অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള വനിതാകമ്മീഷൻ

കേരള വനിതാകമ്മീഷനെക്കുറിച്ച്

കേരള സർക്കാർ 1990ൽ ദേശീയവനിതാകമ്മീഷന് അനുസൃതമായി കേരള വനിതാ കമ്മീഷൻ ബില്ലിന്റെ കരട് രൂപം തയ്യാറാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തിനയക്കുകയും ചെയ്തു.കേരള വനിതാ കമ്മീഷൻ ബില്ലിന്റെ കരട് രൂപം തയ്യാറാക്കിയത് അന്നത്തെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായിയിരുന്ന ശ്രീമതി.കെ.ആർ ഗൌരിയമ്മയുടെയും മേൽനോട്ടത്തിൽ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെയും ജസ്റ്റിസ് സുബ്രമഹ്ണ്യൻ പോറ്റിയുടെയും വിവിധ വനിതാസംഘടനകളുടെയും നിയമോപദേശങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ്.അഞ്ചു വർഷത്തിനു ശേഷമാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമായത്.

രാഷ്ട്രപതിയുടെ അംഗീകാരത്തോടുകൂടി 19.9.1995ൽ കേരള വനിതാകമ്മീഷൻ ആക്ട് പാസ്സാക്കി. 14.6.1996 ൽ ശ്രീ.എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ആദ്യത്തെ കമ്മീഷൻ നിലവിൽ വന്നു.സുപ്രസിദ്ധ കവയിത്രിയും സാമൂഹ്യപ്രവർത്തകയുമായ ശ്രീമതി.സുഗതകുമാരി ആയിരുന്നു ആദ്യത്തെ ചെയർപേഴ്സൻ.കൂടാതെ വിശിഷ്ട വ്യക്തികളായ മൂന്ന് അംഗങ്ങളും രണ്ട് എക്സ് ഒഫിഷ്യോ അംഗങ്ങളും ആദ്യത്തെ കമ്മീഷനിൽ ഉണ്ടായിരുന്നു.1997 ൽ നിയമാനുസൃതം കമ്മീഷൻ പുന.സംഘടിപ്പിക്കുകയും അപ്പോഴത്തെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായിരുന്ന ശ്രീമതി.സുശീല ഗോപാലന്റെ ഉത്ഘാടനത്തോടു കൂടി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

സ്ത്രീകളെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നതിന് അധികാരമുള്ള സ്ഥാപനമായി വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നു.സ്ത്രീകൾക്കെതിരായ നീതിരഹിതമായ പ്രവർത്തനങ്ങളിൽ കമ്മീഷൻ ഇടപെടുകയും ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യുന്നു.വനിതാകമ്മീഷൻ ഡയറക്ടറുടെ കീഴിലുള്ള അന്വേഷണവിഭാഗമാണ് അന്വേഷണം നടത്തുന്നത്.സമൂഹത്തിൽ സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുക എന്നത് കമ്മീഷന്റെ ചുമതലയാണ്.സർക്കാർ സർവ്വീസുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും സ്ത്രീകളുടെ തുല്ല്യപങ്കാളിത്തം ഉറപ്പുവരുത്തുകയും നിയമനം സ്ഥാനക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമുള്ള ഘട്ടങ്ങളിൽ വേണ്ട നടപടി സ്വീകരിക്കുവാൻ കമ്മീഷൻ സർക്കാരിനു ശുപാർശ സമർപ്പിക്കുകയും ചെയ്യുന്നു.

വനിതാകമ്മീഷൻ ഏർപ്പെടുത്തിയ എസ്.എം.എസ് സംവിധാനത്തെക്കുറിച്ച്

വനിതാകമ്മീഷൻ

നിലവിലത്തെ കമ്മീഷൻ

ചെയർപേഴ്സൺ

ശ്രീമതി.കെ.സി.റോസ്സക്കുട്ടി

അംഗങ്ങൾ

അഡ്വ.നൂർബീനാറഷീദ് ഡോ.പ്രമീളാദേവി.ജെ പ്രൊഫ.കെ.എ.തുളസി ഡോ.ലിസ്സി ജോസ്

മെമ്പർ സെക്രട്ടറി

ശ്രീ പ്രസന്നകുമാർ

മുൻകാല കമ്മീഷനുകൾ

കാലാവധി ചെയർപേഴ്സൺ അംഗങ്ങൾ
14-3-1996 to 13-3-2001 ശ്രീമതി.സുഗതകുമാരി

ശ്രീമതി.എം.കമലം

അഡ്വ.നഫീസത്ത് ബീവി

അഡ്വ.റോസ്സമ്മ പുന്നൂസ്

അഡ്വ.നൂർബീന റഷീദ് ശ്രീമതി.കെ.കെ രമണി

(14-3-96 to 20-11-96)

ശ്രീമതി.രാധ

(14-3-96 to 9-7-96)

അഡ്വ.പി.രജനി

(21-11-96 to 13-3-01)

ശ്രീമതി.റ്റി.ദേവി

(10-7-96 to 13-3-01)

21-3-2001 to 12-5-2002 ജസ്റ്റിസ്.ഡി.ശ്രീദേവി

ശ്രീമതി.റ്റി.ദേവി

അഡ്വ.നഫീസത്ത് ബീവി

അഡ.കെ.ശാന്തകുമാരി

ശ്രീമതി.പി.കെ.സൈനബ

പ്രൊഫ.പി.ഗൌരി

പ്രൊഫ.മോനമ്മ കോക്കാട്

14-5-2002 to 24-1-2007 ശ്രീമതി.എം.കമലം

ശ്രീമതി.പി.കുൽസു

ശ്രീമതി.ലിസ്സി ജോസ്



02/03/2007 to 01/03/2012 ജസ്റ്റിസ്.ഡി.ശ്രീദേവി

ശ്രീമതി.റ്റി.ദേവി

ശ്രീമതി.പി.കെ.സൈനബ

ശ്രീമതി.രുഗ്മിണി ഭാസ്ക്കരൻ

പ്രൊഫ.മീനാക്ഷിതമ്പാൻ

(02-03-2007 to 15-07-2011)

അഡ്വ.നൂർബീന റഷീദ്

(16-08-2011 to 01-03-2012)



സ്ഥാപനഘടന

കേരളവനിതാകമ്മീഷന്റെ ഘടനയും പ്രവർത്തനങ്ങളും

തിരുവനന്തപുരം പട്ടം ലൂർദ്ദ് പള്ളിക്കു സമീപം പ്രവർത്തിക്കുന്ന വനിതാകമ്മീഷന് പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് ഉള്ളത്.

