ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങള്‍
ഇതിന് പ്രധാനപ്പെട്ട കാരണം ജന്മനാ തന്നെ ഹൃദയത്തിന്റെ ഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്. ഇതുകാരണം ഹൃദയത്തിലൂടെയുള്ള രക്തപ്രവാഹത്തിന് തടസം നേരിടുന്നു.
ലഘുവായ പ്രശ്നങ്ങള്‍ മുതല്‍ വളരെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ വരെയുണ്ടാകാന്‍ സാധ്യതയുള്ള തരത്തില്‍ ഹൃദയവൈകല്യങ്ങള്‍ പലവിധത്തിലുണ്ട്
ലക്ഷണങ്ങള്‍
ജന്മനാ ഉണ്ടാകുന്ന ഹൃദയവൈകല്യങ്ങള്‍ക്ക് യാതൊരു ലക്ഷണവും കാണുന്നില്ല. ചിലപ്പോള്‍ വളരെ കുറച്ച് ലക്ഷണങ്ങള്‍ പ്രകടമാകുന്നു.
കടുത്ത വൈകല്യങ്ങളാണെങ്കില്‍ നവജാതശിശുക്കളില്‍ ചില രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഉയര്‍ന്ന ശ്വാസോച്ഛ്വാസ നിരക്ക്, ത്വക്ക്, ചുണ്ട്, കൈനഖങ്ങള്‍ എന്നിവിടങ്ങളില്‍ നീല നിറം, തളര്‍ച്ച, മന്ദഗതിയിലുള്ള രക്തപ്രവാഹം എന്നിവ ലക്ഷണങ്ങളാണ്.
മുതിര്‍ന്ന കുട്ടികളില്‍ വ്യായാമമോ മറ്റു പ്രവൃത്തികളോ ചെയ്യുമ്പോള്‍ ശ്വാസം കിട്ടാതെ വരികയോ വേഗത്തില്‍ തളര്‍ന്നുപോകുകയോ ചെയ്യുന്നു.
ഹൃദയവൈകല്യങ്ങളുടെ പ്രധാനലക്ഷണങ്ങള്‍ അമിതമായ ക്ഷീണം, ശ്വാസം മുട്ടല്‍, ശ്വാസകോശങ്ങളില്‍ രക്തം കെട്ടി നില്ക്കുക, കാല്പാദം, കണങ്കാല്, കാലുകള്‍ എന്നിവിടങ്ങളില്‍ നീരു വന്ന് വീര്‍ക്കുക തുടങ്ങിയവയാണ്.
ഗര്‍ഭാവസ്ഥയിലോ ജനിച്ചയുടനെയോ ശിശുക്കളിലെ ഗുരുതരമായ ഹൃദയവൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. ചില വൈകല്യങ്ങള്‍ ശൈശവാവസ്ഥയിലോ മുതിര്‍ന്നതിനു ശേഷമോ പോലും കണ്ടെത്താന്‍ കഴിയാറില്ല.
റുമാറ്റിക് ഹൃദ്രോഗങ്ങള്‍
ഹൃദയ വാല്‍വുകള്‍ക്കുണ്ടാകുന്ന തകരാറുകളാണ് റുമാറ്റിക് ഹൃദ്രോഗങ്ങള്‍ എന്നറിയപ്പെടുന്നത്. (വാല്‍വുകള്‍ ഹൃദയത്തിനുള്ളില്‍ രക്തത്തിന്റെ തിരിച്ചൊഴുക്ക് തടയുന്ന സംവിധാനങ്ങളാണ്). സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ കാരണം തൊണ്ടയില്‍ ഉണ്ടാകുന്ന അണുബാധ ക്രമേണ വാല്‍വുകളുടെ നാശത്തിന് കാരണമാകുന്നു. തൊണ്ടയിലെ അണുബാധ യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ റുമാറ്റിക് ഫിവര്‍ ഉണ്ടാകുന്നു. തുടര്‍ച്ചയായുണ്ടാകുന്ന റുമാറ്റിക് ഫിവര്‍ ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നു.
ഹൃദയം, സന്ധികള്‍, തലച്ചോറ്, ത്വക്ക് തുടങ്ങിയ ഭാഗങ്ങളിലെ പേശികള്‍ നീരുവന്ന് വീര്‍ക്കുന്ന അവസ്ഥയാണ് റുമാറ്റിക് ഫിവര്‍. ഇത് ഹൃദയത്തിന് സ്ഥിരമായ വൈകല്യങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയെ റുമാറ്റിക് ഹൃദ്രോഗം എന്നു പറയുന്നു.
ലക്ഷണങ്ങള്‍
പനി
കൈമുട്ട്, കാല്‍മുട്ട് തുടങ്ങിയ സന്ധികള്‍ നീരുവന്ന് വീര്‍ക്കുന്നു. സന്ധികളില്‍ വേദന, ചുവപ്പുനിറം
നീരുവന്ന് വീര്‍ത്ത സന്ധികളില്‍ ചെറുമുഴകള്‍ പ്രത്യക്ഷപ്പെടുന്നു
കൈകാലുകളിലെയും മുഖത്തെയും പേശികളുടെ നിയന്ത്രണാതീതമായ ചലനം
തളര്‍ച്ച, ശ്വാസംമുട്ടല്‍
ഹൃദയവാല്‍വിന് തകരാറു സംഭവിച്ചാല്‍ ?
തകരാറു സംഭവിച്ച ഒരു വാല്‍വ് പൂര്‍ണ്ണമായി അടയാതിരിക്കുകയോ (insufficiency) പൂര്‍ണ്ണമായി തുറക്കാതിരിക്കുകയോ (stenosis) ചെയ്യാം.
ഹൃദയവാല്‍വ് ശരിയായ രീതിയില്‍ അടഞ്ഞില്ലെങ്കില്‍ പമ്പ് ചെയ്യപ്പെട്ട രക്തം തിരികെ ഹൃദയ അറയിലേക്ക് പ്രവേശിക്കുന്നു. ഇതിനെ ലീക്കേജ് (regurgitation) എന്നു പറയുന്നു. വാല്‍വിലൂടെ ഈ രക്തം സാധാരണ രക്തപ്രവാഹത്തിലേക്ക് കലരുന്നു. ഇത്തരത്തില്‍ അധികമായി പ്രവേശിക്കുന്ന രക്തം ഹൃദയപേശികള്‍ക്ക് കൂടുതല്‍ ആയാസം നല്കുന്നു.
ഹൃദയവാല്‍വ് പൂര്‍ണ്ണമായി തുറന്നില്ലെങ്കില്‍ ആവശ്യമായ അളവില്‍ രക്തം പമ്പുചെയ്യുന്നതിനായി ഹൃദയപേശികള്‍ക്ക് കൂടുതല്‍ ആയാസപ്പെടേണ്ടി വരുന്നു. സുഷിരം തീരെ ചെറുതാകുന്നതുവരെ കാര്യമായ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല.
രോഗനിര്‍ണ്ണയം ?
ഹൃദയത്തിന്റെ തകരാറ് കണ്ടുപിടിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന രണ്ട് മാര്‍ഗ്ഗങ്ങള്‍ നെഞ്ചിന്റെ X-Ray യും ECG യുമാണ്.
എന്താണ് ചികിത്സ ?
രോഗിയുടെ മൊത്തത്തിലുള്ള ശാരീരികാരോഗ്യം, മെഡിക്കല്‍ ഹിസ്റ്ററി, രോഗത്തിന്റെ വ്യാപ്തി എന്നിവയെ അടിസ്ഥാനമാക്കി ഡോക്ടര്‍ പ്രത്യേക ചികിത്സ നിശ്ചയിക്കുന്നു.
ഹൃദ്രോഗത്തിന്റെ പ്രധാന കാരണമായ റുമാറ്റിക് ഫിവര്‍ വരാതെ നോക്കുകയാണ് ഏറ്റവും നല്ല ചികിത്സാ മാര്‍ഗ്ഗം.
രോഗപ്രതിരോധം എങ്ങനെ ?
റുമാറ്റിക് ഫിവര്‍ വരാതെ തടയുന്നതാണ് ഏറ്റവും അനുയോജ്യമായ പ്രതിരോധ മാര്‍ഗ്ഗം. തൊണ്ടയിലെ രോഗാണുബാധ യഥാസമയം ചികിത്സിച്ചു മാറ്റുന്നതു വഴി ഇത് സാധ്യമാകും. റുമാറ്റിക് ഫിവര്‍ വന്നു കഴിഞ്ഞാല്‍ ആന്റിബയോട്ടിക്കുകളുടെ തുടര്‍ച്ചയായ ഉപയോഗം മൂലം തുടര്‍ന്നുള്ള ഹൃദ്രോഗബാധ തടയാം.
ഹൃദയാഘാതം
ഔരസാശയത്തിനുള്ളില് ഇടതുഭാഗത്തായാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. ഇത് ദിവസത്തില്‍ ഏതാണ്ട് 1 ലക്ഷം തവണ സ്പന്ദിക്കുന്നു. ഓരോ സ്പന്ദനത്തിലൂടെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പുചെയ്യുന്നു. ഇത് ഒരു മിനിറ്റില്‍ 60 മുതല്‍ 90 തവണ ആവര്‍ത്തിക്കുന്നു. ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഹൃദയപേശികളുടെ ആരോഗ്യം ഒരു അത്യന്താപേക്ഷിതഘടകമാണ്.
കൊറോണറി ധമനികളിലൂടെ ഒഴുകുന്ന രക്തത്തില്‍ നിന്നാണ് ഹൃദയത്തിനാവശ്യമായ ഓക്സിജനും പോഷണവും ലഭിക്കുന്നത്. ഹൃദയത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇടത് – വലത് ഭാഗങ്ങള്‍. വലതുഭാഗത്ത് രണ്ട് അറകള്‍ കാണുന്നു – വലത്തേ ഏട്രിയം, വലത്തേ വെന്‍ട്രിക്കിള്‍. അതുപോലെ ഇടതുഭാഗത്ത് രണ്ട് അറകള്‍ കാണുന്നു – ഇടത്തേ ഏട്രിയം, ഇടത്തേ വെന്‍ട്രിക്കിള്‍. ആകെക്കൂടി ഹൃദയത്തില്‍ നാല് അറകളുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അശുദ്ധ രക്തം ഹൃദയത്തിന്റെ വലത്തേ അറകളിലെത്തുന്നു. അവിടെ നിന്ന് ശ്വാസകോശത്തിലേക്കെത്തിക്കുന്നു. ശ്വാസകോശത്തില്‍ വച്ച് ശുദ്ധീകരിക്കുന്ന രക്തം തിരികെ ഹൃദയത്തിന്റെ ഇടത്തേ
അറകളിലെത്തുകയും അവിടെ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കെത്തുകയും ചെയ്യുന്നു. രക്തപ്രവാഹം നിയന്ത്രിക്കുന്നതിനായി ഹൃദയത്തില്‍ 4 വാല്വുകളുണ്ട്. ഇടതുവശത്ത് രണ്ട് വാല്‍വുകളും (മിട്രല്‍, അയോര്‍ട്ടിക്) വലതുഭാഗത്ത് രണ്ട് വാല്‍വുകളും (പള്‍മിനറി, ട്രൈക്സ്പിഡ്)
ഹൃദയാഘാതം എന്നാലെന്ത്?
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തംപമ്പുചെയ്യുന്ന അവയവമാണ് ഹൃദയം. കൊറോണറി ധമനികള്‍ വഴി ഹൃദയം ശുദ്ധരക്തത്തെ സ്വീകരിക്കുന്നു. ഈ രക്തകുഴലുകളില്‍ എന്തെങ്കിലും തടസ്സം നേരിടുകയാണെങ്കില്‍ ഹൃദയപേശികള്‍ക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരികയും അവ നശിക്കാനിടയാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ ഗുരുതരാവസ്ഥ ഹൃദയപേശികള്‍ക്കുണ്ടാകുന്ന കേടുപാടുകളെ ആശ്രയിച്ചിരിക്കുന്നു. ഹൃദയപേശികളുടെ പ്രവര്‍ത്തനശേഷി നഷ്ടപ്പെടുന്നതുവഴി രക്തം പമ്പു ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവു നഷ്ടപ്പെടുന്നു. തുടര്‍ന്ന് കാല്പാദം അമിതമായി വിയര്‍ക്കുകയും ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുന്നു.
എന്തുകൊണ്ട് ഇതു സംഭവിക്കുന്നു?
പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ രക്തക്കുഴലുകളില്‍ (കൊറോണറി ധമനികള്‍ ഉള്‍പ്പെടെ) കൊളസ്ട്രോള്‍ അടിഞ്ഞു കൂടുകയും രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇങ്ങനെ കൊളസ്ട്രോള്‍ അടിഞ്ഞുകൂടി രക്തക്കുഴലുകളുടെ ഭിത്തിക്ക് കട്ടികൂട്ടി ഉള്‍വ്യാസം കുറക്കുന്ന അവസ്ഥയെ അതിറോസ്ക്ലീറോസിസ് എന്നു പറയുന്നു.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഹൃദ്രോഗസാധ്യത കൂടുതല്‍. സ്ത്രീകളില്‍ ലൈംഗിക ഹോര്‍മോണുകളായ ഈസ്ട്രൊജനും പ്രൊജസ്ട്രോണും ഹൃദയത്തിന് സംരക്ഷണം നല്കുന്നതില് സഹായിക്കുന്നു.
ഈ സംരക്ഷണം ആര്‍ത്തവവിരാമം വരെ നീണ്ടു നില്‍ക്കുന്നതാണ്. ഏഷ്യക്കാരില്‍, പ്രത്യേകിച്ച് ഇന്ത്യക്കാരിലാണ് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലായി കണ്ടു വരുന്നത്.
പ്രധാന കാരണങ്ങള്‍:
എച്ച്.ഡി.എല്‍ - ന്റെ അളവിലുണ്ടാകുന്ന കുറവ്.
ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?
ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല, മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ കാണിക്കുന്നു. പ്രധാനമായും നെഞ്ചുവേദനയും ശ്വാസതടസ്സവുമാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍. അമിതമായി വിയര്‍ക്കല്‍, തലകറക്കം, ബോധക്ഷയം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍. നെഞ്ചിന്റെ മുന്‍ഭാഗത്തോ മാറെല്ലിനു പിന്‍ഭാഗത്തോ ആണ് വേദന അനുഭവപ്പെടുന്നത്. മറ്റു ലക്ഷണങ്ങളായ ഛര്‍ദ്ദി, ഉല്‍കണ്ഠ, ചുമ, വിയര്‍ക്കല്‍ തുടങ്ങിയവ 20 മിനിറ്റ് നേരത്തേക്ക് നീണ്ടു നില്ക്കും. രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞ് രോഗി വിളറിയ അവസ്ഥയില്‍ കാണപ്പെടുന്നു. രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയ്ക്കുന്നത് മരണത്തിനിടയാക്കുന്നു.
രോഗനിര്‍ണ്ണയം എങ്ങനെ നടത്തും?
രോഗിയുടെ മെഡിക്കല്‍ ഹിസ്റ്ററി ഡോക്ടര്‍ വിശദമായി പരിശോധിക്കുന്നു. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം തുടങ്ങിയവ രേഖപ്പെടുത്തുന്നു. ഹൃദയത്തിന്റെ വൈദ്യുത പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനായി ECG എടുക്കുന്നു. ECG പരിശോധനയിലൂടെ ഹൃദയസ്പന്ദനിരക്ക്, ഹൃദയത്തിന്റെ പ്രവര്ത്തനതാളത്തിലെ വൈകല്യങ്ങള്‍, ഹൃദയപേശികളുടെ തകരാറുകള്‍ എന്നിവ മനസ്സിലാക്കാന്‍ കഴിയും. പ്രധാനമായും ഓര്‍മിക്കേണ്ട ഒരു കാര്യം ആദ്യഘട്ടത്തിലെ ECG പരിശോധനയില്‍ കുഴപ്പങ്ങളൊന്നും ഇല്ല എന്നുള്ളത് ഭാവിയിലെ രോഗസാധ്യത തള്ളിക്കളയുന്നില്ല എന്നതാണ്. രക്തപരിശോധനയിലൂടെ ഹൃദയപേശികള്‍ക്ക് തകരാറുണ്ടോ എന്ന് കണ്ടുപിടിക്കാനാവും. നെഞ്ചിന്റെ X-Ray എടുക്കുന്നതും രോഗനിര്‍ണ്ണയത്തിന് സഹായിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെകുറിച്ച് പ്രയോജനപ്രദമായ വിവരങ്ങള്‍ ഇക്കോകാര്‍ഡിയോഗ്രാം എന്ന പ്രത്യേകതരം സ്കാനിലൂടെ ലഭിക്കും. കൊറോണറി ആന്‍ജിയോഗ്രാമിലൂടെ കൊറോണറി ധമനികളിലെ തടസങ്ങളെകുറിച്ച് വ്യക്തമായി അറിയാന്‍ കഴിയും.
ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തിക്ക് നല്‍കേണ്ട പ്രഥമ ശുശ്രൂഷകള്‍ എന്തൊക്കെയാണ്?
കൃത്യമായ ചികിത്സയിലൂടെ ഹൃദയാഘാതത്തിന് ഇരയാകുന്ന വ്യക്തികളുടെ ജീവന് രക്ഷിക്കാന്‍ കഴിയും. വൈദ്യചികിത്സ ലഭ്യമാകുന്നതിനു മുമ്പ് വൈദ്യചികിത്സ നല്കേണ്ടതാവശ്യമാണ്. ആദ്യമായി രോഗിയെ നിവര്‍ത്തി കിടത്തുക. ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ അയച്ചിടുക. ഓക്സിജന്‍ സിലിണ്ടര്‍ ലഭ്യമാണെങ്കില്‍ രോഗിക്ക് അടിയന്തിരമായി ഓക്സിജന്‍ നല്‍കണം. നൈട്രോഗ്ലിസറിന്‍ അഥവാ സോര്‍ബിട്രേറ്റ് ഗുളികകള്‍ ലഭ്യമാണെങ്കില്‍ ഒന്നോ രണ്ടോ ഗുളികകള്‍ രോഗിയുടെ നാവിനടിയില്‍ വയ്ക്കണം. ആസ്പിരിന്‍ ഗുളികയും വെള്ളത്തില്‍ അലിയിച്ച് നല്‍കാവുന്നതാണ്.
ചികിത്സകള്‍ എന്തൊക്കെയാണ്?
ഹൃദയാഘാതം സംഭവിച്ചാലുടന്‍ തന്നെ രോഗിക്ക് അടിയന്തിര വൈദ്യാഘാതം ലഭിക്കേണ്ടതുണ്ട്. കഴിവതും വേഗം രോഗിയെ ആശുപത്രിയിലെത്തിക്കണം. ആദ്യത്തെ കുറച്ചു നിമിഷങ്ങള്‍ അഥവാ മണിക്കൂറുകള്‍ നിര്‍ണ്ണായകമാണ്. പ്രാഥമിക ഘട്ടത്തില്‍ കൊറോണറി ധമനിയിലെ രക്തക്കട്ട അലിയിക്കുന്നതിനുള്ള മരുന്നുകളാണ് നല്‍കുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നു. അസാധാരണമായ വ്യത്യാസങ്ങള്‍ ശരിയാക്കുന്നു. വേദനാസംഹാരികള്‍ നല്‍കുകയും രോഗിയെ ഉറങ്ങാനും വിശ്രമിക്കാനും അനുവദിക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ അത് കുറയ്ക്കാനുള്ള മരുന്നുകള്‍ നല്കുന്നു.
യഥാര്‍ത്ഥ ചികിത്സാക്രമം തികച്ചും വ്യക്തിനിഷ്ടമാണ്. ഇത് രോഗിയുടെ പ്രായം, ഹൃദയാഘാതത്തിന്റെ തീവ്രത, ഹൃദയത്തിന്റെ തകരാറ്, രക്തക്കുഴലുകളുടെ തടസ്സത്തിന്റെ വ്യാപ്തി തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു. പല സന്ദര്‍ഭങ്ങളും രക്തക്കുഴലുകളിലെ തടസ്സം നീക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനുവേണ്ടി കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, ബലൂണ്‍ ഉപയോഗിച്ച് രക്തക്കുഴലുകള്‍ വികസിപ്പിക്കല്‍, കൊറോണറി ബൈപാസ് ശസ്ത്രക്രിയ തുടങ്ങിയ രീതികള്‍ നിലവിലുണ്ട്.
ഹൃദയാഘാതം എങ്ങനെ തടയാം?
ഹൃദ്രോഗസാധ്യത കൂടുതലുള്ള ആളുകള്‍ ചുവടെ പറയുന്ന പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ജീവിതശൈലിയിലെ മാറ്റം
പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവയുള്ളവര്‍ കൃത്യമായി മരുന്നുകഴിക്കണം
ഹൃദയം നിലയ്ക്കല്‍
ലളിതമായിപ്പറഞ്ഞാല്‍ ഹൃദയം ശരിയായ രീതിയില്‍ രക്തം പമ്പുചെയ്യാത്ത അവസ്ഥയാണ് ഹൃദയം നിലയ്ക്കല്‍. ഹൃദയം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി എന്നോ ഹൃദയാഘാതം സംഭവിച്ചുവെന്നോ ഇതുകൊണ്ടര്ത്ഥമില്ല. ഇടയ്ക്ക് ഹൃദയം നിലയ്ക്കല്‍ എന്ന അവസ്ഥ ഉണ്ടാകുന്നവര്‍ക്ക് മുമ്പ് എപ്പോഴെങ്കിലും ഹൃദയാഘാതം സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഹൃദയം നിലയ്ക്കുന്ന അവസ്ഥയെ കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫോലിയര്‍ (congestive heart failure) എന്നും പറയാറുണ്ട്. “Congestive” എന്ന പദംകൊണ്ടുദ്ദേശിക്കുന്നത് ഹൃദയം ശരിയായി രക്തം പമ്പുചെയ്യാത്തതിനാല് ശരീരദ്രവം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്.
ഹൃദയം നിലയ്ക്കുന്നതിന്റെ കാരണങ്ങള്‍ ?
പല കാരണങ്ങള്‍ കൊണ്ട് ഹൃദയം നിലയ്ക്കുന്നു. പലപ്പോഴും യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കാന്‍ കഴിയാറില്ല. പ്രധാനപ്പെട്ട ചില കാരണങ്ങള്‍ ചുവടെച്ചേര്‍ക്കുന്നു:
ഹൃദയം നിലയ്ക്കുന്നതിന്റെ ലക്ഷണങ്ങള്‍ ?
അപകടസാധ്യത കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍/ മാര്‍ഗ്ഗങ്ങള്‍
പെരികാര്‍ഡിയല്‍ എഫ്യൂഷന്‍
ഹൃദയത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന പെരികാര്‍ഡിയം എന്ന ഇരട്ടസ്തരത്തിന്റെ പാളികള്‍ക്കിടയില്‍ അസാധാരണമായ തോതില്‍ ദ്രവം നിറഞ്ഞു കാണുന്ന അവസ്ഥയാണ് പെരികാര്‍ഡിയല്‍ എഫ്യൂഷന്‍. സാധാരണഗതിയില്‍ ശരീരത്തിനുണ്ടാകുന്ന പല വൈകല്യങ്ങളും ഈ അവസ്ഥയിലേക്ക് നയിക്കാം. ഇത് ലളിതമോ മാരകമോ ആകാം. രോഗലക്ഷണങ്ങളില്‍ വ്യത്യാസമുണ്ട്. സാധാരണയായി പെരികാര്‍ഡിയല്‍ സ്തരങ്ങള്‍ക്കിടയില്‍ 15-50 മി.ലി. ദ്രാവകമാണ് കാണപ്പെടുന്നത്. ഇത് പെരികാര്‍ഡിയത്തിലെ വിസറല്‍, പറൈറ്റല്‍, പാളികള്‍ക്ക് സ്നേഹകമായി (Lubricant) വര്‍ത്തിക്കുന്നു. പെരികാര്‍ഡിയം, പെരികാര്‍ഡിയല്‍ ദ്രവം എന്നിവ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നു. സാധാരണയായി പെരികാര്‍ഡിയം, പെരികാര്‍ഡിയല്‍ ദ്രവത്തെ ഉള്‍ക്കൊള്ളത്തക്കവിധത്തില്‍ അല്പം വികസിക്കുന്നു. കാരണം പെരികാര്ഡിയത്തിനുള്ളിലെ മര്‍ദ്ദം വര്‍ദ്ധിക്കുന്നില്ല. മയോകാര്ഡിയത്തിന്റെ സങ്കോചത്തില്‍ പെരികാര്‍ഡിയവും അനുബന്ധ ഭാഗങ്ങളും സഹായിക്കുന്നു. കൂടാതെ ഹൃദയത്തിന് അനുഭവപ്പെടുന്ന മര്‍ദ്ദം ഹൃദയത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ വ്യാപിക്കുന്നു. ‘പെരികാര്‍ഡിയല്‍ എഫ്യൂഷന്‍’ എന്ന അവസ്ഥയുടെ തീവ്രത പ്രധാനമായും പെരികാര്‍ഡിയത്തില്‍ അടിയുന്ന ദ്രാവകത്തിന്റെ തോതിനെ അനുസരിച്ചിരിക്കും.
പെരികാര്‍ഡിയല്‍ ദ്രവത്തിന്റെ അളവില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ദ്ധനവ് (ഏതാണ്ട് 80 മി.ലി) പെരികാര്‍ഡിയത്തിലെ മര്‍ദ്ദം കുത്തനെ വര്‍ദ്ധിക്കാനിടയാക്കും. എന്നാല്‍ ദ്രവത്തിന്റെ സാവധാനത്തിലുള്ള വര്‍ദ്ധനവ് (ഏതാണ്ട് 2 ലിറ്റര്‍ വരെ) പ്രത്യേക ലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ല.
പെരികാര്‍ഡിയല്‍ എഫ്യൂഷന്‍ – കാരണങ്ങള്‍
പെരികാര്‍ഡിയല്‍ ദ്രവത്തിന്റെ അസാധാരണമായ ഉല്പാദനം ഇനിപ്പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
1) പെരികാര്‍ഡിറ്റിസ്
2) ലിംഫ് കുഴലുകളില്‍ അനുഭവപ്പെടുന്ന തടസ്സം കാരണം ദ്രവം പെരികാര്‍ഡിയത്തില്‍ കെട്ടിനില്‍ക്കുന്നു.
3) പെരികാര്‍ഡിയത്തിലെ വീക്കം, രോഗാണുബാധ, വളര്‍ച്ച, സ്വയം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നിവ മുഖേന ദ്രാവകം അടിഞ്ഞുകൂടുന്നു
ലക്ഷണങ്ങള്‍
പെരികാര്‍ഡിയല്‍ ഫ്യൂഷന്‍ - ശാരീരിക ലക്ഷണങ്ങള്‍
ഗുണകരമായ കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണം
കരള്‍ ഉല്പാദിപ്പിക്കുന്ന മെഴുകുപോലുള്ള ഒരു പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. ഇത് പല ഭക്ഷണപദാര്‍ത്ഥങ്ങളിലും അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെയും ചില ഹോര്‍മോണുകളുടെയും ഉല്പാദനത്തിന് കൊളസ്ട്രോള്‍ ആവശ്യമാണ്. കൂടാതെ കോശഭിത്തിയുടെ നിര്‍മ്മാണത്തിനും കൊഴുപ്പിന്റെ ദഹനത്തിന് സഹായിക്കുന്ന പിത്തരസത്തിന്റെ ഉല്പാദനത്തിനും കൊളസ്ട്രോള്‍ ആവശ്യമാണ്. വാസ്തവത്തില്‍ ശരീരത്തിനാവശ്യമുള്ള കൊളസ്ട്രോള്‍ ശരീരത്തില്‍ തന്നെ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാലും പല ഭക്ഷണപദാര്‍ത്ഥങ്ങളിലും കൊളസ്ട്രോള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ല.
ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് അമിതമായി കൂടുന്നത് ഹൃദ്രോഗം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്ന പല ഘടകങ്ങളുണ്ട്.
എന്നാല്‍ ഇവയൊക്കെ നിയന്ത്രിക്കാന്‍ കഴിയും എന്നത് ശുഭവാര്‍ത്തയാണ്
എച്ച്.ഡി.എല്‍ ഉയര്‍ന്ന അളവില്‍
അമിതമായ തോതിലെങ്കിലും ശരീരത്തിന് കുറഞ്ഞ അളവില്‍ കൊഴുപ്പ് ആവശ്യമാണ്. ഒരു ദിവസം ശരീരത്തിന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ 1/4 ഭാഗം കൊഴുപ്പില്‍ നിന്നാണ് ലഭിക്കുന്നത്. ഇതിന്റെ വളരെ ചെറിയ ഒരംശം പൂരിത കൊഴുപ്പില്‍ നിന്നാണ് ലഭിക്കേണ്ടത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിലും ഫാസ്റ്റ് ഫുഡിലും ഇത്തരം പൂരിത കൊഴുപ്പാണ് കൂടുതലായി കാണപ്പെടുന്നത്. പൂരിത കൊഴുപ്പ് ശരീരത്തിലെ എല്‍.ഡി.എല്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തില്‍ ട്രാന്‍സ്ഫാറ്റിന്റെ (അപൂരിത കൊഴുപ്പിന്റെ) അളവ് കുറയ്ക്കേണ്ടുണ്ട്. സസ്യ എണ്ണകളുടെ ഉപയോഗം ട്രാന്‍സ്ഫാറ്റിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിന് ഗുണകരമല്ല. കാരണം ഇവ എല്‍.ഡി.എല്‍ ന്റെ അളവ് കൂട്ടുന്നതോടൊപ്പം എച്ച്.ഡി.എല്‍ ന്റെ അളവ് കുറയ്ക്കുന്നു.
മറ്റു രണ്ടുതരം കൊഴുപ്പുകളുണ്ട്. മോണോ അപൂരിത കൊഴുപ്പുകളും പോളി അപൂരിത കൊഴുപ്പുകളും. ഇവ പ്രധാനമായും ഒലിവ് എണ്ണ, ചിലതരം മത്സ്യങ്ങള്‍, പരിപ്പുകള്‍ എന്നിവയില്‍ കാണപ്പെടുന്നു. അവകാഡോസ് (Avocados) മോണോ അപൂരിത കൊഴുപ്പുകളുടെ മുഖ്യസ്രോതസ്സാണ്.
മറ്റു രണ്ടുതരം കൊഴുപ്പുകളുണ്ട്. മോണോ അപൂരിത കൊഴുപ്പുകളും പോളി അപൂരിത കൊഴുപ്പുകളും. ഇവ പ്രധാനമായും ഒലിവ് എണ്ണ, ചിലതരം മത്സ്യങ്ങള്‍, പരിപ്പുകള്‍ എന്നിവയില്‍ കാണപ്പെടുന്നു. അവകാഡോസ് (Avocados) മോണോ അപൂരിത കൊഴുപ്പുകളുടെ മുഖ്യസ്രോതസ്സാണ്.
ഒമേഗ 3-ഫാറ്റി ആസിഡുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നത് എച്ച്.ഡി.എല്‍ ന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ചൂര, സാല്‍മണ്‍, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ഇത്തരം ഫാറ്റി ആസിഡുകള്‍ ധാരാളമായി കാണപ്പെടുന്നു. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഈ മത്സ്യങ്ങള്‍ കഴിയ്ക്കുന്നത് അഭികാമ്യമാണ്. മത്സ്യഎണ്ണകള്‍, സോയാബീന്‍ ഉല്പന്നങ്ങള്, ഇലക്കറികള്‍ എന്നിവയില്‍ ഗുണകരമായ കൊളസ്ട്രോള്‍ അടങ്ങിയിരിക്കുന്നു. എച്ച്.ഡി.എല്‍ ന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഒരു മാര്‍ഗ്ഗം വ്യായാമമാണ് (നടത്തം,
ഓട്ടം, പടികള്‍ കയറിയിറങ്ങല്‍ തുടങ്ങിയവ). ആഴ്ചയില്‍ 5 ദിവസം 30 മിനിട്ടു നേരം ഈ വ്യായാമം ചെയ്താല്‍ 2 മാസം കൊണ്ട് എച്ച്.ഡി.എല്‍ ന്റെ അളവ് 5% വര്‍ദ്ധിക്കുന്നു. പുകവലിക്കാര്‍, പുകവലി ഉപേക്ഷിക്കുന്നത് എച്ച്.ഡി.എല്‍ ന്റെ അളവ് കൂട്ടാന്‍ സഹായിക്കും. പുകവലിക്കുമ്പോള്‍ ശരീരത്തിലെത്തുന്ന രാസവസ്തുക്കള്‍ എച്ച്.ഡി.എല്‍ ന്റെ അളവ് കുറയ്ക്കുന്നു. പുകവലി നിര്‍ത്തുമ്പോള്‍ എച്ച്.ഡി.എല്‍ 10% വര്‍ദ്ധിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നത് ഗുണകരമായ കൊളസ്ട്രോളിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു. നല്ല കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
എല്‍ഡിഎല്‍, എച്ച്ഡിഎല്‍ നല്ലതേത്? ചീത്തയേത്?
കൊളസ്ട്രോള്‍ രക്തത്തിലലിയുന്നില്ല. ലിപ്പോ പ്രോട്ടീനുകള്‍ രക്തത്തിലൂടെയുള്ള ഇവയുടെ സംവഹനം സാധ്യമാക്കുന്നു. എല്‍ഡിഎല്‍ (Low Density Lipoprotein) ദോഷകരമായ കൊളസ്ട്രോളാണ്. എച്ച്ഡിഎല്‍ നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു.
ട്രൈഗ്ലിസറൈഡുകള്ക്കൊപ്പം എച്ച്ഡിഎല്‍, എല്‍ഡിഎല്‍ എന്നീ കൊഴുപ്പുകളും ശരീരത്തിന്റെ കൊളസ്ട്രോളിന്റെ അളവും നിര്‍ണ്ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നു. ഇത് രക്തപരിശോധനയിലൂടെ നിര്‍ണയിക്കാന്‍ കഴിയും.
എല്‍ഡിഎല്‍ (ചീത്ത) കൊളസ്ട്രോള്‍
രക്തത്തില്‍ എല്‍ഡിഎല്‍ ന്റെ അളവ് കൂട്ടുമ്പോള്‍ അത് സാവധാനം ഹൃദയത്തിലേക്കും തലച്ചോറിലേക്കും രക്തം കൊണ്ടുപോകുന്ന ധമനികളുടെ ഭിത്തിയില്‍ അടിഞ്ഞു കൂടുന്നു. ധമനികളില്‍ രക്തക്കട്ട രൂപപ്പെടുകയാണെങ്കില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകുന്നു.
എല്‍ഡിഎല്‍ (നല്ലത്) കൊളസ്ട്രോള്‍
രക്തത്തിലെ ആകെ കൊളസ്ട്രോളിന്റെ 1/4 മുതല്‍ 3/4 ഭാഗം വരെ എച്ച്ഡിഎല്‍ ആണ്. എച്ച്ഡിഎല്‍ നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു. ഉയര്‍ന്ന അളവില്‍ എച്ച്ഡിഎല്‍ ഉണ്ടായിരുന്നാല്‍ അത് ഹൃദയാഘാതത്തെ ചെറുക്കാന്‍ സഹായിക്കുന്നു. എച്ച്ഡിഎല്‍ ന്റെ അളവ് ക്രമാതീതമായി കുറയുന്നത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ട്രൈഗ്ലിസറൈഡുകള്‍
ശരീരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന കൊഴുപ്പിന്റെ ഒരു രൂപമാണ് ട്രൈഗ്രിസളൈഡുകള്. പൊണ്ണത്തടി, ശാരീരികാദ്ധ്വാനത്തിന്റെ അഭാവം, പുകവലി, മദ്യത്തിന്റെ അമിത ഉപഭോഗം, അന്നജം കൂടുതലടങ്ങിയ ഭക്ഷണം എന്നിവ മുഖേന ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടുന്നു. അതിനനുസരിച്ച് എല്‍ഡിഎല്‍ ന്റെ അളവ് കൂടുകയും എച്ച്ഡിഎല്‍ ന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഹൃദ്രോഗമോ പ്രമേഹമോ ഉള്ള രോഗികളില്‍ ഏറെപ്പേര്‍ക്കും ട്രൈഗ്ലിസറൈഡിന്റെ അളവു കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എല്‍പി (എ) കൊളസ്ട്രോള്‍
എല്‍ഡിഎല്‍ കൊളസ്ട്രോളിന് ജനിതകവ്യതിയാനം സംഭവിച്ച രൂപമാണ് എല്‍പി (എ) ഇതിന്റെ അളവ് വര്‍ദ്ധിക്കുന്നത് ധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടാനിടയാക്കുന്നു.
ഹൃദ്രോഗമരണം ആണ് ലോകമരണ നിരക്കില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഹൃദ്രോഗ ബോധവത്കരണവും രോഗപ്രതിരോധ മാര്‍ഗങ്ങളും ഫലപ്രദമായ ചികിത്സാരീതികളും കാരണം വികസിത രാജ്യങ്ങളില്‍ ഹൃദ്രോഗനിരക്ക് കുറഞ്ഞുവരുമ്പോള്‍ ഇന്ത്യയില്‍ ഇത് അടിക്കടി കൂടിവരുന്നതായി കാണാം. പ്രമേഹം, ബ്ളഡ് പ്രഷര്‍ (ബി.പി), പുകവലി, അമിതകൊഴുപ്പ് തുടങ്ങിയ കാരണങ്ങളാണ് ഹൃദ്രോഗ ധമനികളില്‍ അതീറോസ്ക്ളീറോസിസ് (Atherosclerosis) അഥവാ ബ്ളോക് ഉണ്ടാകുന്നത്. ഇവ നിയന്ത്രിക്കുക വഴി ഒരു പരിധിവരെ ഹൃദ്രോഗം തടയാന്‍ പറ്റുമെങ്കിലും ഹൃദയാഗാധം അഥവാ ഹൃദയസ്പന്ദനം ഉണ്ടാവുന്ന രോഗികളില്‍ ഭൂരിഭാഗത്തിനും ഇത് പെട്ടെന്നാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഹൃദ്രോഗത്തിന് ഏറ്റവും ഫലപ്രദമായ ചികിത്സാരീതി നിര്‍ണായകസമയത്ത് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഏറ്റവും ഫലപ്രദമായ ചികിത്സാരീതി എന്നാല്‍ എറ്റവും വേഗത്തില്‍ ഹൃദയത്തിലെ ബ്ളോക് മാറ്റി രക്തയോട്ടം (Circulaton) പുനഃസ്ഥപിക്കുകയാണ്. എന്നാല്‍മാത്രമേ, ഈ അസുഖം കൊണ്ടുണ്ടാകുന്ന മരണം, ദുരിതം, സാമ്പത്തിക നഷ്ടം, സാമൂഹിക പ്രശ്നം എന്നിവ ഇല്ലാതാക്കാന്‍ കഴിയൂ.
ഹൃദയത്തിലെ ബ്ളോക് നീക്കാന്‍ പ്രധാനമായും മൂന്നുതരം ചികിത്സാരീതികളാണ് ഉള്ളത്.
1. സി.എ.ബി.ജി (അഥവാ ബൈപാസ് ഓപ്പറേഷന്) 2. പി.ടി.സി.എ (അഥവാ ആന്‍ജിയോ പ്ളാസ്റ്റി) 3. മെഡിക്കേഷന്‍ (അഥവാ മരുന്നുകള്‍ മാത്രം). ഇതില്‍ ഓരോ രോഗിക്കും അയാളുടെ രോഗത്തിന്‍െറ നിലയനുസരിച്ച് വ്യത്യസ്ത ചികിത്സാ രീതികളാണ് നിര്‍ദേശിക്കേണ്ടത്.
സി.എ.ബി.ജി എന്നാല്‍ ഹൃദയത്തിലെ ബ്ളോക്കുകള്‍ ബൈപാസ് ചെയ്ത് പുതിയ രക്തയോട്ടം പുനഃസ്ഥാപിക്കുകയാണ്. ഇതിനുവേണ്ടി ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രക്തക്കുഴലുകളാണ് (Artery or Vein) ഉപയോഗിക്കുന്നത്. ഇത് ഏറ്റവും മേജര്‍ ഓപറേഷന് ആണ്. ഈ ഓപ്പറേഷന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓപറേഷന് തിയേറ്ററുകളും പരിചയസമ്പന്നരും പ്രഗല്ഭരുമായ മെഡിക്കല്‍ ടീം തന്നെ ആവശ്യമുണ്ട്. ഇവരുടെ കൂട്ടായ പ്രവര്‍ത്തനവും രോഗിയുടെ നിലയും അനുസരിച്ചാണ് ഓപറേഷന്‍െറ ജയപരാജയങ്ങള്‍ (Success rate) നിശ്ചയിക്കുന്നത്. മേജര്‍ സര്‍ജറി ആയതിനാല്‍ സങ്കീര്‍ണതയും കൂടുതലാണ്. കൂടാതെ രോഗി അഞ്ചുദിവസം മുതല്‍ 10 ദിവസംവരെ ഹോസ്പിറ്റലില്‍ കഴിയേണ്ടിവരും. രോഗിക്ക് ജോലിയില്‍ തിരിച്ചുപ്രവേശിക്കാന്‍ ഒന്നോ രണ്ടോ മാസം കഴിയും. വലിയ കല (Scar) രോഗിയില്‍ എന്നന്നേക്കും അസ്വസ്ഥത ഉണ്ടാക്കും. സാമൂഹികവും മാനസികവുമായ പ്രശ്നങ്ങള്‍ വേറേയും. ഇതൊക്കെയാണെങ്കിലും ഓപറേഷന് കൊണ്ടുണ്ടാവുന്ന ദീര്‍ഘദൂര ഗുണം (Long term benefit) വളരെ കൂടുതലാണ്. പി.ടി.സി.എ എന്നാല്‍ ഓപറേഷന് കൂടാതെ ഹൃദയത്തിലെ ബ്ളോക്കുകള്‍ നീക്കുന്ന പ്രക്രിയയാണ്. ഇതില്‍ രോഗി വേദന അനുഭവിക്കുന്നില്ല. ബോധംകെടുത്തല്‍ (Aneasthesia) ആവശ്യമില്ല. രോഗിക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഡിസ്ചാര്‍ജ് ചെയ്ത് ജോലിക്ക് പ്രവേശിക്കാം. ഓപറേഷന് കല ഉണ്ടാവാറില്ല. ഏറ്റവും പ്രധാനമായി സാമൂഹികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ല. പക്ഷേ, ഇതൊക്കെയാണെങ്കിലും പ്രമേഹരോഗികളിലും മൂന്നോ അതിലധികമോ ബ്ളോക്കുകളുള്ള രോഗികളിലും ആന്‍ജിയോപ്ളാസ്റ്റി (പി.ടി.സി.എ) അത്ര ഫലപ്രദമാവാറില്ല.
മെഡിക്കല്‍ മാനേജ്മെന്റ് എന്നാല്‍ രോഗിയുടെ ബ്ളോക് അതേപോലെ നിലനിര്‍ത്തിക്കൊണ്ട് രോഗിക്ക് രോഗലക്ഷണം (Symptoms) കുറക്കാനുള്ള മരുന്നുകള്‍ നിര്‍ദേശിക്കുകയാണ്. ഇവിടെ രോഗിയുടെ ബ്ളോക്കിന് ഒരുവിധ മാറ്റവും സംഭവിക്കുന്നില്ളെങ്കിലും പുതിയ ബ്ളോക് ഉണ്ടാവുന്നത് ഒരു പരിധിവരെ തടയാന്‍ പറ്റും. ഒരു രോഗിക്ക് എല്ലാ മരുന്നുകള്‍ ഉപയോഗിക്കുമ്പോഴും രോഗലക്ഷണം കണ്ടുവരുന്നെങ്കില്‍ പി.ടി.സി.എ/ സി.എ.ബി.ജി മാത്രമേ പരിഹാരമുള്ളൂ.
ഇവിടെ ഏറ്റവും പ്രധാനമായ ചോദ്യം ഒരു രോഗിക്ക് ആന്‍ജിയോപ്ളാസ്റ്റിയാണോ ഓപറേഷനാണോ ഉചിതമായ ചികിത്സാരീതി? ഇത് നിര്‍ണയിക്കുന്ന ഘടകങ്ങള്‍ പലതാണ്. അതില്‍ പ്രധാനമായവ രോഗിയുടെ നില, പ്രമേഹം, ബ്ളോക്കുകളുടെ എണ്ണം, ഹൃദയത്തിന്‍െറ പ്രവര്‍ത്തനശേഷി, രോഗിയുടെ സാമ്പത്തികശേഷി, ഹോസ്പിറ്റലിന്‍െറ സൗകര്യങ്ങള്‍, ഡോക്ടേഴ്സിന്‍െറ പരിചയസമ്പന്നത, ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എന്നിവയാണ്. ഈ പ്രധാന തീരുമാനം എടുക്കേണ്ടത് രോഗിയല്ല. മറിച്ച്, രോഗിയെ ചികിത്സിക്കുന്ന കാര്‍ഡിയോളജിസ്റ്റ് ആണ്. മിക്കവാറും കേസുകളില്‍ എ.സി.സി / എ.എച്ച്.എ (അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്) മാര്‍ഗനിര്‍ദേശപ്രകാരമാണ് ഡോക്ടര്‍മാര്‍ ഈ തീരുമാനം കൈക്കൊള്ളുന്നത്. പക്ഷേ, ഇന്ത്യയില്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്നുള്ളത് പുനര്‍വിചിന്തനമര്‍ഹിക്കുന്നു. നമ്മുടെ രോഗികളില്‍ ഭൂരിഭാഗവും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ചെയ്തിട്ടില്ല. ഇതു പ്രധാനമായ തീരുമാനത്തില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് അനാസ്ഥ സംഭവിക്കാം. ഓപറേഷന് നിര്‍ദേശിക്കേണ്ട ഒരു രോഗിക്ക് പി.ടി.സി.എ നിര്‍ദേശിച്ചാല്‍ അഥവാ പി.ടി.സി.എ നിര്‍ദേശിക്കേണ്ട രോഗിക്ക് ഓപറേഷന് നിര്‍ദേശിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്. ഇത് പല സങ്കീര്‍ണതകളിലും ചെന്നത്തെിക്കും. രോഗിക്ക് ശാരീരികവും മാനസികവും ആയ പീഡനത്തിന് പുറമെ മരണം വരെ സംഭവിക്കാം. ഇന്ന് മിക്ക രോഗികളും കാര്‍ഡിയോജസ്റ്റിന്‍െറ കരുണയെ ആശ്രയിച്ചിരിക്കും ഈ സുപ്രധാനമായ തീരുമാനം കൈക്കൊള്ളുക.
ഇപ്പോള്‍ ആന്‍ജിയോപ്ളാസ്റ്റി അടിക്കടി വര്‍ധിച്ചുവരുന്നതായി കാണാം. മൂന്നോ അതിലധികമോ ബ്ളോക് ഉള്ള ആളുകളും പ്രമേഹരോഗികളും ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. താരതമ്യേന ലഘുവായ പ്രക്രിയയും വേദനയില്ലായ്മയും പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്ത് പോകാന്‍ പറ്റുന്നതുമൊക്കെയാണ് രോഗി ഈ ചികിത്സാരീതി തിരഞ്ഞെടുക്കുന്നത്. എന്നാല്‍, ഓപറേഷന് ആവശ്യമായ രോഗിയെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയമാക്കിയാല്‍ ഒരുപാട് സങ്കീര്‍ണത ഉണ്ടാവാന്‍ സാധ്യതയുണ്ട്. കൂടാതെ കൂടുതല്‍ ബ്ളോക്ക് ഉള്ള രോഗികള്‍ കൂടുതല്‍ സ്റ്റെന്‍സ് (ബ്ളോക് വീണ്ടും വരാതിരിക്കാന്‍ ഉപയോഗിക്കുന്ന Sprins) ഉപയോഗിക്കേണ്ടതായിവരും. ഇതിന് വലിയൊരു സംഖ്യ രോഗി ചെലവാക്കേണ്ടി വരും. പ്രത്യേകിച്ച് മരുന്നുപുരട്ടിയ സ്റ്റെന്റ് (Medicated stent). മിക്കവാറും രോഗികള്‍ക്ക് ഇത് താങ്ങാന്‍ പറ്റാറില്ല. അഥവാ എങ്ങനെയെങ്കിലും പണം തരപ്പെടുത്തിയാല്‍ തന്നെ പില്ക്കാലത്ത് വീണ്ടുമൊരു ബ്ളോക് വന്നാല്‍ രോഗിക്ക് ചികിത്സക്കുള്ള പണം ഒരിക്കലും തരപ്പെടുത്താന്‍ പറ്റാറില്ല. കൂടുതല്‍ സ്റ്റെന്റ് ഉപയോഗിച്ച രോഗികളില്‍ പ്രത്യേകിച്ച് പ്രമേഹ രോഗികളില്‍ പിന്‍ക്കാലത്ത് (ഒന്നോ രണ്ടോ വര്‍ഷത്തിനകം) വീണ്ടും ബ്ളോക് സംഭവിക്കുക തികച്ചും സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ രോഗിയുടെ സാമ്പത്തിക നില കണക്കാക്കി മാത്രമേ രോഗിക്ക് ചികിത്സാരീതി നിര്‍ദേശിക്കാവൂ.
പലപ്പോഴും ഓപറേഷനോടുള്ള അതിഭയവും വിവരക്കുറവുമാണ് രോഗിയെ ആന്‍ജിയോപ്ളാസ്റ്റിയിലേക്ക് നയിക്കുന്നത്. അതുകൊണ്ട് മൂന്നോ അതിലധികമോ ബ്ളോക് ഉള്ള രോഗികള്‍ക്ക് ഓപറേഷന് (സി.എ.ബി.ജി) ഉത്തമ ചികിത്സാരീതിയാണ്.
അവസാനമായി, ഏത് ഹൃദ്രോഗിക്ക് ഏത് ചികിത്സാരീതി നിര്‍ണയിക്കണമെന്നതിന് ഡോക്ടര്‍മാര്‍ക്ക് ഒരു നാഷനല്‍ ഗൈഡ് ലൈന്‍സ് ആവശ്യമുണ്ട്. ഏത് മെഡിക്കല്‍ സെന്ററില്‍ എത്ര പരിചയസമ്പരായ ഡോക്ടര്‍മാരാണ് ഈ പ്രവൃത്തി procedure ചെയ്യേണ്ടത് എന്നതിന് ഒരു മാനദണ്ഡം ആവശ്യമാണ്. അല്ലാതെ നാടുനീളെ കുമിളകള്‍ പോലെ പൊങ്ങിവരുന്ന കാത്ത് ലാബും ഓപറേഷന് തിയേറ്ററുകളും നാടിനാപത്താണ്. പൊതുജനങ്ങള്‍ക്ക് ആവശ്യത്തിന് വേണ്ട വിവരങ്ങളും നിര്‍ദേശങ്ങളും ചെറുപുസ്തകമായി (booklet) നല്‍കേണ്ടതാണ്. സര്‍ക്കാറും സ്വകാര്യ സ്ഥാപനങ്ങളും വ്യത്യസ്ത ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി വഴി പരമാവധി ജനങ്ങളെ ഉള്‍പ്പെടുത്തേണ്ടതാണ്. ഏറ്റവും പ്രധാനമായി ഒരു ഹൃദ്രോഗിക്ക് വേണ്ട ചികിത്സാരീതി തിരഞ്ഞെടുക്കുമ്പോള്‍ ഹൃദ്രോഗ വിദഗ്ധര്‍, സര്‍ജന്‍സ്, കുടുംബാംഗങ്ങള്‍, രോഗികള്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടായ്മ കൂടിയുള്ള തീരുമാനമാണ് എടുക്കേണ്ടത്.
ഹെപാറ്റിക് എന്‍സെഫലോപ്പതി
പോര്‍ട്ടല്‍ സിസ്റ്റമിക് എന്‍സെഫലോപ്പതി, ലിവര്‍ എന്‍സെഫലോപ്പതി, ഹെപ്പാറ്റിക് കോമ എന്നീ പേരുകളിലും അറിയപ്പെടുന്നു. കരള്‍ നീക്കം ചെയ്യുന്ന വിഷ വസ്തുക്കള്‍ രക്തത്തിലൂടെ തലച്ചോറിലെത്തിച്ചേരുന്നതിന്റെ ഫലമായി മസ്തിഷ്ക പ്രവര്‍ത്തനത്തിനുണ്ടാകുന്ന മാന്ദ്യം അഥവാ മസ്തിഷ്ക കോശങ്ങളുടെ നാശമാണ് ഹെപാറ്റിക് എന്‍സെഫലോപ്പതി.
ദീര്‍ഘകാലമായി കരള്‍ സംബന്ധമായ രോഗങ്ങളുള്ളവരില്‍ മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം, മാനസിക പിരിമുറുക്കം തുടങ്ങിയ കാരണങ്ങളാല്‍ ഹെപാറ്റിക് എന്‍സെഫലോപ്പതി രോഗത്തിന്റെ സാധ്യത കൂടുന്നു.
രോഗികളില്‍ ഉത്കണ്ഠ, മന്ദത, ദിശാബോധമില്ലായ്മ എന്നീ അവസ്ഥകളുണ്ടാകുന്നു. വ്യക്തിത്വത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രകടമാകുന്നു.
ശാരീരിക പരിശോധന, ECG, രക്തപരിശോധന എന്നിവയിലൂടെ ഡോക്ടര്‍ രോഗനിര്‍ണ്ണയം നടത്തുന്നു.
ഭക്ഷണത്തില്‍ പ്രോട്ടീന്റെ അളവ് കുറയ്ക്കുന്നതും രോഗസാധ്യതയ്ക്കുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതും അഭികാമ്യമാണ്.
ചെറുകുടലില്‍ നിന്ന് രക്തത്തിലൂടെ വലിച്ചെടുക്കുന്ന പദാര്‍ത്ഥങ്ങള്‍ കരളിലെത്തുന്നു. കരളില്‍ വച്ച് വിഷവസ്തുക്കള്‍ നീക്കം ചെയ്യപ്പെടുന്നു. ഈ പദാര്‍ത്ഥങ്ങളിലേറെയും ഉണ്ടാകുന്നത് മാംസ്യത്തിന് വിഘടനം സംഭവിക്കുമ്പോഴാണ്. ‘ഹെപ്പാറ്റിക് എന്‍സെഫലോപ്പതിയില്‍ കരളിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിന് ഈ വിഷപദാര്‍ത്ഥങ്ങള്‍ രക്തത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നില്ല. ഇവ തലച്ചോറിലെത്തുകയും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുകയും ചെയ്യുന്നു. ഏതു പദാര്‍ത്ഥമാണ് തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കൃത്യമായി പറയാന്‍ സാധ്യമല്ല. മാംസ്യത്തിന്റെ ഉപാപചയപ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടാകുന്ന അമോണിയ ഒരു മുഖ്യപങ്കു വഹിക്കുന്നു.
കടുത്ത കരള്‍രോഗമുള്ള ഒരാള്‍ക്ക് സ്വാഭാവികമായും എന്‍സെഫലോപ്പതി എന്ന അവസ്ഥ ഉണ്ടാകാം. അണുബാധ, മദ്യപാനം എന്നിവയും കരള്‍ പ്രവര്‍ത്തനരഹിതമാകാന്‍ ഇടയാക്കുന്നു. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് രോഗബാധ്യത വര്‍ദ്ധിപ്പിക്കുന്നു. ദഹനപഥത്തിലെ രക്തസ്രാവം, അന്നനാളത്തിലെ വികസിപ്പിച്ച കുഴലുകളില്‍ നിന്നുള്ള രക്തസ്രാവം എന്നീ കാരണങ്ങളാല്‍ യൂറിയ പോലുള്ള വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുകയും തലച്ചോറിലെത്തുകയും ചെയ്യുന്നു. നിര്‍ജലീകരണം, ചില മരുന്നുകള്‍ – പ്രത്യേകിച്ച് മയക്കുമരുന്നുകളും വേദനസംഹാരികളും – എന്നിവ എന്സെഫലോപ്പതിക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ രോഗം വരാനുളള സാധ്യത ഒഴിവാക്കാം. രോഗകാരണങ്ങള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം.
ലക്ഷണങ്ങളും രോഗനിര്‍ണ്ണയവും
മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനശേഷിക്കുറവ്, പ്രത്യേകിച്ചും ഉന്മേഷം നഷ്ടപ്പെടല്‍, ഉല്‍കണ്ഠ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രാരംഭഘട്ടത്തില്‍ യുക്തിചിന്ത, വ്യക്തിത്വം, പെരുമാറ്റം എന്നിവയില്‍ പ്രാരംഭ ഘട്ടത്തില്‍ യുക്തിചിന്ത, വ്യക്തിത്വം, പെരുമാറ്റം എന്നിവയില്‍ കാര്യമായ മാറ്റം പ്രകടമാകുന്നു. രോഗിയുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നു. അയാളുടെ മറ്റുള്ളതിനെക്കുറിച്ചുള്ള വിധിനിര്‍ണ്ണയം മോശമാകുന്നു. സാധാരണയുള്ള ഉറക്കരീതിയില്‍ ബുദ്ധിമുട്ടുണ്ടാകുന്നു. രോഗാവസ്ഥയില്‍ രോഗിയുടെ ഉച്ഛാസ വായുവിന് വിയര്‍പ്പിന്റെ ഗന്ധം ഉണ്ടാകുന്നു.
രോഗം മൂര്‍ച്ഛിക്കുമ്പോള്‍, രോഗി കൈ നിവര്ത്തിയാലും നേരെ നില്‍ക്കാത്ത അവസ്ഥയുണ്ടാകുന്നു. അതിനാല്‍ കൈ ഒരു ഫ്ലാപ്പ് പോലെ കിടക്കുന്നു (അസ്റ്ററിക്സിസ്). രോഗി ഉറക്കം തൂങ്ങിയും അസ്വസ്ഥരായും കാണപ്പെടുന്നു. രോഗിയുടെ ചലനവും സംസാരവും വ്യക്തമല്ലാതാകുന്നു. ഇതെല്ലാം സാധാരണമാണ്. അസാധാരണമായി ചില എന്‍സഫെലോപ്പതി രോഗികള്‍ അക്രമാസക്തരും ആകാംക്ഷാഭരിതരും ആകാറുണ്ട്. പെട്ടെന്നുള്ള രോഗമൂര്‍ച്ഛയും അസാധാരണമാണ്. അവസാനം രോഗി അബോധാവസ്ഥയിലാവുകയും കോമയില്‍ എത്തുകയും ചെയ്യുന്നു.
എന്‍സഫെലോപ്പതി നേരത്തേ മനസിലാക്കാനായി ഇലക്ട്രോണ്‍ എന്സഫെലോഗ്രാഫി, ഇലക്ട്രോണ്‍ എന്സഫെലോഗ്രാം ഇവ സഹായിക്കും. രോഗത്തിന്റെ മധ്യത്തില്‍ ഇലക്ട്രോഎന്സഫലോഗ്രാം എടുത്താല്‍ മസ്തിഷ്കതരംഗങ്ങളുടെ അസാധാരണമായ അവസ്ഥ കാണാവുന്നതാണ്. രക്തത്തില്‍ അമോണിയയുടെ അളവ് അസാധാരണമായി ഉയരുന്നു. പക്ഷേ അമോണിയയുടെ അളവ് കൂടുന്നത് കൊണ്ട് മാത്രം എന്സഫെലോപ്പതിയാണെന്ന് തീര്‍ത്തും ഉറപ്പിച്ചു പറയാന്‍ വയ്യ
ചികിത്സ
ഇന്‍ഫക്ഷനോ മയക്കുമരുന്നുകളോ നശിപ്പിക്കുന്നതുപോലെ ഒരു ഡോക്ടര്‍ എന്സഫെലോപ്പതിയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയോ ചികിത്സിക്കുകയോ ചെയ്യുന്നു. രോഗിയുടെ ആഹാരക്രമം നിശ്ചയിച്ച് ഒരു ഡോക്ടര്‍ അയാളുടെ കുടലില്‍ നിന്നും വിഷവസ്തുക്കളെ പുറം തള്ളുന്നു. അയാളുടെ ആഹാരത്തില്‍ നിന്നും മത്സ്യത്തെ ഒഴിവാക്കി, അന്നജത്തിന്റെ ഉപഭോഗം കൂട്ടി ആവശ്യമായ കലോറി നല്കുന്നു. എന്സഫെലോപ്പതിയെ കൂടുതല്‍ മോശമാക്കാതെ മൃഗങ്ങളില്‍ നിന്നുള്ള മാംസ്യം ഒഴിവാക്കുന്നതിന് പകരം സസ്യജന്യമാംസ്യം (ഉദാ. സോയാ മാംസ്യം) കൂടുന്നു. ആഹാരത്തില്‍ നാരുകളടങ്ങിയ ഭക്ഷണം കൂട്ടി കുടലില്‍ കൂടിയുള്ള ആഹാരത്തിന്റെ പാതയെ സുഗമമാക്കുന്നു. അങ്ങനെ അമോണിയയുടെ ആഗിരണം കുറയ്ക്കുന്നു. ക്രിതൃമമായി ഉണ്ടാക്കുന്ന പഞ്ചസാര (ലാക്ടുലോസ്) വായില്‍കൂടി കഴിക്കുന്നത് ഇതുപോലെ അസഡിറ്റിയില് വ്യതിയാനം വരുത്തി, ആഹാരത്തിന്റെ സഞ്ചാരം വേഗത്തിലാക്കുന്നു. വയര്‍ വൃത്തിയാക്കാനായി എനിമയും നല്‍കാവുന്നതാണ്. ലാക്ടുലോസ് കൊണ്ട് ബുദ്ധിമുട്ടുള്ളവര്‍ക്കായി, ആന്റി ബയോട്ടിക്കും ഇടയ്ക്കിടെ നല്കുന്നു.
ചികിത്സ കൊണ്ട് ഹെപ്പാറ്റിക് എന്‍സഫെലോപ്പതി ഇടയ്ക്കിടെ വിപരീതഫലം കാണിക്കുന്നു. ഇതുപോലെ വിപരീതഫലം കാണിച്ചാല്‍ എന്സഫലോപ്പതിയില് നിന്നും പൂര്‍ണ്ണമായ മോചനം സാധ്യമല്ല.
ഹെപ്പാറ്റിറ്റിസ് എ
നിര്‍വചനം
ഹെപ്പാറ്റിറ്റിസ് എ വൈറസ്ബാധ മൂലം കരളിലുണ്ടാകുന്ന വീക്കമാണ്.
മറ്റു പേരുകള്‍
വൈറല്‍ ഹെപ്പാറ്റിറ്റിസ്
കാരണങ്ങള്‍
മലിനജലം, ഭക്ഷണം, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെ ഹെപ്പാറ്റിറ്റിസ് എ പകരുന്നു. ഹെപ്പാറ്റിറ്റിസ് എ വൈറസ് രോഗിയുടെ മലത്തിലൂടെ പുറത്തു വരുന്നു. 15 മുതല്‍ 45 ദിവസം വരെയുള്ള ഇന്‍ക്യൂബേഷന്‍ കാലയളവില്‍ത്തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.
ഹെപ്പാറ്റിറ്റിസ് എ യുടെ രോഗലക്ഷണങ്ങള്‍ പനിയുടേതിന് സാമ്യമാണ്. പക്ഷേ, കണ്ണുകളും ത്വക്കും മഞ്ഞ നിറമാകുന്നു. രക്തത്തില്‍ നിന്ന് ബിലിറുബിന്‍ അരിച്ചു മാറ്റാന്‍ കരളിന് കഴിയാത്തതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. ഹെപ്പാറ്റിറ്റിസ് വിഭാഗത്തിലെ മറ്റു രോഗങ്ങള്‍ ഹെപ്പാറ്റിറ്റിസ് ബിയും സിയുംആണ്.
ലക്ഷണങ്ങള്‍
മഞ്ഞപ്പിത്തം
ക്ഷീണം
വിശപ്പില്ലായ്മ
തലകറക്കം, ഛര്‍ദ്ധി
ചെറിയ തോതിലെ പനി
കളിമണ്‍ നിറത്തിലെ മലം
മൂത്രത്തിന് കടും നിറം
ശരീരമാസകലം ചൊറിച്ചില്‍
രോഗപ്രതിരോധം
വൈറസിന്റെ പകര്‍ച്ച തടയുന്നതാണ് അഭികാമ്യമായ പ്രതിരോധമാര്‍ഗം. മലിനജലം, ഭക്ഷണം എന്നിവ ഒഴിവാക്കുക. മലവിസര്ജത്തിനുശേഷം കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. രോഗിയുടെ രക്തം, മലം, മറ്റു ശരീരദ്രവങ്ങള്‍ എന്നിവയുമായി ബന്ധപ്പെടാനിടയായാല് കൈകള്‍ നന്നായി വൃത്തിയാക്കുക. രോഗിയുമായി അടുത്തിടപഴകുന്നവരിലാണ് രോഗസാധ്യത ഏറ്റവും കൂടുതല്‍.
ഭക്ഷണം വിളമ്പുമ്പോഴും, രോഗി ഉപയോഗിച്ച വിശ്രമമുറി വൃത്തിയാക്കുമ്പോഴും കൂടുതല്‍ ശ്രദ്ധിക്കുന്നത് രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ സഹായിക്കും. രോഗികളുമായി ഇടപഴകുന്നവര്‍ക്ക് ഹെപ്പറ്റാറ്റിസ് എയ്ക്ക് എതിരെ വാക്സിനുകള്‍ ലഭ്യമാണ്. വാക്സിന്റെ 1-ാമത്തെ ഡോസ്
എടുക്കുന്നതിലൂടെ 4 ആഴ്ചകള്‍ സംരക്ഷണം ലഭിക്കും. തുടര്‍ന്ന് ദീര്‍ഘകാല സംരക്ഷണത്തിനാല്‍ 6 മുതല്‍ 12 മാസത്തിനിടയ്ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കണം.
ദഹന വ്യവസ്ഥ
നിര്‍വചനം
ഹെപ്പറ്റിറ്റിസ് എ
എറിതീമ മള്‍ട്ടിഫോം, സര്‍ക്കുലര്‍ ലെസിയോണ്സ്- ഹാന്‍സ്
ദഹനവ്യവസ്ഥാ അവയവങ്ങള്‍
ഹെപ്പറ്റിറ്റിസ് B
നിര്‍വചനം
വൈറസ് ബാധയും കടുത്ത മദ്യപാനവും നിമിത്തം കരളിനുണ്ടാകുന്ന വീക്കവും മറ്റു രോഗലക്ഷണങ്ങളെയുമാണ് ഹെപ്പറ്റിറ്റിസ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഹെപ്പറ്റിറ്റിസിന് കാരണമാകുന്ന വൈറസുകള്‍ ഹെപ്പാറ്റിറ്റിസ് A, B,C, E, ഡെല്റ്റാഫാക്ടര് എന്നിവയാണ്. ഓരോ വൈറസും ഓരോ തരം ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. ചില ലക്ഷണങ്ങള്‍ പൊതുവായി പ്രകടമാക്കുന്നു.
ഹെപ്പറ്റിറ്റിസ് ബി രോഗബാധിതര്‍ 6 മാസത്തിനുള്ളില്‍ രോഗമുക്തി നേടുന്നു.
കാരണങ്ങള്‍
രക്തത്തിലൂടെയും മറ്റ് ശരീരദ്രവങ്ങളിലൂടെയുമാണ് ഹെപ്പറ്ററ്റിസ് പകരുന്നത്. രോഗബാധയുണ്ടാകുന്ന സാഹചര്യങ്ങള്‍:
ആരോഗ്യസംരക്ഷണകേന്ദ്രങ്ങളില്‍ രക്തവുമായുള്ള സമ്പര്‍ക്കം - പ്രധാനമായും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ദന്തഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരാണ് കൂടുതല്‍ അപകടസാധ്യത നേരിടുന്നത്.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ
രക്തം കൈമാറ്റം ചെയ്യുന്നതിലൂടെ
മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍ ഒരേ സൂചി പങ്കുവയ്ക്കുന്നതിലൂടെ
അണുബാധയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് പച്ച കുത്തുന്നതിലൂടെ
രോഗബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് പകരുന്നു.
ആരോഗ്യപ്രവര്‍ത്തകരെപ്പോലെ രോഗബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ള വ്യക്തികള്‍ ഹെപ്പറ്റിറ്റിസ് ബി വാക്സിന് എടുക്കേണ്ടതാണ്. കടുത്ത രോഗബാധയാണെങ്കില്‍ 1 മുതല്‍ 6 വരെ മാസം കൊണ്ടാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. തലകറക്കം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, തളര്‍ച്ച, പേശീ-സന്ധിവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. തുടര്‍ന്ന് മഞ്ഞപ്പിത്തം, കടും നീലനിറത്തിലുള്ള മൂത്രം, അയഞ്ഞ മലം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഹെപ്പറ്റിറ്റിസ് ബി രോഗബാധിതരില്‍ ഏതാണ്ട് 1% കരള്‍ വീക്കത്തെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ തന്നെ മരണമടയുന്നു.
രോഗത്തിന്റെ കാഠിന്യം അണുബാധയുണ്ടാകുന്ന സമയത്തെ രോഗിയുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്നു.
ഹെപ്പറ്റിറ്റിസ് ബി ബാധിതരായ 90% നവജാത ശിശുക്കളും 50% കുട്ടികളും 5% ത്തില്‍ താഴെ മുതിര്‍ന്നവരും മാരകമായ ഹെപ്പറ്റിറ്റിസ് രോഗികളായി മാറുന്നു.
ഹെപ്പറ്റിറ്റിസ് ബി വൈറസിന്റെ ആക്രമണം ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. രോഗബാധിതമായ കരള്കോശങ്ങളോടുള്ള പ്രതിരോധപ്രവര്‍ത്തനം ആ കോശങ്ങളെ നശിപ്പിക്കുകയും കരള്‍വീക്കത്തിന് കാരണമാകുകയും ചെയ്യുന്നു. തുടര്‍ന്ന് കരളിലെ എന്‍സൈമുകള്‍ (ട്രാന്‍സ് അമിനേസസ്) രക്തത്തിലേക്ക് കലരുന്നു. രക്തം കട്ടപിടിക്കാന്‍ ആവശ്യമായ പ്രോത്രോംബിന്‍ എന്ന ഘടകത്തെ ഉല്പാദിപ്പിക്കാനുള്ള കരളിന്റെ ശേഷി വൈറസുകള്‍ നശിപ്പിക്കുന്നു. തല്‍ഫലമായി രക്തം കട്ടപിടിക്കല്‍ സാവകാശത്തിലാകുന്നു. കൂടാതെ കരള്‍ പ്രവര്‍ത്തനരഹിതമാകുന്നതോടെ കേടായ ചുവന്ന രക്താണുക്കള്‍ വിഘടിച്ചുണ്ടാകുന്ന ബിലിറൂബിന്‍ എന്ന വസ്തുവിനെ പുറന്തള്ളാനുള്ള ശരീരത്തിന്റെ കഴിവ് നശിക്കുന്നു. തല്‍ഫലമായി മഞ്ഞപ്പിത്തം ഉണ്ടാകുന്നു. കണ്ണിനും ശരീരത്തിനും മഞ്ഞനിറം, മൂത്രത്തിന് കടുത്തനിറം എന്നിവയുണ്ടാകുന്നു.
ലക്ഷണങ്ങള്‍
ക്ഷീണം, സന്ധിവേദന, ഇടവിട്ടുള്ള പനി
തലക്കറക്കം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറുവേദന
ശരീരത്തിന് മഞ്ഞനിറം, മൂത്രത്തിന് കടുത്ത നിറം
പരിശോധനകള്‍
ഹെപ്പറ്റിറ്റിസ് ബി സര്‍ഫസ് ആന്റിജന്‍ (HBsAg) – വൈറസ് ശരീരത്തില്‍ പ്രവേശിച്ചതിന്റെ പ്രാഥമിക അടയാളമാണിത്. 1-2 മാസത്തിനകം ഇത് രക്തത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു
ഹെപ്പറ്റിറ്റിസ് ബി കോര്ആന്റിബോഡി (Anti-HBc) -- ഹെപ്പറ്റിറ്റിസ് ബി സര്‍ഫസ് ആന്റിജന്‍ പ്രത്യക്ഷപ്പെട്ട് ആഴ്ചയ്ക്കുള്ളിലാണ് ഈ ആന്റിബോഡി കണ്ടെത്താന്‍ കഴിയുന്നത്
ഹെപ്പറ്റിറ്റിസ് ബി സര്‍ഫസ് ആന്റിബോഡി (Anti-HBs) -- രോഗപ്രതിരോധ വാക്സിന് എടുത്തവരിലും ഹെപ്പറ്റിറ്റിസ് രോഗമുക്തി നേടിയവരിലും ഇത് കണ്ടുവരുന്നു.
ഹെപ്പറ്റിറ്റിസ് രോഗമുക്തി നേടിയ ആളുകളുടെ രക്തത്തില്‍ ഹെപ്പറ്റിറ്റിസ് B സര്‍ഫസ് ആന്റിബോഡിയും കോര്ആന്റിബോഡിയും ദീര്‍ഘകാലം നിലനില്ക്കുന്നു.
കരള്‍ കേടാകുന്നതിനാല്‍ ട്രാന്‍സ് അമിനേസ് എന്ന എന്‍സൈമിന്റെ അളവ് രക്തത്തില്‍ വളരെ കൂടുതലായിരിക്കും.
ആല്‍ബുമിന്റെ അളവ് കുറവായിരിക്കും. പ്രോത്രോംബിന്‍ ഉണ്ടാകുന്നതിന്റെ സമയദൈര്‍ഘ്യം വളരെ കൂടുതലായിരിക്കും.
ചിത്രങ്ങളും ചിത്രീകരണങ്ങളും
ഹെപ്പറ്റിറ്റിസ് B വൈറസ്
ദഹനവ്യവസ്ഥ
ലിവര്‍ സിറോസിസ്
നിര്‍വചനം
മാരകമായ രോഗബാധയെത്തുടര്‍ന്ന് കരള്‍ ദ്രവിക്കുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ലിവര്‍സിറോസിസ്. ഉദരാശയത്തില്‍ വെള്ളം കെട്ടിനില്‍ക്കല്‍, രക്തസ്രാവം, കരളിലെ രക്തക്കുഴലുകളില്‍ അമിത രക്തസമ്മര്‍ദ്ദം, ബോധക്ഷയം തുടങ്ങി സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഇതിനെതുടര്ന്നുണ്ടാകുന്നു.
മറ്റു പേരുകള്‍
ലിവര്‍ സിറോസിസ്
കാരണങ്ങള്‍
മാരകമായ കരള്‍രോഗം, രോഗാണുബാധ, ദീര്‍ഘകാലമായുള്ള മദ്യപാനം തുടങ്ങിയവയാണ് പ്രധാനകാരണങ്ങള്‍. ഹെപ്പറ്റിറ്റിസ് ബി, മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കരളിന്റെ സ്വയം പ്രതിരോധവൈകല്യങ്ങള്, പിത്തരസത്തിന്റെ സംവഹനത്തിലുണ്ടാകുന്ന തടസം എന്നിവയാണ് മറ്റുകാരണങ്ങള്‍.
ലക്ഷണങ്ങള്‍
വയറ്റില്‍ വെള്ളം കെട്ടി നില്ക്കുക (അസിറ്റെസ്)
കാലുകളില്‍ നീര്
രക്തം ഛര്‍ദ്ദിക്കല്‍
ആശയക്കുഴപ്പം
മഞ്ഞപ്പിത്തം
ത്വക്കില്‍ എട്ടുകാലിയുടെ ആകൃതിയില്‍ ചുവന്ന ചെറിയ രക്തക്കുഴലുകള്‍ പ്രത്യക്ഷപ്പെടല്‍
ക്ഷീണം
ശരീരഭാരം കുറയല്‍
തലകറക്കം, ഛര്‍ദ്ദി
ഷണ്ഡത്വം, ലൈംഗികതാല്പര്യമില്ലായ്മ
രക്തസ്രാവം
ഈ രോഗവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ ലക്ഷണങ്ങള്‍:
മൂത്രത്തിന്റെ അളവ് കുറയുന്നു
ശരീരമാസകലം നീരുണ്ടാകുന്നു
ചെളിനിറത്തിലുള്ള മലം
മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തപ്രവാഹം
സ്ത്രീകളില്‍ സ്തനവളര്‍ച്ച (Gyneco mastia)
വയറുവേദന
ദഹനക്കുറവ്
പനി
ഈ ലക്ഷണങ്ങള്‍ സാവധാനത്തില്‍ പ്രത്യക്ഷപ്പെടുകയോ ചിലപ്പോള്‍ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നു.
രോഗപരിശോധനകള്‍
ശാരീരിക പരിശോധനയിലൂടെ കരള്‍വീക്കം, ഉന്തിയ വയറ്, ത്വക്കിന്റെയും കണ്ണിന്റെയും മഞ്ഞനിറം (മഞ്ഞപ്പിത്തം), ത്വക്കിലെ എട്ടുകാലിപോലുള്ള രക്തക്കുഴലുകള്‍, സ്തനത്തിലെ അമിത കൊഴുപ്പ്, പുരുഷന്മാരില് വൃഷണങ്ങളുടെ വലിപ്പക്കുറവ്, ചുവന്ന കൈപ്പത്തികള്‍, ചുരുങ്ങിയ വിരലുകള്‍, ഉദരാശയഭിത്തിയില് വികസിച്ച രക്തക്കുഴലുകള്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയും.
പരിശോധനകളിലൂടെ ഇനിപ്പറയുന്ന പ്രശ്നങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.
വിളര്‍ച്ച
രക്തം കട്ടപിടിക്കുന്നതിലെ അപാകതകള്‍
കരളിലെ എന്‍സൈമുകളുടെ അളവിലുള്ള വര്‍ദ്ധനവ്
ബിലിറൂബിന്റെ ഉയര്‍ന്ന അളവ്
സീറം ആല്‍ബുമിന്റെ കുറഞ്ഞ അളവ്
വീങ്ങിയ കരള്‍ (ആമാശയത്തിന്റെ എക്സ് റേയിലൂടെ കാണാന്‍ കഴിയും)
കരള്‍ ബയോസ്പി പരിശോധനയിലൂടെ സീറോസിസ് ഉറപ്പിക്കാന്‍ സാധിക്കും.
രോഗപ്രതിരോധം
അമിതമദ്യപാനം ഒഴിവാക്കുക. നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ മദ്യത്തിന് അടിമപ്പെട്ടാല്‍ വിദഗ്ധസഹായം തേടേണ്ടതാണ്. രക്തത്തിലേക്ക് മയക്കുമരുന്ന് കുത്തിവയ്ക്കുന്നത് ഒഴിവാക്കണം. ഇത് ഹെപ്പാറ്റിറ്റിസ് ബി, സി എന്നിവയുടെ സാധ്യത ഇല്ലാതാക്കുന്നു. ചില ഗവേഷണങ്ങള്‍ പറയുന്നത് ‘സ്ട്രാ’, മയക്കുമരുന്ന് വലിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ ഹെപ്പറ്റിറ്റിസ് C പകരുന്നു എന്നാണ്. ഇത് ഒഴിവാക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കുന്നു.
ചിത്രങ്ങളും ചിത്രീകരണങ്ങളും
ദഹനവ്യവസ്ഥയിലെ അവയവങ്ങള്‍
ലിവര്‍ സിറോസിസ്, സി.റ്റി സ്കാന്‍
ക്ലബ്ബിംഗ്
അമീബിക് കരള്‍ രോഗങ്ങള്‍
നിര്‍വചനം
കുടലിലെ പരാദമായ എന്റമീബ ഹിസ്റ്റോലിക്കയുടെ ആക്രമണത്താല്‍ കരളില്‍ പഴുപ്പ് ഉണ്ടാകുന്നതാണ് കരള്‍ രോഗങ്ങള്‍ക്ക് കാരണം.
മറ്റു പേരുകള്‍
ഹെപ്പറ്റിറ്റിക് അമീബിയാസിസ്, എക്സ്ട്രാ ഇന്റസ്റ്റിനല്‍ അമീബിയാസിസ്, അബ്സെസ്-അമീബിക് ലിവര്‍
കാരണങ്ങള്‍
അമീബിയാസിസ് രോഗമുണ്ടാക്കുന്ന എന്റമീബ ഹിസ്റ്റോലിക്കയാണ് അമീബിക് ലിവര്‍ അബ്സിസ് രോഗത്തിനു പ്രധാനകാരണം. രോഗകാരി രക്തത്തിലൂടെ കരളിലെത്തുന്നു. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗപ്പകര്‍ച്ചയുണ്ടാകുന്നത്. കൂടാതെ മനുഷ്യവിസര്‍ജ്ജം വളമായി ഉപയോഗിക്കുന്നതിലൂടെ ‘സിസ്റ്റു’കള്‍ ശരീരത്തിനുള്ളിലെത്തപ്പെടുന്നു. രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരുന്നു.
രോഗത്തിന്റെ ആധിക്യത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍:
പോഷണ വൈകല്യങ്ങള്‍
പ്രായാധിക്യം
ഗര്‍ഭാവസ്ഥ
സ്റ്റീറോയ്ഡിന്റെ ഉപയോഗം
കാന്‍സര്‍
പ്രതിരോധവൈകല്യം
മദ്യപാനം
ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍
സ്വവര്‍ഗ്ഗരതി (പുരുഷന്മാരില് പ്രത്യേകിച്ചും)
ലക്ഷണങ്ങള്‍
രോഗികള്‍ കുടലിലെ രോഗബാധയ്ക്കനുസൃതമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്യാം. സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍:
പനി
വയറുവേദന. പ്രധാനമായും വലതുഭാഗത്തിന് മുകളിലായാണ് വേദന അനുഭവപ്പെടുന്നത്. തുടര്‍ച്ചയായി കടുത്ത വേദനയുണ്ടാകാം.
പൊതുവേയുള്ള അസ്വസ്ഥതകള്‍
വിയര്‍ക്കല്‍
കുളിര്
വിശപ്പില്ലായമ
ശരീരഭാരം കുറയുക
വയറിളക്കം
മഞ്ഞപ്പിത്തം
സന്ധിവേദന
രോഗപരിശോധനകള്‍
ഉദരാശയത്തിന്റെ അള്‍ട്രാസൗണ്ട് സ്കാനിംഗ്
ഉദരാശയത്തിന്റെ സി.റ്റി സ്കാന്‍ അഥവാ എം.ആര്.ഐ സ്കാന്‍
ബയോസ്പി – (സങ്കീര്‍ണ്ണതകള്‍ ഏറെയുള്ളതുകൊണ്ട് വളരെ അപൂര്‍വ്വമായേ ഇത് ചെയ്യാറുള്ളൂ)
കരളിന്റെ സ്കാന്‍
ലിവര്‍ ഫംഗ്ഷന് പരിശോധനകള്‍
സിബിസി പരിശോധനയിലൂടെ വെളുത്ത രക്തകോശങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധനവ് കണ്ടെത്താം
സീറോളജി
രോഗപ്രതിരോധം
ശുദ്ധജലം മാത്രം കുടിക്കുക. പാകം ചെയ്യാത്ത പച്ചക്കറികളും തൊലികളയാത്ത പഴങ്ങളും കഴിയ്ക്കരുത്. അവികസിതമായ പ്രദേശങ്ങളില്‍ പൊതുജനാരോഗ്യസംരക്ഷണത്തിനായി ജലശുദ്ധീകരണത്തിനും മാലിന്യസംസ്ക്കരണത്തിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.
വ്യക്തിശുചിത്വം:
ഭക്ഷണത്തിനു മുമ്പും വിസര്ജ്ജത്തിനു ശേഷവും കൈകള്‍ നന്നായി കഴുകുന്നത് ശീലമാക്കണം.
ചിത്രങ്ങളും ചിത്രീകരണങ്ങളും
ലിവര്‍ കോശങ്ങളുടെ നാശം
പ്രമേഹം
സാധാരണഗതിയില്‍ ആഹാരം ഊര്‍ജ്ജമായി മാറുന്നതും പ്രമേഹാവസ്ഥയില്‍ അതിനുണ്ടാകുന്ന മാറ്റങ്ങളും ചുവടെ വിശദീകരിച്ചിരിക്കുന്നു.
ധാന്യകം ഗ്ലൂക്കോസായി മാറുന്നു: നാം കഴിക്കുന്ന ഭക്ഷണത്തിലെ ധാന്യകം ആമാശയത്തിനുള്ളില്‍ വച്ച് ഗ്ലൂക്കോസ് എന്ന പഞ്ചസാരയായി മാറുന്നു. ഈ ഗ്ലൂക്കോസ് രക്തത്തിലൂടെ ശരീരത്തിലുള്ള ദശലക്ഷക്കണക്കിന് കോശങ്ങളിലെത്തിച്ചേരുന്നു.
ഗ്ലൂക്കോസ് കോശങ്ങളില്‍ പ്രവേശികപാന്‍ക്രിയാസ് എന്ന ഗ്രന്ഥി ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നു. ഇന്‍സുലിന്‍ രക്തത്തിലൂടെ കോശങ്ങളിലെത്തുന്നു. ഇത് കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണത്തെ സഹായിക്കുന്നു.
കോശങ്ങള്‍ ഗ്ലൂക്കോസിനെ ഊര്‍ജ്ജമാക്കി മാറ്റുന്നു : കോശത്തിനുള്ളില്‍ വച്ച് ഗ്ലൂക്കോസിന് ഉപാപചയം സംഭവിച്ച് ഊര്‍ജ്ജം സ്വതന്ത്രമാകുന്നു.
പ്രമേഹാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇനിപ്പറയുന്നു.
ആഹാരം ഗ്ലൂക്കോസായി മാറുന്നു: ഈ അവസ്ഥയിലും ആഹാരം ഗ്ലൂക്കോസായി മാറുകയും ഗ്ലൂക്കോസ് രക്തത്തില്‍ കലരുകയും ചെയ്യുന്നു. എന്നാല്‍ ഈ ഗ്ലൂക്കോസ് പൂര്‍ണ്ണമായും കോശങ്ങളിലേക്ക് പ്രവേശിക്കുന്നില്ല. കാരണങ്ങള്‍:
1.ആവശ്യത്തിന് ഇന്‍സുലിന്‍ ഉണ്ടാകുന്നില്ല
1.ഇന്‍സുലിന്‍ ധാരാളമുണ്ടാകുന്നു. എന്നാല്‍ ഹോര്‍മോണ്‍ സ്വീകാരികളുമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല
1.ആശ്യത്തിന് സ്വീകാരികളുണ്ടാകുന്നില്ല
കോശങ്ങള്‍ക്ക് ഊര്‍ജ്ജം സ്വതന്ത്രമാക്കാന്‍ കഴിയുന്നില്ല : ഗ്ലൂക്കോസിന്റെ ഏറിയ പങ്കും രക്തത്തില്‍ത്തന്നെ നിലനില്ക്കുന്നു. ഈ അവസ്ഥയെ ഹൈപ്പര്‍ഗ്ലൈസീമിയ എന്നുപറയുന്നു. ആവശ്യത്തിന് ഗ്ലൂക്കോസ് കോശത്തിനുള്ളില്‍ എത്താതിരുന്നാല്‍ കോശങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം സ്വതന്ത്രമാക്കാന്‍ കഴിയില്ല.
പ്രമേഹ ലക്ഷണങ്ങള്‍
പ്രമേഹരോഗികള്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിക്കുന്നു. അവയില്‍ പ്രധാനപ്പെട്ടവ
ഇടവിട്ട് ഇടവിട്ട് മൂത്രമൊഴിക്കുക
ത്വക്കില്‍ ചൊറിച്ചില്‍
മങ്ങിയ കാഴ്ച
തളര്‍ച്ചയും ക്ഷീണവും
കാല്പ്പാദങ്ങളില് നീര്
അമിതദാഹം
മുറിവുണങ്ങാന്‍ താമസം
അമിതവിശപ്പ്
ശരീരഭാരം കുറയുക
ത്വക്ക് രോഗങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
കാലക്രമേണ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര രക്തക്കുഴലുകള്‍, വൃക്കകള്‍, കണ്ണുകള്‍, നാഡികള്‍ എന്നിവയ്ക്ക് കേടുപാടുകളുണ്ടാക്കുന്നു.
നാഡികള്‍ക്കുണ്ടാകുന്ന ക്ഷതം സംവേദനം നഷ്ടപ്പെടാനിടയാക്കുന്നു.
രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കു കാരണമാകുന്നു.
കണ്ണിന്റെ തകരാറുകളില്‍ പ്രധാനപ്പെട്ടത് കണ്ണിലേക്ക് രക്തക്കുഴലുകളുടെ നാശമാണ് (റെറ്റിനോപ്പതി). കൂടാതെ കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടുന്നു (glaucoma), ലെന്‍സ് അതാര്യമാകുന്നു (തിമിരം)
വൃക്കകള്‍ക്കുണ്ടാകുന്ന തകരാര്‍ രക്തത്തിലെ മാലിന്യങ്ങള്‍ അരിച്ചുമാറ്റുന്ന പ്രക്രിയയെ തടസപ്പെടുത്തുന്നു.
രക്താതിസമ്മര്‍ദ്ദം ഹൃദയത്തിന്റെ ആഘാതം കൂട്ടുന്നു
രക്താതിസമ്മര്‍ദ്ദത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
ഹൃദയം സ്പന്ദിക്കുമ്പോള്‍ രക്തം രക്തക്കുഴലുകളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു. ഇത് രക്തക്കുഴലുകളില്‍ മര്‍ദ്ദം സൃഷ്ടിക്കുന്നു. ആരോഗ്യവാനായ ഒരാളില്‍ രക്തക്കുഴലുകള്‍ പേശീനിര്‍മ്മിതം ഇലാസ്തികതയുള്ളതുമായിരിക്കും. രക്തം പ്രവഹിക്കുമ്പോള്‍ അവ വികസിക്കുന്നു. സാധാരണയായി ഹൃദയം മിനിട്ടില്‍ 60 മുതല്‍ 80 വരെ തവണ മിടിക്കുന്നു. ഓരോ സ്പന്ദനത്തിലും രക്തസമ്മര്‍ദ്ദം ഉയരുകയും ഹൃദയം വിശ്രാന്താവസ്ഥ പ്രാപിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം താഴുകയും ചെയ്യുന്നു. വ്യായാമം ചെയ്യുമ്പോഴും ശാരീരികാവസ്ഥ വ്യത്യാസപ്പെടുമ്പോഴും രക്തസമ്മര്‍ദ്ദത്തിന്റെ നിരക്കിന് വ്യത്യാസം വരുന്നു. മുതിര്‍ന്നവരില്‍ സാധാരണ രക്തസമ്മര്‍ദ്ദം 130/80 mmHg യ്ക്കു താഴെയായിരിക്കുന്നു. ഇതില്‍ നിന്ന് കൂടിയ അവസ്ഥയാണ് അധിക രക്തസമ്മര്‍ദ്ദം.
സാധാരണഗതിയില്‍ രക്താതിസമ്മര്‍ദ്ദത്തിന് പ്രത്യേക ലക്ഷണങ്ങളില്ല. വര്‍ഷങ്ങളോളമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള പല രോഗികള്‍ക്കും ഇതിനെക്കുറിച്ച് യാതൊരറിവുമില്ല എന്നതാണ് സത്യം. രക്താതിസമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ഒരാള്‍ മാനസിക പിരിമുറുക്കവും അക്രമാസക്തിയും പ്രകടിപ്പിച്ചുകൊള്ളണമെന്നില്ല. വളരെ ശാന്തമായ മനസോടെയിരിക്കാന്‍ കഴിയും. നിയന്ത്രണാതീതമായ രക്തസമ്മര്‍ദ്ദം ഹൃദയാഘാതം, പക്ഷാഘാതം വൃക്കമാന്ദ്യം തുടങ്ങിയ മാരകമായ അവസ്ഥകളിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ രക്താതിസമ്മര്‍ദ്ദത്തെ “നിശബ്ദനായ കൊലയാളി” എന്നു വിളിക്കുന്നു.
കൊളസ്ട്രോളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ ഹൃദ്രോഗസാധ്യത നാലുമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. അമിതമായ കൊഴുപ്പ് ധമനീഭിത്തികളില്‍ അടിഞ്ഞുകൂടുന്നു. രക്തധമനികളില്‍ കട്ടിയുള്ളതാവുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നു. തല്‍ഫലമായി രക്തപ്രവാഹത്തിന്റെ വേഗത കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുന്നു. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെടുന്നു. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോള്‍ ഹൃദയാഘാതമുണ്ടാകുന്നു. പ്രമേഹരോഗികളില്‍ അമിത രക്തസമ്മര്‍ദ്ദത്തോടൊപ്പം കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദയാഘാത സാധ്യത 16 മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.
പ്രമേഹം നിയന്ത്രിക്കാന്‍
ഭക്ഷണക്രമം, വ്യായാമം, വ്യക്തിശുചിത്വം, ഇന്‍സുലിന്‍ കുത്തിവയ്പ്പ്, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ ഉപയോഗിക്കുക തുടങ്ങിയവ പ്രമേഹം നിയന്ത്രിക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ്.
വ്യായാമം : വ്യായാമം ചെയ്യുന്നതു വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. മണിക്കൂറില്‍ 6 കിലോമീറ്റര്‍ നടക്കുന്നതു വഴി 30 മിനിട്ടില്‍ 135 കലോറി എന്ന കണക്കില്‍ ഊര്‍ജ്ജം വിനിയോഗിക്കാനാവും. സൈക്കിള്‍ ചവിട്ടുന്നതിലൂടെ ഏതാണ്ട് 200 കലോറി കത്തിച്ചുകളയാനാകും.
പ്രമേഹരോഗികളിലെ ത്വക്ക് സംരക്ഷണം: ത്വക്ക് സംരക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഗ്ലൂക്കോസ് ത്വക്കില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ട് ബാക്ടീരിയ, ഫംഗസ് എന്നിവ പെരുകാന്‍ സാധ്യതയുണ്ട്. രക്തപ്രവാഹം കുറയുന്നതിനാല്‍ ശരീരത്തിന് ഇവയോട് പൊരുതാനുള്ള ശേഷിയും കുറവായിരിക്കും. ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ക്ക് രോഗാണുക്കളോട് പൊരുതാനുള്ള കഴിവ് കുറവായിരിക്കും. ഉയര്‍ന്ന ഗ്ലൂക്കോസ് ത്വക്കിന്റെ നിര്‍ലീകരണത്തിന് കാരണമാകുന്നു. തുടര്‍ന്ന് ത്വക്ക് വരണ്ടുണങ്ങിക്കാണുന്നു.
കൃത്യമായി ശരീരം പരിശോധിക്കുകയും ഇനിപ്പറയുന്ന കാര്യങ്ങള്‍ ഡോക്ടറെ അറിയിക്കുകയും വേണം:
ത്വക്കിലെ നിറവ്യത്യാസം, ഘടന, കനം
മുറിവുകള്‍, കുമിളകള്‍ എന്നിവ
ബാക്ടീരിയ ബാധയുടെ പ്രാരംഭലക്ഷണങ്ങളായ ചുവപ്പ്, നീര്, കുമിളകള്‍, പൊള്ളലുകള്‍ എന്നിവ
കക്ഷത്തും യോനീഭാഗത്തുമുള്ള ചൊറിച്ചില്‍, സ്തനങ്ങള്‍ക്കിടയിലും വിരലുകള്‍ക്കിടയിലുമുള്ള ചൊറിച്ചില്‍ ഇവ ഫംഗസ് ബാധയുടെ ലക്ഷണങ്ങളാണ്
ഉണങ്ങാത്ത മുറിവുകള്‍
ത്വക്ക് സംരക്ഷണ മാര്‍ഗ്ഗങ്ങള്‍:
ഗാഡത കുറഞ്ഞ സോപ്പുപയോഗിച്ച് ദിവസവും കുളിക്കുക
കൂടുതല്‍ ചൂടുള്ള വെള്ളത്തില്‍ കുളിയ്ക്കുന്നത് ഒഴിവാക്കുക
കുളി കഴിഞ്ഞ് ശരീരം നന്നായി തുടയ്ക്കുക. കക്ഷം, വിരലുകളുടെയും കൈകാലുകളുടെയും മടക്കുകള്‍ എന്നിവിടങ്ങളില്‍ ഈര്‍പ്പം തങ്ങിനില്ക്കാന് അനുവദിക്കരുത്. ഫംഗസ് ബാധ ഒഴിവാക്കാന്‍ വേണ്ടിയാണിത്.
ത്വക്ക് വരണ്ടുണങ്ങിപ്പോകാതെ നോക്കുക. വരണ്ട ത്വക്ക് ചൊറിയുമ്പോള്‍ പൊട്ടുകയും ബാക്ടീരിയകള്‍ പ്രവേശിക്കാന്‍ കാരണമാവുകയും ചെയ്യുന്നു
ധാരാളം വെള്ളം കുടിക്കുക
മുറിവുകളുടെ സംരക്ഷണം:ശരീരത്തില്‍ മുറിവുകളുണ്ടാകുന്നത് പൂര്‍ണ്ണമായും തടയാന്‍ നമുക്ക് കഴിയില്ല. പ്രമേഹരോഗികള്‍ ചെറിയ മുറിവുകളുണ്ടായാല്‍പ്പോലും അതീവ ശ്രദ്ധ പുലര്‍ത്തണം.
സോപ്പും ചൂടുവെള്ളവും കൊണ്ട് മുഖം കഴുകണം
അയഡിന്‍ അടങ്ങിയ ആല്‍ക്കഹോളും ആന്റിസെപ്റ്റിക്കുകളും ഉപയോഗിക്കരുത്. ഇത് ശരീരത്തില്‍ ചൊറിച്ചിലുണ്ടാക്കും
ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ആന്റിബയോട്ടിക് ക്രീമുകള്‍ ഉപയോഗിക്കുക
അണുവിമുക്തമായ ബാന്റേജ്, പഞ്ഞി എന്നിവ ഉപയോഗിച്ച് മുറിവ് കെട്ടുക
അടിയന്തിരമായി വൈദ്യസഹായം തേടേണ്ട സന്ദര്‍ഭങ്ങള്‍
ഗുരുതരമായ മുറിവോ പൊള്ളലോ ഏറ്റാല്‍
ത്വക്കില്‍ എവിടെയെങ്കിലും ചുവപ്പു നിറമോ, വീക്കമോ, പഴുപ്പോ, വേദനയോ ഉണ്ടായാല്‍. ഇത് ബാക്ടീരിയാ രോഗബാധയുടെ ലക്ഷണമാകാം.
ഫംഗസ് ബാധയുണ്ടായാല്‍ (ചൊറിച്ചില്‍)
പ്രമേഹ രോഗികളിലെ പാദസംരക്ഷണം:
രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസ് നാഡികളെ തളര്‍ത്തുകയും കാലുകളുടെ സംവേദനശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു. പാദസംരക്ഷണത്തിനായുള്ള ചില മാര്‍ഗ്ഗങ്ങള്‍
പാദങ്ങള്‍ പതിവായി പരിശോധിക്കുക: എല്ലാ ദിവസവും നല്ല വെള്ളത്തില്‍ വച്ച് പാദങ്ങള്‍ പരിശോധിക്കുക. മുറിവുകളോ, പോറലുകളോ, പൊള്ളലുകളോ ഉണ്ടോ എന്ന് കണ്ടെത്തുക. വിരലുകള്‍ക്കിടയില്‍ പരിശോധിക്കാന്‍ മറക്കരുത്.
പാദങ്ങള്‍ പതിവായി കഴുകുക:ഗാഡത കുറഞ്ഞ സോപ്പും ഇളം ചൂടുവെള്ളവുമുപയോഗിച്ച് പാദങ്ങള്‍ കഴുകുക.
കാല്‍നഖങ്ങള്‍ യഥാസമയം മുറിച്ചുകളയുക.
പാദരക്ഷകളുപയോഗിച്ച് പാദങ്ങള്‍ സംരക്ഷിക്കുക.
വായ് സംരക്ഷണം
അടുക്കും ചിട്ടയോടുമുള്ള ദിനചര്യ പല്ലുകളെ ദീര്‍ഘകാലം ആരോഗ്യത്തോടെ സംരക്ഷിക്കും.
പല്ലു തേയ്ക്കുന്നത് :മൃദുവായ ടൂത്ത് ബ്രഷുകൊണ്ടായിരിക്കണം. കടുപ്പമുള്ള നാരുള്ള ബ്രഷുകള്‍ മോണയില്‍ മുറിവുണ്ടാക്കും.
പല്ലു തേയ്ക്കേണ്ടത് എങ്ങനെ:
ദിവസവും 2 നേരം പല്ലു തേയ്ക്കുക
പല്ലിനും മോണയ്ക്കുമിടയില്‍ ബ്രഷ് മുകളിലേക്കും താഴേക്കുമായി തേയ്ക്കുക. അവിടെ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളെ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
മൃദുവായി പല്ലു തേയ്ക്കുക
ടൂത്ത് ബ്രഷില്‍ ബാക്ടീരിയകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓരോ 3 മാസത്തിലൊരിക്കലും ടൂത്ത് ബ്രഷ് മാറ്റാന്‍ ശ്രദ്ധിക്കണം
ഭക്ഷണത്തിനു ശേഷം മൃദുവായി വിരലുകള്‍ കൊണ്ട് പല്ലുകള്‍ വൃത്തിയാക്കുകയും കുലുക്കി ഉഴിയുകയും ചെയ്യുന്നത് പല്ല് വൃത്തിയായിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ്
ഇനി പറയുന്ന സാഹചര്യങ്ങളില്‍ ഒരു ദന്തവിദഗ്ദ്ധനെ കാണേണ്ടതാണ്
ഭക്ഷണം കഴിക്കുമ്പോഴും ബ്രഷ് ചെയ്യുമ്പോഴും മോണയില്‍ നിന്ന് രക്തം വരിക
മോണ ചുവന്ന് വീര്‍ത്ത് മൃദുവായിരിക്കുക
പല്ലുകള്‍ മോണയില്‍ നിന്ന് വിട്ടു നില്ക്കുക
മോണയില്‍ തൊടുമ്പോള്‍ പഴുപ്പ് വരിക
പല്ലിന്റെ ക്രമീകരണത്തില്‍ മാറ്റമുണ്ടാവുക
കടിക്കുമ്പോള്‍ പല്ലുകള്‍ കോര്‍ത്തു പോവുക
സ്ഥിരമായി വായില്‍ അരുചിയും ദുര്‍ഗന്ധവും
നേത്രസംരക്ഷണം
പ്രമേഹരോഗികളില്‍ തിമിരം, ഗ്ലോക്കോമ എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണ്. പ്രമേഹരോഗികളില്‍ കണ്ണിലേക്കുള്ള നേര്‍ത്ത രക്തക്കുഴലുകള്‍ കേടാകാനിടയുണ്ട് (ഡയബറ്റിക് റെറ്റിനോപ്പതി). പ്രമേഹരോഗികളിലെ അന്ധതയ്ക്ക് ഇത് ഒരു പ്രധാന കാരണമാകുന്നു. ഒരിക്കല്‍ പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാല്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി കണ്ണു പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.
ഇനിപ്പറയുന്ന അവസ്ഥകളില്‍ വൈദ്യസഹായം തേടേണ്ടതാണ്
കാഴ്ചയില്‍ മങ്ങല്‍, വസ്തുക്കള്‍ ഇളകിക്കൊണ്ടിരിക്കുന്നതായി തോന്നല്‍, അവ്യക്തമായ കാഴ്ച, വികലമായ കാഴ്ച, കണ്ണിലെ സ്ഥിരമായ വേദന, ചുവപ്പു നിറം
പുസ്തകം വായിക്കുവാന്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ട്, ട്രാഫിക് സിഗ്നലുകള്‍, മറ്റു പരിചിതമായ വസ്തുക്കള്‍ എന്നിവ തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ട്.
വൃക്കയിലെ കല്ലുകള്‍
നിര്‍വചനം
ധാരാളം നേര്‍ത്ത പലരുകള്‍ ചേര്‍ന്നുണ്ടാകുന്ന കട്ടിയുള്ള വസ്തുക്കളാണ് വൃക്കയിലെ കല്ലുകള്‍. വൃക്കയിലും മൂത്രവാഹിയിലും ഒരേ സമയം ഒന്നോ അതിലധികമോ കല്ലുകള്‍ കാണപ്പെടുന്നു.
മറ്റു പേരുകള്‍
റീനല്‍ കാല്‍ക്കുലി, നെഫ്രോലിത്തിയാസിസ്
കാരണങ്ങള്‍
ചില ലവണങ്ങളുടെ ആധിക്യം കൊണ്ട് മൂത്രത്തിന് ഗാഢത കൂടുമ്പോഴാണ് വൃക്കയില്‍ കല്ലുകളുണ്ടാകുന്നത്. ഇവ ചെറിയ പരല്‍ രൂപത്തിലുളള കല്ലുകളായി മാറുന്നു. മൂത്രവാഹിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങുന്നതു വരെ ഈ കല്ലുകള്‍ പ്രത്യേക ലക്ഷണങ്ങളുണ്ടാക്കുന്നില്ല. പിന്നീട് വേദനയുണ്ടാക്കുന്നു. ഈ കടുത്ത വേദന നടുവില്‍ നിന്നാരംഭിച്ച് അടിവയറ്റിലേക്ക് വ്യാപിക്കുന്നു.
വൃക്കയിലെ കല്ല് സര്‍വ്വസാധാരണമാണ്. 70 വയസിനുള്ളില്‍ 5% സ്ത്രീകള്‍ക്കും 10% പുരുഷന്മാര്ക്കും വൃക്കയില്‍ കല്ലുണ്ടാകുന്നു. വളര്‍ച്ച പൂര്‍ത്തിയാകാത്ത നവജാത ശിശുക്കളില്‍ വൃക്കയിലെ കല്ല് സാധാരണമാണ്.
പലതരം കല്ലുകള്‍:
കാല്‍സ്യം ലവണങ്ങളില്‍ നിന്ന് രൂപപ്പെടുന്ന കല്ലുകളാണ് ഏറ്റവും സാധാരണയായി ഉണ്ടാകുന്നത്. 20 നും 30 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില് ഇതിനു സാധ്യത 2, 3 മടങ്ങ് കൂടതലാണ്. ഓക്സലേറ്റ്, ഫോസ്ഫേറ്റ്, കാര്‍ബണേറ്റ് തുടങ്ങിയ വസ്തുക്കളുമായി കാല്‍സ്യം കൂടിച്ചേര്‍ന്ന് കല്ലുകള്‍ രൂപപ്പെടുന്നു. പലതരം ഭക്ഷണത്തിലും ഓക്സലേറ്റ് അടങ്ങിയിരിക്കുന്നു. ചെറുകുടലിനുണ്ടാകുന്ന രോഗങ്ങള്‍ കാല്‍സ്യം ഓക്സലേറ്റ് പലരുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
യൂറിക് ആസിഡ് കല്ലുകള്‍ കൂടുതലായും പുരുഷന്മാരിലാണ് കാണുന്നത്. ഇത് കീമോതെറാപ്പിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കല്ലുകളില്‍ 10% യൂറിക് ആസിഡ് പലരുകളാണ്
സിസ്റ്റിന്യൂറിയ രോഗമുള്ളവരില്‍ സിസ്റ്റിന് കല്ലുകളാണുണ്ടാവുന്നത്. ഇത് സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്ന ഒരു പാരമ്പര്യ രോഗമാണ്.
സുട്രുവൈറ്റ് കല്ലുകള്‍ പ്രധാനമായും മൂത്രാശയ രോഗബാധമൂലം സ്ത്രീകളിലാണ് കണ്ടുവരുന്നത്. ഇവ വളരെ വരുതാകുകയും വൃക്കകള്‍, മൂത്രവാഹി, മൂത്രസഞ്ചി എന്നിവിടങ്ങളില്‍ തടസം സൃഷ്ടിക്കുകയും ചെയ്യുന്നു
ലക്ഷണങ്ങള്‍
നടുവ് വേദന
തലക്കറക്കം, ഛര്‍ദ്ദി
എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നല്‍
മൂത്രത്തില്‍ രക്തം
വയറുവേദന
മൂത്രമൊഴിക്കുമ്പോള്‍ വേദന
രാത്രിയില്‍ അമിതമായി മൂത്രമൊഴിക്കല്‍
മൂത്ര തടസ്സം
കാലിന്റെ ഇടുക്കുകളില്‍ വേദന
പനി
കുളിര്
മൂത്രത്തിന് അസാധാരണമായ നിറവ്യത്യാസം
രോഗപരിശോധനകള്‍
പലപ്പോഴും കടുത്ത വേദന ശമിപ്പിക്കുന്നതിന് ശക്തിയേറിയ മരുന്നുകള്‍ ആവശ്യമായി വരുന്നു. വയറും നടുവും തൊടുമ്പോള്‍ മൃദുവായി അനുഭവപ്പെടുന്നു. കല്ലുകള്‍ സ്ഥിരമായി ഉണ്ടാവുകയാണെങ്കില്‍ അത് വൃക്ക മാന്ദ്യത്തിന്റെ ലക്ഷണമായി കണക്കാക്കാം.
