സാധാരണ ശ്വാസകോശവും വായുനാളങ്ങളും
നമ്മുടെ മൂക്കിലൂടെയും വായിലൂടെയും നാം ശ്വസിക്കുന്ന വായു നമ്മുടെ ശ്വാസനാളത്തിലേക്ക് കടക്കുന്നു. ശ്വാസനാളത്തിലൂടെ വായു അകത്തു കടക്കുന്നു – ആദ്യം ട്രക്കിയ, പിന്നെ ബ്രോങ്കൈ, ബ്രോങ്കിയോള്‍സ്, പിന്നെ അവസാനമായി അല്‍വെയോളി എന്നു വിളിക്കപ്പെടുന്ന ചെറുസഞ്ചികളിലേക്ക്; ഇവിടെ വാതകങ്ങളുടെ വിനിമയം നടക്കുന്നു. സാധാരണനിലയിലുള്ള ഒരു ശ്വാസകോശത്തില്‍, വായുവിന്‍റെ ഒരു സ്വതന്ത്ര പ്രവാഹമുണ്ട്; ഇത് സാധാരണ ശ്വസനം അനുവദിക്കുന്നു.
ആസ്ത്മ ബാധിതരിലെ ശ്വസനപഥങ്ങൾ
ഏത് പ്രായത്തിലുള്ള വ്യക്തിയേയും ബാധിക്കാവുന്ന ഒരു പഴകുന്ന രോഗമാണ് ആസ്ത്മ .ശ്വസനപഥ നാളങ്ങൾ ചുരുങ്ങുന്നത് മൂലം ശ്വസനത്തിന് ഉണ്ടാകുന്ന തടസ്സത്തിന്റെ തകരാറാണ് അത് .
ശ്വസനമാർഗ്ഗ പഥങ്ങൾ ചുരുങ്ങുന്നത് മൂലം ശ്വസനത്തിന് ഉണ്ടാകുന്ന തടസ്സത്തിന്റെ തകരാറാണ് അത് .
സാധാരണ രീതിയിലുള്ള ശ്വസനപഥം
ആസ്ത്മക്ക് 2 ഘടകങ്ങൾ ഉണ്ട്
ശ്വസനപഥങ്ങളുടെ വീങ്ങിത്തുടക്കം
|
ബ്രോങ്കോസ്പാസം
|
ഒരു വ്യക്തിയുടെ ശ്വാസനാളങ്ങളില്‍ അസ്വാസ്ഥ്യമുണ്ടാക്കുന്ന എന്തെങ്കിലുമായി അവര്‍ക്ക് സമ്പര്‍ക്കം ഉണ്ടാകുന്ന പക്ഷം, അത് ശ്വാസനാളങ്ങളുടെ ആന്തരിക അരികുകളില്‍ നീര്‍വീക്കം അല്ലെങ്കില്‍ വീക്കം ഉണ്ടാകാന്‍ ഇടയാക്കുന്നു; ഇത് ശ്വസിക്കുമ്പോഴുള്ള വായുപ്രവാഹം കുറയ്ക്കുന്നു. |
ചിലപ്പോള്‍ ഒട്ടുന്ന മ്യൂക്കസ് അല്ലെങ്കില്‍ കഫം കെട്ടിനില്‍ക്കുകയും ഇത് വായുപ്രവാഹം വീണ്ടും കുറയ്ക്കുകയും ചെയ്യുന്നു. പിന്നീട്, ശ്വാസനാളങ്ങള്‍ക്കു ചുറ്റുമുള്ള പേശികള്‍ മുറുകുന്നു; ബ്രോങ്കോസ്‌പാസം എന്നു കൂടി അറിയപ്പെടുന്ന ഇതിന്‍റെ ഫലമായി ശ്വസിക്കാന്‍ വിഷമമുണ്ടാകുന്നു. |
ചുമ
വിട്ടുമാറാതിരിക്കുന്ന, അടിക്കടിയുള്ള ചുമ.
കുറുകൽ ശബ്ദം
ശ്വാസം പുറത്തുവിടുമ്പോള്‍ സാധാരണയായി ചൂളമടി ശബ്ദം കേള്‍ക്കുന്നു.
ശ്വാസം കിട്ടാതെവരൽ
ശ്വസനം വളരെ ബുദ്ധിമുട്ടുള്ളതാകുന്നു, നിങ്ങള്‍ക്ക് വേണ്ടത്ര ശ്വാസം എടുക്കാനാകില്ല.
നെഞ്ചിൽ ഞെരുക്കം
ആരോ നിങ്ങളെ കെട്ടിയിട്ട പോലെ നിങ്ങളുടെ നെഞ്ചിനു മുറുക്കം തോന്നല്‍.
എല്ലാവര്‍ക്കും ഈ രോഗലക്ഷണങ്ങള്‍ എല്ലാം ഉണ്ടാകുന്നില്ല. ചില ആളുകള്‍ക്ക് പല സമയങ്ങളിലായി ഇത് അനുഭവപ്പെടുന്നു; ചില ആളുകള്‍ക്ക് എല്ലാ രോഗലക്ഷണങ്ങളും എല്ലായ്‌പോഴും അനുഭവപ്പെട്ടേക്കാം.
അലര്‍ജി കാരണമായ ആസ്ത്മ
അലര്‍ജനുകളോടുള്ള ഒരു അലര്‍ജി പ്രതികരണമാണ് അലര്‍ജിസംബന്ധമായ ആസ്ത്‌മയ്ക്ക് പ്രേരകമാ¬കുന്നത്. അലര്‍ജിസംബന്ധമായ ആസ്ത്‌മയുള്ള രോഗികള്‍ക്ക് വ്യക്തിപരമായതോ കുടുംബപരമായതോ ആയ അലര്‍ജി ചരിത്രം ഉണ്ടെന്ന് കണ്ടെത്തുന്നത് സാധാരണമാണ്.
സാധാരണ ജലദോഷം അല്ലെങ്കില്‍ ഒരു സൈനസ് അണുബാധ, വ്യായാമം, വായുതാപനിലയിലെ മാറ്റങ്ങള്‍, എന്തിന്, ഒരു ഗാസ്‌ട്രോഈസോഫാഗല്‍ റീഫ്ളക്സ് (നെഞ്ചെരിച്ചില്‍) പോലും അടങ്ങുന്ന ഇത്തരം ശ്വസന അണുബാധകളാണ് അലര്‍ജിസംബന്ധമായ ആസ്ത്‌മയ്ക്ക് പ്രേരകമാകുന്നത്.
അലര്‍ജി കാരണമല്ലാത്ത ആസ്ത്മ
ഇത്തരം രോഗികളില്‍ ഒന്നോ അതിലധികമോ അലര്‍ജിസംബന്ധമല്ലാത്ത ആസ്ത്‌മാ പ്രേരകങ്ങള്‍ ആസ്ത്‌മയ്ക്കുള്ള പ്രേരണ ഉണ്ടാക്കിയേക്കാം; അസ്വസ്ഥതയുണ്ടാക്കുന്ന വായുവിലെ വസ്തുക്കള്‍, ഉദാഹരണത്തിന് പുകവലിക്കുമ്പോഴുള്ള പുക, ചില വസ്തുക്കള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക, പെയിന്‍റിന്‍റെ മണം, കടുത്ത മണമുള്ള ഉല്‍പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, വായുമലിനീകരണം എന്നിവ ഇതിനുദാഹരണങ്ങളാണ്. അലര്‍ജി സംബന്ധമായ ആസ്ത്മയുടെ അതേ രോഗലക്ഷണങ്ങള്‍ തന്നെയായിരിക്കും ഇതിനും സാധാരണഗതിയില്‍ ഉണ്ടാകുന്നത്.
രാത്രി സംഭവിക്കുന്ന ആസ്ത്മ
രാത്രിയില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകുന്നതിനെയാണ് രാത്രികാലത്തെ ആസ്ത്‌മ എന്ന് പരാമര്‍ശിക്കുന്നത്. ആസ്ത്‌മ ഉള്ള ഏതൊരാളെയും ഇത് ബാധിക്കാം. രാത്രിയില്‍ രോഗലക്ഷണങ്ങള്‍ വഷളാക്കുന്ന ഘടകങ്ങളില്‍ സൈനസ് അണുബാധകള്‍ അല്ലെങ്കില്‍ അലര്‍ജിക് റൈനിറ്റിസ് മൂലമുള്ള പോസ്റ്റ്‌നാസല്‍ഡ്രിപ് ഉള്‍പ്പെട്ടേക്കാം; വീട്ടിലെ പൊടി, പൊടിയില്‍ കാണുന്ന സൂക്ഷ്മജീവികള്‍ അല്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളുടെ മൃതകോശങ്ങള്‍ പോലുള്ള അലര്‍ജനുകള്‍ കാരണമാകാം ഇത്.
കൂടാതെ, നമ്മുടെ ശരീരം നമ്മെ ആസ്ത്‌മയില്‍നിന്നു സംരക്ഷിക്കാനായി അഡ്രീനാലിനും കോര്‍ടികോസ്റ്റിറോയിഡും സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്നു. ഈ രണ്ടു വസ്തുക്കളുടെയും നിലകള്‍ ഏറ്റവും താഴ്ന്ന നിലയിലാകുന്നത് ഏകദേശം അര്‍ധരാത്രിയാകുമ്പോഴാണ്; അതിനാല്‍ രാത്രികാലങ്ങളില്‍ രോഗലക്ഷണങ്ങള്‍ വഷളാകാന്‍കൂടുതല്‍ സാധ്യതയുണ്ട്.
ഗര്‍ഭകാല ആസ്ത്മ
ഗര്‍ഭകാലത്ത് പല ഹോര്‍മോണല്‍ മാറ്റങ്ങളും നടക്കുന്നു, പല സ്ത്രീകളും അവരുടെ ആസ്ത്‌മയിലും മാറ്റങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അത്ഭുതമൊന്നുമില്ല. ചില സ്ത്രീകള്‍ക്ക് തങ്ങളുടെ ആസ്ത്‌മ മെച്ചപ്പെടുന്നതായി അനുഭവപ്പെടുമ്പോള്‍, ചിലര്‍ക്ക് അവരുടെ ആസ്ത്‌മയില്‍ മാറ്റമൊന്നും അനുഭവപ്പെടുന്നില്ല; ചിലര്‍ക്കാകട്ടെ അവരുടെ ആസ്ത്‌മ വഷളാകുന്നതായി തോന്നുന്നു.
ഗര്‍ഭകാലയലവിൽ ആസ്ത്മയുടെ രോഗ ലക്ഷണങ്ങൾ തടയുന്നത് വളരെ പ്രധാനമാണ്.
തൊഴിൽ കാരണമായ ആസ്ത്മ
ഏതെങ്കിലും വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍, ഉദാഹരണത്തിന് നിങ്ങളുടെ ജോലിസ്ഥലത്ത് പൊടിയോ രാസവസ്തുക്കളോ ധൂമമോ സ്ഥാനം കൊണ്ടുണ്ടാകുന്ന ആസ്ത്‌മ, ഉണ്ടാകുന്ന ആസ്ത്‌മയെയാണ് സ്ഥാനം കൊണ്ടുണ്ടാകുന്ന ആസ്ത്‌മ എന്ന് പരാമര്‍ശിക്കുന്നത്. ഈ പ്രേരകങ്ങളുടെ സമ്പര്‍ക്കം കുറയ്ക്കുന്നത് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ കുറയാനിടയാക്കിയേക്കാം.
പ്രേരക ഘടകങ്ങൾ – യഥാര്‍ത്ഥ അപരാധികൾ
ശ്വാസനാളത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതും രോഗലക്ഷണങ്ങളുണ്ടാക്കുന്നതുമായ ഏതു വസ്തുവിനെയും പ്രേരകം എന്നാണ് പരാമര്‍ശിക്കുന്നത്. ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും തമ്മില്‍ പ്രേരകങ്ങളുടെ കാര്യത്തില്‍ വ്യത്യാസമുണ്ടാകാം, ഒരു വ്യക്തിയില്‍തന്നെ നിരവധി പ്രേരകങ്ങളുണ്ടാകാം. ഏതൊക്കെ പ്രേരകങ്ങള്‍ പ്രശ്നമുണ്ടാക്കും, ഉണ്ടാക്കില്ല എന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. എല്ലാ പ്രേരകങ്ങളും ഒഴിവാക്കുക വളരെ വിഷമകരമായേക്കാം; എന്നാല്‍ ഒരിക്കല്‍ തിരിച്ചറിയപ്പെട്ടുകഴിഞ്ഞാല്‍ അനാവശ്യമായ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനും നിങ്ങളുടെ ആസ്ത്‌മ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിയന്ത്രിക്കാനും സഹായകമാകുന്ന ചില കാര്യങ്ങളുണ്ട്.
നിങ്ങളുടെ ആസ്ത്‌മയ്ക്ക് പ്രേരകമാകുന്നത് എന്താണെന്ന് കൃത്യമായി തിരിച്ചറിയുക ബുദ്ധിമുട്ടായേക്കാം. ചിലപ്പോള്‍ പെട്ടെന്ന് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകുന്നത് ആസ്ത്‌മാ പ്രേരകങ്ങളുടെ സൂചനയാകാം; എന്നാല്‍ചിലപ്പോള്‍ പ്രതികരണത്തിന് കാലതാമസമുണ്ടാകുകയും കൂടുതലായ തിരിച്ചറിയല്‍ മാര്‍ഗങ്ങള്‍ ആവശ്യമാകുകയും ചെയ്‌തേക്കാം. പൊതുവില്‍, നിങ്ങളുടെ അലര്‍ജനുകളെ തിരിച്ചറിയാന്‍ ഒരു അലര്‍ജി പരിശോധന നടത്താനാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്.
പ്രേരക ഘടകങ്ങൾ |
ഒഴിവാക്കുന്നതിനുള്ള ലളിത നിർദേശങ്ങൾ |
ഓമന മൃഗങ്ങൾ |
മൃദുരോമങ്ങളും തൂവലുമുള്ള മൃഗങ്ങള് പൊതുവില്‍ ആസ്ത്മ രോഗലക്ഷണങ്ങളുടെ പ്രേരകങ്ങളാണ്. ഏറ്റവും സാധാരണമായ അലര്‍ജനുകള്‍ ചര്‍മ്മശല്‍ക്കങ്ങള്‍ (വളര്‍ത്തുമൃഗങ്ങളുടെ മൃതകോശങ്ങള്‍), ഉണങ്ങിയ ഉമിനീര്, രോമം, വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍ എന്നിവയാണ്.
|
വീടുകളിലെ പൊടിയിലുള്ള ചെറിയ ജീവികൾ |
ആസ്ത്‌മ ഉള്ള പല ആളുകള്‍ക്കും വീട്ടിലെ സൂക്ഷ്മജീവികളുടെ വിസര്‍ജ്ജ്യങ്ങളോട് സംവേദനക്ഷമത ഉണ്ടാകുന്നു. വീട്ടിലെ പൊടിയ്ക്കിടയില്‍, അതായത് സോഫയിലും പരവതാനിയിലും കിടക്കയിലും മൃദുവായ കളിപ്പാട്ടങ്ങളിലും ജീവിക്കുന്ന ചെറുജീവികളാണ് ഇവ.
|
കാലാവസ്ഥ |
തണുത്ത വായു, താപനിലയില്‍ പൊടുന്നനെയുള്ള ഒരു മാറ്റം, ചൂടും ഈര്‍പ്പവുമുള്ള ദിവസങ്ങള്‍ എന്നിവ ആസ്ത്‌മയ്ക്ക് പ്രേരകമായതായി അറിയപ്പെടുന്നു. വലിയ അളവില്‍ പരാഗരേണു വായുവിലേക്ക് പുറന്തള്ളപ്പെടാനും ആസ്ത്‌മാ ആക്രമണങ്ങള്‍ക്ക് പ്രേരകമാകാനും ശക്തിയായ കാറ്റ് ഇടയാക്കാം.
|
വായു മലിനീകരണം |
കുട്ടികളിലും പ്രായപൂര്‍ത്തിയായവരിലും ആസ്ത്‌മ ഉണ്ടാക്കുന്നതില്‍ മലിനീകരണം ഒരു മുഖ്യ പങ്കു വഹിക്കുന്നു. നാം ശ്വസിക്കുന്ന വായുവില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങളുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന നിരവധി വ്യത്യസ്ത കണങ്ങള്‍ അടങ്ങുന്നു. സിഗരറ്റ് പുക, കാറിന്‍റെ എക്സ്‌ഹോസ്റ്റില്‍നിന്നുള്ള ധൂമം, പടക്കത്തിന്‍റെ പുക, ചിലപ്പോള്‍ സുഗന്ധദ്രവ്യങ്ങള്‍ (അഗര്‍ബത്തി/ധൂപ് ബത്തി) എന്നിവ വാതകങ്ങളോ ധൂമങ്ങളോ, കണികകള്‍ എന്നിവ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നു; ഇവയ്ക്ക് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാക്കാന്‍ കഴിയും.
|
പുകവലി |
പുകവലി എല്ലാവരുടെയും ആരോഗ്യത്തിന്, പ്രത്യേകിച്ച് ആസ്ത്‌മയുള്ളവര്‍ക്ക്, അപകടകരമാണ്. അതിന് ശ്വാസനാളങ്ങളില്‍ അസ്വാസ്ഥ്യമുണ്ടാക്കാനും ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാക്കാനും കഴിയും. നിങ്ങള്‍ പുകവലിക്കുകയോ പുകവലിക്കുന്നവര്‍ക്ക് സമീപം നില്‍ക്കുകയോ ചെയ്യുമ്പോള്‍, ഒരു ആസ്ത്‌മാ ആക്രമണം ഉണ്ടാകാനുള്ള അപകടസാധ്യത നിങ്ങള്‍കൂട്ടുകയാണ്; അതുവഴി നിങ്ങളുടെ ശ്വാസനാളങ്ങള്‍ക്ക് സ്ഥിരമായ തകരാറും ഉണ്ടാകും. . പുകവലി നിര്‍ത്തുക; ആളുകള്‍ പുകവലിച്ചുകൊണ്ടിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുക.
|
വ്യായാമം |
ആസ്ത്മയുള്ള ചിലര്‍ക്കെങ്കിലും വ്യായാമം രോഗം അധികരിപ്പിക്കുന്നതായി കാണാറുണ്ട്. എന്നിരുന്നാലും, ആസ്ത്‌മയുള്ള ആളുകള്‍ക്കടക്കം എല്ലാവര്‍ക്കും വ്യായാമം നല്ലതാണ്. തണുത്ത അല്ലെങ്കില്‍ വരണ്ട വായു പൊതുവില്‍ രോഗിയില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ ഉണ്ടാകാനിടയാക്കുന്നു. നമ്മള്‍ വിശ്രമിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ ശ്വസിക്കുമ്പോള്‍, നമ്മള്‍ ശ്വാസത്തോടൊപ്പം ഉള്ളിലേക്കെടുക്കുന്ന വായു ചൂടാകുന്നു; എന്നാല്‍ നമ്മള്‍ വ്യായാമം ചെയ്യുമ്പോള്‍, നാം കൂടുതല്‍ വേഗത്തില്‍ ശ്വസിക്കാനിടയാവുകയും, നമ്മുടെ വായിലൂടെ ശ്വസിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു. ഈ തണുത്ത അല്ലെങ്കില്‍ വരണ്ട വായുവിന് രോഗിയില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാനാകും. നിങ്ങളുടെ ആസ്ത്മ നല്ല രീതിയില്‍ നിയന്ത്രിതമാണെങ്കില്‍, നിങ്ങള്‍ക്ക് വ്യായാമം ആസ്വദിക്കാനും ശാരീരിക ക്ഷമത നിലനിര്‍ത്താനും സാധിക്കും.
|
പരാഗ രേണുക്കൾ |
ചില ഇനം മരങ്ങള്‍, പുല്ലുകള്‍, കളകള്‍, പുഷ്പങ്ങള്‍ എന്നിവയില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന പൊടി പോലുള്ള വസ്തുക്കളാണ് പരാഗരേണുക്കള്‍. പരാഗരേണുക്കളുടെ സംഖ്യ ഉയര്‍ന്നു കാണുന്ന സീസണുകള്‍ ആളുകളില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ക്ക് പ്രേരകമാകാം.
|
മനോവികാരങ്ങള്‍ |
സമ്മര്‍ദ്ദം അല്ലെങ്കില്‍ തുടര്‍ച്ചയായി പൊട്ടിച്ചിരിക്കുന്നതും ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാക്കാം; അതുപോലെതന്നെ അങ്ങേയറ്റത്തെ ജോലിസംബന്ധമായ സമ്മര്‍ദ്ദവും.
|
ഹോര്‍മോണുകള്‍ |
കൗമാര പ്രായത്തോടടുപ്പിച്ചും, തങ്ങളുടെ ആര്‍ത്തവത്തിനു മുമ്പും, ഗര്‍ഭകാലത്തും, ആര്‍ത്തവവിരാമ വേളയിലും ചില സ്ത്രീകള്‍ക്ക് ആസ്ത്‌മ ബാധിക്കപ്പെടുന്നതായി കാണാറുണ്ട്.
|
ഭക്ഷണപദാർത്ഥങ്ങൾ |
ആസ്ത്മാ ഉള്ള മിക്ക ആളുകള്‍ക്കും ഒരു പ്രത്യേക ആഹാരക്രമം പിന്തുടരേണ്ട കാര്യമില്ല. എന്നിരുന്നാലും, ചില സാഹചര്യങ്ങളില്‍ പശുവിന്‍പാല്‍, മുട്ടകള്‍, മീന്‍, കക്ക വിഭാഗത്തില്‍ പെടുന്ന ജീവികള്‍ , ഫലങ്ങള്‍, ചില ഭക്ഷണ നിറങ്ങള്‍, ഭക്ഷണസംരക്ഷണോപാധികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ചില തരം ഭക്ഷണങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ വഷളാക്കാന്‍ കഴിയും.
|
പൂപ്പലും കുമിളും |
നിങ്ങളുടെ വീട്ടിനു ചുറ്റുമുള്ള ഈര്‍പ്പമുള്ള സ്ഥലത്തോ സാധനങ്ങളിലോ രൂപപ്പെട്ട പൂപ്പലുകള്‍ കാണപ്പെടുന്നു. വായുവിലേക്ക് സ്‌പോറുകള്‍ (ബീജബിന്ദുക്കള്‍) എന്നു വിളിക്കപ്പെടുന്ന ചെറു വിത്തുകള്‍ അവ പുറന്തള്ളുന്നു; ഇത് ചില ആളുകളില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ക്ക് പ്രേരകമായേക്കാം.
|
ഔഷധങ്ങൾ |
ചില പ്രത്യേക രോഗാവസ്ഥകള്‍ക്കായി ഉപയോഗിക്കാനാകുന്ന ചില മരുന്നുകള്‍ ചെറിയൊരു സംഖ്യവരുന്ന ആളുകളില്‍ ആസ്ത്‌മാ ആക്രമണം ഉണ്ടാകുന്നതിലേക്ക് നയിക്കാം. വേദനാസംഹാരികള്‍ പോലുള്ള ചില മരുന്നുകള്‍ (ആസ്പിരിന്‍, ഇബുപ്രോഫെന്‍), രക്തസമ്മര്‍ദ്ദത്തിനായുള്ള മരുന്നുകള്‍, സാധാരണ ജലദോഷത്തിനായുള്ള ചില മരുന്നുകള്‍ എന്നിവയ്ക്ക് രോഗലക്ഷണങ്ങള്‍ വഷളാക്കാനാകും.
|
എങ്ങനെയാണ് ആസ്ത്‌മയുടെ രോഗനിർണ്ണയം നടത്തുന്നത്?
നിരവധി അവസ്ഥകള്‍ ആസ്ത്‌മ പോലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാകാനിടയാക്കിയേക്കാം; രോഗനിര്‍ണയം നടത്താന്‍ കുറച്ചു സമയം എടുത്തേക്കാമെന്നതിനാല്‍, ശരിയായ രോഗനിര്‍ണയം ലഭിക്കണമെങ്കില്‍ നിങ്ങളുടെ ഭാഗത്ത് നല്ല ക്ഷമ വേണം. ആസ്ത്‌മയുടെ രോഗനിര്‍ണയത്തില്‍ പൊതുവില്‍ ഒരു മെഡിക്കല്‍ ചരിത്രം, ശാരീരിക പരിശോധന, അന്വേഷണാത്മക പരിശോധനകള്‍, ശ്വാസകോശ പരിശോധനകള്‍ എന്നിവ ഉള്‍പ്പെടുന്നു.
മാറിടത്തിന്‍റെ പരിശോധന നടത്തുന്ന ഒരു വിദഗ്ദ്ധ ഡോക്ടറെ സമീപിക്കുന്നത് നിങ്ങളുടെ രോഗ നിർണ്ണയം വേഗത്തിലാക്കി തീർക്കുന്നതിന് സഹായിക്കും.
വൈദ്യ ചരിത്രം
രോഗലക്ഷണങ്ങളെ കുറിച്ചും പൊതുവിലുള്ള ആരോഗ്യത്തെ കുറിച്ചും നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക എന്നതാണ് ആദ്യ നടപടി. ആസ്ത്മ മൂലമാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും മൂലമാണോ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത് എന്നതു സംബന്ധിച്ച് സൂചനകള്‍ നല്‍കാന്‍ ഇതിനാകും. നിങ്ങള്‍ നിങ്ങളുടെ ഡോക്ടറെ വിശ്വസിക്കേണ്ടതും, എല്ലാ ചോദ്യങ്ങള്‍ക്കും നിങ്ങളാല്‍ കഴിയുംവിധം സത്യസന്ധമായി ഉത്തരം നല്‍കേണ്ടതും വളരെ പ്രധാനമാണ്.
നിങ്ങളുടെ ഡോക്ടര്‍ ഇനി പറയുന്നവ നിങ്ങളോട് ചോദിച്ചേക്കാം:
ശാരീരിക പരിശോധന
ഇനി പറയുന്നതു പോലുള്ള ആസ്ത്‌മയുടെ സാധാരണമായ അടയാളങ്ങളും രോഗലക്ഷണങ്ങളും നിങ്ങള്‍ക്കുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ഡോക്ടര്‍ക്ക് ആഗ്രഹമുണ്ടായേക്കാം:
കുട്ടികളില്‍ ആസ്ത്‌മാ സൂചനകളും രോഗലക്ഷണങ്ങളും
കുട്ടികളില്‍, കൂടുതലായുള്ള ആസ്ത്‌മാ സൂചകനളും രോഗലക്ഷണങ്ങളും ആസ്ത്‌മയുടെ അടയാളമാകാം. ഇവയില്‍ ഇനി പറയുന്നവ ഉള്‍പ്പെട്ടേക്കാം:
അന്വേഷണങ്ങളും ശ്വാസകോശ പ്രവർത്തന പരിശോധനകളും
പലപ്പോഴും ആസ്ത്‌മയെ അനുഗമിക്കുന്നതും രോഗലക്ഷണങ്ങള്‍ വഷളാക്കുന്നതുമായ മറ്റേതെങ്കിലും അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് നോക്കാന്‍ നിങ്ങളുടെ ഡോക്ടറും ആഗ്രഹിച്ചേക്കാം. ഇവയില്‍ ഇനി പറയുന്നവ ഉള്‍പ്പെടുന്നു:
അലര്‍ജി പരിശോധനകള്‍
നിങ്ങളുടെ ഡോക്ടര്‍ അലര്‍ജി പരിശോധനകളും നടത്താന്‍ ആഗ്രഹിച്ചേക്കാം. ലോകവ്യാപകമായി അലര്‍ജികള്‍ നിര്‍ണയിക്കുന്നതിനുള്ള മുഖ്യ ഉപകരണം ചര്‍മ്മ പരിശോധനകളാണ്. ഈ നടപടിക്രമത്തിന് ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല. പരിശോധനയ്ക്കു ശേഷം രോഗിക്ക് സ്കൂളിലേക്ക് അല്ലെങ്കില്‍ ഓഫീസിലേക്ക് പോകാനാകും. ചര്‍മ്മത്തിലെ അലര്‍ജി പരിശോധനകളിലൂടെ അറിയാവുന്ന വ്യത്യസ്ത അലര്‍ജി പ്രൊഫൈലുകള്‍ ഓരോ രോഗിക്കും വേറെവേറെയുണ്ട്.
അലര്‍ജന്‍ പ്രേരകങ്ങളെ തിരിച്ചറിയുന്നത് ഒഴിവാക്കലിനുള്ള ഒരു തന്ത്രം രൂപപ്പെടുത്തുന്ന കാര്യത്തില്‍ സഹായമാകും. അലര്‍ജനുകളെ ഒഴിവാക്കുന്നതിനായുള്ള പരീക്ഷണപഠനം രോഗനിര്‍ണയപരവും ചികിത്സാപരമായതുമാകാം.
ചര്‍മ്മത്തിലെ അലര്‍ജി പരിശോധനകളുടെ സാങ്കേതികത:
അലര്‍ജികളുടെ ഉത്തരവാദികളായ കോശങ്ങളുടെയും ആന്‍റിബോഡികളുടെയും സാന്നിധ്യം ചര്‍മ്മത്തിനടിയിലും, അതുപോലെതന്നെ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലുമുണ്ട്. രോഗിക്ക് അലര്‍ജിയുള്ള ഒരു അലര്‍ജന്‍ ചര്‍മ്മത്തില്‍ പുരട്ടുകയാണെങ്കില്‍ ചര്‍മ്മത്തില്‍ പ്രതികരണം ഉണ്ടാവുകയും ചര്‍മ്മത്തില്‍ പാട് രൂപപ്പെടുകയും ചെയ്യുന്നു. അലര്‍ജിയുടെ തീവ്രതയെ ഗ്രേഡ് ചെയ്യാനായി പാടിന്‍റെ വലിപ്പം അളക്കുന്നു.
സ്‌പൈറോമെട്രി
സ്‌പൈറോമെട്രി പോലുള്ള ശ്വാസകോശ പരിശോധനകള്‍ (ശ്വാസകോശപ്രവര്‍ത്തനസംബന്ധമായ പരിശോധനകള്‍) പലപ്പോഴും ആസ്ത്‌മയുടെ രോഗനിര്‍ണയം സ്ഥിരീകരിക്കാന്‍ ഉപയോഗിക്കപ്പെടുന്നു. നിങ്ങളുടെ ശ്വാസകോശങ്ങള്‍ എത്ര നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഈ പരിശോധനകള്‍ നോക്കുന്നു. സ്‌പൈറോമെട്രി നടത്തുന്ന വേളയില്‍, നിങ്ങള്‍ ആഴത്തില്‍ ശ്വാസമെടുക്കുകയും സ്‌പൈറോമീറ്റര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു യന്ത്രവുമായി ബന്ധിപ്പിച്ചിട്ടുള്ള കുഴലിലേക്ക് ശക്തിയില്‍ ശ്വാസം പുറത്തുവിടുകയും (ഉച്ഛ്വാസം) ചെയ്യുന്നു. നിങ്ങള്‍ പുറത്തേക്കുവിടുന്ന ശ്വാസത്തിന്‍റെ അളവും (വ്യാപ്തം), നിങ്ങള്‍ക്ക് എത്ര പെട്ടെന്ന് ശ്വാസം പുറത്തുവിടാനാകുന്നുവെന്നും ഇത് രേഖപ്പെടുത്തുന്നു. നിങ്ങളുടെ പ്രായമുള്ള ഒരാളുടെ കാര്യത്തില്‍ ചില മുഖ്യ അളവുകള്‍ സ്വാഭാവികനിലയ്ക്കും താഴെയാണെങ്കില്‍, ആസ്ത്‌മ മൂലം നിങ്ങളുടെ ശ്വാസനാളങ്ങള്‍ ഇടുങ്ങിയിട്ടുണ്ടെന്നതിന്‍റെ സൂചനയാകാം അത്.
ശ്വാസകോശ പരിശോധനയുടെ അളവുകള്‍ എടുത്തുകഴിഞ്ഞ ശേഷം, ശ്വാസനാളങ്ങള്‍ തുറക്കാനായി നിങ്ങളുടെ ഡോക്ടര്‍ ഒരു ആസ്ത്‌മാ മരുന്ന് ഇന്‍ഹേല്‍ (ശ്വാസത്തോടൊപ്പം ഉള്ളിലേക്കെടുക്കാന്‍) നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. തുടര്‍ന്ന്, നിങ്ങള്‍ ശ്വാസകോശപരിശോധനകള്‍ വീണ്ടും ചെയ്യും. മരുന്ന് എടുത്തതിനു ശേഷം നിങ്ങളുടെ അളവുകളില്‍ കാര്യമായ മെച്ചമുണ്ടാവുകയാണെങ്കില്‍, നിങ്ങള്‍ക്ക് ആസ്ത്‌മ ഉണ്ടായേക്കാം.
പീക് ഫ്‌ളോ മീറ്റര്‍
നിങ്ങള്‍ക്ക് ആസ്ത്‌മയുണ്ടെങ്കില്‍, നിങ്ങളുടെ ആസ്ത്‌മാ നിയന്ത്രണം പിന്തുടരുന്നതിനായി നിങ്ങള്‍ ഒരു പീക്ക് ഫ്‌ളോ മീറ്റര്‍ ഉപയോഗിക്കണമെന്ന് നിങ്ങളുടെ ഡോക്ടര്‍ ശുപാര്‍ശ ചെയ്‌തേക്കാം. ലളിതമായതും, ഉപയോഗിക്കാനെളുപ്പമായതുമായ ഒരു ഉപകരണമാണ് പീക്ക് ഫ്‌ളോ മീറ്റര്‍; നിങ്ങളുടെ ശ്വാസകോശം എത്ര നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇത് അളക്കുന്നു.
ശ്വസനവിമ്മിട്ടം അല്ലെങ്കില്‍ ചുമ പോലുള്ള ആസ്ത്‌മ വഷളാകുന്നതിന്‍റെ അടയാളങ്ങളും രോഗലക്ഷണങ്ങളും നിരീക്ഷിക്കുന്നതിനൊപ്പം, നിങ്ങളുടെ ആസ്ത്‌മയെ നിയന്ത്രിക്കാനായി നിങ്ങള്‍ എപ്പോഴൊക്കെ നടപടി സ്വീകരിക്കേണ്ട ആവശ്യം വരുന്നുവെന്ന് തീരുമാനിക്കാനായി നിങ്ങള്‍ക്ക് ഒരു പീക്ക് ഫ്‌ളോ മീറ്റര്‍ ഉപയോഗിക്കാനാകും. പീക്ക് ഫ്‌ളോ മീറ്ററിന്‍റെ പതിവായ ഉപയോഗം മുഖേന നിങ്ങളുടെ മരുന്ന് ക്രമീകരിക്കാന്‍ അല്ലെങ്കില്‍ നിങ്ങളുടെ രോഗലക്ഷണങ്ങള്‍ വഷളാകും മുമ്പ് നടപടികള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് സമയം കിട്ടിയേക്കാം. മുതിര്‍ന്നവരും, പ്രീസ്കൂളില്‍ പഠിക്കുന്ന കൊച്ചുകുട്ടിയും അടക്കം ഇരുകൂട്ടര്‍ക്കും ഒരു പീക്ക് ഫ്‌ളോ മീറ്റര്‍ പ്രയോജനപ്രദമാകാം.
ആസ്ത്മ ചികിത്സിച്ചു ഭേദമാക്കാനാകില്ലെങ്കിലും അതിനെ ഫലപ്രദമായ ചികിത്സകൊണ്ട് എളുപ്പത്തില്‍ നിയന്ത്രിക്കാനാവും. നിങ്ങളുടെ ആസ്ത്മയ്ക്ക് ചികിത്സ എടുക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കാം. ആസ്ത്മ ശരിയാംവണ്ണമല്ല ചികിത്സിക്കുന്നതെങ്കില്‍, കുറച്ചു കാലത്തിനുള്ളില്‍ അത് വഷളായേക്കാം എന്നതിനാല്‍, ഫലപ്രദമായ ചികിത്സ കൊണ്ട് നിങ്ങള്‍ ഒരു പടി മുന്നില്‍ നില്‍ക്കേണ്ടത് വളരെ നിര്‍ണായകമാണ്. ഇത്തരത്തില്‍ മുന്നില്‍ നില്‍ക്കാനായി, നിങ്ങള്‍ നിങ്ങളുടെ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടിയിരിക്കുന്നു. നിങ്ങളുടെ അവസ്ഥ എങ്ങനെയെന്നതിനെ ആശ്രയിച്ച്, ഇന്ന് ലഭ്യമായിട്ടുള്ള നിരവധി മരുന്നുകളില്‍ ഒന്നോ അതിലധികമോ നിര്‍ദ്ദേശിക്കുന്ന കാര്യം ഡോക്ടര്‍ തിരഞ്ഞെടുത്തേക്കാം എന്നിരുന്നാലും, നിങ്ങളുടെ ചികിത്സ ഫലപ്രദമാക്കുന്നതിനായി നിങ്ങള്‍ ഡോക്ടറോടൊത്തു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ഡോക്ടര്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിഷ്ഠയോടെ പിന്തുടരുക; നിങ്ങള്‍ക്ക് ഒരു പൂര്‍ണവും സന്തോഷകരവുമായ ഒരു ജീവിതം നയിക്കാം.
ആസ്ത്മയുടെ ഔഷധം തിരഞ്ഞെടുകുമ്പോൾ :
ആസ്ത്മാ മരുന്നുകളെ വിശാലാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു – മുന്‍കരുതലോടെയുള്ള മരുന്നുകള്‍, പെട്ടെന്ന് ആശ്വാസം നല്‍കുന്ന മരുന്നുകള്‍. മുന്‍കരുതലോടെയുള്ള മരുന്നുകള്‍ ആസ്ത്മാ രോഗലക്ഷണങ്ങള്‍ സംഭവിക്കുന്നതു തടയാന്‍ സഹായിക്കുന്നു; പെട്ടെന്ന് ആശ്വാസം നല്‍കുന്ന മരുന്നുകളാകട്ടെ ആസ്ത്മാ രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ ചികിത്സിക്കാന്‍ സഹായിക്കുന്നു.
ആസ്ത്മ രോഗലക്ഷണങ്ങള്‍ ചികിത്സിക്കാനായി ഗുളികകള്‍, സിറപ്പുകള്‍, ഇന്‍ഹേലറുകള്‍, പ്രതിരോധകുത്തിവയ്പുകള്‍ എന്നിവ പോലുള്ള വ്യാപകമായ ശ്രേണിയിലുള്ള മരുന്നുകള്‍ ഒരു ഡോക്ടര്‍ക്ക് തിരഞ്ഞെടുക്കാനാകും.
ചികിത്സ രീതികൾ :
ശ്വസന ഉപകരണങ്ങള്‍:
ഇന്‍ഹലേഷന്‍
ഇന്‍ഹലേഷന്‍ ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഇന്‍ഹേലറുകള്‍ ഗുളികകളെയും സിറപ്പുകളേയും അപേക്ഷിച്ച് മെച്ചമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്; നിങ്ങളുടെ വായില്‍ നിന്ന് കൃത്യമായ അളവില്‍ മരുന്ന് ഇന്‍ഹേല്‍ ചെയ്യാന്‍ ഇന്‍ഹേലറുകള്‍ നിങ്ങളെ സഹായിക്കുന്നു, മാത്രമല്ല ഇത് ഏറ്റവും ആവശ്യമായ ഇടമായ ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തുകയും ചെയ്യുന്നു.
ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ ചികിത്സിക്കുന്നതില്‍ ഗുളികകളും സിറപ്പുകളും ഫലപ്രദമാണെങ്കിലും, അവ വിഴുണ്ടേണ്ടതായിവരുന്നു. ഗുളികകളിലും സിറപ്പുകളിലും ഉള്ള മരുന്ന് നമ്മുടെ വയറ്റിലൂടെയും, അതിനെ തുടര്‍ന്ന് രക്തപ്രവാഹത്തിലൂടെയും അന്തിമമായി ശ്വാസകോശത്തിലൂടെയും കടന്നുപോകേണ്ടതുണ്ട് എന്നതിനാല്‍, ഫലം ലഭിക്കാനും രോഗലക്ഷണങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനും സമയമെടുക്കും.
എന്നു മാത്രമല്ല, എല്ലാ മരുന്നുകളും ഇന്‍ഹേലറുകളിലെപ്പോലെ ശ്വാസകോശങ്ങളിലെത്തുന്നില്ല എന്നതിനാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ അളവ് മരുന്ന് കഴിക്കേണ്ടിയിരിക്കുന്നു; ഇന്‍ഹേലറുകളില്‍ 35 – 40 മടങ്ങ് കുറവ് അളവ് മരുന്നേ എടുക്കേണ്ടതുള്ളൂ.
എം ഡി ഐ
ഒരു നിര്‍ദ്ദിഷ്ട അളവ് മരുന്ന് ശ്വാസകോശങ്ങളിലേക്ക് എയറോസോളൈസ് ചെയ്ത മരുന്നിന്‍റെ ഷോര്‍ട്ട് ബേര്‍സ്റ്റ് ആയി എത്തിക്കുന്ന ഒരു ഉപകരണമാണ് ഒരു എം ഡി ഐ. മരുന്ന് എത്തിക്കാനായി ഒരു ഗാസ് പ്രൊപല്ലന്‍റ് (സി എഫ് സി അല്ലെങ്കില്‍എച്ച് എഫ് എ) ഉപയോഗിക്കുന്ന ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഒരു ഉപകരണമാണ് ഈ ഇനത്തില്‍പെട്ട ഇന്‍ഹേലര്‍. ഈ ഉപകരണത്തിന്‍റെ ഉപയോഗത്തിനായി കൈകളുടെ/ശ്വാസത്തിന്‍റെ ഏകോപനം ആവശ്യമാണ്. എന്നിരുന്നാലും, ചില രോഗികള്‍ക്ക്, പ്രത്യേകിച്ച് കുട്ടികളും പ്രായം ചെന്നവരും, ഇത് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായേക്കാം. . അത്തരം രോഗികളുടെ കാര്യത്തില്‍ഗുണം നല്‍കുന്ന ഒരു ഉപകരണമാണ് ഒരു ട്രാന്‍സ്‌പേസര്‍.
ഡി പി ഐ
മൈക്രോണൈസ് ചെയ്ത പൊടിയുടെ രൂപത്തിലുള്ള മരുന്ന് ഡി പി ഐകള്‍ അതേറ്റവും ആവശ്യമായ ശ്വാസകോശങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നു. ഒരൊറ്റ ഡോസിനായുള്ള കാപ്സ്യൂളുകളായാണ് ഈ മരുന്ന് പായ്ക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. എം ഡി ഐകളില്‍നിന്നു വ്യത്യസ്തമായി, ഡി പി ഐകളുടെ കാര്യത്തില്‍ കൈകളുടെ/ശ്വാസത്തിന്‍റെ ഏകോപനം അല്ലെങ്കില്‍ ഒരു സ്‌പേസര്‍ ഉപകരണത്തിന്‍റെ ഉപയോഗം വരെ ആവശ്യമാകുന്നില്ല. ഈ രൂപത്തില്‍ കുടുതല്‍ എണ്ണം ആസ്ത്‌മാ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
സ്‌പേസര്‍/ഹോള്‍ഡിംഗ് ചേംബര്‍
ട്രാന്‍സ്‌പേസറുകള്‍ എന്ന് വിളിക്കപ്പെടുന്ന ഹോള്‍ഡിംഗ് ചേംബറുകള്‍ ഉള്ള ഒരു അധിക ഉപകരണം ചിലപ്പോള്‍എം ഡി ഐകളില്‍ ആവശ്യം വരുന്നു. ഈ ട്രാന്‍സ്‌പേസറുകള്‍ വളരെ എളുപ്പത്തില്‍ ഒരു എം ഡി ഐയുടെ അറ്റത്തേക്ക് ഘടിപ്പിക്കാനാകും. എം ഡി ഐ ഇന്‍ഹേലര്‍ സ്‌പ്രേ ചെയ്യുന്ന മരുന്ന് അറകളില്‍ പിടിച്ചുവയ്ക്കുകയും, നിങ്ങളുടെ വായ്ക്കും തൊണ്ടയ്ക്കും പകരം ശ്വാസനാളത്തിന്‍റെ താഴത്തെ ഭാഗങ്ങളിലേക്ക് മരുന്ന് ഇന്‍ഹേല്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുക എന്ന സേവനമാണ് ട്രാന്‍സ്‌പേസറുകള്‍ നിര്‍വഹിക്കുന്നത്. ഇന്‍ഹേലര്‍ അമര്‍ത്തിക്കൊണ്ട് ശ്വസിക്കാന്‍ വൈഷമ്യമുള്ള കുട്ടികളെ അല്ലെങ്കില്‍ ആളുകളെ സംബന്ധിച്ച് ട്രാന്‍സ്‌പേസറുകള്‍ വിശേഷിച്ചും സഹായകമാണ്. എം ഡി ഐകളുടെ ഉപയോഗം ട്രാന്‍സ്‌പേസറുകള്‍ എളുപ്പമാക്കുമ്പോള്‍ തന്നെ, അത് കൊണ്ടുനടക്കാന്‍ വൈഷമ്യമുണ്ടാക്കുന്ന തരത്തില്‍ വലിപ്പമുള്ളതാണ്.
നെബുലൈസര്‍
മരുന്നു ലായനിയെ വിഘടിപ്പിക്കാനും ഒരു മാസ്കിലൂടെയോ ട്യൂബിലൂടെയോ നേരിട്ട് ഇന്‍ഹേല്‍ ചെയ്യാവുന്ന എയറോസോളിന്‍റെ സൂക്ഷ്മ ധൂമമാക്കാനുമായി (വാതക, ദ്രവ കണികകളുടെ സംയുക്തം) നെബുലൈസറുകള്‍ ഓക്സിജന്‍, മര്‍ദ്ദത്തിലുള്ള വായു, അള്‍ട്രാസോണിക് ശക്തി എന്നിവ ഉപയോഗിക്കുന്നു. മുതിര്‍ന്നവരിലും വലിയ കുട്ടികളിലും കടുത്ത ആസ്ത്‌മാ ആക്രമണം നിര്‍ത്താന്‍ സഹായിക്കാനായി വേഗത്തില്‍ ആശ്വാസം പകരുന്ന മരുന്നുകള്‍ നെബുലൈസറുകള്‍ വഴി വിതരണം ചെയ്യല്‍ പലപ്പോഴും പ്രയോജനപ്പെടുത്തപ്പെടുന്നു. നെബുലൈസറുകള്‍ ഇന്‍ഹേലറുകള്‍ ഉപയോഗിക്കാനാകാത്ത ആളുകളില്‍ വിശേഷിച്ചും പ്രയോജനകരമാണ്; പ്രത്യേകിച്ച് ചെറിയ കുട്ടികളിലും അസുഖമുള്ള ആളുകളിലും.
മറ്റ് ഔഷധങ്ങൾ- ഗുളികകളും സിറപ്പുകളും
ബ്രോങ്കോഡയലേറ്ററുകള്‍
തയോഫില്ലൈന്‍ പോലുള്ള ബ്രോങ്കോഡയലേറ്ററുകള്‍ ഫലപ്രദമാണ് എന്നു മാത്രമല്ല, സാവധാനം പ്രവര്‍ത്തിക്കുന്ന ഗുളികകളായി അല്ലെങ്കില്‍ 12 മുതല്‍ 24 വരെ ദൈര്‍ഘ്യമുള്ള സമയത്തേക്ക് ഫലം നീണ്ടുനില്‍ക്കുന്ന കാപ്സ്യൂളുകളായി ലഭ്യമാണ്. രാത്രി സംഭവിക്കുന്ന ആസ്ത്മയുടെ കാര്യത്തില്‍ ബ്രോങ്കോഡയലേറ്ററുകള്‍ പ്രത്യേകിച്ച് സഹായകമാകുന്നതാണ്. എന്നാലും, ആസ്ത്‌മാ രോഗലക്ഷണങ്ങളുടെ ദൈനംദിന നിയന്ത്രണത്തിനായും അത് ഉപയോഗിക്കാവുന്നതാണ്.
ബ്രോങ്കോഡയലേറ്ററിന്‍റെ കാര്യത്തില്‍ അനിഷ്ടകരമായ, എന്നാല്‍ അപൂര്‍വമായി ജീവനു ഭീഷണി ഉയര്‍ത്തുന്ന പാര്‍ശ്വഫലങ്ങള്‍ ഒരു പ്രശ്നമായേക്കാം; ഇക്കാര്യം നിങ്ങളുടെ ഡോക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. തിയോഫില്ലൈന്‍ എടുക്കുമ്പോള്‍, ഒരു നിശ്ചിത കാലയളവിലേക്ക് രക്തത്തിലെ മരുന്നുനിലകള്‍ നിരീക്ഷിക്കുന്നു; പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ശരിയായ ഡോസ് നിര്‍ണയിക്കാനും സഹായകമാകുന്നതിനാണ് ഇത്.
കോര്‍ടികോസ്റ്റിറോയിഡുകള്‍
ആസ്‌ത്മ നിയന്ത്രിക്കുന്നതിലും തീവ്രമായ എപ്പിസോഡുകള്‍ മാറ്റുന്നതിലും കോര്‍ടികോസ്റ്റീറോയിഡുകള്‍ വളരെ ഫലപ്രദമാണ്. നിര്‍ഭാഗ്യവശാല്‍, അവയ്ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനാകും; അതിനാല്‍ തന്നെ അവയുടെ ഉപയോഗം ഇന്‍ഹേലര്‍ കൊണ്ട് നിയന്ത്രിക്കാനാവാത്ത തീവ്രമായ രോഗാക്രമണം അല്ലെങ്കില്‍ വിട്ടുമാറാത്ത തീവ്രമായ ആസ്ത്‌മ ഉണ്ടാകുമ്പോഴത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ആസ്‌ത്മ നിയന്ത്രിക്കപ്പെടാതിരിക്കുമ്പോള്‍, ബ്രോങ്കോഡയലേറ്ററുകളുടെ ചികിത്സാപരമായ പരമാവധി ഡോസുകള്‍ നല്‍കിയിട്ടും, കോര്‍ട്ടികോസ്റ്റിറോയിഡുകളുടെ ഒരു ഹ്രസ്വമായ കോഴ്സ്, സാധാരണഗതയില്‍ രണ്ടാഴ്ചയില്‍ കുറഞ്ഞ ഒരു കാലയളവിലേക്ക് നല്‍കേണ്ടതായിവരും. കോര്‍ടികോസ്റ്റീറോയിഡുകളുടെ ഹ്രസ്വമായ കോഴ്സ് അപൂര്‍വമായി, പ്രസക്തമായ പാര്‍ശ്വഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ദീര്‍ഘമായ ഒരു കാലയളവിലേക്ക് ചെറിയൊരു സംഖ്യ ആളുകള്‍ക്ക് കോര്‍ടികോസ്റ്റീറോയിഡുകള്‍ എടുക്കേണ്ടിരിക്കുന്നു. അത്തരം ദീര്‍ഘമായ കോഴ്സുകള്‍ പെട്ടെന്ന് നിര്‍ത്താനാവില്ല എന്നു മാത്രമല്ല, സാവധാനം ഡോസ്ക്രമം കുറയ്ക്കലും നിങ്ങളുടെ ഡോക്ടറുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം നിര്‍ത്തലും ആവശ്യമായതുമാണ്.
ല്യൂകോട്രീന്‍ റിസപ്റ്റര്‍ ആന്‍റഗോണിസ്റ്റ്
ആസ്‌ത്മയുണ്ടാകാന്‍ ഇടയാക്കുന്ന ല്യൂകോട്രീന്‍ എന്നു വിളിക്കപ്പെടുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനം തടയുന്ന മരുന്നുകളാണ് ല്യൂകോട്രീന്‍ റിസപ്റ്റര്‍ ആന്‍റഗോണിസ്റ്റുകള്‍; ഇത് രോഗലക്ഷണങ്ങളില്‍ പ്രസക്തമാംവിധം കുറവുണ്ടാക്കുന്നു. വ്യായാമം അല്ലെങ്കില്‍ അലര്‍ജികള്‍ ആണ് നിങ്ങളുടെ ആസ്ത്‌മയ്ക്ക് പ്രേരകമാകുന്നതെങ്കിലും അവ പ്രത്യേകിച്ചും ഫലപ്രദമായേക്കാം.
ല്യൂകോട്രീന്‍ റിസപ്റ്റര്‍ ആന്‍റഗോണിസ്റ്റുകള്‍ ദീര്‍ഘകാലനിയന്ത്രണമുണ്ടാക്കുന്ന ഒരു മരുന്നാണ്; ഇത് ഫലപ്രദമാകണമെങ്കില്‍, നിങ്ങള്‍ നല്ല അവസ്ഥയിലിരിക്കുമ്പോള്‍ പോലും ദിവസേന ഒരിക്കലോ രണ്ടു തവണയോ പതിവായി ഉപയോഗിക്കേണ്ടതുണ്ട്. പൊടുന്നനെയുള്ള രോഗാക്രമണമുണ്ടാകുമ്പോള്‍ ഇവ അത്ര ഫലപ്രദമാകണമെന്നില്ല എന്നതിനാല്‍, പൊടുന്നനെയുള്ള ആസ്ത്‌മാ ആക്രണവേളയില്‍ ഈ മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നില്ല.
നാലു മുതല്‍ ആറ് ആഴ്കള്‍ക്കു ശേഷം അവയ്ക്ക് ഫലമൊന്നുമുണ്ടാകുന്നില്ലെങ്കില്‍, ഒരുപക്ഷേ നിങ്ങളെ സംബന്ധിച്ച് ശരിയായ മരുന്നായിരിക്കില്ല അത്; നിങ്ങള്‍ക്കു മുന്നിലുള്ള മറ്റ് ചികിത്സാ മാര്‍ഗങ്ങള്‍ സംബന്ധിച്ച് നിങ്ങളുടെ ഡോക്ടറുമായി നിങ്ങള്‍ സംസാരിക്കേണ്ടതാണ്.
നിങ്ങളുടെ ആസ്ത്മ നിയന്ത്രണത്തിലാണോ ?
മുകളിലെ ഈ ചോദ്യങ്ങളിലേതിനെങ്കിനുമുള്ള നിങ്ങളുടെ ഉത്തരം ‘ഉവ്വ്’ എന്നാണെങ്കില്‍, പര്യാപ്തമായ വിധം നിങ്ങളുടെ ആസ്ത്‌മ നിയന്ത്രിക്കപ്പെടുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ആസ്‌ത്മ ഫലപ്രദമായി നിയന്ത്രിച്ചുകൊണ്ട് സ്വയം ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കാനാകുമെന്നിരിക്കേ, പല ആളുകളും ആസ്‌ത്മയ്ക്കായി ആശുപത്രിയില്‍ സമയം ചെലവഴിക്കുന്നു. വിട്ടുമാറാത്ത മറ്റ് അസുഖങ്ങളെപ്പോലെ തന്നെ ആസ്ത്‌മയും അങ്ങനെ സുഖപ്പെടുകയില്ല; ഇതിനായി സ്ഥിരമായ നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണ്. അതിനാല്‍, പൂര്‍ണതയുള്ളതും ഗുണനിലവാരമുള്ളതുമായ ഒരു ജീവിതം കിട്ടാനും, നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനാകുന്നതിനും നിങ്ങള്‍ സ്വന്തമായി ഒരു ആസ്ത്‌മാ നിയന്ത്ര പദ്ധതി അല്ലെങ്കില്‍ ആസ്ത്മാ ആക്‌ഷന്‍ പ്ലാന്‍ വികസിപ്പിക്കേണ്ടതുണ്ട്.
നിയന്ത്രണം കൈവരിക്കുക – എന്‍റെ ആസ്ത്മ പദ്ധതി (എം എ പി)
നിങ്ങളുടെ ആസ്ത്‌മ ഫലപ്രദമായി നിയന്ത്രിക്കാനായി എഴുതിവച്ച ഒരു നിയന്ത്രണ പദ്ധതി ഉണ്ടാകുന്നതാണ് നല്ലതെന്ന വസ്തുത നേരത്തേ അറിവുള്ളതാണ്. എം എ പി (എന്‍റെ ആസ്ത്‌മാ പദ്ധതി) എന്നത് കുട്ടികളും മുതിര്‍ന്നവരുമായ ഇരുകൂട്ടര്‍ക്കും പ്രധാനമായ ഒരു ടൂള്‍ ആണ്; നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും മാത്രമല്ല, നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്കും, ഒരു അടിയന്തര സന്ദര്‍ഭത്തില്‍ നിങ്ങളുടെ കുട്ടികള്‍ക്കും കൂടി ഇത് സഹായമാകും. നിങ്ങളുടെ രോഗലക്ഷണങ്ങള്‍ വഷളാവുകയാണെങ്കില്‍ ചില നടപടികള്‍ നടത്താനായി മറ്റുള്ളവരെ സഹായിക്കുന്ന പൊതു മാര്‍ഗനിര്‍ദ്ദേശങ്ങളും എം എ പിയില്‍ അടങ്ങുന്നു.
നിങ്ങളുടെ ആസ്ത്‌മാ പദ്ധതി മറ്റുള്ളവരുടേതില്‍നിന്നു വ്യത്യസ്തമാകാമെന്നതിനാല്‍, നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് നിങ്ങളുടെ സ്വന്തം എം എ പി (എന്‍റെ ആസ്ത്‌മാ പദ്ധതി) തയാറാക്കുന്നത് നല്ലതാണെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു. നിങ്ങളുടെ കാര്യത്തില്‍ തിരിച്ചറിയപ്പെട്ട അലര്‍ജനുകള്‍ സംബന്ധിച്ച വ്യക്തിഗത വിവരങ്ങള്‍, നിങ്ങളുടെ പീക്ക് ഫ്‌ളോ റീഡിംഗുകളുടെ ഒരു ലോഗും ആസ്ത്‌മാ ആക്രമണങ്ങളും, നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ഡോസ്ക്രമവും സമയവും സഹിതം, ഒരു അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം നിങ്ങളുടെ ഡോക്ടറുടെയും ബന്ധുക്കളുടെയും സമ്പര്‍ക്ക വിവരങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ അടങ്ങിയിരിക്കേണ്ടതാണ്.
ആസ്ത്മ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
മരുന്നുകുറിപ്പടിപ്രകാരമുള്ള നിങ്ങളുടെ മരുന്നുകളെ കുറിച്ചുള്ള വിവരങ്ങളും അത് എടുക്കുന്ന സമയങ്ങളും നന്നായി ആറിയുന്നതാണ് നിങ്ങളുടെ ആസ്ത്‌മ നിയന്ത്രണവിധേയമാക്കി നിര്‍ത്തുന്നതിലേക്കുള്ള ആദ്യ പടി. നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം തന്നെ നിങ്ങളുടെ മരുന്ന് പതിവായി ഉപയോഗിക്കുക.
ആസ്ത്മയുടെ ആക്രമണത്തെക്കുറിച്ച് അറിയുക
ചിലപ്പോള്‍ നിങ്ങളുടെ മരുന്നുകള്‍ എടുക്കുകയും പ്രേരകങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന കാര്യം നിങ്ങള്‍ ശ്രദ്ധയോടെ ചെയ്യുകയാണെങ്കിലും നിങ്ങള്‍ക്ക് ആസ്ത്‌മയുടെ ആക്രമണം ഉണ്ടാകുന്നതായി കാണാം. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ വളരെ പെട്ടെന്ന് ഒരു ആസ്ത്‌മാ ആക്രമണം ഉണ്ടാവാം അല്ലെങ്കില്‍ ഇതിന് ഏതാനും മണിക്കുറുകളോ ദിവസങ്ങള്‍ തന്നെയോ എടുക്കാം. ഒരു ആസ്ത്‌മാ ആക്രമണം ലഘുവായതോ മിതമായതോ തീവ്രമായതോ ആകാം. നിങ്ങള്‍ക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തീവ്രത മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന രോഗലക്ഷണങ്ങളുടെ ഒരു പട്ടിക ദയവായി താഴെ കാണുക.
ലഘുവായ ആസ്ത്മാ ആക്രമണത്തിന്‍റെ ലക്ഷണങ്ങള്‍-
മിതമായ ആസ്ത്മാ ആക്രമണത്തിന്‍റെ ലക്ഷണങ്ങള്‍
തീവ്രമായ ആസ്ത്മാ ആക്രമണത്തിന്‍റെ രോഗലക്ഷണങ്ങള്‍
ആസ്ത്മയുടെ ആക്രമണമുണ്ടാകുമ്പോള്‍ താഴെ പറയുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുക
സ്കൂളിൽ നിയന്ത്രണം കൈവരിക്കുക
രോഗം മൂലം സ്കൂളില്‍ ഹാജരാകാതിരിക്കാന്‍ ഇടയാക്കുന്ന മുഖ്യ കാരണങ്ങളിലൊന്നാണ് ആസ്ത്‌മ. ആസ്ത്‌മ നിയന്ത്രിക്കപ്പെടാതിരിക്കുന്നതു മൂലം, മോശമാവുകയും ചെയ്യും . സ്കൂളില്‍വച്ച് വിദ്യാര്‍ത്ഥികളുടെ ആസ്ത്‌മ നിയന്ത്രിക്കുന്നതില്‍ സഹായമേകുന്നതില്‍ സ്കൂള്‍ അധ്യാപകര്‍ക്ക് അല്ലെങ്കില്‍ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്ക് ഒരു പ്രധാന പങ്കു വഹിക്കാനാകും. ആസ്ത്‌മയുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പാലിക്കപ്പെടുന്ന പക്ഷം അവര്‍ക്ക് അവരുടെ പരമാവധി ശേഷിയില്‍തന്നെ പ്രകടനം കാഴ്ചവയ്ക്കാനാകും. നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മ നിയന്ത്രിക്കുന്നതില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടിക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും സഹായകമാകാവുന്ന ഏതാനും ലഘു നിര്‍ദ്ദേശങ്ങള്‍.
ജോലിസ്ഥലത്ത് നിയന്ത്രണം കൈവരിക്കുക
ജോലിസ്ഥലത്ത് നിങ്ങള്‍ പെരുമാറുന്ന ചില വസ്തുക്കള്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാം. ജോലിയില്‍നിന്നു വിട്ടുനില്‍ക്കുമ്പോള്‍ നിങ്ങളുടെ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ മെച്ചപ്പെടുന്നതു പോലെ തോന്നുന്നുവെങ്കിലും, ജോലിസ്ഥലത്തേക്ക് തിരികെ ചെല്ലുമ്പോള്‍ സ്ഥിതി വഷളാകുന്നു. ഇതിനകം തന്നെ ആസ്ത്‌മ ഉള്ളതായി രോഗനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകല്‍ അനുഭവപ്പെട്ടേക്കാമെങ്കിലും, ആസ്ത്‌മ ഉള്ളതായി രോഗനിര്‍ണയം ചെയ്യപ്പെട്ടിട്ടില്ലാത്ത ആളുകളില്‍ ഈ അവസ്ഥയ്ക്ക് ആഴ്ചകള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍തന്നെ സമയം എടുത്തേക്കാം. നിങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ വഷളാകല്‍ അനുഭവപ്പെടുന്നുവെങ്കില്‍ അല്ലെങ്കില്‍ ആസ്ത്‌മ പോലെയുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ ആരംഭിക്കുന്നുവെങ്കില്‍, നിങ്ങള്‍ ഉടന്‍ നിങ്ങളുടെ ഡോക്ടറോട് സംസാരിക്കേണ്ടതാണ്.
ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പെരുമാറേണ്ടി വരുന്ന ചില സാധാരണമായ ആസ്ത്‌മാ പ്രേരകങ്ങള്‍-
കീടനാശിനി ഉല്‍പാദിപ്പിക്കുന്ന വ്യവസായം, ഖനനം, പെയിന്‍റും പ്ലാസ്റ്റിക്കും പോലുള്ള വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മരപ്പണി, ആഭരണ നിര്‍മ്മാണവും പോളിഷിംഗും, പ്രിന്‍ററുകള്‍, പാചകവും ബേക്കിംഗും, സോള്‍ഡറിംഗും വെല്‍ഡിംഗും, സ്‌പ്രേ പെയിന്‍റിംഗ് എന്നിവ ചെയ്യുന്നവര്‍ക്കും ആസ്ത്‌മ ഉണ്ടാകാന്‍ അല്ലെങ്കില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ആസ്ത്മാ രോഗലക്ഷണങ്ങള്‍ക്ക് പ്രേരകമായേക്കാനിടയുള്ള ഇത്തരം പ്രേരകങ്ങളുമായുള്ള സമ്പര്‍ക്കം നിങ്ങള്‍
ഒഴിവാക്കുന്നതാണ് അഭികാമ്യം. താഴെ പറയുന്നവ ചെയ്യുക.
യാത്രയ്ക്കിടയിൽ നിയന്ത്രണം കൈവരിക്കുക
നിങ്ങളുടെ ആസ്ത്മ നല്ല രീതിയില്‍ നിയന്ത്രിക്കപ്പെടുന്നുണ്ടെങ്കില്‍, നിങ്ങളുടെ കാര്യങ്ങള്‍ നടത്താന്‍ അല്ലെങ്കില്‍ അവധിക്കാലമോ മറ്റ് വിനോദ പ്രവര്‍ത്തങ്ങളോ ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയേണ്ടതാണ്. നിങ്ങളുടെ ആസ്ത്മാ പ്രേരകങ്ങളെന്തൊക്കെയാണ് എന്ന കാര്യം മനസ്സില്‍ വയ്ക്കുകയും കഴിയുന്നത്ര അവ ഒഴിവാക്കുകയും ചെയ്യുക. നല്ല പോലെ ആസൂത്രണം ചെയ്യുക; നല്ല ഒരു ബിസിനസ് യാത്ര അല്ലെങ്കില്‍ ഒരു അവധിക്കാലം നിങ്ങള്‍ക്ക് ലഭിക്കും.
കൂടുതല്‍ തൃപ്തികരമായ യാത്ര ചെയ്യാനുള്ള ഏതാനും ലഘുനിര്‍ദ്ദേശങ്ങള്‍:
ഗര്‍ഭധാരണത്തിനിടയിൽ നിയന്ത്രണം കൈവരിക്കുക
നിങ്ങള്‍ ഒരു കുടുംബജീവിതം ആരംഭിക്കുകയാണെങ്കില്‍ ഗര്‍ഭധാരണം നിങ്ങളെ സംബന്ധിച്ച് വളരെ ആവേശകരമായിരിക്കും. ഗര്‍ഭധാരണം വളരെ സന്തോഷദായകമായിരിക്കുമ്പോള്‍ തന്നെ, അത് വളരെ അപ്രവചനീയവുമാകാം. ഒരു നിമിഷത്തില്‍ നിങ്ങള്‍ക്ക് വലിയ സന്തോഷം തോന്നാം, അടുത്ത നിമിഷം നിങ്ങള്‍ക്ക് അസ്ഥിരതയും ക്ഷീണവും വയ്യായ്കയും തോന്നാം. നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു കാരണം.
ഗര്‍ഭധാരണം നിങ്ങളുടെ ആസ്ത്‌മയെ എങ്ങനെ ബാധിച്ചേക്കാമെന്ന കാര്യം അപ്രവചനീയമാണ്. ഗര്‍ഭകാലത്ത് മൂന്നിലൊന്നു ഭാഗം സ്ത്രീകള്‍ക്കും ആസ്ത്‌മാ അനുഭവം മെച്ചപ്പെട്ടതായി കാണുന്നു; മറ്റൊരു മൂന്നിലൊന്നില്‍, അത് വഷളാകുകയും, ഇനിയൊരു മൂന്നിലൊരു ഭാഗത്തിന് മാറ്റമൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഗര്‍ഭകാലത്തിനും മുമ്പും ഗര്‍ഭവേളയിലും നിങ്ങളുടെ ആസ്ത്‌മാ നിയന്ത്രണം നല്ലതാണെങ്കില്‍, ഗര്‍ഭകാലത്ത് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വളരെ കുറച്ചാകാനുള്ള അല്ലെങ്കില്‍ ഒട്ടും ഇല്ലാതിരിക്കാനുള്ള നിങ്ങളുടെ സാധ്യതയും വര്‍ധിക്കുന്നു. നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിക്കാതെ നിങ്ങളുടെ മരുന്നോ മരുന്നെടുക്കുന്ന സമയങ്ങളോ മാറ്റാതിരിക്കാന്‍ ദയവായി ശ്രദ്ധിക്കുക. ആസ്ത്‌മയുടെ മോശമായ നിയന്ത്രണമുള്ളപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ഹേല്‍ ചെയ്യുന്ന മരുന്നുകളില്‍നിന്ന് നിങ്ങളുടെ കുഞ്ഞിന് അപകടസാധ്യത തീരെയില്ല അല്ലെങ്കില്‍ വളരെ കുറച്ചേയുള്ളൂ. പതിവു മരുന്നുകള്‍ കൊണ്ട് നിങ്ങളുടെ ആസ്ത്‌മ നിയന്ത്രിക്കേണ്ടതും, ഗര്‍ഭകാലത്തിനു മുമ്പ് നിങ്ങള്‍ ചെയ്തതു പോലെ പതിവു മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും വളരെ പ്രധാനമാണ്.
നിങ്ങളുടെ ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞ് പോഷകത്തിനും ഓക്സിജനുമായി പൂര്‍ണമായും നിങ്ങളെയാണ് ആശ്രയിക്കുന്നത് എന്ന കാര്യം ഓര്‍ക്കുക. നിങ്ങള്‍ക്ക് ഒരു ആസ്ത്‌മാ ആക്രമണമുണ്ടാകുമ്പോള്‍, ഗര്‍ഭസ്ഥശിശുവിന് വേണ്ടത്ര ഓക്സിജന്‍ കിട്ടാതിരുന്നേക്കാം. ഇത് കുഞ്ഞിനെ വലിയ അപകടത്തിലേക്ക് തള്ളിവിടാം. അതിനാല്‍, ആസ്ത്‌മയുടെ മോശമായ നിയന്ത്രണം ഗര്‍ഭകാല സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള അപകടസാധ്യത കൂടുതല്‍ ഉയര്‍ത്തുന്നു; ആസ്ത്‌മ മോശമായി നിയന്ത്രിക്കപ്പെട്ട അവസ്ഥയുണ്ടാകുമ്പോള്‍ ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ സമയമെത്തും മുമ്പുള്ള പ്രസവും അല്ലെങ്കില്‍ തൂക്കം കുറവുള്ള കുഞ്ഞ് ജനിക്കല്‍ അല്ലെങ്കില്‍ പ്രസവശേഷം നീണ്ടകാലത്തെ ആശുപത്രിവാസം വേണ്ടിവരല്‍ പോലുള്ള സങ്കീര്‍ണതകള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഗര്‍ഭകാലത്ത് നിങ്ങളുടെ ആസ്ത്‌മാ നിയന്ത്രണം മോശമാകുന്ന പക്ഷം, പ്രത്യേകിച്ച് ഇത് കൂടുതലായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള 24-നും 34-നും ഇടയ്ക്ക് മാസങ്ങളില്‍, ദയവായി നിങ്ങളുടെ ഡോക്ടറുമായി പര്യാലോചന നടത്തുക. മിക്ക സ്ത്രീകള്‍ക്കും തങ്ങളുടെ ഗര്‍ഭകാലത്തുടനീളം, അവരുടെ എല്ലാ ഗര്‍ഭകാലങ്ങളിലും ഒരേ നിലയിലുള്ള ആസ്ത്‌മാ സംബന്ധമായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു.
പ്രസവ വേളയില്‍ ഒരു ആസ്ത്‌മാ ആക്രമണം ഉണ്ടാകാനുള്ള സാധ്യത വളരെ അപൂര്‍വമാണ്; പ്രസവ വേളയില്‍ അല്ലെങ്കില്‍ പ്രസവം കഴിഞ്ഞ ഉടന്‍ ഉപയോഗിക്കപ്പെടുന്ന ചില മരുന്നുകള്‍ ആസ്ത്മാ രോഗലക്ഷണങ്ങള്‍ വഷളാക്കിയേക്കാം. എല്ലാ സമയത്തും നിങ്ങളുടെ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ ഡോക്ടറെ അറിയിക്കുക. മിക്ക സാഹചര്യങ്ങളും, പ്രസവശേഷം മൂന്നു മാസങ്ങളില്‍ രോഗലക്ഷണങ്ങള്‍ “സ്വാഭാവികമായ” അവസ്ഥയിലേക്ക് തിരികെയെത്തും.
മുലയൂട്ടലിനിടയിൽ നിയന്ത്രണം കൈവരിക്കുക
പല അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതില്‍ വളരെ ആകാംക്ഷയുള്ളവരാണ്; നവജാത ശിശുക്കള്‍ക്ക് ഏറ്റവും മികച്ച ഭക്ഷണം മുലപ്പാല്‍ തന്നെയാണെന്ന കാര്യം ഡോക്ടര്‍മാര്‍ പോലും സമ്മതിക്കുന്ന കാര്യവുമാണ്. മുലപ്പാലില്‍ സ്വാഭാവികമായ ആന്‍റിബോഡികള്‍ അടങ്ങുന്നതിനാല്‍ മുലപ്പാല്‍ കുഞ്ഞിന് പ്രതിരോധ ശേഷി നല്‍കുന്നു. ഈ ആന്‍റിബോഡികള്‍ രോഗങ്ങള്‍ തടയാനും, ജീവിതത്തിന്‍റെ ആദ്യകാലങ്ങളില്‍ അണുബാധകള്‍ ഒഴിവാക്കാനും സഹായകമാകുന്നു.
ഗര്‍ഭകാലത്ത് നിങ്ങളുടെ എം എ പി നിങ്ങള്‍ പാലിച്ചിരുന്നതു പോലെ തന്നെ, കുഞ്ഞിനു മുലയൂട്ടുമ്പോഴും നിങ്ങള്‍എം എ പി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. കഴിക്കുന്നതോ ഇന്‍ഹേല്‍ ചെയ്യുന്നതോ ആയ മരുന്നുകള്‍ നിങ്ങള്‍ എടുക്കുന്നുണ്ടെങ്കില്‍ പോലും കുഞ്ഞിന് മുലയൂട്ടുന്നത് സുരക്ഷിതമാണ്. പല മരുന്നുകളും മുലപ്പാലിലൂടെ കുഞ്ഞിലെത്തുമെങ്കിലും, കുഞ്ഞില്‍ എന്തെങ്കിലും ഫലമുണ്ടാക്കാത്തത്ര ചെറിയ അളവിലായിരിക്കും അത്. ഗര്‍ഭകാലത്തും അതുപോലെതന്നെ കുഞ്ഞിനു മുലയൂട്ടുമ്പോഴും സുരക്ഷിതമായ പല മരുന്നുകളുമുണ്ട്.
മുലയൂട്ടുമ്പോള്‍ ഇന്‍ഹേലറുകള്‍ ഉപയോഗിക്കാവുന്നതാണ്; അതുപോലെ തന്നെ താഴ്ന്ന ഡോസിലുള്ള ഓറല്‍ സ്റ്റീറോയിഡുകളും. എന്നിരുന്നാലും, നിങ്ങള്‍ ഉയര്‍ന്ന ഡോസിലുള്ള സ്റ്റീറോയിഡ് എടുക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എടുക്കുന്ന സ്റ്റീറോയിഡിന്‍റെ ഇനം ഡോക്ടര്‍ മാറ്റിയേക്കാം അല്ലെങ്കില്‍ ഒരു നിശ്ചിത കാലയളവിലേക്ക് മുലയൂട്ടല്‍ ഒഴിവാക്കാന്‍ ഡോക്ടര്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. മരുന്നു നിര്‍ദ്ദേശിക്കുമ്പോള്‍ ഇന്‍ഹേല്‍ ചെയ്യുന്ന സ്റ്റിറോയിഡുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്; കാരണം രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന മരുന്നിന്‍റെ അളവ് വളരെ കുറവാണ്.
നിങ്ങളുടെ ആസ്ത്‌മാ മരുന്ന് നിങ്ങളുടെ പാലുല്‍പാദനത്തിലും തകരാറുണ്ടാക്കിയേക്കാമെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടായേക്കാം. എന്നാല്‍, ആസ്ത്‌മയ്ക്ക് ചികിത്സിക്കാനുള്ള മിക്ക മരുന്നുകളിലും ഇങ്ങനെയൊരു ഫലമില്ല എന്നതാണ് നല്ലൊരു കാര്യം. ഒരു മരുന്ന് എടുക്കുന്നത് സുരക്ഷിതമാണോ എന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയില്ലെങ്കില്‍, ഒരു നല്ല ശീലമെന്ന നിലയ്ക്ക് നിങ്ങള്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കേണ്ടതാണ്.
നിങ്ങളുടെ കുഞ്ഞു ജനിച്ചുകഴിഞ്ഞ ശേഷം നിങ്ങളുടെ ആസ്ത്‌മാ ചികിത്സ തുടരേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് തയാറാക്കിയ എം എ പി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ പിന്തുരേണ്ടതാണ്. കൂടാതെ, നിങ്ങള്‍ കുഞ്ഞിന് മുലയൂട്ടുന്ന വേളയില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ച് നിങ്ങളുടെ കുഞ്ഞിന്‍റെ പിഡീയാട്രീഷ്യനെ (ശിശുരോഗവിദഗ്ധന്‍) അറിയിക്കുന്നതും നല്ലൊരു ആശയമാണ്.
ആസ്ത്മയും വ്യായാമവും
സജീവമായിരിക്കുന്നത് എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വളരെ നല്ലതാണ്; ആസ്ത്‌മയുള്ളവരുടെ കാര്യത്തില്‍ പോലും ഇത് ശരിയാണ്. എന്നാല്‍ ചിലപ്പോള്‍, വ്യായാമം ചെയ്യുന്നത് അല്ലെങ്കില്‍ ചില കായിക ഇനങ്ങള്‍ കളിക്കുന്നത് ചില രോഗികളില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ക്ക് പ്രേരകമായേക്കാം. അതേ സമയം തന്നെ പതിവു ശാരീരിക പ്രവര്‍ത്തനം തുടരേണ്ടത് വളരെ പ്രധാനമാണ്; നിങ്ങളുടെ ആസ്ത്‌മ നിയന്ത്രിക്കാന്‍ ഇത് സഹായകമാകുന്നു. കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് അല്ലെങ്കില്‍ വ്യായാമം ചെയ്യുന്നതില്‍നിന്ന് നിങ്ങള്‍ വിട്ടുനല്‍ക്കണോ? വേണ്ട, നിങ്ങള്‍ ശരിയായ ആസ്ത്‌മാ നിയന്ത്രണം നടത്തുകയാണെങ്കില്‍നിങ്ങള്‍ക്ക് കായിക ഇനങ്ങളില്‍ പങ്കെടുക്കാനും വ്യായാമം ചെയ്യാനും തീര്‍ച്ചയായും കഴിയും. ഡേവിഡ് ബെക്കാമിന് ആസ്ത്‌മ ഉണ്ടായിരുന്നുവെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ആസ്ത്‌മയ്ക്കു മേല്‍ വിജയം കൈവരിച്ച അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനായിത്തീര്‍ന്നു.
ലളിതമായ ഏതാനും മാര്‍ഗങ്ങളിലൂടെ ശാരീരിക പ്രവര്‍ത്തനത്താനായുള്ള തയാറെടുപ്പുകള്‍ നടത്തിക്കൊണ്ട് വ്യായാമപ്രേരിതമായ ആസ്ത്‌മ ഉണ്ടാകാനുള്ള അപകടസാധ്യത നിങ്ങള്‍ക്ക് കുറയ്ക്കാനാകും.
എന്നിരുന്നാലും, വ്യായാമമോ കായിക ഇനങ്ങളോ ചെയ്യുമ്പോള്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍, താഴെ കൊടുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുക -
ഇനി പറയുന്ന പോലെയാണെങ്കില്‍ മാത്രമേ നിങ്ങള്‍ വ്യായാമം ഒഴിവാക്കാവൂ
കടപ്പാട് : www.malayalam.allergyinkids.org
അവസാനം പരിഷ്കരിച്ചത് : 1/28/2020
കൂടുതല്‍ വിവരങ്ങള്‍
ആസ്തമ കൂടുതൽ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
ശ്വാസകോശസംബന്ധിയായ തീവ്രമായ രോഗമാണ് ആസ്തമ