പോഷകാഹാരക്കുറവിന്റെ നിവാരണത്തിനായി പ്രതിജ്ഞ എടുക്കുക
പ്രതിജ്ഞ
ഗർഭിണിയായ മരുമകളെ, അവളുടെ സ്വാസ്ഥ്യത്തിനായി നല്ല രീതിയിൽ പരിചരിക്കുമെന്നും, പോഷകഗുണമുള്ള പച്ചില പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, മുട്ട, പാൽ കൂടാതെ ഫലങ്ങൾ എന്നിവ നല്ല അളവിൽ അവൾക്ക് നൽകുമെന്നും സ്ത്രീകൾ പ്രതിജ്ഞ ചെയ്യുക. അവർ അവൾക്ക് അയോഡൈസ്ഡ് ഉപ്പിട്ട് വേവിച്ച ആഹാരവും അയൺ ഫോളിക്ക് ആസിഡ് ഗുളികകളും നൽകണം.
ഗർഭകാലത്ത് അവരുടെ ഭാര്യമാരെ ഏറ്റവും മികച്ച രീതിയിൽ പരിചരിക്കുമെന്ന് ചെറുപ്പക്കാരായ യുവാക്കൾ പ്രതിജ്ഞ ചെയ്യുക. അവൾ സമയത്ത് ആഹാരം കഴിക്കുന്നുണ്ടെന്നും അവൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടെന്നും അവർ ഉറപ്പുവരുത്തണം. ഏഴാം മാസം മുതൽ, അവരുടെ കുഞ്ഞിന് മുലയൂട്ട് തുടരുന്നതിനോടൊപ്പം തന്നെ വീട്ടിൽ ഉണ്ടാക്കുന്ന വ്യത്യസ്തവും പോഷകസമൃദ്ധവുമായ ആഹാരവും നൽകുന്നുണ്ടെന്ന് അവർ ഉറപ്പുവരുത്തണം.
സ്ത്രീകൾ അവരുടെ നവജാത ശിശുവിന് അവരുടെ ആദ്യത്തെ കട്ടി പാൽ (കൊളസ്ട്രം) കുടിപ്പിക്കുകയും, ആദ്യത്തെ ആറു മാസം മുലപ്പാൽ മാത്രമേ കുഞ്ഞിന് നൽകുകയുള്ളുവെന്നും പ്രതിജ്ഞ ചെയ്യുക. അവരുടെ കുഞ്ഞ് ഏഴാം മാസത്തിലേക്ക് കടക്കുമ്പോൾ, മുലപ്പാലിനോടൊപ്പം, അവർ വീട്ടിൽ ഉണ്ടാക്കിയ ആരോഗ്യപൂർണ്ണമായ ആഹാരങ്ങളും ഉൾപ്പെടുത്തുക.
18 വയസിന് താഴെയുള്ള ഒരു പെൺകുട്ടി അമ്മ ആകുക എന്ന ഉത്തരവാദിത്വത്തിന് ശാരീരികവും മാനസികവുമായി ഒരിക്കലും തയ്യാറായിരിക്കില്ല. അങ്ങനെ ഉള്ള അവസരങ്ങളിൽ, അവളുടെ കുഞ്ഞ് എപ്പോഴും പോഷകാഹാരക്കുറവ് എന്ന അപായത്തിൽ അകപ്പെട്ടേക്കും. അതിനാൽ നിങ്ങളുടെ മകൾക്ക് 18 വയസ്സ് ആകുന്നതുവരെ അവളുടെ വിവാഹത്തെ കുറിച്ച് ദയവായി ചിന്തിക്കരുത്.
18 വയസ്സ് ആകുന്നതുവരെ അവരുടെ മകളെ വിവാഹം കഴിപ്പിക്കുകയില്ലെന്ന് മാതാപിതാക്കൾ പ്രതിജ്ഞ ചെയ്യുക. അങ്ങനെ അവളുടെ ഭാവിയിലെ കുഞ്ഞ് പോഷകാഹാരക്കുറവിൽ നിന്നും സുരക്ഷിതമാണെന്ന് അവർക്ക് ഉറപ്പുവരുത്താം.
ചെറുപ്പക്കാരായ പുരുഷന്മാർ 18 വയസ്സിന് താഴെയുള്ള യുവതിയെ വിവാഹം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക അതിനാൽ അവരുടെ ഭാവിയിലെ കുഞ്ഞ് പോഷകാഹാരക്കുറവിൽ നിന്നും സുരക്ഷിതമായിരിക്കും.
അവരുടെ ഗ്രാമത്തിൽ ഒരു കുഞ്ഞു പോലും പോഷകാഹാരക്കുറവിന് ഇരയായി കഷ്ടപ്പെടുകയില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി, സർപഞ്ച്(ഗ്രാമത്തിലെ മുതിർന്ന വനിത) അവരുടെ ഗ്രാമത്തിൽ 18 വയസ്സിന് താഴെയുള്ള യുവതികളെ വിവാഹത്തിൽ നിന്നും ഒഴുവാക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
ഉദ്ദേശം
പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങളെയും ഭയപ്പെടുത്തുന്ന പരിണിതഫലങ്ങളെയും കുറിച്ച് ബോധവൽക്കരിക്കുക കൂടാതെ ഒരാൾക്ക് പോഷകാഹാരക്കുറവ് നിവാരണത്തിനായി ചെയ്യുവാൻ കഴിയുന്ന ലളിതമായ കാര്യങ്ങൾ വിശദീകരിക്കുക ഇതിനെതിരെ നടപടി എടുക്കുവാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വീഡിയോയുടെ ഉദ്ദേശം.
ഇത് മുഴുവൻ ജനസമൂഹത്തെ ഉദ്ദേശിച്ചുള്ളതാണ്.
നിർമ്മാതാവ് : UNICEF ന്റെയും മറ്റ് പുരോഗമന പങ്കാളിത്തത്തിന്റെയും സജീവമായ പിന്തുണയോടെ ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് വുമൺ ആന്റ് ചൈൽഡ് ഡെവലപ്പ്മെന്റ്.
അവസാനം പരിഷ്കരിച്ചത് : 11/11/2019
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.