ധമനീകാഠിന്യം മൂലം ഹൃദയത്തിലേക്ക് രക്തം കിട്ടാതെ ഹൃദയാഘാതമുണ്ടായി വ്യക്തി മരിക്കാനിടയാവുന്നത് സര്‍വ്വസാധാരണയായിത്തീര്‍ന്നിരിക്കുന്നു. ഈയവസ്ഥയില്‍ നിന്ന് ഒരു മോചനമാണ് ബൈപ്പാസ് സര്‍ജറി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒറ്റനോട്ടത്തില്‍ തികച്ചും യുക്തിഭദ്രമെന്ന് തോന്നാവുന്നതാണ് ഈ ശസ്‌ത്രക്രിയ. പക്ഷെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ബൈപ്പാസുണ്ടാക്കുന്ന ലാഘവത്തോടെ പാതയുണ്ടാക്കി രക്ഷിക്കാന്‍ കഴിയുന്ന ഒന്നല്ല ജീവശരീരം. ധമനീകാഠിന്യം സംഭവിക്കുന്നത് പൊതു ആരോഗ്യത്തിനു സംഭവിച്ച തകരാറുമൂലമാണ് എന്ന് മനസിലാക്കുമ്പോഴേ ഈ സര്‍ജറിമൂലം ഹൃദയത്തെ രക്ഷിച്ചതുകൊണ്ടായില്ലെന്നും മൊത്തം ശരീരത്തെ രക്ഷിക്കാന്‍ അത് സഹായകരമല്ലെന്നും മനസിലാവുക.
ധമനീകാഠിന്യം സംഭവിക്കുന്നത് പെട്ടെന്നല്ല അതിനു വര്‍ഷങ്ങളായുള്ള തെറ്റായ ജീവിതചര്യ തന്നെയുണ്ട്. അങ്ങനെ സംഭവിക്കുന്ന കാലത്ത് ശരീരമാസകലം ശക്തിക്ഷയം സംഭവിച്ചിരിക്കും. പൊതുവെ ചെറുപ്പക്കാരില്‍ വളരെ കുറച്ചു മാത്രമേ ഈ രോഗം കണ്ടുവരുന്നുള്ളു. മദ്ധ്യവയസോടെ പലരിലും രോഗം ആരംഭിക്കുന്നു. ഇന്ത്യക്കാരില്‍ അമ്പത്തിയഞ്ചു വയസിനു മുകളിലുള്ളവരില്‍ ധാരാളമായി ഈ രോഗം കണ്ടു വരുന്നു. ജീവിത നിലവാരം ഉയര്‍ന്നതിന്റെ ഭാഗമാണ് ഇത്തരം രോഗത്തിന്റെ വ്യാപ്‌തി എന്നു മനസിലാക്കാവുന്നതാണ്. അതിനുദാഹരണമാണ് ഇന്ത്യയിലെ ഗ്രാമീണരില്‍ രണ്ടിരട്ടിമാത്രം ഹൃദ്രോഗം വര്‍ദ്ധിച്ചപ്പോള്‍ നഗരങ്ങളിലേത് അത് പത്തിരട്ടിയായി എന്നത്..
ഹൃദയരക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇത്തരം രോഗത്തിന്റെ കാരണമെന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്. വാസ്‌തവം അതല്ല. ഹൃദയത്തിലേക്ക് ശുദ്ധരക്തം എത്തിക്കുന്ന ധമനികള്‍ക്ക് മൂന്ന് പാളികളുണ്ട്. അതിലെ നടു പാളിയില്‍ വരുന്ന മുഴ (തടിപ്പ്)))) ) )) യാണ് കൊറോണറി ആര്‍ട്ടറി ഡിസീസ്. അതിറോസ് ക്ലീറോസീസ് എന്നറിയപ്പെടുന്ന ഈയവസ്ഥ എന്തുകൊണ്ടുണ്ടാകുന്നു എന്നത് ശാസ്‌ത്രത്തിന് ഇന്നും അജ്ഞാതമാണ്.
