ഈ വിഭാഗത്തില്‍ കുട്ടികളില്‍ ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും കണ്ടെത്തപ്പെടുന്ന തകരാറുകളെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്നു. കുട്ടിക്കാലത്തെ തകരാറുകള്‍ പഠനവൈകല്യങ്ങളും വളര്‍ച്ചാസംബന്ധമായ തകരാറുകളും രണ്ടായി തരം തിരിച്ചിരിക്കുന്നു.
പഠനവൈകല്യങ്ങള്‍ എറിയപ്പെടുന്ന പഠന സംബന്ധമായ തകരാറുകളില്‍ ഡിസ്ലെക്സിയ,ഡിസ്കാല്ക്കുലിയ, ഡിസ്പ്രാക്സിയ പോലുള്ള
ഒരുനിര തകരാറുകള്‍ ഉള്‍പ്പെടുന്നു. എ ഡി എച്ച് ഡി (Attention deficit hyperactivity disorder ) മറ്റൊരു തരത്തിലുള്ള പഠന വൈകല്യമാണ്.
വളര്‍ച്ചാസംബന്ധമായ തകരാറുകള്‍ കുട്ടിയുടെ വളര്‍ച്ചാ ഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില അവസ്ഥകളാണ്. മിക്കവാറും വൈകല്യങ്ങള്‍ ആരംഭിക്കുന്നത് ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴാണ്, എന്നാല്‍ ചിലത് ജനനത്തിന് ശേഷം പരിക്ക്, അണുബാധ അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ മൂലം ഉണ്ടായേക്കാം. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, സംസാര വൈകല്യം,
ബുദ്ധിവളര്‍ച്ചാ മുരടിപ്പ് തുടങ്ങിയവ വളര്‍ച്ചാസംബന്ധമായ തകരാറായി തരംതിരിച്ചിരിക്കുന്നു.
നിങ്ങള്‍ക്കിവിടെ കുട്ടികള്‍ക്കുണ്ടാകുന്ന വിവിധ തരം തകരാറുകള്‍, അവയുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, രോഗനിര്‍ണയം, ചികിത്സ, ഒരു സംരക്ഷകന്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് എങ്ങനെയെല്ലാം കുട്ടിയെ സഹായിക്കാനാകും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വായിക്കാനും മനസിലാക്കാനും സാധിക്കും.
ജീവിത ഘട്ടങ്ങളിലെ തകരാറുകള്‍
ഒരു മനുഷ്യന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ കാണപ്പെടുന്ന തകരാറുകളെക്കുറിച്ചാണ് ഈ വിഭാഗത്തില്‍ പറയുന്നത്. ഉദാഹരണത്തിന്, കുട്ടിക്കാലത്തെ തകരാറുകള്‍ ശിശുവായിരിക്കുമ്പോഴോ കുട്ടിക്കാലത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലോ കാണപ്പെടുന്ന തകരാറുകളും ഓട്ടിസം, ബുദ്ധിമാന്ദ്യം, സംസാര വൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍ എന്നിവ ന്യൂറോളജിക്കല്‍ ഡവലപ്പ്മെന്റല്‍' ( തലച്ചോറിലെ നാഡികളുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന) തകരാറുകളുമാണ്. അതുപോലെ തന്നെ ഈ വിഭാഗത്തില്‍ വരുന്ന മറ്റ് തകരാറുകളെന്നത് മനഷ്യ ജീവിതത്തിന്റെ അങ്ങേയറ്റത്തുവെച്ച് പ്രത്യക്ഷപ്പെടുന്ന തകരാറുകളാണ്, അവയില്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് രോഗം തുടങ്ങിയവ ഉള്‍പ്പെടുന്നു.
എന്താണ് ഡിസ്കാല്ക്കുലിയ ?
ഒരു കുട്ടിക്ക് സംഖ്യകള്‍ സംബന്ധിച്ച് അടിസ്ഥാന കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ കഴിയാതെവരികയും അവന്റെ അല്ലെങ്കില്‍ അവളുടെ ഗണിതശാസ്ത്രപരമായ പ്രവര്‍ത്തികള്‍ മന്ദഗതിയിലായിരിക്കുകയും കൃത്യതയില്ലാതിരിക്കുകയും ചെയ്യുന്ന ഒരു പ്രത്യേകതരം പഠനവൈകല്യമാണ് ഡിസ്കാലക്കുലിയ. ഇതിന്റെ ലക്ഷണങ്ങള്‍ ഒരു കുട്ടിയുടേതില്‍ നിന്നും വ്യത്യസ്തമായേക്കാം മറ്റൊരു കുട്ടിയില്‍. ഡിസ്കാല്ക്കുലിയ ഉള്ള ചില കുട്ടികള്‍ക്ക് വഴിക്കണക്ക് പോലുള്ള വാക്കുകള്‍ കൊണ്ടുള്ള കണകള്ക്ക് ഉത്തരം കണ്ടെത്താന്‍ പ്രയാസം നേരിടും, മറ്റു ചിലര്‍ക്കാകട്ടെ ഒരു കണക്കിന്റെ ഉത്തരം അനുമാനിക്കുന്നതിന് ആവശ്യമായ ഓരോരോ ഘട്ടങ്ങളുടേയും പിന്തുടര്ച്ച മനസിലാക്കിയെടുക്കാന്‍ കഴിയാതെ വരും, വേറെ ചിലര്‍ക്കാകട്ടെ ചില പ്രത്യേക ഗണിതശാസ്ത്ര ആശയങ്ങള്‍ മനസിലാക്കാന്‍ പ്രയാസമായിരിക്കും.
എന്താണ് ഡിസ്കാല്ക്കുലിയ അല്ലാത്തത് ?
സാധാരണയായി ഗണിതശാസ്ത്രം മിക്കവാറും കുട്ടികള്‍ക്ക് കടുകട്ടിയായ വിഷയമാണ്, ചിലര്‍ വളരെ പതുക്കെ പഠിക്കുന്നവരായേക്കും, പരിശീലനം കൊണ്ടും ആവര്‍ത്തനം കൊണ്ടും അവര്‍ കണക്കിലെ ആശയങ്ങള്‍ പഠിച്ചെടുക്കും. മറ്റു ചില കുട്ടികള്‍ക്കാകട്ടെ കണക്ക് വലിയ വെല്ലുവിളിയായേക്കും, അതവരില്‍ വലിയ മാനസിക പിരിമുറുക്കവും വികാരവിക്ഷോഭവും മറ്റും സൃഷ്ടിച്ചേക്കാം. അതാകട്ടെ പരീക്ഷകളില്‍ ദയനീയമായ പ്രകടനം എന്ന അവസ്ഥിലേക്ക് അവരെ നയിക്കുകയും ചെയ്തേക്കാം.
ഇവയൊന്നും ഡിസ്കാല്ക്കുലിയയുടെ ലക്ഷണങ്ങളല്ല.
ഡിസ്കാല്ക്കുലിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ ?
ഓരോ കുട്ടിയും പാഠങ്ങള്‍ പഠിക്കുന്നതിന്റെ വേഗത വ്യത്യസ്തമായിരിക്കും. ഒരു ശരാശരി കുട്ടിക്ക് ഗണിതശാസ്ത്ര ആശയങ്ങളും സാമാന്യസങ്കല്പ്പങ്ങളും മറ്റും മനസിലാക്കാന്‍ സമയവും പരിശീലനവും ആവശ്യമാണ്. എന്നിരുന്നാലും കുട്ടി ഇത്തരം കാര്യങ്ങള്‍ പഠിക്കുന്നതില്‍ കാലതാമസവും ശ്രദ്ധേയമായ അന്തരവും ഉണ്ടെങ്കില്‍, കുട്ടിക്ക് പ്രത്യേക പരിശീലനം നല്കിയാലും ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുള്ളതായി കാണുകയാണെങ്കില്‍ കുട്ടിക്ക് ഡിസ്കാല്ക്കുലിയ ആയേക്കാം.
ഡിസ്കാല്ക്കുലിയയുടെ ലക്ഷണങ്ങള്‍ ഓരോ ഘട്ടത്തിലും ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും.
നഴ്സറി സ്കൂള്‍ കാലം
പ്രെെമറി & അപ്പര്‍ പ്രെെമറി സ്കൂള്‍
കൗമാരക്കാര്‍
ഡിസ്കാല്ക്കുലിയക്ക് എന്താണ് കാരണം ?
ഡിസ്കാല്ക്കുലിയ ഉണ്ടാകുന്നതിനുള്ള കൃത്യമായ കാരണം ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും ജീനും പാരമ്പര്യവും ഡിസ്കാല്ക്കുലിയ ഉണ്ടാകുന്നതിനുള്ള കാരണങ്ങളില്‍ ഒന്നായി അവര്‍ പറയുന്നു.
ഡിസ്കാല്ക്കുലിയ എങ്ങനെ കണ്ടെത്താം ?
ഡിസ്ക്കാല്ക്കുലിയ കണ്ടെത്താന്‍ വേണ്ടി ഒരൊറ്റ പരിശോധന ഇല്ല. പരസ്പരം ബന്ധപ്പെടുത്തിയുള്ള ഒരു കൂട്ടം വിലയിരുത്തലുകളും പരിശോധനകളുമാണ് ഈ അവസ്ഥ കണ്ടെത്തുന്നതിനായി ചെയ്യുന്നത്.
ഡിസ്കാല്ക്കുലിയയുള്ള ഒരാളെ പരിചരിക്കല്‍
കുട്ടിക്ക് ഈ പ്രശ്ത്തെ മറികടക്കുതിന് മാതാപിതാക്കളുടെ സ്നേഹവും പിന്തുണയും വളരെ അത്യാവശ്യമായ കാര്യമാണ്. അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ഓരോ കുട്ടിയും അനന്യമായതാണെതാണ്. ഓരോ കുട്ടിക്കും അവരുടേതായ കഴിവുകളും ശക്തിയും ഉണ്ടെന്നതും ഓര്‍ക്കുക. നിങ്ങള്‍ക്ക് വിവിധതരം പഠന രീതികള്‍ പരീക്ഷിക്കാവുന്നതും ഏതാണ് അവന്റെ അല്ലെങ്കില്‍ അവളുടെ ഗണിതശാസ്ത്രപരമായ കഴിവുകളെ മെച്ചപ്പെടുത്തുന്നതെന്ന് നോക്കാവുന്നതുമാണ്.
നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ സഹായിക്കാനുള്ള ചില വഴികള്‍ :
എന്താണ് ഡിസ്ഗ്രാഫിയ ?
ഡിസ്ഗ്രാഫിയ ഒരു പ്രത്യേക തരം പഠന വൈകല്യമാണ്. ഇത് അക്ഷരവിന്യാസം (സ്പെല്ലിംഗ്), കയ്യക്ഷരം, വാക്കുകളും വാചകങ്ങളും ഖണ്ഡികകളും ക്രമപ്പെടുത്തല്‍ തുടങ്ങിയ എഴുതാനുള്ള ശേഷിയെ ബാധിക്കുന്നു. എഴുതുന്നതിന് മികച്ച ചലനശേഷിയും ഭാഷ രൂപപ്പെടുത്തുതിനുള്ള കഴിവും കൂടിയ വൈദഗ്ധ്യം ആവശ്യമുണ്ട്. ഡിസ്ഗ്രാഫിയ ഉള്ള കുട്ടികള്‍ക്ക് എഴുതുക എന്നത് മന്ദഗതിയില്‍ മാത്രം ചെയ്യാനാകുന്നതും കഠിനകരവുമായ പ്രവര്‍ത്തനമായിരിക്കും.
ഡിസ്ലെക്സിയ, ഡിസ്കാല്ക്കുലിയ തുടങ്ങിയ മറ്റ് പഠന വൈകല്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസ്ഗ്രാഫിയ കുറച്ചുമാത്രം അറിയപ്പെടുന്നതും കുറച്ചുമാത്രം കണ്ടെത്തപ്പെടുന്നതുമായ അവസ്ഥയാണ്. അതിനാല്‍ ഈ അവസ്ഥ മറ്റ് ലക്ഷണങ്ങളുടെ നിഴലിയായി മറഞ്ഞിരിക്കുകയും ചെയ്യാറുണ്ട്. മാത്രമല്ല, ഈ പ്രശ്നം ശരിയായി കണ്ടെത്തുതിന് സര്‍വ്വ സമ്മതമായ പരിശോധനകളും ലഭ്യമല്ല.
എന്താണ് ഡിസ്ഗ്രാഫിയ അല്ലാത്തത്?
ഇക്കാര്യത്തില്‍ മനസിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം പതുക്കെയുള്ളതോ വൃത്തിയില്ലാത്തതോ ആയ എഴുത്ത് ഡിസ്ഗ്രാഫിയയുടെ സൂചനയല്ല എതാണ്. ഇത് ഒരു പക്ഷെ കുട്ടിക്ക് കേള്‍വി പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുകയും അതിനാല്‍ പറയുന്നത് എന്താണെന്ന് വ്യക്തമായി കേള്‍ക്കാനാകാതെ വരിക
യും ചെയ്യുതിനാല്‍ അത് എഴുത്തില്‍ പ്രകടമാകുന്നതാകാനും സാധ്യതയുണ്ട്. ഒരു ശ്രവണശക്തി പരിശോധനയിലൂടെ ഈ പ്രശ്നം കണ്ടെത്താവുതാണ്.
ഡിസ്ഗ്രാഫിയയുടെ സൂചനകള്‍ എന്തൊക്കെ ?
ഡിസ്ഗ്രാഫിയയുടെ സൂചനകള്‍ ഒരു കുട്ടിയുടേതില്‍ നിന്നും വ്യത്യസ്തമായേക്കാം മറ്റൊരു കുട്ടിയില്‍. അതുപോലെ തന്നെ അവസ്ഥുടെ തീവ്രതയും ഓരോ ഘട്ടത്തിലും വ്യത്യസ്തമായിരിക്കും.
നഴ്സറി സ്കൂള്‍
പ്രെെമറി & മിഡില്‍ സ്കൂള്‍
കൗമാരപ്രായക്കാര്‍
ഡിസ്ഗ്രാഫിയയ്ക്ക് കാരണം എന്ത് ?
ഡിസ്ഗ്രാഫിയ ഉണ്ടാകുന്നതിനുള്ള കൃത്യമായ കാരണം എന്താണെന്ന് ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ വിവരങ്ങളെ ശരിയാവിധത്തില്‍ സംസ്കരിച്ചെടുക്കാനുള്ള തലച്ചോറിന്റെ ശേഷിയില്ലായ്മ മൂലമാണ് ഈ അവസ്ഥ സംഭവിക്കുതെന്ന് അവര്‍ പറയുന്നുണ്ട്.
ഡിസ്ഗ്രാഫിയ എങ്ങനെ കണ്ടെത്താം ?
മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും കുട്ടിയുടെ നഴ്സറി സ്കൂള്‍ കാലത്തുതന്നെ കുട്ടിയില്‍ ഡിസ്ഗ്രാഫിയയുടെ സൂചനകള്‍ നീരീക്ഷിക്കാവുന്നതാണ്, എന്നാല്‍ മിക്കവാറും ഈ സൂചനകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് ചെയ്യുന്നത്. എത്രയും നേരത്തേ ഈ അവസ്ഥ കണ്ടെത്തപ്പെടുന്നുവോ അത്രയും എളുപ്പമായിരിക്കും കുട്ടിക്ക് ഈ ബുദ്ധിമുട്ടിനെ അതിജീവിക്കാന്‍.
ഈ അവസ്ഥ നിര്ണയിക്കുതിന് മുമ്പ് കുട്ടിയുടെ പേശീചലന ശേഷിയും എഴുത്തു രീതിയും മറ്റും മനസിലാക്കുന്നതിനായി വിദഗ്ധര്‍ ഏതാനും വിലയിരുത്തലുകളും എഴുത്ത് പരിശോധനകളും നടത്തും.
ഡിസ്ഗ്രാഫിയയ്ക്കുള്ള ചികിത്സ നേടല്‍
ഡിസ്ഗ്രാഫിയയ്ക്കായി പ്രത്യേക ചികിത്സയൊന്നും നിലവിലില്ല. എന്നിരുന്നാലും എഴുത്ത് ശേഷി മെച്ചപ്പെടുത്താന്‍ കുട്ടിയെ സഹായിക്കാന്‍ കഴിയുന്ന ബദല്‍ രീതികള്‍ ഉണ്ട്. വ്യത്യസ്തമായ പഠന രീതികള്‍ പരീക്ഷിച്ച് നോക്കാനും അവയില്‍ ഏതാണ് കുട്ടിക്ക് ഏറ്റവും ഇണങ്ങുന്നതെന്ന് മനസിലാക്കാനും പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് പരിശീലനം നേടിയിട്ടുള്ള ഒരു സ്പെഷ്യല്‍ വിദ്യാഭ്യാസ വിദഗ്ധന്റെ സഹായം നിങ്ങള്‍ക്ക് സ്വീകരിക്കാവുതാണ്.
ഡിസ്ഗ്രാഫിയക്കാര്ക്കുള്ള പരിചരണം
മാതാപിതാക്കള്‍ക്കും വിദഗ്ധര്‍ക്കും ഒത്തുചേര് പ്രവര്‍ത്തിക്കാവുന്നതും താഴെ പറയുന്ന ചില ബദല്‍ രീതികള്‍ ഉപയോഗപ്പെടുത്താവുന്നതുമാണ്. :
1. പല പല പെന്സികലുകളും പേനകളും
കൊടുത്തുനോക്കുകയും അതില്‍ നിന്നും ഏറ്റവും ഇണങ്ങുന്നത് തെരഞ്ഞെടുക്കുകയും ചെയ്യുക.
2. കുട്ടി അക്ഷരങ്ങള്‍ രൂപപ്പെടുത്തുന്നതിനും വരയ്ക്കുള്ളില്‍ തന്നെ എഴുതുന്നതിനുമായി വ്യക്തമായ വരകളും വരകള്ക്കിടയില് വേണ്ടത്ര ഇടവും ഉള്ള കടലാസ് നല്‍കുക.
3. എഴുതാനായി അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാന്‍ കുട്ടിയെ സഹായിക്കാനായി രേഖാചിത്രങ്ങള്‍, പടങ്ങള്‍, ഉച്ചാരണശാസ്ത്രം തുടങ്ങിയവ ഉപയോഗിക്കുക.
4. കുട്ടിക്ക് സഹായവും പിന്തുണയും മറ്റും നല്‍കാനും പുനരധിവസിപ്പിക്കാനും മറ്റുമുള്ള അസിസ്റ്റീവ് ടെക്നോളജി അല്ലെങ്കില്‍ സംസാരത്തിലൂടെ നല്കുന്നു നിദ്ദേശങ്ങളിലൂടെ നിയന്ത്രിക്കാ
നാകുന്ന വോയ്സ്ആക്റ്റിവേറ്റഡ് സോഫ്റ്റ്വെയര് തുടങ്ങിയവ എഴുത്തു ശേഷി വര്‍ധിപ്പിക്കാന്‍ കുട്ടിയെ സഹായിക്കാനായിഉപയോഗപ്പെടുത്തുക.
5. അദ്ധ്യാപകര്‍ കുട്ടിക്ക് പരീക്ഷ എഴുതുന്നതിനോ അസൈന്മെന്റുകള് ചെയ്യുതിനോ കുടൂതല്‍ സമയം നല്കു ക.
6. പാഠങ്ങള്‍ റെക്കോഡു ചെയ്യാനും കുട്ടിക്ക് അത് സാവധാനം കേട്ട് എഴുതുന്നതിനുമായി ടേപ്പ് റെക്കോഡറുകള്‍ ഉപയോഗിക്കുക.
എന്താണ് സംസാര വൈകല്യം ?
കുട്ടികള്‍ അവരുടെ സ്വാഭാവികമായ വളര്‍ച്ചയുടെയും വികാസത്തിന്റേയും ഘട്ടത്തില്‍ സംസാരശേഷിയും ഭാഷാപരമായ കഴിവുകളും കൈവരിക്കും. പക്ഷെ ചില കുട്ടികളില്‍ സംസാരശേഷി വികസിച്ചുവരുന്നതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
സംസാര വൈകല്യമെന്നാല്‍ കുട്ടികള്‍ക്ക് ഉച്ചാരണത്തില്‍, ശബ്ദത്തില്‍, സംസാരത്തിന്റെ ഒഴുക്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുകയും, അല്ലെങ്കില്‍ അവര്‍ വാക്കുകള്‍ നന്നായി മനസിലാക്കുകയും അവര്‍ക്ക് മികച്ച ഭാഷാശേഷി ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴും ആശയ വിനിമയത്തിന് ആവ
ശ്യമായ സംസാര ശബ്ദങ്ങള്‍ രൂപപ്പെടുത്താനോ സൃഷ്ടിക്കാനോ കഴിയാതെ വരികയും ചെയ്യുന്ന ഒരവസ്ഥയാണ.
ശ്രദ്ധിക്കുക : സംസാര വൈകല്യം ഭാഷാസംബന്ധമായ തകരാറില്‍ (ല്വാംഗേജ് ഡിസ്ഓര്ഡര്) നിന്നും വ്യത്യസ്തമാണ്. സംസാര വൈകല്യമുള്ള കുട്ടികള്‍ക്ക് വാക്കുകളുടെ ശബ്ദങ്ങള്‍ ഉച്ചരിക്കാന്‍
ബുദ്ധിമുട്ടായിരിക്കും. ല്വാംഗേജ് ഡിസ് ഓര്‍ഡര്‍ എന്നാല്‍ കുട്ടികള്‍ക്ക് മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതില്‍(പ്രകടനപരമായ) ,അല്ലെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് അല്ലെങ്കില്‍ ആശയവിനിമയം നടത്തുന്നത് എന്താണെന്ന് മനസിലാക്കുന്നതില്‍ (സ്വീകരിക്കാന്‍ കഴിയുന്നത് സംബന്ധിച്ച) ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണ്.
വിവിധ തരം സംസാര വൈകല്യങ്ങള്‍
എന്താണ് സംസാര വൈകല്യം അല്ലാത്തത്?
കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ പുതിയ വാക്കുകള്‍ പഠിക്കാനും അവരവര്‍ക്ക് പറയാനുള്ളത് പ്രകടിപ്പിക്കാനും സമയമെടുക്കും. ഈ ഘട്ടത്തില്‍ അവര്‍ക്ക് മുറിഞ്ഞുമുറിഞ്ഞ് സംസാരിക്കുതിനുള്ള പ്രവണതയും ഉണ്ടായേക്കും. ഇത് തികച്ചും സ്വാഭാവികമാണ്, അല്ലാതെ സം
സാര വൈകല്യമല്ല. കുട്ടിയുടെ ഈ ഘട്ടത്തിലെ മുറിഞ്ഞുമുറിഞ്ഞുള്ള സംസാരത്തില്‍ അമിതമായി ശ്രദ്ധയൂന്നുന്നത് അവരെ വിക്കിവിക്കി പറയുതിലേക്ക് അല്ലെങ്കില്‍ കൊഞ്ഞയിലേക്ക് നയിച്ചേക്കാം.
സംസാര വൈകല്യത്തിന്റെ സൂചനകള്‍ എന്തെല്ലാം
സംസാര വൈകല്യത്തിന്റെ ലക്ഷണങ്ങളുടെ എണ്ണവും അവയുടെ തീവ്രതയും ഒരോ കുട്ടിയിലും വ്യത്യസ്തമായേക്കാം. ചിലപ്പോള്‍ ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമുള്ളവിധം വളരെ
നേര്ത്തതുമായേക്കാം. ഇത്തരത്തിലുള്ള നേര്‍ത്ത സംസാര പ്രശ്നങ്ങള്‍ സ്വയം അപ്രത്യക്ഷമാകുകയും ചെയ്തേക്കാം.
ചില കുട്ടികള്‍ക്ക് അവരുടെ സംസാര വൈകല്യത്തിന് ഒപ്പം മറ്റ് പ്രശ്നങ്ങളും ഉണ്ടായേക്കാം. ഇതില്‍ വായിക്കല്‍, എഴുതല്‍, സ്പെല്ലിംഗ്, കണക്ക് എന്നിവയിലുള്ള ബുദ്ധിമുട്ട്, വളരെ കുറച്ചു വാക്കുകള്‍ മാത്രം അറിയാവുന്ന അവസ്ഥ, ചലനശേഷി അല്ലെങ്കില്‍ പേശികളുടെ ഏകോപനം സംബന്ധിച്ച പ്രശ്നങ്ങള്‍, ചവയ്ക്കുന്നതിനോ വിഴുങ്ങുന്നതിനോ ഉള്ള ബുദ്ധിമുട്ട് എന്നിവയും ഉള്‍പ്പെട്ടേക്കാം.
തീരെ ചെറിയ കുട്ടി (05 വയസ്)
മുതിര്‍ന്ന കുട്ടി (5-10 വയസ്)
സംസാര വൈകല്യത്തിന് എന്താണ് കാരണം?
ഭൂരിപക്ഷം കുട്ടികളുടെ കാര്യത്തിലും സംസാര വൈകല്യത്തിനുള്ള കാരണം അജ്ഞാതമാണ്. ഗവേഷണങ്ങള്‍ പറയുന്നത് സംസാരിക്കാന്‍ ആവശ്യമായ പേശികളുടെ ചലനം ഏകോപിപ്പിക്കാനുള്ള തലച്ചോറിന്റെ ശേഷിയില്ലായ്മയാകാം സംസാരവൈകല്യത്തിന് കാരണമാകുന്നത് എന്നാണ്. അണ്ണാക്കിലുണ്ടാകുന്ന പിളര്‍പ്പ്, ശ്രവണശക്തി നഷ്ടപ്പെടല്‍, സെറിബ്രല്‍ പാള്‍സി തുടങ്ങിയ മറ്റ് അവസ്ഥകളും സംസാര വൈകല്യത്തിന് കാരണമായേക്കാം.
സംസാര വൈകല്യം എങ്ങനെ കണ്ടെത്താം?
ഒരു കുട്ടിയില്‍ ഈ തകരാറ് കണ്ടെത്തുന്നതിന് പ്രത്യേക പ്രായമൊന്നും ഇല്ല. എന്നിരുന്നാലും മൂന്നുവയസില്‍ താഴെ പ്രായമുള്ള കുട്ടിയില്‍ ഈ തകരാറ് കണ്ടെത്താന്‍ വിദഗ്ധര്‍ക്ക് കഴിഞ്ഞെന്നു വരില്ല, കാരണം കുട്ടി പരിശോധനകള്‍ക്കും വിലയിരുത്തലുകള്ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍
അനുസരിക്കുകയോ അവയോട് സഹകരിക്കുകയോ ചെയ്തേക്കില്ല. അതിനാല്‍ സംസാരവൈകല്യം കണ്ടെത്തുന്നത് കുട്ടി എങ്ങനെ പ്രതികരിക്കുന്നു, ഈ പരിശോധനകളില്‍ പൂര്‍ണമായും പങ്കാളിയാകുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.
സംസാര വൈകല്യം കണ്ടെത്തുതിന് നടത്തപ്പെടുന്ന ചില പരിശോധനകള്‍ താഴെ പറയുന്നു.
സംസാര പരിശോധന : സംസാരഭാഷാ തകരാറുകള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധനായ ഒരാള്‍ (പത്തോളജിസ്ററ്) വളര്‍ച്ചാ സംബന്ധമായ ചരിത്രം രേഖപ്പെടുത്തുകയും മറ്റെന്തെങ്കിലും രോഗങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ വിദഗ്ധന്‍ കുട്ടിയുടെ സംസാരം സാധാരണ രീതിയില്‍ തന്നെയാണോ വികസിക്കുന്നത് അതോ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ സാവധാനത്തിലാണോ ന്ന് അറിയുതിനുള്ള പരിശോധനകളും നടത്തും.
വിദഗ്ധന്‍ കുട്ടിയില്‍ സാധാരണ സംസാരഭാഷാ വളര്‍ച്ചയുമായി ഒത്തുചേരാത്ത പ്രത്യേകതകള്‍ കണ്ടെത്തിയാല്‍ കുട്ടിക്ക് സംസാര വൈകല്യം ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി മറ്റൊരു കൂട്ടം പരിശോധനകളും വിലയിരുത്തലുകളും നടത്തും.
അനുബന്ധ ബദല്‍ ആശയവിനിമയം: ഈ രീതിയില്‍ സംസാരശേഷി മെച്ചപ്പെടുത്താന്‍ കുട്ടിയെ സഹായിക്കാനായി കംപ്യൂട്ടര്‍, ഐപാഡ്, ദൃശ്യശ്രവ്യ സാധ്യതകള്‍ എന്നവ ഉപയോഗപ്പെടുത്തുന്നു.
ഓഡിയോമെട്രി ടെസ്റ്റ് : ബുദ്ധി മാന്ദ്യവും ശ്രവണശക്തി നഷ്ടപ്പെടലും സംസാര വൈകല്യത്തിന് കാരണമായേക്കാം. സംസാര വൈകല്യം ഉണ്ടായിവരാന്‍ സാധ്യത കാണുന്ന കുട്ടികളെ ഒരു ഓഡിയോളജിസ്റ്റിന്റ് അടുക്കല്‍ കൊണ്ടുപോകുകയും ഒരു ഓഡിയോളജി പരിശോധന നടത്തുകയും ചെയ്യണം. അതിനുനുശേഷം ആവശ്യമെങ്കില്‍ ശ്രവണ, സംസാര ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള തെറാപ്പി തുടങ്ങാം.
സംസാര വൈകല്യത്തിന് ചികിത്സ നേടല്‍
സംസാര വൈകല്യം ചികിത്സിക്കുന്നതിനായി പ്രത്യേകമായ ഒരൊറ്റ ചികിത്സാരീതിയില്ല. കുട്ടിയെ അവന്റെ /അവളുടെ സംസാരശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കാനായി വിദഗ്ധര്‍ വിവിധ രീതികള്‍ സംയോജിപ്പിച്ചുള്ള ഒരു ചികിത്സാരീതിയും തെറാപ്പിയുമാണ് നടത്തുന്നത്. ഓരോ കുട്ടിയും വ്യത്യസ്തമായ തരത്തിലാണ് ചികിത്സയോട് പ്രതികരിക്കുന്നത്, കാരണം ചിലര്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ മെച്ചപ്പെടുന്നു.
വിദഗ്ധര്‍ കുട്ടികള്‍ക്ക് ശരിയായ പിന്തുണയും പരിചരണവും നല്‍കുന്നത് സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ഉപദേശം നല്‍കും. മാതാപിതാക്കള്‍ക്ക് തെറാപ്പി സെക്ഷനുകളില്‍ പങ്കെടുക്കുകയുമാകാം. അങ്ങനെയായാല്‍ അവര്‍ക്കും അത് പഠിക്കാനും തെറാപ്പി വീട്ടില്‍ തുടരാനുമാകും. തുടര്‍ച്ചയായ പരിശ്രമം കൂടുതല്‍ വേഗത്തിലുള്ള മെച്ചപ്പെടല്‍ സാധ്യമാക്കും. പിന്തുണ നല്കുന്നുതും വാത്സല്യമുള്ളതുമായ ഒരു ഗൃഹാന്തരീക്ഷം അവസ്ഥ മെച്ചപ്പെടുത്തുന്നതിന് വലിയതോതില്‍ സഹായകരമാകും.
ആരോഗ്യവാനായ ഒരു കുട്ടിയില്‍ ചികിത്സയും തെറാപ്പിയും കൂടുതല്‍ ഫലിക്കും. ഏതെങ്കിലും തരത്തിലുള്ള ശാരീരികാസുഖം (ചെവിയിലോ സൈനസിലോ ഉള്ള അണുബാധ, ടോണ്സി്ല്സ്, അലര്‍ജി അല്ലെങ്കില്‍ ആസ്തമ മുതലായവ) ഉള്ള കുട്ടികള്‍ ചികിത്സയോട് നന്നായി പ്രതികരിച്ചേക്കില്ല, കാരണം ശാരീരികാസുഖത്തിനുള്ള ചികിത്സയും മരുന്നുകളും സ്പീച്ച് തെറാപ്പിക്ക് തടസം ഉണ്ടാക്കിയേക്കാം. അതിനാല്‍ മാതാപിതാക്കള്‍ കുട്ടിയുടെ ശാരീരികാരോഗ്യത്തിലും പ്രത്യേക ശ്രദ്ധവെയ്ക്കണം.
സംസാര വൈകല്യം ചികിത്സിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും ?
കുട്ടിക്ക് പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അവന് / അവള്‍ക്ക് താഴെപറയുന്ന മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായേക്കാം :
സംസാര വൈകല്യമുള്ള കുട്ടിയെ പരിചരിക്കല്‍
സംസാരവൈകല്യത്തിന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള തെറാപ്പിയോടൊപ്പം നിങ്ങളുടെ കുട്ടിയെ സഹായിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ താഴെപറയുന്നു.
എന്താണ് ഡൗണ്‍ സിന്‍ഡ്രം ?
ഡൗണ്‍ സിന്‍ഡ്രം ജനിതകമായ അല്ലെങ്കില്‍ ക്രോമോസോം ( കോശവിഭജനത്തിലും പാരമ്പര്യ സ്വഭാവകൈമാറ്റത്തിലും സുപ്രധാന പങ്കുവഹിക്കു കോശകേന്ദ്രത്തിലെ ദണ്ഡിന്റെ ആകൃതിയിലുള്ള വസ്തു) സംബന്ധിയായ തകരാറാണ്. ഇത് ശരീരത്തിലെ ഒരു ജോടി അധിക ക്രോമോസോം മൂലം ഉണ്ടണ്ടാകുതും ജീവിതകാലം മുഴുവന്‍ നീണ്ടണ്ടുനില്ക്കുതുമായ അവസ്ഥയാണ്. സാധാരണയായി ഒരു കുട്ടി ജനിക്കുത് 46 ക്രോമോസോമുകളുമായാണ്. കുട്ടിക്ക് 23 ക്രോമോസോമുകള്‍ അച്ഛനില്‍ നിും 23 ക്രോമോസോമുകള്‍ അമ്മയില്‍ നിും പാരമ്പര്യമായി ലഭിക്കുു. ഡൗണ്‍ സിന്‍ഡ്രം ഉള്ള കുട്ടികള്‍ക്ക് ഒരു 21-ാമത് ക്രോമോസോം അധികമായി ഉണ്ടണ്ടാകുകയും ശരീരത്തിലെ ആകെ ക്രോമോസോമുകളുടെ എണ്ണം 47 ആയി വര്‍ദ്ധിക്കുകയും ചെയ്യുു. ഈ ജനിതകമായ വ്യതിയാനം ശരീരത്തിന്റേയും തലച്ചോറിന്റേയും വളര്‍ച്ച മന്ദഗതിയിലാകുതിനും കാഠിന്യം കുറഞ്ഞതോ ഇടത്തരം തീവ്രതയുള്ളതോ ആയ ബുദ്ധിപരമായ വൈകല്യത്തിനും കാരണമാകുകയും ചെയ്യുു.
ശ്രദ്ധിക്കുക : ക്രോമോസോമിന്റെ ഒരു അധിക പതിപ്പിന് വൈദ്യശാസ്ത്രം പറയു പേര് 'ട്രിസോമി' എാണ്. അതിനാല്‍ ഡൗണ്‍ സിന്‍ഡ്രം ട്രിസോമി 21 എും അറിയപ്പെടുു.
ഡൗണ്‍ സിന്‍ഡ്രത്തിന്റെ സൂചനകള്‍ എന്തെല്ലാം?
ഡൗണ്‍ സിന്‍ഡ്രത്തിന്റെ തീവ്രതയും സൂചനകളും ഒരു കുട്ടിയുടേതില്‍ നിും വ്യത്യസ്തമായേക്കാം മറ്റൊരു കുട്ടിയില്‍. ചില കുട്ടികള്‍ വളരെ ആരോഗ്യവാന്മാരായി കാണപ്പെടുമ്പോള്‍ മറ്റു ചിലര്‍ക്ക് ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചയുടെ കാര്യത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടണ്ടായേക്കാം.
സ്വാഭാവികമായ ശാരീരിക വളര്‍ച്ചയുള്ള കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡൗണ്‍ സിഡ്രമുള്ള കുട്ടികള്‍ അവരുടെ വളര്‍ച്ചയുടെ നാഴികക്കല്ലുകളില്‍ എത്തുത് മന്ദഗതിയിലായിരിക്കും.
ഡൗണ്‍ സിന്‍ഡ്രത്തിന്റെ പൊതുവായ ചില വിശേഷ ലക്ഷണങ്ങള്‍ : പര മുഖം, പ്രത്യേകിച്ച് മൂക്കിന്റെ പാലം.
ഡൗണ്‍ സിന്‍ഡ്രോമിന് കാരണം എന്ത് ?