വിവിധ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷൻ പ്രകാരം നിയമിക്കപ്പെട്ടിട്ടുള്ള 51 ഉദ്യോഗസ്ഥർ ഇപ്പോൾ കമ്മീഷനിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.പരാതികളിന്മേൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുന്നതിനും പരിഹരിക്കുന്നതിനുമായി എസ്.പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെ കമ്മീഷനിൽ ഡയറക്ടർ ആയി നിയമിച്ചിട്ടുണ്ട്.അദ്ദേഹത്തെ സഹായിക്കുന്നതിനായി ഒരു സർക്കിൾ ഇൻസ്പെക്ടെറേയും ഒരു വനിതാ സബ് ഇൻപെക്ടറേയും നിയമിച്ചിട്ടുണ്ട്. കൂടാതെ 2 സിവിൽ പോലീസ് ഓഫീസേഴ്സും 2 വനിതാ സിവിൽ പോലീസ് ഓഫീസേഴ്സും കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.കമ്മീഷന്റെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം മെമ്പർ സെക്രട്ടറിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.കമ്മീഷന്റെ അഡ്മിനിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മേൽനോട്ടത്തിലും സാമ്പത്തികകാര്യങ്ങൾ ഫിനാൻസ് ഓഫീസറുടേ മേൽനോട്ടത്തിലും നിയമപരമായ കാര്യങ്ങൾ ലാ-ഓഫീസറുടെ നിയന്ത്രണത്തിലുമാണ് നടക്കുന്നത്.

ഘടന

ഉദ്യോഗസ്ഥരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും

1. മെമ്പർ സെക്രട്ടറി : കമ്മീഷന്റെ ഭരണകാര്യങ്ങളുടെ ചുമതലയും വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ചുമതലയും വഹിക്കുന്ന എക്സ്-ഒഫിഷ്യോ അംഗമാണ് മെമ്പർ സെക്രട്ടറി.

2. ഡയറക്ടർ: അന്വേഷണവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എസ്.പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ഡയറക്ടർ.

3. ലാ ഓഫീസർ: കമ്മീഷന്റെ നിയമസംബന്ധിയായ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനുവേണ്ടി നിയമിക്കപ്പെട്ടിട്ടുള്ള ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് ലാ ഓഫീസർ.കമ്മീഷനിൽ ലഭിക്കുന്ന പരാതികളിൽ നിയമോപദേശം നൽകുന്നതും നിയമതർക്കങ്ങൾ പരിഹരിക്കുന്നതും ലാ-ഓഫീസറുടെ ചുമതലയാണ്.

4. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: കമ്മീഷന്റെ ഭരണപരവും ദൈനംദിന പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. വിവരാവകാശനിയമം-2005 പ്രകാരം അപ്പലേറ്റ് അതോറിറ്റിയുടെ ചുമതലയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കാണ്.

5. ഫിനാൻസ് ഓഫീസർ: കമ്മീഷന്റെ സാമ്പത്തികകാര്യങ്ങളിൽ ചുമതല വഹിക്കുന്ന അണ്ടർ സെക്രട്ടറി റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് ഫിനാൻസ് ഓഫീസർ.

6. പബ്ലിക്ക് റിലേഷൻ ഓഫീസർ: കമ്മീഷന്റെ പൊതുജനസമ്പർക്കവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് പബ്ലിക്ക് റിലേഷൻസ് ഓഫീസർ.കമ്മീഷനെ സംബന്ധിക്കുന്ന വാർത്തകൾ,പത്രക്കുറിപ്പുകൾ എന്നിവ നൽകേണ്ടത് പി.ആർ.ഒ യുടെ ചുമതലയാണ്.വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന വനിതാ സംബന്ധിയായ വാർത്തകൾ കമ്മീഷന്റെ ശ്രദ്ധയിൽ‌പ്പെടുത്തുക എന്നുള്ളതും കമ്മീഷന്റെ ചുമതലയാണ്.

7. പ്രോജക്ട് ഓഫീസർ: വനിതകൾ നേരിടുന്ന വിവിധ സാമൂഹ്യവും സാമ്പത്തികവുമായ വിഷയങ്ങളിൽ ശില്പശാലകൾ,സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക,വനിതകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരസമാഹരണം നടത്തുകയും ചെയ്യുക എന്നതാണ് പ്രോജക്ട് ഓഫീസറൂടെ ചുമതല.കൂടാതെ മേത്സൂചിപ്പിച്ച വിഷയങ്ങളിൽ ഗവേഷണം നടത്തുകയും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി സമർപ്പിക്കുകയും ചെയ്യുക എന്നുള്ളതും പ്രോജക്ട് ഓഫീസറൂടെ ചുമതലയാണ്.

8. റിസർച്ച് ഓഫീസർ: സെമിനാറുകൾ,വർക്ക്ഷോപ്പുകൾ,ബോധവൽക്കരണക്ലാസുകൾ,ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രോജക്ട് ഓഫീസറെ സഹായിക്കുക എന്നുള്ളതാണ് റിസർച്ച് ഓഫീസറുടെ ചുമതല.