മൂത്രസാമ്പിളിന്റെ ട്രെയിനിംഗിലൂടെ കല്ലുകളുടെ സാന്നിദ്ധ്യം കണ്ടെത്താം
പരിശോധനയിലൂടെ ഏതിനം കല്ലുകളാണെന്ന് കണ്ടെത്താം
മൂത്ര പരിശോധനയിലൂടെ മൂത്രത്തിന്റെ പരലുകളും ആര്‍ബിസി (RBC) യും കണ്ടെത്താം
യൂറിക് ആസിഡിന്റെ അളവ് കൂടിയിരിക്കും
കല്ലുകളും മൂത്രവാഹിയിലെ തടസ്സങ്ങളും കണ്ടെത്താന്‍ സാധാരണയായി ഉപയോഗിക്കുന്നത്:
വൃക്കയിലെ അള്‍ട്രാസൗണ്ട് സ്കാനിംഗ്
ഐ.വി.പി (IVP)
ഉദരാശയത്തിന്റെ എക്സ്റേ
റിട്രോഗ്രേഡ് പയലോഗ്രാം
ഉദരാശയത്തിന്റെ സി.റ്റി സ്കാന്‍
ഉദരാശയത്തിന്റെ/വൃക്കകളുടെ എംആര്‍ഐ
രക്തത്തിലെ/മൂത്രത്തിലെ കാല്‍സ്യത്തിന്റെ ഉയര്‍ന്ന അളവ് കണ്ടെത്താന്‍ പരിശോധനകള്‍ സഹായിക്കുന്നു
മൂത്രപഥത്തിലെ അണുബാധ
മൂത്രവാഹിയിലെ തടസ്സം
വൃക്കകളുടെ തകരാര്‍
രോഗബാധിതമായ വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നു
രോഗപ്രതിരോധം
എപ്പോഴെങ്കിലും വൃക്കയില്‍ കല്ലുണ്ടായിട്ടുണ്ടെങ്കില് മൂത്രം നേര്‍പ്പിക്കുന്നതിനായി ധാരാളം വെള്ളം കുടിയ്ക്കേണ്ടതുണ്ട് (പ്രതിദിനം 6 മുതല്‍ 8 ഗ്ലാസ് വെള്ളം). കല്ലുകളുടെ സ്വഭാവമനുസരിച്ച് മരുന്നുകളും മറ്റ് പ്രതിരോധമാര്‍ഗ്ഗങ്ങളും സ്വീകരിക്കാവുന്നതാണ്.
ചിത്രങ്ങള്‍ ചിത്രീകരണങ്ങള്‍
ക്രോണിക് റീനല്‍ തകരാറുകള്‍
നിര്‍വചനം
മാലിന്യങ്ങള്‍ അരിച്ചു മാറ്റുന്നതിനും മൂത്രത്തിന്റെ ഗാഢത കൂട്ടുന്നതിനും ഇലക്ട്രോലൈറ്റുകളെ നിലനിര്‍ത്തുന്നതിനുമുള്ള വൃക്കകളുടെ ശേഷി കാലക്രമത്തില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് വൃക്കമാന്ദ്യം.
മറ്റു പേരുകള്‍
റീനല്‍ ഫെയിലിയര്‍, മാരകമായ റീനല്‍ ഇന്‍സഫിഷ്യന്‍സി, സിആര്‍എഫ് തുടങ്ങിയവ
കാരണങ്ങള്‍
സാധാരണ വൃക്കമാന്ദ്യങ്ങളില് നിന്നും വിഭിന്നമായി മാരകമായ വൃക്കമാന്ദ്യം സാവധാനത്തില്‍ പുരോഗമിച്ച് പെട്ടെന്ന് സ്ഥിതി വഷളാകുന്നു. വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രോഗങ്ങളെല്ലാം തന്നെ കാലക്രമത്തില്‍ വൃക്കമാന്ദ്യത്തിലെത്തിച്ചേരുന്നു. ചെറിയ പ്രവര്‍ത്തനരാഹിത്യം മുതല്‍ കടുത്ത വൃക്കമാന്ദ്യം വരെ ഈ അവസ്ഥ നീണ്ടുനില്ക്കുന്നു.
വൃക്കമാന്ദ്യത്തിന്റെ ഫലമായി ശരീരദ്രവങ്ങളും മാലിന്യങ്ങളും ശരീരത്തില്‍ കെട്ടി നില്ക്കുന്നു. തല്‍ഫലമായി അസോറ്റീമിയ, യുറീമിയ എന്നീ അവസ്ഥകളുണ്ടാകുന്നു. അസോറ്റീമിയ എന്നാല്‍ നൈട്രോജനിക മാലിന്യങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അവസ്ഥയാണ്. ഇത് പ്രത്യേക ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ല. വൃക്കമാന്ദ്യത്തിന്റെ ഫലമായുണ്ടാകുന്ന അനാരോഗ്യകരമായ അവസ്ഥയാണ് യുറീമിയ. ശരീരദ്രവങ്ങള്‍ കെട്ടി നില്ക്കുന്നതും യുറീമിയയും സങ്കീര്‍ണ്ണമായ പ്രശ്നങ്ങളുണ്ടാക്കുന്നു.
ലക്ഷണങ്ങള്‍
പ്രാരംഭ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്:
ശരീരഭാരം കുറയുന്നു
തലകറക്കം, ഛര്‍ദ്ദി
ഉന്മേഷക്കുറവ്
ക്ഷീണം
തലവേദന
ഇടവിട്ടുള്ള ശ്വാസതടസ്സം
പൊതുവെയുള്ള ചൊറിച്ചില്‍
പിന്നീട് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍:
മൂത്രത്തിന്റെ ഉല്പാദനം കൂടുകയോ കുറയുകയോ ചെയ്യുന്നു
രാത്രിയില്‍ മൂത്രശങ്ക
രക്തസ്രാവം
ഛര്‍ദ്ദിയിലും മലത്തിലും രക്തത്തിന്റെ സാന്നിധ്യം
ഉന്മേഷമില്ലായ്മ
കോച്ചിപ്പിടുത്തം
യുറീമിക് ഫ്രോസ്റ്റ് – ത്വക്കിനുള്ളിലും പുറത്തും വെളുത്ത പരലുകള്‍ അടിഞ്ഞു കൂടുന്നു
കൈകാലുകളിലും മറ്റു ഭാഗങ്ങളിലും സംവേദനശേഷി കുറയുന്നു
ഇവ കൂടാതെയുള്ള ലക്ഷണങ്ങള്‍:
രാത്രിസമയത്ത് അമിതമായ മൂത്രശങ്ക
അമിതദാഹം
അസാധാരണമായി കറുത്തതോ വെളുത്തതോ ആയ ത്വക്ക്
വിളര്‍ച്ച
നഖങ്ങളില്‍ അസാധാരണത്വം
ശ്വാസ ദുര്‍ഗന്ധംr
അമിത രക്തസമ്മര്‍ദ്ദം
വിശപ്പില്ലായ്മ
വയറിളക്കം
രോഗപരിശോധനകള്‍
രക്താതിസമ്മര്‍ദ്ദം കുറഞ്ഞ നിരക്കിലോ വളരെ ഉയര്‍ന്ന നിരക്കിലോ ആകാം. ന്യൂറോളജി പരിശോധനയിലൂടെ പോളിന്യൂറോപ്പതി കണ്ടെത്താന്‍ കഴിയും. സ്റ്റെതസ്ക്കോപ്പ് ഉപയോഗിച്ച് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും അസാധാരണ ശബ്ദം കേള്‍ക്കാന്‍ കഴിയും.
മൂത്രപരിശോധനയിലൂടെ പ്രോട്ടീന്റെ സാന്നിദ്ധ്യം അറിയാം. ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പ് 6 മുതല്‍ 10 മാസം വരെ ചിലപ്പോള്‍ കുറേ വര്‍ഷങ്ങളോളം മൂത്രത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു.
ക്രിയേറ്റിനിന്റെ അളവ് ക്രമേണ കൂടുന്നു
BUN ക്രമേണ കൂടുന്നു
ക്രിയേറ്റിനിന്‍ നീക്കം ചെയ്യപ്പെടുന്നത് കുറയുന്നു
പൊട്ടാസ്യത്തിന്റെ അളവ് കൂടുന്നു
ധമനിയിലെ രക്തത്തിന്റെ വാതക പരിശോധനയിലൂടെയും രക്തത്തിന്റെ രാസഘടനാ പരിശോധനയിലൂടെയും അസഡിക് ഉപാപചയത്തെക്കുറിച്ചറിയാന് കഴിയുന്നു.
കടുന്ന വൃക്കമാന്ദ്യത്തിന്റെ പ്രധാന സൂചനയാണ് രണ്ടു വൃക്കകളുടെയും വലിപ്പം സാധാരണയിലും കുറയ്ക്കുന്നത്. ഇതു കണ്ടുപിടിക്കാന്‍ സഹായിക്കുന്നത് :
വൃക്കകളുടെയോ ഉദരാശയത്തിന്റെയോ എക്സ്-റേ
ഉദരാശയത്തിന്റെ സിറ്റി സ്കാന്‍
ഉദരാശയത്തിന്റെ എംആര്‍ഐ
ഉദരാശയത്തിന്റെ അള്‍ട്രാസൗണ്ട്
ഈ രോഗം ഇനിപ്പറയുന്ന ടെസ്റ്റുകളുടെ പരിശോധനാഫലത്തെത്തന്നെ മാറ്റിക്കളയുന്നു
യൂറിനറി കാസ്റ്റ്
എറിത്രോ പൊയറ്റിന്
റീനല്‍ സ്കാന്‍
ആന്റ് സ്കിന്‍ ഇന്ഫക്ഷന്
പിറ്റിഎച്ച് (PTH)
സീറം മെഗ്നീഷ്യം ടെസ്റ്റ്
വൈദ്യസഹായം തേടേണ്ടതെപ്പോള്‍?
രണ്ടാഴ്ചയിലേറെ തലകറക്കം, ഛര്‍ദ്ദി എന്നിവ നീണ്ടു നില്ക്കുകയാണെങ്കില് ഉടനടി
വൈദ്യസഹായം തേടേണ്ടതാണ്. വൃക്കമാന്ദ്യത്തിന്റെ ലക്ഷണങ്ങളിലേതെങ്കിലും പ്രകടമായാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
രോഗപ്രതിരോധം
വൃക്കമാന്ദ്യത്തിലേക്ക് നയിക്കുന്ന അസുഖങ്ങള്‍ ചികിത്സിച്ചു മാറ്റുക എന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗ്ഗം. പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കണം. പുകവലി പൂര്‍ണ്ണമായും ഒഴിവാക്കണം.
ചിത്രങ്ങള്‍ ചിത്രീകരണങ്ങള്‍
വൃക്ക – ആന്തരഘടന
വൃക്ക – രത്കപ്രവാഹം, മൂത്രപ്രവാഹം
അതിസങ്കീര്‍ണ്ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരാവയവമാണ് വൃക്കകള്‍. നട്ടെല്ലിനിരുവശത്തുമായി പയറുമണിയുടെ ആകൃതിയിലാണ് വൃക്കകള്‍ കാണപ്പെടുന്നത്. ഏകദേശം 140 ഗ്രാം ഭാരമുണ്ടാകും ഓരോ വൃക്കകള്‍ക്കും.
സൂക്ഷ്മരക്തക്കുഴലുകളുടെ ഒരു കൂട്ടമാണ് വൃക്കകള്‍ എന്നു പറയാം. രക്തത്തിലെ മാലിന്യങ്ങളെ നിരന്തരം വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിക്കുന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മ്മം. ഒപ്പം ആവശ്യമുള്ള വെള്ളവും ലവണങ്ങളും ആഗീരണം ചെയ്യുകയും അനാവശ്യമായവയെ മൂത്രമായി പുറന്തള്ളുകയും ചെയ്യും. രക്തം വൃക്കകളിലെ സൂക്ഷ്മ രക്തക്കുഴലുകളിലൂടെ കടന്നുപോകുമ്പോഴാണ് അരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നത്.
ശരീരത്തിലെ ജലാംശത്തിന്‍െറ അളവ് ക്രമീകരിക്കുന്നതും വൃക്കകളാണ്. കുടിക്കുന്ന വെള്ളത്തിന്‍െറ അളവിനനുസരിച്ച് മൂത്രം നേര്‍പ്പിക്കാനും കട്ടി കൂട്ടാനും വൃക്കകള്ക്കാകും. ശരീരത്തിലെ ലവണങ്ങളുടെ അളവ് ക്രമീകരിക്കുന്നതിലും വൃക്കകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഹാരത്തിലെ മത്സ്യത്തിന്‍െറ രാസപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന യൂറിയ, ക്രിയറ്റിനിന്‍ തുടങ്ങിയവയെ ശരീരത്തില്‍നിന്ന് നീക്കം ചെയ്യുന്നതും വൃക്കകളാണ്. അമ്ള-ക്ഷാരങ്ങളുടെ അളവ് ക്രമീകരിക്കുന്നതും വൃക്കകളുടെ ജോലിയാണ്.
രക്ത സമ്മര്‍ദം നിയന്ത്രിക്കുന്നതിനാവശ്യമായ ഹോര്‍മോണുകള്‍, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വളര്‍ച്ചക്കും ആവശ്യമുള്ള ഹോര്‍മോണുകള്‍ തുടങ്ങിയവയുടെ ഉല്പാദനത്തിനും വൃക്കകള്‍ കൂടിയേ തീരൂ. എല്ലിന്‍െറയും പല്ലിന്‍െറയും വളര്‍ച്ചക്ക് ആവശ്യമായ വിറ്റാമിന്‍ ഡി വൃക്കയില്‍ വെച്ചാണ് കാര്യക്ഷമമാകുന്നത്.
വൃക്കരോഗങ്ങള്‍ സങ്കീര്ണ്ണമാകുന്നതെങ്ങനെ?
ചെറിയ പ്രശ്നങ്ങളും പ്രയാസങ്ങളും വൃക്കകള്‍ കാര്യമാക്കാറില്ല. തകരാറുകള്‍ പരിഹരിക്കാന്‍ വൃക്കകള്‍ കഠിന ശ്രമം നടത്തും. അതിനാല്‍ തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണാറില്ല. വൃക്കകളുടെ പ്രവര്‍ത്തനം 30 ശതമാനം മാത്രമുള്ളപ്പോള്‍ പോലും ബാഹ്യമായ ലക്ഷണങ്ങള്‍ കാണണമെന്നില്ല. വൃക്കകളുടെ പ്രവര്‍ത്തനക്ഷമത വീണ്ടും കുറയുമ്പോള്‍ ആണ് പ്രത്യക്ഷമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം അവസ്ഥയെ വൃക്ക പരാജയം എന്ന് പറയുന്നു. പ്രധാനമായും രണ്ട് തരത്തില്‍ വൃക്ക പരാജയം ഉണ്ടാകാം.
1) പെട്ടെന്നുണ്ടാകുന്ന വൃക്ക പരാജയം.
2) സ്ഥായിയായ വൃക്ക പരാജയം.
പെട്ടെന്നുണ്ടാകുന്ന വൃക്ക പരാജയം
ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, വൃക്കയിലുണ്ടാകുന്ന അണുബാധ, പാമ്പുകടി, തേനീച്ചക്കുത്ത്, വിഷമദ്യം തുടങ്ങിയ കാരണങ്ങളാല്‍ വൃക്കകളുടെ പ്രവര്‍ത്തനക്ഷമത പൊടുന്നനെ കുറയുന്ന അവസ്ഥയാണിത്.
സ്ഥായിയായ പരാജയം
അമിത രക്ത സമ്മര്‍ദം, അനിയന്ത്രിതമായ പ്രമേഹം, കൊളസ്ട്രോള്‍, മദ്യപാനം, മാംസാഹാരത്തിന്‍െറ അമിതോപയോഗം, ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം തുടങ്ങിയ ഘടകങ്ങളാല്‍ കാലക്രമേണ വൃക്കകള്‍ പ്രവര്‍ത്തനയോഗ്യമല്ലാതെ ആയിത്തീരുന്ന അവസ്ഥയാണ് സ്ഥായിയായ വൃക്കപരാജയം.
* ജനിതകപരമായ പ്രശ്നങ്ങള്‍ ഉള്ളവര്‍
* വൃക്കകളിലെ മുഴകള്‍
* വലുപ്പമേറിയ ഗര്‍ഭാശയ മുഴകള്‍
* പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളര്‍ച്ചമൂലം ഉണ്ടാകുന്ന വൃക്കകളിലെ പ്രവര്‍ത്തന തടസ്സങ്ങള്‍.
* കുട്ടികളിലെ തുടര്‍ച്ചയായ കരപ്പന്
* തുടര്‍ച്ചയായ അണുബാധകള്‍
ഇവ വൃക്കകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി വൃക്ക പരാജയത്തിനിടയാക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധയോടെ കാണേണ്ടതാണ്.
പ്രാരംഭലക്ഷണങ്ങള്‍
ശരീരത്തിലെ ജലാംശം നമ്മുടെ ആവശ്യമനുസരിച്ച് ക്രമപ്പെടുത്താനുള്ള വൃക്കകളുടെ കഴിവ് നഷ്ടമാകുന്നതോടുകൂടി രാത്രികാലങ്ങളില്‍ കൂടെകൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത ഉണ്ടാകാറുണ്ട്. കൂടാതെ മൂത്രം കൂടുതലായി പതയുക, വായും നാവും വരളുക, വിളര്‍ച്ച, ക്ഷീണം, ഛര്‍ദ്ദി ഇവയും ആരംഭത്തില്‍ ഉണ്ടാകാം.
ശരീരത്തിലെ നീര്‍ക്കെട്ട്
അടുത്ത ഘട്ടത്തില്‍ ലവണങ്ങളെ ക്രമപ്പെടുത്താനുള്ള കഴിവുകളും ജലാംശം പുറന്തള്ളാനുള്ള കഴിവും വൃക്കകള്‍ക്ക് നഷ്ടമാകും. ഉപ്പ് ശരീരത്തില്‍ തങ്ങി നില്‍ക്കാനും മൂത്രത്തിന്‍െറ അളവ് കുറയാനും ഇതിനിടയാക്കും. തുടര്‍ന്ന് ശരീരത്തില്‍ കണ്ണിന് ചുറ്റും കണങ്കാലുകളിലും ദേഹത്ത് പല ഭാഗങ്ങളിലുമായി നീര്‍ക്കെട്ടുണ്ടാകും.
ശ്വാസം മുട്ടല്‍
വൃക്കത്തകരാറുകള്‍ ശ്വാസകോശത്തില്‍ ദ്രാവകം കെട്ടികിടക്കാന്‍ ഇടയാക്കും. ഇത് ശ്വാസകോശത്തിന്‍െറ ഓക്സിജന്‍ സ്വീകരിക്കാന്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറത്ത് വിടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെ ബാധിക്കും. മൂത്രത്തിലൂടെ മാംസ്യം നഷ്ടപ്പെടുന്നത് കൂടുന്തോറും നീര് കൂടുതലാകും. നീര് ശ്വാസകോശത്തെ ബാധിക്കുന്നതോട് കൂടി ശ്വാസം മുട്ടല്‍ അനുഭവപ്പെടും.
അസ്ഥി രോഗങ്ങള്‍ കൂടുന്നു
വൃക്കത്തകരാര്‍ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ പൊള്ളയാവുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്കിത് വഴിവെക്കും.
ഹൃദ്രോഗം
ഹൃദയത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ഹൃദയധമനികളില്‍ കൊഴുപ്പും മറ്റും അടിയുന്ന അവസ്ഥ വൃക്കരോഗമുള്ളവരില്‍ കൂടുതലായിരിക്കും. വൃക്കരോഗികളില്‍ ധമനികളുടെ ഉള്ളിലെ പാളികള്‍ക്ക് പ്രവര്‍ത്തനത്തകരാറുകള്‍ ഉണ്ടാകുന്നതോടൊപ്പം ധമനികള്‍ക്ക് വഴക്കവും, മൃദുലതയും നഷ്ടമാകുന്നു. ധമനികളുടെ ജരിതാവസ്ഥ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ ധമനികള്‍ കൂടുതല്‍ ഇടുങ്ങിയതും കട്ടിയുള്ളതുമായി മാറിയിട്ടുണ്ടാകും.
ചര്‍മ്മം വരളുന്നു
വിളറിയ വരണ്ട ചര്‍മ്മം, ചാരനിറം, രക്തം കെട്ടി നില്ക്കുന്ന പാടുകള്‍, ചൊറിയുമ്പോള്‍ പാടുകള്‍ ഇവ വൃക്കത്തകരാറുകള്‍ ഉള്ളവരില്‍ കാണാറുണ്ട്. കൈകള്‍, നാക്ക്, കണ്പോളകളുടെ ഉള്‍വശം തുടങ്ങിയ ഭാഗങ്ങളില്‍ കൂടുതല്‍ വിളര്‍ച്ച കാണപ്പെടും. വിയര്പ്പിന് ദുര്‍ഗന്ധം ഉണ്ടാകാറുമുണ്ട്.
വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാം
* രക്ത സമ്മര്‍ദം, പ്രമേഹം ഇവ കര്‍ശനമായും നിയന്ത്രിച്ച് നിര്‍ത്തുക.
* പാരമ്പര്യവും വൃക്ക രോഗവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. രക്ത ബന്ധമുള്ളവര്‍ക്ക് വൃക്ക രോഗമുണ്ടെങ്കില്‍ വൃക്ക പരിശോധന അനിവാര്യമാണ്.
* കൊഴുപ്പ്, ഉപ്പ്, ഫാസ്റ്റ് ഫുഡുകള്‍ ഇവ പരമാവധി കുറയ്ക്കുക.
* പുകവലി, മദ്യം, ലഹരി വസ്തുക്കള്‍ ഇവ പൂര്‍ണ്ണമായും ഒഴിവാക്കുക.
ഒൗഷധങ്ങള്ക്കൊപ്പം സ്നേഹപാനം, അവഗാഹം, പിണ്ഡസ്വേദം, ഉപനാഗം തുടങ്ങിയ വിശേഷ ചികിത്സകളാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ഏകനായകം, കോവല്‍വേര്, തേറ്റാമ്പരല്‍, നീര്‍മരുത്, ഞെരിഞ്ഞില്‍, നീര്‍മാതളവേര്, തെച്ചിവേര്, ചെറൂള, മുരിക്കിന്തൊലി, ത്രിഫല, വയല്‍ച്ചുള്ളി, അമൃത്, കരിങ്ങാലി, പാച്ചോറ്റി തുടങ്ങിയവ വൃക്കകള്‍ക്ക് കരുത്തേകുന്ന ഒൗഷധികളില്‍പ്പെടുന്നു.
അല്‍ഷൈമേഴ്സ് രോഗം
ഇത് മസ്തിഷ്കത്തിനുണ്ടാകുന്ന ഒരു വൈകല്യമാണ്. ഇതിനെക്കുറിച്ച് ആദ്യമായി വിശദീകരിച്ച അലോയിഡ് അല്ഷൈമറുടെ പേരാണ് രോഗത്തിന്റെ പേരിന് നിദാനം.
ലക്ഷണങ്ങള്‍
ഇത് സാവധാനത്തില്‍ പുരോഗമിക്കുന്ന മാരകമായൊരു മസ്തിഷ്ക രോഗമാണ്
മസ്തിഷ്ക കോശങ്ങള്‍ നശിക്കുന്നതിനാല്‍ ഓര്‍മ്മ, ചിന്താശേഷി എന്നിവ വികലമാകുന്നു. ഇത് ജോലി, സാമൂഹ്യജീവിതം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു
കാലക്രമത്തില്‍ രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നു
സ്മൃതിനാശത്തിന്റെ ഒരു സാധാരണ രൂപമാണിത്. ബൗദ്ധികശേഷി കുറക്കുകയും നിത്യജീവിതത്തില്‍ തന്നെ ധാരാളം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
10 മുന്നറിയിപ്പ് ലക്ഷണങ്ങള്‍
1. ഓര്‍മ്മശക്തി നഷ്ടപ്പെടുക : അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങള്‍ മറന്നു പോകുന്നത് സ്മൃതിനാശത്തിന്റെ പ്രാരംഭ ലക്ഷണമാണ്. മറന്നുപോകുന്ന കാര്യങ്ങള്‍ പിന്നീട് ഓര്‍മ്മിച്ചെടുക്കാന്‍ പ്രയാസം നേരിടുന്നു.
2. 1.പരിചിതമായ തൊഴിലുകള്‍ ചെയ്യാന്‍ പ്രയാസം: എന്തെങ്കിലും ജോലികള്‍ ആസൂത്രണം ചെയ്യാനോ പൂര്‍ത്തിയാക്കാനോ സ്മൃതിനാശം സംഭവിക്കുന്ന ആളുകള്‍ക്ക് കഴിയാറില്ല. ആഹാരം പാകം ചെയ്യുമ്പോള്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് മറന്ന് പോകുന്നു. കളിയ്ക്കുമ്പോഴും ഫോണ്‍ ചെയ്യുമ്പോഴുമൊക്കെ ഇതേ അവസ്ഥ ഉണ്ടാകുന്നു.
3. ഭാഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ : അല്‍ഷിമേഴ്സ് രോഗികള്‍ ലളിതമായ പദങ്ങള്‍ പോലും മറന്നു പോകുന്നു. അസാധാരണമായ വാക്കുകള്‍ ഉപയോഗിക്കുന്നു. അവര്‍ പറയുന്നതും എഴുതുന്നതും മനസിലാക്കാന്‍ പ്രയാസം നേരിടുന്നു. ഉദാഹരണമായി ബ്രഷ് എന്നതിനു പകരം വായില്‍ ഉപയോഗിക്കുന്ന സാധനം എന്നു പറയുന്നു.
4. സ്ഥലകാലബോധം നഷ്ടപ്പെടുന്നു : അല്‍ഷിമേഴ്സ് രോഗികള്‍ പലപ്പോഴും അവര്‍ എവിടെയാണ് നില്ക്കുന്നതെന്നോ എങ്ങനെ അവിടെ എത്തിപ്പെട്ടെന്നോ മറന്നു പോകുന്നു. വീട്ടിലേക്കുള്ള വഴി മറന്നു പോകുന്നു.
5. കാര്യങ്ങള്‍ ശരിയായി ഗ്രഹിക്കാന്‍ കഴിയാതെ വരുന്നു: ഈ രോഗികള്‍ ശരിയായ രീതിയില്‍ വസ്ത്രധാരണം ചെയ്യാന്‍ മറന്നു പോകുന്നു. ചൂടുകാലത്ത് ഒന്നിനുപുറകില്‍ മറ്റൊന്ന് എന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നു. തണുപ്പുകാലത്ത് വളരെക്കുറച്ചും. ശരിയായി കാര്യങ്ങള്‍ മനസ്സിലാക്കാത്തിനാല് അപരിചിതര്‍ക്ക് ധാരാളം പണം വെറുതെ കൊടുക്കുന്നു.
6. അമൂര്‍ത്തമായ ചിന്തകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ : സങ്കീര്‍ണ്ണമായ മാനസിക വ്യാപാരങ്ങള്‍ ആവശ്യമായ പ്രവൃത്തിയിലേര്‍പ്പെടാന്‍ പ്രയാസം നേരിടുന്നു. അക്കങ്ങളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും മറന്നുപോകുന്നു.
7. വസ്തുക്കള്‍ സ്ഥാനം തെറ്റി വയ്ക്കുക :. സാധനങ്ങള്‍ സാധാരണ വയ്ക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ സ്ഥാനങ്ങളില്‍ കൊണ്ടുവയ്ക്കുന്നു. ഉദാഹരണത്തിന് ഇസ്തിരിപ്പെട്ടി ഫ്രിഡ്ജില്‍ വയ്ക്കുന്നു.
8. പെരുമാറ്റത്തിലെ മാറ്റം : പെരുമാറ്റങ്ങളില്‍ പെട്ടെന്ന് വ്യത്യാസം കാണിക്കുന്നു. ശാന്തനായിരിക്കുന്ന ആള് യാതൊരു പ്രകോപനവുമില്ലാതെ പെട്ടെന്ന് ദേഷ്യപ്പെടുന്നു.
9. വ്യക്തിത്വത്തിലുണ്ടാകുന്ന മാറ്റം :ഡിമന്‍ഷ്യാ രോഗികളുടെ വ്യക്തിത്വത്തില്‍ നാടകീയമായ മാറ്റം സംഭവിക്കുന്നു. ആഴയക്കുഴപ്പം, സംശയം, ഭയം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു. എല്ലാ കാര്യങ്ങള്‍ക്കും കുടുംബാംഗങ്ങളിലാരെയെങ്കിലും ആശ്രയിക്കുന്നു.
10. മുന്കൈയ്യെടുക്കാനുളള താല്പര്യം നഷ്ടപ്പെടുന്നു :ഇത്തരം രോഗികള്‍ വളരെ അലസന്മാരായിത്തീരുന്നു. ടി.വി.യ്ക്കു മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുക, സാധാരണയില്‍ കവിഞ്ഞ് ഉറങ്ങുക, ദിനചര്യകള്‍ ചെയ്യാതിരിക്കുക എന്നീ സ്വഭാവങ്ങള്‍ കാണിക്കുന്നു.
നിങ്ങള്‍ക്കോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ ഇത്തരം ലക്ഷണങ്ങളുണ്ടായാല്‍ എത്രയും വേഗം ഒരു ഡോക്ടറെ കാണേണ്ടതാണ്. വിദഗ്ദ്ധ ചികിത്സയും പരിചരണവും ലഭിക്കാന്‍ ഇതാവശ്യമാണ്.
വിവരങ്ങള്‍ക്കു കടപ്പാട് :
അല്‍സിമേഴ്സും മസ്തിഷ്കവും
പ്രായമാകുന്തോറും ചിന്തിക്കാനും ഓര്‍മ്മിക്കാനുമുള്ള നമ്മുടെ ശേഷി കുറഞ്ഞു വരുന്നു. എന്നാല്‍ ഗുരുതരമായ സ്മൃതിനാശവും, അസാധാരണമായ മാനസികവ്യാപാരങ്ങളും വാര്‍ദ്ധക്യത്തിന്റെ സാധാരണ ലക്ഷണങ്ങളല്ല. ഇവ മസ്തിഷ്ക രോഗങ്ങളുടെ നാശത്തിന്റെ അടയാളമാണ്.
മസ്തിഷ്കത്തില്‍ ഏതാണ്ട് 100 ബില്യണ്‍ നാഡീകോശങ്ങളുണ്ട് (ന്യൂറോണുകള്‍). ഒരു നാഡീകോശം മറ്റുള്ളവയുമായി വലക്കണ്ണികള്‍ പോലെ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. നാഡീജാലികയ്ക്ക് പ്രത്യേക ധര്‍മ്മങ്ങളുണ്ട്. ചിലവ ചിന്ത, അറിവ്, ഓര്‍മ്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലത് കാഴ്ച, കേള്‍വി, ഗന്ധം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചില നാഡികള്‍ പേശീപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ന്യൂറോണുകള്‍ ചെറുഫാക്ടറികള്‍ പോലെ പ്രവര്‍ത്തിക്കുന്നു. അവ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നു, വിതരണം ചെയ്യുന്നു, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു. കോശങ്ങള്‍ വിവരങ്ങള്‍ വിശകലനം ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നു.
ഓക്സിജനും ഊര്‍ജ്ജവും ആവശ്യമുള്ളതുപോലെ തന്നെ വസ്തുതകളുടെ ഏകോപനവും ആവശ്യമാണ്. അല്‍ഷിമേഴ്സ് രോഗം ബാധിക്കുമ്പോള്‍ കോശങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും മറ്റുധര്മ്മങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. നാശം വ്യാപിക്കുമ്പോള്‍ കോശങ്ങള്‍ക്ക് അവയുടെ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുന്നു. ക്രമേണ അവ നശിക്കുന്നു.
‘പ്ലേക്കു’കളുടെയും ചുരുക്കുകളുടെയും പ്രവര്‍ത്തികള്‍
നാഡീകോശങ്ങളെ നശിപ്പിക്കുന്ന രണ്ടു ഘടകങ്ങളാണ് പ്ലേക്കുകളും ചുരുക്കുകളും. പ്ലേക്കുകള്‍ നാഡീകോശങ്ങള്ക്കിടയിലുണ്ടാകുന്നു.
നേര്‍ത്ത നാരുകളുടെ ചുരുളുകള്‍ നശിക്കുന്ന കോശങ്ങള്‍ക്കകത്ത് കാണപ്പെടുന്നു. വാര്‍ദ്ധക്യത്തില്‍ എല്ലാ മനുഷ്യരിലും ഇവ രൂപപ്പെടുന്നുണ്ടെങ്കിലും അല്‍ഷിമേഴ്സ് രോഗികളില്‍ ഇവയുടെ അളവ് വളരെ കൂടുതലായിരിക്കും. ഇത് പ്രധാനമായും ‘ഓര്‍മ്മ’ കേന്ദ്രത്തിലാണ് ഉണ്ടാവുന്നത്. ക്രമേണ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.
പ്രാരംഭ ലക്ഷണങ്ങള്‍ പ്രധാനമായും ഓര്‍മ്മ, ചിന്ത എന്നിവയ്ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. 65 വയസ്സില്‍ താഴെയുള്ളവരില്‍ പ്രത്യക്ഷപ്പെടുന്ന ഈ ലക്ഷണങ്ങളാണ് അല്‍ഷിമേഴ്സ് എന്ന പദം സൂചിപ്പിക്കുന്നത്.
ചികിത്സ
പ്രത്യേക ചികിത്സകള്‍ നിലവിലില്ല. ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കാന്‍ കഴിയും. പ്രത്യേക പരിചരണവും ശ്രദ്ധയും നല്‍കുന്നതിലൂടെ അല്‍ഷിമേഴ്സ് രോഗികളെ നമുക്ക് പരിഗണിക്കാനാകും.
പക്ഷാഘാതം
തലച്ചോറിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളില്‍ രക്തം കട്ടപിടിക്കുന്നതു കാരണമാണ് പലപ്പോഴും പക്ഷാഘാതമുണ്ടാകുന്നത്. ആ ഭാഗത്തെ മസ്തിഷ്ക കലകള്‍ കേടാകുന്നതിനാല്‍ പ്രസ്തുത മസ്തിഷ്ക ഭാഗം നിയന്ത്രിക്കുന്ന ധര്‍മ്മങ്ങള്‍ അവതാളത്തിലാകുന്നു. ഉദാഹരണത്തിന് കൈകാലുകള്‍ തളരുകയോ സംസാരശേഷി നഷ്ടപ്പെടുകയോ ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുന്ന കേടുപാടുകള്‍ താല്ക്കാലികമോ സ്ഥിരമോ ആയിരിക്കും, ഭാഗികമോ പൂര്‍ണ്ണമോ ആയിരിക്കും. പ്രാരംഭ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ത്തന്നെ ചികിത്സിക്കുകയാണെങ്കില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടാനും അപകടസാധ്യത കുറയ്ക്കാനും സാധിക്കും എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
പക്ഷാഘാതം എങ്ങനെ തിരിച്ചറിയാം?
ചുവടെപറയുന്ന ലക്ഷണങ്ങളിലെന്തെങ്കിലുമുണ്ടായാല് അടിയന്തിരമായി വൈദ്യസഹായം തേടേണ്ടതാണ്. എത്രവേഗം ആശുപത്രിയിലെത്തുന്നുവോ അത്രയും പെട്ടെന്ന് ഡോക്ടര്‍മാര്‍ക്ക് ചികിത്സ ആരംഭിക്കുവാന്‍ സാധിക്കുകയും സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയും ചെയ്യുന്നു.
മുഖം ഒരുവശത്തേക്ക് പെട്ടെന്ന് കോടിപ്പോവുക.
കൈ, കാല്, ശരീരത്തിന്റെ ഒരുഭാഗം എന്നിവ തളര്‍ന്നു പോവുക
കാഴ്ച പെട്ടെന്ന് ഇല്ലാതാകുക. പ്രത്യേകിച്ച് ഒരു കണ്ണിന്റെ
സംസാരശേഷി നഷ്ടപ്പെടുക. പറയുന്നത് മറ്റുള്ളവര്‍ക്ക് മനസിലാകാതിരിക്കുക
പ്രത്യേക കാരണങ്ങളില്ലാതെ പെട്ടെന്നുണ്ടാകുന്ന തലവേദന
വിശദീകരിക്കാനാവാത്ത മന്ദത, വേച്ചു വേച്ചുള്ള നടത്തം
പക്ഷാഘാതത്തിന്റെ മറ്റൊരടയാളമാണ് ട്രാന്‍സിയന്റ് അറ്റാക്ക് (TIA). ഇതിനെ ലഘു പക്ഷാഘാതം എന്നു പറയുന്നു. മുകളില്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ വളരെകുറച്ച് സമയത്തേക്ക് കാണിക്കുന്നു. പക്ഷേ അത് അവഗണിക്കാന്‍ പാടില്ല. TIA ഉണ്ടായിട്ടുള്ളവര്‍ക്ക് പക്ഷാഘാതത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. TIA ഉണ്ടാകുന്നു എന്ന് തോന്നിയാലുടന്തന്നെ ഡോക്ടറെ വിളിക്കേണ്ടതാണ്.
പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍
അതിറോ സ്ക്ലീറോസിസ് (ധമനീ ഭിത്തി കട്ടിയാകുന്നത്)
നിയന്ത്രണാതീതമായ പ്രമേഹം
അമിത രക്തസമ്മര്‍ദ്ദം
ഉയര്‍ന്ന കൊളസ്ട്രോള്‍
പുകവലി
TIA
ഹൃദ്രോഗം
കരോട്ടിഡ് ധമനി (തലച്ചോറിലേക്ക് രക്തം കൊണ്ടു പോകുന്നത്) യ്ക്കുണ്ടാകുന്ന രോഗങ്ങള്‍
പക്ഷാഘാതം എങ്ങനെ ഒഴിവാക്കാം?
നിങ്ങളിലെ പക്ഷാഘാതത്തിന് സാധ്യതയുണ്ടാകുന്ന ഘടകങ്ങളെക്കുറിച്ച് ഡോക്ടറോട് വ്യക്തമായി പറയുക. എങ്ങനെ ഒഴിവാക്കാന്‍ കഴിയുമെന്ന് അഭിപ്രായം ആരായുക. പക്ഷാഘാതം ഒഴിവാക്കാനുളള ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക
അമിതമായ കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കുന്നതിന് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.
നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക
മദ്യത്തിന്റെ അളവ് നിയന്ത്രിക്കുക
പുകവലി ഒഴിവാക്കുക. പുകവലിക്കാത്ത ആളാണെങ്കില്‍ ആ ശീലം തുടങ്ങരുത്.
പക്ഷാഘാതം ഒഴിവാക്കാന്‍ കൃത്യമായ പരിശോധനകള്‍ ആവശ്യമാണ്. ആവശ്യമുള്ളപ്പോള്‍ ഡോക്ടറുടെ ഉപദേശം തേടുക
ശ്വാസകോശ രോഗങ്ങള്‍ – ലക്ഷണങ്ങള്‍
ഓരോ വര്‍ഷവും ലക്ഷക്കണക്കിനാളുകളില്‍ ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തുന്നുണ്ട്. ധാരാളം കേസുകള്‍ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്.
ശ്വാസകോശ രോഗങ്ങള്‍ക്ക് പ്രത്യേക രോഗലക്ഷണങ്ങളുണ്ട്. അവ ചുവടെ വിശദീകരിക്കുന്നു.
ചുമ
ശ്വാസപഥത്തില്‍ നിന്ന് ശ്ലേഷ്മം, വിഷ പദാര്‍ത്ഥങ്ങള്‍, അന്യ വസ്തുക്കള്‍ എന്നിവയെ പുറന്തള്ളാനുള്ള പ്രതിരോധ മാര്‍ഗ്ഗമാണ് ചുമ. കാര്യക്ഷമമായതും അല്ലാത്തതും എന്ന് ചുമ രണ്ടു തരത്തിലുണ്ട്. കാര്യക്ഷമമായ ചുമയിലൂടെ ശ്വാസപഥത്തില്‍ നിന്ന് ശ്ലേഷ്മം പുറത്തു പോകുന്നു. ദീര്‍ഘമായുള്ള ചുമയെ തുടര്‍ന്ന് നല്ല പനി, ശ്വാസം മുട്ടല്‍, രക്തം കലര്‍ന്ന കഫം എന്നിവയുണ്ടായാല് ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്. ശ്വാസ തടസ്സം ഗൗരവമായി കണ്ട് അടിയന്തിര വൈദ്യസഹായം തേടണം.
ഡിസ്ഫീനിയ
ഡിസ്ഫീനിയ എന്നത് ചെറിയ രീതിയിലുള്ള ശ്വാസതടസ്സമാണ്. ചിലപ്പോള്‍ ഇത് ശ്വാസോഛ്വാസ വ്യവസ്ഥകള്‍, ഹൃദ്രോഗം, ഉത്കണ്ഠ കൊണ്ടാകാം. പെട്ടെന്നുണ്ടാകുന്ന ഈ അവസ്ഥ മറ്റ് രോഗങ്ങള്‍ക്കുള്ള ലക്ഷണവുമാകാം. അടിയന്തിരമായി ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടത്
വലിവ്
ശ്വാസോച്ഛ്വാസം ചെയ്യുമ്പോഴുണ്ടാകുന്ന ഉയര്‍ന്ന ആവൃത്തിയിലെ ശബ്ദമാണ് വലിവ്. ശ്വാസപഥം സങ്കോചിക്കുമ്പോഴോ അസാധാരണമായി കലകള്‍ വീങ്ങുമ്പോഴോ, ശ്ലേഷ്മം അമിതമായി ഉല്പാദിക്കപ്പെടുമ്പോഴോ അന്യവസ്തുക്കള്‍ ശ്വാസപഥത്തില്‍ തടസ്സം സൃഷ്ടിക്കുമ്പോഴോ ആണ് വലിവ് ഉണ്ടാകുന്നത്. ശ്വാസകോശത്തിന്റെ അവസ്ഥ മോശമാകുന്നതിന്റെ അടയാളമാണിത്.
നെഞ്ചുവേദന
സാധാരണയായി നെഞ്ചുവേദന ശ്വാസകോശം, പ്യൂറ, ഔരസാശയ ഭിത്തിയിലെ അസ്ഥികള്‍ പേശികള്‍ എന്നിവയുടെ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. ഈ പ്രശ്നങ്ങള്‍ ലഘുവോ ഗുരുതരമോ ആകാം. ചിലപ്പോള്‍ ജീവനു തന്നെ ഭീഷണിയാകാം. ചിലപ്പോള്‍ ഉച്ഛ്വാസ സമയത്ത് മാത്രമുണ്ടാകുന്നതാകാം. നെഞ്ചുവേദനയ്ക്കൊപ്പം ചുമയും പനിയും ഉണ്ടാവുകയാണെങ്കില്‍ അത് ശ്വാസകോശത്തിന്റെ രോഗബാധയുടെ ലക്ഷണമായി കണക്കാക്കാം. നിങ്ങള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.
ഹീമോടിസിസ്
ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥയാണിത്. ചിലപ്പോള്‍ ഇളം നിറത്തിലുള്ള പതയായോ രക്തം കലര്‍ന്നിട്ടോ, വെറും രക്തമായിട്ടോ തുപ്പുന്നു. സ്ഥിരമായ ചുമയുടെ ഫലമായാണ് ഇതുണ്ടാകുന്നത്. കടുത്ത ശ്വാസകോശ രോഗത്തിന്റെ ലക്ഷണമായി ഇതിനെ കണക്കാക്കേണ്ടതാണ്.
നീര്‍വീക്കം
കാലുകള്‍, കൈകള്‍ തുടങ്ങിയ ഭാഗങ്ങള്‍ നീരു വന്നു വീര്‍ക്കുന്നത് ശ്വാസകോശരോഗങ്ങളുടെ ലക്ഷണമാണ്. നീര്‍വീക്കം പ്രധാനമായും ഹൃദ്രോഗവുമായി ബന്ധപ്പെട്ടതാണ്. പലപ്പോഴും ഹൃദയ-ശ്വാസകോശ രോഗങ്ങള്‍ ഒരേ ലക്ഷണങ്ങള്‍ കാണിക്കുന്നു.
ശ്വാസം നിലയ്ക്കല്‍
ഗുരുതരമായ ശ്വാസകോശ രോഗങ്ങളുടെ അപകടകരമായ ലക്ഷണമാണ് ശ്വാസം നിലയ്ക്കല്‍. ഇതിന് പ്രധാന കാരണം തീവ്രമായ രോഗാണുബാധ, ശ്വാസകോശങ്ങളുടെ വിങ്ങല്‍, ഹൃദയമിടിപ്പ് കുറയല്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ്. ശ്വാസകോശത്തിന് രക്തം ഓക്സീകരിക്കാനും കാര്‍ബണ്‍ഡൈഓക്സൈഡ് നീക്കം ചെയ്യാനും കഴിയാത്ത അവസ്ഥയിലാണ് ഗുരുതരമായ ശ്വാസം നിലയ്ക്കല്‍ സംഭവിക്കുന്നത്.
കാരണങ്ങള്‍
ശ്വാസകോശ രോഗങ്ങള്‍ മുതിര്‍ന്നവരെ മാത്രമല്ല കുട്ടികളേയും കൂടുതലായി ബാധിക്കുന്നു. വാസ്തവത്തില്‍ ശ്വാസകോശസംബന്ധമായ രോഗങ്ങളാണ് നവജാതശിശുക്കളുടെ പ്രധാന കൊലയാളി.
പുകവലി ഒഴിവാക്കുക
പുകവലിക്ക് നമ്മുടെ ശരീരത്തില്‍ മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ കഴിയും. എംഫൈസീമ, COPD, ശ്വാസകോശാര്‍ബുദ്ദം എന്നീ ശ്വാസകോശരോഗങ്ങള്‍ മാത്രമല്ല ശരീരത്തിന്റെ മറ്റുപല ഭാഗങ്ങളേയും ഇത് പ്രതികൂലമായി ബാധിക്കുന്നു.
ന്യൂമോണിയ
സാധാരണഗതിയില്‍ ശ്വാസകോശങ്ങളെ ബാധിയ്ക്കുന്ന ഒരു രോഗമാണ് ന്യൂമോണിയ. ശ്വസനികകളില്‍ രോഗാണുബാധയുണ്ടാവുകയും ശ്വാസകോശങ്ങള്‍ രോഗബാധിതമാവുകയും ചെയ്യുന്നു. തുടര്‍ന്ന് ശ്വാസകോശങ്ങളില്‍ ദ്രവങ്ങള്‍ കെട്ടിനില്‍ക്കുന്നു. ഇത് ന്യൂമോണിയയുടെ എടുത്തു പറയേണ്ട ഒരു അവസ്ഥയാണ്. ദ്രവം കെട്ടിനില്‍ക്കുന്നതിനാല്‍ ശ്വാസകോശത്തിന്റെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം മന്ദീഭവിക്കുന്നു.
ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ ന്യൂമോണിയയ്ക്കു കാരണമാകുന്നു. ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടിത്തത്തിനു മുമ്പ് ന്യൂമോണിയ ബാധിതരില്‍ മൂന്നിലൊന്നും മരിച്ചിരുന്നു. ഇപ്പോഴും ഏതാണ്ട് 25% കുട്ടികള്‍ ഓരോ വര്‍ഷവും ന്യൂമോണിയ ബാധിച്ച് മരിക്കുന്നു. ാരി.
5 വയസ്സിനു താഴെയുള്ള കുട്ടികളാണ് കൂടുതലും രോഗത്തിന് ഇരയാവുന്നത്. നാലു ലക്ഷം കുട്ടികളില്‍ രണ്ടു ലക്ഷം കുട്ടികളിലും ന്യൂമോണിയ കോക്കസ് ആണ് രോഗകാരി. മലമ്പനി, മീസില്‍സ്, എയിഡ്സ് എന്നിവ ബാധിച്ച് മരിക്കുന്ന കുട്ടികളേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ന്യൂമോണിയ ബാധിച്ച് മരിക്കുന്ന കുട്ടികളാണ്.
കാലക്രമേണ മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന ന്യൂമോകോക്കസ് ബാക്ടീരിയകള്‍ ഉണ്ടായേക്കാം. ന്യൂമോണിയക്ക് കാരണമാകുന്ന രോഗകാരികള്‍ രോഗികളില്‍ നിന്ന് അന്തരീക്ഷത്തിലെത്തുന്നു. അവിടെ നിന്ന് അവ മറ്റുള്ളവരുടെ ശ്വാസകോശത്തിലേക്കും ശ്വസനികകളിലേക്കുമെത്തുന്നു.
ന്യൂമോണിയ പ്രാഥമികമായി ആരോഗ്യമുള്ള ശ്വാസകോശങ്ങളെ ബാധിക്കുന്നു. അന്തരീക്ഷത്തില്‍ നിന്ന് ഉച്ഛ്വാസ വായുവിലൂടെ രോഗാണുക്കള്‍ ഉള്ളിലെത്തുന്നു. അല്ലെങ്കില്‍ രോഗി ചുമയ്ക്കുമ്പോള്‍ രോഗാണുക്കള്‍ പുറത്തുവരികയും ആരോഗ്യവാനായ വ്യക്തിയുടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ആളുകള്‍ കൂട്ടമായി നില്ക്കുന്ന സ്ഥലങ്ങളില്‍ രോഗവ്യാപനം വേഗത്തില്‍ നടക്കുന്നു. തണുപ്പുകാലത്തും രോഗം പെട്ടെന്ന് പകരുന്നു. ശ്വാസപഥത്തിലെ അന്യവസ്തുക്കളുടെ സാന്നിദ്ധ്യം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രതികരണത്തെ ഉദ്ദീപിപ്പിക്കുന്നു.
അതിന്റെ ഫലമായി ശ്വാസകോശത്തിന് വീക്കമുണ്ടാവുന്നു. ഈ അവസ്ഥയാണ് ന്യൂമോണിയ. പ്രധാനമായും രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളെയാണ് ന്യൂമോണിയ പെട്ടെന്ന് ബാധിക്കുന്നത്. വായ്ക്കുള്ളിലോ തൊണ്ടയിലോ മൂക്കിനുള്ളിലോ കാണപ്പെടുന്ന ബാക്ടീരിയ/വൈറസ് ശ്വാസകോശത്തിലേക്ക് കടക്കുമ്പോഴാണ് ന്യൂമോണിയ ബാധയുണ്ടാകുന്നത്.
ഉറക്കത്തില്‍ കൂര്‍ക്കംവലിക്കുമ്പോള്‍ വായ, തൊണ്ട, മൂക്ക് എന്നിവിടങ്ങളിലെ സ്രവങ്ങള്‍ ശ്വാസപഥത്തിലെത്തുന്നു. സാധാരണഗതിയില്‍ രോഗപ്രതിരോധവ്യവസ്ഥ ഉദ്ദീപിപ്പിക്കപ്പെടുകയും രോഗാണുക്കളുണ്ടെങ്കില്‍ തടയുകയും ചെയ്യുന്നു. മറ്റേതെങ്കിലും രോഗബാധയാല്‍ ക്ഷീണിതനായ വ്യക്തിയാണെങ്കില്‍ രോഗം പിടിപെടുന്നു.
സാധാരണയായി വൈറസ് രോഗബാധകള്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, ഭക്ഷണം വിഴുങ്ങുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയുള്ളവര്‍, മദ്യപാനികള്‍, മയക്കുമരുന്നിന് അടിമപ്പെട്ടവര്‍, പക്ഷാഘാതം സംഭവിച്ചവര്‍ എന്നീ ആളുകളില്‍ ന്യൂമോണിയ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഒരിക്കല്‍ രോഗാണുക്കള്‍ ശ്വാസകോശത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവ വായു അറകളില്‍ അടിഞ്ഞുകൂടി പെരുകുന്നു. രോഗാണുക്കളെ വെറുക്കുന്നതിന്റെ ഭാഗമായി ശ്വാസകോശം ദ്രാവകവും പഴുപ്പും നിറഞ്ഞ് വീങ്ങുന്നു.
ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതിയനുസരിച്ച് ന്യൂമോണിയ 2 തരത്തിലുണ്ട്.
ആരോഗ്യമുള്ള ശ്വാസകോശത്തെ ബാധിക്കുന്ന പ്രാഥമിക ന്യൂമോണിയ
നേരത്തേ തന്നെ രോഗബാധിതമായ ശ്വാസകോശത്തെ ബാധിക്കുന്ന ദ്വിതീയ ന്യൂമോണിയ
ആസ്പിരേഷന്‍ ന്യൂമോണിയ – വായില്‍ നിന്ന് ശ്വാസകോശത്തിലേക്ക് ഭക്ഷണവസ്തുക്കള്‍ കടക്കാതെ പേശികള്‍ തടയുന്നു. ഈ പേശികള്‍ ദുര്‍ബലമാവുകയും ഇവയുടെ സങ്കോചവികാസങ്ങള്‍ താളംതെറ്റുകയും ചെയ്യുമ്പോള്‍ ഈ വസ്തുക്കള്‍ വായില്‍ നിന്ന് ശ്വാസകോശത്തിലെത്തുന്നു. ഇതാണ് ആസ്പിരേഷന്‍ ന്യൂമോണിയ. ആമാശയത്തില്‍ നിന്ന് ഭക്ഷണവസ്തുക്കള്‍ ശ്വാസകോശത്തിലെത്തുന്നതും ആസ്പിരേഷന്‍ ന്യൂമോണിയക്ക് ഉദാഹരണമാണ്.
ആരെയാണ് രോഗം ബാധിക്കുന്നത്?
രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍
കുട്ടികളെയും വൃദ്ധരെയുമാണ് രോഗം കൂടുതലായി ബാധിക്കുന്നത്. രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഈ രോഗം സര്‍വ്വ സാധാരണമാണ്. പോഷണ വൈകല്യം അനുഭവിക്കുന്ന കുട്ടികളില്‍ രോഗം മാരകമാണ്. ഗര്‍ഭിണികളിലും മദ്യപാനികളിലും രോഗം സാധാരണമാണ്.
കുട്ടികളില്‍ ന്യൂമോണിയ ബാധയ്ക്കിടയാക്കുന്ന സാഹചര്യങ്ങള്‍ താഴെ പറയുന്നു.
അജ്ഞതയും നിരക്ഷരതയും കാരണം ഗ്രാമപ്രദേശങ്ങളില്‍ കുട്ടികളുടെ മൂക്കടപ്പ് മാറ്റാനായി എണ്ണ ഒഴിക്കുന്നത്
തെറ്റായ രീതിയില്‍ മുലയൂട്ടുന്നത്
ആകസ്മികമായി മണ്ണെണ്ണ ശ്വാസപഥത്തിലെത്തുന്നത്
മുതിര്‍ന്നവരില്‍ രോഗബാധ എളുപ്പമാക്കുന്ന ഘടകങ്ങള്‍
കുറഞ്ഞ പ്രതിരോധശേഷി
പ്രമേഹം, പേശീതളര്‍ച്ച, പാര്ക്കിന്സന് രോഗം എന്നിവ
എയിഡ്സ് രോഗികളിലും രോഗസാധ്യത കൂടുതലാണ്. സാധാരണയായി ആരോഗ്യമുള്ള ശ്വാസകോശത്തെ ആക്രമിക്കാത്ത രോഗാണുക്കള്‍ പോലും എയിഡ്സ് രോഗികളില്‍ ന്യൂമോണിയ രോഗമുണ്ടാക്കുന്നു.
ലക്ഷണങ്ങള്‍
രോഗത്തിന്റെ തീക്ഷ്ണത, പ്രതിരോധ പ്രതികരണങ്ങള്‍, രോഗിയുടെ പ്രായം എന്നിവയ്ക്കനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.
കുട്ടികളില്‍: നവജാതശിശുക്കളിലും കുട്ടികളിലും നെഞ്ചിലെ രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല. പനിയുണ്ടാകുകയും അത് മാരകമായ അവസ്ഥയിലെത്തുകയും ചെയ്യുന്നു. കുട്ടികളില്‍ നെഞ്ച് ഉള്ളിലേക്ക് താഴ്ന്നിരിക്കുകയും, ശ്വസനവേഗത കൂട്ടുകയും ചെയ്യുന്നു. ത്വക്കില്‍ നീലനിറം പ്രത്യക്ഷപ്പെടുന്നു. ജലദോഷവും കടുത്ത പനിയും (ചിലപ്പോള്‍ 104oF വരെ) കഫവും ഉണ്ടാകുന്നു. കഫത്തില്‍ രക്തം കലര്‍ന്നിരിക്കുന്നു.
മുതിര്‍ന്നവരില്‍ :
ന്യൂമോണിയ ഉണ്ടാകുന്ന ആളുകളില്‍ പ്രാരംഭമായി
ജലദോഷത്തിന്റെ ലക്ഷണങ്ങളോടൊപ്പം കടുത്ത പനി
വെട്ടിവിറയ്ക്കുന്ന കുളിര്
കഫത്തോടുകൂടിയ ചുമ. മങ്ങിയ നിറത്തിലുള്ളതോ രക്തം കലര്‍ന്നതോ ആയ കഫം
ശ്വാസം മുട്ടല്‍
ഗാഢമായി ശ്വസിക്കുമ്പോള്‍ നെഞ്ചുവേദന (പ്യൂറിറ്റിക് വേദന)
ചില കേസുകളില്‍ ലക്ഷണങ്ങള്‍ സാവധാന പ്രത്യക്ഷപ്പെടുന്നു. മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന ചുമ, തലവേദന, പേശീവേദന എന്നീ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിക്കുന്നു.
ചില ആളുകളില്‍ ചുമ ഒരു മുഖ്യലക്ഷണമായി കാണപ്പെടുന്നില്ല. വലിയ ശ്വാസകുഴലുകളില് രോഗബാധയുണ്ടാകാത്തതാണ് കാരണം.
രക്തത്തില്‍ ആവശ്യത്തിന് ഓക്സിജനില്ലാത്തതിനാല്‍ രോഗിയുടെ ത്വക്കിന്റെ നിറം നീലയായി മാറുന്നു. (സയനോസിസ്)
മുന്‍കരുതലുകള്‍
ഒരാള്‍ക്ക് ന്യൂമോണിയ ബാധിക്കുകയാണെങ്കില്‍ ഇനിപ്പറയുന്ന മുന്‍കരുതലുകളെടുക്കണം. വ്യക്തിശുചിത്വം പാലിക്കണം. രോഗം പകരുന്നത് തടയാനായി പൊതുസ്ഥലങ്ങളില്‍ വായ തുണികൊണ്ട്മൂടണം. ആവശ്യമായ പോഷകഘടകങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തണം.
വായുസഞ്ചാരമുള്ള മുറിയില്‍ കഴിയണം. കുഞ്ഞുങ്ങളില്‍ ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്. അവരില്‍ പെട്ടെന്ന് നില വഷളാകാനിടയുണ്ട്.
പ്രതിരോധം
അണുബാധയ്ക്കുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.
ശരിയായി മുലൂയട്ടുന്നതിന് അമ്മമാരെ പരിശീലിപ്പിക്കുക
പ്രതിരോധവല്‍ക്കരണം (പോളിവാലന്റ് ന്യൂമാകോക്കല് വാക്സിന്)
ആസ്ത്മ
എന്താണ് ആസ്ത്മ ?
ശ്വാസകോശത്തെ ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ് ആസ്ത്മ. ആസ്ത്മാ രോഗികളില്‍ ശ്വാസപഥത്തിന്റെ ഉള്‍ഭിത്തികള്‍ വീങ്ങുന്നു. അലര്‍ജിയുണ്ടാകുന്ന വസ്തുക്കളോട് കോശങ്ങള്‍ വളരെ പെട്ടെന്ന് പ്രതികരിക്കുന്നു. തല്‍ഫലമായി ശ്വാസനാളം സങ്കോചിക്കുകയും കുറഞ്ഞ അളവില്‍ മാത്രം വായു ശ്വാസകോശത്തിലെത്തുകയും ചെയ്യുന്നു. ഇത് വലിവ്, ചുമ, നെഞ്ചില്‍ മുറുക്കം
ശ്വസനതടസ്സം എന്നീ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. അതിരാവിലെയും രാത്രിയിലുമാണ് രോഗം മൂര്‍ച്ഛിക്കുന്നത്.
ആസ്ത്മ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല. എന്നാല്‍ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.
എല്ലാവരിലും രോഗത്തിന്റെ കാഠിന്യം ഒരുപോലെയല്ല. ഗുരുതരാവസ്ഥയില്‍ ശ്വാസപഥം അടഞ്ഞുപോവുകയും ആന്തരാവയവങ്ങള്‍ക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരികയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ അടിയന്തിര വൈദ്യസഹായം തേടേണ്ടതുണ്ട്. കടുത്ത ആസ്ത്മയുടെ പ്രശ്നം മൂലം രോഗി മരണപ്പെടാനിടയുണ്ട്.നിങ്ങള്‍ ആസ്ത്മ രോഗിയാണെങ്കില്‍ പതിവായി ഡോക്ടറെ കാണേണ്ടതുണ്ട്. ഏതു തരം വസ്തുക്കളാണ് ആസ്ത്മയ്ക്കു കാരണമെന്ന് കണ്ടെത്തുകയും അതൊഴിവാക്കാന് ശ്രമിക്കുകയും വേണം. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം മരുന്നുകള്‍ കഴിയ്ക്കണം.
കാരണങ്ങള്‍
നമ്മുടെ അന്തരീക്ഷത്തില്‍ ആസ്ത്മയ്ക്കു കാരണമാകുന്ന ധാരാളം വസ്തുക്കളുണ്ട്. വ്യായാമം, അലര്‍ജനുകള്‍, വൈറസുകള്‍ തുടങ്ങിയവ. ചില ആളുകള്‍ വ്യായാമം ചെയ്യുമ്പോള്‍ മാത്രം ആസ്ത്മയുടെ ഉപദ്രവമുണ്ടാകുന്നു.
ജന്തുക്കളിലെ രോമം, തൂവല്‍, ത്വക്ക് എന്നിവ
പൊടിയിലെ സൂക്ഷ്മ ജീവികള്‍
പാറ്റ
പൂമ്പൊടി
പൂപ്പലുകള്‍
സിഗരറ്റ് പുക
മലിനവായു
തണുത്തകാറ്റ്/ കാലാവസ്ഥാ വ്യതിയാനം
പെയിന്റിന്റെ രൂക്ഷഗന്ധം
മണമുള്ള വസ്തുക്കള്‍
വൈകാരിക പ്രകടനങ്ങള്‍ (കരച്ചില്, പൊട്ടിച്ചിരി), മാനസിക സമ്മര്‍ദ്ദം
വൈകാരിക പ്രകടനങ്ങള്‍ (കരച്ചില്, പൊട്ടിച്ചിരി), മാനസിക സമ്മര്‍ദ്ദം
ഉണങ്ങിയ പഴങ്ങള്‍, വീഞ്ഞ്
നെഞ്ചെരിച്ചിലുണ്ടാക്കുന്ന ഗ്യാസ്ട്രോഈസോഫോജിയല് രോഗം രാത്രിയില്‍ ആസ്ത്മാ ലക്ഷണങ്ങള്‍ വഷളാക്കാന്‍ കാരണമാകുന്നു
രാസവസ്തുക്കള്‍, പൊടി തുടങ്ങിയ അലര്‍ജനുകള്‍
അണുബാധ
കുടുംബപശ്ചാത്തലം
സിഗരറ്റ്പുക ശ്വസിക്കുന്ന കുട്ടികള്‍ക്ക് വളരെവേഗം ആസ്ത്മ പിടിപെടുന്നു. ഗര്‍ഭിണികള്‍ സിഗരറ്റ് പുക ശ്വസിക്കുന്നതും ജനിക്കുന്ന കുഞ്ഞിന് ആസ്ത്മയുണ്ടാകാന്‍ കാരണമാകുന്നു
പൊണ്ണത്തടിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും
ലക്ഷണങ്ങള്‍
വലിവ്
പെട്ടെന്ന് രോഗലക്ഷണങ്ങല്‍ പ്രകടമാകുന്നു
ഇടവിട്ട് ഇടവിട്ട് പ്രത്യക്ഷപ്പെടുന്നു
വെളുപ്പാന്‍കാലത്തും രാത്രിയിലും അവസ്ഥ വഷളാകുന്നു
തണുപ്പുകാലത്ത് ആസ്ത്മ കൂടുന്നു
ശ്വാസപഥം തുറക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ അശ്വാസം നല്കുന്നു
കഫത്തോടു കൂടുയതോ അല്ലാത്തതോ ആയ ചുമ
വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന ശ്വാസം മുട്ടല്‍
വാരിയെല്ലുകള്‍ക്കിടയിലെ പേശികള്‍ വലിയ്ക്കുന്നതുകൊണ്ടുള്ള നെഞ്ചുവേദന
വളരെ സങ്കീര്‍ണ്ണമായ ഒരു അവയവമാണ് കണ്ണ്. സാധാരണ കാഴ്ച സാധ്യമാക്കാന്‍ ആവശ്യമായ ചെറുഭാഗങ്ങള്‍ ചേര്‍ന്ന അവയവമാണിത്. കാഴ്ച എന്ന അനുഭവം ഈ അവയവം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കൃത്യമായ കാഴ്ചയ്ക്ക് രണ്ടുകണ്ണുകളും ഒരേപോലെ പ്രവര്‍ത്തനക്ഷമമായിരിക്കണം.
കാഴ്ച – നിര്‍വചനം, മറ്റ് വസ്തുക്കള്‍
അന്ധത – വസ്തുക്കള്‍
ഇന്ന് ലോകത്തിലെ ഏകദേശം 37 മില്യണ്‍ ആളുകള്‍ അന്ധരാണ്. 127 മില്യണ്‍ ജനങ്ങള്‍ പലതരം കാഴ്ച വൈകല്യങ്ങള്‍ നേരിടുന്നു.
വളരെ നേരത്തെ ചികിത്സിക്കുകയാണെങ്കില്‍ 80% ആളുകളെ അന്ധതയില്‍ നിന്ന് രക്ഷിക്കാനാകും
ലോകത്തിലെ 90% അന്ധന്മാരും വികസ്വര രാജ്യങ്ങളിലാണുള്ളത്
ലോകത്തിലെ അന്ധന്മാരില് 2/3 ഭാഗവും സ്ത്രീകളാണ്
ലോകത്തിലെ അന്ധന്മാരില് ¼ ഭാഗം ഇന്ത്യയിലാണ്. അതായത് 9-12 മില്യണ്‍ ജനങ്ങള്‍
ഇന്ത്യയില്‍ 70% അന്ധന്മാരും ഗ്രാമപ്രദേശങ്ങളിലുള്ളവരാണ്. അവര്‍ക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ല.
ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ 2020 ഓടെ അന്ധന്മാരുടെ എണ്ണം ഇരട്ടിയാകും
കാഴ്ച – പലതരം
WHO വിഷ്വല്‍ അക്വിറ്റി ഉപകരണങ്ങളുടെ സഹായത്താല്‍ കാഴ്ചയുടെ വ്യത്യസ്ത തലങ്ങള്‍ നിര്‍വചിച്ചിരിക്കുന്നു. കാഴ്ചയുടെ തോതാണ് വിഷ്വല്‍ അക്വിറ്റി കൊണ്ടുദ്ദേശിക്കുന്നത്. 3 മീറ്റര്‍, 6 മീറ്റര്‍, 40 സെ.മീ. വലിപ്പമുള്ള ഏതെങ്കിലും ഒരു ചാര്‍ട്ട് ഉപയോഗിച്ചാണ് വിഷ്വല്‍ അക്വിറ്റി അളക്കുന്നത്. ഈ ചാര്‍ട്ടില്‍ വ്യത്യസ്ത വലിപ്പത്തിലുള്ള അക്കങ്ങളോ അക്ഷരങ്ങളോ ഉണ്ടാകും.
ചുവടെ കാഴ്ചയുടെ വ്യത്യസ്ത വിഭാഗങ്ങളും നിര്‍വചനവും കാണിക്കുന്ന Snellen Chart നല്കിയിരിക്കുന്നു
വിഭാഗം
വിഷ്വല്‍ അക്വിറ്റി
WHO നിര്‍വചനം
ഇന്ത്യന്നിര്വചനം
0
1
2
3
4
5
6/6 - 6-18
< 6/18 - 6/60
< 6/60 - 6/120
< 3/60 - 1/60
<1-60 – PL (പ്രകാശം ഗ്രഹിക്കാന്‍ കഴിയുന്ന അവസ്ഥ)
പ്രകാശം ഗ്രഹിക്കാന്‍ കഴിയാത്ത അവസ്ഥ (NPL)
സാധാരണ കാഴ്ച
കാഴ്ച വൈകല്യം
കടുത്ത കാഴ്ച വൈകല്യം
അന്ധത
അന്ധത
അന്ധത
സാധാരണ കാഴ്ച
കാഴ്ച വൈകല്യം
അന്ധത
അന്ധത
അന്ധത
അന്ധത
മങ്ങിയ കാഴ്ച – നിര്‍വചനം
കണ്ണട ഉപയോഗിച്ചോ ചികിത്സിച്ചോ കാഴ്ചശക്തി 6/18 നു മുകളില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് മങ്ങിയ കാഴ്ച എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മാഗ്നിഫയറുകളും ടെലിസ്കോപ്പുകളുമുപയോഗിച്ച് ഇവരുടെ ശേഷിക്കുന്ന കാഴ്ച നിലനിര്‍ത്താം.
കാഴ്ചശക്തി കുറവാണെങ്കിലും ചില പ്രത്യേക അവസരങ്ങളില്‍ അത് പ്രയോജനപ്പെടുന്നു. വളരെ കുറഞ്ഞ കാഴ്ചശക്തി പോലും വസ്തുക്കളില്‍ തട്ടി വീഴാതിക്കാന്‍ സഹായിക്കുന്നു. പ്രകാശത്തിന്റെ തീവ്രത, വസ്തുക്കളുടെ നിറം എന്നീ ഘടകങ്ങളും മങ്ങിയ കാഴ്ചയെ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
അന്ധതയ്ക്കും കാഴ്ച്ചവൈകല്യത്തിനുമുള്ള കാരണങ്ങള്‍
പൊതുവായ കാരണങ്ങള്‍
അന്ധത, കാഴ്ചവൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള കാരണങ്ങള്‍ തിമിരം
അപവര്ത്തനത്തിലെ തകരാറുകള്‍
പാരമ്പര്യ നേത്രവൈകല്യങ്ങള്‍
നേത്രനാഡി ചുരുങ്ങല്‍
കോര്‍ണിയാ രോഗങ്ങള്‍
ഗ്ലോക്കോമ
റെറ്റിനയുടെ തകരാറുകള്‍
അംബ്ലിയോപിക്
മറ്റു കാരണങ്ങള്‍ (രക്തബന്ധത്തിലുള്ളവരുമായുള്ള വിവാഹം, ട്രോമ തുടങ്ങിയവ)
അന്ധതയ്ക്കുള്ള ഏറ്റവും പ്രധാന കാരണം തിമിരമാണ്. അപവര്‍ത്തന തകരാറുകളാണ് കാഴ്ചവൈകല്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ഇതുകൂടാതെ നേത്രനാഡിയുടെ ചുരുങ്ങല്‍, കോര്‍ണിയല്‍ രോഗങ്ങള്‍, ഗ്ലോക്കോമ, റെറ്റിനയ്ക്കുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ അന്ധതയ്ക്കും കാഴ്ചവൈകല്യത്തിനും കാരണമാകുന്നു.
തിമിരവും അപവര്‍ത്തന വൈകല്യവുമാണ് അന്ധതയ്ക്കുള്ള പ്രധാനകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ രണ്ട് കാരണങ്ങളെയും പ്രതിരോധിക്കാന്‍ കഴിയില്ല. എന്നാല്‍ ലഘുശസ്ത്രക്രിയ വഴി തിമിരവും കണ്ണട ഉപയോഗിച്ച് അപവര്‍ത്തന തകരാറുകളും പരിഹരിക്കാന്‍ കഴിയും.
നേത്രസംരക്ഷണ രംഗത്ത് വേണ്ടത്ര സേവനദാതാക്കളില്ലാത്തതാണ് നാം നേരിടുന്ന ഒരു മുഖ്യപ്രശ്നം. ചെലവും സംരക്ഷണകേന്ദ്രങ്ങളിലേക്കുള്ള ദൂരവും ഒരു വിഭാഗം ആളുകളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രായം ചെന്ന ആളുകള്‍ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്‍ സാധാരണ വാര്ദ്ധക്യകാലത്തെ ഒരു അവസ്ഥയായി കണക്കാക്കുന്നു.
രക്തബന്ധത്തില്‍പ്പെട്ടവരുമായുള്ള വിവാഹം
‘Consanginuity’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഒരേ പൂര്‍വ്വികന്റെ പിന്തുടര്ച്ചക്കാര് എന്നാണ്.
പൊതുരക്തം എന്നര്‍ത്ഥം വരുന്ന ‘Consanguneous’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണിതുടലെടുത്തത്. ഒരേ കുടുംബത്തിലെ അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹമാണ് Consanguneous Marriage.
സ്വഭാവസവിശേഷതകള്‍ നിര്‍ണ്ണയിക്കുന്ന ജീനുകള്‍ തലമുറകളിലൂടെ വ്യാപരിക്കുന്നു. അടുത്ത രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ച് ഉണ്ടാകുന്ന കുഞ്ഞുങ്ങളില്‍ അപകടകരമായ ജീനുകള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുവഴിയുണ്ടാകാനിടയുള്ള പാരമ്പര്യരോഗങ്ങളുടെ സാധ്യതയും വളരെ കൂടുതലാണ്.
ലക്ഷണങ്ങള്‍
ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ ഒരുപാടുകാലം ജീവിക്കുന്നില്ല അല്ലെങ്കില്‍ 6 മാസത്തിനുള്ളില്‍ ഗുരുതരമായ വൈകല്യങ്ങളുണ്ടാകുന്നു. പ്രധാനമായും ജ്ഞാനേന്ദ്രിയങ്ങളെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്ന രോഗങ്ങളാണുണ്ടാവുന്നത്. ചില കുട്ടികളില്‍ ആല്‍ബിനിസം എന്ന അവസ്ഥയുണ്ടാകുന്നു. ത്വക്ക് പിങ്ക് നിറമാവുകയും, കണ്ണും മുടിയും വര്‍ണ്ണകം നഷ്ടപ്പെട്ട് വെളുത്ത നിറമാകുക എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണം.
അടുത്ത രക്തബന്ധത്തിലുള്ള വിവാഹത്തിലൂടെ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പ്രധാന നേത്രരോഗങ്ങള്‍ കോങ്കണ്ണ്, നിശാന്ധത, ഫോട്ടോഫോബിയ, പിഗ്മെന്റോസ, കുറഞ്ഞ കാഴ്ചശക്തി, അപവര്‍ത്തന വൈകല്യങ്ങള്‍ എന്നിവയാണ്. റെറ്റിനയുടെ ചുരുങ്ങല്‍ പലപ്പോഴും ഒരു പാരമ്പര്യരോഗമാണ്. ഇതിനെത്തുടര്‍ന്ന് കാഴ്ച മങ്ങുകയും നിശാന്ധത ഉണ്ടാവുകയും ചെയ്യുന്നു. ഇത് സാധാരണയായി കുട്ടികളെയും ചെറുപ്പക്കാരെയും ബാധിക്കുന്നു.
ആല്‍ബിനിസം : ഒരു പാരമ്പര്യ രോഗമാണ്. ത്വക്ക്, തലമുടി, കണ്ണുകള്‍ എന്നിവയുടെ നിറം നഷ്ടപ്പെടുന്നു. ഒക്കുലാര്‍ ആല്‍ബിനിസത്തില്‍ കണ്ണുകളുടെ പ്രവര്‍ത്തനശേഷി തകരാറിലാകുന്നു. പ്രകാശം കാണുമ്പോള്‍ അസ്വസ്ഥത, അപവര്‍ത്തന വൈകല്യങ്ങള്‍ എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നു.
അനീറിഡിയ : ജന്മനാ തന്നെ ഐറിസ് ഇല്ലാത്ത അവസ്ഥ
കൊളോബോമ – ഐറിസ്/ കോറോയിഡ് : ഭ്രൂണത്തിന്റെ വികാസത്തിനുണ്ടാകുന്ന കുഴപ്പങ്ങള്‍ കാരണം ഐറിസ്, ക്ലോറോയിഡ് എന്നിവ ഉണ്ടാകാത്ത അവസ്ഥ.
രോഗപ്രതിരോധം
അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം അഭിലഷണീയമല്ല. ഇത്തരത്തില്‍ വിവാഹം കഴിച്ചവര്‍ കുഞ്ഞുങ്ങളുണ്ടാകുന്നതിനു മുമ്പ് തന്നെ ഒരു ജനറ്റിക് കൗണ്‍സിലറെ കാണേണ്ടതും ഉപദേശങ്ങള്‍ സ്വീകരിക്കേണ്ടതുമാണ്.
തിമിരം
വ്യത്യസ്ത തരത്തിലുള്ള വസ്തുക്കളെ കാണാന്‍ സഹായിക്കുന്നത് കണ്ണിലെ ലെന്‍സാണ്. കാലക്രമേണ കണ്ണിലെ ലെന്‍സിന്റെ സുതാര്യത കുറയുകയും അതാര്യമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് തിമിരം. പ്രകാശം റെറ്റിനയില്‍ എത്താതിരിക്കുകയും കാഴ്ച കുറയുകയും ചെയ്യുമ്പോള്‍ അന്ധത വരെ എത്തുകയും ചെയ്യുന്നു. ധാരാളം ആളുകളില്‍ കാഴ്ച വികലമാകുന്നു.
സാധാരണഗതിയില്‍ 55 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് തിമിരം ഉണ്ടാകുന്നതെങ്കിലും ചെറുപ്പക്കാരിലും തിമിരം ഉണ്ടാകുന്നു. ലോകമാകമാനം അന്ധതയ്ക്കുള്ള പ്രധാനകാരണം തിമിരമാണ്. 60 വയസ്സിനു മുകളില്‍ 10 ആളുകളില്‍ 4 പേര്‍ക്ക് തിമിരമുണ്ടാകുന്നു. സര്‍ജറിയാണ് പരിഹാരമാര്‍ഗ്ഗം. തിമിരത്തിന്റെ യഥാര്‍ത്ഥ കാരണം അജ്ഞാതമാണ്. തിമിരം പലതരത്തിലുണ്ട്.
50 വയസ്സിനു മുകളിലുള്ളവരില്‍ ഉണ്ടാകുന്ന തിമിരം – ഇതിന് പ്രധാന കാരണങ്ങള്‍ രോഗങ്ങള്‍, ജനിതകം, വാര്‍ദ്ധക്യം, കണ്ണിനുണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവയാണ്. പുകവലിക്കുന്നവര്‍, റേഡിയേഷനു വിധേയമാകുന്നവര്‍, ചില പ്രത്യേക മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ രോഗസാധ്യത ഏറെയാണ്. സ്വതന്ത്ര നാഡീകലകളും, ഓക്സീകാരികളും വൃദ്ധരിലെ തിമിരത്തിന് ആക്കം കൂട്ടുന്നു.
ലക്ഷണങ്ങള്‍
കാലക്രമേണയുള്ള കാഴ്ചയിലെ മങ്ങല്‍
വസ്തുക്കള്‍ വികലമായും മഞ്ഞ നിറത്തിലും അവ്യക്തമായും കാണപ്പെടുന്നു
രാത്രിയിലും മങ്ങിയ വെളിച്ചത്തിലും കാഴ്ച മങ്ങുന്നു. രാത്രിയില്‍ നിറം മങ്ങി കാണപ്പെടുന്നു.
സൂര്യപ്രകാശത്തിലും തീവ്രപ്രകാശത്തിലും കണ്ണ് മങ്ങുന്നു
ദീപനാളങ്ങള്‍ക്കു ചുറ്റും വലയങ്ങള്‍ പ്രത്യക്ഷപ്പെടുന്നു
തിമിരം കാരണം ചൊറിച്ചിലോ, തലവേദനയോ ഉണ്ടാകുന്നു
ചികിത്സ
ലെന്‍സിന്റെ സുതാര്യത വീണ്ടെടുക്കാന്‍ സഹായിക്കുന്ന മരുന്നുകളൊന്നും തന്നെ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല. കണ്ണിലൂടെ പ്രകാശരശ്മികള്‍ കടന്നു പോകാത്തതിനാല്‍ കണ്ണട ഗുണം ചെയ്യില്ല. ലഘുശസ്ത്രക്രിയ വഴി ലെന്‍സ് മാറ്റിവയ്ക്കുകയാണ് ഏക പോംവഴി. തിമിരശസ്ത്രക്രിയ പല തരത്തിലുണ്ട്.
ചെറിയ തോതില്‍ കാഴ്ച മങ്ങുന്നതിന് തിമിര ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യമില്ല. കണ്ണട ഉപയോഗിക്കുന്നത് കാഴ്ച മെച്ചപ്പെടുത്താന്‍ സഹായിക്കും. തീരെ കാണാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ജറി നിര്‍ദ്ദേശിക്കുന്നത്.
ഗ്ലോക്കോമ
നേത്രനാഡിക്കുണ്ടാകുന്ന തകരാറുമൂലം സാവധാനത്തില്‍ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. നാം ഒരു വസ്തുവിനെ നോക്കുമ്പോള്‍ വസ്തുവിന്റെ പ്രതിബിംബം റെറ്റിനയില്‍ നിന്ന് തലച്ചോറിലെത്തിക്കുന്നത് നേത്രനാഡിയാണ്. കണ്ണിനുള്ളിലെ മര്‍ദ്ദം കൂടുന്നതു വഴി നേത്രനാഡിക്ക് തകരാര്‍ സംഭവിക്കുന്നു.
