പ്രസവാനുകൂല്യ നിയമം
നിയമം ചുരുക്കത്തില്‍
1948ലെ ലോക മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ആര്‍ട്ടിക്കിള്‍ 25(2) പ്രകാരം മാതൃത്വവും ശൈശവവും പ്രത്യേക പരിഗണനയ്ക്കും സഹായങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന് വിയിരുത്തിയിട്ടുണ്ട്. സ്ത്രീയ്ക്ക് സാമൂഹ്യ നന്‍മയെ ലക്‌ഷ്യമാക്കി പ്രത്യേക പ്രസവാനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 1961ലെ പ്രസവാനുകൂല്യ നിയമം തൊഴില്‍ നിയമങ്ങളുടെ പട്ടികയില്‍ ഒരു നാഴികക്കല്ലാണ്. ഇതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം സ്ത്രീയ്ക്ക് ചില സ്ഥാപനങ്ങളില്‍ ചില കാലത്തേയ്ക്ക് പ്രസവത്തിനു മുമ്പും അതിനു ശേഷവും പ്രസവാനുവകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്.
ഈ നിയമത്തില്‍ വിവരിച്ചിട്ടുള്ള രീതിയിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മഹിളകള്‍ക്ക് പ്രസവകാലത്ത് ചില ആനുകൂല്യങ്ങള്‍ക്ക് അവകാശമുണ്ട്.
പ്രസവത്തിനു മുമ്പുള്ള അവകാശങ്ങള്‍
പ്രസവത്തിനുശേഷമുള്ള ആനുകൂല്യങ്ങള്‍
മറ്റ് കാരണങ്ങള്‍ക്ക്
സ്വാഭാവിക ഗര്‍ഭം അലസല്‍, രോഗം മൂലമുള്ള അലസിപ്പിക്കല്‍, വന്ധ്യംകരണ ശസ്ത്രക്രിയ എന്നീ കാരണങ്ങള്‍ക്ക് മതിയായ തെളിവ് നല്‍കിയാല്‍ 2 ആഴ്ച്ചത്തേയ്ക്ക് വേതനസഹിതം അവധി ലഭിക്കുന്നതിന് സ്ത്രീയ്ക്ക് അര്‍ഹതയുണ്ട്.
ഏതു സെക്ഷന്‍ പ്രകാരം പരാതി കൊടുക്കാം
ഈ നിയമപ്രകാരം നിയോജിതനായ ഇന്‍സ്‌പെക്ടര്‍ക്ക് സെക്ഷന്‍ 17 പ്രകാരം പരാതികള്‍ കൊടുക്കാം. സെക്ഷന്‍ 17 പ്രകാരം കോടതിയെ സമീപിയ്ക്കുകയും ചെയ്യാം. എന്നാല്‍ നിയമം നിര്‍ദ്ദേശിക്കുന്ന മറ്റ് പ്രതിവിധികള്‍ക്ക് ശേഷമേ കോടതിയെ സമീപിയ്ക്കാവൂ.
ആരോട് എവിടെ പരാതി ബോധിപ്പിക്കും
സാധാരണയായി നിയമപ്രകാരം നിയോഗിച്ചിട്ടുള്ള ഇന്‍സ്‌പെക്ടറെ സമീപിയ്ക്കാം. എന്നാല്‍ ഇന്‍സ്‌പെക്ടര്‍ പുറപ്പെടുവിയ്ക്കുന്ന ആ ദേശങ്ങളില്‍ സന്തുഷ്ടയല്ല എങ്കില്‍ കുറ്റം ആരോപിക്കുന്ന സ്ത്രീയ്ക്ക് തന്‍റെ പരിധിയിലുള്ള മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേറ്റിനെയോ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെയോ സമീപിയ്ക്കാം. എന്നാല്‍ സംഭവം നടന്ന് ഒരു കൊല്ലത്തിനകം കേസ് ഫയല്‍ ചെയ്തിരിക്കണം.
സ്ത്രീ അംഗമായിരിക്കുന്ന ഒരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളി സംഘടനയുടെ അംഗത്തിനോ, 1860ലെ സൊസൈറ്റി രജിസ്‌ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാമൂഹ്യ സംഘടനയ്‌ക്കോ ഏതെങ്കിലും ഇന്‍സ്‌പെക്ടര്‍ക്കോ സ്ത്രീയെ പ്രതിനിധീകരിച്ച് കേസ് ഫയല്‍ ചെയ്യാം.
ചില സന്ദര്‍ഭങ്ങളില്‍ ഇന്‍സ്‌പെക്ടര്‍ തന്‍റെ അധികാരപരിധിയില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും രജിസ്റ്ററുകള്‍, റിക്കാര്‍ഡുകള്‍, നോട്ടീസുകള്‍ തുടങ്ങിയവ നിയമപ്രകാരം സൂക്ഷിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍, അവര്‍ക്ക് കിട്ടുന്ന വേതനം, അവരുടെ അപേക്ഷകള്‍, നോട്ടീസുകള്‍ മുതലായവ നേരിട്ട് പരിശോധിക്കുകയും പ്രസവാനുകൂല്യങ്ങള്‍ കൊടുക്കുന്നതില്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കില്‍ അത് കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.
കേസ് എങ്ങനെ ഫയല്‍ ചെയ്യാം
സ്ത്രീ പ്രസവത്തിന് മുമ്പുള്ള കൊല്ലത്തില്‍ 80 ദിവസമെങ്കിലും ജോലി ചെയ്താലേ ഈ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹയാകൂ.
പ്രസവാനുകൂല്യങ്ങള്‍ക്കുള്ള നോട്ടീസ് സ്ത്രീ നിര്‍ദ്ദിഷ്ഠ ഫാറത്തില്‍ തൊഴിലുടമയ്ക്ക് എഴുതിക്കൊടുക്കണം. അത്തരത്തിലുള്ള നോട്ടീസ് പ്രസവത്തിന് ശേഷം ഉടനെ കൊടുക്കണം.
എന്നാല്‍ അപ്രകാരം നോട്ടീസ് കൊടുക്കാന്‍ വിട്ടുപോയാല്‍ ഇന്‍സ്‌പെക്ടര്‍ക്ക് അപേക്ഷ കൊടുക്കാം. ഇന്‍സ്‌പെക്ടര്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിന് നിര്‍ദ്ദേശിക്കും. ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പുനര്‍വിചാരണയ്ക്ക് വിധേയമാണ്. എന്നാല്‍ വിധി ഇന്‍സ്‌പെക്ടര്‍ നിര്‍ദ്ദേശിച്ച ദിവസം മുതല്‍ 30 ദിവസങ്ങള്‍ക്കകമാകണം ഇത്. ഈ വിധി അന്തിമമാണ്.
എന്നാല്‍ ഈ വിധിയ.ിലും തൃപ്തയല്ല എങ്കിലോ നിയമത്തിന്‍റെ എല്ലാ വശങ്ങളും ഉള്‍ക്കൊണ്ടല്ല വിധി നിര്‍ണ്ണയം നടന്നിരിയ്ക്കുന്നത് എങ്കിലോ സ്ത്രീയ്ക്ക് പരിധിയ്ക്കുള്ളിലുള്ള കോടതിയെ സമീപിയ്ക്കാം. കേസ് നിയമപ്രകാരം തുടരും.
പ്രസവാനുകൂല്യങ്ങള്‍ നിഷേധിച്ചതായോ, നിയമവിരുദ്ധമായി സ്ത്രീയെ പിരിച്ചുവിട്ടതായോ തെളിഞ്ഞാല്‍ തൊഴിലുടമയ്ക്ക് 3 മാസം മുതല്‍ ഒരു കൊല്ലം വരെ തടവും 2000 രൂപയില്‍ കുറയാതെ 5000 രൂപ വരെ പിഴയും ലഭിക്കും.
എന്താണ് അടുത്ത നടപടി
ഇന്‍സ്‌പെക്ടറുടെ തീരുമാനങ്ങള്‍ക്കെതിരെ അപ്പീലിന് പോകാം.
കോടതിയില്‍ സാധാരണ അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള മുറകള്‍ സ്വീകരിക്കാം
ഇന്‍സ്‌പെക്ടറുടെയും അപ്പീലധികാരിയുടെയും നിയമനത്തിലൂടെത്തന്നെ നിയമം പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ തീരുമാനങ്ങളില്‍ സംതൃപ്തയല്ലെങ്കില്‍ കുറ്റം ആരോപിയ്ക്കുന്ന വ്യക്തിയ്ക്ക് കോടതിയെ സമീപിച്ച് തൊഴില്‍ ഉടമയുടെമേല്‍ ശിക്ഷണ നടപടിയ്ക്ക് ശ്രമിക്കാം. പ്രസ,വാനുകൂല്യത്തിന്‍റെ കാലാവധി കണക്കുകൂട്ടലുകള്‍, നിയമവശങ്ങള്‍ മുതലായവ കോടതി പരിശോധിച്ച് തീരുമാനിക്കും.
പരാതിക്കാരിയ്ക്ക് താന്‍ അംഗമായിട്ടുള്ള രജിസ്റ്റര്‍ ചെയ്ത തൊഴിലാളി സംഘടനയെയോ, സ്വയംസേവാ സംഘടനയെയോ കേസ് നടത്തുന്നതിനുള്ള സഹായങ്ങള്‍ക്ക് സമീപിയ്ക്കാം.
അവസാനം പരിഷ്കരിച്ചത് : 9/16/2019
ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് അന്നാ ചാണ്ടി.കേ...
അശ്ലീലം” എന്നത് വിവരിക്കാന്‍ വിഷമമേറിയതും സമൂഹത്തി...
കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ ...
ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് 1860 - ലെ ഇ...