ജീവന്റെ മഹാനിയമത്തിനനുകൂലമല്ലാത്ത ഒന്നോ ഒന്നില്‍ കൂടുതലോ കാരണങ്ങള്‍ കാലങ്ങളായി തുടര്‍ന്നു വന്നാല്‍ പിന്നെ വിനാശാത്മകരോഗത്തിനു ശരീരം വഴിപ്പെടും. ധമനീഭിത്തിക്കുളളിലെ (നടുപാളിയില്‍) )) കാഠിന്യം കൂടിക്കൂടിവന്നാല്‍- രക്തക്കുഴലുകളുടെ അന്തര്‍വ്യാസം ചുരുങ്ങാനിടയാവുകയും രക്തസഞ്ചാര ത്തിന് തടസം നേരിടുകയും ചെയ്യും. ഈയവസ്ഥ വളരെ കൂടിയാല്‍ ഹൃദയത്തിലേക്ക് രക്തം കിട്ടാതെ ഹൃദയത്തിന്റെ പ്രവര്‍ത്തന ത്തെ സാരമായി ബാധിക്കുകയും ചിലപ്പോള്‍ വ്യക്തി മരിക്കാനിടയാവുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കാന്‍ കാരണം ധമനികളില്‍ ഉണ്ടാകുന്ന ചില വൈകല്യങ്ങളാണ്. ചിലപ്പോള്‍ ക്രമഭഞ്‌ജനം (Mutation) മൂലവുമാവാം. നേരത്തെ തന്നെ- പരമ്പരാഗതമായി- ധമനികള്‍ക്ക് ക്ഷീണമുളളവരിലും ധമനികള്‍ക്ക് കേടുപറ്റുന്ന രീതിയിലുളള ജീവിതചര്യ തുടര്‍ന്നു വരുന്നവരിലും ഇങ്ങനെ സംഭവിക്കാം. രക്തക്കുഴലുകളുടെ മദ്ധ്യപാളിയിലെ കോശങ്ങളുടെ ഡി. എന്‍. എ. ക്ക് സംഭവിക്കുന്ന ഒരു വ്യതിയാനം അല്ലെങ്കില്‍ പരിണാമമാണ് ധമനീകാഠിന്യത്തിന്റെ ആദ്യ കാരണം. അങ്ങനെ സംഭവിക്കുന്നതുതന്നെ രോഗനിദാനപരമായ ഒരു പരിണാമ ശൃംഖലയുടെ അന്ത്യത്തിലുമാണ്.
ധമനിഭിത്തികളില്‍ തടിപ്പുള്ളവരില്‍ ഹൃദ്രോഗ സാദ്ധ്യത കൂടുതലാണ്. അത് കൊറോണറി രോഗം കൊണ്ട് മാത്രമല്ല, ആരോഗ്യത്തിനനുകൂലമല്ലാത്ത ജീവിതചര്യകള്‍ തുടരുന്നതു കൊണ്ടു തന്നെ കാലാന്തരത്താല്‍ രക്തത്തില്‍ ചില രക്തകട്ടകള്‍ (Thrombus) ഉണ്ടായിത്തീരാറുണ്ട്. ഇവ രോഗത്താല്‍ ഇടുങ്ങിപ്പോയ ധമനിയിലെത്തുകയാണെങ്കില്‍ അവിടം ബ്ലോക്കാവും, രക്തസഞ്ചാരം നിലക്കും. ഈ സമയം ഹൃദയത്തിലേക്ക് രക്തം കിട്ടാത്തതിനാല്‍ ഹൃദയം നിന്നുപോകും. അപ്പോഴാണ് ഹൃദയാഘാതം മൂലമുള്ള മരണം ഉണ്ടാകുന്നത്. കൊറോണറി രോഗം ബാധിച്ച എല്ലാവരെയും ഇത്തരം ആഘാതമോ മരണമോ കീഴ്‌പ്പെടുത്തുന്നില്ല. കൊറോണറി ആര്‍ട്ടറി രോഗമാണെന്നും ബൈപ്പാസ് ഓപ്പറേഷന്‍ ചെയ്യണമെന്നും വൈദ്യശാസ്‌ത്രം വിധിയെഴുതിയ അനവധി വ്യക്തികള്‍ അതുചെയ്യാതെ തന്നെ വര്‍ഷങ്ങളായി സസുഖം വാഴുന്നുണ്ട്. അതിനായി അവര്‍ക്ക് ചെയ്യേണ്ടി വന്നത് ജീവിതചര്യയില്‍ ശരീരത്തിനനുകൂലമായ ഒരു മാറ്റം വരുത്തി എന്നതു മാത്രമാണ്.
ബൈപ്പാസ് സര്‍ജറി നടത്തിയവരെ അപേക്ഷിച്ച് അത് നടത്താത്തവരുടെ ആയുസ്സ് വളരെ കുറയുന്നു എന്നതാണ് പ്രചാരണം. റിസര്‍ച്ചുകള്‍ എത്ര മാത്രം സത്യസന്ധവും ശാസ്‌ത്രീയവുമാണ് എന്നതിനെ അപേക്ഷിച്ചിരിക്കുന്നു അത്. ധമനീഭിത്തിക്ക് കാഠിന്യം സംഭവിച്ചവര്‍ക്കെല്ലാം ഹൃദയാഘാതം സംഭവിക്കണമെന്നില്ല എന്നിരിക്കെ തന്നെ ബൈപ്പാസ് സര്‍ജറികള്‍ നടത്തിയവരില്‍ പലരും ഗുരുതരാവസ്ഥയിലുള്ള കൊറോണറിരോഗികളായിരുന്നില്ല എന്നതാണ് മറ്റൊരു സത്യം. രോഗഭീകരതയിലുപരിയായി ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ റീഇമ്പേഴ്‌സ്‌മെന്റ് അല്ലെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനി ചിലവഴിക്കും എന്നതാണ് ബൈപ്പാസ് ചെയ്‌തവരില്‍ പലരുടെയും പ്രചോദനം. ആശുപത്രിക്കാരുടെ ധനക്കൊതി മൂലം അനാവശ്യമായ ഒരു ബൈപ്പാസ് സര്‍ജറിക്കു വിധേയമാകേണ്ടി വന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം സര്‍ജറികള്‍ നടത്തിയവരുടെ ആയുസ് നീണ്ട് കിട്ടിയതില്‍ അത്ഭുതമില്ല.