തുടര്‍ന്ന് കാഴ്ച നഷ്ടപ്പെടുന്നു. ഗ്ലോക്കോമ ബാധിച്ച ഒരാള്‍ ഒരു വസ്തുവിനെ നോക്കുമ്പോള്‍ അതിന്റെ മദ്ധ്യഭാഗം മാത്രം ദൃശ്യമാകുന്നു. കുറച്ചുകാലത്തിനു ശേഷം ഇതും നഷ്ടമാകുന്നു. പൊതുവില്‍ ആളുകള്‍ ഈ രോഗാവസ്ഥ വഷളാകുന്നതുവരെ തിരിച്ചറിയുന്നില്ല. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാതെ രോഗമുണ്ടാകുന്നതിനാല്‍ ‘കാഴ്ചയുടെ നിശബ്ദനായ തസ്ക്കരന്’ എന്നാണ് ഗ്ലോക്കോമ അറിയപ്പെടുന്നത്.
ആഗോള തലത്തില്‍ 6 കോടി ജനങ്ങള്‍ ഗ്ലോക്കോമ മൂലമുള്ള ബുദ്ധിമുട്ടനുഭവിക്കുന്നു. ഇത് ഇന്ത്യയിലെ അന്ധതയുടെ മുഖ്യകാരണങ്ങളില്‍ രണ്ടാമത്തേതാണ്.
ഏതാണ്ട് 1 കോടി ഇന്ത്യാക്കാര്‍ ഗ്ലോക്കോമ ബാധിതരാണ്. അവരില്‍ 1.5 ലക്ഷം പേര് അന്ധരും. ഗ്ലോക്കോമ സാധാരണയായി രണ്ടുകണ്ണുകളെയും ബാധിക്കുന്നു. ഈ രോഗം 40 വയസ്സിനു മുകളിലുള്ളവരിലാണ് കാണുന്നതെങ്കിലും നവജാതശിശുക്കളിലും ഇതിന് സാധ്യതയുണ്ട്.
തരം
ഗ്ലോക്കോമ രണ്ടു തരത്തിലുണ്ട്. പ്രൈമറി ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ, ആംഗിള്‍ ക്ലോഷര്‍ ഗ്ലോക്കോമ
1.പ്രൈമറി ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ
കണ്ണില്‍ നിന്ന് സ്രവങ്ങള്‍ വഹിച്ചുകൊണ്ടു പോകുന്ന കുഴലില്‍ തടസ്സങ്ങളുണ്ടാകുന്നു. കണ്ണിനുള്ളിലെ മര്‍ദ്ദം കൂടുകയും സംവഹന വ്യവസ്ഥ പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്നു. അതിനാല്‍ കണ്ണിനുള്ളിലെ മര്‍ദ്ദം കൂടുന്നു.
ഇതിന് പ്രത്യേക രോഗലക്ഷണങ്ങളില്ല. കാലാകാലങ്ങളില്‍ കണ്ണുപരിശോധനയ്ക്ക് വിധേയമാകുന്നത് ഗ്ലോക്കോമ കഴിയുന്നത്ര പെട്ടെന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്നു. മരുന്നിന്റെ ശരിയായ ഉപയോഗത്തിലൂടെ രോഗം നിയന്ത്രിക്കാനാകും.
2.ആംഗിള്‍ ക്ലോഷര്‍ ഗ്ലോക്കോമ
ഇത് ഗ്ലോക്കോമയുടെ ഗുരുതരമായ അവസ്ഥയാണ്. കണ്ണിനുള്ളിലെ മര്‍ദ്ദം വളരെപ്പെട്ടെന്ന് കൂടുന്നു. കോര്‍ണിയ, ഐറിസ് എന്നിവയുടെ വീതി കുറയുന്നു. കണ്ണിനുള്ളിലെ സ്രവങ്ങളുടെ സംവഹനങ്ങള്‍ ചുരുങ്ങുന്നു.
ലക്ഷണങ്ങള്‍
മുതിര്‍ന്നവരില്‍
രോഗികള്‍ക്ക് ബാഹ്യകാഴ്ച നഷ്ടപ്പെടുന്നു
പ്രകാശവലയങ്ങള്‍ കാണുന്നു
പുകമറപോലെ വികലമായി കാണുന്നു
കണ്ണില്‍ വേദനയും ചുവപ്പുനിറവും
കാഴ്ചയുടെ പരിധി കുറയുന്നു. രോഗിക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നില്ല
കണ്ണില്‍ മുറിവും വേദനയും തുടര്‍ന്ന് കാഴ്ചനഷ്ടപ്പെടുകയും ചെയ്താല്‍ ദ്വിതീയ ഗ്ലോക്കോമയ്ക്കുള്ള സാധ്യത പരിശോധിക്കുന്നു.
പ്രമേഹരോഗികളില്‍ ഗ്ലോക്കോമ ബാധയുണ്ടാകുന്നു
കുട്ടികളില്‍
ശിശുക്കളിലും കുട്ടികളിലും കണ്ണിന് ചുവപ്പുനിറം
കണ്ണില്‍ നിന്ന് വെള്ളം വരിക
കണ്ണുകള്‍ വലുതാകുക
പ്രകാശത്തിനോട് വിമുഖത തോന്നുക എന്നീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു
ട്രോമ
കണ്ണിലെ ട്രോമ അന്ധതയ്ക്കൊരു പ്രധാനകാരണമാണ്. വേണ്ടത്ര ചികിത്സയും പരിചരണവും കിട്ടാത്തതാണ് ഭൂരിപക്ഷം ട്രോമ കേസുകളും അന്ധതയിലെത്താന് കാരണം. കണ്ണിനുണ്ടാകുന്ന മുറിവുകള്‍ അത്യാഹിതമായി പരിഗണിച്ച് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്. പ്രഥമശുശ്രൂഷയും തുടര്‍ന്നുള്ള ചികിത്സയും കാഴ്ച നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്.
കാരണങ്ങള്‍
ഗാര്‍ഹിക അപകടങ്ങള്‍
ധാന്യങ്ങളുടെ കൃഷിയും കൊയ്ത്തും
വിറക് കീറുന്നത്
കത്തിക്കൊണ്ടിരിക്കുന്ന വിറകില്‍ നിന്നും പറക്കുന്ന വസ്തുക്കള്‍
തീജ്വാല/ നീരാവി (പാചകം ചെയ്യുമ്പോള്‍)
ഷഡ്പദങ്ങളുടെ കുത്ത്/ കടി
പൊടിപടലങ്ങള്‍
വ്യാവസായികം
ലോഹഭാഗങ്ങള്‍
കത്തിക്കൊണ്ടിരിക്കുന്ന വസ്തുക്കള്‍
തീജ്വാല/ നീരാവി
രാസവസ്തുക്കള്‍ കൊണ്ടുള്ള പൊള്ളല്‍
അപകടങ്ങള്‍
വാഹനങ്ങളിലെ പൊട്ടിയ കണ്ണാടി കഷണങ്ങള്‍
വീഴ്ച കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍
കൂര്‍ത്ത വസ്തുക്കള്‍ കത്തിക്കയറുന്നത്
രാസവസ്തുക്കള്‍ മുഖേനയുള്ള പൊള്ളല്‍
അടിയന്തിര പ്രഥമശുശ്രൂഷ അത്യാവശ്യമാണ്.
മുഖം, കണ്പോളകള്, കണ്ണുകള്‍ എന്നിവ 5 മിനിട്ട് നേരത്തേക്ക് നന്നായി കഴുകുക
കണ്ണിനുള്ളിലേക്ക് കൂടുതല്‍ വെള്ളമൊഴിക്കുക. രാസവസ്തുക്കള്‍ മറ്റേ കണ്ണിലേക്ക് ഒഴുകിയിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുക. ഈര്‍പ്പരഹിതമായ, വൃത്തിയുള്ള തുണി കൊണ്ട് കണ്ണുകള്‍ മൂടുക
കണ്ണു തിരുമാന്‍ അനുവദിക്കരുത്.
അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുക
കണ്ണില്‍ നേര്‍ത്ത ഒരു പാഡു വച്ചതിനുശേഷം എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക
കണ്ണിന് ദോഷം ചെയ്യുന്ന കാര്യങ്ങള്‍
സ്വയം മരുന്ന് പ്രയോഗിക്കല്‍
ഇലച്ചാറുകള്‍, മനുഷ്യമൂത്രം, ജന്തുജന്യ വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചുളള ചികിത്സ. ഇത് സ്ഥിരമായി കാഴ്ച നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാം.
പക്ഷീതൂവല്‍, പൊടി, ചൂട് കല്‍ക്കരി തുടങ്ങിയവ വഴിയുണ്ടാകുന്ന അപകടങ്ങള്‍
യന്ത്രങ്ങളില്‍ നിന്നും വരുന്ന പൊടിപടലങ്ങള്‍ കണ്ണിലടിയാന് കാരണമാകുന്നു.
കണ്ണിലെ അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍
മുറിവുകള്‍, പോറലുകള്‍, കണ്ണില്‍ അന്യവസ്തുക്കള്‍ വീഴുക, പൊള്ളല്‍, രാസവസ്തുക്കളുടെ സമ്പര്‍ക്കം, ഉരുണ്ട വസ്തുക്കള്‍ കൊണ്ടുള്ള അപകടങ്ങള്‍ എന്നിവ കണ്ണിനേല്‍ക്കുന്ന അത്യാഹിതങ്ങളാണ്. കണ്ണ് എളുപ്പത്തില്‍ അപകടം സംഭവിക്കാവുന്ന അവയവമായതിനാല്‍ ചികിത്സിച്ചില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടും
കണ്ണിനുണ്ടാകുന്ന ഗുരുതരമായ എല്ലാ അപകടങ്ങള്‍ക്കും അടിയന്തിര വൈദ്യസഹായം ലഭ്യമാകേണ്ടതുണ്ട്. അപകടം മൂലമല്ലാതെയുള്ള പ്രശ്നങ്ങളും (ഉദാ. കണ്ണിലെ ചുവപ്പ്) വൈദ്യചികിത്സയ്ക്ക് വിധേയമാക്കണം
രാസവസ്തുക്കള്‍ കണ്ണില്‍ വീണ് അപകടങ്ങളുണ്ടാകാം. ഉദാ. ക്ലീനിംഗ് ലോഷനുകള്‍, പൂന്തോട്ടത്തിലുപയോഗിക്കുന്ന രാസവസ്തുക്കള്‍ തുടങ്ങിയവ എയ്റോസോള്‍, പുക തുടങ്ങിയവ പൊള്ളലുണ്ടാക്കുന്നു.
കണ്ണില്‍ ആസിഡ് വീണാല്‍ കോര്‍ണിയയുടെ മങ്ങല്‍ മാറുകയും കാഴ്ച തിരിച്ചും കിട്ടാനിടയാവുകയും ചെയ്യുന്നു. എന്നാല്‍ ആല്‍ക്കലികള്‍ – കുമ്മായം, സോഡിയം ഹൈഡ്രോക്സൈഡ് – കണ്ണിലെ കോര്‍ണിയയ്ക്ക് സ്ഥിരമായ കേടുപാടുകളുണ്ടാകാന്‍ പര്യാപ്തമാണ്.
കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ തകരാറുകള്‍ നീണ്ടു നില്ക്കും
പൊടി, മണല്‍ തുടങ്ങിയവ എപ്പോള്‍ വേണമെങ്കിലും കണ്ണില്‍ വീഴാം. തുടര്‍ച്ചയായ വേദനയും ചുവപ്പുമുണ്ടെങ്കില്‍ വൈദ്യസഹായം ലഭ്യമാക്കണം. കണ്ണില്‍ വീഴുന്ന വസ്തു കോര്‍ണിയ, ലെന്‍സ് എന്നിവയ്ക്ക് കേടുവരുത്താം. കല്ല് പൊട്ടിക്കുമ്പോഴോ ലോഹങ്ങള്‍ അടിച്ചു പരത്തുമ്പോഴോ തരികള്‍ അമിതവേഗതയില്‍ കണ്ണില്‍ പതിക്കാം.
കണ്ണിലോ മുഖത്തോ നേരിട്ട് അത്യാഹിതമുണ്ടാകുമ്പോള്‍ കരിങ്കണ്ണ് ഉണ്ടാകുന്നു. തലയോട്ടിക്കുണ്ടാകുന്ന ചിലയിനം പൊട്ടലുകള്‍ കണ്ണിനുചുറ്റും കറുപ്പുനിറം പ്രത്യക്ഷപ്പെടാനിടയാകുന്നു. കണ്പോളകള്ക്ക് വീക്കമുണ്ടാകുന്നു.
പ്രതിരോധം
സ്വയം ചികിത്സിക്കുന്നതിലൂടെയും പരമ്പരാഗത ചികിത്സയിലൂടെയും വരാവുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക
മുറിവൈദ്യന്മാരുടെ ചികിത്സ സ്വീകരിക്കരുത് വിദഗ്ദ്ധരായ ഡോക്ടര്‍മാരെ മാത്രം സമീപിക്കുക
മരുന്നുകള്‍, ആസിഡുകള്‍, രാസവസ്തുക്കള്‍, ചൂട് ഭക്ഷണപദാര്‍ത്ഥങ്ങള്‍, മൂര്‍ച്ചയേറിയ വസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്ക് എടുക്കാന്‍ പറ്റാത്ത വിധത്തില്‍ വയ്ക്കുക
കൂര്‍ത്ത മുനയുള്ള വസ്തുക്കള്‍, അമ്പും വില്ലും, കുട്ടിയും-കോലും തുടങ്ങിയവ ഉപയോഗിച്ചുള്ള കളികള്‍ നിരുത്സാഹപ്പെടുത്തുക
വാഹനമോടിക്കുമ്പോഴും വ്യവസായശാലകളില്‍ ജോലി ചെയ്യുമ്പോഴും സുരക്ഷാഗ്ലാസുകള്‍ ധരിക്കുക. പ്രഥമശുശ്രൂഷകളെക്കുറിച്ച് അടിസ്ഥാന ധാരണയുണ്ടാക്കുകയും അടുത്തുള്ള ആശുപത്രികളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കുകയും ചെയ്യുക
ചികിത്സ
കണ്ണു തിരുമരുത്. കുട്ടികള്‍ അനുസരിക്കുന്നല്ലെങ്കില് കൈകള്‍ പിന്നിലാക്കി കെട്ടി വയ്ക്കണം.
നനഞ്ഞ പഞ്ഞിയോ മടക്കിയ കൈലേസിന്റെ വക്കു കൊണ്ടോ കണ്ണില്‍ വീണ വസ്തുവിനെ നീക്കം ചെയ്യുക
കണ്ണില്‍ വീണ പൊടി കാണാന്‍ കഴിയുന്നില്ലെങ്കില്‍ കുറച്ച് ശുദ്ധജലമെടുത്ത് കണ്ണില്‍ ശക്തിയായി ഒഴിക്കുക
എന്നിട്ടും ഗുണുണ്ടാകുന്നില്ലെങ്കില് മുകളിലെ കണ്പോള മുന്നോട്ടു വലിച്ച് താഴത്തെ കണ്പോള മുകളിലേക്കാക്കുക. കണ്പീലികള് പൊടി കളയാന്‍ സഹായിക്കും
കണ്ണില്‍ വീണ വസ്തു കോര്‍ണിയയില്‍ തറച്ചിരിക്കുകയാണെങ്കില്‍ മൃദുവായ തുണി കൊണ്ട് മൂടി ആളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോകുക.
ബേസിക് ഫസ്റ്റ് ഐദ്
പ്രാഥമിക ചികിത്സ – അടിസ്ഥാന വിവരങ്ങള്‍
രാസവസ്തുക്കള്‍ മൂലമുള്ള പൊള്ളല്‍ –
ധാരാളം വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുക. ഷവറിനു താഴെ കണ്ണു തുറന്നു പിടിക്കുകയോ വൃത്തിയുള്ള പാത്രത്തില്‍ നിന്ന് വെള്ളം കണ്ണിലേക്കൊഴിക്കുകയോ ചെയ്യുക.
വെള്ളമൊഴിക്കുമ്പോള്‍ കണ്ണ് പരമാവധി തുറന്നു പിടിക്കുക. 15 മിനിറ്റ് തുടര്‍ച്ചയായി വെള്ളമൊഴിക്കണം
കണ്ണില്‍ കോണ്ടാക്ട് ലെന്‍സ് ഉണ്ടെങ്കില്‍ ലെന്സിനു മുകളിലേക്ക് വെള്ളം ചുറ്റിക്കുക. അത് ഇളകിപ്പോകും.
വെള്ളം എറ്റിക്കുമ്പോള് ലെന്‍സില്‍ അന്യവസ്തുക്കള്‍ പറ്റിയിരുന്ന
കണ്ണ് മൂടിക്കെട്ടരുത്
വെള്ളം കൊണ്ട് കഴുകിയ ശേഷം ഉടന്‍ തന്നെ വിദഗ്ദ്ധ സഹായം തേടേണ്ടതാണ്
കണ്ണില്‍ കരട്/ അന്യവസ്തുക്കള്‍ പോയാല്‍
കണ്ണ് തിരുമ്മരുത്
കണ്ണുനീരുമായി ചേര്‍ന്ന് കരട് പുറത്തേക്ക് പോകും അല്ലെങ്കില്‍ ഐവാഷ് ഉപയോഗിക്കാം
മുകളിലത്തെ കണ്പോള മുന്നോട്ടു വലിച്ച് താഴത്തെ കണ്പോള കൊണ്ട് കരട് തട്ടിക്കളയാന്‍ ശ്രമിക്കാം
എന്നിട്ടും കണ്ണില്‍ വീണ വസ്തു പോയില്ലെങ്കില്‍ കണ്ണുകള്‍ ബാന്റേജ് ഉപയോഗിച്ച് മൃദുവായി കെട്ടുക
കണ്ണില്‍ ശക്തിയായി ഊതുക
കണ്ണില്‍ തണുപ്പ് കൊള്ളിക്കുക. പൊടിച്ച ഐസ് പ്ലാസ്റ്റിക് കവറിലാക്കി കണ്ണിനു മുകളില്‍ വയ്ക്കുക
വേദന, കാഴ്ചക്കുറവ്, കണ്ണിനു ചുറ്റും കറുത്തനിറം എന്നിവയുണ്ടെങ്കില്‍ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണം. ഈ ലക്ഷണങ്ങള്‍ കണ്ണിന് ആന്തരക്ഷതം ഉണ്ടായിട്ടുണ്ട് എന്നതിന്റെ തെളിവാണ്
കണ്ണിന്/കണ്‍പോളയ്ക്ക് ഉണ്ടാകുന്ന മുറിവുകള്‍
വെള്ളമോ മറ്റ് ദ്രാവകങ്ങളോ ഉപയോഗിച്ച് കണ്ണ് കഴുകരുത്
കണ്ണില്‍ കുടുങ്ങിയ വസ്തു നീക്കം ചെയ്യാന്‍ ശ്രമിക്കരുത്
മര്‍ദ്ദം പ്രയോഗിക്കാതെ കണ്ണ് നന്നായി മൂടുക. പേപ്പര്‍ കപ്പിന്റെ താഴത്തെ ഭാഗം ഷീല്‍ഡായി ഉപയോഗിക്കാം.
എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക
പൊതുവായ മുന്‍കരുതലുകള്‍
കല്‍ക്കരി, മരപ്പൊടി, മണല്‍ തുടങ്ങിയ ചെറിയ വസ്തുക്കള്‍ കണ്ണില്‍ വീണാല്‍ തിരുമ്മരുത്
കണ്ണ് നന്നായി തുറന്നു പിടിച്ച് ധാരാളം വെള്ളമൊഴിച്ച് കഴുകുക
പുല്‍നാന്പ്, കടലാസിന്റെ വക്ക്, പെന്‍സില്‍, കത്തി തുടങ്ങിയ മൂര്‍ച്ചയേറിയ വസ്തുക്കളില്‍ നിന്ന് കോര്‍ണിയയ്ക്കും അപകടം സംഭവിച്ചാലോ ചൂടുവെള്ളം, എണ്ണ, നീരാവി, ചാരം, പടക്കങ്ങള്‍, കാസ്റ്റിക് സോഡ, ആസിഡ് എന്നിവ മൂലമുണ്ടാകുന്ന പൊള്ളലുണ്ടായാലോ ഉടന്‍ തന്നെ കണ്ണുകള്‍ വെള്ളമുപയോഗിച്ച് കഴുകുക
എത്രയും പെട്ടെന്ന് വിദഗ്ദ്ധ ഡോക്റുടെ ഉപദേശം തേടുക
മൂര്‍ച്ചയില്ലാത്ത, അഗ്രഭാഗം ഉരുണ്ട വസ്തുക്കളില്‍ നിന്ന് ക്ഷതമേറ്റാല്‍ ആളെ നിവര്ത്തിക്കിടത്തുക. അണുവിമുക്ത തുണി ഉപയോഗിച്ച് രണ്ടു കണ്ണും മൂടിക്കെട്ടുക. കഴിയുന്നത്രവേഗം നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുക.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
വീടിനുള്ളില്‍ പണിയെടുക്കുമ്പോഴും, യാത്ര ചെയ്യുമ്പോഴും, തൊഴില്‍ സ്ഥലത്തായിരിക്കുമ്പോഴും കണ്ണുകള്‍ സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം
വീട്ടിലും ജോലിസ്ഥലത്തും ഒരു പ്രഥമശുശ്രൂഷാ കിറ്റ് സൂക്ഷിക്കണം. കണ്ണിന് ക്ഷതമേല്‍ക്കുന്ന സാഹചര്യത്തില്‍ കൊണ്ടു നടക്കാവുന്ന ഒരു കിറ്റും ഉറപ്പുള്ള ഒരു ഐഷീല്‍ഡും കൂടെ കരുതണം
കണ്ണിനേല്‍ക്കുന്ന ഏതൊരു ക്ഷതവും നിസാരമാണെന്ന് കരുതി തള്ളിക്കളയരുത്. എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണണം
നേത്ര ആരോഗ്യശീലങ്ങള്‍, പ്രഥമശുശ്രൂഷ
കണ്ണുകള്‍ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുക. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് കണ്ണുകള്‍ കഴുകണം. ദിവസം മുഴുവനും കണ്ണില്‍ പതിക്കുന്ന പൊടിയും അഴുക്കും കഴുകിക്കളയാന്‍ ഇത് സഹായിക്കും
മറ്റൊരാളുടെ ടവല്‍, തൂവാല തുടങ്ങിയവ കണ്ണ് തുടയ്ക്കുവാന്‍ ഉപയോഗിക്കരുത്. ഇത് അണുബാധയ്ക്ക് കാരണമാകുന്നു
മറ്റൊരാള്‍ ഉപയോഗിക്കുന്ന കാജല്‍, സുറുമ എന്നിവ കണ്ണില്‍ എഴുതരുത്.
പൊടി, പുക, തീവ്രപ്രകാശം എന്നിവ കണ്ണിലേല്‍ക്കരുത്
നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം വീക്ഷിക്കരുത്
പരിസരം വൃത്തിയായി സൂക്ഷിക്കുക. ഈച്ചകള്‍ നേത്രരോഗങ്ങള്‍ പകര്‍ത്തുവാന്‍ സാധ്യതയുണ്ട്
പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം എന്നിവ കാഴ്ച വൈകല്യങ്ങളുണ്ടാക്കുകയും അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും. അവ നിയന്ത്രിക്കുക. ഇടവിട്ട് കണ്ണുകള്‍ പരിശോധിക്കുക.
മദ്യം, മയക്കുമരുന്ന്, പുകയില എന്നിവ ആരോഗ്യത്തിന് പൊതുവെയും കണ്ണുകള്‍ക്ക് പ്രത്യേകിച്ചും ദോഷകരമാണ്. ഇവ ഒഴിവാക്കണം.
അപകടമുണ്ടാക്കുന്ന കളിപ്പാട്ടങ്ങള്‍ (അമ്പും - വില്ലും, കുട്ടിയും-കോലും, കൂര്‍ത്ത അഗ്രമുള്ള പാവകള്‍) എന്നിവ കുട്ടികളെ ഉപയോഗിക്കാന്‍ അനുവദിക്കരുത്. പടക്കങ്ങള്‍ പൊട്ടിച്ച് കളിക്കാന്‍ കുട്ടികളെ അനുവദിക്കരുത്.
വെല്‍ഡിംഗ്, ആശാരിപ്പണി തുടങ്ങിയവ ചെയ്യുമ്പോള്‍ സുരക്ഷിത കണ്ണടകള്‍ ഉപയോഗിക്കുക
സ്വയം ചികിത്സ ഒഴിവാക്കുക. വഴിയോര മരുന്നു കച്ചവടക്കാരില്‍ നിന്ന് മരുന്നുകള്‍ വാങ്ങി ഉപയോഗിക്കരുത്. കണ്ണിന് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ഉടന്‍തന്നെ ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കേണ്ടതാണ്
കണ്ണടകള്‍ ഉപയോഗിക്കുമ്പോള്‍ വൃത്തിയുള്ളതും പോറലുകളില്ലാത്തതുമായവ ഉപയോഗിക്കണം. മറ്റുള്ളവരുടെ കണ്ണടകള്‍ ഉപയോഗിക്കരുത്
കണ്ണുരോഗമുള്ള കുട്ടികളെ കൂട്ടം കൂടി കളിയ്ക്കാന്‍ അനുവദിക്കരുത്. ഇത് രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകും.
പാചകം ചെയ്യുമ്പോള്‍ ബേക്കിംഗ് സോഡ ഒഴിവാക്കാന്‍ ശ്രമിക്കുക. ബേക്കിംഗ് സോഡ വിറ്റാമിനുകളെ നശിപ്പിക്കുന്നു
നല്ല വായനാശീലം
കണ്ണുകളില്‍ നിന്ന് ഒരടി അകലത്തില്‍ 45-70 ചരിവിലും പിടിച്ച് പേപ്പര്‍ വായിക്കുക.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലിരുന്ന് വായിക്കരുത്. അരണ്ട വെളിച്ചത്തില്‍ വായിക്കുന്നതും നല്ലതല്ല
തീരെ വെളിച്ചമില്ലാത്ത സാഹചര്യങ്ങളില്‍ അക്ഷരങ്ങള്‍ വായിക്കരുത്
വായിക്കുമ്പോഴും കണ്ണിന് കൂടുതല്‍ ആയാസമുണ്ടാക്കുന്ന ജോലികള്‍ ചെയ്യുമ്പോഴും കണ്ണിന് ആവശ്യത്തിന് വിശ്രമം നല്‍കുക. കുറച്ചു നേരം കണ്ണുകള്‍ അടയ്ക്കുകയോ ഒരു മിനിറ്റ് ദൂരെയുള്ള വസ്തുക്കളെ നോക്കുകയോ ചെയ്യുക.
കടപ്പാട്:
ബ്ലോഗ് peopleforsocialcause.blogspot.com
Internaltional Centre for Advancement of Rural Eye care, LV Prasad Eye
Institute-Rajendranagar PO, Hyderabad - 500030
അവസാനം പരിഷ്കരിച്ചത് : 3/13/2020
കൂടുതല്‍ വിവരങ്ങള്‍
ചെമ്മരിയാട് വളർത്തലിന്റെ പ്രയോജനങ്ങൾ
എരുമകളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളും നിയന്ത്രണമ...
കൂടുതല്‍ വിവരങ്ങള്‍