ശരീരത്തിലെ ക്രോമോസോമിന്റെ അസാധാരണമായ എണ്ണമാണ് ഡൗണ്‍ സിന്‍ഡ്രമിന് കാരണമാകുത്. സാധാരണായി ഒരു വ്യക്തിക്ക് 46 ക്രോമോസോമുകളാണ് ഉണ്ടാകുക, എാല്‍ ഡൗണ്‍ സിന്‍ഡ്രം ഉള്ള ഒരു കുട്ടിക്ക് 47 ക്രോമോസോമുകള്‍ ഉണ്ടാകും. ഈ അധിക ക്രോമോസോം കുട്ടിയുടെ തലച്ചോറിന്റേയും ശരീരത്തിന്റേയും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുു.
ശ്രദ്ധിക്കുക : ഡൗണ്‍ സിന്‍ഡ്രം ഏതെങ്കിലും തലത്തിലുള്ള പാരിസ്ഥിതികമോ സാംസ്ക്കാരികമോ വംശീയമോ ആയ ഘടകങ്ങളാല്‍ ഉണ്ടാകുകയില്ല.
താഴെ പറുവയില് ഏതെങ്കിലും ജനിതക വ്യതിയാനം ഡൗണ്‍ സിന്‍ഡ്രമിന് കാരണമാകാം :
ډ ട്രിസോമി 21 - ശരീരത്തിലെ അധികപതിപ്പായ ക്രോമോസോം 21 നെ നിര്‍വചിക്കാന്‍ ഉപയോഗിക്കു വൈദ്യശാസ്ത്ര നാമം. 95 ശതമാനം ഡൗണ്‍ സിന്ഡ്രമിനും കാരണം എല്ലാ കോശങ്ങളിലുമുള്ള ഈ ക്രോമോസോം 21 ആണ്െ നിരീക്ഷിക്കപ്പെടുു.
ബീജസങ്കലനത്തിന് ശേഷമുള്ള കോശ വിഭജനം കുറച്ച് സ്വഭാവിക കോശങ്ങളേയും അസ്വാഭാവിക കോശങ്ങളേയും ഉല്പ്പാദിപ്പിക്കുു.
പിതാക്കളില്‍ നിും കുട്ടിയിലേക്ക് പടരു അവസ്ഥാ രൂപം ഇതുമാത്രമാണ്. ഇതില്‍ അച്ഛനോ അമ്മയോ ഈ ജനിതക പദാര്‍ത്ഥത്തിന്റെ വാഹകര്‍ ആയേക്കാം, പക്ഷെ അവര്‍ ആരോഗ്യമുള്ളവരും സാധാരണ സ്ഥിതിയിലുള്ളവരുമായിരിക്കും. അവര്‍ക്ക് ഡൗണ്‍ സിന്‍ഡ്രമിന് കാരണമാകു ഈ ജനിതക പദാര്‍ത്ഥം അവരുടെ കുട്ടിയിലേക്ക് പകരാന്‍ കഴിയും.
ഈ അധിക ജനിതക പദാര്‍ത്ഥം കുട്ടിയിലേക്ക് പകര്‍ത്തപ്പെടാനുള്ള സാധ്യത മാതാപിതാക്കളില്‍ ആരാണ് ഇതിന്റെ വാഹകര്‍ എതിനെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുു.
ഡൗണ്‍ സിന്‍ഡ്രത്തിന്റെ സങ്കീര്‍ണതകള്‍ എന്തൊക്കെയാണ് ?
ഡൗണ്‍ സിന്‍ഡ്രമുള്ള ചില കുട്ടികള്‍ക്ക് ജന്മനാലുള്ള തകരാറുകളോ ശാരീരികമോ മാനസികമോ ആയ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകാം. ഡോക്ടര്‍മാരും വിദഗ്ധരും കുട്ടികളെ ഈ പ്രശ്നങ്ങള്‍ കണ്ടെത്തുതിനായി നിരീക്ഷിക്കുകയും ആവശ്യമായ ചികിത്സയും മറ്റ് ഇടപെടലുകളും നല്‍കുകയും ചെയ്യും.
ഡൗണ്‍ സിന്‍ഡ്രമുള്ള കുട്ടികള്‍ക്ക് താഴെപറയുന്ന പ്രശ്നങ്ങള്‍ ഉണ്ടാകാം.
ഡൗണ്‍ സിന്‍ഡ്രം എങ്ങനെ കണ്ടെത്താം ?
ഡോക്ടര്‍മാര്‍ക്ക് ഗര്‍ഭാവസ്ഥയിലോ കുഞ്ഞ് ജനിച്ചതിന് ശേഷമോ ഡൗണ്‍ സിന്‍ഡ്രം കണ്ടെത്താനാകും. ഗര്ഭകാലത്തുതെ പരിശോധനകള്‍ നടത്തുത് കൂടുതല്‍ ഗുണകരമാകും, കാരണം അങ്ങനെയായാല്‍ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടിയുടെ പ്രത്യേക ആവശ്യങ്ങള്‍ക്കായി തയ്യാറെടുപ്പുകള്‍ നടത്താനാകും.
ഡൗണ്‍ സിന്‍ഡ്രം എങ്ങനെ കൈകാര്യം ചെയ്യാം ?
ഡൗണ്‍ സിന്‍ഡ്രം ഒരു ആജീവനാന്ത അവസ്ഥയാണ്. നേരത്തേയുള്ള ഇടപെടല്‍, മരു് കൊടുക്കല്‍, മറ്റ് ചികിത്സകള്‍ എിവയ്ക്ക് കുട്ടിയുടെ ജീവിത നിലവാരം ഉയര്‍ത്തുതില്‍ വളരെ വലിയ മാറ്റം ഉണ്ടാക്കാനാകും. ചികിത്സകള്‍ തുടര്‍ച്ചയായ വൈദ്യപരിശോധനകള്‍ നല്‍കുതിലും കുട്ടിയുടെ ശാരീരികവും ബുദ്ധിപരവുമായ വികാസത്തെ സഹായിക്കു സംയോജിത ഇടപെടല്‍ പരിപാടികളിലും ശ്രദ്ധയൂുു.
ശ്രദ്ധിക്കുക : ഡൗണ്‍ സിന്‍ഡ്രം ഉള്ള കുട്ടികളുടെ കാഴ്ചശക്തിയും കേള്‍വിശക്തിയും ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്, കാരണം ഈ അവസ്ഥയിലുള്ള മിക്കവാറും കുട്ടികള്‍ക്ക് അവരുടെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും കാഴ്ചയും കേള്‍വിയും സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
നേരത്തേയുള്ള സംയോജിത ഇടപെടല്‍ പരിപാടികള്‍ : ഗ്രഹണ, ചലന, ധാരണാ സംബന്ധമായ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുതിനും മെച്ചപ്പെടുത്തുതിനുമുള്ള ഒരു കൂട്ടം പരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുത്. ശിശുരോഗവിദഗ്ധര്‍, ശാരീരിക, മാനസിക ന്യൂനതകളുള്ളവര്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്കാന് പരിശീലനം നേടിയവര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങിയവരുടെ ഒരു സംഘം ഇതിനായി ഒത്തുചേര്ു പ്രവര്‍ത്തിക്കുു. അവര്‍ കുട്ടിയുടെ ഭാഷ, സാമൂഹിക ജീവിതം, സ്വയം സഹായ ശേഷി എിവയിലുള്ള മിടുക്കുകളെ
പരിപോഷിപ്പിക്കുതിന് വേണ്ടിയും പ്രവര്‍ത്തിക്കുു.
ഡൗണ്‍ സിന്‍ഡ്രമുള്ള ഒരു കുട്ടിയെ പരിചരിക്കല്‍
കുട്ടിക്ക് ഡൗണ്‍ സിന്‍ഡ്രം ഉണ്ട്െ കണ്ടെത്തപ്പെട്ടാല്‍ മാതാപിതാക്കള്‍ അല്ലെങ്കില്‍ രക്ഷിതാക്കള്‍ വിവിധ മനോവികാരങ്ങളിലൂടെ കടുപോകുകയും ആശാങ്കാകുലരും അസ്വസ്ഥരുമൊക്കെയാകുകയും ചെയ്യും. സാഹചര്യത്തോട് ഒത്തിണങ്ങാന്‍ അവര്‍ക്ക് കുറച്ച് സമയം വേണ്ടി വയ്ക്കേും. പക്ഷെ കുറച്ചുനാള്‍ കഴിയുമ്പോള്‍ കുട്ടിയെ പരിചരിക്കാനും കുട്ടിക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും ഗുണകരമായ നേട്ടങ്ങള്‍ ഉണ്ടാക്കാനും കഴിയു തരത്തിലുള്ള ഒരു ജീവിതം കണ്ടെത്താന്‍ അവരെ സഹായിക്കാനുമുള്ള ശേഷി മാതാപിതാക്കള്‍ നേടിയെടുക്കും. ഈ അറിവും ഉള്‍ക്കാഴ്ചയും ഏതൊരു സാധാരണ മനുഷ്യന്റെ ധാരണയേക്കാളും അപ്പുറത്തായിരിക്കും. മാതാപിതാക്കളുടെ അടുത്ത ചുവട് തങ്ങളുടെ പൊാമേനയ്ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സയും മറ്റ് സഹായക പരിപാടികളും നല്‍കുക എതായിരിക്കും.
ശ്രദ്ധിക്കുക : ഭയത്തിനുള്ള ഏറ്റവും മികച്ച മറുമരു് അറിവും പിന്തുണയുമാണ്. ഡൗണ്‍ സിന്ഡ്രത്തിനെക്കുറിച്ച് നായി മനസ്സിലാക്കുതും നേരത്തേ സംയോജിത സഹായക പരിപാടികളും ചികിത്സയും തുടങ്ങുതും വലിയ തോതില്‍ നിങ്ങളുടെ കുട്ടിയുടെ ജീവിത നിലവാരം ഉയര്‍ത്തും.
നിങ്ങളുടെ കുട്ടിയുടെ പരിചരണത്തിന് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാവുതാണ്.
ഡൗണ്‍ സിന്‍ഡ്രം ബാധിക്കാനുള്ള സാധ്യതകള്‍ എന്തൊക്കെയാണ് ?
ക്രോമോസോം എണ്ണത്തില്‍ വര്ദ്ധനയുണ്ടാകുത് എങ്ങനെയെും എന്തുകൊണ്ടെും വിദഗ്ധര്‍ക്ക് അറിയില്ല, എാല്‍ ഒരു അമ്മ ഡൗണ്‍ സിന്‍ഡ്രമുള്ള കുട്ടിക്ക് ജന്മം നല്കാന് ഇടയാക്കു സാധ്യതകള്‍ വര്‍ദ്ധിപ്പിക്കു ഘടകങ്ങള്‍ ഏതൊക്കെയ്െ അനുമാനിക്കാന്‍ അവര്‍ക്കായിട്ടുണ്ട്.
അവയില്‍ ചില സാധ്യതകള്‍ താഴെ പറയുന്നു
ഡൗണ്‍ സിന്‍ഡ്രം തടയാനാകുമോ ?
ഡൗണ്‍ സിന്‍ഡ്രം തടയാനാകില്ല, എാല്‍ നിങ്ങള്‍ ഡൗണ്‍ സിന്‍ഡ്രമുള്ള ഒരു കുട്ടിക്ക് ജന്മം നല്‍കാനുള്ള സാധ്യത വളരെകൂടിയ ആളാണെങ്കില്‍, അല്ലെങ്കില്‍ നിലവില്‍ നിങ്ങള്‍ക്ക് ഡൗണ്‍ സിന്‍ഡ്രമുള്ള ഒരു കുട്ടിയുണ്ടെങ്കില്‍ അടുത്ത കുട്ടിക്കായി ഒരുങ്ങുതിന് മുമ്പ് നിങ്ങള്‍ക്ക് ഒരു ജനിതക വിദഗ്ധനെ കണ്ട് ഉപദേശം തേടാന്‍ കഴിയും. ജനിതക വിദഗ്ധന്‍ ഡൗണ്‍ സിന്‍ഡ്രമുള്ള ഒരു കുട്ടിയുണ്ടാകാ
നുള്ള നിങ്ങളിലെ സാധ്യത മനസിലാക്കാനും ഈ സാഹചര്യം കൈകാര്യ ചെയ്യാനും നിങ്ങളെ സഹായിക്കും. അവര്‍ പ്രസവത്തിന് മുമ്പ് നടത്താവു പരിശോധനകളെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചും നിങ്ങളോട് വിശദീകരിക്കും.
എന്താണ് ഓട്ടിസം?
ഓട്ടിസം തലച്ചോറിന്റെ സ്വാഭാവികമായ വളര്‍ച്ചയ്ക്ക് തടസം ഉണ്ടാക്കുന്നതും ആശയവിനിമയം, സാമൂഹികമായ സമ്പര്‍ക്കം, കാര്യങ്ങള്‍ ഗ്രഹിക്കല്‍, പെരുമാറ്റം തുടങ്ങിയ കാര്യങ്ങളെ ബാധിക്കുന്നതുമായ ഒരു 'ന്യൂറോളജിക്കല്‍ ഡവലപ്പ്മെന്റല്‍' ( തലച്ചോറിലെ നാഡികളുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന) ബലഹീനതയാണ്.
ഓട്ടിസം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വിവിധ അവസ്ഥകളുടെ ഒരു ശ്രേണി ഉള്‍പ്പെട്ട മാനസിക തകരാറായാണ് (സ്പെക്ട്രം ഡിസോര്‍ഡര്‍) അറിയപ്പെടുന്നത്, കാരണം ഇതിന്റെ ലക്ഷണങ്ങളും സ്വഭാവസവിശേതകളും വ്യത്യസ്തമായ സംയോഗങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് കുട്ടികളെ വ്യത്യസ്തമായ വിധത്തിലാണ് ബാധിക്കുന്നത്. ചില കുട്ടികള്‍ക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകുകയും സഹായം വേണ്ടിവരിയും ചെയ്യുമ്പോള്‍ മറ്റുചിലര്‍ക്കാകട്ടെ കുറഞ്ഞ സഹായത്തോടെ തങ്ങളുടെ ജോലികള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ടായിരിക്കും.
ആദ്യകാലത്ത് ഓരോ അവസ്ഥയും (പഠനവൈകല്യം, ശ്രദ്ധേയമായ സാമൂഹിക ആശയ വിനിമയ പെരുമാറ്റ തകരാറുകള്‍- മറ്റൊരു തരത്തില്‍ പരാമര്ശിക്കപ്പെട്ടിട്ടില്ലാത്തത് (പിഡിഡി-എന്‍ഒഎസ്), സമൂഹവുമായി ഇടപഴകുന്നതിലെ വൈഷമ്യം, അനുചിതമായ സംസാരം തുടങ്ങിയ തകരാറുകള്‍ (അസ്പെര്‍ജര്‍ സിന്‍ഡ്രോം) തുടങ്ങിയവ പ്രത്യേകം പ്രത്യേകമായാണ് പരിശോധിക്കപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ ഈ തകറാരുകള്‍ ഒരുമിച്ച് ഒരു ഗ്രൂപ്പായി പരിഗണിക്കുകയും അവയെ എല്ലാകൂടി 'ഓട്ടിസം സ്പെക്ട്രം ഡിസ്ഓര്ഡര്' എന്ന് വിളിക്കുകയും ചെയ്യുന്നു.
വസ്തുതകള്‍
ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം?
ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ മൂന്നു വയസിനുള്ളില്‍ തന്നെ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിക്കാനാകും. ലക്ഷണങ്ങള്‍ അത്ര ശക്തമല്ലാത്തത്, ഇടത്തം, വളരെ തീവ്രമായത് എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കാം. അതുപോലെ തന്നെ ഒരു കുട്ടിയിലെ ലക്ഷണങ്ങള്‍ മറ്റൊരു കുട്ടിയിലേതില് നിന്ന് വ്യത്യാസപ്പെട്ടിരിക്കുകയും കുട്ടി വളരുന്നതിന് അനുസരിച്ച് മാറ്റം വരുകയും ചെയ്യാം. കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും പേശികള്‍ ചലിപ്പിക്കുന്നതിലും ഗുരുതരമായ ശേഷിയില്ലായ്മയുള്ള കുട്ടികളില്‍ അപസ്മാരവും ഉണ്ടായേക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും പെരുമാറ്റത്തില്‍ പ്രകടമാകുന്ന ഒരു കൂട്ടം പ്രത്യേകതകളാണ് ഈ അവസ്ഥയുടെ സൂചനകളായി പരിഗണിക്കുന്നത്.
ഒരു കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ ഘട്ടത്തില്‍ താഴെ പറയുന്ന പ്രത്യേകതകള്‍ നിരീക്ഷിക്കാവുന്നതാണ്.
ഓട്ടിസത്തോട് ഒപ്പം ഉണ്ടാകുന്ന അവസ്ഥകള്‍ : മാനസിക വളര്‍ച്ചാ മുരടിപ്പ്, അമിതാവേശം, പേശീചലന പ്രയാസം, അപസ്മാരത്തിലേതുപോലുള്ള കോച്ചിപ്പിടുത്തം, പഠന വൈകല്യം, കാഴ്ചയ്ക്കോ കേള്‍വിക്കോ ഉള്ള തകരാറ് തുടങ്ങിയവ ഓട്ടിസത്തോടൊപ്പം ഉണ്ടാകാം.
ഓട്ടിസം ഉള്ള കുട്ടികള്‍ക്ക് ആശയവിനിമയത്തില്‍ താഴെപറയുന്ന ചില പ്രയാസങ്ങള്‍ ഉണ്ടായേക്കാം.
ഓട്ടിസം ഉള്ള കുട്ടികള്‍ക്ക് സമൂഹവുമായി ഇടപഴകുന്നതില്‍ താഴപറയുന്ന ചില പ്രയാസങ്ങള്‍ ഉണ്ടായേക്കാം.
എന്താണ് പ്രത്യേകമായ രോഗനിര്‍ണയം ? (ഡിഫറന്‍ഷ്യല്‍ ഡയഗ്നോസിസ്)
ഡിഫറന്‍ഷ്യല്‍ ഡയഗ്നോസിസ് എന്നത് താഴെപറയുന്നവ അടക്കമുള്ള മറ്റുചില തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി നടത്തുന്നതാണ്.
ശക്തിയും പ്രാപ്തിയും
1. കാഴ്ചസംബന്ധിയും സ്ഥലസംബന്ധിയുമായ മികച്ച ഓര്‍മ്മശക്തി
2. ചട്ടപ്പടിയും അടുക്കുംചിട്ടയോടെയും കാര്യങ്ങള്‍ ചെയ്യല്‍.
3. അമൂര്‍ത്തമോ നിഗൂഢമോ ഒക്കെയായ ആശയങ്ങള്‍ മനസിലാക്കാനുള്ള കഴിവ്.
4. താല്പര്യമുള്ള മേഖലകളില്‍ ഉന്നതമായ മികവ്.
5. ഭാഷകളില്‍ താല്പര്യം (നന്നായി സംസാരിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്ക്)
ഓട്ടിസത്തിന് കാരണമാകുന്നത് എന്ത്?
ഓട്ടിസത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. എന്നാലും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ ഒരു കൂടിച്ചേരല്‍ മൂലം ഉണ്ടാകുന്നു എന്നാണ്. ഈ പാരിസ്ഥിതികമായ ഘടകങ്ങള്‍ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്ന അവസ്ഥകളുടെ വകഭേദങ്ങളാകാം. ഇതാകട്ടെ ജനനത്തിന് മുമ്പോ ജനന സമയത്തോ ജനിച്ച് അല്‍പ്പസമയത്തിനുള്ളിലോ സംഭവിക്കുന്നതാകാം. അതുപോലെ തന്നെ ശൈശവകാലത്ത് കേന്ദ്ര നാഡീവ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള തകരാറും ഓട്ടിസത്തിന് കാരണമാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഓട്ടിസത്തിന് ലഭ്യമാകുന്ന ചികിത്സ
ഓട്ടിസം ഒരു ആജീവനാന്ത അവസ്ഥയാണ്, അത് ഭേദമാകുകയില്ല. എന്നാല്‍ ശരിയായ ചികിത്സയോ ഇടപെടലോ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ പഠിക്കുന്നതിന് കുട്ടിയെ സഹായിക്കും. കുട്ടിക്ക് 18 മാസം പ്രായം ഉള്ളപ്പോഴോ അതിനു മുമ്പോ ഓട്ടിസം കണ്ടെത്താന്‍ കഴിയുന്നതിനാല്‍ നേരത്തേതന്നെ പ്രോത്സാഹനവും പിന്തുണയും കൊടുത്താല്‍ വേഗത്തില്‍ ഒരു മികച്ച ഫലം ഉണ്ടാക്കിയെടുക്കാനാകും.
മാതാപിതാക്കള്‍ക്കുള്ള സുപ്രധാന അറിയിപ്പ് : ഒരു മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്ക് കുട്ടി ശരിയായ മാനസിക വളര്‍ച്ചയും സംസാര ഭാഷയും കൈവരിക്കുന്നുണ്ടോ എന്ന് മനസിലാക്കുന്നതിനുള്ള പരിശോധനകള്‍ നടത്താന്‍ മാതാപിതാക്കള്‍ക്ക് ശിശുരോഗ വിദഗ്ധനോട് പറയാവുന്നതാണ്.
ഓട്ടിസം എങ്ങനെ കണ്ടെത്തും?
ഓട്ടിസം കണ്ടെത്തുന്നതിന് സാധാരണ ശാരീരിക രോഗങ്ങള്‍ കണ്ടെത്തുന്നതിന് ഉള്ളതുപോലുള്ള പ്രത്യേകമായ ഒരു ഒറ്റ പരിശോധന ഇല്ല. അതിന് പകരം പ്രത്യേകമായ ഒരു കൂട്ടം മൂല്യനിര്ണയങ്ങളിലൂടേയും വിലയിരുത്തലുകളിലൂടേയും മറ്റുമാണ് ഓട്ടിസം എന്ന അവസ്ഥ ഉണ്ടെന്ന് ഉറപ്പാക്കുന്നത്. അതിനായുള്ള വിലയിരുത്തലുകളില്‍ ചിലത് താഴെ പറയുന്നു :
ഓട്ടിസത്തിനുള്ള വിവിധ ഇനം ചികിത്സകള്‍
ചികിത്സയുടെ ലക്ഷ്യമെന്നത് പെരുമാറ്റത്തെ ലാക്കാക്കുക എന്നതാണ്. അത് കുട്ടികളെ സ്കൂളുമായി ഇണങ്ങിച്ചേരുന്നതിനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിനും അര്‍ത്ഥവത്തായ ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രയപൂര്‍ത്തിയാകുമ്പോള്‍ സ്വതന്ത്രമായ ഒരു ജീവിതം പുലര്‍ത്തുന്നതിനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ചികിത്സാപരമായ ഇടപെടലുകള്‍ ലക്ഷ്യംവെയ്ക്കുന്നത് സമൂഹത്തിന് സ്വീകാര്യമായ പെരുമാറ്റം വളര്‍ത്തിയെടുക്കുക, നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കുക, ഉള്‍വലിഞ്ഞ് നില്‍ക്കാതെ സമൂഹവുമായി ഇടപഴകാന്‍ തയ്യാറാകുക തുടങ്ങിയ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഗുണകരമായ പെരുമാറ്റ രീതികള്‍ ഉള്‍പ്പെടുന്ന സാമൂഹ്യ സഹകരണ പെരുമാറ്റ രീതി വളര്‍ത്തിയെടുക്കുക, അസാധാരണ പെരുമാറ്റരീതികള്‍ കുറയ്ക്കുക, സംസാരം, ഭാഷ, ഭാവപ്രകടനങ്ങള്‍ തുടങ്ങിയ മെച്ചപ്പെടുത്തുക എന്നിവയിലാണ്.
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന മനഃശാസ്ത്രപരമായ ഇടപെടലുകള്‍ ഘടനാപരമായുള്ളതും പൊരുത്തമുള്ളതുമാണെങ്കില് അര്‍ത്ഥപൂര്‍ണമായ പുരോഗതി കൈവരിക്കാന്‍ അവര്‍ക്കാകും.
എ ബി എ യില്‍ അഞ്ചുവയസിന് താഴെയോ മൂന്നുവയസിലോ ഉള്ള കുട്ടികള്‍ക്കായുള്ള ഒരു ഇനം.
നിര്‍ണായകമായ പ്രതികരണ പരിശീലനം (പി ആര് ടി ) : കുട്ടിക്ക് പഠിക്കാനും സ്വന്തം പെരുമാറ്റം നിരീക്ഷിക്കാനും മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിന് തുടക്കമിടാനുമുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.ഈ പെരുമാറ്റങ്ങളിലുള്ള ഗുണകരമായ മാറ്റങ്ങള്‍ മറ്റ് പെരുമാറ്റങ്ങളില്‍ വലിയ മാറ്റം ഉണ്ടാക്കിയേക്കും.
ചികിത്സയും ഓട്ടിസവും അനുബന്ധ ആശയ വിനിമയ വൈകല്യവുമുള്ള കുട്ടികള്‍ക്കുള്ള ചികിത്സാ പഠന സമ്പ്രദായം (ടിഇഎസിസിഎച്ച്): ഈ രീതിയില്‍ കുട്ടിയെ നേരത്തേയുള്ള കഴിവുകള്‍ ഉപയോച്ച് സ്വയംപര്യാപ്തനാകാന്‍ സഹായിക്കുന്നു. ചുറ്റുപാടുകള്‍ ചിട്ടപ്പെടുത്തുക, ദിനചര്യകള്‍ ആസൂത്രണം ചെയ്യുക, വ്യക്തമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക, ആശയ വിനിമയത്തിന് ദൃശ്യവസ്തുക്കള്‍ ഉപയോഗിക്കുക എന്നിവയെല്ലാം കുട്ടികളെ അന്നന്നുള്ള ജോലികള്‍ ഒരു വിധം സ്വതന്ത്രമായി ചെയ്യാന്‍ സഹായിക്കുന്നു.
ഓട്ടിസത്തിനുള്ള പുനരധിവാസ ചികിത്സകള്‍
ശ്രദ്ധിക്കുക : ഓട്ടിസമുള്ള കുട്ടി നേരിടുന്ന ചില വളര്‍ച്ചാ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ചികിത്സകളും ഇടപെടലുകളും രൂപപ്പെടുത്തുന്നു. ഓരോ കുട്ടിക്കും വ്യത്യസ്ത പ്രശ്നമായിരിക്കാമെന്ന് നമുക്ക് അറിയാവുന്നതുകൊണ്ട് മാതാപിതാക്കളും വിദഗ്ധരും ഒരുമിച്ച് പ്രവര്‍ത്തിച്ച് ഏത് ചികിത്സയാണ് കുട്ടിക്ക് ഏറ്റവും നല്ലതെന്ന് തീരുമാനിച്ച് അത് തുടരുന്നു. ഓട്ടിസം ഓരോ വ്യക്തിയേയും വ്യത്യസ്ത രീതിയില്‍ ബാധിക്കുന്നതുകൊണ്ട് ഒരു കുട്ടിക്ക് ഫലപ്രദമായേക്കാവുന്ന ചികിത്സ മറ്റൊരു കുട്ടിക്ക് അങ്ങനെ ആയേക്കില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഓട്ടിസം ബാധിച്ച കുട്ടിക്കുള്ള സമ്പൂര്‍ണ ചികിത്സാ പദ്ധതിയുടെ ഭാഗമാകാവുന്ന ചില പുനരധിവാസ ചികിത്സകള്‍ ഉണ്ട്.
ഓട്ടിസം ബാധിച്ചവര്‍ക്കുള്ള പരിചരണം
കുട്ടിക്ക് ഓട്ടിസം ഉണ്ടെന്നറിയുമ്പോള്‍ മാതാപിതാക്കളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുകയും വളരയേറെ പരിഭ്രാന്തരാകുകയും ചെയ്യുന്നു. കുട്ടിയെ ചികിത്സയ്ക്കും കൗണ്‍സിലിംഗിനും ഇടപെടല്‍ പരിപാടികള്‍ക്കും സ്കൂളിലും കൊണ്ടുപോകേണ്ടി വരുന്നതിനാല്‍ മാതാപിതാക്കള്‍ അധിക സമയവും കുട്ടികളോടൊപ്പം ചെലവഴിക്കുന്നു. പല മാതാപിതാക്കളും പ്രത്യേകിച്ച് അമ്മമാര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും കുട്ടിയെ പരിചരിക്കുന്നു. വീട്ടില്‍ ഒരുപാട് വീട്ടുവീഴ്ചകള്‍ വേണ്ടി വരുന്നു. പ്രത്യേകതയുള്ള സഹോദരന്/ സഹോദരിക്ക് വേണ്ടി ജീവിതം ചിട്ടപ്പെടുത്താന്‍ സഹോദരങ്ങള്‍ പഠിക്കുന്നു. കുടുംബാഗങ്ങള്‍ കൂടുതല്‍ പിന്തുണ നല്കുന്നു, കുട്ടിയുടെ താല്പര്യം മുന്‍നിര്‍ത്തി വീട്ടിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നു. ഓട്ടിസമുള്ള കുട്ടിയെ വളര്‍ത്തുക എന്നത് ഒരു വെല്ലുവിളിയാണ്. എങ്കിലും ശരിയായ അറിവുണ്ടെങ്കില്‍ കുട്ടിക്കുവേണ്ടി മികച്ച തീരുമാനങ്ങളെടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും.
ഈ അവസ്ഥയില്‍ രക്ഷിതാക്കളും പരിചരണം നല്‍കുന്നവരും എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യാം :
ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ : ഓട്ടിസമുള്ളവനാണെങ്കിലും എന്റെ മകന് വളരെ നല്ലൊരു കുട്ടിയാണെന്നിരിക്കെ മറ്റുകുട്ടികളെ സാധാരണ കുട്ടി, സാധാരണ കുട്ടി എന്ന് പറയുന്നത് എന്തുകൊണ്ടെന്ന് എനിക്ക് മനസിലാകുന്നില്ല. അവന് സന്തുഷ്ടനായിരിക്കണമെന്നും തന്റെ നേട്ടങ്ങളില്‍ അഭിമാനിക്കണമെന്നും ഓരോ നിമിഷവും ചിരിച്ച് ആസ്വദിക്കണം എന്നുമാണ് എന്റെ ആഗ്രഹം.
വേര്‍തിരിവില്ലാത്ത വിദ്യാഭ്യാസം
സ്കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികളും പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്ക് മറ്റുളളവര്‍ക്ക് തുല്യമായ അവസരങ്ങളും സൗകര്യങ്ങളും ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം തകരാറുകള്‍ ഉള്ള കുട്ടികളെ സഹായിക്കുന്ന നിയമങ്ങളും സര്‍ക്കാര്‍ പദ്ധതികളും ഉണ്ടെങ്കിലും ഇത്തരം കുട്ടികള്‍ക്ക് പ്രവേശനം നല്കി അവര്‍ക്കായി വ്യക്ത്യാധിഷ്ഠിത വിദ്യാഭ്യാസ പരിപാടി, ബദല്‍ അദ്ധ്യായന മാര്‍ഗങ്ങള്‍ തുടങ്ങിയ ലഭ്യമാക്കാന്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്പര്യം കാണിക്കാറില്ല.
വിശദ പരിശോധനയ്ക്ക് :
ഓട്ടിസ്റ്റിക് സൊസൈറ്റി ഓഫ് ഇന്ത്യ http://autismsocietyofindia.org/
സെന്റര്‍ ഓഫോര്‍ ഡിസീസ് കട്രോണ്‍ ആന്റ് പ്രിവന്‍ഷന്‍. http://www.cdc.gov/,
We4Autism: http://www.we4autism.org/
എന്താണ് സെറിബ്രല്‍ പാള്‍സി ?
കുട്ടിയുടെ തലച്ചോറ് വളരുന്ന ഘട്ടത്തില്‍ തലച്ചോറില്‍ ഉണ്ടാകുന്ന ക്ഷതമോ വൈകല്യമോ മൂലമുണ്ടാകുന്ന ഒരു നാഡീവ്യൂഹ (ന്യൂറോളജിക്കല്‍) തകരാറാണ് സെറിബ്രല്‍ പാള്‍സി. സെറിബ്രല്‍ പാള്‍സി ശരീരത്തിന്റെ ചലനങ്ങള്‍, പേശീനിയന്ത്രണം, അനൈച്ഛിക പ്രതികരണം (റിഫ്ളക്സ്), നില്‍പ്പും ശരീരത്തിന്റെ സംതുലനവും എന്നിവയെ ബാധിക്കുന്നു.ഇത് നീണ്ടുനില്‍ക്കുന്ന ബാല്യകാല വൈകല്യത്തിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളില്‍ ഒന്നാണ്.
സെറിബ്രല്‍ പാള്‍സി വേര്‍തിരിച്ച് അറിയാനുള്ള ലക്ഷണങ്ങള്‍ താഴെ പറയുന്നു
ചികിത്സിച്ച് ഭേദമാക്കാനാകാത്തതും സ്ഥിരമായി നിലനില്ക്കുന്നതും : തലച്ചോറിനുണ്ടാകുന്ന ക്ഷതവും തകരാറും സ്ഥിരമായതും ചികിത്സിച്ച് ഭേദമാക്കാന്‍ ആകാത്തതുമാണ്. മറ്റു ശരീരഭാഗങ്ങളിലെ പോലെ തലച്ചോറിലെ പരിക്കുകള്‍ ഭേദമാകുകയില്ല. എന്നാലും ഇതിനോട് അനുബന്ധിച്ചുള്ള അവസ്ഥകള്‍ കാലക്രമേണ മെച്ചപ്പെടുകയോ മോശമാകുകയോ ചെയ്തേക്കാം.
ഈ അവസ്ഥയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഇവയാണ് :
പ്രധാന വസ്തുതകള്‍
സെറിബ്രല്‍ പാള്‍സിയുടെ സൂചനകള്‍
തലച്ചോറിനുള്ള ക്ഷതത്തിനോ വൈകല്യത്തിനോ വൈദ്യശാസ്ത്രപരമായി കണ്ടെത്താവുന്ന ഫലങ്ങളാണ് സെറിബ്രല്‍ പാള്‍സിയുടെ സൂചനകള്‍. കുട്ടിക്ക് സ്വന്തം പ്രശ്നങ്ങള്‍ പറഞ്ഞറിയിക്കാന്‍ പ്രായമായിട്ടില്ലാത്തതുകൊണ്ട് സെറിബ്രല്‍ പാള്‍സിയുടെ സാധ്യത കണ്ടെത്താനുള്ള പ്രധാനമാര്‍ഗം ഈ സൂചനകളാണ്. ചലിക്കാനുള്ള ശേഷി ഉണ്ടായിവരുന്നതിലെ താമസം മാതാപിതാക്കള്‍ക്ക് കണ്ടെത്താനാകുമെങ്കിലും, ഡോക്ടര്‍ വൈദ്യപരിശോധനകളിലൂടേയും മറ്റ് വിലയിരുത്തലുകളിലൂടേയും മറ്റ് സാധ്യതകള്‍ തള്ളിക്കളഞ്ഞ് ഈ തകരാറ് കണ്ടുപിടിക്കേണ്ടതുണ്ട്.
ഡോക്ടര്‍ ഈ തകരാറിന്റെ വ്യാപ്തിയും സ്ഥാനവും കാഠിന്യവും ഇതോടൊപ്പമുള്ള മറ്റ് അവസ്ഥകളുടെ സാന്നിദ്ധ്യവും നിര്‍ണയിക്കും. തലച്ചോറിലുള്ള ക്ഷതത്തിന്റെ കാഠിന്യം അനുസരിച്ച് സൂചനകള്‍ വ്യത്യാസപ്പെടാം.
സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണങ്ങള്‍
സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണങ്ങള്‍ കുട്ടിയുടെ ജീവിതത്തിന്റെ ആദ്യത്തെ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കാണപ്പെടും. സെറിബ്രല്‍ പാള്‍സി ഓരോ കുട്ടിയിലും വ്യത്യസ്ത ശരീര ഭാഗങ്ങളെ ബാധിക്കുകയും കാഠിന്യത്തില്‍ വ്യത്യസ്തമായിരിക്കുകയും ചെയ്യാം. കൂടാതെ ചില കുട്ടികള്‍ക്ക് നിസാര പ്രശ്നങ്ങളായിരിക്കുമ്പോള് മറ്റു ചിലര്‍ക്ക് ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടായേക്കാം. കുട്ടി ഇഴയുക, എഴുന്നേറ്റിരിക്കുക, നടക്കുക, സംസാരിക്കുക മുതലായ പ്രധാന വളര്‍ച്ചാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് സാധാരണയിലും പതുക്കെയായേക്കാം.
തൊണ്ടതടയല്, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, സാധനങ്ങള്‍ മുറുകെ പിടിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, താങ്ങില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയാതിരിക്കല്‍, കേള്‍വിക്കുറവ്, ചില ശരീര ഭാഗങ്ങളില്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് അറിയാനായി മാതാപിതാക്കള്‍ കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്.
സെറിബ്രല്‍ പാള്‍സിക്ക് കാരണമാകുന്നത് എന്ത് ?
സെറിബ്രല്‍ പാള്‍സിയുടെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഗര്‍ഭകാലത്തോ ജനന സമയത്തോ മൂന്നു വയസിനുള്ളിലോ തലച്ചോറിന് ഉണ്ടാകുന്ന തകരാറ് സെറിബ്രല്‍ പാള്‍ക്ക് കാരണമാകുന്നതായി നീരീക്ഷിക്കപ്പെടുന്നു. സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികളില്‍ 70 ശതമാനം പേര്‍ക്കും ഈ തകരാറുണ്ടായതിന് കാരണം ഗര്‍ഭത്തിലായിരിക്കുമ്പോള്‍ തലച്ചോറിനുണ്ടായ തകരാറാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലച്ചോറിനുണ്ടാകുന്ന തകരാറിന്റെ കാഠിന്യവും സ്വഭാവവുമാണ് കുട്ടിയുടെ ചലന ശേഷിയേയും ബുദ്ധി ശക്തിയേയും അത് എത്രമാത്രം ബാധിക്കുമെന്ന് നിശ്ചയിക്കുന്നത്.
തലച്ചോറിനുണ്ടാകുന്ന ക്ഷതത്തിനുള്ള കാരങ്ങളില്‍ ചിലത് താഴെപറയുന്നു :
സെറിബ്രല്‍ പാള്‍സി എങ്ങനെ കണ്ടെത്തും ?
സെറിബ്രല്‍ പാള്‍സി കണ്ടെത്താന്‍ നിര്‍ണായകമായ പരിശോധനകളൊന്നും ഇല്ല. രോഗം കണ്ടെത്തല്‍ പ്രധാനമായും കുട്ടിയുടെ ചികിത്സാ ചരിത്രത്തിന്റേയും ശാരീരിക പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. കുട്ടിക്ക് വേണ്ട ചികിത്സയും പിന്തുണയും ലഭ്യമാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും വിധം നേരത്തേയുള്ള രോഗനിര്‍ണയമാണ് നല്ലതെങ്കിലും ഈ തകരാറു കണ്ടെത്താന്‍ പ്രയാസമായതിനാല്‍ രോഗനിര്‍ണയം വൈകിയും നടക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ രോഗലക്ഷണങ്ങളില്‍ മാറ്റം വരുംവിധം എന്തെങ്കിലും ശാരീരീകാസുഖം ബാധിച്ചിട്ടുണ്ടെങ്കിലും സെറിബ്രല്‍ പാള്‍സി കണ്ടെത്താന്‍ കൂടുതല്‍ സമയമെടുക്കും. കടുത്ത സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികളിലാണ് ഇത് കണ്ടെത്താന്‍ എളുപ്പം, ഇവരില്‍ ആദ്യ മാസത്തിനുള്ളില്‍ തന്നെ മിക്കവാറും രോഗം കണ്ടെത്തിയേക്കാം. ചിലരില്‍ ആദ്യവര്‍ഷത്തിനുള്ളില്‍ ഈ അസുഖം കണ്ടെത്തപ്പെടുമ്പോള്‍ അത്ര ഗുരുതരമല്ലാത്ത അവസ്ഥയിലുള്ളവരില്‍ 3-4 വയസുവരെ ഇത് കണ്ടെത്തിയില്ലെന്നുമിരിക്കും.
കുട്ടിയുടെ മാസങ്ങളോ വര്‍ഷങ്ങളോ എടുത്ത് വികസിക്കുന്ന അനൈച്ഛിക പ്രതികരണം, പേശീ ബലം, നില്പ്പുമിരിപ്പും, പേശീചലനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ പരിശോധിക്കും. പ്രഥമിക ചികിത്സകര്‍ക്ക് വിദഗ്ദ്ധരുടെ ഉപദേശം തേടേണ്ടി വരും. അല്ലെങ്കില്‍ തലച്ചോറിന്റെ രൂപം ലഭ്യമാക്കുന്ന എംആര്‍ഐ (മാഗ്നറ്റിക് റിസോണന്‍സ് ഇമേജിംഗ്), ക്രാനിയല്‍ അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ സി റ്റി സ്കാന്‍ മുതലായ പരിശോധനകള്‍ നിര്‍ദ്ദേശിക്കേണ്ടി വരും.
അകാലത്തില്‍ പിറന്ന കുട്ടിയാണെങ്കില്‍ നേരത്തേതന്നെ എം ആര് ഐ സ്കാന്‍ നടത്തിയാല്‍ തലച്ചോറിന് ക്ഷതമുണ്ടോയെന്ന് കണ്ടെത്താനായേക്കുമെങ്കിലും അതുണ്ടാക്കുന്ന ആഘാതം എത്രത്തോളമെന്ന് പ്രവചിക്കാന്‍ അപ്പോള്‍ കഴിഞ്ഞേക്കില്ല. കുട്ടിക്ക് സെറിബ്രല്‍ പാള്‍സി വരാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയാണെങ്കില്‍ ഒരു മാസം കഴിഞ്ഞാല്‍ തന്നെ ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ ആരംഭിക്കാം.
പരിശോധനകളും സ്കാനിംങ്ങും
സെറിബ്രല്‍ പാള്‍സിക്ക് സമാനമായ ലക്ഷണങ്ങളുള്ള മറ്റ് അസുഖങ്ങളല്ലെന്ന് ഉറപ്പാക്കാന്‍ ഇനി പറയുന്ന കൂടുതല്‍ പരിശോധനകള്‍ നടത്താവുന്നതാണ്.
സെറിബ്രല്‍ പാള്‍സിക്കുള്ള ചികിത്സ
കുട്ടി സ്വാഭാവികമായ വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തിലെക്ക് എത്തിയിട്ടില്ല എന്ന് ആദ്യം ശ്രദ്ധിക്കുന്നത് മാതാപിതാക്കളായിരിക്കും. ഏതെങ്കിലും വളര്‍ച്ചാ ഘട്ടം താമസിക്കുകയാണെങ്കില്‍ കുട്ടി കാര്യങ്ങള്‍ വൈകിതുടങ്ങുന്ന പ്രകൃതമാണെന്നും ക്രമേണ എല്ലാം പഠിക്കുമെന്നും മാതാപിതാക്കള്‍ വിചാരിച്ചേക്കാം. എന്നാല്‍ ഇത്തരത്തിലുള്ള വൈകലിനെക്കുറിച്ച് ശിശുരോഗ ചികിത്സകനെ അറിയിക്കേണ്ടതാണ്.
സെറിബ്രല്‍ പാള്‍സിക്ക് പരിഹാരം ഇല്ലെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ക്ക് വിവിധ ചികിത്സകള്‍ ലഭ്യമാണ്. സെറിബ്രല്‍ പാള്‍സിയുടെ തരത്തിലും സ്ഥാനത്തിലും തകരാറിന്റെ കാഠിന്യത്തിലും വ്യത്യാസം ഉള്ളതിനാല്‍ വിദഗ്ധ ചികിത്സകരുടെ ഒരു സംഘം ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികള്‍ക്കായി സമഗ്രമായ ചികിത്സാ പദ്ധതി തയ്യാറാക്കുന്നത്. ശിശുരോഗവിദഗ്ധന്, ഫിസിയോതെറാപ്പിസ്റ്റ്, ഓര്‍ത്തോറ്റിസ്റ്റ് (ബലക്കുറവുള്ള സന്ധികള്‍ക്ക് താങ്ങുകൊടുക്കാനും വൈകല്യങ്ങള്‍ പരിഹരിക്കാനും ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിദഗ്ധര്‍), സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പിസ്റ്റ് (സംസാരത്തിലേയും ഭാഷയിലേയും തകരാറുകള്‍ക്ക് ചികിത്സിക്കുന്ന വിദഗ്ധന്‍), ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് (ദൈനംദിന പ്രവര്‍ത്തികള്‍ സംബന്ധിച്ച് ചികിത്സ നല്കുന്നയാള്), ഭിന്നശേഷിയുള്ളവരെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍, മനഃശാസ്ത്രജ്ഞര്‍ തുടങ്ങിയവരെല്ലാം ഒരുമിച്ച് പ്രവര്‍ത്തിച്ച് കുട്ടിയെ രോഗലക്ഷണങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയുന്നത്ര സ്വയംപര്യാപ്തത നേടാനും സഹായിക്കുന്നു.
സെറിബ്രല്‍ പാള്‍സിയുള്ള കുട്ടിയെ പരിചരിക്കല്‍
ഒരു കുഞ്ഞ് പിറക്കുന്ന സമയം മാതാപിതാക്കളുടെ ജീവിതത്തില്‍ പ്രത്യാശയും ആകാംഷയും സന്തോഷവും നിറയ്ക്കപ്പെടുന്ന കാലമാണ്. എന്നാല്‍ ആ കുട്ടിക്ക് സെറിബ്രല്‍ പാള്‍സിയുണ്ട് എന്ന് മാതാപിതാക്കള്‍ അറിയുന്നതോടെ അവര്‍ തകര്‍ന്നുപോകുന്നു. അതോടെ ഭാവിയെക്കുറിച്ചുള്ള മാതാപിതാക്കളുടെ കാഴ്ചപ്പാട് ആകെ മാറിപ്പോകുകയും ചെയ്യുന്നു. ഒരു പക്ഷെ കുറച്ച് സമയം എടുത്തേക്കാം, എന്നിരുന്നാലും അവര്‍ അപ്രതീക്ഷിതമായ ഈ സാഹചര്യത്തെ വിജയകരമായി അഭിമുഖീകരിക്കാനും അടുത്ത ചുവടുവെയ്ക്കാനും പഠിക്കേണ്ടതുണ്ട്. ഇക്കൂട്ടത്തില്‍ ആദ്യത്തേത് എത്രയും നേരത്തേയുള്ള ഇടപെടലിനും ആവശ്യമായ ചികിത്സ നേടുന്നതിനും സഹായകരമാകുന്ന തരത്തില്‍ കുട്ടിയുടെ അവസ്ഥയെക്കുറിച്ച് വ്യക്തമായി മനസിലാക്കുക എന്നതാണ്.
സെറിബ്രല്‍ പാള്‍സിയുള്ള ഒരു കുട്ടിയെ പരിചരിക്കുക എന്നതും ജീവിതത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതും വളരെ പ്രയാസമുള്ളതും അത്യധികമായ പ്രയത്നം ആവശ്യമുള്ളതുമായ കാര്യമാണ്, എന്നാല്‍ അതില്‍ നിങ്ങള്‍ക്ക് ഒരു പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യാം. നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയുടെ ഏറ്റവും മികച്ച വക്താവും പിന്തുണയും ആകാന്‍ കഴിയും. സെറിബ്രല്‍ പാള്‍സിയെക്കുറിച്ചുള്ള അറിവ് നിങ്ങളെ സാധ്യമായ എല്ലാ വഴിക്കും കുട്ടിയെ സഹായിക്കാന്‍ തയ്യാറാകുന്ന തരത്തിലേക്ക് ആക്കിതീര്‍ക്കും. നിങ്ങള്‍ക്ക് നിങ്ങള്‍ പഠിച്ച കാര്യങ്ങളും നിങ്ങളുടെ അനുഭവങ്ങളും പങ്കുവെയ്ക്കാന്‍ സാധിക്കുന്ന ഒരു സഹായക സംഘത്തില്‍ പങ്കാളിയാകുകയും മറ്റ് മാതാപിതാക്കളില്‍ നിന്ന് അവരുടെ അനുഭവങ്ങള്‍ മനസിലാക്കി പഠിക്കുകയും ചെയ്യുക എന്നതും സഹായകരമാകും.
സെറിബ്രല്‍ പാള്‍സിയുള്ളവര്‍ക്ക് ജീവിത വിജയം നേടുന്നതിനുള്ള സാധ്യതകള്‍ പരമാവധി വര്‍ധിപ്പിക്കുക
സെറിബ്രല്‍ പാള്‍സി മെച്ചപ്പെടാത്തതും നിലവില്‍ ചികിത്സയില്ലാത്തതുമായ ഒരു അവസ്ഥയാണ്. എന്നിരുന്നാലും സെറിബ്രല്‍ പാള്‍സിയുള്ള വ്യക്തികള്‍ അവരുടെ കഴിവുകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും തങ്ങളുടെ ജീവിതാഭിലാഷങ്ങള്‍ എങ്ങനെ സാക്ഷാത്ക്കരിക്കാമെന്നും പഠിക്കുകയും ജീവിതത്തില്‍ നിരവധി വെല്ലുവിളികളെ സധൈര്യം നേരിട്ട് വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. സെറിബ്രല്‍ പാള്‍സിയുള്ള വ്യക്തികള്‍ക്ക് അവരുടെ പഠനപ്രവര്‍ത്തനങ്ങളും വിനോദവൃത്തികളും താല്പര്യമുളള കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിനും കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും സഹായിക്കുന്നതിനായി ഇപ്പോള്‍ നിരവധി ബദല്‍ മാര്‍ഗങ്ങളും പുരധിവാസ, സംരക്ഷണ, സഹായക പദ്ധതികളും ഉപകരണങ്ങളും മറ്റുമുണ്ട്. സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികള്‍ ആദ്യത്തെ വിലയിരുത്തലുകള്‍ക്കും വളരെ അപ്പുറം പോകും എന്നതിന് തെളിവുകളുണ്ട്. നടക്കാന്‍ കഴിവില്ലാത്തത് എന്ന് രോഗപരിശോധനയില്‍ കണ്ടെത്തപ്പെട്ട ഒരു കുട്ടി, അല്ലെങ്കില്‍ നടക്കാന്‍ പഠിച്ചിട്ടില്ലാത്ത ഒരു കുട്ടി പര്‍വ്വതാരോഹണം വരെ നടത്തയിട്ടുണ്ട്. ഒരിക്കലും ആശയവിനിമയം നടത്തില്ലെന്ന് കരുതിയിരുന്ന മറ്റു ചിലരാകട്ടെ പുസ്തകങ്ങള്‍ എഴുതുകയും വലിയ വലിയ അറിവുകള്‍ അവതരിപ്പിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്തിട്ടുണ്ട്.
മാതാപിതാക്കള്‍ക്ക് ഈ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടൊരു പങ്കുവഹിക്കാനാകും. ഒരു മികച്ച ജീവിതം നയിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തില്‍ അവര്‍ക്ക് അവരുടെ താല്പര്യങ്ങള് പിന്തുടരുന്നതിനും സുപ്രധാന ജീവിതശേഷി കൈവരിക്കുന്നതിനും മാതാപിതാക്കള്‍ക്ക് അവരെ സഹായിക്കാനാകും.
സെറിബ്രല്‍ പാള്‍സി വിവിധ തരം
സെറിബ്രല്‍പാള്‍സി നാല് തരമുണ്ട്.
എന്താണ് ഡിസ്ലെക്സിയ?
വായിക്കാനുള്ള കഴിവിനേയും ഭാഷ രൂപപ്പെടുത്തു പ്രക്രിയയേയും ബാധിക്കുന്ന ഒരു പ്രത്യേകതരം പഠനവൈകല്യമാണ് ഡിസ്ലെക്സിയ. ഡിസ്ലെക്സിയ ഉള്ള കുട്ടികള്‍ക്ക് വായിക്കുന്നതിനും എഴുതുന്നതിനും അക്ഷരവിന്യാസത്തിനും (സ്പെല്ലിംഗ്) സംസാരിക്കുന്നതിനും പ്രയാസമുണ്ടാകും. ഡിസ്ലെക്സിയ ചില ശേഷികളേയും കഴിവുകളേയും ബാധിച്ചേക്കാമെങ്കിലും അതിന് കുട്ടിയുടെ പൊതുവിലുള്ള ബുദ്ധിനിലയുമായി ബന്ധമുണ്ടായിരിക്കില്ല.
ഡിസ്ലെക്സിയയുടെ തീവ്രത ഓരോ കുട്ടിയിലും വ്യത്യസ്തമായേക്കാം. ചില കുട്ടികള്‍ക്ക് വായിക്കാനും എഴുതാനും പ്രയാസം ഉണ്ടാകും, ചിലര്‍ക്ക് പുതിയ വാക്കുകളും അര്‍ത്ഥങ്ങളും പഠിക്കാനുള്ള ശേഷിയുണ്ടാകില്ല, മറ്റു ചിലര്‍ക്കാകട്ടെ വ്യാകരണത്തിന്റെ കാര്യത്തിലും പുതിയ ഭാഷയുടെ കാര്യത്തിലുമായിരിക്കും ബുദ്ധിമുട്ട് അനുഭവപ്പെടുക. ഭാഷ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലുണ്ടാകുന്ന പ്രയാസം മൂലം കുട്ടി പഠനസംബന്ധമായ കാര്യങ്ങളില്‍ മന്ദഗതിക്കാരനായേക്കാം. ഡിസ്ലെക്സിയ മറ്റ് തരം പഠനവൈകല്യങ്ങളായ എ ഡി എച്ച് ഡി, ഓട്ടിസം മുതലായവയ്ക്കൊപ്പവും ഉണ്ടാകാം.
ഡിസ്ലെക്സിയയുടെ സൂചനകള്‍ എന്തൊക്കെ ?
മാതാപിതാക്കളില്‍ ഭൂരിപക്ഷത്തിനും കുട്ടി സ്കൂളില്‍ പോകാന്‍ തുടങ്ങിയതിന് ശേഷം മാത്രമേ ഡിസ്ലെക്സിയയുടെ സൂചനകള്‍ മനസിലാക്കാനാക്കു.
നഴ്സറി സ്കൂള്‍ (പ്രീസ്കൂള്‍ ) : കുട്ടിക്ക് താഴെ പറയുന്ന കാര്യങ്ങളില്‍ പ്രയാസം ഉണ്ടാകാം.
പ്രെെമറി & മിഡില്‍ സ്കൂള്‍ : കുട്ടിക്ക് താഴെ പറയുന്ന കാര്യങ്ങളില്‍ പ്രയാസം ഉണ്ടാകാം.
കൗമാരത്തിലുള്ളവര്‍ :
ഈപ്രായങ്ങളിലുള്ളവര്ക്ക് താഴെ പറയു കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം
ഡിസ്ലെക്സിയയ്ക്ക് എന്താണ് കാരണം?
ഗവേഷകര്‍ ഇപ്പോഴും ഡിസ്ലെക്സിയയുടെ കൃത്യമായ കാരണം തിരിച്ചറിഞ്ഞിട്ടില്ല. എന്നിരുന്നാലും ഒരു കുട്ടിയിലെ ജീനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിലെ വ്യത്യാസങ്ങളുമാണ് ഡിസ്ലെക്സിയയ്ക്ക് കാരണമെന്ന് അവര്‍ നിരീക്ഷിക്കുന്നു.
ഡിസ്ലെക്സിയ എങ്ങനെ കണ്ടെത്താം?
ഡിസ്ലെക്സിയ കണ്ടെത്തുന്നതിനായി മാത്രമായുളള പ്രത്യേക പരിശോധനയൊന്നും നിലവിലില്ല, അതിനാല്‍ ഒരു സംഘം വിദഗ്ധര്‍ ഒത്തൊരുമിച്ച് ലക്ഷണങ്ങള്‍ വിലയിരുത്തി കുട്ടിയുടെ അവസ്ഥ ഡിസ്ലെക്സിയ ആണോയെന്ന് നിര്‍ണയിക്കുകയാണ് ചെയ്യുന്നത്. കുട്ടിക്ക് എ ഡി എച്ച് ഡി, പഠനവൈകല്യങ്ങള്‍, പഠന പ്രക്രിയയെ ബാധിക്കുന്ന മറ്റ് പ്രശ്നങ്ങള്‍ എന്നിവയെന്തെങ്കിലും ഉണ്ടോ എന്ന് നിശ്ചയിക്കുന്നതിനായുള്ള പരിശോധനകളും വിദഗ്ധര്‍ നടത്തും. ആയതിനാല്‍ താഴെ പറയു ചില കാര്യങ്ങളും രോഗം കണ്ടെത്തുന്നതിനായി കണക്കിലെടുക്കും :
ഡിസ്ലെക്സിയയ്ക്ക് ചികിത്സ നേടല്‍
വിദ്യാഭ്യാസപരമായ സവിശേഷ സമീപനങ്ങളും ടെക്നിക്കുകളും ഉപയോഗിച്ചാണ് ഡിസ്ലെക്സിയ ചികിത്സിക്കുന്നത്. നേരത്തേയുള്ള കണ്ടെത്തലും ശരിയായ ഇടപെടല്‍ പരിപാടികളും ഡിസ്ലെക്സിയെ അതിജീവിക്കാന്‍ കുട്ടിയെ സഹായിക്കും. ഇടപെടല്‍ പരിപാടികളില്‍ ചിലത് താഴെ പറയുന്നു:
ശ്രദ്ധിക്കുക :
ഡിസ്ലെക്സിയ ചികിത്സിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും ?
ഡിസ്ലെക്സിയ കുട്ടിക്കാലത്തുതെ കണ്ടെത്തപ്പെട്ടില്ലെങ്കില്‍ അത് പ്രബലപ്പെടുകയും കുട്ടി പ്രായപൂര്‍ത്തി യിലേക്ക് വളരുമ്പോള്‍ പഠന പ്രക്രിയയിലും ഭാഷാപരമായ ശേഷിയിലും ആഘാതം ഉണ്ടാക്കുകയും ചെയ്യും.
ചികിത്സിച്ചില്ലെങ്കില്‍ ഡിസ്ലെക്സിയ താഴെപറയുന്ന ചില പ്രശ്നങ്ങള്‍ക്ക് കാരണമാകാം.
ഡിസ്ലെക്സിയ ഉള്ള കുട്ടിയെ പരിചരിക്കല്‍
ഡിസ്ലെക്സിയ ഉള്ള കുട്ടിയെ പരിചരിക്കുക എന്നത് മാതാപിതാക്കള്‍ക്ക് കുറച്ച് മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കാം. എന്നാല്‍ ഈ അവസ്ഥയെക്കുറിച്ചുള്ള ശരിയായ അവബോധവും അറിവും നേടിയാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ ഈ അവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കുന്നതിനും ബുദ്ധിമുട്ടുകളെ മറികടക്കുന്നതിനും സഹായിക്കാനാകും.
നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ സഹായിക്കാനായി ചെയ്യാനാകുന്ന ചില കാര്യങ്ങള്‍ താഴെ പറയുന്നു.
സ്നേഹിക്കപ്പെടുകയും വാത്സല്യം അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു കുട്ടി വളരെ സുരക്ഷിതനായിരിക്കും. അതിനാല്‍ നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രകടിപ്പിക്കുക, കുട്ടിയെ അവന്റെ / അവളുടെ പരിശ്രമത്തിന്റെ പേരില്‍ പ്രശംസിക്കുക. അതുപോലെ തന്നെ കുട്ടികളെ അവരുടെ ദൗര്ബല്യങ്ങളില്ല, അവരുടെ ശേഷികളില്‍ ശ്രദ്ധയൂന്നാന്‍ പ്രോത്സാഹിപ്പിക്കുക. ഇതൊക്കെ അവരെ അവരുടെ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സഹായിക്കും.
മുതിര്‍ന്നവരിലെ ഡിസ്ലെക്സിയ
നിങ്ങള്‍ക്ക് ഡിസ്ലെക്സിയ ഉണ്ടെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ടെങ്കില് , അല്ലെങ്കില്‍ കുട്ടിക്കാലം മുതല്‍ നിങ്ങള്‍ക്ക് ഇതിനെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അധീരനാകരുത്. ഇത് മുതിര്‍ന്ന പ്രായത്തിലും ചികിത്സിക്കാനാകുന്ന ഒരു അവസ്ഥയാണ്. നിങ്ങള്‍ക്ക് ഡിസ്ലെക്സിയ ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ ഒരു വിദഗ്ധന്റ്െ സഹായം തേടുക.അതുപോലെ തന്നെ നിങ്ങള്‍ക്ക് സഹായത്തിനായി നിങ്ങളുടെ കുടുംബാഗങ്ങളേയും സുഹൃത്തുക്കളേയും സമീപിക്കാവുന്നതുമാണ്.
എന്താണ് പഠന വൈകല്യം
വിവരങ്ങള്‍ സ്വീകരിക്കാനും സംസ്ക്കരിക്കാനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാ നുമുള്ള തലച്ചോറിന്റെ, ശേഷിയെ ബാധിക്കുന്ന ഒരു നാഡീസംബന്ധമായ അവസ്ഥയാണ് പഠന വൈകല്യം. പഠന വൈകല്യമുള്ള ഒരു കുട്ടിക്ക് വായിക്കാനും എഴുതാനും സംസാരിക്കാനും കേള്‍ക്കനും കണക്കിലെ സിദ്ധാന്തങ്ങളും മറ്റും മനസിലാക്കാനും പൊതുവായ ധാരണശേഷിക്കും ബുദ്ധിമുട്ടുണ്ടായേക്കാം. പഠന വൈകല്യങ്ങളില്‍ ഡിസ്ലെക്സിയ, ഡിസ്പ്രാക്സിയ, ഡിസ്കാല്ക്കുലിയ, ഡിസ്ഗ്രാഫിയ എന്നിങ്ങനെയുള്ള ഒരു കൂട്ടം തകരാറുകള്‍ ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തിലെ ഒരോ തരം തകരാറും മറ്റേതിനെങ്കിലുമൊപ്പവും ഉണ്ടായേക്കാം.
ശ്രദ്ധിക്കുക : പഠന വൈകല്യം ശാരീരികമോ മാനസികമോ ആയ രോഗം, സാമ്പത്തിക സ്ഥിതി, സാംസ്ക്കാരിക പശ്ചാത്തലം മുതലായവ മൂലമൊന്നും ഉണ്ടാകില്ല. ഇത് കുട്ടി ദുര്‍ബലനോ മടിയനോ ആണെന്നതിന്റെ സൂചനയും അല്ല
പഠന വൈകല്യത്തിന്റെ നിര്‍വ്വചനങ്ങള്‍
പഠന വൈകല്യം സംബന്ധിച്ച് യുഎസ് ഗവണ്മെന്റിന്റെ പൊതുജന നിയമം 94-142 ല്‍ കൊടുത്തിരിക്കുന്ന നിര്‍വ്വചനമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്:
'പ്രത്യേകമായ പഠന വൈകല്യം എന്നാല്‍ പറയപ്പെട്ടതോ എഴുതപ്പെട്ടതോ ആയ ഭാഷ മനസിലാക്കുന്നതും, പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന മനശാസ്ത്ര പ്രക്രിയകളില്‍ ഒന്നിനോ ഒന്നില്‍ കൂടുതലിനോ ഉണ്ടാകുന്നതുമായ തകരാറൊണ്. ഇത് ശ്രദ്ധിച്ചു കേള്‍ക്കല്‍, സംസാരിക്കല്‍, വായിക്കല്‍, അക്ഷരവിന്യാസം, കണക്ക് ചെയ്യല്‍ എന്നിവയ്ക്കുള്ള കഴിവ് കുറവായി പ്രത്യക്ഷപ്പെട്ടേക്കാം.
ഈ സാങ്കേതികപദത്തില്‍ ധാരണാശേഷിയിലുള്ള വൈകല്യങ്ങള്‍ തലച്ചോറിന് പരിക്ക്, തലച്ചോറിന്റെ പ്രവര്‍ത്തനത്തിലെ ചെറിയ തകരാറ്, ഡിസ്ലെക്സിയ, കേന്ദ്രനാഡീവ്യൂഹത്തിന്റെ തകരാറ് മൂലം ഉണ്ടാകുന്ന ഭാഷാപരമായ പ്രശ്നം മുതലായവയും ഉള്‍പ്പെടുന്നു.
ഈ സാങ്കേതിക പദത്തില്‍ കാഴ്ചശക്തി, കേള്‍വി ശക്തി, ചലന ശേഷിയിലെ തകരാറുകള്‍, ബുദ്ധിമാന്ദ്യം, വൈകാരികമായ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ പാരിസ്ഥിതികമോ സാംസ്ക്കാരികമോ സാമ്പത്തികമോ ആയ പ്രതികൂല സാഹചര്യങ്ങള്‍ എന്നിവകൊണ്ട് പഠന പ്രശ്നങ്ങള്‍ ഉള്ള കുട്ടികള്‍ ഇതില്‍ ഉള്പ്പെമടുന്നില്ല.'
കടപ്പാട് : (ഫെഡറല്‍ രജിസ്റ്റര്‍, 1977, പുറം. 65083) (കാരന്ത്,2002)
എന്തൊക്കെയാണ് പഠനവൈകല്യം അല്ലാത്തത്
ചില കുട്ടികള്‍ വളരെ സാവധാനത്തില്‍ പഠിക്കുന്നവരായിട്ടായിരിക്കാം അവരുടെ വിദ്യാഭ്യാസ കാലം ആരംഭിക്കുന്നത്. എന്നാല്‍ ഇവര്‍ ക്രമേണ സാധാരണ വേഗത്തില്‍ പഠിക്കാനും അവരുടെ പാഠങ്ങളെയും മറ്റ് പ്രവര്‍ത്തനങ്ങളേയും വിജയകരമായി അഭിമുഖീകരിക്കാനുമുള്ള ശേഷി നേടുകയും ചെയ്യും.
ചില കുട്ടികള്‍ ചില പ്രത്യേകതരം പഠനങ്ങളില്‍ താല്പളര്യമുള്ളവരായേക്കില്ല (പുതിയ ഭാഷ പഠിക്കല്‍, ചില പ്രത്യേക പ്രവര്ത്ത നങ്ങള്‍ അല്ലെങ്കില്‍ പാഠ്യവിഷയങ്ങള്‍), അല്ലെങ്കില്‍ കായികവി നോദങ്ങളിലോ വീടിന് പുറത്തുള്ള പ്രവര്‍ത്തികളിലോ താല്പര്യമുള്ളവരായേക്കില്ല. ഈ സ്വഭാവങ്ങള്‍ കാണിക്കുന്നത് കുട്ടിയുടെ താല്പര്യങ്ങളെയാണ് അല്ലാതെ അവ പഠനവൈകല്യത്തിന്റെ സൂചനകളല്ല.
'അപമാനം, പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാതെപോകല്, പഠനവൈകല്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മുതലായവ ഇപ്പോഴും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും മറികടക്കാനാകാത്ത കടുത്ത പ്രതിബന്ധമായി നില്ക്കുന്നു. പഠനവൈകല്യം പരിഗണിക്കപ്പെടാതെ, അല്ലെങ്കില്‍ അഭിസംബോധനചെയ്യപ്പെടാതെ പോകുകയാണെങ്കില്‍ ആത്മാഭിമാനക്കുറവ് മൂലം ഞെരുങ്ങുന്ന, പ്രതികൂല പ്രതീക്ഷയക്ക് വിധേയമാക്കപ്പെടുന്ന, സ്വന്തം സ്വപ്നങ്ങളെ പിന്തുടരുതിന് ശേഷികുറഞ്ഞ ദശലക്ഷക്കണക്കിന് ആളുകള്‍ ഈ പറഞ്ഞ അവസ്ഥയില്‍ പുറന്തള്ളപ്പെടാനുള്ള സാധ്യതയുണ്ട്.-ജയിംസ് എച്ച്. വെന്ഡോര്ഫ്, എക്സിക്യൂട്ടിവ് ഡയറക്റ്റര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ലേണിംഗ് ഡിസെബിലിറ്റി
പഠനവൈകല്യങ്ങള്ക്ക് എന്താണ് കാരണം ?
വിദഗ്ധര്‍ പറയുന്നത് പഠന വൈകല്യങ്ങള്‍ക്ക് സവിശേഷമായ ഒരൊറ്റ കാരണം ഇല്ല എന്നാണ്. എന്നിരുന്നാലും പഠന വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന ചില ഘടകങ്ങള്‍ ഉണ്ട്.
പഠനവൈകല്യങ്ങളുടെ സൂചനകള്‍ എന്തെല്ലാം
സാധാരണ ശാരീരിക വളര്‍ച്ചയില്‍ കുട്ടി ഒരു കൂട്ടം അടിസ്ഥാന ഗ്രഹണശേഷിയും ചലനശേഷിയും കൈവരിക്കുമെന്ന് പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നു. ഈ ശേഷികള്‍ വികസിച്ചുവരുന്ന കാര്യത്തില്‍ ഏതെങ്കിലും തലത്തിലുള്ള ശ്രദ്ധേയമായ കാലതാമസമോ ഇടവേളയോ ഉണ്ടാകുന്നു എങ്കില്‍ അത് പഠനവൈകല്യത്തിന്റെ സൂചനയായേക്കാം. അവസ്ഥ ഏതാണെന്ന് കണ്ടെത്തുന്നതിനായി ഗവേഷണം ചെയ്യപ്പെട്ടതും തെളിയിക്കപ്പെട്ടതുമായ ഒരു കൂട്ടം പരിശോധനകളും വിലയിരുത്തലുകളും
നടത്തേണ്ടതുണ്ട്.
ശ്രദ്ധിക്കുക : പൊതുവില്‍ സ്കൂളില്‍ പോകുന്ന പ്രായത്തിലുള്ള കുട്ടികളില്‍ അമ്പത് ശതമാനം പേരും
പഠനവൈകല്യങ്ങളുള്ളവരാണെന്ന് കണ്ടുവരുന്നു.
പഠനവൈകല്യമുള്ള കുട്ടികളില്‍ എ ഡി എച്ച് ഡിയും ഉണ്ടായേക്കാം.
പഠന വൈകല്യത്തിന്റ്െ സൂചനകളില്‍ ഓരോ ഘട്ടത്തിലും ചെറിയ വ്യത്യാസം കണ്ടേക്കാം.
പ്രീ സ്കൂള്‍: കുട്ടിക്ക് പ്രീ സ്കൂള്‍ ഘട്ടത്തില്‍ താഴെ പറയുന്ന ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം.
പ്രെെമറി സ്കൂള്‍ : ഈ ഘട്ടത്തില്‍ കുട്ടിക്ക് താഴെ പറയുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം.
മിഡില്‍ സ്കൂള്‍ : ഈ ഘട്ടത്തില്‍ കുട്ടിക്ക് താഴെപറയുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം.
ഹൈസ്ക്കൂള് : ഈ ഘട്ടത്തില്‍ കുട്ടിക്ക് താഴെപറയുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം.
ശ്രദ്ധിക്കുക: പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് പഠനത്തിന്റെ ചില മേഖലകളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ തന്നെ അവര്‍ക്ക് താല്പര്യമുള്ള ചില മേഖലകളില്‍ വളരെ മികച്ച അഭിരുചിയും മിടുക്കും പ്രതിഭയും ഉണ്ടായേക്കും. മിക്കവാറും നമ്മള് തകരാറുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും കുട്ടിയുടെ പ്രതിഭയും മിടുക്കും അവഗണിക്കുകയുമാണ് ചെയ്തുവരുന്നത്. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന ഈ കഴിവുകളെ മാതാപിതാക്കളും അദ്ധ്യാപകരും തിരിച്ചറിയുകയും അതിനെ പിന്തുടരാന് കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം എത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
പഠനവൈകല്യം എങ്ങനെ കണ്ടെത്താം ?
പഠനവൈകല്യം കണ്ടെത്തുക എന്നത് സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ഇതിന്റെ ഒന്നാം ഘട്ടം യഥാര്‍ത്ഥ തകരാറായ പഠനവൈകല്യത്തെ മറച്ച് പിടിച്ചേക്കാവുന്ന കാഴ്ച, കേള്‍വി, വളര്‍ച്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉറപ്പാക്കുകയാണ്. ഒരിക്കല്‍ ഈ പരിശോധനകള്‍
പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, മനഃശാസ്ത്ര വിദ്യാഭ്യാസ വിലയിരുത്തല്‍ ഉപയോഗിച്ച് പഠനവൈകല്യം കണ്ടെത്തും. ഇതില്‍ ബുദ്ധിപരമായ കഴിവും വിദ്യാഭ്യാസപരമായ നേട്ടങ്ങളും പരിശോധിക്കും.
പഠനവൈകല്യങ്ങള്ക്ക് ചികിത്സനേടല്
പഠനവൈകല്യം ചികിത്സിക്കാവുന്ന ഒരവസ്ഥയാണ്. കുട്ടിക്ക് വായിക്കാന്‍, എഴുതാന്‍ അല്ലെങ്കില്‍ പഠിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന കാര്യം ആദ്യം മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും ശ്രദ്ധയിലാണ് പതിയുക. നിങ്ങളുടെ കുട്ടിക്ക് ഏതെങ്കിലുമൊരു പഠനവൈകല്യം ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ പരിപാടികള്‍ക്കായി (ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം) അല്ലെങ്കില്‍ തെറാപ്പിക്കായി ഒരു മാനസികാരോഗ്യ വിദഗ്ധന്റേയോ അല്ലെങ്കില്‍ പരിശീലനം നേടിയിട്ടുള്ള സ്പെഷ്യലിസ്റ്റിന്റേയോ സഹായം തേടുക.
ശ്രദ്ധിക്കുക : പഠനവൈകല്യം നേരത്തേ കണ്ടെത്തുന്നത് ചികിത്സയിലും തെറാപ്പിയിലും കുട്ടിക്ക് കൂടുതല്‍ ഗുണം ചെയ്യും. അതേ സമയം ഈ അവസ്ഥയെ അവഗണിക്കുന്നത് പഠനവൈകല്യത്തെ വിജയകരമായി അഭിമുഖീകരിക്കുന്നതിനുള്ള കുട്ടിയുടെ ശേഷിയെ ബാധിച്ചേക്കാം.
നിങ്ങളുടെ കുട്ടിക്ക് പഠനവൈകല്യം ഉണ്ടെങ്കില്‍ കുട്ടിയുടെ ഡോക്ടര്‍, അല്ലെങ്കില്‍ സ്കൂള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തേക്കാം:
പഠന വൈകല്യങ്ങള്‍ ചികിത്സിക്കുതിനുള്ള വിദഗ്ധര്‍
ഒരു സംഘം സ്പെഷ്യലിസ്റ്റുകള്‍ നടത്തു തുടര്‍ച്ചായ വിവിധ പരിശോധനകളിലൂടെയാണ് പഠനവൈകല്യം കണ്ടെത്തുത്. താഴെപറയുന്ന വിദഗ്ധര്‍ക്ക് ഒരു കുട്ടിയിലെ പഠനവൈകല്യം കണ്ടെത്തുന്നതിനും അത് ചികിത്സിക്കുന്നതിനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനാകും.
ശിശുനാഡീരോഗ ചികിത്സകന് (പീഡിയാട്രിക് ന്യൂറോളജിസ്റ്റ്) : കുട്ടിയുടെ മുന്‍കാല ചികിത്സക
ളുടെ ചരിത്രം വിശദമായി രേഖപ്പെടുത്തുകയും ഹൈപ്പോതൈറോഡിസം, അധികമായി ഈയം (ലെഡ്) ഉള്ളില്‍ ചെന്നതുമൂലംദീര്ഘകകാലമായി തുടരുന്ന വിഷബാധ, സെറിബ്രല്‍ പാള്‍സി, വില്‍സണ്‍സ് ഡിസീസ്, എഡിഎച്ച്ഡി തുടങ്ങിയ നാഡീസംബന്ധമായ തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കാന്സമഗ്രമായ ഒരു ശാരീരിക പരിശോധന നടത്തുകയും ചെയ്യും. സ്കൂളിലും വീട്ടിലുമുള്ള പെരുമാറ്റപരമായ പ്രശ്നങ്ങള്‍ പരിശോധിക്കും.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കുട്ടിയുടെ ബുദ്ധിശക്തി സംബന്ധിച്ച പ്രവര്ത്ത്നങ്ങള് സാധാരണ നിലയിലാണോ എന്ന് നിശ്ചയിക്കുന്നതിനായി (വെസ്ലര് ഇന്റലിജന്‍സ്! സ്കെയില്‍ ഫോര്‍ ചില്‍ഡ്രന്‍ പോലുള്ള) സവിശേഷമായ ബുദ്ധിശക്തി പരിശോധനകള്‍ നടത്തും.ഇതുവഴി കുട്ടിയുടെ ബുദ്ധിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന ഉറപ്പാക്കാം. ഇതുവഴി അക്കാദമിക് പഠനത്തെ ബാധിക്കാവുന്ന ബുദ്ധിപരമായ വളര്‍ച്ചാക്കുറവ്,
ബോര്‍ഡര്‍ ലൈന്‍ മെന്റല്‍ ഡിസബിലിറ്റി തുടങ്ങിയ കാര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാം.
കൗണ്‍സിലര്‍ : കൗണ്‍സിലര്‍ കുട്ടിയുടെ പെരുമാറ്റം മനസിലാക്കാന്‍ സഹായിക്കുകയും എന്തെങ്കിലും പെരുമാറ്റപരമായ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. അതുപോലെ തന്നെ സ്കൂളിലെ അല്ലെങ്കില്‍ വീട്ടിലെ മോശം സാഹചര്യം മൂലം ഉണ്ടായിട്ടുള്ള എന്തെങ്കിലും പ്രശ്നം നിലനില്‍ക്കുന്നുണ്ടോ, അല്ലെങ്കില്‍ എന്തെങ്കിലും വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കും. ഇവയൊക്കെ കുട്ടിയുടെ സ്കൂളിലെ പഠനപരമായ പ്രകടനത്തെ ബാധിക്കുന്ന കാര്യങ്ങളായേക്കാം.
സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍ : കണക്ക്, വായന, സ്പെല്ലിംഗ്, എഴുത്തുഭാഷ തുടങ്ങിയ മേഖലകളിലുള്ള കുട്ടിയുടെ പ്രകടനം അളക്കുന്നതിനായി സ്പെഷല്‍ എഡ്യൂക്കേറ്റര്‍ പൊതുവില്‍ സ്വീകാര്യമായിട്ടുള്ള വിവിധ സ്റ്റാന്ഡേ ര്‍ഡ് എഡ്യൂക്കേഷന്‍ ടെസ്റ്റുകള്‍ നടത്തി കുട്ടിയുടെ മൊത്തത്തിലുള്ള പഠനപരമായ നേട്ടങ്ങള്‍ വിലയിരുത്തും. പഠനപരമായ നേട്ടങ്ങള്‍ കുട്ടിയുടെ പ്രായത്തേക്കാള്‍ അല്ലെങ്കില്‍ യഥാര്‍ത്ഥ സ്കൂള്‍ ഗ്രേഡിനേക്കാള്‍ രണ്ടുവര്‍ഷം താഴെയായുള്ളതാണെങ്കില് അത് കുട്ടിക്ക് പ്രത്യേകമായ ഒരു പഠനവൈകല്യം ഉണ്ടെന്ന് സൂചിപ്പിക്കുന്നു.
പീഡിയാട്രീഷ്യന്‍ : പഠനവൈകല്യം വളരെ നേരത്തേ കണ്ടെത്താന്‍ പീഡിയാട്രീഷ്യന്‍ കഴിയും. പീഡിയാട്രീഷ്യന്‍ കുട്ടിയുടെ സ്കൂളിലെ പ്രകടനം സംബന്ധിച്ച് ചോദിച്ചറിയുകയും കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പഠന വൈകല്യം ഉണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ അവന്റെ/ അവളുടെ മാനസികവിദ്യാഭ്യാസപരമായ വിലയിരുത്തല്‍ നടത്താന്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും വേണം.
പീഡിയാട്രീഷ്യന്‍ മാതാപിതാക്കളേയും ക്ലാസ് ടീച്ചറേയും കുട്ടിയുടെ പ്രശ്നപരിഹാരത്തിനായുള്ള റെമഡിയല്‍ എഡ്യൂക്കേഷന്റെ പ്രയോജനത്തെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്താനുമാകും.
ശിശു മനോരോഗവിദഗ്ധന് : ഇദ്ദേഹം കുട്ടിയില്‍ എഡിഎച്ച്ഡിയുടെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും, കാരണം അത് ഏതുതരത്തിലുള്ള പഠനവൈകല്യത്തിനൊപ്പവും ഉണ്ടായേക്കാം. അതുപോലെ തന്നെ പഠനപ്രവര്‍ത്തനങ്ങള്‍ മോശമാകുന്നതിന് കാരണമായേക്കാവുന്ന മറ്റെന്തെങ്കിലും തകരാറുകള്‍ കുട്ടിക്ക് ഉണ്ടോയെന്നും ശിശു മനോരോഗവിദഗ്ധന് (ചൈല്‍ഡ് സൈക്യാട്രിസ്റ്റ്) പരിശോധിക്കും.
ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് : കുട്ടിയുടെ നില്‍പ്പിലും ഇരിപ്പിലും മറ്റും കാണപ്പെടുന്ന ബുദ്ധിമുട്ട്, ചലനം, ചലനവും കാഴ്ചയും തമ്മിലുള്ള ബന്ധം, കൈയ്യക്ഷരം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും.
എന്താണ് ഡിസ്പ്രാക്സിയ ?
ശൈശവത്തില്‍ ആരംഭിക്കുന്നതും ദീര്‍ഘ കാലം തുടരുന്നതുമായ നാഡീസംബന്ധമായ വളര്‍ച്ചാ
തകരാറാണ് ഡിസ്പ്രാക്സിയ. തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ തരത്തില്‍ എത്തിച്ചേരാത്തതിനാല്‍ സൂക്ഷ്മവും സ്ഥൂലവുമായ ശരീര ചലനങ്ങളേയും ചലനങ്ങളുടെ ഏകോപനത്തേയും ബാധിക്കുന്നു എതാണ് ഈ അവസ്ഥയിലൂടെ സംഭവിക്കുന്നത്. ഡിസ് പ്രാക്സിയയുള്ള കുട്ടികള്‍ക്ക് പല്ല് ബ്രഷ് ചെയ്യുക, ഷൂസിന്റെ ലെയ്സ് കെട്ടുക, വസ്തുക്കള്‍ മുറുകെ പിടിക്കുക, സാധനങ്ങള്‍ നീക്കുകയും ക്രമപ്പെടുത്തിവെയ്ക്കുകയും ചെയ്യുക, ശരിയായ രീതിയില്‍ നില്‍ക്കുകയും ഇരിക്കുകയും ചെയ്യുക തുടങ്ങിയ ചെറു പേശികളുടെ ചലനം ഏകോപിപ്പിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടും. ഡിസ്പ്രാക്സിയ പലപ്പോഴും ഡിസ്ലെക്സിയ, ഡിസ്കാല്ക്കുലിയ, എ ഡി എച്ച് ഡി തുടങ്ങിയ മറ്റ് അവസ്ഥകള്ക്കൊപ്പവും ഉണ്ടാകാറുണ്ട്.
ഡിസ്പ്രാക്സിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ ?
ഡിസ്പ്രാക്സിയയുള്ള കുട്ടികള്‍ക്ക് താഴെപറയുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടായേക്കാം:
കൈകാലുകളും ശരീരം ആകെയും ഉപയോഗിച്ചുള്ള ചലനങ്ങള്‍ (സ്ഥൂല ചലനശേഷി/ഗ്രോസ് മോട്ടോര്‍ സ്കില്‍സ്) :
കുറഞ്ഞ തോതില്‍ പേശീ ചലനം ആവശ്യമുള്ള പ്രവര്ത്തിനങ്ങള് (സൂക്ഷ്മ ചലന ശേഷി/ഫൈന്‍ മോട്ടോര്‍ സ്കില്‍സ് ) :
സംസാരം
സാമൂഹിക-വൈകാരികം
ഓര്‍മ്മയും ശ്രദ്ധകേന്ദ്രീകരിക്കലും : വീട്ടിലോ സ്കൂളിലോ ചെയ്യേണ്ടുന്നതായ ഒരു കൂട്ടം കാര്യങ്ങള്‍ (സ്കൂള്‍ ബാഗ് ഒരുക്കുക, ഗൃഹ പാഠം പൂര്‍ത്തിയാക്കുക, ഉച്ചഭക്ഷണത്തിന്റെ ബാഗ് എടുക്കുക മുതലായവ) ഓര്ക്കുകകയും പൂര്‍ത്തിയാക്കുകയും ചെയ്യല്‍.
സ്ഥലസംബന്ധിയായ ബന്ധം : വസ്തുക്കള്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൃത്യമായി നീക്കുകയോ എടുത്തുവെയ്ക്കുകയോ ചെയ്യല്‍.
ഡിസ്പ്രാക്സിയയ്ക്ക് എന്താണ് കാരണം?
ഡിസ്പ്രാക്സിയ ഉണ്ടാകുന്നതിനുള്ള കൃത്യമായ കാരണം അജ്ഞാതമാണ്, എന്നാല്‍ ഇത് തലച്ചോറില്‍ നിന്നും പേശികളിലേക്ക് അവയുടെ ഏകോപനത്തിനുള്ള സന്ദേശം അയയ്ക്കുന്ന നാഡീകോശങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്നതാകാം എന്ന് നിരീക്ഷിക്കപ്പെടുന്നു.
ഡിസ്പ്രാക്സിയ എങ്ങനെ കണ്ടെത്താം ?
ഡിസ്പ്രാക്സിയ കണ്ടെത്തുന്നതിന് പ്രത്യേകമായ ഒരു പരിശോധന നിലവിലില്ല. എന്നാല്‍ ഒരു വ്യക്തിയുടെ ദൈനംദിന ജിവിത നിലവാരവും പ്രവര്‍ത്തന ശേഷിയും മെച്ചപ്പെടുത്തുന്നതിനും മറ്റും വൈദഗ്ധ്യം നേടിയിട്ടുള്ള ഒക്കുപേഷണല്‍ തെറാപ്പിസ്റ്റിനെപ്പോലുളള ഒരു വിദഗ്ധന്‍ താഴെ പറയുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഈ അവസ്ഥയെ വിലയിരുത്താനാകും.
ഡിസ്പ്രാക്സിയയ്ക്ക് ചികിത്സ നേടല്‍
മാതാപിതാക്കള്‍ക്ക് ഒരു ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എജ്യൂക്കേഷന്‍ വിദഗ്ധന്‍ അല്ലെങ്കില്‍ ഏതെങ്കിലും ശിശു മനോരോഗചികിത്സകന് എന്നിവരില്‍ ആരുടെയെങ്കിലും സഹായം തേടാവുന്നതാണ്.
ഡിസ്പ്രാക്സിയയുള്ള ഒരാളെ പരിചരിക്കല്‍
ഡിസ്പ്രാക്സിയയുള്ള കുട്ടികള്‍ക്ക് അവരുടെ ചിന്തകളും വികാരങ്ങളും പ്രശ്നങ്ങളും മറ്റും പ്രകടിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായേക്കാം. എന്നാല്‍ അവരെ പരിചരിക്കുന്നവര്‍
എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് കുട്ടിയെ സംസാരിക്കാനും അവരുടെ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാന്‍ കഴിയും. അതുപോലെ തന്നെ ശരീരം ഉപയോഗിച്ച് ചെയ്യേണ്ടുന്ന ലളിതമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയുമാകാം. ഇത് അവരുടെ പേശീചലനം ഏകോപിക്കുന്നതിനുള്ള ശേഷി വികസിക്കുന്നതിനും അതിലൂടെ അവരുടെ ആത്മവിശ്വാസം വര്ദ്ധി ക്കുന്നതിനും സഹായിക്കും.
എന്താണ് ബുദ്ധിപരമായ വളര്‍ച്ചക്കുറവ്?
അനിരുദ്ധിന് വയസ്സ് നാല് ആയെങ്കിലും, മറ്റുള്ളവരുടെ സഹായമില്ലാതെ നടക്കാന്‍ സാധ്യമല്ല. സുഹൃത്തുക്കളില്‍ ചിലരേയും കുടുംബാംഗങ്ങളേയും അവന് തിരിച്ചറിയാന്‍ സാധിക്കുമെങ്കിലും, സ്വന്തം മുഖഭാഗങ്ങളുടെ പേര് അറിയില്ല, അര്‍ത്ഥവത്തായ ഒരു വാക്ക് സംസാരിക്കാന്‍ സാധിക്കില്ല. ഒരു വയസ്സു പ്രായമുള്ള കുട്ടിയുടെ അത്ര മാനസിക വളര്‍ച്ചയേ അവനുള്ളൂയെന്നും ബുദ്ധിപരമായ വളര്ച്ച്ക്കുറവ് ഉണ്ടെന്നുമാണ് ലക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
ഈ കഥ ഇവിടെ പറഞ്ഞിരിക്കുന്നത് ഈ അസുഖം യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ്.
ഒരു മനുഷ്യന്റെ എല്ലാത്തരത്തിലുമുള്ള വികാസപരിണാമങ്ങള്ക്കും കാലതാമസം വരുത്തുന്ന അവസ്ഥയ്ക്കാണ് അഥവാ ബുദ്ധിപരമായ വളര്‍ച്ചക്കുറവ് എന്ന് പറയപ്പെടുന്നത്. പേശീ ചലന ശേഷി (ശരീര ഗതിയ്ക്കുമേലുള്ള നിയന്ത്രണം), ധാരണാശേഷി( ചിന്തിക്കുക, സന്ദര്‍ഭോചിതമായും ബുദ്ധിപരവുമായ ഇടപെടല്‍), സാമൂഹ്യ ഇടപെടല്‍ ശേഷി(സമൂഹവുമായുള്ള ഇടപെടലും സഹകരണ മനോഭാവത്തോടെയുള്ള പെരുമാറ്റവും), ഭാഷാപ്രയോഗ ശേഷി (മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കുകയും സംസാരിക്കാന്‍ പഠിക്കുകയും) എന്നീ നാല് മേഖലകളിലാണ് ഈ കാലതാമസം കാണുന്നത്. സാധാരണയിലും താഴ്ന്ന നിലയിലുള്ള മാനസിക വളര്‍ച്ചയും ബുദ്ധിപരമായ വളര്‍ച്ചക്കുറവും മാനസിക വൈകല്യമായാണ് വിവക്ഷിക്കപ്പെടുത്.
ശ്രദ്ധിക്കുക: ബുദ്ധി മാന്ദ്യം എന്ന പദം ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും അത് അധിക്ഷേപകരമാണ്. ഇവിടെ ഈ തകരാറിന് ബുദ്ധിപരമായ വളര്‍ച്ചക്കുറവ് എന്നായിരിക്കും പറയുക. ബുദ്ധിപരമായ വളര്‍ച്ചക്കുറവ് ഒരു മാനസികരോഗമല്ല മറിച്ച്, മനസ്സിന്റെ വികാസപരിണാമങ്ങള്‍ക്ക് നേരിടുന്ന കാലതാമസമാണ്. സാധാരണഗതിയില്‍ കുട്ടിക്കാലം മുതല്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്കണ്ടുവരാറുമുണ്ട്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജനിച്ച് 18 വയസ്സിനിടയ്ക്കുള്ള കാലയളവിലാണ് അവന് ശാരീരികവും മാനസികവുമായി പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കുന്നത്. ഈ കാലയളവിനെയാണ് വളര്‍ച്ചാ കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്നതും. ക്രമാനുഗതമായും കൃത്യതയോടെയും നടന്നുവരുന്ന ഓന്നാണ് മാനസിക വളര്‍ച്ച. ഉദാഹരണമായി കുട്ടികളില്‍ ഏറിയപങ്കും ജനിച്ച് ഏകദേശം 15 മാസം പ്രായമെത്തുമ്പോഴേയ്ക്കും ഏതാനും വാക്കുകള്‍ ഉരുവിട്ടു തുടങ്ങും. ആ സമയത്തും അതുപോലും ഒരു കുട്ടിയ്ക്ക് പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ മാനസിക വളര്‍ച്ചയില്‍ കാര്യമായ തകരാറോ, ഐക്യു പരിശോധനയില്‍ മാനസിക കഴിവിന്റെ തോത് 80 ലും താഴെയോ ആണെങ്കിലും ആ കുട്ടിയ്ക്ക് ബുദ്ധിപരമായ വളര്‍ച്ചക്കുറവ് ഉണ്ടെന്ന് മനസ്സിലാക്കാം.
ബുദ്ധിപരമായ വളര്ച്ചക്കുറവിന്റെ സൂചനകള്‍
കുട്ടി ജനിച്ച ഉടന്‍ തന്നെ ബുദ്ധിപരമായ വളര്ച്ചക്കുറവുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. തൂക്കക്കുറവുള്ളതും അകാലത്തില്‍ പ്രസവിച്ചതും ജനനസമയത്ത് ശ്വാസ തടസ്സം ഉണ്ടായിട്ടുള്ളതുമായ കുട്ടികള്‍ക്ക് ബുദ്ധിപരമായ വളര്‍ച്ചാക്കുറവ് ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്. കുട്ടിയുടെ 6-12 വരെയുള്ള മാസങ്ങള്‍ക്കിടയില്‍ ഗുരുതരമായ രീതിയിലുള്ള മാനസിക വളര്‍ച്ചാക്കുറവ് തിരിച്ചറിയാന്‍ സാധിക്കും. ചില സന്ദര്‍ഭങ്ങളില്‍ രണ്ടു വയസ്സ് എത്തുന്നതോടെ ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ബുദ്ധിപരമായ വളര്ച്ചാക്കുറവുള്ളവരില് ഭൂരിഭാഗത്തിനും ജനനം മുതല്‍ ആ അവസ്ഥ ഉള്ളതായാണ് അറിയാന്‍ കഴിയുന്നത്. ബാല്യത്തിനുശേഷം തലച്ചോറിന് സംഭവിക്കുന്ന ക്ഷതങ്ങളും ബുദ്ധിപരമായ വളര്ച്ചക്കുറവിന് കാരണമായിത്തീരാറുണ്ട്.
ബുദ്ധിപരമായ വളര്ച്ചാക്കുറവുള്ള കുട്ടികള്‍ ഇരിക്കാനും ഇഴയാനും നടക്കാനും സംസാരിക്കാനും പഠിക്കുന്നത് മറ്റുള്ള കുട്ടികളേക്കാള്‍ വൈകി ആയേക്കാം. ബുദ്ധിപരമായ വളര്ച്ചാക്കുറവുള്ള മുതിര്‍ന്നവരിലും കുട്ടികളിലും താഴെ പറയുന്ന സ്വഭാവസവിശേഷതകള്‍ കണ്ടേക്കാം.
കരുതല്‍ വേണ്ടണ്ടതെപ്പോള്?
ബുദ്ധിപരമായ വളര്‍ച്ചാ ക്കുറവിനോടനുബന്ധമായി ഉണ്ടാകുന്ന പൊതുവായ ആരോഗ്യ പ്രശ്നങ്ങള്‍
ബുദ്ധിപരമായ വളര്ച്ചാക്കുറവുള്ള കുട്ടികള്‍ക്ക് മറ്റു കുട്ടികളേ അപേക്ഷിച്ച് ബുദ്ധിശക്തി താഴ്ന്ന തലത്തിലായിരിക്കും എന്നതൊഴിച്ചാല്‍ ഇവരില്‍ മിക്ക കുട്ടികളും ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കും. എന്നിരുന്നാലും ഈ തകരാറുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്.
അപസ്മാരം
സാധാരണ ഗതിയില്‍ ഒരു മനുഷ്യന്റെ മാനസിക വളര്‍ച്ചയെ പിന്നാക്കാവസ്ഥയിലാക്കുന്ന മറ്റൊരു കാരണണ് അപസ്മാരം. ശരീരം മുഴുവനായോ ശരീരഭാഗങ്ങളിലോ പെട്ടെന്നുണ്ടാകുന്ന ചലനത്തില്‍ സമനില തെറ്റുന്നതും താഴെവീഴുന്നതും സാധാരണമാണ്. മരുന്നിന്റെ സഹായത്താല്‍ അപസ്മാരം അനായാസം നിയന്ത്രിക്കാന്‍ സാധിക്കും.
ഇന്ദ്രിയസംബന്ധിയായ കഴിവ് കുറവ്
ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവരില് ഏകദേശം 10 ശതമാനം പേരിലും ദൃശ്യ,ശ്രവണ വൈകല്യങ്ങള്‍ കണ്ടണ്ടുവരുന്നുണ്ട്. ശ്രവണ സഹായികള്‍, ശരിയായ നേത്ര ശസ്ത്രക്രിയ,
കണ്ണട എന്നിവയിലൂടെ ഈ തകരാറുകള്‍
പരിഹരിക്കാവുന്നതാണ്.
ശ്രദ്ധിക്കുക: സെറിബ്രല്‍ പാള്‍സി, സംസാര വൈകല്യം, ഓട്ടിസം എന്നീ വളര്‍ച്ചാ വൈകല്യങ്ങളും ബുദ്ധിപരമായ വളര്ച്ചാക്കുറവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുണ്ട്.
ബുദ്ധിപരമായ വളര്ച്ചാക്കുറവിനുള്ള കാരണങ്ങള്‍
ബുദ്ധിപരമായ വളര്ച്ചക്കുറവുമായി ബന്ധപ്പെട്ട് നൂറിലേറെ കാരണങ്ങള്‍ ഉള്ളതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രധാന കാരണങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു.
ജനനത്തിന് മുമ്പ് അഥവാ ഗര്‍ഭാവസ്ഥയിലുള്ള കാരണങ്ങള്‍
ജനനസമയത്തും ജനനത്തിന് മൂമ്പുമുള്ള കാരണങ്ങള്‍
മൂന്നാം മാസത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ളവ
പ്രസവത്തിലൂടെ സംഭവിക്കുന്നവ
ജനനശേഷമുള്ള നാലാഴ്ചയ്ക്കുള്ളില്‍ അഥവാ നവജാതശിശുവിന് സംഭവിക്കുവ.
മഞ്ഞപ്പിത്തം.
ശൈശവദശയിലും ബാല്യകാലത്തും സംഭവിക്കുവ
ബുദ്ധിപരമായ വളര്ച്ചക്കുറവിന് ചികിത്സനേടല്
ബുദ്ധിപരമായ വളര്‍ച്ചക്കുറവ് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുകയില്ല. എന്നാല്‍ ശരിയായ പിന്തുണയും ശുശ്രൂഷയും നല്‍കുന്നതിലൂടെ ബുദ്ധിപരമായ വളര്ച്ചാക്കുറവുള്ളവരെ ആരോഗ്യകരവും മറ്റുള്ളവരുടെ ആശ്രയം കൂടാതെ ജീവിക്കാനുതകുന്നതുമായ സാഹചര്യത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് വേണ്ടത്. ബുദ്ധിപരമായ വളര്ച്ച്ക്കുറവുള്ളവരിലെ അനാരോഗ്യവും പെരുമാറ്റപരമായ പ്രശ്നങ്ങളും മതിയായ പരിചരണവും ശ്രദ്ധയും ലഭിക്കാത്തതുകൊണ്ട് ഉണ്ടാകുതാണെന്നും അതുകൊണ്ട് അത് ഒഴിവാക്കാനാവുന്നതാണെന്നുമാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവരെ പരിചരിക്കല്‍
ബുദ്ധിപരമായ വളര്‍ച്ചക്കുറവ് എന്നത് ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്ന അവസ്ഥയാണ്. മാനസിക വളര്‍ച്ച മന്ദഗതിയിലായിരിക്കുന്ന വ്യക്തിയുടെ പരിചരണം പലപ്പോഴും മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതിനാല്‍ വളരെയധികം ക്ഷമയോടെ വേണം ഇത്തരക്കാരെ പരിചരിക്കേണ്ടത്. ബുദ്ധിപരമായ വളര്‍ച്ചാക്കുറവ് അനുഭവിക്കുന്ന തങ്ങളുടെ പ്രിയപ്പട്ടവരെ ആരോഗ്യകരവും സ്വതന്ത്രവുമായ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കുന്നവിധത്തില്‍ ഇവരെ പരിചരിക്കുന്നവര്‍ക്ക് സഹായവും പിന്തുണയുമായി
നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത് ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന് വക നല്‍കുന്നതാണ്. സാധാരണനിലയിലേക്ക് തിരിച്ചു കൊണ്ടുവരിക എത് സ്കാന്‍ഡി നേവ്യന് രാജ്യങ്ങളില്‍ രൂപപ്പെട്ടുവ ഒരാശയമാണ്. ഇതനുസരിച്ച് മറ്റാര്‍ക്കും എന്നപോലെ ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവര്ക്കും ദൈനംദിന ജീവിതത്തിനുള്ള സാഹചര്യങ്ങള്‍ ലഭ്യമാക്കലാണ് ഈ രീതി. സമൂഹത്തില്‍ പരിഗണനയും മാന്യതയുമുള്ള ഒരു ജീവിതം നയിക്കാന്‍ ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവര്ക്കും അവകാശമുണ്ട്. സമൂഹവുമായി ഇഴുകിച്ചേരുക എന്നതും വിവേചനം
അനുഭവിക്കാതിരിക്കുക എന്നതും വളരെ പ്രധാനമാണ്.
ബുദ്ധിപരമായ വളര്‍ച്ച ക്കുറവുള്ളവരുടെ കുടുംബവും ഇവരെ പരിചരിചരിക്കുന്ന കുടുംബാംഗങ്ങളും കടുത്ത മാനസിക സംഘര്ഷളമാണ് അനുഭവിക്കുന്നത്. ഒരുപക്ഷേ കുടുംബത്തിലും സമൂഹത്തിലും സുഹൃത്തുക്കള്ക്കചയെിലും ഇവര്‍ നേരിടുന്ന അപമാനവും ദൈനംദിന പരിചരണവും പിന്തുണയും നല്‍കുന്നതുകൊണ്ടുള്ള മാനസിക സമ്മര്‍ദ്ദവും തങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ള സമയക്കുറവും സാമ്പത്തിക പ്രശ്നങ്ങളും ആയിരിക്കാം ഇതിന് കാരണം. ശുശ്രൂഷിക്കുന്ന വ്യക്തിയേക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റ് പരിചാരകരുമായിപങ്കുവെയ്ക്കുന്നതും ഏതു രീതിയിലാണ് അവരുടെ ആശ്രിതരെ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരേണ്ടതെന്ന് അന്വേഷിച്ചറിയുന്നതും നല്ലതാണ്.
പരിചരിക്കുവര്ക്കുള്ള നിര്‍ദ്ദേശങ്ങള്‍
ആരോഗ്യസംരക്ഷണം
ചില മരുന്നുകളും പച്ചമരുന്നുകളും കൊണ്ട് ബുദ്ധി വര്‍ദ്ധിപ്പിക്കാമെന്ന
പല അവകാശവാദങ്ങളും ഉണ്ട്. ഈ വാദങ്ങളെല്ലാം തീര്‍ത്തും തെറ്റാണ്. ബുദ്ധിപരമായ വളര്‍ച്ചക്കുറവ് ചികിത്സിച്ച് ഭേദമാക്കാന്‍ സാധ്യമല്ല. എന്നാല്‍, ബുദ്ധിപരമായ വളര്ച്ചക്കുറവിന്റെ തോത് വിലയിരുത്താനും കഴിവുകളും വൈകല്യങ്ങളും മനശാസ്ത്രപരമായി
നിര്‍ണയിക്കാനും വൈദ്യശാസ്ത്രത്തിന്റെ സഹായം ആവശ്യമാണ്. ഈ കണ്ടെണ്ടത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരക്കാരുടെ ഭാവി വിദ്യാഭ്യാസവും, നിപുണതയും, തൊഴില്‍പരമായ പരിശീലനവും ഒക്കെ നല്കപ്പെടുന്നത്.
മുന്‍കൂട്ടിയുള്ള ഇടപെടല്‍
കുട്ടിയിലെ ബുദ്ധിപരമായ വളര്ച്ച്ക്കുറവ് തുടക്കത്തചന്റ തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍
പ്രോത്സാഹനവും, സുരക്ഷിതവും സ്നേഹ പൂര്ണ്ണാവുമായ ജീവിതാന്തരീക്ഷവും നല്കാ
നും അതിലൂടെ മെച്ചപ്പെട്ട അവസ്ഥയിലെത്തിക്കാനും സാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ അവസ്ഥയ്ക്ക് സാധ്യത കൂടുതല്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ നേരിട്ടവരോ മുമ്പ് തന്നെ വളര്‍ച്ച യില്‍ കാലതാമസം ഉള്ളതായി കണ്ടെത്തിയിട്ടുള്ളതോ ആയ കുട്ടികള്‍ക്ക് ഇന്ദ്രിയപരവും ( കാഴ്ച, കേള്‍വി, സ്പര്ശ്നം), ചലനപരവുമായ (മുറുകെപ്പിടിക്കല്‍, എത്തിപ്പിടിക്കല്‍, കൈമാറ്റം) ഉത്തേജനം നല്ക്ണ്ടേതാണ്.
വിദ്യാഭ്യാസം
ബുദ്ധിപരമായ വളര്‍ച്ചക്കുറവുള്ള കുട്ടികള്‍ ദൈനംദിന ജീവിതം നടത്തിക്കൊണ്ട് പോകാന്‍ പഠിക്കുമ്പോള്‍ വിദ്യാഭ്യാസ ശേഷി, അച്ചടക്കം, സമൂഹവുമായി ഇടപെടാനുള്ള കഴിവ് എന്നിവ പഠിക്കുക എന്നതും പ്രധാനമാണ്. ചെറിയ രിതിയില്‍ ബുദ്ധിപരമായ വളര്‍ച്ചക്കുറവുള്ള കുട്ടികളെ പ്രത്യേക സ്കൂളുകളില്‍ അയക്കാതെ മൂഖ്യധാരാ സ്കൂളുകളില്‍ വിടുന്നതാണ്
നല്ലത്. എന്നാല്‍ ഗുരുതരമായ രീതിയില്‍ ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവര്ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പ്രത്യേകം തയ്യാറാക്കിയ പാഠ്യപദ്ധതികളുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ ആയിരിക്കും നല്ലത്. മാതാപിതാക്കള്‍ ഏത് സ്കൂള്‍ തെരഞ്ഞെടുത്താലും കുട്ടിയ്ക്ക് വിദ്യാഭ്യാസം നല്‍കുക എതാണ് ഏറ്റവും പ്രധാനം.
തൊഴില്‍ പരിശീലനം
ബുദ്ധിപരമായ വളര്ച്ചക്കുറവൂള്ള കുട്ടികള്‍ക്ക് തൊഴില്‍പരമായ പരിശീലനം നല്‍കാനും അതിലൂടെ അവര്‍ക്ക് തൊഴില്‍ നേടാനും സാധിക്കും. സാധാരണയായി എല്ലാവരും അവരുടെ കഴിവുകള്‍ താഴ്ത്തിക്കാണിക്കുകയാണ് ചെയ്യുത്.
ബുദ്ധിപരമായ വളര്ച്ചാക്കുറവിനെ തടയാന്‍ സാധിക്കുമോ?
ബുദ്ധിപരമായ വളര്‍ച്ചാക്കുറവ് തടയുക എന്നാല്‍ ഇത്തരം വളര്‍ച്ചാ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള പൊതു സാധ്യത കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്. ഈ നടപടികളിലേറെയും ശിശുക്കളുടേയും മാതാവിന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്.
ഈ നടപടികളില്‍ ചിലത് താഴെ പറയുന്നു :
ബുദ്ധിപരമായ വളര്‍ച്ചക്കുറവ് എന്ന വിഷയവുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന (ഡബ്ല്യു എച്ച് ഒ) യ്ക്കുവേണ്ടണ്ടി തയ്യാറാക്കിയ രേഖയില്‍ നിന്നും സമാഹരിച്ച വിവരങ്ങളാണ് ഈ ഭാഗത്ത്പറഞ്ഞിരിക്കുന്നത്. ഈ രേഖ തയ്യാറാക്കിയിരിക്കുന്നത് ബാംഗ്ലൂര്‍ നിംഹാന്‍സിലെ ഡോ. സതീഷ് ഗിരിമാജി, ബംഗ്ലാദേശ് പ്രോട്ടോബോണ്ടി ഫൗണ്ടേഷനിലെ ഡോ. സുല്‍ത്താനാ എസ് സമന്, ശ്രീലങ്കയിലെ സുസിതാ സുവശേതാ പേരന്റ് അസോസിയേഷന് സരവോദയയിലെ, പി.എം. വിജെതുംഗ, ബാങ്കോക്കിലെ രാജനുകള് ഹോസ്പിറ്റലിലെ ഡോ. ഉദോം പെജരസംഘ്രാണ് എന്നിവരാണ്.
കടപ്പാട് :malayalam.whiteswanfoundation.org
അവസാനം പരിഷ്കരിച്ചത് : 2/18/2020
ഉത്കണ്ഠാ രോഗങ്ങള്‍ കൗമാരപ്രായക്കാരിലാണ് അധികമായി ...
മദ്യത്തിന്റെ അമിതമായ ഉപയോഗം ഒരു വ്യക്തിയുടെ ശാരീരി...
ഉത്കണ്ഠാ രോഗം - കൂടുതൽ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