പെടുത്താന്‍ ബാധ്യതയുണ്ടായിട്ടും അത് ചെയ്യാതിരിക്കുക.
ആത്മഹത്യാപ്രേരണകേസില് സെക്ഷന്‍ 498A പ്രകാരംകൂടി കേസ് ചാര്‍ജ്ജ് ചെയ്യുന്നു ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിന്റെയോ ഭര്‍തൃവീട്ടുകാരുടെയോ പീഡനത്താല്‍ ഒരു സ്ത്രീ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ഭര്‍ത്താവോ ഭര്‍തൃബന്ധുക്കളോ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി കോടതി കണക്കാക്കും.
പ്രശ്നപരിഹാരം
പരാതി നല്‍കേണ്ടത്
ഇന്ത്യന്‍ശിക്ഷാനിയമം വകുപ്പ് 306 - ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍
വകുപ്പ് 107 – പ്രേരണാക്കുറ്റം
വകുപ്പ് 490 A – പീഡനം
വകുപ്പ് 113 A – ഇന്ത്യന്എവിഡന്സ് ആക്ട് – വിവാഹിതയായ ഒരു സ്ത്രീയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതായി കണക്കാക്കുന്നു.
1. എഫ്.ഐ.ആര് തയ്യാറാക്കുന്ന പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ക്ക് പരാതി നല്‍കാം.
2. വകുപ്പ് 306, 498 A, 107 (ഇന്ത്യന്‍ശിക്ഷാനിയമം) വകുപ്പ് 113 A (ഇന്ത്യന്‍ എവിഡന്‍സ് ആക്ട്) എന്നീ വകുപ്പുകള്‍ പ്രകാരം പരാതി നല്‍കാം.
3. പോലീസ് ആഫീസര്‍ പരാതി സ്വീകരിക്കാന്‍ വിമുഖത കാട്ടിയാല്‍ സംഭവങ്ങളുടെ നിജസ്ഥിതി കാണിച്ച് എഴുതിത്തയ്യാറാക്കിയ പരാതി സൂപ്രണ്ടിന് നല്‍കാം. പരാതി ന്യായമാണെന്ന് ബോധ്യപ്പെട്ടാല്‍ അദ്ദേഹത്തിന് നേരിട്ടോ മറ്റ് ഓഫീസറെ ചുമതലപ്പെടുത്തിയോ അന്വേഷണം നടത്താവുന്നതാണ്.
4. പോലീസ് സൂപ്രണ്ട് പരാതിയിന്മേല് നടപടിയെടുക്കുന്നില്ലെങ്കില്‍ മജിസ്ട്രേറ്റിന് പരാതി നല്‍കാവുന്നതാണ്.
5. എന്നിട്ടും നടപടികളുണ്ടാകുന്നില്ലെങ്കില്‍ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്യുന്നതിനായി ഹൈക്കോടതിയില്‍ റിട്ട് നല്‍കാവുന്നതാണ്.
1. പോലീസില്‍ പരാതി നല്‍കിയാലുടന്‍ കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിക്കുന്നു ഇതിനെ പോലീസ് കേസ് അഥവാ സ്റ്റേറ്റ് കേസ് എന്നറിയപ്പെടുന്നു.
2. പോലീസ് നടപടികളെടുക്കുന്നില്ലെങ്കില്‍ നമുക്ക് നേരിട്ട് മജിസ്ട്രേറ്റിന് പരാതി നല്‍കാം. ഇത് സ്വകാര്യ അന്യായം എന്നറിയപ്പെടുന്നു.
3. അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കും. ഇത് ചാര്‍ജ്ജ് ഷീറ്റ് എന്നറിയപ്പെടുന്നു.
4. സെഷന്‍സ് കോടതിയിലോ അഡീഷണല്‍ സെഷന്‍സ് കോടതിയിലോ വകുപ്പ് 306 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നു.
5. വിസ്താരവും എതിര്‍വിസ്താരവും ആരംഭിക്കുന്നു. ഇത് വിചാരണ എന്നറിയപ്പെടുന്നു.
6. സംഭവത്തിനിടയാക്കിയ സാഹചര്യം വിശദീകരിക്കാന്‍ കുറ്റവാളിക്ക് കോടതി അവസരം നല്കുന്നു.
7. പ്രതിയുടെ വാദം കേട്ടശേഷം കോടതിവിധി പ്രസ്താവിക്കുന്നു.
8. കുറ്റവാളി ശിക്ഷിക്കപ്പെടുകയാണെങ്കില്‍ 10 വര്‍ഷത്തെ തടവോ പിഴയോ രണ്ടുംക്കൂടിയോ ലഭിക്കാം.
9. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാണ് കേസ് തുടരുന്നതെങ്കില്‍ കോടതിയില്‍ യാതൊരു ഫീസും ഒടുക്കേണ്ടതില്ല സംസ്ഥാന സര്‍ക്കാര്‍ എല്ലാക്കാര്യങ്ങളും ഏറ്റെടുക്കും.
10. മജിസ്ട്രേറ്റിന് മുമ്പില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയാണെങ്കില്‍ കോടതിച്ചെലവായി ഒരു തുക ഒടുക്കേണ്ടിവരും. ഇത്നാമമാത്രമായ ഒരു സംഖ്യയായിരിക്കും. എന്നാല്‍ ഇതൊടുക്കിയില്ലെങ്കില് കേസ് തള്ളിപ്പോകും.
അടുത്തഘട്ടം
1. വിധിയില്‍ കക്ഷികള്‍ പൂര്‍ണ്ണ തൃപ്തരല്ലെങ്കില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം.
2. ഹൈക്കോടതിയില്‍ പ്രത്യേക ഫീസ് ഒടുക്കേണ്ടതില്ല.
3. വിധി പ്രസ്താവിച്ചതിനുശേഷം 60 ദിവസത്തിനുള്ളില്‍ അപ്പീല്‍ ഫയല്‍ ചെയ്യണം.
4. ഇതേ രീതിയില്‍ സുപ്രിംകോടതിയിലും അപ്പീല്‍ നല്‍കാം.
മറ്റുപരിഹാരമാര്ഗ്ഗങ്ങള്
1. മറ്റു പരിഹാരങ്ങളില്ല.
2. ഇത്തരം കേസുകളില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ല.
3. പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ലീഗല്‍ സര്‍വ്വീസ് ആതോറിറ്റിയെ സമീപിക്കാം.
അവസാനം പരിഷ്കരിച്ചത് : 1/28/2020
കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ ...
ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് അന്നാ ചാണ്ടി.കേ...
ഗാർഹിക അക്രമത്തിന്മേലുള്ള പുതിയ നിയമത്തിന്റെ പേരാ...
അശ്ലീലം” എന്നത് വിവരിക്കാന്‍ വിഷമമേറിയതും സമൂഹത്തി...