സങ്കീര്‍ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ആന്തരികാവയവമാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രനഥിയും കരള്‍ തന്നെ. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്‍ജനിപ്പിക്കാനുമുള്ള ശേഷി കരളിനുണ്ട്. രോഗലക്ഷണങ്ങള്‍ ഒട്ടും തന്നെ പ്രകടിപ്പിക്കാതെ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഒട്ടുമിക്ക കരള്‍ രോഗങ്ങളും ഏറെ വൈകിയാണ് കണ്ടുപിടിക്കാറുള്ളത്. ‘യകൃത്’ എന്ന സംസ്കൃതപദത്താലാണ് ആയുര്‍വേദം കരളിനെ സൂചിപ്പിക്കുന്നത്.
കരളുമായി ബന്ധപ്പെട്ട് ഇന്ന് വളരെ വ്യാപകമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ഫാറ്റി ലിവര്‍. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണിത്. ഗുരുതരമായ കരള്‍രോഗങ്ങള്‍ക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങള്‍ക്കും ഫാറ്റി ലിവര്‍ ഇടയാക്കാറുണ്ട്. മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. ഫാറ്റിലിവര്‍ സ്ത്രീകളിലും പുരഷന്മാരിലും ഉണ്ടാകാം.
പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഈ വില്ലന്‍ ത്രിമൂര്‍ത്തികള്‍ കേരളത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ് ഫാറ്റി ലിവര്‍. ഫാറ്റി ലിവര്‍ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാം. ചെറുപ്പക്കാരിലാണ് ഫാറ്റി ലിവര്‍ കൂടൂതലായി കണ്ടുവന്നത്. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ ഒരാള്‍ക്ക് ഫാറ്റി ലിവര്‍ എന്ന അവസ്ഥ ഉണ്ടായിരിക്കെ എല്‍.എഫ്.റ്റി-യില്‍ അപാകതകളുണ്ടാകയും ചെയ്താല്ഭാവിയില് അത് ഗുരുതരമായ കരള്‍രോഗങ്ങള്‍ക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങള്‍ക്കും കാരണമായേക്കാം. ദഹിച്ച എല്ലാ ആഹാരപദാര്‍ഥങ്ങളും ഗ്ളൂക്കോസ് തുടങ്ങിയ ഘടകങ്ങളായി വിഘടിപ്പിക്കപ്പെട്ടാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത്. ഈ ഘടകങ്ങളെല്ലാം തന്നെ കരളിലത്തെുന്നു. ശരീരത്തിന് ആവശ്യമായ ഗ്ളൂക്കോസ് സംഭരിച്ച ശേഷം കരള്‍ ബാക്കിയുള്ളവയെ കൊഴുപ്പാക്കി മാറ്റി കോശങ്ങളില്‍ സംഭരിക്കുന്നു. എന്നാല്‍ കരളിന്റെ സംഭരണശേഷിക്ക് താങ്ങാനാവുന്നതിനപ്പുറം ഗ്ളൂക്കോസ് കരളിലത്തെിയാല്, കൊഴുപ്പ് വിതരണം ചെയ്യാനാകാതെ കരളില്‍ തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിനിടയാക്കും. കൂടാതെ കൊഴുപ്പുകോശങ്ങളില്‍ നിന്ന് ഉപയോഗത്തിന് കൊഴുപ്പ് എടുക്കുമ്പോഴും കരളില്‍ കൊഴുപ്പടിയാം. ഫാറ്റി ലിവറിന്റെ പ്രധാന കാരണം മദ്യമാണ്. സ്ഥിരമായി മദ്യപിന്നവരില് 90% പേരിലും ഈ രോഗാവസ്ഥ കാണപ്പെടുണ്ട്. മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ (ചഅഎഘഉ) എന്നാണ് അറിയപ്പെടുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. കരളിണ്ടായേക്കാവുന്ന ഒപിടി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്. ഉദാഹരണമായി, ഹെപ്പറ്റൈറ്റിസ് സി, വില്‍സണ്‍സ് ഡിസീസ് തുടങ്ങിയ ചില അപൂര്‍വ്വ കരള്‍ രോഗങ്ങളുടെയും ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്. സാധാരണയായി ഫാറ്റി ലിവര്‍ ഉള്ളവരില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ ഒം തന്നെ കാണണമെന്നില്ല. എന്നാല്‍ ചിലര്‍ക്ക് അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്ഥത, ഭാരറവ് എന്നിവ അഭവപ്പെടാറുണ്ട്. ഭാവിയില്‍ കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ ജീവിതശൈലി ക്രമീകരണത്തിലൂടെയും ലഘുവായ മകളിലൂടെയും ആദ്യഘട്ടത്തില്‍ തന്നെ ഫാറ്റി ലിവറിനെ നിയന്ത്രിന്നതാണ് നല്ലത്.ഫാറ്റി ലിവറുള്ളവര്‍ ചില കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തണം. മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷികയെന്നതാണ് ഏറ്റവും പ്രധാനം. വ്യായാമമാണ് മറ്റൊ പ്രധാന ഘടകം. ദിവസേന മുക്കാല്‍ മുതല്‍ ഒരു മണിക്കൂര്‍ വരെയെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ആഹാരരീതികളില്‍ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കണം.രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും, ആഹാരക്രമീകരണത്തിലൂടെയോ മരുന്നുകളിലൂടെയോ അത് കൃത്യമായി നിയന്ത്രിക്കുകയും വേണം. ഫാറ്റി ലിവറും പ്രമേഹവുമുള്ള രോഗികള്‍ ആഹാരക്രമീകരണത്തിലൂടെയും മരുന്നുകളിലൂടെയും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായി നിലനിര്‍ത്തണം.ഫാറ്റി ലിവറുള്ള രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വയറിന്റെ അള്‍ട്രാസൗണ്ട് സ്കാന്‍, ലിവര്‍ ഫംഗ്ഷന് ടെസ്റ്റുകള്‍, ഹെപ്പറ്റൈറ്റിസ് ബിയുടേയും സിയുടേയും പരിശോധന എന്നിവ നടത്തേണ്ടതുണ്ട്. കരളിന് കേടുണ്ട് എന്നു സംശയിക്കുന്നുവെങ്കില്‍ മറ്റ് രക്തപരിശോധനകള്‍, ഫൈബ്രോസ്കാന്‍, ലിവര്‍ ബയോപ്സി എന്നീ ടെസ്റ്റുകളും നടത്തേണ്ടി വരും. ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിന്നതാണ്.
ദഹിച്ച എല്ലാ ആഹാരപദാര്‍ഥങ്ങളും ഗ്ളൂക്കോസ് തുടങ്ങിയ ഘടകങ്ങളായി വിഘടിപ്പിക്കപ്പെട്ടാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യുത്. ഈ ഘടകങ്ങളെല്ലാം തന്നെ കരളിലത്തെുന്നു. കുറച്ച് ഗ്ളൂക്കോസ് സംഭരിച്ച ശേഷം കരള്‍ ബാക്കിയുള്ളവയെ കൊഴുപ്പാക്കി മാറ്റി സംഭരിക്കാനായി കൊഴുപ്പുകോശങ്ങളിലേക്ക് അയക്കുന്നു. എന്നാല്‍ കരളിന്‍്റെ സംഭരണശേഷിക്ക് താങ്ങാനാവുന്നതിനപ്പുറം ഗ്ളൂക്കോസ് കരളിലത്തെിയാല്, കൊഴുപ്പ് വിതരണം ചെയ്യാനാകാതെ കരളില്‍ തന്നെ അടിഞ്ഞുകൂടി ഫാറ്റിലിവറിനിടയാക്കും. കൂടാതെ കൊഴുപ്പുകോശങ്ങളില്‍ നിന്ന് ഉപയോഗത്തിന് കൊഴുപ്പ് എടുക്കുമ്പോഴും കരളില്‍ കൊഴുപ്പടിയാം.
ആദ്യഘട്ടത്തില്‍ സങ്കീര്‍ണതകള്‍ക്ക് സാധ്യത തീരെ കുറവാണ്. കരളില്‍ കൊഴുപ്പടിഞ്ഞ് തുടങ്ങുന്ന ഈ ഘട്ടത്തില്‍ സ്വാഭാവികമായ ചുകപ്പ് കലര്‍ന്ന തവിട്ടുനിറം മാറി കരള്‍ വെളുത്ത് തുടങ്ങും. എന്നാല്‍, കരളിന്‍്റെ പ്രവര്‍ത്തനങ്ങളില്‍ അസാധാരണമായ മാറ്റമൊന്നും ഉണ്ടാകുന്നില്ല. വയറിന്്റെ മേല്‍ഭാഗത്ത് ഇടയ്ക്കിടെ വേദന, വലതുവശം ഉളുക്കിയപോലെ വേദന എന്നിവ ചിലരില്‍ അനുഭവപ്പെടാറുണ്ട്. മിക്കവരിലും കാര്യമായ സൂചനകളൊന്നും ഉണ്ടാകാറില്ല. ഭാവിയില്‍ കരളിന്‍്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ ജീവിതശൈലി ക്രമീകരണത്തിലൂടെയും ലഘുവായ ഒൗഷധങ്ങളിലൂടെയും ആദ്യഘട്ടത്തെ നിയന്ത്രിക്കണം.
ഫാറ്റി ലിവര്‍ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൊഴുപ്പടിയുന്നതോടൊപ്പം കരളില്‍ നീര്‍വീക്കവും കോശനാശവും ഉണ്ടാകും. ഒപ്പം പൊറ്റകള്‍ രൂപപ്പെടുമെന്നതിനാല്‍ കരളിന്‍്റെ ഘടനക്കും മാറ്റമുണ്ടാകും. ഇതോടെ കരളിന്‍്റെ പ്രവര്‍ത്തനവും തകരാറിലായിത്തുടങ്ങുന്നു.
യകൃദുദരം അഥവാ സിറോസിസ് എന്ന മൂന്നാം ഘട്ടത്തിലേക്ക് എത്തുന്നതോടെ കരള്‍ ചുരുങ്ങി പ്രവര്‍ത്തനശേഷി നശിക്കും. ചുരുങ്ങി ദ്രവിച്ച കരളിന്‍്റെ അവസാനഘട്ടമാണിത്. അര്‍ബുദം മുതലായ രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഈ ഘട്ടത്തില്‍ കൂടുതലാണ്.
പൊതുവെ കയ്പ്പും ചവര്‍പ്പും രസങ്ങളോടുകൂടിയ ഒൗഷധസസ്യങ്ങളാണ് കരളിന് പഥ്യം. പ്ളാശ്, മുത്തങ്ങ, വേപ്പ്, മരമഞ്ഞള്‍, മഞ്ചട്ടി, കിരിയാത്ത്, കീഴാര്‍നെല്ലി, കറ്റാര്‍ വാഴ, നെല്ലിക്ക, തഴുതാമ, പര്‍പ്പടകപ്പുല്ല്, അമുക്കുരം തുടങ്ങിയവ കരളിന് കരുത്തേകുന്ന ഒൗഷധികളില്‍ ചിലതാണ്.
കൊഴുപ്പുകുറഞ്ഞ ഭക്ഷണശീലങ്ങള്‍ക്കും ചിട്ടയായ വ്യായാമത്തിനും മദ്യപിക്കാത്തവരിലുണ്ടാകുന്ന ഫാറ്റി ലിവറിനെ പ്രതിരോധിക്കാന്‍ കഴിയും. വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവിഭവങ്ങള്‍, കടുപ്പംകൂടിയ കാപ്പി, ചായ, ഉണക്കമത്സ്യം, കേക്ക്, കൃത്രിമനിറങ്ങള്‍ അടങ്ങിയ വിഭവങ്ങള്‍ എന്നിവ ഒഴിവാക്കുകയും വേണം.
കടപ്പാട് : : ഡോ. പ്രിയ ദേവദത്ത്,(കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍)
അവസാനം പരിഷ്കരിച്ചത് : 6/3/2020
വിവിധ കരള്‍ രോഗങ്ങള്‍
കരളിനെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന...
വിവിധ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളും അവയെ പറ്റിയ...
വിവിധ വസ്തുതകൾ