ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ, അമ്മയുടെ കട്ടിയുള്ള, ആദ്യ പാൽ(കൊളസ്ട്രം) കുഞ്ഞിന് കൊടുക്കണം. അത് വളരെ പ്രധാനമാണ്. അമ്മയുടെ ആദ്യ പാൽ ഏറ്റവും മികച്ചതാണ്, അത് ഒരിക്കലും കളയരുത് കൂടാതെ കുട്ടിക്ക് അത് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
കൊളസ്ട്രം വളരെ പ്രധാനമാണ് എന്തെന്നാൽ അത് അടുത്ത കുറച്ച് ദിവസങ്ങളിൽ കുട്ടിക്ക് ലഭിക്കുന്ന പാകമായ പാലിനായി കുട്ടിയുടെ ദഹന സംവിധാനത്തെ തയാറാക്കും. സിങ്ക്, കാൽസിയം കൂടാതെ വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് കൊളസ്ട്രം.
ജനന ശേഷം ആദ്യ ആറ് മാസം, ഒരു കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊന്നും നൽകേണ്ടതില്ല, വെള്ളം പോലും. മറ്റുള്ളവ ഒഴിവാക്കിക്കൊണ്ട് 6 മാസക്കാലം മുലപ്പാൽ നൽകുന്നതുമൂലം സാധാരണ ശൈശവ രോഗങ്ങളായ അതിസാരം അല്ലെങ്കിൽ ന്യുമോണിയ എന്നിവയിൽ നിന്നും സംരക്ഷിക്കപ്പെടുകയും, കൂടാതെ രോഗങ്ങളിൽ നിന്നും വളരെ പെട്ടെന്ന് സുഖപ്പെടുകയും ചെയ്യുന്നതിനാൽ ശിശുമരണ നിരക്ക് കുറയുന്നു.
ഏഴാം മാസം മുതൽ, കുഞ്ഞിന്റെ പോഷക ആവശ്യങ്ങൾ നിറവേറ്റുവാൻ മുലപ്പാൽ മതിയാകാതെ വരും. പോഷക സമൃദ്ധമായ വിവിധങ്ങളായ ഭക്ഷണങ്ങളാൽ മുലപ്പാലിനെ തുലനം ചെയ്യുക. സമയബന്ധിതമായ, പര്യാപ്തമായ, തുടർച്ചയായ കൂടാതെ അനുയോജ്യമായ പരിപൂരക ആഹാരം ആരംഭിക്കണം. ആറുമാസത്തിനു ശേഷം, കുഞ്ഞിന് ഒരു ദിവസം 3-4 പ്രാവശ്യമെങ്കിലും ആഹാരം കൊടുക്കണം. അതോടൊപ്പം മുലപ്പാൽ നൽകുവാൻ മറക്കരുത്.
പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങളെയും ഭയപ്പെടുത്തുന്ന പരിണിതഫലങ്ങളെയും കുറിച്ച് ബോധവൽക്കരിക്കുക കൂടാതെ ഒരാൾക്ക് പോഷകാഹാരക്കുറവ് നിവാരണത്തിനായി ചെയ്യുവാൻ കഴിയുന്ന ലളിതമായ കാര്യങ്ങൾ വിശദീകരിക്കുക ഇതിനെതിരെ നടപടി എടുക്കുവാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വീഡിയോയുടെ ഉദ്ദേശം.
ഇത് മുഴുവൻ ജനസമൂഹത്തെ ഉദ്ദേശിച്ചുള്ളതാണ്.
നിർമ്മാതാവ് : UNICEF ന്റെയും മറ്റ് പുരോഗമന പങ്കാളിത്തത്തിന്റെയും സജീവമായ പിന്തുണയോടെ ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് വുമൺ ആന്റ് ചൈൽഡ് ഡെവലപ്പ്മെന്റ്.
അവസാനം പരിഷ്കരിച്ചത് : 2/21/2020
കാഹാരക്കുറവിന്റെ ലക്ഷണങ്ങളും പരിണിതഫലങ്ങളും നിവാരണ...
പോഷകാഹാരക്കുറവിന്റെ നിവാരണത്തിനായി പ്രതിജ്ഞയെ പറ്റ...