ബലാൽസംഗം
നിയമ സംഗ്രഹണം
സ്ത്രീകളുടെ മേല്‍ ചെയ്യുന്ന ഹീനമായ കുറ്റകൃത്യമാണ് ബലാത്സംഗം. പീഡിപ്പിക്കപ്പെട്ട വ്യക്തി വലിയ മാനസിക ആഘാതങ്ങളിലൂടെയും യാതനകളിലൂടെയും കടന്ന് പോകുന്നു. നിര്‍ഭാഗ്യവശാല്‍, സമൂഹം അത്യാഹിതത്തില്‍ സ്വയം ചെന്ന് വീഴുന്ന സ്ത്രീയെ ചിലപ്പോഴൊക്കെ കുറ്റപ്പെടുത്താറുണ്ട്. അവളുടെ കഥ അവര്‍ വിശ്വസിക്കുകയില്ല അല്ലെങ്കില്‍ സ്വാധീന ശക്തിയുള്ളയാളാണ് ബലാത്സംഗക്കാരനെങ്കില്, ഏറ്റവും ഗൌരവമേറിയത്, അവരുടെ മേല്‍ എന്താണ് ചെയ്തതെന്ന് അറിഞ്ഞ് കൂടാത്ത നിരപരാധികളായ പെണ്‍കുട്ടികള്‍ പോലും ദുഷ്ടരായ കാമാര്‍ത്തികളുടെ ഇരയായി തീരുന്നു. സമൂഹത്തെ പേടിച്ച് പീഡിപ്പിക്കപ്പെട്ട വ്യക്തി ഒരിക്കലും ഇത്തരം കുറ്റകൃത്യം ഒളിക്കരുത്. കുറ്റക്കാരനെ ശിക്ഷിക്കുന്നതിനും ഈ കുറ്റം മറ്റൊരു സ്ത്രീയുടെ മേല്‍ ചെയ്യുന്നത് തടയുന്നതിനായി അവര്‍ ഈ വിവരം പുറത്ത് പറയണം.
ഒരു സ്ത്രീയുമായി ഒരു പുരുഷന് സന്പര്‍ക്കത്തില്‍ ഏര്പ്പെടുകയാണെങ്കിലാണ് ബലാത്സംഗം സംഭവിക്കുന്നത്. അത് അവളുടെ ആഗ്രഹത്തിനെതിരായോ അവളുടെ സമ്മതമില്ലാതെയോ അവളെയോ അവള്‍ക്ക് താല്‍പര്യമുള്ളവരെയോ കൊല്ലുമെന്നോ, മുറിവേല്‍പ്പിക്കുമെന്ന ഭയത്താലോ അവളുടെ സമ്മതം നിര്‍ബന്ധിച്ച് വാങ്ങിയോ അല്ലെങ്കില്‍ അവളുടെ ഭര്‍ത്താവാകാമെന്ന് ഭാവിച്ച് അവളുടെ സമ്മതം വാങ്ങിയോ അവള്‍ക്ക് വിഭ്രാന്തിയുള്ള മനസ്സോ, കഴിച്ച് ലഹരി പിടിച്ചതോ, മരുന്നു സേവിച്ച അവസ്ഥയോ കാരണം പ്രകൃതമോ, സമ്മതം കൊടുത്തത് കൊണ്ടുള്ള പരിണതഫലമോ മനസിലാക്കാന്‍ കഴിയാത്തപ്പോഴോ പുരുഷന് 15 വര്‍ഷത്തില്‍ താഴെ വയസ്സുള്ള ഭാര്യയും അവന് അവളോട് ലൈംഗീക ബന്ധപ്പെടുന്പോഴുമാണ്.
ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 1860, വകുപ്പ് 375 അനുസരിച്ച് സന്പര്‍ക്ക സമയത്തുള്ള തുളച്ച് കടത്തല്‍ ബലാത്സംഗം ഉണ്ടാകുന്നതിന് പര്യാപ്തമാണ്. പരിശോധിച്ച് അറിയാനുള്ള ഒറ്റ കാര്യം കുറ്റാരോപിതന്റെ സ്വകാര്യ ഭാഗം സ്ത്രീയുടെ യോനീ നാളത്തില്‍ പ്രവേശിപ്പിച്ചോ എന്നാണ്. ഒരു ബലാത്സംഗ കുറ്റം ഉണ്ടാകുന്നതിന് സാധാരണ തുളച്ച് കടത്തല്‍ പോലും ധാരാളമാണ്
കുറ്റം പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്ന വ്യക്തി, സ്ത്രീ ഉള്‍പ്പെടെ ഏതൊരാളായിരുന്നാലും കുറ്റം ചെയ്യാനുള്ള പ്രേരണയ്ക്ക് കുറ്റക്കാരനാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും.
സൂക്ഷിപ്പിലെ ബലാത്സംഗം:
പോലീസ്, പൊതു പ്രവര്‍ത്തകര്‍, വീട്ട് തടങ്കല്‍, ആശുപത്രി മുതലായവ പോലെ ഉത്തരവാദപ്പെട്ട ആരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കുന്പോള് ഒരു സ്ത്രീയെ അയാള്‍ ചെയ്യുന്ന ബലാത്സംഗം. ഇങ്ങനെയുള്ള കേസുകളില്‍ ബലാത്സംഗം നടന്നതായി ഊഹിക്കാവുന്നതും അയാള്‍ നിരപരാധിയാണെന്ന് തെളിയിക്കുക എന്ന കര്‍ത്തവ്യം കുറ്റാരോപിതന്റേതാണ്.
കൂട്ട ബലാത്സംഗം :
ഒന്നിലധികം പേര് ഒന്നോ ഒന്നിലധികം സ്ത്രീകളുടെ മേല്‍ ചെയ്യുന്ന ബലാത്സംഗത്തെ കൂട്ട ബലാത്സംഗം എന്നുപറയുന്നു.
ഒരു പുരുഷന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന് തെളിയിക്കപ്പെട്ടാല്‍ അയാളെ ഏറ്റവും കുറഞ്ഞത് 7 വര്‍ഷമോ, 10 വര്‍ഷം വരെയോ അല്ലെങ്കില്‍ ജീവപര്യന്തമോ തടവറയില്‍ ഇടാം.
ഒരു പുരുഷന് സ്ത്രീ ഗര്‍ഭിണിയാണെന്ന് അറിയാമെങ്കിലും അവളെ ബലാത്സംഗം ചെയ്താലോ, ഇതിന് ഇരയായ സ്ത്രീയുടെ വയസ്സ് 12 വര്‍ഷത്തിന് താഴെയാണെങ്കിലോ, അതായത് കൂട്ട ബലാത്സംഗം അല്ലെങ്കില്‍ അതൊരു സുക്ഷിപ്പിലെ ബലാത്സംഗമാണെങ്കിലോ ഏറ്റവും കുറഞ്ഞ ശിക്ഷ 10 വര്‍ഷത്തെ തടവ് ശിക്ഷയാണ്
ബലാത്സംഗത്തിന് വിധേയമാക്കപ്പെട്ട സ്ത്രീ അയാളുടെ സ്വന്തം ഭാര്യയാണെങ്കിലും വയസ്സ് 12 വര്‍ഷത്തിന് താഴെയല്ലെങ്കിലും തടവ് ശിക്ഷ 2 വര്‍ഷം വരെയോ, പിഴ ശിക്ഷയോ അല്ലെങ്കില്‍ 2 ഉം കൂടിയോ ലഭിക്കാവുന്നതാണ്. വേറിട്ട് താമസിക്കുന്ന സമയത്ത് ഒരു പുരുഷന് അയാളുടെ ഭാര്യയുമായി അവളുടെ സമ്മതമില്ലാതെ സന്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ 2 വര്‍ഷം വരെ തടവ് ശിക്ഷയോ, പിഴ ശിക്ഷയോ ലഭിക്കാവുന്നതാണ്.
പൊതു ജനസേവകരായ തടവറയുടെ മേലധികാരിയാലോ, വീട്ടുതടങ്കലിലെ അധികാരിയാലോ സ്ത്രീ അയാളുടെ സൂക്ഷിപ്പില്‍ ആയിരിക്കുന്പോഴുള്ള സന്പര്‍ക്കമോ, ആശുപത്രിയിലെ ഭരണം നടത്തുന്നവരോ/ജീവനക്കാരനോ ആരെങ്കിലും ആശുപത്രിയിലെ ഏതെങ്കിലും സ്ത്രീയെ അയാളുടെ പദവി പ്രയോജനപ്പെടുത്തിയോ സന്പര്ക്കത്തിലേര്പ്പെട്ടാലോ 5 വര്‍ഷം വരെ തടവ് ശിക്ഷയോ, പിഴ ശിക്ഷയോ ശിക്ഷാര്‍ഹമാകുന്നു.
കോടതിക്ക് ബലാത്സംഗ കേസുകളിലും കൊലപാതകത്തിനും തടവ് ശിക്ഷയോ, ജീവപര്യന്തമോ, മരണ ശിക്ഷയോ വിധിക്കാവുന്നതാണ്.
പരിഹാര നടപടി
ഏത് വകുപ്പ് പ്രകാരം പരാതി സമര്‍പ്പിക്കാം ?
വകുപ്പ് 375 : കുറ്റത്തിന്റെ നിര്‍വചനം
വകുപ്പ് 376 : ബലാത്സംഗത്തിന് ശിക്ഷ നല്കിയിരിക്കുന്നു.
വകുപ്പ് 376-A :വേറിട്ട് താമസിക്കുന്ന സമയത്ത് ഒരു പുരുഷന് അയാളുടെ ഭാര്യയുമായുള്ള സന്പര്‍ക്കം.
വകുപ്പ് 376-C :തടവറയുടെ മേലധികാരിയോ, വീട്ടുതടങ്കലിലെ അധികാരിയോ ചെയ്യുന്ന സന്പര്‍ക്കം.
വകുപ്പ് 376-D : ആശുപത്രിയിലെ ഏതെങ്കിലും സ്ത്രീയുമായി ആശുപത്രിയിലെ ഏതെങ്കിലും അധികാരിയോ/ജീവനക്കാരനോ ചെയ്യുന്ന സന്പര്‍ക്കം.
എവിടെ/ആര്‍ക്ക് പരാതിപ്പെടണം ?
പ്രാഥമികമായി എന്ത് ചെയ്യണം ?
പരാതി രേഖപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചാല്‍ പീഡിക്കപ്പെട്ട വ്യക്തി പോലീസ് സൂപ്രണ്ടിനെയോ മജിസ്ട്രേറ്റിനെയോ സമീപിക്കാവുന്നതാണ്. കൂടാതെ പീഡിക്കപ്പെട്ട വ്യക്തി വിശദമായ ഒരു കത്ത് എഴുതി ജില്ലാ കളക്ടര്‍ക്കോ, മുഖ്യമന്ത്രിക്കോ, നിയമസഭാ മെന്പര്ക്കോ അല്ലെങ്കില്‍ പ്രധാമന്ത്രിക്കോ കൊടുക്കാവുന്നതുമാണ്. മാധ്യമങ്ങളോടും ഈ സംഭവം വിവരിക്കണം. എന്നാലും ഒരു പത്ര മാസികയിലും പീഡിക്കപ്പെട്ട വ്യക്തിയുടെ യഥാര്‍ത്ഥ പേരോ ചിത്രമോ കൊടുക്കരുത്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമം വകുപ്പ് 227 A പ്രകാരം അത് കുറ്റകരവും 2 വര്‍ഷം വരെ തടവ് ശിക്ഷയ്ക്കും പിഴ ശിക്ഷയ്ക്കും ശിക്ഷിക്കാവുന്നതാണ്.
മറ്റു പരിഹാര നടപടികള്‍
കോടതിയെ സമീപിക്കുന്നതല്ലാതെ മറ്റ് പരിഹാരങ്ങള്‍ നിലവിലില്ല. കുറ്റക്കാരനെ മുഴുവന്‍ സമൂഹത്തിന്റെയും മാധ്യമത്തിന്റെയും വെളിച്ചത്ത് കൊണ്ട് വരേണ്ടതും നിയമ കോടതിയില്‍ ശിക്ഷിക്കേണ്ടതുമാണ്. ഇതാണ് ഹീനമായ കൃത്യം ടെയ്ത ഒരാള്‍ക്കുള്ള യുക്തമായ മറുപടി.
അവസാനം പരിഷ്കരിച്ചത് : 6/30/2020
കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ ...
കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് 14.6.1996ൽ ആണു.
ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് അന്നാ ചാണ്ടി.കേ...
അശ്ലീലം” എന്നത് വിവരിക്കാന്‍ വിഷമമേറിയതും സമൂഹത്തി...