അമേരിക്കയിലാണ് ആദ്യത്തെ ബൈപ്പാസ് സര്‍ജറി വിജയകരമായി നടന്നത്. അത് നടന്നിട്ട് ഇപ്പോള്‍ നാലു പതിറ്റാണ്ടായി. ഹൃദ്രോഗ ഗവേഷണത്തിനായി ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നത് അമേരിക്കതന്നെയാണ്. വളരെ ചിലവേറിയതും ഒരുപാട് അതിസങ്കീര്‍ണ്ണ ഉപകരണങ്ങളും നിരവധി മരുന്നുകളും ഇതിനായി വേണം. അമേരിക്കയില്‍ തന്നെ ഇരുപത്തിയഞ്ച് വര്‍ഷക്കാലത്തെ മെഡിക്കല്‍ പ്രാക്‌ടീസിനു ശേഷം റോബര്‍ട്ട്. എം. മെന്റല്‍ഷന്‍ (Robert. S. Mendelsohn. M.D) ഒരു മെഡിക്കല്‍ നിന്ദകന്റെ കുറ്റസമ്മതം (Confessions of a Medical Heretic) എന്ന പുസ്‌തകത്തില്‍ പറയുന്നു സര്‍ജന്‍മാര്‍ ഉദ്ദേശിക്കുന്നതു പോലുള്ള ഒരു പ്രയോജനം ബൈപ്പാസ് ഓപ്പറേഷന്‍ മൂലം സാദ്ധ്യമല്ല. യുനൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഹൃദയാഘാതം മൂലം സംഭവിക്കുന്ന ദാരുണമായ മരണങ്ങള്‍ക്ക് അധികവും കാരണം ബൈപ്പാസ് സര്‍ജറിയായിരുന്നു. ആള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സിലെ ഹൃദ്രോഗ വിദഗ്‌ധനായിരുന്ന ഡോ: ബിമല്‍ ചന്ദര്‍ പിന്നീട് ഹൃദ്രോഗികളുടെ ജീവിതചര്യയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ബൈപ്പാസ് ഓപ്പറേഷന്‍ ചെയ്യേണ്ടതില്‍ നിന്ന് രോഗികളെ പിന്‍തിരിപ്പിക്കുന്ന വഴി കണ്ടെത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സര്‍ജറി കഴിഞ്ഞവര്‍ക്കും വീണ്ടും രക്തക്കുഴലുകളില്‍ തടസങ്ങള്‍ വരുന്നത്, തടസങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ ഒഴിവാക്കുന്നതില്‍ രോഗികള്‍ പരാജയപ്പെടുന്നു എന്നതാണ്. മാത്രമല്ല അവതിരുത്തിക്കൊണ്ടുള്ള ഒരു ചര്യ അനുഷ്‌ഠിക്കാന്‍ രോഗി തയ്യാറായാല്‍ പിന്നെ സര്‍ജറി തന്നെ ആവശ്യമില്ല.
തെറ്റുകള്‍ മനസിലാക്കിക്കൊണ്ട് അവ തിരുത്താന്‍ തയ്യാറുള്ള വ്യക്തികള്‍ക്ക് കൊറോണറി ആര്‍ട്ടറിരോഗത്തില്‍ നിന്ന് മോചനമുണ്ട്. ബൈപ്പാസ്‌സര്‍ജറി നിശ്ചയിച്ച പലരും പ്രകൃതി ജീവനം നയിച്ചതിന്റെ ഭാഗമായി-ആരോഗ്യത്തിനനുകൂലമായി ജീവിച്ചതിന്റെ ഫലമായി- സര്‍ജറി ചെയ്യാതെ തന്നെ സുഖമായിക്കഴിയുന്നുണ്ട്.
കടപ്പാട് :magazine.naturalhygiene.in
അവസാനം പരിഷ്കരിച്ചത് : 7/5/2020
ഹൃദ്രോഗമാണ് പെട്ടെന്നുണ്ടാകുന്ന മരണങ്ങളുടെ പ്രധാന...
വിവിധ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളും അവയെ പറ്റിയ...
ഹൃദയാഘാതം ശ്രെദ്ധിക്കേണ്ട കാര്യങ്ങള്‍
ഹൃദയത്തെ കരുതലോടെ കാത്താല്‍ ഹൃദ്രോഗവും ഹൃദയാഘാതവു...