Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / മാനസികാരോഗ്യം / ഉറക്കത്തിലെ തകരാറുകള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഉറക്കത്തിലെ തകരാറുകള്‍

കൂടുതല്‍ വിവരങ്ങള്‍

ഉറക്കത്തകരാറുകള്‍ -ആമുഖം

എന്താണ് ഉറക്കത്തകരാറുകള്‍ ?

എല്ലാവര്‍ക്കും ചിലപ്പോളൊക്കെ ഉറക്കത്തിന് ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. നമുക്കെല്ലാവര്‍ക്കും ചില രാത്രികളില്‍ ഉറക്കം വരാതിരിക്കുക, ചിലപ്പോള്‍ രാത്രികളില്‍ ഉണരുക അല്ലെങ്കില്‍ സ്വപ്നങ്ങള്‍ നമ്മുടെ ഉറക്കത്തെ ശല്യപ്പെടുത്തുക തുടങ്ങിയകാര്യങ്ങളൊക്കെ  അനുഭവപ്പെടാറുണ്ട്. ഇതൊക്കെ തികച്ചും സാധാരണമായ കാര്യങ്ങളാണ്. പലപ്പോഴും ഈ പ്രശ്നങ്ങള്‍ കുറച്ചു നാള്‍ക്കുശേഷം കുറയുകയോ ശമിക്കുകയോ ചെയ്യും.

ഏതാനും  ആഴ്ചകള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കു ഉറക്കപ്രശ്നങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും.

ദീര്‍ഘനാള്‍ തുടരു ഉറക്കം സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ ക്ഷീണം ഇടയ്ക്കിടെ മാനസികാവസ്ഥയില്‍ മാറ്റം വരുക, ഏകാഗ്രത കുറയുക തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം.ഇവ നിങ്ങളുടെ പഠനം, ജോലിചെയ്യല്‍, ഡ്രൈവിംഗ്, വീട്ടിലെ നിത്യപ്രവര്‍ത്തികള്‍ നിര്‍വഹിക്കല്‍ തുടങ്ങിയ ദൈനംദിന കാര്യങ്ങള്‍ ചെയ്യുതിനുള്ള ശേഷിയെ ബാധിക്കാന്‍ തുടങ്ങിയേക്കും. ഇവയ്ക്ക് നിങ്ങളുടെ ബന്ധങ്ങളേയും സാമൂഹ്യ ജീവിതത്തേയും പ്രതികൂലമായി ബാധിക്കാനും കഴിയും.

ഉറക്കത്തകരാറുകളുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ?

ഉറക്കത്തകരാറിന്‍റെ ചില പൊതു ലക്ഷണങ്ങള്‍ താഴെ പറയുന്നു  :

പകല്‍ സമയത്ത് ഉറക്കം തൂങ്ങലും അസ്വസ്ഥതയും അനുഭവപ്പെടുക .

ദൈനംദിന കര്‍ത്തവ്യങ്ങളില്‍ ശ്രദ്ധയൂാന്‍ കഴിയാതെ വരുക.

വാഹനമോടിക്കുമ്പോഴോ അല്ലെങ്കില്‍ ഇരിക്കുമ്പോഴോ ഉണര്‍ിരിക്കാന്‍ പ്രയാസം അനുഭവപ്പെടുക .

പകല്‍ മുഴുവന്‍ ക്ഷീണവും ഉദാസീനതയും അനുഭവപ്പെടുക .

ദിവസം മുഴുവന്‍ ധാരാളം ഉത്തേജക പാനീയങ്ങള്‍ വേണമെന്ന് തോന്നുക .

നിങ്ങള്‍ക്ക് പരിചയമുള്ള ആരിലെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നു എങ്കില്‍ അവരോട് അവരുടെ ഉറക്കത്തിന്‍റെ രീതിയെക്കുറിച്ച് സംസാരിക്കുകയും ഒരു ഡോക്ടറെ കണ്ട് അവരുടെ പ്രശ്നങ്ങള്‍ അദ്ദേഹത്തോട് പറയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.

ഉറക്കത്തകരാറുകള്‍ക്ക് എന്താണ് കാരണം ?

പലതരത്തിലുള്ള ഉറക്കത്തകരാറുകളും അതുകൊണ്ട് അവയ്ക്ക് കാരണമാകുന്ന വ്യത്യസ്തമായ നിരവധി കാരണങ്ങളും ഉണ്ട്. ഏറ്റവും പൊതുവായിട്ടുള്ള ചില കാരണങ്ങള്‍ താഴെ പറയുന്നു :

ദിനചര്യ : ദിനചര്യയ്ക്ക് ഒരു സമയവും ക്രമവും     പാലിക്കുതില്‍ നിങ്ങള്‍ വീഴ്ചവരുത്തുന്നുണ്ടങ്കിൽ അത് ഉറക്കത്തകരാറുകള്‍ക്ക് കാരണമായേക്കാം. വളരെ നേരത്തേ അല്ലെങ്കില്‍ വളരെ വൈകി ഉറങ്ങുന്നത് നിങ്ങളുടെ ഉറക്കത്തിന്‍റെ ഗതിക്ക് കുഴപ്പം ഉണ്ടാക്കിയേക്കാം.

രോഗാവസ്ഥ : ആസ്തമ, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ദീര്‍ഘകാലമായി തുടരുന്ന വേദനകള്‍, ശ്വാസകോശ അണുബാധ, എിവയും മറ്റ് പല രോഗാവസ്ഥകളും ഉറക്കത്തെ സാരമായി തടസ്സപ്പെടുത്തും.

ഉത്കണ്ഠയും വിഷാദവും : വിഷാദവും ഉത്കണ്ഠയും പൊതുവില്‍ ഉറക്കത്തകരാറിന് കാരണമായി പറയപ്പെടുന്നു. മാനസിക സമ്മര്‍ദ്ദത്തിനും അതിയായ വേവലാതിക്കും നിങ്ങളുടെ ഉറക്കത്തിന് ബുദ്ധിമുട്ടുണ്ടാക്കാന്‍ കഴിയും.

മദ്യത്തിന്‍റേയും മയക്കുമരുന്നിന്‍റേയും ഉപയോഗവും ഉറക്കത്തിന് തടസം ഉണ്ടാക്കുന്ന കാര്യങ്ങളാണ്.

സാഹചര്യങ്ങളില്‍ വരുന്ന  മാറ്റം : രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുക, മറ്റൊരു സമയ മേഖലയിലേക്ക് പ്രവേശിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ ഉറക്കത്തിന്‍റെ ഗതിയെ ചിലപ്പോഴൊക്കെ സാരമായി താറുമാറാക്കിയേക്കാം.

സാധാരണ ഉറങ്ങുന്ന  പരിസരം : നിങ്ങള്‍ എവിടെയാണ് ഉറങ്ങുത് എന്നതും നിങ്ങളുടെ ഉറക്കത്തെ ബാധിക്കു കാര്യമാണ്. വളരെ ശബ്ദകോലാഹലം ഉള്ളയിടത്ത്, വൃത്തിയില്ലാത്ത മുറിയില്‍ അല്ലെങ്കില്‍ സുഖകരമല്ലാത്ത മെത്തയില്‍ ഉറങ്ങുന്നതും ഉറക്കത്തെ ബാധിക്കും.

കൂര്‍ക്കംവലിയും പല്ലിറുമ്മലും ഒരാളുടെ ഉറക്കം തടസ്സപ്പെടുത്തുന്ന കാര്യങ്ങളാണ്.

വിവിധ തരം ഉറക്കത്തകരാറുകള്‍?

ഉറക്കത്തകരാര്‍ പല തരത്തിലുണ്ട്, അതില്‍ പ്രധാനപ്പെട്ട തകരാറുകള്‍ താഴെ പറയുന്നു :

നിദ്രാവിഹീനത(ഉറക്കമില്ലായ്മ)  : ഒരു വ്യക്തിക്ക് ഗാഢമായ ഉറക്കത്തിലാകാന്‍ അല്ലെങ്കില്‍ കുറേ നേരത്തേയ്ക്ക് ഉറക്കം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എങ്കില്‍ അത് നിദ്രാവിഹീനത (ഉറക്കമില്ലായ്മ ) എന്ന അവസ്ഥയായേക്കാം. ചിലപ്പോള്‍ ഈ ഉറക്കമില്ലായ്മ (നിദ്രാവിഹീനത) മനസിന്‍റെ അടിത്തട്ടില്‍ കിടക്കുന്ന ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, വിഷാദം, അല്ലെങ്കില്‍ ഏതെങ്കിലും ശാരീരികമായ അസുഖങ്ങള്‍  എിവ മൂലം ഉണ്ടായി വരുന്നതായേക്കാം. ചില മരുന്നുകള്‍ കഴിക്കുന്നതുകൊണ്ടോ, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതുകൊണ്ടോ, ചില കേസുകളില്‍ വ്യായാമത്തിന്‍റെ കുറവുകൊണ്ടോ ഇത് ഉണ്ടായേക്കാം.

ഉറക്കത്തില്‍ ശ്വാസം നിലയ്ക്കല്‍ :  മൂക്ക്, തൊണ്ട, ശ്വാസനാളം മുതലായവ ഉള്‍പ്പെട്ട ശ്വസനേന്ദ്രിയ സംവിധാനത്തില്‍ ഉണ്ടാകുന്ന തടസമാണ് ഇതിന് കാരണമാകുന്നത്. ഈ അവസ്ഥമൂലം വ്യക്തിയുടെ ഉറക്കത്തിന് വിഘ്നം സംഭവിക്കുന്നു. കൂര്‍ക്കം വലിയും ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള വിഘ്നത്തിന് കാരണമാകാറുണ്ട്. എന്നാൽ വ്യക്തിക്ക് ഉറക്കത്തില്‍ ഈ തടസം       അനുഭവപ്പെടില്ല, പക്ഷെ അടുത്ത ദിവസം അവര്‍ക്ക് ക്ഷീണവും  മടിയും അനുഭവപ്പെടുകയും ചെയ്യും.

കാലിട്ടടിക്കുന്ന പ്രവണത (റെസ്റ്റ്ലെസ് ലെഗ്സ് സിന്‍ഡ്രം- ആര്‍ എല്‍ എസ്) : ആര്‍ എല്‍ എസ് ഉള്ള ആളുകള്‍ക്ക് കാലില്‍ സുഖകരമല്ലാത്ത ഒരു തരിപ്പ് അല്ലെങ്കില്‍ വേദന തോന്നും . കാല് നീട്ടിവലിക്കലോ തൊഴിക്കലോ, കുടയലോ  ആണ് ഈ സംവേദനം നിര്‍ത്താനുള്ള ഏക വഴി.

അമിതമായ ഉറക്കം (നാര്‍കോലെപ്സി): കടുത്ത പകലുറക്കമാണ് നാര്‍കോലെപ് സിയുടെ പ്രത്യേകത. ഉറക്കവും ഉറക്കമുണരലും നിയന്ത്രിക്കു തലച്ചോറിന്‍റെ പ്രവര്‍ത്തനസംവിധാനത്തകരാറാണ് ഈ തടസത്തിലേക്ക് നയിക്കുത്. ചിലപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴോ, ജോലിചെയ്യുമ്പോഴോ വാഹനം ഓടിക്കുമ്പോഴോ പെട്ടന്ന് അപകടകരമായ വിധം ഉറക്കത്തിലേക്ക് വീണുപോകുന്ന 'അനിന്ത്രിതമായ ഉറക്കം' പോലും ഉണ്ടായേക്കാം.

മറ്റ് ഉറക്ക തടസ്സങ്ങള്‍ : ഉറക്കത്തില്‍ നടക്കല്‍ (നിദ്രാടനം), രാത്രിയില്‍ പെട്ടന്ന് ഉറക്കമുണരുമ്പോള്‍ വല്ലാത്ത ഭയംതോന്നല്‍, ദുസ്വപ്നങ്ങള്‍, കിടക്കയില്‍ മൂത്രമൊഴിക്കല്‍ (കുട്ടികള്‍ക്ക്), വിമാന യാത്രമൂലം ശരീരത്തിന്‍റെ സമയ താളം തെറ്റുമ്പോള്‍ ഉണ്ടാകുന്ന ജറ്റ് ലാഗ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഉറക്ക തടസ്സങ്ങള്‍ വേറേയും ഉണ്ട്.

ഉറക്കത്തകരാറിന് ചികിത്സ നേടല്‍

ഉറക്കത്തകരാറുകള്‍ ഒരാളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷം ചെയ്തേക്കാം, പ്രത്യേകിച്ച് വാഹനങ്ങള്‍ ഓടിക്കുകയോ അപകടകരമായ സംഗതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ചെയ്യുവര്‍ക്ക്. ചിലപ്പോള്‍ ഉറക്ക തടസ്സങ്ങള്‍ അല്‍പ്പായുസുകളായിരിക്കുകയും ശരീരം ആരോഗ്യകരമായ ഉറക്ക ക്രമം കണ്ടെത്തുകയും ചെയ്തേക്കാം. എന്നിരുന്നാലും ഉറക്ക തടസ്സത്തിന്‍റെ ലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനിന്നാല്‍ നിങ്ങള്‍ ഒരു വിദഗ്ധന്‍റെ സഹായം തേടേണ്ടതാണ്. നിങ്ങളുടെ ഉറക്കത്തകരാറിന്‍റെ പ്രകൃതവും  ഗുരുതരാവസ്ഥയും പരിശോധിച്ചറിഞ്ഞതിനു ശേഷം ഡോക്ടര്‍ ഒരു ചികിത്സാ പദ്ധതി നിര്‍ദ്ദേശിക്കും, അത് ഒരു പക്ഷെ  മരുന്നും തെറാപ്പിയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സയുമായേക്കാം.

നിങ്ങള്‍ ഈ ചികിത്സാ പദ്ധതി ശരിയായിപിന്തുടരണം എന്നതും നിങ്ങളുടെ മരുന്നുകളുടെ അളവ് ശ്രദ്ധയോടെ   നിരീക്ഷിക്കണമെന്നതും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ചികിത്സയെ തുടർന്ന് എന്തെങ്കിലും മാറ്റങ്ങളോ പാര്‍ശ്വഫലമോ ഉണ്ടെങ്കില്‍ ഡോക്ടറെ അറിയിക്കണം എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഉറക്ക തകരാറുള്ള ആളെ പരിചരിക്കല്‍

ഉറക്ക തകരാറുള്ള വ്യക്തികള്‍ മുന്‍കോപികളും അന്തര്‍മുഖരുമായിത്തീര്‍ന്നേക്കാം. നിങ്ങള്‍ക്ക് ഉറക്കത്തകരാറുമൂലം ദുരിതം

അനുഭവിക്കുന്ന ആരെയെങ്കിലും അറിയാമെങ്കില്‍ അവരെ സഹായിക്കാനുള്ള ചില വഴികള്‍ താഴെ പറയുന്നു :

ഉറക്കത്തകരാര്‍ അനുഭവിക്കു വ്യക്തി മുന്‍കോപിയാകുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ക്ഷമിക്കുകയും ആ വ്യക്തിയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പെരുമാറുകയും വേണം.

ഇത്തരക്കാര്‍ക്ക് ഉറങ്ങാനായി വളരെ സ്വസ്ഥമായ സാഹചര്യം സൃഷ്ടിക്കുക. വീട്ടിലെ സാഹചര്യം ശാന്തമാണെന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുക.

നിങ്ങളുടെ ഉറക്കം ഏതെങ്കിലും തരത്തില്‍-അതായത് നിങ്ങളുടെ കൂര്‍ക്കംവലി, വൈകിയുള്ള ഉറക്കം തുടങ്ങിയ കാര്യങ്ങള്‍- അവരുടെ ഉറക്കത്തെ തടസപ്പെടുത്തുന്നുണ്ടെങ്കില്‍, ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.

ഒരു നല്ല ഉറക്ക സമയക്രമം  ഉണ്ടാക്കിയെടുക്കാന്‍ അവരെ സാഹായിക്കുക. അതുപോലെ തെ ഉറങ്ങാന്‍ പോകുതിന് മുമ്പ് വ്യായാമം ചെയ്യുക, മാനസിക പിരിമുറുക്കം കുറയ്ക്കുതിനുള്ള കാര്യങ്ങള്‍ ചെയ്യുക തുടങ്ങിയ നല്ല മാറ്റങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

ഈ പ്രശ്നം വളരെ നാളായി നീണ്ടുനില്‍ക്കുതാണെങ്കില്‍ ഒരു വിദഗ്ധന്‍റെ സഹായം തേടാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.

ഇന്‍സോമ്നിയ (നിദ്രാവിഹീനത)

എന്താണ് ഇന്‍സോമ്നിയ ?

ഇന്‍സോമ്നിയ (നിദ്രാവിഹീനത അല്ലെങ്കില്‍ ഉറക്കമില്ലായ്മ) ഏറ്റവും സാധാരണമായ ഉറക്കത്തകരാറാണ് (സ്ലീപ്പിംഗ് ഡിസ്ഓര്‍ഡര്‍). ഇന്‍സോമ്നിയ ഉള്ളയാള്‍ക്ക് ഉറങ്ങാനോ ഉറക്കം നിലനിര്‍ത്താനോ ബുദ്ധിമുട്ടായിരിക്കും. ഇത് നിങ്ങള്‍ക്ക് ഉറങ്ങാന്‍ ആവശ്യത്തിന് സമയം ഉണ്ടെങ്കിലും ഇതുണ്ടാകും.നിങ്ങള്‍ എന്തെങ്കിലും കാരണം കൊണ്ട് വൈകിയുറങ്ങുകയോ വളരെ നേരത്തേഉണരുകയോ ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്നതല്ല ഇത്. ഇന്‍സോമ്നിയ ഉറക്കത്തിന്‍റെ അളവിനേയും അതിന്‍റെ ഗാഢതയേയും ബാധിക്കും. ഇതുള്ള വ്യക്തിക്ക് പകല്‍ സമയത്ത് ക്ഷീണവും ചുറുചുറുക്കില്ലായ്മയും അനുഭവപ്പെടും.

നമുക്കെല്ലാവര്‍ക്കും പലപ്പോഴും ഉറക്കമില്ലാത്ത രാത്രികള്‍ ഉണ്ടാകാറുണ്ട്. ഇതിനര്‍ത്ഥം നമുക്ക് ഇന്‍സോമ്നിയ (നിദ്രാവിഹീനത) ഉണ്ടെന്നല്ല. ഇന്‍സോമ്നിയ ദീര്‍ഘകാലം നിലനില്‍ക്കുന്ന, നിങ്ങളുടെ ജോലിയെ, ബന്ധങ്ങളെ, തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെ, ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരവസ്ഥയാണ്. ഈ അവസ്ഥ ചികിത്സിക്കാവുന്നതും എത്രയും വേഗത്തില്‍ ചികിത്സ നേടുന്നുവോ അത്രയും വേഗത്തില്‍ ഇതില്‍ നിന്ന് മുക്തി നേടാവുന്നതുമാണ്.

ഇന്‍സോമ്നിയയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ?

താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍സോമ്നിയ ഉണ്ടായേക്കാം :

രാത്രിയില്‍ ഉറക്കം വരാന്‍ ബുദ്ധിമുട്ട്.

പകല്‍ സമയത്ത് തുടര്‍ച്ചയായി നിങ്ങള്‍ക്ക് ഉറക്കം തൂങ്ങല്‍ അനുഭവപ്പെടുന്നു. നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണവും ചുറുചുറുക്കില്ലായ്മയും അനുഭവപ്പെടുന്നു.

നിങ്ങള്‍ക്ക് എന്തിലെങ്കിലും ശ്രദ്ധവെയ്ക്കാനോ ഏകാഗ്രതപുലര്‍ത്താനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പലപ്പോഴും നിങ്ങള്‍ കാര്യങ്ങള്‍ പലതും മറന്നു പോകാന്‍ തുടങ്ങുന്നു. ഇതിന്‍റെയൊക്കെ ഫലമായി നിങ്ങള്‍ സാധാരണയിലേറെയായി തെറ്റുകള്‍ അല്ലെങ്കില്‍ വീഴ്ചകള്‍ വരുത്തുന്നു.

നിങ്ങള്‍ മുന്‍കോപിയാകുകയും നിങ്ങളുടെ സഹന ശേഷി കുറഞ്ഞുവരികയും ചെയ്യുന്നു.

നിങ്ങള്‍ക്ക് പതിവായി തലവേദനയോ വയറുവേദനയോ അനുഭവപ്പെടുന്നു.

നിങ്ങള്‍ ഉറക്കത്തെക്കുറിച്ച് വളരെയധികം വേവലാതിപ്പെടാന്‍ തുടങ്ങുന്നു.

ആരെങ്കിലും കുറച്ചേറെ നാളായി ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഇതിനെക്കുറിച്ച് അവരോട് സംസാരിക്കുകയും ഒരു ഡോക്ടറെ കാണാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

ഇന്‍സോമ്നിയ (നിദ്രാവിഹീനത)യ്ക്ക് എന്താണ് കാരണം ?

ഇന്‍സോമ്നിയ സാധാരണയായി താഴെ പറയുന്ന ചില അവസ്ഥകള്‍ മൂലമാണ് ഉണ്ടാകുന്നത് :

മാനസിക പിരിമുറുക്കം : മാനസിക പിരിമുറുക്കം / സമ്മര്‍ദ്ദം ഇന്‍സോമ്നിയയ്ക്കുള്ള ഒരു പൊതുവായ കാരണമാണ്. ഇത് ജോലി സംബന്ധമായ സമ്മര്‍ദ്ദം, പണത്തേയോ ആരോഗ്യത്തേയോ കുറിച്ചുള്ള ചിന്തകള്‍  തുടങ്ങിയ വിവിധ ദൈനംദിന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ളതാകാം. അതുപോലെ തന്നെ ഈ പിരിമുറുക്കം പ്രിയപ്പെട്ട ആരുടെയെങ്കിലും മരണം, വിവാഹമോചനം, തൊഴില്‍ നഷ്ടപ്പെടല്‍ തുടങ്ങിയവ മൂലമുണ്ടാകുന്നതുമാകാം.

മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ : വിഷാദ രോഗം, ഉത്കണ്ഠാ തകരാറുകള്‍ എന്നിവയും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്നവര്‍ക്കും ഉറങ്ങാന്‍ പ്രയാസമുണ്ടായേക്കാം.

രോഗാവസ്ഥകള്‍ : ഏതെങ്കിലും തരത്തിലുള്ള ശാരീരികമായ അസുഖം മൂലം വേദനയോ അസ്വാസ്ഥ്യമോ അനുഭവപ്പെടുവര്‍ക്ക്, അല്ലെങ്കില്‍ ആസ്തമ പോലുള്ള ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഇന്‍സോമ്നിയ ഉണ്ടായേക്കാം. അതുപോലെ തന്നെ കാന്‍സര്‍, ഹൃദ്രോഗം, തുടങ്ങിയ മറ്റ് ഗുരുതരമായ രോഗാവസ്ഥകള്‍, അല്ലെങ്കില്‍ അലര്‍ജി, പുളിച്ചുതികട്ടല്‍ തുടങ്ങിയ ലളിതമായ അവസ്ഥകള്‍ ഉള്ളവര്‍ക്കും ഇന്‍സോമ്നിയ(ഉറക്കമില്ലായ്മ) പിടിപെട്ടേക്കാം.

മരുന്നുകളുടെ ഉപയോഗം : ഇന്‍സോമ്നിയ (ഉറക്കമില്ലായ്മ) ചിലപ്പോള്‍ നിങ്ങള്‍ കഴിക്കുന്ന ചില മരുന്നുകളുടെ പാര്‍ശ്വഫലം മൂലം ഉണ്ടാകുന്നതുമാകാം. വിവിധ വേദനാസംഹാരികള്‍ (പെയിന്‍ കില്ലേഴ്സ്) ജലദോഷത്തിനും കഫക്കെട്ടിനും മറ്റും നിങ്ങള്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ വാങ്ങിക്കഴിക്കുന്ന കഫീന്‍ അടങ്ങിയിട്ടുള്ള ചില മരുന്നുകള്‍ എന്നിവയക്കെ നിങ്ങളുടെ ഉറക്കത്തിന്‍റെ ക്രമത്തെ തടസപ്പെടുത്തിയേക്കാം. വിഷാദവും മാനസിക സമ്മര്‍ദ്ദവും മറ്റും കുറയ്ക്കാനുള്ള മരുന്നുകള്‍, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള്‍, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവയും ഇന്‍സോമ്നിയക്ക് കാരണായേക്കാം.

മദ്യവും മയക്കുമരുന്നുകളും : മദ്യം, കഫീന്‍, നിക്കോട്ടിന്‍, മയക്കുമരുന്നുകള്‍ എന്നിവ ഇന്‍സോമ്നിയയ്ക്ക് കാരണമാകാറുള്ളതായി കണ്ടുവരുന്നു.കഫീന്‍ നിങ്ങളുടെ ഉറങ്ങാനുള്ള ശേഷിയെ നിയന്ത്രിക്കുമ്പോള്‍ മദ്യവും മയക്കുമരുന്നുകളും ഉറക്കത്തിനിടയില്‍ ഇടയ്ക്കിടയ്ക്ക് ഉണരുന്നതിന് കാരണമാകുന്നു.

മോശം ഉറക്ക ശീലവും സാഹചര്യവും : ഒട്ടും സമയക്രമം പാലിക്കാതെ ഒരോ ദിവസവും തോന്നുന്ന സമയത്ത് ഉറങ്ങുന്നത് കുറച്ചുനാള്‍ കഴിയുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായിത്തീരുകയും നിങ്ങള്‍ക്ക് ഇന്‍സോമ്നിയ (ഉറക്കമില്ലായ്മ)  പിടിപെടുന്നതിന് കാരണമാകുകയും ചെയ്യും. അതുപോലെ തന്നെ വളരെയധികം വെളിച്ചമുള്ളതും ശബ്ദകോലാഹലം നിറഞ്ഞതുമായ സുഖകരമല്ലാത്ത സാഹചര്യത്തില്‍ ഉറങ്ങുന്നതും നിങ്ങളുടെ ഉറക്കത്തെ ബാധിക്കുകയും ക്രമേണ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുകയും ചെയ്തേക്കാം.

ജീവിതാവസ്ഥകള്‍ : നിങ്ങള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യേണ്ടി വരുന്നത്, അല്ലെങ്കില്‍ മറ്റൊരു സമയ മേഖലയിലേക്ക് നിങ്ങള്‍ മാറുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് ചിലപ്പോള്‍ അതുമായി പൊരുത്തപ്പെടാനാകാതെ വരികയും നിങ്ങള്‍ക്ക് ഉറങ്ങാന്‍ പ്രയാസം അനുഭവപ്പെടുകയും ചെയ്തേക്കാം.

പ്രായം വര്‍ദ്ധിക്കല്‍ : പ്രായം വര്‍ദ്ധിക്കുമ്പോറും നമ്മള്‍ ഇന്‍സോമ്നിയ (ഉറക്കമില്ലായ്മ)ക്ക് കൂടുതല്‍ വിധേയരായി മാറും. നിങ്ങളുടെ ഉറക്കത്തിന്‍റെ രീതി മാറാനും ദിവസത്തിന്‍റെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാനും തുടങ്ങിയേക്കാം. അതുപോലെ തന്നെ ശാരീരിക പ്രവര്‍ത്തികളില്‍ വരുന്ന കുറവ് നിങ്ങളുടെ ഉറക്കത്തിന്‍റെ നിലവാരത്തേയും കുറച്ചേക്കാം. കൂടാതെ  പ്രായമേറുന്തോറും നിങ്ങള്‍ക്ക് നിങ്ങളുടെ ഉറക്കത്തെ ശല്യപ്പെടുത്തുന്ന രോഗാവസ്ഥകളും ഉണ്ടായി വന്നേക്കാം.

ഇന്‍സോമ്നിയക്ക് ചികിത്സ നേടല്‍

ഇന്‍സോമ്നിയ (ഉറക്കമില്ലായ്മ)യ്ക്ക്  നിങ്ങളുടെ ജീവിത നിലവാരത്തെ ഗുരുതരമായി ബാധിക്കാന്‍ കഴിയും, പക്ഷെ ഇത് ചികിത്സിക്കാവുന്നതാണ്. നിങ്ങളുടെ ഉറക്കത്തിന് പ്രശ്നം ഉള്ളതായി നിങ്ങള്‍ക്ക് അനുഭവപ്പെടുകയും അത് നിങ്ങളുടെ പകല്‍ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഒരു ഡോക്ടറെ കാണേണ്ടതാണ്.

ഇന്‍സോമ്നിയയ്ക്കുള്ള ചികിത്സ പ്രധാനമായും ശ്രദ്ധവെയ്ക്കുന്നത് അതിന് കാരണമായി നിലനില്‍ക്കുന്ന അടിസ്ഥാന പ്രശ്നത്തെ തിരിച്ചറിയുക എന്നതിലാണ്. ഡോക്ടര്‍ അനുയോജ്യമായ ചില മരുന്നുകള്‍ നല്‍കുകയും പ്രത്യേകമായ ചില പെരുമാറ്റപരമായ തെറാപ്പികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

ഇന്‍സോമ്നിയ (ഉറക്കമില്ലായ്മ) അനുഭവിക്കുന്നവര്‍ക്കുള്ള പരിചരണം

ഇന്‍സോമ്നിയ ഒരു വ്യക്തിയില്‍ ഗുരുതരമായ അസ്വസ്ഥതകള്‍ക്ക് കാരണമാകുകയും ആ വ്യക്തി ക്രമേണ മുന്‍കോപിയും ഇച്ഛാഭംഗമുള്ളവനും ആയിത്തീരുകയും ചെയ്തേക്കാം. നിങ്ങള്‍ അവരോട് വളരെയധികം ക്ഷമ പുലര്‍ത്തുകയും അവരുടെ പ്രശ്നത്തില്‍ അവരെ സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. അവരോട് അവരുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുക, എന്തെങ്കിലും വേവലാതി അവരുടെ ഉറക്കത്തെ അലട്ടുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത് അവരെ നന്നായി ഉറങ്ങുന്നതിന് സഹായിച്ചേക്കും. നിങ്ങളുടെ കൂര്‍ക്കം വലി അല്ലെങ്കില്‍ നിങ്ങളുടെ ഇടയ്ക്കിടെ മാറുന്ന ഉറക്ക ക്രമം പങ്കാളിയുടെ ഉറക്കത്തിന് ശല്യമായി മാറുന്നുണ്ടെങ്കില്‍ കുറച്ചുനാളത്തേക്ക് മാറിക്കിടക്കുന്നകാര്യം പരിഗണിക്കുക. പ്രശ്നം ഗുരുതരമാണെങ്കില്‍  ഒരു ഡോക്ടറെ കാണുന്നതിനെക്കുറിച്ച് അവരോട് സംസാരിക്കുക.

ഇന്‍സോമ്നിയയെ വിജയകരമായി അഭിമുഖീകരിക്കല്‍

ഇന്‍സോമ്നിയ നിങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കും, പക്ഷെ ചില വിട്ടുവീഴ്ചകളും മാറ്റങ്ങളും നിങ്ങളെ നന്നായി ഉറങ്ങുന്നതിന് സഹായിക്കും. വ്യായാമം ചെയ്യാന്‍ ശ്രമിക്കുകയും പകല്‍ മുഴുവന്‍ സജീവമായി/പ്രവര്‍ത്ത നിരതനായിരിക്കുകയും ചെയ്യുക. നിങ്ങളുടെ ഉറക്കം കെടുത്തുന്ന വസ്തുക്കളായ മദ്യവും നിക്കോട്ടിനും ഒഴിവാക്കുകയും കഫീന്‍ ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് ഉറങ്ങുന്നതിനുള്ള കിടക്കയും മറ്റ് സൗകര്യങ്ങളും സുഖകരമായവയാക്കുക. അതുപോലെ തന്നെ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് അല്‍പം ഉല്ലാസകരമായ കാര്യങ്ങള്‍ ചെയ്യുക. ഉറക്കക്കുറവ് മൂലം നിങ്ങള്‍ക്ക് നിങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍ ഒരു ഡോക്ടറെ കാണുക.

അനിയന്ത്രിത ഉറക്കം (നാര്‍കോലെപ്സി)

എന്താണ് നാര്‍കോലെപ്സി ?

തലച്ചോറില്‍ ഉറങ്ങലും ഉണരലും നിയന്ത്രിക്കുന്ന ഭാഗത്തെ ബാധിക്കുന്ന ഒരു നാഡീസംബന്ധമായ തകരാറാണ് നാര്‍കോലെപ്സി. ഈ തകരാറുള്ളവര്‍ക്ക് പകല്‍ സമയത്ത് അതിയായ ഉറക്കം അനുഭവപ്പെടും, ചില സമയത്ത് ഉറക്കത്തിന്‍റെ അനിയന്ത്രിതമായ ആക്രമണം തന്നെ ഉണ്ടായെന്നിരിക്കും.  ദിവസത്തിന്‍റെ ഏതു സമയത്തും, സംസാരിച്ചുകൊണ്ടിരിക്കുക, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക, വാഹനം ഓടിച്ചുകൊണ്ടിരിക്കുക തുടങ്ങി വ്യക്തി എന്ത് ചെയ്തുകൊണ്ടിരിക്കുമ്പോഴും ഇത് സംഭവിച്ചേക്കാം. നാര്‍കോലെപ്സി അനുഭവിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും തങ്ങള്‍ക്ക് ഈ തകരാറുണ്ടെന്നതിനെക്കുറിച്ച് അറിവുണ്ടായേക്കില്ല. ഇത് അതീവ ഗുരുതരമായ അവസ്ഥയാണ്, പക്ഷെ മരുന്നും ചില ജീവിതശൈലീ മാറ്റങ്ങളും കൊണ്ട് നാര്‍കോലെപ്സിയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാനാകും.

പകല്‍ മുഴുവന്‍ ക്ഷീണം തോന്നുകയും ഉറക്കം തൂങ്ങുകയും ചെയ്യുന്നതുകൊണ്ടുമാത്രം നിങ്ങള്‍ക്ക് നാര്‍കോലെപ്സിയുണ്ടെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. ഈ അനുഭവം മറ്റേതെങ്കിലും ഉറക്കസംബന്ധമായ തകരാറുകള്‍, അല്ലെങ്കില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍, അല്ലെങ്കില്‍ ഒരു മോശം ഉറക്ക ക്രമം കൊണ്ടും ഉണ്ടാകുന്നതായേക്കാം. വളരെ നീണ്ടൊരു കാലത്തോളം നിങ്ങള്‍ പകല്‍ ഉറക്കം തൂങ്ങല്‍ അനുഭവിക്കുകയാണെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുന്നതാണ് നല്ലത്.

നാര്‍കോലെപ്സിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം?

നാര്‍കോലെപ്സിയുടെ പ്രധാന ലക്ഷണങ്ങള്‍ താഴെ പറയുന്നു:

പകല്‍ സമയത്തെ അതിയായ ഉറക്കം തൂങ്ങല്‍ : തലേന്ന് രാത്രിയില്‍ നിങ്ങള്‍ നന്നായി ഉറങ്ങിയതാണെങ്കിലും പിറ്റേന്ന് പകല്‍ മുഴുവന്‍ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടും. ഇതിന്‍റെ ഫലമായി നിങ്ങള്‍ ഒന്ന് ചെറുതായി ഉറങ്ങിയേക്കും (ലഘു നിദ്ര). അതിനുശേഷം നിങ്ങള്‍ക്ക് ഒരു ഉന്മേഷമൊക്കെ തോന്നുമെങ്കിലും ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ നിങ്ങള്‍ക്ക് വീണ്ടും ക്ഷീണം അനുഭവപ്പെടും.

മോഹാലസ്യം (കാറ്റാപ്ലെക്സി) : നിങ്ങള്‍ക്ക് നിങ്ങളുടെ പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന ഒരവസ്ഥയാണിത്. ഏതു തരം പേശിയെയാണ് ഇത് ബാധിക്കുന്നത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് കൊഞ്ഞപ്പ് അല്ലെങ്കില്‍  കുഴഞ്ഞു വീഴുന്നതിന് കാരണമാകുന്ന തരത്തില്‍ മുട്ടുകാല്‍ കൊളുത്തിപ്പിടിക്കല്‍ തുടങ്ങിയവ അനുഭവപ്പെടാം.നാര്‍കോലെപ്സിയുള്ള എല്ലാവര്‍ക്കും  മോഹാലസ്യം അനുഭവപ്പെടില്ല.

മിഥ്യാഭ്രമങ്ങള്‍ : ചിലപ്പോള്‍ നിങ്ങള്‍ ഉറക്കമായിത്തുടങ്ങുന്ന സമയത്ത് തീഷ്ണമായ മിഥ്യാഭ്രമങ്ങള്‍ ഉണ്ടാകും. അല്പം ഉണര്‍വുള്ള സമയത്തു തന്നെ ഇവ കാണുന്നതിനാല്‍ ഇവ യാഥാര്‍ത്ഥമാണെന്ന തോന്നല്‍ കൂടുതല്‍ ശക്തമായിരിക്കും. മിക്ക കേസുകളിലും ഈ മിഥ്യാഭ്രമങ്ങള്‍ മൂലം കടുത്ത ഭീതി അനുഭവപ്പെടുന്നു.

ഓര്‍മ്മക്കുറവ് : ചില കാര്യങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞപ്പോള്‍ നിങ്ങള്‍ പാതിയുറക്കത്തിലായിരുന്നതിനാല്‍ അവ ഓര്‍ത്തെടുക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായേക്കും.

സ്ലീപ് പാരലൈസിസ് : ചിലപ്പോള്‍, നിങ്ങള്‍ ഉറത്തിലാകുമ്പോഴോ അല്ലെങ്കില്‍ ഉണരുമ്പോഴോ  നിങ്ങള്‍ക്ക് ചലിക്കാനോ സംസാരിക്കാനോ ശേഷിയില്ലായ്മ അനുഭവപ്പെട്ടേക്കാം. ഇത് സാധാരണ ഒന്നോ രണ്ടോ മിനിറ്റ് നീണ്ടുനില്‍ക്കും, എന്നാല്‍ നിങ്ങളുടെ ശ്വസിക്കാനുള്ള ശേഷിയെ ഇത് ബാധിക്കില്ല, പക്ഷെ അങ്ങനെയാണെങ്കിലും ഇത് നിങ്ങളെ വളരെയധികം ഭയപ്പെടുത്തിയേക്കാം.

നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളവരോട് അവര്‍ക്ക് ഉണ്ടായേക്കാവുന്ന അവസ്ഥകളെക്കുറിച്ച് സംസാരിക്കുകയും ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടാന്‍  നിര്‍ദ്ദേശിക്കുകയും ചെയ്യുക.

നാര്‍കോലെപ്സിക്ക് എന്താണ് കാരണം ?

നാര്‍കോലെപ്സിക്കുള്ള കൃത്യമായ കാരണം എന്താണെന്നത് അജ്ഞാതമാണ്. എന്നിരുന്നാലും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് തലച്ചോറില്‍  നമ്മുടെ ഉറങ്ങലിന്‍റേയും ഉണരലിന്‍റേയും ക്രമം നിയന്ത്രിക്കുക എന്ന ചുമതല നിര്‍വഹിക്കുന്ന ഹൈപോക്രേറ്റിന്‍ എന്ന രാസവസ്തുവിന്‍റെ ഉത്പാദനത്തില്‍ കുറവുവരുന്നതിന് കാരണമായ ജനിതകമായ ഘടകങ്ങളാകാം നാര്‍കോലെപ്സിക്ക് കാരണമാകുന്നതെന്നാണ്. ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ നിന്ന് പെട്ടന്ന് ഉറക്കത്തിലേക്കും തിരിച്ചും നിങ്ങളെ മാറ്റിക്കളയും എന്നതാണ് തലച്ചോറില്‍ നിന്ന് സന്ദേശങ്ങള്‍ കൈമാറുന്ന ഈ ന്യൂറോട്രാന്‍സ്മിറ്റര്‍ കുറഞ്ഞാലുണ്ടാകുന്ന ഫലം. ഇത് നാര്‍കോലെപ്സിക്ക് കാരണമായേക്കാവുന്ന സാധ്യതകളില്‍ ഒന്നുമാത്രമാണ്.

നാര്‍കോലെപ്സിക്ക് ചികിത്സ നേടല്‍

നാര്‍കോലെപ്സിക്ക് പ്രതിവിധിയുള്ളതായി അറിയില്ല, എന്നാല്‍ മരുന്നിലൂടേയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടേയും നിങ്ങള്‍ക്ക് ഈ തകരാറിന്‍റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്. പകല്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില ഉദ്ദീപനൗഷധങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയേക്കാം. അതുപോലെ തന്നെ മിഥ്യാഭ്രമം, മോഹാലസ്യം, ഉറങ്ങി തളര്‍ന്നു വീഴല്‍ തുടങ്ങിയവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആന്‍റിഡിപ്രസ്സന്‍റുകളും ഡോക്ടര്‍ നിങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തേക്കാം.ജീവിതശൈലീ മാറ്റങ്ങളും നാര്‍കോലെപ്സി നിയന്ത്രിക്കാന്‍ സഹായകരമാണ്. വളരെ കണിശമായ ഒരു ഉറക്ക ശീലം (എന്നും ഒരേസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക) പാലിക്കുയയും ഒരു സമയപട്ടികയുണ്ടാക്കി അതുപ്രകാരം പകല്‍ ലഘുനിദ്രകള്‍ (അല്‍പ്പനേരത്തെ മയക്കം) നടത്തുകയും ചെയ്യുന്നതും നാര്‍കോലെപ്സി ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങളുടെ ആരോഗ്യനില വര്‍ദ്ധിപ്പിക്കുന്നതിനായി ചിട്ടയായ ഒരു വ്യായാമ ശീലം പിന്തുടരുകയും മദ്യപാനവും പുകവലിയും കഫീനും ഒഴിവാക്കുകയും ചെയ്യുക.

നാര്‍കോലെപ്സിയുള്ള ആളെ പരിചരിക്കല്‍

പൊതുജനത്തിന് നാര്‍കോലെപ്സിയെക്കുറിച്ച് അറിവില്ലാത്തതിനാല്‍ ഇതിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്ന ആളുകളെ അവര്‍ അവജ്ഞയോടെ യായിരിക്കും നോക്കുക. ഉദാഹരണത്തിന്, ഒരു ഓഫീസ് സാഹചര്യത്തില്‍ അമിതമായ ഉറക്കം തൂങ്ങല്‍, അല്ലെങ്കില്‍ പെട്ടന്ന് ഉറങ്ങിപ്പോകല്‍ ഒരാളേക്കുറിച്ച് വളരെയധികം ദോഷകരമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായേക്കാം. പരിചരണം കൊടുക്കുന്ന ആള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ ഈ ലക്ഷണമുള്ളയാള്‍ക്ക് വളരെയധികം പിന്തുണ കൊടുക്കണം എന്നത് വളരെ  പ്രധാനപ്പെട്ട കാര്യമാണ്. ഈ അവസ്ഥയെക്കുറിച്ച് അവരോട് സംസാരിക്കുകയും ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.  അതുപോലെ തന്നെ അവരെ മദ്യവും പുകയിലയും കഫീനും ഉപയോഗിക്കുന്നത് നിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. നിങ്ങള്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും മനസിലാക്കാനും എപ്പോഴും സന്നദ്ധമാണ് എന്ന കാര്യം അവരെ ബോധ്യപ്പെടുത്തുക. നാര്‍കോലെപ്സിയുടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മരുന്നും അതോടൊപ്പം കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള പിന്തുണയും വേണം. ഇക്കാര്യത്തില്‍ മരുന്നിനും പിന്തുണയ്ക്കും തുല്യപ്രധാന്യമാണ് പരിഗണിക്കപ്പെടുന്നത്.

നാര്‍കോലെപ്സിയെ വിജയകരമായി നേരിടല്‍

നാര്‍കോലെപസിയുമായി ജീവിക്കേണ്ടി വരിക എന്നത് വലിയ വെല്ലുവിളിയാണ്, എന്നാല്‍ ചെറിയ ചില മാറ്റങ്ങളിലൂടെ അല്ലെങ്കില്‍ നീക്കുപോക്കുകളിലൂടെ നീങ്ങള്‍ക്കൊരു സാധാരണ ജീവിതം നയിക്കാനാകും. ഇതില്‍ പ്രഥമ പ്രധാനമായ കാര്യം ജോലിസ്ഥലത്ത് അല്ലെങ്കില്‍ സ്കൂളില്‍ (അദ്ധ്യാപകരോട്, മേലുദ്യോസ്ഥരോട്) ആളുകളോട് നിങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുക എന്നതാണ്, അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമായ വിശ്രമത്തിന് സമയം ഉണ്ടാക്കാന്‍ ഒരു വഴികണ്ടെത്താനാകും. ഉറക്കം തൂങ്ങലിന്‍റെ ഒരു ചെറിയ സൂചനയെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ വാഹനമോടിക്കലോ അല്ലെങ്കില്‍ അപകട സാധ്യതയുള്ള മറ്റ് പ്രവര്‍ത്തികളോ ഒഴിവാക്കുക. വാഹനം ഓടിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉറക്കം തൂങ്ങല്‍ ഉണ്ടാകുന്നു എങ്കില്‍ വാഹനം അരികുചേര്‍ത്ത് ഒതുക്കി നിര്‍ത്തുകയും ഒന്നു വിശ്രമിക്കുകയും ചെയ്യുക. ഒരു ചിട്ടയായ വ്യായാമ ശീലം വളര്‍ത്തിയെടുക്കുന്നതും ഗുണകരമായിരിക്കും, ഇത് നിങ്ങളുടെ ആരോഗ്യനില വര്‍ദ്ധിപ്പിക്കും. മദ്യവും പുകയിലയും നിക്കോട്ടിനും ഒഴിവാക്കുക. ഡോക്ടര്‍ ഒരു ചികിത്സാ പദ്ധതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് കൃത്യമായി പിന്തുടരണമെന്നത്  വളരെ പ്രധാനപ്പെട്ടകാര്യമാണ്. അതുപോലെ തന്നെ ചികിത്സാകാലത്ത് ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലമോ നിങ്ങളുടെ ലക്ഷണങ്ങളില്‍ എന്തെങ്കിലും മാറ്റമോ കാണുന്നു എങ്കില്‍ ഉടനടിതന്നെ അത് ഡോക്ടറെ അറിയിക്കുകയും വേണം.

റെസ്റ്റ്ലസ് ലെഗ്സ് സിന്‍ഡ്രം (കാല് ഇളക്കല്‍ പ്രവണത)

എന്താണ് റെസ്റ്റ്ലസ് ലെഗ്സ് സിന്‍ഡ്രം (ആര്‍ എല്‍ എസ്) ?

ഒരു വ്യക്തിക്ക് തന്‍റെ കാല് ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കാനുള്ള ത്വര അനുഭവപ്പെടുന്ന ഒരു തരം നാഡീസംബന്ധമായ തകരാറാണ ആര്‍ എല്‍ എസ് അഥവാ  റെസ്റ്റ്ലസ് ലെഗ്സ് സിന്‍ഡ്രം. ഇതുള്ള വ്യക്തികള്‍ക്ക് അവര്‍ അനങ്ങാതിരിക്കുമ്പോള്‍ കാലില്‍ വളരെ അസ്വസ്ഥത (സെന്‍സേഷന്‍) തോന്നുകയും കാല് ഇളക്കുകയോ നടക്കുകയോ ചെയ്യുമ്പോള്‍ സാധാരണയായി ഇത് ശമിക്കുകയും ചെയ്യുന്നു. ആര്‍ എല്‍ എസ് ഉള്ളവര്‍ക്ക് രാത്രികാലത്ത് നിരവധി തവണ അനുഭവപ്പെട്ടേക്കാവുന്ന ഈ അസ്വസ്ഥത (സെന്‍സേഷന്‍) മൂലം ഉറക്കത്തിന് പ്രയാസം ഉണ്ടാകുന്നു. ഇതവര്‍ക്ക് നല്ല ഉറക്കം കൊടുക്കാത്തതുകൊണ്ട് പകല്‍ സമയത്ത് അവര്‍ ഉറക്കംതൂങ്ങികളാകുന്നു. ആര്‍ എല്‍ എസ് ഒരാള്‍ക്ക് കാറില്‍ ദീര്‍ഘദൂര യാത്ര അല്ലെങ്കില്‍ വിമാനയാത്ര ദുഷ്കരമാക്കുന്നു.  ആര്‍ എല്‍ എസ് വളരെ മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കാം എങ്കിലും ചില മരുന്നുകള്‍ കൊണ്ടും ജീവിത ശൈലീ മാറ്റങ്ങള്‍ കൊണ്ടും ഇത് മിക്കവാറും എല്ലായ്പ്പോഴും ചികിത്സ സാധ്യമായ അവസ്ഥയാണ്.

ആര്‍ എല്‍ എസിന്‍റെലക്ഷണങ്ങള്‍ എന്തെല്ലാം ?

ആര്‍ എല്‍ എസിന്‍റ പ്രധാന ലക്ഷണങ്ങള്‍ താഴെ പറയുന്നു :കാലില്‍ സുഖകരമല്ലാത്ത ഒരുതരം അസ്വസ്ഥത (സെന്‍സേഷന്‍)  : നിങ്ങള്‍ക്ക് കാലില്‍ ഒരുതരം ചൊറിച്ചിലോ പുകച്ചിലോ, അല്ലെങ്കില്‍ ഇഴച്ചില്‍ പോലെയോ ഉള്ള ഒരു തരം സംവേദനം (സെന്‍സേഷന്‍)  അനുഭവപ്പെടും. ഇത് നിങ്ങളെ കാലുകള്‍ ഇളക്കാന്‍ നിര്‍ബന്ധിതരാക്കും, അതിലുടെ ഈ അസ്വസ്ഥത (സെന്‍സേഷന്‍)  ഇല്ലാതാകുകയും ചെയ്യും. അപൂര്‍വ്വം ചില കേസുകളില്‍ ഈ അസ്വസ്ഥത (സെന്‍സേഷന്‍) കൈകളില്‍ അല്ലെങ്കില്‍ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ അനുഭവപ്പെട്ടേക്കാം, പക്ഷെ ഏറ്റവും സാധാരണായി ഉണ്ടാകുന്നത് കാലിലാണ്.വിശ്രമത്തിലായിരിക്കുമ്പോഴാണ് അസ്വസ്ഥത (സെന്‍സേഷന്‍) തുടങ്ങുന്നത് : നിങ്ങള്‍ അനങ്ങാതെ ഇരിക്കുമ്പോഴോ കിടക്കുമ്പോഴോ മാത്രം ഈ അസ്വസ്ഥത (സെന്‍സേഷന്‍) ഉണ്ടാകുന്നു.

പകല്‍ സമയത്തെ ഉറക്കംതൂങ്ങല്‍ : രാത്രിയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാലിളക്കുന്നതിനുള്ള  ത്വര നിങ്ങളുടെ ഉറക്കം മോശമാക്കുകയും അത് പകല്‍ സമയം നിങ്ങളെ ക്ഷീണിതനും ഉറക്കംതൂങ്ങിയുമാക്കുകയും ചെയ്യും. ഉറക്കക്കുറവ് മൂലം നിങ്ങള്‍ അസ്വസ്ഥനും മുന്‍കോപിയും ആയിത്തീര്‍ന്നേക്കാം.

വളരെയധികം ആളുകള്‍ ആര്‍ എല്‍ എസിന്‍റെ ലക്ഷണങ്ങള്‍ അത്ര ഗൗരവത്തിലെടുക്കേണ്ടവയല്ലെന്ന് കരുതുകയും അവ എങ്ങനെയാണ് തങ്ങളുടെ ജീവിതനിലവാരം കുറയ്ക്കുന്നതെന്ന് തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരാരെങ്കിലും ഇടയ്ക്കിടയ്ക്ക് കാല്‍ പിടപ്പിക്കുകയോ അങ്ങോട്ടുമിങ്ങോട്ടും മാറ്റിവെയ്ക്കുകയോ ചെയ്യുന്നതായി അല്ലെങ്കില്‍ ആര്‍ എല്‍ എസിന്‍റെ മറ്റ് ലക്ഷണങ്ങള്‍ കാണിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഈ തകരാറിനെക്കുറിച്ച് അവരോട് സംസാരിക്കുകയും ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക.

എന്താണ് ആര്‍ എല്‍ എസിന് കാരണമാകുന്നത് ?

ആര്‍ എല്‍ എസിന് കാരണം ഓരോ വ്യക്തിയിലും വ്യത്യസ്തമായേക്കാം. ചില കേസുകളില്‍ കാരണം അജ്ഞാതവുമാണ്. ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് പേശീ ചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമൈന്‍റെ അസന്തുലിതാവസ്ഥ മൂലം സംഭവിക്കുന്നു എന്നാണ്. അറിയപ്പെടുന്ന മറ്റ് കാരണങ്ങള്‍ താഴെ പറയുന്നു :

ഇരുമ്പുസത്തിന്‍റെ കുറവ് : ശരീരത്തില്‍ ഇരുമ്പിന്‍റെ അളവില്‍ കുറവുണ്ടാകുന്നത് തലച്ചോറിലെ കോശങ്ങളുടെ ആശയവിനിമയത്തില്‍ കുഴപ്പങ്ങളുണ്ടാക്കുകയും അതിന്‍റെ ഫലമായി ആര്‍ എല്‍ എസ് ഉണ്ടാകുകയും ചെയ്യാം.

കുടുംബ പാരമ്പര്യം: ചിലപ്പോള്‍ ആര്‍ എല്‍ എസ് കുടുംബത്തില്‍ ഒരു തുടര്‍ച്ചയായി ഉണ്ടാകാം. മുന്‍തലമുറയില്‍ ആര്‍ക്കെങ്കിലും ഇത് ഉണ്ടായിരുന്നു എങ്കില്‍ നിങ്ങള്‍ക്കും അത് ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയേറെയാണ്.

മറ്റ് രോഗാവസ്ഥകള്‍ : വൃക്കകളുടെ തകരാറ്, പ്രമേഹം, നാഡികളുടെ തകരാറ്, സന്ധിവാതം, വിളര്‍ച്ച തുടങ്ങിയ അവസ്ഥകളും ആര്‍ എല്‍ എസിന് കാരണമായേക്കാം.  ഈ അവസ്ഥകള്‍ക്ക് ചികിത്സ ആരംഭിക്കുന്നതോടെ ആര്‍ എല്‍ എസിന്‍റെ ലക്ഷണങ്ങളും കുറയും.

ഗര്‍ഭകാലം : സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് ആര്‍ എല്‍ എസ് അനുഭവപ്പെടാറുണ്ട്. എന്നാല്‍ പ്രസവം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ ഇത് കുറയും.

ആര്‍ എല്‍ എസിന് ചികിത്സ നേടല്‍

ജീവിതശൈലിയിലെ ലളിതമായ മാറ്റങ്ങള്‍,  ഈ അവസ്ഥയ്ക്ക് കാരണമായിരിക്കുന്ന അടിസ്ഥാന രോഗാവസ്ഥയ്ക്കുള്ള ചികിത്സ, ആര്‍ എല്‍ എസിന്‍റെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക മരുന്നുകള്‍ എന്നിങ്ങനെ വ്യത്യസ്തമായ ചികിത്സകളാണ് ആര്‍ എല്‍ എസിനുള്ളത്.

പ്രാരംഭത്തില്‍ നിങ്ങളോട് ഒരു വ്യായാമമുറ പിന്തുടരുക, അമിതശരീരഭാരമുള്ള വ്യക്തിയാണെങ്കില്‍ ശരീരഭാരം കുറയ്ക്കുക, പുകവലിയും കഫീന്‍ പോലുള്ള ഉത്തേജക പാനീയങ്ങളും ഒഴിവാക്കുക തുടങ്ങിയ ലളിതമായ ജീവിതശൈലീ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചേക്കാം. ഇനി ഇരുമ്പിന്‍റെ കുറവ് പോലുള്ള അടിസ്ഥാന കാരണങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കും. ഇവ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ കഴിക്കാവു. ഈ ചികിത്സകള്‍ നിങ്ങളുടെ പിരിമുറുക്കം കുറച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് താഴെപറയുന്ന ഏതെങ്കിലും മരുന്ന് നിര്‍ദ്ദേശിച്ചേക്കാം :

പാര്‍ക്കിന്‍സണ്‍ രോഗത്തിനുള്ള മരുന്ന് : ഈ മരുന്നുകള്‍ തലച്ചോറിലെ ഡോപമൈന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും ആര്‍ എല്‍ എസിന്‍റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ആര്‍ എല്‍ എസ് ഉണ്ട് എന്നതിന് നിങ്ങള്‍ക്ക് പാര്‍ക്കിന്‍സണ്‍ രോഗമുണ്ട് എന്ന് അര്‍ത്ഥമാക്കേണ്ടതില്ല എന്നതാണ്.

മയക്കമുണ്ടാക്കുന്ന വേദനാ മരുന്നുകള്‍ : ഓപിയോയ്ഡ്സ് എന്നറിയപ്പെടുന്ന ഈ മരുന്നുകള്‍ ആര്‍ എല്‍ എസിന്‍റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാണ് എന്നാല്‍ ഇത് ഉപയോഗിക്കുന്ന വ്യക്തിയില്‍ വീണ്ടും വീണ്ടും കിട്ടുന്നതിനുള്ള ആസക്തിയുണ്ടാകുകയും അതിന് അയാള്‍ അടിമയാകുകയും ചെയ്തേക്കാം എന്ന അപകടസാധ്യതയുണ്ട്.

ഉറക്ക ഗുളികകളും പേശികളുടെ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള മരുന്നുകളും : ഈ മരുന്നുകള്‍ നിങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ ഉറങ്ങാന്‍ സഹായിക്കും എന്നാല്‍ ആര്‍ എല്‍ എസിന്‍റെ ലക്ഷണങ്ങളെ പൂര്‍ണമായും എടുത്തുമാറ്റില്ല. നിങ്ങള്‍ക്ക് വീണ്ടും പകല്‍ ഉറക്കം തൂങ്ങല്‍ അനുഭവപ്പെടും.

നിങ്ങള്‍ ഒരു ഡോക്ടറെ കാണുകയും  ആ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സാമുറയും മരുന്നുകളും തെറ്റാതെ തുടരുകയും ചെയ്യണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചില മരുന്നുകള്‍ പല വ്യക്തികളിലും പല തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ കൂടുകയും ചിലര്‍ക്ക് കുറയുകയും ചെയ്യും.അതിനാല്‍ മരിന്ന് എങ്ങനെയാണ് നിങ്ങളെ ബാധിക്കുന്നത് എന്ന കാര്യം സമയാസമയം നിങ്ങളുടെ ഡോക്ടറെ അറിയിച്ചുകൊണ്ടിരിക്കുക.

ആര്‍ എല്‍ എസ് ഉള്ള വ്യക്തിയെ പരിചരിക്കല്‍

നിങ്ങള്‍ക്ക് അറിയാവുന്ന ആരെങ്കിലും ആര്‍ എല്‍ എസ് അനുഭവിക്കുണ്ടെങ്കില്‍ അവര്‍ പരിഗണന അര്‍ഹിക്കുന്ന അസ്വസ്ഥതയിലൂടെ കടന്നുപോകുകയാണ് എന്നറിയണം. ഇത് ചികിത്സ സാധ്യമായ ഒരു രോഗാവസ്ഥയാണ് എന്ന കാര്യം മിക്കവര്‍ക്കും റിയില്ല. നിങ്ങള്‍ ഈ തകരാറിനെക്കുറിച്ച് കൂടുതലായി പഠിക്കണം എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. നിങ്ങളുടെ ജീവിതപങ്കാളി ആര്‍ എല്‍ എസ് അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്കും നന്നായി ഉറങ്ങുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍  ക്ഷമയുള്ളവരായിരിക്കുകയും ഇത് അവരുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല എന്ന വസ്തുത ഓര്‍ക്കുകയുവേണം എന്നത്  വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ആര്‍ എല്‍ എസ് ഉള്ള വ്യക്തിയോട് അദ്ദേഹത്തിന്‍റെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയും ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ ആയാളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അയാള്‍ക്കുള്ള നിങ്ങളുടെ പിന്തുണ പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി ഡോക്ടറുടെ അടുത്തേക്ക് കൂടെ ചെല്ലാമെന്നും പറയുക. അതുപോലെ തന്നെ ഈ വ്യക്തി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സമുറകള്‍ പാലിക്കുന്നുണ്ടെന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത മരുന്നുകളൊന്നും കഴിക്കുന്നില്ലായെന്നും ഉറപ്പാക്കുകയും ചെയ്യുക.

ആര്‍ എല്‍ എസിനെ വിജയകരമായി അഭിമുഖീകരിക്കല്‍

ആര്‍ എല്‍ എസുമായി ജീവിക്കുക എന്നത് അത്യധികം മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന കാര്യമാണ്. എന്നാല്‍ ഈ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് ഒരു നല്ല വ്യായാമ ശീലം ഉണ്ടാക്കിയെടുക്കുകയും ഉറക്കത്തിന് ഒരു ചിട്ട കൊണ്ടുവരികയും ചെയ്യുക എന്നതാണ്. ചൂടുവെള്ളത്തിലുള്ള കുളി, തിരുമ്മല്‍, കാലില്‍ ചൂടോ തണുപ്പോ വെയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ കാലുകളിലെ പേശികള്‍ക്ക് ആയാസം കുറയ്ക്കാന്‍ സഹായകരമായിരിക്കും. പുകവലിയും കോഫീനും ഒഴിവാക്കുന്നതും നിങ്ങളെ നന്നായി ഉറങ്ങാന്‍ സഹായിക്കും.  നിങ്ങളുടെ ഡോക്ടര്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന ചികിത്സാമുറയില്‍ തെറ്റാതെ ഉറച്ചു നില്‍ക്കുകയും നിങ്ങളുടെ ലക്ഷണങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഡോക്ടറെ യഥാസമയം അറിയിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

സ്ലീപ് അപ്നേയ (ഉറക്കത്തിലെ ശ്വാസ തടസം)

എന്താണ് സ്ലീപ് അപ്നേയ ?

ഉറക്കത്തിനിടയില്‍ ഒരു വ്യക്തിയുടെ ശ്വാസോച്ഛാസം പലതവണ നിലയ്ക്കുകയും വീണ്ടും ആരംഭിക്കുകയും ചെയ്യുന്ന ഒരു ഉറക്കത്തകരാറാണ് സ്ലീപ് അപ്നേയ. രണ്ടു തരത്തിലുള്ള സ്ലീപ് അപ്നേയയുണ്ട്.

ശ്വാസതടസം ഉണ്ടാക്കുന്ന സ്ലീപ് അപ്നേയ (ഒ എസ് എ) : ശ്വാസനാളത്തില്‍ തടസം ഉണ്ടാകുകയും നിങ്ങള്‍ കൂര്ക്കം  വലിക്കാന്‍ തുടങ്ങുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്. ഈ ഉറക്കത്തകരാറിന്‍റെ ഏറ്റവും സാധാരണമായ രൂപമാണിത്.

സെന്ട്രല്‍ സ്ലീപ് അപ്നേയ (സി എസ് എ) : ശ്വാസഗതിയെ നിയന്ത്രിക്കുന്ന പേശികള്ക്ക്അ തലച്ചോറ് അതിനാവശ്യമായ സന്ദേശങ്ങള്‍/ നിര്ദ്ദേശങ്ങള്‍ കൊടുക്കാത്തതുമൂലം ഉറക്കത്തിനിടയില്‍ ശ്വാസോച്ഛാസം നിലച്ചുപോകുന്ന അവസ്ഥയാണിത്.

ഒ എസ് എ ഉള്ള ആളുകളില്‍ മിക്കവാറും പേര്‍ അവരുടെ അവസ്ഥയെക്കുറിച്ച് അറിയുന്നില്ല, കാരണം കൂര്ക്കം വലിക്കുകയും ഉറക്കത്തിനിടയില്‍ തന്നെ അറിയാതെ കിടപ്പിന്‍റെ രീതിയില്‍ ചെറിയൊരു മാറ്റം വരുത്തുന്നതിലൂടെ അവര്‍ ശ്വാസോച്ഛാസം പുനരാരംഭിക്കുകയും ചെയ്യും. എന്നാല്‍ സി എസ് എയുള്ളവരുടെ സ്ഥിതി ഇതല്ല. അവര്‍ സാധാരണയായി ഉറക്കത്തിനിടയില്‍ ശ്വാസംമുട്ടലോടെ അല്ലെങ്കില്‍ ഒരു കിതപ്പോടെ എഴുന്നേല്‍ക്കുകയും ഈ സമയത്ത് അവര്ക്ക്  നല്ല ബോധം ഉണ്ടായിരിക്കുകയും ചെയ്യും.

ശ്രദ്ധിക്കുക : കൂര്ക്കം  വലിക്കുന്ന എല്ലാവര്ക്കും  സ്ലീപ് അപ്നേയ ആയിരിക്കില്ല, അതുപോലെ തന്നെ സ്ലീപ് അപ്നേയയുള്ളവര്‍ എല്ലായ്പ്പോഴും കൂര്ക്കം വലിക്കണമെന്നും ഇല്ല. ഇത് വളരെ ഗുരുതരമായോക്കാവുന്ന ഒരവസ്ഥയാണ് എങ്കിലും ഇത് ചികിത്സിക്കാവുന്നതാണ്.

സ്ലീപ് അപ്നേയയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ?

സ്ലീപ് അപ്നേയയുള്ളവര്ക്ക് അവരുടെ സ്വന്തം പ്രശ്നങ്ങള്‍ കണ്ടെത്താന്‍ പ്രസായമായേക്കും, കാരണം ഈ തകരാറിന്‍റെ മിക്കവാറും എല്ലാ ലക്ഷണങ്ങളും ഉണ്ടാകുന്നത് ഉറക്കത്തിലാണ്. എന്നിരുന്നാലും ഒരാള്ക്ക് അറിയാന്‍ കഴിയുന്ന ചില പൊതുവായ ലക്ഷണങ്ങള്‍ താഴെ പറയുന്നു പകല്‍ ഉറക്കംതൂങ്ങല്‍ : രാത്രിയില്‍ നന്നായി ഉറങ്ങാനുള്ള അവസരം ഉണ്ടെങ്കിലും കുറച്ചു നാളായി നിങ്ങള്‍ പകല്‍ സമയത്ത് വളരെയധികം ഉറക്കംതൂങ്ങുുണ്ടെങ്കില്‍ ഉറക്കത്തിനിടയില്‍ നിങ്ങള്ക്ക്ട ശ്വാസോച്ഛാസ തടസം അനുഭവപ്പെടുന്നുണ്ടാകാം, നിങ്ങള്ക്കത് അറിയാനാകുന്നില്ലെന്നുമാത്രം.

ഉറക്കത്തില്‍ വീര്പ്പു മുട്ടലും കിതപ്പും : ഉറക്കത്തില്‍ വേണ്ടത്ര ശ്വാസം കിട്ടാതെ വരുന്നതിനാല്‍ ഇടയ്ക്കിടെ ഉണരുന്ന പ്രവണത ഉണ്ടായേക്കാം, അല്ലെങ്കില്‍ നിങ്ങള്‍ ഉറക്കത്തില്‍ ഇടയ്ക്കിടെ കിതപ്പോടെയും വീര്പ്പു മുട്ടലോടെയും മറ്റും ഉണരാറുണ്ടന്ന് ആളുകള്‍ നിങ്ങളോട് പറഞ്ഞേക്കാം.

രാവിലെ തലവേദന, വായ വരള്ച്ച : നിങ്ങള്‍ പതിവായി രാവിലെ തലവേദനയോടെയാണോ ഉണരുത്,  ഉണരുമ്പോള്‍ വായില്‍ വരള്ച്ച അല്ലെങ്കില്‍ തൊണ്ടയില്‍ വേദന അനുഭവപ്പെടാറുണ്ടോ ?  ഇത് ഉറക്കത്തില്‍ നിങ്ങളുടെ ശ്വാസഗതി തടസപ്പെടുന്നുണ്ട് എന്നതിന്‍റെ സൂചനയായേക്കാം.

ഉച്ചത്തിലുള്ള കൂര്ക്കം വലി : നിങ്ങള്‍ പതിവായി ഉറക്കെ കൂര്ക്കം വലിക്കുന്നതായി അളുകള്‍ നിങ്ങളോട് പറഞ്ഞേക്കാം.

മുന്കോപവും മ്ലാനതയും : നിങ്ങളില്‍ ശ്രദ്ധേയമായ വിധത്തില്‍ മുന്കോപവും മ്ലാനതയും വളര്‍ന്നു വരുന്നുണ്ടെങ്കില്‍ അത് ഉറക്കം തടസ്സപ്പെടുന്നതുമൂലം ആയേക്കാം.

ആരെങ്കിലും പതിവായി ഉറക്കെ കൂര്ക്കം  വലിക്കുന്നത് അല്ലെങ്കില്‍ കിതപ്പോടെയോ വീര്പ്പു മുട്ടലോടേയോ ഉറക്കത്തിനിടയില്‍ എഴുല്‍േക്കുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളവരോട് സ്ലീപ് അപ്നേയയെക്കുറിച്ച് സംസാരിക്കുകയും ഒരു വിദഗ്ധന്‍റെ സഹായം തേടാന്‍ നിര്ദ്ദേ ശിക്കുകയും ചെയ്യുക.

സ്ലീപ് അപ്നേയക്ക് എന്താണ് കാരണം?

ഏറ്റവും കുടുതലായി കാണപ്പെടുന്ന സ്ലീപ് അപ്നേയ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നേയ (ഒ എസ് എ)യാണ്. ശ്വാസനാളത്തിന്‍റെഒ മേല്‍ ഭാഗത്തെ പേശികള്ക്ക് അയവ് സംഭവിക്കുകയും നാക്ക്പുറകിലേക്ക് വീണ് നിങ്ങള്ക്ക്  ശ്വസിക്കാനാകുന്ന വായുവിന്‍റ്െ അളവ് പരിമിതപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഒ എസ് എ സംഭവിക്കുന്നത്. മിക്കവാറും കേസുകളില്‍ നിങ്ങളുടെ തൊണ്ടയുടെ പിന്നിലെ ടിഷ്യൂ (സംയുക്ത കോശം) അതിയായ സമ്മര്ദ്ദം മൂലം വിറയ്ക്കാന്‍ തുടങ്ങുന്നതാണ് ഒരാളില്‍ കൂര്ക്കം  വലിക്ക് കാരണമാകുന്നത്. ഇത് ഒരാളെ ഉറക്കത്തിനിടയ്ക്ക് എഴുല്‍േപ്പിക്കുന്ന വിധത്തിലുള്ള വീര്പ്പു മുട്ടലോ കിതപ്പോ ഉണ്ടാകുന്നതിനും കാരണമായേക്കാം. കഴുത്തില്‍ അമിതമായി കൊഴുപ്പുള്ളവര്ക്ക് ഈ കൊഴുപ്പ് ശ്വാസനാളത്തില്‍ സമ്മര്ദ്ദം ചെലുത്തുന്നതുകൊണ്ട് ഒ എസ് എ ഉണ്ടായേക്കാം. പുകവലിക്കാര്ക്കും  ഒ എസ് എ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.

ഒ എസ് എ ഉണ്ടാകുതിനുള്ള മറ്റ് കാരണങ്ങള്‍, അതിയായ രക്തസമ്മര്ദ്ദളവും , അമിതമായ ശരീര ഭാരവും വാര്ദ്ധ്ക്യവുമാണ്.

സെന്ട്രവല്‍ സ്ലീപ് അപ്നേയ ഒ എസ് എയുടെ അത്ര സാധാരണമല്ല. വാര്ദ്ധക്യത്തില്‍ സെന്ട്രലല്‍ സ്ലീപ് അപ്നേയ അല്ലെങ്കില്‍ സി എസ് എ ഉണ്ടായേക്കാം. എന്നു വരികിലും സി എസ് എ ഉണ്ടാകുന്നതിനുള്ള ചില പ്രധാന കാരണങ്ങള്‍ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ അവസ്ഥകളും ചില നാഡീസംബന്ധമായ അസുഖങ്ങളുമാണ്. ശ്വാസം നിലയ്ക്കുമ്പോള്‍ വ്യക്തി പൂര്ണകമായി ഉറക്കത്തില്‍ നിന്നും ഉണരുന്നതിനാല്‍ സി എസ് എയുള്ള ആളുകള്‍ മിക്കവാറും അവരുടെ അവസ്ഥയെക്കുറിച്ച് തിരിച്ചറിവുള്ളവരായിരിക്കും.

സ്ലീപ് അപ്നേയക്ക് ചികിത്സ നേടല്‍

ലഘുവായ സ്ലീപ് അപ്നേയക്ക് ശരീരഭാരം കുറയ്ക്കല്‍, പുകവലിയും മദ്യപാനവും ഒഴിവാക്കല്‍ പോലുള്ള ജീവിതശൈലീ മാറ്റങ്ങള്‍ നിങ്ങളുടെ ഡോക്ടര്‍ നിര്ദ്ദേശിച്ചേക്കാം. പ്രധാനമായും മലര്‍ന്നു കിടക്കുമ്പോള്‍ ഈ പ്രശ്നം നേരിടേണ്ടി വരുവര്ക്ക്  അവരെ ചരിഞ്ഞ് കിടുറങ്ങാറാക്കുന്ന പൊസിഷണല്‍ തെറാപ്പി നിര്ദ്ദേ ശിക്കപ്പെട്ടേക്കാം.

വളരെ ഗുരുതരമായ സ്ലീപ് അപ്നേയക്കുള്ള ചില ചികിത്സകള്‍ താഴെ പറയുന്നു :

ശ്വാസനാളത്തില്‍ തുടര്ച്ചയായി ഗുണകരമായ സമ്മര്ദ്ദം ചെലുത്തല്‍ (സി പി ഇ പി)  : ഈ ചികിത്സയില്‍ വായുനാളം  തുറക്കുന്നതിനായി തുടര്ച്ചയായ വായുപ്രവാഹം സാധ്യമാക്കുന്നതിനുള്ള ഒരു മുഖംമൂടി (മാസ്ക്) കൊടുക്കും.  ഈ മാസ്ക് ധരിക്കുന്നതിനോട് ഇണങ്ങിച്ചേരാന്‍ നിങ്ങള്‍ അല്പം സമയമെടുത്തേക്കാമെങ്കിലും ഇത് നിങ്ങള്ക്ക് രാത്രിമുഴുവന്‍ സുഖകരമായ ശ്വാസഗതിയുണ്ടാക്കും.

വായില്‍ വെയ്ക്കുന്ന ഉപകരണം : ചിലപ്പോള്‍ നിങ്ങള്ക്ക് വായില്‍ വെയ്ക്കാന്‍ ദന്തസംരക്ഷണത്തിന് ഉപയോഗിക്കുന്നവയോട് സാദൃശ്യം തോന്നു ഒരു ഉപകരണം തന്നേക്കാം. താടിയെല്ലുകള്‍ മുന്നോട്ടാക്കി നിര്ത്തുമ്പോള്‍ തന്നെ നിങ്ങളുടെ നാക്കിനെ യഥാസ്ഥാനത്തന്നെ പിടിച്ചു നിര്‍ത്തുക എന്നതാണ് ഈ ഉപകരണത്തിന്‍റ്െ പ്രവര്ത്തനം.

ശസ്ത്രക്രിയ : നിങ്ങളുടെ തൊണ്ടയ്ക്ക് പിന്നിലുള്ള ടിഷ്യു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയോ ചുരുക്കുകയോ ചെയ്താല്‍ ഉറക്കത്തില്‍ അത്          നിങ്ങളുടെ ശ്വാസനാളത്തില്‍ തടസം ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കാം. ചില കേസുകളില്‍ അനായാസമായ ശ്വാസോച്ഛാസത്തിനായി നാക്കിന് പുറകില്‍ വേണ്ടത്ര ഇടം ഉണ്ടാക്കാന്‍ ശസ്ത്രക്രിയയിലൂടെ താടിയെല്ല് സ്ഥാനംമാറ്റിവെയ്ക്കുകയും ചെയ്തേക്കാം.

സ്ലീപ് അപ്നേയയുള്ള ആളെ പരിചരിക്കല്‍

സ്ലീപ് അപ്നേയ അനുഭവിക്കുന്നവര്‍ പലപ്പോഴും തങ്ങള്ക്ക്  ഉറക്കത്തില്‍ ശ്വസന പ്രശ്നങ്ങള്‍ ഉണ്ടെന്നതിനെക്കുറിച്ച് അവബോധം ഉള്ളവരായിരിക്കില്ല. കുടുംബാംഗങ്ങളാണ് സാധാരണ ആ വ്യക്തിക്ക് ഉച്ചത്തിലുള്ള കൂര്ക്കം വലി അല്ലെങ്കില്‍ കിതപ്പും വീര്പ്പു മുട്ടലും മറ്റും ഉണ്ടെന്ന കാര്യം ശ്രദ്ധിക്കുന്നത്. ജോലിക്കിടയില്‍ ഉറങ്ങുന്നു എന്ന കാര്യം ശ്രദ്ധിക്കുന്നത് സഹപ്രവര്ത്ത്കരുമായേക്കും. ഈ വ്യക്തിയെ സംരക്ഷിക്കുന്നയാള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ ഒരു വിദഗ്ധന്‍റെന സഹായം തേടണമെന്ന്  ഈ വ്യക്തിയോട് പറയാന്‍ ശ്രമിക്കുക.

സ്ലീപ് അപ്നേയയെ വിജയകരമായി അഭിമുഖീകരിക്കല്‍

സ്ലീപ് അപ്നേയ ക്രമേണ വ്യക്തിയുടെ ക്രിയാത്മകതയേയും ഊര്ജ്ജതസ്വലതയേയും ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നുവരാന്‍ സാധ്യതയുള്ള ഒരു ഗുരുതരമായ പ്രശ്നമാണ്.നിങ്ങള്ക്ക് തന്നെ നിങ്ങളുടെ ജീവിതശൈലിയില്‍ മാനസിക സമ്മര്ദ്ദം  ഒഴിവാക്കാന്‍ സഹായിക്കുന്ന ചില മാറ്റങ്ങള്‍ വരുത്താനാകും. ആരോഗ്യകരമായ ഒരു വ്യായാമ ശീലം വളര്ത്തി യെടുക്കുന്നതും നിങ്ങള്ക്ക് അമിതശരീരഭാരം ഉണ്ടെങ്കില്‍ അത് കുറയ്ക്കുന്നതും ഒ എസ് എ  നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതും നല്ലതാണ്.

നിങ്ങളുടെ നാക്ക് പിന്നിലേക്ക് വലിഞ്ഞ്പോകാതിരിക്കാനും ശ്വാസനാളത്തിന്‍റെ  മേല്ഭാഗം തടസപ്പെടാതിരിക്കാനുമായി നിങ്ങള്‍ വശം ചരിഞ്ഞ് കിടക്കാന്‍ ശ്രമിക്കുക.

ഈ മാറ്റങ്ങള്‍ എല്ലാംതന്നെ പ്രധാന്യത്തിന്‍റെ പട്ടികയില്‍ രണ്ടാംസ്ഥാനത്ത് വരുന്ന കാര്യങ്ങളാണ്, ഒന്നാം സ്ഥാനത്തു വരുന്ന, ഏറ്റവും പ്രധാനമായ കാര്യം നിങ്ങള്‍ ആദ്യം തന്നെ നിങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറുടെ സേവനം തേടുക എന്നതാണ്.

കടപ്പാട് : malayalam.whiteswanfoundation.org

2.9
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top