অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാനസിക രോഗങ്ങളും ചികിത്സാവിധികളും

മാനസിക രോഗങ്ങളും ചികിത്സാവിധികളും

ഡിപ്രെഷൻ (വിഷാദരോഗം)

ദുഖവും പിരിമുറുക്കവും ഇല്ലാത്ത മനുഷ്യർ ലോകത്തുണ്ടാകുമോ എന്നു തോന്നുന്നില്ല. ഇതുകൊണ്ട് മനുഷ്യന് വലിയ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. പക്ഷെ ഇത് നീണ്ടു നിന്നാൽ പ്രശ്നം തന്നെ. അത് ഡിപ്രെഷൻ എന്ന രോഗമായി മാറാം.  പണ്ട് ഈജിപ്ത്തിലെ കവിതകളിലും കഥകളിലും മെലംകോളിയ (Melancholia ) എന്നറിയപ്പെട്ടുകൊണ്ടിരുന്ന ഈ രോഗം ഇന്ന് ഡിപ്രെഷൻ എന്നറിയപ്പെടുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളിൽ പല രീതിയിൽ ഈ രോഗത്തിന് ഏറ്റക്കുറച്ചിലുകൾ കാണുന്നു. ചില സംസ്ക്കാരങ്ങളിൽ, ചില മതങ്ങളിൽ ഈ രോഗം കൂടുതൽ ആണ്. പല രോഗങ്ങളുടെയും സഹയാത്രികനാണ് ഈ രോഗം. പലപ്പോഴും പല രോഗങ്ങൾക്കും  കാരണവും ആകുന്നു. രോഗം വന്നു കഴിയുമ്പോൾ രോഗകാരണം മറന്നു അതിനു ശേഷം രോഗത്തിനുള്ള ചികിത്സ നടത്തുന്നു. ഉദാ: രക്തസ്സമർദ്ധം, പ്രമേഹം, കൊളസ്ട്രോൾ, ഇവയ്ക്കൊക്കെ പല കാരണങ്ങൾ ഉണ്ടെങ്കിലും ഒരു അജ്ഞാതകാരണം ഡിപ്രെഷൻ ആണ്. നമ്മുടെ നാട്ടിൽ മാനസിക ആരോഗ്യത്തിന് അല്ലെങ്കിൽ മനശാസ്ത്രത്തിനു അല്ലെങ്കിൽ   മനോരോഗങ്ങളുടെ പഠനത്തിനു വേണ്ട പ്രാധാന്യം ഇല്ലാത്തത് കൊണ്ട് പല ശാരീരിക രോഗങ്ങളുടെയും കാരണഭൂതമായ നമ്മുടെ മനസ്സിന്റെ അനാരോഗ്യം  ആരും  ശ്രദ്ധിക്കാറില്ല. ജിമ്മിൽ പോകാനും, സൗന്ദര്യം  വർദ്ധിപ്പിക്കാനും ഒക്കെ നാം ശ്രമിക്കാറുണ്ടെങ്കിലും, ആരോഗ്യമുള്ള ഒരു മനസ്സ് എങ്ങിനെ ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ ചുരുക്കം.

നാമൊക്കെ വിഷാദം അനുഭവിക്കും. പിരിമുറുക്കം അനുഭവിക്കും. ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ ഒരാഴ്ച കൊണ്ടോ അത് മാറാനുള്ള വഴി കണ്ടെത്തുന്നു, മാറുന്നു. എന്നാൽ ചില മനുഷ്യരുണ്ട്. ആരോടും വിഷാദത്തിന്റെ കാര്യം പറയില്ല. സ്വയം സഹിച്ചു കൊണ്ട് നടക്കും. അതു കുറച്ചു കഴിയുമ്പോൾ ഉള്ളിൽ സ്ഥിരമാകുന്നു. പക്ഷെ അവർ  അറിയുന്നില്ല. ഉള്ളിൽ ഒരു രോഗാവസ്ഥ ജനിക്കുന്നു എന്നത്.

ഡിപ്രെഷൻ അല്ലെങ്കിൽ വിഷാദരോഗത്തെക്കുറിച്ച് പഠിക്കണമെങ്കിൽ കൂടുതൽ കാര്യങ്ങൾ എഴുതണം. ലേഖനം വലുതും വായിക്കാൻ വിരസവുമായെന്നു വരാമെന്നതിനാൽ, ചില കാര്യങ്ങൾ ചുരുക്കമായി മനസിലാക്കിയാൽ നമുടെ അറിവിന്റെ ഖജനാവിൽ അതൊരു മുതൽ കൂട്ടായിരിക്കും.

എന്താണ് ഡിപ്രെഷൻ

തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകൾ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ത്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ്  ഡിപ്രെഷൻ. ഇത് മാനസികതലത്തിലാണ് നമുക്കനുഭവപ്പെടുന്നത്, എങ്കിലും ശരീരത്തിൽ അതായത് തലച്ചോറിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ദുഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസസംപ്രേഷണത്തിൽ ഉണ്ടാകുന്ന അസംതുലിതാവസ്ഥ   ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

ഇത് ഒരു മൂഡ്‌ ഡിസോർഡർ ആണ്. അതായത് ഒരു നിശ്ചിത ക്രമത്തിലുള്ള ശാരീരിക മാനസിക  അവസ്ഥയെ ആണ് മൂഡ്‌ എന്നുദ്ദേശിക്കുന്നത്. ഈ ക്രമം അതിന്റെ ലെവെലിനു കൂടുതലോ കുറവോ ആയാൽ മൂഡ്‌ ഡിസോർഡർ  ആയിത്തീരുന്നു.

ലക്ഷണങ്ങൾ

പലവിധ മാനസിക, ശാരീരിക രോഗങ്ങളുടെ രൂപത്തിൽ ഡിപ്രെഷൻ പ്രത്യക്ഷപ്പെടുന്നു എങ്കിലും ആരും അത് ഡിപ്രെഷൻ വഴിയാണെന്ന് പെട്ടെന്ന് മനസിലാക്കുന്നില്ല. പല രോഗങ്ങളിലേക്കും നയിക്കുന്ന ഡിപ്രെഷൻ  അല്ലെങ്കിൽ വിഷാദരോഗം ഇന്നും പലർക്കും അജ്ഞാതമാണ്. അറിഞ്ഞെങ്കിൽ തന്നെ ചികിത്സിക്കുന്നതിനു പകരം അത് പ്രേമനൈരാശ്യമോ, ഗ്രഹപ്പിഴയോ,  ഗ്യാസ് ട്രബിളോ, അസിടിറ്റിയോ  മറ്റോ ആണെന്ന് കരുതി വിട്ടുകളയും.  താഴെ പറയുന്ന ചില ലക്ഷണങ്ങൾ നോക്കുക;

1) ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, ഏകാന്തത

2) അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ,

3) വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം

4) അകാരണമായ ഉത്കണ്ട, ക്ഷീണം, ഭയം, ഉറക്കക്കുറവ്

5) വിശപ്പില്ലായ്മ, ചിലപ്പോൾ വിശപ്പ് കൂടുതൽ

6) ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക,

7) കൂടുതലായോ കുറവായോ ഉറങ്ങുക.

ചിലർ  പറയാറില്ലേ ഒരു മൂഡില്ല,  ഒന്നും ചെയ്യാൻ  തോന്നുന്നില്ല, ഭക്ഷണത്തിന് രുചിയില്ല, വിശപ്പില്ല, ഗ്യാസ് ട്രബിൾ, അസിഡിറ്റി,  പെട്ടെന്ന് ദേഷ്യം വരുക, ഇതൊക്കെ പെട്ടെന്ന് കണ്ട്രോളിൽ  ആയാൽ  പ്രശ്നം ഇല്ല. പക്ഷെ അകാരണമായ ഭയം, ദുഖം, പരാചയ ബോധം, തന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ, ഇരിക്കാൻ വയ്യ, നിൽക്കാൻ വയ്യ,  കിടക്കാൻ വയ്യ ഇങ്ങിനെയുള്ള ലക്ഷണങ്ങളിൽ  ആദ്യം പറഞ്ഞതിന്റെ കൂടെ രണ്ടാമത് പറഞ്ഞതിൽ  രണ്ടോ അതിലധികമോ കുറഞ്ഞത് രണ്ടാഴ്ചയായി തുടരുന്നു എങ്കിൽ  ഡിപ്രെഷൻ  സംശയിക്കാം. ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും ഒരാളിൽ  കേന്ദ്രീകരിച്ചാൽ  ഇനി ആത്മഹത്യ തന്നെ  എല്ലാത്തിൽ  നിന്നും രക്ഷ പെടാനുള്ള ഒരു വഴി എന്ന് ചിന്തിച്ചെന്നു വരാം.

ബാല്യ കൌമാരക്കാരുടെ ലക്ഷണങ്ങൾ  പെട്ടെന്ന് മനസിലായില്ല എന്ന് വരാം, കാരണം ദുഖം മുഖത്ത് പ്രതിഫലിച്ചു എന്ന് വരില്ല, കൂട്ടുകാരുടെ കൂടെ കൂടാതെ ഒറ്റക്കിരിക്കുക, പെട്ടന്ന് ദേഷ്യം വരുക, പഠിത്തത്തിൽ  ശ്രദ്ധ കിട്ടാതിരിക്കുക, വയറു വേദന, തല വേദന ഇങ്ങിനെ പലതും ആകാം. മുതിർന്നവരിൽ  പ്രായം കൂടുതൽ  ഉള്ളവർ  ദുഃഖം പ്രകടിപ്പിക്കും. ഓർമ്മക്കുറവ്വ്, ദേഷ്യംകൂടുതൽ, തീരാ രോഗങ്ങൾ, തന്റെ രോഗങ്ങളെ കുറിച്ചുള്ള ആകാംഷ, കടബാധ്യതകൾ, എല്ലാം നീണ്ടു നില്ക്കുന്ന ഡിപ്രെഷനും, അതുവഴി ആത്മഹത്യ യിലേക്കും വഴി തെളിച്ചെന്നു വരാം.

വിഷാദവും പിരിമുറുക്കവും

ദുഃഖ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനെ നേരിടാൻ നമ്മുടെ മനസ്സിൽ സ്വതന്ത്ര നാഡീ വ്യവസ്ഥ ചെയ്യുന്ന പ്രതിരോധമാണ് സ്ട്രെസ്സ് അല്ലെങ്കിൽ പിരിമുറുക്കം ആയി അനുഭവപ്പെടുന്നത്. എല്ലാവരും ചെറുതോ വലുതോ ആയ പിരിമുറുക്കം അനുഭവിക്കുന്നു. കുട്ടികളും ഇതനുഭവിക്കുന്നു. മുതുർന്നവരിലെ അല്പം ഗൌരവം ഉള്ളതാണ്.എങ്ങിനെയായാലും സ്ട്രെസ് രണ്ടാഴ്ചയിൽ കൂടുതൽ തുടർന്നാൽ അത് ഡിപ്രഷൻ ആയിത്തീരുന്നു.

ഡിപ്രെഷൻ പെട്ടെന്നുണ്ടാകുന്നതല്ല. വളരെ സാവകാശം ആണുണ്ടാകുന്നത്. എന്നും നാം നമ്മുടെ സ്ട്രെസ്സ് കുറയ്ക്കാൻ പരിശ്രമിക്കണം. പക്ഷെ എല്ലാവരെയും സംബന്ധിച്ച് ഇത് സാധിക്കുന്നതല്ല. ചില നിയന്ത്രണ മാർഗങ്ങൾ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം.

നമുക്കെല്ലാം മനസ്സിൽ സ്ട്രെസ്സിനു ഒരു സൈക്കിൾ ഉണ്ട്. അതായതു ഒരു പോയിന്റിൽ നിന്ന് കറങ്ങിത്തിരിഞ്ഞു ആ പോയിന്റിൽ  തന്നെ എത്തുന്ന ഭ്രമണം പോലുള്ള ഒരു പ്രതിഭാസം. ഇതിനെ സ്ട്രെസ്സ്സൈക്കിൾ എന്ന് പറയുന്നു. അതുകൊണ്ട് സ്ട്രെസ്സ്സൈക്കിൾ എന്തെന്ന് മനസിലാക്കുന്നത് നല്ലതാണ്.

സ്ട്രെസ്സ് സൈക്കിളും ഡിപ്രെഷനും

വൈദ്യശാസ്ത്രം നമുക്കെല്ലാം പഠിക്കാൻ സാധിക്കില്ലെങ്കിലും ചില കാര്യങ്ങൾ പഠിക്കുന്നത് ജീവിതത്തിൽ ഗുണം ചെയ്യും. സ്ട്രെസ്സ് സൈക്കിളും ഡിപ്രെഷനും ഉണ്ടാകുന്ന ചില ശാസ്ത്രീയ വഴികൾ നോക്കാം.

തലച്ചോറിൽ സ്ട്രെസ്സ് ആയി ബന്ധപ്പെട്ട മൂന്നു  നാഡീ കേന്ദ്രങ്ങളുണ്ട്   ലിംബിക് സിസ്റ്റം, ഹൈപോത്തലാമസ്, പിറ്റുവേറ്ററി.  ഇതിനു മൂന്നിനും കൂടി  ഹൈപോത്തലാമസ്- പിറ്റുവേറ്ററി ആക്സിസ് എന്ന് പറയുന്നു. സ്ട്രെസ്  സാഹചര്യമുണ്ടാകുമ്പോൾ  അതിനെ നേരിടാൻ ആദ്യമായി തലചോറിലെ ലിംബിക് സിസ്റ്റം പ്രവർത്തനനിരതമാകുന്നു.  ഇതിനായി ഡോപ്പമിൻ, എപിനെഫ്രിൻ, സെറോടോണിൻ എന്നീ നാഡീപ്രേഷകങ്ങളെ  ലിംബിക് സിസ്റ്റം  ഹൈപോത്തലാമസിലേക്കെത്തിക്കുന്നു. അവിടെ നിന്നും ചില ഹോർമോണ്  വിമോചന രാസപഥാര്തങ്ങൾ (like  Adreno  Cortico Tropic) പുറപ്പെട്ടു പിറ്റുവേറ്ററി ഗ്രന്ധിയിൽ എത്തുന്നു.   പിറ്റുവേറ്ററി ഗ്രന്ധി,  പ്രധാനപ്പെട്ട അവയവങ്ങൾക്കു സ്ട്രെസ്സിനെ നേരിടാൻ  ആവശ്യമായ ഉത്തേജക രസങ്ങൾ പുറത്തുവിടുന്നു. ഈ ഹോർമോണുകൾ രക്തത്തിൽ കലർന്ന് തൈറോയിഡ്, അഡ്രീനൽ മെഡുല്ല എന്നീ ഗ്രന്ധികളിൽ എത്തിച്ചേരുന്നു. ഈ ഗ്രന്ഥികൾ സ്ട്രെസ്സ് നിയന്ത്രണ രാസപഥാർത്ഥമായ സ്റ്റെറോയിഡ് ഉത്പാദിപ്പിക്കുകയും ഇതും രക്തത്തിൽ കലർന്ന് ലിംബിക് സിസ്ടെത്തിൽ വീണ്ടും എത്തി പിരിമുറുക്കമുണ്ടാക്കുന്ന നാഡീ പ്രേഷകങ്ങളെ നിർവീര്യമാക്കുന്നു. അപ്പോൾ  സ്ട്രെസ്സിനെ നേരിടാൻ   മനസിന് ശക്തിയുണ്ടാകുകയും ചെയ്യന്നു.  ഇതാണ് സ്ട്രെസ്സ് സൈക്കിൾ.

ഇതെല്ലാവർക്കും ഉണ്ടാകുന്നതാണ്. അങ്ങിനെയാണ് കുറച്ചു കുറച്ചു  മനസ് നോർമൽ  ആകുന്നത്. പക്ഷെ സ്ട്രെസ് ആവർത്തിച്ചുണ്ടാകുന്നവരുടെ ഹൈപോത്തലാമസ് പിറ്റുവേറ്ററി ആക്സിസ് (Hypothalamus Pituitary Axis)   കേടാകുന്നു.    അതായത് ഏകദേശം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നാൽ. പതിയെ പതിയെ ഡിപ്രെഷൻ രോഗമായിത്തീരുന്നു.   കാരണം ബന്ധപ്പെട്ട ഗ്രന്ധികൾക്ക്സ്ട്രെ വിശ്രമം കിട്ടുന്നില്ല. സ്ട്രെസ്സിനെ  നിർവീര്യമാക്കാൻ നാഡീവ്യവസ്ഥയിലുൽപാദിപ്പിക്കപ്പെടുന്ന സ്റ്റെറോയിഡ് പോലുള്ള സ്ട്രെസ്സ് വിമോചകരസങ്ങളുടെ  ഉല്പാദനം കുറയുന്നുമില്ല. സ്റ്റെറോയിഡ് കൂടുന്നത്ന ഹൃദയ പ്രവർത്തനം  തകരാറിലാക്കും. ഡിപ്രെഷൻ  ഹൃദ്രോഗഹേതുവാകുത്  ഇങ്ങിനെയാണ്‌.. . സ്ട്രെസ്സ് കുറഞ്ഞില്ലെങ്കിൽ അതിന്റെ ഉൽപാദനം  തുടരുന്നു. മനപൂർവ്വം എത്രയും വേഗം സ്ട്രെസ് കുറച്ചാൽ അത്രയും നല്ലത്.

ഡിപ്രെഷന്റെ വഴിതിരിയൽ

ആർക്കെങ്കിലും ഡിപ്രെഷൻ രോഗം ഉണ്ടെന്നു പറഞ്ഞാൽ  ചിലർക്ക് ഒരിക്കലും വിശ്വാസം വരില്ല. അങ്ങിനെ ഡിപ്രെഷനെ അവഗണിച്ചു നിന്നു വേറൊരു രോഗത്തിലേക്കു വഴിതിരിഞ്ഞെന്നു വരാം. അപ്പോഴും രോഗകാരണം ഡിപ്രെഷൻ ആണെന്ന് വിശ്വസിക്കില്ല.  ശരിയായ കൌണ്സിലിങ്ങൊ  മനശ്ശാസ്ത്രചികിത്സയോ കൊടുത്തില്ലെങ്കിൽ അത് ചില ശാരീരിക മാനസിക രോഗങ്ങളായി പരിണമിക്കും. ഉദാ: ചിത്തഭ്രമം, ഹൃദ്രോഗം മുതലായവ. ചിലർക്ക്  തലവേദന, വയറുവേദന, സന്ധിവേദന, നെഞ്ചുവേദന, അങ്ങിനെ പലതും പ്രത്യക്ഷപ്പെടാം.  ഒരാൾക്ക് ഹാര്ട്ട് അറ്റാക്ക് വന്നു മരിച്ചു എന്നു പറഞ്ഞാലും അതിന്റെ പിന്നിൽ ഡിപ്രെഷൻ കൂടി ഉണ്ടായിരുന്നു എന്ന് ആരും പറയുന്നത് കേൾക്കാറില്ല. ചിലർ പല പല ഡോക്ടർമാരെയും, പല പല ആശുപത്രികളും കയറി ഇറങ്ങി ടെസ്റ്റുകൾ എല്ലാം ചെയ്യും. എല്ലാം നോർമൽ എന്ന റിപോർട്ടും കിട്ടും.  എന്നാലും വീണ്ടും ഇത് തുടരും. ഒരിക്കലും സുഖം കിട്ടാതെ ഇങ്ങിനെ ജീവിതകാലം മുഴുവൻ അലയുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.

നമ്മുടെ നാട്ടിലെ  ആത്മഹത്യകളും റോഡപകടങ്ങളും ഉണ്ടാകുന്നത് ഒരു നല്ല ശതമാനവും നീണ്ടു നിൽക്കുന്ന ഡിപ്രെഷൻ എന്ന അവസ്ഥയുടെ അനന്തരഫലമാണ്.

കാരണങ്ങൾ

പല കാരണങ്ങൾ ഉണ്ടെങ്കിലും പൊതുവായി ചിലവ താഴെ കാണുക;

1) പീടാനുഭവങ്ങൾ നിറഞ്ഞ ശൈശവം, ബാല്യം, കൌമാരം, പാരമ്പര്യം.

3) സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉണ്ടാകുന്ന വഴക്ക് പിണക്കങ്ങൾ.

3) ഉറ്റ ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മരണം, വേര്പാട്. ഇവ മരണം പ്രകൃത്യാ ഉള്ളതാണെങ്കിലും ചിലർക്ക് സഹിക്കാനാകില്ല.

4) ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ

5)പാരമ്പര്യം, ചില കുടുംബങ്ങളിൽ പാരമ്പര്യമായി ഇത് കണ്ടു വരുന്നു.

6) വിവാഹ മോചനം, ജോലി നഷ്ടപ്പെടൽ, പുതിയ വയ്വസ്സയം തുടങ്ങൽ തുടങ്ങിയവ

7) മാനസിക ശാരീരിക തീരാരോഗങ്ങൾ

നീണ്ട പീടാനുഭവങ്ങളിലൂടെ യുള്ള  ജീവിത സാഹചര്യങ്ങളിൽ   അവയുടെ പാരമ്യതയുടെ  ഫലം ജീനുകളിലേക്കും ഇറങ്ങിചെല്ലുന്നു.

ഇതൊക്കെ കൂടാതെ ആധുനിക ലോകത്തിൽ ചില പ്രത്യേക കാരണങ്ങളും ഉണ്ട്. ചിലവ താഴെ കൊടുക്കുന്നു.

പുകവലി, മദ്യപാനം, ഉറക്കകുറവ്, ഫേസ്ബൂക്ക് ജ്വരം, ചില സിനിമകളുടെയും സീരിയലുകളുടെയും ദുഃഖ പര്യവസായി, മത്സ്യ ഭക്ഷണങ്ങൾ കഴിക്കാതിരിക്കൽ.  കൌതുകം തോന്നുമെങ്കിലും ആധുനിക ലോകത്തിലെ പ്രത്യേകതകൾ ആണിവ.

ഡിപ്രെഷൻ വിവിധതരം

മെലങ്കോളിക് ഡിപ്രെഷൻ  (Melancholic depression) :  ഇതിൽ  ഉറക്കം, വിശപ്പ്, ലൈംഗികത  ഇവയിൽ  വളരെ കുറവ് വരുക തീരെ മെലിയുക ഇവയുണ്ടാകുന്നു.

എഡിപ്പിക്കൽ ഡിപ്രെഷൻ(Atypical depression): ഇതിൽ മെലങ്കോളിക്  ഡിപ്രഷന് വിപരീതമായി ആണ് സംഭവിക്കുന്നത്. അമിതമായ ഉറക്കം, കൂടുതൽ  വിശപ്പ് അതനുസരിച്ച് ഭക്ഷണം കഴിക്കുക, ലൈംഗിക  ആസക്തി കൂടുക, ശരീരം ചീർത്തു വരിക മുതലായവ പ്രകടമാകുന്നു.

സൈക്കോട്ടിക് ഡിപ്രെഷൻ (Psychotic depression) : ആരെക്കെയോ തന്നെ കൊല്ലാൻ  വരുന്നു, ചുറ്റും ശത്രുക്കൾ  ആണെന്നുമുള്ള ചിന്തയും ഭയവും ഇതിൽ  കൂടുതലായി കാണുന്നു.

PPD - പോസ്റ്റ് പാർട്ടം ഡിപ്രെഷൻ

ഇത് പ്രസവത്തോടനുബന്ധിച്ചു സ്ത്രീകളിൽ ഉണ്ടാകുന്നതാണ്. ചില രാജ്യങ്ങളിൽ എട്ടിൽ ഒന്ന് എന്ന കണക്കിന് സ്ത്രീകളിൽ ഇത് കാണുന്നു. സാധാരണ PPD 5% മുതൽ 25% വരെയാണ് കാണുന്നത്.

മുകളിൽ  പറഞ്ഞത് കൂടാതെ exogenous, endogenous, unipolar, bipolar, dysthemia  അങ്ങിനെ പല വിഭാഗങ്ങളും ഉണ്ട്.

ഏതു തരം ഡിപ്രെഷൻ ആണെങ്കിലും അടിസ്ഥാന കാരണം മുകളിൽ പറഞ്ഞവ തന്നെ.

എങ്ങിനെ നിയന്ത്രിക്കാം

ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡിപ്രെഷൻ ഒഴിവാക്കാം. ചിലത് താഴെ  കൊടുക്കുന്നു;

1) ജീവിതത്തിന്  ചില ചിട്ടകൾ കൊടുക്കുക, നേരത്തെ കിടക്കുകയും എഴുനെൽക്കുകയും ചെയ്യുന്നതുപോലെ.

2) നടത്തം, ജോഗിംഗ്, നീന്തൽ ഇവയിലേതെങ്കിലും 30 മിനിറ്റ് ചെയ്യുക. ഇത് സ്ട്രെസ്സിനെതിരെ പോരാടുന്ന എന്ടോർഫിൻ  പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു.

3)ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ്  ഇവ  ലഭിക്കുന്ന ഭക്ഷണങ്ങൾ അതായത് മത്സ്യം, പച്ചക്കറി, പഴങ്ങൾ ഇവ പതിവാക്കുക.

4) നന്നായി ഉറങ്ങുക. ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ് റൂമിൽ നിന്ന് ഒഴിവാക്കുക.

5) ഉത്തരവാദിത്വങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തെങ്കിലും ഏറ്റെടുക്കുക.

6) എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആര്ക്കും വേണ്ടാത്തവൻ ഇങ്ങിനെയുള്ള ചിന്തകൾ മാറ്റുക. അല്ലെങ്കിൽ തന്നെ അവയൊക്കെ ശരിയാണെന്നുള്ള തെളിവും ഇല്ലല്ലോ. നിങ്ങളുടെ സൃഷ്ടികളും, നിങ്ങളെയും ഇഷ്ടപ്പെടുന്ന വേറെ പലരും ഉണ്ടെന്നത് സത്ത്യമാണ്.

7) ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുക. ഉദാ: മ്യൂസിക് കേൾക്കാറില്ലെങ്കിൽ കേട്ടുതുടങ്ങുക, വായന ശീലമല്ലെങ്കിൽ വായിച്ചു തുടങ്ങുക, അങ്ങിനെ പലതും.

8) പൂർണതയോ,  മത്സര ബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക.

9) മുകളിൽ പറഞ്ഞതൊന്നും ഫലിച്ചില്ലെങ്കിൽ ഡിപ്രെഷൻ സംശയിക്കാം. എങ്കിലും പരിശ്രമിച്ചു കൊണ്ടിരിക്കാം.

10 ) ഡിപ്രെഷൻ ആണെന്ന് ഉറപ്പാണെങ്കിൽ ഡോക്ടറെ കാണുക.

നല്ല വിദ്യാഭ്യാസം, നല്ല സംസ്ക്കാരം, ആരോഗ്യമുള്ള പാരമ്പര്യം, നല്ല വിവരം, വിവേകം ഇങ്ങിനെയുള്ളവ കൈവശമുള്ളവനു  മാനസികവും ശാരീരികവുമായ ആരോഗ്യമുണ്ടായിരിക്കും, അന്ധവിശ്വാസങ്ങൾ  കുറവായിരിക്കും. മനസിനു വലിയ സമാധാനം ഉണ്ടാകുന്നു, അവനു രോഗം, ഭാവി, എന്നിവയെക്കുറിച്ചുള്ള ആകാംഷയില്ല.  പക്ഷെ വിദ്യാഭ്യാസം നല്ലതയാതുകൊണ്ടു മാത്രം  കാര്യമില്ല. വിവരവും ലോകപരിചയവും വേണം. മനുഷ്യന് ഗുണമുള്ള പുതിയ പുതിയ കാര്യങ്ങൾ  പഠിച്ചുകൊണ്ടേയിരിക്കണം. വിദ്യാഭ്യാസം, മനശ്ശക്തി, ലാഖവത്വം, ആരോഗ്യപരമായ സാമൂഹിക ബന്ധം ഇവയോക്കെയുള്ളവര്ക്ക്  മനോവൈകല്യങ്ങൾ   പെട്ടെന്നുണ്ടാകാറില്ല. അസുഖങ്ങൾ  ഒന്നും ഇല്ലാത്ത ഒരു തലമുറയ്ക്ക് വേണ്ടി, നല്ലൊരു നാളേക്ക്  വേണ്ടി നമുക്ക് പരിശ്രമിക്കാം.

പിരിമുറുക്കങ്ങളും നിയന്ത്രണ മാര്ഗങ്ങളും

ജീവിതത്തില്‍ പിരിമുറുക്കങ്ങള്‍  (stress & strain ) ഉണ്ടാകത്തവര്‍ ഇന്ന് ലോകത്ത് കുറവാണ്. പ്രത്യേകിച്ച്

ഈ ആധുനിക യുഗത്തില്‍. ഇല്ല എന്ന് പറയുന്നെങ്കില്‍ കള്ളത്തരം പറയുന്നു എന്ന് മനസിലാക്കാം. എത്ര പണക്കാരനും പാവങ്ങളും ഇതനുഭവിക്കുന്നു. എല്ലാം ഉപേക്ഷിച്ചു സര്‍വസംഗ പരിത്യാഗികള്‍ എന്ന് പറഞ്ഞു നടക്കുന്ന സന്ന്യാസികള്‍കും ആഗ്രഹങ്ങള്‍ കാണാതിരിക്കില്ലല്ലോ. അപ്പോള്‍ അവര്ക്കും ഒരു പരിധി വരെ ഇതുണ്ടാകുക എന്നത് സത്യമാണ്. ഇതിന്റെ ചില സത്യങ്ങള്‍  നാം അറിഞ്ഞിരിക്കുന്നത് അതിനെ നേരിടാന്‍ നമുക്ക് അല്പം കഴിവ് തരും.

എന്താണ് പിരിമുറുക്കം/ സ്‌ട്രെസ്
ദുഃഖ, അപകട സാഹചര്യങ്ങളെ നേരിടാന്‍ നമ്മുടെ തലച്ചോറിലെ Automatic Nervous System നടത്തുന്ന പ്രതിരോധ പ്രതികരണങ്ങള്‍ ആണ് സ്‌ട്രെസ്.  നമ്മുടെ മാനസിക, ശാരീരിക സംതുലനാവസ്ഥയെ നില നിര്‍ത്താനും സംരക്ഷിക്കാനും ഈ സ്‌ട്രെസ് ഒരു പരിധിവരെ ആവശ്യവുമാണ്

അമേരിക്കന്‍ ശാസ്ത്രഞ്ഞന്മാരായ ബാര്ടും (Bard ) വാല്‍റ്റര്‍ കാനനും  (Walter Cannon ) നടത്തിയ പഠനത്തില്‍ വികാരങ്ങളുടെ കേന്ദ്രങ്ങള്‍ തലാമസും ഹൈപോതലാമാസും ആണെന്നും അവിടെ നിന്നും പ്രചോദനങ്ങള്‍ (impulses ) ഉള്‍ക്കൊണ്ട് സെറിബ്രല്‍ കോര്‍ടെക്സിലെ സെന്സറി  ഭാഗത്തെത്തുന്നു എന്നും  ഈ സമയത്ത് തന്നെ ശാരീരിക പ്രതികരണങ്ങള്‍ നടക്കുന്നു എന്നുമാണ്. ഇനി സ്ട്രെസ്സിന്റെ ശാരീരിക പ്രതികരണങ്ങള്‍ എങ്ങിനെയെന്ന് നോക്കാം.
സട്രെസ്സിന്റെ ശാരീരിക പ്രതികരണങ്ങള്‍
പിരിമുറുക്ക സാഹചര്യങ്ങളില്‍ നമ്മുടെ nervous system സ്‌ട്രെസ് ഹോര്‍മോണുകള്‍ ആയ  cortisol, adrenaline ഇവയെ സ്വതന്ത്രമാക്കുന്നു. ഈ ഹോര്‍മോണുകള്‍  സ്ട്രെസ്സിന്റെ കാരണക്കാരാണെങ്കിലും,  ഇവ  ശരീരത്തിനെയും മനസ്സിനെയും ആ സാഹചര്യത്തെ നേരിടാന്‍  പ്രാപ്തമാക്കുന്നുണ്ട്. അതെങ്ങിനെയെന്ന് വെച്ചാല്‍ ഇവയുടെ അളവ് കൂടുമ്പോള്‍ നമുക്ക് ഹൃദയമിടുപ്പ് കൂടുന്നു,  പേശികള്‍ വലിഞ്ഞു മുറുകുന്നു, ഇന്ദ്രിയങ്ങള്‍ ജാഗരൂകരാകുന്നു, ശ്വാസോചാസം കൂടുന്നു,  ഇത് ശരീരത്തിന്റെയും മനസ്സിന്റെയും ശക്തി കൂട്ടുന്നു, ഏകാഗ്രത കൂട്ടുന്നു, വേഗത കൂട്ടുന്നു. ഇങ്ങിനെ ഒന്നുകില്‍  ആ സാഹചര്യം അല്ലെങ്കില്‍ ആ ജോലിയില്‍ കൂടുതല്‍ നല്ല performance കാണിക്കുന്നു അല്ലെങ്കില്‍ ഉപേക്ഷിക്കുന്നു. ഇങ്ഗ്ലീഷില്‍ ഇതിനെ   fight-or-flight എന്ന്  പറയുന്നു.
ലക്ഷണങ്ങള്‍
ഓര്മ്മക്കുറവ്, ഏകാഗ്രത ഇല്ലായ്മ, പെട്ടെന്നുള്ള കോപം, സ്ഥിരമായ ദുഃഖം, ആകാംഷ, ഏകാന്തത,  തലവേദന, തല ചുറ്റല്‍,  പേശീ വേദന, നെഞ്ചു വേദന, വയറു വേദന, വയറിളക്കം, ജലദോഷം, ലൈംഗിക മരവിപ്പ്, കൂടുതല്‍ അല്ലെങ്കില്‍ കുറച്ചു  തിന്നുക, കൂടുതല്‍ അല്ലെങ്കില്‍ കുറച്ചു ഉറങ്ങുക, ഉത്തരവാദിത്വങ്ങളില്‍ നിന്നു ഒഴിയുക, മദ്യം, മയക്കു മരുന്ന്, പുകവലി ഇവ ഉപയോഗിക്കുക,  കൈകാലുകള്‍ ചലിപ്പിക്കുക, നഖം കടിക്കുക ഇങ്ങിനെ പല വിധ ലക്ഷണങ്ങളും കാണിക്കാം.

ഒന്ന് ശ്രദ്ധിക്കുക ആരെങ്കിലും ഇങ്ങിനെയുള്ള ലക്ഷണങ്ങള്‍ പലതും കാണിക്കുകയും അത് ഒരു മൂന്നു നാല് ആഴ്ച തുടര്ന്നതിനു ശേഷവും പോയില്ലെങ്കില്‍ അത് സാധാരണ  ആള്ക്കാര്‍ക്കുണ്ടാകുന്നതില്‍ നിന്നും വ്യത്യസ്തമാണെന്നും, രോഗത്തിന്റെ പടിവാതിലില്‍ എത്തി എന്നും അതിനു ഒരു ഡോക്ടറെ സമീപിക്കണമെന്നും നാം മനസിലാക്കണം.
സ്‌ട്രെസ് കൂടുതല്‍ ആയാല്‍
സ്‌ട്രെസ് കൂടിയാല്‍ അതിന്റെ പ്രത്യാഖാതം വലുത് ആയിരിക്കും. കൂടുതല്‍ ജോലിഭാരം, ഒരു കാര്യത്തിലെ തര്ക്കം, വഴക്കുകള്‍, വസ്തുതര്ക്കം ഇവ നീണ്ടു നിന്നാല്‍  പലതരത്തിലുള്ള വേദനകള്‍, ഹൃദ്രോഗങ്ങള്‍, ദഹന പ്രശ്നങ്ങള്‍,   depression, anxiety disorder രോഗങ്ങള്‍  ഇവയുണ്ടാകാന്‍ സാധ്യത ഉണ്ട്. കൂടാതെ BP, പ്രമേഹം ഇവയും കൂടുന്നു.
കാരണങ്ങള്‍
ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ബന്ധങ്ങളിലുള്ള പാളിച്ചകള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, തിരക്ക്, കുടുംബത്തിലെ പ്രശ്നങ്ങള്‍,  അവിചാരിത സംഭവങ്ങളെ സഹിക്കാനുള്ള കഴിവില്ലായ്മ, ആത്മവിശ്വാസമോ, ശുഭാപ്തി വിശ്വാസമോ ഇല്ലായ്മ,  പ്രണയ പരാജയം, എന്തിലും പൂര്ണത വേണം എന്ന വാശി, ഒരു കാര്യം ആഗ്രഹിച്ചു അവസാനം കിട്ടാതെ വരിക    ഇവയൊക്കെ കാരണമാകും.
നാം നമ്മെതന്നെ നിരീക്ഷിക്കുക
സ്‌ട്രെസ് സാഹചര്യം നാം അഭിമുഖീകരിക്കുന്നു, അതിനോടുള്ള നമ്മുടെ പ്രതികരണം, നമ്മുടെ പ്രതികരണത്തിന്റെ അനന്തര ഫലം, ഇവയെല്ലാം നമ്മുടെ പിരിമുറുക്കങ്ങളെ  സ്വാധീനിക്കുന്നു.  പറ്റുമെങ്കില്‍ എന്തെല്ലാം നടക്കുന്നു എന്നു  ഒരു ഡയറി കുറിച്ച് വയ്ക്കുക.

പലരും പല രീതിയില്‍ ആണ് സ്ട്രെസ്സിനോട് പ്രതികരിക്കുന്നത്.   ചിലര്‍ വഴക്കുണ്ടാക്കുമ്പോള്‍ എതിര്‍ സ്ഥാനത്തിരിക്കുന്നവനെക്കുറിച്ച്  നെഗറ്റീവ് ആയി ചിന്തിക്കും. വഴക്ക് തീര്‍ന്നാല്‍  അവര്‍ എന്നെ ശത്രുവിനെ പോലെ കാണും, എന്നെ എപ്പോഴും സംശയത്തിലും, തെറ്റിദ്ധാരണയിലും കാണും, ഇനിയുള്ള കാലം എനിക്ക് സ്വസ്ഥതയില്ല. ഫലമോ ദുഃഖം, ആകാംഷ, ഉറക്കമില്ലായ്മ, പേശികളുടെ വലിഞ്ഞു മുറുക്കം തുടങ്ങി മുകളില്‍ പറഞ്ഞത് പോലെ ഒന്നൊന്നായി  പല രോഗങ്ങളും വന്നെന്നു വരാം.

എന്നാല്‍ വേറൊരാള്‍ ഇങ്ങിനെയൊന്നും ചിന്തിക്കാതെ ഇതിന്റെ നേര് വിപരീതമായിരിക്കും, പെരുമാറ്റവും, എതിര്‍  കക്ഷിയോടുള്ള പ്രതികരണങ്ങളും എല്ലാം പൊസിറ്റീവ് രീതിയില്‍ ആയിരിക്കും ചിന്തിക്കുന്നത്. ഫലമോ സ്വസ്ഥതയും സമാധാനവും. ആധുനിക ജീവിതത്തില്‍ ഇതിലും വ്യത്യസ്തമായ ആള്‍ക്കാര്‍ ഉണ്ടായിരിക്കും. അവരെല്ലാം സ്ട്രെസ്സിനെ വ്യത്യസ്ത രീതിയില്‍ വീക്ഷിക്കുന്നു.
സ്‌ട്രെസ് എങ്ങിനെ നിയന്ത്രിക്കാം
സ്ട്രെസ്സ് പലരും പല രീതിയില്‍ ആണ് നേരിടുന്നത്. അതുപോലെ തന്നെ സ്ട്രേസ്സിനെ നിയന്ത്രിക്കാന്‍ പലരും  പല രീതിയാണ് സ്വീകരിക്കുന്നത്. മനസ്സിനു ശക്തിയില്ലാത്തവര്‍ പെട്ടെന്ന് പിരിമുറുക്കം അനുഭവിക്കുന്നു. ചെറുപ്പം മുതല്‍ പല വിധ പിരിമുറുക്കങ്ങളെയും നേരിട്ട് വളര്ന്നു വരുന്നവര്‍ അതിനെ നിയന്ത്രിക്കാനും പഠിക്കുന്നു. പലര്‍ക്കും സ്വീകരിക്കാവുന്ന ചില നിയന്ത്രണ മാര്‍ഗങ്ങള്‍ നോക്കുക.  
1) സ്വയം നിരീക്ഷണം നടത്തുക. കഴിയുമെങ്കില്‍ സ്വയം പഠിക്കുക.
2) പൊതുവെ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിനെ നേരിടാന്‍  ചില പ്രതിരോധ മാര്‍ഗങ്ങള്‍ നമ്മുടെ ഉപബോധ മനസ്സില്‍ ഉടലെടുക്കും. എന്നാല്‍ അത് തല്ക്കാലത്തേക്ക് മാത്രമേ ഗുണം തരൂ. അപ്പോള്‍ സ്ഥിരമായ ശാന്തത കിട്ടാനുള്ള മാര്‍ഗങ്ങള്‍ തേടണം.
3) ഗ്രാമങ്ങളിലെ ലളിത ജീവിതവും അതുവഴി അവര്ക്ക് കിട്ടുന്ന ശാന്തത ഇവ നിരീക്ഷിക്കുക.
4) മനസ്സില്‍ കടുത്ത പിരിമുറുക്കം അനുഭവപ്പെടുന്ന നേരങ്ങളില്‍, ഒന്ന് സ്വസ്ഥമായി ഇരുന്നു കണ്ണുകള അടച്ചു അല്പം നേരം relax ചെയ്യുക. അതിനു ശേഷം കടല്‍തീരം,  കായല്കര, ധാരാളം പക്ഷികള്‍ ഉള്ള ഉദ്യാനങ്ങള്‍  ഇവിടെയൊക്കെ ഒന്ന് ചുറ്റിയടിക്കുക.
5) ആരെങ്കിലുമായി യോജിച്ചു പോകാന്‍ തീരെ പറ്റിയില്ലെങ്കില്‍  ആ സാഹചര്യം ഉപേക്ഷിക്കുക. എന്തെങ്കിലും കാര്യം ശല്യപ്പെടുത്തുന്നു എങ്കില്‍  ഉദാ: TV‍ യില്‍ ഇഷ്ട്ടമില്ലാത്താവ എന്തെങ്കിലും വന്നാല്‍  മാറ്റുക അല്ലെങ്കില്‍ ഓഫ്‌ ചെയ്യുക.
6) സ്‌ട്രെസ് കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ ഒഴിവാക്കാവുന്ന ജോലികള്‍ എല്ലാം ഒഴിവാക്കുക.
7) ആരെങ്കിലും സംഭാഷണത്തില്‍ ശല്യപ്പെടുത്തുന്നു എങ്കില്‍ വേണ്ട ബഹുമാനത്തില്‍ തന്നെ യോജിക്കാന്‍  പറ്റുന്നില്ല എന്ന് തുറന്നു പറയുക. പിന്നെയും വിഷമിപ്പിക്കുന്നു എങ്കില്‍ സംഭാഷണം നിര്ത്തുക
8) നമ്മോടുള്ള പെരുമാറ്റം ആരെങ്കിലും മോശമാക്കിയാല്‍ നാം സ്വയം മോശമാകാതെ നാം തന്നെ നന്നായി പെരുമാറി കാണിച്ചു കൊടുക്കുക.
9) കഴിവതും സൌഹൃദം മുറിയാതെ നോക്കുക. തെറ്റുണ്ടായെങ്കില്‍ ക്ഷമ ചോദിക്കാന്‍ മടിക്കാതിരിക്കുക. ഇവിടെ നാം ചെറുതാകുന്നില്ല. നമ്മുടെ മഹത്വം ആണ് അവിടെ വെളിവാക്കുന്നത്.
10) കൂടുതല്‍ ‍ജോലിയുള്ള ദിവസങ്ങളില്‍ എല്ലാ ജോലിക്കും ശരിയായ സമയം കൊടുക്കുക, പ്രധാന്യമില്ലത്തവ ഒഴിവാക്കുക.
11) പൊസിറ്റീവ് ആയതാണ് നേരിടുന്ന സ്‌ട്രെസ് എങ്കില്‍  അതിനോട് യോജിച്ചു പോകാന്‍ നോക്കുക. സാവകാശം നേരിടാനുള്ള ശക്തി കിട്ടും.
12) ഒരു കാര്യത്തിലും 100% പൂര്ണത വേണമെന്ന നിര്ബന്ധം പിടിക്കാതിരിക്കുക.
13) മനുഷ്യന്റെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങള്‍ (മരണം, അപകടം, രോഗങ്ങള്‍ തുടങ്ങിയവ) എല്ലാം നമുക്ക് മാറ്റാന്‍ പറ്റാത്തതാണെന്ന് അങ്ഗീകരിക്കുക.
14)സംഗീതം ഇഷ്ടമാണെങ്കില്‍ നല്ല രാഗത്തിലുള്ള സംഗീതം കേല്‍ക്കുക.
15)മനസ്സിന് സന്തോഷം തരുന്ന ഹോബികളില്‍ ഏര്‍പ്പെടുക
16)അഹംഭാവം ഉണ്ടോ എന്നു സ്വയം പരിശോധിക്കുക. ഉണ്ടെങ്കില്‍ സാവകാശം മാറ്റുക. കാരണം അത് വഴി നാം വെറുക്കപ്പെടും. അത് സ്ട്രെസ്സ് വര്‍ദ്ധിപ്പിക്കും.
17) ജോലിയിലെ സ്ട്രെസ്സ് അകറ്റാന്‍ ചിലര്‍ ചെയ്യുന്നത്, ജോലി കഴിയുമ്പോള്‍ ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക, തമാശ പറയുക, പരദൂഷണം പറയുക, ഷോപ്പിങ് ചെയ്യുക, തിരമാലകള്‍ കാണുക, ചാറ്റ് ചെയ്യുക,വഴിയോരക്കാഴ്ചകള്‍ കാണുക മുതലായവ. ഇങ്ങിനെ ചെയ്യുമ്പോള്‍ കുറച്ചു പിരിമുറുക്കം കുറഞ്ഞു കിട്ടുന്നു. ചെറിയ പിരിമുറുക്കം കുറയ്ക്കാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂ.
18) പ്രാണായാമം, ശവാസനം, മറ്റുള്ള ശ്വസനവ്യായാമങ്ങള്‍ ഏതെങ്കിലും ചെയ്യുക. ഇതിലൂടെ ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തു പോകുന്നു, പേശികള്‍ അയയുന്നു, അങ്ങിനെ മനസ്സിന് ഊര്‍ജവും, ബുദ്ധിയും, ശാന്തിയും കിട്ടുന്നു. അതുകൊണ്ടാണ് ശ്രീ ബുദ്ധന്‍ "ധ്യാനം ബുദ്ധി വളര്‍ത്തുന്നു, ധ്യാനമില്ലായ്മ അത് തളര്‍ത്തുന്നു" എന്നു പറഞ്ഞത്.
19) നിത്യവും വ്യായാമങ്ങള്‍ ചെയ്താല്‍ മനസ്സിന് നല്ല ഉന്മേഷം കിട്ടും.
20) ധ്യാനമാര്‍ഗങ്ങള്‍ പലതുണ്ട്, ഏതെങ്കിലും ഇഷ്ടമുള്ള ദ്രശ്യങ്ങളില്‍ മനസ്സ് കേന്ദ്രീകരിക്കുക, ഇഷ്ടമുള്ള ശബ്ദത്തില്‍ കേന്ദ്രീകരിക്കുക, കണ്ണടച്ച് ഇഷ്ടമുള്ള വാക്കുകള്‍ ആവര്‍ത്തിക്കുക. ഇങ്ങിനെ ധ്യാനമാര്‍ഗങ്ങള്‍ പലതും പിരിമുറുക്കം കുറയ്ക്കുന്നു. ഇത് വിവരിച്ചാല്‍ ഇനിയും നീണ്ടു പോകുന്നതിനാല്‍ നിര്‍ത്തുന്നു. 

ഇങ്ങിനെ ചില മാര്‍ഗങ്ങള്‍ പരിശീലിച്ചാല്‍ ജീവിതത്തില്‍ പിരിമുറുക്കങ്ങള്‍ ഒരു പ്രശ്നമല്ലാതാകും. ‍

സുഖവും ദുഖവും

സുഖവും ദുഖവും ഉണ്ടാകാത്തവര്‍ ഇല്ല. ഇതൊരു സത്യമാണെന്ന് പ്രായപൂര്‍ത്തിയായ ആരും അന്ഗീകരിക്കും.  ഏതെങ്കിലും ഒരു ദുഃഖ സാഹചര്യം ഉണ്ടാകുമ്പോള്‍ ദുഖവും സന്തോഷ സാഹചര്യം ഉണ്ടാകുമ്പോള്‍ സന്തോഷവും നമുക്കുണ്ടാകുന്നു. എന്നാല്‍ ഈ സമയം എപ്പോള്‍ ആണുണ്ടാകുന്നത്?  നമ്മുടെ മനസിനിഷ്ടമില്ലാത്ത കാര്യങ്ങള്‍ നടക്കുമ്പോള്‍ ദുഃഖം അല്ലെങ്കില്‍ പിരിമുറുക്കവും, മനസിനിഷ്ടമുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ സന്തോഷവും ഉണ്ടാകുന്നു. ഇവ രണ്ടും എങ്ങിനെയെന്ന് നോക്കാം;
സുഖം
സുഖം മനസ്സിന്റെയും ശരീരത്തിന്റെയും അവസ്ഥയാണ്. സന്തോഷവും സുഖവും ഉണ്ടാകാന്‍ നാം ചിലത് ത്യജിക്കേണ്ടി വരും. സന്തോഷം സമാധാനം ആയും, സുഖം ശരീരത്തിന്റെയും മനസ്സിന്റെയും സുസ്തിതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ സുഖവും സന്തോഷവും ഒന്നിച്ചാലെ സ്വസ്ഥമായ ജീവിതം കിട്ടുകയുള്ളൂ. ഈ അര്‍ഥത്തില്‍ സുഖത്തില്‍ മാത്രം ജീവിക്കുന്നവര്‍ ഈ ലോകത്തില്‍ ഇല്ല. ആഗ്രഹങ്ങളുടെ വേലിയേറ്റം കുറഞ്ഞാല്‍ ദുഖവും കുറഞ്ഞു സന്തോഷം ഉണ്ടാകുന്നു. ഉദാ: നാം ആഗ്രഹിക്കുന്നു നമുക്ക് കൂടുതല്‍ പൈസ ഉണ്ടാക്കണം, പ്രശസ്തനാകണം എന്നൊക്കെ. അത് നേടാന്‍ നാം പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍ എത്രയോ കാര്യങ്ങളെ തരണം ചെയ്യണം.   അവസാനം അത് പാഴായെന്നിരിക്കട്ടെ നമുക്ക് സ്വാഭാവികമായി ദുഖമുണ്ടാകുന്നു.  ചിലര്‍ വീണ്ടും പരിശ്രമിക്കും നേടുകയും ചെയ്യും, എന്നാല്‍ എത്ര പരിശ്രമിച്ചിട്ടും നേടാതായാല്‍ തീര്‍ച്ചയായും നിരാശയാകും ഫലം. എന്നാല്‍ പരിശ്രമിച്ചു എങ്കിലും വിജയിച്ചില്ല എന്ന് കരുതി ആ ആഗ്രഹം ഉപേക്ഷിച്ചാല്‍ ദുഃഖം അവിടെ ഇല്ലാതാകും.  ചിലര്‍ വിധിയെ പഴിക്കും എന്നാല്‍ ചിലര്‍ ഇതില്‍ നിന്ന് പാഠം പഠിച്ചു ആഗ്രഹങ്ങള്‍ കുറയ്ക്കാന്‍ നോക്കും.  സുഖം മനസ്സിനും ശരീരത്തിനും ഉണ്ടെങ്കിലും സന്തൊഷമില്ലെങ്കില്‍ അത് ശാരീരിക മാനസിക അസുഖങ്ങള്‍ വരുത്തുന്നു. ഒരു വ്യക്തിയുടെ വ്യക്തിത്വ പൂര്‍ണത വളരുന്ന സാഹചര്യങ്ങളും അനുഭവങ്ങളും സാമൂഹ്യ ഇടപെടലുകളും മറ്റും വഴിയായി രൂപമെടുക്കുന്നു. ബാല്യത്തിലും കൗമാരത്തിലും വ്യക്തിത്വവികസനത്തിന് സാഹചര്യം ഉണ്ടാക്കിയെടുക്കണം. കുട്ടികളാണെങ്കില്‍, കളി, പഠനം, മറ്റുള്ളവരുമായി പഠിച്ചതും പഠിക്കേണ്ടതും ആയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക ഇവ ഉണ്ടാകണം. ഇങ്ങിനെ ചെറുപ്പത്തിലെ സുഖവും സന്തോഷവും ഉണ്ടാകാനുള്ള സാഹചര്യം നാം സ്വയം ഉണ്ടാക്കണം.
ദുഃഖം
ദുഃഖം മനസ്സിന്റെ ഒരു അവസ്ഥയാണ്. സുഖത്തിന്റെ കാര്യത്തിലെന്നപോലെ ദുഃഖം കുറയാനും നാം പലതും ത്യജിക്കേണ്ടി വരും.  എന്നാല്‍ വേദന എന്നതും ദുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേദന എന്നത് ശരീരവുമായി ആണ് കൂടുതല്‍ ബന്ധപ്പെടുന്നത്.  എന്നാല്‍ ദുഃഖം എന്ന അര്‍ഥത്തില്‍ പലരും മനസ്സിന്റെ വേദന എന്ന് പറയുന്നുണ്ട്. എങ്ങിനെയാണ് ദുഃഖം ഉണ്ടാകുന്നത്? ശ്രീ ബുദ്ധന്റെ അഷ്ടാംഗ മാര്‍ഗത്തില്‍ ദുഖത്തിന്റെ  കാരണം മുഴുവന്‍ ആഗ്രഹങ്ങള്‍ ആണെന്നാണ്‌. ആ ആഗ്രഹങ്ങളെ ഇല്ലാതാക്കിയാല്‍ ദുഖത്തില്‍ നിന്നും മോചനം നേടാം എന്ന് പറയുന്നു. ഒന്ന് തീര്‍ച്ച. ഈ ആഗ്രഹങ്ങളെ ഇല്ലാതാക്കാന്‍ നമുക്കെന്നല്ല ഭൂമിയില്‍ ജീവിക്കുന്ന ആര്‍ക്കും സാധിക്കില്ല. അല്ലെങ്കില്‍ അവന്‍ സര്‍വതും പരിത്യജിച്ചു അതായത് സ്വന്തം ശരീരം പോലും ഏതു നിമിഷവും ഉപേക്ഷിക്കാന്‍ തയാറായി, താപസനായി ജീവിക്കേണ്ടി വരും. പിന്നെ ഒന്ന് മാത്രം എല്ലാവര്ക്കും ചെയ്യാന്‍ സാധിക്കും ആഗ്രഹങ്ങള്‍ കുറയ്ക്കുക. നമ്മുടെ കഴിവിനും  അറിവിനും സമ്പത്തിനും എല്ലാം യോചിക്കുന്നത് മാത്രം ആഗ്രഹിക്കുക. എങ്കില്‍ ദുഖവും കുറയും.  മനസ്സിന് ഇഷ്ടമില്ലാത്തത് സംഭവിച്ചാല്‍ ദുഖമുണ്ടാകുന്നു.  മനസ്സില്‍ ആവശ്യമുള്ള ആഗ്രഹം മാത്രമേ വെയ്ക്കാവൂ. അപ്പോള്‍ ഇഷ്ടമില്ലാത്തത് സംഭവിക്കുക എന്നതും കുറവായിരിക്കും.  നാമെല്ലാം മറ്റുള്ളവര്‍ നമ്മോടു മാന്യമായി പെരുമാറണം എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ നാം ചെയ്യേണ്ടത് നാം ആഗ്രഹിക്കുന്നത് പോലെ മറ്റുള്ളവരോട് നമ്മളും പെരുമാറുക എന്നതാണ്.    സുഖം നിസ്വാര്‍ത്ഥതയായും,  ദുഃഖം സ്വാര്‍ഥത  ആയും ബന്ധപ്പെട്ടിരിക്കുന്നു.
സെറോട്ടോണിനും കോര്ടിസോളും (serotonin and cortisol )

ഇത് രണ്ടും നമ്മുടെ ശരീരത്തിലുള്ള ഹോര്മോണുകള്‍  ആണ്.  സുഖ ദുഃഖ ഹോര്‍മോണുകള്‍ എന്ന് നമുക്ക് വിളിക്കാം.
തലച്ചോറിലെ പിനിയല്‍ ഗ്രന്ഥി (pineal gland ) ആണ് സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നത്.  ദുഃഖം ഉണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍  ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്മോണാണ് സെറോടോണിന്‍.
അതുപോലെ തന്നെ കിട്നിയുടെ സൈഡില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ ഒരു ഗ്രന്ഥി  ആണ് അഡ്രീനല്‍ ഗ്രന്ഥി  (adrenal gland). സന്തോഷം ഉണ്ടാകുമ്പോള്‍ ശരീരത്തിന് സുഖം നല്‍കാന്‍ അഡ്രീനല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്മോണാണ് കോര്ടിസോള്‍.
ചുരുക്കത്തില്‍ നാം വിചാരിച്ചാല്‍ സുഖ ദുഃഖങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും.

ഉറക്കം

ഉറക്കം എത്ര ശാന്തമായ അനുഭവം ആണ്.  ഉറക്കം ഒരു ധ്യാനമാണ്. അവിടെ ദുഖമില്ല, ചിന്തയില്ല, വേദനയില്ല. എല്ലാത്തില്‍ നിന്നും അല്പനേരത്തേക്കു വിശ്രമം എടുക്കുന്നു. ശരീരത്തിനും ഒരു വിശ്രമം. ഉറക്കം പ്രകൃതി നല്‍കിയിരിക്കുന്ന ഒരു അനുഗ്രഹമാണ്. നാം കോടികള്‍ സംബാദിചാലും, എല്ലാം നേടിയാലും നമുക്ക് ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ഗുണം. എത്രയോ കോടീശ്വരന്മാര്‍, ഉറക്കമില്ലാതെ ഉറക്ക ഗുളികകളെ ആശ്രയിച്ചു കഴിയുന്നു. കോടികള്‍ സമ്പാദിച്ചു പട്ടുമെത്തയില്‍, എ സീയുടെ ശീതളതയില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കമില്ലാത്ത രാത്രികള്‍ ചിലവഴിക്കുന്ന കൊടീശ്വരന്മാരും, കിടപ്പാടമില്ലാതെ കടത്തിണ്ണകളിലും മറ്റും, വെറും ചാക്ക് വിരിച്ചു സുഖമായി ഉറങ്ങുന്ന ദരിദ്രനും ഇന്നത്തെ ലോകത്തെ രണ്ടു വിരോധാഭാസങ്ങള്‍ ആണ്.  ഇവിടെ ആരാണ് മനസ്സില്‍ സ്വസ്ഥത അനുഭവിക്കുന്നത് എന്ന് ഇന്ന് വിവേകം ഉള്ള ആര്‍ക്കും മനസിലാകും. മനുഷ്യന്‍ ശരാശരി അവന്റെ ആയുസ്സിന്റെ മൂന്നിലൊന്നു ഉറങ്ങി തീര്‍ക്കുന്നു. അതായത് 60 വയസ്സാകുന്ന ഒരാള്‍ 20 വര്ഷം ഉറങ്ങുന്നു, എന്ന് ലോകത്തിന്റെ പല ഭാഗങ്ങളും നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു.  മരണത്തെ പലര്‍ക്കും ഭയമാണ്. എന്നാല്‍ ഭയക്കാതിരിക്കാന്‍ ഒരു കാര്യം ചിന്തിച്ചാല്‍ മതി. ഉറക്കത്തില്‍ നാം എവിടെ?  കാരണം ഉറക്കം മരണത്തിന്റെ ഒരു പരിശീലനമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനവും, രക്തചംക്രമണവും, ശ്വസോച്യാസവും അല്ലാതെ എല്ലാം മരിച്ചതിനു തുല്യമാണ് ഉറക്കത്തില്‍. ഉറക്കം നിത്യമായ മരണത്തിലേക്കുള്ള പരിശീലനമാണെന്നാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള പറയുന്നത്. എന്തായാലും ഉറക്കം എന്നത് എന്താണെന്ന് ആര്‍ക്കും അറിയാമെങ്കിലും അതിന്റെ ശാസ്ത്രീയമായ വശങ്ങള്‍ അല്പം മനസിലാക്കുന്നത്‌ രസകരമാണ്.

എന്താണ് ഉറക്കം

ശരീരത്തിനും മനസ്സിനും തലച്ചോറിലൂടെ കിട്ടുന്ന ഒരു വിശ്രമം ആണ് ഉറക്കം. ശരീരത്തിന് വിശ്രമം കിട്ടാന്‍ തലച്ചോറ് ചെയ്യുന്ന ഈ പ്രക്രിയ  ശരീരത്തിനും മനസ്സിനും അത്യന്താപേക്ഷിതമായ ഒന്നാണ്.  മനുഷ്യരെ പോലെ, എല്ലാ ജീവികളും ഉറങ്ങുന്നു. ഉറക്കം ഇല്ലെങ്കില്‍ ഒരു ജീവനും നിലനില്‍പ്പില്ല. അതുകൊണ്ട് തന്നെ ജീവികളുടെ അസ്തിത്വത്തിന്റെ ഭാഗമാണ് ഉറക്കം. നിദ്രയില്‍ ശരീര പേശികള്‍ എല്ലാം അയയുന്നു. എന്നാല്‍ തലച്ചോര്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ഒരു സമയം കൂടിയാണത്.

മെലാട്ടോനിന്‍

തലച്ചോറിലെ മെലാട്ടോനിന്‍ (melatonin ) എന്ന ഹോര്‍മോണ്‍ ആണ് ഉറക്കം ഉണ്ടാക്കുന്നത്‌.  ഇത് മനസ്സിന് സന്തോഷവും ഉണ്ടാക്കുന്നു.
രാത്രി സമയം ആണ് ഉറക്കത്തിനു നല്ലത്. കാരണം ഈ ഹോര്‍മോണ്‍ രാത്രിയിലാണ് കൂടുതല്‍ ഉണ്ടാകുന്നത്. നാം എത്ര പകല്‍ ഉറങ്ങിയാലും രാത്രി ഉറക്കം പോലെ ഉറങ്ങാന്‍ പറ്റില്ല. രാത്രിയില്‍ വെളിച്ചം കുറയുമ്പോള്‍ മേലടോനിന്‍ കണ്ണിലെ ദ്രശ്യ കേന്ദ്രങ്ങളുമായി നേരിട്ട് ബന്ധമുള്ള തലച്ചോറിലെ പീനയില്‍ ഗ്രന്ധിയുമായി പ്രവര്‍ത്തിച്ചു ഉറക്കം ഉണ്ടാക്കുന്നു. ഉറക്കം കുറഞ്ഞാല്‍ മേലടോനിന്‍ ഉത്‌പാദനവും കുറയുന്നു.

ഉറക്കത്തിന്റെ രണ്ടു ഖട്ടങ്ങള്‍

ദ്രുതചലന വേള ( REM - Rapid Eye Movement )

ദ്രുതവിഹീനചലന വേള ( NREM - Non-Rapid Eye Movement)

ഇവ രണ്ടും 90 മുതല്‍ 110 മിനിറ്റ് വരെ മാറി മാറി വരുന്നു. ചില ഡോക്ടര്‍മാര്‍ പറയുന്നത്, അത് ഓരോ 90 മിനിറ്റ് കൂടുമ്പോഴും മാറുന്നു എന്നാണു. ഏതായാലും കുറഞ്ഞത്‌ 90 അല്ലെങ്കില്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഖ്യം പ്രതീക്ഷിക്കാം. ഇതില്‍ ദ്രുതചലന വേളയില്‍ ആണ് സ്വപ്‌നങ്ങള്‍ കാണുന്നത്. ഇതും ഫ്രോയിഡിന്റെ Interpretation of Dreams  (സ്വപ്നവിശകലനം) എന്ന പുസ്തകത്തില്‍ പറയുന്നു.

ഉറക്ക പ്രശ്നങ്ങള്‍

1 ) നിദ്രാടനം ( Somnambulism )

ഗാഢനിദ്രയുടെ ഭാഗമാണ് നിദ്രാടനം. ഇത് നടക്കുന്നത് NREM  വേളയിലാണ്.  ഗാഢനിദ്രയില്‍ എഴുന്നേറ്റു നടക്കുകയോ പ്രവര്‍ത്തി ചെയ്യുകയോ ചെയ്യുന്നു. മാംസപേശികളും, കൈകാലുകളും, തലച്ചോറിലെ നിദ്രയുടെ കേന്ദ്രവുമായി വിയോജിക്കുംബോഴാണ് ഇതുണ്ടാകുന്നത്. ഇവിടെയും നമ്മുടെ കണ്ണുകള്‍ ചലിക്കുന്നുന്ടെങ്കിലും വേഗം കുറവായിരിക്കും. കുട്ടികളിലും കൌമാരക്കാരിലും ആണ്
സാധാരണ കാണാറുള്ളത്‌.

2  ) പേടിസ്വപ്നങ്ങള്‍ (Nightmares )

പേടിസ്വപ്‌നങ്ങള്‍ കൂടുതല്‍ കാണുന്നത്, പകല്‍ സമയത്ത് മനസ്സ് വല്ലാതെ അസ്വസ്തമായും, നിരാശയായും, പരാജയ മനോഭാവത്തിലും ഒക്കെ ഇരിക്കുകയും ഉറങ്ങുകയും ചെയ്യുമ്പോഴാണ്. ചിലപ്പോള്‍ വലിയ കുറ്റബോധം, മരണത്തിന്റെ ഓര്‍മ്മകള്‍,   വലിയ ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ ഇവ പകല്‍ സമയത്ത് നിരന്തരം ഉണ്ടാകുമ്പോഴും ഇങ്ങിനെയുണ്ടാകാം. ഇത് കുട്ടിക്കാലത്ത് അല്പം കൂടിയിരിക്കും.   
പകല്‍ സമയത്ത് ബോധമനസ്സിലെ ഈ വ്യാപാരങ്ങള്‍, ഉറക്കത്തില്‍ ഉപബോധ മനസ്സില്‍ ഉണര്‍ന്നു, REM  എന്ന വേളയില്‍ സ്വപ്നമാകുന്നു. വല്ലപ്പോഴും ഇതുണ്ടായാല്‍ ഇത് പ്രശ്നമില്ല.  എന്നാല്‍  തുടര്‍ച്ചയായി പേടി സ്വപ്നം  കണ്ടാല്‍   നല്ലൊരു  
കൌണ്‍സിലറിന്റെയോ,  മനശാസ്ത്രഞ്ഞന്റെയോ സഹായത്താല്‍  ഇതില്‍  നിന്ന് രക്ഷ നേടാനുള്ള മാര്‍ഗങ്ങള്‍ ആരായാം.

3 ) കൂര്‍ക്കം വലി (Snoring )

ഉറക്കത്തില്‍  ശരീരപേശികള്‍ എല്ലാം അയയുന്നു. അപ്പോള്‍ ശ്വാസക്കുഴല്‍ കടന്നു പോകുന്ന, അസ്ഥിയില്ലാത്ത ഭാഗത്തെ പേശികള്‍ 
കൂടുതല്‍ ചുരുങ്ങുന്നു. അപ്പോള്‍ കുറുനാക്കില്‍ തട്ടി വരുന്ന ശ്വാസത്തിന് ശബ്ദമുണ്ടാക്കുന്നു. പൊതുവേ വണ്ണം കൂടുതലുള്ളവര്‍ക്ക് കഴുത്തിനും വണ്ണം കുടുതല്‍ കാണുമല്ലോ അവര്‍ക്ക് കൂര്‍ക്കം വലിയും കൂടുതല്‍ ആയിരിക്കും. എങ്കിലും നന്നായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഇത് കുറവായിരിക്കും. ഇത് ചികില്സിക്കാതിരുന്നാല്‍ ഭാവിയില്‍ സ്ട്രോക്ക്, ഹൃദ്രോഗം ഇവ വരാന്‍ കാരണമാകാം. കാരണം ആവശ്വത്തിനു ഓക്സിജന്‍ തലച്ചോറില്‍ എത്താന്‍ കൂര്‍ക്കം വലി തടസ്സമാകുന്നു.

4 ) ഉറക്കമില്ലായ്മ (Insomnia )

ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഉറക്കക്കുറവ് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ബാധിക്കുന്ന ഒന്നാണ്. ചിലര്‍ ചെരിഞ്ഞും മറിഞ്ഞും കിടന്നു സമയം എടുത്തു ഉറങ്ങുന്നു. ചിലര്‍ അങ്ങിനെ തന്നെ നേരം വെളുപ്പിക്കുന്നു. മസ്തിഷ്ക്കതകരാര് കൊണ്ട്,
ഉത്കണ്ടാ രോഗങ്ങള്‍ കൊണ്ടും, ജീവിത രീതിയിലെ മാറ്റങ്ങള്‍ മൂലം ജൈവ ഖടികാരത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കൊണ്ടും 
അങ്ങിനെ പലതും ഇതിനു കാരണമാകാം. 

നിദ്രാ രോഗങ്ങള്‍
വിഷമ നിദ്ര (dyssomnia ), ക്രമരഹിത നിദ്ര (parasomnia ), അനിയന്ത്രിത നിദ്ര (narcolepsy ), അമിതനിദ്ര (hypersomnia ) ഇവയൊക്കെ 
നിദ്രാ രോഗങ്ങള്‍ ആണ്. ഇവ കൂടാതെ ഉറക്കത്തിലെ വര്‍ത്തമാനം, ശ്വാസം നിന്നുപോകല്‍ (Sleep Apnea), പല്ലുകടി, കൈകാല്‍ ചലിക്കല്‍, 
നിദ്രാ തളര്‍വാതം, തുടങ്ങിയ നിദ്രാ  വൈകല്യങ്ങളും ഉണ്ട്. ഇവയൊക്കെ ശ്വാസക്കുഴലിന്റെ തടസ്സം, നാഡീ പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ ഇവയുടെ ഒക്കെ പരിണത ഫലങ്ങള്‍ ആണ്.

ഇതില്‍ അനിയന്ത്രിത നിദ്രയില്‍ പകല്‍ സമയവും ജോലി ചെയ്യുന്ന സമയവും, കളികള്‍ ഇവയ്ക്കിടയിലും
ഉറങ്ങി പോകാം. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഉറങ്ങി പോകാം. അമേരിക്കയില്‍ ഇങ്ങിനെ പല അപകടങ്ങളും ഉണ്ടാകാറുണ്ട്.

അമിത നിദ്രക്കാര്‍ 18 മണിക്കൂറോളം തുടര്‍ച്ചയായി ഉറങ്ങിപോകാറുണ്ട്.

മൂക്കില്‍ ദശ വളര്‍ന്നാലും,  രാത്രി ഉറക്കത്തിനു പ്രശ്നമാണ്.   പുക വലിയും പ്രശ്നക്കാരനാണ്.  മൂക്കില്‍ ഒഴിക്കുന്ന തുള്ളി മരുന്ന് അല്പം ആശ്വാസം നല്‍കും.  മൂക്കിലെയോ തോന്ടയിലെയോ പ്രശ്നം പരിഹരിക്കാന്‍ വ്യായാമം ചെയ്യുക, പുകവലി നിര്‍ത്തുക, ഇവയൊക്കെ ചെയ്യാം.  കുറവില്ലെങ്കില്‍ ചെറിയ സര്‍ജറി വഴി അത് ശരിയായിക്കിട്ടും.

ജൈവ ഖടികാരം

നാം എത്ര ഉറങ്ങിയാലും കൃത്യ സമയത്ത് അല്ലെങ്കില്‍ വെളിച്ചം വരുമ്പോള്‍ ഉണരുന്നു. നാം ചില പ്രത്യക സമയത്ത് എന്നും കൃത്യമായി എഴുന്നേല്‍ക്കാന്‍ നമുക്കൊരു ജൈവ ഖടികാരം ഉണ്ട് (biological clock ). ഇങ്ങിനെ ഉണരുന്നതിനെ circadian rythm എന്ന് പറയുന്നു.  കുറച്ചു നാള്‍ നാം കൃത്രിമമായി അലാം വെച്ച് എഴുനേറ്റു നോക്കുക, അതിനു ശേഷം ആ ക്ലോക്ക് ഇല്ലെങ്കിലും നമ്മുടെ ജൈവ ഖടികാരം നമുക്ക് അലാം ബെല്‍ തരുകയും നാം ഉണരുകയും ചെയ്യും. സിര്കാടിയന്‍ താളത്തിലെ പിഴകള്‍ വഴിയും ഉറക്ക പ്രശ്നമുണ്ടാകും. ഒരു നിശ്ചിത സമയം ഉറങ്ങാന്‍ പറ്റാത്തതാണ് ഇതിന്റെ പ്രധാന പ്രശ്നം. 

എത്ര മണിക്കൂര്‍ ഉറങ്ങണം

രണ്ടു മാസം വരെയുള്ള കുട്ടികള്‍ 18  മണിക്കൂര്‍ ഉറങ്ങണം. അത് പിന്നെ മുതിര്‍ന്നു വരുന്തോറും കുറഞ്ഞു കുറഞ്ഞു 19 വയസ്സാകുമ്പോള്‍ 8 - 9 മണിക്കൂര്‍ ഉറങ്ങണം. പ്രായ പൂര്ത്തിയായവര്‍ 7 മണിക്കൂര്‍ എങ്കിലും ഉറങ്ങണം.  പ്രായ പൂര്‍ത്തിയായവര്‍ക്ക് തീരെ ഉറക്കം കുറഞ്ഞാലും, കൂടുതല്‍ ഉറക്കമായാലും പല വിധ പ്രശ്നങ്ങളും ഉണ്ടാകാം. നന്നായി ഉറങ്ങുന്നവരെക്കാള്‍ 
തലച്ചോറിനു വാര്‍ധക്യം നന്നായി ഉറങ്ങാത്തവര്‍ക്ക് വേഗന്നു ബാധിക്കുന്നു. അതായത് 5 മണിക്കൂറില്‍ കുറഞ്ഞുറങ്ങന്നവര്‍ക്കും, 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്കും, ഇങ്ങിനെയുള്ള പ്രശ്നം വരുന്നു. 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയാല്‍ ദുര്‍മേദസ്സ്, പ്രമേഹം, ഹൃദ്രോഗം എന്നിവയും. അഞ്ചു മണിക്കൂറില്‍ കുറവായാല്‍ അമിത രക്തസമര്‍ദ്ദം, ക്ഷീണം, ശ്രദ്ധയില്ലായ്മ, ഏകാഗ്രതയില്ലായ്മ ഇവയുണ്ടാകാം.

ഉറക്കം കുറഞ്ഞാലുള്ള പ്രശ്നങ്ങള്‍

1 ) ഏകാഗ്രതയില്ലായ്മ, ഉത്കണ്ട ഇവയുണ്ടാകുന്നു

2 ) പ്രതിരോധ ശക്തി കുറയല്‍ (രക്തത്തില്‍ വെള്ള രക്താണുക്കള്‍ കുറയുന്നു)

3 ശ്രദ്ധയില്ലായ്മ, അസ്വസ്ഥത, കണ്ണിനു വേദന, കരുകരപ്പ് ഇവയുണ്ടാകുന്നു.

4 ) വിഷാദരോഗം, ഉത്കണ്ടാ രോഗങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം, വാതം ഇവയുണ്ടാകുന്നു

5 ) സന്തോഷം ജനിപ്പിക്കുന്ന മേലാടോനിന്‍ എന്ന ഹോര്‍മോണ്‍ കുറയുന്നു

6 ) ശാരീരിക ക്ഷീണം കൂടുന്നു

7) ശരീര ഭാരം കൂടുന്നു - തലച്ചോറിനു ആവശ്യത്തിനു ഓക്സിജന്‍ കിട്ടാതെ വരുമ്പോള്‍ പകല്‍ സമയം കൂടുതല്‍ ക്ഷീണം തോന്നും. ഈ ക്ഷീണം മാറാന്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നു. ഇതാണ് തടി കൂടാന്‍ കാരണം. 

ഉറക്കം കുറയുന്നതിന്റെ കാരണങ്ങള്‍

1 ) അസ്വസ്ഥമായ മനസ്സ്

2 ) ഉറങ്ങുന്നതിനു മുമ്പ് കാപ്പി, ചായ ഇവ കുടിക്കല്‍

3 ) ഉറങ്ങുന്നതിനു മുമ്പ് അമിതമായി മദ്യപിക്കള്‍, പുക വലിക്കുക,

4 ) രാത്രി എരിവു, മസാല  ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുക

5 ) ഭക്ഷണം തീരെ കഴിക്കാതെ കിടക്കുക

6 ) ശരീരത്തിന്റെ വേദനകള്‍, മനസ്സിന്റെ വേദനകള്‍

7 ) ചെറുതും, ശബ്ദമാനമായതും, വൃത്തിയില്ലത്തതും ആയ മുറികള്‍

8 ) ചിട്ടയില്ലായ്മ, ഷിഫ്റ്റ്‌ ഡ്യൂട്ടി, വ്യായാമമില്ലായ്മ  മുതലായവ

9 ) വൃത്തിയില്ലാത്ത ബെഡ് റൂം, സ്ഥലം മാറി ഉറങ്ങല്‍ തുടങ്ങിയവ

10 ) നല്ല ചൂട്, നല്ല തണുപ്പ്, വൃത്തിയില്ലാത്ത പായ, ബെഡ് തുടങ്ങിയവ  
11 ) വിഷാദ രോഗം, ഉത്കണ്ട

നല്ല ഉറക്കം കിട്ടാനുള്ള മാര്‍ഗങ്ങള്‍

1 ) നല്ല ചിന്തയില്‍ ഉറങ്ങാന്‍ പോകുക

2 ) ഉറങ്ങുന്നതിനു മുമ്പു പ്രാര്‍ത്ഥന, ധ്യാനം ഇവയിലേതെങ്കിലും ചെയ്യുക

3 ) എന്തെങ്കിലും ആകംഷയുണ്ടാകാത്ത നല്ല പുസ്തകങ്ങള്‍ വായിക്കുക

4 ) പകല്‍ സമയം വ്യായാമം ചെയ്യുക`

5 ) ഉറങ്ങുന്നതിനു മുമ്പ് പാല്‍, വാഴപ്പഴം ഇവയിലേതെങ്കിലും കഴിക്കുക

6 ) ഉറങ്ങുന്നതിനു മുമ്പ് മിതഭക്ഷണം കഴിക്കുക

7 ) ഉറങ്ങുന്നതിനു മുമ്പു നല്ല സംഗീതം കേള്‍ക്കുക

8 ) ബെഡ് റൂം, ബെഡ് ഇവ നല്ലതാണെന്ന് ഉറപ്പു വരുത്തുക

9 ) സുഖകരമായ അന്തരീക്ഷ താപനില, ശുദ്ദവായു ഇവ ഉറപ്പാക്കുക

10 ) വീണ്ടും ഉറക്കം വന്നില്ലെങ്കില്‍ താല്പര്യമുള്ള എന്തെങ്കിലും എഴുതുക, വായിക്കുക, ടി വീ കാണുക

നല്ല ഉറക്കത്തിന്റെ ഗുണങ്ങള്‍

1 ) നല്ല ഓര്മ കിട്ടുന്നു - പഠിക്കുന്ന എന്തും ഉറക്കത്തിനു മുമ്പ് പഠിക്കുക, ഉണര്നാലുടനെ പഠിക്കുക എങ്കില്‍ നല്ല ഓര്മ കിട്ടുക തന്നെ ചെയ്യും
2 ) ആയുസ്സ് കൂട്ടുന്നു - കുറച്ചുറക്കവും അമിത ഉറക്കവും ആയുസ്സ് കുറക്കുന്നു. 6 തൊട്ടു 8 മണിക്കൂര്‍ വരെ ഉള്ള ഉറക്കം ആയുസ്സ് കൂട്ടുന്നു.
3 ) വിവിധ രോഗങ്ങള്‍ കുറയുന്നു - സ്ട്രോക്ക്, BP , വാതം, പ്രമേഹം, അകാല നര, അകാല വാര്‍ധക്യം, ഇവ കുറയുന്നു.
4 ) ക്രിയാത്മകത വര്‍ധിക്കുന്നു - നല്ല ഉറക്കം ഉന്മേഷത്തോടെ ജോലി ചെയ്യുന്നതിനും, പുതിയ ആശയങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇടയാക്കുന്നു
5 ) കുട്ടികളുടെ പഠനം നന്നാകുന്നു - നല്ല ഉറക്കം കുട്ടികളുടെ പഠിക്കുന്നതിലെ ശ്രദ്ധ, ക്ലാസ്സിലെ ക്രിയാത്മകത, അതിലൂടെ നല്ല മാര്കും കിട്ടുന്നു.
6 ) ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു - ആവശ്യത്തിനു തൂക്കം ഇല്ലെങ്കില്‍ നന്നായി ഉറങ്ങുക
7 ) മാനസിക സമ്മര്‍ദ്ദം കുറയുന്നു - നല്ല ഉറക്കം സമ്മര്‍ദ്ദം കുറച്ചു, ശരീര ഉപാപചയങ്ങള്‍ നേരെയാക്കുന്നു
8 ) നല്ല ഉറക്കം അപകടങ്ങള്‍ കുറക്കുന്നു - നല്ല ഉറക്കം കിട്ടിയാല്‍ ഡ്രൈവര്‍മാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉറങ്ങിപോകാതെ അപകടം ഒഴിവാകുന്നു

ചികിത്സാ മാര്‍ഗങ്ങള്‍

നിദ്രയുടെ പ്രശ്നങ്ങള്‍ കൂടുതല്‍ ആയാല്‍ മാത്രമേ ചികില്സിക്കെണ്ട്തുള്ളൂ. ചില ആശുപത്രികളില്‍ ഇതിനുള്ള സൌകര്യങ്ങള്‍ ഉണ്ട്, ഉദാ: തിരുവനന്തപുരം ശ്രീ ചിത്രയില്‍,   പോളിസോമ്നോഗ്രഫി, MSLT  (Multiple Sleep Latency Test ) എന്നീ ടെസ്റ്റുകള്‍ ഉറക്കത്തില്‍ തന്നെ ചെയ്തു ഉറക്കത്തിന്റെ താളപ്പിഴകള്‍ പരിഹരിക്കും, ന്യൂറോളജി, നെഞ്ചു രോഗവിഭാഗം, മനശാസ്ത്ര വിഭാഗം ഇങ്ങിനെ മൂന്നു വിഭാഗം കൂടിയ ഒരു ടീമിന്റെ സംയുക്ത ചികിത്സയാണിവിടെ ചെയ്യുന്നത്.

വിചിത്ര മാനസികാവസ്ഥകള്‍ (Eccentric Psychiatric Syndromes)

നാം എല്ലാം സാധാരണ കേട്ടുള്ള മാനസിക വൈകല്യങ്ങള്‍ ചിത്തഭ്രമം, മതിഭ്രമം, ഞരമ്പ്‌ രോഗം, മാനസിക രോഗം എന്നൊക്കെ ആണല്ലോ എന്നാല്‍ സമൂഹത്തില്‍ ചിലര്‍ക്കെങ്കിലും ഉള്ളതും കാര്യമാക്കാതെ, ചികിത്സിക്കാതെ വിട്ടു അവസാനം വലിയ വൈഷമ്യത്തിലേക്കും എത്തിക്കുന്ന ചില മാനസികാവസ്ഥകള്‍/ലക്ഷണങ്ങള്‍ (syndromes) കൌതുകവും എന്നാല്‍ അതിശയവും നമുക്ക് ഉണ്ടാക്കാം. നാം പലരും അപ്പോള്‍ ചിന്തിക്കുന്നത് അത് അവന്റെ/അവളുടെ/അദ്ദേഹത്തിന്റെ തോന്നലുകളാണ് എന്നായിരിക്കും. പല അസ്വാഭാവിക പെരുമാറ്റങ്ങളും നാം ചെയ്യുമ്പോള്‍ മനശാസ്ത്രത്തിന്റെ ഭാഷയില്‍ അത് മാനസിക വൈകല്യങ്ങളാണ്. മാനസിക രോഗങ്ങളുടെ തലത്തിലേക്ക് വരുന്നില്ലെങ്കിലും അത് മറ്റുള്ളവരില്‍ ആ വ്യക്തിയോടുള്ള അകല്‍ച്ച അല്ലെങ്കില്‍ കളിയാക്കികൊണ്ടുള്ള പെരുമാറ്റമായി പരിണമിച്ചു എന്ന് വരാം. ജന്മവാസന (instinct) യോ പാരമ്പര്യമോ (heredity) ഏതെങ്കിലും ഉത്കണ്ടാ രോഗങ്ങളോ (anxiety disorder) പലതുമാകാം ഇവയുടെ പിന്നിലെ കാരങ്ങങ്ങള്‍. താഴെപ്പറയുന്ന ചില മാനസികാവസ്ഥകള്‍ ശ്രദ്ധിക്കുക;

കൌവേദ് സിണ്ട്രോം
"ഭര്‍ത്താവിനു പേറ്റു നോവ്‌" എന്ന് പറഞ്ഞു കേട്ടുകാണുമല്ലോ. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ചില ഭര്‍ത്താക്കന്മാര്‍ക്കുണ്ടാകുന്ന മാനസികാസ്വാസ്ഥ്യങ്ങള്‍ ആണ് ഇവിടെ ഉണ്ടാകുന്നത്. ഭാര്യയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ തനിക്കു കൂടി അനുഭവപ്പെടുന്നു. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഈ അസ്വസ്ഥതകള്‍ മുഴുവന്‍ അയാള്‍ക്കനുഭവപ്പെടുന്ന പോലെ തോന്നും. ഭാര്യ ഭക്ഷിക്കുന്ന പോഷകാഹാരങ്ങള്‍ ഭര്‍ത്താവും കഴിക്കുന്നു. വളരെ അസ്വസ്ഥതകള്‍ നിറഞ്ഞ സമയങ്ങള്‍ പ്രസവം അടുക്കാറാകുന്നത് വരെ നില്‍ക്കും. പ്രസവം കഴിയുമ്പോള്‍ അസ്വസ്ഥതകളും ഇല്ലാതാകുന്നു. കൌവേദ് സിണ്ട്രോം എന്നാണിത് അറിയപ്പെടുന്നത്.

ഗാന്സര്‍ സിണ്ട്രോം
അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന രൂപത്തില്‍ ഉത്തരം പറയുന്ന ഒരു മാനസികാവസ്ഥയാണിത്. ചോദിക്കുന്നതിനു ശരിയായ മറുപടി ഇത്തരക്കാരില്‍ നിന്ന് കിട്ടിയില്ല എന്ന് വരാം. പെട്ടെന്ന് തലച്ചോറിലെ രാസ വൈദ്യുത തരംഗങ്ങള്‍ ഇവരില്‍ ഉണ്ടാകാതിരിക്കുന്നു. അതിനാല്‍ പറയുന്നതിന് ശരിയായ ഉത്തരം കിട്ടി എന്ന് വരില്ല. മരിയ ഗാന്സര്‍ എന്ന ശാസ്ത്രഞ്ജന്‍ ആണീ ഗവേഷണം നടത്തിയത്. അങ്ങിനെ ഇത് ഗാന്സര്‍ സിണ്ട്രോം എന്നറിയപ്പെടുന്നു.

ഒന്നായ നിന്നെയിഹ....
ഒരാളെ മറ്റൊരാളായി കാണുന്നു. അയാളെ തന്നെ പല ആളായി കണ്ടെന്നു വരാം. അല്ലെങ്കില്‍ അയാള്‍ തന്നെ പറ്റിക്കാന്‍ തനിക്കറിയാവുന്ന ആളുടെ വേഷം ഇട്ടു വന്നതാകാം. പിന്നെ ഒരാളെ തന്നെ പല ആള്കാരായി കണ്ടെന്നു വരാം. ഇങ്ങിനെയുള്ള മാനസികാവസ്ഥ ചിലരില്‍ ഉണ്ടാകാറുണ്ട്. തനിക്കു പരിചയമുള്ള ഒരാള്‍ തന്റെ മുമ്പില്‍ വന്നു നില്‍ക്കുമ്പോഴും ചിലര്‍ക്ക് തോന്നും തന്നെ കബളിപ്പിക്കാന്‍ വേറെ ആരോ അയാളുടെ രൂപത്തില്‍ വന്നിരിക്കുകയാണെന്ന്. ഇത് ഒരു തരം മതിഭ്രമത്തിന്റെ ഭാഗമാകാം. ഫ്രെഗോളി സിണ്ട്രോം എന്നാണിത് അറിയപ്പെടുന്നത്.

ഒഥല്ലോ സിണ്ട്രോം

ഇതില്‍ സംശയം ആണ് മുഖ്യ വില്ലന്‍. ഭാര്യയുടെ ചാരിത്ര്യത്തില്‍ ഭര്‍ത്താവിനു സംശയം. ഇതിനൊരുദാഹരണം നമ്മുടെ ശ്രീനിവാസന്‍ തന്റെ ഒരു പടത്തില്‍ അങ്ങിനെ ഒരു കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. പങ്കാളിയോട് സംസാരിക്കുന്ന ആരെയും സംശയം. Shakespeare തന്റെ നാടകമായ ഒഥല്ലോയില്‍ ഈ കഥ പറയുന്നു. ഭാര്യയുടെ വിശ്വസ്തതയില്‍ സംശയം തോന്നുകയും അവളെ കൊല്ലുകയും ചെയ്യുന്നതാണല്ലോ അതിലെ പ്രമേയം. ഇതില്‍ നിന്നാണീ പേരുണ്ടായത്. ഇതിനു സംശയരോഗം എന്നും മനശാസ്ത്രത്തില്‍ പറയും. സ്വയം തെറ്റ് ചെയ്യുന്നവര്‍ക്കാണിത് കൂടുതല്‍ ഉണ്ടാകുന്നത്. നല്ല മനസാക്ഷി ഉള്ളവര്‍ക്കും അന്ന്യരെ മനസിലാക്കാന്‍ സാധിക്കുന്നവര്‍ക്കും ഇതുണ്ടാകില്ല.

ക്ലെറാംബോള്‍ട്ട് സിണ്ട്രോം

സുപ്പര്‍ സ്ടാറുകള്‍ (ഉദാ: ഷാരുഖ് ഖാന്‍, സച്ചിന്‍ തെണ്ടുല്‍കര്‍, ജാക്കി ചാന്‍) തങ്ങളുടെ കാമുകരാണെന്നും (തന്റെ വയറ്റില്‍ അവരുടെ കുഞ്ഞാണെന്നും പറഞ്ഞു നടക്കുന്ന അല്ലെങ്കില്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന സ്ത്രീകളെ ചില സ്ഥലങ്ങളില്‍ കാണാന്‍ സാധിക്കും. അവര്‍ തന്നെ സ്നേഹിക്കുന്നുന്ടെന്നും ഇക്കൂട്ടര്‍ മനസ്സില്‍ ചിന്തിക്കുന്നു. Delusion of love എന്നും ഇറോട്ടോ മാനിയ (erota mania) എന്നും ഇതിനെ പറയാറുണ്ട്‌. ഡി കളെറാം ബോള്‍ട്ട് എന്ന ശാസ്ത്രഞ്ഞനാണിത് കണ്ടു പിടിച്ചത്. ലോകത്തില്‍ വലിയ വലിയ സ്ടാറുകള്‍ക്ക് (സിനിമാ, സ്പോര്‍ട്സ് എന്നിവയില്‍ പ്രത്യേകിച്ച്) ഇങ്ങിനെയുള്ള ഏക ലൈന്‍ കാമുകിമാരുണ്ട്.

എന്റെ ചെറുപ്പത്തില്‍ ഞാനോര്‍ക്കുന്നു ഞങ്ങളുടെ നാട്ടിലെ ഒരു ബ്രാഹ്മണ സ്ത്രീ എപ്പോഴും മനസ്സില്‍ കൊണ്ട്നടന്ന ഒരു കാര്യം കമലാഹാസന്‍ അവളെ സ്നേഹിചിരിന്നു എന്നാണു. കല്യാണം കഴിക്കും എന്നും കരുതിയിരിന്നു. ഒരു ഒറ്റ ലൈന്‍ പ്രണയം എന്ന് പറയുന്നതിനപ്പുറം, അതൊരു രോഗമോ മാനസിക വൈകല്യമോ ആണ്

ചെറുപ്പത്തിലെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും, ആഗ്രഹങ്ങളും ആണിതിന് പിന്നിലെ കാരങ്ങള്‍ എന്നാണു ഗവേഷണ മതം.

മുന്ചാസന്‍ സിണ്ട്രോം

തനിക്കെന്തോ മാരക രോഗമുന്ടെന്നും അതിനു വലിയ ചികിത്സ ആവശ്യമുണ്ടെന്നും പറഞ്ഞു നടക്കുകയും പല പല ഡോക്ടര്‍മാരെയും കാണുകയും ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്യുന്നു. എന്നാലും രോഗം കുറയുന്നില്ല. ഇങ്ങിനെയുള്ള ചിലര്‍ നമ്മുടെ സമൂഹത്തിലും ഉണ്ട്. ചിലര്‍ എന്നും വയറ്റില്‍ വേദനയാണെന്നും പറഞ്ഞു നടക്കുന്നു, ചിലര്‍ നെഞ്ചെരിച്ചില്‍ ആണെന്ന് പറഞ്ഞു നടക്കുന്നു. അവസാനം ഒള്ള ടെസ്റ്റുകള്‍ എല്ലാം ചെയ്യുന്നു. ശസ്ത്രക്രിയ വരെ ചെയ്യുന്നു. പക്ഷെ ഒരു കുഴപ്പവും കാണില്ല. കുഴപ്പം മനസിനായിരിക്കും. എന്നാലും അവര്‍ പറയും മനസിന്‌ ഒരു കുഴപ്പവും ഇല്ലെന്ന്.

വളരെക്കാലം മുമ്പ് ജര്‍മനിയിലെ ഒരു പ്രഭു ഇത്തരം രോഗത്തിനടിമപ്പെട്ടു ജീവിതം കഴിച്ചു കൂട്ടിയ ഒരു വ്യക്തിയാണ്. ബാരന്‍ മുന്ചാസന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‍. അതില്‍ നിന്നാണ് ഗവേഷകര്‍ ഇതിനു ഈ പേരിട്ടത്.

ടോറെറ്റ് സിണ്ട്രോം
പെട്ടെന്നുള്ള ഒരുതരം ഞെട്ടലും വിറയലും അതോടു കൂടി ഒരുതരം ശബ്ദം പുറപ്പെടുവിയ്ക്കലും ആണിതിന്റെ പ്രത്യേകത. ചിലപ്പോള്‍ ഒന്നിന് പുറകെ മറ്റൊന്നായി ശബ്ദം വരും. സമൂഹത്തില്‍ ചില മനുഷ്യര്‍ ഇങ്ങിനെയും ഉണ്ട്. വിന്‍സെന്റ് ലാ ടോരെറ്റ് എന്ന ഗവേഷകന്‍ ആണിത് കണ്ടു പിടിച്ചത്. അങ്ങിനെ ഇത് ടോരെറ്റ് സിണ്ട്രോം എന്നറിയപ്പെടുന്നു.

സര്‍വ നഷ്ട്ടഭ്രമം
എല്ലാം നശിച്ചു. ഇനി ഒന്നുമില്ല. താനും ഈ ലോകവും എല്ലാം നശിച്ചെന്നും, തന്റെയോ ഈ ലോകത്തിന്റെ തന്നെയോ അസ്തിത്വത്തെ പോലും അന്ഗീകരിക്കാന്‍ മടിവരുന്ന ഒരു മാനസികാവസ്ഥ ആണിത്. നിഹിലിസ്ടിക് സിണ്ട്രോം അല്ലെങ്കില്‍ കോടാര്ദ് സിണ്ട്രോം എന്ന് ഇതറിയപ്പെടുന്നു. വലിയ ദുരന്തങ്ങലോ, വലിയ വെള്ളപ്പോക്കമോ, യുദ്ധങ്ങളോ മറ്റും വരുമ്പോള്‍ ചില മനുഷ്യര്‍ക്കുണ്ടാകുന്ന മാനസിക വ്യതിയാനം ആണിത്. രണ്ടാം ലോകമഹാ യുദ്ധത്തിനു ശേഷം യുറോപ്പില്‍ ചില മനുഷ്യര്‍ക്കിതുണ്ടായി എന്നാണു റിപ്പോര്‍ട്ട്‌.

പ്രാണി ഭയം
തന്റെ ശരീരത്തില്‍ എതെക്കെയോ പ്രാണികള്‍ കയറിക്കൂടിയിട്ടുന്ടെന്നു ചിലര്‍ ഭയപ്പെടുന്നു. അത് തന്റെ തൊണ്ടയിലോ ചെവിയിലോ ഇരിക്കുന്നതായും ചിലര്‍ക്ക് തോന്നുന്നു. മൂക്കിലും ചെവിയിലും പ്രാണി എപ്പോഴും ഇരിക്കുന്നതായും തോന്നുന്നു. ചിലരില്‍ ഈ മാറ്റം കണ്ടെത്തിയത് എക്ബോം എന്ന സ്വീഡിഷ് ന്യൂറോലോജിസ്റ്റ് ആണിത് കണ്ടു പിടിച്ചത്. അതിനാല്‍ ഇതിനു എക്ബോം സിണ്ട്രോം എന്ന് വിളിക്കുന്നു.

ഉത്‌കണ്ഠ രോഗങ്ങള്‍ (Anxiety Disorders )

എന്താണ് പാനിക് ഡിസോര്ദര്‍?
എന്തെങ്കിലും കാര്യമോര്‍ത്തു ഉണ്ടാകുന്ന അതിരുകവിഞ്ഞ ഉത്കണ്ട. ഈ ഉത്കണ്ടാകുലമായ ചിന്ത കൂടി കൂടി വരുന്നു. ഇത് അനിയന്ത്രിതമാകുന്നു. ദിനചര്യകളോ ദൈനംദിന ജോലികളോ ചെയ്യാന്‍പോലും കഴിയാത്ത വിധത്തില്‍ അസ്വസ്ഥതകള്‍ വന്നു നിറയുന്നു. ആഴ്ചയില്‍ പല പ്രാവശ്യം ചിലര്‍ക്കിതുണ്ടാവുന്നു. ചിലര്‍ക്ക് ദിവസത്തില്‍ പല പ്രാവശ്യം ഉണ്ടായി എന്ന് വരും. ഇതൊരു അനുഭവമായി കഴിഞ്ഞാല്‍ ഒരു ആക്രമണം കഴിയുമ്പോള്‍ അടുത്തത്‌ എപ്പോഴാണ് എന്നുള്ള ഉത്കണ്ടയിലായി. നിറഞ്ഞ മനസ്സോടും തളര്‍ന്ന ശരീരത്തോടും കൂടി അയാള്‍ ഇരുന്നു പോകുന്നു. എങ്കിലും ഇരിക്കാന്‍ സാധിക്കുന്നില്ല. കാരണം മനസ്സ് അസ്വസ്ഥമാണ്. ഈ അസ്വസ്ത്തതയില്‍ നിന്നും രക്ഷപെടാന്‍ ചിലര്‍ ബാഹ്യ സമ്പര്‍ക്കമൊന്നും ചെയ്യാതെ വീടിനുള്ളില്‍ ചടഞ്ഞുകൂടും. ഈ വൈകാരികാവസ്ഥ സൃഷ്ടിക്കുന്ന സന്തര്ഭങ്ങള്‍ ഒഴിവാക്കാനാണ് ഈ ഒഴിഞ്ഞു മാറല്‍.

ആക്രമണം എങ്ങിനെ?
അസ്വസ്ഥതകള്‍ കുറേശെ കൂടി വരുന്നു. അത് കൂടി കൂടി അസഹനീയമാകുന്നു. ശ്വാസം മുട്ടല്‍ ഉണ്ടാകുന്നു. ശാസോച്ച്വാസത്തിന്റെ ദൈര്‍ഖ്യം കുറയുന്നു. നെഞ്ചിടുപ്പ് കൂടുന്നു, വിയര്‍ക്കുന്നു, ചില ശരീരഭാഗങ്ങള്‍ തുടിക്കുന്നു, അല്ലെങ്കില്‍ മരവിപ്പ് തോന്നുന്നു. എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍. താന്‍ മരിച്ചു പോകുമോ എന്ന് ചിന്തിച്ചുപോകുന്നു. മനസ്സ് ഏതോ ശൂന്യതാ ബോധത്തിനടിമപ്പെട്ടത് പോലെ ഉള്ള അനുഭവം. ഇങ്ങിനെയുള്ള അസ്വസ്ഥതകള്‍ എല്ലാവരിലും ഒരു പോലെ ആകണമെന്നില്ല. എങ്കിലും പൊതുവേ ഉള്ള സ്വഭാവം താഴെ പറയുന്നു.

a ) ശ്വാസം മുട്ടല്‍. ശാസോച്ച്വാസത്തിന്റെ ദൈര്‍ഖ്യം കുറയുന്നു.
b ) നെഞ്ചിടുപ്പ്, കമ്പനം. ഹൃദയസ്തംപനം പോലെയുള്ള അനുഭവം.
c ) ഇന്ദ്രിയ ബോധം നഷ്ടപ്പെട്ടത് പോലുള്ള തോന്നല്‍.
d ) ശൂന്യതാ ബോധം

ചിലര്‍ ഹൃദയസ്തംഭനം ആണെന്ന് ഭയന്ന് ആശുപത്രികളിലെ ICU വിലേക്ക് തള്ളിക്കയറി എന്ന് വരും. തന്നെ രക്ഷിക്കാന്‍ ഇനി ഇവിടെ മാത്രം അഭയം എന്ന് വിചാരിച്ചാണിത് ചെയ്യുന്നത്. ഏതോ അനിര്‍വചനീയമായതും, ഭയാനകവുമായ അസ്വസ്ഥതയുടെ നീരാളിപ്പിടുത്തില്‍ പെട്ടുപോകുന്നു. ഏതോ ശൂന്യതാ ബോധത്തില്‍ വ്യക്തി നിപതിക്കുന്നു. താന്‍ വെറും പൊള്ളയാണെന്ന് രോഗിക്ക് തോന്നുന്നു.

കാരണങ്ങള്‍

ശരിയായ കാരണത്തിന് ഗവേഷണം ഇപ്പോഴും നടക്കുന്നു. എങ്കിലും ഇപ്പോഴുള്ള അറിവനുസരിച്ച്. പാരമ്പര്യം, ദീര്ഖനാളായുള്ള ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും വേര്പാട്, വ്യക്തി പ്രത്വേകത, ജീവിത സാഹചര്യങ്ങള്‍ അങ്ങിനെ പലതുണ്ട്.

ഡിപ്രഷന്‍, OCD ഇവയുടെ കാരണമായ സെരറ്റൊനിന്‍ ഏറ്റക്കുറച്ചില്‍ ആണിവിടെയും ജീവശാസ്ത്രപരമായ കാരണം.

ചികിത്സ

ഭാഗ്യവശാല്‍ ഈ രോഗത്തിന് ഫലപ്രദമായ ചികല്സയുണ്ട്. രോഗം പൂര്‍ണമായി മാറ്റാന്‍ സാധിക്കും. നമ്മുടെ സമൂഹത്തില്‍ (ബന്ധുക്കള്‍ക്കോ ‍സുഹൃത്തുക്കള്‍ക്കോ ) ആര്‍ക്കെങ്കിലും Panic Disorder സംശയിച്ചാല്‍ ഉടന്‍ ഡോക്ടറിനെ കാണാന്‍ മടിക്കരുതേ.

ഉത്‌കണ്ഠ രോഗങ്ങള്‍ (Anxiety Disorders )

ഉത്കണ്ടാ രോഗങ്ങള്‍ അല്ലെങ്കില്‍ വൈകാരിക രോഗങ്ങള്‍ എന്ന് ഇവ അറിയപ്പെടുന്നു. പെട്ടെന്ന് വരാന്‍ പോകുന്ന എന്തിനെക്കുറിചെന്കിലും വലിയ ഉത്കണ്ട ഉണ്ടാകുക അല്ലെങ്കില്‍ ചെറിയ ഭയം തോന്നുക. ഉദാ: വരാന്‍ പോകുന്ന പരീക്ഷ, നേരിടെണ്ടുന്ന ഇന്റര്‍വ്യൂ ഇവ. ചെയ്തവ ശരിയാണോ എന്ന് ഉത്കണ്ട തോന്നുകയോ ഭയക്കുകയോ ചെയ്യുക. ഈ ഉത്കണ്ട ശാരീരിക രോഗങ്ങള്‍ ആയി പരിണമിചെന്ന് വരാം. രണ്ടു തരം ഉത്കണ്ടാ രോഗങ്ങള്‍ മനുഷ്യരുടെ ഇടയില്‍ കാണുന്നു. Panic Disorder , ഓ.സി.ഡി (OCD – Obsessive Compulsive Disorder) എന്നീ രണ്ടു ഉത്കണ്ടാ രോഗങ്ങളെക്കുറിച്ച് നമുക്ക് മനസിലാക്കാം.

ഓ.സി.ഡി (OCD – Obsessive Compulsive Disorder)
ഓ സി ഡി എന്ന ചുരുക്ക രൂപത്തില്‍ ആണിതറിയപ്പെടുന്നത്. സര്‍വസാധാരണമായ ഒരു രോഗമാണ് OCD. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇത് കാണപ്പെടുന്നു. ഹോര്‍മോണ്‍ സംതുലനാവസ്തയിലെ ക്രമക്കേട് കൊണ്ടും അല്പം പാരമ്പര്യം കൊണ്ടും ഇതുണ്ടാകാം.

ലക്ഷണങ്ങള്‍
അശുഭകരമായ ചിന്തകളും മറ്റും ഇത്തരക്കാരെ സദാ അലട്ടിക്കൊണ്ടിരിക്കും. വീട്ടിലെ പൊടിപടലങ്ങള്‍ അടിച്ചു വാരി കഴിഞ്ഞാലും, വീണ്ടും ഒന്ന് കൂടി ചെയ്യും. പക്ഷെ തൃപ്തി വരാതെ വീണ്ടും ചെയ്യും. വീട് പൂട്ടി ഇറങ്ങിയ ആള്‍ വീണ്ടും ചെന്ന് പരിശോധിക്കും, വീട് പൂട്ടിയോ എന്ന്. ഫാന്‍ ഓഫ്‌ ചെയ്തോ, സ്ടൌ ഓഫ്‌ ചെയ്തോ എന്നൊക്കെ വീണ്ടും പോയി പരിശോധിക്കും. ഇതൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. നിലം തുടച്ചാല്‍ വീണ്ടും തുടയ്ക്കും, ചെളി എവിടെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ച് വീണ്ടും തുടയ്ക്കും. കൈ കഴുകിയാല്‍ തൃപ്തി വരാതെ വീണ്ടും വീണ്ടും കഴുകും. മറ്റുള്ളവര്‍ കളിയാക്കിയെന്നിരിക്കും. എന്ത് ചെയ്യാന്‍ ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ല. കാരണം ഇതൊരു രോഗമാണെന്ന് എല്ലാവരും അറിയില്ല. ചിലര്‍ അറിയുമെങ്കിലും അവര്‍ക്ക് നിര്‍ത്താന്‍ പറ്റുന്നില്ല. അനിയന്ത്രിതമായ ചിന്തകള്‍ (obsessions ), പ്രവര്‍ത്തിയുടെ ആവര്‍ത്തനം (compulsions ) ഇത് രണ്ടുമാണ് ഇക്കൂട്ടരെ അലട്ടുന്നത്.

കാരണങ്ങള്‍
പ്രധാനമായും മൂന്നായി തിരിക്കാം, അതായതു ജീവശാസ്ത്രപരമായ കാരണങ്ങള്‍, പെരുമാറ്റ-പാരിസ്ഥിതിക കാരണങ്ങള്‍, മനശാസ്ത്രപരമായ കാരണങ്ങള്‍ എന്നിവയാണ്

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ വിവരിച്ചാല്‍ ഈ ലേഖനം കൂടുതല്‍ നീണ്ടു പോകും. തന്നെയുമല്ല സാധാരണക്കാരെ സംബന്ധിച്ച് അതിവിടെ
പ്രധാന്യമില്ലാത്തതും ആയതിനാല്‍ താഴെ കാണുന്ന ചുരുക്ക രൂപത്തിലുള്ള കാരണം മനസ്സിലാക്കാം.

ഇതൊരു പാരമ്പര്യ രോഗമാണെന്ന് പറയാം. പാരമ്പര്യം ഇല്ലാത്തവരിലും ഉണ്ട്. സെരറ്റൊനിന്‍ (seratonin ) എന്ന രാസ, ജൈവ സംയുക്തത്തിന്റെ അസന്തുലിതാവസ്ഥ ആണ് പ്രധാന കാരണം. കേന്ദ്ര നാഡീ വ്യൂഹം, രക്തത്തിലെ പ്ലെട്ലെറ്റ്, ദാഹനവ്യവസ്ഥ ഇവയില്‍ ഇത് കാണപ്പെടുന്നു. ഇതൊരു നാടീ പ്രേഷകം ആയും ഹോര്‍മോണ്‍ ആയും പ്രവര്‍ത്തിക്കുന്നു. ഇതിന്റെ അളവ് കുറഞ്ഞാലും കൂടിയാലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഉദാ: ഇന്‍സുലിന്‍ അളവ് കൂടിയാലും, കുറഞ്ഞാലും പ്രശ്നം. Voltage കൂടിയാല്‍ ഫ്യൂസ് കത്തിപ്പോകുന്നു, Voltage കുറഞ്ഞാല്‍ കത്തത്തുമില്ല. BP കൂടിയാലും കുറഞ്ഞാലും പ്രശ്നം എന്ന് പറയുന്നത് പോലെയാണിതും. ഡിപ്രഷന്‍, പാനിക് ദിസോര്ടെര്‍ എന്നീ രോഗങ്ങളിലും ഇതേ കാരണമാണ് ഉണ്ടാകുന്നത്. ഹോര്‍മോണ്‍ സമതുലനാവസ്ഥ നിലനില്‍ക്കണമെങ്കില്‍, ശരീരത്തിലെ ചില ജൈവ വൈദ്യുത പ്രേഷണങ്ങള്‍ നന്നായിരിക്കണം. അതായതു അതിര് കടന്ന ഉത്തേജനം കൊടുക്കുന്ന നാഡീ പ്രേഷകവും (excitatory neurotransmitters ), ഈ അമിത ഉത്തേജനത്തെ തടയുന്ന നാഡീ പ്രേഷകവും (inhibitory neurotransmitters ) നമ്മുടെ ശരീരത്തില്‍ ഉണ്ട്. രോഗങ്ങളെ തടയാന്‍ ഇവ തമ്മിലുള്ള സമതുലനാവസ്ഥ ആവശ്യമാണ്.

ആര്‍ക്കൊക്കെ വരാം
ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. എങ്കിലും കൌമാരക്കാരിലും യുവത്തത്തിന്റെ തുടക്കത്തിലും ആണ് കൂടുതല്‍ കാണുക. വളരെ കുറച്ചു ശതമാനം ബാല്യത്തില്‍ തന്നെ കാണാന്‍ സാധിക്കും.

ചികിത്സ
ഫലപ്രദമായ ചികിത്സക്കുള്ള നിരീക്ഷണങ്ങള്‍ ഇപ്പോഴും നടക്കുന്നു. സൈക്കോതെറാപ്പിയും ഡ്രഗ്തെറാപ്പിയും ആവശ്യമാണ്‌. ഡ്രഗ്തെറാപ്പിക്ക് ശേഷമാണ് സൈക്കോതെറാപ്പി ചെയ്യുന്നത്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും സഹായ സഹായ സഹകരണങ്ങള്‍ ഇതിനു ആവശ്വം ആണ്. നിങ്ങള്‍ക്കോ, ബന്ധുക്കള്‍ക്കോ, കൂട്ടുകാര്‍ക്കോ OCD ഉണ്ടെങ്കില്‍ ഉടന്‍ ഫാമിലി ഡോക്ടറെ സമീപിക്കണം. ഇത് പൂര്‍ണമായി മാറ്റാവുന്ന രോഗമാണ്.

ഭയം

ഭയം എന്ന വികാരം മനുഷ്യനെ വേട്ടയാടുന്നത് വിവിധ തരത്തിലാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ജീവന്റെ നിലനില്പിന് വേണ്ടിയുള്ള മനസ്സിന്റെ ആദ്യ പ്രതിരോധ നടപടിയാണ് അത്. മനശാസ്ത്രപരമായി എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം മരണഭയം ആണ്. ഏതു ചെറിയ ഭയത്തിന്റെ കാരണം എടുത്തു പരിശോധിച്ചാലും പൂജ്യത്തില്‍ നിന്ന് തുടങ്ങി നൂറില്‍ അവസാനിക്കുന്ന ആ കാരണം മരണത്തില്‍ ചെന്നവസാനിക്കും. ഭയം മനുഷ്യന്റെ പല വികാരങ്ങളില്‍ ഒന്നാണെങ്കിലും അത് മനുഷ്യന് ഗുണവും ദോഷവും ചെയ്യുന്നു. ഭയം പല അപകടങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നു. എന്നാല്‍ അകാരണ ഭയം രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ലോകത്തില്‍ ഒരിക്കലെങ്കിലും ഭയക്കാത്ത ആരും ഉണ്ടാവില്ല.

എന്താണ് ഭയം (fear )

സാധാരണ ഭയം നാഡീ വ്യവസ്ഥയുമായി ബന്ധമുള്ള ഒന്നാണ്. ഭയം ഉണര്‍ത്തുന്ന സന്ദര്‍ഭം ഉണ്ടാകുമ്പോള്‍ നമ്മുടെ കേന്ദ്ര നാഡീ വ്യവസ്ഥ,
ശരീരത്തെയും മനസ്സിനെയും അവയെ നേരിടാന്‍ സജ്ജമാക്കുന്നു. ഭയം തലച്ചോറിലെ തലാമസില്‍ എത്തുമ്പോള്‍, തലാമസ് (thalamus ) വിവരങ്ങളെ സ്വീകരിച്ചു sensory cortex എന്ന സ്ഥലത്ത് എത്തിക്കും. അവിടെ നിന്നും സിഗ്നലുകള്‍ hypothalamus (fight or flight ), amygdala (ഭയം), hippocampus (ഓര്മ) എന്നീ കേന്ദ്രങ്ങളിലേക്ക് കൊടുക്കുന്നു. ഇങ്ങിനെയാണ്‌ ഭയം എന്ന പ്രക്രിയ തലച്ചോറില്‍ നടക്കുന്നത്.

adrenal gland പുറപ്പെടുവിക്കുന്ന corticosteroid ന്റെ ഭാഗമായ cortison എന്ന ഹോര്‍മോണ്‍ ഫോബിയ പ്രതിരോധത്തിന് ഉപയോഗിക്കുന്നു. ഇത് ശരീരത്തില്‍ കുറഞ്ഞാല്‍ ഫോബിയ കൂടും.

ഫോബിയ (phobia )

മുകളില്‍ പറഞ്ഞിരിക്കുന്ന സാധാരണ ഭയം ആണെങ്കിലും, മനസ്സിന്റെ അകാരണ ഭയത്തെ സൂചിപ്പിക്കാന്‍ മനശാസ്ത്രത്തില്‍ ഭയത്തെ ഫോബിയ എന്നാണ് പറയുന്നത്. panic disorder , anxiety disorder , psychosis , schizophrenia ഇവയിലൊക്കെ ഭയം ഉണ്ടെങ്കിലും അത് ആ മാനസിക രോഗത്തിന്റെ ഭാഗമായാണ് പരിഗണിക്കുന്നത്. ഇവിടെ ഫോബിയ എന്ന് പറയുന്നത് ഒരു വലിയ മാനസിക രോഗം അല്ല എന്നാല്‍ മനശക്തിയുടെ കുറവാണെന്ന് പറയാം.

എന്താണ് ഫോബിയ

നിരുപദ്രവകാരികള്‍ ആയ വസ്തുക്കളോടോ, ജീവിയോടോ, സ്ഥലത്തോടോ, ഇരുട്ടിനോടോ, വെള്ളത്തിനോടോ അങ്ങിനെ അനേകം വസ്തുക്കളോട് നമ്മുടെ മനസ്സിനുണ്ടാകുന്ന അകാരണവും യുക്തിരഹിതവും ആയ ഭയം ആണ് ഫോബിയ. ഇത് ശരീരത്തിന് അലര്‍ജി വരുന്നത് പോലെയാണ്. അലര്‍ജിയുടെ സാങ്കേതിക കാരണങ്ങള്‍ എല്ലാവര്ക്കും അറിയില്ലെങ്കിലും ഏകദേശം എങ്ങിനെ ഉണ്ടാകുന്നു എന്നത് ഇപ്പോള്‍ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. അതത്ര വ്യാപകമാണ്. അതായതു നിരുപദ്രവകാരികള്‍ ആയ വസ്തുക്കളോട് ശരീരത്തിനുണ്ടാകുന്ന അമിത പ്രതികരണമാണ് അത്. അലര്‍ജി ശരീരത്തിനാനെങ്കില്‍ ഫോബിയ മനസ്സിനാനെന്നു മാത്രം. അനേകം ഫോബിയകള്‍ ഉണ്ട്.

ഉദാ: ഉയരത്തോടുള്ള ഭയം (acrophobia ), അടച്ചിട്ട സ്ഥലത്തോടുള്ള ഭയം (clausophobia ), വെള്ളത്തോടുള്ള ഭയം (acquaphobia ), ശബ്ദത്തോടുള്ള ഭയം (accoustophobia ) ഇങ്ങിനെ ‍മനുഷ്യനെ അലട്ടുന്ന ഭയം നിരവദിയാണ്.

പ്രസിദ്ധ മനശാസ്ത്രന്ജന്‍ ആയിരുന്ന John B Watson തന്റെ Little Albert Experiment എന്ന പുസ്തകത്തില്‍ ഫോബിയ എന്ന പ്രതിഭാസത്തിന്റെ ഒരു case study ആണ് നടത്തിയിരിക്കുന്നത്. അതനുസരിച്ച് ജന്മവാസന‍ (instinct ) യെക്കാള്‍ മനുഷ്യന്റെ ഭയത്തെ നിയന്ത്രിക്കുന്നത്‌ പരിതസ്ഥിതികളും, ചുറ്റുപാടുമുള്ള വസ്തുക്കളോടുള്ള പ്രതികരണവും ആണ്. ഇവിടെ ഫ്രോഇടിയന്‍ തിയറി ആകുന്ന ജന്മവാസന‍ (instinct ) യെ ചോദ്യം ചെയ്തിരിക്കയാണ് വാട്സണ്‍.

സാധാരണ മനുഷ്യനെ അലട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ താഴെ കൊടുക്കുന്നു;

തവള, പാറ്റ, പഴുതാര, പാമ്പ്‌, എലി, ഇഴജന്തുക്കള്‍, ഉയരം, വെള്ളം, അടച്ചിട്ട സ്ഥലങ്ങള്‍, ഇരുട്ട്, ശബ്ദം, ടണലുകള്‍, മരണം, യുദ്ധം, കൊള്ളക്കാര്‍, തീവ്രവാദം, ഇങ്ങിനെ എണ്ണമറ്റ വസ്തുക്കള്‍ ഫോബിയ ഉണ്ടാക്കുന്നുണ്ട്.

സൂക്ഷിക്കുക
ഹോസ്പിടലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പ്രത്യേകിച്ചു പെണ്‍കുട്ടികളില്‍, ചില അന്ധ വിശ്വാസങ്ങള്‍ കടന്നുകൂടി, അകാരണ ഭയത്തോടും അത് പിന്നെ ഫോബിയ എന്ന പ്രതിഭാസത്തിലേക്കും കടന്നു കൂടാറുണ്ട്. കാരണം അവര്‍ ഭാവിയെ കുറിച്ച് ചിന്തിക്കുകയും ഒജോബോര്ദ്, കൂടോത്രം ഇവയിലൂടെ യാധര്ധ്യ ബോധവും, അനിശ്ചിതത്വ ഭാവിയുടെ വരും വരായകകളെക്കുറിച്ച് ചിന്തിച്ചു മാനസിക അസുന്തലാവസ്തയുമായി ആയിരിക്കും വീടുകളില്‍ വന്നു കയറുക. ഇവര്‍ ഫോബിയ, panic disorder ഇവക്കൊക്കെ അടിമപ്പെടാന്‍ സാധ്യതയുണ്ട്.

എങ്ങിനെ നേരിടാം
ഇങ്ങിനെയുള്ള ഭയത്തെ നേരിടാന്‍ നാം അവയില്‍ നിന്ന് അകന്നു പോകുന്നതിനു പകരം ചെറുതായി ചെറുതായി സൌഹൃദം സ്ഥാപിച്ചു, അവയുമായി cope ആകുകയെ നിവൃത്തിയുള്ളൂ. ഉദാ: ആദ്യം അവയുടെ പടത്തെ നോക്കുക, പിന്നെ പിന്നെ വീഡിയോ നോക്കുക, പിന്നെ യഥാര്‍ഥ വസ്തുവുമായി പതിയെ പതിയെ താതാത്മ്യം പ്രാപിക്കുക. അങ്ങിനെ പൂര്‍ണതയില്‍ എത്തുക. എങ്കിലും സൂക്ഷിക്കുക.

മനസ്സിന്റെ ത്രിത്വ തലങ്ങള്‍

നാം ചിലരെക്കുറിച്ച് അയാള്‍ വലിയ "ഈഗോ" ഉള്ളവനാണെന്ന് വലിയ തലക്കനം (വലിയഭാവം) കാണിക്കുന്നവരെ കുറിച്ച് പറയാറുണ്ടല്ലോ. മനശാസ്ത്ര അര്‍ത്ഥതലത്തിലും അങ്ങിനെ ഏകദേശം അര്‍ഥം വരുന്ന ഒരു ശബ്ദം ആണത്. ദൈവിക ദൈവികസങ്കല്പത്തില്‍ ചില മതങ്ങളില്‍ (ഉദാ: ഹിന്ദുമതം, ക്രിസ്തുമതം) ദൈവത്തിനു മൂന്നു മൂര്‍ത്തികള്‍ ഉണ്ട്. എന്നത് പോലെ മനുഷ്യ മനസ്സിനും മൂന്നു തലങ്ങള്‍ വീതം ഉണ്ട്. ഈ ത്രിത്വ തലങ്ങളിലൂടെ മനസ്സിന്റെ മറിമായങ്ങള്‍ മനസ്സിലാക്കുന്നത്‌ വളരെ കൌതുകം ഉണര്‍ത്തുന്ന ഒന്നാണ്. ഗ്രീക്ക് തത്വ ചിന്തകരായ പ്ലേടോയും അരിസ്ടോടിലും വ്യക്തിത്വത്തിന് മൂന്നു തലങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു.

സന്തോഷത്തേയും സന്താപത്തെയും കാണിക്കുന്ന മനുഷ്യന്റെ സ്വഭാവത്തെ പൊതുവേ പത്തായി തിരിക്കാം

1 ) വളരെ മുന്കോപികള്‍
2 ) വളരെ ക്ഷമ ഉള്ളവര്‍
3 ) എപ്പോഴും സന്തോഷം ഉള്ളവര്‍
4 ) ‍ എത്ര ദേഷ്യം, ദുഃഖം, സന്തോഷം ഇവയൊക്കെ വന്നാലും പുറമേ കാണിക്കാത്തവര്‍
5 ) എല്ലായിപ്പോഴും ശാന്തത പ്രകടിപ്പിക്കുന്നവര്‍. ഇവര്‍ വളരെ ചുരുക്കം ആയിരിക്കും.
6 ) നന്നായി ചിരിക്കാനോ, സന്തോഷം പ്രകടിപ്പിക്കാനോ അറിയാത്തവര്‍
7 ) ദുഃഖം, ദേഷ്യം ഇവ പ്രകടിപ്പിക്കാന്‍ അറിയാത്തവര്‍.
8 ) പെട്ടെന്ന് ചിരിയും കരച്ചിലും വരുന്നവര്‍
9 ) ഒരിക്കലും ചിരിക്കാത്തവര്‍
10) എപ്പോഴും ചിരിക്കുന്നവര്‍

ഇങ്ങിനെ എത്രയോ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. ഇതൊക്കെ പാരമ്പര്യം, ജന്മവാസന (instinct ), വിദ്യാഭ്യാസം, സാമൂഹ്യമായ ഇടപെടല്‍ എന്നിവ കൊണ്ട് രൂപപ്പെടുന്നതാണ്. എന്നാല്‍ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ മനുഷ്യന്റെ മനസ്സിന്റെ ഉള്ളില്‍ നന്മ തിന്മകളുടെ യുദ്ധം (conflicts ) നടക്കുന്നത് സ്വാഭാവികമാണ്. ഈ സംഗതികളെ നിയന്ത്രിക്കുന്ന നമ്മുടെ മനസ്സിന്റെ ആ മൂന്നു തലങ്ങളെക്കുറിച്ച് അല്പം ചിന്തിക്കാം;

ഈദ്, ഈഗോ, സുപ്പര്‍ ഈഗോ

മനുഷ്യന് ബോധമനസ്സ്, ഉപബോധമനസ്സ്, അബോധമനസ്സ് എന്നീ മൂന്നു ഖടനാപരമായ തലങ്ങളും ഇവയെ നിയന്ത്രിക്കുകയും സന്തത സഹചാരിയുമായി കൂടെ കാണുന്ന മൂന്നു പ്രവര്‍ത്തനപരമായ തലങ്ങളും ഉണ്ട്. അവയാണ് ഈദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നിവ.

ഈദ് - ഈദ് ജന്മവാസനകളുടെ നിറകുടമാണ്. സാമൂഹ്യബോധമോ, യാഥാര്ധ്യ ബോധമോ ഈദിനില്ല. ജനിക്കുന്ന ഒരു കുഞ്ഞിനു മനസ്സില്‍ ഈദ് മാത്രമേ ഉള്ളു.

ഈഗോ- ഇത് ബാഹ്യ യാഥാര്ധ്യങ്ങളോട് ഏറ്റവും അടുത്ത് നില്കുന്നു. ഈദിന്റെ ആഗ്രഹം മനസ്സിലാക്കി ഏറ്റവും അനുയോജ്യമായി ഭൌതിക കാര്യങ്ങളുടെ പൂര്‍ത്തീകരണം ആണ് കക്ഷിയുടെ ലക്‌ഷ്യം. ചെയ്തു പോയ കാര്യത്തില്‍ തെറ്റുണ്ടെങ്കില്‍ പശ്ചാത്തപമോ കുറ്റബോധമോ ഈഗോക്കില്ല. എല്ലാക്കാര്യത്തിലും ഈദിന് കൂട്ടുണ്ടാകും.

സുപ്പര്‍ ഈഗോ - നന്മകളുടെയും ഗുണങ്ങളുടെയും വിളനിലമാണ് സുപ്പര്‍ ഈഗോ. സാമൂഹികവും സാംസ്കാരികവുമായ ഇടപെടലിലൂടെയാണ് സുപ്പര്‍ ഈഗോ വികസിച്ചു വരുന്നത്. സമൂഹ്യമൂല്യങ്ങളില്‍ നിന്നും ഉരിതിരിയുന്ന കുറ്റബോധം ego ideal ആണ്. അതൊരു സത്ഗുണ സമ്പന്ന പീഠം ആണ്. ആ സ്വര്‍ഗ്ഗ പടിവാതിലില്‍ എത്തിപ്പെടാന്‍ പ്രയാസമാണ്. അടുക്കുന്തോറും അകന്നകന്നു പോകും.

ഒരു കുഞ്ഞിന്റെ വളരുന്ന സാഹചര്യത്തില്‍ അതിനെ സമൂഹത്തില്‍ നിന്നും അകത്തി നിര്‍ത്തിയാല്‍, അവനില്‍ ഈദും, ഈഗോയും മാത്രമേ കാണൂ. സുപ്പര്‍ ഈഗോ കാണില്ല. ഈ മൂന്നു തലങ്ങളും ബോധ, ഉപബോധ, അബോധ മനസ്സുകളില്‍ പ്രവര്‍ത്തിക്കുന്നു.

ഖടനാപരമായ മൂന്നു തലങ്ങള്‍
മനുഷ്യന് ബോധമനസ്സ്, ഉപബോധമനസ്സ്, അബോധമനസ്സ് എന്നീ മൂന്നു തലങ്ങള്‍ ഉണ്ടല്ലോ. അവയില്‍ നന്നായി നമുക്കറിയാവുന്നത്‌ ബോധമനസ്സിനെ മാത്രമാണ്. അല്പം താഴെയായി ഉപബോധ മനസ്സും. അല്പം മിനക്കെട്ടാല്‍ ഉപബോധമനസ്സും മനസ്സിലാകും. ഉദാ: നാം നന്നായി പഠിച്ചു വെച്ചിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് മനസ്സില്‍ വരുന്നില്ല. പക്ഷെ അല്പം പരിശ്രമിച്ചാല്‍ ഓര്മ തിരിച്ചു വരുന്നു. ഇതാണ് ഉപബോധ മനസ്സ്. ഓര്‍മ്മിക്കല്‍, ഹിപ്നോസിസ് എന്നിവ വഴി ഉപബോധ മനസ്സ് പുറത്തു വരുന്നു. മനശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രൊഇദ് അബോധ മനസ്സിനെ മനസ്സിലാക്കിയത് പോലെ വേറൊരു ശാസ്ത്രഞ്ജന്‍ മനസ്സിലാക്കിയിട്ടില്ല. ഏറ്റവും ആഴത്തിലുള്ള തലമാണ് അബോധമനസ്സ്. ദ്വന്ത വ്യക്തിത്വം (dual personality ), മാനസിക വിരേചനം (catarsis ), പ്രത്യയനം (hypnosis ), Abreaction എന്നിവ വഴി ഇത് പുറത്തു വരുന്നു.

മനസ്സിലെ സങ്കര്‍ഷങ്ങള്‍ (conflicts of mind )
ഒരു മനുഷ്യന്‍ നമുക്ക് വലിയ ദ്രോഹം ചെയ്തെന്നു വെയ്ക്കുക. അങ്ങിനെ നമുക്കവന്‍ ഒരു ശത്രുവായി മാറുന്നു. ഇവിടെ ഈദ് പറയുന്നു “എനിക്കവനെ എങ്ങിനെയും നശിപ്പിക്കണം”. ഈഗോ പറയും “അയാള്‍ അത്ര നിസ്സാരന്‍ ഒന്നുമല്ല. വിട്ടുകള." എന്നാല്‍ സുപ്പര്‍ ഈഗോ പറയുന്നു “ശത്രുത കൊണ്ടെന്തു നമുക്ക് കിട്ടും. ഒരു കരണത്തടിക്കുന്നവന് മറുകരണം കാട്ടികൊടുക്കനല്ലേ പറയുന്നത്. ശത്രുത അവസാനിപ്പിച്ചു അയാളുമായി രമ്യതയില്‍ ആകാം.” ഇവിടെ നന്മയും തിന്മയും തമ്മിലുള്ള സങ്കര്‍ഷങ്ങള്‍ ആണ് മനസ്സില്‍. അബോധ മനസ്സില്‍ ഈദ് എന്ന തിരിച്ചറിവില്ലാത്ത ഭാഗവും സുപ്പര്‍ ഈഗോ എന്ന നന്മയെ തിരിച്ചറിയുന്ന ഭാഗവും തമ്മില്‍ എപ്പോഴും സങ്കര്‍ഷത്തില്‍ ആണ്. ഈദിന്റെ ഇഷ്ടമനുസരിച്ച് ഈഗോ പല കാര്യങ്ങളും ചെയ്യന്നു. എങ്കിലും സുപ്പര്‍ ഈഗോ എന്ന മനസാക്ഷി അതൊരു നൊമ്പരമായി മനസ്സില്‍ സൂക്ഷിക്കുന്നു. ഇങ്ങിനെ ഇഷ്ടാനിഷ്ടങ്ങളെ മനസ്സിന്റെ സങ്കര്‍ഷങ്ങളില്‍ ബലിയര്‍പ്പിക്കുമ്പോള്‍, ചില ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും ഈഗോ അബോധ മനസ്സിലേക്ക് മനപൂര്‍വം തിരുകി കയറ്റുന്നു. ഇവ ദ്വന്ത വ്യക്തിത്വം, ഹിപ്നോസിസ്, മാനസിക വിരേചനം പോലുള്ള പ്രതിഭാസത്തിലൂടെ പുറത്തു വരുന്നു.

പ്രതിരോധ മാര്‍ഗങ്ങള്‍ (Defence mechanisms )
പല മനുഷ്യരുടെയും പെരുമാറ്റങ്ങള്‍ മനസ്സിലെ സങ്കര്‍ഷങ്ങള്‍ അയവ് വരുത്താനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ആണ്. ഇവയെ ഈഗോ പ്രതിരോധ മാര്‍ഗങ്ങള്‍ (Ego Defence mechanisms ) എന്ന് പറയുന്നു. താഴെ ചില ഉദാഹരണങ്ങള്‍ കാണുക;

1 ) താന്‍ പ്രണയിച്ച ആളിനെ സ്വന്തമാക്കാന്‍ ‍ പറ്റാതെ വരുന്ന കാമുകന്‍ ‍ പ്രണയ കവിതകള്‍ എഴുതി ആ സങ്കര്ഷത്തിനു അയവ് വരുത്തുന്നു. പല പ്രസിദ്ധ കവിതകളും ഇങ്ങിനെയുണ്ടായിട്ടുണ്ട്. ഈ പ്രതിരോധത്തിന് sublimation എന്ന് പറയുന്നു.

2 ) തന്റെ പണക്കാരനായ ബന്ധുവിനെ ഇഷ്ടമില്ലാത്തതിനാല്‍ അദ്ധേഹത്തിന്റെ മരണം ആഗ്രഹിക്കുകയും സുപ്പര്‍ ഈഗോ അത് എതിര്‍ക്കുകയും ചെയ്യുന്നു ഈ പ്രതിരോധം മാറിമറിഞ്ഞു ഓഫീസിലെ മാനജരോട് വഴക്കിടുകയും ജോലിയില്‍ താല്പര്യം കുറഞ്ഞു ഒരു വഴക്കാളി ആയി മാറുന്നു. ഇതിനു സ്ഥാനഭ്രംശം (displacement ) എന്ന് പറയുന്നു.

3 ) മധ്യവസ്സായ ഒരു അവിവാഹിതയായ യുവതി തനിക്കു ഒരു കാമുകനെ വേണമെന്ന് ആഗ്രഹിക്കുകയും സുപ്പര്‍ ഈഗോക്ക് അതിഷ്ടമില്ലാതെ വരുകയും ചെയ്യുന്നു. പക്ഷെ ആ libidinal ഊര്‍ജം മാറിമറിഞ്ഞു കട്ടിലിനടിയില്‍ ആരോ ഒളിഞ്ഞ് ഇരിക്കുന്നതായി എപ്പോഴും ഭയക്കുന്നു. മനസ്സിന്റെ ഈ ചാന്ചാട്ടത്തെ Reaction formation എന്ന് പറയുന്നു.

4 ) ഈഗോക്കും സുപ്പര്‍ ഈഗോക്കും ഇഷ്ടമില്ലാത്ത കാര്യങ്ങളെ ഈഗോ അബോധ മനസ്സിലേക്ക് തിരുകി കയറ്റുന്നു. ഇതിനു നിര്‍മാര്‍ജനം (repression ) എന്ന് പറയുന്നു. ഈ പ്രതിരോധം പലപ്പോഴും പൂര്‍ണമാകാറില്ല. ഇത് ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

5 ) ഇങ്ങനെ പൂര്‍ത്തിയാകാത്ത repression ഭാവിയില്‍ രോഗങ്ങളായി പരിണമിക്കുന്നു. ഇതിനെ പുനര്മാറ്റം (conversion ) എന്ന് പറയുന്നു. ഹിസ്ടീരിയ പോലുള്ള മാനസിക രോഗങ്ങളില്‍ ഇതാണ് സംഭവിക്കുന്നത്‌.

6 ) കടുത്ത മാനസിക സങ്കര്‍ഷം മൂലം ചെറുപ്പകാലത്തിലേക്ക് മനസ്സ് ചുരുങ്ങി ചുരിങ്ങി പോകുന്ന അവസ്ത്തയുണ്ടാകുന്നു. ഇതിനെ അധോഗമനം (regression ) എന്ന് പറയുന്നു. ഇത് തന്നെ രണ്ടു തരം ഉണ്ട്. ego regression ഉം libidinal regression ഉം. സ്കിസോഫ്രീനിയ പോലുള്ള മാനസിക രോഗങ്ങളി ഇതാണ് സംഭവിക്കുന്നത്‌.

7 ) മാതാപിതാക്കള്‍, നേതാക്കള്‍, അധ്യാപകര്‍, സിനിമാ നടന്മാര്‍ ഇവരെ ഈഗോയും, സുപ്പര്‍ ഈഗോയും അനുകരിക്കാന്‍ ശ്രമിക്കുന്നു. അവരുടെ ഭാവങ്ങള്‍ അനുകരിച്ചു അഭിനയിക്കാന്‍ തുടങ്ങുന്നു. ഇതിനെ സാത്മ്യവത്കരണം (identification ) എന്ന് പറയുന്നു.

8 ) സുപ്പര്‍ ഈഗോയുടെ ശക്തമായ പ്രതിരോധമാണ് introjection. വേറൊരു വ്യക്തിയുടെ ഭാവങ്ങളും, പെരുമാറ്റങ്ങളും അനുകരിച്ചു അബോധ മനസ്സിന്റെ മിഥ്യാ ഭാവന അയാള്‍ താന്‍ തന്നെയെന്നു ഉറക്കുന്നു. പിന്നതു ഒരു ധ്വന്ത വ്യക്തിത്വമോ, സ്കീസോഫ്രീനിയയോ മറ്റോ ആയി പുറത്തു വന്നെന്നു വരാം.

9 ) ഈഗോക്കും, സുപ്പര്‍ ഈഗോക്കും അന്ഗീകരിക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ അത് മറ്റുള്ളവരിലേക്ക് ചാര്‍ത്തി മറുള്ളവരെ കള്ളന്മാര്‍ എന്ന് വിളിക്കുന്നു. ഇതിനെ പ്രതിഭലനം (projection ) എന്ന് പറയുന്നു.

10 ) ഹിപ്നോസിസ് നടത്തുന്ന ഒരു ഡോക്ടര്‍ തന്റെ രഹസ്യങ്ങള്‍ എല്ലാം അറിഞ്ഞെന്നു തോന്നുമ്പോള്‍ അയാള്‍ക് ആ ഡോക്ടറിനോട്‌ പ്രത്യേക അടുപ്പമോ അകല്‍ച്ചയോ ഉണ്ടാകുന്നു. ഇതിനു Transference എന്ന് പറയുന്നു. അതുപോലെ ഡോക്ടറിനു തിരിച്ചു രോഗിയോടും ആ വികാരം തോന്നാം അപ്പോള്‍ അതിനെ Counter Transference എന്ന് പറയുന്നു.

ഇങ്ങിനെയുള്ള മനസ്സിന്റെ ചാഞ്ചാട്ടം മനസ്സിലെ ഈഗോയുടെയും സുപ്പര്‍ ഈഗോയുടെയും പ്രതിരോധ മാര്‍ഗങ്ങള്‍ ആണെന്ന് സാധാരണക്കാരായ നാം മനസ്സിലാക്കിയാല്‍ ജീവിതത്തില്‍ പല പ്രശ്നങ്ങളും തരണം ചെയ്യാന്‍ സാധിക്കും.

മാനിയ (mania)

നമുക്ക് എന്ത് ചെയ്യാനും സംസാരിക്കാനും നല്ല മൂഡ്‌ ഉണ്ടായിരിക്കണം എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്. മാനിയ എന്നത് മൂഡ്‌ ഡിസോര്‍ഡര്‍ (mood disorder ) എന്ന ഒരു മാനസിക സ്ഥിതിയുടെ ഭാഗമാണ്. സാധാരണ എന്തിനും ഒരു കുറഞ്ഞ അതിര്‍ത്തി, കൂടിയ അതിര്‍ത്തി, ഇതിനു രണ്ടും മദ്ധ്യേ ഉള്ള ഭാഗം, ഇങ്ങിനെ മൂന്നു ഭാഗങ്ങള്‍ ഉണ്ടായിരിക്കും. മാനസികവും ശാരീരികവും ആയ സുസ്ഥിതി നാം ഈ മദ്ധ്യേ ഉള്ള ഭാഗത്തായിരിക്കുമ്പോള്‍ മാത്രം കിട്ടുന്ന ഒന്നാണ്. കുറഞ്ഞാലും കൂടിയാലും പ്രശ്നങ്ങള്‍ ആണെന്ന് ഇന്ന് പലര്‍ക്കും അറിയാം. പല പല ഉദാഹരണങ്ങള്‍ നമുക്ക് പുറം ലോകത്തില്‍ പോലും കാണാം. ഉദാഹരത്തിനു, കരണ്ടു കൂടിയാല്‍ ഫ്യൂസ് പൊട്ടുന്നു. കുറഞ്ഞാല്‍ ലൈറ്റ് കത്തില്ല. സൂര്യന്റെ ചൂട് കൂടിക്കഴിഞ്ഞാലും വളരെ കുറഞ്ഞാലും ജീവന് പ്രശ്നമാകുന്നു, പിന്നെ നമ്മുടെ ശരീരത്തിനുള്ളില്‍ തന്നെ എന്തെല്ലാം പ്രശ്നങ്ങള്‍, പഞ്ചസാര കുറഞ്ഞാല്‍ ഹൈപ്പോഗ്ലൈസീമിയ, കൂടിയാല്‍ ഹൈപ്പെര്‍‍ഗ്ലൈസീമിയ, പ്രെഷര്‍ കൂടിയാല്‍ കൂടിയാല്‍ ഹൈപ്പെര്‍ടെന്‍ഷന്‍, കുറഞ്ഞാല്‍ ഹൈപ്പോടെന്‍ഷന്‍, ജലാംശം കൂടിയാലും കുറഞ്ഞാലും പ്രശ്നങ്ങള്‍ എന്നിങ്ങിനെ പല പല കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇവിടെ മൂഡിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. കൂടിയാലും കുറഞ്ഞാലും മാനിയയുടെ ലക്ഷണങ്ങള്‍ കാണിക്കും.
ശാരീരിക രോഗങ്ങള്‍ ചെറുതായാലും നാം ഡോക്ടറെ കാണുകയോ, മരുന്ന് കഴിക്കുകയോ എന്തെങ്കിലും ചെയ്യും. എന്നാല്‍ മാനസിക രോഗങ്ങളുടെ കാര്യത്തില്‍ (മുകളില്‍ പറഞ്ഞ പോലെ), ഇങ്ങിനെ തിരിച്ചറിയാതെ പോകുന്ന, അല്ലെങ്കില്‍ കാര്യമാക്കാത്ത ഒരുപാട് കേസുകള്‍ ഉണ്ട്. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ പല പരാജയങ്ങളും, മനുഷ്യരുടെ വെറുപ്പും മറ്റും സമ്പാദിക്കേണ്ടി വരുന്നു.
എന്താണ് മാനിയ?
എല്ലാ കാര്യങ്ങളെയും യാഥാര്ധ്യബോധത്തോട് കാണുകയും അവയ്ക്കനുസരിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് എല്ലാവര്ക്കും മൂഡ്‌ ആവശ്വമാണ്. ഇതിന്റെ അളവ് കൂടിയാല്‍ ചിന്ത, ധാരണ മുതലയാവ വേണ്ട വിധത്തില്‍ നടക്കാതെ ഒരു തരം വിശ്ലധാവസ്ഥയില്‍ അല്ലെങ്കില്‍ ഉന്മാദാവസ്ഥയില്‍ മനസ്സ് എത്തുന്നു. ഇതിനെ മാനിയ എന്ന് പറയുന്നു. മൂഡ്‌ തീരെ കുറയാനും പാടില്ല.
ചിലര്‍ പറയും ഒരു മൂഡ്‌ ഇല്ല, അല്ലെങ്കില്‍ മൂഡ്‌ ഔട്ട്‌ ആണ്. ഇങ്ങിനെ വെറുതെ പറയുന്നത് രോഗമൊന്നുമല്ല. എന്നാല്‍ ഉന്മേഷമില്ലായ്മ, ചിലപ്പോള്‍ കൂടുതല്‍ ഉന്മേഷം തോന്നുക, കൂടുതല്‍ ചിന്തിക്കുക, ചിന്തയേ ഇല്ലാതിരിക്കുക, കൂടുതല്‍ വ്യാകുലമാകുക ഇങ്ങിനെ പല പല മൂഡ്‌ വ്യതിയാനങ്ങള്‍ മാനിയയുടെ ഭാഗമാണ്. ഇതൊരു പാരമ്പര്യ രോഗമാണെങ്കിലും, പാരമ്പര്യം ഇല്ലതെയുമുണ്ടാകാം. മാനിയ ഡിപ്രഷന്‍ വഴിയുമുണ്ടാകാറുണ്ട്. ഡിപ്രഷന്‍ ഇല്ലാതെയുമുന്ടാകം. ചിലപ്പോള്‍ മാനിയയും ഡിപ്രഷനും ഒന്നിച്ചുണ്ടാകം, അങ്ങിനെ ഒരു മനോരോഗത്തിന്റെ രീതിയും കാണിക്കാം. ഇതിനെ മാനിക് ഡിപ്രസീവ് സൈക്കൊസിസ് (manic depressive psychosis ) എന്ന് പറയുന്നു.
മാനിയ കൊണ്ട് ഡിപ്രഷനും ഉണ്ടാകാം. ഇതിനെ ബൈപോളാര്‍ ഡിപ്രഷന്‍ (bipolar depression ) എന്നും മാനിയ ഇല്ലാത്ത ഡിപ്രഷനു യുനിപോളാര്‍ ഡിപ്രഷന്‍ (unipolar depression ) എന്നും പറയുന്നു.
ലക്ഷണങ്ങള്‍
രോഗിയില്‍ ആശയങ്ങളുടെ പ്രവാഹം
ഫോണ്‍ വിളികള്‍
യാഥാര്ധ്യ ബോധം ഇല്ലാത്ത പെരുമാറ്റങ്ങള്‍
പ്രൊജെക്ടുകള്‍
Tv യുടെയും മറ്റും volume കൂട്ടല്‍
സാധനങ്ങള്‍ വാങ്ങികൂട്ടുക - പൊതുവേ ചിലവ് കൂടുതല്‍
എപ്പോഴും കര്മനിരതന്‍. എന്നാല്‍ ഒന്നിനും സമയം ഇല്ല.
തിരക്ക് കൂട്ടല്‍
ഉറക്കമില്ലായ്മ
എത്ര ഉറക്കമില്ലെങ്കിലും ക്ഷീണവുമില്ല
മാനിയ മാത്രം ഉള്ളവരിലാണീ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍. മാനിക് ഡിപ്രസീവ് സൈക്കൊസിസ് എന്ന അവസ്ഥയില്‍ ഡിപ്രഷന്റെയും മാനിയായുടെയും ലക്ഷണങ്ങള്‍ കാണിക്കും. ഏതെങ്കിലും ഒന്നിന്റെ ലക്ഷണം മാത്രമായും കാണിക്കാം.
ഇങ്ങിനെ മൂഡ്‌ ഇല്ലായ്മകള്‍ ആരിലെങ്കിലും കണ്ടാല്‍, ഡോക്ടറെയോ ബന്ടപ്പെട്ടവരെയോ അറിയിച്ചു വേണ്ട ചികിത്സ ചെയ്‌താല്‍, വ്യക്തിത്വം നല്ല രീതിയില്‍ കൊണ്ടുപോകാനും ജീവിതത്തില്‍ വിജയിക്കുവാനും സാധിക്കും.

അല്ഷീമര്‍ ഡിമെന്ഷിയ

ഒരു അകാല, അസ്വാഭാവിക വാര്‍ധക്യം

പ്രായമായവര്‍ വര്‍ദ്ധിക്കുന്നത് വൈദ്യശാസ്ത്രത്തിന്റെ പുരോഗതി കൊണ്ടാണല്ലോ. മരുന്നുകളെ ആശ്രയിച്ചും മറ്റുമാണ് പലരും മുന്നോട്ടു പോകുന്നത്. ഈ വയോധിക വര്‍ദ്ധന, ഡിമെന്ഷിയ രോഗങ്ങളുടെയും വര്‍ധനയ്ക് കാരണം ആയി. വൃദ്ധന്മാരെ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുത്തുന്ന നാല് രോഗങ്ങളാണ് പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, ഡിമെന്ഷിയ.
40 വയസു കഴിഞ്ഞാല്‍ തലച്ചോറിനു വാര്‍ധക്യം ബാധിച്ചു തുടങ്ങുന്നു. ഒരു മനുഷ്യന്റെ തലച്ചോറിനു ചെറുപ്പത്തില്‍ ശരാശരി 1500 gm. ഭാരം ഉണ്ട്. ഒരു 85 വയസിനു ശേഷം ഇത് 1000 gm. ആയി കുറയുന്നു. അതായതു പ്രായം ആകുന്നതനുസരിച്ചു തലച്ചോറിന്റെ ഭാരം കുറഞ്ഞുകൊണ്ടിരിക്കുന്നു. എങ്ങിനെ ആണ് ഭാരം കുറയുന്നത് എന്ന് സ്വാഭാവികമായി നാം ചിന്തിക്കും. നമ്മുടെ മസ്തിഷ്കം നാഡികള്‍ കൊണ്ടും, അവയെ പൊതിഞ്ഞിരിക്കുന്ന കൊഴുപ്പ് കണങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു. അതിനുള്ളില്‍ എപ്പോഴും നടക്കുന്ന ആയിരക്കണക്കിന് രാസ/വൈദ്യുത പ്രേഷണങ്ങള്‍, അതുകൊണ്ട് ചില ശാസ്ത്രഞ്ജര്‍ തലച്ചോറിനെ ഒരു "കെമിക്കല്‍ സൂപ്പ്" എന്നാണ് വിളിക്കുന്നത്‌. നാടികളില്‍ രാസ സംപ്രേഷണം അല്ലെങ്കില്‍ വൈദ്യുത സംപ്രേഷണം നന്നായി നടക്കണമെങ്കില്‍ നാഡികള്‍ കൊണ്ടുള്ള വയറിങ്ങ്‌ നന്നായിരിക്കണം, അത് നന്നാകണമെങ്കില്‍ DNA നന്നാകണം, അതിനു വഴിയില്‍ തടസ്സവും പാടില്ല. ഇവിടെ തടസ്സം വന്നാല്‍ ആദ്യം ലിംബിക് സിസ്ടവുമായി ബന്ധപെടുന്ന ഓര്‍മ്മക്കാണ്‌ പെട്ടെന്ന് ക്ഷതമെല്കുന്നത്. അതായതു നാടികല്കുള്ളില്‍ ചില വസ്തുക്കള്‍ കിടന്നു (രക്തക്കുഴലില്‍ ചീത്ത കൊളസ്ട്രോള്‍ എന്നപോലെ) സംപ്രേഷണം തടസം ചെയ്യുന്നതോടെ ഓര്മ കുറഞ്ഞു വരുന്നു. ഒപ്പം നല്ല നാഡീ കോശങ്ങളില്‍ കുറവുണ്ടാകുന്നു. അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ "കെമിക്കല്‍ സൂപ്പ്" കുറയുന്നു. അപ്പോള്‍ ഭാരവും കുറയുന്നു. 

ഹന്ടിങ്ങ്ടോന്‍ ഡിസീസ് (huntington 's disease ), പാര്കിന്സന്‍സ് ഡിസീസ് (parkinson 's disease ), രക്താതിസംമര്ധം (hypertension ), പ്രമേഹം (diabetis ), തലച്ചോറിലെ ക്ഷതങ്ങള്‍ (trauma ), കൊളസ്ട്രോളിന്റെ ആധിക്യം (hyperlipideemia ), അപസ്മാരം (epilepsy ), അല്ഷീമര്‍ ഡിസീസ് (alzheimer 's disease ), ആള്കഹോളിസം (alchoholism ), എയിഡ്സ് (AIDS ), അണുബാധ (infection ), ഡിപ്രഷന്‍ (depression ) തുടങ്ങിയ പല രോഗങ്ങളില്‍ ഒന്നായോ ഒന്നില്‍ കൂടുതല്‍ ഒരുമിച്ചോ തലച്ചോറിനെ ആക്രമിച്ചെന്നു വരാം. ഇതെല്ലാം ഡിമെന്ഷിയ രോഗത്തിലേക്ക് നയിക്കുന്നു. 
തലച്ചോറിലെ രക്തക്കുഴലുകളില്‍ രക്തം കട്ടിപിടിച്ച് ഒരു ഭാഗം തളര്‍ന് പോകുന്നവര്‍ ഉണ്ട്. അങ്ങിനെ പ്രായമാകുമ്പോള്‍ ചെറിയ ഒരു രക്തക്കുഴലില്‍ രക്തം കട്ടിപിടിച്ച് മറവി ഉണ്ടാകാറുണ്ട്. ഇതിനെ വാസ്കുലാര്‍ ഡിമെന്ഷിയ എന്ന് പറയുന്നു. അല്ഷീമര്‍ ദിസീസിനോപ്പവും ഇതുണ്ടാകാം. 
വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന ഓര്‍മ്മക്കുറവും, മറ്റു ബലഹീനതകളും ഡിമെന്ഷിയയിലെ ഓര്‍മ്മക്കുറവും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്, അതായതു, വാര്‍ധക്യത്തില്‍ ഒക്സിജെന്റെ ആഗിരണം, രക്തയോട്ടം ഇവയ്ക് കുറവ് വരുമെങ്കിലും ഗ്ലൂകൊസിന്റെ ആഗിരണം തലച്ചോറില്‍ നന്നായി നടക്കുന്നു. എന്നാല്‍ ഒക്സിജെന്റെ ആഗിരണം, രക്തയോട്ടം, ഗ്ലൂകൊസിന്റെ ആഗിരണം ഇവയ്കെല്ലാം കുറവ് സംഭവിക്കുന്നു ഡിമെന്ഷിയയില്‍.

അല്ഷീമര്‍ ഡിമെന്ഷിയ (Alzheimer 's Dementia )
അലോയിസ് അല്ഷീമര്‍ (Alois Alzheimer ) എന്ന ജര്‍മ്മന്‍ നൂറോ ശാസ്ത്രഞ്ജന്‍ 1907 -ഇല്‍, മറവി (amnesia ), സംസാര ശേഷിക്കുറവു(aphasia ), തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും ഉള്ള കഴിവ്കുറവ് (appraxia ), സന്നിപാതം (dilerium ), മിഥ്യാ ധാരണങ്ങള്‍ (delusion ),

പെരുമാറ്റ വൈകല്യങ്ങള്‍ (behavioural changes ), അങ്ങിനെ ചില രോഗങ്ങളുണ്ടായിരുന്ന ഒരു വ്യക്തിയുടെ തലച്ചോര്‍ പോസ്റ്റ്‌ മോര്ടം ചെയ്യാന്‍ അവസരം ലഭിച്ചു. ആ വ്യക്തിയുടെ മസ്ത്ഷ്കത്തിലെ നാടികല്കിടയില്‍ രണ്ടു വസ്തുക്കള്‍ അദ്ദേഹം കാണുകയുണ്ടായി. സെനയില്‍ പ്ലേകും, ഫിബ്രുലാര്‍ ടാന്കിലും. അങ്ങിനെ അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ത്ത് ഈ രോഗത്തിന് പേരുമിട്ടു. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. 

നാടികളില്‍ അമൈലോയിദ് പ്ലേക്കുകള്‍ അടിഞ്ഞു കൂടുമ്പോള്‍ അത് സ്വാഭാവികമായി നിര്‍മാര്‍ജനം ചെയ്യപ്പെടണം. അങ്ങിനെ നിര്‍മാര്‍ജനം ചെയ്യപെടാതെ അടിഞ്ഞു കൂടി, ഇരുമ്പിനെ തുരുംബെടുക്കുന്നത് പോലെ നാഡികളെ നശിപ്പിക്കുന്നു. ഇതാണ് അല്ഷീമര്‍ ഡിമെന്ഷിയയില്‍ സംഭവിക്കുന്നത്‌. ഇത് സംഭവിച്ചു തുടങ്ങിയാല്‍ 6 - 7 വര്ഷം കൊണ്ട് രോഗി മരിക്കുന്നു. പരിചയമുള്ള പേരുകള്‍ മറന്നു പോകുക, സംസാരത്തില്‍ ഏകാഗ്രത ഇല്ലാതാകുക, പഴയ കാര്യങ്ങള്‍ ചിലതൊക്കെ മറന്നു പോകുക ഇങ്ങിനെയുള്ള കാര്യങ്ങള്‍ പ്രായമായവര്കും ഉണ്ടാകാമെങ്കിലും ഡിമെന്ഷിയയില്‍ സംഭവിക്കുന്നത്‌ നേരെ തിരിച്ചാണ്. ഉടനെ ചെയ്യുന്ന കാര്യങ്ങള്‍ ആണ് മറന്നു പോകുന്നത്. വളരെ പഴയ കാര്യങ്ങള്‍ ഓര്‍മയില്‍ നിലനില്കുകയും ചെയ്യുന്നു. പ്രായമാവുംബോഴാണ്‌ ഇത് സാധാരണ കാണുന്നത്. ഇത് ഒരു 45 വയസ്സില്‍ 20 %, 65 വയസ്സില്‍ 50 % അങ്ങിനെ സാധ്യത കൂടുന്നു. 

ലക്ഷണങ്ങള്‍
നടത്തം സാവാകാശത്തിലാകുക, ബഹളം വയ്കുക, പെട്ടെന്നുള്ള മറവി, ചെയ്ത ജോലി ഉടന്‍ മറക്കുക, ദേഷ്യം, ഉന്മാദം, വാക്കുകള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ദിമുട്ടു വരിക, ദീന ഭാവം, അലഞ്ഞു തിരിയുക, പിച്ചും പേയും പറയുക, വീട്ടില്‍ നിന്നും ഇറങ്ങി ഓടുക, പിന്നെ പിന്നെ സ്ഥല, കാല ബോധം നഷ്ടപ്പെടുന്നു, എവിടെ നില്കുന്നുവെന്നോ, എന്ത് ചെയ്യുന്നു എന്നോ ഉള്ള ബോധം ഇല്ലാതാകുക. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങള്‍ മറന്നു പോകുക ഇവയൊക്കെ ഉണ്ടാകുന്നു. 

കാരണങ്ങള്‍
കാരണങ്ങള്‍ വിശദമായി വിവരിക്കണമെങ്കില്‍ നാം വൈദ്യ ശാസ്ത്രം കുറച്ചെങ്കിലും പഠിക്കണം. പക്ഷെ സാധാരണക്കാരായ നമുക്ക് കാര്യങ്ങള്‍ ചുരുക്കമായി അറിഞ്ഞാല്‍ മതിയെന്നത് കൊണ്ടും, കൂടുതല്‍ പഠിക്കുന്നത് അപ്രസക്തമാണ് എന്നതുകൊണ്ടും, അത്യാവശ്യമുള്ളതു മാത്രം നമുക്ക് മനസിലാക്കാം. 
a) പാരമ്പര്യം (heredity )
അമ്മയ്ക്കോ അച്ഛനോ ഡിമെന്ഷിയ ഉണ്ടെങ്കില്‍ മക്കള്‍ക് വരാന്‍ 50 % സാധ്യത ഉണ്ട്. പാരമ്പര്യവും കൃത്യമായി മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്, ഉദാ: ഒരാള്‍ക് 60താമത്തെ വയസില്‍ രോഗം തുടങ്ങുകയും 65 വയസ്സാകുമ്പോള്‍ മരിക്കുകയും ചെയ്യുമ്പോള്‍, അവിടെ എന്ത് രോഗത്താലാണ് മരിച്ചതെന്ന് തിരിച്ചരിഞ്ഞില്ലെന്നു വരാം. അയാള്‍ 80 വയസ്സ് വരെ ജീവിച്ചിരുന്നെങ്കില്‍ ഡിമെന്ഷിയ ഉണ്ടാകുമായിരുന്നോ ഇല്ലയോ എന്ന് നിഗമനത്തില്‍ എത്താന്‍ പ്രയാസമാണ്. DNA യിലെ 21 ന്നാം നമ്പര്‍ ക്രോമസോമിലെ APP (Amailoid Precursor Protein ) ജീനില്‍ ആണ് ഡിമെന്ഷിയയിലെ പാരമ്പര്യ ഖടകം ഉള്ളത്. സാധാരണ അമ്മയുടെ പ്രായം വളരെ കുറഞ്ഞിരുന്നാലും, കൂടിയിരുന്നാലും ജനിക്കുന്ന കുഞ്ഞിനു രോഗ സാധ്യത ഉണ്ട്. 
b ) വ്യായാമ കുറവ് (lack of exercise )
ശരീരത്തിന് വ്യായാമം കൊടുക്കുന്നത് പോലെ മനസ്സിന് അല്ലെങ്കില്‍ തലച്ചോറിനും വ്യായാമം ആവശ്യമാണ്‌. അതിനൊപ്പം പോഷണവും ആവശ്യമാണ്‌. ഇതില്ലാതെ വരുന്നത് പ്രശ്നമാണ്. 
c ) അമൈലോയിട് കാസ്കേഡ് പരികല്പന (amailoid cascade hypothesis )
രക്തക്കുഴലില്‍ കൊളസ്ട്രോളിന്റെ അളവ് കൂടി ഹൃദ്രോഗത്തിന് കാരണമാകുന്നത് പോലെ, അമൈലോയിട് പ്രോട്ടീന്‍ കണങ്ങള്‍ നാഡീ കോശങ്ങള്‍ അടിഞ്ഞു കൂടി തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഈ പ്രക്രിയ ആണ് അമൈലോയിദ് കാസ്കേഡ് പരികല്പന. 
d ) കാത്സ്യം ചാനലുകളും സ്വതന്ത്ര രാഡിക്കലുകളും (calcium channels & free radicals )
ഗ്ലുട്ടാമേറ്റ്‌ എന്ന ഒരു അമ്ലം ഒരു നാഡീ പ്രേഷകം (neurotransmitter) ആണ്. ഓര്മ ശക്തിയെ സംബന്ദിച്ചു ഗ്ലുട്ടാമേറ്റ്‌ സ്വീകരിണികളുടെ പങ്കു പ്രാധാന്യം ഉള്ളതാണ്. ‍ ഈ സ്വീകരിണികളുടെ നടുക്കുള്ള ഒരു ഭാഗമാണ് കാത്സ്യം ചാനല്‍. ഗ്ലൂട്ടാമിന്‍ ഉത്പാദനം കൂടുതലായാല്‍ കാത്സ്യം ചാനലുകള്‍ കൂടുതല്‍ ഉത്തേജിക്കപ്പെടും. അങ്ങിനെയായാല്‍ അതില്‍ നിന്നും സ്വതന്ത്ര രാഡിക്കല്‍ എന്ന മറ്റൊരു വിഷവസ്തുവിന്റെ ഉത്പാദനം നടക്കുന്നു. ഇത് കോശങ്ങളെ നശിപ്പിക്കുന്നു. വാര്‍ധക്യത്തിന്റെ കാരണം തന്നെ സ്വതന്ത്ര രാഡിക്കലുകളുടെ ഉത്പാദനം ആണ്. ഇത് വളരെ പതിയെ നടക്കുന്ന പ്രക്രിയ ആയതുകൊണ്ട് നാം അറിയുന്നില്ല എന്നെ ഉള്ളു. 
e ) ഈസ്ട്രോജെന്‍ (estrogen ) 
ഈസ്ട്രോജെന്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ പ്രശ്നമുണ്ടാക്കുന്നു. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ഡിമെന്ഷിയ രോഗങ്ങള്‍ കുറഞ്ഞിരിക്കുന്നതിനു പ്രധാന കാരണം തന്നെ ഈ ഹോര്‍മോണിന്റെ സാന്നിധ്യം ആണ്. കാരണം ആയുസ്സ്, ഓര്മ, പ്രതിരോധ വ്യവസ്ഥ ഇവയെ അനുകൂലിക്കുന്ന ഹോര്‍മോണ്‍ ആണിത്. മെനോ പോസ് വന്നവര്‍ മാത്രം കുറച്ചു ശ്രദ്ധിക്കണം. പുരുഷന്മാരിലെ ടെസ്ടോസ്റെരോണ്‍ എന്ന ഹോര്മോനിനു മേല്പറഞ്ഞ ഗുണങ്ങള്‍ ഒന്നും ഇല്ല,
f ) തലച്ചോറിനുണ്ടാകുന്ന തകരാറുകള്‍ (traumas ) 
തലയ്ക് എല്കുന്ന ക്ഷതങ്ങള്‍ ഭാവിയില്‍ നാഡീകോശങ്ങള്‍ക് നാശം ഉണ്ടാക്കുന്നു. ബോക്സര്‍മാര്‍, ഹെല്മെടു വെയ്കാതെ ബൈക്ക് യാത്ര ചെയ്യുന്നവര്‍ ഇവര്കൊക്കെ പ്രശ്നങ്ങള്‍ വന്നെന്നു വരാം.

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ മ്യൂടെഷന്‍ (mutation ), പരിസ്ഥിതി ഖടകങ്ങള്‍, അസൈടയിന്‍ കോളിന്‍ എന്ന ഹോര്‍മോണിന്റെ നാശവും നിര്‍മാര്‍ജനവും, കോലിനെരചിക് ടെഫിഷിഅന്‍സി (cholinergic defeciency ), ഗ്ലുടാമെറ്റ് സംശ്ലേഷണം, തൈരോഇദ് തകരാറുകള്‍, പ്രതിരോധ വ്യവസ്ഥയുമായുള്ള ബന്ധം, ഇങ്ങിനെ കുറെ പ്രക്രിയ കൂടി നടക്കുന്നത് കൊണ്ടാണ് ഡിമെന്ഷിയ രോഗങ്ങള്‍ ഉണ്ടാകുന്നത്. 
ചികിത്സ
ന്യൂറോ ഇമേജിംഗ് പോലുള്ള സൌകര്യങ്ങള്‍ വന്നതോടെ രോഗത്തിന്റെ കാരണങ്ങള്‍ പലതും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും നിവാരണ മാര്‍ഗങ്ങള്‍ ഇന്നും പൂര്‍ത്തിയാക്കാന്‍ ആധുനിക വൈദ്യ ശാസ്ത്രത്തിനോ ഇതര വൈദ്യ ശാസ്ത്രങ്ങല്കോ സാധിച്ചിട്ടില്ല. 

ചികിത്സ കിട്ടിയാലും വലിയ ഗുണമൊന്നും കിട്ടാത്ത ഒരു രോഗമാണിത്. വൈറ്റമിന്‍ E അടങ്ങിയ മരുന്നുകളും, ഭക്ഷണങ്ങളും ചികിത്സയ്കുപയോഗിക്കുന്നു. ഇതിന്റെ നിവാരണത്തിനുള്ള പഠനം ലോകത്തെല്ലായിടത്തും നടക്കുന്നു. ചികിത്സക്കൊപ്പം രോഗിയെ മനസിലാക്കാനും സ്വാന്തനപ്പെടുതാനുമുള്ള നമ്മുടെ ക്ഷമയാണ് അത്യാവശ്യം. 

നമുക്ക് ചെയ്യാവുന്നത്

ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗസാധ്യത ഒഴിവാക്കി നമുക്ക് ജീവിക്കാം. ഉദാ:

1) ബൌധിക വ്യായാമങ്ങളില്‍ ഏര്‍പെടുക (ഉദാ: മനക്കണക്ക് കൂട്ടുക, ചെസ്സ്‌ കളിക്കുക, 

ക്രോസ് വേര്‍ഡ്‌ പൂരിപ്പിക്കുക മുതലായവ)

2 ) വായന ശീലമാക്കുക, പിന്നെ വായിച്ച പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ നോക്കുക.

3 ) പുത്തന്‍ പഴച്ചാറുകള്‍ (ജൂസ്) കഴിക്കുക, പച്ചക്കറികള്‍ കഴിക്കുക.

4 ) വൈറ്റമിന്‍ E അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക 

(കാപ്പി, ചായ, ചിലതരം പഴവര്‍ഗങ്ങള്‍ ഇവ ഉപയോഗിക്കുക ) 

5 ) ഒരിടത്തു തന്നെ ചടഞ്ഞിരിക്കാതെ ക്രിയാത്മകമായ കാര്യങ്ങളില്‍ പങ്കെടുത്തു മനസ്സ് 

എപ്പോഴും ആക്ടിവ് ആക്കി വെയ്ക്കുക. 

6 ) meditation പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പരിശ്രമിക്കുക. 

നമ്മുടെ ജീവന്‍
ഹോര്മോനുകല്ക് അതിര് കടന്ന ഉത്തേജനം കൊടുക്കുന്ന നാഡീ പ്രേഷകവും (excitatory neurotransmitters ) ഈ അമിത ഉത്തേജനത്തെ തടയുന്ന 
നാഡീ പ്രേഷകവും (inhibitory neurotransmitters ) നമ്മുടെ ശരീരത്തില്‍ ഉണ്ട്. ഇവ തമ്മിലുള്ള തമ്തുലനാവസ്ഥ ആണ് നമ്മുടെ ജീവന്റെ നില നില്പിന്റെ അടിസ്ഥാനം. 
പ്രത്യാശ
ന്യൂറോ ഇമേജിംഗ് പോലുള്ള സംവിധാനത്തിലൂടെ കാരണങ്ങള്‍ മനസിലാക്കുകയും, ക്രോമസോമിലെ ജീനിനെ മനസിലാക്കുന്ന ശാസ്ത്രം (genealogy ) വികസിക്കുകയും ചെയ്യുമ്പോള്‍, ഡിമെന്ഷിയ രോഗങ്ങള്‍ക്ക് പ്രതിരോധം എര്പെടുതാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു സാധിച്ചെന്നു വരാം,

ഷോക്ക് ചികിത്സയും മനുഷ്യന്റെ ഭയവും

മനോരോഗ വിദഗ്ദന്‍ അതാ ഒരു വൈലന്റായ രോഗിയെ ശോകടുപ്പിക്കാന്‍ പറയുന്നു. കീഴ്ജോലിക്കാര്‍ അതനുസരിക്കുന്നു. ബന്ധുക്കള്‍ സങ്കടത്തോടെ നില്കുന്നു. സ്കിസോഫ്രീനിയ വന്ന ഒരു രോഗിയായിരുന്നു അത്. ഷോക്ക് ചികിത്സ എന്ന് കേള്‍കുമ്പോള്‍ തന്നെ മനുഷ്യര്‍ക്ക് ഭയം ആണ്. എന്നാല്‍ വലിയ വേദനയോന്നുമില്ലാത്ത, സുരക്ഷിതമായ ഒരു ചികിത്സയാണ് അത്. 
ലോകത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപെടുന്ന ഒരു മനോരോഗ ചികിത്സയാണ് ഷോക്ക് ചികിത്സ (Electro Convulsive Therapy-ECT). എന്നാല്‍ ഏറ്റവും കൂടുതല്‍ മനോരോഗ ഡോക്ടര്‍മാര്‍ പ്രയോഗിക്കുന്നതും ഈ ചികിത്സയാണ്. ഇന്ന് ലോകമാകമാനം പത്തു ലക്ഷത്തില്‍ അധികം ജനങ്ങള്‍ക് ഷോക്ക് ചികിത്സ നല്‍കുന്നു. പണ്ട് ഷോക്ക് ചികില്‍സ പ്രാകൃതസ്വഭാവം ആയി പരിഗണിക്കപ്പെട്ടിരുന്നതിനാല്‍, ഇന്ന് വളരെ പുരോഗമിച്ച മോഡിഫൈഡ്‌ ECT ആണുപയോഗിക്കുന്നത്. 
മനോരോഗങ്ങള്‍ക് പണ്ട് നമ്മുടെ നാട്ടില്‍ ഭാന്തെന്നു തന്നെ പറയുമായിരുന്നു. മനുഷ്യ മനസിന്‌ വേദനയുണ്ടാക്കാന്‍ ഈ "ഭാന്ത്" എന്ന പദം വഴിയൊരുക്കുമായിരുന്നു. അതുകൊണ്ട് തന്നെ തലയ്കുള്ള അസുഖം, മാനസിക അസന്തുലിതാവസ്ഥ എന്നൊക്കെ മനശാസ്ത്ര ഡോക്റ്റര്‍മാര്‍ പറഞ്ഞു, പറഞ്ഞു ഇപ്പോള്‍ നമ്മുടെ സമൂഹവും ആ "ഭാന്ത്" എന്ന വാക് ഒഴിവാക്കിയിരിക്കുന്നു. അതൊരു നല്ല തുടക്കമായി. ചികിത്സയുടെ ഭാഗമായി അത്യാവശ്യമായി വേണ്ടുന്ന ഒരു ചികിത്സയാണ് ഷോക്ക് ചികിത്സ. ചില മനുഷ്യര്‍ ചിന്തിക്കുന്നത് അത് രോഗിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഡോക്ടറിന്റെ തന്ത്രമാനെന്നാണ്. ഇതിനൊരു പ്രജോദനം, നാം കാണുന്ന ചില സിനിമകളില്‍ ഡോക്ടര്‍മാര്‍ രോഗിയെ പ്രതികാരതോടെ ഷോക്കടുപ്പിക്കാന്‍ പറയുന്നതാണ്. യാഥാര്‍ഥ്യം അതല്ല. സത്യത്തില്‍ തലച്ചോറിലെ ജൈവ വൈദ്യുത, ജൈവ രാസ സംപ്രേഷണം സംതുലനാവസ്ഥയില്‍ ആക്കാനുള്ള ഒരു മാര്‍ഗം മാത്രമാണത്. കാരണം മാനസിക ആരോഗ്യം കുറയുന്നത് തന്നെ ആ സമതുലനാവസ്ഥയുടെ ഏറ്റക്കുരചിലാനല്ലോ. അതുകൊണ്ട് തന്നെ ഗൌരവമേറിയ സ്കിസോഫ്രീനിയ, സൈക്കോസിസ്, വിഷാദരോഗം തുടങ്ങിയ ചില രോഗങ്ങള്‍ക് ECT (ഷോക്ക് ചികിത്സ‍) അല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ "കരന്ടടുപ്പിക്കല്‍" അത്യാവശ്യം ആണ്. ലോകത്തില്‍ 60 - 70 % ECT യ്ക് വിധേയമാകുന്നത് സ്ത്രീകളാണ്. കാരണം വിഷാദം അടക്കം ഉള്ള രോഗങ്ങള്‍ക് ചികിത്സ തേടുന്നതില്‍ കൂടുതല്‍ സ്ത്രീകളാണ്. 
അല്പം ചരിത്രം
പതിനേഴാം നൂറ്റാണ്ടില്‍ റോമിലെ ചില കശാപ്പു ശാലകളില്‍ പന്നികളെ കരന്ടടുപ്പിച്ചു കൊല്ലുന്നത് പതിവായിരുന്നു. പന്നികളുടെ 
നെഞ്ചിന്റെ സ്ഥാനത് എലെക്ട്രോടുകള്‍ ഖടിപ്പിചായിരുന്നു ഇത് ചെയ്തിരുന്നത്. എന്നാല്‍ വണ്ണം ഉള്ളവ നിരങ്ങി വരുമ്പോള്‍ എലെക്ട്രോടുകള്‍ തലയുടെ വശങ്ങളിലേക്ക് എത്തുമായിരുന്നു. അവ ചാകില്ലായിരുന്നു. പകരം മുക്കലും മുരളലും ഇല്ലാതായി ശാന്തരാകുമായിരുന്നു. ഇത് കണ്ടു നിന്ന ചില ഗവേഷകര്‍ ഇത് മനുഷ്യരില്‍ പ്രയോഗിച്ചാലോ എന്ന് ചിന്തിച്ചു. അതായിരുന്നു ഷോക്ക് ചികിത്സയുടെ തുടക്കം. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, അപസ്മാര ചികിത്സകനായിരുന്ന ഇറ്റാലിയന്‍ ഡോക്ടര്‍ യുഗോ സെര്ലെട്റ്റ് ഇത് തന്റെ രോഗികളില്‍ പ്രയോഗിക്കുകയും നല്ല ഫലം കാണുകയും ചെയ്തതോടു കൂടി ഇത് ലോക പ്രസിദ്ധമായി. പക്ഷെ പിടയുകയും, താഴെ വീഴുകയുമൊക്കെ ചെയ്യുമായിരുന്നു എന്നതിനാല്‍ പ്രാകൃതമായ ഒരു ചികിത്സയായി സമൂഹം കാണുകയും, അതിന്റെ പ്രാധാന്യം കുറയുകയും ചെയ്തു. പിന്നെ 1985 നു ശേഷം മോഡിഫൈഡ്‌ ECT വന്നതോട് കൂടി വീണ്ടും പ്രസിദ്ധി നേടി.

എന്താണ് ഷോക്ക് (ECT ) ചികിത്സ?

തലച്ചോറിലേക്ക് വളരെ കുറച്ചു വൈദ്യുതി, അതായതു 80 മുതല്‍ 110 വരെ വോള്‍ട്ട് വൈദ്യുതി കടത്തി വിടുന്നു. 0.8 മുതല്‍ 1 സെക്കന്റ്‌ വരെ മാത്രം ആണ് ഇതിനു വേണുന്ന സമയം. തീയേടരില്‍ കയറ്റി അനസ്തേഷ്യ കൊടുത്തതിനു ശേഷമാണ് ഇത് ചെയ്യുന്നത്. കണ്ണിന്റെ അഗ്രത് നിന്നും ചെവിയുടെ അടിഭാഗം വരെ ഒരു നേര്‍ രേഖ വരച്ചാല്‍ അതില്‍ നിന്ന് ഒരിഞ്ചു മുകളില്‍ രണ്ടു സൈഡിലും എലെക്ട്രോടുകള്‍ ഖടിപ്പിച്ചാണ് ഷോക്ക് കൊടുക്കുന്നത്. വൈദ്യുത തരംഗങ്ങള്‍ തലച്ചോറിലൂടെ കടന്നു ഞരമ്പുകളില്‍ ഒരു കോച്ചി വിറയല്‍ ‍ (convulsion ) ഉണ്ടാക്കുന്നു. പെട്ടെന്ന് നിശ്ചിത അളവില്‍ വൈദ്യുതി കടത്തി വിടുമ്പോള്‍ മസ്തിഷ്ക

കൊശങ്ങല്കുണ്ടാകുന്ന ഈ വിറയല്‍, മസ്തിഷ്ക വ്യാപാരങ്ങളെ നിയന്ത്രിക്കുകയും, മനോരോഗന്ല്ക് ശാന്തി നല്‍കുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ എന്ന കണക്കിന് 12 എണ്ണം വരെ എടുക്കുന്നു. രോഗത്തിന്റെ കാഠിന്യം അനുസരിച്ച് ഡോക്ടര്‍ ഷോകിന്റെ എണ്ണത്തില്‍ മാറ്റം വരുത്തുന്നു. സാധാരണ ഓപറേഷന്‍ പോലെ സമ്മത പത്രത്തില്‍ ഒപ്പിട്ടതിനു ശേഷം മാത്രമാണ് ഇതും ചെയ്യുന്നത്.

മനസിന്റെ ശാന്തതയും മനുഷ്യ മസ്തിഷ്കവും

ശാന്തി എന്ന് പറയുന്നത് എപ്പോഴും എല്ലാവര്ക്കും കിട്ടി എന്ന് വരില്ല. മനസിന്റെ ശാന്തിയും നമ്മുടെ തലച്ചോറും തമ്മില്‍ വലിയ ബന്ധമുണ്ട്. പക്ഷെ ഏതു തിരക്കിലും ശാന്തത കൈവരിക്കാന്‍ ‍ എല്ലാവര്ക്കും ആയെന്നു വരില്ല. അതിനാണ് പ്രാര്‍ത്ഥന, ധ്യാനം, യോഗാഭ്യാസം, തപസ് ഇങ്ങിനെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത്. ഇതിന്റെയൊക്കെ ശാസ്ത്രീയ വശവും പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുക വഴി മനസിന്റെയും തലച്ചോറിന്റെയും ശാന്തതയും അവയുടെ കഴിവ് കൂടലും ആണ്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും മനസിന്റെ ശാന്തത കൈവെടിയാതെ പ്രവര്‍ത്തി ചെയ്യാന്‍ സാധിക്കുന്നത് ഒരു നല്ല കാര്യമല്ലേ. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ മനസ്സിന്റെ വേഗത്തെ പിടിച്ചു കെട്ടണം. അതുകൊണ്ടാണ് "മനസിന്റെ വേഗം കുറഞ്ഞാലേ മനശക്തി കൈവരൂ" എന്ന് യോഗാഭ്യാസത്തില്‍ പറയുന്നത്. 

നമ്മുടെ മനസ് എന്ന് പറയുന്നത് നാം ചിന്തിക്കുന്നത് പോലെ തൊട്ടു കാണിക്കാവുന്ന ഒരു അവയവം അല്ല. ശാസ്ത്രീയമായി അത് തലച്ചോറിന്റെ മുഴുവന്‍ പ്രവര്‍ത്തനം തന്നെയാണ്. ആകാശത്തിന്റെ നീലിമ പോലെയോ, മേഖങ്ങള്‍ പോലെയോ ആണെന്ന് പറയാം. ഒരു വലിയ ഒരു സുപ്പെര്‍ കംപുട്ടെരിനോട് ഉപമിക്കാവുന്ന നമ്മുടെ തലച്ചോറില്‍ നാഡീ കോശങ്ങള്‍ (neurons ) ഒരു വല പോലെ രൂപം കൊണ്ടിരിക്കുന്നു. തലച്ചോറിലെ ഈ നാഡീ കോശങ്ങളാണ് മനസിന്റെ രൂപകല്പനയില്‍ കൂടുതല്‍ പങ്കു വഹിക്കുന്നത്. നാഡീ കോശങ്ങള്‍, നാഡീ പ്രേഷണം (neurotransmission ) എന്ന ഒരു രാസ സന്ദേശം വഴി സന്ദേശങ്ങള്‍ കൈ മാറുന്നു. ഇതിനെ ഒരു വൈദ്യുത സന്ദേശം ആയും ഉപമിക്കാം. ഏതെങ്കിലും ഒരു പുതിയ വികാരം ഉണ്ടാകുമ്പോള്‍ അതനുസരിച്ചുള്ള ഒരു പുതിയ സന്ദേശം (transmission ) ഉടന്‍ ഉണ്ടാകുന്നു. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ആ രാസ സന്ദേശവും നല്ലതായിരിക്കും. ഈ transmission വളരെ കൂടിയാലും തീരെ കുറഞ്ഞാലും മനസ്സിന് പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. അതിന്റെ കൂടുതല്‍ വിവരണം ഇവിടെ അപ്രസക്തമായത് കൊണ്ട് വിവരിക്കുന്നില്ല. 

നാഡീ കോശത്തില്‍ ടെന്ട്രൈടുകള്‍ (dendrites ) എന്ന ഒരു ഭാഗം ഉണ്ട്. തലച്ചോര്‍ വളരുന്ന പ്രായത്തില്‍ ഇതും വളരുന്നു. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ളതിനെ വെട്ടിമാറ്റുന്ന ഒരു പ്രക്രിയ (pruning ) നടക്കുന്ന ഒരു സമയമാണ് കൌമാരം. അനാവശ്യതിലുള്ള ഓര്‍മകളെയും, അറിവുകളെയും കളഞ്ഞു പുതിയവ നിറയ്ക്കാനാണ് ഈ വെട്ടി മാറ്റല്‍. അതുകൊണ്ട് തന്നെ വ്യക്തിയെ സത്ഗുണ സമ്പന്നന്‍ ആക്കുന്നതിനു അടിത്തറ ഇടാനും പറ്റിയ സമയമാണ് കൌമാരം. അതുകൊണ്ട് തന്നെ കൌമാരം ഒരു വ്യക്തിയെ സംഭന്തിച്ചു ഏറ്റവും പ്രാധാന്യം ഏറിയ സമയമാണ്. അങ്ങിനെ മനസ്സിനെ ഏറ്റവും നന്നായി നിയന്ത്രിച്ചു നിര്‍ത്തി നല്ല വ്യക്തികള്‍ ആയി വളരാന്‍ മുകളില്‍ പറഞ്ഞ ധ്യാന മാര്‍ഗങ്ങളുടെ പ്രാധാന്യവും ഈ സമയത്താണ്. അങ്ങിനെ ഭാവിയില്‍ ഉത്തമ വ്യക്തികള്‍ ആയി വളരാന്‍ ഇവ നമ്മെ സഹായിക്കുന്നു. നാഡീ കോശത്തിലെ ടെന്ട്രൈടു സംവിധാനം സൂപ്പര്‍ കംപുട്ടെരിലെ വയറിങ്ങ് പോലെയാണ്. വയരിങ്ങില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ മെഷീന്‍ കേടാകും. എന്ന് പറഞ്ഞ പോലെ ടെന്ട്രൈടുകളില്‍ തകരാര്‍ ഉണ്ടായാല്‍ വ്യക്തിത്വ വൈകല്യം ഉണ്ടാകുന്നു. ആ വൈകല്യം പെട്ടെന്ന് കണ്ടു പിടിച്ചു തിരുത്തിയാല്‍ വൈകല്യം ഇല്ലാത്ത normal വ്യക്തിയായി വളരും. ആത്മ നൈര്‍മല്യത്തോടൊപ്പം ഇതിനു കൂടി വേണ്ടിയാണ് നാം വല്ലപ്പോഴുമെങ്കിലും ധ്യാനമാര്ഗങ്ങള്‍ (പ്രാര്‍ത്ഥന, ഉപവാസം, തപസ്സ്, meditation മുതലായവ) സ്വീകരിക്കേണ്ടത്. കാരണം ഇതുവഴി മുകളില്‍ പറഞ്ഞ നല്ല neurotransmission പാതകള്‍ രൂപം കൊള്ളുകയും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ടാകുകയും ചെയ്യുന്നു. 

ശാന്തതയെ കുറിച്ച് ചില മഹാരഥന്മാരുടെ വചനങ്ങള്‍ കാണുക;

"നില്കുമ്പോഴും, ഇരിക്കുമ്പോഴും ഞാന്‍ ഗുരുവിനെ സേവിക്കുന്നു. അങ്ങിനെ ശാന്തിയും സമാധാനവും ഞാന്‍ കണ്ടെത്തുന്നു." - ഗുരു നാനാക്ക് 

"meditation തുടക്കത്തില്‍ വളരെ കഷ്ടപ്പാട് നിറഞ്ഞതാണെന്ന് തോന്നും, പക്ഷെ അത് പൂര്‍ത്തിയാക്കിയാല്‍ നല്ല ശാന്തിയും സന്തോഷവും അനുഗ്രഹവും ഉണ്ടാകുന്നു." - സ്വാമി വിവേകാനന്ദന്‍ 

"മനസ്സാണ് സുഖത്തിന്റെയും ദുഖത്തിന്റെയും ഉറവിടം. സമാധാനം മനസ്സില്‍ നിന്നാണ് വരുന്നത്" - ശ്രീ ബുദ്ധന്‍ 

"ലോകസുഖം എന്റെയല്ല. സഞ്ചരിക്കുമ്പോള്‍ ഒരു മരതണലില്‍ വിശ്രമിക്കുന്ന ഒരു സഞ്ചാരിയെ പോലെയാണ് ഞാന്‍" 
- മൊഹമ്മദ്‌ നബി

"എന്റെ സമാധാനം ഞാന്‍ നല്‍കുന്നു. അത് ലോകത്തിന്റെ സമാധാനം അല്ല. നിങ്ങളുടെ ഹൃദയം കലുഷിതമാകതെയും ഭയപ്പെടാതെയും ഇരിക്കട്ടെ"-ജോണ്14 : 27 

"സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ‍ "ദൈവ പുത്രന്മാര്‍" എന്ന് വിളിക്കപ്പെടും." - മാത്യു5 : 9 

"അധ്വാനിക്കുന്നോരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്റെ അടുത്ത് വരിക. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം ഞാന്‍ ശാന്ത ശീലനും വിനീത ഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍ എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്." -മാത്യു11:28 - 30 - യേശു ക്രിസ്തു 

മനസ്സിന്റെ ശാന്തിയും സമാധാനവും കിട്ടണമെങ്കില്‍ നമ്മുടെ മസ്തിഷ്കവും ശാന്തിയില്‍ ആയെ തീരൂ. നമ്മുടെ ജീവിതവും സന്മാര്‍ഗ ചിന്തയും ഒത്തുപോകണം. അതിനു വേണ്ടി നമ്മുടെ മസ്തിഷ്കത്തെ നാം മെരുക്കിയെടുക്കണം, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചു നിര്‍ത്തണം.

മനസും ശാരീരികരോഗങ്ങളും

മനസ് എന്ന് പറയുമ്പോൾ  എല്ലാവര്ക്കും ഒരു ചിന്തയുണ്ടാകുന്നത് അത് ഹൃദയ ഭാഗത്തുള്ള ഒരു അവയവം എന്ന രീതിയിലാണ്. അത് കൊണ്ടാകാം നല്ല ഹൃദയം ഉണ്ടാകണം എന്നൊക്കെ മനുഷ്യന് പറയുമ്പോള് മനസിനെ ഉദ്ദേശിക്കുന്നത്. യഥാര്ത്ഥത്തില് മനസ് എന്താണ്? അതിനു പൂര്ണമായ ഒരു നിർവചനം ആധുനിക വൈദ്യശാസ്ത്രം ഇന്നും നല്കിയിട്ടില്ല. എങ്കിലും ഏകദേശ നിര്വചനം ആധുനിക മെഡിക്കല് നിഖണ്ടുവില് പറയുന്നത് "ബോധത്തിന്റെ ഇരിപ്പിടം, പരിസരങ്ങളെ മനസിലാക്കാനുള്ള തലച്ചോറിന്റെ പ്രവര്ത്തനം, വികാരങ്ങള്, ആഗ്രഹങ്ങള്, ഓര്മിക്കാനും പഠിക്കാനും ചിന്തിക്കാനും തീരുമാനങ്ങള് എടുക്കാനുമുള്ള കഴിവ്, ഇങ്ങിനെ പൊതുവേയുള്ള തലച്ചോറിന്റെ പ്രവര്ത്തനം" എന്നിവയാണ്. അല്ലാതെ കരള്, ഹൃദയം, കണ്ണ് എന്നിവ പോലുള്ള ഒരു അവയവം അല്ല അത്. മനസിനെ പഠിക്കാന് കഠിന ശ്രമവും ആവശ്യമാണ്. അതുകൊണ്ടാണ് മനശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രൊഇദ് (Sigmund Freud) "കഴിഞ്ഞ മുപ്പത്തഞ്ചു വര്ഷമായി മനശാസ്ത്രം ഞാന് പഠിക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ മനശാസ്ത്രം പൂര്ണമായി മനസിലാക്കാന് എനിക്ക് സാധിച്ചിട്ടില്ല" എന്ന് പറഞ്ഞത്. സ്ത്രീകളുടെയും കുട്ടികളുടെയും മനശാസ്ത്രം അല്പം സങ്കീര്ണമാണ്.
മനസിനെ ബോധ മനസ്, ഉപ ബോധ മനസ്, അബോധ മനസ് എന്നിങ്ങനെ മൂന്നായി തിരിക്കാം. അബോധ മനസിന് ആധുനിക വൈദ്യ ശാസ്ത്രം വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ആ സമയത്ത് ശാരീരിക പ്രവര്ത്തനം മാത്രമേ നടക്കുന്നുള്ളൂ എന്നത് കൊണ്ടായിരിക്കാം. പക്ഷെ ഫ്രോഇടിന്റെ "സ്വപ്ന വിശകലനം" (Interpretation of Dreams) എന്ന പുസ്തകത്തില് അബോധ മനസിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. മനുഷ്യന്റെ എല്ലാ സ്വഭാവ വ്യതിആനങ്ങല്കും കാരണം അവന്റെ അബോധ മനസ് ആണെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ അദ്ധേഹത്തിന്റെ പല സിധാന്ധങ്ങളും പിന്നെ വന്ന മനഷസ്ത്രഞ്ഞര് വഴി ചോദ്യം ചെയ്യപെട്ടു. അതുകൊണ്ട് ഇന്നതിന്റെ പ്രാധാന്യം കുറഞ്ഞു. പുതിയ മനഷസ്ത്രഞ്ഞര് ഉപ ബോധ മന്സിനാണ് പ്രാധാന്യം കല്പിക്കുന്നത്. ഉപ ബോധ മനസിനെ നിയന്ത്രിക്കാന് ഒരു മനുഷ്യന് സാധിച്ചാല് മനുഷ്യനെ അവനെ തന്നെ മനസിലാക്കാനും പല രോഗങ്ങളില് നിന്നും മോചനം നേടാനും സാധിക്കും. മനസും ശരീരവും അത്രമാത്രം ബന്ധപെട്ടിരിക്കുന്നു. ഉപ ബോധ മനസിനെ നിയന്ത്രിച്ചാല് ബോധ മനസിന്റെ നിയന്ത്രണം അവന്റെ കയില് ആകും. പക്ഷെ ഉപ ബോധ മനസിന്റെ ഈ നിയന്ത്രണം അത്ര എളുപ്പമല്ല. പക്ഷെ യോഗ, ധ്യാനം, പ്രാര്ത്ഥന പോലുള്ള ചില ഉപാധികളിലൂടെ കുറച്ചൊക്കെ മനസിനെ നിയന്ത്രിക്കാന് സാധിക്കും. അങ്ങിനെ നിയന്ത്രിക്കുകയും പോസിറ്റീവ് ആകുകയും ചെയ്താല് മനശാന്തിയും രോഗശാന്തിയും നേടാം. മാനസിക നില രോഗങ്ങള്ക് കാരണം ആകുന്നതിന്റെ ചില ശാസ്ത്രീയ വശങ്ങള് താഴെ കൊടുക്കുന്നു:-

തലച്ചോറിന്റെ ബ്രെയിന് സ്ടേം എന്ന ഭാഗത്തുള്ള ലിംബിക് സിസ്റെത്തിലാണ് നമ്മുടെ ധുക്കം, പിരിമുറുക്കം, കോപം, സന്തോഷം (ഭക്ഷണം, ലൈങ്ങികത) മുതലായ വികാരങ്ങള് നിയന്ത്രിക്കപെടുന്നത്, ഉദാ: നമുക്ക് പിരിമുറുക്കം, ധുക്കം തുടങ്ങിയ വികാരങ്ങള് വരുമ്പോള്, ചില ഹോര്മോണുകള് ഈ കേന്ദ്രങ്ങള്ഉടെ നിര്ദേശം അനുസരിച്ച് ഉണ്ടാകുന്നു. അട്രീനാല് ഗ്രന്ധിയില് നിന്ന്നു അട്രീനാലിന്, കൊര്തിസോള് മുതലായ ഹോര്മോണുകള് ഉണ്ടാകുന്നു. ഇവ കൂടുതല് ഉണ്ടായാല് കൂടുതല് രക്തത്തില് അലിഞ്ഞു പല രോഗങ്ങള്കും കാരണം ആകുന്നു. ഇത് ഒരു നിശ്ചിത അളവില് ശരീരത്തിന് നല്ലതും ആണ്. പിന്നെ ചില ഗുണങ്ങളും ശരീരത്തിന് കിട്ടുന്നു. അതായതു ശരീരത്തിന്റെ പ്രതിരോധ ശക്തി, ഗ്ലുകോസ് നിയന്ത്രണം, രകത സമ്മര്ധ നിയന്ത്രണം, ഇന്സുലിന് നിയന്ത്രണം, ഓര്മ ശക്തി, വേദന സഹിക്കാനുള്ള കഴിവ് മുതലായവ. ഈ ഹോര്മോണുകള് രാവിലെ കൂടുതലും വൈകിട്ട് കുറവും ആയിരിക്കും. നമുക്ക് വളരെ കൂടുതലും നീണ്ടു നില്കുന്നതുമായ പിരിമുറുക്കം ഉണ്ടായാലോ മുകളില് പറഞ്ഞ ഹോര്മോണുകള് കുടുതല് ഉണ്ടാകാന് നിര്ദേശം കൊടുക്കയും അവ ഗ്രന്ധിയില് ഉണ്ടാകുകയും ചെയ്യുന്നു. ഇവ പിന്നെ നിര്ദേശ വാഹകര് (neurotransmitters) വഴി ഒരു നാടീ (neuron) കോശത്തില് നിന്ന് അടുത്തുള്ള നാടിയിലേക്ക് പോകുകയും ചെയ്യുന്നു. ഇങ്ങിനെ തുടര്നാല് താഴെ പറയുന്ന രോഗങ്ങള് ഉണ്ടാകുന്നു;
*) തൈരോഇദ് പ്രവര്ത്തനം കുറയുക
*) എല്ലുകളുടെ സാന്ദ്രത കുറയുക
*) ഇന്സുലിന് പ്രതിരോധം
*) ക്ഷീണം
*) ശ്രദ്ധയില്ലായ്മ
*) വിശപ്പില്ലായ്മ
*) മുരുവുനങ്ങാന് താമസം
*) രക്താധി സമ്മര്ദം
*) ദുര്മേദസ്സ് കൂടുക
*) നല്ല കൊളസ്ട്രോള് (HDL) കുറയുക
*) ചീത്ത കൊളസ്ട്രോള് (LDL) കൂടുക
*) ഹൈപോതലമാസിന്റെ പ്രവര്ത്തനം കുറയുക
*) ഓര്മയുടെ തലച്ചോറിന്റെ കേന്ദ്രത്തിനു കേടു വരിക
*) നാടീ കോശമായ നുരോനിനു നാശം വരിക
മുതലായവ ഉണ്ടാകുന്നു
ഇനി മനസ്സില് സന്തോഷം ഉണ്ടായാല് എന്തൊക്കെ മാറ്റങ്ങള് ശരീരത്തില് ഉണ്ടാകുന്നു എന്ന് നോക്കാം. "സന്തോഷത്തിന്റെ ഹോര്മോണുകള്" എന്ന് അറിയപ്പെടുന്ന ചില ഹോര്മോണുകള് ഉണ്ടാകുന്നു. അവയില് പ്രധാനപ്പെട്ടത് ആണ് "സെരടോനിന്". പിന്നെ അതിന്റെ ഉപോല്പന്നം ആയ "മേലടോനിന്" . സെരടോനിന് പകല് സമയവും "മേലടോനിന്" ഉറങ്ങുന്ന (രാത്രി) സമയവും ഉണ്ടാകുന്നു. സെരടോനിന് ഹോര്മോനില് നിന്നാണ് മേലടോനിന് ഉണ്ടാകുന്നതു ഇത് കൂടുതല് ആയാല് താഴെ പറയുന്ന രോഗങ്ങള് ഇല്ലാതാക്കുന്നു;
*)വിഷാദ രോഗം
*) അഡിക്ഷന്
*) കോപം
*) അശാന്തത
*) ആക്രമണം
*) കൂടുതല് ഉറക്കം
*) ലക്ഷ്യവും താല്പര്യവും കുറയുക
കൂടുതല് അരി (അന്നജം) പോലുള്ള ആഹാരം കഴിച്ചാല് ഇന്സുലിന് കൂടുന്നു. ഇത് സെരടോനിന് കുറക്കുന്നു. സെരടോനിന് ഒരു ഹോര്മോണും നുരോട്രന്സ്മിട്ടെരും ആയി പ്രവര്ത്തിക്കുന്നു.
മേലടോനിന് കൂടിയലുള്ള ഗുണങ്ങള് താഴെ കൊടുക്കുന്നു;
*) അത്യാവശ്യ കൊഴുപ്പംലങ്ങള് ശരീരത്തില് കൂടുന്നു
*) ആയുസ്സ് കുടുന്നു
*) റെസ്റൊസ്റെരോണ് കൂടുന്നു
*) പ്രകൃത്യ ഉള്ള പ്രതിരോധ ശക്തി കൂടുന്നു
ഈ ഹോര്മോണ് ഉറക്കത്തില് ഉണ്ടാകുന്നതിനാല് നന്നായി ഉറങ്ങി ശീലിച്ചില്ല എങ്കില് ആയുസ്സ് കുറയ്ക്കും.
നമ്മുടെ ശരീരത്തില് 36 തരം പ്രധാന ഹോര്മോണുകള് ഉണ്ട്. അതതു ഗ്രന്ധികളില് ഇവയുടെ ഉത്പാദനം നടക്കപെടുന്നു. ഇവയില് പലതും വികാരങ്ങളുടെ വ്യത്യാസം അനുസരിച്ച് ശ്രവിക്കപെടുന്നു. ശാരീരിക രോഗങ്ങളും അവയുടെ വ്യത്യാസം അനുസരിച്ച് കൂടുകയും കുറയുകയും ചെയ്യുന്നു. ഹോര്മോണ് വ്യതിയാനം മാത്രമല്ല രോഗങ്ങള് ഉണ്ടാക്കുന്നത്. വേറെ പല കാരണങ്ങളും ഉണ്ട് എങ്കിലും ചില രോഗങ്ങളില് ഇവ വലിയ സ്വാദീനം ചെലുത്തുന്നു. നുരോട്രന്സ്മിട്ടെരുകള് വഴി ഈ ഹോര്മോണുകള് ശരീരത്തിന്റെ പല ഭാഗങ്ങളിലും എത്തുന്നു.
ഹോര്മോണ് വ്യതിയാനങ്ങള് ശാരീരിക രോഗങ്ങളെ സ്വദീനിക്കുന്നത് പോലെ തന്നെ മാനസിക രോഗങ്ങളെയും സ്വാദീനിക്കുന്നു. ഉദാ: വിഷാദരോഗം (depression). ദീര്ഖ നാള് പിരിമുറുക്കത്തില് (stress and strain) ഇരുന്നാല് കൊര്തിസോള്, അട്രീനലിന് മുതലായ ഹോര്മോണ് കുടുതല് ഉണ്ടാകുകയും അത് വിഷാദരോഗത്തിന് കാരണമാകുകയും ചെയ്യും. നമ്മുടെ ശരീരത്തില് മുപതാര് (36) തരം ഹോര്മോണുകള് ഉണ്ടെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ ഇവകൊക്കെ പ്രത്യേകം പ്രത്യേകം നുരോട്രന്സ്മിട്ടെരുകളും ഉണ്ട്. മുന്നൂറ്റി മുപ്പതു (330) തരം നുറോ ട്രാന്സ്മിട്ടെരുകള് ഉണ്ട് നമ്മുടെ ശരീരത്തില്. ഓരോ രോഗങ്ങള്കും ഒന്നോ അതിലധികമോ ഹോര്മോണ് വ്യതിയാനങ്ങള് ഉണ്ടാവുകയും അവയ്കൊകെ പ്രത്യേകം പ്രത്യേകം നുറോ ട്രന്സ്മിഷനുകള് (നാടീ പ്രേഷണം) ഉണ്ടാകുകയും ചെയ്യുന്നു. ഈ നുറോ ട്രന്സ്മിട്ടെരുകളെ പൊതുവേ "മോണോ അമൈനുകള്" എന്നാണ് പറയുന്നത്. ഉദാ: വിഷാദരോഗത്തിന്റെ മോണോ അമൈനുകള് "ടോപമിന്", "നോര് എപിനെഫ്രിന്", "സെരറൊനിന്" എന്നിവയാണ്. ഈ സംപ്രേഷണം എങ്ങിനെയെന്ന് നോക്കാം;
മനസ്സില് വികാര വ്യത്യാസങ്ങള് ഉണ്ടാകുമ്പോള് നാടി (neurons) കല്കിടയില് ചില എന്സൈമുകള് ഉണ്ടാകുകയും നാടീ ധന്ടി (neuron’s axon) ന്റെ അഗ്രത്തില് നിന്നും നുറോ ട്രന്സ്മിട്ടെരുകള് അവിടെയുണ്ടാകുന്ന എന്സൈമിന്റെ സഹായത്താല് അടുത്തുള്ള സെല്ളിലുള്ള സ്വീകരിനികള് (receptors) വഴി കൈമാടപെടുന്നു. അങ്ങിനെ ഈ സംപ്രേഷണം വൈദ്യുത തരംഗങ്ങള് ആയി യാത്ര തുടരുന്നു. തലച്ചോറിലെ ഹൈപോതലമസ്, പിട്ടുവേടരി, ലിംബിക് സിസ്റ്റം, സെറിബ്രല് കോര്റെക്സ്, സെരിബെല്ലാം തുടങ്ങിയ കേന്ദ്രങ്ങള് ഇവയെ നിയന്ത്രിച്ചു കൊണ്ടുമിരിക്കുന്നു.
മനസിന്റെ നിയന്ത്രണത്തിലൂടെ പല രോഗങ്ങളില് നിന്നും നമുക്ക് രക്ഷ പെടാം. മനസ്സിന്റെ പിരിമുറുക്കം സമ്മര്ദം ഇവ വഴിയുണ്ടാകുന്ന ചില രോഗങ്ങള് ചുവടെ കൊടുക്കുന്നു;
*) ഹൃദ്രോഗങ്ങള്
*) പോന്നതടി
*) ഉത്കണ്ട രോഗങ്ങള്
*) മാനസിക രോഗങ്ങള്
*) വിശാടരോഗങ്ങള്
*) ഉറക്കമില്ലായ്മ
*) ഉയര്ന്ന രക്ത സമ്മര്ദം
*) പെപ്ടിക് അള്സര്
*) പ്രതിരോധ ശക്തികുരവ്
*) പലതരം ശാരീരിക വേദനകള്
*) ജലദോഷം/ പനി
*) തലവേദന
*) ചെന്നിക്കുത്ത്
*) അമിത മദ്യപാനം
*) ശാസകൊസ്സ രോഗങ്ങള്
ചില ഭക്ഷണങ്ങള് മനസ്സിന് സന്തോഷം തരുന്നു, ഉദാ:
പാല്, ചോക്ലറ്റ്, അരി, ബ്രെഡ്/നുടില്സ്/ പാസ്ത, ചെരുമാല്സ്യങ്ങള്, സ്പിനച്, ബ്ലുബേരി, ബീന്സ്/സോയ ബീന്സ്, അന്ടിവര്ഗങ്ങള്, കോഫി മുതലായവ.
ചില ഭക്ഷണങ്ങള് ആയുസ്സ് വര്ധിപ്പിക്കുന്നു, ഉദാ:
ബദാം, ആപില്, ബാര്ലി, ബ്രഹ്മി, അലല്ഫ, തൈര്, യോഗര്ട്ട്, വെളുത്തുള്ളി, ജിന്സേന്ഗ്, തേന്, ഇന്ത്യന് ബ്ലുബെര്രി, പാല്, ഒലിവ് ഓയില്, ഉള്ളി, അരി (തവിടുള്ളത്).
വ്യായാമവും നല്ല ഭക്ഷണവും എല്ലാം കൃത്യമായും മിതമായും (മിതത്വം എന്ന് പറഞ്ഞാല് തീരെ കുറയാനും പാടില്ല വളരെ കൂടാനും പാടില്ല) മനസ്സിനെ ടെന്ഷനില് നിന്നോഴിവക്കുകയും ചെയ്താല് എല്ലാവര്ക്കും രോഗമില്ലാതെ ജീവിക്കാന് സാധിക്കും

ലഹരിവസ്തുക്കളുടെ അമിത ഉപയോഗവും മനുഷ്യന്റെ ആരോഗ്യവും

ആദിമകാലം മുതലേ ഔഷധങ്ങൾ  ആയോ വേദനസംഹാരികള്‍ ആയോ മതാചാരങ്ങളുടെ ഭാഗമായോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വന്നിരുന്നു. സസ്യങ്ങളുടെ ഇല, തണ്ട്, കായ്‌, പൂവ്, കറ ഇവയെല്ലാം ലഹരി വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ഉപയോഗം കൂടുതല്‍ വിപുലമായതോടെ സുഖാനുഭൂതികൾക്ക്ക കൂടി അവ ഉപയോഗിക്കാന്‍ തുടങ്ങി. ആദ്യം ആകര്‍ഷിക്കുകയും അവസാനം ഉപയോഗിക്കുന്ന ആളിനെ അടിമയാക്കി നാശത്തിലെത്തിക്കുകയും ചെയ്യുന്നു. ആനന്ദ നിര്‍വൃതിയില്‍ ആകുന്ന മനുഷ്യന്‍ അറിയുന്നില്ല സാവകാശം ലഹരിക്കടിമയാക്കുകുകയും കരള്‍, കിഡ്നി, പാന്‍ക്രിയാസ്, തുടങ്ങിയവ രോഗഗ്രസ്ത്മാവുകയും ചെയ്യും എന്നും ഉള്ളത്. 6000 - 4000 BC യില്‍ കരിങ്കടല്‍ / കാസ്പിയന്‍ കടല്‍ തീര പ്രദേശങ്ങളിലും, 4000 BC യില്‍ ഈജിപ്തിലും, 800 BC യില്‍ ചൈനയിലും ഇന്ത്യയിലും അങ്ങിനെ ലോകത്തിന്റെ പല സ്ഥലങ്ങളിലും ലഹരി വസ്തുക്കൾ  ഉപയോഗിച്ചിരുന്നതായി archiological തെളിവുകള്‍ ഉണ്ട്. ലഹരി വസ്തുക്കൾ  മനുഷ്യന്റെ ഗുണത്തിനുപയോഗിച്ചാല്‍ അത് നല്ലതും അത് ദുരുപയോഗം ചെയ്താല്‍ നാശവും ആണ് ഫലം. വളരെ കാലം ലഹരി വസ്തുക്കളുടെ ഉപയോഗം മാറ്റമില്ലാതെ തുടർന്നു.
പ്രധാന ലഹരി വസ്തുക്കള്‍
കറുപ്പും കറുപ്പുൽപന്നങ്ങളും
കേന്ദ്ര നാഡീവ്യുഹ ഡിപ്രസ്സന്റുകള്‍ (CNS ),
കൊക്കൈന്‍, അമ്ഭിറ്റമിന്‍ തുടങ്ങിയ ഉത്തേജക വസ്തുക്കള്‍,
നിക്കോട്ടിന്‍ പുകയില തുടങ്ങിയവ,
കഞ്ചാവും കഞ്ചാവുൽപന്നങ്ങളും,
അരയില്‍ സൈക്ലോ ഹെക്സൈല്‍ അമീനുകള്‍ (aryl cyclo hexile amines ),
ഹലുസിനോജനുകള്‍,
നൈട്രസ് ഓക്സൈഡ്, മീതൈല്‍ ഈതര്‍ തുടങ്ങിയവ
മദ്യം (alcohol )
Drugs ഉം Psychoactive drugs ഉം
മരുന്നിനുപയോഗിക്കുന്നതോ രോഗങ്ങൾക്കെതിരായി ഉപയോഗിക്കുന്നതോ ആയ വസ്തുക്കളെ drugs എന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെ ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം (abuse ) എന്ന് പറയുന്നു. കറുപ്പും അതിന്റെ ഉൽപന്നങ്ങളും  ഇന്നും മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മറ്റുള്ള CNS , കൊക്കൈന്‍, അമ്ഭിറ്റമിന്‍ തുടങ്ങിയ ഉത്തേജക വസ്തുക്കള്‍, അരയില്‍ സൈക്ലോ ഹെക്സൈല്‍ അമീനുകള്‍ (aryl cyclo hexile amines ), ഹലുസിനോജനുകള്‍, നൈട്രസ് ഓക്സൈഡ്, മീതൈല്‍ ഈതര്‍ , കഞ്ചാവും കഞ്ചാവുൽപന്നങ്ങളും, തുടങ്ങിയ പലതും drugs ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നെങ്കിലും അവക്കൊക്കെ നിയമത്തിന്റെ അതിര്‍ത്തികള്‍ ഉണ്ട്. അത് മറികടന്നു ലഹരിക്കുവേണ്ടി ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം ആകുന്നു. ഇതിന്റെ ലഭ്യത കുറവായതിനാലും നിയമത്തിനെതിരായതിനാലും ലഹരിക്ക്‌ വേണ്ടി ഉപയോഗിക്കുന്നത് രഹസ്യത്തിലാന്നു മാത്രം.

പൊതുവേ Psychoactive Drug ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നു. പുകയില, നിക്കോട്ടിന്‍, മദ്യം ഇവയാണ് ലഹരിക്കുവേണ്ടി കൂടുതല്‍ ഉപയോഗിക്കുന്നത്. ഇവയ്ക്ക്  നിയമത്തിന്റെ ഊരാക്കുടുക്കില്ലാത്തതാണ് ഇതിനു കാരണം. ഇതിലും മദ്യം (alcohol ) ആണ് കൂടുതല്‍ ജനകീയം. അതുകൊണ്ട് മദ്യത്തെ കുറിച്ച് അല്പം കാര്യങ്ങള്‍ ചിന്തിക്കാം.
മദ്യം (alcohol )
പല തരം ലഹരി വസ്തുക്കള്‍ ഉണ്ടെങ്കിലും ഇന്ന് ലോകത്തില്‍ ഏകദേശം 45 % ജനങ്ങള്‍ ഉപയോഗിക്കുന്നത് മദ്യം (alcohol ) എന്ന ലഹരിവസ്തു  ആണ്.
ആദിമ കാലം മുതലേ ഈ ദുശ്ശീലം  മനുഷ്യരില്‍ നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. അനുകൂലമായ സാമൂഹ്യ സാഹചര്യങ്ങള്‍ മദ്യം ഉപയോഗിക്കാന്‍ ഒരുവനെ സഹായിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് ഇവയുടെ ലഭ്യത, സമൂഹത്തില്‍ അന്തസ്സിന്റെയോ ആഭിജാത്യതിന്റെയോ ഭാഗമായും  നില നില്കുന്നു. പൊതുവേ ചില ഡോക്ടർമാർ  പോലും ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നു. ആ ഡോക്ടറും ഈ ശീലക്കാരനാകാം.   എന്തൊക്കെയാണെങ്കിലും ദൂഷ്യഫലങ്ങളില്‍ ശീലം, ആസക്തി, സഹനശേഷി, അടിമത്തം ഇവ മറ്റു ലഹരികളെ പോലെ തന്നെ മദ്യത്തിനും ഉണ്ട്.

മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പറയുന്നത് അവരുടെ ജീവിതത്തിലെ കഥന കഥകള്‍ അല്ലെങ്കില്‍ ദുഖ സാഹചര്യങ്ങളെ കുറിച്ചായിരിക്കും. അവയ്ക്കൊരു  തല്‍കാല ശമനത്തിനെങ്കിലും  ആയിരിക്കും ആദ്യമൊക്കെ അവ ഉപയോഗിച്ച് തുടങ്ങുക. അല്ലെങ്കില്‍ ഒരു രസത്തിനോ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ ആവാം.
ഈ ദുഖ സാഹചര്യങ്ങളെ തലച്ചോര്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നും അവ നോര്‍മല്‍ ആകുന്നതെങ്ങിനെയെന്നും നോക്കാം. സാധാരണ ഗതിയില്‍ സങ്കര്‍ഷ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സങ്കര്‍ഷം ഉണ്ടാകുകയും ആ സാഹചര്യം വിടുമ്പോള്‍ നോര്‍മല്‍ ആകുകയും ചെയ്യുന്നു എന്നാണല്ലോ നാം ചിന്തിക്കുന്നത്. എന്നാല്‍ സത്യത്തില്‍ അല്പം ശാസ്ത്രീയമായി പറഞ്ഞാല്‍ ന്യൂറോണുകളാണ് ഇതില്‍ പ്രധാന പങ്കു വഹിക്കുന്നത്. സ്‌ട്രെസ് സാഹചര്യം ഉണ്ടാകുമ്പോള്‍ അതൊരു സ്‌ട്രെസ് സൈക്കിള്‍ ആണെന്ന് പറയാം. എന്താണീ സ്‌ട്രെസ് സൈക്കിള്‍?
സ്‌ട്രെസ് സൈക്കിള്‍
തലച്ചോറിൽ സ്ട്രെസ്സ് ആയി ബന്ധപ്പെട്ട മൂന്നു  നാഡീ കേന്ദ്രങ്ങളുണ്ട്   ലിംബിക് സിസ്റ്റം, ഹൈപോത്തലാമസ്, പിറ്റുവേറ്ററി.  ഇതിനു മൂന്നിനും കൂടി  ഹൈപോത്തലാമസ്- പിറ്റുവേറ്ററി ആക്സിസ് എന്ന് പറയുന്നു. സ്ട്രെസ്  സാഹചര്യമുണ്ടാകുമ്പോൾ  അതിനെ നേരിടാൻ ആദ്യമായി തലചോറിലെ ലിംബിക് സിസ്റ്റം പ്രവർത്തനനിരതമാകുന്നു.  ഇതിനായി ഡോപ്പമിൻ, എപിനെഫ്രിൻ, സെറോടോണിൻ എന്നീ നാഡീപ്രേഷകങ്ങളെ  ലിംബിക് സിസ്റ്റം  ഹൈപോത്തലാമസിലേക്കെത്തിക്കുന്നു. അവിടെ നിന്നും ചില ഹോർമോണ്  വിമോചന രാസപഥാര്തങ്ങൾ (like  Adreno  Cortico Tropic) പുറപ്പെട്ടു പിറ്റുവേറ്ററി ഗ്രന്ധിയിൽ എത്തുന്നു.   പിറ്റുവേറ്ററി ഗ്രന്ധി,  പ്രധാനപ്പെട്ട അവയവങ്ങൾക്കു സ്ട്രെസ്സിനെ നേരിടാൻ  ആവശ്യമായ ഉത്തേജക രസങ്ങൾ പുറത്തുവിടുന്നു. ഈ ഹോർമോണുകൾ രക്തത്തിൽ കലർന്ന് തൈറോയിഡ്, അഡ്രീനൽ മെഡുല്ല എന്നീ ഗ്രന്ധികളിൽ എത്തിച്ചേരുന്നു. ഈ ഗ്രന്ഥികൾ സ്ട്രെസ്സ് നിയന്ത്രണ രാസപഥാർത്ഥമായ സ്റ്റെറോയിഡ് ഉത്പാദിപ്പിക്കുകയും ഇതും രക്തത്തിൽ കലർന്ന് ലിംബിക് സിസ്ടെത്തിൽ വീണ്ടും എത്തി പിരിമുറുക്കമുണ്ടാക്കുന്ന നാഡീ പ്രേഷകങ്ങളെ നിർവീര്യമാക്കുന്നു. അപ്പോൾ  സ്ട്രെസ്സിനെ നേരിടാൻ   മനസ്സിന് ശക്തിയുണ്ടാകുകയും ചെയ്യന്നു.  ഇതാണ് സ്ട്രെസ്സ് സൈക്കിൾ.
ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍
ലഹരിക്ക്‌ ആദ്യം പറഞ്ഞത് പോലെ ശീലം, ആസക്തി, സഹനശേഷി (tolerance ), അടിമത്തം (dependance or addiction ) ഇങ്ങിനെ പല ഖട്ടങ്ങള്‍ ഉണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു. ഉദാ: എന്നും ഒരു പെഗ് എടുക്കുന്ന ഒരാള്‍ ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ഒന്നര അല്ലെങ്കില്‍ രണ്ടു പെഗ് ആക്കുന്നു. അങ്ങിനെ സ്ഥിരം കഴിക്കുന്നവന്‍ അളവ് കൂട്ടി കൊണ്ട് വരും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അവനു വലിയ "കപ്പാസിടി" ആകുന്നു എന്ന് പറയും. സത്യത്തില്‍ അവനോ കൂട്ടുകാരോ അറിയുന്നില്ല അവന്‍ സഹനശേഷി എന്ന ലെവലിലേക്ക് ആണ് പോകുന്നത് എന്ന്. അടുത്ത ലെവല്‍ അടിമത്തം ആണ്. ടോളറൻസിനു  രണ്ടു തലങ്ങള്‍ ഉണ്ട് കരളിന്റെ ഉപാപചയം  കൂടുന്നത് കൊണ്ട് ലഹരി കൂട്ടാനുള്ള പ്രേരണ തലച്ചോറില്‍ നിന്നുണ്ടാകുന്നു. എത്ര കഴിച്ചാലും പ്രശ്നമില്ല എന്ന് തോന്നും. ഇതിനെ pharmaco kainatic tolerance എന്ന് പറയുന്നു. ഇത് പോലെ തന്നെ തലച്ചോറും ഒരു ടോളറൻസ് തരുന്നത് pharmaco dynamic tolerance എന്ന് പറയും. ചിലര്‍ ഒരു കുപ്പിയൊക്കെ ഒറ്റയടിക്ക് തീർക്കുന്നത് കാണാം. ഇത്തരക്കാര്‍ ഈ രണ്ടാമത് പറഞ്ഞ tolerance ഉള്ളവരാണ്. പക്ഷെ ശരീരത്തിന്റെ പോലെ തലച്ചോറിനു ഇത്ര മാത്രം ലഹരി പിടിച്ചു നിര്‍ത്താനുള്ള കഴിവില്ല. ഒരു പരിധിക്കു അപ്പുറമെത്തിയാല്‍ മരണം നിശ്ചയമാണ്. ആ ലെവേലിനെ മാരകമാത്ര (lethal level ) എന്ന് പറയും. ഇങ്ങിനെ അകാല മൃത്യു അടയുന്ന എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍ക്കു  സ്ഥലകാല ബോധങ്ങള്‍ ഇല്ലാതാകുന്നു. വെപ്രാളം, വിശപ്പ്‌, വിയര്‍പ്, വ്യാകുലത, തലവേദന, തലയ്ക്കു മന്ദത, ശർദ്ധി, ശരീരം കോച്ചിലിക്കൽ, അമിത രക്തസ്സമ്മര്‍ദം അങ്ങിനെ പല ശാരീരിക വിഷമതകള്‍ ഉണ്ടാകുന്നതിനു പുറമേ, മദ്യപന് ആഹാരം വേണ്ടുവോളം എടുത്തില്ലെങ്കില്‍ അവന്‍ ശരിക്കും അനാരോഗ്യവനാകുന്നു. രോഗ പ്രതിരോധ ശക്തി കുറയുന്നതുകൊണ്ട് പല പല രോഗങ്ങള്‍ പ്രത്യേകിച്ച്  ലൈംഗിക രോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 24 മണിക്കൂറിനുള്ളില്‍ withdrawal ‍ലക്ഷണങ്ങള്‍ കാണിക്കും. പെട്ടെന്ന് നിര്‍ത്തിയാല്‍ ഉണ്ടാകുന്ന withdrawal ലക്ഷണങ്ങളില്‍ നിന്ന് രക്ഷ പെടാന്‍ കുറേശ്ശെ നിര്‍ത്തുക.

മുകളില്‍ പറഞ്ഞതില്‍ ചിലവയും മൂഡ്‌ ഡിസോർഡര്‍, വിറയല്‍ പോലുള്ള രോഗങ്ങളും withdrawal symptoms ആയി പ്രത്യക്ഷപെടാം. ഒരാഴ്ച ക്ഷമിചിരുന്നാല്‍ ഇവയൊക്കെ  അപ്രത്യക്ഷമാകും. ചിലർക്ക്  വളരെ കാലത്തെ ഉപയോഗത്താല്‍ വിറയല്‍ മാറാ രോഗമായി മാറുന്നു.
ലഹരി വസ്തുക്കളും ഗര്‍ഭസ്ഥ ശിശുവും
ലഹരി ഉപയോഗിക്കുന്ന ഗര്‍ഭിണികളുടെ ശിശുക്കൾക്കും  പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ ധാരാളം സ്വീകരിണികള്‍ (receptors - നാടികൾക്കിടയിലെ രാസ പധാർത്ഥങ്ങൾ വഴി സന്ദേശം കൈമാറുന്ന joint ) വളരെ കൂടുതലാണ്. അതിനാല്‍ ലഹരിയുടെ പ്രത്യാഖാതങ്ങള്‍ വളരെ കൂടുതല്‍ ആണ്. ജനിച്ചയുടന്‍ ചില കുട്ടികള്‍ വളരെ വെപ്രാളവും പരവേശവും മറ്റും കാട്ടാറുണ്ട്‌. അങ്ങിനെ ഡോക്ടർമാരടക്കം പലരെയും ഭയപ്പെടുത്തുന്നു. നമ്മുടെ നാട്ടില്‍ ചില മനുഷ്യർക്ക്‌  ഒരു ധാരണയുണ്ട് അൽപ്പം  മദ്യം ഗർഭികൾക്ക് നല്ലതാണെന്ന്. അതുകൊണ്ട് തന്നെ അല്പം ബ്രാണ്ടി ചിലര്‍ കൊടുക്കുന്നു. ഇത് മൂലം മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ സ്രിഷ്ടിക്കുന്നതല്ലാതെ പ്രത്യേകിച്ചു ഗുണമൊന്നും കിട്ടില്ല. ഇത്തരം കുഞ്ഞുങ്ങള്‍ക് ജനിതക, മസ്തിഷ്ക, ലൈംഗിക തകരാറുകള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌.
ലഹരിവസ്തുകളും മനുഷ്യ മസ്തിഷ്കവും സുഖാനുഭൂതിയും
സഹസ്രാബ്ദങ്ങളുടെ പരിണാമത്തിലൂടെ തലച്ചോറിന്റെ ceribral cortex എന്ന ഭാഗത്തുണ്ടായ വികാസം സസ്തനങ്ങളില്‍ മാത്രം ഉള്ള ഒരു പ്രത്യേകതയാണ്. മനുഷ്യരില്‍ വരുമ്പോള്‍ ഈ ഭാഗം കുറെ കൂടി വികസിച്ചിരിക്കുന്നു. അതിനു കാരണം അവന്റെ സാമൂഹ്യ ജീവിതം തന്നെ. ഇത് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കി. അവനു കൂടുതല്‍ ന്യൂറോണുകള്‍ ഉണ്ടായി. മനുഷ്യന്റെ തലചോറിലെ കേന്ദ്ര നാടീവ്യൂഹത്തിലെ ന്യൂറോണുകൾക്ക് കൂടുതല്‍ സംപ്രേഷണം (neurotransmission ) ഉണ്ടായി. അവന്റെ ബുദ്ധി വികസിക്കാന്‍ തുടങ്ങി. അവന്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി. അവന്‍ കൂടുതല്‍ അനുഭൂതികള്‍ തേടി അലഞ്ഞു. അങ്ങിനെ ഒരിക്കല്‍ അവന്‍ ലഹരിയുടെ സുഖം അറിഞ്ഞു. അന്ന് മുതല്‍ ഇന്നുവരെ ഈ ശീലം മനുഷ്യനില്‍ തുടർന്നുകൊണ്ടേയിരിക്കുന്നു. ഇന്ന് കേരളത്തിലെ മദ്യത്തിന്റെ ഉപയോഗം ഇന്ത്യയിലെ ഒന്നാം സ്ഥാനത്തിലേക്ക് മാറുന്നു. അതും തൃശൂര്‍ ജില്ല ഒന്നാം സ്ഥാനത്താണെന്ന് പറയാം. ആദ്യമൊക്കെ വെറും അനുഭൂതിക്ക് വേണ്ടി തുടങ്ങുന്ന ഈ ശീലം അടിമത്തത്തിലേക്ക് (dependance ) നീങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു. ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന സ്ഥിരം മദ്യപാനികളായ എത്രയോ ഭര്‍ത്താക്കന്മാര്‍ ഇന്ന് നമ്മുടെ കേരളത്തിലുണ്ട്. വരുമാനം ഒന്നും ഇല്ലെങ്കിലും വീട്ടു  സാധനങ്ങള്‍ വിറ്റു അതില്‍ നിന്ന് മദ്യം വാങ്ങി കഴിക്കുന്നവര്‍. ലഹരിക്ക്‌ വേണ്ടി ഇങ്ങനെ എന്തും ചെയ്യുന്നവര്‍. ഇങ്ങിനെ എത്രയൊക്കെ സംഭവങ്ങള്‍ നടക്കുന്നു. എന്തുകൊണ്ടാണിങ്ങനെ മനുഷ്യന്‍ അധപധിക്കുന്നത്?. പ്രധാനമായും അടിമത്തം അല്ലെങ്കില്‍ dependance എന്ന ഒരു ലെവല്‍ എത്തുമ്പോഴാണിത് തുടങ്ങുന്നത്. ഇതിനെ പറ്റി അല്പം ചിന്തിച്ചാല്‍ നമ്മുടെ തലച്ചോറിനെയും ഇതുമായി ബന്ധപെട്ട അതിന്റെ പ്രവര്‍ത്തനത്തെയും കൂടി അല്പം അറിഞ്ഞിരിക്കുന്നത്. നന്നായിരിക്കും.
തലച്ചോറിന്റെ പ്രവര്‍ത്തനം മൊത്തത്തില്‍ ഒരു വലിയ സൂപ്പര്‍ കമ്പ്യൂട്ടറിനോട് ഉപമിക്കാം. തലച്ചോറിനു ധാരാളം ഭാഗങ്ങളും കോടിക്കണക്കിനു ന്യുരോണുകളും ഉണ്ട്.
തലച്ചോറിനു ധാരാളം ഭാഗങ്ങള്‍ ഉണ്ടെങ്കിലും, മനസ്സിന്റെ പ്രവര്‍ത്തനവുമായി ബന്ധപെടുത്തിയുള്ള ഭാഗം നോക്കുമ്പോള്‍ തലച്ചോറില്‍ പ്രധാനമായും നാല് നാഡീ കേന്ദ്രങ്ങള്‍ ആണുള്ളത്. കോർറ്റെക്സ്,  ഹൈപോതലാമസ്, ലിംബിക് സിസ്റ്റം, ബ്രെയിന്‍ സ്ടേം. ഏറ്റവും മുകളില്‍ ഉള്ളത് കോർറ്റെക്സ് ക്സ്, ലിംബിക് സിസ്റ്റെത്തിന് താഴെയാണ് ബ്രെയിന്‍ സ്റ്റെം, ബ്രെയിന്‍ സ്റ്റെമ്മിനെയും കൊർറ്റെക്സിനെയും ബന്ധിപ്പിക്കുന്നത് ലിംബിക് സിസ്റ്റെമാണ് രണ്ടിന്റെയും നടുക്ക് കാണുന്ന ചെറിയ ഭാഗമാണ് ഹൈപ്പോത്തമാലാമസ്ഹൈ. ശ്യാസോസം, ഹൃദയമിടിപ്പ്‌, ആഹാരം, ഉറക്കം, ഇവ നിയന്ത്രിക്കുന്നത്‌ കോർറ്റെക്സ്കോ ആണ്. ഈ ഭാഗമാണ് തലച്ചോറിന്റെ ഭൂരിഭാഗവും, ഇവിടെ sensory കോറ്റെക്സ്   motor active കോറ്റെക്സ് auditory കോറ്റെക്സ്  അങ്ങിനെ പല ഭാഗങ്ങളും ഉണ്ട്. ചലനം, കാഴ്ച, കേള്‍വി ഇവയൊക്കെ ഇവിടെ നിയന്ത്രിക്കപ്പെടുന്നു. ഇതിനു താഴെ ലിംബിക് സിസ്റ്റെമാണ്. അമിഗ്ടല, ഹിപ്പോകാംബസ്  എനീ ഭാഗങ്ങള്‍ ഉണ്ടിവിടെ. വികാരങ്ങള്‍ ‍, ഓർമ   എന്നിവ ഇവിടെ നിയന്ത്രിക്കപെടുന്നു. ഇതിനു താഴെ ബ്രെയിന്‍ സ്ടെം. ഇതിനു midbrain , pons , medulla എന്നീ  ഉപവിഭാഗം ഉണ്ട്. ഇവിടെ ശ്രദ്ധ ബോധം തലച്ചോറിലേക്ക് വിവരങ്ങള്‍ എത്തിക്കുക ഇവയൊക്കെ ഇവിടെ നിര്‍വഹിക്കപെടുന്നു. ഹൈപോതലാമസ് എന്ന ഭാഗം ഉറക്കം, ദാഹം ഇങ്ങിനെയുള്ളവയെ  പ്രധാനമായും നിയന്ത്രിക്കുന്നു.
സുഖാനുഭൂതി
സുഖം എന്ന അനുഭൂതി ആണ് ഏതു മനുഷ്യന്റെയും നിലനിൽപ്പിനു  തന്നെ കാരണം. ശാരീരികവും മാനസികവുമായ സ്വാസ്ഥ്യമാണ് സുഖം എന്നതുകൊണ്ട്‌
ഉദ്യേശിക്കുന്നത്. തലച്ചോറിലെ ലിംബിക്ലിം സിസ്ടവും ടോപമിന്‍ എന്ന രാസവസ്തുവിനെറെയും പ്രവര്‍ത്തനഫലമാണ് സുഖാനുഭൂതിയുടെ അടിസ്ഥാനം. മുകളില്‍ വിവരിച്ച സ്‌ട്രെസ് സൈക്കിള്‍ എന്ന അവസ്ഥയില്‍ നിന്ന് രക്ഷ പെടാന്‍ മനുഷ്യന്‍ ലഹരി ഉപയോഗിക്കുകയും. ലഹരി ഉള്ളില്‍ ചെന്നാല്‍ ടോപമിന്‍ എന്ന
രാസവസ്തു ലിംബിക് സിസ്ടെത്തിൽ  ഉണ്ടാകുകയും ചെയ്യുന്നു. അത് കോർറ്റെക്സിൽ  എത്തുമ്പോള്‍ സുഖമായി എന്ന വികാരം ഉണ്ടാകുകയും അത് അനുഭവപ്പെടുകയും ചെയ്യുന്നു. പുറമേ എത്ര വലിയ പ്രശ്നങ്ങള്‍ നടക്കുന്നു എങ്കിലും കോറ്റെക്സിൽ  ലഹരിയുടെ സന്ദേശം എത്തിയാല്‍ സുഖം, പരമാനന്ദം എന്ന അനുഭവം തന്നെ ഫലം. ഈ അനുഭവം ആവര്‍ത്തിക്കാന്‍ തലച്ചോര്‍ ആവശ്യപെടുന്നു.
വിമോചന മാര്‍ഗങ്ങള്‍
ഈ ഒരു ഊരാക്കുടുക്കില്‍ നിന്നും രക്ഷ പെടണമെന്ന് വളരെ പേര്‍ ആഗ്രഹിക്കുന്നുണ്ടാകും. ചിലർക്ക് സാധിക്കുന്നു. ചിലര്‍ ആത്മാർത്ഥമായി ആഗ്രഹിക്കാത്തവരാകുമ്പോള്‍ തുടരുന്നു. സമൂഹവും വ്യക്തിയും ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ആർക്കും  രക്ഷപെടാന്‍ പറ്റും. alcoholic anonymous , narcotic anonimous മുതലായ സന്നദ്ധ സങ്കടനകള്‍ വഴിയും ആർക്കും  രക്ഷ പെടാന്‍ പറ്റും. ചുരുക്കത്തില്‍ ലഹരികളില്‍ നിന്നും മോചനം വേണമെന്നുള്ള മനസ്സിന്റെ ആത്മാര്‍ഥമായ ആഗ്രഹമാണ് ആദ്യം വേണ്ടത്. അതില്ലാതെ  പ്രാര്‍ഥനയോ ധ്യാനമോ  ഒന്നും ഫലിക്കില്ല. ചിലര്‍ മറ്റുള്ളവർക്ക്  മുന്നില്‍ കൂടുതല്‍ വിധേയത്തം പുലര്‍ത്തുന്നു. ഒരു പെഗ്ഗ് ഓഫര്‍ ചെയ്താല്‍ 'നോ' എന്ന് പറയാനുള്ള ഗട്സ് ഉണ്ടാകണം. അടിമയായ ഒരുവന്‍ ചികിത്സക്ക് പോയാല്‍ ആ ചികിത്സയും BP, പ്രമേഹ ചികിത്സ പോലെ ജീവിതകാലം മുഴുവന്‍ നീണ്ടു നില്കും.

നിയമത്തിന്റെ വഴി
പല രാജ്യങ്ങൾക്കും ലഹരിയുടെ നിയമാവലി വ്യത്യസ്തമാണെങ്കിലും  ലോകത്താദ്യമുണ്ടായതും ലോകാരോഗ്യ സങ്കടന കൈകാര്യം ചെയ്യുന്നതിനും പ്രാധാന്യമേറുന്നു എന്നാല്‍ AD 800 ഓടുകൂടി അമേരിക്കയില്‍ ഉണ്ടായ സാമൂഹ്യ ദുരന്തത്തോടെ അമേരിക്കന്‍ ജനതയാണ് ഇതിന്റെ ദുരവസ്ഥ ആദ്യമായി മനസിലാക്കിയത്. 1906 ഓടുകൂടി ഒരു Drug Act (Pure Drug Act 1906) ലോകാരോഗ്യ സങ്കടന ഇറക്കിയതോടെ പല രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. പക്ഷെ പ്രതീക്ഷിച്ച അത്ര വിജയകരം ആയില്ല. പിന്നെ 1988 വര്‍ഷത്തില്‍ 106 അംഗരാജ്യങ്ങള്‍ അംഗീകരിച്ച NDPS Act (Narcotic Drugs and Psychotropic Substances Act, 1988) WHO ഇറക്കിയതോട് കൂടി ഇത് കുറച്ചുകൂടി ശക്തി പ്രാപിച്ചു. നമ്മുടെ രാജ്യത്തും ഇത് നടപ്പിലുണ്ട്.

നമ്മുടെ സമൂഹം നന്നാകണമെങ്കില്‍ വ്യക്തികള്‍ തന്നെ പരിശ്രമിക്കണം. അവന്‍ അങ്ങിനെ ഇവന്‍ ഇങ്ങിനെ എന്ന് ചിന്തിക്കുന്നതിനു മുമ്പ് ഞാന്‍ ശരിയാണോ എന്ന് ചിന്തിച്ചാല്‍ നാമെന്ന സമൂഹത്തിന്റെ ഭാഗം നന്നാകുകകയും ക്രമേണ സമൂഹവും നന്നാകും. ഒരു മദ്യ വിമുക്തലഹരി വിമുക്ത നാടിനു വേണ്ടി , ജനങ്ങളെ ബോധവാന്മാരാക്കാന്‍ നമ്മളാല്‍ ആകുന്ന വിധം പരിശ്രമിക്കാം.

അവസാനം പരിഷ്കരിച്ചത് : 7/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate