എപ്പോഴും അസുഖം പിടിപെടുകയും എളുപ്പത്തിൽ ക്ഷീണിക്കുകയും, ഗ്രഹിക്കുവാനുള്ള കഴിവ് കുറവുമുള്ള കുട്ടികൾ ചിലപ്പോൾ പോഷകാഹാരക്കുറവിനാൽ ബുദ്ധിമുട്ടുന്നവർ ആയിരിക്കാം.
ഒരു കുഞ്ഞിന് പ്രത്യേകിച്ചും ഗർഭധാരണ സമയം മുതൽ രണ്ട് വയസുവരെ പോഷകാഹാരക്കുറവ് എന്ന അപകടത്തിന്റെ സധ്യതയുണ്ട്.
മൊത്തത്തിലുള്ള നീണ്ടകാല വളർച്ചയുടെ വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ് ഇത്. പോഷകക്കുറവ് ജനനത്തിനുമുമ്പ് തന്നെ ആരംഭിക്കുകയും, സാധാരണയായി കൗമാരത്തിലും യൗവനത്തിലും കൂടാതെ തലമുറകളോളവും നീണ്ടു പോയേക്കാം.
ഇത് പലപ്പോഴും ഗതിമാറ്റാനൊക്കാത്തതാണ്. ഗതിമാറ്റാനാവാത്ത വളർച്ചാ വർദ്ധനവിനേയും മാതാവിന്റെ ആരോഗ്യം, കുഞ്ഞിന്റെ ആരോഗ്യം കൂടാതെ അതിജീവിതം എന്നിവയ്ക്ക് വിട്ടുവീഴ്ച്ച വരുത്തുന്ന പോഷണ അഭാവത്തേയും ഒഴിവാക്കുന്നതിന്, ജീവിത ചക്രത്തിൽ ഉടനീളം, കഴിയുന്നത്ര പെട്ടെന്നുതന്നെ പോഷകക്കുറവിനെ നിവാരണം ചെയ്യുക എന്നത് നിർണ്ണായകമാണ്.
ഒരു ഉണങ്ങിയ ചെടിക്ക് ശരിയായ പരിചരണവും കൂടാതെ വളം, ജലം, ശുദ്ധവായു, സൂര്യപ്രകാശം എന്നീ പരിപോഷണങ്ങളും ലഭിക്കാതെ സമൃദ്ധമായ മരമായി പുനർജീവിച്ച് സാധാരണ രീതിയിൽ വളരുവാൻ കഴിയാൻ പറ്റാത്തതു പോലെ തന്നെ ഒരു കുഞ്ഞിന് ശരിയായ പരിചരണവും പോഷകവും ലഭിക്കാതെ ആരോഗ്യവാനായ യുവാവായി വളരുവാൻ സാധികുകയില്ല.
കേടായ ഒരു മൺകലത്തെ ഉണങ്ങി ഉറച്ചതിനു ശേഷം ശരിയാക്കുവാൻ കഴിയാത്തതു പോലെതന്നെ, ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ പോഷകാഹാരക്കുറവിന് ഇരയായ ഒരു കുട്ടിയുടെ ആരോഗ്യത്തെ ശരിപ്പെടുത്തുവാൻ കഴിയുന്നതല്ല.
പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങളെയും ഭയപ്പെടുത്തുന്ന പരിണിതഫലങ്ങളെയും കുറിച്ച് ബോധവൽക്കരിക്കുക കൂടാതെ ഒരാൾക്ക് പോഷകാഹാരക്കുറവ് നിവാരണത്തിനായി ചെയ്യുവാൻ കഴിയുന്ന ലളിതമായ കാര്യങ്ങൾ വിശദീകരിക്കുക ഇതിനെതിരെ നടപടി എടുക്കുവാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വീഡിയോയുടെ ഉദ്ദേശം.
ഇത് മുഴുവൻ ജനസമൂഹത്തെ ഉദ്ദേശിച്ചുള്ളതാണ്.
നിർമ്മാതാവ് : UNICEF ന്റെയും മറ്റ് പുരോഗമന പങ്കാളിത്തത്തിന്റെയും സജീവമായ പിന്തുണയോടെ ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് വുമൺ ആന്റ് ചൈൽഡ് ഡെവലപ്പ്മെന്റ്.
അവസാനം പരിഷ്കരിച്ചത് : 2/15/2020
മുലപ്പാൽ നൽകലും ആറുമാസത്തിന് ശേഷമുള്ള ആഹാരങ്ങളെ പ...
പോഷകാഹാരക്കുറവിന്റെ നിവാരണത്തിനായി പ്രതിജ്ഞയെ പറ്റ...