എന്താണ് അർബുദം?
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളില്‍ ആരംഭിക്കുന്ന പരസ്പര ബന്ധമുളള രോഗങ്ങളുടെ ഒരു കൂട്ടമാണ് അർബുദം. അർബുദത്തെക്കുറിച്ച് അറിയണമെങ്കില്‍, സാധാരണ കോശങ്ങള്‍ അർബുദമായി മാറുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്ന് അറിയുന്നത് സഹായകമാകും. നമ്മുടെ ശരീരം നിർമ്മിച്ചിരിക്കുന്നത് വിവിധങ്ങളായ ധാരാളം കോശങ്ങള്‍ കൊണ്ടാണ്. സാധാരണ, കോശങ്ങള്‍ ശരീരത്തെ ആരോഗ്യകരമായി സൂക്ഷിക്കുവാന്‍ മറ്റ് കോശങ്ങള്‍ വളർന്നും വിഭജിച്ചും പുതിയ കോശങ്ങള്‍ ഉണ്ടാക്കുന്നു. ചില സന്ദർഭങ്ങളില്‍, ഈ പ്രവർത്തനം തെറ്റാറുണ്ട്. ശരീരത്തിന് ആവശ്യമില്ലാത്ത നേരത്ത് പുതിയ കോശങ്ങള്‍ ഉണ്ടാക്കുന്നു. അതുപോലെ, പഴയ കോശങ്ങള്‍ നശിക്കേണ്ട അവസരത്തില്‍ നശിക്കുന്നില്ല. ഈ അധിക കോശങ്ങളായി രൂപപ്പെടുന്നതിനെയാണ് വളർച്ച അഥവാ മുഴ എന്ന് പറയുന്നത്. എന്നാല്‍ എല്ലാ മുഴകളും അർബുദമായി കണക്കാക്കാന്‍ പറ്റില്ല. മുഴകള്‍ രണ്ട് തരമുണ്ട്, ബെനില്‍ മുഴകളും, മലിഗ്നന്‍റ് മുഴകളും.
ബെനിന്‍ മുഴകള് അർബുദമല്ല. സാധാരണ അവയെ നീക്കം ചെയ്യാവുന്നതാണ്. മിക്കപ്പോഴും ഇത്തരം മുഴകള്‍ വീണ്ടും വരാറില്ല. ശരീരത്തിലെ മറ്റ് അവയവങ്ങളില്‍ ബെനിന്‍ മുഴകളിലെ കോശങ്ങള്‍ വ്യാപിക്കാറുമില്ല. പ്രധാനമായി, ബെനിന്‍ അപൂർവ്വമായി മാത്രമേ ജീവന് വെല്ലുവിളിയാകാറുളളൂ.
മലിംഗ്നന്റ് മുഴകള് അർബുദമാണ്. ഇത്തരം മുകളിലെ കോശങ്ങള്‍ അസാധാരണവും അനിയന്ത്രിതവും ക്രമവിരുദ്ധമായി വിഭജിക്കപ്പെടുന്നു. ഇത്തരം അർബുദ കോശങ്ങള്‍ ചുറ്റുമുളള സംയുക്ത കോശങ്ങളിലേക്ക് നുഴഞ്ഞു കയറുകയും, അവയെ നശിപ്പിക്കുകയും ചെയ്യുന്നു. അർബുദ കോശങ്ങള്‍ മലിംഗ്നന്റ് മുകളില്‍ വേർപിരിഞ്ഞ് രക്ത കുഴലുകളില്‍ പ്രവേശിക്കുന്നു. രക്തവാഹിനി, ഞരമ്പുകള്‍, ലിംഫാറ്റിക് സിസ്റ്റം (രക്തവാഹിനിലേക്ക് പ്ലാസ്മ സമാനമായ ശ്വേത രക്ത കോശങ്ങള്‍ നീങ്ങുന്ന പ്രവർത്തനം) എന്നിവ ഉള്‍പ്പെടുന്ന രക്തക്കുഴലുകള്‍ ചേർന്നാണ് ശരീരത്തിന്റെ മുഴുവന്‍ രക്ത ചക്രമണം സാധ്യമാകുന്നത്. ലിംഫാറ്റിക് സിസ്റ്റം ലിംഫിനെയും (പ്ളാസ്മ സമാനമായ ദ്രാവകം) ശ്വേത രക്താണുക്കളെ ലിംഫാറ്റിക് വെസല്‍ (നേർത്ത കുഴല്‍) വഴി എല്ലാ ശരീരങ്ങളിലും എത്തിക്കുന്നു. രക്തക്കുഴലുകളിലൂടെയും ലിംഫാറ്റിക് സിസ്റ്റത്തിലൂടെയുളള സഞ്ചാരം അർബുദം ബാധിച്ച പ്രഥമ സ്ഥാനത്ത് നിന്ന് പുതിയ മുഴകള്‍ മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കുവാന്‍ ഇടയാക്കുന്നു. ഇത്തരം വ്യാപനത്തെ മെറ്റാസ്റ്റാസിസ് എന്ന് വിളിക്കുന്നു.
അർബുദത്തിന് കാരണമാകുന്നത് എന്ത്?
ശാസ്ത്രജ്ഞന്‍മാർ കണ്ടെത്തിയിരിക്കുന്നത് കോശങ്ങളുടെ വളർച്ചയും നാശവും നിയന്ത്രിക്കുന്ന ജീനുകളിലെ വ്യതിയാനമാണ് അർബുദത്തിന് കാരണം. ചില ജീവിത ശൈലികളും പാരിസ്ഥിക ഘടകങ്ങളും സാധാരണ ജനിതകത്തെ അർബുദം വളർത്തുന്ന ജനിതകങ്ങളാക്കി മാറ്റാറുണ്ട്. അർബുദത്തിലേക്ക് നയിക്കുന്ന ഇത്തരം ജീനുകളുടെ വ്യതിയാനത്തിന് കാരണം, പുകയില ഉപയോഗം, ഭക്ഷണ ഉപയോഗം, സൂർനിലെ അള്‍ട്രാവയലറ്റ്, റേഡിയേഷന്‍ അഥവാ ജോലി സ്ഥലത്തെയോ, പ്രകൃതിയിലേയോ കർസിനോജന്‍സിന്റെ (അർബുദത്തിന് കാരണമാക്കുന്ന ഘടകം) സാമീപ്യം എന്നിവ ആകാം. ചില ജനിതക വ്യതിയാനത്തിന് കാരണം പാരമ്പർമാണ് (ഏതെങ്കിലും ഒന്നോ അതോ രണ്ട് മാതാപിതാക്കളില്‍ നിന്നുമോ). ആയതിനാല്‍ പാരമ്പർ ജനിതക വ്യതിയാനം അർബുദത്തെ ബാധിക്കുന്നു എന്ന് അർത്ഥമില്ല; ഇത് അർബുദം വ്യാപിപ്പിക്കാനുളള അവസരങ്ങള്‍ കൂട്ടുന്നു എന്നേയുളളൂ. മനുഷ്യരില്‍ അർബുദം കൂടാനും കുറയാനുമുളള ഘടകങ്ങളെ കുറിച്ച് ശാസ്ത്രജ്ഞർ ഇപ്പോഴും പരീക്ഷണം തുടർന്നുകൊണ്ടിരിക്കുന്നു. അർബുദം പകർച്ച വ്യാധി അല്ലെങ്കിലും ഹ്യൂമന്‍ പപ്പിലോമ വൈറസ്സ് (എച്ച്.പി.വി.) ഹെപ്പറ്റയ്റ്റിസ് ബിയും സിയും (മഞ്ഞപ്പിത്തം) ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷന്‍സി വൈറസ് (എച്ച്.ഐ.വി.) എന്നീ വൈറസുകളുടെ വ്യാപനം ചിലതരം അർബുദത്തിന് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അർബുദം ഉളള വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് അർബുദം പകരുന്നില്ല. മുറിവ് അഥവാ ചതവിലൂടെ അർബുദം പകരില്ലെന്നും ശാസ്ത്രജ്ഞർക്ക് അറിയാം.
അർബുദം തടയാന്‍ സാധിക്കുമോ?
അർബുദം തടയാന്‍ ഉറപ്പു നല്‍കാന്‍ കഴിയുന്ന മാർഗ്ഗങ്ങള്‍ ഇല്ലെങ്കിലും അർബുദ വ്യാപന അപകട സാദ്ധ്യത (അവസരം) കുറയ്ക്കാന്‍ താഴെ പറയുന്നവയ്ക്ക് കഴിയും.
എന്തൊക്കെയാണ് അർബുദത്തിന്‍റെ അടയാളങ്ങളും ലക്ഷണങ്ങളും?
അർബുദം വിവിധങ്ങളായ ലക്ഷണങ്ങള്‍ക്ക് കാരണമാകാം. സാധ്യമായ അടയാളങ്ങള്‍ ചുവടെ ചേർക്കുന്നു.
അർബുദ ചികിത്സ എങ്ങനെ?
അർബുദ ചികിത്സയ്ക്ക് പ്രധാനമായും ശസ്ത്രക്രിയ, റേഡിയേഷന്‍ ചികിത്സ, മരുന്നുകള്‍ ഉപയോഗിച്ചുളള ചികിത്സ, ഹോർമോണ്‍ ചികിത്സ, ബയോളജിക്കല്‍ ചികിത്സ എന്നിവയാണ് ഉപയോഗിക്കുന്നത്. അർബുദത്തിന്‍റെ സ്വഭാവം, ബാധിച്ച സ്ഥലം, രോഗ വ്യാപനം, രോഗിയുടെ വയസ്സ്, ആരോഗ്യനില, മറ്റ് ഘടകങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒന്നോ അതോ ഒന്നിലധികമോ ചികിത്സാ രീതികള്‍ ഡോക്ടർ തിരഞ്ഞെടുക്കുന്നു. എന്തെന്നാല്‍, അർബുദ ചികിത്സ ആരോഗ്യമുളള കോശങ്ങളെയും കലകളെയും നശിപ്പിക്കുന്നു. ഇത് പലപ്പോഴും പാർശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു. ചില രോഗികള്‍ രോഗത്തേക്കാള്‍ ഭയക്കുന്നത് ഇത്തരം ചികിത്സാ മൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങളെയാണ്. ആയതിനാല്‍, ഡോക്ടർമാരും രോഗികളും ചികിത്സാ രീതികളെക്കുറിച്ചും അർബുദ രോഗകോശങ്ങളെ നശിപ്പിക്കുന്നതു മൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നു. ചികിത്സാ സമയത്തും അതിനു ശേഷവും ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാനോ കുറയ്ക്കാനോ ഡോക്ടർക്ക് മാർഗ്ഗങ്ങള്‍ നിർദ്ദേശിക്കാം.
സർജറി എന്നത് അർബുദം നീക്കം ചെയ്യാന്‍ നടത്തുന്ന ശസ്ത്രക്രിയയാണ്. ശസ്ത്രക്രിയയുടെ പാർശ്വഫലങ്ങള്‍ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മുഴയുടെ വലിപ്പവും സ്ഥാനവും ശസ്ത്രക്രിയാരീതി, രോഗിയുടെ ആരോഗ്യനില എന്നിവയാണവ. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് വേദന അനുഭവപ്പെടുന്നു. എന്നാല്‍ മരുന്ന് ഉപയോഗിച്ച് അത് നിയന്ത്രിക്കാം. ശസ്ത്രക്രിയയ്ക്ക് ശേഷം ക്ഷീണിക്കുന്നതു ദുർബലരാകുന്നതും സാധാരണമാണ്. രോഗികള്‍ ബയോപ്സി (ഒരു ചെറിയ ഭാഗം മുറിച്ചെടുത്ത് പരിശോധിക്കുന്ന രീതി) പോലുളള ശസ്ത്രക്രിയ മൂലം അർബുദം വ്യാപിക്കും എന്ന് ഭയക്കാറുണ്ട്. ഇത് അപൂർവ്വമാണ്. കാരണം ഡോക്ടർമാർ ശസ്ത്രക്രിയ സമയത്ത് രോഗം വ്യാപിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ നടത്താറുണ്ട്. കൂടാതെ, ശസ്ത്രക്രിയ സമയത്തെ വായു സമ്പർക്കം അർബുദ രോഗ വ്യാപനത്തിന് കാരണമാകുന്നില്ല.
റേഡിയേഷന്‍ ചികിത്സ (വികിരണ ചികിത്സ) ശക്തിയേറിയ കിരണങ്ങള്‍ ഉപയോഗിച്ച് ഒരു നിശ്ചിത ഭാഗത്തെ അർബുദ കോശങ്ങളെ നശിപ്പിക്കുന്നു. റേഡിയേഷന്‍ നല്‍കുന്നത് ബാഹ്യമായി ഒരു യന്ത്രത്തിന്‍റെ സഹായത്താലാണ്. സൂചി, സീഡ്സ്, വയർ, കെത്തറ്റേഴ്സ് എന്നിവ ഉള്‍പ്പെട്ട റേഡിയോ ആക്ടീവ് പദാർത്ഥങ്ങള്‍ മുഴയിലേക്ക് നേരിട്ടോ സമീപത്തോ സ്ഥാപിച്ച് ആന്തരികമായും റേഡിയേഷന്‍ നല്‍കാം. റേഡിയേഷന്‍ ചികിത്സ വേദനരഹിതമാണ്. പാർശ്വഫലങ്ങള്‍ താല്‍ക്കാലികവും മിക്കവയും ചികിത്സിക്കാവുന്നതോ നിയന്ത്രിക്കാവുന്നതോ ആണ്. രോഗികള്‍ സാധാരണയായി ക്ഷീണിതരായി കാണാറുണ്ട്, പ്രത്യേകിച്ച് ചികിത്സയുടെ അവസാന ആഴ്ചകളില്‍ റേഡിയേഷന്‍ ചികിത്സ മൂലം ശരീരത്തെ രോഗ സംക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്ന ശ്വോത രക്താണുക്കളുടെ എണ്ണത്തെ കുറയ്ക്കുന്നു. സാധാരണയായി ബാഹ്യറേഡിയേഷന്‍ മൂലം ചികിത്സിച്ച ഭാഗത്ത് താല്‍ക്കാലിക മുടികൊഴിച്ചിലും ത്വക്കില്‍ ചുവന്ന നിറം, വരള്‍ച്ച, ബലഹീനത, ചൊറിച്ചില്‍ എന്നിവയും അനുഭവപ്പെടാറുണ്ട്. ബാഹ്യറേഡിയേഷന്‍ ചികിത്സയിലിരിക്കുന്ന ഒരു രോഗിയുമായി സമ്പർക്കത്തില്‍ ഏർപ്പെടുന്നതു കൊണ്ട് ഒരു അപകട സാധ്യതയും ഇല്ല. ബാഹ്യറേഡിയേഷന്‍ ചികിത്സ ശരീരത്തെ റേഡിയോ ആക്റ്റീവ് ആകാന്‍ കാരണമാകുന്നില്ല. ആന്തരിക റേഡിയേഷനില്‍ (ഇംപ്ലാന്‍റ് റേഡിയേഷന്‍) റേഡിയേഷന്‍ നില ഉയർന്ന രോഗി മറ്റുളളവരില്‍ നിന്ന് അകന്ന് ആശുപത്രിയില്‍ താമസിക്കേണ്ടി വരുന്നു. ഇംപ്ലാന്‍റ് (സ്ഥാപിക്കുന്ന) റേഡിയേഷന്‍ സ്ഥിരിമോ താല്‍ക്കാലികമോ ആകാം. സ്ഥിരമായി സ്ഥാപിക്കുന്ന റേഡിയേഷന്‍ ചികിത്സാ രീതിയില്‍ റേഡിയേഷന്‍റെ അളവ് രോഗി ആശുപത്രി വിടുന്നതിന് മുമ്പ് കുറച്ച് ഭദ്രമായ നിലയില്‍ എത്തിച്ചേർക്കുന്നു. താല്‍ക്കാലിക രീതിയില്‍ ഇംപ്ലാന്‍റ് മാറ്റുന്നതോടെ യാതൊരു റേഡിയോ ആക്ടിവിറ്റിയും ശരീരത്തില്‍ അവശേഷിക്കുന്നില്ല.
കീമോതെറാപ്പി ചികിത്സ യിലൂടെ മുഴുവന്‍ ശരീരത്തിലെയും അർബുദ കോശങ്ങളെയും മരുന്ന് ഉപയോഗിച്ച് നശിപ്പിക്കുന്നു. രോഗി സ്വീകരിക്കുന്ന മരുന്നിനെയും മരുന്നിന്റെ അളവിനെയും ആശ്രയിച്ചിരിക്കും കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങളും. മുടികൊഴിച്ചില്‍ കീമോ തെറാപ്പിയുടെ സാധാരണ പാർശ്വഫലമാണെങ്കിലും എല്ലാ അർബുദ ചികിത്സാ മരുന്നുകളും മുടികൊഴിച്ചിലിന് കാരണമാകുന്നില്ല. അർബുദ വിരുദ്ധ മരുന്നുകള്‍, താല്‍ക്കാലിക തളർച്ച, വിശപ്പില്ലായ്മ, ഓർക്കാനം, ഛർദ്ദി, വയറിളക്കം, വായിലെയും ചുണ്ടിലെയും വ്രണങ്ങള്‍ മുലായ പാർശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു. കീമോ തെറാപ്പി കഴിയുമ്പോള്‍ സാധാരണ കോശങ്ങള്‍ പൂർവ്വസ്ഥിതി പ്രാപിക്കുന്നു. അതുകൊണ്ട്, സ്വാഭാവികമായി ചികിത്സയുടെ അവസാനത്തോടെ എല്ലാ പാർശ്വഫലങ്ങളും അവസാനിക്കുന്നു.
ഹോർമോണ്‍ ചികിത്സ, ഹോർമോണുകളുടെ സഹായത്താല്‍ വളരുന്ന അർബുദത്തെ ചികിത്സിക്കാന്‍ ഉപകരിക്കുന്നു. അർബുദ കോശങ്ങള്‍ക്ക് വളരാന്‍ ആവശ്യമായ ഹോർമോണ്‍ ലഭിക്കുന്നതും ഉപയോഗിക്കുന്നതും തടയുന്നതാണ് ഈ പ്രക്രിയ. ഈ ചികിത്സാ രീതി ലക്ഷ്യം വയ്ക്കുന്നത് മരുന്ന് ഉപയോഗിച്ച് ഹോർമോണുകളുടെ നിർമ്മാണവും പ്രവർത്തനവും നിർത്തലാക്കുകയാണ്. മറ്റൊരു ചികിത്സാ രീതിയാണ് ഹോർമോണ്‍ ഉല്‍പാദിപ്പിക്കുന്ന അവയവം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ. ഉദാഹരണത്തിന്, സ്തനാർബുദം ചികിത്സിക്കാന്‍ അണ്ഡാശയം നീക്കം ചെയ്യുന്നു.
ഹോർമോണ്‍ചികിത്സയ്ക്ക് ധാരാളം പാർശ്വഫലങ്ങള്‍ ഉണ്ട്. രോഗികളില്‍ ക്ഷീണം, ദ്രാവക പുനസ്ഥാപനം, അമിതഭാരം, അമിത ഉഷ്ണം, ഓർക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ, ചില രോഗികളില്‍ രക്തം കട്ടപിടിക്കുക എന്നിവയാണവ. സ്ത്രീകളില്‍ ആർത്തവ വിരാമത്തിന് മുമ്പുളള ഹോർമോണ്‍ ചികിത്സ, എല്ല് നഷ്ടപ്പെടാന്‍ കാരണമാകുന്നു. പ്രയോഗിച്ച ഹോർമോണ്‍ ചികിത്സാ രീതിയെ ആശ്രയിച്ച് പാർശ്വഫലങ്ങള്‍ താല്‍ക്കാലികമോ നീണ്ടു നില്‍ക്കുന്നതോ, സ്ഥിരമോ ആകാം.
ബയോളജിക്കല്‍ തെറാപ്പി (ശാരീരിക ചികിത്സ), ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ അർബുദ രോഗത്തെ ചെറുക്കുന്നതിനും ചികിത്സയുടെ പാർശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനുമായി, നേരിട്ടോ അല്ലാതെയോ പ്രയോജനപ്പെടുത്തുന്നു. മോണോ ക്ലോണല്‍ ആന്‍റീബോഡീസ്, ഇന്‍റർഫെറല്‍, ഇന്‍ർ ലൂക്കീന്‍-2, കോളനി സ്റ്റിമുലേറ്റിംഗ് ഫാക്ടേഴ്സ് എന്നിവയാണ് ചില ബയോളജിക്കല്‍ തെറാപ്പി രീതികള്‍. ബയോളജിക്കല്‍ തെറാപ്പിയുടെ പാർശ്വഫലങ്ങള്‍ തിരെഞ്ഞെടുക്കുന്ന ചികിത്സാരീതിയെ അടിസ്ഥാനപ്പെടുത്തി പാർശ്വഫലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. പൊതുവെ, ഇത്തരം ചികിത്സ, പകർച്ച പനിയുടെ ലക്ഷണങ്ങളായ കുളിർ, പനി, പേശി വേദന, ബലക്ഷയം, വിശപ്പില്ലായ്മ, ഓർക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകാന്‍ ഇടയാക്കുന്നു. രോഗികള്‍ക്ക് രക്തസ്രാവം, ക്ഷതം, ത്വക്കിലെ ചൊറിഞ്ഞു പൊട്ടല്‍, നീർവീക്കം എന്നിവയും അനുഭവപ്പെടാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ രൂക്ഷമാകാം എങ്കിലും ചികിത്സ അവസാനിക്കുന്ന മുറയ്ക്ക് അവ അപ്രതീക്ഷമാകുന്നു.
അർബുദം എപ്പോഴും വേദനയ്ക്ക് കാരണമാകുമോ?
അർബുദം ഉണ്ടെന്നുളളത് എപ്പോഴും വേദന ഉണ്ടെന്നല്ല അർത്ഥമാക്കുന്നത്. രോഗിക്ക് വേദന അനുഭവപ്പെടുന്നെങ്കില്‍ അത് അർബുദത്തിന്‍റെ സ്വഭാവം, രോഗവ്യാപ്തി, രോഗിയുടെ സഹനശക്തി എന്നിവയെ ആശ്രയിച്ചിരിക്കും. മിക്കവാറും വേദന പ്രത്യക്ഷപ്പെടുന്നത് അർബുദം മൂർച്ഛിച്ച് അസ്ഥികള്‍, അവയവങ്ങള്‍, ഞരമ്പുകള്‍ ഇവയെ ഞെരുക്കുമ്പോഴാണ്. അങ്ങനെ വേദന രോഗത്തിന്‍റെ പാർശ്വഫലവും ആകാം. എന്നാലും, പൊതുവെ ഡോക്ടർ നിർദ്ദേശിക്കുന്ന പ്രതിരോധ മരുന്നുകള്‍ വേദനയ്ക്ക് ശമനവും കുറവും നല്‍കുന്നു. വേദന കുറയ്ക്കാന്‍ മറ്റൊരു മാർഗ്ഗമാണ് അയവ് വരുത്തുന്ന വ്യായാമം ഉപയോഗപ്പെടുത്തുന്നത്. വേദന ഒരിക്കലും അർബുദ രോഗത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് അംഗീകരിക്കപ്പെടരുത്. രോഗികള്‍ വേദനയെക്കുറിച്ച് സംസാരിക്കുന്നത് വേദന ദൂരീകരിക്കാന്‍ വേണ്ട നടപടി എടുക്കാന്‍ പ്രധാനപ്പെട്ടതാണ്. മരുന്നുകളോടുളള കീഴ്‌പ്പെടല്‍ ഭയം അഥവാ നിയന്ത്രണം നഷ്ടപ്പെടല്‍ രോഗിയെ വേദന സംഹാരികള്‍ ഉപയോഗിക്കുന്നത് നിർത്താന്‍ ഇടയാകരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം വേദന സംഹാരികള്‍ ഉപയോഗിക്കുന്ന അർബുദ രോഗിക്ക് (നിയന്ത്രണം നഷ്ടപ്പെടല്‍ അപൂർവ്വമായേ സംഭവിക്കുന്നുളളൂ. പകരം, മരുന്നിന്‍റെ തരവും അളവും മാറ്റുന്നത് സാധാരണയായി രോഗികളെ അലട്ടുന്ന പാർശ്വഫലങ്ങളെ കുറയ്ക്കാന്‍ സഹായകമാകും.
രക്തത്തെയോ അസ്ഥി മജ്ജയെയോ ബാധിക്കുന്ന തരം അർബുദമാണ് ലുക്കീമിയ. രക്തകോശങ്ങളില്‍, സാധാരണയായി ശ്വേതരക്ത കോശങ്ങളില്‍ നടക്കുന്ന ക്രമവിരുദ്ധമായ പെരുകലാണ് ഈ രോഗത്തിന്‍റെ സ്വഭാവം. ഇത് ഹെമറ്റോളജിക്കല്‍ നിയോ പ്ലാസംസ് എന്നു വിളിക്കുന്ന ഒരു കൂട്ടം രോഗങ്ങളുടെ ഭാഗമാണ്.
ലക്ഷണങ്ങള്
അസ്ഥിയിലെ സാധാരണ മജ്ജയുടെ കോശങ്ങള്‍ക്ക് പകരം നിർമ്മിക്കപ്പെടുന്ന അപക്വമായ ശ്വേത രക്തകോശങ്ങള്‍ കാരണം അസ്ഥി മജ്ജ നശിക്കുന്നു. ഇത് രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റലെറ്റ്സുകള്‍ കുറയാന്‍ കാരണമാകുന്നു. എന്നുവച്ചാല്‍ ലുക്കീമിയ രോഗമുളള ആളുകള്‍ മുറിപ്പെടുകയും ശല്യപ്പെടുത്തുന്ന അമിതമായ രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യുന്നു.
രോഗ പ്രതിരോധകങ്ങളായ ശ്വേത രക്തകോശങ്ങളെ അടിച്ചമർത്തുകയോ, പ്രവർത്തന വൈകല്യം വരുത്തുകയോ ചെയ്യുന്നു. ഇത് രോഗിയുടെ പ്രതിരോധ വ്യവസ്ഥ (ശ്വേത രക്തകോശങ്ങള്‍) മറ്റ് ശരീര കോശങ്ങളെ ആക്രമിക്കാന്‍ തുടങ്ങുന്നു.
അവസാനമായി, അരുണ രക്താണുക്കളുടെ കുറവ് ഡിസ്നിയക്ക് കാരണമാകുന്ന അനീമിയയിലേക്കു നയിക്കും. ഈ രോഗ ലക്ഷണങ്ങള്‍ എല്ലാം തന്നെ മറ്റ് പല രോഗങ്ങള്‍ക്കും ബാധകമായതിനാല്‍ രക്തം, മജ്ജ എന്നിവയുടെ പരിശോധനകള്‍ അത്യാവശ്യമാണ്.
മറ്റ് ചില ബന്ധപ്പെട്ട ലക്ഷണങ്ങള്
ശ്വേത രക്തം എന്ന് അർത്ഥമാക്കുന്ന ലുക്കീമിയ എന്ന വാക്ക് ഉത്ഭവിച്ചത് നാമ- മാത്രമല്ല. ലുക്കീമിയ രോഗികള്‍ക്ക് ചികിത്സയ്ക്ക് മുമ്പ് ശ്വേത രക്ത കോശങ്ങളുടെ അളവ് വളരെ ഉയർന്നതാണ്. രക്ത സാമ്പിളിനെ സൂക്ഷ്മ ദർശിനിയിലൂടെ നോക്കുമ്പോള്‍ ശ്വേത രക്താണുക്കളുടെ എണ്ണം കാണാവുന്നതാണ്. ക്രമേണ ഈ അധിക ശ്വേത രക്തകോശങ്ങള്‍ അപക്വവും പ്രവർത്തന രഹിതവും ആകുന്നു. ഇത്തരം അമിതമായ കോശങ്ങള്‍ സാധാരണയായി, മറ്റ് കോശങ്ങളുടെ പ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്നു.
ചില ലുക്കീമിയ രോഗികളില്‍ ക്രമമായ രക്തകോശ എണ്ണത്തില്‍ ഉയർന്ന ശ്വേത രക്തകോശ അളവ് കാണാന്‍ സാധിക്കാറില്ല. ഇത്തരം അസാധാരണ അവസ്ഥയെ അലുക്കീമിയ എന്ന് വിളിക്കുന്നു. അർബുദ വാഹിനികളായ അസ്ഥി മജ്ജകള്‍ അപ്പോഴും സാധാരണ രക്തകോശങ്ങളുടെ ഉത്പാദന തടസ്സപ്പെടുത്തുന്നു. ഇത്തരം കോശങ്ങള്‍ രക്തവാഹിനിയില്‍ എത്താതെ മജ്ജയില്‍ സ്ഥിതി ചെയ്യുന്നെങ്കിലും രക്ത പരിശോധനയില്‍ കാണാവുന്നതാണ്. ഒരു ലുക്കീമിയ രോഗിക്ക് രക്തവാറ്റിനിയിലെ ശ്വേത രക്ത കോശ അളവ് സാധാരണമോ കുറവോ ആകാം. അലുക്കീമിയ നാല് പ്രധാന ലുക്കീമിയ തരങ്ങളായ് പ്രത്യക്ഷപ്പെടുന്നു. പ്രത്യേകിച്ച്, രോമ ലുക്കീമിയ കോശങ്ങളില്‍ ഇത് സാധാരണം.
നാല് പ്രധാന വിഭാഗങ്ങള്
ലുക്കീമിയ എന്നത് ഒരു കൂട്ടം രോഗങ്ങളെ ഉള്‍ക്കൊളളുന്ന ഒരു വിശാല പദമാണ്.
ശാസ്ത്രീയവും രോഗലക്ഷണ ശാസ്ത്രപരവുമായ് ലുക്കീമിയായെ തീവ്രം, ദീർഘകാം ബാധിക്കുന്നത് എന്നീ രണ്ട് അവസ്ഥകളായ് തിരിച്ചിരിക്കുന്നു.
കാരണങ്ങളും അപകട സാധ്യതകളും
എല്ലാത്തരം ലുക്കീമിയകളുടെയും കാരണം അജ്ഞാതമാണ്. വിവിധ ലുക്കീമിയകളുടെ കാരണങ്ങള്‍ പലതാണ്. വളരെ വിരളമായി മാത്രമേ സുനിശ്ചിത കാരണം അറിയാനാവൂ. ഗവേഷകർക്ക് നാല് പ്രധാന കാരണങ്ങളുണ്ടെന്ന് സംശയിക്കുന്നു.
ലുക്കീമിയ മറ്റ് അർബുദങ്ങളെപ്പോലെ ഡി.എന്‍.എ.-യുടെ വിഭജനം മൂലം മുഴകളെ നിഗ്രഹിക്കുന്ന ഓന്‍കോ ജീനുകളെ ഉത്സാഹിപ്പിക്കുകയും നിരുത്സാഹിപ്പിക്കുകയും കോശങ്ങളുടെ നാശം, അനന്തരം വിഭജനം എന്നിവയുടെ ക്രമീകരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം വ്യതിയാനങ്ങള്‍ സ്വയം പ്രേരിതമോ റേഡിയേഷന്റെയോ കാർസിനോജിനിക് (രാസവസ്തു) ഘടകങ്ങളുടെ സാമീപ്യമോ കാരണമാകാം. കൂടാതെ, ജനിതക ഘടകങ്ങളുടെ പ്രേരണയും കാരണമാകാം. കൊഹോർട്ടും അവസ്ഥാ നിയന്ത്രണ പഠനങ്ങളും ബന്ധപ്പെടുത്തുന്നത് പെട്രോളിയം രാസവസ്തുക്കളായ ബെന്‍സീന്‍, പോലുളളവയുടെ സാമീപ്യവുമാണ്. അതുപോലെ മുടിയില്‍ പുരട്ടുന്ന ചായവും ചിലതരം ലുക്കീമിയയ്ക്ക് കാരണമാകുന്നു.
വൈറസ്സുകളും ചിലതരം ലുക്കീമിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് എ.എല്‍.എല്‍. ബന്ധമുളള വൈറല്‍ സാക്രമിക രോഗങ്ങളായ എച്ച്.ഐ.വി. ഹ്യൂമണ്‍ ടി. ലിംബോട്രോപ്പിക് വൈറസ്സ്.
ഫണ്‍കൊണി വിളർച്ച തീവ്ര മൈലോജീനിയസ് ലുക്കീമിയയുടെ അപായ സാധ്യതയാണ്.
ലുക്കീമിയയുടെ കാരണമോ കാരണങ്ങളോ കണ്ടെത്തിയാലും ഈ രോഗത്തെ തടയാന്‍ സാധ്യമല്ല. രോഗകാരണം അറിയാമെങ്കിലും അവ പ്രകൃത്യാ സംഭവിക്കുന്ന പശ്ചാത്തലമുളള റേഡിയേഷന്‍ കാരണമാണെങ്കില്‍ നേരിട്ട് നിയന്ത്രിക്കുക അസാധ്യം, അതുപോലെ രോഗം തടയലും.
സ്ത്രീകളില്‍ സാധാരണയായി കാണപ്പെടുന്നതും സ്ത്രീകളുടെ മരണത്തിന് ഇടയാക്കുന്ന രോഗങ്ങളില്‍ രണ്ടാമത്തേതുമാണ് സ്തനാർബുദം. ഒരു സ്ത്രീയുടെ ജീവിത ചക്രത്തില്‍ സ്തനാർബുദ അപകട സാധ്യത ഒന്‍പതില്‍ ഒന്നാണ്.
ലക്ഷണങ്ങള്
അപകട സാധ്യതകള്
ചികിത്സ
ചുവടെ പറഞ്ഞ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടർമാർക്ക് നിശ്ചയിക്കാം.
പ്രതിരോധം
സ്തനാർബുദം ഉണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണിക്കുക. സ്തനാർബുദം ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. എങ്കിലും പരിസോധനയും ചികിത്സയും വൈകിയാല്‍ മരണത്തിലേക്ക് നയിക്കാം.
അര്‍ബുദം എന്ന പദത്തിന് സംസ്കൃതത്തില്‍ ‘ബഹുകോടി’ എന്നാണര്‍ഥം. ക്രമത്തിലധികമായി ഉണ്ടാവുകയും വളരുകയും വ്യാപിക്കുകയും ചെയ്യുന്നത് അര്‍ബുദകോശങ്ങളുടെ പ്രത്യേകതയാണ്. സാധാരണ കോശങ്ങള്‍ക്ക് കോശ വളര്‍ച്ച, കോശ വിഭജനം, കോശ മരണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്. ഇത് ജീവനുള്ള കോശങ്ങളില്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍ കാന്‍സര്‍ കോശങ്ങളില്‍ കോശമരണം സംഭവിക്കാതെ അവ അനിയന്ത്രിമായി വിഭജിച്ച് പെരുകുന്നു.
സ്വയം കണ്ടത്തൊന്‍ കഴിയുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം. നിര്‍ഭാഗ്യവശാല്‍ സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്.
സ്തനാര്ബുദം - സാധ്യതകള് ആര്‍ക്കൊക്കെ?
കാരണങ്ങള്
പാലുല്‍പാദിക്കുന്ന ഗ്രന്ഥികള്‍, പാല്‍ വഹിച്ചുകൊണ്ടുപോകുന്ന നാളികള്‍, കൊഴുപ്പുകലകള്‍, രക്തക്കുഴലുകള്‍, ലിംഫ് നാളികള്‍ എന്നിവയാലാണ് സ്തനങ്ങള്‍ പ്രധാനമായും നിര്‍മിക്കപ്പെട്ടിരിക്കുന്ന്. എണ്‍പത് ശതമാനം സ്തനാര്‍ബുദവും പാല്‍ വഹിച്ചുകൊണ്ടുപോകുന്ന നാളികളുടെ ഉള്‍ഭാഗത്തെ ആവരണ സ്തരത്തെയാണ് ബാധിക്കാറുള്ളത്. ശേഷിക്കുന്നവ പാല്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികള്‍, മറ്റ് കലകള്‍ എന്നിവരെ ബാധിക്കുന്നവയാണ്.
സ്തനാര്‍ബുദത്തിന് വഴിവെക്കുന്ന സാഹചര്യങ്ങള്‍ പലതാണ്. ഈസ്ട്രജന്‍ ഹോര്‍മോണിന്‍െറ പ്രഭാവം ദീര്‍ഘനാള്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നത് സ്തനാര്‍ബുദത്തിനിടയാക്കുന്ന പ്രധാന ഘടകമാണ്. ഗര്‍ഭിണിയാകുന്നതോടെ ഈസ്ട്രജന്‍െറ പ്രഭാവം കുറയുകയും പ്രോജസ്റ്ററോണ്‍ കൂടുകയും ചെയ്യും. എന്നാല്‍ നേരത്തെ ഋതുമതിയാകുന്ന പെണ്‍കുട്ടി 30 വയസ്സാകുമ്പോള്‍ ആദ്യ ഗര്‍ഭം ധരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ കൂടുതല്‍ കാണുന്നത്. ഈസ്ട്രജന്‍െറ പ്രവര്‍ത്തനം തടസ്സമില്ലാതെ ദീര്‍ഘനാള്‍ നിലനില്‍ക്കാന്‍ ഇതിടയാക്കുകയും സ്തനാര്‍ബുദത്തിന് വഴിവെക്കുകയും ചെയ്യുന്നു. കുട്ടികളുടെ എണ്ണം കുറക്കുന്നതും നല്ല പ്രവണതയല്ല.
തെറ്റായ ജീവിതശൈലിയും സ്തനാര്‍ബുദ സാധ്യത കൂട്ടാറുണ്ട്. വ്യായാമക്കുറവ്, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡുകള്‍, കൃത്രിമ നിറം കലര്‍ന്ന ഭക്ഷണങ്ങള്‍ തുടങ്ങി പൊണ്ണത്തടിയിലേക്ക് നയിക്കുന്ന ജീവിതശൈലി സ്തനാര്‍ബുദത്തിനിടയാക്കും. വിഷാദം, തൊഴില്‍സമ്മര്‍ദം, മദ്യപാനം, പുകയിലയുടെ ഉപയോഗം, കീടനാശിനികള്‍, അന്തരീക്ഷ മലിനീകരണം ഇവയൊക്കെ സ്തനാര്‍ബുദത്തിനിടയാക്കുന്ന മറ്റ് ഘടകങ്ങളാണ്.
ലക്ഷണങ്ങള്
സ്തനാര്ബുദത്തിന്െറ വിവിധ ഘട്ടങ്ങള്‍ പ്രാരംഭദശ
ആദ്യഘട്ടത്തില്‍ അര്‍ബുദം സ്തനത്തിലും കക്ഷത്തിലും കഴലകളിലുമായി ഒതുങ്ങിനില്‍ക്കും. കണ്ടത്തൊനായാല്‍ കാര്യമായ വിഷമതകളില്ലാതെ ചികിത്സിച്ച് ഭേദമാക്കാനാകും.
രണ്ടാം ഘട്ടം 3-5 സെ.മി വരെയായിരിക്കും ഈ ഘട്ടത്തില്‍ മുഴയുടെ വലുപ്പം. സ്തനത്തിലും കക്ഷത്തിലുമായി ഒതുങ്ങി നില്‍ക്കുന്നു. സ്വയം പരിശോധനയിലൂടെ കണ്ടത്തൊനാകും.
മൂന്നാംഘട്ടം : അര്‍ബുദം വ്യാപിച്ചെങ്കിലും സ്തനത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കും.
നാലാഘട്ടം: അര്‍ബുദം മറ്റവയവങ്ങളിലേക്കും ബാധിക്കുന്ന അവസ്ഥയാണിത്. രോഗം ബാധിച്ച കോശഭാഗങ്ങളില്‍നിന്ന് അര്‍ബുദം ലിംഫ് ഗ്രന്ഥികളിലൂടെയോ ധമനികളിലൂടെയോ ശ്വാസകോശം, അസ്ഥികള്‍, തലച്ചോര്‍ തുടങ്ങിയ ഏതെങ്കിലും ഭാഗത്തേക്ക് വ്യാപിക്കാനിടയാകും.
സ്വയം പരിശോധനയിലൂടെ കണ്ടത്തൊം.
അല്‍പം ശ്രദ്ധിച്ചാല്‍ സ്വയം പരിശോധനയിലൂടത്തെന്നെ സ്തനാര്‍ബുദം കണ്ടത്തൊം. ആര്‍ത്തവം തുടങ്ങി പത്ത് ദിവസത്തിന് ശേഷം ഏതെങ്കിലുമൊരെ ദിവസം സ്വയം സ്തനപരിശോധന നടത്തേണ്ടതാണ്. ആര്‍ത്തവം നിലച്ചവര്‍ മാസത്തിലൊരിക്കല്‍ ഏതെങ്കിലുമൊരു ദിവസം സ്വയം പരിശോധിക്കാം. ഇടത് സ്തനം വലതു കൈ ഉപയോഗിച്ചും വലത് സ്തനം ഇടതു കൈ ഉപയോഗിച്ചും പരിശോധിക്കാം. ഇരു കൈകളും അരക്കെട്ടില്‍ വെച്ച് കണ്ണാടിക്ക് മുമ്പില്‍ നില്‍ക്കുക.
സ്തനങ്ങള്‍ ഒരേ നിരപ്പിലാണോ ചര്‍മത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് നിരീക്ഷിക്കുക.
സ്തന ചര്‍മത്തില്‍ തടിപ്പോ ഞൊറിവോ നിറവ്യത്യാസമോ ഉണ്ടോ എന്ന് നോക്കുക.
രണ്ട് കൈകളും ഉയര്‍ത്തിപ്പിടിച്ച് വീണ്ടും പരിശോധന ചെയ്യുക.
അമര്‍ത്തുമ്പോള്‍ സ്രാവം ഉണ്ടോ എന്ന് നിരീക്ഷിക്കുക.
ഇനിയുള്ള പരിശോധനകള്‍ നിന്നോ കിടന്നോ ചെയ്യുക.
ഇടത് കൈ ഉയര്‍ത്തി തലക്ക് പിന്നില്‍ വക്കുക.
എണ്ണയോ സോപ്പോ പുരട്ടിയ വിരലുകളുടെ ഉള്‍വശം കൊണ്ട് സ്തനം വൃത്താകൃതിയില്‍ പരിശോധിക്കുക. കക്ഷവും കക്ഷത്തോട് ചേര്‍ന്ന ഭാഗവും പരിശോധിക്കുക.
ഇടത് തോളിനടിയില്‍ തലയിണ വച്ച് ഇടത് കൈപൊക്കി വലതു കൈ കൊണ്ട് ഇടത്തേ സ്തനവും വലതു തോളിനടിയില്‍ തലയിണവെച്ച് വലതു കൈപൊക്കി ഇടത് കൈ കൊണ്ട് വലത്തേ സ്തനവും പരിശോധിക്കാം
അസാധാരണമായി തോന്നുന്നവ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം. ആര്‍ത്തവ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ചിലരില്‍ സ്തനങ്ങളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്നു എന്നതിനാല്‍ ആര്‍ത്തവ സമയത്തും അതിന് തൊട്ട്മുമ്പും സ്വയം പരിശോധന ഒഴിവാക്കുക.
സ്തനാര്ബുദം പ്രതിരോധിക്കാം
ആരോഗ്യകരമായ ജീവിതശൈലി കാന്‍സര്‍ പ്രതിരോധത്തിന് അനിവാര്യമാണ്. മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതും അര്‍ബുദത്തെ പ്രതിരോധിക്കും. ലഘുവ്യായാമങ്ങള്‍ക്കൊപ്പം ജീവകങ്ങള്‍ കൂടുതലും കൊഴുപ്പു കുറവുള്ളതുമായ ഭക്ഷണങ്ങള്‍ ശീലമാക്കണം. ബീറ്റ്റൂട്ട്, മുരിങ്ങയില, കോളി ഫ്ളവര്‍, കാബേജ്, ചുവന്നുള്ളി, മഞ്ഞള്‍, തക്കാളി, ഇഞ്ചി, വാഴക്കൂമ്പ്, വെളുത്തുള്ളി, കുരുമുളക്, ഗ്രാമ്പൂ, മധുരക്കിഴങ്ങ്, ചെറുമത്സ്യങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്‍ ഇവ ചേരുന്ന നാടന്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണുചിതം.
ശക്തമായ നിരോക്സീകാരിയായ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ‘കുര്‍കുമിന്‍’ എന്ന ഘടകത്തിന് അര്‍ബുദത്തിന്‍െറ പാരമ്പര്യ സാധ്യതകളെ തടയാനും അര്‍ബുദമുഴകളിലേക്കുള്ള രക്തസഞ്ചാരം വര്‍ധിക്കാതെ തടയാനും കഴിയും. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ ചുരുക്കാന്‍ ഇഞ്ചിയും ഗുണകരമാണ്. കാബേജിലടങ്ങിയിരിക്കുന്ന ‘ഗന്ധക’ത്തിനും സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ട്.
ഉപ്പ് ചേര്‍ത്ത് സംസ്കരിച്ച വിഭവങ്ങള്‍, കരിഞ്ഞതും പൊരിച്ചതുമായ ആഹാരങ്ങള്‍, കൃത്രിമ നിറം അടങ്ങിയ ബേക്കറി സാധനങ്ങള്‍ ഇവ ഒഴിവാക്കുകയും വേണം.
സ്വയം സ്തന പരിശോധന സ്തനാര്‍ബുദ പ്രതിരോധത്തിന് ഏറെ അനിവാര്യമായ ഒരു ഘടകമാണ്.
ചികിത്സ
എത്രയും നേരത്തെ സ്തനാര്‍ബുദം കണ്ടത്തെുന്നതുമായി ചികിത്സയുടെ വിജയത്തിന് ഏറെ ബന്ധമുണ്ട്. ജീവിതശൈലി മെച്ചപ്പെടുത്തുന്നതോടൊപ്പം രോഗപ്രതിരോധത്തിന് സഹായകമാകുന്ന വിധത്തിലുള്ള ചികിത്സകളാണ് ആയുര്‍വേദം നല്‍കുക. അര്‍ബുദ ചികിത്സയുടെ വിജയത്തിന് സാന്ത്വനചികിത്സയും അനിവാര്യമാണ്. സുഖാവസ്ഥ നിലനിര്‍ത്തി ആത്മവിശ്വാസം കൂട്ടാനും ആയുസ്സ് നിലനിര്‍ത്താനും സാന്ത്വന ചികിത്സക്ക് കഴിയാറുണ്ട്.
(കടപ്പാട്:മാധ്യമം)
മറ്റേതൊരു രോഗാവസ്ഥപോലെ, സര്‍വസാധാരണമായൊരു രോഗമായി മാറിക്കൊണ്ടിരിക്കുകയാണ് കാന്‍സറും. പണ്ടൊക്കെ വിരലിലെണ്ണാവുന്നവരാണ് കാന്‍സര്‍ ബാധിതരെങ്കില്‍ ഇന്ന് അതില്‍നിന്ന് വ്യത്യസ്തമായി അനേകം പേര്‍ ഈ മഹാരോഗത്തിന്‍െറ പിടിയിലമര്‍ന്നുകൊണ്ടിരിക്കുന്നു.
സാധാരണഗതിയില്‍ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ വിഭജനവും വളര്‍ച്ചയും വളരെ നിയന്ത്രിക്കപ്പെട്ട രീതിയിലാണ്. എന്നാല്‍, ചിലപ്പോള്‍ ഈ നിയന്ത്രണങ്ങള്‍ ഇല്ലാതെ അവ വളരെ വേഗത്തില്‍ വളരാനും വിഭജിക്കാനും തുടങ്ങുന്നു. ഇതാണ് കാന്‍സര്‍. ഇത് ശരീരത്തിലെ എല്ലാ കോശങ്ങളെയും ബാധിക്കാം. ഉദാഹരണത്തിന് ശ്വാസകോശം, അന്നനാളം, വായ, വന്‍കുടല്‍, മലദ്വാരം, സ്തനങ്ങള്‍, ഗര്‍ഭാശയം എന്നിവ. ഇതില്‍തന്നെ ഏറ്റവും കൂടുതലായി ഇന്ത്യയില്‍ കാണപ്പെടുന്നത് വായിലെ കാന്‍സര്‍ (Oral Cancer) ആണ്.
പുകവലി, മുറുക്ക്, പാന്‍മസാല, പാസിവ് സ്മോക്കിങ്, മദ്യപാനം, വിറ്റമിനുകളുടെ കുറവ്, വൈറസുകള്‍, എച്ച്.പി.വി കാന്‍ഡിഡ ഫംഗസുകള്‍ എന്നിവ കാന്‍സറിന് കാരണമാകാം.
വിട്ടുമാറാത്ത സാംക്രമിക രോഗങ്ങള്‍, പരമ്പരാഗതമായ ജനിതക വൈകല്യങ്ങള്‍, അമിതമായ എരിവും മസാലയും അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുക എന്നിവയും രോഗ കാരണമാകാം.
എറിത്രോപ്ളാക്കിയ, ഓറല്‍ സബ്മക്കസ് ഫൈബ്രോസിസ് എന്നിവ കാന്‍സറിനു മുമ്പുള്ള അവസ്ഥയാണ്. എന്നാല്‍, ഇവയെല്ലാം കാന്‍സറായി മാറണമെന്നില്ല. പുകയില ഉപയോഗം പൂര്‍ണമായി നിര്‍ത്തുകയും ലിഷന്‍സ് ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയും ആന്‍റി ഓക്സിഡന്‍റ്സ് കഴിക്കുകയും ചെയ്യുകയാണ് പ്രധാന ചികിത്സാരീതി. ഈ ഘട്ടത്തില്‍ ചികിത്സിച്ചാല്‍ കാന്‍സര്‍ വരുന്നതിനെ തടയാന്‍ കഴിയും.
രക്തപരിശോധന, സി.ടി സ്കാന്‍, എം.ആര്‍.ഐ സ്കാന്‍, ബയോപ്സി, വെല്‍സ്കോപ് തുടങ്ങിയവയാണ് രോഗനിര്‍ണയ മാര്‍ഗങ്ങള്‍.
നേരത്തേ കണ്ടുപിടിക്കുകയും ശരിയായ ചികിത്സ തുടങ്ങുകയുമാണെങ്കില്‍ മിക്ക ഓറല്‍ കാന്‍സറുകളും ചികിത്സിച്ച് പൂര്‍ണമായി ഭേദമാക്കാം.
സര്‍ജറി, റേഡിയോതെറപ്പി, കീമോ, പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് എന്നിങ്ങനെ ചികിത്സാരീതിയെ നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
രോഗിയുടെ പ്രായം, രോഗത്തിന്‍െറ തരം, വലുപ്പം, സ്ഥാനം ഇവയെ ആശ്രയിച്ചായിരിക്കും ചികിത്സാ പദ്ധതി ഡോക്ടര്‍ തീരുമാനിക്കുന്നത്.
പ്രതിരോധമാണ് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്. അതുകൊണ്ട് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പുകവലി, മുറുക്ക് മുതലായ ദുശ്ശീലങ്ങള്‍ ഒഴിവാക്കുക, ഭക്ഷണരീതിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുക, കൃത്യമായ ഇടവേളകളില്‍ മിതമായ അളവില്‍ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക, പുറമെനിന്നുള്ള ആഹാരവും ജങ്ക്ഫുഡും പരമാവധി കുറക്കുക, ഭക്ഷണത്തില്‍ ശുദ്ധമായ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക എന്നിവയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍.
സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദരോഗങ്ങളില്‍ ബ്രെസ്റ്റ് കാന്‍സറിന് ശേഷം ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ഗര്‍ഭാശയ ഗള കാന്‍സറാണ്. പ്രതിവര്‍ഷം ലോകമെമ്പാടും അഞ്ച് ലക്ഷം പേര്‍ക്ക് ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. രോഗബാധിതരുടെ 20 ശതമാനം ഇന്ത്യയിലാണെന്നത് ഇതിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. അവികസിത രാജ്യങ്ങളിലെ ഗര്‍ഭാശയ ഗള കാന്‍സര്‍ ബാധിച്ചവരുടെ സംഖ്യ വളരെയധികമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സ്തനാര്‍ബുദത്തിനെക്കാള്‍ കൂടുതല്‍ ഗര്‍ഭാശയ ഗള കാന്‍സറാണ് ഒന്നാംസ്ഥാനത്ത്. മറ്റ് കാന്‍സറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗര്‍ഭാശയഗള കാന്‍സറിന്‍െറ കാരണം വ്യക്തമാണ്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് എന്ന രോഗാണുവാണ് ഈ അര്‍ബുദത്തിന് കാരണമെന്ന് വൈദ്യശാസ്ത്രം കണ്ടത്തെിയിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെയാണ് രോഗാണു പകരുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. രോഗം ബാധിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ വൈറസ് ബാധിച്ച കോശങ്ങളെ കണ്ടുപിടിക്കാന്‍ സാധിക്കും. ഇക്കാരണത്താല്‍ രോഗം വരാതെ തടയാനും മതിയായ ചികിത്സ നല്‍കി രോഗം മാറ്റാനും കഴിയുമെന്നതാണ് മറ്റൊരു വസ്തുത.
രോഗ ലക്ഷണങ്ങള്
മേല്‍പറഞ്ഞ ലക്ഷണങ്ങളെല്ലാം ഗര്‍ഭാശയ ഗള കാന്‍സറിന്‍െറ ആരംഭ ലക്ഷണങ്ങളായി കണക്കാക്കാം. മറ്റുകാരണങ്ങള്‍ കൊണ്ടും രോഗം വരാവുന്നതാണ്. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവെന്ന് കരുതി എല്ലാം കാന്‍സറാവണമെന്നില്ല. എന്നിരുന്നാലും ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നപക്ഷം വിശദമായ പരിശോധനക്ക് വിധേയമാകേണ്ടതാണ്.
രോഗനിര്‍ണയം എങ്ങനെ?
പാപ് (PAP) ടെസ്റ്റാണ് പൊതുവെ രോഗനിര്‍ണത്തിന് അംഗീകരിക്കപ്പെട്ട പരിശോധനാ രീതി. ഗര്‍ഭാശയ മുഖത്തുനിന്ന് കോശങ്ങള്‍ പ്രത്യേക ബ്രഷ് വഴി അടര്‍ത്തിയെടുത്ത് സൂക്ഷ്മ ദര്‍ശിനിയിലൂടെ നോക്കുന്ന രീതിയാണിത്. ആര്‍ത്തവം കഴിഞ്ഞ് പത്തിനും ഇരുപതിനും ഇടയിലുള്ള ദിവസമാണ് പാപ്ടെസ്റ്റിന് ഉത്തമം. വേദനാരഹിതവും അഞ്ച് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്നതുമാണിത്. പ്രത്യേകിച്ച്, മരുന്നോ ബോധംകെടുത്തേണ്ട ആവശ്യമോ ഒന്നുംതന്നെയില്ല. സാധാരണ എല്ലാ ആശുപത്രികളിലും ചുരുങ്ങിയ ചെലവില്‍ നടത്താവുന്നതും വേഗം തന്നെ പരിശോധനാ ഫലം ലഭിക്കുന്നതുമാണ്.
ടെസ്റ്റ് ആരൊക്കെ എപ്പോള്‍ ചെയ്യണം?
വരുവാന്‍ സാധ്യതയുള്ളവര്‍
അടുത്തകാലത്ത് ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ തടുക്കാന്‍ കഴിയുന്ന വാക്സിനേഷന്‍ നിലവില്‍ വരുകയുണ്ടായി. ഒമ്പത് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളിലാണ് ഇത് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കൂടാതെഹ്യൂമന്‍ പാപ്പിലോമ വൈറസ് ബാധിച്ചിട്ടില്ലാത്ത സ്ത്രീകള്‍ക്കും വാക്സിനേഷന്‍ പ്രയോജനപ്പെടുത്താം. വാക്സിനേഷന് വളരെയധികം ചെലവുള്ളതിനാല്‍ നമ്മുടെ രാജ്യത്ത് ഇത് പ്രചാരത്തില്‍ വന്നിട്ടില്ല.
ചികിത്സ
ബയോപ്സിയിലൂടെയാണ് രോഗനിര്‍ണയം സാധ്യമാക്കുക. ആവശ്യമായാല്‍ ശസ്ത്രക്രിയകൂടാതെ റേഡിയേഷനും മരുന്നും ഉപയോഗിച്ച് ഗര്‍ഭാശയ ഗള കാന്‍സര്‍ പൂര്‍ണമായും മാറ്റിയെടുക്കാന്‍ സാധിക്കും. അവസാന ദശയില്‍ വരുന്ന രോഗം ചികിത്സിച്ച് മാറ്റാന്‍ പ്രയാസമായിരിക്കും.
കടപ്പാട്:ഡോ. സി.എന്‍. മോഹനന്‍ നായര്‍
സ്തനാര്ബുദം
ആഗോളതലത്തില്‍ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളില്‍ ഏറ്റവും മുന്നിലാണ് സ്തനാര്‍ബുദം. എന്നാല്‍, തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായാല്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്നതാണ് സ്തനാര്‍ബുദം.
സ്തനത്തില്‍ തടിപ്പ്, മുഴ, സ്തനത്തിലോ മുഴയിലോ വേദന, സ്തന ചര്‍മ്മത്തില്‍ വ്യത്യാസം, മുലക്കണ്ണില്‍ പൊട്ടല്‍, മുലക്കണ്ണ് ഉള്ളിലേക്കു വളയുക, രക്തമയമുള്ള സ്രവം, കക്ഷത്തിലെ തടിപ്പ്, സ്തനങ്ങിലെ തടിപ്പിലുള്ള വ്യത്യാസം എന്നിവ സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സ്തനാര്‍ബുദം കണ്ടെത്താനുള്ള പ്രധാന പരിശോധന മാമോഗ്രാഫിയാണ്. കൂടാതെ സ്വയം സ്തന പരിശോധനയിയൂടെയും രോഗം കണ്ടെത്താവുന്നതാണ്.
ഗര്‍ഭാശയഗള കാന്‍സര്‍
മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍ സെര്‍വിക്കല്‍ (കാന്‍സര്‍). സ്താനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറാണിത്. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് കാന്‍സറിനു കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിനു 1015 വര്‍ഷം മുമ്പു തന്നെ കാന്‍സറിനു കാരണമാകുന്ന കോശമാറ്റങ്ങള്‍ ഗര്‍ഭാശയഗളത്തില്‍ നടക്കും. അതുകൊണ്ട് സ്‌ക്രീനിങ്ങിലൂടെ കോശമാറ്റങ്ങള്‍ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനും പറ്റും.
ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുക, ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുള്ള സമയത്തെ രക്തംപോക്ക് എന്നിവ ഗര്‍ഭാശയഗള കാന്‍സറിന്റെ ലക്ഷണമാവാം. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഗര്‍ഭാശഗള കാന്‍സറാണോ എന്നറിയാന്‍ സ്‌ക്രീനിങ്ങ് നടത്തണം.
പാപ്‌സ്മിയറാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന സ്‌ക്രീനിങ്ങ് പരിശോധന. വേദനയോ പാര്‍ശ്വഫലങ്ങളോ വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഗര്‍ഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യ പടി. പിന്നീട് ഗര്‍ഭാശയമുഖത്തിന്റെ അകത്തും പുറത്തുമുള്ള കോശങ്ങള്‍ സ്പാറ്റുല എന്ന ഉപകരണം കൊണ്ട് ശേഖരിച്ചു പരിശോധിക്കും. ഈ കോശങ്ങളെ സൂക്ഷ്മ നിരീക്ഷണിയിലൂടെ മാറ്റങ്ങളുണ്ടോയെന്നു നോക്കുന്നു.
പാപ് സ്മിയറില്‍ എന്തെങ്കിലും പ്രകടമായ മാറ്റം കണ്ടാല്‍ കോള്‍പ്പോസ്‌കോപ്പി പരിശോധന നടത്താം. എച്ച് പി വി ടെസ്റ്റും സ്‌ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകുന്ന എച്ച് പി വി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടു വര്‍ഷം മുതല്‍ പാപ് സ്മിയര്‍ നടത്താം. ആദ്യ മൂന്നു വര്‍ഷത്തില്‍ എല്ലാ പ്രാവശ്യവും തുടര്‍ന്ന് 65 വയസ്സു വരെ മൂന്നു വര്‍ഷത്തിലൊരിക്കലും പരിശോധ നടത്തേണ്ടതാണ്.
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ അറിയാം
പുരുഷന്മാരില്‍ കണ്ടുവരുന്ന കാന്‍സറാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. പ്രായം കൂടുന്നത് ഈ കാന്‍സറിനുള്ള സാധ്യതയെ സ്വാധീനിക്കാം. മൂത്രമൊഴിക്കുന്നതിനുള്ള പ്രശ്‌നങ്ങളാണ് പ്രേസ്‌റ്റേറ്റ് കാന്‍സറിന്റെ ലക്ഷണമായി കാണുന്നത്. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നതും മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളും കടുത്തവേദനയും അപകട ലക്ഷണങ്ങളായി കരുതേണ്ടതാണ്. രോഗലക്ഷണങ്ങളെ വിലയിരുത്തിയതിനു ശേഷം ശാരീരിക പരിശോധന, സ്‌കാനിങ്ങ്, ബയോപ്‌സി എന്നിവ ചെയ്യും.
40 കഴിഞ്ഞാല്‍ പിഎസ്എ ടെസ്റ്റ് എന്നുപറയുന്ന രക്തപരിശോധന നടത്താവുന്നതാണ്. പിഎസ്എ അളവ് എപ്പോഴും കാന്‍സറിന്റെ സൂചനയാകണമെന്നില്ല. പിഎസ്എ ഫലത്തോടൊപ്പം, പിഎസ്എ അളവ് നാല് നാനോഗ്രാമോ അതില്‍ കൂടുതലോ ആണെങ്കില്‍ കാന്‍സര്‍ നിര്‍ണ്ണയ പരിശോധനകള്‍ നടത്താറുണ്ട്. 40 വയസ്സിനു ശേഷം എല്ലാ പുരുഷന്മാരും വര്‍ഷത്തിലൊരിക്കല്‍ പിഎസ്എ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.
കൊളോറെക്ടല്‍ കാന്‍സര്‍
വന്‍കുടലിലും മലാശയത്തിലുമുണ്ടാകുന്ന കാന്‍സറുകളും ( കൊളോറെക്ടല്‍ കാന്‍സര്‍ ) ലക്ഷണങ്ങളിലൂടെ മുന്‍കൂട്ടി കണ്ടെത്താം. മലത്തിലൂടെ രക്തം പോകുക, മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന മലബന്ധം, അടിവയറ്റിലുണ്ടാകുന്ന വേദന, ഭാരനഷ്ടം എന്നിവയൊക്കെ ഇത്തരം കാന്‍സറുകളുടെ ലക്ഷണമാവാം. ഇത്തരം ലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ ഡോക്ടറെ സമീപിക്കണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വന്‍കുടലില്‍ മുഴകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ 10 വയസ്സിനു മുമ്പേ മറ്റ് അംഗങ്ങളും സ്‌ക്രീനിങ്ങ് തുടങ്ങണം. മലത്തില്‍ രക്തത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഫീക്കല്‍ ഔക്കള്‍ട്ട് ബ്ലഡ് ടെസ്റ്റ് ( എഫ്.ഒ.ബി ) കോളനോ സ്‌കോപ്പി എന്നീ പരിശോധനകളാണ് സ്‌ക്രീനിങ്ങിനായി ഉപയോഗിക്കുന്നത്. ഇവയില്‍ എഫ്.ഒ.ബി വര്‍ഷന്തോറുമാണ് നടത്തേണ്ടത്. കൂടുതലും പ്രായം ചെന്നവരിലാണ് ഇത്തരം കാന്‍സറുകള്‍ കണ്ടുവരുന്നത് എന്നതുകൊണ്ട് 40 വയസ്സു മുതല്‍ ഇത്തരം സ്‌ക്രീനിങ്ങിനു വിധേയരാക്കേണ്ടതാണ്.
ശ്വാസകോശ കാന്‍സര്‍
ശ്വാസകോശ കാന്‍സറിന്റെ കാര്യത്തില്‍ പലപ്പോഴും രോഗം ഗുരുതരമായി കഴിഞ്ഞേ ലക്ഷണങ്ങള്‍ പ്രകടമാകൂ എന്നതുകൊണ്ടു തന്നെ മുന്‍കൂട്ടി തിരിച്ചറിയല്‍ പ്രയാസമാണ്. പക്ഷേ, രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ചെസ്റ്റ് എക്‌സ്‌റേയിലൂടെ രോഗതീവ്രത ഉണ്ടോ എന്നറിയാം. പുകവലി പതിവാക്കിയവര്‍, ആസ്ബറ്റോസ്, ചില രാസവസ്തുക്കള്‍ എന്നിവയുമായി സ്ഥിരം ബന്ധപ്പെടുന്ന ജോലികളിലേര്‍പ്പെടുന്നവര്‍ തുടങ്ങിയവരെല്ലാം പ്രകടമായ ലക്ഷണങ്ങളില്ലെങ്കിലും സിടി സ്‌കാന്‍ പരിശോധനയ്ക്കു വിധേയരാകുന്നത് നല്ലതാണ്.
മൂന്നാംലോക രാഷ്ട്രങ്ങളില്‍ കണ്ടെത്തുന്ന 80 ശതമാനം കാന്‍സറുകളും ഗുരുതരാവസ്ഥയിലെത്തിയതിനു ശേഷമാണ് തിരിച്ചറിയപ്പെടുന്നത്. ഇത്തരം കേസുകളില്‍ 7080 ശതമാനവും മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പൂര്‍ണ്ണമായി സുഖപ്പെടുത്താനാവും എന്നതൊരു ദു: ഖ സത്യമാണ്. അതുകൊണ്ടു തന്നെ, സ്‌പെഷ്യലിസ്റ്റുകളുടെ ഈ യുഗത്തില്‍ ഫാമിലി ഡോക്ടര്‍ എന്ന ആശയത്തിന് പ്രസക്തിയേറുന്നു. വര്‍ഷാവര്‍ഷമുള്ള പരിശോധനകളില്‍ നിങ്ങള്‍ക്കാവശ്യമുള്ള കാന്‍സര്‍ സ്‌ക്രീനിങ്ങുകള്‍ ഉപ്പെടുത്താനും ലക്ഷണങ്ങളോടൊപ്പം കുടുംബപാരമ്പര്യവും ജീവിതശൈലിയും കണക്കിലെടുത്ത് രോഗം മുന്‍കൂട്ടി തിരിച്ചറിയാനും വേണ്ട സമയത്ത് ചികിത്സ തുടങ്ങാനും കുടുംബ ഡോക്ടര്‍ക്ക് എളുപ്പം കഴിഞ്ഞേക്കും. പുകയില ഒഴിവാക്കുന്നത് ശ്വാസകോശാര്‍ബുദം തടയുന്നതിനു സഹായിക്കും.
ഈ കാന്‍സര്‍ ലക്ഷണങ്ങളിലൂടെ അറിയാം
നാസോഫാരിങ്‌സ്
മൂക്കൊലിപ്പ്, സ്ഥിരം മൂക്കടപ്പ്, കേള്‍വിക്കുറവ്, കഴുത്തിനു മുകള്‍ വശത്തായി മുഴകളും വീക്കവും.
ലാരിങ്‌സ്
തുടര്‍ച്ചയായി ഒച്ചയടപ്പ് രണ്ടുമാസത്തില്‍ കൂടുതല്‍.
ആമാശയം
മുകള്‍ വയറ്റില്‍ വേദന, ദഹനക്കുറവ്, ഭാരനഷ്ടം, കറുത്ത നിറത്തിലുള്ള മലം.
സ്‌കിന്‍ മെലനോമ
കൃത്യമായ അരികുകളില്ലാതെ പടര്‍ന്നു കിടക്കുന്ന തവിട്ടുനിറമുള്ള പാടുകള്‍, ചൊറിച്ചിലുള്ളതോ രക്തം വരുന്നതോ ആയ പാടുകള്‍.
മറ്റ് ത്വക്ക് കാന്‍സറുകള്‍
ത്വക്കിലെ ഭേദമാകാത്ത പാടുകള്‍.
മൂത്രാശയ കാന്‍സര്‍
വേദന, ഇടയ്ക്കിടെയുള്ള ആയാസകരമായ മൂത്രം പോക്ക്, മൂത്രത്തില്‍ രക്തം കാണപ്പെടുക
ടെസ്റ്റിക്കുലര്‍ കാന്‍സര്‍
ഏതെങ്കിലും ഒരു വൃഷണത്തിലുണ്ടാകുന്ന തടിപ്പ്
തൈറോയിഡ് കാന്‍സര്‍
കഴുത്തിലെ വീക്കം
തലച്ചോറില ട്യൂമര്‍
തുടര്‍ച്ചയായ തലവേദന, ഛര്‍ദ്ദി, അപസ്മാരം, ബോധക്ഷയം
ഈ ലക്ഷണങ്ങള്‍ കൊണ്ടു മാത്രം കാന്‍സര്‍ ഉറപ്പിക്കാനാവില്ല. പക്ഷേ, ലക്ഷണങ്ങള്‍ കാന്‍സറിന്റേതല്ലെന്ന് ഉറപ്പുവരുത്തണം.
കടപ്പാട് : ഡോ. ജയപ്രകാശ്
ഓങ്കോളജിസ്റ്റ്
കിംസ് കാന്‍സര്‍ സെന്റര്‍
തിരുവനന്തപുരം
അവസാനം പരിഷ്കരിച്ചത് : 6/20/2020
അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ...
ആസ്ത്മയെ സംബന്ധിക്കുന്ന വിവരങ്ങൾ
അപ്പൻഡിസൈറ്റിസ് - വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