Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സ്കിന്‍ പീലിംഗ്

കൂടുതല്‍ വിവരങ്ങള്‍

പീലിംഗ്- സൗന്ദര്യ സംരക് ഷണത്തിനും ചികിത്സക്കും.

ലോകത്ത് പ്രത്യേകിച്ച് ഇന്ത്യയിൽ അതിപുരാതന കാലം മുതൽ ചർമ കാന്തി നിലനിനിർത്തുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള നാട്ടറിവുകളും, ചികിത്സാ മാർഗങ്ങളും നിലനിന്നിരുന്നു. സൗന്ദര്യ സംരക്ഷണത്തിൽ ചർമ സംരക്ഷണത്തിന് വലിയ സ്ഥാനമാനുള്ളത്. വിവിധ തരത്തിലുളള പീലിംഗുകളുമായി  മോഡേണ്‍ മെഡിസിൻ ഈ  രംഗത്ത് ബഹുദൂരം മുൻപിലാണ്. മുഖക്കുരു, മുഖത്തെ  കുഴികൾ, കറുത്ത പാടുകൾ, ചുണ്ടിലെ കറുപ്പ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്, ചുളിവുകൾ, ചുണങ്ങ് മുതലായ പല അസുഖങ്ങ ളുടെയും, അവസ്ഥകളുടെയും ഫലപ്രദമായ ചികിത്സക്ക് പീലിംഗ് ഇന്ന് സർവസാധരണമായി ഉപയോഗിച്ചുവരുന്നു.

നമുക്ക് പീലിംഗ് എന്താണെന്ന് നോക്കാം.

ലളിതമായി  പറഞ്ഞാൽ സ്കിന്നിലെ അപ്പർലെയറിലെ മൃതകോശoഗളെ  നീക്കികളഞ്ഞ്, ചർമത്തിന് മൃദുത്വവും ഭംഗിയും വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒരു  ട്രീട്മെന്റ്റ് ആണ്‌  പീലിംഗ്. ചർമമത്തിന്‍റെ ടൈപ്പിനേയും രോഗത്തിന്‍റെ/ അവസ്ഥയുടെ വ്യത്യാസമനുസരുച്ചു വിവിധ  തരത്തിലുo കോൻസെന്ട്രെഷനിലുമുളള പീലിംഗ് ഇന്ന് ലഭ്യമാണ്.

മുഖക്കുരു

മുഖക്കുരുവിനും ചർമ്മകാന്തിക്കും സാധാരണയായി Salicylic peel ആണ് ഉപയോഗിക്കുന്നത്. ഇതു കൂടാതെ ഇതിൽ azelaic acid, mandelic acid, tretinoin peels എന്നിവ കൂടി ചേരുന്നു. ഇവ ആഴത്തിൽ ചർമത്തിനെ clean ചെയ്യുന്നു. ഇതു മൂലം ചർമ്മകാന്തി വർദ്ധിക്കുകയും മുഖത്തുണ്ടാകുന്ന കുരുക്കൾ, കുരുക്കൾമൂലം ഉണ്ടാകുന്ന ചെറിയ കുഴികൾ ഇവയൊക്കെ ഇല്ലാതാകുന്നു. സ്കിന്നിന്‍റെ ടൈപ്പ് അനുസരിച്ച്  6 മുതൽ 8 തവണ വരെ പീലിംഗ് ചെയ്യേണ്ടതായി വരാം. രണ്ടു പീലിംഗുകള്‍ തമ്മിലുള്ള അകലം മിനിമം 15 ദിവസം വരെ ആയിരിക്കണം.

 

 

കറുത്ത പാടുകൾക്ക് സാധാരണയായി azelaic acid, resourcenol, phylic acid എന്നിവയുടെ സംയുക്ത ഘടകങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇവ കറുത്ത പാടുകൾക്കും, കരിവാളിപ്പ്, കരിമംഗല്യം കൂടാതെ യുവത്വം നിലനിറുത്തുന്നതിനും സാധാരണയായി ഉപയോഗിച്ചു വരുന്നു. ഇത് മൂലം ചർമ്മകാന്തി വർദ്ധിക്കുകയും ചെയ്യുന്നു. എല്ലാതരം ചർമ്മങ്ങൽക്കും ഈ peel ചെയ്യാവുന്നതാണ്. ഇത് 6 മുതൽ 8 തവണ വരെ രണ്ടാഴ്ച ഇടവിട്ട്‌ ചെയ്യണം.

ചുളിവുകള്‍ക്കും കലകള്‍ക്കും Trichloro acetic acid peel

ശരീരത്തിൽ ഉണ്ടാക്കുന്ന കറുത്ത പുള്ളികൾ, അതുപോലെ ഒരു പ്രായം കഴിയുമ്പോൾ ഉണ്ടാകുന്ന കലകൾ, ചെറിയ ചുളിവുകൾ എന്നുവയ്ക്ക് ഫലപ്രദമായ ചികിത്സാ രീതിയാണ്. ഈ peel ചർമ്മം ചെറിയ രീതിയിൽ പൊഴിഞ്ഞുപോയി ആകർഷകമായ ചർമ്മം വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇത് മൂന്നാഴ്ച കൂടുമ്പോൾ 6 മുതൽ 8 തവണ ചെയ്യാവുന്നതാണ്.

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം, ചുണ്ടിലെ കറുപ്പ് എന്നിവയ്ക്ക് Lactic acid, Kojic acid, arbutin, citric acid എന്നിവയാണ് ഉപയോഗിക്കുന്നത്. ഈ peel ക്രമേണ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറവും, ചുണ്ടിലെ കറുപ്പും മാറ്റിയെടുക്കാൻ സഹായിക്കുന്നു. ഇത് ആഴചയിൽ ഒന്നുവീതം 8 മുതൽ 12 തവണ വരെ ചെയ്യാവുന്നതാണ്.


എവിടെ എപ്പോൾ

പരിചയ സoമ്പന്നരായ കൊസ്മെറ്റിക് ഡർമറ്റോള ജിസ്റ്റ് സേവനം ചെയ്യുന്ന ഒരു ഹൈടെക് മെഡിക്കൽ ക്ലിനികിൽ ഇത്തരതിലുള്ള സേവനം ഇന്ന് ലഭ്യമാണ്. ഇത്തരം സെന്ററുകളില്‍ USFDA  അംഗീകൃത മരുന്നുകളും ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്.   പീലിംഗ് എന്നത് ലളിതവും സുരഷിതവുമായ ഒരു ഒ പി പ്രൊസിജർ ആണ്. ഇത്തരം സെന്റരുകളിൽ ഒരു ഡർമറ്റോളജിസ്റ്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പീലിംഗ് നടത്തുന്നത്. സാധാരണ ഗതിയില്‍ മുഖത്ത് നടത്തുന്ന ഒരു പീലിംഗിന് ഏകദേശം രണ്ടായിരം രൂപ ചെലവ് പ്രതീക്ഷിക്കാം.

വിവാഹ ഒരുക്കവും കോസ്മെറ്റിക് സ്‌കിൻ & ഹെയർ കെയറും

വിവാഹം- ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ സുപ്രധാനമായ ദിനം. കുടുംബാങ്ങങ്ങൾ, കൂട്ടുകാർ,
ബന്ധുക്കൾ തുടങ്ങി തന്‍റെ ജീവിതത്തിലെ ഏററവും പ്രധാനപ്പെട്ട  വ്യക്തികളെസാക്ഷി നിർത്തി രണ്ടു വ്യക്തികൾ ഒരുമിച്ചു ജീവിക്കുവാൻ ആരംഭം കുറിക്കുന്ന ശുഭദിനം. തീർച്ചയായും ഈ ദിനത്തിലെ മിന്നും താരങ്ങൾ മണവാളനും മണവാട്ടിയും തന്നെ. വിവാഹത്തിന് അണിയാനുള്ള ആഭരണങ്ങള്‍, വസ്ത്രങ്ങൾ തുടങ്ങി എല്ലാം തന്നെ വളരെ ശ്രദ്ധാപൂർവ്വമാണ് നാം തെരഞ്ഞെടുക്കുന്നത്.

വിവാഹ ദിനത്തില്‍ ഏറ്റവും ഭംഗിയായി തങ്ങളേതന്നെ പ്രസന്‍റ് ചെയ്യുന്നതിന് ഇന്ന് വധുവരന്മാര്‍ വളരെയധികം ശ്രദ്ധ പുലര്‍ത്താറുണ്ട്.ഇതിനായി അവര്‍ വിവാഹദിനത്തിനും വളരെ മുൻപ് തന്നെ  സൗന്ദര്യ സംരക്ഷണത്തിനും സൗന്ദര്യവർദ്ധനവിനും ആവശ്യമായ കാര്യങ്ങൾ ചെയ്തുതുടങ്ങിയിട്ടുണ്ടാവും. പെണ്‍കുട്ടികള്‍ സൗന്ദര്യ സംരക്ഷണത്തിനും makeup നടത്താനും ബ്യുട്ടിപാർലറുകളേയും  ബ്യൂട്ടീഷനെയും മാത്രം ആശ്രയിച്ചിരുന്നു. എന്നാല്‍ ഇന്ന് സൗന്ദര്യ സംരക്ഷണത്തിനും സൗന്ദര്യവർദ്ധനവിനും ഒരു കോസ്മറ്റിക് ഡര്‍മറ്റോളജിസ്റ്റിനെ കൂടി (സ്കിൻ സ്പെഷ്യലിസ്റ്റ് ) മുന്‍കൂട്ടി കാണുന്നവരുടെ എണ്ണം കൂടിവരുന്നു.

എന്തുകൊണ്ട് കോസ്മറ്റിക് സ്കിൻ ആൻഡ്‌ ഹെയർ ക്ലിനിക്‌?

വിവാഹ പൂർവ സൗന്ദര്യ സംരക്ഷണത്തിന് ഇന്ന് കോസ്മറ്റിക് സ്കിൻ ആൻഡ്‌ ഹെയർ ക്ലിനിക്ക് തെരെഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം ഇന്ന് ആനുദിനo വര്‍ദ്ധിച്ചു വരുന്നു.വധൂ വരന്മാരെ കൂടാതെ അടുത്ത കുടുംബാങ്ങളും ബന്ധുക്കളും ഇന്ന് സൗന്ദര്യ സംരക്ഷണത്തിനും സൗന്ദര്യവർദ്ധനവിനും ഉതകുന്ന ഇത്തരം ഹൈടെക് കോസ്മറ്റിക് സ്കിൻ ആൻഡ്‌ ഹെയർ ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. ഇന്ന് വലിയ നഗരങ്ങളിൽ നിന്നുള്ളവർ  മത്രമല്ല ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്ളവർ വരെ ഇത്തരം  ക്ലിനിക്കുകളെ ആശ്രയിക്കുന്നു .

സവിശേഷതകൾ

കോസ്മറ്റോളജിയിൽ പ്രത്യേക പരിശീലനം നേടിയ ഡര്‍മറ്റോളജിസ്റ്റുകളുടെ (സ്കിൻ സ്പെഷ്യലിസ്റ്റ് ) സേവനമാണ് ഇത്തരം ക്ലിനിക്കുകളുടെ ഒരു സവിശേഷത. കൂടാതെ ലേസർ ഉപകരണങ്ങൾ ഉൾപെടെയുള്ള അത്യാധുനിക ഉപകരണങ്ങളും,  പരിചയ സമ്പന്നരായ ടെക്നീഷ്യന്‍സും അടങ്ങിയ ഒരു ടീം നമ്മുടെ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് ലളിതമായപരിഹാരംനേടിത്തരുന്നു.

എന്തിനൊക്കെ?

 

സ്‌കിൻ ടോണ്‍ കറക്ഷൻ (ഫെയർനെസ്സ് മാനേജ്മെന്‍റ്), മുഖക്കുരു, മുഖക്കുരു മൂലമോ അല്ലാതെയോ ഉള്ള കുഴികൾ / പാടുകൾ മുതലായ സാധാരണ സൗന്ദര്യ പ്രശ്നങ്ങൾക്കും, കുടാതെ അനാവശ്യരോമങ്ങൾ, മറുകുകൾ, കരിമങ്കല്യം, അരിമ്പാറ, പാലുണ്ണി തുടങ്ങിയ മറ്റു പ്രശ്നങ്ങൾക്കും ലളിതമായ പരിഹാരം തരാൻ ഒരു ഹൈടെക് കൊസ്മെറ്റിക് സകിൻ& ഹെയർ ക്ലിനിക്നു സാധിക്കും.

അരിമ്പാറ നിസ്സാരമാക്കേണ്ട

അരിമ്പാറ ഒരു വലിയ രോഗമായി നാം പരിഗണിക്കാറില്ല.  സാധാരണയായി കൈകളിലും കാലുകളിലും ആണ് അരിമ്പാറ കണ്ടുവരുന്നത്.  ഇത് ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമാണ്. Human Papilloma Virus (HPV) കൊണ്ടാണ് ഈ രോഗം വരുന്നത്.  10 തരത്തിലുള്ള അരിമ്പാറകള്‍  ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്നവ പൊതുവെ ഗൌരവമുള്ളതല്ല.  ചിലപ്പോള്‍ ഇത് ചികിത്സ ഒന്നും കൂടാതെ തന്നെ ഏതാനും മാസങ്ങള്‍കൊണ്ട് തനിയെ അപ്രത്യക്ഷമായേക്കാം.  എന്നാലും ഇത് വീണ്ടും വരുവാനുള്ള സാധ്യത അധികമാണ്. എന്നിരുന്നാലും നിങ്ങളുടെ ചര്‍മ്മത്തില്‍ അരിമ്പാറയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ഒരു ഡര്‍മറ്റോളജിസ്റ്റിന്‍റെ (സ്കിന്‍ സ്പെഷ്യലിസ്റ്റ്) സേവനം പ്രയോജനപ്പെടുത്തുകയും, ഉചിതമായ ചികില്‍സ തേടുകയും വേണം. അല്ലെങ്കില്‍ ഇത് ശരീരത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളിലെയ്ക്ക്  പടരാനും , മറ്റുള്ളവരിലെയ്ക്ക് പകരാനും സാധ്യത ഏറെയാണ്.

തൊലിപുറത്ത് ഒരു തടിപ്പുപോലെയും പരുപരുത്ത ഒരു ഉപരിതലവുമുള്ള അരിമ്പാറ വളരെ സാധാരണമായി കണ്ടുവരുന്ന (common wart) ഒന്നാണ്.  ഇത് കൈകളില്‍ ആണ് കൂടുതലായി കണ്ടുവരുന്നത് എങ്കിലും ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലും കണ്ടുവരാറുണ്ട്.

ചുവന്ന നിറത്തില്‍ വലുപ്പംകൊണ്ട് വളരെ ചെറുതും തടിപ്പില്ലാതെ മിനുസമുള്ളതുമായി കാണപ്പെടുന്ന അരിമ്പാറ Flat wart എന്ന് അറിയപ്പെടുന്നു. എണ്ണത്തില്‍ കൂടുതലായ ഇവ മുഖത്തും കഴുത്തിലും കൈകളിലും കാല്‍മുട്ടുകളിലുമാണ് സാധാരണയായി കണ്ടുവരുന്നത്. മറ്റൊരു തരം അരിമ്പാറയാണ് Filiform Wart. വിരലിന്‍റെ ആകൃതിയില്‍  അല്‍പ്പം നീണ്ട രീതിയിലാണ്‌ ഇത് കണ്ടുവരുന്നത്. കണ്‍പോളകളിലും ചുണ്ടിലും സാധാരണയായി കണ്ടുവരുന്ന മറ്റൊരുതരം അരിമ്പാറയാണ് Filiform wart.  വിരലിന്‍റെ ആകൃതിയില്‍ അല്‍പ്പം നീണ്ട രീതിയിലാണ് ഇത് കാണപ്പെടുന്നത്.  കൂടാതെ Mqsaic wart, Plantar wart തുടങ്ങിയവയും അത്രതന്നെ സാധാരണമല്ലാതെ കണ്ടുവരുന്നവയാണ്.

നഖത്തിനുചുറ്റും കൊളിഫ്ലോവെര്‍ ആകൃതിയില്‍ കണ്ടുവരുന്ന അരിമ്പാറയെ Periungual Wart എന്നു വിളിക്കപ്പെടുന്നു.

Genital wart സ്ത്രീകളുടെയും പുരുഷന്മാരുടേയും ലൈംഗിക അവയങ്ങളെ ബാധിക്കുന്നതും ലൈംഗിക ബന്ധത്തിലൂടെ എളുപ്പം പകരുന്നതുമായ ഒരു രോഗമാണ്.

ചികിത്സ

അരിമ്പാറയുടെ ചികിത്സയും റിമൂവലുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മരുന്നുകളും പ്രൊസീജിയറും ഇന്ന് നിലവിലുണ്ട്. Cryotherapy കൂടാതെ Salicylic ആസിഡ് ഉപയോഗിച്ചുള്ള ചികിത്സയും അരിമ്പാറയ്ക്ക് ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. Keratolysis, Electrodesiccation, Cryo surgery തുടങ്ങിയ പല  പ്രൊസീജിയറും അരിമ്പാറ നീക്കുന്നതിന് ഉപയോഗിക്കാറുണ്ട്.

ലേസര്‍ ചികിത്സ

ഏറ്റവും ഫലപ്രദവും എളുപ്പം റിസള്‍ട്ട്‌ ലഭിക്കുന്നതുമായ ഒരു പ്രൊസീജിയരാണ് Laser treatment.  ഇതിനായി CO2 സര്‍ജിക്കല്‍ ലേസര്‍ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. മറ്റുള്ള ചികില്‍സാ രീതികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ലേസര്‍ ചികില്‍സ കൂടുതല്‍ ഫലപ്രദവും, വീണ്ടും രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതുമാണ്.

ചര്‍മ്മത്തിനു ദോഷം ചെയ്യുന്ന ഭക്ഷണ ശീലങ്ങള്‍…

ചര്‍മ്മസംരക്ഷണത്തിനും ശരീരസംരക്ഷണത്തിനും നമ്മളെല്ലാവരും വളരെയധികം  പ്രാധാന്യം നല്‍കാറുണ്ട്.  ചര്‍മ്മത്തെ ഭംഗിയുള്ളതാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ആഹാരങ്ങള്‍

ഏറെ സഹായിക്കുന്നുണ്ട്. ചില ഭക്ഷണരീതികള്‍ പിന്തുടര്‍ന്നാല്‍ നമുക്കും ഭംഗിയുള്ള ചര്‍മ്മം ലഭിക്കും.

ശരിയായ ഭക്ഷണക്രമം ജീവിതത്തില്‍ അവലംബിക്കുകയും അത് മുറതെറ്റാതെ പിന്തുടരുകയും വേണം. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അവ ഏതൊക്കെയെന്ന്‍ അറിയാം:

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പല ഭക്ഷണങ്ങളും ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. ബ്രഡ്, പാസ്ത, മിഠായി, ജ്യൂസ് തുടങ്ങിയവയെല്ലാം മുഖക്കുരുവിനും മറ്റു സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ഉപ്പിന്‍റെ ഉപയോഗം

ഉപ്പിന്‍റെ അമിത ഉപയോഗമാണ് പലപ്പോഴും കണ്ണിനു താഴെയായി കാണപ്പെടുന്ന കറുത്ത പാടുകള്‍ക്ക് കാരണം. മാത്രമല്ല ഉപ്പ് അമിതമായ തോതില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് മുഖം, കണ്‍തടങ്ങള്‍ എന്നിവ ചീര്‍ത്തുവരുവാനും കാരണമാകുന്നു.

മദ്യപാനം

അമിത മദ്യപാനം പലപ്പോഴും നമ്മുടെ ശരീരത്തിലെ ജലാംശത്തെ ഇല്ലാതാക്കുന്നു. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത് ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിന് നല്ലതാണെങ്കിലും സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ അല്‍പം ദോഷകരമാണ് പാല്‍. മുഖത്ത് കറുപ്പും വെളുപ്പും പാടുകള്‍ ഉണ്ടാക്കാന്‍ കാരണമാകും.

കാപ്പി കുടിയ്ക്കുന്നത്

കാപ്പി കുടിയ്ക്കുന്നത് നിര്‍ത്താന്‍ നമ്മള്‍ മലയാളികള്‍ക്ക് അത്ര എളുപ്പമായിരിക്കില്ല. എന്നാല്‍ കാപ്പി നമ്മുടെ ശരീരത്തിലെ കോര്‍ട്ടിസോളിന്‍ന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുന്നു.

പഞ്ചസാരയുടെ അമിതോപയോഗം

പഞ്ചസാരയുടെ അമിതോപയോഗവും പലപ്പോഴും സൗന്ദര്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് പ്രായക്കൂടുതല്‍ തോന്നിക്കാന്‍ ഇടയാക്കും.

അനാവശ്യ രോമവളർച്ചയും ലേസർ ചികിത്സയും

അമിത രോമവളർച്ച  ഇന്ന് പല പെണ്‍കുട്ടികളുടെയും, സ്ത്രീകളുടേയും പ്രധാനപെട്ട ഒരു സൗന്ദര്യ പ്രശ്നമാണ്. യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടാക്കുകയില്ലെങ്കിലും സൗന്ദര്യ പരവും, ശുചിത്വപരവുമായ കാരണങ്ങളാൽ സ്ത്രീകൾ അനാവശ്യ രോമങ്ങൾ നീക്കുന്നതിൽ  ശ്രദ്ധാലുക്കളാണ്.  അമിത രോമ വളര്‍ച്ചയുള്ള പെണ്‍കുട്ടികള്‍ വിവാഹ പ്രായമാകുമ്പോള്‍ അനുഭവിക്കുന്ന മനോ വിഷമം ചെറുതല്ല. സ്ത്രികളിലെ അമിത രോമവളര്‍ച്ച വിവാഹ മോചനത്തിലേക്ക് വരെ എത്തിച്ചിരിക്കുന്ന സംഭവങ്ങള്‍ ഉണ്ട്.  സ്ത്രീ ശരീരത്തിലെ ഹോർമോണ്‍ വ്യതിയാനത്തിന്‍റെ ഫലമായും മറ്റു  പലകാരണങ്ങൾ കൊണ്ടും അമിത രോമവളർച്ച കണ്ടുവരുന്നു. ഇതിന് ഫലപ്രതമായ ചികിത്സയും നിയന്ത്രണ മാർഗ്ഗങ്ങലും ഇന്ന് നിലവിലുണ്ട്.

അനാവശ്യ രോമ വളർച്ച (Hirsutism)

പുരുഷന്മാരെപോലെതന്നെ സ്ത്രീകളിലും, പെണ്‍കുട്ടികളിലും ശരിരത്ത്   രോമങ്ങൾ കണ്ടുവരുന്നു. എന്നാൽ ഇത് നേരിയതും ചെമ്പിച്ചതുംയിരിക്കും; എന്നാൽ  ഇവ കറുത്തതും ഇടതിങ്ങിയതുമായി വരുമ്പോളാണ് ഒരു സൗന്ദര്യ പ്രശ്നമായി പരിഗനിണിക്കപെടുന്നത്. സ്ത്രീകൾക്ക് കഴുത്ത്, മേൽച്ചുണ്ട്, താടി, നെഞ്ച് തുടങ്ങിയ സ്ഥലങ്ങളിൽ കട്ടികൂടിയ രോമം വളരുന്ന ഒരു അവസ്ഥയ്ക്കാണ് അമിത രോമവളർച്ച അഥവാ ( Hirsuitism)  എന്ന് പറയുന്നത്. അനാവശ്യ രോമവളർച്ച കാണപ്പെടുന്ന സ്ത്രീകളിൽ പലര്‍ക്കും മുഖക്കുരു, മുടികൊഴിച്ചിൽ ശബ്തവ്യതിയാനം (കനത്ത ശബ്ദം) മുതലായ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്.

കാരണങ്ങൾ

സ്ത്രീകളിൽ പുരുഷ സെക്സ് ഹോർമോണിന്‍റെ അളവ് വര്‍ദ്ധിച്ചു വരുമ്പോളാണ് സാധാരണയായി അമിത രോമവളര്‍ച്ച (Hirsuitism) കണ്ടുവരുന്നത്. ഭൂരിഭാഗം രോഗികളിലും ഇത് പോളിസിസ്റ്റിക്  ഓവറി സിൻഡ്രോം (PCOS) കൊണ്ടാണ്. മറ്റു  പലകാരണങ്ങൾ കൊണ്ടും അമിത രോമവളർച്ച ഉണ്ടാകാം. എന്നാൽ ഒരു വിഭാഗം രോഗികളിൽ കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനു ഇന്ന് സാധിക്കാറില്ല.

ചികിത്സ

അമിത രോമവളർച്ച പൂർണമായി മാറുക പ്രയാസമാണ്‌ എന്നാൽ ഇത് കണ്ട്രോൾ ചെയ്യുന്നതിന് നിരവധി ചികിൽസാ മാർഗ്ഗങ്ങൾ ഇന്നു നിലവിലുണ്ട്. ഹെര്‍സൂട്ടിസത്തിന്‍റെ കാരണങ്ങൾ പലരിലും വ്യത്യസ്ഥമായിരിക്കുന്നത് കൊണ്ട്‌ രോഗകാരണങ്ങൾ എന്തെന്ന് കണ്ടുപിടിക്കുക എന്നതാണ് ചികിത്സ തുടങ്ങുന്നതിന്‍റെ ആദ്യപടി. ഇതിനായി പരിചയ സമ്പന്നനായ ഒരു ഡര്‍മറ്റോളജിസ്റ്റ്‌നെ സമീപിക്കാവുന്നതാണ്. എക്സാമിൻ ചെയ്തതിനു ശേഷം ബ്ലഡ്‌ ടെസ്റ്റ്‌, അൾട്രാ സൗണ്ട് സ്കാന്നിംഗ് മുതലായ ടെസ്റ്റുകൾക്ക്‌ ഡോക്ടര്‍ നിർദേശിച്ചേക്കാം.  ചികിത്സയോടൊപ്പം സ്ഥിരമായതോ താൽകാലികമോ ആയ ഹെയർ റിമൂവൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.ഷേവിംഗ്, പ്ലക്കിംഗ്, വാക്സിങ്ങ് തുടങ്ങിയവ താൽകാലികമായ ഹെയർ റിമൂവൽ മാർഗ്ഗങ്ങൾ ആണ്.  Hirsuitism ഇന്ന് 5% മുതൽ 15% വരെ സ്ത്രീകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ്.  അമിത രോമവളർച്ച കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നില്ലായെങ്ങിലും പല ആരോഗ്യ പ്രശ്നങ്ങളിലെക്കുമുള്ള ഒരു ചൂണ്ടുപലകയായി ഇത് നിലകൊള്ളുന്നു.
മുന്‍പ് സുചിപ്പിച്ചതുപോലെ പുരുഷ ഹോർമോണിന്‍റെ അളവ് കൂടുന്നതാണ് അമിത രോമവളർച്ചയുടെ കാരണങ്ങളിൽ പ്രധാനം. അമിത രോമവളർച്ച അനുഭവപെടുന്ന സ്ത്രീകളെ രണ്ടായി തിരിക്കാം. 1. ആർത്തവ വിരാമം (Menopause) സംഭവിച്ചവർ    2. ആർത്തവ വിരാമം സംഭവിക്കാത്തവർ. ആർത്തവവിരാമം സംഭവിക്കാത്ത സ്ത്രീകളിലെ പുരുഷ ഹോർമോണ്‍ വ്യതിയാനത്തിന്‍റെ പ്രധാനകാരണം (ഏകദേശം 72%) “പോളിസിസ്റ്റിക് ഓവറി സിൻഡ്രോം” (PCOS) എന്ന രോഗാവസ്ഥയാണ്.  അമിത രോമാവളര്‍ച്ച കൂടാതെ PCOS ഉള്ള സ്ത്രീകളിൽ, ക്രമം തെറ്റിയ ആർത്തവം, തൂക്കകൂടുതൽ, മുഖക്കുരു മുതലായവയും കണ്ടുവരാറുണ്ട്.  പുരുഷ ഹോർമോണിനോടുള്ള ഓവർ സെൻസിറ്റിവിറ്റി മൂലവും അമിതരോമവളർച്ച കാണാറുണ്ട്.

എങ്ങനെ തിരിച്ചറിയാം

മേൽച്ചുണ്ട്, താടി, മാറ് തുടങ്ങി ഒൻപത് (9) ശരീരഭാഗങ്ങളിലെ രോമങ്ങൾ നോക്കി അവർക്ക് പൂജ്യം മുതൽ 4 വരെ ഗ്രേഡ് ചെയ്യാം.  പൂജ്യം എന്നാൽ ഒട്ടും രോമാമില്ലാത്ത അവസ്ഥയും 4 എന്നാൽ അമിത രോമ വളര്‍ച്ചയും.  ഇങ്ങനെ കണക്കുകൂട്ടുമ്പോള്‍ പൂജ്യം മുതൽ 36 വരെയുള്ള ഒരു റിസൾട്ട്‌ ലഭിക്കുന്നു. സാധാരണയായി 15 ന് മുകളിലുള്ളതിനെ ചെറിയ അളവിലുള്ള അമിത രോമവളർച്ചയായും ഗ്രേഡ് കൂടുംതോറും അതിന്‍റെ  കാഠിന്യം കണക്കാക്കുന്നു.  നിങ്ങളുടെ അമിത രോമവളർച്ച വളരെ കാഠിന്യമില്ലാത്തതാനെങ്കില്‍ ഫലപ്രദമായ ഹെയർ റിമൂവൽ മാത്രം മതിയാകും.  കാഠിന്യമുള്ളതാണെങ്കില്‍ ചികിത്സ വേണ്ടി വന്നേക്കാം. അമിത രോമങ്ങൾ നീക്കുന്നതിന് ഇന്ന് പല മാർഗ്ഗങ്ങളും നിലവിലുണ്ട്. ഷേവിംഗ്, പ്ലക്കിംഗ്, ത്രെഡിംഗ് മുതലായവ തികച്ചും താൽകാലികവും പലപ്പോഴും ചർമത്തിന് damage ഉണ്ടാക്കുന്നതുമാണ്‌. ചിലർക്ക് വാക്സിങ്ങ്, ബ്ലീച്ചിംഗ് മുതലായവ ചെയ്യുമ്പോൽ ചർമത്തിൽ ചൊറിച്ചിൽ, തടിപ്പ് മുതലായവ കണ്ടുവരാറുണ്ട്.

ഇലക്ട്രോളിസിസ്

ഇവിടെ പരിമിതമായ രീതിയിൽ ഇലക്‌ട്രിസിറ്റി  കടത്തിവിട്ട് ഹെയർ നിർമ്മാർജനം ചെയ്യുന്ന രീതിയാണ്‌.  എന്നാൽ ഇത്തരത്തിലുള്ള ട്രീറ്റ്‌മെന്‍റ് വളരെ നാളുകൾ എടുക്കുമെന്നതും ചർമത്തിന്റെ സ്വാഭാവിക നിറത്തിനും വ്യത്യാസമുണ്ടാവുക, സ്കാറിംഗ് ഉണ്ടാകുക തുടങ്ങിയ പോരായ്മകളും ഉണ്ട്.

ലേസർ ഹെയർ റിമൂവൽ (Laser hair removal)

അനാവശ്യ രോമങ്ങളുടെ റിമൂവൽ നടത്തുന്നതിന് ഏറ്റവും ആധുനികമായ ഒരു രീതിയാണ്‌ ലേസർ ഹെയർ റിമൂവൽ (Laser hair removal).  ലേസർ ലൈറ്റ് ചർമത്തിന് കേടുവരുത്താതെ ഹെയറിന്‍റെ റുട്ട് വരെയെത്തി അതിനെ നശിപ്പിക്കുകയും ചെയ്യുന്നതിനാൽ ഏറ്റവും സുരക്ഷിതമായ ഒരു ഹെയർ റിമൂവൽ മാര്‍ഗ്ഗമായി പരിഗണിച്ചു പോരുന്നു. കൂടാതെ ഇത് വളരെ സമയം കുറഞ്ഞ OP procedure ആയി ചെയ്യാൻ പറ്റുന്നതുമായതിനാൽ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഒരു പോലെ സൗകര്യ പ്രഥമാണ്. സാധാരണ ഗതിയിൽ 6 മുതൽ 8 തവണ വരെ ഈ procedure  repeat ചെയ്യേണ്ടതായും വരാം. ചില ആളുകൾക്ക് ഈ treatment നു ശേഷം രണ്ടു വർഷത്തിൽ ഒരിക്കൽ വീതമോ ചിലപ്പോൾ വർഷത്തിൽ ഒന്നു വീതാമോ touch up sessions ചെയ്യേണ്ടതായും വരാം. പുതിയതരം  ലേസർ ഉപകരണങ്ങളുടെ  വരവോടുകൂടി മേൽമീശ നീക്കം ചെയ്യുന്നതിന് (upper lip hair  removal) ഏകദേശം 1500 രുപമുതലുള്ള ലേസർ ചികിത്സ ഇന്ന് ലഭ്യമാണ്.

ലേസര്‍ ഉപകരണങ്ങള്‍

ഇന്ന് പലതരത്തിലുള്ള ലേസർ machines ലഭ്യമാണ്. Nd yag, Diode, IPL തുടങ്ങിയവ ഇവയിൽ ചിലതാണ് . ഇതിൽ Nd yag laser മറ്റുള്ളവയെ അപേക്ഷിച്ച് വിലകൂടിയതാണെങ്കിലും ഇന്ത്യൻ ചർമ്മത്തിന് വളരെ യോജിച്ചതാണ്.

ഏത് തരത്തിലുള്ള ക്ലിനിക്‌ തെരഞ്ഞെടുക്കണം

MBBS പാസ്സായവർ മുതൽ ചിലപ്പോൾ  ദന്തഡോക്ടർമാർ  വരേയും cosmetology centre  എന്ന പേരിൽ ലേസർ ചികിത്സ നടത്താറുണ്ട്.  എങ്കിലുംനിലവാരമുള്ള ലേസർ ഉപകരണങ്ങളും പരിചയ സമ്പന്നരായ ഡര്‍മറ്റോളജിസ്റ്റുകളും ഉള്ള ഒരു സ്കിൻ ക്ലിനിക്‌ തെരഞ്ഞെടുക്കുന്നത് ലേസർ ഹെയർ റിമൂവൽ കൂടുതൽ സുരക്ഷിതമാക്കും എന്നതിൽ സംശയമില്ല.

സ്ത്രീകളെ പോലെ തന്നെ ഹെയർ ഫ്രീ ആയിരിക്കുവാൻ പുതുതലമുറയിലെ  പുരുഷന്മാരും ഇന്ന് ശ്രമിച്ചു തുടങ്ങിയിരിക്കുന്നു. ശരീരത്തിലെ രോമങ്ങൾ പ്രത്യേകിച്ച് മാറിലും വയറിലുമുള്ള പെർമനെന്‍റ്   ഹെയർ റിമൂവൽ ചെയ്യുന്നവരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചു തുടങ്ങിയിരിക്കുന്നു

 

3.13513513514
shinoj cd May 21, 2016 02:20 PM

അരിമ്പാറയ്ക്കുള്ള ചികിത്സ വയനാട്ടില്‍ എവിടെയൊക്കെ ലഭ്യമാണ്.

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