ഹൃദയത്തെ കരുതലോടെ കാത്താല്‍ ഹൃദ്രോഗവും ഹൃദയാഘാതവും ഒഴിവാക്കാം. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും, കോശങ്ങള്‍ക്കും ആവശ്യമായ രക്തം പമ്പു ചെയ്ത് എത്തിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയം തകരാറിലായാല്‍ അത് ശരീരത്തിന്റെ പൊതുവായ എല്ലാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതിന് ഒപ്പം ജീവന് നഷ്ടപ്പെടാനും കാരണമായേക്കാം.
മുന്‍കൂട്ടി മനസിലാക്കൂ
കാരണങ്ങള്‍ സ്വയം മനസിലാക്കിയാല്‍ നല്ലൊരു പരിധിവരെ ഹൃദ്രോഗം പ്രതിരോധിക്കാനാകും. ഹൃദയ പേശികള്‍ക്ക് രക്തം എത്തിക്കുന്ന ചെറിയ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് അതിന്റെ വ്യാസം കുറയുകയും ഹൃദയത്തിനു ആവശ്യമായ രക്തം കിട്ടാതെ വരികയും ചെയ്യുമ്പോള്‍ ഹൃദയ പേശികള്‍ക്ക് തകരാര്‍ സംഭവിക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്നതോടെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച്
ഹൃദയപേശികളിലേക്കുള്ള രക്തസഞ്ചാരം പൂര്‍ണ്ണമായി നിലച്ച് കോശങ്ങള്‍ നശിക്കുന്ന മാരകാവസ്ഥയാണ് ഹൃദയാഘാതം. പ്രായം കൂടുന്തോറും ഇത് ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു.
. വ്യായാമം ഇല്ലായ്മ, പുകവലി, മാറിയ ജീവിതശൈലി, മാറിയ ഭക്ഷണക്രമം, മാനസിക പിരിമുറുക്കം തുടങ്ങിയവ ഹൃദ്രോഗ സാധ്യത കൂട്ടുന്നു.
. അസാധാരണമായി അനുഭവപ്പെടുന്ന ക്ഷീണം ഹൃദ്രോഗത്തിന്റെയും ഹൃദയാഘാതത്തിന്റെയും ലക്ഷണമാകാം.
. അപായ ഘടകങ്ങള്‍ വച്ചുള്ള പലതരം നിര്‍ണ്ണയങ്ങളാണ് ഹൃദ്രോഗ സാധ്യത അനുമാനിക്കാനും, പ്രതിരോധ ചികിത്സ ആസൂത്രണം ചെയ്യുവാനും ഡോക്ടര്‍മാരെ സഹായിക്കുന്നത്.
. യഥാസമയങ്ങളില്‍ ടെസ്റ്റുകള്‍ ചെയ്ത് രക്തത്തിലെ കൊളസ്ട്രോള്‍ ഘടകങ്ങള്‍ പരിശോധിച്ച് ചികിത്സ തേടാവുന്നതാണ്. ഈ.സി.ജി, എക്കോ, ടി.എം.ടി എന്നിവയും ഹൃദ്രോഗ നിര്‍ണ്ണയത്തിനു സഹായപ്രദമാണ്.
ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും ഹൃദയാഘാത െത്ത തുടര്‍ന്നുള്ള ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്. ഹൃദയാഘാതം ഉണ്ടായി ഓരോ മിനിറ്റിലും ഹൃദയ പേശിയിലെ കോശങ്ങള്‍ നശിച്ച് തുടങ്ങുന്നതിനാല്‍ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ആധുനിക ചികിത്സയുടെ പ്രധാന ലക്ഷ്യം. ഹൃദയാഘാതം വന്ന രോഗിയെ എത്രയും പെട്ടെന്ന് അടു ത്തുള്ള ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ച് അടിയന്തിര ചികിത്സയും, വേണ്ടിവന്നാല്‍ ആന്‍ജിയോപ്ലാസ്റ്റിയും ചെയ്യേണ്ടതാണ്.
ഹൃദയാഘാതം ഉണ്ടായിക്കഴിഞ്ഞാല്‍ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ഹൃദയ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍:
ആരും സഹായത്തിനില്ലാത്തപ്പോള്‍ ഹൃദയാഘാതം ഉണ്ടായാല്‍ പരമാവധി വായു ഉള്ളിലേക്കെടുത്ത് ചുമയ്ക്കുക.
ഹൃദയാഘാതം വന്ന രോഗിയുടെ മുഖത്ത് തണുത്ത വെള്ളം തളിക്കരുത്. ഇത് രോഗാവസ്ഥ തീവ്രമാക്കും.
ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി സൗകര്യമുള്ള ഹൃദ്രോഗ ചികിത്സാകേന്ദ്രത്തില്‍ രോഗിയെ എ ത്തിക്കുക.
രോഗിയുടെ ഇറുകിയ വസ്ത്രങ്ങള്‍ ഊരുകയോ, അയച്ചിടുകയോ ചെയ്യുക.
രോഗിക്ക് ബോധം ഉണ്ടെങ്കില്‍ തലയും തോളും തലയിണ കൊണ്ട് താങ്ങി ചാരിയിരുത്തുക.
രോഗിയുടെ നാഡിമിടിപ്പും ബി.പി യും പരിശോധിച്ച ശേഷം ഇവ കുറവാണെങ്കില്‍ രോഗിയെ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം ഉറപ്പാക്കേണ്ടതാണ്.
ഹൃദയാഘാതം ഉണ്ടായി ആദ്യ നാലു മണിക്കൂറില്‍ കുടിക്കുവാനോ കഴിക്കുവാനോ ഒന്നും നല്‍കാതിരിക്കുക.
രോഗിയുടെ ബോധം നഷ്ടപ്പെട്ട് പള്‍സ് നിലച്ചാല്‍ സി.പി.ആര് പരിശീലനം
ലഭിച്ചവരുണ്ടെങ്കില്‍ അത് നല്‍കിക്കൊണ്ട് ആശുപത്രിയിലേക്ക് എത്രയും പെട്ടെന്നു എത്തിക്കുക.
രോഗിക്ക് പൂര്‍ണ്ണ വിശ്രമം നല്കി വീല്‍ചെയറിലോ, കസേരയിലോ, സ്ട്രെ ച്ചറിലോ മാത്രം രോഗിയെ മാറ്റുക.
കടപ്പാട് :ഡോ. പ്രവീണ്‍ എസ്.വി.
MD (Med.), DNB (Med.), MNAMS,
DM (Card.), DNB (Card.),
FNB (Interventional Card.)
കണ്‍സല്‍ട്ടന്റ് - കാര്‍ഡിയോളജി, കിംസ്
സമ്പന്നരുടെ രോഗം എന്നറിയപ്പെട്ടിരുന്ന ഹൃദ്രോഗം സാധാരണക്കാരുടെ രോഗമായി മാറിയത് വളരെ പെട്ടെന്നായിരിന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ആഗോളതലത്തില്‍ ഹൃദ്രോഗത്തിന്റെ തലസ്ഥാനം എന്ന ഖ്യാതിയിലേക്ക് ഇന്ത്യ അതിവേഗം
വളര്‍ന്നുകൊണ്ടിരിക്കുന്നു.
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ശ്വാസകോശത്തിലേക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിശ്രമമില്ലാതെ രക്തം പമ്പുചെയ്യുക എന്ന ശ്രമകരമായ ജോലിയാണ് ഹൃദയത്തിന്റേത്.
ഹൃദയം ഒരു ദിവസം 7200 ലിറ്റര്‍ രക്തം പമ്പു ചെയ്യുന്നു. ഒരു ലക്ഷം തവണ സ്പന്ദിക്കുന്നു. ശിശു അമ്മയുടെ ഉദരത്തില്‍ രൂപം കൊള്ളുന്നത് മുതല്‍ മരണം വരെ ഇത് പ്രവര്‍ത്തിക്കുന്നു. ഈ പമ്പിംഗിനു തടസമുണ്ടാമ്പോഴാണ് ഹൃദ്രോഗമുണ്ടാകുന്നത്.
ആരെയും പിടികൂടാം
സമ്പന്നരുടെ രോഗം എന്നറിയപ്പെട്ടിരുന്ന ഹൃദ്രോഗം സാധാരണക്കാരുടെ രോഗമായി മാറിയത് വളരെ പെട്ടെന്നായിരിന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ആഗോളതലത്തില്‍ ഹൃദ്രോഗത്തിന്റെ തലസ്ഥാനം എന്ന ഖ്യാതിയിലേക്ക് ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളമാണെന്നുള്ളതും വസ്തുതയാണ്.
കേരളത്തില്‍ ഹൃദ്രോഗവുമായി വരുന്നവരില്‍ 25 ശതമാനവും ചെറുപ്പക്കാരാണ്. ഇതിനു പ്രധാനകാരണം ഇവിടെ പെട്ടെന്ന് വേരോട്ടം ലഭിച്ച ഫാസ്റ്റ് ഫുഡ് സംസ്കാരവും അനാരോഗ്യകരമായ ജീവിത രീതികളുമാണ്.
പുകയിലയുടെ ഉപയോഗം നിയന്ത്രിമില്ലാത്ത ഭക്ഷണം, വ്യായാമമില്ലാത്ത ജീവിതം, അമിത മാനസിക സമ്മര്‍ദം, രക്തത്തിലെ കൊളസ്ട്രോളിന്റെ ആധിക്യം, അമിതവണ്ണം എന്നിവയെല്ലാം ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതമായ ഘടകങ്ങളാണ്.
പ്രതിരോധം തിരിച്ചറിയാതെ
ഹൃദയത്തെക്കുറിച്ചുള്ള കണക്കുകള്‍ സൂചിപ്പിക്കുന്ന വര്‍ധന ആശങ്കാജനകമാണെങ്കിലും ഈ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്ന വസ്തുത ഗൗരവമായി എടുക്കുന്നില്ല.
പലപ്പോഴും രോഗം വന്നതിനു ശേഷമാണ് പലരും പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കുന്നത്. 90 ശതമാനം ഹൃദ്രോഗത്തെയും അതിന്റെ അപായഘടങ്ങളെ ഒഴിവാക്കുന്നതിലൂടെ പ്രതിരോധിക്കാം.
ഹൃദ്രോഗം പലപ്പോഴും അറിയാതെപോകുന്നത് അജ്ഞത കൊണ്ടാണ്. നെഞ്ചെരിച്ചിലോ വേദനയോ വന്നാല്‍ അത് വെറും ഗ്യാസിന്റെപ്രശ്നമാണെന്ന് പറഞ്ഞു കഴിയുകയാണ് പലരും.
ഹൃദ്രോഗത്തെ പ്രതിരോധിക്കണമെങ്കില്‍ അതുണ്ടാകാനുള്ള സാഹചര്യത്തെയും കാരണങ്ങളെയും കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാണ്.
രോഗം ബാധിക്കുന്നതിന്റെ കാരണങ്ങള്‍ പലതാണ്.
പുകയിലയുടെ ഉപയോഗം, രക്തത്തിലെ കൊളസ്ട്രോളിന്റെ ആധിക്യം, അമിത വണ്ണം എന്നിവ കൂടാതെ സി റിയാക്ടീവ് പ്രോട്ടീന്‍, ഹോമോസിസ്റ്റിന്‍, ഫൈബ്രനോജന്, ലിപ്പോ പ്രോട്ടീന്‍ എന്നിവയും ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
രക്താദി സമ്മര്‍ദം
അമിത രക്തസമ്മര്ദമുള്ളവരില് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. രസ്തസമ്മര്ദം കൂടുന്നതിന് അനുസരിച്ച് ഹൃദയത്തിലേക്കുള്ള രക്തചംക്രമണ കുഴലുകളില്‍ സമ്മര്‍ദം വരികയും ഹൃദയത്തിലേക്കെത്തുന്ന രക്തത്തിന്റെ അളവ് കുറയുകയും ചെയ്യും.
ഇതുമൂലം ശരീരത്തിലേക്കുള്ള ഓക്സിജന്റെ അളവുകുറയുകയും ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യും. രക്താതി സമ്മര്‍ദം പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയില്ലെങ്കിലും മരുന്നുകളിലൂടെ അത് തടയാനും നിയന്ത്രിക്കാനും സാധിക്കും.
പുകവലിയുടെ ഉപയോഗം
ഹൃദ്രോഗം മൂലം മരിക്കുന്നവരില്‍ ഭൂരിഭാഗവും പുകയില ഉപയോഗിക്കുന്നവരാണ്. പുകയില ഹൃദയധമനികളില്‍ കേടുവരുത്തുകയും രക്തത്തിലെ പൂരിയ കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യും. തന്മൂലം രക്തക്കുഴലുകളില്‍ തടസങ്ങള്‍ രൂപപ്പെടുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യുന്നു.
കൊളസ്ട്രോളിന്റെ ആധിക്യം
ശരീരത്തിന് വളരെ പ്രയോജനമുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍. എന്നാല്‍ ശരീരം സ്വാഭാവികമായി ഉല്പാദിപ്പിക്കുന്ന കൊളസ്ട്രോളിനൊപ്പം ക്രമീകരണമില്ലാത്ത ഭക്ഷണ രീതിയിലൂടെ ആവശ്യത്തിലധികം കൊഴുപ്പ് ശരീരത്തില്‍ എത്തിച്ചേരും.
ഇതോടെ കൊളസ്ട്രോള്‍ പ്രശ്നക്കാരനായി മാറും. രക്തത്തിലെ കൊളസ്ട്രോളിന്റെ ആധിക്യമാണ് ഏറ്റവും അധികമായി ഹൃദയസ്തംഭനത്തിനും ഹൃദയത്തിലെ കേടുപാടുകള്‍ക്കും കാരണമാകുന്നത്.
ചിട്ടയായ ജീവിതരീതിയിലൂടെയും വ്യായാമത്തിലൂടെയും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളും കൃത്യമായി പിന്തുടരുന്നതിലൂടെ ഈ അപകടാവസ്ഥ തരണം ചെയ്യാന്‍ സാധിക്കും.
മാനസിക സമ്മര്‍ദവും പ്രമേഹവും
സ്ഥിരമായി അനുഭവിക്കുന്ന മാനസിക സമ്മര്‍ദം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. മാനസിക സമ്മര്‍ദം ഹൃദയ പേശികളിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയില്‍ ഗണ്യമായ വ്യതിയാനം വരുത്തുകയും ചെയ്യും.
പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത മൂന്നിരിട്ടിയാണ്. പക്ഷേ, പ്രമേഹത്തെ നന്നായി നിയന്ത്രിക്കാനായാല്‍ അത് അപകടകാരിയല്ല. പ്രമേഹ രോഗികളിലെത്തുന്ന ഗ്ലൂക്കോസ് വിഘടിക്കപ്പെടാതെ പോകുന്നു. ഈ ഗ്ലൂക്കോസ് കൊഴുപ്പായി രൂപാന്തരപ്പെടുകയും അത് ഹൃദ്രോഗത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും.
പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗം പലപ്പോഴും നിശബ്ദനായ കൊലയാളിയാണ്. കാരണം പ്രമേഹരോഗികള്‍ക്ക് ഹൃദ്രോമുണ്ടാകുമ്പോള് വേദന അനുഭവപ്പെടുന്നില്ല. അതിനാല്‍ ചിട്ടയായ ജീവിതക്രമത്തിലൂടെ പ്രമേഹത്തെ നിയന്ത്രിണവിധേയമാക്കേണ്ടത് അത്യാവശ്യമാണ്.
വ്യായാമവും ചിട്ടയായ ജീവിതവും
ഹൃദ്രോഗം മനുഷ്യന് ഭീഷണിയായ കാലം മുതല്‍ അനവധി പഠനങ്ങളും റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ടെങ്കിലും രോഗാതുരമായ അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കും മുന്‍കരുതലുകള്‍ക്കും നാം വേണ്ടത്ര പ്രാധാന്യം നല്‍കാനിടയില്ല.
ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയും ഹൃദ്രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും.
കടപ്പാട് : ഡോ. പി.പി. മുഹമ്മദ് മുസ്തഫ
ചീഫ് കാര്‍ഡിയോളജിസ്റ്റ്
മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍, കോഴിക്കോട്
ഹൃദ്രോഗം എന്നാല്‍ മലയാളിയെ സംബന്ധിച്ച് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള രോഗമാണ്. എന്നാല്‍ നിശ്ശബ്ദവും മാരകവുമായ മറ്റൊരു ഹൃദ ്രോഗത്തെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്. ഹൃദയമിടിപ്പുകളുടെ താളത്തെ നിയന്ത്രിക്കുകയും താളപ്പിഴകളെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു കൂട്ടം നാഡികള്‍ ഹൃദയത്തിനുള്ളില്‍ സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ താളപ്പിഴകള്‍ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധി പ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യും. വളരെ നിശ്ശബ്ദമെങ്കിലും ഭയാനകമായ ഭവിഷ്യ ത്തുകള്‍ ഇതിന്റെ ഫലമായി ഉണ്ടാകാം. തലചുറ്റല്‍, ബോധക്ഷയം, നെഞ്ചിടിപ്പ്, തുടങ്ങിയവ ഇതിന്റെ രോഗലക്ഷണങ്ങളാണ്.
മറ്റു ചിലരില്‍ ഹൃദയ പേശികളെ ബാധിച്ച് ഹൃദയത്തിന്റെ അവസ്ഥവരെ എത്തിച്ചേരാം. പേസ്മേക്കര്‍ എന്ന ഉപകരണമാണ് ഇങ്ങനെയുള്ള അവസ്ഥകളില്‍ ഘടിപ്പിക്കുന്നത്. പേസ്മേക്കര്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഹൃദയമിടിപ്പുകളുടെ ക്രമീകരണം എന്നാണ്. വളരെ കുറമ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയത്തിന്റെ ഗതിയെ തിരി ച്ചറിഞ്ഞ് കൃത്രിമമായി ഹൃദയമിടിപ്പുകളെ പ്രദാനം ചെയ്യുക എന്നതാണ് ഈ ഉപകരണത്തിന്റെ ധര്‍മം. കഴിവതും സ്വതസിദ്ധമായ നെഞ്ചിടിപ്പുകളെ അനുവദിക്കുകയും ആവശ്യമാകുന്ന സാഹചര്യ ത്തില്‍ മാത്രം പ്രവര് ത്തിക്കുകയും ചെയ്യുന്ന രീതിയില്‍ ഇതിനെ പ്രോഗ്രാം ചെയ്യുവാന്‍ സാധിക്കും.
രോഗിയെ ബോധം കെടുത്താതെ വളരെ ലളിതമായ ഒരു ശസ്ത്രക്രിയ പേസ്മേക്കര്‍ ഘടിപ്പിക്കാവുന്നതാണ്. ഈ യന്ത്രത്തിന്റെ ഒരു ആധുനിക പതിപ്പാണ് ICD അഥവാ Implantable Cardioverter Defibrillator പെട്ടെന്നുണ്ടാകുന്ന ബോധക്ഷയത്തെ തുടര്‍ന്നുള്ള മരണ ത്തില്‍ നിന്നു ഷോക്ക് നല്കി രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ഈ യന്ത്രത്തിനു കഴിയും.
ടെക്നോളജിയുടെ മുന്നേറ്റം അവിടെയും അവസാനിക്കുന്നില്ല. ഹൃദയ പേശികളുടെ തളര്‍ച്ച മൂലം മരണം സംഭവിക്കുന്നത് സാധാരണയാണ്. ഹൃദയം മാറ്റിവയ്ക്കല്‍ (heart transplant) എന്ന അവസാന വാക്കിനു തൊട്ടു മു3പ് മറ്റൊരു തര ത്തിലുള്ള പേസ്മേക്കര്‍ ചില പ്രത്യേകതരം രോഗികളില്‍ ഘടി പ്പിക്കാവുന്നതാണ്. ഇതിനെ കാര്‍ഡിയാക് റീസിന്‍ക്രണൈസേഷന്‍ തെറാപ്പി (CRT) എന്നു വിശേഷിപ്പിക്കുന്നു. സദാ പ്രവര്‍ത്തനക്ഷമമായ ഈ ഉപകരണം നല്ലൊരു ശതമാനം രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരന്‍ ഉപകരിച്ചിട്ടുണ്ട്.
മറ്റൊരു ചികിത്സാരീതിയായ റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ ഹൃദയ ത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ടുകളെ തിരി ച്ചറിമു അതിനെ പ്രതിരോധിക്കുന്ന ചികിത്സാ രീതിയാണ്. അതായത് താളപ്പിഴകളെ യഥാസമയം തിരിച്ചറിഞ്ഞാല്‍ ജീവിതത്തിന്റെ താളം തെറ്റില്ല.
കടപ്പാട് : MD, DM (Card.), PDF (Electrophysiology)
ഡോ. മീര ആര്.
അവസാനം പരിഷ്കരിച്ചത് : 1/28/2020
ബന്ധപ്പെട്ട വിവരങ്ങൾ
ഹൃദ്രോഗമാണ് പെട്ടെന്നുണ്ടാകുന്ന മരണങ്ങളുടെ പ്രധാന...
കൂടുതല്‍ വിവരങ്ങള്‍
ലോകത്തെ മരണങ്ങളില്‍ 24 ശതമാനവും ഹൃദയരോഗങ്ങള്‍ മൂ...