9. സർക്കിൾ ഇൻസ്പെക്ടർ: കമ്മീഷനു ലഭിക്കുന്ന പരാതികളിൽമേൽ അന്വേഷണം പൂർത്തിയാക്കുന്നതിന് ഡയറക്ടറെ സഹായിക്കുക എന്നുള്ളതാണ് സർക്കിൾ ഇൻസ്പെക്ടറുടെ ഉത്തരവാദിത്വം.അദ്ദേഹത്തെ സഹായിക്കുന്നതിന് 1 വനിതാ സബ് ഇൻസ്പെക്ടറും 2 സിവിൽ പോലീസ് ഓഫീസേഴ്സും 2 വനിതാ പോലീസ് ഓഫീസേഴ്സും കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

 

സന്നദ്ധസംഘടനകൾ

 

 

  1. Bharath Sevak Samaj (A) 
    Kerala Pradesh Sadbhavana Bhavan
    Brahmin's Colony Kowdiar P.O
    Thiruvananthapuram - 695 003
    Phone No. 0471-433845

  2. Santhi Gram (A) 
    Chappath, Chowara
    Kazhuvur. P.O Pulluvila
    Thiruvananthapuram - 695 526
    Phone No. 0471-260989

  3. Kerala Soap Industries Federation (A) 
    Building No. 5/664, Arikad
    Nallalam P.O
    Kozhikode-673 027
    Phone No. 0495-420769

  4. Kottayam Social Service Society (A) 
    Thellakom. P.O
    Kottayam - 686 016 

  5. Arsha Bharath Bhahujana Bhodha (A) 
    Valkarana Grama Vikasana Samithi
    Arsha Bharath Central Office,
    Nathamkuni P.O, Meppadi, Waynad
    Phone No. 0493-682500

  6. Sayooja Mahila Samajam (A)
    Sambramam, Vattathamara P.O 
    Kadakkal
    Kollam- 691 536

  7. Development Action Through Self (A) 
    Help Network (Darshn) MIG 474
    Panampally Nagar, Cochin -682 036
    Phone No. 0484-316101

  8. Mahatma Gandhi Memorial (A) 
    Vanitha Vikasana Charitable Society,
    Pavumba P.O, Kollam -690574.

  9. Sarojini Naidu Mahila Samajam (A) 
    Karakkonam. P.O
    Thiruvananthapuram 

  10. Samasya Mahila Samajam, (C) 
    Kolpadam, Manikassery. P.O
    Kongad, Palakkad - 678 631

  11. Iswarya Mahila Samajam (C), 
    Maruthaman Palli, Cheppara Jn,
    Pooyappalli. P.O, Kollam - 691 537

  12. Jawaharlal Nehru International Foundation (B) 
    Parankimamivila Perugalloor,
    Ayur P.O. Kollam - 691 533.

  13. Archana Mahila Samajam (C)
    Mangalam, Anjumoorthy. P.O 
    Palakkad- 678 682

  14. Kerala Secretariat, Women's (A) 
    Welfare Society, Govt. Secretariat
    Thiruvananthapuram

  15. Sree Narayana Vanitha Sangham (B),
    SNDP Branch Building, 
    Kulathoor, Trivandrum - 695 583

  16. Karindalam Vanitha Kshema Sangam (A) 
    Kalichamaram, Karindalam P.O
    Via. Nileshwar, Kasargod - 671 314.

  17. Vikas Vanitha Vedi (B)
    Bharanikavu, Mukundapuram P.O 
    Chavara, Kollam- 691 585
    Phone No. 0476-681232

     

  18. Cultural Academy for Peace (C)
    35/761, North Janatha Road,
    Palarivattom
    Cochin 682025

  19. Ahalya (D)
    XIV/127, J.P. Mahal
    Kannankulangara
    Tripunithura P.O.,
    Ernakulam

  20. Sree nikethan Centre for Social Development (A)
    Chathanoor P.O.
    Kollam 691 572

  21. Tippu Memorial Cultural Centre and Charitable Society (C)
    Chelayil,
    Vettampally,
    Panavoor P.O.,
    Nedumangad,
    Trivandrum 695 568

  22. N.E.S. Vanitha Kshema Kendram (A)
    Perunkadavila P.O.
    Trivandrum 695 124

  23. Smart Association (D)
    S.P. Lane,
    Malampuzha,
    Palakkad 678 651

  24. Bodhi Kala Samskarika Samithy (D)
    P.O. Karayad
    Meppayur
    Kozhikode 673 524

  25. NOCER - India (C)
    Payam P.O.,
    Kannur 670 704

  26. Gramodharana Vanitha Samajam (C)
    Perumulloor
    Ooruttambalam P.O.,
    Ooruttambalam
    Trivandrum

  27. Grama Vikas Society (D)
    Melukavumattom P.O.,
    Kottayam 686 652

  28. Bharat Educational Charitable Society (Women's Wing) (B)
    Central Adoor,
    Pathanamthitta

  29. Navodaya Mahila Samajam (A)
    C. S. Bhavan, Kulachakonam, 
    Keezharoor P.O.,
    Thiruvananthapuram.

  30. Bharat Vanitha Vikasana Society (C) 
    Near St. Thomas High School, 
    TTI Road, Building No. 285/IV, 
    Pala, Kottayam

  31. Dhanya Mahila Samajam (D) 
    Ponkandam Olimkadavu P.O.,
    Palakkad 678 706.

  32. Rural Development Centre (A)
    Reg. No. K 22/80,
    Kuravilangad P.O., 
    Kottayam..
  33. Women Empowerment And Human (D)
    Resource Develoment Centre of India (WHI) 
    Brindavan, Kallattumukku,
    Manacaud P.O, Trivandrum - 695 009.
    Phone No.0471- 456497

  34. National Women's Welfare Centre (A)
    Vanitha Bhavan, Ariyancode
    Ottasekharamangalam P.O 
    Trivandrum - 695 125
    Phone No. 0471-255209

  35. Priyadarshini Mahila Samajam (B)
    Punacode, Chemboor, 
    Ottasekharamangalam P.O
    Trivandrum -695 125
    Phone No. 0471-255590 

  36. Pratheeksha Mahila Samajam (D)
    Malankara Catholic Church 
    Kanjiramkulam P.O
    Thiruvananthapuram - 695 524
    Phone No. 0471- 300533

  37. Sthree Niketh Vanitha Federation (A) 
    Karunalayam, General Hospital Road
    Trivandrum - 695 037.
    Phone No. 0471- 318273

  38. Kerala Working Women's Association (A) 
    Near Cantonment House
    Vikas Bhavan P.O
    Trivandrum - 695 033

  39. Grameena Sthree Unnamana Kshema Samajam (C) 
    5th Ward, Edvattom P.O
    Thalayolapparambu
    Vaikom, Kottayam - 686605.

  40. Mamgi Welfare (A) 
    Vattokonam, Kavadithala
    Manikanteswaram. P.O
    Trivandrum - 695 013

  41. Sanathana Mahil Samajam (A) 
    Muttakkadu, Perumpazhuthur P.O
    Neyyattinkara, Trivandrum - 695 126

  42. Mahilasamajam Social Welfare Centre (B) 
    Pattiyakala, Arumanoor
    Poovar P.O, Trivandrum

  43. Women's Welfare Centre (C) 
    Kshetranada Thirupuram
    Kanchampazhinji P.O
    Trivandrum

     

     

  44. All Kerala Youth Centre (A) 
    (Women's Wing)
    Eliyodu, Edakkadom P.O
    Via. Ezhukone, Kollam - 691 505

  45. Kizhakkumkara Mahila Samajam (A) 
    Kulathoor P.O 
    Trivandrum - 695 583
    Phone No. 0471- 575534, 578952

  46. Bodhi Vanitha Samajam Phone No. (B) 
    Arumanoor, Poovar P.O
    Trivandrum

  47. Paraspara Sahaya Sangam (Women's wing) (C)
    Valluvally, Koonammavu P.O
    Ernakulam - 683 518

  48. Kasthurba Memorial Mahila Samajam (B) 
    Kanchampazhinji P.O
    Thirupuram, Trivandrum

  49. Joseph Memorial Mahila Samajam (A) 
    Elavanikkara, Veliyamcode P.O
    Neyyattinkara, Trivandrum - 695 512
    Phone No. 0471- 275752

  50. Kerala Rural Development Society (B) 
    (Women's Wing)
    Managalakkal, Kattakkada
    Trivandrum - 695 572

  51. Women's Integrated Development Society (D)
    Chavara Bhavan, Pattom P.O
    Trivandrum - 695 004

  52. Archana Vanitha Vedi (D) 
    Parakkunathu Meethal P.O
    Cherooppa, Via. Mavoor
    Kozhikode - 673 661

  53. Perumkadavila Harijan Mahila Samajam (A) 
    Perumkadavila P.O, Neyyatinkara
    Trivandrum - 695 124.

  54. Navajyothi Mahila Samajam (C) 
    Karimkayam
    Karimkayam P.O
    Palakkad - 678 706

  55. Adona Mahila Samajam Phone No. (B) 
    Anakkara P.O
    Idukki - 685 512

  56. Adarsha Mahila Samajam (C) 
    St. Francis Xaviers Church
    Ponekkara, Elamakkara P.O
    Kochi - 682 026

  57. Deseeya Mahila Samajam (A) 
    Kunnathuthazham Vayal
    Nadakkavu P.O
    Kozhikode -11.

  58. P. Sarojini Amma Smaraka Mahila Samajam (A) 
    Manjeri,
    Malappuram - 676 121


  59. Thulyatha Mahila Samajam (B) 
    Kulamangalam,
    Valanchery P.O
    Malappuram 676 552 

  60. Mavoor Panchayath Mahila Samajam (A)
    Kattupoyil
    P.O. Mavoor
    Kozhikode 673661
  61. Cultural Academy for Peace (C)
    35/761, North Janatha Road,
    Palarivattom
    Cochin 682025

  62. Ahalya (D)
    XIV/127, J.P. Mahal
    Kannankulangara
    Tripunithura P.O.,
    Ernakulam

  63. Sree nikethan Centre for Social Development (A)
    Chathanoor P.O.
    Kollam 691 572

  64. Tippu Memorial Cultural Centre and Charitable Society (C)
    Chelayil,
    Vettampally,
    Panavoor P.O.,
    Nedumangad,
    Trivandrum 695 568

  65. N.E.S. Vanitha Kshema Kendram (A)
    Perunkadavila P.O.
    Trivandrum 695 124

  66. Smart Association (D)
    S.P. Lane,
    Malampuzha,
    Palakkad 678 651

  67. Bodhi Kala Samskarika Samithy (D)
    P.O. Karayad
    Meppayur
    Kozhikode 673 524

  68. NOCER - India (C)
    Payam P.O.,
    Kannur 670 704

  69. Gramodharana Vanitha Samajam (C)
    Perumulloor
    Ooruttambalam P.O.,
    Ooruttambalam
    Trivandrum

  70. Grama Vikas Society (D)
    Melukavumattom P.O.,
    Kottayam 686 652

  71. Bharat Educational Charitable Society (Women's Wing) (B)
    Central Adoor,
    Pathanamthitta

  72. Navodaya Mahila Samajam (A)
    C. S. Bhavan, Kulachakonam, 
    Keezharoor P.O.,
    Thiruvananthapuram.

  73. Bharat Vanitha Vikasana Society (C) 
    Near St. Thomas High School, 
    TTI Road, Building No. 285/IV, 
    Pala, Kottayam

  74. Dhanya Mahila Samajam (D) 
    Ponkandam Olimkadavu P.O.,
    Palakkad 678 706.

  75. Rural Development Centre (A)
    Reg. No. K 22/80,
    Kuravilangad P.O., 
    Kottayam..
  76. Jawaharlal Memorial Social Welfare Public Co-operation Centre
  77. Thalayolaparamp,Kottayam

 

വനിതാകമ്മീഷന്റെ വിവരാവകാശ ഓഫീസർ

 

 

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

വിവരാവകാശനിയമം 2005നെ സെക്ഷൻ 5(1) പ്രകാരം സീനിയർ സൂപ്രണ്ടാണ് വനിതാകമ്മീഷന്റെ വിവരാവകാശ ഓഫീസറായി ചുമതലപ്പെടുത്തിയിരിക്കുന്നത് ഫോൺ നമ്പർ - 0471- 2307589.

വനിതാകമ്മീഷന്റെ അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

വിവരാവകാശ നിയമം 2005ന്റെ സെക്ഷൻ 5(2) പ്രകാരം ജൂനിയർ സൂപ്രണ്ടാണ് വനിതാകമ്മീഷന്റെ അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഫോൺ നമ്പർ - 0471-2302590

അപ്പലേറ്റ് അതോറിറ്റി

വിവരാവകാശ നിയമം 2005 ന്റെ സെക്ഷൻ 19(1) പ്രകാരം വനിതാകമ്മീഷന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് പൊതുവിവരാവകാശസംബന്ധിയായ പരാതികൾ പരിഹരിക്കുന്നതിനും നിയമത്തിന്റെ ഉദ്ദേശലക്ഷ്യത്തോടുകൂടി കാര്യങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള അപ്പലേറ്റ് അതോറിറ്റിയായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫോൺ നമ്പർ- 0471- 2307589

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Q1. ഏതുവിധത്തിലാണ് ഞാൻ കമ്മീഷനിൽ പരാതി സമർപ്പിക്കേണ്ടത്?

  • ഒരു വെള്ളപ്പേപ്പറിൽ പരാതി എഴുതിയോ ടൈപ്പ് ചെയ്തോ കമ്മീഷന് സമർപ്പിക്കാവുന്നതാണ്.പരാതിക്കാരിയുടെയും എതിർകക്ഷിയുടെയും പൂർണ്ണമായ മേൽവിലാസം പരാതിയിൽ ചേർത്തിരിക്കേണ്ടതാണ്.

Q2. പരാതിയിന്മേൽ കോർട്ട്ഫീസ്റ്റാമ്പ് പതിക്കേണ്ടതുണ്ടോ?

  • പരാതിയിന്മേൽ കോർട്ട് ഫീസ്റ്റാമ്പ് പതിക്കേണ്ടതായിട്ടോ പരാതി പൂരിപ്പിക്കുന്നതിന് പ്രത്യേകം പണം അടക്കേണ്ടതായിട്ടോ ഇല്ല.

Q3. പരാതിയുടെ എത്ര പകർപ്പുകളാണ് സമർപ്പിക്കേണ്ടത്?

  • എതിർകക്ഷികളുടെ എണ്ണത്തിനനുസരിച്ച് പകർപ്പുകളുടെ എണ്ണം നിശ്ചയിക്കാവുന്നതാണ്.

Q4. പരാതി പൂരിപ്പിക്കുന്നതിന് വക്കീലിന്റെ നിയമോപദേശം ആവശ്യമുണ്ടോ?

  • പരാതി പൂരിപ്പിക്കുന്നതിന് വക്കീലിന്റെ സഹായം ആവശ്യമില്ല.

Q5. ഒരു സിവിൽകേസ്സിന്റെ നടത്തിപ്പിനായി എനിക്ക് കമ്മീഷനെ സമീപിക്കുവാൻ കഴിയുമോ?

  • സിവിൽ കേസ്സിന്റെ സ്വഭാവമുള്ള കേസ്സുകളോന്നും തന്നെ കമ്മീഷൻ പരിഗണിക്കുന്നതല്ല.

Q6. പുരുഷപരാതി കമ്മീഷൻ സ്വീകരിക്കുമോ?

  • ചില പ്രത്യേക സാഹചര്യങ്ങളിൽ ദാമ്പത്യബന്ധങ്ങളിലുള്ള ഒത്തുതീർപ്പിനായി പുരുഷപരാതികൾ കമ്മീഷൻ സ്വീകരിക്കുന്നതാണ്.

Q7. സ്ത്രീപീഡനമല്ലാത്തതോ സ്ത്രീകളുമായി ബന്ധമില്ലാത്തതോ ആയ പരാതികൾ കമ്മീഷൻ സ്വീകരിക്കുമോ?

  • സ്ത്രീകളുമായി ബന്ധമില്ലാത്ത പൊതുവായ പരാതികളൊന്നും തന്നെ കമ്മീഷൻ പരിഗണിക്കുന്നതല്ല.

Q8. ഭർത്താവിൽ നിന്നും വിവാഹമോചനത്തിനുവേണ്ടി എനിക്ക് കമ്മീഷനെ സമീപിക്കാമോ?

  • വനിതാകമ്മീഷൻ വിവാഹമോചനത്തിലുള്ള പരാതികളൊന്നും സ്വീകരിക്കുന്നില്ല.അപൂർവ്വമായ ചില കേസുകളിൽ ഭർത്താവിൽ നിന്നും ഭാര്യക്ക് മോചനം നൽകുവാൻ വിവാഹമോചനത്തിനായി കോടതിയിൽ കേസ്സ് നൽകുവാൻ കമ്മീഷൻ നിർദ്ദേശം നൽകാറൂണ്ട്.

Q9. പരാതിക്കാരിക്ക് കമ്മിഷൻ നിയമസഹായം ലഭ്യമാക്കാറൂണ്ടോ ?

  • KELSA,DLSA എന്നിവ മുഖാന്തരം കമ്മീഷൻ നിയമസഹായം നൽകുന്നുണ്ട്.

Q10. പിതൃത്വം തെളിയിക്കേണ്ടതായി വരുന്ന കേസ്സുകളിൽ ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിനായി കമ്മീഷൻ സാമ്പത്തിക സഹായം നൽകാറുണ്ടോ?

  • പിതൃത്വം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന കേസ്സുകൾ കമ്മീഷനിൽ സാധാരണ ലഭിക്കാറുള്ളതാണ്.ഭൂരിഭാഗം കേസ്സുകളിലും സാമ്പത്തിക പരാധീനത കാരണം പരാതിക്കാർക്ക് ഡി.എൻ.എ ടെസ്റ്റ് നടത്തി അവരുടെ അവകാശം തെളിയിക്കപ്പെടാൻ സാധിക്കാത്ത സ്ഥിതി നിലനിൽക്കുന്നുണ്ട്.ദാരിദ്രരേഖക്ക് താഴെയുള്ള പരാതിക്കാർക്കും SC/ST വിഭാഗത്തിൽ‌പ്പെടുന്ന പരാതിക്കാർക്കും ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിനുള്ള ചെലവ് കമ്മീഷന് വഹിക്കാറുണ്ട്.ഓരോ കേസ്സിനും 20000 രൂപാ നിരക്കിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയാണ് കമ്മീഷനു വേണ്ടി ഡി.എൻ.എ ടെസ്റ്റ് നടത്തുന്നത്.

Q11. കമ്മീഷന്റെ ചെലവിൽ ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിന് എന്തൊക്കെ നടപടിക്രമങ്ങളാണ് ചെയ്യേണ്ടത്?

  • SC/ST വിഭാഗത്തിൽ‌പ്പെടുന്ന പരാതിക്കാരുടെ സാമ്പത്തികസ്ഥിതി പരിശോധിക്കാതെതന്നെ അവരുടെ ഡി.എൻ.എ ടെസ്റ്റിന്റെ ചെലവ് കമ്മീഷൻ വഹിക്കാറുണ്ട്.അവർ തഹസീൽദാറിൽ നിന്നും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട ആവശ്യകത മാത്രമേ ഉള്ളൂ.എന്നാൽ SC/ST വിഭാഗത്തിൽ പ്പെടാത്ത പരാതിക്കാർക്ക് ദാരിദ്രരേഖക്ക് താഴെയുള്ളവരെന്ന് തെളിയിക്കുവാൻ അവരുടെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.

Q12. വനിതാകമ്മീഷൻ കൌൺസിലിംഗ് നൽകുന്നുണ്ടോ?

  • വനിതാ‍കമ്മീഷന്റെ ഓഫീസിലും വിവിധ ജില്ലകളിൽ നടക്കുന്ന അദാ‍ലത്തുകളിലും കമ്മീഷൻ കൌൺസിലർമാരുടെ സേവനം നൽകാറുണ്ട്.

Q13. സ്വയംതൊഴിൽ സംരഭത്തിനായി സ്ത്രീകൾക്ക് വനിതാകമ്മീഷൻ സഹായം നൽകുന്നുണ്ടോ?

  • ഇല്ല.അത്തരം സഹായങ്ങളൊന്നും തന്നെ കമ്മീഷൻ നൽകുന്നില്ല.കേരള വനിതാ വികസന കോർപ്പറേഷനാണ് അത്തരം സഹായങ്ങൾ ആവശ്യക്കാരായ സ്ത്രീകൾക്ക് നൽകുന്നത്.

Q14. കമ്മീഷന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് ?

താഴെപ്പറയുന്നവയാണ് കമ്മീഷൻ പ്രവർത്തനങ്ങൾ
  • സ്ത്രീകൾക്ക് എതിരായി നടക്കുന്ന ഏതുതരം അതിക്രമൾക്കെതിരെ കമ്മീഷൻ അന്വേഷണം നടത്തുകയും തീരുമാനം കൈക്കൊള്ളുകയും വേണ്ട നടപടി സ്വീകരിക്കുവാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യുക.
  • സ്ത്രീകളെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിലും സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളിലും ഡയറക്ടർ അന്വേഷണം നടത്തുകയും തിരുത്തൽ നടപടികൾ സ്വീകരിക്കുവാൻ സർക്കാരിന് ശുപാർശ നൽകുകയും ചെയ്യുക.
  • താഴെപ്പറയുന്ന കാര്യങ്ങളിൽ വാർഷിക റിപ്പോർട്ട് ഗവണ്മെന്റിനു സമർപ്പിക്കുക
    • ഭരണഘടനയിൽ പ്രതിപാദിക്കുന്ന സമത്വത്തിനുള്ള അവകാശത്തെ ബാധിക്കുന്ന തരത്തിൽ നിലവിലുള്ള നിയമങ്ങളുടെ കുറവുകളുംപോരായ്മകളും പരിഹരിക്കുവാൻ വേണ്ട നിയമനടപടികൾ സ്വീകരിക്കുക.
    • സ്ത്രീകളെ സംബന്ധിക്കുന്ന നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തകളും കുറവുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് അത്തരം നിയമങ്ങളിൽ വേണ്ട ഭേദഗതികൾ വരുത്തുവാൻ സർക്കാരിനു ശുപാർശ ചെയ്യുക
    • സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷനും പൊതുമേഖലാസ്ഥാപനങ്ങളിലും നടക്കുന്ന നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും തുല്ല്യത ഉറപ്പുവരുത്തുന്നത്നുള്ള നിയമനത്തെ സംബന്ധിക്കുന്ന നിയമങ്ങളും ചട്ടങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയും ഭേദഗതികൾ ആവശ്യമുള്ളിടത്ത് വേണ്ടമാറ്റം വരുത്തുവാൻ സർക്കാരിന് ശുപാർശ നൽകുകയും ചെയ്യുക.
  • (a) ജയിലുകൾ,പോലീസ് സ്റ്റേഷൻ,ലോക്കപ്പ്,റെസ്ക്യൂഹോംസ്,വനിതാതടവുകാരികളെ പാർപ്പിച്ചിരിക്കുന്ന മറ്റു സ്ഥലങ്ങൾ,സർക്കാർ അധീനതയിലുള്ള ഷെൽട്ടർ ഹോമുകൾ,എന്നിവിടങ്ങളിൽ സ്ത്രീകൾക്കെതിരായി അതിക്രമം നടക്കുന്നതായി പരാതി ലഭിച്ചൂകഴിഞ്ഞാൽ അതിന്മേൽ കമ്മീഷൻ ഡയറക്ടറോ കമ്മീഷൻ ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്വേഷണം നടത്തി കാരണം കണ്ടെത്തുകയും സ്ത്രീകെതിരെ അതിക്രമം നടന്ന സ്ഥലങ്ങളിൽ സ്ത്രീകളുടെ അവസ്ഥയെപ്പറ്റി കൂടുതൽ അന്വേഷണം വേണ്ട നടപടികൾ സ്വീകരിക്കുവാൻ സർക്കാരിനോട് റിപ്പോർട്ട് നൽകുകയും ചെയ്യുക.
  • (b) സ്ത്രീകളുടെ അവകാശങ്ങളും താൽ‌പ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ വീഴ്ച്ച വരുത്തുകയോ ഔദ്യോഗിക കൃത്യവിലോപമോ നടത്തിയതായി കമ്മീഷന് ബോദ്ധ്യപ്പെടുന്ന കേസ്സുകളിൽ ടിയാനെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരികൾക്ക് വേണ്ട നിർദ്ദേശം നൽകുക.
  • വനിതകൾ നേരിടുന്ന വിവിധതരം പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും ആശ്വാസമേകുന്ന തരത്തിൽ വിവിധക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുക.
  • സ്ത്രീകളുടെ അവസരസമത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടി സമഗ്രമായ പദ്ധതിക്കു രൂപം നൽകുകയും സർക്കാരിനു സമർപ്പിക്കുകയും സർക്കാരിന്റെ അംഗീകാരം ലഭിക്കുമ്പോൾ അത് നടപ്പിലാക്കുകയും ചെയ്യുക.
  • സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പ്രതിക്ക് നിയമാനുസൃതമായുള്ള ശ്ശിക്ഷ ലഭിക്കുവാൻ പ്രോസിക്ക്യൂഷൻ പോലുള്ള നടപടികൾക്ക് ബന്ധപ്പെട്ട അധികാരിക്ക് ശുപാർശ നൽകുവാൻ ഡയറക്ടർക്ക് അധികാരം നൽകുക.
  • വനിതകളുടെ സാമൂഹിക,സാമ്പത്തിക,രാഷ്ട്രീയ നിലവാരത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ശേഖരം കാത്തുസൂക്ഷിക്കുകയും സ്ത്രീകളുടെ അവകാശങ്ങളുടെ സമർത്ഥനത്തിനു വേണ്ടി കാലിക പ്രസക്തിയോടുകൂടി അവ പുതുക്കി സൂക്ഷിക്കേണ്ടതുമാണ്.സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും മാന്യത കാത്തുശൂക്ഷിക്കുന്നതിനുവേണ്ടി,പിൻതുടർച്ചാവകാശം,രക്ഷകർത്തൃത്വം,ദത്തെടുക്കൽ,
  • വിവാഹമോചനം എന്നീ കാര്യങ്ങൾ സ്ത്രീവിവേചനം ഒഴിആക്കാൻ വേണ്ട രീതിയിൽ നിയമനിർമ്മാണം നടത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുക.
  • സമൂഹത്തിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വേർതിരിവിനെക്കുറിച്ച് പഠനങ്ങളും അന്വേഷണങ്ങളും നടത്തി അവക്കുള്ള പരിഹാരമാർഗ്ഗങ്ങൾ നടത്തി ശുപാർശ ചെയ്യുക.
  • സ്ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് വേണ്ടിയുള്ള പദ്ധതികളുടെ ആസൂത്രണ പ്രക്രിയയിൽ പങ്കുചേരുക.
  • സ്ത്രീകൾ നേരിടുന്ന വിവിധതരം ബുദ്ധിമുട്ടുകളെക്കുറിച്ചും സ്ത്രീകളുമായി ബന്ധമുള്ള മറ്റു പ്രശ്നങ്ങളെക്കുറിച്ചും പഠിച്ച് സർക്കാരിലേക്ക് യഥാസമയം റിപ്പോർട്ട് സമർപ്പിക്കുക.

Q15. ദുരിതബാധിതരായ സ്ത്രീകൾക്ക് കമ്മീഷൻ സാമ്പത്തിക സഹായം നൽകുന്നുണ്ടോ ?

  • ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന സ്ത്രീകൾക്ക് കമ്മീഷൻ സാമ്പത്തിക സഹായം നൽകാറുണ്ട്.കമ്മീഷന്റെ ദുരിതാശ്വാസഫണ്ടിൽ നിന്നുമാണ് ധനസഹായം നൽകുന്നത്.സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് നൽകുന്നതിനു വേണ്ടി പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുന്നതാണ് ഈ ഫണ്ട്.ദരിദ്രരായ സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടി സമാഹരിക്കുന്ന ഈ ഫണ്ടിലേക്ക് സംഭാവന നൽകുവാൻ സുമനസ്സുകളോട് അഭ്യർത്ഥിക്കുന്നു.

Q16കമ്മീഷൻ സ്ത്രീകൾക്ക് താമസ സൌകര്യം നൽകാറുണ്ടോ ?

  • ഗാർഹികപീഡനം കാരണം വീട്ടിലേക്ക്തിരികെ പോകുവാൻ സാധിക്കാത്ത സ്ത്രീകളുടെ താൽക്കാലിക താ‍മസത്തിനായി കമ്മീഷന്റെ ഒരു ഷോർട്ട് സ്റ്റേ ഹോം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നുണ്ട്.അവരുടെ പരാതി കമ്മീഷന്റെ പരിഗണയിൽ ഇരിക്കുന്ന സമയത്താണ് താൽക്കാലിക സൌകര്യം കമ്മീഷൻ നൽകുന്നത്.

Protection From Domestic Violence (Copy of Domestic Violence Act)

ഗാര്‍ഹിക പീഡനത്തില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിന് പ്രൊട്ടക്ഷന്‍ ഓഫീസറെ കാണണം. അദ്ദേഹത്തിന്‍റെ ഓഫീസില്‍ D.I.R. തയ്യാറാക്കും.അത് സ്ഥലം ഒന്നാം ക്ലാസ്സ് മജിസ്ടേട്ട് കോടതിയില്‍ ഫയല്‍ ചെയ്യും. അവിടെ നിങ്ങള്‍ക്ക് വക്കീലിന്‍റെ സഹായം ആവശ്യമുണ്ട്.സൌജന്യനിയമസഹായത്തിന് നിങ്ങളുടെ സ്ഥലത്തെ ഏറ്റവും വലിയ നീതി ന്യായ ഉദ്യോഗസ്ഥനെ കാണണം. അവിടെ നിന്നും ഫീസു വാങ്ങാതെ കേസ് നടത്താന്‍ വക്കീലിനെ നിയമിച്ചു തരും. അദ്ദേഹത്തിന്‍റെ സഹാ‍യത്തോടെ സംരക്ഷണ ഉത്തരവ് വാങ്ങാം. ഈ ഉത്തരവ് ലംഘിച്ചാല്‍ ഒരു വര്‍ഷം തടവും, 20000 രൂപ പിഴയുമാണ് ശിക്ഷ. കൂടുതല്‍ വിവരം ആവശ്യമെങ്കില്‍ കമ്മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക.

ഓഫീസ് നമ്പര്‍ : 0471 2300509

മേല്‍വിലാസം

കേരള വനിതാകമ്മീഷന്‍ ,
ലൂര്‍ദ്ദ് പള്ളിക്കു സമീപം,പി.എം.ജി ,
പട്ടം പിഒ ,
തിരുവനന്തപുരം-4
,

ഫോൺ: 0471-2302590,2300509,2307589,2309878 ,

ഇമെയ്ൽkeralawomenscommission@yahoo.co.in

ഡയറക്ടറി

Sl.No Name Address Phone Nos
1. ശ്രീമതി.കെ.സി റോസക്കുട്ടി

ചെയർപേഴ്സൻ

കേരള വനിതാ കമ്മീഷൻ

പട്ടം പിഒ, ലൂർദ്ദ് പള്ളിക്കു സമീപം,

തിരുവനന്തപുരം-4

0471-2300509

മൊബൈൽ:9447122615

ഇമെയ്ൽ: chairpersonkwc@gmail.com

2. അഡ്വ.നൂർബീനാ റഷീദ്

മെമ്പർ,കേരള വനിതാ കമ്മീഷൻ

പട്ടം പിഒ, ലൂർദ്ദ് പള്ളിക്കു സമീപം,

തിരുവനന്തപുരം-4


0471-2307589

ഇമെയ്ൽ: noorbeenarasheed@gmail.com

3. പ്രൊഫ.കെ.എ തുളസി മെമ്പർ,കേരള വനിതാ കമ്മീഷൻ

പട്ടം പിഒ, ലൂർദ്ദ് പള്ളിക്കു സമീപം,

തിരുവനന്തപുരം-4

0471-2307589


ഇമെയ്ൽ: thulasysreekandan@gmail.com

4. ഡോ.പ്രമീളാദേവി
മെമ്പർ,കേരള വനിതാ കമ്മീഷൻ

പട്ടം പിഒ, ലൂർദ്ദ് പള്ളിക്കു സമീപം,

തിരുവനന്തപുരം-4

0471-2307589


ഇമെയ്ൽ drprameeladevi@gmail.com

5. ഡോ.ലിസ്സി ജോസ്
മെമ്പർ,കേരള വനിതാ കമ്മീഷൻ

പട്ടം പിഒ, ലൂർദ്ദ് പള്ളിക്കു സമീപം,

തിരുവനന്തപുരം-4


0471-2307589


ഇമെയ്ൽ: lissjose@gmail.com

6. ശ്രീ.ജേക്കബ് ജോബ്

ഡയറക്ടർ
കേരള വനിതാ കമ്മീഷൻ

പട്ടം പിഒ, ലൂർദ്ദ് പള്ളിക്കു സമീപം,

തിരുവനന്തപുരം-4


0471-2309878

7. ശ്രീ.കെ.കെ പ്രസന്നകുമാർ
മെമ്പർ സെക്രട്ടറി
കേരള വനിതാ കമ്മീഷൻ

പട്ടം പിഒ, ലൂർദ്ദ് പള്ളിക്കു സമീപം,

തിരുവനന്തപുരം-4


0471 - 2307590


ഫാക്സ് : 0471-2307590
8. ശ്രീമതിiഷീലാറാണി


അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ & വിവരാവകാശ ഓഫീസർ

0471-2307589
9.
ലാ ഓഫീസർ 0471-2309878
10.
ഫിനാൻസ് ഓഫീസർ
0471-2307589
11.




സർക്കിൾ ഇൻസ്പെക്ടർ



0471-2307589

മൊബൈൽ:9446067591


കടപ്പാട്:

കേരള വനിതാകമ്മീഷൻ

അവസാനം പരിഷ്കരിച്ചത് : 4/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate