കാന്‍സര്‍ എന്നത് ഒരുകൂട്ടം അര്‍ബുദരോഗങ്ങള്‍ക്ക് ഒന്നിച്ചു നല്‍കിയിരിക്കുന്ന പേരാണ്. ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് കാന്‍സര്‍ രോഗത്തിന്റെ തുടക്കം. തനിക്ക് മെറ്റാസ്റ്റാറ്റിക്ക് കാന്‍സര്‍ (Metastatic cancer ) ആണെന്നാണ് സൊണാലി വെളിപ്പെടുത്തിയത്.
കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിക്കുമ്പോഴാണ് അതിനെ മെറ്റാസ്റ്റാറ്റിക്ക് കാന്‍സര്‍ എന്നു പറയുന്നത്. കാന്‍സര്‍ തന്നെ നാലാം ഘട്ടത്തില്‍ എത്തുമ്പോള്‍ ഇങ്ങനെ പറയാറുണ്ട്. അതായത് അതിജീവനസാധ്യത ഉറപ്പു പറയാന്‍ കഴിയാത്ത അവസ്ഥ.
കാന്‍സര്‍ എന്തുകൊണ്ടു വരുന്നു എന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരം ശാസ്ത്രത്തിനു നല്‍കാന്‍ സാധിച്ചിട്ടില്ല. എങ്കിലും കാന്‍സര്‍ ഉണ്ടാകുന്ന ഭാഗത്തു നിന്നും വ്യാപിച്ചു രക്തത്തിലൂടെയും കോശദ്രാവകത്തിലൂടെയും മറ്റ് അവയവങ്ങളിലേക്ക് പടരുകയും ചെയ്യുന്നു. ഇത് പല ഭാഗങ്ങളില്‍ അർബുദ കോശങ്ങൾ വളരാന്‍ കാരണമാകുന്നു.
കാന്‍സര്‍ ടൈപ്പ്, അതിന്റെ ശക്തി എന്നിവ കണക്കിലെടുത്താണ് കാന്‍സര്‍ മെറ്റാസ്റ്റാറ്റിക്ക് ആണോ എന്നു പറയുന്നത്. പൊതുവേ ഇത് തലച്ചോർ, എല്ലുകള്‍, കരള്‍, കോശദ്രാവകം, ആമാശയം, ശ്വാസകോശം എന്നിവിടങ്ങളിലാണ് ആദ്യം തലപൊക്കുന്നത്. ഇവിടെ നിന്നാണ് പടര്‍ന്നു തുടങ്ങുന്നതും.
തലവേദന, ശരീരവേദന, കണ്ണിന്റെ കാഴ്ച കുറയുക, ചലിക്കാന്‍ ബുദ്ധിമുട്ടുകള്‍, ശ്വാസതടസ്സം എന്നിവയൊക്കെ ലക്ഷണങ്ങള്‍ ആണ്. കാന്‍സര്‍ ആദ്യഘട്ടത്തെ പോലെ തന്നെയാണ് മെറ്റാസ്റ്റാറ്റിക്ക് കാന്‍സറും. ഉദാഹരണത്തിന് ബ്രസ്റ്റ് കാന്‍സര്‍ കരളിലേക്കും എല്ലുകളിലേക്കും പടര്‍ന്നാല്‍ അതിനെ ഒരിക്കലും ബ്രസ്റ്റ് കാന്‍സര്‍ എന്നോ കരളിലെ കാന്‍സര്‍ എന്നോ അല്ല പറയുക മറിച്ചു മെറ്റാസ്റ്റാറ്റിക്ക് കാന്‍സര്‍ എന്നാണ് വിളിക്കുന്നത്. എവിടെ നിന്നാണ് ഈ കാന്‍സര്‍ ആരംഭിച്ചതെന്നു കണ്ടെത്താന്‍ ഇന്ന് സാധ്യമാണ്.
പ്രശസ്ത ഡോക്ടര്‍ ദിനേശ് അഗര്‍വാള്‍ മെറ്റാസ്റ്റാറ്റിക്ക് കാന്‍സര്‍ ശരീരത്തില്‍ വേരുന്നുമ്പോള്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുന്ന ഏഴ് ലക്ഷണങ്ങളെ കുറിച്ചു പറയുന്നത് ഇങ്ങനെ:
രോഗത്തിന്റെ ഗുരുതരാവസ്ഥയും എത്രത്തോളം പടര്‍ന്നു എന്നതൊക്കെ പരിഗണിച്ചാണ് ചികിത്സ. ഒപ്പം പ്രായവും കണക്കിലെടുക്കും. കീമോതെറാപ്പി, റേഡിയേഷന്‍, ശസ്ത്രക്രിയ എന്നിവയൊക്കെ ചികിത്സാവിധികള്‍ ആണ്. എങ്കിലും മിക്കപ്പോഴും മെറ്റസ്റ്റാറ്റിക്ക് കാന്‍സര്‍ ചികിത്സിച്ചു മാറ്റാന്‍ സാധിക്കാതെ വരാറുണ്ട്. എങ്കിലും ചികിത്സ കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് പറയാന്‍ കഴിയില്ല. ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ ചികിത്സ വഴി സാധിക്കും.എത്രയും പെട്ടെന്ന് രോഗം കണ്ടെത്തിയാല്‍ ചികിത്സ തേടണം എന്നതാണ് ഏറ്റവും ആവശ്യം. ഒരേസമയം പലതരം ചികിത്സകള്‍ നടത്താറുണ്ട് ഡോക്ടര്‍മാര്‍ ഇതിന്. ചികിത്സയുടെ ലക്ഷ്യം രോഗത്തെ മെരുക്കുക എന്നതാണ്.
കടപ്പാട് : മലയാള മനോരമ
അവസാനം പരിഷ്കരിച്ചത് : 6/20/2020
ശ്വാസകോശ കാന്‍സര്‍-രോഗകാരണങ്ങള്‍,ചികിത്സ
സ്ത്രീകളിലെ വിവിധ അര്‍ബുദങ്ങള്‍
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...