অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മലയാളിയും മാനസികാരോഗ്യവും

മലയാളിയും മാനസികാരോഗ്യവും

മലയാളിയും മാനസികാരോഗ്യവും

ആരോഗ്യമുള്ള ശരീരത്തില് ആരോഗ്യമുള്ള മനസ്സ് വസ്ക്കുന്നു. ഈ പഴഞ്ചൊല്ല് മലയാളിക്ക് സുപരിചിതമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില് കാണാന് സാധിക്കും, ആരോഗ്യരംഗത്ത് കേരളീയരെപ്പോലെ ഇത്രയധികം ശ്രദ്ധ പതിപ്പിക്കുന്ന മറ്റൊരു ജനവിഭാഗമില്ല. ഏറ്റവും നിസ്സാര ശാരീരിക അസ്വസ്ഥതകള്ക്കുപോലും ഹോസ്പിറ്റലുകള്ക്കും ഡോക്ടര്മാര്ക്കും പുറകേ പായുന്ന  മലയാളി ശാരീരിക ആരോഗ്യത്തിന് നല്കുന്ന അതേ പ്രാധാന്യം മനസ്സിന്റെ ആരോഗ്യസംരക്ഷണത്തിനും നല്കുന്നുണ്ടോ? ചിന്തിക്കേണ്ട വിഷയമാണ്. ഇക്കഴിഞ്ഞ ലോക മാനസീകാരോഗ്യദിനവും (ഒക്ടോബറ് 10) പതിവുപോലെ പത്രത്തിലെ ചുരുങ്ങിയ തലക്കെട്ടുകള്ക്കും ഹോസ്പിറ്റലുകളിലെ മാനസീകാരോഗ്യ ദിനാചരണത്തിലും ഒതുങ്ങിക്കൂടി. അപ്രധാന വിവാദ വിഷയങ്ങലില് നാം കാണിക്കുന്ന ഔത്സുക്യത്തിനിടയില് ഇത്തരം സുപ്രധാന വിഷയങ്ങള് വിസ്മരിക്കുന്നത് സ്വാഭാവികം.

നമുക്ക് മലയാളിയുടെ മാനസീകാരോഗ്യത്തിന്റെ നിലവാരത്തിലേക്കൊന്നു കണ്ണോടിക്കാം. ഏറ്റവും അധികം സാക്ഷരതയുള്ള, സ്ത്രീ പുരുഷാനുപാതത്തില് മുന്പിലുള്ള, ബുദ്ധിജിവികള് എന്നു പേരു കേട്ട കേരളത്തില് തന്നെയാണ് ഏറ്റവും അധികം ആത്മഹത്യാ നിരക്കുകള് കൂടുകലുള്ളത്. വിഷാദരോഗികളുടെ എണ്ണം ക്രമാധീതമായി വര്ഡദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതേ നമ്മളില് നിന്നു തന്നെയണ് വ്യാപകമായ ലഹരി ഉപയോഗത്തിന്റെ കക്കുകളലും പുറത്തുവരുന്നത്. കേരളാമെന്റല് ഹെല്ത്ത് അഥോറിറ്റിയുടെ കണക്കുകല് അനുസരിച്ച് കേരളത്തിലെ 20 ശതമാനത്തോളം വരുന്ന ജനവിഭാഗം ഏതെങ്കിലും തരത്തിലുള്ള മാനസീകാരോഗ്യ പ്രശ്നങ്ങള് നേരിടുന്നവരാണ്. അന്യരുടെ സ്വകാര്യതയിലും ലൈംഗീകതയിലുമുള്ള മലയാളിയുടെ അമിതാവേശം സൂചിപ്പിക്കുന്നത് നമ്മുടെ മാനസീകാരോഗ്യ നിലവാരത്തിന്റെ അധഃപതനത്തേയാണ്. ഈയടുത്ത് മറൈന്ഡ്രൈവില് നടന്ന കിസ്സ് ഓഫ് ലൌവില് നമ്മള് കാണിച്ച അമിത താത്പര്യം ഈ അധഃപതനത്തിന്റെ തോത് വ്യക്തമാക്കുന്നു.

മാനസീകാരോഗ്യവും കുടുംബവും

കാലത്തിന്റെ മാറ്റത്തില് നമ്മുടെ ജീവിതശൈലി ഒരുപാട് വ്യതിയാനപ്പെട്ടിരിക്കുന്നു. അനിയന്ത്രിതമായ മൊബൈയില് ഉപഭോഗത്തിന്റേയും ടെക്നോളജിയുടെ കടന്നുകയറ്റങ്ങള്ക്കുമുടയിലാണ് നാമിന്ന് ജീവിക്കുന്നത്. പ്രത്യക്ഷത്തില് മാനസീകാരോഗ്യവും ടെക്നോളജിയും കുടുംബവും തമ്മില് ബന്ധമൊന്നുമില്ലെങ്കിലും കുടുംബ ബന്ധങ്ങള് ശിഥിലമാക്കുന്നതില് ഇവയെല്ലാം പങ്കുവഹിക്കുന്നുണ്ട്. സോഷ്യല് മീഡിയകളില് പ്രയരിച്ച ഒരു കഥയുണ്ട്. രണ്ടുപേര് തമ്മില് ഫേസ്ബുക്കു വഴി പരിചയപ്പെട്ടു. ചാറ്റുചെയ്ത് തമ്മില് അടുപ്പംകൂടി ഫോട്ടോ അയച്ചുകൊചുത്തപ്പോഴാണ് അവര് തമ്മില് തിരിച്ചറിഞ്ഞത്. അവര് അച്ഛനും മകളുമായിരുന്നു. ഇതൊരു തമാശക്കഥയാണോ എന്നറിഞ്ഞുകൂടാ. എങ്കിലും ഇന്നത്തെ സമൂഹത്തെയാണ് ഇത് വരച്ചുകാട്ടുന്നത്.

മുതിര്ന്നവരില് നിന്നും തീരെ വ്യത്യസ്ഥമല്ല കുട്ടികളുടെ സ്ഥിതിയും. ‘ചെറിയ വായില് വലിയ വര്ത്തമാനം’ പരയരുതെന്ന് മന്നളവരെ ശാസിക്കുന്പോള് ചിന്തിച്ചിട്ടുണ്ടോ എവിടെനിന്നുമാണ് ഈ വലിയ വര്ത്തമാനം പഠിക്കുന്നതെന്ന്? അമ്മമാര് കാണുമ്മ സീരിയലുകളും സിനിമകളിലെ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും കംപ്യൂട്ടര് ഗെയിമുകളുമെല്ലാം അവര് കതണ്ടു മറക്കുകയല്ല ചെയ്യുന്നത്. മറിച്ച് മനസ്സില് പതിയുകയാണ്. നാലാം ക്ലാസ്സുകാരന് ഒന്നാം ക്ലാസ്സുകാരിയെ പീഡിപ്പിക്കിന് ശ്രമിച്ചതും നഴ്സറി വിദ്യാര്ത്ഥിയെ ചാക്കില് കെട്ടിയതുമെല്ലാം നമുക്ക് ഞെട്ടലോടെ മാത്രമേ കാണാന് കഴിയൂ. ചെറു പ്രായം മുതല്ക്കു തന്നെ വേണ്ടത്ര സ്നേഹം ലഭിക്കാത്തതുമൂലം ഡിപ്രഷന് ബാധിച്ച കുട്ടികളും പരീക്ഷാപേടിമൂലം വിട്ടുമറാട്ട വയറുവേദന വരുന്നകുട്ടികളുടെ എണ്ണവും നമുക്കിടയില് കുറവല്ല. ഇതെല്ലാം മാനസീകാരോഗ്യ പ്രശ്നങ്ങളുടെ വകഭേദങ്ങളാണ്.

എങ്ങനെ പോസിറ്റീവ് മാനസീകാരോഗ്യം നിലനിര്ത്താം.

ടെന്ഷന്ഫ്രീ ജീവിതം ഒരിക്കലലും സാധ്യമല്ല. സമ്മര്ദ്ധങ്ഹള് ഒരു പരിധിവരെ നമ്മുടെ വളര്ച്ചയ്ക്ക് സഹായിക്കാം. പരിധികള് ലംഘിക്കുന്പോഴാണ് സമ്മര്ദ്ധങ്ങളഅ ജീവിതത്തേയും മനസ്സിനേയും പ്രതികൂലമായി ബാധിക്കുക. എഴുത്തുകാരനായ റോബിന്ശര്മ്മ ടെന്ഷന് കുരയ്ക്കാന് നിര്ദ്ദേശിക്കുന്ന ഒരു മാര്ഗ്ഗമുണ്ട്. ദിവസത്തില് കുറച്ചു സമയം ടെന്ഷനടിക്കാന് മാത്രം മാറ്റിവെയ്ക്കുക. പല തവണകളായി ആവലാതിപ്പെടുന്നതിനേക്കാള് സമ്മര്ദ്ധം കുറയ്ക്കാന് സഹായിക്കും ഇത്.

നിങ്ങളുടെ പ്രശ്നത്തെ മനസ്സില് വിഭാവനം ചെയ്യുക. അത് മുന്നില് നടക്കുന്നതായി സങ്കല്പ്പിച്ച്  എങ്ങനെ നിങ്ങള് അതിനെ തരണം ചെയ്യുമെന്നതിനെ സങ്കല്പ്പിക്കുക. ആത്മ വിശ്വാസം ലപകര്ന്നുതരാന് ഈ മാര്ഗ്ഗം  സഹായിക്കും.

സമമാധാനം ആരംഭിക്കുന്നത് പുഞ്ചിരിയില് നിന്നാണ്. പ്രശ്നങ്ങള് ഉണഅടായിക്കോട്ടെ, പക്ഷെ വ്യക്തി വിദ്വേഷങ്ങള് ഒരിക്കലും സൂക്ഷിക്കാതിരിക്കുക. സമ്മര്ദ്ധം കൂടുമെന്നു മാത്രമല്ല ശാരീരികാരോഗ്യത്തേയും അത് ബാധിക്കും. മനസ്സ് തുറന്ന് ചിരിക്കുക. ഒരു ചെറു പുഞ്ചിരി ഒരു ക്ഷെ പല പ്രശ്നങ്ങളേയും ഒഴിവാക്കിയേക്കാം.  നിങ്ങള് ഇഷ്ടപ്പെടുന്ന കാര്യങ്ങള്ക്ക് ജീവിതത്തില് സമയം കണ്ടെത്തുക. സംഗീതം, നൃത്തം, ചെടിപരിപാലനം ഇവയെല്ലാം നിങ്ങളെ കൂടുതല് ഉത്സാഹഭരിതരാക്കും.

പ്രശ്നങ്ങള് തുറന്ന്  സംസാരിക്കുക. എല്ലാ സമര്ദ്ധങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുക എളുപ്പമല്ല. കുടുംബ ബന്ധങ്ങള്ക്കും സുഹൃത്ത് വലയത്തിനും പ്രാധാന്യം നല്കുക. കുടുംബത്തില് മൊബൈല് ഉപരയോഗത്തിനും ഇന്റര്നെറ്റ് ഉപയോഗത്തിനും പരിധി നിശ്ചയിക്കുക.

ഇവയെല്ലാം വഴികളാണ്. ഏതുവഴിയിലൂടെ സഞ്ചരിക്കണമെന്നും മാനസീക സമ്മര്ദ്ധം കുറയ്ക്കണമെന്നും അന്തിമമായി നമ്മള് ഓരോരുത്തരുമാണ് നിശ്,യ്ക്കേണ്ടത്. തുടക്കത്തില് കുറിച്ച പഴഞ്ചൊല്ല് ഒന്ന് തിരുത്തി വായിക്കേണ്ട സമയമായിരിക്കുന്നു. ‘ആരോഗ്യമുള്ള മനസ്സിലേ ആരോഗ്യമുള്ള ശരീരമുണ്ടാകൂ’. നമ്മുടെ കുട്ടികള്ക്ക് കരാട്ടെ പരിശീലനം മുതല് സെക്സ് എഡ്യൂക്കേഷന് വരെ നല്കുന്പോഴും മാനസീകാരോഗ്യം കൂട്ടാനുള്ള പാഠ്യ പദ്ധതികളെല്ലാം കേവലം പദ്ധതികളായിത്തന്നെ അവശേഷിക്കുകയാണ്. മുതിര്ന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. മന്നളില് എത്ര പേര്ക്കുണ്ട് മാനസീകാരോഗ്യത്തെപ്പറ്റി സുവ്യക്തമായ ഒരു കാഴ്ചപ്പാട്?

കൃത്യമായ ബോധവല്ക്കരണവും ശരിയായ മാനസീകാരോഗ്യ പരിചരണവും കുടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാത്രമല്ല ജീവിത വിജയം കൈവരിക്കനും നിങ്ങളെ സഹായിച്ചേക്കാം.നാം മാറിചിന്തിച്ചുതുടങ്ങേണഅടിയിരിക്കുന്നു.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate